
നമ്മളില്‍ പലരും മറക്കുന്ന ഒരു കാര്യമാണ് മലയാള മണ്ണ്. ജീവിതത്തിന്റെ തത്രപ്പാടില്‍ മറന്നു പോകുന്ന മണ്ണ്.
എന്തു മണ്ണ് ? ....ഉത്തരം ഉടനടി വന്നു!!! മനുഷ്യന് ജീവിക്കാന്‍ കിടന്നു ചക്രശ്വാസം വലിക്കുമ്പോഴാ, മണ്ണിനെയും മലയാളവും ഓര്‍ക്കുക!.
എന്തു മണ്ണ് ? ....ഉത്തരം ഉടനടി വന്നു!!! മനുഷ്യന് ജീവിക്കാന്‍ കിടന്നു ചക്രശ്വാസം വലിക്കുമ്പോഴാ, മണ്ണിനെയും മലയാളവും ഓര്‍ക്കുക!.
മക്കളെ സായിപ്പാക്കുകയാണോ? അവര്‍ മലയാളം മറക്കില്ലെ??? എന്താ അഭിപ്രായം???
you see, i will tell you, ഉത്തരം ഉടനടി ഇംഗ്ലീഷിലേക്ക് തെന്നി നീങ്ങി.
ഞാന്‍ ഒന്നു തടയിട്ടു പിടിച്ചു....'സര് മലയാളത്തില്‍ പറഞ്ഞാല്‍ കൊള്ളാമായിരുന്നു. എനിക്കെഴുതിയെടുക്കാന്‍ എളുപ്പമായിരുന്നു'. എന്റെ മുറവിളി.
'പലരും അങ്ങിനെയാണ്, ഇവിടെ നമുക്കാവശ്യം ഇഗ്ലീഷ് തന്നെ...കൂടെ, മറുന്നു പോകാതിരിക്കാന്‍ മക്കള്‍ വീട്ടുകാരിയോട് മലയാളം സംസാരിക്കറുണ്ട്'.
എന്റെ അഭിപ്രായത്തില്‍ ഇംഗ്ലീഷ് വേണം പക്ഷെ കൂട്ടത്തില്‍ മലയാളം പഠിപ്പിക്കുകയും വേണം. ഇന്നത്തെ ലോകത്ത്, മലയാളം പഠിച്ചതുകൊണ്ട് പ്രത്യേകിച്ചെന്തെങ്കിലും പ്രയോജനം ഒന്നും തന്നെയില്ല. പിന്നെ ഇന്നത്തെ സ്കൂളുകളിലും ഒന്നും തന്നെ മലയാളം പഠിപ്പിക്കാന്‍ അദ്ധ്യാപകര്‍ തന്നെ താല്പര്യം കാണിക്കുന്നില്ല.
ഇതിനിടെ ഞനെന്റെ സ്വന്തം കുഞ്ഞിന്റെ കാര്യം ഓര്‍ത്തു, എന്നോട് തകര്‍ത്തുവാരി ഇംഗ്ലീഷ് സംസാരിച്ച് “നിങ്ങളുടെ മകന് മലയാളം പഠിക്കാന്‍ താല്പര്യം ഇല്ലെങ്കില്‍ എതിനാണു നിര്‍ബന്ധിക്കുന്നത് എന്നു, ചോദിച്ച മലയാളം റ്റീച്ചര്‍ “ !!!
അപ്പൊ...... ചൈനക്കരനും ഫ്രഞ്ചുകാരനും ഇംഗ്ലീഷ് അറിയില്ലല്ലൊ?
അതു ശരി തന്നെ?? പക്ഷെ ഇന്ന് ലോക നിലവാരത്തില്‍ കുഞ്ഞുങ്ങള്‍ എത്തിച്ചേരണമെങ്കില്‍ ഇംഗ്ലീഷ് വേണം, ഇംഗ്ലീഷ് ഭാഷയുടെ അപര്യാപ്തത മൂലം ചൈനക്കാര്‍ പലപ്പോഴും പിന്നോട്ട് പോകുന്നു. അത് കൊണ്ട് അവര്‍ യുദ്ധകാലടിസ്ഥാനത്തില്‍ ഇംഗ്ലീഷ് പഠിക്കാന്‍ തുടങ്ങിയിരിക്കുന്നു. റഷ്യക്കാരും അത് പോലെ തന്നെ ഫ്രഞ്ചുകാരും.
ഉം...
പക്ഷേ ഇതിനൊക്കെ രണ്ട് വശമുണ്ട്, അന്ധമായ ആരാധനയോടും വിരോധത്തോടും എനിക്ക് യോജിപ്പില്ല‘. പുള്ളിക്കാരന്റെ കൊള്ളിച്ചുള്ള ഒരു സംസാരം. ഒരിക്കലും മലയാളമണ്ണിലേക്ക് തിരികെപ്പോകാന്‍ യാതൊരുദ്ദേശവും ഇല്ലാത്ത, ഈ മാഹാമനസ്കനോടിനി എന്തു പറയാന്‍! എന്റെ ജോലിയുടെ ഭാഗമായി ഒരു സര്‍വെക്ക് ഞാനെത്തിയതാണീ ഓഫീസ്സില്‍!!!. മലയാളി ആണ് എന്ന പരിവേഷത്താല്‍ ഞാന്‍ എന്റെ സ്വയം കണ്ടെത്തിയ വിഷയം ചോദിച്ചു മനസ്സിലാക്കി എന്നെയുള്ളു.
പക്ഷെ അവിടെ നിന്നും ഇറങ്ങുമ്പോള്‍ മനസ്സിലായി, ഞാനും അധികം താമസിയാതെ സായിപ്പിന്റെ പിടിയില്‍ അകപ്പെടും. ജീവിതം കരപിടിപ്പിക്കാന്‍ നോക്കി നോക്കി, എന്റെ ജീവിതത്തിന്റെ തായ്വേരിനാണ് ഞാന്‍ കോടാലി വെച്ചിരിക്കുന്നത്. ഞാനെത്ര തന്നെ നിര്‍ബന്ധിച്ചു പഠിപ്പിച്ചാലും, ജീവിതത്തിന്റെ ഒരു പരിധിക്കപ്പുറം എനിക്ക് എന്റെ മക്കള്‍ക്കു പൊലും പകര്‍ന്നു നല്കാന് കഴിയാത്ത എന്റെ മാതൃഭാഷ. എത്ര ശ്രമിച്ചാലും, റ്റി വി യിലും മറ്റും സംസാരിക്കുന്നതു കണ്ടാല്‍ത്തന്നെ അറിയാം, മലയാളം നശിച്ചു കൊണ്ടിരിക്കുകയാണെന്ന്. വളരെ ആധികാരികമായി കര്യകാരണസഹിതം വിസ്തരിക്കുന്നതു കണ്ടാല്‍ തോന്നും നാളെ ഇവരൊക്കെ നാട്ടില്‍ വന്ന് ഓട്ടോക്കരൊടും ബസ്കണ്ടെക്ടറോടും മറ്റും, പ്ലീസ്, കാബ് പ്ലീസ്സ് എന്നും, “പഴവങ്ങാടി ചന്തക്ക് കൊണ്ടുപൊയി അതുവഴി, ശംഖുമുഖം കടാപ്പുറത്തു കൊണ്ടുപോകണം, പിന്നെ വെട്ടുകാടുപള്ളിയില്‍ നേര്‍ച്ചക്ക് പോകണം എന്നും“, ഈ മലയാളി ഇംഗ്ലീഷ് ചേട്ടന്മാര് എങ്ങനെ പറയും.
എത്രകണ്ട് പുരോഗമനചിന്താഗതികള്‍ വന്നെത്തിയാലും, ഏതു നാട്ടില്‍ എത്തിച്ചേര്‍ന്നാലും നാടും വീടും ഭാഷയും മറന്നുള്ള ഈ ജീവിതം, എങ്ങിനെ മുന്നോട്ടു പോകും.പ്രത്യേകിച്ച് മലയാളഭാഷയുടെ നാശം സംഭവിച്ചുകൊണ്ടിരിക്കുന്നു...മലയാളം കവിത ,നോവല്‍ എന്നിവയുണ്ടോ എന്നു ചെന്നു കടകളില്‍ ചോദിച്ചാല്‍ , തിരികെ നമ്മളെ ഒരു നോട്ടം!!! ഇതേതു ജീവി എന്ന പോലെ!! പ്രവാസത്തിന്റെ മറുവില ഇത്രകണ്ടു ഭീകരമാകുമെന്നു കരുതിയിരുന്നില്ല.
