രാമു
രണ്ടു വര്‍ഷത്തോളമാകുന്നു ഞാനൊരു പ്രവാസിയായിട്ട്. അവിവാഹിതന്. ഒരു പാരമ്പര്യ കാര്‍ഷികകുടുംബത്തില്‍ ജനനം. മതവുമായുള്ള ഇടപെടലുകള്‍ അധികമുണ്ടായിട്ടില്ല ജീവിതത്തില്‍. അച്ഛനൊരു കോണ്‍ഗ്രസ്സ് അനുയായിയായിരുന്നു. അമ്മയും ഒരു കോണ്‍ഗ്രസ്സ് കുടുംബത്തില്‍ നിന്ന്. മതവും ആചാരങ്ങളും സ്വകാര്യ ജീവിത്തില്‍ എന്നതിനപ്പുറം. പൊതുജീവിതത്തെ സ്വാധീനിച്ചിട്ടില്ല. ദൈവവിശ്വാസവും ഈശ്വരചിന്തയും ഏതൊരുസാധരണക്കാരനിലുമെന്നതുപോലെ. പഠിച്ചിരുന്ന കോണ്‍വെന്റ് സ്കൂളിലെ പള്ളിയില്‍ ഉച്ച സമയത്ത് ജാതി മത ഭേദമന്യേ മുട്ടികുത്തിനിന്ന് പ്രാര്‍ത്ഥിക്കുമായിരുന്നു. മനസ്സില്‍ കളികളെ കുറിച്ചുള്ള ചിന്തകളാണെങ്കിലും. പരീക്ഷക്കാലത്ത് എല്ലാമതങ്ങളിലെ ദൈവങ്ങളേയും വിളിച്ചാകും പ്രാര്‍ത്ഥന. സ്കൂള്‍ പഠനക്കാലത്ത് RSS നോട് ചെറിയൊരാഭിമുഖ്യം തോന്നിയിരുന്നു. അന്ന് കുന്നംകുളം തലക്കോട്ടുകര അമ്പലത്തിന് താഴെയായി അവര്‍ ശാഖ നടത്തിയിരുന്നു. വല്യമ്മയോടൊന്നിച്ച് അമ്പലത്തില്‍ പോയി വരും വഴി അത് നോക്കിനില്‍ക്കുമായിരുന്നു. അവര്‍ തന്ന രാമകൃഷ്ണ ഹെഡ്ഗോവാറുടെയും ഗോള്‍വാള്‍ക്കറുടെയും പുസ്തകങ്ങള്‍ മനസ്സിരുത്തി വായിച്ചിരുന്നു. അക്കാലത്ത് മാതൃഭൂമിയില്‍ വന്ന കാക്കിട്രൗസറിട്ട് വരിതെറ്റാതെ നീങ്ങുന്ന ഒരു പഥസഞ്ചലനത്തിന്റെ ഫോട്ടോ കൂറേക്കാലം വെട്ടിയെടുത്ത് സൂക്ഷിച്ചിരുന്നു.
പിന്നീട് ആ താല്പര്യം പോയി. അന്നത്തെ ശാഖാ ശിക്ഷക് പിന്നീട് ഒരു കളവുകേസില്‍ പെടുകയും ചെയ്തു. സ്വയം സേവകനുണ്ടാകുമെന്ന് അവകാശപ്പെട്ടിരുന്ന അച്ചടക്കം സദാചാരം ഇതെല്ലാം കൈവിട്ട നിലയില്‍ അവരില്‍ പലരെയും കണ്ടുതുടങ്ങി. പിന്നീട് സി.സി. പിടുത്തം വരെയുള്ള അനുബന്ധ കലാപരിപാടികളിലും അവരില്‍ ചിലര്‍ അംഗങ്ങളായി.
പ്രീഡിഗ്രിക്ക് പഠിക്കുമ്പോളാണ് ബാബറി മസ്ജിദ് സംഭവം നടക്കുന്നത്. പൂന്തറ, വിഴിഞ്ഞം കലാപങ്ങള്‍, സിനിമാതിയ്യറ്ററുകളിലെ സിഗരറ്റ് ബോംബ് പ്രയോഗങ്ങള്‍. മദനിയുടെ വിഷം വമിക്കുന്ന പ്രസംഗങ്ങള്‍. വിഷം ചെറുതായി കലര്‍ന്നുതുടങ്ങിയിരുന്നു കേരളത്തില്‍. പക്ഷെ ക്യാംപസില്‍ അതെക്കുറിച്ച് ചൂടേറിയ സംവാദങ്ങള്‍ നടന്നിരുന്നു. വിദ്യാര്‍ത്ഥികളില്‍ ഭൂരിപക്ഷവും വര്‍ഗീയതയെ ശക്തമായി എതിര്‍ത്തിരുന്നവരായിരുന്നു.
കേരളത്തിന്റെ സാമൂഹിക ജീവിത പരിസരത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ച് പറയുമ്പോള്‍, 1992നു മുന്‍പും ശേഷവും എന്നിങ്ങനെ, കാലത്തെ രണ്ടാക്കിതിരിക്കാം എന്ന് തോന്നുന്നു.
1992 ശേഷമാണ് സംഭവങ്ങള്‍ മാറിമറയുന്നത്. ആളുകള്‍ കൂടുതല്‍ religious ആകുന്നു. യുവാക്കളില്‍ ഭക്തികൂടുന്നു. രാഷ്ടീയം പതുക്കെ മതത്തോടടുക്കുന്നു. നാടായനാടുകളിലൊക്കെ ക്ഷേത്രങ്ങളില്‍ നവീകരണകലശങ്ങളും പുന: പ്രതിഷ്ടാകര്മ്മങ്ങളും നടക്കുന്നു. യാഥാത്ഥിതികത്വവും ജാതിചിന്തയും വീണ്ടും വേരോടുന്നു. ഇസ്ലാം മതത്തിലാകട്ടെ യുവാക്കള്‍ യാഥാസ്ഥിതിക മത സംഘടനകളുടെ അണിയാളുകളാകുന്നു. മത സംബന്ധിയായ പുസ്തകങ്ങളുടെ വായനയും ചര്‍ച്ചകളും സംവാദങ്ങളും നടക്കുന്നു. പര്‍ദ്ദവ്യാപകമാകുന്നു. ഒഴിവുദിവസങ്ങളില്‍ നമ്പൂതിരി യുവജന സംഘവും നായര്‍ സര്‍വീസ് സെസൈറ്റിയും തുടങ്ങി, എല്ലാവിധ ജാതി മതസംഘടനകള്‍ക്കും പരിപാടികളാകുന്നു. അതില്‍ നിന്ന് ഒഴിഞ്ഞുമാറി നില്‍ക്കുന്നവരെ ഒറ്റപ്പെടുത്തുന്നു. അതിനെ മറികടക്കണമെങ്കില്‍ ഏതെങ്കിലും രാഷ്ടീയകക്ഷികളിലെ പിന്നണിയാകണം എന്ന അവസ്ഥ വരുന്നു.
ആഗോളീകരണവും വര്‍ഗീയതയും കേരളത്തിലേക്ക് കടന്നു വന്ന ഇക്കാലത്ത് തന്നെയാണ് കേരളത്തിലെ പൊതു ഇടങ്ങള്‍ ശുഷ്കമാകുന്നതും. ദൂരദര്ശന് സജീവമാകുന്നതും അക്കാലത്തു തന്നെ. ഞായറാഴ്ച്ചകളിലെ 4 മണിനേരങ്ങളില്‍ കുറച്ച് വര്‍ഷത്തേക്കെങ്കിലും കവലകളില്‍ ആളുകളെ കാണാതായി തുടങ്ങീ. കളിക്കളങ്ങളില്‍ ആളൊഴിഞ്ഞു. ഇതിന്റെ ഗുണഫലം പിന്നീട് അനുഭവിച്ചതും മത - വര്‍ഗീയ കൂട്ടായ്മകള്‍ തന്നെ.
മതങ്ങളുടെയും യാഥാസ്ഥിതികത്വത്തിന്റെയും കടന്നുകയറ്റം എറ്റവും അധികം ബാധിച്ചത്. ക്ലബ്, വായനശാല, പ്രാദേശിക കലാസമിതികള്‍, ഫിലിംസൊസൈറ്റികള്‍, കളിക്കളങ്ങള്‍ ഇതൊക്കെയടങ്ങിയ കേരളത്തിന്റെ പൊതുജീവിതത്തെയാണ്. ഇവിടങ്ങളില്‍ നിന്നൊക്കെ കൊഴിഞ്ഞുപോയ അല്ലെങ്കില്‍ ഇവിടെ എത്തേണ്ടിയിരുന്ന ഒരു തലമുറ മതം തീര്‍ത്ത നാലതിരുകള്‍ക്കുള്ളിലേക്ക് ചുരുങ്ങി അവിടെ രാമായണമാസാചരണത്തിനും ഭാഗവതസപ്താഹയഞ്ജത്തിനും ശ്രമക്കാരായി. മറുവശത്ത് ഖുറാന് പഠനങ്ങളും വ്യാഖ്യനങ്ങളും ചര്‍ച്ചാക്ലാസുകളും നടന്നു. പ്രഫഷണല്‍ കേളോജ് വിദ്യാര്‍ത്ഥികളെ വരെ മതത്തിന്റെ കയറുകൊണ്ട് കുരുക്കി.
