പ്രീയരെ, ഇതാ ഒരു മെയ് ദിനം കൂടി വന്നു ചേര്‍ന്നിരിക്കുന്നു.
തൊഴിലാളികളുടെ പോരാട്ടത്തിന്റെ നീണ്ട കാലത്തെ ചരിത്രത്തില്‍, മാറ്റത്തിന്റെ സുപ്രധാന ദിശയ്ക്ക് തുടക്കം കുറിച്ച ദിനം. എട്ട് മണിക്കൂര്‍ ജോലിയെന്ന ആവശ്യം, നീണ്ട കാലത്തെ പോരാട്ടത്തിന് ശേഷം പീഡനങ്ങള്‍ അതിജീവിച്ച് നേടിയെടുത്ത ദിനമെന്ന നിലയില്‍ സര്‍വലോക തൊഴിലാളികളും വിജയത്തിന്റെയും പോരാട്ട സാഫല്യത്തിന്റെയും ദിനമായി മെയ് ദിനം ആചരിക്കുന്നു. ഈ ദിനത്തിന്റെ ആശയം ആദ്യം ഉണ്ടായത് 1856 ല്‍ ആസ്ത്രേലിയയിലാണ്. ഇതിന്റെ പ്രചോദനം അമേരിക്കയില്‍ നിന്നും ഉണ്ടായതാണെന്നും പറയപെടുന്നുണ്ട്. എന്തായാലും, ലോകമെമ്പാടുമുള്ള തൊഴിലാളികള്‍ നേടിയെടുത്ത സാമൂഹിക സാമ്പത്തിക നേട്ടങ്ങളെ സ്മരിക്കുന്ന ഒരു ദിനമായി ഇപ്പോഴിത് ആചരിക്കുന്നു.
നാടും വീടും വിട്ട്, ജീവിതത്തില്‍ പ്രതിസന്ധിയുടെ ഭാരം പേറിയെത്തിയ ഗള്‍ഫിലെ തൊഴിലാളി വരഗ്ഗത്തിന്റെ ചുമലില്‍ എടുത്താല്‍ പൊങ്ങാത്ത ഭാരം കെട്ടിവയ്ക്കാന്‍ അനുവദിച്ച നമ്മള് ഓരോരുത്തരും, മെയ് ദിനം മെയ് ദിനം എന്ന് ഫെയ്സ്ബുക്കിലും ഓര്‍ക്കൂട്ടിലും ട്വിറ്ററിലും കിടന്നു അലച്ചു കീറിയിട്ടു കാര്യമുണ്ടോ?? ഇപ്പോള്‍ നാട്ടില്‍, മെയ്ദിനം, പാളയം ജംഗ്ഷനിലെ സ്തൂപത്തില്‍, അല്ലെങ്കില്‍ നാട്ടിലെ ഏതെങ്കിലും കമ്യൂണിസ്റ്റ് സ്തൂകപങ്ങളില് ചുവപ്പു മാലയിട്ടു കഴിഞ്ഞാല്‍ തീരും. ബാക്കി ആഘോഷം ഏതെങ്കിലും ബാറിലും ബിവറേജസ് കോര്പ്പറേഷന് ക്യൂവിലും തീരുന്നു. അത്രയുമല്ലേ ഉള്ളൂ..!! മെയ് ദിനം പോലും.......
തൊഴിലാളികളുടെ പോരാട്ടത്തിന്റെ നീണ്ട കാലത്തെ ചരിത്രത്തില്‍, മാറ്റത്തിന്റെ സുപ്രധാന ദിശയ്ക്ക് തുടക്കം കുറിച്ച ദിനം. എട്ട് മണിക്കൂര്‍ ജോലിയെന്ന ആവശ്യം, നീണ്ട കാലത്തെ പോരാട്ടത്തിന് ശേഷം പീഡനങ്ങള്‍ അതിജീവിച്ച് നേടിയെടുത്ത ദിനമെന്ന നിലയില്‍ സര്‍വലോക തൊഴിലാളികളും വിജയത്തിന്റെയും പോരാട്ട സാഫല്യത്തിന്റെയും ദിനമായി മെയ് ദിനം ആചരിക്കുന്നു. ഈ ദിനത്തിന്റെ ആശയം ആദ്യം ഉണ്ടായത് 1856 ല്‍ ആസ്ത്രേലിയയിലാണ്. ഇതിന്റെ പ്രചോദനം അമേരിക്കയില്‍ നിന്നും ഉണ്ടായതാണെന്നും പറയപെടുന്നുണ്ട്. എന്തായാലും, ലോകമെമ്പാടുമുള്ള തൊഴിലാളികള്‍ നേടിയെടുത്ത സാമൂഹിക സാമ്പത്തിക നേട്ടങ്ങളെ സ്മരിക്കുന്ന ഒരു ദിനമായി ഇപ്പോഴിത് ആചരിക്കുന്നു.
നാടും വീടും വിട്ട്, ജീവിതത്തില്‍ പ്രതിസന്ധിയുടെ ഭാരം പേറിയെത്തിയ ഗള്‍ഫിലെ തൊഴിലാളി വരഗ്ഗത്തിന്റെ ചുമലില്‍ എടുത്താല്‍ പൊങ്ങാത്ത ഭാരം കെട്ടിവയ്ക്കാന്‍ അനുവദിച്ച നമ്മള് ഓരോരുത്തരും, മെയ് ദിനം മെയ് ദിനം എന്ന് ഫെയ്സ്ബുക്കിലും ഓര്‍ക്കൂട്ടിലും ട്വിറ്ററിലും കിടന്നു അലച്ചു കീറിയിട്ടു കാര്യമുണ്ടോ?? ഇപ്പോള്‍ നാട്ടില്‍, മെയ്ദിനം, പാളയം ജംഗ്ഷനിലെ സ്തൂപത്തില്‍, അല്ലെങ്കില്‍ നാട്ടിലെ ഏതെങ്കിലും കമ്യൂണിസ്റ്റ് സ്തൂകപങ്ങളില് ചുവപ്പു മാലയിട്ടു കഴിഞ്ഞാല്‍ തീരും. ബാക്കി ആഘോഷം ഏതെങ്കിലും ബാറിലും ബിവറേജസ് കോര്പ്പറേഷന് ക്യൂവിലും തീരുന്നു. അത്രയുമല്ലേ ഉള്ളൂ..!! മെയ് ദിനം പോലും.......