ഏത്രകണ്ട് മറ്റുള്ളവര്‍ നിഷേധിച്ചാലും എന്റെ മലയാളം എന്ന തോന്നല്‍ ഓരോരുത്തര്‍ക്കും വന്നല്‍ത്തന്നെ, മലയാളം എന്നും മലയാളമായിത്തന്നെ അവശേഷിക്കും. നമ്മുടെ മാതൃകാപരമായ വ്യക്തിത്വം എന്നും മലയാളിത്തത്തോടെ തന്നെ നിലനില്ക്കും.
ഇതാരോട് പറയാൻ..? പ്രസക്തമായ കുറിപ്പ്.
ReplyDeleteമലയാളിക്ക് മലയാളം വേണ്ടെങ്കിൽ പിന്നെ ആർക്കുവേണം. മലയാളത്തെ മാത്രം സ്നേഹിച്ച എനിക്ക് നേരിടേണ്ടിവന്ന അനുഭവങ്ങൾ കൊണ്ടുമാത്രം ചിലപ്പോഴെങ്കിലും മലയാളത്തെ വെറുത്തിട്ടുണ്ട് ഞാൻ. ഇന്നും മലയാളമല്ലാതെ മറ്റൊരു ഭാഷയും എനിക്കു വശമില്ല. ഈ ജീവിതകാലം മുഴുവനും എനിക്കു മലയാളം മതി. എന്റെ മലയാളം.. എന്റെ അമ്മ മലയാളം..
മലയാളം മറന്നു പോകുന്ന മലയാളികള്‍!!
ReplyDeleteമകനെ സ്കൂളില്‍ രണ്ടാമത്തെ ഭാഷയായി മലയാളം എടുപ്പിച്ചപ്പോള്‍ ഞങ്ങളെ പുശ്ചത്തോടെ നോക്കി പരിഹസിച്ചവരുണ്ട്. പത്താം ക്ലാസ്സോടെ അവന്റെ മലയാള പഠനവും കഴിഞ്ഞു. ഇനി സ്വയം വായിച്ചു മനസ്സിലാക്കുക എന്നല്ലാതെ മലയാളം മെയിന്‍ എടുത്തു പഠിക്കയൊന്നുമില്ലല്ലോ. എങ്കിലും മനസ്സില്‍ ഒരു ചെറിയ സന്തോഷമുണ്ട് ഭാഷ അറിയാലോ.. മറ്റു പ്രവാസി കുഞ്ഞുങ്ങളെ പോലെ അല്ലാലോ.
പോസ്റ്റ് കൊള്ളാം സ്വപ്ന.
എന്താണീ ‘ബൂ‘ലോകം. മലയാളത്തെ രക്ഷിക്കാനുള്ള ശ്രമത്തിന് എല്ലാവിധ ആശംസകല്.
ReplyDeleteഒരു മലയാളം ടീച്ചറുടെ അനുഭവം നോക്കൂ......
ReplyDeleteഎത്രയോ നാളുകളായി ചര്‍ച്ചകളില്‍ മാത്രം ഒതുങ്ങുന്നു ഈ വിഷയം...പോസ്റ്റ് സമയോചിതമാണ്.
ReplyDeleteപരിഹാരം ഒന്നേ ഉള്ളു...മലയാളം പറയണമെന്ന് നമ്മള് തന്നെ തീരുമാനിക്കുകാ..
തിരക്കും പുതുമയും മതി എന്നായിരിക്കുന്നു മനുഷ്യന്.
ReplyDeleteനല്ലത് തിരയാനോ ഉപദേശം കേള്‍ക്കാനോ വളര്‍ന്നുവരുന്ന തലമുറക്ക് കഴിയാതായിരിക്കുന്നു.
അതിനനുസരിച്ച് ചലിക്കാന്‍ മടുള്ളവര്‍ പല കാരണങ്ങളും കണ്ടെത്തുന്നു.