സാമുദായികസംഘടനകള്‍ക്ക് അധികം വോരോട്ടമില്ലാതിരുന്ന മണ്ണാണ് ഞങ്ങളുടെ നാട്. അങ്ങിനെയിരിക്കെ അയല്‍ ഗ്രാമത്തില്‍ ഒരു മീറ്റിങ്ങ് വിളിച്ച് ചേര്‍ക്കുന്നു ചിലര്‍. നാടിന്റെ പിന്നോക്കാവസ്ഥമാറ്റാനായി ഒരു സംഘടനവേണമെന്നും അതിന്വേണ്ടിയാണ് യോഗമെന്നും അറിയിപ്പ്. ചെന്നപ്പോള്‍ ഒരു വിഭാഗത്തിലെ ആളുകള്‍ മാത്രം. ചര്‍ച്ച തുടങ്ങി സംഘടനക്ക് ഒരു പേരിടണമെന്നായി. എസ്. എന്‍. ഡി. പി എന്നാകാമെന്ന് സംഘാടകര്‍. അതെങ്ങിനെ ആ പേരില്‍ ഒരു സംഘടനയുണ്ടല്ലോ എന്ന് ചിലര്‍. എങ്കില്‍ അതിന്റെ ശാഖയാകാമെന്നായി. നാടിന്റെ ക്ഷേമത്തിന് ഒരു സംഘടന എന്ന് പറഞ്ഞ് യോഗം വിളിച്ചത് ഇതിനായിരുന്നോ എന്ന് ചോദ്യമുയര്‍ന്നപ്പോള്‍ പ്രവര്‍ത്തിക്കാന്‍ ഫണ്ട് ആവശ്യമുണ്ടെന്നും എസ്. എന്‍. ഡി. പി . ശാഖയാണെങ്കില്‍ പണത്തിന് ബുദ്ധിമുട്ടുണ്ടാകുകയില്ലെന്നും മറുപടി. എങ്കില്‍ എന്‍. ഡി. എഫ്. ശാഖയാകാം അവരാണ് ഇപ്പോള്‍ കൂടുതല്‍ ഫണ്ടിറക്കുന്നതെന്നായി മറുപക്ഷം. ഒടുവില്‍ പുതിയ സംഘടന വേണ്ടെന്നും, പ്രദേശത്ത് നിലവിലുള്ള ക്ലബ് സജീവമാക്കാം എന്നും തീരുമാനമെടുത്ത് യോഗം പിരിഞ്ഞു. എസ്. എന്‍. ഡി. പി.യില്‍ നുഴഞ്ഞുകയറി സംഘടന പിടിച്ചെടുക്കാന്‍ പരിവാര്‍ ശ്രമമുണ്ടെന്ന് കേട്ടിരുന്ന കാലത്തായിരുന്നു പ്രസ്തുതയോഗവും.
കടവല്ലൂര്‍ ഗവ : സ്കൂളിന്റെ 100 വര്‍ഷം. ആഘോഷപരിപാടികള്‍ നടക്കുന്നു. അതില്‍ പങ്കെടുക്കവെ ആലോചിച്ചുപോയത് അതിന്റെ ചരിത്രമാണ്. ജാതീയതയും ജന്മിത്വവും കൊടികുത്തിനിന്ന കാലത്ത് തുടങ്ങിയ ഒരു സ്ക്കൂള്, അവിടെ കാലങ്ങള്‍ നീങ്ങവെ ജന്മിയുടെയും കുടിയാന്റെയും മക്കള്‍ പഠിക്കാനെത്തുന്നു. അവരൊരുബെഞ്ചിലിരുന്നു പഠിക്കുന്നു. അവിടെ, ജന്മംകൊണ്ട് പുലയനും നമ്പൂതിരിയും തീയ്യനും നായരും ആശാരിയുമൊക്കെയായ കുട്ടികളുണ്ട്. പരസ്പരം തൊട്ടതുകൊണ്ട് ആകാശം കീഴ്മേല്‍ മറിയില്ല എന്ന് അവര്‍ മനസ്സിലാക്കുന്നു. കളിയും ചിരിയും പഠനവും മറ്റുമായി അവരൊന്നായി മാറുന്നു സ്കൂള്‍ വിടുമ്പോഴേക്കും നല്ല കൂട്ടുകാരാകുന്നു. അവിടെ നിന്ന് പോയി ഡോക്ടറും എഞ്ചീനീയറും തഹസീല്‍ദാറും പ്രവാസിയും സര്‍ക്കാര്‍ ഗുമസ്തനും നാട്ടുപണിക്കാരനും കൃഷിക്കാരനുമൊക്കെയായി മാറുന്നു. പക്ഷെ അവിടെ തൊഴിലിനടിസ്ഥാനം ജന്മമല്ല, വിദ്യാഭ്യാസവും കഴിവുമാണെന്ന് വരുന്നു. സഹജീവനത്തിലൂടെ ജാതി മത ചിതന്തകള് പതുക്കെ വഴിമാറുന്നു. അങ്ങിനെയുള്ള ഒട്ടനവധി സ്കൂളുകള്‍ കൂടി ചേര്‍ന്നല്ലെ കേരളത്തെ കേരളമാക്കിയത്. ആ സ്ഥാനത്ത് പുതിയ സ്കൂളുകള്‍ വന്നു കഴിഞ്ഞു. അല്‍ഹുദസ്കൂളില്‍ പോകുന്നത് അധികവും മുസ്ലീം കുട്ടികളാണ്. സരസ്വതി വിദ്യലയത്തില്‍ സ്വാഭാവികമായും ഹിന്ദുകുട്ടികള്‍. L.k.g മുതല്‍ 12 ക്ലാസ് വരെ ചുറ്റും തങ്ങളുടെ മതത്തില്‍ നിന്നുള്ള കുട്ടികള്‍ മാത്രം. പഠനത്തോടൊപ്പം സ്കൂളില്‍ നിന്ന് പകര്‍ന്നുകിട്ടുന്നത് മതപാഠങ്ങള്‍. കടവല്ലൂര്‍ സ്ക്കൂള് സമൂഹത്തെ മാറ്റിയതുപോലെയല്ലെങ്കിലും, പുതു സ്ക്കൂളുകളും സമൂഹത്തെ മാറ്റികൊണ്ടിരിക്കുന്നു. അല്ല പിളര്‍ത്തിക്കൊണ്ടിരിക്കുന്നു!.
അധികം കാത്തിരിക്കേണ്ടി വന്നില്ല ഒന്നാം മാറാട് കലാപത്തിന്. അത് വ്യക്തമായ ഒരു ദിശാസൂചകമായിരുന്നു. കേരളത്തിന്റെ ഭാവി ഭരണകൂടവും ജനങ്ങളും ജാഗരൂകരായില്ലെങ്കില്‍ സംഭവിക്കാനിരിക്കുന്ന ദുരന്തങ്ങളിലേക്ക്. രാഷ്ടീയം വളരെ മലിനപ്പെട്ടു തുടങ്ങി. പെണ്‍വാണിഭ കേസുകളിലും, കഞ്ചാവ് കൃഷി, വനംകൊള്ള, ചന്ദനകടത്ത്, സ്പിരിറ്റ് മാഫിയ എന്നിവയിലൊക്കെയും രാഷ്ടീയ നേതാക്കളുടെ പങ്കാളിത്തം പരസ്യമായി തുടങ്ങി. ഇതിനൊക്കെ സംരക്ഷണം നല്കാന് പുതിയ രാഷ്ടീയ - പോലീസ് - ഗുണ്ടാ കൂട്ടുകെട്ട് രംഗത്തെത്തി. കള്ളപ്പണവും പെട്രോഡോളറും റിയല്‍ എസ്റ്റേറ്റ് മേഖലയും രാഷ്ടീയ - വര്‍ഗീയ - ബിസിനസ്സ് - സ്പിരിറ്റ് - ഗുണ്ടാസംഘങ്ങളും വളര്‍ന്നു വന്നു. കേരളത്തില്‍ കണ്ടെടുത്ത പൈപ്പ് ബോംബുകള്‍ക്കും സിനിമാതിയ്യറ്റര് കത്തിക്കലുകള്‍ക്കും ഉത്തരവാദികളാരുമുണ്ടായില്ല. തീവ്രവാദം പതുക്കെ വളര്‍ന്നു, കാശ്മീരിലേക്ക് ആളെയെത്തിക്കുന്നതുവരെയെത്തി. മാറാട് അന്വേഷണത്തില്‍ സി.ബി.ഐ അന്വേഷണം തുരങ്കം വെക്കപ്പെട്ടു.
ഒന്നാം മാറാട് കലാപത്തിനുശേഷമാണ് അക്കിക്കാവില്‍ ജാഗ്രതജനവേദി രൂപമെടുക്കുന്നത്. ജാതി മത ദ്രുവീകരണത്തിനെതിരെയുള്ള ഒരു ചെറുത്തുനില്‍പ്പായിരുന്നു ലക്ഷ്യം. ആയിടക്ക് തന്നെ ദൃശ്യകല ഫിലിം സെസൈറ്റിയുടെ നേതൃത്വത്തില്‍ ഒരു യോഗം വിളിച്ചുചേര്‍ത്തിരുന്നു അക്കിക്കാവില്‍. പ്രാദേശികമായി എങ്ങിനെ വര്‍ഗീയതയെ ചെറുക്കാം എന്നതായിരുന്നു വിഷയം. മാസിക ഇറക്കിയും നാടകം കളിച്ചുംവര്‍ഗീയതെ എതിര്‍ക്കാം എന്ന് ഒരു പക്ഷം പറഞ്ഞപ്പോള്‍ മറുപക്ഷം മുന്നോട്ട് വച്ചത് മറ്റൊരാശമായിരുന്നു. മതേതരമായ പൊതു ഇടങ്ങളെ ശക്തിപ്പെടുത്തുക. ക്ലബുകളും വായനശാലകളും കലാശാലകളും കളിക്കളങ്ങളും ഉണര്‍ത്താന്‍ ബോധപൂര്‍വ്വമായി ഇടപെട്ടുകൊണ്ടിരിക്കുക. വര്‍ഗീയത കടന്നുകയറാനിടയുള്ള പരിസരങ്ങളില്‍ ജാഗരൂകരായി നിലയുറപ്പിക്കുക. കൂട്ടായ്മകളിലൂടെ ചെറുപ്പത്തെ ഉണര്‍ത്തുക. കുട്ടികളുടെ കളിക്കൂട്ടങ്ങളും പുസ്തകപ്പുരകളും ഉണര്‍ത്തുക. അംഗങ്ങളില്‍ പല രാഷ്ടീയ കക്ഷികളിലും പെട്ടവരുണ്ടായിരുന്നു എന്നിട്ടും ഒരു കോക്കസു പോലെ സിന്ഡിക്കേറ്റു പോലെ, പിന്നീട് ഈ വിഷയത്തിനു വേണ്ടി യോഗം ചേരാതെ തന്നെ അന്നത്തെ കൂട്ടം പ്രവര്‍ത്തിച്ചുപോന്നു. കലശമലക്കുന്നിലെ റവന്യൂഭൂമി കെട്ടിത്തിരിച്ച് സ്വന്തമാക്കാന്‍ പരിവാരശക്തികള്‍ ഒരുങ്ങിയപ്പോള്‍ അതിനെ എതിര്‍ത്ത് തോല്‍പ്പിച്ചത് ഈ സിന്‍ഡിക്കേറ്റ് തന്നെയായിരുന്നു. കളിക്കൂട്ടങ്ങള്, പ്രകൃതിപഠനക്യാമ്പുകള്‍, സിനിമാപ്രദര്‍ശനങ്ങള്‍, സാംസ്ക്കാരിക സായാഹ്നങ്ങള്‍, നിലാവുകൂട്ടങ്ങള്‍.... അന്നൊക്കെ മനസ്സിലാക്കാന്‍ കഴിഞ്ഞത് ഒറ്റപ്പെടുമ്പോഴാണ് മനുഷ്യന് വര്‍ഗീയതയെ കൂട്ടുപിടിക്കുന്നത് എന്നായിരുന്നു. മത - വര്‍ഗീയ സംഘടകള്‍ ആദ്യം അതിന്റെ അംഗങ്ങളുടെ മതേതരമായ പൊതു ബന്ധങ്ങള്‍ അറക്കുകയാണ് ചെയ്യുന്നത്. പിന്നെ കല്ലു വച്ച നുണകളിലൂടെ കിംവദന്തികളിലൂടെ വിഷം പതുക്കെ പ്രയോഗിച്ച് തുടങ്ങുന്നു.
