ഒരു ബ്ലോഗ് എങ്ങിനെ ഉണ്ടാക്കാം അതില്‍ പോസ്റ്റുകള്‍ ചെയ്യുന്നതെങ്ങനെ എന്നാ വിഷയത്തില്‍ ബ്ലോഗ്ഗര്‍ ഡി.പ്രദീപ് കുമാര്‍ ക്ലാസ് എടുത്തു. പോഡ് കാസ്റ്റ് ചെയ്യുന്ന രീതികളെ വളരെ വിശദമായി പ്രദീപ് കുമാര്‍ അവതരിപ്പിച്ചു. പോസ്റ്റുകള്‍ അഗ്രിഗേറ്റരുകളിലും കമന്റുകള്‍ മറുമൊഴിയില്‍ വരുന്നതിനെക്കുറിച്ചും ചിത്രകാരന് ക്ലാസ് എടുക്കുകയുണ്ടായി. മലയാളത്തിലെ പ്രമുഖ അഗ്രിഗേട്ടരുകളെ ചിത്രകാരന് പരിചയപ്പെടുത്തുകയുണ്ടായി, ഇന്ദ്രധനുസ്സ്, ആദ്യാക്ഷരി തുടങ്ങിയ ബ്ലോഗുകള്‍ തുടക്കക്കാര്‍ക്ക് ഉപകാരപ്രദമായ ബ്ലോഗുകള്‍ ആണെന്നും ചിത്രകാരന് പറഞ്ഞു.
ബ്ലോഗ്ഗര്മാരായ സുധീഷ്, മഹേഷ്, കൊട്ടോട്ടിക്കാരന്, മനോരാജ്, നിസ്സഹായന് ,ചാര്വ്വാകന്, നന്ദകുമാര്‍, പ്രവീണ്‍ വട്ടപ്പറമ്പില്‍ ,സുജീഷ്, ജോഹര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബ്ലോഗ് മീറ്റ് ചരിത്രത്തില്‍ ആദ്യമായി സമ്പൂര്‍ണ്ണ ലൈവ് വീഡിയോ സ്ട്രീമിങ്ങും സംഘാടകര്‍ ഒരുക്കിയിരുന്നത് എടുത്തു പറയേണ്ടുന്ന ഒരു കാര്യമായി മാറി.
തുടര്‍ന്ന് സ്വതന്ത്ര സോഫ്റ്റ് വെയറുകള്‍ ഉപയോഗിക്കുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന ഗുണങ്ങളെകുറിച്ചും അവയുടെ ഡെമോയും മനോജ്, സൂരജ് എന്നിവര്‍ നടത്തിയത്, ഏറെ ആകാംക്ഷയോടെയാണ് എല്ലാവരും ശ്രദ്ധിച്ചിരുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി വിന്‍ഡോസില്‍ നിന്നും സ്വതന്ത്ര സോഫ്റ്റ്വെയറിലേക്ക് മാറിയതിന്റെ സാക്ഷ്യം നിസ്സഹായനും സുധീഷും വെളിപ്പെടുത്തി.
കഴിഞ്ഞ ഒരുമാസത്തെ തയ്യാറെടുപ്പോടെ ശ്രീ പ്രവീണ്‍, നിസ്സഹായന്, മഹേഷ് സുധീഷ് എന്നിവരാണ് ബ്ലോഗ് ശില്‍പ്പശാലയ്ക്ക് മനോഹരമായ വേദി ഒരുക്കിയത്.
അടുത്തത് തൊടുപുഴ മീറ്റ്.
ബ്ലോഗ്ഗര്മ്നാര്ക്ക് ആവേശമായി തൊടുപുഴ മീറ്റ് ആഗസ്റ്റ് എട്ടാം തീയ്യതി നടക്കും. ബ്ലോഗ്ഗര്‍ 'പാവപ്പെട്ടവന്' വിഭാവനം ചെയ്ത മീറ്റ് ശ്രീ ഹരീഷിന്റെ സംഘാടനത്തില്‍ വളരെ മികച്ച രീതിയില്‍ ആണ് നടത്തപ്പെടുന്നത്. ബ്ലോഗിങ്ങ് ചരിത്രത്തിന്റെ ഭാഗമായ് മാറിയ ചെറായി മീറ്റിന്റെ അമരക്കാരനും ശ്രീ ഹരീഷ് തൊടുപുഴ ആയിരുന്നു.
എറണാകുളം ബ്ലോഗ് ശില്‍പ്പശാലയില്‍ പങ്കെടുത്തവര്‍ തൊടുപുഴ മീറ്റില്‍ വീണ്ടും കാണാം എന്ന അറിയിപ്പുമായാണ് യാത്ര പറഞ്ഞത്.
panketukkan kazhiyathathil khedikkunnu........
ReplyDelete28 ന് നാട്ടില്‍ എത്താമെന്നും ശില്‍പ്പശാലയില്‍ പങ്കെടുക്കാമെന്നുമൊക്കെയാണ് കരുതിയത്. നഷ്ടമായി എന്ന് ഇത് വായിച്ചപ്പോള്‍ ഉറപ്പായി. ടച്ച് റിവറില്‍ എത്താന്‍ പറ്റുമോന്ന് ശ്രമിക്കണം.
ReplyDeleteസംഘാടകർക്ക് ആശംസകൾ!
ReplyDeleteതൊടുപുഴയിൽ കാണാം!
ചിത്രങ്ങളൊന്നും തന്നെ കണ്ടില്ലല്ലോ..
ReplyDeleteപങ്കെടുക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു... :(
ReplyDeleteവളരെ നല്ലത്.
ReplyDeleteഎറണാകുളം ബ്ലോഗ് ശില്‍പ്പശാലയെക്കുറിച്ച്
അറിയിച്ചതില്‍ സന്തോഷം. പൊതുവെ നടത്താറുള്ള പത്ര സമ്മേളനം അവിടെ നടത്തിയിരുന്നില്ല. എങ്കിലും ശില്‍പ്പശാല ഭംഗിയായി നടന്നു.
ലൈവ് സ്ട്രീമിങ്ങ് പുതിയൊരു അനുഭവമായിരുന്നു.
ഇനി കുറച്ചുകൂടി പ്രഫഷണലായി അത്തരം കാര്യങ്ങള്‍ നമുക്കു ചെയ്യാനാകുമെന്ന് കരുതുന്നു.
തൊടുപുഴയില്‍ അതു പരീക്ഷിക്കണം.
നമ്മുടെ ഹരീഷ് വിചാരിച്ചാല്‍ അതൊക്കെ നടക്കും.
തൊടുപുഴ മീറ്റ് കഴിഞ്ഞ് നമുക്ക് കോഴിക്കോട് വച്ച് ഒരു ബ്ലോഗ് മാമാങ്കവും നടത്തണമെന്ന്
ചിന്തിക്കുന്നുണ്ട്. ബ്ലോഗനാര്‍ കാവിലമ്മേ തുണ !!!
സുനിലെ,
ReplyDeleteചിത്രങ്ങളുടെ ലിങ്ക് ഇവിടെ:
കൊച്ചി ബ്ലോഗ് ശില്‍പ്പശാല... ചിത്രങ്ങള്‍