പച്ചിലകളുടെതണലും,പച്ചപുതച്ചു നിലക്കുന്ന വലിയ മലനിരകളും അവക്കിടയിൽ ഒതുങ്ങി പറ്റിച്ചേർന്നു കിടക്കുന്ന,ലോകപ്രസിദ്ധമായ പല ഹോട്ടലുകളും റെസ്റ്റോറന്റുകളും ഉണ്ട് ഒമാനിൽ.പല ഡിസ്ട്രിക്റ്റുകളായി വ്യാപിച്ചു കിടക്കുന്ന ഈ രാജ്യത്തിന്റെ കയ്യൊപ്പിന്റെ തന്നെ പ്രധാനഭാഗമാണ് ഇവിടുത്തെ വൈവിധ്യമാർന്ന,അതിവിശിഷ്ടമായ ഭക്ഷണരീതിയും ആതിഥേയത്വവും.കഴിഞ്ഞ 8 വർഷമായി ലോകത്തെ ഏറ്റവും നല്ല ഹോട്ടലിനുള്ള ‘World’s Best Hotel”അവർഡ് കിട്ടുന്നത്, മസ്കറ്റിലുള്ള ബാർ അൽ ജൈസ ഹോട്ടലിനാണ്. അത്യാധുനികതയിൽ,അടങ്ങിയ ഈ ഹോട്ടലിൽ ഇൻഡ്യൻ ഭക്ഷണം ഒരു പ്രത്യേക വിഭാഗം തന്നെയാണ്. അൽ ബുസ്താൻ പാലസ് നിർമ്മിച്ചതു തന്നെ ജി സി സി,മീറ്റിംഗിനു വേണ്ടിയാണ്,സകലവിധ സുരക്ഷാ സന്നാഹങ്ങളോടും കൂടി GCC മീറ്റിംഗിനു വേണ്ടി 200 ഏക്കറിനുള്ളിൽ നിർമ്മിക്കപ്പെട്ടതാണ് ഈ ഹോട്ടൽ.250 മുറികളടങ്ങുന്ന ഈ ഹോട്ടലിലെ ഇൻഡ്യൻ ബുഫെ,അതിവിഷിഷ്ടമാണ്.
ഏറ്റവുമധികം അനൌപചാരികതയും,ഔപചാരികമായും ഉള്ള എല്ലാത്തരം മീറ്റിംഗ് വിരുന്നുകളും മറ്റും നടക്കുന്ന, ഇൻഡ്യൻ മാനേജ്മെന്റിന്റെ കീഴിൻ നടക്കുന്ന റെസ്റ്റോറന്റാണ് മുംതാസ്സ് മഹാൾ. എല്ലാ നല്ല കംബനികളുടെയും ബിസിനസ്സ് മീറ്റിംഗുകളും, വിരുന്നുകൾക്കും എല്ലാവരുടെ ആദ്യത്തെ റെസ്റ്റോറന്റിന്റെ പേരു പറയുന്നത് എപ്പോഴും മുംതാസ് മഹാളിന്റെ തന്നെയാണ്.കഴിഞ്ഞ 5 വർഷം ആയി, മസ്കറ്റിലെ ഏറ്റവും ‘ബെസ്റ്റ് റെസ്റ്റോറെൻഡ് അവാർഡ് കരസ്ഥമാക്കുന്ന, മനോഹരമായ കുന്നിൻ ചെരുവിൽ നീലാകാശത്തിന്റെ നീലിമയിൽ മുങ്ങിക്കിടക്കുന്ന മുംതാസ്സ് മഹാൾ. ഇൻഡ്യക്കാരും മലയാളികളും വെയിറ്റർമാരായും,മാനേജ്മെന്റ് ലെവലിലും ഉള്ള ആൾക്കാരുടെ താത്പര്യവും ആദിത്യമര്യാദയുടെ കീഴ്വഴക്കങ്ങളും വളരെ നല്ല രീതിയിൽ നമുക്കിവിടെ കാണാം.