കഴിഞ്ഞ നിയമസഭാ ഇലക്ഷന് സമയത്താണ് ഗുരുവായൂര്‍ നിയമസഭാധ്യക്ഷനായ വത്സലന്‍ കൊല്ലപ്പെടുന്നത്. പ്രാദേശികമായ ഒരു രാഷ്ടീയ തര്‍ക്കത്തില്‍ നിന്നുണ്ടായ വികാരാവേശത്തിലാണ് ആ കൊലപാതകം നടന്നത്. പക്ഷെ അതിന് ശേഷം, അതും ഹിന്ദുമതമൗലികവാദികള്‍ കുശുകുശുത്തത് മറ്റൊന്നായിരുന്നു. കൊല്ലപ്പെട്ടത് ഒരു ഹിന്ദുവും കൊന്നത് ഒരു മുസ്ലീമുമായതുകൊണ്ടാണ് സി.പി.എം തിരിച്ചടിക്കാതിരിക്കുന്നത് എന്ന്. ഒരു രാഷ്ടീയകൊലപാതകത്തിന് പോലും മതത്തിന്റെ നിറം കൊടുത്ത് ആളെ കൂട്ടുകയാണ് മതഭ്രാന്തന്മാര്. മറ്റൊരുസംഭവം പാവര്ട്ടിപരിസരത്തുണ്ടായ ഒരു ആര്. എസ്. എസ് പ്രവര്‍ത്തകന്റെ കൊലപാതകമാണ് തുടര്‍ന്ന് നടന്ന അക്രമപ്രവര്‍ത്തനങ്ങള്‍ ആ നാടിനെ ഒരു കലാപത്തിന്റെ വക്കത്തോളമെത്തിച്ചു. കൊല ചെയ്തത് ഇസ്ലാം മതമൗലികവാദികള്‍. മരിച്ച ആള്‍ക്ക് തങ്ങളുടെ സമുദായത്തിലെ ഒരു സ്ത്രീയുമായി അവിഹിത ബന്ധമുണ്ടായിരുന്നെന്നും അങ്ങിനെ തങ്ങളുടെ സമുദായത്തെ നശിപ്പാക്കാനാണ് അയാള്‍ ശ്രമിച്ചതെന്നും അതുകൊണ്ട് ആ കൊലയെ ന്യയീകരിക്കാം എന്നും വാദം. ലൗ ജിഹാദിന്റെ ഒരു മറുപതിപ്പ്. ശിക്ഷ അവിഹിതത്തിനല്ല, മതം മാറിയുള്ള അവിഹിതത്തിന്. ഖസാക്കിന്റെ ഇതിഹാസത്തിലെ ശിവരാമന് നായരെ പോലെ, മറ്റു മതസ്ഥര്‍ എന്തു ചെയ്യുന്നു എന്ന് നിരീക്ഷിക്കുകയും അതിനെ എതിര്‍ക്കുകയും ചെയ്യുന്ന വലിയൊരു വിഭാഗം നമുക്കുചുറ്റിലും വളര്‍ന്നു വരുന്നു.
ജനകീയ സാംസ്ക്കാരിക വേദിയ്ക്ക് ശേഷം സി. പി. ഐ. എം. എല്‍ സംഘടനക്ക് വേരോട്ടമുണ്ടായിരുന്ന ഒരു സ്ഥലമായിരുന്ന പെരുമ്പിലാവ്. പിന്നെ ജനശക്തിയായി. ഇപ്പോള്‍ ആ പഴയ പ്രവര്‍ത്തകരില്‍ ചിലര്‍ സോളിഡാരിറ്റിക്കാരാണ്. ചിലര്‍ ദളിത് സ്വത്വരാഷ്ട്രീയത്തില്, മറ്റുചിലര്‍ പോരാട്ടത്തില്‍. സി.പി.ഐ. എമ്മിലേക്ക് തിരിച്ചുപോയവരും ഉണ്ട്. പുതിയ ചെറുപ്പക്കാരാരും പൊതുരംഗത്തേക്കൊ സാംസ്കാരിക പ്രവര്‍ത്തനത്തിലേക്കോ കടന്നുവരുന്നില്ല. വളര്‍ന്നുവരുന്ന മറ്റൊരു ശക്തി N.D.F. കോട്ടോലില്‍ ഒരു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ വധിച്ച് അവരും ശകതി കാട്ടിത്തുടങ്ങി. സമാന്തരമായി തന്നെ RSS ഉം വളരുന്നു.
പഴയ സാംസ്ക്കാരിക പ്രവര്‍ത്തകരൊക്കെ പല വഴിക്ക് പിരിഞ്ഞ് പോയിരിക്കുന്നു. ഇടതുപക്ഷമനസ്സുകളും മതേതര മനസ്സുകളും കുറഞ്ഞു വരുന്നു. വര്‍ഗീയ ശക്തികളാകട്ടെ പ്രകോപനങ്ങള്‍ സൃഷ്ടിച്ച് സംഘര്‍ഷങ്ങള്‍ വ്യപിപ്പിച്ച് സംഘടന വളര്‍ത്താന്‍ ആസൂത്രിത ശ്രമങ്ങള്‍ നടത്തുന്നു. ഇതൊക്കെയാണ് ഒടുവില്‍ കിട്ടിയ വാര്‍ത്തകള്‍.
പറയൂ നിങ്ങളുടെ നാട്ടിലും ഇങ്ങനെയൊക്കെ തന്നെയാണോ ?
നമുക്കെന്തങ്കിലും ചെയ്യാനുണ്ടോ ഇനി ?

രാമു ഇതൊക്കെതന്നെയാണ് കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലും നടന്നു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദുഇവസം ഇതേപറ്റി ബസ്സില്‍ ഇട്ട കമെന്റ് ഇവിടെയും കോപ്പി ചെയ്യുന്നു..
ReplyDeleteഇത്തവണ നാട്ടി ചെന്നപ്പോള്‍ സ്ഥലത്തിന്റെ വില അന്വേഷിച്ചപ്പോള്‍ ബ്രോക്കറു പറഞ്ഞു, “അതേയ്, നമ്മുടെ കൂട്ടരു താമസിക്കുന്ന സ്ഥലങ്ങള്‍ക്ക് ഇപ്പോ വില ത്തിരി കൂടുതാലാ ട്ടോ”
“എന്നു വച്ചാല്‍ എന്താ ചങ്ങാതീ..?”
“നിങ്ങള്‍ക്കറിയില്ല അല്ലേ?” അല്പം സ്വരം താഴ്ത്തി പറഞ്ഞ് “മുസ്ലീങ്ങളു താമസിക്കുന്നിടത്ത് മുസ്ലീങ്ങളു മാത്രമേ സ്ഥലം വാങ്ങൂ. മറ്റാരെങ്കിലും വാങ്ങിയിലും അവസാനം വിലകുറച്ചു വിറ്റിട്ടു പോകേണ്ടി വരും! അതു പോലെ തന്നെ ഹിന്ദുക്കളും “
ഞാന്‍ ആരാണെന്നു ആള് പേരുകൊണ്ട് ഇതിനകം മനസിലാക്കി, അതു മുതലാക്കാനുള്ള ശ്രമത്തിലാണ് ആശാന്.
ഇതു മുഴുവന്‍ സത്യമല്ലെങ്കിലും, കാര്യങ്ങള്‍ ഈ വഴിക്കു തന്നെയാണ് നീങ്ങുന്നതെന്ന് പിന്നീട് ഒരു സുഹൃത്തും പറഞ്ഞു.
പാക്കിസ്ഥാനും ബാബറി മസ്ജിദും, നിലയ്ക്കലും നമ്മുടെ ഗ്രാമങ്ങള്‍ക്കുള്ളില്‍ തന്നെ കാണാന്‍ പറ്റും രാമു..
മതം ഗവണ്മെന്റിന്റെ പോലും ഭാഗമയ , ഏറ്റവുമധികം സ്വാധീനം ചെലുത്തുന്ന ഗൾഫ് രാജ്യങ്ങളിൽ പോലും കാണാത്തയത്ര രീതിയിൽ വർഗീയവൽകരിക്കപെട്ട്കൊണ്ടിരിക്കുന്നു നമ്മുടെ നാട്..
ReplyDeleteഒരു സാമൂഹിക - സാംസ്കാരിക പ്രവർത്തകൻ, ജേർണലിസ്റ്റ് -ആരെക്കാളാളും ശക്തിയോടെ, സിമ്പിളായി നമ്മുടെ നാടിനെ കാർന്ന് തിന്ന്കൊണ്ടിരിക്കുന്ന ഭീകരമായ തിന്മകൾക്കെതിരെയുള്ള ഒരു സാധാ കേരളീയന്റെ പ്രതികരണം... അഭിനന്ദനങ്ങൾ..!
"കടവല്ലൂര്‍ സ്ക്കൂള് സമൂഹത്തെ മാറ്റിയതുപോലെയല്ലെങ്കിലും, പുതു സ്ക്കൂളുകളും സമൂഹത്തെ മാറ്റികൊണ്ടിരിക്കുന്നു. അല്ല പിളര്‍ത്തിക്കൊണ്ടിരിക്കുന്നു!."
