
ജസ്റ്റിന് പെരേര, ഷാര്‍ജ
അടുത്തിടേയായി ടിവിയില്‍ എങ്ങാനും പൂരമോ, ഉത്സവമോ, പെരുന്നാളോ, എഴുന്നള്ളിപ്പോ കാണുമ്പോള്‍ ഭയമാണ്. ഏതു നിമിഷം എന്നറിയില്ല, അതിലെ ഗജവീരന്റെ സ്വഭാവം പെട്ടെന്ന് മാറുകയും പാപ്പാനെയോ, ചെണ്ടക്കാരനെയോ കൊമ്പില്‍ കോര്‍ക്കുകയോ ചെയ്യുന്നത്. പൂരവും, മേളവും ലൈവ് ആയി കാണിക്കുന്ന ചാനലുകാര്, മതിലിനപ്പുറത്തേയും, കല്മണ്ഡപത്തിനു മുകളിലെയും സുരക്ഷിതമായ തട്ടുകളില്‍ ഇരുന്ന്, ഞങ്ങള്‍ക്ക് ഒരാഴ്ച ആഘോഷിക്കാന്‍ എന്തെങ്കിലും ഒന്ന് വീണുകിട്ടണേ, എന്ന് പ്രതീക്ഷിക്കുന്നുമുണ്ടാവും. ആഘോഷങ്ങള്‍ കഴിയുന്നത് വരെയും അരുതാത്തത് ഒന്നും സംഭവിക്കരുതേ എന്ന് ചങ്കിടിപ്പോടെ തന്നെ പ്രേക്ഷകരായ നാമൊക്കെ ആഗ്രഹിക്കുകയും ചെയ്യുന്നു.
കഴിഞ്ഞ തൃശ്ശൂര്‍പൂരത്തിന്റെ ചില ദൃശ്യങ്ങള്‍ വാര്‍ത്താ മദ്ധ്യേ കാണുവാന്‍ ഇടയായി. വലിയൊരു ജന്തുസ്നേഹി അല്ലെങ്കിലും, ഞാന്‍ കണ്ട ഒരു ദൃശ്യം എന്നെ വല്ലാതെ വേദനിപ്പിച്ചു. ഒരു ഗജവീരന് തന്റെ അടുത്ത് നില്ക്കുന്ന മറ്റൊരു ആനയുടെ മേലേയ്ക്കു കുഴഞ്ഞു വീഴുന്നു. അത് ചാനലുകാര് സ്ലോമോഷനിലും മറ്റും വീണ്ടും വീണ്ടും പുനര്‍ പ്രക്ഷേപണം ചെയ്യുകയും ചെയ്തിരുന്നു. അതിനുശേഷം ദൈന്യതയാര്‍ന്ന ആ മൃഗത്തിന്റെ കിടപ്പ് കണ്ടാല്‍ ഏതൊരു മനുഷ്യജീവിക്കും കുറച്ചു വിഷമം ഉണ്ടാവും. പക്ഷെ, ഈ സാധു ജന്തുക്കളെ ആഘോഷങ്ങള്‍ക്ക് കൂടിയേതീരു എന്ന് അഭിപ്രായമുള്ള "ആനപ്രേമികളുടെ" കാര്യം എനിക്കറിയില്ല. ഈ സംഭവത്തെക്കുറിച്ചു പിന്നാമ്പുറങ്ങളിലെ വര്‍ത്തമാനം എന്താണെന്ന് വച്ചാല്‍, മദപ്പാട് കണ്ട ആനയെ 'വാട്ടാന്‍' (ആനക്കാരുടെ പ്രയോഗം), അവനു വെള്ളം കൊടുക്കാതെയിരുന്നുവത്രേ. കാരണം വെള്ളം കൊടുക്കാതെ വാട്ടിയാല്‍ അവന് പ്രകോപിതനാവാതെ തളര്‍ന്നു പോകുമത്രേ. വരും കാലങ്ങളില്‍ പ്രതിപക്ഷത്തെ വാട്ടാന്‍ ഭരണപക്ഷവും ഈ വിദ്യ പ്രയോഗിക്കുമോ എന്ന് കണ്ടറിയണം. എന്തായാലും കേരളത്തിലെ ജലസേചനവകുപ്പ് ഇടയ്ക്കിടയ്ക്ക് പൊതുജനങ്ങളെ വെള്ളം കൊടുക്കാതെ വാട്ടാറുണ്ട്.
ഇരിങ്ങാലക്കുട കൂടല്‍മാണിക്യക്ഷേത്രത്തില്‍ ആന ഇടഞ്ഞ് മൂന്നുപേരെ കുത്തിക്കൊന്ന സംഭവത്തില്‍ നരഹത്യക്ക് പോലീസ് കേസെടുത്തിരുന്നു. ആന മദപ്പാടിലോ മറ്റു പീഡനങ്ങളിലോ ആയിരുന്നില്ലെന്നാണ് പോലീസ് നിഗമനം. കൊമ്പില്‍ പിടിച്ചപ്പോഴുണ്ടായ പ്രകോപനം ആണത്രേ പ്രശ്നത്തിന് തുടക്കം. പാപ്പാന് ഒരടി (എവിടെയാണെന്നറിയില്ല) കൂടി കൊടുത്തതോടെ അവന് കൂടുതല്‍ പ്രകോപിതനായി. എതായാലും എന്തായി? മൂന്ന് ജീവന് പൊലിഞ്ഞു. പിന്നീട് തളച്ച ആനയെ സഹൃദയര്‍ ചേര്‍ന്ന് നല്ലതുപോലെ പെരുമാറിയെന്നും സംസാരം.
ഒന്നിന് പുറകെ ഒന്നായി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചപ്പോള്‍, അല്ല ആവര്‍ത്തിക്കുമ്പോള്‍, ഒരു സാധാരണ മനുഷ്യന് എന്ന നിലയില്‍ ഞാനും ചിന്തിച്ചു, ഒരു പക്ഷേ ഇത്തരം ഏര്‍പ്പാടുകള്‍ ഇനി നിരോധിക്കുമായിരിക്കും എന്ന്. ഒന്നും നടന്നില്ല. അല്ലെങ്കില്‍ നടക്കാന്‍ സമ്മതിച്ചില്ല. കോടതിയെക്കാളും, നിയമത്തെക്കാളും സ്വാധീനശക്തിയുള്ള ദേശക്കാരും, വിഭാഗക്കാരും, തമ്പ്രാക്കന്മാരും വാഴുന്ന ഈ നാട്ടില്‍ എന്ത് നടക്കാന്‍? അല്ലെങ്കില്‍ അവരുടെ ആജ്ഞാശക്തിക്ക് മുമ്പില്‍ ഓച്ചാനിച്ച് നില്ക്കുന്ന ഭരണകര്‍ത്താക്കള്‍ എന്ത് ചെയ്യാന്‍?
ശരിക്കും ആനപ്രേമി, അല്ലെങ്കില്‍ ആനകമ്പം എന്താണെന്ന് എനിക്ക് അറിയില്ല. ആനയോടുള്ള പ്രേമം അല്ലെങ്കില്‍ സ്നേഹമാണോ ഉദ്ദേശിക്കുന്നത്? ഇത് ഈ കമ്പക്കാര്‍ക്ക് തന്നെ അറിയില്ല. മറിച്ച്, തങ്ങളുടെ ഗര്‍വ്വും, പ്രമാണിത്വവും മറ്റുള്ളവരുടെ മുന്നില്‍ കാണിക്കുവാനുള്ള ഒരു കപട നാടകം തന്നെയല്ലേ ഈ ആനകമ്പം? നമ്മുടെ ചില ചലച്ചിത്ര നടന്മാര്ക്കും ഉണ്ടല്ലോ ഈ ആനകമ്പം. മറിച്ച്, ശരിക്കും ആനയോടുള്ള സ്നേഹമാണെങ്കില്‍ സുഹൃത്തെ, ആ പാവം വന്യജീവി ജീവിക്കേണ്ടത് വനത്തിലാണ്. നാട്ടാന എന്ന പ്രയോഗം തന്നെ തെറ്റാണ്. നാട്ടില്‍ എവിടെയാ ആനയുള്ളത്? വനത്തില്‍ ആനക്കുഴി നിര്‍മ്മിച്ച് കുടുക്കിലാക്കുന്ന ആനയെ മെരുക്കിയെടുത്തു നാട്ടാനയാക്കുന്നു! നിലമ്പൂരിലെ നെടുങ്കയം പോലുള്ള സ്ഥലങ്ങളില്‍ ആനക്കൂട്ടില്‍ കഴിയുന്ന പുതുതായി പിടികൂടപെട്ട കരിവീരന്മാരുടെ അസ്വസ്ഥത ഞാന്‍ നേരിട്ട് കണ്ടിട്ടുള്ളതാണ്. വെള്ളിമൂങ്ങ ഉള്‍പ്പെടെയുള്ള വന്യജീവികളെ കൈവശം വച്ചിരിക്കുന്നവര്‍ക്ക് വന്യജീവി സംരക്ഷണനിയമപ്രകാരം ശിക്ഷയുള്ള നമ്മുടെ നാട്ടില്‍, ആ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഗജവീരനെ കൈവശം വയ്ക്കുന്നതില്‍ എന്ത് നിയന്ത്രണം ആണ് ഉള്ളത്? അതിനു ലൈസന്‍സ് ഉണ്ടത്രേ. അങ്ങിനെയെങ്കില്‍ കൈയ്യില്‍ കാശുള്ളവനൊക്കെ ലൈസന്‍സ് എടുത്ത് പുലിയെയും, മയിലിനെയും, കരടിയും മറ്റും കാട്ടില്‍നിന്നും പിടിച്ചുകൊണ്ട് വന്നു വീട്ടില്‍ വളര്‍ത്തിക്കൂടെ? അവിടെയെല്ലാം നമ്മുടെ വന്യജീവി സംരക്ഷണനിയമം നിശബ്ദത പാലിക്കുന്നു.
ഈ അടുത്ത കാലത്ത് ചങ്ങനാശ്ശേരിയിലെ ഒരു ക്രിസ്തീയ കുടുംബത്തില്‍ നടന്ന വിവാഹത്തില്‍ പങ്കെടുത്തു. വിവാഹം കഴിഞ്ഞെത്തിയ വധൂവരന്മാരെ ഹാരമണിയിച്ചു സ്വീകരിക്കുന്നത് ഒരു ഗജവീരന്. ഹാരമെടുത്തു കഴുത്തില്‍ ഇടുന്നതിനു പകരം, ഒരു കുസൃതി തോന്നി അവന് വരന്റെ കഴുത്തിനു പിടിച്ചു തള്ളിയിരുന്നെന്കില്‍ വിവാഹം അത്യാഡംബരപൂര്‍ണ്ണമാകുമായിരുന്നു. അത് നോക്കി നിന്ന എനിക്ക് പഴയ ഒരു സിനിമയിലെ രംഗവും ഓര്മ വന്നു. "പനിനീര് തളിയാനേ..... പനിനീര് തളിയാനേ.....". കരയിലെ വമ്പനായ ഈ വിദ്വാന് കലികയറിയാല്‍, റോക്കറ്റ് എന്ജിന് ഘടിപ്പിച്ചു നിയന്ത്രണം കൈവിട്ട ബുള്‍ഡോസര്‍ പോലെയാവും സ്ഥിതി. പിന്നെ ആ പരിസരം എന്താണെന്ന് പറയണ്ടല്ലോ? പത്തു കാശ് കയ്യില്‍ ഉണ്ടെങ്കില്‍ എന്തെല്ലാം പുകിലുകള്! മുന്‍ കേന്ദ്ര മന്ത്രി എസ്. കൃഷ്ണകുമാറിന്റെ മകളുടെ വിവാഹച്ചടങ്ങില്‍ അതിഥികളെ സ്വീകരിക്കാന്‍ ഒരുക്കിനിര്‍ത്തിയിരുന്ന കന്യാകുമാരി ദേവസ്വം വക ഗോപാലന് എന്ന ആന ഇടഞ്ഞ് എട്ടുപേര്‍ക്ക് പരിക്കേറ്റ സംഭവവും ആരും മറന്നിട്ടില്ല.
പേരില്‍ സൗന്ദര്യമുള്ള തൃശ്ശൂര്‍ പൂരത്തിന്റെ ഒരു അമരക്കാരന് പറഞ്ഞത് ഇതാണ്. "തൃശ്ശൂര്‍ പൂരം നിലനിര്‍ത്തേണ്ടത് സാംസ്കാരിക കേരളത്തിന്റെ ആവശ്യമാണ്". ആയിക്കൊള്ളു സുഹൃത്തേ, അതിനു പൊരിവെയിലത്ത് ഈ പാവങ്ങളെ എഴുന്നള്ളിച്ചു നിര്‍ത്തണോ?. പിന്നെ അദ്ദേഹത്തിന്റെ മറ്റൊരു നിര്‍ദേശം: വിയര്‍പ്പു ഗ്രന്ധികള്‍ തീരെ കുറവും കറുത്ത നിറവും ഉള്ള ആനകള്‍ കൊടും ചൂടില്‍ പലപ്പോഴും അസ്വസ്ഥത പ്രകടിപ്പിക്കാറുണ്ട്. എഴുന്നള്ളിക്കുമ്പോള്‍ ആന നില്‍ക്കുന്നിടത്ത് ചാക്കു നനച്ചിട്ടു കൊടുത്തും തണ്ണി മത്തന്‍, വെള്ളരിക്ക തുടങ്ങിയവ നല്‍കിയും അവയെ തണുപ്പിക്കുവാന്‍ ശ്രമിക്കണം. എന്തൊരു കഷ്ടപ്പാട്! എന്നാലും അതുങ്ങളെ വെറുതെ വിടില്ല എന്ന് തന്നെ. ടൂറിസം സാധ്യതകള്‍ ആണ് ഇതിന്റെ മുഖ്യലക്ഷ്യം എന്ന് അവകാശപ്പെടുന്ന ആ സുഹൃത്ത് ഒരു കാര്യം മനസ്സിലാക്കുക. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനത്ത് നടക്കുന്ന പൂരം കാണാന്‍ വരുന്ന സംസ്കാരസമ്പന്നരായ വിദേശികളുടെ സ്വന്തം രാജ്യങ്ങളില്‍ ഇത്തരം കാടത്തങ്ങള്‍ പണ്ട് തന്നെ നിയമം കൊണ്ട് നിരോധിച്ചു കഴിഞ്ഞിരിക്കുന്നു. ഒരു പക്ഷെ അവര്‍ ആസ്വദിക്കുന്നത്, അവരുടെ രാജ്യങ്ങളില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ ഒഴിവാക്കപ്പെട്ട ചില കസര്‍ത്തുകള്‍ അത്ഭുതത്തോടെ നേരിട്ട് കാണുന്നതായിരിക്കും.
