നൈലിന്റെ തീരങ്ങളിലൂടെ - Part 1


സജി ബഹറിന്‍
ഹിമാലയ യാത്ര കഴിഞ്ഞപ്പോള്‍ മുതല്‍, സകുടുംബം വേണം അടുത്ത യാത്ര എന്നു തീരുമാനിച്ചതായിരുന്നു. ചരിത്രപരമായി പ്രാധാന്യമുള്ള സ്ഥലം തന്നെ വേണമെന്നു എഡ്വിന്‍ വളരെ മുന്‍പേ ശട്ടം കെട്ടിയിരുന്നു. എഴാം ക്ലാസ് എത്തിയിട്ടേയുള്ളൂ, പക്ഷേ, "സപ്പോസ്, ദിസ്‌ ഇസ് എ ടെസ്റ്റ് ട്യൂബ്" എന്നു പറഞ്ഞ്, ചോക്കു കഷണം ഉയര്‍ത്തികാണിച്ചു പഠിച്ച കാലമല്ലല്ലോ! ഒറിജിനല്‍ ടെസ്റ്റ്ട്യൂബ് കാണിച്ചാല്‍ ഉടന്‍ തന്നെ അതിന്റെ ബ്രാന്‍ഡ്‌ നെയിം, ക്വാളിറ്റി, പുതിയ മോഡല്‍ ഒക്കെ കുട്ടികള്‍ ഇങ്ങോട്ടു പറഞ്ഞുതരുന്ന കാലമല്ലേ, അവരുടെ ആഗ്രഹം നടക്കട്ടേ എന്നു വിചാരിച്ചാണു ഈജിപ്റ്റ് തന്നെ തിരഞ്ഞെടുത്തത്. എല്ലാവരുടെയും അവധി കൂട്ടിക്കിഴിച്ചു വന്നപ്പോള്‍ മാര്‍ച്ച്‌ രണ്ടാമത്തെ ആഴ്ച ഒത്തു വന്നു.പക്ഷേ ഒരു പ്രശ്നം. എല്ലാ യാത്രയിലും ഒരുമിച്ചു വരാറുളുള്ള ജയ്സണ് അസൌകര്യം. സിസ്കോയുടെ ബഹറിന്‍ എക്സിബിഷന്‍ നടക്കുന്നതിന്റെ പ്രധാന സംഘാടകരില്‍ ഒരാള്‍ അവനായിരുന്നു. എന്തായാലും ഇത്തവണ അവനില്ലാതെ പോകുക തന്നെ, അല്ലെങ്കില്‍ യാത്ര മാറ്റി വയ്ക്കേണ്ടി വരും. അങ്ങിനെ ആയാല്‍, ആ സമയത്ത് പിന്നെ മറ്റുള്ളവര്‍ക്ക് അവധി കിട്ടുകയും ഇല്ല.

സഹസ്രാബ്ദങ്ങള്‍ മുന്‍പ് ജീവിച്ചു മണ്മറഞ്ഞ ഫറവോമാര്‍, അവരുടെ നശിക്കാത്ത ശരീരങ്ങള്‍ വഹിക്കുന്ന കൂറ്റന്‍ പിരമിഡുകള്‍, വിചിത്രമായ ആചാരങ്ങള്‍ക്ക് വേദിയൊരുങ്ങിയ കൂറ്റന്‍ പുരാതന ക്ഷേത്രങ്ങള്‍, വിസ്തൃതിയും ആഴവും കൊണ്ട് ആരെയും അമ്പരപ്പിക്കുന്ന നൈല്‍ നദി. ഇങ്ങനെ ചരിത്രമുറങ്ങുന്ന ഒരുപാട് കാര്യങ്ങള്‍ നിറഞ്ഞ മണ്ണാണ് ഈജിപ്റ്റിന്റേത്.


അലക്സാണ്‍ഡ്രിയായിലെ സന്ധ്യ.

എന്നെ വ്യക്തിപരമായി വളരെ സ്വാധീനിച്ച മറ്റു പലതും ഉണ്ട് ഈജിപ്റ്റില്‍. ബി സി - നൂറ്റാണ്ടില്‍ പാലസ്തീനില്‍ ക്ഷാമം നേരിട്ടപ്പോള്‍ ധാന്യം കൊള്ളുന്നതിനു വേണ്ടിയായിരുന്നു യാക്കോബിന്റെ പതിനൊന്നു മക്കള്‍ ഈജിപ്റ്റില്‍ എത്തിയത്. സഹോദരങ്ങള്‍ തമ്മിലുള്ള സ്പര്‍ദ്ധ നിമിത്തം പന്ത്രണ്ടാമനായ ജോസഫിനെ വര്‍ഷങ്ങള്‍ക്കു മുന്‍പ് കച്ചവടക്കാര്‍ക്കു വിറ്റു കളഞ്ഞിരുന്നു. പക്ഷേ, അനവധി കഷ്ടങ്ങളില്‍ക്കൂടി കടന്നുപോയെങ്കിലും മറ്റു സഹോദരങ്ങള്‍ ഈജിപ്റ്റില്‍ എത്തുമ്പോഴേക്കും ജോസഫ് അവിടുത്തെ പ്രധാന മന്ത്രിയായി ഉയര്‍ന്നു കഴിഞ്ഞിരുന്നു. അതിന്റെ എല്ലാ സൌകര്യങ്ങളും യാക്കോബിന്റെ മക്കള്‍ അവിടെ അനുഭവിച്ചു. പൊതുവേ ആട്ടിടയരായ അവര്‍ക്ക് ഫലഭൂയിഷ്ഠമായ ഗോശേന്‍ ദേശം തന്നെ പതിച്ചു കിട്ടി. മക്കളേയും മരുമക്കളേയും ഈജിപ്റ്റിലേക്കു കൊണ്ടുവന്നു. എതാണ്ട് എഴുപത്തി രണ്ടുപേര്‍ പാലസ്തീനില്‍ നിന്നും പ്രവാസികളായി ഈജിപ്തില്‍ എത്തി.

കാലം കഴിഞ്ഞു. ജോസഫ് മരിച്ചു. യാക്കോബിന്റെ മക്കള്‍ വര്‍ദ്ധിച്ചു പെരുകി. ജോസഫിനെ അറിയാത്ത തിമ്പാന്‍ ഫറവോ ഭരിക്കുന്ന കാലം. കഠിന ഹൃദയനും ഭരണ നിപുണനുമായ തിമ്പാന്‍ ഫറാവോ യഹൂദരുടെ എണ്ണത്തിലും വളര്‍ച്ചയിലും ഭയപ്പെട്ടു. ഇനി യാക്കോബിന്റെ മക്കളുടെ എണ്ണം വര്‍ദ്ധിക്കാതിരിക്കാന്‍ ജനിക്കുന്ന ആണ്‍കുഞ്ഞുങ്ങളെയെല്ലാം നൈല്‍ നദിയില്‍ എറിഞ്ഞു കളയാന്‍ തിട്ടൂരം ഇറക്കി. അപ്പോഴേക്കും പ്രവാസ ജീവിതത്തിന്റെ മുന്നൂറ്റി അമ്പതു വര്‍ഷങ്ങള്‍ കഴിഞ്ഞിരുന്നു. യഹൂദരെ ഈജിപ്ഷ്യന്‍ ഇഷ്ടിക കളങ്ങളില്‍ ക്രൂരമായി ജോലി ചെയ്യിപ്പിച്ചു. അവശ്യത്തിനു മണ്ണും വൈക്കോലും നല്കിയില്ലെന്നു മാത്രമല്ല, ഇഷ്ടികയുടെ എണ്ണത്തില്‍ കുറവുവരാന്‍ സമ്മതിച്ചതും ഇല്ല.


ഈജിപ്റ്റിലെ ഇഷ്ടിക കളങ്ങള്‍

അക്കാലത്താണ് അമ്രാമിന്റെ മകനായി മോശക്കുഞ്ഞു ജനിക്കുന്നത്. ആ കുഞ്ഞിനെ ഞ്ഞാങ്ങണ പെട്ടിയിലാക്കി അമ്മ നൈല്‍ നദിയിലൊഴുക്കി. അനേക യഹൂദ ബാലന്മാരെ വിഴുങ്ങിയ, നീല നദിയുടെ പരപ്പിലൂടെ മോശക്കുഞ്ഞിനെ വഹിച്ച ഞ്ഞാങ്ങണപ്പെട്ടി ഒഴുകി നടന്നു. അതു ഫറവോന്റെ മകന്‍ കണ്ടെത്തിയതും, തിട്ടൂരമിറക്കിയ കൊട്ടാരത്തില്‍ തന്നെ അത്ഭുതകരമായി മോശ വളര്‍ന്നു വന്നു എന്നതും പഴയ നിയമത്തിലെ എറ്റവും തിളക്കമുള്ള ഏടുകള്‍ തന്നെ. ഭയവും കൌതുകവും നിറഞ്ഞ കണ്ണുകളോടെ ഇക്കഥകളെല്ലാം വേദപാഠ ക്ലാസ്സില്‍ കേട്ടിരുന്നു കാലം മനസ്സില്‍ ഒടിയെത്തി.

എണ്ണമറ്റ യഹൂദ ബാലന്മാരെ വിഴുങ്ങിയ നൈല്‍ നദി കാണുവാന്‍, ജോസഫ് ഭരിച്ച ദേശം സന്ദര്‍ശിക്കാന്‍ ഒക്കെ കിട്ടിയ അവസരം അമൂല്യമായി തന്നെ തോന്നി.


നൈല്‍ നദി

യാത്രയ്ക്കു മുന്‍പ് വേണ്ട മുന്നൊരുക്കത്തിന്റെ ഭാഗമായി ഈജിപ്റ്റിനേപറ്റി അത്യാവശ്യം വേണ്ട വിവരങ്ങള്‍ ശേഖരിച്ചിരുന്നു.
ഈജിപ്റ്റ് കറന്‍സിക്ക് എറ്റവും നല്ല വിനിമയ മൂല്യം ലഭിക്കുന്നത് അവിടുത്തെ ബാങ്കുകളില്‍ ആണെന്നും, ആയതിനാല്‍ പണം മാറുന്നത് അവിടെ ചെന്നിട്ടു മതിയെന്നും ഞങ്ങള്‍ മനസിലാക്കിയത് അങ്ങിനെയാണ്. ഒരു ഈജിപ്ഷ്യന്‍ പൌണ്ട് എകദേശം 9 രൂപ മൂല്യം വരും. എയര്‍പ്പോര്‍ട്ടിലെ എമ്മിഗ്രേഷന്‍ - കസ്റ്റംസ് ഉദ്ദ്യോഗസ്ഥന്‍ ഇന്‍ഡ്യക്കാരായ ഞങ്ങളോട് വളരെ ഭവ്യതയോടെയും മാന്യമായും പെരുമാറുന്നതു കണ്ടപ്പോള്‍ അതിശയം തോന്നാതിരുന്നില്ല. കാരണം ഗള്‍ഫിലെ ജീവിതം മസറികള്‍ എന്ന അറബിപ്പേരിനാല്‍ അറിയപ്പെടുന്ന ഈജിപ്ഷ്യന്‍ ജോലിക്കാരോട് ഒരു തരം വെറുപ്പ് നേടിത്തന്നിരുന്നു. അറബിഭാഷ മാതൃഭാഷ ആയതുകൊണ്ട്, ഗള്‍ഫിലെ മിക്ക രാജ്യങ്ങളിലും ഉയര്‍ന്ന തസ്തികകള്‍ മസറികള്‍ കൈയ്യടക്കി വച്ചിരിക്കുന്നു. ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ കഷ്ട്ടപ്പെടുന്നതിന്റെ കാരണം, നല്ലൊരു പങ്കും മസറി മേലധികാരികളുടെ പീഡനമാണെന്ന സത്യമാണ് ഈ വെറുപ്പിന്റെ മൂലകാരണം. (കീഴ്ജീവനക്കാരെ പീഡിപ്പിക്കുന്നതില്‍ രണ്ടാം സ്ഥാനം മലയാളികള്‍ക്ക് ആകാനാണു സാധ്യത)

ഈജിപ്റ്റു സന്ദര്‍ശനം കൊണ്ട് ഒരു കാര്യം മനസിലായി. അവിടുത്തെ, എറ്റവും അരസികരും, അഹങ്കാരികളും, മാനേജ്മെന്റിന്റെ ബാലപാഠം പോലും അറിയത്തില്ലാത്തവരേയും തിരഞ്ഞു പിടിച്ചാണ് ഗള്‍ഫില്‍ കൊണ്ടു വന്നിരിക്കുന്നത്.
അല്ലെങ്കില്‍ വിസ സ്റ്റാമ്പ് ചെയ്ത എമിഗ്രേഷന്‍ ഉദ്യോസ്ഥനും കസ്റ്റംസ് ഉദ്ദ്യോഗസ്ഥരും ഇത്ര സ്നേഹപൂര്‍വമായി ഇടപെടേണ്ട കാര്യമില്ലല്ലോ. 60 പൌണ്ട് ആണ് സന്ദര്‍ശന വിസ ഫീസ്. ഫോര്മാലിറ്റീസ് എല്ലാം കഴിഞ്ഞു പുറത്ത് ഇറങ്ങുന്നതിനു മുന്‍പ് ഒരു പോലീസുകാരന്‍ വന്നു ചിരിച്ചു ഹസ്തദാനം ചെയ്തു.
“എവെരി തിങ്ങ് ഈസ് ഓക്കേ?”
“യേസ്!, താങ്ക്യൂ!” ഞാന്‍ നദിയോടെ മറുപടി പറഞ്ഞു. ഗള്‍ഫില്‍ എങ്ങും കിട്ടാത്ത സ്വാഗതം.
“ഓക്കേ. ദെന്‍ ഗിവ് അസ് സംതിങ്ങ്”
“യൂ മീന്‍?” എനിക്കു മനസിലായില്ല.
“മണി, ഫുളൂസ്?” പൈസ വേണമത്രേ. ഞാന്‍ പരുങ്ങി. എന്താണ് നാട്ടുനടപ്പ് എന്നറിയില്ലല്ലോ. എന്തായാലും 50 പൌണ്ട് എടുത്ത് രഹസ്യമായി കയ്യില്‍ കൊടുക്കാന്‍ ശ്രമിച്ചു.പക്ഷേ, അദ്ദേഹം പരസ്യമായി വാങ്ങി, നിവര്‍ത്തിനോക്കി ഒരു സങ്കോചവും കൂടാതെ പോക്കറ്റില്‍ ഇട്ടു.
“എന്ജോയ്‌ യുവര്‍ ട്രിപ്!” പിരിയുന്നതിനു മുന്‍പ് അദ്ദേഹം ആശംസിക്കാന്‍ മറന്നില്ല.
പുറത്തേക്കു ഇറങ്ങുമ്പോള്‍ സൂട്ടും കോട്ടും ധരിച്ച് ഒരു മദ്ധ്യവയസ്കന്‍ പേര് വിളിച്ച് ചിരിച്ചുകൊണ്ട് ഓടിവന്നു.
“ഐ ആം അഷ്റഫ്, യുവര്‍ ട്രാവല്‍ കോര്‍ഡിനേറ്റര്‍ ”
മീറ്റ് അസിസ്റ്റന്‍സ് ഇന്‍ ദി എയര്‍പോര്‍ട്ട്‌ - എന്ന് ട്രാവല്‍ ഓഫീസില്‍ നിന്നും തന്ന ഇറ്റിനറിയില്‍ എഴുതിയിരുന്നതു ഓര്‍മ്മ വന്നു.
“യൂ ഹാവ് ഒണ്‍ലി റ്റു ബാഗ്സ്. ഈസിന്റ് ഇറ്റ്?”
“യേസ്!”.
“ഐ ഹാവ് കളക്ടഡ് ഒറെഡി” അറബികള്‍ പൊതുവെ ഒരെഡി എന്നേ പറയാറുള്ളൂ.
വിസ സ്റ്റാമ്പ് ചെയ്തു വരാന്‍ താമസിച്ചപ്പോഴേക്കും ലെഗ്ഗേജിന്റെ ടാഗു നോക്കി അദ്ദേഹം എല്ലാം എടുത്തു ട്രോളിയില്‍ വച്ചിരിക്കുന്നു. മസറികളേക്കുറിച്ചുള്ള മനസിലുള്ള ചിത്രം മാറി വരികയായിരുന്നു.
അദ്ദേഹം ഞ്ഞങ്ങളേയും കൂട്ടി വിമാനത്താവളത്തിന്റെ വെളിയില്‍ കടന്നു. വഴിയില്‍ കാണുന്ന ഒരോ കെട്ടിടത്തേയും റോഡിനേപറ്റിയും അദ്ദേഹം സംസാരിച്ചു കൊണ്ടിരുന്നു.ഞങ്ങള്‍ ഈജപ്റ്റിന്റെ തലസ്ഥാനമായ കെയ്റോ പട്ടണത്തിലൂടെയായിരുന്നു യാത്രചെയ്തുകൊണ്ടിരുന്നത്.