ReplyDelete“1992 ശേഷമാണ് സംഭവങ്ങള്‍ മാറിമറയുന്നത്. ആളുകള്‍ കൂടുതല്‍ religious ആകുന്നു. യുവാക്കളില്‍ ഭക്തികൂടുന്നു. രാഷ്ടീയം പതുക്കെ മതത്തോടടുക്കുന്നു.”
“സാംസ്ക്കാരിക പ്രവര്‍ത്തകരൊക്കെ പല വഴിക്ക് പിരിഞ്ഞ് പോയിരിക്കുന്നു. ഇടതുപക്ഷമനസ്സുകളും മതേതര മനസ്സുകളും കുറഞ്ഞു വരുന്നു. വര്‍ഗീയ ശക്തികളാകട്ടെ പ്രകോപനങ്ങള്‍ സൃഷ്ടിച്ച് സംഘര്‍ഷങ്ങള്‍ വ്യപിപ്പിച്ച് സംഘടന വളര്‍ത്താന്‍ ആസൂത്രിത ശ്രമങ്ങള്‍ നടത്തുന്നു.”
നല്ല നിരീക്ഷണം. തിരിച്ച് പോക്കിന് ഒരു അവസരം അവശേഷിച്ചിട്ടുണ്ടോ? ഇല്ല എന്ന് തോന്നുന്നു. പുതു തലമുറയ്ക്ക് രാമു പറഞ്ഞ പോലെ “സഹജീവനത്തിലൂടെ ജാതി മത ചിന്തകള്‍ പതുക്കെ വഴിമാറുന്ന”തിനുള്ള അവസരം നാം കൊടുക്കുന്നില്ലല്ലോ...... ഏറ്റവും ഒടുവില്‍ ബിലിവേഴ്സ് ചര്‍ച്ചിന്റെ സ്കൂളില്‍ ഉണ്ടാക്കി കൊണ്ടിരിക്കുന്ന പ്രശ്നം....
മതേതര മൂല്യങ്ങളെ തിരസ്കരിച്ചു കൊണ്ട് നമ്മുടെ നാട് മുന്നോട്ടു പോയാല്‍ അത് നാശത്തില്‍ മാത്രമേ ചെന്നവസാനിക്കുകയുള്ളൂ. സ്വയം വിമർശനത്തി വിധേയമാക്കാത്ത വിശ്വാസം വികാരമായി മാറുന്നിടത്താണ് പ്രശ്നങ്ങള്‍ ആരംഭിക്കുന്നതു. നമ്മുടേത് പോലെ നാനാജാതി മതസ്ഥരും സംസ്കാരങ്ങളുമുള്ള നാട്ടില്‍ മതെതരത്വമായിരിക്കണം സമൂഹത്തിന്റെ മുഖമുദ്ര. ഇനിയും ഈ മതങ്ങളെയെല്ലാം ഒരുമിപ്പിക്കാമെന്ന് നാം ചിന്തിക്കരുത് മറിച്ച് ഇവയുളവാക്കുന്ന വൃത്തികെട്ട മതില്കെട്ടുകളെ അതിജീവിക്കുവാന്‍ പുതിയ തലമുറയെ പരിശീലിപ്പിക്കുകയാണ് വേണ്ടത്. അതിനു മത സൌഹാർദ്ദത്തെക്കാൾ മനുഷ്യ സൌഹാർദ്ദത്തെ പ്രോത്സാഹിപ്പിക്കുന്ന മതേതര ചിന്തകളെ അടിസ്ഥാന പ്രമാണമായി സ്വീകരിച്ചിട്ടുള്ള പുത്തന്‍ സാമൂഹ്യ കൂട്ടായ്മകള്‍ നമുക്കുവേണം. പക്ഷേ മത ചിന്തയെയും ജാതി ചിന്തയെയും രാഷ്ട്രീയ മണ്ഡലത്തില്‍ നിന്ന് ചവുട്ടി പുറത്താക്കാത്ത കാലത്തോളം ഇത്തരം കൂട്ടായ്മകള്‍ തുടങ്ങിയാല്‍ തന്നെ അവയ്ക്ക് സമൂഹത്തില്‍ അധികം സ്വാധീനം ചെലുത്താന്‍ കഴിയ്മെന്നു എനിക്ക് തോന്നുന്നില്ല. കാരണം മതത്തിന്റെ അടിസ്ഥാനത്തില്‍ സംഘടിച്ചാല്‍ രാഷ്ട്രീയ പര്ട്ടികളിന്മേല് സ്വാധീനം ചെലുത്തി തങ്ങളുടെ ആവശ്യങ്ങള്‍ സാധിചെടുക്കുവാന് കഴിയുമെന്ന് തോന്നിയാല്‍ അങ്ങനെ സംഘടിക്കുവാനായിരിക്കും (മത)വിശ്വാസത്തെക്കള്‍ (മത)'വികാരം' മൂത്ത് നില്ക്കുന്ന ഭൂരിഭാഗം വിശ്വാസികള്‍ക്കും താല്പര്യം.
ReplyDeleteരാമു വളരെ നല്ല ലേഖനം.
ReplyDeleteഎന്റെ നാട്ടില്‍ ഇതുവരെയും ഇങ്ങനെയുള്ള പ്രശ്നങ്ങള്‍ ഉണ്ടായിട്ടില്ല. ക്ഷേത്രങ്ങളിലെ ഉത്സവങ്ങളും പള്ളിയിലെ പെരുന്നാളും ഹൈന്ദവരും ക്രിസ്ത്യാനികളും ഒന്ന് ചേര്‍ന്ന് തന്നെ ആഘോഷിക്കാറുണ്ട്. മത വിശ്വാസം, ആരാധനാലയത്തിന്റെ ചുവരുകള്‍ക്കുള്ളില്‍ നിന്നും തെരുവിലേക്ക് ഇറങ്ങിയിട്ടില്ലാത്തത് കൊണ്ടാവാം. നാട്ടിലെ പൊതുവായ പ്രശ്നങ്ങളില്‍ ജാതി മത ചിന്തകള്‍ക്ക് അതീതമായി എല്ലാവരും ഒരുമിച്ചു നില്‍ക്കാറുമുണ്ട്.
സമൂഹത്തിനു യാതൊരുവിധമായ പ്രയോജനങ്ങളും നല്‍കാത്ത വിഷയങ്ങള്‍ "മത വിശ്വാസം" എന്നതിലേക്ക് കൂട്ടിക്കെട്ടി വിവിധ മത വിശ്വാസ്സികള്ക്കിടയില് ശത്രുത ഉളവാക്കുന്നവര്‍ ആണ് രാമു സൂചിപ്പിച്ചതരം പ്രശ്നങ്ങളുടെ സൃഷ്ട്ടാക്കള്‍...
രാമു തീര്‍ച്ചയായും ഇങ്ങനെയുള്ള ചിന്തകള്‍ സജീവമാകുന്ന കാലമാണിന്ന്. രാഷ്ട്രീയക്കാരുടെ നാടകം മുഴുവന്‍ അറിഞ്ഞുകൊണ്ട് നമ്മള് അവരുടെ ഭാഗമാവുന്ന കാലം..മാറ്റം അനിവാര്യമാണ്. അതിനാദ്യം നമ്മള് മാറണം. നമ്മള് മാറുന്നതിലൂടെ സമൂഹം മാറും.സമൂഹം മാറുന്നതോടെ പൊയ്മുഖങ്ങള്‍ കൊഴിഞ്ഞുവീഴും. നമ്മള് മാറുന്നതിനെ പലരും എതിര്‍ക്കും. അരാഷ്ട്രീയവാദിയെന്നും വേണമെങ്കില്‍ രാജദ്രോഹിയെന്നും നമ്മളെ മുദ്രകുത്തും. പക്ഷേ,, ഇത്തരം ചര്‍ച്ചകള്‍ അത്തരമൊരു മാറ്റത്തിന് തുടക്കമാവട്ടെ.. മാറ്റം ചരിത്രത്തിന്റെ ആവശ്യമാണ്.
ReplyDeleteവളരെ നല്ല ലേഖനം രാമു,പറയാതെ വയ്യ.പക്ഷ മുഴുവനായും ഞാന്‍ യോജിക്കുന്നില്ല....മതത്തിലേക്ക് പുതിയ തലമുറ ഒതുങ്ങിയോ!!!അതോ മതപരമായ ജീവിതം ആണ് എന്ന് തെറ്റിദ്ധരിപ്പിക്കുന്നോ, വീട്ടുകാരെയും നാട്ടുകാരെയും!!!മതം എന്നതിന്റെ പേരില്‍ നാട്ടിലുള്ള എല്ലാ അമ്മച്ചിമാര്‍ക്കും,കുഞ്ഞുങ്ങള്‍ക്കും
ReplyDeleteഎല്ലാവര്ക്കും വേണ്ടി പ്രാര്‍ഥിക്കും,സ്വന്തം അപ്പനെയും അമ്മയെയും സഹോദരങ്ങളേയും നോക്കാനും മനസ്സിലാക്കനും സമയമില്ല....പ്രാര്‍ഥനക്കു പോകണം.
എന്തൊരു വിരോധാഭാസം.
നന്നായിരിക്കുന്നു രാമു
ReplyDeleteമതങ്ങളെ വിശ്വസിച്ചു ജീവിച്ചിരുന്ന നാം ഇനി മതങ്ങളെ ഭയപെട്ടു ജീവിക്കേണ്ടി വരും..
ReplyDeleteമാഫിയകളെ പോലെ പിരിവും, സംഘം ചേരലും ഒക്കെയായി മതങ്ങള്‍ മാറി വരുന്നുണ്ടോ എന്ന് സംശയം ഉണ്ട്
രാമു ഭായ് ചൂണ്ടിക്കാണിച്ച കാര്യങ്ങളിൽ ഒരു പ്രധാന കാര്യം വിട്ടുപോയി യുവത്വത്തിന്റെ കുടി.
ReplyDeleteനാടിന്റെ ഇത്തരം അപചയത്തിന് കാരണം മതം തന്നെ. മതം വേണ്ടന്നല്ല പറയുന്നത് തങ്ങളുടെ മതം, അതിൽ വിശ്വസിക്കുന്നവർ മാത്രം മതിയെന്ന വാദം. മതം എന്നു പറയുമ്പോൾ രാഷ്ട്രീയ പാർട്ടികളും പെടും.
വൈകുന്നേരങ്ങളിലെ കളിക്കളങ്ങൾ,വായന ശാലകൾ 80 കളിലെപ്പോലെ സജീവമായാൽ ഒരു പരിധിവരെ ജാതിമത വേർതിരിവിൽ നിന്നും കേരളം രക്ഷനേടും തീർച്ച..!
Good Article Raamu..!!
ReplyDeleteനഴ്സറിയിൽ പഠിയ്ക്കുമ്പോഴാണ് ആദ്യമായി ഞാൻ നഴ്സറിയോടു ചേർന്നുള്ള പള്ളിയിൽ കയറുന്നത്....
അവിടെ വിശാലമായ ഹാളിൽ ഒരു ഒരു വല്യ കുരിശിൽ ഒരു രൂപം....അമ്പലത്തിൽ നിന്നും വ്യത്യസ്തമായ ഒരു ഗന്ധം....
പിന്നീടു വലിയ ക്ലാസ്സുകളിൽ പുലർച്ചേ പരീക്ഷയ്ക്കു പഠിയ്ക്കാൻ ഉണരുമ്പോൾ അടുത്തുള്ള മുസ്ലിം പള്ളിയിൽ നിന്നുമുണരുന്ന തക്ബീർ ധ്വനികളും..
ഇതൊക്കെയാണ് മറ്റൊരു മതത്തെക്കുറിച്ചുള്ള എന്റെ ഓർമ്മയിലെ ആദ്യത്തെ അനുഭവം...
കൂട്ടുകാരെ മതം നോക്കി തിരഞ്ഞെടുക്കുന്ന രീതി അതു കൊണ്ടു തന്നെ പണ്ടു മുതലേ ഇല്ല...
സുഹ്രുത്തുക്കളിൽ ഒരു പക്ഷെ മറ്റു മതത്തിൽപ്പെട്ടവരായിരുയ്ക്കും കൂടുതൽ...
പക്ഷെ എന്റെ ഗ്രാമത്തിൽ പർദ്ദ ധരിച്ച കുട്ടിയെ പുറത്താക്കിയ വാർത്ത ദുഃഖത്തോടെയാണ് ഞാൻ കേട്ടത്...അമ്പലത്തിലെ ചന്ദനക്കുറിയ്ക്കു പോലും വിലക്കാണത്രേ!!...
സ്കൂളുകൾ അനുവദിക്കുന്നതു പോലും മതവും ജാതിയും തരം തിരിച്ചല്ലേ...
ഒന്നുകിൽ ആദ്യം അതൊക്കേ നിർത്താൻ തുടങ്ങുക...
അല്ലെങ്കിൽ ഇങ്ങനെയൊരു ലോകത്തിൽ നമ്മൾ ജീവിക്കാൻ ഒരുങ്ങിയിരിയ്ക്കുക...
Track
ReplyDeleteജനങ്ങൾ കൂടുതൽ മതപരമായി ചിന്തിക്കുന്നു അല്ലെങ്ങിൽ പ്രവർത്തിക്കുന്നു എന്ന് എനിക്ക് അഭിപ്രായമില്ല.
ReplyDeleteപക്ഷെ വളരെ ന്യുനപക്ഷം അങ്ങനെ പ്രവർത്തിക്കുമ്പോൾ അസംഘടിതരായ ഭൂരിപക്ഷം നിശബ്ദരാകുന്നു, തന്റെ വീടിന്റെ മതിൽകെട്ടിനുള്ളിലേക്ക് ഉൾവലിയുന്നു. അതിനാൽ തന്നെ സംഘടിതരായ വർഗ്ഗീയവാദികൾ മതത്തിന്റെ പ്രഖ്യാപിത വക്താക്കളായി മാറുന്നു.
നാം നിശബ്ദത വെടിഞ്ഞാൽ ഈ വർഗ്ഗീയവാദികൾ ശിട്ടുകൊട്ടാരം പോലെ തകർന്നടിയും.
തനിക്കു വേണമെന്നു കരുതുന്ന അവകാശങ്ങൾ മറ്റുള്ളവർക്ക് വക വച്ചു കൊടുക്കാനുള്ള വിശാലമനസ്സില്ലാത്തിടത്തോളം പ്രശ്നങ്ങൾക്കു ശാശ്വത പരിഹാരങ്ങളുണ്ടാകില്ല.
ReplyDeleteപുതുതലമുറ ക്ലബ്ബുകളിലും നാട്ടിലെ സാംസ്കാരിക പരിപാടികളിലും പങ്കാളികളാകാതെ എണ്ട്രൻസ് കോച്ചിങ്ങിന്റെ, ഇന്ത്യൻ പെണ്ണു ലീഗിന്റേയും ചർച്ചകളുടെ തിരക്കിൽ. മറ്റൊരു കൂട്ടം തങ്ങളുടെ കുൻഞ്ഞുങ്ങളെ അവരവരുടെ മത വിഭാഗത്തിന്റെ സ്കൂളിൽ ചേർത്തു പഠിപ്പിക്കുന്നു. അതോടെ അവനു അന്യമതക്കാരുമായി ഇടപഴകുവാൻ ആകാതെ വരുന്നു. അവൻ ഒരു പ്രത്യേക മതത്തിന്റെ മാത്രം സമൂഹത്തിൽ വളരുന്നു. അവിടത്തെ പ്തുസമൂഹത്തിനു ഇടമില്ലാത്ത ഇടുങ്ങിയ ചിന്തകളിൽ മനസ്സു ചുരുങ്ങിപ്പോകുന്നു.
ReplyDeleteവേറെ ഒരു കൂട്ടം അടിച്ചുപൊളിക്കുവാൻ സമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ കണ്ണികളാകുന്നു.
വോട്ടിനായി മതേതര കാഴ്ചപ്പാടിൽ ഇടതുപക്ഷവും വെള്ളം ചേർത്തിരിക്കുന്നു. എൻ.ഡി.ഏഫ് പോലുള്ള സംഘടനകൾ നടത്തുന്ന പ്രവർത്തനങ്ങൾ ഇരകളുടെ പ്രതിരോധം,പ്രതിഷേധം എന്നൊക്കെ പറഞ്ഞ് ഒരു കൂട്ടം ബുദ്ധിജീവികൾ അതിന്റെ ന്യായീകരിക്കുന്നു. പരിവാർ കേരളത്തിൽ പിടിമുറുക്കുന്നു എന്ന് പറയുമ്പോൾ അപ്പുറത്ത് മറ്റൊരു വിഭാഗം ബോംബും മറ്റുമായി വളരുന്നതിനെ ബോധപൂർവ്വമോ അല്ലാതെയോ മറച്ചുവെക്കുന്നു.
ഇതിന്റെ അപകടം വരുവാൻ ഇരിക്കുന്നേ ഉള്ളൂ..
ഇനിയും തീർന്നില്ല മലബാറിൽ മുസ്ലീം ലീഗും തെക്കൻ നാട്ടിൽ കേരളാകോൺഗ്രസ്സും ചേർന്ന് അടുത്ത ഭരണം ന്യൂനപക്ഷങ്ങളുടെ കൈപ്പിടിയിൽ ഒതുക്കുവാൻ ശ്രമിക്കുന്നു എന്ന ഒരു പ്രചരണം/കാശ്ചപ്പാട് ഇപ്പോളേ ഭൂരിപക്ഷത്തിൽ കടന്നുകൂടിയിരിക്കുന്നു. അതൊരു പരിധി വരെ ശരിയല്ലേ? ബി.ജെ.പി പ്രചാരണം നടത്തിയില്ലെങ്കിലും ഇതൊക്കെ ചിന്തിക്കുന്ന ഭൂരിപക്ഷങ്ങളെ അവരോട് അടുപ്പിക്കും.
ലേഖനം നന്നായിരിക്കുന്നു.
nalla kuripp
ReplyDeleteസത്യം.
ReplyDeleteസ്കൂളുകള്‍ തൊട്ട് മതം തിരിച്ച് നിര്‍മിച്ച ഒരു നാടായി നമ്മുടെ നാട് മാറിയിരിക്കുന്നു. മതത്തില്‍ വിശ്വാസമില്ലാത്തവര്‍ ഉള്വലിയുമ്പോള് തെളിയുന്ന ഇടങ്ങള്‍ കൂടി മതവാദികള്‍ തങ്ങള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്തുന്നു. നിശബ്ദത ഒരു കുറ്റമായി മാറുന്നു എന്നതില്‍ സംശയം വേണ്ട.
Tracking
ReplyDeleteഓരോ സമൂഹത്തിന്റേയും തനതായ ഉല്പാദന ക്രമത്തിലൂടെ വികസിച്ചു വന്നതാണ് സംസ്കാരവും ജനങ്ങളുടെ അവബോധവും.സ്ഥലകാല സാഹചര്യങ്ങള്ക്കനുസ്റുതമായി ഓരോ പ്രദേശം പ്രത്യേകം പ്രത്യേകം നിലനിന്നിരുന്നു.എന്നാല്‍ ആഗോളീകരണ പ്രക്രിയയുടെ ഭാഗമായിത്തീര്‍ന്ന ഏതു മൂന്നാം ലോക രാജ്യത്തിലേയും ഗ്രാമങ്ങളേയും ജനങ്ങളേയും താങ്കള്‍ നിരീക്ഷിച്ച പ്രദേശത്തെപ്പോലെതന്നെ ദ്രുതഗതിയില്‍ പരിവര്‍ത്തന പ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.രാജ്യത്ത് തൊണ്ണൂറുകളില്‍ ആരംഭിച്ച പുത്തന്‍ സാമ്പത്തിക നയത്തിന്റെ ഭാഗമായുള്ള ആഗോളീകരണത്തിന്റെ ജീര്ണ്ണമുഖത്തേയാണ് ഇന്നത്തെ കേരളീയ സാഹചര്യം വെളിപ്പെടുത്തുന്നത്.കേരളത്തിലേയും ഗ്രാമീണ ജനകോടികളുടെ സാംസ്കാരിക നിലനില്പ് ഉല്പാദന ഉപാധികളും അവയിലെ ഉല്പാദന ബന്ധങ്ങളുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. ഈ യാഥാര്‍ത്ഥ്യത്തെ അവഗണിച്ച് ഉപരിതല നിരീക്ഷണം നടത്തുന്ന പ്രവണത ഇക്കാലത്ത് ശക്തമായിട്ടുണ്ട്.
ReplyDeleteI appreciate your article Pramod.
ReplyDeleteസമയോചിതമായ ലേഖനം. വളരെ നന്നായി എഴുതിയിരിക്കുന്നു. പൊതു വിദ്യാഭ്യാസ രംഗം സമുദായങ്ങള്‍ ഏറ്റെടുത്തതോടെ കുട്ടികള്‍ ഇങ്ങനെയും ചിന്തിച്ചു തുടങ്ങിയിരിക്കുന്നു.
ReplyDeleteഅടുത്ത കാലത്ത് എനിക്ക് കിട്ടിയ ചില ഫോര്‍വേഡ് മെയിലുകള്‍ നോക്കൂ... എല്ലാ മുസ്ലിമ്കള്‍ക്കും ഫോര്‍വേഡ് ചെയ്യാന്‍ ആവശ്യപ്പെട്ടു കൊണ്ടുള്ള ഇത്തരം മെയിലുകള്‍ ചിലരുടെയെങ്കിലും ഉള്ളില്‍ ചില ചലനങ്ങള്‍ ഉണ്ടാക്കിയാല്‍ അവര്‍ വിജയിച്ചു..
അശുദ്ധി
ഹജ്ജു സബ്സിഡി
Christian missionary's work against our ummath
(മനോഹരമായ തലക്കെട്ട് അല്ലെ..?!)
tracking
ReplyDeleteസജിചേട്ടനും സിജോ ജോര്‍ജ്ജിനും നന്ദി.
ReplyDeleteതിരിച്ചുപോക്ക് തീര്‍ച്ചയായും ഉണ്ടാകും എന്ന് നമുക്ക് പ്രത്യാശിക്കാം മനോജ്.
ഡെനീഷ് പറഞ്ഞത് വളരെ ശരിയാണ്.
സന്തോഷ് സൂചിപ്പിച്ചതു പോലെ തന്നെയാണ് ഇപ്പോഴും എന്റെ നാടും പക്ഷെ അകം വന്‍ചിതല്‍ കയറിയ പഴ മര ഉരുപ്പടിപ്പോലെയാണോ്.....
എഡിറ്റര്‍ പറഞ്ഞതുപോലെ തന്നെ പഴയൊരു കൂട്ടുകാരന് പറയാറുണ്ടായിരുന്നു. "ചിലര്‍ക്ക് കമ്മ്യൂണിസ്റ്റ്. കമ്മ്യൂണിസ്റ്റുകാര്‍ക്ക് നക്സല്‍. നക്സലുകള്‍ക്ക് അരാഷ്ടീയവാദിയും സാമ്രാജത്ത്വ ചാരന്. വിശ്വാസികള്‍ക്ക് യുക്തിവാദി, യുക്തിവാദികള്‍ക്ക് വിട്ടുവീഴ്ച്ചകള്‍ നടത്തുന്നവന്. പോകും വരെ ഇങ്ങനെയൊക്കെ പോകാം പിന്നെ പോട്ടയിലേക്കോ വള്ളിക്കാവിലേക്കോ വണ്ടിപിടിക്കാം.................. "
സപ്ന, വിശ്വാസം തീര്‍ച്ചയായും കൂടിയിട്ടുണ്ട്. പക്ഷെ സ്വാതികം പോയി ഭീകരവും രൗദ്രവും ഭയാനകവുമൊക്കെയാണ് പിന്നത്തെ ഭാവങ്ങള്‍ എന്ന് മാത്രം. പി. സി. ജോര്‍ജ്ജ് പറയുന്നതുപോലെ ഒന്ന് മനസ്സിരുത്ത് കുംഭസാരിച്ചാല് പിന്നെന്ത് വീണ്ടും തുടരാം. ഒരു മാസത്തെ എല്ലാ വിധ രാഷ്ടീയ - അരാഷ്ടീയ ഉപചാപങ്ങളും ഒതുക്കി ഒന്നാം തിയ്യതി മുടങ്ങാതെ ഗുരുവായൂരെത്തുകയും പ്രാര്‍ത്ഥനയ്ക്ക് ശേഷം വീണ്ടും മാലിന്യക്കൂമ്പാരത്തിലേക്കിറങ്ങികയും ചെയ്തിരുന്ന നമ്മുടെ പഴയ മുഖ്യന്റെ വിശ്വാസം പോലെയായി എന്ന് മാത്രം.
കണ്ണനുണ്ണി, പണ്ട് തെമ്മാടിക്കുഴിയും ജമ്മാഅത്ത് വിലക്കും ക്രിസ്ത്യന്‍ മുസ്ലീം വിശ്വാസികളെ കാത്തിരുന്നതുപോലെ അമ്പലക്കമ്മറ്റി വക അപ്രഖ്യാപിത ഊര് വിലക്ക് തട്ടകത്തെ അവിശ്വാസികളെ കാത്തിരിക്കുന്നുണ്ട് പലയിടത്തും. സൂക്ഷിച്ചാല്‍.......
വളരെ വളരെ പ്രസക്തവും വസ്തുനിഷ്ഠവുമായ പോസ്റ്റ്. എല്ലാവരും ചിന്തിക്കേണ്ട വിഷയമാണ്...
ReplyDeleteവൈകിപ്പോയോ എന്ന ആശങ്കയാണുള്ളത്... ഒന്നും മുൻപത്തെ പോലെയല്ല...
തിരുത്തലുകൾക്കുമപ്പുറത്തേക്ക് പോയോ കാര്യങ്ങൾ എന്ന സംശയം എന്നെ ഭീതിദനാക്കുന്നു.
“അകം വന്‍ചിതല്‍ കയറിയ പഴ മര ഉരുപ്പടിപ്പോലെയാണോ...”
എന്ന ലേഖകന്റെ സംശയം എന്റെ മനസ്സിലും...
“ നമുക്കെന്തങ്കിലും ചെയ്യാനുണ്ടോ ഇനി ? “
ReplyDeleteസമൂഹത്തോടുള്ള രാമുവിന്റെ ഒന്നൊന്നര ചോദ്യമാണത്. പലര്‍ക്കും മറുപടിയുണ്ടാവില്ല. എനിക്കില്ല. കാരണം ഇനിയെന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല എന്നതുതന്നെ.
ഹാറ്റ്സ് ഓഫ് ടു ദിസ് പോസ്റ്റ്.
ചിന്തിക്കാൻ വകനൽകുന്ന ലേഖനം. അഭിനന്ദനങ്ങൾ, രാമു.
ReplyDeleteവര്‍ഗ്ഗീയവല്‍ക്കരണം,ആഗോളവല്‍ക്കരണത്തിനും സാമ്രാജ്യത്വവല്കരണത്തിനുമുള്ള ഒരു വഴിതെളിക്കലായിട്ടാണ്, എനിക്ക് തോന്നുന്നത്. എപ്പോഴൊക്കെ ഭാരത സര്‍ക്കാര്‍ ഇത്തരം കരാറുകളിലും മറ്റും ഏര്‍പ്പെട്ടിട്ടുണ്ടോ അപ്പോഴൊക്കെ വര്‍ഗ്ഗീയ വംശീയ സംഘര്‍ഷങ്ങള്‍ ഇന്ത്യന്‍ തെരുവുകളില്‍ പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. എല്ലാവരും വര്‍ഗ്ഗീയം ചര്‍ച്ച ചെയ്യുമ്പോള്‍ ജനങ്ങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളെ പറ്റി ചിന്തിക്കാനുള്ള പൌരന്റെ തലച്ചോറിനെ "ഹൈജാക്ക്" ചെയ്യാന്‍ ആ ശക്തികള്‍ക്കാവുന്നു. നല്ല പോസ്റ്റ്..ബൂലോഗത്ത് ഇങ്ങിനെ ചിന്തിക്കുന്നവരുണ്ടല്ലോ!
ReplyDeleteകേരളത്തിലെ വര്‍ത്തമാന സാമൂഹികസ്ഥിതി രാമു വ്യക്തമായി വരച്ചു കാട്ടുന്നു..
ReplyDeleteഎല്ലാവരും ചിന്തിക്കേണ്ട വിഷയം!
ബുദ്ധിജീവികള്‍ എന്ന് വിളിക്കുന്ന ഒരു വിഭാഗം മുന്‍പ് നമ്മുടെ സമൂഹത്തിലുണ്ടായിരുന്നു. അവരൊക്കെ ഇന്ന് എവിടെയാണോ ആവോ..
പലര്‍ക്കും പാര്‍ടി പിണിയാളായി വാര്‍ത്തയില്‍ നിറഞ്ഞു നില്‍ക്കാനും വിവാദ കോളങ്ങളില്‍ സ്ഥാനം പിടിക്കാനുമേ താല്പര്യമുല്ലെന്ന് തോന്നുന്നു..
ശരിയാണ് കുഞ്ഞേട്ടാ യുവത്വത്തിന്റെ കാര്യം ഊന്നിപ്പറയേണ്ടതുതന്നെ. വേറൊരു തരത്തില്‍ മതവും രാഷ്ടീയമാകുന്നു പക്ഷെ അതിത്രത്തോളം അപകടകരമാകില്ല എന്ന് തോന്നുന്നു. അവിടെ വേണമെങ്കില്‍ ഒരാള്‍ക്ക് കളിക്കളത്തില്‍ നിന്ന് മാറി നില്ക്കാം പക്ഷെ മറ്റിടത്ത് നമ്മള് ജീവിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് നമ്മുടെ ജന്മമല്ലേ. ഭീഷ്മസാഹ്നിയുടെ തമസ്സും കുശ്വന്ദ്സിങ്ങിന്റെ ട്രെയിന്‍ ടു പാക്കിസ്ഥാനുമൊക്കെ ആ അവസ്ഥ നമുക്ക് കാണിച്ചുതന്നിട്ടില്ലേ...