ഇന്നാട്ടില്, അതായത് ഗള്‍ഫില്‍ നാം നമ്മേത്തന്നെ സ്വയം വിറ്റു തിന്നുന്നു. ആര്‍ക്കും ആരെയും സഹായിക്കാനോ ആരെക്കുറിച്ചെങ്കിലും സഹതപിക്കാനോ നേരമില്ല. ഒരു കാര്യത്തിനു മാത്രം ധാരാളം സമയമുണ്ട് എല്ലാവര്ക്കും. ഒരാളുടെ തെറ്റു കണ്ടുപിടിച്ച് അയാളെ ഇകഴ്ത്താനും പുച്ഛിക്കാനും തെറ്റെന്നു സ്ഥാപിക്കാനും!. എന്തിന്, ഏതിന്, എങ്ങിനെ എന്നു ചിന്തിക്കാന്‍ ആര്‍ക്കും തന്നെ സമയമില്ല !. എല്ലാവര്ക്കും അവരവരുടേതായ വാദപ്രതിവാദങ്ങള്‍, പറഞ്ഞു സ്ഥാപിക്കാനുള്ള വാക്ചാതുരി തുടങ്ങി അത്തരത്തിലുള്ള എല്ലാറ്റിനും ധാരാളം സമയമുണ്ട്. ഇവിടെ എന്തിന് സ്വയം എരിഞ്ഞില്ലാതെയാകുന്നു എന്ന്, അല്ലെങ്കില്‍, നിവൃത്തികേടുകളുടെ പര്യായമായി, ഈ ജീവിതം നാം എവിടെ എന്തിനു ഹോമിക്കുന്നു എന്ന് ആരെങ്കിലും എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അറിഞ്ഞിട്ടും അറിയാത്ത ഭാവം നടിക്കുന്ന നാട്ടുകാരും സഹജീവികളും. അറബികള്‍ എന്ന ബൂര്‍ഷ്വാശക്തികള്‍ നടത്തുന്ന അടവുകള്‍. അതിനെ ചെറുത്തു തോല്‍പ്പിക്കാന്‍ കഴിയാത്ത, മാടുകളെ പോലെ പണിയെടുക്കുന്ന നാമെന്ന തൊഴിലാളി വര്‍ഗം. എട്ടു മണീക്കൂര്‍ ജോലി എന്ന ഒരു തത്വം കേട്ടുകേഴ്വി പോലും ഇല്ലാത്ത രാജ്യവും ആള്‍ക്കാരും!!. 'ഓവര്‍റ്റൈം എന്നു കേട്ടാല്‍ തിളക്കണം ചോര ഏതു പ്രവാസിയുടെയും' ( തരൂര്‍ സ്പര്‍ശം ). എന്നാല്‍ അതിനുതക്ക വരുമാനം ഈ ഓവര്റ്റൈമില്ക്കൂടി കിട്ടിയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.
അദ്ധ്വാനിക്കുന്ന നമ്മുടെ ഈ ജനവിഭാഗങ്ങളെ എതുവിധത്തിലും ഈ അടിമത്വശക്തികളില് നിന്നു രക്ഷപ്പെടുത്താതിരിക്കാനും, തൊഴിലാളി വര്‍ഗ്ഗത്തിന്റെ സംഘടിതശക്തിയെ ദുര്‍ബലപ്പെടുത്താനും നീതിന്യായ സംവിധാനങ്ങളെയടക്കം ഉപയോഗിച്ചുകൊണ്ട് മൂന്നേറുകയാണ് ഇവര്‍. ഇതിനെതിരായി ശബ്ദമുയര്‍ത്തുന്ന ഏതു രാജ്യക്കാരനെയും അടിച്ചമര്‍ത്താന്‍ തക്ക നീതിന്യായ വിധികള്‍ ഇവിടെയുണ്ട്. നമ്മുടെ സംഘടനാ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്താനും അപമാനിക്കാനുമുളള ഈ നീക്കങ്ങളെ തിരിച്ചറിയാനും, അതിനെതിരെ പ്രതികരിക്കാനും ഇനിയെങ്കിലും നനമ്മള് മുന്നോട്ടു വരണം. ഇന്ന് നമുക്ക് നമ്മുടെ രാജ്യത്ത് ജോലിയും അതിനുതക്ക വേതനവും കിട്ടുന്നുണ്ട്. അതുകൊണ്ടുതന്നെ ഇന്നത്തെ തലമുറയില്‍ ജോലി തേടി അന്യനാട്ടില്‍ പോകുന്ന ഒരു സ്ഥിതിവിശേഷം ഇല്ല അല്ലെങ്കില്‍ കുറഞ്ഞു എന്നു തന്നെ പറയാം.
ഇന്ന് ഈ മെയ് ദിനത്തില്‍ നമ്മുടെ മനസ്സുകളില്‍ ഒരു പ്രതിജ്ഞ നിറയട്ടെ. ഇനി മുന്നോട്ടുള്ള നാളുകള്‍ ആരുടെയും അടിമപ്പണിചെയ്യാതെ, ശിരസ്സുയര്‍ത്തി നാം വിശ്വസിക്കുന്ന രീതികളെയും തത്വങ്ങളെയും മുറുകെപ്പിടിച്ചുകൊണ്ടുള്ള ഒരു ജീവിതം മാത്രം ജീവിക്കും എന്ന്. കഴിഞ്ഞകാല നേട്ടങ്ങളേയും കോട്ടങ്ങളേയും വിലയിരുത്തുന്നതുകൊണ്ട് ഗുണപരമായ പാഠങ്ങള്‍ പഠിക്കാനും തെറ്റുകള്‍ തിരുത്താനും നമുക്കു കഴിയും.
ഇന്ന് ഈ മെയ് ദിനത്തില്‍ നമ്മുടെ മനസ്സുകളില്‍ ഒരു പ്രതിജ്ഞ നിറയട്ടെ. ഇനി മുന്നോട്ടുള്ള നാളുകള്‍ ആരുടെയും അടിമപ്പണിചെയ്യാതെ, ശിരസ്സുയര്‍ത്തി നാം വിശ്വസിക്കുന്ന രീതികളെയും തത്വങ്ങളെയും മുറുകെപ്പിടിച്ചുകൊണ്ടുള്ള ഒരു ജീവിതം മാത്രം ജീവിക്കും എന്ന്. കഴിഞ്ഞകാല നേട്ടങ്ങളേയും കോട്ടങ്ങളേയും വിലയിരുത്തുന്നതുകൊണ്ട് ഗുണപരമായ പാഠങ്ങള്‍ പഠിക്കാനും തെറ്റുകള്‍ തിരുത്താനും നമുക്കു കഴിയും.
നൂറുചുവപ്പന്‍ ജയ്വിളികളോടെ ഈ മെയ് ദിനം നമുക്കാഘോഷിക്കാം.