മനുഷ്യന് കാണിക്കുന്ന ഏറ്റവും വലിയ ക്രൂരതകളില്‍ ഒന്ന് തന്നെയാണ് ആനകളെ എഴുന്നള്ളിച്ചു നടത്തുന്ന ഉത്സവങ്ങളും, പെരുന്നാളുകളും, പൂരങ്ങളും. ചൂട് തീരെ സഹിക്കാന്‍ പറ്റാത്ത ഒരു ജീവിയാണ് ആന. വിയര്‍പ്പുഗ്രന്ധികള്‍ കുറവായതിനാലോ മറ്റോ ആവാം അത്. അതൊക്കെ ശാസ്ത്രീയ വശങ്ങള്. അതുകൊണ്ടാണ് മൂപ്പര് ഇടയ്ക്കിടെ തനിയെ മണ്ണോ, ചെളിയോ, വെള്ളമോ വാരി അഭിഷേകം നടത്തുന്നത്. ആ പാവത്തിന് ഒരു തുള്ളി വെള്ളം പോലും കൊടുക്കാതെയാണ് ദേവപ്രീതിക്കായി മണിക്കൂറുകളോളം പൊരിവെയിലത്ത് നിര്‍ത്തിയിരിക്കുന്നത്. ചൂട് സഹിക്കാനാവാതെ പുള്ളിക്കാരന് ചെവിയാട്ടുമ്പോള്‍ ഞാനുള്‍പ്പെടെയുള്ള വിഡ്ഢികള്‍ കരുതുന്നത്, അവന് മട്ടന്നൂരിന്റെ തായമ്പക ആസ്വദിക്കുകയാണെന്നാണ്.
ഇക്കാര്യം ഞാന്‍ ഈയിടെ എന്റെ ഒരു സുഹൃത്തിനോട് സൂചിപ്പിച്ചപ്പോള്‍ അത്യന്തം ക്ഷുഭിതനായ അദ്ദേഹം എന്നോട് കയര്‍ത്തു. എന്താ ഹേ? ഞങ്ങളുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന ഒരു കാര്യത്തെ പറ്റിയാണോ താന്‍ ഇങ്ങനെ സംസാരിക്കുന്നത്? ആനകളും, വെടിക്കെട്ടും ഇല്ലാത്ത എന്ത് പൂരമാ? അതൊക്കെ കാണാന്‍ എന്തുമാത്രം ടൂറിസ്റ്റുകള്‍ ആണെന്നോ വന്നെത്തുന്നത്? കഷ്ടം! വര്‍ഷം മുഴുവന്‍ ടൂറിസ്റ്റുകള്‍ എത്തുന്ന ഗോവയിലും, കോവളത്തും, ആലപ്പുഴയിലും ആനയെ നിര്‍ത്തിയും, വെടിക്കെട്ട് നടത്തിയുമാണോ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നത്? എന്നാല്‍ ഇപ്പോഴുള്ള പൂരങ്ങളിലും, ഉത്സവങ്ങളിലും, പള്ളിപ്പെരുന്നാളുകളിലും, വെടിക്കെട്ട്, കമ്പം എന്നിവ ഒരുതരം ബോംബ് സ്ഫോടനം തന്നെയാണെന്ന് പറയാതെ വയ്യ. ചിരട്ടയ്ക്ക് പകരം ലോഹം ഉപയോഗിച്ചാല്‍ അത് ഉഗ്രശേഷിയുള്ള ബോംബുകള്‍ തന്നെയാണ്. ഈ വെടിക്കെട്ടുകള്‍ക്ക് ഉഗ്രസ്ഫോടനശബ്ദം ഉണ്ടാക്കുവാന്‍ പൊട്ടാഷ്യം ക്ലോറൈഡ് വരെ ഉപയോഗിക്കുന്നതായി കേട്ടിരിക്കുന്നു. ചെകിടടപ്പിക്കുന്ന ഇത്തരം പേക്കൂത്തുകളും അവസാനിപ്പിക്കണം. വികസിതരാജ്യങ്ങളില്‍ ശബ്ദങ്ങള്‍ക്ക് വളരെ ശക്തമായ നിയന്ത്രണങ്ങള്‍ ഉണ്ട്. അവിടെ ശബ്ദം കൂടുതല്‍ ഉള്ള വിമാനങ്ങള്‍ക്ക് പോലും സര്‍ച്ചാര്‍ജ് ഏര്‍പ്പെടുത്തുന്നു. ആ നാട്ടില്‍ നിന്നും വരുന്നവര്‍ക്കുവേണ്ടി ഉഗ്രസ്ഫോടനങ്ങള്‍ നടത്തുക എന്ന് വച്ചാല്‍ അത് വിശ്വസിക്കാന്‍ കുറച്ചു പ്രയാസം തന്നെ. വിദേശരാജ്യങ്ങളില്‍ കാതടപ്പിക്കുന്ന ശബ്ദങ്ങളും, വെടിക്കെട്ടുകളും ഇലക്ട്രോണിക് സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ടുള്ള ലേസര്‍ ഷോയ്ക്കും മറ്റും വഴിമാറിയിരിക്കുന്നു. പിന്നെ നമ്മുടെ പ്രാകൃതമായ വെടിക്കെട്ട് കാണാന്‍ വിദേശികള്‍ എത്തുന്നു എന്ന് പ്രചരിപ്പിക്കുന്നത് അങ്ങേയറ്റത്തെ മണ്ടത്തരമാണെന്ന് പറയാതെ വയ്യ. സിഡ്നിയില്‍ പുതുവര്‍ഷത്തിലും, അമേരിക്കയില്‍ സ്വാതന്ത്ര്യദിനത്തിലും "Fireworks" നടക്കാറുണ്ട്. നമ്മുടെ പൂരങ്ങളില്‍ നടക്കുന്നതിനെക്കാള്‍ പതിന്മടങ്ങ് നയനാനന്ദകരമായി തന്നെ. അവിടെ വെടിക്കെട്ടിനെക്കാള്‍ ഉയരത്തില്‍, സംഗീതവും, ആരവങ്ങളും കേള്‍ക്കാം. അതില്‍നിന്നും മനസ്സിലാകുന്നത് എത്രമാത്രം ശബ്ദം കുറച്ചാണ് അവര്‍ അത് നടത്തുന്നത് എന്നാണു.
പ്രാകൃതമായ ഈ വെടിക്കെട്ട് നിര്‍മാണത്തിനിടയില്‍ എത്ര ജീവനാണ് നഷ്ടപ്പെടുന്നത് എന്ന് ഒരു കണക്കുമില്ല. മരിക്കുന്നവരുടെ കൂട്ടത്തില്‍ തമിഴ്നാട്ടില്‍നിന്നും, ആന്ധ്രയില്‍ നിന്നും, ബീഹാറില്‍ നിന്നുമുള്ള ബാലവേലക്കാരും ഉണ്ടാവും. അവരുടെയൊക്കെ കണക്ക് ആര് നോക്കാന്‍! പാലക്കാട് തൃത്താല മേഴത്തൂരിനടുത്തു മുടവന്നൂര്‍ ചെങ്കല്‍ ക്വാറിക്ക് അടുത്തുള്ള പടക്ക നിര്‍മ്മാണശാല പൊട്ടിത്തെറിച്ചു മരിച്ചത് അഞ്ചുപേര്‍ ആണ്. കോഴിക്കോട് മിട്ടായി തെരുവിലാണെങ്കില് പൊലിഞ്ഞത് ഏഴു ജീവനുകള്‍. തിരുവനന്തപുരം മുതല്‍ കാസര്‍ക്കോട് വരെ അമ്പലങ്ങളിലും, പള്ളികളിലും വെടിക്കെട്ടിന് ഒരു പഞ്ഞവുമില്ല. തിരുവനതപുരത്ത് തന്നെ വെടിവഴിപാടു മാത്രം നടത്തുവാനുള്ള ഒരു ക്ഷേത്രം തന്നെയുണ്ട്. ഓരോ അഞ്ചു നിമിഷത്തിലും രണ്ടോ അതിലധികമോ വെടിവഴിപാട് കാണും.
ഉത്സവങ്ങളും, പൂരങ്ങളും, പെരുന്നാളുകളും നടക്കട്ടെ. എത്ര മെരുക്കി എടുത്താലും ആന ഒരു വന്യ മൃഗം തന്നെയാണ്. ആയിരങ്ങള്‍ കൂടുന്ന ഒരു സ്ഥലത്ത് ജനങ്ങള്‍ക്ക് ഭീഷണി ആയേക്കാവുന്ന ഇത്തരം കീഴ്വഴക്കങ്ങള് ഒഴിവാക്കണം. പ്രകൃതിക്കും, അന്തരീക്ഷ സന്തുലിതാവസ്ഥയ്ക്കും, ജീവനും, ശരീരത്തിനും, നിര്‍മ്മിതികള്‍ക്കും കേടു വരുത്തുന്ന രീതിയില്‍ ഉള്ള ഉഗ്ര ശബ്ദ സ്ഫോടനങ്ങളും ഒഴിവാക്കണം. പാരമ്പര്യങ്ങളും, അനുഷ്ടാനങ്ങളും, വിശ്വാസങ്ങളും എല്ലാവരുടെയും മനസ്സില്‍ ഉണ്ട്. സാക്ഷരത വാക്കില്‍ മാത്രം ഒതുക്കി നിര്‍ത്താതെ പ്രവര്‍ത്തിയില്‍ വരുത്തുക. എന്നിട്ട് ഉദ്ഘോഷിക്കുക, "ഞങ്ങള്‍ സംസ്കാര സമ്പന്നര്‍ ആണെന്ന്".
"ആനകളില്ലാതെ അമ്പാരിയില്ലാതെ ആറാട്ട് നടക്കാറുണ്ടിവിടേ"..... അതേ, ഹൃദയത്തില്‍....
നല്ലൊരു ഹൃദയം നമുക്കുണ്ടെങ്കില്‍ ആനയും, വെടിക്കെട്ടും ഇല്ലാതെ തന്നെ നമുക്ക് ആഘോഷങ്ങള്‍ നടത്താം.
മാനവഹൃദയം,ദേവാലയം....,
ReplyDeleteഇത് എഴുതിയത് ആരാണോ ആവോ? ലേഖകന്റെ പേരില്ലല്ലോ!
ReplyDeleteaanaym vetikkettum illathe enthu aaghosham?
ReplyDeleteഅച്ചായോ, നസ്രാണിക്കെന്താ പൂരപ്പറമ്പില്‍ കാര്യം?
ReplyDeleteDear Justinchaya.
ReplyDeleteWe have been celeberating all this festivals for a long time.We havent heard of anyproblems like this in the old times.We need to think y these things happens now a days!! Please dont forget that these are the occassions all the families joint together and having a good time which we cannot see now a days where all are busy and havent got any time to meet other family members!!!!!!Ofcourse we need some fun like AAna and vedikettu for the agoshams,but with safety measures
ITHIVRUTHATHINTE PRASAKTHI KONDUM , BHASHAYUDE SARALAMAYA PRAYOGA SAILIKONDUM , NARMA PARAMARSANGAL KONDULLA PRAHARANGAL KONDUM ATHI MANOHARAMAYA ORU SRISHTI. SAHITHYA JAITHRA YATHRA THUDARUKA JUSTIN! JAMESON CHACKALA
ReplyDeleteന്നാ ഞ്ഞി പൂരം നടക്കുമ്പോ തൃശൂര്‍ ജില്ല മൊത്തം ഏ സീ ആക്ക്യാല്ലോ???
ReplyDeleteസുഹൃത്തെ, പൂരം നടത്തിപ്പില്‍ ഇപ്പോള്‍ ഏറ്റവും പ്രാധാന്യം കൊടുത്തുകൊണ്ടിരിക്കുന്ന ഒരു കാര്യമാണ് ആനകളുടെ സൌകര്യങ്ങള്‍.
നടത്തിപ്പുകാര്‍ തീര്‍ച്ചയായും അതിനു വേണ്ടതൊക്കെ ചെയ്യുന്നു.
തണ്ണിമത്തനും വെള്ളരിയും ഒക്കെ കൊടുക്കുന്നതും ടി വി യില്‍ കാണിച്ചല്ലോ...
പാപ്പാന്മാരുടെ കഥകള്‍ പണ്ടും കേട്ടിട്ടുള്ളതാണ്...
നന്നാവാന്‍ അവര്‍ തന്നെ വിചാരിക്കേണ്ടി വരും...
അതല്ല, ഇനി ആനകളെ സഹായിക്കാന്‍ വേണ്ടി പൂരം നിര്ത്താമെന്നാണെങ്കില്,
പഴയ കാലത്തിന്റെ ശേഷിപ്പുകള്‍ എന്തെങ്കിലുമുണ്ടെങ്കില്‍, അതടിച്ചു കൂട്ടി വടക്കെ ചിറയിലെക്കിട്ടോളൂ.....
@ മത്താപ്പ് said...പഴയ കാലത്തിന്റെ ശേഷിപ്പുകള്‍ എന്തെങ്കിലുമുണ്ടെങ്കില്‍, അതടിച്ചു കൂട്ടി വടക്കെ ചിറയിലെക്കിട്ടോളൂ...
ReplyDeleteഎന്നാപ്പിന്നെ മാമാങ്കവും, നരബലിയും ഒക്കെ ഇങ്ങു പോരട്ടെ.... അല്ലെ?
@pran said...see now a days where all are busy and havent got any time to meet other family members!!!!!!Ofcourse we need some fun like AAna...
പ്രാണെ.... ഇപ്പം മനസ്സിലായി ആരൊക്കെയാ കുടുംബാംഗങ്ങള്‍ എന്ന്!
പൂരങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കും ആനകളെ എഴുന്നള്ളിക്കുന്ന ദുരാചാരം എത്രയും വേഗം നിരോധിക്കെണ്ടിയിരിക്കുന്നു. വന്യ മൃഗമായ ആനയെ പിടിക്കുന്നതും മെരുക്കുന്നതും ഒക്കെ. ..