എന്റെ ഒരു ബന്ധു അറിയപ്പെടുന്ന ഒരു വിദ്യാലയത്തിലെ മലയാളം അദ്ധ്യാപികയാണ്. അവർക്ക് ആ വിദ്യാലയത്തിൽ മലയാളം ക്ലാസ്സിനകത്ത്, വിഷയവുമായി ബബ്ധപ്പെട്ട് മാത്രമേ, മലയാളം പറയാൻ അനുവാദമുള്ളു. ക്ലാസ്സിനു പുറത്തിറങ്ങിയാൽ കാമ്പസിൽ വെച്ച്, സ്വന്തം മകനോട് പോലും ഇംഗ്ലീഷ് പറയണം. അതാണ് നമ്മുടെ മലയാളം.
ReplyDeleteസുനില്‍ പണിക്കര്‍... മലയാളം എന്റെ അമ്മ എന്നു പറയുന്ന ദിവസം മുതല്‍ നിങള്ഒറ്റക്കാവും, മലയാളത്തെ സ്നേഹിക്കാന്‍ പാടില്ല അതു ഒരു 'കള്‍ച്ചര്‍ ക്ലീഷെ'മാത്രം. കിച്ചു....ഇവിടെ ഈ ഗള്‍ഫില്‍ റോഡില്‍ പോലും മലയാളം പാടില്ല, അതിനു വ്യത്യസ്ഥമായ ഒരു അനുഭവം എനിക്കു ഇവിടെ ഒമാനില്‍ മാത്രം,കാശിന്റെ പരിമിധിയും ബുദ്ധിമുട്ടും ഇവിടുത്തുകാര്‍ക്കും ഉള്ളതുകൊണ്ട്,ചികല്‍സക്കും മറ്റുമായിം ധാരാളം ഒമാനികള്‍ കേരളത്തിലേക്ക് പോകുന്നു. അവര്‍ക്കുള്ള ബഹുമാനം പോലും നമ്മുടെ സ്വന്തം ആള്‍ക്കാര്‍ക്കില്ല.ശശിധരന് നമ്മുക്കാര്‍ക്കും മലയാളത്തെ രക്ഷിക്കാനാകില്ല,വേദനപ്പിക്കു ന്നവര്‍ നമ്മുടെ കുടുംബത്തുതന്നെയുണ്ട്, ആര് ആരെ രക്ഷിക്കും?ഷാ.....ഇതൊരു ഒറ്റപ്പെട്ട സംഭവം അല്ല!!സിബു.....ചര്‍ച്ചയില്‍ മാത്രം ഒതുങിപ്പോകുന്നു എന്നതാണ് മലയാളത്തിന്റെ ഗതികേട്!!മിനി...മലയാളം പഠിപ്പിക്കാ നെങ്കിലും സമ്മതിക്കുന്നുണ്ടല്ലോ,ഭാഗ്യം എന്നു കരുതൂ.
ReplyDeleteഎന്റെ പഴയ പോസ്റ്റിൽ നിന്ന്
ReplyDelete"എന്റെ അമ്മയും എന്റെ നാടും, എന്നെ പഠിപ്പിച്ച, എന്റെ സ്വന്തം ഭാഷയായ, മലയാളമെ, സത്യമായും ഞാൻ കിന്നരിക്കുന്നതും ചിന്തിക്കുന്നതും മലയാള ഭാഷയിൽ തന്നെ"
http://georos.blogspot.com/2009/11/blog-post.html
സംവദിക്കാനുള്ള ഒരു ഉപായമായി മാത്രം ഭാഷയെ കണ്ടാല്‍ ഇങ്ങനെയൊരു ഭയപ്പാടിനു ഭീകരത കുറയും...നമ്മള് ഇപ്പോള്‍ ഉപയോഗിക്കുന്ന മലയാളഭാഷയും, ഇംഗ്ലീഷ് ഭാഷയും, എഴുത്തച്ഛന്റെയും, ഷേക്സ്പിയറിന്റെയും കാലത്തേക്കാള്‍ എത്രയോ എളുപ്പമാണ്...പണ്ടത്തെ ബൈബിള്‍ വായിച്ചാല്‍ ഒരക്ഷരം മനസ്സിലാകുമോ...നമ്മുടെ മക്കള്‍ ഉപയോഗിക്കുന്ന ഭാഷയോ, നമ്മുടെതിനേക്കാള്‍ എളുപ്പം...പക്ഷെ അവര്‍ കാര്യങ്ങള്‍ കൃത്യമായി സംവേദിക്കുന്നില്ലേ...
ReplyDeleteകാലക്രമത്തില്‍, എല്ലാ ഭാഷകളും കൂടി ലോപിച്ച് ഒരു ഭാഷയാകും, എല്ലാവരും രാജ്യങ്ങളുടെ പിടിയില്‍ നിന്ന് വിട്ട്, ഈ ഭൂമിയുടെ മക്കളാകും...അങ്ങിനെ വിചാരിച്ചാല്‍ എല്ലാം നല്ലതിനല്ലേ...അതിനായ് കാത്തിരിക്കാം...
നല്ല പോസ്റ്റ് തന്നെ .
ReplyDeleteപക്ഷേ ഇവിടെ മലയാളക്കരയിലെ മലയാളം മീഡിയത്തില്‍ പഠിക്കുന്ന മലയാളികുഞ്ഞിന്റെ ഗതി എന്താണ് .അവന് നന്നായി മലയാളം പറയാനും വായിക്കാനും ചിന്തിക്കാനും കഴിഞ്ഞേക്കും .പഠനം കഴിഞ്ഞ് അവന്/അവള് പുറത്തിറങ്ങട്ടെ ; മലയാളത്തില്‍ മാത്രം സംസാരിക്കാന്‍ അറിയുന്നവന് എന്ന ഒറ്റക്കാരണത്താല്‍ അവര്‍ക്ക് നഷ്ടമാകുന്ന തൊഴിലവസരങ്ങള്‍ എത്രയാണ് !
മാതൃഭാഷയെ ഓര്‍ത്ത് വിലപിക്കുമ്പോള്‍ മാതൃഭാഷ മാത്രം ശീലിച്ച് വരുന്നവരുടെ അവസ്ഥകൂടി മനസ്സിലാക്കിയിരുന്നെങ്കില്‍ ...
ഇന്നും എനിക്ക് വൃത്തിയായി സംസാരിക്കാനറിയുന്നത് മലയാളത്തില്‍ മാത്രം .എനിക്ക് ചിന്തിക്കാവുന്നതും മലയാളത്തില്‍ മാത്രം .എന്നാലും എനിക്കാവുമോ എന്റെ മലയാളത്തെ വെറുക്കാന്‍ ...
മലയാളം - എന്റെ അമ്മ.... മാതൃഭാഷയെ മറക്കുന്നതും പുച്ഛത്തോടെ കാണുന്നതും അമ്മയെ മറക്കുന്നതിനു തുല്യം എന്നാണെന്റെ വിശ്വാസം. ഇന്നത്തെക്കാലത്ത് ഇംഗ്ലീഷ് ആഗോള ഭാഷയായി മാറിക്കഴിഞ്ഞു,അത് അറിഞ്ഞിരിക്കേണ്ടത് ആവശ്യം തന്നെ.എന്നാല്‍,സ്വന്തം വീട്ടില്‍ കുടുംബാംഗങ്ങളോട് മാതൃഭാഷയായ മലയാളം സംസാരിക്കാമല്ലോ.
ReplyDeleteസമയോചിതമായ പോസ്റ്റ് നന്നായിരിക്കുന്നു.
മാതൃഭാഷയെ ഇത്രയേറെ അവഗണിക്കുന്ന മറ്റൊരു സമൂഹമുണ്ടോ എന്നത് സംശയമാണ്.... രണ്ടു വര്‍ഷം കോയമ്പത്തൂരില്‍ ആയിരുന്നതിനാല്‍ മലയാളം മറന്നു പോയി എന്നു പറഞ്ഞ സുഹൃത്തിനെയും അമേരിക്കയില്‍ ജനിച്ചു വളര്‍ന്നിട്ടും മലയാളം നന്നായി സംസാരിക്കുന്ന യുവസുഹൃത്തുക്കളെയും ഈയവസരത്തില്‍ ഓര്‍ത്തു പോകുന്നു.