എന്റെ എല്ലാ കൂട്ടുകാര്‍ക്കും,ഈ മണല്ക്കാട്ടില് പെട്ട് നട്ടം തിരിയുന്ന എല്ലാ സുഹൃത്തുക്കള്‍ക്കും വേണ്ടി ഈ മെയ് ദിനം സമര്‍പ്പിക്കുന്നു. എനിക്കു നിങ്ങളെ സഹായിക്കാന്‍ കഴിയില്ലായിരിക്കാം....നിങ്ങളുടെ ഉദ്ദേശശുദ്ധിയും മനസ്സും എനിക്കു മനസ്സിലാക്കാന്‍ കഴിയും.
ReplyDeleteഒന്നും വായിക്കാന്‍ പറ്റുന്നില്ലല്ലോ...
ReplyDeleteഫോണ്ടില്‍ എന്തെങ്കിലും മാറ്റം വരുത്തിയോ...?
ഷാ,
ReplyDeleteഎനിക്ക് എല്ലാം വായിക്കാമല്ലോ.
well written sapna...
ReplyDeleteക്ഷമിക്കണം.. ഫോണ്ട് ഇന്സ്ടാള് ചെയ്യാതെ മനോരമ സൈറ്റ് എടുത്തത് പോലായിരുന്നു ഇന്നലത്തെ അവസ്ഥ..
ReplyDeleteഅതും ഈ പോസ്റ്റിനു മാത്രം.. പഴയ പോസ്റ്റുകള്‍ എല്ലാം വായിക്കാന്‍ പറ്റിയിരുന്നു... ഇന്ന് കുഴപ്പമൊന്നും കാണാനുമില്ല..
എന്തായാലും നന്നായി എഴുതിയിരിക്കുന്നു.. സംഘടിക്കേണ്ടത്തിന്റെ ആവശ്യം തിരിച്ചറിയട്ടെ തൊഴിലാളികള്‍
"ഇന്ന് നമുക്ക് നമ്മുടെ രാജ്യത്ത് ജോലിയും അതിനുതക്ക വേതനവും കിട്ടുന്നുണ്ട്. അതുകൊണ്ടുതന്നെ ഇന്നത്തെ തലമുറയില്‍ ജോലി തേടി അന്യനാട്ടില്‍ പോകുന്ന ഒരു സ്ഥിതിവിശേഷം ഇല്ല അല്ലെങ്കില്‍ കുറഞ്ഞു എന്നു തന്നെ പറയാം. "
ReplyDeleteശക്തമായി വിയോജിക്കുന്നു....
കാക്കര... ആര് പറഞ്ഞു പുതു തലമുറയ്ക്ക് ചെയ്യാനുള്ള ജോലി ഇവിടെ ഇല്ലെന്നു... ചെയ്യാന്‍ തയ്യാറല്ല എന്നല്ലേ സത്യം... പണ്ടാതെതിന്റെ നൂഒരിരട്ടി തൊഴില്‍ സാധ്യതകള്‍ ഏതു മേഘലയിലും ഇവിടെ ഉണ്ട്... ഗള്‍ഫില്‍ ചിലരൊക്കെ ചെയ്യുന്ന ജോലിയുടെ പകുതിയെങ്കിലും ഇവിടെ ചെയ്യാന്‍ എത്ര പേര് തയ്യാറാകും എന്നതാണ് പ്രശ്നം...എട്ടുമണിക്കൂര്‍ എന്നതിനപ്പുറം ഒരു മിനിറ്റ് ജോലി ചെയ്യാന്‍ തയ്യാറായ എത്ര പേരുണ്ടിവിടെ?? ഇനി അഥവാ ചെയ്താലും, സംഘടിക്കാന്‍ സാഹചര്യം ഒത്തു വന്നാല്‍ അപ്പൊ കൊടി പിടിക്കും... പിന്നെ തൊഴില്‍ മേഘലയില്‍ മത്സരം കൂടുതലായുണ്ട് എന്ന് പറയാതെ വയ്യ... സര്‍ക്കാര്‍ ജോലി എന്ന സ്വപ്നം മാത്രം മനസ്സില്‍ കൊണ്ടുനടക്കുന്നവര്ക്കാന് ഇവിടെ തൊഴില്‍ സാഹചര്യങ്ങള്‍ - സാധ്യതകള്‍ ഇല്ല എന്ന് പരാതി പറയുവാന്‍ കഴിയുക...
ReplyDeleteഷാജി പറഞ്ഞത് ശെരിയല്ലേ കാക്കരേ. നാട്ടില്‍ പല പണികള്‍ക്കും ആളെ കിട്ടാനില്ല.
ReplyDeleteപണി ചെയ്യാനറിയാവുന്നവന് അതു കിട്ടാന്‍ ബുദ്ധിമുട്ടുമില്ല.ചെയ്യാനുള്ള മനസ്സുണ്ടാവണം അതാണ് വേണ്ടത്.. പലര്‍ക്കും ഇല്ലാത്തതും അതാണ്.
ഷാ,അനില്‍......വായനക്ക് നന്ദി,എന്റെ അറിവില്‍ പഴയ ഫോണ്ട് തന്നെ.നിമ........ഞാന്‍ അറിഞ്ഞില്ലല്ലോ മലയാളം വായിക്കാറണ്ടെന്നു, കാക്കര.... നാട്ടില്‍ ജിഇവിച്ച്ചിട്ടില്ല ഒരു രണ്ടു മാസം തികച്ച് അല്ലെ!!നമ്മുടെ നാട്ടില്‍ കൂലിപ്പണ്ണിക്ക് പോലും ആരെയും കിട്ടാറില്ല,അഥവാ വന്നാല്‍ കൊല്ലുന്ന പൈസയും കാണക്ക് പറഞ്ഞ്ഞ്ഞു വാങ്ങും.ഉള്ള കഞ്ഞിയും കുടിച്ചു ജിവിക്കാന്‍ നമ്മള് പഠിച്ചിട്ടില്ല.വീട് കുഞ്ഞുങ്ങള്‍,ഇതെല്ലാം ഓര്‍ത്ത് സ്വയം ഹോമിക്കപ്പെടാന്‍ നമ്മള് ഇറങ്ങിത്തിരിക്കുന്നതിന് നാടിനെ കുറ്റം പറയുന്നതെന്തിനാ!ഷാജി ......ഇന്നത്തെക്കാലത് ആരും സമ്മതിച്ചുതരില്ല,കിച്ചു.... നാട്ടിലെ സ്ഥിതി ഒന്നും ആരും നോക്കില്ലല്ലോ ...എല്ല്ലാവരുടെയും അഭിപ്രായത്തിനു നന്ദി
ReplyDeleteThis comment has been removed by the author.