ReplyDeleteഓള്‍ടെ കാര്യം എന്തായാലെന്താ, നമ്മുടെ കാര്യം നടക്കട്ടെ അല്ലെ മത്താപ്പേ?
ReplyDeleteഇത്തരം കാടത്തരങ്ങള്‍ വികസിത രാജ്യങ്ങളില്‍ നിരോധിച്ചു കഴിഞ്ഞു. വെറുതെ പറഞ്ഞു നടക്കാം കുറെ "ശേഷിപ്പുകള്‍", മണ്ണാങ്കട്ട. അതൊക്കെ തന്നെത്താന്‍ പ്രവര്‍ത്തിയില്‍ കൊണ്ടുവാ. ഭൂമിയുടെ അച്ചുതണ്ട് ഈ പൂരപ്പറമ്പിലല്ല നിലകൊള്ളുന്നത്. അത്രയ്ക്ക് ദണ്ണം ആണെങ്കില്‍ കുറെ പെട്ടി ആട്ടോ കറുത്ത തുണികൊണ്ട് മൂടി, അതില്‍നിന്നു വെന്ചാമാരമോ, സര്‍ക്കസോ നടത്തട്ടെ ഇക്കൂട്ടര്‍.
ആനയും അമ്പാരിയുമൊക്കെ ആഘോഷിക്കുന്നത് വെറും ഒരു പൂരാവേശത്തിന്റെയോ, ഒത്തുകൂടലിന്റെയോ, ആരാധനാസമ്പ്രദായത്തിന്റെയോm ദേശപ്പെരുമയുടെയോ മാത്രം സൈക്കിയിലല്ല എന്ന് മനസ്സിലാകണമെങ്കില്‍ അല്‍പ്പം ബുദ്ധിമുട്ടാണ്...തപ്പിനോക്കിയാല്‍, പണ്ടുപണ്ട് ഉപ്പൂപ്പാക്ക് ഒരാനണ്ടാര്ന്നതിന്റെ ആ പഴയ തഴമ്പും അതില്‍ കണ്ടേക്കും.
ReplyDeleteപൂരവും പൂരപ്പറമ്പും പൂരാടവുമൊക്കെ പുല്ലുവല്ലഭനും സമുദായവും ഏറ്റെടുത്ത കാര്യം അറിഞ്ഞില്ലേ ജസ്റ്റീന്‍? ഇനി പാളയത്തെ പള്ളിയിലും കൈവെക്കാന്‍ പോകുന്നുവെന്ന് ‘പരമേശ്വര്‍ജി’യുടെ അരുളപ്പാടും ഉണ്ടായിരിക്കുന്നു.
ചെറുതെങ്കിലും പ്രസക്തമായ ഒരു വിഷയം അവതരിപ്പിച്ചതിനു നന്ദി ജസ്റ്റീന്‍..
അഭിവാദ്യങ്ങളോടെ
അല്ല വല്ലഭാ,
ReplyDeleteതമാശ എഴുതിയതാണോ? കാട്ടില്‍നിന്നും പിടിച്ചുകൊണ്ട് വന്ന ആനയ്ക്കും, ചൈനയില്‍ നിന്നും വന്ന വെടിക്കെട്ടിനും എപ്പോഴാ സാമുദായികച്ഛായയും, പ്രാദേശികമുഖവും കൈവന്നത്?
മറുപടി പോസ്റ്റ് ചെയ്യുന്ന എല്ലാവര്ക്കും നന്ദി.
“ഹയ്..മ്മ്ടെ ആനകളില്ലാതെ എന്തൂട്ട് പൂരം ന്റെ ഗഡിയേ...“
ReplyDeleteപൂരങ്ങളുടേയും ക്ഷേത്രോത്സവങ്ങളുടേയും ഒരു പ്രധാന ആകറ്ഷണമാണ്. നെറ്റിപ്പട്ടവും,തിടമ്പും,ആലവട്ടവും വെൺചാമരവുമൊക്കെയായുള്ള ആനകളുടെ എഴുന്നള്ളത്ത്.. എന്തൊക്കെ പറഞ്ഞാലും അതൊരു ചന്തം തന്നെയാണ്...ആനച്ചന്തം..ആനയെക്കണ്ടാൽ കൌതുകത്തോടെ അതിനെ വീക്ഷിക്കാത്ത മലയാളികൾ വിരളം..അതിന്റെ ഓരോ അവയവചലനങ്ങളും ഇമ വെട്ടാതെ നോക്കിനിന്നിട്ടുണ്ട്..പല വട്ടം.. ഇത്രയും എന്റെയുള്ളിലെ ആനപ്രേമം..!! ഇനി ആ ജന്തുവിനോട് കാണിക്കുന്ന ക്രുരത..ഭീകരം തന്നെ..ത്രിശ്ശൂർ പൂരത്തിന് കുഴഞ്ഞുവീണ ആനയെ 2 ദിവസത്തിനകം വീണ്ടും മറ്റൊരു ക്ഷേത്രത്തിൽ എഴുന്നള്ളിച്ചത്രെ. ഇതാൺ പണത്തോടുള്ള ആർത്തി.. മുൻ കാലങ്ങളിൽ ആനകൾ വരുത്തിയിട്ടുള്ള ദുരന്തങ്ങൾ തുലോം കുറവായിരുന്നു..എന്നാൽ ഇപ്പോഴോ....
ഉത്സവാഘോഷങ്ങൾക്ക് ആനകളെ പൂർണ്ണമായും ഒഴിവാക്കണമെന്ന അഭിപ്രായത്തോട് എന്തോ എനിക്ക് യോജിക്കാൻ കഴിയുന്നില്ല...ഒരു പക്ഷെ എന്റെയുള്ളിലെ കരിവീരപ്രേമം കൊണ്ടാകാം.. പക്ഷെ ആനകൾക്ക് ശരിയായ വിശ്രമവും പരിരക്ഷയും സുരക്ഷിതത്വവും ഉറപ്പുവരുത്താതെ അവയെ എഴുന്നള്ളിച്ചുകൊണ്ടുള്ള ഒരാഘോഷങ്ങളോടും എനിക്ക് യോജിപ്പില്ല..ഒട്ടും..!!!
ഈ പത്രത്തിൽ ഞാൻ ശ്രീ സുന്ദർ മേനോനുമായി നടത്തിയ അഭിമുഖത്തിൽ പരാമർശിച്ച ചില കാര്യങ്ങൾ ആണെന്ന് കരുതുന്നു (തൃശ്ശൂർ പൂരം നില നിർത്തേണ്ടത് സാംസ്കാരിക കേരളത്തിന്റെ അവശ്യം....”) ഇവിടെ പരാമർശിച്ചത്. കേരളത്തിലെ സാംസ്ക്ാരികമായ ആഘോഷങ്ങളിൽ പ്രധാനപ്പെട്ട് ഒന്നുതന്നെ ആണ് തൃശ്ശൂർ പൂരം എന്നതിൽ എന്തെങ്കിലും തർക്കം ഉണ്ടോ?
ReplyDeleteആനകളെ പീഠിപ്പിക്കുന്നതിനു എതിർപ്പുള്ള ഒരു വ്യക്തിയാന്ഞ്ഞാൻ.ആനകളുമായി ബന്ധപ്പെട്ട് ചില വിഷയങ്ങലിലും അവയെ പീഠിപ്പിക്കുന്നതിനെതിരായ പ്രവർത്തനങ്ങലിൽ പങ്കാളിയുമാണ്. എന്നാൽ ആനകളെ ഉത്സവങ്ങളിൽ നിന്നും ഒഴിവാക്കണം എന്ന വാദട്ത്തോട് വിയോജിപ്പുണ്ട്.ആന ചെവിയാട്ടുന്നത് ശരീരം തണുപ്പിക്കുവൻ ആണെന്നത് ഒരു പുതിയ സംഗതിയൊന്നും അല്ല.
കേരളത്തിൽ ഔദ്യ്യോഗിക കണക്കനുസരിച്ച് 704 നാട്ടാനകൾ ഉണ്ട്. അനൌദ്യോഗികാമായി വേറെയും. കഴിഞ്ഞ കുറേ വർഷങ്ങളായി ആന പിടുത്തം നിരോധിച്ചിരിക്കുന്നു, അന്യ സംസ്ഥാനങ്ങളിൽ നിന്നും ആനകളെ കൊണ്ടുവരുന്നതും നിരൊധിച്ചു. (മൈക്രോ ചിപ്പില്ലാത്ത ആനകളെ ഉത്സവങ്ങളിൽ എഴുന്നള്ളിക്കുന്നത് ഒഴിവാക്കുവാ ഉള്ള നടപടികൾ പുരോഗമിക്കുന്നു. ) അതുകൊണ്ട് അപൂർവ്വമായി ഉള്ള പ്രസവങ്ങൾ ഒഴിവാക്കിയാൽ നിലവിൽ ഉള്ള നാട്ടാനകൾ വർദ്ധിക്കില്ല എന്ന് ചുരുക്കം.
1.എനിക്ക് ആദ്യമായി തന്നെ ചോദിക്കുവാൻ ഉള്ളത് നിലവിൽലുള്ള ആനകളെ എന്തു ചെയ്യണം?
2. നിലവിൽ ഉള്ള ഉടമകൾ ഇവയെ പുറത്തിരക്കാതെ തിന്നാൻ കൊടുത്തു നിർത്തണമോ? അതോ ഇദേഹത്തിനു ബദൽ നിർദ്ദേശം വല്ലതും ഉണ്ടോ?
3. ആനകളെ ഉത്സവത്തിനു എഴുന്നള്ളിക്കുന്നതിൽ പഴയതിലും നല്ല സൌകര്യങ്ങൾ ആണ് ഒരുക്കുന്നത് എന്ന് പറയുവ്ാ ആണ് ചാക്ക് നനച്ചിടുന്നതും വെള്ളരിക്ക നൽകുന്നതും.
4. തൃശ്ശൂർ പൂരത്തിൽ ആനകളെ തിരഞ്ഞെടുക്കുന്നത് വളരെ ശ്രദ്ദാപൂർവ്വം ആണ്. മദക്കോളുള്ള ആനയെ ഒരുകാരണവശാലും തൃശ്ശൂർ പൂരത്തിനു എഴുന്നള്ളിക്കില്ല. തളർന്നു വീണ ഈരാറ്റുപേട്ട അയ്യപ്പൻ എന്ന ആനയൂടെ നീരുകാലം അല്ല ഇത്. യാദൃശ്ചികമായി ഉണ്ടായ ഒരു സംഭവം ആണീത്. എങ്ങിനെ ആണ് താങ്കൾ ഈ ആനയെ വാട്റ്റിയതിന്റെ ഫൽമായാണ് തളർന്നതെന്ന് മനസ്സിലാക്കിയത്?
5.ഉത്സവങ്ങൾ എല്ലാം നിരോധിക്കണം എന്നാണോ ഇദ്ദേഹം പറഞ്ഞു വരുന്നത്?
6.പുലിയെ,കരടിയെ വളർത്തുവാൻ ലൈസൻസ് എന്ന ആശയവും ആനയ്ക്ക് ലൈസൻസ് നൽകുന്നതും തമ്മിൽ വ്യത്യാസം പൊലും ഇദ്ദേഹത്തിനില്ലേ?
7.യൂറോപ്പിൽ ഏതു രാജ്യത്താൺ` പൂരം പണ്ട് ഉണ്ടായിരുന്നത്? ഇന്ത്യയിൽ മാത്രമല്ല തായ്വാൻ, ശ്രീലങ്ക, നേപ്പാൾ തുറ്റ്ങ്ിയ രജ്യങ്ങളിലും ആനകളെ ടൂറിസത്തിന്റെ ഭാഗമായി ഉപയോഗപ്പെടുത്തുന്നുണ്ട് എന്ന് ഇദ്ദേഹത്തിനു അറിയാഞ്ഞിട്ടാണോ?
പൊരി വെയിലത്ത് നടപൂട്ടി നിർത്തുന്നത് ആനയെ ബുദ്ധിമുട്ടിക്കൽ ആണെന്നത് സംശയം ഉള്ള ക്ര്യം അല്ല. കുതിരയെ/കാളകളെ വണ്ടിവലിപ്പിക്കുന്നതും, മാടുകളെ അറുത്ത് തിന്നുന്നതും, കോഴിയെ കുത്തിവെച്ച് വളത്തി കൊല്ലുന്നതും, മീനിനെ ആക്ക്വ്വേറിയത്തിൽ വളർത്തുന്നതും, പക്ഷിയെ കൂട്ടിലിടുന്നതും, നായയെ ചങ്ങലക്കിടുന്നതും ഒക്കെ നിരോധിക്കേണ്ടതല്ലേ?
ആ ഇന്റർവ്യൂ ഇവിടെ
ReplyDeleteദുബായിലൊക്കെ നടത്തണ വെടിക്കെട്ട് എന്തൂട്ട് വെടിക്കെട്ടാ ന്റിഷ്ടാ...? കാണാനൊക്കെ നല്ല രസാ.. പക്ഷെ, ശബ്ദം തീരെല്ല. ഇവിടെ നമ്മള് വെടിക്കെട്ട് കാണാന്‍ ഏറ്റോം മുന്നില്‍ നിന്നിട്ട്, രണ്ടു ചെവീം ആഞ്ഞു പൊത്തി നെഞ്ഞത്തങ്ങനെ പെരുമ്പറ മൊഴങ്ങണത് എന്ത് രസാ ന്റെ ഗഡീ...! ആശുപത്രീലെ ആളോളുക്ക് എന്ത് പറ്റിയാ മ്മക്കെന്താ..? കെട്ടിടത്തിന്റെ ചില്ല് പോയാ അവര്‍ക്കു പോയി, അല്ലാണ്ടെന്താ...? പിന്നെ, ഡെസിബെല്ലിന്റെ കാര്യോം പറഞ്ഞ് കലക്ടര്‍ വന്നാ ഞങ്ങളെ മതവികാരം വ്രണപ്പെടും, പറഞ്ഞേക്കാം...!
ReplyDelete@ പുല്ലനായ വല്ലഭന്,
ReplyDeleteസുഹൃത്തെ, മാമാങ്കം എന്താന്നു അറിയില്ലെങ്കില്‍ പോയി പഠിച്ചിട്ടു വാ, എന്നിട്ട് മതി അഭിപ്രായം.