“നിങ്ങള്ക്ക് ഇന്ന് താമസിക്കാന്‍ ക്രമീകരിച്ചിരിക്കുന്ന ചെയ്തിരിക്കുന്ന ഹോട്ടല്‍ ഇവിടെ നിന്നും 25 കി. മി. ദൂരെ ഗിസേ എന്ന പട്ടണത്തിലാണ്. ഹോട്ടലിലും നിന്നും വെറും അഞ്ചു മിനിറ്റ് യാത്ര ചെയ്‌താല്‍ എറ്റവും വലിയ പിരമിഡിനു മുന്‍പില്‍ എത്തിച്ചേരാന്‍ കഴിയും.“ അദ്ദേഹം സംസാരം തുടര്‍ന്ന് കൊണ്ടേയിരുന്നു.

ഐറിനും എഡ്വിനും നല്ല ഉത്സാഹത്തില്‍ തന്നെ ആയിരുന്നു. കെയ്റോ പട്ടണത്തിലെ റോഡുകള്‍ ബോംബെ പട്ടണത്തെ ഓര്‍മ്മിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ ആയിരുന്നതുകൊണ്ട് റോഡില്‍ തിരക്കു കുറവായിരുന്നു. എങ്കിലും, അന്തരീക്ഷം നിറയെ പൊടിയുണ്ടായിരുന്നു. റോഡിനു ഇരുവശങ്ങളിലും പഴയ കെട്ടിടങ്ങള്‍. ഒരു കാര്യം പ്രത്യേകം ശ്രദ്ധയില്‍പ്പെട്ടു. അവിടെ ആരും വണ്ടിയ്ക്കു ഹോണ്‍ അടിക്കുന്നില്ലായിരുന്നു. ഇന്ത്യന്‍ നിരത്തിന്റെ ഒരു തീരാ ശാപമാണ് നിറുത്താതെയുള്ള ഹോണടികള്‍ . അക്കാര്യത്തില്‍ ഈജിപ്ഷ്യന്‍ ഡ്രൈവര്‍മാര്‍ മിതത്വം പാലിക്കുന്നുണ്ടായിരുന്നു.

അഷറഫിന്റെ വാക്കുകളില്‍ നിന്നും ഒരു കാര്യം ഞങ്ങള്‍ക്ക് മനസിലായി. ഇവിടെത്തേ ഒരോ നിരത്തിനും, ഒരോ കെട്ടിടള്‍ക്കും ഒരുപാടു പഴയ കഥകള്‍ പറയുവാനുണ്ട്. സഹസ്രാബ്ദങ്ങളുടെ ചരിത്രം പേറുന്ന മണ്ണിലാണ് എത്തിയിരിക്കുന്നത്. സാംസ്കാരികമായി വളരെ പുരോഗമിച്ച ഒരു ജനതതി ഇവിടെ വളരെ മുന്‍പ് കഴിഞ്ഞിരുന്നു. പാതകളും കെട്ടിടങ്ങ്ങ്ങളും അവര്‍ പണിതു. കൂറ്റന്‍ എടുപ്പുകളും ക്ഷേത്രങ്ങളും കോട്ടകളും നിര്‍മ്മിച്ചു. അവര്‍ക്ക് ബോധിച്ചതുപോലെയുള്ള ദൈവങ്ങളെ ആരാധിച്ചു. മരിച്ചു മണ്ണടിഞ്ഞവര്‍ പിന്നൊരിക്കല്‍ ജീവിക്കാന്‍ മടങ്ങി വരുമെന്നു വിചാരിച്ചു, ശവശരീരങ്ങള്‍ കേടുകൂടാതെ സൂക്ഷിച്ചുവച്ചു. നൈലിന്റെ ചതുപ്പില്‍ വളരുന്ന പാപ്പിറസ് ചെടിയുടെ തണ്ട് ചതച്ച് കടലാസ് ഉണ്ടാക്കി, പൂക്കളുടെ വര്‍ണ്ണ ചാറ് ഊറ്റിയെടുത്തു അവകൊണ്ട് ചിത്രങ്ങളും അക്ഷരങ്ങളും ഉപയോഗിച്ച് അവരുടെ ചരിത്രം എഴുതി വച്ചു.


പാപ്പിറസ് ചെടി

പ്രക്രതിരമണീയമായ ഒരു പിക്നിക്‌ സ്പോട്ടില്‍ അല്ല ഞങ്ങള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. നയനാന്ദകരമായ ഒന്നും ഇവിടെ കണ്ടെന്നും വരില്ല. എന്നാല്‍ ഒരിക്കലും മറക്കാനാവാത്ത, മറ്റൊരു ദേശത്തും കാണാനാവാത്ത കാഴ്ചകള്‍ ഈ പിരമിഡുകളുടെ നാട്ടില്‍ ഞങ്ങളെ വരും ദിവസങ്ങളില്‍ കാത്തിരിക്കുന്നു എന്നുഞങ്ങള്‍ക്ക് മനസിലായി.

(തുടരും.)

37 Responses to "നൈലിന്റെ തീരങ്ങളിലൂടെ - Part 1"

 1. ഒരു പിക്നിക്‌ സ്പോട്ട് അല്ലെങ്കിലും ഞങ്ങൾക്കെല്ലാം ഇത് കാണാത്ത കാഴ്ച്ചകളും,ചിലത് അറിയാത്ത കാര്യങ്ങളുമായിരുന്നു കേട്ടൊ...
  നന്നായിരിക്കുന്നു ഈ വിവരണങ്ങൾ ...