ReplyDeleteമെയ് ദിനത്തില്‍ നിര്‍ബന്ധമായും ചിന്തിക്കേണ്ട വിഷയമാണു കുറിച്ചത്..നന്നായി..ഈ ഓവര്‍ടൈമും ഗള്‍ഫിലെ തൊഴിലും (ചൂഷണമാണെങ്കില്‍ പോലും) ഇല്ലായിരുന്നെങ്കില്‍ പല വീടുകളിലും അടുപ്പു പുകയില്ലായിരുന്നുവെന്നതും കുറേ പേരെങ്കിലും സാമ്പത്തികമായി രക്ഷപ്പെടില്ലായിരുന്നുവെന്നും നാം സമ്മതിക്കണം..കുറിപ്പിലെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുകയല്ല..നല്ല സന്ദേശം തന്നെ..
ReplyDeleteസപ്ന... മുള്ളുക്കാരൻ... കിച്ചു....
ReplyDelete1947 കളിലെ ഇന്ത്യയാണ് 2010 ലും മെന്ന് കാക്കര കരുതുന്നില്ല, ഇന്ത്യ തിളങ്ങുന്നുണ്ട്. പക്ഷെ ഇന്ത്യയിലെ തൊഴിലാളികൾക്ക് അന്യ രാജ്യങ്ങളിലേക്ക് പോകാതെ നാട്ടിൽ തന്നെ ജോലി ലഭിക്കുന്ന അവസ്ഥയായി അല്ലെങ്ങിൽ വളരെ വലിയ ഒരു ശതമാനം കുറവുണ്ടായിട്ടുണ്ട് എന്നൊക്കെ എഴുതുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്. തൊഴിൽ വർദ്ധിച്ചതിനേക്കാൽ കൂടുതൽ വേഗതിയിലാണ് പുതു തലമുറയുടെ ജീവിത നിലവാരം ഉയർന്നത്, അത് കാണാതെ പോകരുത്.
ഇനി കേരളത്തിലേക്ക് വരാം. തീർച്ചയായും കേരളത്തിൽ അടുക്കളപണിയ്ക്കും കാർഷികപണിക്കും, റോഡിൽ കുഴി കുത്തുവാനും ആളെ കിട്ടുവാൻ വളരെ ബുദ്ധിമുട്ടുണ്ട്. പക്ഷെ മറ്റ് തൊഴിലുകൾക്ക് അങ്ങനെയുണ്ടോ? മാത്രവുമല്ല വേതനത്തിന്റെ കാര്യത്തിൽ കേരളത്തിന്റെ ജിവിത നിലവാരവുമായി തട്ടിച്ച് നോക്കുമ്പോൾ തുലോ കുറവും. സ്വന്തം നാട് വിട്ട് ബെംഗലൂരും മുംബൈയിക്കും വണ്ടി കയറുന്നത്, ഭേദപ്പെട്ട വേതനവും ഇഷ്ടപ്പെട്ട ജോലിയും കണ്ടുകൊണ്ട് തന്നെയാണ്. ചൂക്ഷണം കൂടുതൽ ഗൽഫിലുണ്ടെങ്ങിലും ഉയർന്ന വേതനം നമ്മെ ഇവിടെയുമെത്തിക്കുന്നു.
ഏതൊരും തൊഴിലിനും മഹത്വമുണ്ട്. തൊഴിലിന്റെ നിർവചനത്തിൽ ഏത് തൊഴിലും ഉൾപ്പെടുത്താമെങ്ങിലും ഒരുവന്റെ വിദ്യാഭ്യസ്സനിലവാരത്തിനും അഭിരുചിക്കും “അടുത്തെങ്ങിലും” എത്തുകയും ആ പ്രദേശത്തെ ജിവിത നിലവാരത്തിനും ആ തൊഴിലിനും യോജിച്ച വേന്തനം ലഭിക്കുകയും ചെയുന്നുണ്ടെങ്ങിൽ മാത്രമെ ആ പ്രദേശത്ത് ആവശ്യമായ തൊഴിലുണ്ട് എന്ന് കരുതുവാൻ നിർവാഹമുള്ളു. അങ്ങനെയുള്ള ഒരു അവസ്ഥ കേരളത്തിലില്ല, അതിനാൽ തന്നെ “ഇപ്പോൾ ഭേദപ്പെട്ട അവസ്ഥയിലിരിക്കുന്ന നമുക്ക്” യുവതലമുറയെ കുറ്റം പറഞ്ഞ് സയൂജ്യമടയാം.
കേരളത്തിൽ നിന്ന് ജോലി തേടി നാട് വിടുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ടോ?
ലത്തീഫ്...ചിലവീടുകളിലെങ്കിലും അടുപ്പു പുകയുന്നുണ്ട്, ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നു,അതിനു നാം കൊടുക്കുന്ന വില,വളരെ വലുതാണ്.ജീവിതത്തിന്റെ നല്ല നിമിഷങ്ങള്‍ നഷ്ടമാകുന്നു.ഓണവും വിഷുവും ക്രിസ്തുമസ്സും,കത്തിന്റെ ബ്ലൊഗുകളുടെയും എഴുത്തു പലകകളും കുറുപ്പടികളും ആയിത്തീരുന്നു. അഭിപ്രായത്തിനു നന്ദി,എല്ലാവര്ക്കും അവരവരുടെ അവകാശങ്ങളും അഭിപ്രയങ്ങ്ലും ഉണ്ട്. കാക്കര...വീണ്ടും താങ്കള്‍ കാണാത്ത അറിഞ്ഞില്ലെന്നു ഭാവിക്കുന്ന കാര്യങ്ങള്‍ ഓര്മ്മൊപ്പിക്കട്ടെ!!ഇവിടെ ഈ ചൂഷണങ്ങളുടെ ഇടയില്‍ ജീവിച്ച്,സ്വയം നശിച്ച് ഇല്ലാതെയായി, അസുഖങ്ങളുടെ കൂമ്പാരമാകണോ?? 47 മുതല്‍ 70നുള്ളില്‍ ജനിച്ച നമുക്കെല്ലാം നിവൃത്തികേടിന്റെ കാരണത്താല്‍ ജോലി തേടി എത്തി.ഇന്നത്തെ തലമുറെയോടെങ്കിലും അതിനു മുതിരരുത് എന്നു പറഞ്ഞു കൂടെ? ഇവിടെ വരുന്ന ആര്‍ക്കും,ഇന്നു ഫ്ലൈറ്റിറങ്ങിയ ഏതു ഗള്‍ഫിലെത്തിയ ആര്‍ക്കും തന്നെ,നല്ല ജോലിയോ ശംബളമോ,താമസിക്കാന്‍ വീടോ,ഭക്ഷണമോ ഇല്ല,ഇനിയെങ്കിലും ഈ മിഥ്യാബോധത്തില്‍ നിന്നും മാറി ജീവിക്കൂ.??