പഴയ കാലത്തിന്റെ നന്മകള് കൈക്കൊണ്ട് തിന്മകള് ഒഴിവാക്കി ജീവിതം നയിക്കുമ്പോഴാണ് സാംസ്കാരികമായി ഉയര്‍ന്ന തലത്തിലേക്ക് മനുഷ്യര്‍ മാറുന്നത്. അല്ലാതെ, നരബലി പോലെ [പണ്ട് നടന്നോ ഇല്ലയോ എന്ന് ഉറപ്പില്ല] ഉള്ള നികൃഷ്ടമായ കാര്യങ്ങള്‍ തിരിച്ചു വന്നാലോ എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറൂമ്പോഴല്ല.
എന്തായാലും കൂപ്പിലെ പണിയേക്കാളും ആനകളും ഇഷ്ടപ്പെടുക ഇത് തന്നെ ആയിരിക്കും....
കൂടാതെ, പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകള്‍ക്ക് കൃത്യമായ പരിചരണവും സുഖ ചികിത്സ അടക്കം ഉള്ള സൌകര്യങ്ങളും ലഭിക്കും....
ഇതൊക്കെ പൂരത്തിന് എഴുന്നള്ളിക്കാത്ത ആനകള്‍ക്ക് [നാട്ടാനകള്‍ക്ക്] ലഭിക്കും എന്ന് കരുതുന്നുണ്ടോ???
ഓ ടോ:
ഇനി ഇപ്പൊ ആനകളുടെ പ്രൈവസി നഷ്ടപ്പെടും എന്നൊന്നും പറഞ്ഞു കളയല്ലേ സുഹൃത്തെ, ആനകള്‍ക്ക് കുപ്പായം കൊടുക്കാനുള്ള പരിപാടിയൊന്നും ഇല്ലെന്നാ കേട്ടത്
This comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteശ്രീ കുമാറിന്റെ വസ്തുനിഷ്ടമായ പോസ്റ്റിനു നന്ദി. ഞാന്‍ മറുപടി എഴുതിത്തുടങ്ങുന്നതിന് മുന്‍പ് താങ്കളുടെ ചോദ്യം 5-നെക്കുറിച്ചു പറയട്ടെ.
ReplyDelete5. ഉത്സവങ്ങള്‍ എല്ലാം നിരോധിക്കണം എന്നാണോ ഇദ്ദേഹം പറഞ്ഞു വരുന്നത്?
ഞാന്‍: ആ ചോദ്യത്തിന്റെ ഉദ്ദേശശുദ്ധി തന്നെ സംശയം ജനിപ്പിക്കുന്നു. ഏതെന്കിലും "ആ ഒരു" വികാരത്തിനു തിരി കൊളുത്തുകയാണോ ഉദ്ദേശം? അങ്ങിനെ ഒരു പ്രസ്താവന ഞാന്‍ പറഞ്ഞിട്ടില്ല. എന്റെ ലേഘനത്തിന്റെ തലക്കെട്ട് പൂരം, ആനച്ചന്തം, വെടിക്കെട്ട് എന്നാണെങ്കിലും, ഞാന്‍ പ്രധാനമായും പറഞ്ഞിരിക്കുന്നത്, ആനയെക്കുറിച്ചും, വെടിക്കെട്ടിനെക്കുറിച്ചും മാത്രമാണ്. അതുകൊണ്ട് ആ ചോദ്യം അപ്രസക്തമാണ്.
1.എനിക്ക് ആദ്യമായി തന്നെ ചോദിക്കുവാന്‍ ഉള്ളത് നിലവിലുള്ള ആനകളെ എന്തു ചെയ്യണം?
2. നിലവില്‍ ഉള്ള ഉടമകള്‍ ഇവയെ പുറത്തിറക്കാതെ തിന്നാന്‍ കൊടുത്തു നിര്‍ത്തണമോ? അതോ ഇദേഹത്തിനു ബദല്‍ നിര്‍ദ്ദേശം വല്ലതും ഉണ്ടോ?
ഞാന്‍: ഇരുപതും മുപ്പതും ലക്ഷത്തിനു വാങ്ങുന്ന ആനക്ക് തീറ്റി കൊടുക്കാനും, പാപ്പാന് ഓവര്‍ടൈം നല്‍കാനും ഒത്തിരി ചിലവുണ്ടെങ്കില്‍ അതിനുള്ള വഴി എന്നോടല്ല ചോദിക്കേണ്ടത്. കാട്ടിലെ ഈ സ്വതന്ത്ര ജീവിയെ പിടിച്ചു അടിമയാക്കാന്‍ ആരെങ്കിലും പറഞ്ഞോ?
3. ആനകളെ ഉത്സവത്തിനു എഴുന്നള്ളിക്കുന്നതില്‍ പഴയതിലും നല്ല സൌകര്യങ്ങള്‍ ആണ് ഒരുക്കുന്നത് എന്ന് പറയുവാന്‍ ആണ് ചാക്ക് നനച്ചിടുന്നതും വെള്ളരിക്ക നല്‍കുന്നതും.
ഞാന്‍:നാട്ടില്‍ ആനയിറങ്ങിയാല്‍ പാട്ട കൊട്ടിയും, പടക്കം പൊട്ടിച്ചും, പന്തം കൊളുത്തിയുമാണ് അവയെ വിരട്ടി ഓടിക്കുക. അവന്റെ മുന്പില് നമ്മള് ചെണ്ട കൊട്ടുകയും, പന്തവും, തീവെട്ടിയും, പടക്കവും നിരത്തുമ്പോള്‍, കാട്ടുനീരുറവകളില് നടക്കുവാന്‍ ഡിസൈന്‍ ചെയ്ത അവന്റെ കാല്പാദങ്ങള് ചുട്ടുപഴുത്ത ടാറില്‍ നിര്‍ത്തുമ്പോള്‍, തണല്‍ പറ്റി മാത്രം ജീവിക്കാന്‍ പ്രകൃതി സജ്ജമാക്കിയ അവന്റെ പുറത്തു ഉച്ചവെയില്‍ പതിക്കുമ്പോള്‍, സുഹൃത്തെ അവന് നിങ്ങളെ പ്രാകുന്നുണ്ടാവും . തീര്‍ച്ച.
4. തൃശ്ശൂർ പൂരത്തിനു ആനകളെ തിരഞ്ഞെടുക്കുന്നത് വളരെ ശ്രദ്ദാപൂര്‍വ്വം ആണ്. മദക്കോളുള്ള ആനയെ ഒരുകാരണവശാലും തൃശ്ശൂര്‍ പൂരത്തിനു എഴുന്നള്ളിക്കില്ല.
ഞാന്‍:സുഹൃത്തെ, തൃശ്ശൂര്‍ പൂരത്തെ മാത്രം ഞാന്‍ ഒരു സ്ഥലത്തും വിരല്‍ ചൂണ്ടിയിട്ടില്ല. പ്രധാന ഒരു പൂരം എന്ന നിലയില്‍ ആ പൂരത്തെയും പരാമര്‍ശിച്ചു എന്ന് മാത്രം.
6.പുലിയെ,കരടിയെ വളര്‍ത്തുവാന്‍ ലൈസന്‍സ് എന്ന ആശയവും ആനയ്ക്ക് ലൈസന്‍സ് നല്‍കുന്നതും തമ്മില്‍ വ്യത്യാസം പൊലും ഇദ്ദേഹത്തിനില്ലേ?
ഞാന്‍: അയ്യോ, അത്ര വിശദമായി എനിക്കറിയില്ല. എല്ലാം വന്യമൃഗങ്ങള്‍ ആണെന്നും, ഇതെല്ലാം വന്യമൃഗസംരക്ഷണ നിയമത്തിന്റെ കീഴില്‍ വരുമെന്നും മാത്രം എനിക്ക് അറിയാം. ഇതിന്റെ വ്യത്യാസങ്ങള്‍ ഒന്ന് പറഞ്ഞു തരുമോ? ദയവായി....
7.യൂറോപ്പില്‍ ഏതു രാജ്യത്താന് പൂരം പണ്ട് ഉണ്ടായിരുന്നത്? ഇന്ത്യയില്‍ മാത്രമല്ല തായ്വാന്, ശ്രീലങ്ക, നേപ്പാൾ തുടങ്ങിയ രജ്യങ്ങളിലും ആനകളെ ടൂറിസത്തിന്റെ ഭാഗമായി ഉപയോഗപ്പെടുത്തുന്നുണ്ട് എന്ന് ഇദ്ദേഹത്തിനു അറിയാഞ്ഞിട്ടാണോ?
ഞാന്‍:ആദ്യം ഇന്ത്യയെ മനസ്സിലാക്കൂ സുഹൃത്തേ. തായ്വാന്, ശ്രീലങ്ക, നേപ്പാള്‍ എന്ന രാജ്യങ്ങളുമായി സാന്കേതികതവിദ്യയിലും, സാമ്പത്തികമായും, വിദ്യാഭ്യാസപരമായും, ബുദ്ധിപരമായും പുരോഗമിക്കുന്ന ഇന്ത്യയെ താരതമ്യം ചെയ്ത താങ്കളുടെ പാടവത്തെ ഞാന്‍ അഭിനന്ദിക്കുന്നു.
ഞാന്‍: പിന്നെ, യൂറോപ്പില്‍ "പൂരം" എന്ന ഒരു സംഭവത്തില്‍ നിന്നും ഉള്‍ക്കൊണ്ട ഊര്‍ജത്തില്‍ ആണല്ലോ അവര്‍ എല്ലാ മേഘലയിലും പുരോഗതിയിലേക്ക് കുതിക്കുന്നത്.. അല്ലെ? സംസ്കാരം അല്ലെങ്കില്‍ സാംസ്കാരികത അരക്കിട്ട് ഉറപ്പിക്കുന്ന "ദൈവത്തിന്റെ സ്വന്തം നാട്" എവിടെയാണ് എന്ന് ഒരു സ്വയം വിശകലനം നടത്തിയാല്‍ നന്നായിരുന്നു. ഒരു ഹൈവേ വേണമെങ്കില്‍ പട്ടിണിപ്പാവങ്ങളെ കുടിയൊഴിപ്പിക്കാന്‍ വിധിക്കപ്പെട്ട ഒരു നാട്, പകരം ഒന്നും നല്‍കാതെ തന്നെ.
അടിക്കുറിപ്പ്.
ഞാന്‍: രാവിലെ പതിനൊന്നു മുതല്‍ ഉച്ചകഴിഞ്ഞ് മൂന്ന് മണി വരെ ആനകളെ എഴുന്നള്ളിക്കാന്‍ പാടില്ല എന്ന നിയമം നിലനില്‍ക്കെ, തൃശ്ശൂര്‍ പൂരത്തിന്റെ സമയവിവരം ഒന്ന് പറഞ്ഞാല്‍ കൊള്ളാമായിരുന്നു.
പൂരവും ആനയും വെടികെട്ടും കേരളതനിമയുടെ പ്രതീകമാണ്.പക്ഷെ പുതിയ സാഖേധികത ഉള്‍ക്കൊണ്ട് സുരക്ഷിതമായി നടപ്പാകാന്‍ നമ്മുടെ സര്‍ക്കാരിന് കഴിയണം
ReplyDeleteകുറേ ആനകളും ജീവിച്ചുപോട്ടെ,,, കാട്ടിലാണെങ്കിൽ പണ്ടേ കാട്ടുകള്ളന്മാർ അവയെ കൊന്നേനെ,,
ReplyDelete@Justin
ReplyDelete//കാട്ടിലെ ഈ സ്വതന്ത്ര ജീവിയെ പിടിച്ചു അടിമയാക്കാന്‍ ആരെങ്കിലും പറഞ്ഞോ?
ആനയെ പിടിക്കുന്നത് നിര്‍ത്തിയതൊന്നും അറിഞ്ഞില്ല്യോ അച്ചായാ???
പിന്നെ, യൂറോപ്പുകാര്‍ക്ക് ഊര്‍ജം നല്കാന് വേണ്ട സമ്പത്തും സാമുദായിക സക്തിയും എന്ങ്ങനെ ഉണ്ടായി എന്നത് നമ്മുടെ വിഷയമല്ലല്ലോ അല്ലെ?????
@Justin
ReplyDeleteഅല്ല വല്ലഭാ,തമാശ എഴുതിയതാണോ?
ന്റെ മാഷെ, "നസ്രാണി" ഞാനൊന്ന് തമാശിച്ചതാണെ....
@മത്താപ്പ്
മാമാങ്കം വിട്ടേക്കൂ അനിയാ.അതൊരു സാങ്കല്‍പ്പിക കഥ മാത്രമാണെന്ന് കരുതാം. വേറെയുമുണ്ടല്ലോ, നരബലി, അടിമവേല, സതി, ബാലവിവാഹം... അതിനെയെല്ലാം കൂടി ക്രോഡീകരിച്ചു 'തിരുശേഷിപ്പുകളുടെ' കൂട്ടത്തില്‍ വച്ചു നമുക്ക് മന്ത്രം ഉരുവിടാം എന്താ?
@മത്താപ്പ് & paarppidam
ആനകള്‍ക്ക് ഇപ്പോള്‍ വളരെയധികം സൌകര്യങ്ങള്‍ ചെയ്തു കൊടുക്കുന്നു. അതിനാണത്രേ മുന്‍ഗണന!
വേശ്യാത്തെരുവിലെ പെണ്ണുങ്ങള്‍ക്ക് മെഡിക്കല്‍ ചെക്കപ്പ് ഏര്‍പ്പെടുത്തുന്നതും, പുല്പ്പായയില് നിന്നും പട്ടുമെത്തയിലേക്ക് മാറ്റുന്നതും പോലെ അല്ലെ? പക്ഷെ ചെയ്യുന്നത് പഴയ പണി തന്നെ അല്ലെ?
@മത്താപ്പ്
പഴയ കാലത്തിന്റെ നന്മകള് കൈക്കൊണ്ട് തിന്മകള് ഒഴിവാക്കി ജീവിതം നയിക്കുമ്പോഴാണ് സാംസ്കാരികമായി ഉയര്‍ന്ന തലത്തിലേക്ക് മനുഷ്യര്‍ മാറുന്നത്. അല്ലാതെ, നരബലി പോലെ [പണ്ട് നടന്നോ ഇല്ലയോ എന്ന് ഉറപ്പില്ല] ഉള്ള നികൃഷ്ടമായ കാര്യങ്ങള്‍ തിരിച്ചു വന്നാലോ എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറൂമ്പോഴല്ല.