  ReplyDelete
 2. വളരെ നല്ല തുടക്കം...വിവരണങ്ങള്‍“സജീ”വം.!
  പ്രവാസത്തിനിടയില്‍ പലപ്പോഴും പ്ലേന്‍
  ചെയ്തിരുന്ന ‘പിരമിഡ് ദേശ’യാത്ര മറ്റുപല
  നിമിത്തങ്ങളാല്‍ പൂവണിഞ്ഞില്ല,ഇനിയിപ്പോള്‍
  “നൈലിന്‍റെ തിരങ്ങളിലൂടെ”ഒരു ഓസിയത്ര
  നടക്കട്ടെ..!
  പ്രവാസവാസത്തിനിടയില്‍ നാം പരിചയപ്പെട്ട
  ‘ഷാമ്പവറമ്പ-ശകബീക്ക’മാരല്ല യഥാര്‍ത്ഥ
  മിസ്റികളെന്ന് സജി പറഞ്ഞു തന്നത് നന്നായി..
  ശരിയാ,മറ്റു അറബ് ദേശക്കാരില്‍ കടുത്ത
  അഹങ്കാരികളും പരമപിശുക്കരുമാണ്‍ നമുക്ക്
  ഗള്‍ഫില്‍ ഇടപെടേണ്ടി വരുന്ന മിസ്റികള്‍..!
  യാത്ര തുടരട്ടെ...ഭാവുകങ്ങള്‍.

  ReplyDelete
 3. "ഈജിപ്റ്റു സന്ദര്‍ശനം കൊണ്ട് ഒരു കാര്യം മനസിലായി. അവിടുത്തെ, എറ്റവും അരസികരും, അഹങ്കാരികളും, മാനേജ്മെന്റിന്റെ ബാലപാഠം പോലും അറിയത്തില്ലാത്തവരേയും തിരഞ്ഞു പിടിച്ചാണ് ഗള്‍ഫില്‍ കൊണ്ടു വന്നിരിക്കുന്നത്." yes. ഗൾഫിൽ ജോലി ചെയ്തിട്ട് ഈജിപ്റ്റ് സന്ദർശിക്കുന്ന ഓരോ ആളും ഇത് വേഗം മനസ്സിലാക്കും.. പണ്ട് കെയ്‌റോയിൽ പോയിട്ട് തിരികെ വന്നപ്പോൾ എനിക്കും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്. അതെങ്ങനെ, ഗൾഫിൽ നമ്മൾ കാണുന്ന മിസറികൾ മുഴുവൻ ഒന്നുകിൽ മഹന്തസ് (എഞ്ചിനീയർ) അല്ലെങ്കിൽ ദക്തൂർ....!! ഇതല്ലാതെ മറ്റൊരു കാറ്റഗറി ഇങ്ങോട്ട് വരുന്നില്ലല്ലോ!!ഈ രണ്ടു വിഭാഗങ്ങളെന്നു പറയുന്ന ഗൾഫന്മാരുടെ തലയിലൊന്നും ഇല്ലതാനും!

  പോട്ടെ, യാത്രാവിവരണത്തിന്റെ തുടക്കം ഗംഭീരമായിട്ടുണ്ട്. എഴുതി തെളിയുക എന്നുപറയുന്നത് ഇതാണ്. വേഗം വേഗം അടുത്ത ഭാഗങ്ങൾ പോരട്ടെ.

  ReplyDelete
 4. തുടക്കം നന്നായിട്ടുണ്ട്, സജി.അടുത്തത് ഉടനെ പ്രതീക്ഷിക്കുന്നു

  ReplyDelete
 5. നൈല്‍ ഒഴുകിതുടങ്ങിയല്ലോ.. സന്തോഷം..
  ഉല്‍ഭവം നന്നായി..അപ്പോള്‍ പ്രവാഹവും കൂടുതല്‍ കരുത്തോടെ ആവുമല്ലോ.

  ആശംസകള്‍

  ReplyDelete
 6. നന്നായിരിക്കുന്നു :) അടുത്തത് വരട്ടെ :)

  ReplyDelete
 7. വായിച്ച് തുടങ്ങി....

  ഒഴുക്ക് തുടരട്ടെ...
  അനുസ്യൂതമായി....

  (ഫോട്ടോകള്‍ക്ക് പിശുക്ക് കാട്ടരുത്.)

  ReplyDelete
 8. ഈ വിവരണത്തിനു നന്ദി, അച്ചായാ.

  ഇങ്ങനെയെങ്കിലും ഇതൊക്കെ വായിയ്ക്കാന്‍ അവസരമുണ്ടായല്ലോ... തുടരുക.

  ReplyDelete
 9. This comment has been removed by the author.

  ReplyDelete
 10. അഭിനന്ദനങ്ങള്‍ സജി,

  വളരെ നല്ല ഒരു യാത്രാവിവരണം. പിന്നെ മിസ്രികളെ കുറിച്ചുള്ള പരാമര്‍ശം. എന്റെ ഇരുപതു വര്‍ഷത്തെ ഗള്‍ഫ്‌ ജീവിതത്തിന്റെ അടിസ്ഥാനത്തില്‍ നൂറ്റൊന്നു ശതമാനം യോജിക്കുന്നു. ദൊക്ക്ദൂര്‍ (doctor) എന്ന ഒരു വിഭാഗവും ഈ പ്രദേശത്തു ഉണ്ട്. പക്ഷെ അവര്‍ വെറും ഡോക്ടര്‍ അല്ല. കണ്‍സള്‍ട്ടന്റ്സ് ആണത്രേ അവര്‍! ഇന്ത്യയില്‍ നിന്നും, ലണ്ടനില്‍ നിന്നും, അമേരിക്കയില്‍ നിന്നും പഠിച്ചു വരുന്ന ഡോക്ടര്‍മാരെ പോലും ഇവരാണത്രേ ഇന്റര്‍വ്യൂ ചെയ്തു ജോലിക്ക് നിയമിക്കുന്നത്.

  എന്റെ ഒരു പാകിസ്ഥാനി സഹപ്രവര്‍ത്തകന്‍ ഓപറേഷന് വേണ്ടി ഒരു ഇന്ത്യന്‍ ഡോക്ടറുമായി അപ്പോയിന്റ്റ്‌മെന്റ് ഉറപ്പിച്ചു കഴിഞ്ഞിട്ട് ചില സാങ്കേതിക കാരണങ്ങളാല്‍, സമയത്തിനു ഒരു മിസ്രി ഡോക്ടര്‍ വന്നപ്പോള്‍ ഷാര്‍ജയിലെ കുവൈറ്റ് ആശുപത്രിയില്‍ നിന്നും, ധരിച്ചിരുന്ന വസ്ത്രത്തോടെ തന്നെ ഇറങ്ങി ടാക്സി പിടിച്ചു രക്ഷപെട്ട ഒരു സംഭവം ഓര്മ വരുന്നു.