ReplyDeleteകാക്കര,
ReplyDeleteവിദേശങ്ങളില്‍ ജോലിയെടുക്കുന്ന മഹാ ഭൂരിപക്ഷവും തങ്ങളുടെ വിദ്യാഭ്യാസ നിലവാരത്തിനൊത്ത ജോലിയിലാണെന്ന് പറയാനാവില്ലെന്നാണ് എന്റെ ധാരണ. തെറ്റാണെങ്കില്‍ തിരുത്താം. ഇന്ത്യക്കകത്ത് അന്യ സംസ്ഥാനങ്ങളില്‍ പണിയെടുക്കുന്ന നല്ലൊരു ശതമാനം മലയാളികളും (ഐ.ടി. മേഖല ഒഴികെ) അത്ര ആകര്‍ഷകമായ ശമ്പളത്തിലാണെന്നും പറയാനാവില്ല. കേരളത്തിലെ ജീവിത നിലവാരം കൂടുതലാണെന്ന് താങ്കള്‍ തന്നെ പറയുന്നു, അപ്പോള്‍ ഇതു മൂന്നും കൂട്ടി വായിച്ചാല്‍ കിട്ടുന്ന മറ്റൊന്നുണ്ട്, എല്ലാ ജാഡകളും പൊങ്ങച്ചങ്ങളും മാറ്റി വച്ച് നാട്ടിലാരും കാണാതെ കൂലിപ്പണിയെങ്കില്‍ കൂലിപ്പണി എന്ന ചിന്തയുമായി വിദേശത്തേക്ക് ചേക്കേറുക. അവന് നാട്ടിലെത്തിയാല്‍ ഐക്കൂറ മാത്രമേ കഴിക്കാനാവൂ. ചുരുക്കത്തില്‍ മലയാളിയുടെ പൊങ്ങച്ച സ്വഭാവം കാരണമാണ് നല്ലൊരു ശതമാനത്തിനും നാടുവിടേണ്ടി വരുന്നത്. (മൊത്തം അടച്ച് പറയുകയല്ല).ഉന്തിന്റെ കൂടെ ഒരു തള്ള് എന്നമാതിരി രൂപയുടെ വിനിമയ നിരക്കില്‍ കിട്ടുന്ന അഡ്വാന്റേജും.
ആശംസകള്‍
ReplyDeleteനൂറുചുവപ്പന്‍ ജയ്വിളികളോടെ ഈ മെയ് ദിനം നമുക്കാഘോഷിക്കാം...
ReplyDelete:)
ലാല്‍ സലാം!!
സപ്ന... ഗൾഫ് സുഖപ്രഥമാണ് എന്ന ഒരു ചിന്തയും എനിക്കില്ല. പലതും നേടുന്നതിനിടയിൽ പലതും നഷ്ടപ്പെടുന്നത് ഞാൻ തിരിച്ചറിയുന്നുണ്ട്. പക്ഷെ ഞാൻ വിയോജനകുറിപ്പ് എഴുതിയത് "ഇന്ത്യയിൽ ധാരാളം ജോലിയും തക്കതായ ശമ്പളവുമുണ്ട്" എന്ന കാര്യത്തിലാണ്. അതില്ലായെന്ന് മുൻകമന്റിൽ എഴുതി. കൂടെ ഗൾഫിലേക്ക് വരുന്നവരുടെ എണ്ണം കുറഞ്ഞുവോ എന്ന ചോദ്യവും. രണ്ടും ശ്രദ്ധിച്ചു കാണുമല്ലോ?
ReplyDeleteചില്ലുമേടയിൽ ഇരിക്കുന്ന നാം ചൂണ്ടികാണിക്കുന്നത് കൂലിയ്ക്ക് ആളെ കിട്ടുന്നില്ല, അതും കേരളത്തിൽ പക്ഷെ ഇന്ത്യയുടെ അവസ്ഥ നേർ വിപരീതവും. ഇനി അതൊക്കെ പോട്ടെ ഗൾഫിലെ ദുരിതം നേരിട്ട് കണ്ട നമ്മൾ (അതി സമ്പന്നരെ ഒഴുവാക്കുക) മക്കൾക്കായി അല്ലെങ്ങിൽ സഹോദര സഹോദരികൾക്കായി പുതിയ വിസ തേടുന്ന തിരക്കിലും!
അനിൽ... “വിദ്യഭ്യാസനിലവാരത്തിനടുത്ത്” എന്നാണ് ഞാൻ കമന്റിയത്. മാത്രവുമല്ല ഒരു പ്രദേശത്ത് ആവശ്യത്തിന് തൊഴിലുണ്ടോ എന്ന് നിർവചിക്കാനുള്ള ഒരു അളവ് കോലായും. എല്ലാവർക്കും പഠിച്ച പണി തന്നെ കിട്ടണമെന്ന് ഞാൻ പറയുന്നില്ല പക്ഷെ ഉന്നത വിദ്യഭ്യാസം നേടിയ ഒരാളോട് തരക്കേടില്ലാത്ത ജോലിയും ശമ്പളവും നാട്ടിൽ കിട്ടിയില്ലെങ്ങിൽ നാട് വിട്ടോളു എന്ന് തന്നെയെ ഞാൻ ഉപദേശിക്കുകയുള്ളു.
പിന്നെ താങ്ങൾ ചൂണ്ടികാണിച്ച പൊങ്കച്ചം നമ്മുടെ സമൂഹത്തിലുണ്ട്. പുതു തലമുറയെ മാത്രം കുറ്റം പറയാനും പറ്റില്ല. പക്ഷെ ജോലി തേടിയുള്ള പാലായനം പൊങ്കച്ചം എന്നതിനേക്കൽ ഉയർന്ന വരുമാനം തേടിയുള്ള യാത്രയായി നമ്മുക്ക് കാണാം.
പൊങ്കച്ചത്തിന്റെ ഒരു മറുവശം കൂടി എഴുതട്ടെ... രണ്ട് വർഷം ഒരു സിനിമപോലും തീയറ്ററിൽ കാണാത്ത ഒരു ഗൾഫുകാരൻ രണ്ട് മാസത്തെ ലീവിന് വരുമ്പോൾ ഭാര്യയേയും കുട്ടികളേയും കൂട്ടി 4 സിനിമ കണ്ടാൽ, നാം പറയും ഗൾഫുകാരന്റെ പൊങ്കച്ചം കണ്ടില്ലെ? ഈ പറയുന്നവർ കഴിഞ്ഞ 24 മാസം കണ്ട 12 സിനിമ പൊങ്കച്ചത്തിന്റെ പരിധിയിലും വരില്ല.
സപ്നഇത് ഇപ്പോള്‍ ആണ് വായിച്ചതു എന്തായാലും ഓരോ വിഷയവും എന്നും മറകാത്ത ഓരോ കാര്യം ആയതുകൊണ്ട് വായിക്കാനും ഒരു സുഖം ഉണ്ട് .യാത്ര തുടരട്ടെ ..
ReplyDeleteകാക്കര പറഞ്ഞതിനോട് ചെറുതായി യോജിയ്ക്കുന്നു.
ReplyDeleteഇന്തയില്‍ വളരെ അധികം പുതിയ ജോലി സാദ്യത ഇപ്പോള്‍ ഉണ്ട്.
പക്ഷെ, കേരളത്തില്‍ അത്ര ഉണ്ടോ ?
നന്ദി സിയ വായനക്കും നല്ല വാക്കുകള്‍ക്കും.......
ReplyDeleteCaptain Haddock......ഞാന്‍ കാക്കര പറയുന്ന കാരണങ്ങളോടു വിയോജിക്കുന്നില്ല,കേരളത്തില്‍ ജോലിയുണ്ട് എന്നു ശഠിക്കുന്നില്ല.ഗള്‍ഫ് രാജ്യത്ത് അന്യരാജ്യക്കാരോട് ചെയ്യുന്ന ക്ര്രൂരതകള് കാണൂമ്പോള്‍ പറഞ്ഞു പോകുന്നതാണ്.എല്ലാ അറബികളും അല്ല എന്നിരുന്നാലും ചിലരെല്ലാം ചിലനേരത്ത്, അത്രമാത്രം.
സപ്ന പറഞ്ഞ ഒരു കാര്യം. ഗള്‍ഫ് തൊഴിലാളികളെ സംഘടിക്കു എന്ന്.
ReplyDeleteകേരളത്തിന് പുറത്ത് (ഇന്ത്യയില്‍ത്തന്നെ) ഏതെങ്കിലും കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ഉള്ള ആളുകളോട് ചോദിക്കു. ഞാന്‍ നാട്ടില്‍ നിര്‍മ്മാണ മേഖലയില്‍ 8 വര്‍ഷം ജോലി ചെയ്ത ആളാണ്. 12 മണിക്കൂര്‍ ജോലിയാണ് ചെയ്യേണ്ടി വരുന്നത്. താമസവും ഭക്ഷണവും എല്ലാം തഥൈവ. എന്നിട്ടും ഒരു പ്രശ്നവുമില്ലാതെ ജോലി ചെയ്യുന്നു ആളുകള്‍. ഇവിടെ 8 മണിക്കൂര്‍ ജോലിക്ക് ശേഷം ഓവര്‍ടൈം മേടിച്ച് നല്ല ഭക്ഷണവും കഴിച്ച്, എ സി യില്‍ ഉറങ്ങുന്ന ആളുകള്‍ ആണ് ഭൂരി പക്ഷം തൊഴിലാളികളും. ഇവിടെ ആകെ ഉള്ള പ്രശ്നം വേണ്ടപ്പെട്ടവരെ കൂടുതല്‍ ദൂരത്തിലാക്കുന്നു എന്നത് മാത്രമാണ്. ഇവിടം ശരിയല്ല എന്നും പറഞ്ഞ് പോയി നാട്ടില്‍ തെണ്ടിത്തിരിഞ്ഞ് ഒരു ജോലി ശരിയാക്കിത്തരാമോ എന്ന് ചോദിച്ച അനേകം ആളുകളെ എനിക്കറിയാം. തിരിച്ച് നാട്ടില്‍ ചെല്ലുമ്പോള്‍ ആണ് അത്തരക്കാര്‍ക്ക് ബോധോദയം ഉണ്ടാകുക.
പിന്നെ മലയാളികള്‍ അവരുടെ സംഘടനാ സംസ്കാരം ഗള്‍ഫില്‍ മാറ്റി വച്ചിരിക്കുന്നത് കൊണ്ട് മാത്രം ആണ് ഇന്നും നമുക്ക് ഇവിടെ ജോലി നില നിര്‍ത്തുന്നത്. അതല്ലാതെ നമ്മുടെ നാട്ടിലേത് പോലെ തുടങ്ങിയ ഒരു നിര്‍മ്മാണവും തുടരാതെ നമ്മുടെ രാഷ്ട്രത്തിന്റെയും നമ്മള് കൊടുക്കുന്ന നികുതിപ്പണത്തിന്റെയും നാശമുണ്ടാക്കുന്ന “കൊടി പിടുത്തം“ ഇവിടെയും തുടരണം എന്ന ആശയം പ്രശംസനീയം തന്നെ.
ഗള്‍ഫ് എന്നാല്‍ സുഖവാസ കേന്ദ്രം ആണെന്ന് കരുതി ഇവിടെ എത്തുന്ന തൊഴിലാളികള്‍ ഇവിടത്തെ വെയില് ഏറ്റ് ഒന്നു വാടുമ്പോള് ദു:ഖിക്കുക സ്വാഭാവികം. നമ്മുടെ നാട്ടിലെ ചൂട് ഇവിടെ ഇല്ല എന്നതാണ് സത്യം.(കേരളത്തിന് പുറത്ത്)
ഇനി കേരളത്തെക്കുറിച്ച്. വിദേശത്ത് ജോലി ചെയ്യുന്ന ഒരാളെങ്കിലും ഇല്ലാത്ത കുടുമ്പങ്ങള്‍ നാട്ടില്‍ വിരളം. എല്ലാവരും കുട്ടികളെ നല്ല വിദ്യാഭ്യാസം കൊടുത്ത് നല്ല ജോലിക്കായി തയ്യാറാക്കുന്നു. അവരോടൊക്കെ കൂലിപ്പണി ചെയ്യാനാണോ പല അഭിപ്രായങ്ങളിലും ഉപദേശിച്ച് കണ്ടത്. അതോ അവരെ ഒക്കെ വിദ്യാഭ്യാസം കൊടുക്കാതെ കൂലിപ്പണിക്കാരാക്കാനോ.
കേരളത്തില്‍ വേണ്ടത്ര തൊഴിലവസരവും കൂലിയും ഉണ്ടത്രെ. അതൊക്കെ അനുഭവം ഉള്ളവരോട് ചോദിച്ച് നോക്കിയാല്‍ അറിയാം. പക്ഷെ ഒരു കാര്യത്തില്‍ ഞാന്‍ യോചിക്കുന്നു. എല്ലാവര്ക്കും ജോലി കിട്ടാന്‍ കേരളത്തില്‍ അവസരം ഉണ്ട്. വേതനം കുറഞ്ഞാലും കുടുമ്പവും ബന്ധങ്ങളും അകലുകയും ഇല്ല.
എന്നാല്‍ പൊങ്ങച്ചം മുഖമുദ്രയാക്കിയ മലയാളികള്‍ക്ക് അതെങ്ങനെ ശരിയാകും. എന്നാല്‍ പുറത്ത് പോയി കുറച്ച് കാശുണ്ടാക്കിയാലോ, ഒരു വീട്, മക്കളുടെ കല്യാണം, പഠനം കഴിഞ്ഞു. ആരെങ്കിലും ഇത് വേണ്ടെന്ന് വക്കുമോ. നാട്ടില്‍ 5 ഏക്കര്‍ റബ്ബര്‍ ഉള്ളവര്‍ക്ക് പ്രശ്നമില്ല. അവരും അവരുടെ മക്കളെ പഠിപ്പിച്ച് വിദേശത്ത് അയക്കാനാണ് താല്‍പ്പര്യപ്പെടുന്നത്.
സപ്ന ഇപ്പോള്‍ പറയുന്നു. നമ്മുടെ കുട്ടികളോടെങ്കിലും നാട്ടില്‍ ജോലി ചെയ്യാന്‍ പറഞ്ഞ് കൂടെ എന്ന്. ഇത് വര്‍ഷങ്ങളായി പലരും പറയുന്നുണ്ട്. എന്നിട്ട് നമ്മള് കേട്ടോ. മറിച്ച് തൊഴിലാളികള്‍ (എഞ്ചിനീയര്‍, ഐ ടി, നഴ്സ് മുതല്‍ വീട്ടു ജോലിക്കാര്‍ വരെ) കൂടുതല്‍ കയറ്റുമതി ചെയ്യപ്പെടുന്നു. ആസിയാന്‍ കരാറിലെ ഒരു പ്രധാന ആകര്‍ഷണം തന്നെ നമ്മുടെ തൊഴിലാളി കയറ്റുമതിയാണ്.
ബാക്കി പിന്നീട്.
ജസ്റ്റിന് പറഞ്ഞ എല്ലാ കാര്യ്ങ്ങളും ഞാനും സമ്മതിക്കുന്നു.
ReplyDeleteസംഘടിക്കുന്നതിനെ വെറും കൊടിപിടുത്തം എന്ന് സാമാന്യവല്‍ക്കരിക്കുന്നതിനോട് ശക്തമായി വിയോജിക്കുന്നു. ആരെങ്കിലുമൊക്കെ ഏതെങ്കിലും സംഘടനയുടെ പേരില്‍ ചൂഷണം നടത്തിയിട്ടുണ്ടെങ്കില്‍ അതിനര്‍ത്ഥം ഇനി മേലില്‍ ആരും സംഘടിക്കാന്‍ പാടില്ല എന്നാണോ..?
ReplyDeleteഅബുദാബിയിലെ ഒരു ലേബര്‍ ക്യാമ്പില്‍ കുറച്ചു കാലം കഴിഞ്ഞിട്ടുള്ള ആളാണ് ഞാന്‍ . മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളായ വെള്ളം, ഭക്ഷണം എന്നിവയുടെ കാര്യത്തില്‍ കമ്പനി നിരന്തരം കുറ്റകരമായ അനാസ്ഥ കാണിക്കുന്നത് തുടര്‍ന്നപ്പോള്‍ സഹി കേട്ട് മെയിന്‍ ക്യാമ്പ് സെക്രെട്ടറിയുടെ ഓഫീസ് ഉപരോധിക്കേണ്ടി വന്നിട്ടുണ്ട് ഞങ്ങള്‍ക്ക്. കമ്പനി ഞങ്ങളോട് ചെയ്തിരുന്ന കുറ്റകരമായ അവഗണനകള്‍ ജനാധിപത്യ സംവിധാനങ്ങളുടെ അഭാവം കൊണ്ടാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞങ്ങളുടെ പ്രശ്നങ്ങള്‍ ഒരാള്‍ മാത്രം ചെന്ന് സംസാരിച്ചാല്‍ പരിഹരിക്കപ്പെടുമായിരുന്നില്ല. എന്നാല്‍ എല്ലാവരും ഒന്നിച്ചു ചെന്നപ്പോഴുണ്ടായ റിസള്‍ട്ട് വളരെ വലുതായിരുന്നു. (ചില പിരിച്ചു വിടല്‍ ഭീഷണികള്‍ നേരിടേണ്ടി വന്നു എങ്കിലും) അവിശ്വസനീയമായ മാറ്റങ്ങള്‍ ഞങ്ങളുടെ ക്യാമ്പില്‍ കാണാന്‍ കഴിഞ്ഞു. അവിടെ ഞങ്ങള്‍ക്ക് ഓവര്‍ടൈമിനു പൈസ ഒന്നും തന്നിരുന്നില്ല എന്നത് കൂടി പറയട്ടെ.. ഞങ്ങളുടേത് ഒരു exceptional സംഭവമൊന്നും ആയിരുന്നില്ല. അബുദാബി നയാ മുസഫയിലെ പല ലേബര്‍ ക്യാമ്പിലേയും അവസ്ഥ ഇതൊക്കെ തന്നെ ആയിരുന്നു.
അതിശക്തമായി നിയമങ്ങള്‍ പാലിക്കപ്പെടുന്നു എന്ന് ലോകം തെറ്റിദ്ധരിച്ചിരിക്കുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ ഇത്തരം പീഡനങ്ങള്‍ തുടരാതിരിക്കണമെങ്കില്‍ ജനാധിപത്യ സംവിധാനങ്ങള്‍ വന്നേ തീരൂ... ആശയ വിനിമയത്തിന് വേദികള്‍ ഉണ്ടായേ തീരൂ... ഏതു രംഗത്തായാലും ഏതു രാജ്യത്തായാലും അസംഘടിതര്‍ ചൂഷണത്തിന് വിധേയരായിക്കൊണ്ടിരിക്കും....
ഷാ താങ്കള്‍ പറയുന്ന കാര്യം ഞാനും അംഗീകരിക്കുന്നു. ഇതെ അനുഭവം എനിക്കും അറിയാം. പ്രധിക്ഷേതം ആകാം. ആരൊഗ്യപരമായിരിക്കണം എന്ന് മാത്രം.