ReplyDeleteഒരര്‍ത്ഥത്തില്‍ മാതാപിതാക്കള്‍ ഒരല്പം ശ്രദ്ധ വച്ചാല്‍ , അമ്മിഞ്ഞ പാലിനോടൊപ്പം അമ്മ മലയാളവും ഊട്ടി മക്കളെ വളര്‍ത്താനാവും.
പോസ്റ്റ് നന്നായി സപ്നാ.....
കാക്കര......ഭാഷയോടു കാട്ടുന്ന സ്നേഹം തന്നെ, ചാണ്ടിക്കുഞ്ഞെ....ശരി എല്ലാത്തിനും ശരി,കാലത്തി നനുസരിച്ചു മാറണം,അതും സമ്മതിക്കുന്നു. എന്നിരുന്നാലും സ്കൂളില്‍ പഠിക്കുന്ന കാലെത്തെങ്കിലും, നമ്മുടെ കുട്ടികളെ മലയാളം പഠിപ്പിക്കാന്‍ ശ്രമിക്കുക. ആരും തന്നെ മലയാളം പഠിക്കാതിരുന്നാല്‍ ,നാളെ എന്റെയും നിങളുടെയും കുട്ടികളെ half round shaped റ യും,double sunshape makes ന,
ReplyDeleteഇതൊക്കെ ആരു പഠപ്പിക്കും? ജീവി....... മലയാളത്തിനു വേണ്ടി,ഇത്രമാത്രം ത്യാഗം സഹിക്കേണ്ട!!!ഇന്റര്‍വ്യൂവരെ പോകേണ്ട, മലയാളത്തില്‍ ഇന്റ്ര് വ്യു നടത്തേണ്ട, സംസാരിക്കാനും സ്നേഹിക്കാനും വായിക്കാനും അഭിമാനത്തോടെ ഓര്ത്തിരിന്നാല് മതി. മലയാളത്തെ സ്നേഹിക്കുക എന്നത് പ്രായോഗികതയുടെ അതിര്‍വരമ്പുകളെ മറികടക്കേണ്ട ആവശ്യം ഇല്ല.അനില്‍ കുമാര്‍ .....ആഗോള ഭാഷയായിത്തീര്‍ന്ന ഇംഗ്ലീഷിനെ ബഹുമാനിച്ചെ മതിയാകൂ,ചൈനയും ജപ്പാനും എല്ലാറ്റിലും മുന്‍ നിരയില്‍ നില്‍ക്കുന്നത് ഇംഗ്ലീഷ് അറിയാവുന്നതു കൊണ്ടല്ല?അതും നാം മനസ്സിലാക്കണം.കുഞ്ചൂസെ...
അമ്മമാര്‍ മാത്രം വിചാരിച്ചാല്‍ സ്കൂളിലെങ്കിലും പഠിപ്പിക്കാം,അത് പഠിച്ചാല്‍ ,മാര്‍ക്കിന്റെ %കുറയും പിന്നെ,വളരെ stressful ആണ് കുട്ടികള്‍ക്ക്!! ഈ ചിന്താഗതി രക്ഷിതാക്കളുടെ മാത്രം മാറിയാല്‍ മതി.
പൊതുവില്‍ നമ്മള് മലയാളികള്‍ തന്നെയാണു ഇംഗ്ലീഷിനു വേണ്ടി മരിക്കുന്നത്..അതുകൊണ്ടാണല്ലോ ഈ കൊച്ചു മലയാളനാട്ടില് കൂണുപോലെ അണ്‍എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ വമ്പിച്ച വിജയമായത്.. അതിനും തെറ്റില്ല.. പക്ഷേ മലയാളം പറയുന്നതു എന്തോ മോശപ്പെട്ടതാണെന്ന ചിന്ത അവരില്‍ സൃഷ്ടിക്കുന്നതാണു അസഹനീയം..സപ്നയെപ്പോലെ ഒരുപാടു അമ്മമാര്‍ മുന്നിട്ടിറങ്ങിയാല്‍ മാറ്റം വരുത്താവുന്നതേയുള്ളൂ.. ശ്രമം തുടരുക.. ഭാവുകങ്ങള്‍..
ReplyDeleteസപ്ന .പോസ്റ്റ് കൊള്ളാം എന്ത് കൊണ്ട് എന്ന് വച്ചാല്‍ മലയാളം എന്നും ഞാന്‍ ഇഷ്ട്ടപെടുന്നു ..ഇപ്പോള്‍ എന്റെ കുട്ടികളെ മലയാളം പഠിപ്പിക്കാന്‍ പറ്റുംമോ എന്നുള്ള സംശയവും എന്റെ കൂടെ ഉണ്ട് .ലണ്ടനില്‍ താമസിച്ചിട്ടും അവരോടു മലയാളത്തില്‍ സംസാരിച്ചിട്ടും ,തിരിച്ചുള്ള മറുപടി കേള്‍ക്കുമ്പോള്‍ ഞാനും ചിന്തിക്കും ഇവര്‍ എന്താ ഇതുപോലെ ഒരു വാക്ക് പോലും പറയാന്‍ ആശ ഇല്ലേ ?പക്ഷെ നാട്ടില്‍ ചെന്ന് രണ്ടു ആഴ്ച കഴിയുമ്പോള്‍ അവരും പതുക്കെ ഓരോ വാക്ക് പറഞ്ഞും ,മൂളിയും നമ്മുടെ മലയാളം പറയും ..അതും സന്തോഷം ഉള്ള കാര്യം ആണ് .ഇംഗ്ലീഷ് പറയുന്നപോലെ അവരിലും മലയാളം എന്തോ ആണെന്ന് അവര്‍ക്കും അറിയാം ..മലയാള മണ്ണില്‍ നിന്നും വരുന്ന ആര്‍ക്കും നമ്മുടെ ഭാഷയെ മാറ്റി നിര്‍ത്തുവാനും സാധിക്കില്ല .അതുപോലെ നമ്മുടെ മക്കളും സമയം പോലെ ഇതെല്ലം പഠിക്കും എന്നുള്ള വിശ്വാസവും ആയി എന്റെ യാത്രയും മുന്‍പോട്ടു പോകുന്നു ..........
ReplyDeleteപ്രശ്നം മാനസികമായ അടിമത്തം തന്നെയാണ്. ആത്മനാശത്തിന്ന് ശേഷിയുള്ള അപകര്‍ഷതാബോധവും മലയാളിയുടെ കൂടെയുണ്ട്. അധികം വിദ്യാഭ്യാസമില്ലാത്തവര്‍ ശുദ്ധമായ മലയാളം ഉപയോഗിക്കുന്നുണ്ട് എന്നത് ആശ്വാസകരമാണ്.
ReplyDeleteവെറും മലയാളമല്ല ..അമ്മ മലയാളം ...
ReplyDeleteമലയാളത്തെ മറക്കുന്നു എന്ന് പറയുമ്പോള്‍ അമ്മയെ മറക്കുന്നു...നമുടെ ഭാഷയെ നമ്മള് മുറുകെ പിടിക്കാന്‍ വേണ്ടി പറയുമ്പോള്‍ അത് ഒരു പ്രാദേശിക വാദമായി കാണാം പക്ഷേ നമ്മുടെ അമ്മയെ കുറിച്ച നമ്മള് അല്ലാതെ വേറെ ആരാ പറയുക ...
എനിക്ക് തോനുന്നു മലയാളത്തിന്റെ മഹാത്മ്യം മനസിലാക്കാന്‍ നമ്മള് കുറച്ചു മാത്രം ഇംഗ്ലീഷ് പഠിക്കാതെ നന്നായി പഠികണം അപ്പോള്‍ ഇംഗ്ലീഷ് ഒരു ഭാഷയില്‍ കൂടുതല്‍ ഒന്നും ഇല്ല എന്നും നമ്മള് തിരിച്ചറിയും ...അതികം എന്ഗ്ലിഷിനെ പ്രേമികുന്നവര് ഇംഗ്ലീഷ് ഭാഷ മാത്രം അല്ല അത് ഒരു സ്റ്റാറ്റസ് കൂടി ആണ് എന്ന് കരുതുന്നവര്‍ ആണ് ...
അത് കൊണ്ട് ആണ് നന്നായി ഇംഗ്ലീഷ് മനസിലാകിയ പ്രവാസികള്‍ മലയാളത്തെ സ്നേഹിക്കാന്‍ തുടങ്ങിയത് ..