  ക്ഷമിക്കുക. വിഷയം മാറ്റുന്നില്ല. തുടരട്ടെ. പരമാവധി ചിത്രങ്ങള്‍ ഉള്‍പ്പെടുത്തുവാന്‍ ശ്രദ്ധിക്കുമല്ലോ?

  ReplyDelete
 11. ഞാനിപ്പോഴും ആ ഹിമാലയ നിരകളില്‍ എവിടെയോ കുടുങ്ങിക്കിടക്കുകയാണ്. അതിന്റെ ഭാഗം 8 മുതല്‍ വായിച്ച് തീര്‍ക്കാതെ നൈലിലേക്ക് വരുന്ന പ്രശ്നമില്ല. അല്ലാതെ അസൂയ കൊണ്ടൊന്നും അല്ല.

  (ആത്മഗതം:‌- ബാക്കിയുള്ളവന്റെ വയല്‍ക്കുരു ശേഖരത്തിന് പാരയുമായി ഓരോന്നിങ്ങനെ ഇറങ്ങിക്കോളും) :) :)

  ReplyDelete
 12. സജിയേട്ടാ,

  നൈൽ നദിയുടെ ഓളങ്ങളും, പിരമിഡുകളുടെ മാസ്മരികതയും പലവുരു മാടിവിളിച്ചിട്ടും, ഭാഗ്യമില്ലാതെ പോയി.

  യാത്രയുടെ തുടക്കം ഗംഭീരമായി.

  തുടരുക.

  ആശംസകൾ.

  Sulthan | സുൽത്താൻ
  .

  ReplyDelete
 13. തുടക്കം കൊള്ളാം .. എനിക്ക് ആ പാപ്പിറസ് ചെടി അവസാനം കണ്ടതുകൊണ്ടോ,എന്ന് അറിയില്ല ... ഇനി അച്ചായന്‍ ടെ അടുത്ത പോസ്റ്റ്‌ അത്ര മൂര്‍ച്ച ഉള്ളത് ആയിരിക്കും എന്നും തോന്നി ..നന്നായിരിക്കുന്നു അച്ചായാ .ഇത്രയും വിശദമായി എഴുതിയത് കൊണ്ട് തന്നെ പുതിയ കുറെ വിവരം ഇതില്‍ നിന്നും എല്ലാര്ക്കും കിട്ടി കാണും .എല്ലാ വിധ ആശംസകള്‍ ...

  ReplyDelete
 14. എന്റമ്മോ !!!
  അച്ചായന്‍ ഒരു എഴുത്തുകാരനായി രൂപാന്തരപ്പെട്ടിരിക്കുന്നു.
  :)

  നൈല്‍ നദിയും പാപ്പിറസ് ചെടിയും മറ്റും എന്തൊക്കെ വികാരങ്ങളാണ് മനസ്സിലുണര്‍ത്തുന്നതെന്ന് പറയാന്‍ പറ്റുന്നില്ല. കുട്ടിക്കാലം മുതല്‍ വായിച്ച് വരുന്ന് പിരമിഡിന്റെ നാട്ടിലെ മിസ്റ്ററീസ് മനസ്സില്‍ പൊന്തുന്നു.

  ReplyDelete
 15. സജിച്ചായ..

  ആദ്യമെ നന്ദി പറയുന്നു..ഒരു രാജ്യത്തിന്റെ പൈതൃകം,സംസ്കൃതി,ചരിത്രം,സാമൂഹികം എന്നിവയിൽക്കൂടിയുള്ള ഈ തേരോട്ടത്തിന്റെ അലകൾ നമ്മുടെ ബൂലോഗത്തെ വീണ്ടും സജീവമാക്കുമെന്ന് നിസംശ്ശയം പറയാം. കഴിഞ്ഞ സഞ്ചാര സാഹിത്യത്തിന്റെ പോരായ്മകളെല്ലാം പരിഹരിച്ചുകൊണ്ടുള്ള ഒരു വിവരണമായിരിക്കും നൈലിന്റെ തീരങ്ങളിലൂടെയെന്ന് ആമുഖ എഴുത്തിൽക്കൂടി മനസ്സിലാക്കുന്നു. ഇനിയും ഇനിയും സജിച്ചായന് ഇത്തരം യാത്രകൾ ചെയ്യാൻ സാധിക്കട്ടെ അതിനുള്ള ആരോഗ്യവും മറ്റു ചുറ്റുപാടുകളും തമ്പുരാൻ തന്നനുഗ്രഹിക്കട്ടെ..

  എല്ലാവിധ ആശംസകളും നേർന്നുകൊണ്ട് ഞാനും ഈ തീരങ്ങളിലൂടെ യാത്ര ചെയ്യുന്നു...

  ഒരു നിർദ്ദേശം..പടങ്ങളിൽ ക്ലിക്കിയാൽ വലുതായി കാണാവുന്ന സംവിധാനം ഉണ്ടാക്കണം..

  ഒരോഫ്..നിരുഭായി..കുടുംബത്തിന്റെ ദുഖത്തിൽ പങ്കുചേരുന്നു. എന്റെ പതിനൊന്നാം വയസ്സിൽ അച്ഛൻ മരിച്ചു.ഇതുമായി നോക്കുമ്പോൾ മനോജ് ഭാഗ്യവാനാണ്...കാലചക്രം മുന്നോട്ട് പോകുമ്പോൾ നാമും ഇതുപോലെ ഒരിക്കൽ..