ReplyDeleteഞാന്‍ ലേബര്‍ ക്യമ്പുകളെ താരതമ്യം ചെയ്തത് ഇന്ത്യയും ഗള്‍ഫും തമ്മിലാണ്. ഇവിടെ സ്വര്‍ഗ്ഗമാണ് എന്ന് കരുതി വരുന്നവരെക്കുറിച്ചാണ്. നിങ്ങള്‍ പ്രധിക്ഷേതിച്ചതും കൊടിയും പിടിച്ച് ഇങ്കിലാബ് വിളിച്ചല്ല എന്നും എനിക്ക് ഊഹിക്കാന്‍ പറ്റും. ഒരു കൂട്ട ഉപരോധം അത്ര മാത്രം. അത് എല്ലാ ലേബര്‍ ക്യാമ്പുകളിലും സംഭവിക്കുന്നതും അതില്‍ നിന്നും 80% നല്ല ഫലങ്ങള്‍ ഉണ്ടാകുകയും ചെയ്തിട്ടുണ്ട്.
"പ്രതിഷേധം ആകാം. ആരൊഗ്യപരമായിരിക്കണം എന്ന് മാത്രം."
ReplyDeleteയോജിക്കുന്നു. ഗള്‍ഫിലേക്ക് വരുന്നവര്‍ സ്വര്‍ഗമെന്ന സങ്കല്പ്പവുമായിട്ടാണ് വരുന്നത്. വീണ്ടും യോജിക്കുന്നു. പക്ഷെ, ഒരു സംഘടന എന്നാല്‍ കൊടിയും ഇന്ഗ്വിലാബും ആണെന്ന തെറ്റിധാരണ താങ്കള്‍ക്കുണ്ടെന്ന് തോന്നുന്നു. എന്റെ തോന്നല്‍ മാത്രമായിരിക്കട്ടെ. ഞങ്ങളുടെ കാര്യത്തില്‍ , സ്ഥിരം സംവിധാനമെന്ന നിലക്ക് ഒരു ജനാധിപത്യ വേദി ഉണ്ടായിരുന്നെങ്കില്‍ കമ്പനിയുടെ ഞങ്ങളോടുള്ള പെരുമാറ്റം കുറച്ചു കൂടി നല്ല രീതിയിലായിരുന്നേനെ എന്നാണു എനിക്ക് തോന്നിയിട്ടുള്ളത്. അത്തരം ഒരു സംവിധാനത്തില്‍ തൊഴിലാളികള്‍ സംഘടിച്ചാല്‍ കമ്പനി പൂട്ടേണ്ടി വരും എന്നത് ഒരു മിഥ്യാധാരണ മാത്രമാണെന്ന് വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം കൂടി ഞാനെടുത്തോട്ടെ. അധികാരം കിട്ടുമ്പോള്‍ അത് സ്വന്തം നേട്ടത്തിനായി ദുര്‍വിനിയോഗം ചെയ്യുന്ന അവസ്ഥ പല മേഖലയിലും നാം കാണാറുണ്ട്. അത്തരത്തില്‍ ചില തൊഴിലാളി നേതാക്കള്‍ സംഘടനാ സംവിധാനത്തെയും ദുര്‍വിനിയോഗം ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ പേരില്‍ പാവപ്പെട്ട തൊഴിലാളികളുടെ സംഘടിക്കാനുള്ള അവകാശത്തിന്റെ കടക്കല്‍ കത്തി വെയ്ക്കല്ലേ എന്ന് കൂടി അപേക്ഷിച്ച് കൊണ്ട് ഞാന്‍ പിന്‍വാങ്ങട്ടെ......
ഷാ
ReplyDelete“പക്ഷെ, ഒരു സംഘടന എന്നാല്‍ കൊടിയും ഇന്ഗ്വിലാബും ആണെന്ന തെറ്റിധാരണ താങ്കള്‍ക്കുണ്ടെന്ന് തോന്നുന്നു”
അത് താങ്കളുടെ തെറ്റിധാരണ മാത്രമാണ്.
ബാക്കി കാര്യങ്ങള്‍ വായിച്ചാല്‍ ഞാന്‍ നേരത്തെ പറഞ്ഞതില്‍ തന്നെ താങ്കളും എത്തിച്ചേരുന്നതില്‍ സന്തോഷം
ഹ.. ഹ... :-)
ReplyDeleteസഖാവേ, ആറടി മുന്നോട്ട്..
ReplyDelete----------------------------
സഖാവേ, നമുക്കിന്നു-
കാറുണ്ട്, വീടുണ്ട്,
നക്ഷത്ര ക്ലബ്ബിലെ-
ബന്ധുത്വമേറുണ്ട്.
കൊടികളായ്, അണികളായ്
പാര്‍ട്ടി വളര്‍ത്തുവാന്‍ -
നെഞ്ചത്ത് വീറുണ്ട്;
സ്വപ്നങ്ങളേറുണ്ട്.
മൂവന്തി ചോപ്പിന്റെ,
ശോഭയില്‍ കണ്ണഞ്ചി-
യൌവനം വിഴുപ്പായ്
എറിഞ്ഞവര്‍ ഇവരുണ്ട്.
പുലരി തേടി പോയി-
ചോര ചീറ്റി ചത്ത ,
രക്തഹാരം തൂങ്ങാന്‍
ചിത്രങ്ങളേറുണ്ട്.
പുതു വിപ്ലവത്തിന്റെ
ലഹരിയില്‍, മദിരയില്‍-
അപ്പുറം കാണാത്ത
ശാസ്ത്രങ്ങളേറുണ്ട്.
'മാര്‍ക്സിന്റെ' സ്വപ്നങ്ങള്‍
കെട്ടി പടുക്കുവാന്‍-
ഇഞ്ചിന്ജായ് പൊങ്ങുന്ന,
മന്ദിരമേറുണ്ട്.
പാര്‍ട്ടി സൌധങ്ങളില്‍ ,
'മൂലധന'മില്ലേലും-
ശീതള മുറികളില്‍,
സൌരഭ്യമേറുണ്ട്.
വികസന വീഥിയില്‍
മഴു വീണു അടിയുന്ന,
ചെഞ്ചോര പൂക്കുന്ന
ഗുല്‍മോഹര്‍ മരമുണ്ട്.
സഖാവേ, നമുക്കിന്നു
കാറുണ്ട്, വീടുണ്ട്-
പാര്‍ട്ടി വളര്‍ത്തുവാന്‍
ബക്കറ്റു പിരിവുണ്ട്.!
----------------------
വായിച്ചു.നന്നായിട്ടുണ്ട് നല്ല അവലോകനം എല്ലാ വിധ ആശംസകളും
ReplyDelete