എന്റീശ്വരാ...... എന്തൊരു തത്വചിന്ത! പ്രകൃതിയുടെ വളരെ നല്ല ഒരു സൃഷ്ടിയെ പീഡിപ്പിച്ചു തന്നെ വേണം സാംസ്കാരികമായി ഉയര്‍ന്ന തലത്തിലേക്ക് പോവാന്‍. നടക്കെന്റെ ഇഷ്ടാ... അതെനിക്കിഷ്ടപ്പെട്ടു.
കണ്ടുരസിക്കാനും ആനന്തലബ്ധിക്കും ആനയെ ചങ്ങലക്കിട്ട്, അതിന്റെ പുറത്തു കാര്‍ഗോ കയറ്റണം എന്ന് ശഠിക്കുന്ന കമ്പിത്തിരിയെയും, അവലോസിനെയും ആദ്യം ചങ്ങലക്കിടണം. കിടക്കട്ടവിടെ രണ്ടൂസം... എന്താ? കഴിക്കാന്‍ തണ്ണിമത്തനും, വെള്ളരിക്കയും കൊടുക്കാം.. രണ്ടൂസം കഴിഞ്ഞു 'കൊള്ളാട്ടാ' എന്ന് പറഞ്ഞാല്‍ അവരെയും തിടമ്പിന്റെ പുറകില്‍ ഇരുത്തം... ന്താ?
ഓ അങ്ങനെയാകട്ടെ, എന്നാലും തണ്ണിമത്തനും വെള്ളവും, വെള്ളരിക്കയും, ഒന്നുമില്ലാതെ, പനയോല മാത്രം [അതും നല്ലത് കിട്ടാനില്ല] കഴിച്ചു കൊണ്ട് മരം ച്ചുമക്കുന്നതിനേക്കാള് നല്ലത് പൂരം തന്നെ.
ReplyDeleteഅഥവാ ആനകളെ പൂരത്തിന് എഴുന്നള്ളിക്കാനും കൂപ്പിലെ പണിക്കും ഉപയോഗിക്കരുത് എന്ന് ഒരു നിയമം കൊണ്ട് വന്നു എന്ന് കരുതുക, ഒന്നുകില്‍ ആനകളെ അന്ന്യ സംസ്ഥാനങ്ങളിലേക്ക് കടത്തും, അവിടെയും ഇതൊക്കെ തന്നെ നടക്കും എന്ന് പ്രത്യേകിച്ച് പറയണ്ടല്ലോ.
മറിച്ച് ഇന്ത്യയില്‍ ഒട്ടാകെ അങ്ങനെ ഒരു നിയമം പ്രാബല്യത്തില്‍ വന്നാല്‍, നാട്ടാനകള്‍ എല്ലാം ആനക്കൊമ്പിന്റെ രൂപത്തിലാകും എന്നത് സംശയം ഇല്ലാത്ത കാര്യമാണ്....
പിന്നെ, ആദ്യമേ പറഞ്ഞല്ലോ,
പഴമയെ പറ്റി ചിന്തിക്കുമ്പോള്‍ വികലമായ കാര്യങ്ങള്‍ മാത്രം മനസ്സില്‍ വരുന്നത് മനസ്സിന്റെ വൈകല്യം മൂലമാണ്. തല്കാലം എന്റെ കയ്യില്‍ മരുന്നില്ല.
ഡും... ഡും... ഡും....
ReplyDeleteനാട്ടാരുടെ ശ്രദ്ധയ്ക്ക്... നാട്ടിലും, കാട്ടിലും പട്ടിണി കിടക്കുന്ന എല്ലാ ജന്തുജാലങ്ങലെയെല്ലാം പിടിച്ചുകൊണ്ടുവന്നു "മത്താപ്പിനെ" എല്പ്പിക്കുവാന് ഉത്തരവിടുന്നു.
ഡും ഡും ഡും ഡും.....
ശ്രീ പുല്ലൻ,
ReplyDeleteഅങ്ങനെയെങ്കിൽ കണ്ട് രസിക്കാനും ആനന്ദലബ്ധിക്കുമായി ആനയുൾപ്പെടെ അനേകം ജന്തുക്കളെ മ്ര്ഗശാലയിലും മറ്റും കമ്പിക്കൂട്ടിൽ ഇട്ട് “പീഢിപ്പിക്കുന്നതോ ? താങ്കൾ ഉൾപ്പെടെയുള്ളവർ അതു കണ്ട് രസിച്ചിട്ടുമുണ്ടാകും…! തീർച്ച..
പിന്നെ,
നെറ്റിപ്പ്ട്ടവും ആലവട്ടവും വെൺച്ചാമരവുമൊക്കെ കാർഗൊ ഇനത്തിൽ പെടുത്തിയ താങ്കളെ സമ്മ്തിക്ക്ണം….!!!! പിന്നെ തിടമ്പ്……അതേത്തൊട്ട് കളിക്കല്ലേ ..കളി കാര്യം ആവുമേ…!!
തണ്ണിമത്തനും വെള്ളരിക്കയും മാത്രമല്ല, അല്പം അവലോസ് പൊടിയും ഒരു ഗ്ലാസ് ചായയും കഴിച്ചിട്ട് ആനപ്പുറത്ത് ഇരിക്കാൻ സന്തോഷമേയുള്ളു….കൂടെ ആനയ്ക്ക് തിന്നാൻ അല്പം “പുല്ലും” കൂടിയായാൽ ബഹുവിശേഷായി…ന്താ ?
പരിപൂര്‍ണ്ണമായി യോജിക്കുന്നു
ReplyDeleteനല്ല ചിന്തകള്‍, ആനപ്രേമം എന്നാല്‍ ആനയെ നമുക്ക് ഇഷ്ട്ടമുള്ള രീതിയില്‍ കഴ്ച്ചക്ക് നിര്‍ത്തുകയും അത് കണ്ട് ആസ്വദിക്കുകയും ചെയ്യല്‍ എല്ലാതെ ഒന്നും അല്ലെന്ന് എനിക്കും മനസ്സിലായി
കഷ്ട്ടം തന്നെ അവയോട് നാം ചെയ്യുന്നത്
This comment has been removed by the author.
ReplyDeleteപൊങ്ങച്ചക്കാരനായ മനുഷ്യന്റെⷀ ക്രൂരതയ്ക്കും ഭീരുത്വത്തിനും രംഗഭാഷ്യം ചമച്ചു “പൂരം’ നാടകം. ആനയാണു മുഖ്യകഥാപാത്രം. പൂരത്തിന്റെക പശ്ചാത്തലത്തിലാണു കഥ പറയുന്നത്.
ReplyDeleteതൃശൂര്‍ പുറനാട്ടുകര ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിരം എച്ച്എസ്എസിലെ വിദ്യാര്ഥിലകളാണ് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഈ നാടകം അവതരപ്പിച്ചത്. ക്ഷേത്രമുറ്റത്തു തിടമ്പേറ്റി നില്ക്കു ന്ന കൊമ്പന്. മേളക്കാര്, പൂരകമ്മിറ്റി പ്രസിഡന്റ്ദ, പാപ്പാന് എന്നിവര്‍ ചുറ്റിലും. പൂരം നടത്തിപ്പിന്റെമ മികവില്‍ അവകാശവാദമുന്നയിക്കുകയാണ് എല്ലാവരും. പൊങ്ങച്ചംകേട്ടു മടുത്ത ആനയ്ക്കു മദമിളകുന്നു. എല്ലാവരും ഓടി രക്ഷപെടുന്നു.
എന്നാല്‍ ആനയുടെ വാലില്‍ പിടിച്ചുവലിച്ചു നിര്ത്താ ന് ഒരു കുട്ടി ശ്രമിക്കുന്നു. കുട്ടിയായതുകൊണ്ട് ആന തിരിച്ച് ഒന്നും ചെയ്തില്ല. കുട്ടിയും ആനയും തമ്മില്‍ നല്ല സൗഹൃദത്തിലാകുന്നു. ആന കുട്ടിയെയുമെടുത്തു കാട്ടിലേക്കു പോകുന്നു. കാട്ടിലെത്തിയപ്പോള്‍ ആനയുടെ ഓര്മ്യില്‍ അതിന്റെട കുട്ടിക്കാലം നിറയുന്നു. അച്ഛനും അമ്മയ്ക്കുമൊപ്പം സഹ്യസാനുക്കളിലെ നീര്ച്ചാ ലുകളില്‍ കുളിച്ചതും ക്രൂരനായ മനുഷ്യന് കള്ളക്കുഴി വെട്ടി പിടികൂടിയതും കുന്തവും വാളും കത്തിയുമുപയോഗിച്ചു പീഡിപ്പിച്ചതും ആന കുട്ടിയോടു പറയുന്നു.
താന്‍ തിരിച്ചു നാട്ടിലേക്കില്ലെന്നും ഉള്ക്കാിട്ടിലേക്കു പോകുകയാണെന്നും ആന. നാട്ടിലേക്കുള്ള വഴി അറിയില്ലെന്നും തന്നെ നാട്ടിലെത്തിക്കണമെന്നും കുട്ടി പറഞ്ഞെങ്കിലും ആന തയാറാവുന്നില്ല.
ചതിയന്മാനരായ മനുഷ്യന്മാ്രുടെ നാട്ടിലേക്ക് എന്നെ തിരിച്ചു വിളിക്കല്ലെ എന്ന് ആന തൊഴു കൈയോടെ കുട്ടിയോട് അഭ്യര്ഥിമക്കുന്നു. ഇതില്‍ മനസലിഞ്ഞ കുട്ടി കരഞ്ഞുകൊണ്ട് നാട്ടിലേക്കു തിരിക്കുന്നു.
ReplyDeleteഎന്നാല്‍ കുട്ടിയെ തനിയെ വിടാന്‍ ആനയ്ക്കു മനസുവരുന്നില്ല. കുട്ടിയെയും എടുത്ത് ആന നാട്ടിലേക്കു വരുന്നു. അപ്പോഴേക്കും പൂരക്കമ്മിറ്റിക്കാരും മറ്റും എത്തുന്നു. ആനയെക്കാണാതെ പാപ്പാന് കരയുന്നു. തോക്കുമായെത്തിയ പട്ടാളക്കാരന് ആനയെ താന്‍ കീഴ്പ്പെടുത്തുമെന്നു വീമ്പുപറയുന്നു. ഇതിനിടെ കുട്ടിയുമായി തിരിച്ചെത്തുന്ന ആനയെക്കണ്ട് എല്ലാവരും ഭയക്കുന്നു.
പിന്നീട് സംഘം ചേര്ന്ന്ു ആനയെ കല്ലെറിഞ്ഞും, വെടിവച്ചും കൊല്ലുന്നു.
ആന വീണതോടെ ഭയന്നോടിയവര്‍ ആനയെ കൊന്നു ധീരത തെളിയിച്ചവര്‍ എന്ന പേരില്‍ ഫോട്ടൊ എടുക്കാന്‍ പോസ് ചെയ്യുന്നിടത്താണു നാടകം അവസാനിക്കുന്നത്. പ്രമേയത്തിലെന്ന പോലെ അവതരണത്തിലും മികവു തെളിയിച്ചു നാടകം. ചെലവു കുറഞ്ഞതും ലളിതവുമായിരുന്നു രംഗ പശ്ചാത്തലം. എന്നാല്‍, വേദിയില്‍ പ്രത്യക്ഷപ്പെട്ട കാടിനെയും പുലിയെയും മൈലിനെയും കുരങ്ങുകളെയും കരഘോഷത്തോടെയാണു പ്രേക്ഷകര്‍ സ്വീകരിച്ചത്.
വൈലോപ്പള്ളി ശ്രീധരമേനോന്റെ സഹ്യന്റെയ മകന് എന്ന കവിതയുടെ സ്വതന്ത്രനാടകാവിഷ്കാരമാണു പൂരം. രംഗത്തെത്തിയ മുഴുവന്‍ അഭിനേതാക്കളും മികച്ച പ്രകടനം കാഴ്ച്ചവച്ചു. ആനയായി രാഹുല്‍, പാപ്പാനായി സുരാഗ്, കുട്ടിയായി അശ്വിന്, പൂരക്കമ്മിറ്റി പ്രസിഡന്റാ യി സുഭഗ്, മേളക്കാരായി ശ്യാം കുമാര്‍, അരവിന്ദ്, ഹനീഷ് എന്നിവര്‍ വേഷമിട്ടു. അമല്‍, അഭിജിത്ത്, ശ്രീകുമാര്‍ എന്നിവരാണു പിന്നണിയില്‍ പ്രവര്ത്തിദച്ചത്. കെ.വി. ഗണേശാണു രചനയും സംവിധാനവും നിര്വകഹിച്ചത്.
കുടുമ്പ ചിത്രങ്ങൾ ഒരുക്കുന്ന സത്യൻ അന്തിക്കാടിനെ വരെ “ സിനിമയിലെ വർഗ്ഗീയതയുടെ“ പേരിൽ ആക്രമിക്കുവാൻ ആളുകൂടുന്ന കാലമാണ്. എന്താ പ്രശനം എന്ന് വച്ചാൽ അദ്ദേഹത്തിന്റെ ചില സിനിമകളിൽ പ്രസംഗത്തിൽ ആദർശം പറയുന്ന രാഷ്ടീയ കക്ഷിയെയും അവരുടെ ബുദ്ധിജീവിജ്യാഡകളേയും കറുത്ത ഹാസ്യത്തിലൂടെ ഞോണ്ടുന്നു(സന്ദേശമാണ് ഇക്കൂട്ടർക്ക് സഹിക്കുവാൻ പറ്റാത്ത സിനിമ). സമകാലിക യാദ്ാത്യങ്ങളുടെ വെളിച്ചത്തിൽ പ്രത്യയ ശാസ്ത്രപരമായി എതിർക്കുന്നതിനേക്കാൾ എളുപ്പ വഴി വർഗീയതയാണെന്ന് ചില അല്പന്മാർ തിരിച്ചറിഞ്ഞു. സത്യൻ ഒരു ന്യൂനപക്ഷ സമുദായത്തെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ സിനിമയേടുക്കുന്നു എന്ന ഒരു വഴിക്ക് സംഗതി തിരിച്ചുവിടുന്നു. എന്തായാലും ഇവിടെ നമുക്ക് ആ വർഗ്ഗീയ വഴി തീർച്ചയായും വേണ്ടെന്ന് വെക്കാം.
ReplyDelete1.ഒന്നാമതായി ഉത്സവങ്ങളേയും സാംസ്കാരികാഘോഷങ്ങളേയും ജാതി-മത കളങ്ങളിൽ ഒതുക്കുന്നതിനെ ശക്തമായി
എതിർക്കുന്ന ഒരാളാണ് ഞാൻ. ഉത്തരം മുട്ടുമ്പോൾ പ്രതിരോധിക്കുവാൻ മതത്തെ കൂട്ടുപിടിക്കുന്ന വിഭാഗത്തിൽ പെടുന്ന ആളല്ല. അതിനാൽ ആ വഴിക്ക് ഒരു ധാരണ പോകേണ്ടതില്ല. എന്റെ ചോദ്യം ഇതാണ് ആനകളെ പീഠിപ്പിക്കുന്നു എന്നതിന്റെ പേരിൽ ഉത്സവങ്ങൾ നിരോധിക്കണം എന്ന് ആണോ ഇദ്ദേഹം പറഞ്ഞു വരുന്നത് എന്നാണ്?
2. ഉത്സവവും തെയ്യവും എല്ലാം നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായിട്ടാണ് ഞാൻ കരുതുന്നത്. ജാതി മത ബേധമന്യേ ഒരുമിച്ച് ആഘോഷിക്കുന്ന ഓണത്തെ പോലും പഴയ സവർണ്ണ/ദളിത് വ്യത്യാസം ചുരണ്ടിയെടുത്ത് ഓണം ഉൾപ്പെടെ പരമ്പരാഗതമായ പല ഉത്സവങ്ങളും ആഘോഷങ്ങും “നിരോധിക്കുവാൻ“ ഒരു രാഷ്ടീയ വർഗ്ഗീയതയിൽ അതിഷ്ഠിതമായ “പു- രോഗമന“ ചിന്ത വളർന്നുവരുന്നത് നാം അറിയാതിരിക്കുന്നില്ല.സങ്കേതിക വിദ്യയുടേയും സാമ്പത്തീക സ്ഥിതിയേയും കുറിച്ചല്ല സാംസ്കാരികം,പൂരം, അന, ടൂറിസം എന്നിവയുമായി ബന്ധപ്പെട്ടാാണ് പോസ്റ്റും കമന്റും. എത്ര പുരോഗമിച്ചാലും ഓരോ രാജ്യത്തും അവരുടേതായ സാംസ്കാരിക പാരമ്പര്യത്തിന്റെ അവശേഷിപ്പുകൾ നിലനിർത്തുവാൻ ഉള്ള ശ്രമങ്ങൾ ഉണ്ടാകും. അതു നിലനിൽക്കണം എന്നുതന്നെ ആണ് എന്റെ ആഗ്രഹവും. ശാസ്ത്ര പുരോഗതി,പണം എന്നിവയിൽ നിന്നും വിഭിന്നമാണ് മൂല്യങ്ങൾ ഉള്ള പാരമ്പര്യവും അതു പകരുന്ന നല്ല സംസ്കാരവും എന്ന് കരുതുന്ന ഒരാൾ ആണ് ഞാൻ. അതിനാൽ തന്നെ വിവിധ രാജ്യങ്ങളെ സാംസ്കാരികമായി താരത്മ്യം ചെയ്യുന്നതിന്റെ അപ്ാകത എന്തെന്ന് വ്യക്തമാക്കിയാൽ കൊള്ളാം.
3.നിലവിൽ ഉള്ള ആനകളെ പറ്റി. അവയെ പുതുതായി കഴിഞ്ഞ വർഷം കാട്ടിൽ നിന്നും പിടിച്ചു കൊണ്ടുവന്നതല്ല എന്ന് ഞാൻ വളരെ വ്യക്തമായി പറഞ്ഞിരുന്നു. ഇന്ന് തെച്ചിക്കോട്ട് കാവ് രാമചന്ദ്രൻ ഉൾപ്പെടെ മുൻ നിരയിൽ ഉള്ള ചില ആനകളുടെ മോഹവില ഒരു കോടിക്ക് മുകളിൽ ആണ്. താങ്കൾക്ക് ആനകൾ വൈയിലത്ത് ഉത്സവത്തിൽ എഴുന്നള്ളിക്കുന്നതിനോട് വിയോജിപ്പുള്ള സ്ഥിതിക്ക് എന്തെങ്കിലും ബദൽ ഉണ്ടാകും എന്ന് കരുതിയാണ് ഞാൻ അത്തരം ഒരു ചോദ്യം ഉന്നയിച്ചത്. അക്കാര്യത്തിൽ ഈ വിഷയത്തിൽ പോസ്റ്റിട്ട താങ്കൾക്ക് വ്യക്തത ഇല്ലെന്ന് മറുപടിയിൽ വ്യക്തമാകുന്നു.
(ശ്രീലങ്കയിൽ പ്രായമായ ആനകളെ സംരക്ഷിക്കുവാൻ പ്രത്യേകം പാർക്കു ഉണ്ട് എന്നതു കൂടെ ഇവിടെ ചേർക്കട്ടെ. തായ്വാനിലും ഇതരം ചില സംഗതികൾ ഉണ്ടെന്ന് അറിയുന്നു. സന്ദർശകരിൽ നിന്നും ലഭിക്കുന്ന വരുമാനവും സർക്കാർ ഗ്രാന്റും അവയൂടെ ചിലവിനായി പ്രയോജനപ്പെടുത്തുന്നു. ആയിരത്തിൽ പരം നാട്ടാനകൾ ഉള്ള, വിശ്വാസത്തിന്റെ- ഉത്സവത്തിന്റെ ഇഴപിരിക്കാനാകത്ത ഭാഗമാകുന്ന നമുടെ നാട്ടിൽ അത് പ്രായോഗികമാകുമോ എന്ന് അറിയില്ല)
4.ആന വെയിൽ കൊള്ളാൻ തുടങ്ങിയതും തടിപിടിക്കുവാൻ തുടങ്ങിയതും ഇന്നും ഇന്നലെയും അല്ല. റോഡിൽ/തിളച്ച പൂഴിമണ്ണിൽ നിൽക്കുമ്പൊൾ അവയ്ക് കാല് പൊള്ളും എന്നും എനിക്കറിയാം. ശ്രദ്ധയോടെ ഉത്സവം നടത്തുന്ന ഇടങ്ങളിൽ ഇപ്പോൾ ആനയെ നിർത്തുന്ന സ്ഥലത്ത് വെള്ളം ഒഴിച്ചും ഓലയിട്ടും നിർത്തുന്നുണ്ട്.
ReplyDeleteആനയും വൈൽഡ് ലൈഫിന്റെ പരിധിയിൽ പെടും എങ്കിൽലു പുലി,കരടി എന്നിവയൂടെ ഗണത്തിൽ അല്ല ഉൾപ്പെടുത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ആന പരിപാലനത്തിനു കേന്ദ്ര-സംസ്ഥാന വന നിയമങ്ങളിൽ ഇതിനു പ്രത്യേകം വിഭാഗം ഉണ്ട്. വിശദമായി അറിയുവാൻ വനം വകുപ്പിന്റെ ബന്ധപ്പെട്ട വെബ്സൈറ്റോ പ്രസ്തുത വന്യജീവി സംരക്ഷണ വകുപ്പിനെ സംബന്ധിച്ചുള്ള നിയമ പുസ്തകമോ ദയവായി പരിശോധിക്കുമല്ലോ?
തീർച്ചയായും തൃശ്ശൂർ പൂരത്തിലൂടെയും എന്റെ ഇന്റർവ്യൂവിലൂടെയും ഈ പോസ്റ്റിൽ താങ്കൾ കടന്നുപൊയിട്ടുണ്ട്. അതിനാലാണ് ഞാൻ ആ വിഷയം എടുത്തിട്ടതും. ഈരാറ്റുപേട്ട അയ്യപ്പനെ സംബന്ധിച്ച് എന്റെ ചോദ്യത്തിനു മറുപടി വന്നില്ല.
പൂരത്തിൽ നിന്നും ആണ് ഇന്ത്യൻ ബഹിരാകാശ ശാസ്ത്രത്തിന്റെ ഊർജ്ജം ഉൾക്കൊള്ളുന്നതെന്ന് എവിടെ ആണ് ഞാൻ പറഞ്ഞിട്ടുള്ളത് സുഹൃത്തെ. കാടും പടലവും തല്ലാതെ.
ആന നമ്മുടെ സംസ്കാരത്തിന്റേയും ജീവിതത്തിന്റെയും ഭാഗമായത് അടുത്തകാലത്തൊന്നും അല്ല എന്ന് ഈ കുറിപ്പ് തയ്യാറാക്കിയ താങ്കൾക്ക് അറിയാതിരിക്കില്ലെന്ന് കരുതുന്നു. തൃശ്ശൂർ പൂരത്തിനു 200-ൽ അധികം വർഷത്തെ പഴക്ക്ം ഉണ്ട്. ഇത്രയും വർഷമായി അവിടെ രാവിലെ 7.00 നു ഘടക പൂരമായി കണിമംഗലം ശ്ാസതാവ് എഴുന്നള്ളി വരുന്നതു മുതൽ പാറമേക്കാവ്-തിരുവമ്പാടി ഭഗവതിമാർ ഉപചാരം ചൊല്ല്ല്ലി പിരിയുന്നതുവരെ 36 മണിക്കൂർ നീണ്ടു നിൽക്കുന്നതാണ് അത്. പ്രസിദ്ധമായ മഠത്തിൽ വരവു നട്ടുച്ചക്കാണ്.
താന്തോന്നി ഈ നാടകത്തിന്റെ വിവരം ഇവിടെ പോസ്റ്റിയതിനു നന്ദി.
ReplyDeleteകാട്ടാനകളെയും നാട്ടാനകളെയും ഒന്നായി കാണുന്ന മണ്ടത്തരം ഒന്ന് നിര്‍ത്താമോ????
ReplyDeleteവളരെ കാലം മുന്‍പേ കാട്ടില്‍ നിന്ന് നാട്ടില്‍ എത്ത്യ്പ്പെട്ടവയാണ് ഈ ആനകള്‍ എല്ലാം
അവയ്ക്ക്, പ്രത്യേകിച്ച് കണ്ണിനും കാലിനും ഒന്നും ആവതില്ലാത്ത നമ്മുടെ പാവം ചില നാട്ടാനകള്‍ക്ക്, കട്ടില് ഒരു existence ഇല്ല എന്നതാണ് സത്യം.
പിന്നെ,
@പുല്ലനായ വല്ലഭന്
മാമാങ്കം സാങ്കല്പികം അല്ലല്ലോ ചേട്ടാ, തിരുന്നാവായ മണല്‍പ്പുറം ഇവിടെ നിന്ന് വളരെയൊന്നും ദൂരത്തല്ല.....
നരബലിയും ദുര്‍മന്ത്രവാദവും ഒന്നും നമ്മുടെ ടോപ്പിക്ക് അല, അത് കൊണ്ടാണ് അവ ഒഴിവാക്കാന്‍ പറഞ്ഞത്....
NJAAN PARAYANAGRAHICHATHIL PALATHUM SRI JUSTIN PEREIRA VYAKTHAMAYUM SARASAMAYUM ENNAL VISHYATHINTE GOURAVAM CHORNNU POKATHEYUM PAKARNNIRIKKUNNU.KANNIL VELICHAM KAYARATHA NIYAMAVUM ADHIKARIKALUM ONNU MANASUVACHIRUNNENKIL........
ReplyDeleteNJAAN PARAYANAGRAHICHATHIL PALATHUM SRI. JUSTIN VYAKTHAMAYUM SARASAMAYUM ENNNAL VISHAYATHINTE GOURAVAM CHORNNU POKATHEYUM PAKARNNIRIKKUNNU. KANNIL VELICHAMILLATHA NIYAMAVUM ADHIKARIKALUM ONN MANASU VACHIRUNNENKIL........
ReplyDeleteഒരറിയിപ്പ്.
ReplyDeleteഎന്തൊക്കെ നിയമം പ്രാബല്യത്തില്‍ കൊണ്ടുവന്നാലും, ആനകളെ കൂപ്പില് പണിയെടുപ്പിക്കുകയോ, പൂരത്തിന് കൊണ്ടുവരികയോ ചെയ്തില്ലെങ്കില്‍, ആനകളെ മൊത്തം തമിഴ്നാട്ടിലേക്ക് കള്ളക്കടത്ത് നടത്തുമെന്ന് പരസ്യമായി പ്രസ്താവിച്ച ശ്രീ പൂക്കുറ്റി മത്തായിയെ ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ 'അമ്മ' യില്‍ നിന്നും പുറത്താക്കിയിരിക്കുന്നു.
Secretary AMMA
(All Madayaana Manufacture's Association)
dear moderators, please review the comments......
ReplyDelete@താന്തോന്നി said...
your damn anonymity is not a licence to say nonsense
പിന്നെ, യൂറോപ്പിലും അമേരിക്കേലും ഉണ്ടായിരുന്ന പ്രാചീന പൂരങ്ങളെ പറ്റിയൊന്നും നമുക്കറിയില്ല, മഹാനുഭാവനായ അങ്ങു ക്ഷമിക്ചു മാപ്പാക്കണം.....
അങ്ങേക്ക് (All Madayaana Manufacture's Association) ഇല്എന്താണാവോ പണി????, ആനപ്പിണ്ടം വാര്ലാണോ???
ആണെങ്കില്‍ ഞാനൊന്നും പറയുന്നില്ല, വിഷമം ഉണ്ടാവും,.... എനിക്ക് മനസ്സിലാവും ചേട്ടാ, ചേട്ടന്റെ ദുഃഖം...
@മത്താപ്പ് said...
ReplyDeletedear moderators, please review the comments......
"ടീച്ചര്‍ ടീച്ചര്‍.... ഈ കുട്ടി എന്നെ തോണ്ടുന്നു"...
യൂറോപ്പില്‍ പൂരോ? ഈ ചേട്ടനിത് എന്ത് പറ്റി? ഹായ് എന്താ കഥ! അവിടത്തെ വെടിക്കെട്ട് പണ്ടേ പ്രസിദ്ധാ...
ഞാന്‍ സെക്രട്ടറി ആണെന്ന് പറഞ്ഞില്ലേ ചേട്ടാ... ചേട്ടന് എന്തിനാ ആനപിണ്ടം വാരാന്‍ വന്നെ! പറയുന്ന പണി ചെയ്... പോ പോ.... പോയി മൂത്രപ്പുര വൃത്തിയാക്കു. അല്ലെങ്കില്‍ ആജീവനാന്തം പുറത്താക്കൂട്ടോ?
PARAYANAGRAHICHIRUNNATHIL PALATHUM SRI . JUSTIN VYAKTHAVUM SARASAVUMAYA BHASHAYIL VISHAYATHINTE GOURAVAM CHORNNU POKATHE THANNE PAKARNNIRIKKUNNU
ReplyDeletePOORAPREMIKAL AANAPREMIKALO ATHO PEEDAKARO ENNNU SAMSAYAM. KANNIL VELICHAMILLATHA NIYAMAVUM ADHIKARIKALUM ONNU MANASU VACHIRUNNENKIL…………….
അയ്യോ, ഈ തോണ്ടുന്ന കുട്ടിക്ക് ഊരും പേരും ഒന്നും ഇല്ലല്ലോ,
ReplyDeleteഇനി ഞാന്‍ ടീച്ചറോട് എന്ത് പറയും.....
മാഷേ,
താന്‍ ആരാന്ന് എനിക്കറിഞ്ഞൂടാ....
പക്ഷെ,
തനിക്കു അത്രയ്ക്ക് മിടുക്കുണ്ടെങ്കില്‍, പൂരക്കാലത്ത് തൃശ്ശൂര്‍ വന്ന് ഇതൊന്നു പറഞ്ഞു നോക്ക്.....
നാട്ടാനയെന്ന നിലയിൽ ജീവിതം നയിക്കുന്ന ആനകളെ സംബന്ധിച്ച് ഇനി തിരികെ കാട്ടിൽ പ്രവേശനം പ്രായോഗികമല്ല. ആനകൾ സമൂഹമായാണ് ജീവിക്കുന്നത്. അതിന്റെ കാട്ടിലേയും നാട്ടിലേയും ജീവിത ശൈലിയിലെ വ്യത്യാസം പോലും തിരിച്ചറിയാത്ത ലേഖകൻ തികച്ചും യുക്തി ശൂന്യമായ കാര്യങ്ങൾ ആണ് പറഞ്ഞുവെക്കുന്നത്. ഉത്സവങ്ങളിൽ നിന്നും മറ്റും ആനകളെ ഒഴിവാക്കണം എന്ന് പറയുകയും എന്നാൽ അവയെ എങ്ങിനെ പുനരധിവസിപ്പിക്കാം എന്നതിൽ പ്രയോഗികമായ ഒരു നിർദ്ദേശം പോലും പറയുവാൻ തനിക്കാകില്ലെന്ന് സമ്മതിക്കുകയും ചെയ്യുന്നു.
ReplyDeleteആനകൾ ഇടഞ്ഞ് പ്രശനങ്ങൾ സൃഷ്ടിക്കുന്നത് പതിവായിരിക്കുന്നു എന്ന യാദാർത്ഥ്യം കണ്ടിലെന്ന് നടിയ്ക്കുവാൻ ആകില്ല. ഇത് അവയെ തുടർച്ചയായി വണ്ടിയിൽ കയറ്റി കൊണ്ടുപോകുന്നതുകൊണ്ടും, പാപ്പാന്മാർ ഉപദ്രവിക്കുന്നതുകൊണ്ടും, വേണ്ടത്ര ഭക്ഷണം, വെള്ളം, വിശ്രമം എന്നിവ ഇല്ലാതെ എഴുന്നള്ളിപ്പിൽ പങ്കെടുപ്പിക്കുന്നത് കൊണ്ടുമാണ്. ഇതൊക്കെ ശ്രദ്ധിച്ചാൽ പരിഹരിക്കാവുന്ന പ്രശ്നങ്ങൾ ആണ്. ആന എഴുന്നള്ളിപ്പ്, വളർത്തൽ, മനുഷ്യനുമായുള്ള ഇടപെടൽ, സംസ്കാരം ആചാരം എന്നിവയുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങൾ എന്നിവയെ കുറിച്ചൊന്നും സമഗ്രമായി ലേഖകൻ പരാമർശിക്കുന്നുപോലും ഇല്ല. ചുമ്മാ ആനയെ പീഠിപ്പിക്കുന്നു അവയെ കല്യാണത്തിനു മാലയിടാൻ നിർത്തി തുടങ്ങിയ ഉപരിപ്ലവമായ വാചകങ്ങൾകൊണ്ട് വിഷയം അവതരിപ്പിച്ചിരിക്കുന്നു.ഇത്തരം കാതലില്ലാത്ത ലേഖനങ്ങൾ നമ്മുടെ ബൂലോകത്തിൽ ദയവായി പ്രസിദ്ധീകരിക്കാതിരിക്കുക.
കമന്റുകൾ പലതും വിഷയത്തിൽ നിന്നും അകന്നു പോകുന്നത് മോഡറേറ്റർ ശ്രദ്ധിക്കുമല്ലോ?
hi Mr jaison,
ReplyDeletewho ever you are, I support you.
This guy who wrote it, hardly knows any facts about the topic.....
This could have avoided.....
Moreover, as this write up makes no difference as there is hardly any solution....
ചര്‍ച്ച എവിടെയാ എത്തിയത് ?
ReplyDeleteഎങ്ങും എത്തിയില്ല.
ആനകളെ ഉത്സവങ്ങളില്‍ നിന്നും ക്രമേണ ഒഴിവാക്കാവുന്നതെ ഉള്ളൂ. അതിന് ഉത്തരവാദിത്വപ്പെട്ടവര്‍ മനസ്സ് വക്കണം എന്ന് മാത്രം. ആനയെ വളര്‍ത്തിയാല്‍ ലാഭം കിട്ടും എന്നുള്ളതുകൊണ്ടാണല്ലോ ഉടമസ്ഥന്മാര് ആനയെ വളര്‍ത്തുന്നത് . അല്ലാതെ വഴിയെ പോകുന്നവനെ ഓടിച്ചിട്ട് പിടിച്ച് ആനയെ വളര്‍ത്താന്‍ ഏല്‍പ്പിക്കുക അല്ലായിരുന്നല്ലോ..
ക്ഷമിക്കുക. രണ്ടു ദിവസം വല്ലാത്ത തിരക്കിലായിരുന്നു.
ReplyDeleteമതങ്ങളെയും, മതവിശ്വാസങ്ങളെയും,
ആചാരങ്ങളെയും, സംസ്കാരങ്ങളെയും
പൂരങ്ങളെയും, ആറാട്ടിനെയും, ഉത്സവങ്ങളെയും
എല്ലാത്തിനെയും ഉപരി മനുഷ്യരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയാണ് ഞാന്‍. അതുകൊണ്ട് തന്നെ, ഞാന്‍ മറ്റൊരു പേരിലോ (തൂലികാനാമം?), തെറ്റായ വിവരങ്ങള്‍ കാണിച്ചുള്ള പ്രൊഫൈലോ അല്ല കാണിച്ചിരിക്കുന്നത്.
ഈ ആഘോഷങ്ങളിലും, പൂരങ്ങളിലും, എനിക്ക് യോജിക്കാന്‍ കഴിയാതെ പോയ ചില കാര്യങ്ങള്‍ ഞാന്‍ കുറിച്ചു, അത്രമാത്രം. യോജിക്കുന്നവര്‍ ഉണ്ടാകാം, അല്ലാത്തവര്‍ ഉണ്ടാകാം. എന്ന് കരുതി എനിക്ക് എന്റെ കാഴ്ചപ്പാട് മാറ്റേണ്ട കാര്യം ഇല്ലല്ലോ. എന്തായാലും ഇത്തരം വിഷയങ്ങളില്‍ ഒരു സമവായത്തില്‍ എത്തുക എന്നത് വളരെ വിഷമം തന്നെയാണ്. അതുകൊണ്ട് ഞാന്‍ ഇതിവിടെ നിര്‍ത്തുന്നു.
എന്തായാലും, അഭിപ്രായങ്ങളും വിമര്‍ശനങ്ങളും അയച്ച എല്ലാവര്ക്കും നന്ദി. നമസ്കാരം.
സോറി,
ReplyDeleteഎന്റെ മറുപടി പോസ്റ്റ് ചെയ്തു കഴിഞ്ഞിട്ടാണ്, ശ്രീ ജൈസന്റെ കമ്മന്റ് കണ്ടത്. ആനകളെ എങ്ങിനെ പുനരധിവസിപ്പിക്കാം എന്നതിന് എന്റെ പക്കല്‍ ഒരു നിര്‍ദേശവും ഇല്ല എന്ന് പറഞ്ഞിരിക്കുന്നു. എത്രത്തോളം പ്രായോഗികമാണെന്ന് എനിക്കറിയില്ല. അതൊക്കെ സര്‍ക്കാര്‍ ചെയ്യേണ്ടതാണ്. ആനപ്രേമികളും സമ്മതം നല്‍കേണ്ടതാണ്.
തിരുവനന്തപുരം ജില്ലയില്‍ നെയ്യാര്‍ഡാമില്‍, ലയണ്‍ സഫാരി പാര്‍ക്കുണ്ട്. അതുപോലെ പെരിയാര്‍ കടുവ സങ്കേതവും. അവിടെ ഇവരെ സ്വതന്ത്രമായി വിട്ടിരിക്കുന്നു. അതിനു പ്രത്യേകിച്ചു ചുറ്റുമതിലോ, കമ്പിവേലിയോ ഒന്നും തന്നെ ഇല്ല. കാരണം ഇതിനെ തുറന്നു വിട്ടിരിക്കുന്ന സ്ഥലം വെള്ളം കൊണ്ട് ചുറ്റപ്പെട്ട ഒരു ദ്വീപുപോലെയാണ്. അവിടെ ഇതുങ്ങള്‍ക്ക് കുടുംബമായി ജീവിക്കാം, ഇണചേരാം, സന്താനോല്പ്പാദനം നടത്താം, നാട്ടില്‍ നിന്നും വന്ന വരുത്തന്മാര് എന്ന നിലയിലുള്ള കാട്ടിലെ ആനകളുടെ മേല്‍ക്കോയ്മ ഒഴിവാക്കാം. ഈ പറഞ്ഞതിന്റെ പേരില്‍ എന്നെ ക്രൂശിക്കാന്‍ വരരുതേ, പ്ലീസ്.
ശ്രീ ജൈസന്, കാതലുള്ള കാര്യത്തിനു ഇത് ശാസ്ത്രസംബന്ധിയായ വിഷയം ഒന്നും അല്ലല്ലോ. ഒരാള്‍ ഒരു കാര്യം അവതരിപ്പിച്ചാല്‍ അതിലെ കുറവുകള്‍ ചൂണ്ടിക്കാണിക്കാതെ, വ്യക്തിപരമായി അധിക്ഷേപിക്കാതിരിക്കുവാന് മറ്റുള്ളവരും ശ്രദ്ധിക്കുമല്ലോ.
നന്ദി.
ജസ്റ്റിനേ കടുവാ സംരക്ഷണ കേന്ദ്രത്തിന്റെകാര്യം പോലെ അല്ല ആനകളുടെ കാര്യം. കടുവകളുടെ എണ്ണം വളരെ കുറവാണ്. ആനകൾ ഏകദേശം 1000 പരം വരും.മതവിശ്വാാസം/ആചാരം എന്നിവയുടെ കാര്യaം ഒഴിവാക്കിയാൽ തന്നെ, ഞാൻ മുൻപ് സൂചിപ്പിച്ച പോലെ മോഹ വില ഒരു കോടിക്കു മുകളിൽ വരുന്ന ആനമൂതൽ ഏറ്റവും ചുരുങ്ങിയത് ഇരുപത് ലക്ഷം രൂപ മതിപ്പു വില വരുന്ന കുഞ്ഞാന വരെ ഉണ്ട്. ഇവയ്യെ ഉടമക്കൾ ചുമ്മാ വിട്ടു നൽകണം എന്നാണോ? ഇനി അഥവാ ഉടമസ്ഥാവകാശം ഇല്ലാത്ത/സർക്കാർ നടപടികൾ പൂർത്തിയാക്കാത്ത ആനകളെ ബലമായി പിടിച്ചെടുത്താൽ തന്നെ. സർക്കാർ മാനദണ്ടങ്ങൾ പാലിച്ചുകൊണ്ട് കൃത്യമായ ഉടമസ്ഥ്അവകാശം ഉള്ള 702 ആനകൾ ഉണ്ട്. ശരാശരി ആനയൊന്നിനു ഏകദേശം 10 ലക്ഷം രൂപ വച്ച് സർക്കാർ നഷ്ടപരിഹാരം നൽകുവാൻ തുനിഞ്ഞാൽ തന്നെ എന്ത്ര രൂപ വരും?
ReplyDeleteആനകൾക്ക് പെട്ടെന്ന് കാട്ടിലെ ഭക്ഷണവുമായി പൊരുത്തപ്പെടുവാൻ ആകില്ല. കാട്ടിൽ പുല്ലും, ഇല്ലിയും ഈറ്റയും ആണ് അവയുടെ ഭക്ഷണം. കൂടാതെ ഇന്ന് കേരളത്തിൽ ഉള്ളവയിൽ നല്ല്ലൊരു വിഭാഗത്തിനും ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ ചികിത്സ ആവശ്യം ഉള്ള ആനകൾ ആണ്.
ഇനി വർഷങ്ങളായി ചങ്ങലയിൽ കിടക്കുന്ന മുറിവാലൻ മുകുന്ദനും, പ്രായാധിക്യത്താൽ പട്ട തിന്നൂവാന്ന് ബുദ്ധിമുട്ടനുഭവിക്ക്കുന്ന ഗുരുവായൂർ പത്മനഭനും അതുപോലെ പ്രായമായ മറ്റ് ആനകളും ഇത്തരം ഒരു സങ്കേതത്തിൽ എത്തീയാൽ എന്തു ചെയ്യും? കണ്ണുകാണാത്ത ബാലറാം എന്ന ആന, കൂടാതെ കൂട്ടാനക്കുത്തിന്റെ തമ്പുരാന്മാർ വേറെ ഉണ്ട്.
മദക്കോളിന്റെ ആരംഭത്തിൽ തന്നെ മറ്റാനകളെ കുത്തുന്നവർ മദക്കോളിന്റെ ലക്ഷണം കാണിക്കുന്ന ആനകളെ ആക്രമിക്കുന്നവർ അങ്ങിനെ പലതും ഉണ്ട്. ഇതൊക്കെ എങ്ങിനെ നിയന്ത്രിക്കും. ഇനി ഏകദേശം 100 ൽ താഴെ മാത്രമാണ് പിടിയാനകൾ.അതിൽ പലതും പ്രായം ചെന്നവ .കൊമ്പന്മാരിൽ ഇനിയും “പുരുഷ്വത്വം” നഷ്ടപ്പെടാത്തവന്മാർക്ക് ഇണചെരുവാൻ ഇവരെ മതിയാകുമോ?
ഇവിടേയും പൊരുത്തക്കേടുകൾ സംഭവിക്കുന്നു.
ചുരൂക്കി പറഞ്ഞാൽ മറ്റൊരു സുഹൃത്ത് പറഞ്ഞതു പോലെ ഒരു ആന പങ്കെടുക്കുന്ന ഉത്സവങ്ങളുടെ എണ്ണം കുറക്കുക, വിശ്രമവും ഭക്ഷണവും നൽകുക. പിന്നെ ശരാശരി ഒരു വർഷം 10-20 വ്vഅരെ ആനകൾ ചരിയുന്നുണ്ട് , ഓരോ വർഷവും അത് വർദ്ധിക്കുന്നു. എണ്ണം വർദ്ധിക്കുന്നുമില്ല. നിലവിൽ ഉള്ള ആനകളുടെ ശരാശരി പ്രായം 35-45 നും ഇടയിൽ ആണ് പുതിയ ആനകൾ വരാത്ത പക്ഷം ഒരു പത്തു മുപ്പതു വർഷം കഴിഞ്ഞാൽ കേരളത്തിൽ നൂറിൽ താഴെ ആനകളെ ജീവിച്ചിരിപ്പുണ്ടാകൂ.
വിശ്വസിച്ചാലും ഇല്ലെങ്കിലും: ഉത്സവപ്പറമ്പിൽ പരസ്പരം മത്സരിക്കുന്ന ചുള്ളിപ്പറമ്പില്വിഷ്ണുശങ്കറും, കർണ്ണനും തമ്മിൽ ചങ്ങലയും പാപ്പാനും ഇല്ലാതെ കണ്ടു മുട്ടിയാൽ ഉള്ള സംഭവം രസകരം ആയിരിക്കും.
ചക്കുമരശ്ശേരിയിൽ ആനകളുടെ തലപൊക്കും മത്സരം ഉണ്ടാകാറുണ്ട്. പാപ്പാന്മാർ ആനയെ നേരിട്ടോ ഏതെങ്കിലും വഷ്റ്റുകൊണ്ടോ സ്സ്പർശിക്കുവാൻ പാടില്ല. ആനകളെ നിരപ്പായ സ്ഥലത്ത് നിർത്തും നിശ്ചിത സമയം അനകൾ തലയുയർത്തി നിൽക്കും, ഇതിൽ വിജയിക്കുന്ന കക്ഷിക്ക് തിടമ്പ് .
ഒരു വർഷം കർണ്ണനും വിഷ്ണൂവും തമ്മിൽ മത്സരം. കർണ്ണൻ എന്ന ആനയ്ക്ക് അവന്റേതായ തന്ത്രങ്ങൾ ഉണ്ട്.. എതിരാളിക്ക് എളുപ്പത്തിൽ കീഴട്ക്കാം എന്ന ഒരു നിലയിൽ അവൻ നിൽക്കും. ഒടുവിൽ അവനൊറ്റപിടുത്തം പിടിക്കും..ഈ സൂത്ര വിദ്യ അറിയാതെ വിഷ്ഹ്ണും ഒരു ഘട്ടം കഴിഞ്ഞപ്പോൾ തല താഴ്ത്തി. സംഗതി ഏറ്റു എന്ന് കണ്ടതും കർണ്ണൻ തലയുയർത്തി ഒറ്റ നില്പ്. അവൻ വിജയിച്ചു.
അടുത്ത വർഷം ഇതേ മത്സരവേദിയിൽ ഇവർ വീണ്ടും മാറ്റുരച്ചു. കർണ്ണൻ പതിവു തന്ത്രം പുറത്തെടുത്തു എങ്കിലും വിഷ്ണു അതിൽ വീണില്ല. അവൻ മത്സരം തീരുന്നതു വരെ ഒറ്റ നിലവ് നിന്നു.
അവൻ വിജയിച്ചു.പീന്നീട് ഏതു വേദിയിൽ ഒരുമിച്ചു കണ്ടാലുംmഇവർ തമ്മിൽ മത്സരം തന്നെ ആണ്. നമുക്ക് ചിന്തിക്കാൻ ആകാത്ത് ഇത്തരം പല സംഗതികളും ആനകൾക്ക് ഇടയിൽ ഉണ്ട്.
തീര്‍ച്ചയായും കുമാര്‍,
ReplyDeleteഇപ്പോള്‍ നമ്മുടെ ചര്‍ച്ചക്ക് ഒരു വ്യക്തത ഉണ്ടായി. അഭിനന്ദിക്കുന്നു.
വളരെ നന്ദി, ജസ്റ്റിന്.
ജസ്റ്റിന്റെ ലേഖനത്തിൽ ഇല്ലാതെ പോയത് എന്താണെന്ന് വ്യക്തമായില്ലേ?
ReplyDeleteഎന്തായാലും ജസ്റ്റിനെ പോലെ പലരും ചുമ്മാ ആനയെ പീഡിപ്പിക്കുന്നേ എന്നും പറഞ്ഞ് പോസ്റ്റുകൾ തല്ലിക്കൂട്ടാറുണ്ട്, അതിൽ കയ്യൊപ്പു ചാർത്തുവാൻ വേറെ കുറെ ആളുകളും കൂടും. സാധാരണ അതൊക്കെ സ്വന്തം ബ്ലോഗ്ഗിൽ ഒതുങ്ങാറെ ഉള്ളൂ ഇതുപോലെ നിലവാരം ഉള്ള ബ്ലോഗ്ഗുകളിൽ ഉൾപ്പെടുത്താറില്ല. ഉന്നയിക്കുന്ന കാര്യത്തിൽ പ്രായോഗികമായി ഒരു നിർദ്ദേശമോ ചുരുങ്ങിയ പക്ഷം എഴുതുന്ന വിഷയത്തിൽ കൊള്ളാവുന്ന ഒരു ഉൾക്കാഴ്ചയോ ഉണ്ടാകാറില്ല ഇവരിൽ പലർക്കും. ആനയെ പറ്റിയോ അതിന്റെ ജീവിത-സ്വഭാവ രീതികളെ പറ്റിയോ അറിയാതെ ചുമ്മാ അഭിപ്രായം എഴുതുവാൻ ഇറങ്ങി പുറപ്പെടുമ്പോൾ ഇത്തരം ചില വിദ്വാന്മാർ ഇതൊക്കെ കാണും എന്നും അതിനു മറുപടി എഴുതും എന്നെങ്കിലും ചിന്തിക്കുക.
അപ്പോൾ ഇനി പുറത്തുനിന്നും ആനവരാതിരിക്കുകയോ പുതിയവയെ പിടിക്കാതിരിക്കുകയോ ചെയ്തില്ലേൽ ഒരു നാൽപതോ അമ്പതോ വർഷം കഴിഞ്ഞാൽ നാട്ടാനകൾ ഇല്ലാണ്ടാകും എന്നാണോ പറയുന്നത്?
ജസ്റ്റിൻ കൊണ്ടുവരുന്ന നിർദ്ദേശങ്ങൾ കയ്യോടെ ഘണ്ടിക്കുന്ന പാർപ്പിടത്തിന്റെ കണക്കുകൾ എത്രമാത്രം കൃത്യം ആണെന്ന് മറ്റാരെങ്കിലും പരിശോധിക്കട്ടെ.
പാര്‍പ്പിടം തന്നെ മറ്റൊരു കാര്യവും പറഞ്ഞുവച്ചിട്ടുണ്ട് .
ReplyDeleteഇനിമുതല്‍ ആനകള്‍ക്ക് കാട്ടില്‍ നിന്നോ മറ്റ് നാട്ടില്‍ നിന്നോ റീപ്ലേസ്മെന്റ് ഇല്ല . കാലക്രമേണ ഇവ നാട്ടില്‍ നിന്ന് അപ്രത്യക്ഷമാവും . പക്ഷെ ആവണമെങ്കില്‍ ഉത്സവത്തിനായ് ഇവറ്റെയെ കെട്ടി എഴുന്നെള്ളിക്കുന്നത് കുറയുക തന്നെ വേണം .
ആനകള്‍ തമ്മില്‍ മത്സരം ഉണ്ടാവാം , അത് അവരുടെ സോഷ്യല്‍ ലൈഫിന്റെ ഭാഗമായി ഉണ്ടാവുന്നതാവാം .
ഒരു കാര്യം കൂടി :
കടുവകളെ പാര്‍പ്പിക്കാന്‍ കുറച്ച് സ്ഥലം മതി എന്നൊരു പരാമര്‍ശം പാര്‍പ്പിടം നടത്തിക്കണ്ടു. അതൊരു തെറ്റായ ധാരണയാണ് ഏറെ സ്ഥലം വേണ്ട ഒന്നാണ് ഇവ. എന്നാല്‍ ഒരു കൊച്ചു പ്രദേശത്തുപോലും പത്തോ ഇരുപത്തഞ്ചോ ആനയെ ഒരുമിച്ച് പാര്‍പ്പിക്കാം .എന്തായാലും എഴുന്നെള്ളിപ്പെന്ന "അനാചാരം " നിര്‍ത്തുക തന്നെ വേണം ..
Dear Justin,
ReplyDelete"അതിനുശേഷം ദൈന്യതയാര്‍ന്ന ആ മൃഗത്തിന്റെ കിടപ്പ് കണ്ടാല്‍ ഏതൊരു മനുഷ്യജീവിക്കും കുറച്ചു വിഷമം ഉണ്ടാവും. പക്ഷെ, ഈ സാധു ജന്തുക്കളെ ആഘോഷങ്ങള്‍ക്ക് കൂടിയേതീരു എന്ന് അഭിപ്രായമുള്ള "ആനപ്രേമികളുടെ" കാര്യം എനിക്കറിയില്ല"
I am not asking this question to provoke you. But do you have the same feeling when you wait at your "favorite" abattoir after weekly sunday 'service'.
"പ്രാകൃതമായ ഈ വെടിക്കെട്ട് നിര്‍മാണത്തിനിടയില്‍ എത്ര ജീവനാണ് നഷ്ടപ്പെടുന്നത് എന്ന് ഒരു കണക്കുമില്ല. മരിക്കുന്നവരുടെ കൂട്ടത്തില്‍ തമിഴ്നാട്ടില്‍നിന്നും, ആന്ധ്രയില്‍ നിന്നും, ബീഹാറില്‍ നിന്നുമുള്ള ബാലവേലക്കാരും ഉണ്ടാവും. .... തിരുവനന്തപുരം മുതല്‍ കാസര്‍ക്കോട് വരെ അമ്പലങ്ങളിലും, പള്ളികളിലും വെടിക്കെട്ടിന് ഒരു പഞ്ഞവുമില്ല. തിരുവനതപുരത്ത് തന്നെ വെടിവഴിപാടു മാത്രം നടത്തുവാനുള്ള ഒരു ക്ഷേത്രം തന്നെയുണ്ട്. ഓരോ അഞ്ചു നിമിഷത്തിലും രണ്ടോ അതിലധികമോ വെടിവഴിപാട് കാണും."
Now that you have connected Fire cracker industry with Child labour, I would like to tell you that this propaganda has already been exposed. ( see Gurumurthy's article on the role of certain 'ngos' in his article"Defaming as a profession, to doing down businesses and communities" - http://www.gurumurthy.net/articledisplay.pl?2002-02-23)
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനത്ത് നടക്കുന്ന പൂരം കാണാന്‍ വരുന്ന സംസ്കാരസമ്പന്നരായ വിദേശികളുടെ സ്വന്തം രാജ്യങ്ങളില്‍ ഇത്തരം കാടത്തങ്ങള്‍ പണ്ട് തന്നെ നിയമം കൊണ്ട് നിരോധിച്ചു കഴിഞ്ഞിരിക്കുന്നു. ഒരു പക്ഷെ അവര്‍ ആസ്വദിക്കുന്നത്, അവരുടെ രാജ്യങ്ങളില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ ഒഴിവാക്കപ്പെട്ട ചില കസര്‍ത്തുകള്‍ അത്ഭുതത്തോടെ നേരിട്ട് കാണുന്നതായിരിക്കും.
Please dont try to educate us, Bharatiyas about "foreigner's" "cultural richness". We all know about their cultural activities like witch hunting, gas chambers fun, racial annihilation code of procedures etc etc.
Last but not least, Have you heard of a sport called " Bull fighting".
Are you aware of what westerners do to their 'pets' after their active service?
Try getting answers to these questions, it may 'enlighten' you a bit.
ഗഡ്യേ വെറുതെ ആനേമലും പൂരത്തുമ്മലും കേറി പിടിക്കല്ലേ...തൃശ്ശൂക്കാര് ചുള്ളന്മാര് ചുമ്മാ ഇരിക്കില്ലാട്ടാ...വെടിക്കെട്ടും പൂരവും ഒറ്റപ്രാവശ്യം കണ്ടാല്‍ പിന്നെ ചുള്ളന് എഴുതീതൊക്കെ എപ്പോ മാച്ചൂന്ന് ചോദിച്ചാല്‍ മതി...
ReplyDeleteഗഡ്യേ വെറുതെ ആനേമലും പൂരത്തുമ്മലും കേറി പിടിക്കല്ലേ...തൃശ്ശൂക്കാര് ചുള്ളന്മാര് ചുമ്മാ ഇരിക്കില്ലാട്ടാ...വെടിക്കെട്ടും പൂരവും ഒറ്റപ്രാവശ്യം കണ്ടാല്‍ പിന്നെ ചുള്ളന് എഴുതീതൊക്കെ എപ്പോ മാച്ചൂന്ന് ചോദിച്ചാല്‍ മതി...
ReplyDeleteGood post.
ReplyDelete