  ReplyDelete
 16. യാത്രാ വിവരണം വായിക്കുന്നുണ്ട്, കാണണം എന്ന് വളരെകാലമായി ആഗ്രഹിക്കുന്ന ഒരു സ്ഥലമാണ് ഈജിപ്ത്.

  ReplyDelete
 17. പിക്നിക് സ്പോട്ട്കൾ കണ്ട് എല്ലാവരും മടുത്തിരിക്കുന്നു..
  അടുത്ത പോസ്റ്റ്കൾക്കായി കാത്തിരിക്കുന്നു, സജിച്ചായാ.. :)

  ReplyDelete
 18. ഈജിപ്തിനെക്കുറിച്ചുള്ള ഏറ്റവും മനോഹരമായ ഓര്‍മ്മ എന്നത് എസ്.കെ പൊറ്റെക്കാടിന്റെ “നൈല്‍ ഡയറി”വായിച്ചതാണ്.സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഇതുപോലെ ഒരു ഏപ്രില്‍ വേനലവധിക്കാലത്ത് ഒറ്റയിരിപ്പിനു വായിച്ചു തീര്‍ത്ത പുസ്തകം.നൈലിലൂടെ യാത്ര ചെയ്ത പോലെ ഒരു അനുഭവം ആയിരുന്നു അത്..

  പൊറ്റെക്കാട് യാത്ര ചെയ്തത് നാല്‍‌പതുകളിലാണ്.ഈജിപ്റ്റ് അതില്‍ നിന്നൊക്കെ വളരെ മാറിക്കഴിഞ്ഞിട്ടുണ്ടാവും..നൈലിന്റെ പുതിയ വിശേഷങ്ങള്‍ അച്ചായന്‍ പങ്കു വക്കുന്നത് വായിക്കാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു.

  ഒന്നാം ഭാഗം അസലായി...അപ്പോള്‍ പുറപ്പെടുക തന്നെ....!

  ആശംസകള്‍!

  ReplyDelete
 19. തുടരട്ടെ..
  നല്ല എഴുത്ത്..
  നല്ല വിവരണം...

  ReplyDelete
 20. അച്ചായാ.... സത്യം പറ...
  ശരിക്കും മസ്രികളെത്തന്നെയാണൊ അവിടെ കണ്ടത്.....!!?

  നന്നായിരിക്കുന്നു വിവരണം...
  നിങ്ങളോടൊപ്പം ഞങ്ങളും പിന്നാലെയുണ്ട്.....

  ആശംസകൾ.....

  ReplyDelete
 21. നല്ല അവതരണം.

  എനിക്കിഷ്ടപ്പെട്ടു!

  ReplyDelete
 22. മാനവ ചരിത്രമുറങ്ങുന്ന മണ്ണിലേക്ക് അച്ചായന്‍ പോയി എന്നു കേട്ടപ്പോള്‍ തന്നെ കണ്ടിട്ടില്ലത്തതും കേട്ടിട്ടില്ലാത്തതുമായ ചരിത്ര ഭാഗങ്ങള്‍ ഇനി അറിയാം എന്നു തന്നെ ഉറപ്പിച്ചിരുന്നു.

  അവിടുത്തെ ഒരോ മണല്‍ത്തരികള്‍ക്കും ഒരായിരം ചരിത്ര കഥകള്‍ പറയാനുണ്ടാവും. അതെല്ലാം അറിയാമെങ്കിലും പറയണമെങ്കിലും ഒരു ജന്മം പോരാ ! അതുകൊണ്ട് അച്ചായന്റെ മാക്സിമം ഇട്ട് ഇതിലൊരു പിടി പിടിച്ചോ :) വായിച്ചറിഞ്ഞ പലതും നേരില്‍ കാണുന്ന സുഖം ഒന്നു വേറെയാണേ :)

  പെട്ടൊന്നൊന്നും ഇതു തീര്‍ത്തേക്കരുത്. കൂടാതെ പടം ഇടുന്ന കാര്യത്തില്‍ ഒരു പിശുക്കുക് കാണിക്കേണ്ട :)

  ReplyDelete
 23. നന്നായിരിക്കുന്നു...

  ReplyDelete
 24. തൽക്കാലം എന്റെ അസൂയ മാത്രം രേഖപെടുത്തി പോകുന്നു സമയകുറവു കാരണം , തിരക്കൊന്നു കഴിയട്ടെ ഞാനും ബൂലോകത്തേക്ക് ശക്തമായി തിരിച്ചു വരുന്നുണ്ട് .

  ReplyDelete
 25. This comment has been removed by the author.

  ReplyDelete
 26. ചരിത്രമുറങ്ങുന്ന നൈലിന്റെ തീരങ്ങളിലൂടെയുള്ള പ്രയാണം തുടരട്ടെ!

  ഈജിപ്റ്റിലെ മസ്‌രികളെന്നാൽ നാം ഇവിടെ ക്കാണുന്ന മസ്‌രികൾ അല്ല എന്നറിഞ്ഞതിൽ സന്തോഷം. അഹങ്കാരത്തിനു കയ്യും കാലും വെച്ച് മുട്ടൻ പാരയുമായി വരുന്ന കോട്ടുധാരികളായ മുഹന്ദിസുമാർക്കിടയിൽ ഗൾഫിലേക്കുള്ള തിരഞ്ഞുപിടുത്തത്തിനിടയിൽ അബദ്ധത്തിൽ പെട്ടുപോവുന്ന നല്ലവരെയും അവർ വെറുതെ വിടാറില്ലല്ലോ.

  ഭാവുകങ്ങൾ!

  ReplyDelete
 27. വായിച്ചു...ആ വകയില്‍...ഗിവ് അസ്‌ ആള്‍സോ സം തിംഗ്... ;)

  ReplyDelete
 28. നാട്ടില്‍ ആയതുകൊണ്ട് സമയത്ത് മെയിലും ബ്ലൊഗും ചെക്ക് ചെയ്യുവാന്‍ സൌകര്യമില്ല. (കേരളത്തില്‍ ഇന്റെര്‍നെറ്റ് സൌകര്യമില്ല എന്നല്ല-ഞാന്‍ അങ്ങു കുഗ്രാമത്തിലാണേ..)