ജീൻസ് ഗ്രിൽ-സുൽത്താൻ സെന്റർ പ്രത്യേകത മിഡിൽ ഈസ്റ്റേൺ ഏഷ്യൻ ആഹാരത്തിന്റെ ഒരു ഫ്യൂഷൻ ഇവിടെ ലഭ്യമാണ്.എല്ലാ വെള്ളിയാഴ്ചയും,ദോശ,ഇഡ്ഡലി,പലതര
സ്പൈസി വില്ലേജ് ഇവിടുത്തെ ഏറ്റവും പഴയത് എന്നു വിശേഷിപ്പിക്കാവുന്ന റെസ്റ്റോറന്റുകളിൽ ഒന്നാണ്.ഒമാനിൽ എല്ലാ വില്ലേജുകളിലും ഇതിന്റെ ബ്രാഞ്ചുകൾ ഉണ്ട്.വലിയ ഓഫ്ഫിസുകൾക്ക് മെസ്സുകൾ,സ്ഥിരമായി വരുന്ന മീറ്റിംഗുകൾ,ബെർത്ത് ഡേ ആഘോഷങ്ങൾ എന്നിങ്ങനെ,പല തരം പാർട്ടികൾക്ക് എന്നും വേദിയാവുന്ന റെസ്റ്റോറന്റുകളിൽ ഒന്നാണ് സ്പൈസി വില്ലേജ്.
റൂവിയുലുള്ള വുഡ്ലാൻഡ്സ് എന്ന റെസ്റ്റോറന്റ് എല്ലാ രാജ്യക്കാരുടെയും പ്രിയപ്പെട്ട ഒരു സ്ഥലം ആണ്. ഇൻഡ്യയിലെ എല്ലാത്തരം വിഭവങ്ങളും ഇവിടെ കിട്ടും എന്നുള്ളത് ഒരു പ്രത്യേകത തന്നെയാണ്.ബുക്കിംഗ് ഇല്ലാതെ ഇവിടെ റ്റേബിൾ കിട്ടാൻ പ്രയാസം ആണ്.ഒമാൻ കാണാനെത്തുന്നു വിരുന്നുകാർക്കും മറ്റും മിക്ക ഹോട്ടലുകാരുടെയും വിസിറ്റേഴ്സ് മെനുവിൽ പ്രത്യേകമായി നിർദ്ദേശിച്ചിരുക്കുന്ന പേരുകളിൽ ഒന്നാണ് വുഡ്ലാൻഡ്സ്.ഇവിടുത്തെ ചിക്കൻ ചെട്ടിനാട് കറി,ചില പ്രത്യേക കേരള വിഭവങ്ങൾ വളരെ പ്രസിദ്ധമാണ്.പ്രത്യേകമായി,കേ
അപ്പ്റ്റൌൺ സമ്മർകണ്ഡ്,ഗുജറാത്ത് ഭോജൻ ശാലയിൽ ഗുജറത്തി സ്റ്റൈലിലുള്ള എല്ലാത്തരം വിഭവങ്ങളും സുലഭമാണ്. വളരെ ലളിതവും എന്നാൽ രുചിയുടെ കാര്യത്തിൽ അങ്ങേയറ്റം സുഷ്മതയും,കൃത്യമായ രുചി വൈദധ്യവും പാലിക്കപ്പെടുന്നു. മസ്കറ്റിന്റെ ഒരു ഷോപ്പിങ് സ്ഥാപനങ്ങളുടെ അരികിലായിട്ടാണ് അപ്പ് റ്റൌൺ എന്നത് ,ഇവിടെക്ക് ആഹാരത്തിനായി എത്തിന്നവരുടെ എണ്ണം ഗണ്യമായി വർദ്ധിപ്പിക്കുന്നു എന്നത് ഒരു ശ്രദ്ധേയമായ കാര്യമാണ്.
വീനസ് റെസ്റ്റോറന്റ് എല്ലാവരുടെയും ഏറ്റവും ഇഷ്ടമുള്ള സ്ഥലം എന്നു വിളിക്കാവുന്ന,ചെറിയ ഭക്ഷണ ശാലയാണ്.എല്ലാത്തരം ദോശ,ഇഡ്ഡലി,ഉപ്പുമാവ്,പാവ് ബാജി,പൂരി മസാല എന്നു വേണ്ട എല്ലാത്തരം സൌത്ത് ഇൻഡ്യൻ ഭക്ഷണം ലഭിക്കുന്നതിനാൽ എല്ലാവരുടെയും,വെള്ളിയാഴ്ച കാലത്തെ പ്രഭാതം മിക്കാപ്പോഴും ഇവിടെത്തന്നെയാണ്.ഉച്ചയൂണിനും,ത
ശരവണഭവൻ വാക്കുകൊണ്ടും,ആഹാരം കൊണ്ടും തനി തമിഴ് ഭക്ഷണങ്ങൾ മാത്രം ഉള്ള വെജിറ്റേറിയൻ റെസ്റ്റോറന്റ് ആണിത്.മസ്കറ്റിലെ റൂവിയിൽ,ഇൻഡ്യാക്കാർ തിങ്ങിപ്പാർക്കുന്ന ഏരിയായിലാണ് ശരവണഭവൻ.ഗൾഫിൽ മാത്രമല്ല, അമേരിക്ക,ഇംഗ്ലൺഡ് എന്നിവിടങ്ങളിൽ ഇതിന്റെ ബ്രാഞ്ചുകൾ ഉണ്ട്.റൂവിലെ ഒട്ടുമുക്കാൽ ജനങ്ങളുടെയും ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്,6 മണിക്കുള്ള ഭക്ഷണം,ഡിന്നർ എന്നിവക്ക്,ഇത്തിരി ദൂരെ നിന്നും പോലും ഇവിടെ എത്തുന്നവർ ധാരാളം ആണ്. ഓഫീസ്സ് വിട്ട് വീട്ടിലേക്കു പോകും വഴി ഒരു ‘സ്നാക്ക്’ എന്ന പേരിൽ,പൂരി/മസാല, ബട്ടൂര/ചെന,ദോശ വട എന്നീ വിഭവങ്ങൾക്കായി ഇവിടെത്തെന്നെ,എത്ര കണ്ട് തിരക്കിലും എത്തുന്നവർ ഉണ്ട്.ഏറ്റവും അധികം ആൾക്കാരെത്തുന്നത്,ഉച്ചക്കുള്ള പലതരം താലി മീൽസിനു വേണ്ടിയാണ്.ഓർഡർ ചെയ്ത് മിനിട്ടുകൾക്കകം,എത്തുന്ന ഇവിടുത്തെ ഭക്ഷണം രുചിയിലും,ഭാവത്തിലും,വൃത്തിയി
കാമത്ത് എന്നതും ഒരു ഗുജറാത്തി ചെയിൽ ഇൻഡ്യൻ റെസ്റ്റോറന്റിന്റെ ഭാഗമാണ്. വിവിധ രുചിരസം പകരുന്ന ഫലൂഡ,ബർഫി,പേട,ഗുലാബ് ജാമുന് എന്നിങ്ങനെ എല്ലാ മധുര പലഹാരങ്ങളും ഇവിടെ ലഭ്യമാണ്. ഇതിനു പുറമെ,ദോശ,ഇഡ്ഡലി,വട,പലതരം ചപ്പാത്തി, റോട്ടി,എല്ലാത്തരം വെജിറ്റബിള്‍ കറികള്‍ ,പനീര്‍ ടിക്ക, വെജിറ്റബിള്‍ റ്റിക്ക, എന്നിങ്ങനെ എല്ലാത്തരം വെജിറ്റേറിയൻ വിഭവങ്ങൾ ഇവിടെ ലഭ്യമാണ്.വളരെ സഹൃദയരായ വെയിറ്റര്‍മാരുള്ള കാമത്തിന്റെ എല്ലാവരുടെയും പ്രിയപ്പെട്ട ബ്രാഞ്ചാണ് റെക്സ് റോഡിലുള്ളത്. തമിഴ് ബ്രാഹ്മിണ്‍ വിഭാഗത്തില്‍പ്പെട്ടവരായ, ബാലാജിയുടെയും ശോഭയും കുടുംബവും റൂവിലുള്ള അമ്പലത്തില്‍ പോയി വരുന്ന വഴി ഭക്ഷണം കഴിക്കാനായി സ്ഥിരമായി കയറുന്ന ഇടമാണ് കാമത്ത്.
റൂവി ഹൈസ്റ്റ്ടീറ്റിലെ പഞ്ചാബി ഡാബ എല്ലാത്തരം പഞ്ചാബി ആഹാരങ്ങളും ലഭിക്കുന്ന ഒരു റെസ്റ്റോറന്റ് ആണ്. പലതരത്തിലുള്ള ലെസ്സി, ഇവിടുത്തെ ഒരു സ്പെഷ്യല്‍ പാനീയമാണ്. ചിക്കന്‍ തന്തൂരികള്‍, പല വലുപ്പത്തിലും രുചിയിലൂം ലഭ്യമാണ്. തന്തൂരി റോട്ടി, പഴയരീതിയുലുള്ള തന്തൂര്‍ ചൂളയില്‍ത്തന്നെ ചുട്ടെടുക്കുന്നു. എല്ലാത്തരം നോര്‍ത്തിന്ത്യന്‍ താലി മീല്‍സും ഇവിടെ സുലഭമായി ലഭിക്കുന്നു. ഡാബയിലെ എല്ലാവർക്കു ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു സ്വീറ്റ് ലെസ്സി ഇവിടെ ചേർക്കുന്നു.
സ്വീറ്റ് ലെസ്സി
1. തൈര്- ½ കപ്പ്
2. പഞ്ചസാര – 4 റ്റേബിള്‍ സ്പൂണ്‍
3. പെരുംജീരകം- 1 റ്റീസ് സ്പൂണ്‍, പൊടിച്ചത്,
4. റോസ്സ് എസ്സൻസ്- 1/4 റ്റീസ് സ്പൂൺ,
5. എസ്സ് കഷണങ്ങൾ ആവശ്യത്തിന്
6. പുതിന ഇല – 2 അലങ്കരിക്കാൻ
പുതിന ഇല ഒഴിച്ച് ബാക്കി എല്ലാ ചേരുവകകളും ഒരു മിക്സിയിൽ അടിച്ചെടുക്കുക, ഒരു നീണ്ട ഗ്ലാസ്സിൽ പകർന്ന്, പുതിന ഇല മുകളിൽ വെച്ച് അലങ്കാരിക്കുക.
റാമീ ഗ്രൂപ്പ് ഹോട്ടലിൽ ഉള്ള ഒരു റെസ്റ്റോറന്റുകളീൽ ഒന്നാണ് ,കേരനാട്. കേരളത്തിന്റെ തനതായ ശൈലിയിലുള്ള ബുഫേകൾ, എല്ലാ ആഴ്ചവട്ടങ്ങളിലും വാരാന്ത്യങ്ങളിലും ലഭ്യമാണ്. ബുഫേ ലഞ്ചും ഡിന്നറും എല്ലാം തന്നെ,കേരളത്തിന്റെ തനതായ ഭക്ഷണം ഉൾപ്പെടുത്തിയുള്ളവ മാത്രം ആണ്. ബുഫെയിൽ,അവിയൽ സാംബാർ,തോരൻ മെഴുക്കു പുരട്ടി,മീൻ കറി,മീൻ വറുത്തത്, പ്രഥമൻ, എന്നിവയാണ്,കൂടെ ചില ദിവസങ്ങളിൽ ഡിന്നർ അയിറ്റംസിന്റെ കൂടെ കോഴിപൊരിച്ചത്, കോഴി വറുത്തരച്ച കറി, താറാവ് കറി,കൊഞ്ച് ഫ്രൈ,കൊഞ്ച് തേങ്ങാ അരച്ചു കറി,എന്നിവ, എല്ലാ ബുധൻ വ്യാഴം,വെള്ളി ദിവസങ്ങളിൽ ലഭ്യമാണ്.അവിടെപ്പോയി ആഹാരം കഴിക്കുന്നവരും, അഥികളായി വരുന്നവരെയും, ഇവിടെ കൊണ്ടുവരാൻ താത്പര്യം കാണിക്കുന്ന ധാരാളം മലയാളികൾ ഉണ്ട്. കേരളത്തനിമയുള്ള ആഹാരങ്ങൾക്കായി, സ്ഥിരമായി ഇവിടെ എത്തുന്നവർ ധാരാളമാണ്. ആഹാരം മാത്രമല്ല, എല്ലാവിധ സജ്ജീകരണങ്ങളും, വെയിറ്റർ ആയ സ്ത്രീകളുടെ സെറ്റും മുണ്ടും വേഷങ്ങളും എല്ലാം തന്നെ, കേരളത്തെ പ്രധിനിധാനം ചെയ്യുന്നവയാണ്. ഇവിടുത്തെ പ്രധാന ഷെഫുകളിൽ ഒരാളായ വാസുദേവവന്റെ അഭിപ്രായത്തിൽ ,കോഴി പൊരിച്ചത് ഇവിടുത്തെ ഏറ്റവും നല്ല വിഭവങ്ങളിൽ ഒന്നാണ്,
കോഴി പൊരിച്ചത്
ചേരുവകള്‍
1. കോഴിയിറച്ചി - 1 കിലോ
2. ചുവന്നുള്ളി - 200 ഗ്രാം
3. വെളുത്തുള്ളി- 8 അല്ലി
4. ഇഞ്ചി -1 കഷണം
5. മഞ്ഞള്‍പ്പൊടി - ½ ടീസ്പൂണ്‍
6. മല്ലിപ്പൊടി - 3 ടേബിള്‍ സ്പൂണ്‍
7. ഉണക്കമുളക് -10 എണ്ണം
8. കുരുമുളക് -½ ടീ സ്പൂണ്‍
9. കറിവേപ്പില - 2 തണ്ട്
10. വെളിച്ചെണ്ണ - 3 ടേബിള്‍ സ്പൂണ്‍
അലങ്കരിക്കാന്‍
1. മുട്ട -ഒന്ന്
2. ഇഞ്ചി- കനം കുറച്ച് നീളത്തിൽ അരിഞ്ഞത്
പാകം ചെയ്യുന്ന വിധം
കോഴിയിറച്ചി ചെറിയ കഷണങ്ങളായി മുറിച്ച്, അതില്‍ ചുവന്നുള്ളി അരിഞ്ഞത്,പച്ചമുളക്,കുരുമുളക്, ഇഞ്ചി, വെളുത്തുള്ളി, മഞ്ഞള്‍പ്പൊടി, ഉപ്പ്, പാകത്തിനു വെള്ളം ഇവ ചേര്‍ത്ത് വേവിക്കുക.വെന്തു കഴിയുമ്പോള്‍ ഇതിലേക്ക്, വറ്റല്‍ മുളക് പൊടിയും,ഗരം മസാലയും ചേര്‍ത്തിളക്കുക.നന്നായി ഇളക്കി, വെള്ളം വറ്റാന്‍ തുടങ്ങുമ്പോള്‍ വെളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ത്ത് ഇളക്കി മൂപ്പിച്ച്,വാങ്ങുക. വിളമ്പാനുള്ള പ്ലേറ്റിലേക്ക് മാറ്റി വെക്കുക. മുട്ട ചിക്കിപ്പൊരിച്ച്, അതിലേക്ക് ഇഞ്ചി നീളത്തില്‍ അരിഞ്ഞതും ചേര്‍ത്ത്, വറുത്ത ചിക്കന്റെ മുകളിലേക്ക് അലങ്കാരത്തിനായി ഇടുക.
നന്ദി സ്വപ്ന, എന്നെങ്കിലും(???) അവിടെ എത്തിയാല്‍ ഇതെല്ലാം കഴിക്കാം :)
ReplyDelete(പിന്നെ കോഴി പൊരിച്ചത് ഉണ്ടാക്കി നോക്കണം, നോമ്പ് ഒന്ന് കഴിയട്ടെ)
അപ്പോ അവിടെയായാലും നമ്മുടെ കേരളാ ഫുഡിന് മുട്ടില്ല അല്ലേ?
ReplyDelete