ReplyDeleteപ്രിയ പാച്ചു
മനുഷ്യന് ഒന്നല്ലേ ഉള്ളൂ. ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലീം എന്നൊക്കെ ഉച്ചരിക്കുന്നതുപോലും പാപമാണ് എന്ന് കരുതുന്ന ഒരാളാണ് ഞാന്‍. പക്ഷെ രക്ഷയില്ലാതെ, മനസ്സ് വല്ലാതെ മുട്ടുമ്പോള്‍ പറഞ്ഞുപോകുന്നു എന്ന് മാത്രം. സത്യങ്ങള്‍ മൂടി വെച്ചിട്ട് കാര്യമില്ലല്ലോ..
ക്യാപ്റ്റനു നന്ദി.
കാക്കരയോടു പൂര്‍ണ്ണമായി യോജിക്കുന്നു.
കാട്ടിപ്പരുത്തി പറഞ്ഞതു വളരെ ശരായാണ്
പാര്‍പ്പിടം പറഞ്ഞതുപോലെ ഒന്നും ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പക്ഷെ ഇനിയും ഇതിങ്ങനെ വളര്‍ന്നുവന്നാല്‍ അതെവിടെ ചെന്നവനസാനിക്കും
അരുണും സോണയ്ക്കും നന്ദി..
ഒന്നാംക്ലാസ് ലേഖനം രാമൂ. അസലായി അവതരണം.
ReplyDeleteവിവാഹിതനല്ല എന്നു പോസ്റ്റില്‍ നിന്നു വായിച്ചു.
പാച്ചുവിനുള്ള കമന്റില്‍ ഇങ്ങനെ എഴുതിക്കണ്ടു.
‘മനുഷ്യന് ഒന്നല്ലേ ഉള്ളൂ. ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലീം എന്നൊക്കെ ഉച്ചരിക്കുന്നതുപോലും പാപമാണ് എന്ന് കരുതുന്ന ഒരാളാണ്‘. ഇനി ഒരു ചോദ്യം ഈ ചിന്ത വിവാഹം കഴിക്കാന്‍ തിരഞ്ഞെടുക്കുന്ന പെണ്‍കുട്ടിയുടെ പേരില്‍ ഉണ്ടാകുമോ? വ്യക്തിപരമായ അവഹേളനമൊന്നുമല്ല കേട്ടോ :)രാമു ഒരു അസാധാരണവ്യക്തിയല്ലെങ്കില് വിവാഹത്തിന് അചനുമമ്മയും തിരഞ്ഞെടുക്കുന്ന സ്വന്തം ജാതിയിലുള്ള ഒരു പെണ്‍കുട്ടിയെ തിരഞ്ഞെടുക്കുന്നതാണ് ഉത്തമമെന്നു പറയും.
ഒരോവ്യക്തിയുടെയും ജീവിതത്തില്‍ തന്റെ സ്വാതന്ത്ര്യം ഏറ്റവുമധികം ഉപയോഗിക്കേണ്ട് ഒരു പ്രക്രിയയാണ് വിവാഹം. അവിടെപോലും മലയാളി യുവത്വം അടിമത്വത്തിന്റെ ബുര്ക്കയണിഞ്ഞാണ് ജീവിക്കുന്നത്.
ഒരോവ്യക്തിയും രാഷ്ട്ര്രിയ, സാമുദായിക, മത, സാസ്കാരിക അടിമത്വത്തില്‍ നിന്നു മോചിതമാകുന്നതിനു മുന്‍പ് സ്വന്തം കുടുംബങ്ങളിലെ അടിമത്വത്തില്‍ നിന്ന് മോചിതമാകണമെന്നു ഞാന്‍ പറഞ്ഞാല്‍ എന്നോടെത്രപേര് യോജിക്കും എന്നെനിക്കറിഞ്ഞുകൂട, പക്ഷെ രാമു സ്വപ്നം കാണുന്ന ആ തിരിച്ചു പോക്ക് അതേ ആത്മാര്‍ഥതയോടെ ആഗ്രഹിക്കുമ്പോഴും ഈ അഭിപ്രായത്തില്‍ നിന്ന് എനിക്കു മാറാന്‍ കഴിയുന്നില്ല.
ന്യൂന പക്ഷം വര്‍ഗ്ഗീയ ഏകാധിപത്യത്തിനു ചൂട്ടുപിടിക്കുന്ന അധികാരി വര്‍ഗത്തോടു ചേര്‍ന്നു നിന്ന് ഭൂരിപക്ഷത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതു ചരിത്രത്തില്‍ പലയിടത്തും നാം കണ്ടീരിക്കുന്നു. ചിന്തിക്കാന്‍ കഴിവുള്ള വ്യക്തികളീല്‍ കൂടി മാത്രമേ അതിനൊക്കെ പരിഹാരമുണ്ടായിട്ടുള്ളു. സ്വാതന്ത്ര്യ ചിന്ത നമ്മുടെ കുടുംബങ്ങളില്‍ ഉണ്ടാകട്ടെ. അതിനു നമ്മളെ കൊണ്ടു സാധിക്കട്ടെ.
പ്രിയപ്പെട്ട രാമൂ,
ReplyDeleteഇത്തരം..ചിന്തകള്‍ മനസ്സിട്ട് നടക്കുന്ന കുറച്ചാളുകള്‍ മതി, നമ്മുടെ നാട് നശിക്കാതിരിക്കാന്‍. അവസരോചിതമായ പോസ്റ്റ്.
നേരിട്ട് കാണുമ്പോള്‍ തരാറുള്ള പുറത്ത് തട്ടിയുള്ള അഭിനന്ദനം ഇപ്പോഴെ പിടിച്ചോ.
രാമൂ, വളരെ നല്ല ലേഖനം. പക്ഷേ പലരും ഇവിടെ പങ്കുവച്ച ആശങ്കകൾ പോലെ ഇനിയൊരു തിരിച്ചുപോക്ക് അസാധ്യമാണെന്നു തോന്നുന്നു. അത്രമാത്രം ഇന്നത്തെ തലമുറയെ ഈ മതിൽക്കെട്ടുകൾക്കകത്താക്കി നാം പൂട്ടിയിട്ടുകഴിഞ്ഞു. പോരാത്തതിന് എരിതീയിൽ എണ്ണയൊഴിച്ചുകൊണ്ടിരിക്കുന്ന മത നേതൃത്വങ്ങളും, അവിടെ കുഞ്ഞാടുകളുടെ വേഷമണിഞ്ഞ് നിൽക്കുന്ന ചെന്നായ്ക്കളായ നേതാക്കളും, ഒപ്പം രാഷ്ട്രീയക്കാരും മദ്യമാഫിയയും എല്ലാം ചേരുമ്പോൾ ..... എന്തുപറയാനാണ്.
ReplyDeleteപ്രിയ കടത്തനാടന്‍,
ReplyDeleteപ്രശ്നത്തെ പലരീതിയില്‍ സമീപിക്കാം ഉപരിപ്ലവമായി കാല്‍പ്പനീകമായി വൈകാരികമായി, ഭൗതികമായി......
എന്തിന് വേണ്ടിയായിരുന്നു ബാബറി മസ്ജിദ് സംഭവം, പുത്തന്‍ സാമ്പത്തിക ഉദാരവല്‍ക്കരണ നയങ്ങളുടെ സുഗമമായ കടന്നു വരവിന് അതെത്രമാത്രം സഹായിച്ചു, ലോകത്തിന്‍െ മറ്റു പല ഭാഗങ്ങളിലും നടന്ന സമാന സംഭവങ്ങള്‍, മതത്തിന്റെയും സംസക്കാരത്തിന്റെയും ആഗോളവല്‍ക്കരണം ഇതൊക്കെ നാം കുറെ ചര്‍ച്ചചെയ്തതാണ്. അത്തരം ചര്‍ച്ചകള്‍ തുടരുകയും ചെയ്യുന്നു. പക്ഷെ എന്താണ് പരിഹാരം. പ്രാദേശികമായ ചില ചെറുത്തുനില്‍പ്പുകള്‍, നന്മകള്, കൂട്ടായ്മകള്‍ അതിന്റെ സാധ്യതകള്‍ അത് നേരിടുന്ന വെല്ലുവിളികള്‍ അതിന്റെയൊക്കെ കേരള പരിസരം ഇത്തരം ചില എന്റെ പരിമിതമായ അറിവിലും ചുറ്റളവിലുമുള്ള കാര്യങ്ങള്‍ പറയാനാണ് ശ്രമിച്ചത്. എന്റെ നിരീക്ഷണങ്ങള്‍ മാത്രം. ഇതൊരവസാനമല്ല ചര്‍ച്ചകള്‍ തുടരട്ടെ. അഭിപ്രായം തുറന്നു പറഞ്ഞതിന് നന്ദി..
മുരാരിചേട്ടനും മുഹമ്മദ് ഷാനും അങ്കിളിനും നന്ദി..
ഷാ കാണിച്ചുതന്ന വസ്തുതകള്‍ വായിച്ച് ഒരേ സമയം ചിരിയും കരച്ചിലും വരുന്നു. രാജവെമ്പാലയുടെ കടിയേറ്റ് മരിക്കാതെ പോയ ബില്‍ ഹാസ്റ്റ് എന്ന ആളെ പറ്റി മൈന എഴുതിയത് ഓര്‍മ്മവരുന്നു. ശരീരത്തില്‍ ചെറുപ്പം മുതലെ ശരീരത്തില്‍ പതുക്കെ വിഷം കുത്തിവെച്ചാണത്രെ കക്ഷി പ്രതിരോധശേഷി വളര്ത്തിഎടുത്തത്. ഷാ കാണിച്ചു തന്ന കൂട്ടര്‍ക്കു മുന്‍പിലും തീര്‍ച്ചയായും രാജവെമ്പാല തോറ്റുപോകും...
എങ്കിലും ശ്രമവും പ്രതീക്ഷയും കൈവിടണ്ട ജീവന്. എതൊരു പ്രവര്‍ത്തനത്തിനും അതിന്റെതായ ഫലമുണ്ടാകും തീര്‍ച്ച..
നിരക്ഷരനെപ്പോലുള്ളവര് ഇപ്പോഴെ പ്രവര്‍ത്തിക്കുന്നത് ഇത്തരം പൊതു ഇടങ്ങള്ക്കുവേണ്ടിയല്ലെ..
മറ്റെന്തിനേയും എന്നതിനെപ്പോലെ മനുഷ്യനെ ബാധിക്കുന്നതു തന്നെയല്ലെ ഫിയൊനിക്സ് വര്‍ഗ്ഗീയവും
രാമൂ....
ReplyDeleteപോസ്റ്റ് കണ്ടിരുന്നു. കമെന്റുകളും..എല്ലാവരുടെ മനസ്സിലും അസ്വസ്തത സൃഷ്ടിക്കുന്നുണ്ട് ഇന്നത്തെ ഈ പോക്ക്.
എവിടെ വരെ?? എന്തു പരിഹാരം?? ഒന്നിനും ശരിയായ ഉത്തരമില്ല, ആര്‍ക്കും!! അതാണ് ദയനീയം. പക്ഷേ കണ്ടെത്തണ്ടേ??വേണം.
അതിനെന്ത് ചെയ്യാം, എന്നതാവട്ടെ നമ്മുടെ ഒരു പ്രവര്‍ത്തനം.
ഒരു മനസ്സെങ്കിലും തിരുത്താനായാല്‍ അത്രയും കാര്യം. പിഞ്ചുമനസ്സുകളാണ് ഇത്തരക്കാരുടെ ഇര. ചിന്തിക്കാനുള്ള പ്രായം എത്തുന്നതിനുമുന്പേ തന്നെ വളരെ സമര്‍ത്ഥമായ രീതയില്‍ വിഷം കുത്തിവെച്ചു കഴിഞ്ഞിരിക്കും. പിന്നെ എല്ലാം റിമോട്ട് കണ്ട്രോളിങ്ങ് ആണല്ലോ. എന്താണ് ചെയ്യുന്നതെന്ന് വരെ ഈ ബലിമൃഗങ്ങള്ക്കറിയില്ല.
ഇവിടെ ഒരു തടയിടാന്‍ കഴിഞ്ഞാല്‍ രക്ഷയുണ്ട്...
നിസ്സഹായതയില്‍ മനസ്സ് കേഴുന്ന പലരുടെയും ഒരു പ്രതിനിധി തന്നെ ഞാനടക്കം ഇവിടെ വന്ന് അഭിപ്രായമറിയിച്ച എല്ലാരും.
This comment has been removed by the author.
ReplyDeleteGood Promod.Oru nalla nalleykuvendi nam nadathiya yathrakal , Nammude Devalaya yathrakal, Gramangle ariyuvan nadathiya yathrakal,Nammude samooha nombuthura. Ellam ithil ullpeduthamayirunille.
ReplyDeleteനന്ദി രഞ്ജി, എല്ലാം ബുദ്ധിജീവികള്‍ക്ക് വിട്ടുകണോ ?
ReplyDeleteഎം കേരളം വല്ലാത്തൊരു കുരുക്കാണെറിഞ്ഞത്. സംഗതി വ്യക്തിപരമാണെങ്കിലും തുറന്നുപറയട്ടെ വിവാഹത്തെ സംബന്ധിച്ച് യാതൊരു ശാഠ്യങ്ങളും ദുശാഠ്യങ്ങളും ഇല്ല. പങ്കാളിയുടെ ജാതി ഒരു യോഗ്യത എന്നതു പോലെ തന്നെ അയോഗ്യതയും അല്ല.
നന്ദി നട്ടപ്പിരാന്താാാാാാാ
എങ്കിലും നമുക്കാശിക്കാം പ്രതീക്ഷിക്കാം പ്രവര്‍ത്തിക്കാം അപ്പൂ
നമുക്കോരുത്തര്‍ക്കും തനിയെ തന്നെ ചെയ്യാവുന്ന ഒരു പാടു കാര്യങ്ങളില്ലെ കിച്ചു. കുറഞ്ഞ പക്ഷം മൗനം വെടിയുകയെങ്കിലും ചെയ്യാം. നുണകളെ പ്രതിരോധിക്കുക എന്നത് ചെറിയൊരു കാര്യമല്ല, നാമോരോരുത്തരും ശ്രദ്ധ വെച്ചാല്‍ കുറെയൊക്കെ അതിനാകും.
ഹുസൈര്ക്കാ പറഞ്ഞ അഭിപ്രായം നാട്ടില്‍ നിന്നും പലരും അറിയിച്ചിരുന്നു. നടന്ന വഴികള്‍, ചെയ്ത ശ്രമങ്ങള്‍ ഒക്കെ നല്ലതു തന്നെയായിരുന്നു. നാടും ചുറ്റുവട്ടവും ഇന്നും ഗ്രാമീണ മതേതര വഴികളില്‍ തന്നെയാണ്. ആ മതേതരത്ത്വത്തിന് നാഗരീകമായ പ്രകടനപരതയോ, കൃത്രിമത്ത്വമോ, കാപട്യമോ ഇല്ല. പക്ഷെ അതിനിടയിലും പെരുകിവരുന്ന പുഴുക്കുത്തുകള്‍ കാണാതിരുന്നിട്ടു കാര്യമില്ല. ഇന്നലെകളെ ക്കുറിച്ചുള്ള മേനിപറച്ചിലിനിടയില്‍ ജാഗ്രത പലപ്പോഴും കൈമോശം വരുന്നില്ലേ ? ആലസ്യത്തിന് വഴിമാറുന്നില്ലേ?. പിന്നെ നമ്മുടെ ചുറ്റവട്ടത്തിനുമപ്പുറം ഒരു കേരളമില്ലേ ?
രാമൂ, വളരെ നല്ല പോസ്റ്റ്.
ReplyDeleteനമ്മള് പുറമേ കാണുന്നതിനേക്കാളെല്ലാം സങ്കീര്‍ണ്ണമായാണ് കാര്യങ്ങളുടെ കിടപ്പ്.
അനുദിനം നാം പുറകോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. മത ജാതി രാഷ്ട്രീയ കൂട്ടുകെട്ടുകള്‍ പുരോഗതിയുടെ ചക്രത്തെ പുറകോട്ടു നയിക്കുന്നതില്‍ വളരെയധികം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നതായാണ് കാണുന്നത്. വിശ്വാസസ്വാതന്ത്ര്യമെന്ന മുടന്തന്‍ ന്യായത്തിന്റെ മറയില്‍ തങ്ങളുടെ പദ്ധതികള്‍ കൌശലപൂര്‍വ്വം നടപ്പാക്കുകയാണ് വിവിധ മതങ്ങള്‍ ചെയ്യുന്നത്.
മതമില്ലാതെ മനുഷ്യനു ജീവിക്കാന്‍ സാധിക്കുകയില്ലേ. ഒരു മതചിന്ഹങ്ങളുമില്ലാതെ ജനിക്കുന്ന മനുഷ്യന് തീര്‍ച്ചയായും അതു സാധിക്കും. പക്ഷേ മതമില്ലാതെ ജീവിക്കുവാന്‍ ഒരു മനുഷ്യനെയും അനുവദിച്ചു കൂടാ എന്നതാണ് ഓരോ മതങ്ങളുടെയും അജണ്ട.
അതു കൊണ്ടാണ് എവിടെ നോക്കിയാലും മനുഷ്യനു പകരം മതങ്ങളുടെ ആള്‍രൂപങ്ങള്‍ തെരുവുകള്‍ കയ്യടക്കിക്കൊണ്ടിരിക്കുന്നത്, മനസ്സുകളില്‍ വിഷം കലര്ത്തിക്കൊണ്ടിരിക്കുന്നത്.
ഒരു മതത്തില്‍ മാത്രം പെടുന്നവരടങ്ങുന്ന താമസസ്ഥലങ്ങളായി തുടങ്ങി, ക്രമേണ അതു വികസിച്ച് ഓരൊ മതത്തിനും ഓരോരോ ഏരിയ എന്ന മട്ടില്‍ സമൂഹശരീരത്തില്‍ ക്യാന്‍സര്‍ പോലെ പടര്‍ന്നു കൊണ്ടുള്ള ഈ വളര്‍ച്ചയെ പുരോഗതിയെന്ന് നാമെങ്ങിനെ പറയും?
ബ്ലോഗിലും ഇത്തരം വിഷം വിസര്‍ജ്ജിക്കുന്ന പോസ്റ്റുകള്‍ വര്‍ദ്ധിച്ചു വരുന്ന സന്ദര്‍ഭത്തില്‍ താങ്കളുടെ ഈ പോസ്റ്റ് വലിയൊരു കര്‍ത്തവ്യമാണ് നിര്‍വ്വഹിക്കുന്നത്.
very realistic Blog
ReplyDeleteവളരെ നന്നായിരിക്കുന്നു രാമുവേട്ടാ... ഇനി തിരികെ ഒരു യാത്ര വളരെ ദുഷ്ക്കരം എന്ന് സൂചിപ്പിക്കുന്ന തരത്തില്‍ ആണ് നമ്മുടെ കൊച്ചു കേരളത്തില്‍ നിന്നുള്ള വാര്‍ത്തകള്‍ പറയുന്നത്... വളരെ ദുഖകരം എന്നെ പറയാന്‍ ഉള്ളു...
ReplyDeletepramod,
ReplyDeleteAn ineresting article, but historical. History is a cycle. So dont feel sad, we shall wake up for new horizones of social life.......
jaleel@
Khasak,
Palakkad
pramod,
ReplyDeleteAn ineresting article, but historical. History is a cycle. So dont feel sad, we shall wake up for new horizones of social life.......
jaleel@
Khasak,
Palakkad
very good post. ente naataaya valancheriyilummalappuram) sthithi ithokke thanne. ivide muslim strong aanennu maathram. oru kalyaanam kazhikkaan aalochikkum vare njaanum happy aayirunnu, mathamillaaththa jeevan, pakshe, oru muslim penkuttiye remichappo, athu nadakkaathe vannappo, kalyaanaalochanakal swasamudayaththil ninnumaathram vannappol, njaan oru vargeeyavaadiyaayi-hindu. enikku thonnunnu, ellaayidathum strong aayavare ethirkkanam ennu-kaaranam-avar fascists aavunnu.
ReplyDeleteഎല്ലാ മതങ്ങളിലും ഇപ്പോ വിഷം തുപ്പുന്നവരാ കൂടുതല്‍......
ReplyDeleteപണ്ട് പള്ളിയില്അച്ചന്മാര്ക്ക് എങ്കിലും ഇത്തിരി വിവരം ഒണ്ടായിരുന്നു ഇപ്പോ അവിടയും വിഷം തുപ്പുന്നവര്‍ എത്തി തുടങ്ങി....