  അതുകൊണ്ട് വായിച്ച, കമെന്റിയ- എല്ലാവര്‍ക്കും ഒരു കോമണ്‍-നന്ദി.

  സജി

  ReplyDelete
 29. നല്ല തുടക്കം... വായിച്ച് രസം പിടിച്ചു വന്നപ്പോഴേയ്ക്കും തീർന്നു പോയി.

  അടുത്തഭാഗം കുറച്ച് നീളം കൂടിയാലും കുഴപ്പമില്ല

  ReplyDelete
 30. സജിച്ചായാ,
  നൈൽ ഒഴുകി തുടങ്ങിയത് സൂപ്പർ അയിട്ടുണ്ട്.. സ്വപ്നങ്ങളിൽ മാത്രം കാണാൻ വിധിച്ചിട്ടുള്ള ഈ സ്ഥലങ്ങളിലൊക്കെ സഞ്ചരിച്ച് അച്ചായനും നിരക്ഷരനുമൊക്കെ തരുന്ന മനോഹരമായ വിവരണങ്ങൾ വളരെ പ്രയോജനമാണ്.. വരും പോസ്റ്റുകളിൽ കുടുതൽ ചിത്രങ്ങൾ ഉൾപ്പെടുത്തുമെന്ന് കരുതട്ടെ.. നൈൽ ശാന്തമായി ഒഴുകട്ടെ.. തീരത്തിലൂടെ അച്ചായന്റെ രഥം ഉരുളട്ടെ.. കാത്തിരിക്കുന്നു...

  ReplyDelete
 31. ഫറോന്മാരുടെയും മറ്റും കഥകള്‍ കൊണ്ട് കൊഴുക്കട്ടെ ഇനിയുള്ള പോസ്റ്റുകള്‍ . യഹൂദക്കുട്ടികളെ നൈലില്‍ ഒഴുക്കിയ കഥയൊക്കെ ആദ്യായിട്ടാണ് കേള്‍ക്കുന്നത്. അല്ലെങ്കിലും ഈജിപ്റ്റിനെപ്പറ്റി എനിക്കൊന്നുമറിയില്ല. ഈജിപ്റ്റോളജി പഠിച്ചിട്ട് തന്നെ ഇനി ബാക്കി കാര്യം :)

  യാത്ര തുടരട്ടെ അനുസ്യൂദം. രണ്ടാം ഭാഗം ഇപ്പോള്‍ വായിക്കുന്നില്ല. മൂന്നും കൂടെ ചേര്‍ത്ത് വായിക്കാം. എനിക്ക് പിരിമിഡിന് അകത്തേക്ക് കയറാനായി കാത്തുനില്‍ക്കാനാവില്ല. അതുകൊണ്ടാ :)

  ReplyDelete
 32. പോകണമെന്ന് വളരെ ആഗ്രഹമുള്ള സ്ഥലമാണ് ഈജിപ്ത്. തത്കാലം ഈ പോസ്റ്റുകള്‍ വായിച്ച് സമാധാനിക്കട്ടെ. :)

  ReplyDelete
 33. അച്ചായോ..

  നീരുവിനൊരു പ്രധാന എതിരാളി തന്നെയാണു താന്‍ എന്നു തെളിയിച്ചു കൊണ്ടിരിക്കുന്നു..
  വളരെയേറെ ഹൃദ്യമായ വിവരണങ്ങളാല്‍ പോസ്റ്റിലേക്ക് ഇഴുകിച്ചേരാന്‍ നിര്‍ബന്ധിതമാക്കുന്ന എഴുത്ത് കാഴ്ച വച്ചിരിക്കുന്നു..
  ആശംസകള്‍..


  ഈജിപ്റ്റിരെ മലയാളികളുമായി താരതമ്യപ്പെടുത്തിയിരിക്കുന്നതു കണ്ടു..
  സത്യാമാണൊ അച്ചായാ..
  നമ്മളെക്കാള്‍ വല്യ ‘ഭുലി’ കളാണൊ ലവന്മാര്‍ !!

  ReplyDelete
 34. @ ഹരീഷ് തൊടുപുഴ -

  ഹിമാലയ യാത്രാവിവരണം എഴുതിയതോടെ നീരുവൊന്നും ഒന്നുമല്ലെന്ന്(അല്ലെങ്കില്‍ എന്ത് പുണ്ണാക്കാണാവോ) അച്ചായന്‍ തെളിയിച്ചതാ :)

  ഇതിപ്പോ ചതഞ്ഞരഞ്ഞ് ഏതോ റോട്ടില് കിടക്കുന്ന നീരുവിന്റെ മുകളിലൂടെ റോഡ് റോളര്‍ ഓടിച്ച് കളിക്കുകയാണെന്ന് മനസ്സിലാക്കാനുള്ള പഠിപ്പെങ്കിലും തികഞ്ഞില്ലേ ഉണ്ണീ ( വടക്കന്‍ വീരഗാഥയിലെ മമ്മൂട്ടി സ്റ്റൈല്‍ വായിക്കണം.) :)

  ReplyDelete
 35. കൊള്ളാം..........
  പറഞ്ഞു മാത്രം അറിവുള്ള സ്ഥലത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍
  പിന്തുടരുന്നു

  ReplyDelete
 36. നൈൽ യാത്രാവിവരണം വായിച്ചു തുടങ്ങി ഹിമാലയൻ യാത്രാവിവരണത്തിൽ നിന്നും ഇജിപ്തിലേക്ക് വരുമ്പോൾ അച്ചായന്റെ എഴുത്തിൽ ഒരുപാട് പുരോഗതിയുണ്ട്

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts