തൊടുപുഴയിലൊരു ദിനം കൂടി ......

ബൂലോക ചരിത്ര വിസ്മയമായി മാറിയ ചെറായി മീറ്റിനു ശേഷം വീണ്ടുമൊരു ബ്ലോഗ്ഗേഴ്സ് സൌഹൃദ സംഗമത്തിന് കൂടി കേരളം വേദിയാകുന്നു. 2010 ആഗസ്റ്റ് 8 ഞായറാഴ്ച തൊടുപുഴ ടൌണില്‍ നിന്നും 2 കിലോമീറ്റര്‍ അകലെയുള്ള മണക്കാട് എന്ന ഗ്രാമത്തിലെ ജ്യോതിസ് ആഡിറ്റോറിയത്തില്‍ വെച്ചാണു തൊടുപുഴ മീറ്റ് നടത്തപ്പെടുന്നത്.

ബ്ലോഗ്ഗര്‍ 'പാവപ്പെട്ടവന്‍' വിഭാവനം ചെയ്ത ഈ വര്‍ഷത്തെ മീറ്റ്‌, ചെറായി മീറ്റിന്റെ അമരക്കാരനായിരുന്ന ശ്രീ ഹരീഷ് തൊടുപുഴയാണ് സംഘടിപ്പിക്കുന്നത്. ഇതിനോടകം തന്നെ ഏതാണ്ട് അറുപത്തി അഞ്ചോളം ബ്ലോഗ്ഗര്‍മാര്‍ തങ്ങളുടെ സാന്നിദ്ധ്യം ഉണ്ടാവും എന്നറിയിച്ചിട്ടുണ്ട്.

തൊടുപുഴ മീറ്റില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ബ്ലോഗ്ഗര്‍മാര്‍ ഇവിടെ മുന്‍കൂട്ടി അറിയിക്കണം എന്ന് ശ്രീ ഹരീഷ് തൊടുപുഴ ആവശ്യപ്പെടുന്നു.


തൊടുപുഴ മീറ്റ്‌ നടത്തപ്പെടുന്ന മണക്കാട്ടെ ജ്യോതിസ് ആഡിറ്റോറിയംമീറ്റ്‌ ഹെല്പ് ലൈന്‍ നമ്പര്‍ : 9447302370

1 Response to "തൊടുപുഴയിലൊരു ദിനം കൂടി ......"

  1. ബ്രിട്ടൻ ബ്ലോഗ്ഗേഴ്സ് ആരെല്ലാം എത്തുമെന്ന് ജൂലായ് മദ്ധ്യത്തോടെ അറിയിക്കുന്നതാണ് കേട്ടൊ

    ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts