സജി മാര്‍ക്കോസ്
രാവിലെ എഴുന്നേല്ക്കുമ്പോള് ഒരു മടക്ക യാത്രയ്ക്കുള്ള മാനസിക അവസ്ഥയില്‍ ആയിരുന്നു. ബദരീനാഥ് വരെ പോകണം എന്നുണ്ടായിരുന്നുങ്കിലും മഞ്ഞുകാലത്തെ ഈ ദുര്‍ഘടം പിടിച്ച യാത്ര തുടരാന്‍ ഞങ്ങള്‍ ആഗ്രഹിച്ചില്ല. മാത്രമല്ല, തഹശീല്‍ദാരുടെ പ്രതേക അനുമതി പത്രമില്ലാതെ മുന്‍പോട്ടു പോകാനും കഴിയില്ല. അതിനായി ഒരു ദിവസം കൂടി അവിടെ തങ്ങുവാന്‍ താല്പര്യമില്ലായിരുന്നു. കൈയ്യില്‍ കരുതിയിരുന്ന വസ്ത്രങ്ങളും തീര്‍ന്നു തുടങ്ങി. തണുപ്പ് ആയതിനാല്‍ വസ്ത്രങ്ങള്‍ കഴുകി ഉണക്കുവാന്‍ നിര്‍വ്വാഹമില്ലായിരുന്നു. ഡഹ്റാഡൂണ്‍ വന്നതു വരെയുള്ള തുണികള്‍ അലക്കി സാബുവിന്റെ വീട്ടില്‍ ഇട്ടിരിക്കുകയാണ്. അതിരാവിലെ യാത്ര തിരിച്ചാല്‍ വൈകുന്നേരം ആകുമ്പോഴേക്കും സാബുവിന്റെ വീട്ടില്‍ എത്താം. മടക്ക യാത്ര ആരംഭിച്ചു. ദേവപ്രയാഗ് വരെ ഞങ്ങള്‍ വന്ന അതേ വഴിയില്‍ കൂടിയാണ് മടക്ക യാത്ര. അവിടെ നിന്നും ഋഷികേശിലേക്കു പോകാതെ ഇടത്തോട്ടു തിരിഞ്ഞു ടെഹ്രി ഡാം , ചെംബ, ടൂറിസ്റ്റു കേന്ദ്രങ്ങളായ ധനോള്‍ട്ടി, ആദ്യ ദിവസം സന്ദര്‍ശിച്ച മസ്സൂറി വഴി ഡഹറാഡൂണിലേക്കാണ് യാത്ര. ഏതാണ്ട് 265 മി. മി. താണ്ടണം.
12 മണി ആയപ്പോഴേക്കും ടെഹറി ഡാമി്ന്റെ ജലാശയത്തിന്റെ കരയില്‍ എത്തി. ലോകത്തില്‍ ഏറ്റവും കൂടുതല്‍ കോണ്‍ക്രീറ്റു ഡാമുകളുള്ള ഇടുക്കി ജില്ലയില്‍ നിന്നും വന്നതു കൊണ്ടായിരിക്കാം ഡാമിന്റെ നിശ്ചലമായ ജലാശയത്തിന്റെ ഭംഗി ഒത്തിരി ഒന്നും ആകര്‍ഷകമായി തോന്നിയില്ല.

മനുഷ്യ നിര്‍മ്മിതമായ ഒരു അല്‍ഭുതം തന്നെയായിരുന്നു ഈ ഭീമന് ഡാം. 885 അടി ഉയരമുള്ള ഡാം ഉയരം കൊണ്ട് ലോകത്തിലെ അഞ്ചാമത്തെ അണക്കെട്ടാണ് .

2002 ല്‍ ഡാമിന്റെ നിര്‍മ്മാണം പൂത്തിയായപ്പോല് 40 ഗ്രാമങ്ങള്‍ പൂര്‍ണ്ണമായും, 72 ഗ്രാമങ്ങള്‍ ഭാഗീകമായും റിസര്‍വോയറിന്റെ അടിയില്‍ ആയി.ഡാം നിമ്മാണത്തിനു വേണ്ടി ഏകദേശം ഒരു ലക്ഷം ആളുകളെ മാറ്റി പര്പ്പിക്കേണ്ടി വന്നു. ഗംഗാ നദിയുടെ പ്രധാന പോഷക നദിയായ ഭാഗീരഥിയ്ക്കു കുറുകെ പണിതിരിക്കുന്ന ഡാം എര്ത്ഫില്ഡ് ഡാം ആണെന്നതും ഒരു പ്രത്യേകത തന്നെ. കരിങ്കല്ലും മണ്ണും മാത്രം ഇട്ടു പണിതിരിക്കുന്ന ഡാം നാടന്‍ ഭാഷയില്‍ ഒരു കൂറ്റന്‍ ചിറ എന്നു വേണമെങ്കില്‍ പറയാം. ഡാമിന്റെ ഒരു വശത്തുകൂടി പണിതിരിക്കുന്ന റോഡു മാര്‍ഗ്ഗം താഴെ വരെ വാഹനമോടിച്ചു എത്തുച്ചേരുവാന്‍ കഴിയും.

ഏതാണ്ട് 1000 ഘന അടി/ സെക്കണ്ട് പ്രവാഹം ഉണ്ടായിരുന്ന ഭാഗീരഥിയുടെ ജലപ്രവാഹത്തിന്റെ തോതു ഡാമിന്റെ നിര്‍മ്മാണം പൂര്‍ത്തിയായപ്പോള്‍ വെറും രണ്ട് ഘന അടിയായി ചുരുങ്ങിയത്രേ! ഇതു ഒട്ടേറെ കോലാഹലങ്ങള്‍ക്ക് വഴി വയ്ക്കുകയുണ്ടായി. പുത്തന്‍ വികസനങ്ങള്‍ തന്ത്രങ്ങള്‍ നൂറ്റാണ്ടുകളായുള്ള ഒരു ജനതയുടെ വിശ്വാസത്തിനുമേലുള്ള കടന്നു കയറ്റമായി മത നേതാക്കന്മാര് കരുതി. എങ്കിലും വളരെ വേഗ പുരോഗമിക്കുന്ന ഒരു രാഷ്ട്രത്തിലെ വര്‍ധിച്ചു വരുന്ന ഊര്‍ജ്ജാവശ്യങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ വേണ്ടി, വിശ്വാസവിചാരങ്ങളെ ബലികഴിക്കുവാന്‍ അവിടുത്തെ ജനങ്ങള്‍ നിര്‍ബന്ധിതരായിത്തീര്‍ന്നു.
ഡാമില്‍ നിന്നും നോക്കിയാല്‍ അങ്ങു മലമുകളില്‍ ന്യൂ ടെഹരി പട്ടണം കാണാമായിരുന്നു. ഓള്‍ഡ് ടെഹരി പട്ടണം പൂറ്ണ്ണമായും ജലാശയത്തില്‍ മുങ്ങിപ്പോയപ്പോള്‍ പടുത്തുയര്‍ത്തിയ പുതിയ പട്ടണമായിരുണ് മലമുകളില്‍ ഇന്നു കാണുന്ന ന്യൂ ടെഹരി.

ടെഹരി കഴിഞ്ഞപ്പോള്‍ മുതല്‍ വീണ്ടും വഴി മോശമായി. ബദരിയിലേക്കുള്ള യാത്ര കൂറ്റന്‍ പര്‍വ്വതങ്ങളുടെ വശങ്ങളിലൂടെ ആയിരുന്നെങ്കില്‍ ഇപ്പോള്‍ യാത്ര മലയുടെ മുകളികൂടിയുള്ള റോഡില്‍ ക്കൂടിയായി. ഇരു വശങ്ങളിലും അങ്ങു താഴെ കണ്ണെത്താവാത്ത ദൂരത്തില്‍ അനേകം ഗ്രാമങ്ങള്‍. അല്പം കഴിഞ്ഞപ്പോല്‍ അങ്ങു ദൂരെ ഒരു മലയുടെ അഗ്രത്ത് ഒരു ക്ഷേത്രം. വളരെ പ്രശസ്തമായ ചന്ദ്രബദനി ക്ഷേത്രന്മാണ് മലമുകളില്‍ കാണുന്നത്. അതി ദുര്‍ഘടമായ പാതകള്‍ താണി വേണം പര്‍വ്വതാഗ്രത്തില്‍ എത്തുവാന്‍. ശരീര ത്യാഗം ചെയ്ത സതീ ദേവിയുടെ ഭൌതിക ശരീരം ശിവന് കൈലാസത്തിലേക്കു എത്തിക്കും വഴി, കുറച്ചു ഭാഗം ഇവിടെ വീണു എന്നാണ് ഐതിഹ്യം.

ന്യൂ ടെഹ്രി പട്ടണം സ്ഥിതിചെയ്യുന്ന മലയുടെ അടിവാരത്തിലൂടെ ഞങ്ങള്‍ യാത്ര തുടര്‍ന്നു. ചെംബയില് എത്തിയപ്പോഴേക്കും വല്ല വിശപ്പ് തോന്നിതുടങ്ങിയിരുന്നു.ചെറിയ ഒരു പട്ടണമായിരുന്നു ചെംമ്പ എങ്കിലുംസൌത്ത് ഇന്‍ഡ്യന്‍ ഭക്ഷണം ലഭിക്കുന്ന തെറ്റില്ലാത്ത ഒരു ഹോട്ടല്‍ കണ്ടെത്തി.

നല്ല ആഹാരമായിരുന്നു. ഡല്ഹി്യില് നിന്നും തിരിച്ചിട്ടു ആദ്യമായിട്ടായിരുന്നു നാടന്‍ ആഹാരം കഴിക്കുന്നത്. ആലു പൊറോട്ടയും അച്ചാറും കഴിച്ചു മടുത്ത ഞങ്ങള്‍ സംമൃദ്ധമായ ഉച്ച ഭക്ഷണം കഴിച്ചു. പ്രശസ്തിയാര്ജ്ജ്ജിച്ച വിനോദ സഞ്ചാര കേന്ദ്രമായിരുന്ന ധനോള്‍ട്ടി ആയിരുന്നു അടുത്ത സ്ഥലം. ഉച്ച കഴിഞ്ഞതിനാല്‍ നല്ല കുളിര് കാറ്റ് അടിക്കുന്നുണ്ടായിരുന്നു. ദേവതാരുവും പൈന്‍ മരങ്ങളും ഇടതൂര്‍ന്നു വളരുന്ന മനോഹരമ്മയ വനങ്ങള്‍ ആയിരുന്നു ധനോല്‍ട്ടിയിലെ മലചെരുവുകള്‍ നിറയെ. താഴവരകള്‍ കോടമഞ്ഞില്‍ കുളിച്ചു നിന്നു. അങ്ങു ദൂരെ ചക്രവാളസീമയില്‍ മഞ്ഞു മൂടിയ ഹിമാലയത്തിന്റെ സുന്ദര ദൃശ്യങ്ങള്‍ ഇവിടെ നിന്നും കാണാമായിരുന്നു. പുല്‍മേടുകളും പച്ചമരങ്ങല്‍ നിറഞ്ഞ കുന്നിന് ചെരുവുകളും നിറഞ്ഞ ധനോല്‍ട്ടി നല്ലൊരു വിനോദ സഞ്ചാര കേന്ദ്രന്മാണ്. ധാരാളം റിസോര്‍ട്ടുകളും, ഹോട്ടലികളും ഇവിടെയുണ്ടെങ്കിലും പ്രകൃതിയോടു ചേര്‍ന്നു നില്ക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ ആയിരുന്നു ഇവിടുത്തെ പ്രത്യേകത. വൃത്തിയുള്ള രോഡുകളും രോഡിനിരു വശവും ഇട തൂര്‍ന്ന വൃക്ഷങ്ങളും നിറഞ്ഞ ഈ ഹിമാലയന്‍ വിനോദ സഞ്ചാര കേന്ദ്രം അപൂര്‍വ്വ സുന്ദരമായ കാഴ്ചയൊരുക്കുന്നു.

അവിടെയും കൃഷിയിറക്കിയിരിക്കുന്നത് മലകളിലായിരുന്നു. തട്ടുകളായി തിരിച്ച്, അതിനിടയില്‍ വീടുകള്‍ വച്ചു കര്‍ഷകര്‍ മലഞ്ചരുവുകളില്‍ താമസിക്കുന്നു.

ധനോള്‍ട്ടിയില്‍ നിന്നും മസ്സൂറിയിലെത്തിയപ്പോഴേക്കും വൈകുന്നേരമായി.ഒരു പ്രാവശ്യം സന്ദര്‍ശിച്ചിരുന്നെങ്കിലും മസ്സൂറി വീണ്ടും കാഴയ്ക്കു വിരുന്നു ഒരുക്കി. മറ്റു ഹിമാലയ ഗ്രാമങ്ങളില്ലാത്ത ഒരു പച്ചപ്പ് മസൂരിയുടെ പ്രതേകതയായിരുന്നു. അപകടഭീതിയുണര്ത്തുന്ന പര്‍വ്വതങ്ങള്‍ അല്ലായിരുന്നു മസൂറിയിലുള്ളത്. പച്ച പുതച്ച താഴവരകളില്‍ പറന്നു നടക്കുന്ന മേഘങ്ങള്‍. ദേവതാരുവും പൈന്‍ മരങ്ങളും ഇടതൂര്‍ന്ന് വളര്‍ന്നു നില്ക്കുന്ന മലഞ്ചരുവുകള്‍. അവടവിടെയായി കാണുന്ന രമ്യ ഹര്മ്മ്യങ്ങള്. മസൂറിയുടെ സൌന്ദര്യം നഷ്ടപ്പെടാതെ യുള്ള വിനോദ സഞ്ചാര വികനം നടത്തുന്നതില്‍ പ്രാദേശിക അധികാരികള്‍ ഇവിടെയും വിജയിച്ചിരിക്കുന്നു എന്നു തന്നെ പറയാം. വഴിയിലൊരിടത്തും ചപ്പു വറുകളൊ, മാലിന്യക്കൂമ്പാരങ്ങളോ ഇല്ലായിരുന്നു. റോഡിനിരു വശത്തും നല്ല വൃത്തിയുള്ള നടപാതകള്‍

കുത്തനെയുള്ള ഇറക്കമായിരുന്നു മസൂറിയില്‍ നിന്നും ഡഹറാഡൂണ്‍ വരെ. ഡഹ്റാഡൂണിലെ പക്ഷേ ആദ്യ ദിവസത്തെ യാത്ര ഇവിടെയ്ക്കായിരുന്നതു കൊണ്ട്, വഴികളെല്ലാം പരിചിതമായിരുന്നു. സന്ധ്യക്കുള്ള ഭക്ഷണം ഞങ്ങള്‍ക്ക് വേണ്ടി ഒരുക്കി സാബുവിന്റെ ഭാര്യ കാത്തിരിക്കുകയായിരുന്നു.
അത്താഴം ചൂടുള്ള നാടന്‍ കഞ്ഞിയും ചെറുപയറും.എല്ലാവരും ആസ്വദിച്ചു കഴിച്ചു. പൊതുവേ വിനോദ സഞ്ചാരികള്‍ അതാതു സ്ഥലങ്ങളിലെ ഭക്ഷണങ്ങള്‍ രുചിച്ചു നോക്കാന്‍ ഇഷ്ടപ്പെടുമ്പോല്, ദക്ഷിണേന്ത്യക്കാര്‍ ഭക്ഷണ കാര്യത്തില്‍ വിട്ടു വീശ്ചകള്ക്കു തയാറല്ലാത്തവരാണെന്നു തോന്നുന്നു. രാവിലെ ഇഡലിയും ദോശയും, ഉച്ചയ്ക്കു അല്പം ചോറും വൈകിട്ടു കഞ്ഞിയുമാണ് ഇന്നും മലയാളിക്കു പഥ്യം. ദക്ഷിണേന്ത്യക്കാര്‍ ചെന്നു താമസിക്കുന്ന പട്ടണങ്ങളിലും, രാജ്യങ്ങളിലും, ഭാഷയെന്നതു പോലെ തന്നെ പരമ്പരാഗത ആഹാരവും കഴിയുമെങ്കില്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതു കാണാം. അലക്കിയിട്ടിരുന്ന വസ്ത്രങ്ങള്‍ ഏടുത്തു പെട്ടിയിലാക്കി സാബുവിന്റെ ഭാര്യയോടു യാത്ര പറഞ്ഞിറങ്ങി. രാത്രി 9.30. അവസാനത്തെ ബസ് ഡല്‍ഹിക്കു പുറപ്പെടുന്നു. രാവിലെ 6 മണിയാകുമ്പോല് ഡല്‍ഹിയിലെത്തും. പ്രമോദിനെ ഫോണ്‍ വിളിച്ചു. യാത്രയുടെ അവസാനത്തെ ദിവസം അല്പ സമയം കൂടി ഒരുമിച്ചു ചിലവഴിക്കുവാനും ഡല്‍ഹി കാഴ്ചകള്‍ കാണിക്കുവാനും അവധിയെടുത്തു പ്രമോദും സുനിലും ഞങ്ങള്‍ക്കായി ഡല്‍ഹിയില്‍ കാത്തു നില്ക്കുന്നു എന്ന് അറിയച്ചതു സന്തോഷം പകര്‍ന്നു.
സാബുവുമായുള്ള യാത്ര പറച്ചില് വേദനയുളവാക്കി. അവന് ഇല്ലായിരുന്നെങ്കില്‍ ഞങ്ങളുടെ യാത്ര ഇത്രയും മനോഹരമാകുമായിരിന്നില്ല. ഭാര്യയേയും കുഞ്ഞിനേയും ഈ അന്യനാട്ടില്‍ തനിച്ചാക്കി,ഞങ്ങളോടെപ്പം ഇത്രയും ദിവസങ്ങള്‍ യാത്ര ചെയ്ത്, കുസൃതികളും തമാശകളും പങ്കുവച്ച് , ധാരാളം പുരാണ കഥകളും ഐതിഹ്യങ്ങളും പറഞ്ഞു തന്നു ഞങ്ങളോടൊപ്പം വന്നത്, ഞങ്ങള്‍ക്കു വേണ്ടി മാത്രമായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലെ മാറക്കനാകാത്ത ഒട്ടനവധി മുഹൂര്‍ത്തങ്ങള്‍ അവന്റെ മാത്രം സംഭാവനയായിരുന്നു. ബസ്സ്ഡിപ്പോയില് വച്ചു കെട്ടിപിടിച്ചപ്പോള്‍ ഞങ്ങളുടെ കണ്ണുകള്‍ നിറഞ്ഞു.
വീണ്ടും കാണാമെന്ന് പ്രത്യാശയില്‍, യാത്ര പറഞ്ഞു പിരിഞ്ഞു.
(തുടരും.)
(ചില ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്നും ശേഖരിച്ചവയാണ് )
12 മണി ആയപ്പോഴേക്കും ടെഹറി ഡാമി്ന്റെ ജലാശയത്തിന്റെ കരയില്‍ എത്തി. ലോകത്തില്‍ ഏറ്റവും കൂടുതല്‍ കോണ്‍ക്രീറ്റു ഡാമുകളുള്ള ഇടുക്കി ജില്ലയില്‍ നിന്നും വന്നതു കൊണ്ടായിരിക്കാം ഡാമിന്റെ നിശ്ചലമായ ജലാശയത്തിന്റെ ഭംഗി ഒത്തിരി ഒന്നും ആകര്‍ഷകമായി തോന്നിയില്ല.

മനുഷ്യ നിര്‍മ്മിതമായ ഒരു അല്‍ഭുതം തന്നെയായിരുന്നു ഈ ഭീമന് ഡാം. 885 അടി ഉയരമുള്ള ഡാം ഉയരം കൊണ്ട് ലോകത്തിലെ അഞ്ചാമത്തെ അണക്കെട്ടാണ് .

2002 ല്‍ ഡാമിന്റെ നിര്‍മ്മാണം പൂത്തിയായപ്പോല് 40 ഗ്രാമങ്ങള്‍ പൂര്‍ണ്ണമായും, 72 ഗ്രാമങ്ങള്‍ ഭാഗീകമായും റിസര്‍വോയറിന്റെ അടിയില്‍ ആയി.ഡാം നിമ്മാണത്തിനു വേണ്ടി ഏകദേശം ഒരു ലക്ഷം ആളുകളെ മാറ്റി പര്പ്പിക്കേണ്ടി വന്നു. ഗംഗാ നദിയുടെ പ്രധാന പോഷക നദിയായ ഭാഗീരഥിയ്ക്കു കുറുകെ പണിതിരിക്കുന്ന ഡാം എര്ത്ഫില്ഡ് ഡാം ആണെന്നതും ഒരു പ്രത്യേകത തന്നെ. കരിങ്കല്ലും മണ്ണും മാത്രം ഇട്ടു പണിതിരിക്കുന്ന ഡാം നാടന്‍ ഭാഷയില്‍ ഒരു കൂറ്റന്‍ ചിറ എന്നു വേണമെങ്കില്‍ പറയാം. ഡാമിന്റെ ഒരു വശത്തുകൂടി പണിതിരിക്കുന്ന റോഡു മാര്‍ഗ്ഗം താഴെ വരെ വാഹനമോടിച്ചു എത്തുച്ചേരുവാന്‍ കഴിയും.
ഡാമില്‍ നിന്നും നോക്കിയാല്‍ അങ്ങു മലമുകളില്‍ ന്യൂ ടെഹരി പട്ടണം കാണാമായിരുന്നു. ഓള്‍ഡ് ടെഹരി പട്ടണം പൂറ്ണ്ണമായും ജലാശയത്തില്‍ മുങ്ങിപ്പോയപ്പോള്‍ പടുത്തുയര്‍ത്തിയ പുതിയ പട്ടണമായിരുണ് മലമുകളില്‍ ഇന്നു കാണുന്ന ന്യൂ ടെഹരി.

ടെഹരി കഴിഞ്ഞപ്പോള്‍ മുതല്‍ വീണ്ടും വഴി മോശമായി. ബദരിയിലേക്കുള്ള യാത്ര കൂറ്റന്‍ പര്‍വ്വതങ്ങളുടെ വശങ്ങളിലൂടെ ആയിരുന്നെങ്കില്‍ ഇപ്പോള്‍ യാത്ര മലയുടെ മുകളികൂടിയുള്ള റോഡില്‍ ക്കൂടിയായി. ഇരു വശങ്ങളിലും അങ്ങു താഴെ കണ്ണെത്താവാത്ത ദൂരത്തില്‍ അനേകം ഗ്രാമങ്ങള്‍. അല്പം കഴിഞ്ഞപ്പോല്‍ അങ്ങു ദൂരെ ഒരു മലയുടെ അഗ്രത്ത് ഒരു ക്ഷേത്രം. വളരെ പ്രശസ്തമായ ചന്ദ്രബദനി ക്ഷേത്രന്മാണ് മലമുകളില്‍ കാണുന്നത്. അതി ദുര്‍ഘടമായ പാതകള്‍ താണി വേണം പര്‍വ്വതാഗ്രത്തില്‍ എത്തുവാന്‍. ശരീര ത്യാഗം ചെയ്ത സതീ ദേവിയുടെ ഭൌതിക ശരീരം ശിവന് കൈലാസത്തിലേക്കു എത്തിക്കും വഴി, കുറച്ചു ഭാഗം ഇവിടെ വീണു എന്നാണ് ഐതിഹ്യം.

ന്യൂ ടെഹ്രി പട്ടണം സ്ഥിതിചെയ്യുന്ന മലയുടെ അടിവാരത്തിലൂടെ ഞങ്ങള്‍ യാത്ര തുടര്‍ന്നു. ചെംബയില് എത്തിയപ്പോഴേക്കും വല്ല വിശപ്പ് തോന്നിതുടങ്ങിയിരുന്നു.ചെറിയ ഒരു പട്ടണമായിരുന്നു ചെംമ്പ എങ്കിലുംസൌത്ത് ഇന്‍ഡ്യന്‍ ഭക്ഷണം ലഭിക്കുന്ന തെറ്റില്ലാത്ത ഒരു ഹോട്ടല്‍ കണ്ടെത്തി.

അത്താഴം ചൂടുള്ള നാടന്‍ കഞ്ഞിയും ചെറുപയറും.എല്ലാവരും ആസ്വദിച്ചു കഴിച്ചു. പൊതുവേ വിനോദ സഞ്ചാരികള്‍ അതാതു സ്ഥലങ്ങളിലെ ഭക്ഷണങ്ങള്‍ രുചിച്ചു നോക്കാന്‍ ഇഷ്ടപ്പെടുമ്പോല്, ദക്ഷിണേന്ത്യക്കാര്‍ ഭക്ഷണ കാര്യത്തില്‍ വിട്ടു വീശ്ചകള്ക്കു തയാറല്ലാത്തവരാണെന്നു തോന്നുന്നു. രാവിലെ ഇഡലിയും ദോശയും, ഉച്ചയ്ക്കു അല്പം ചോറും വൈകിട്ടു കഞ്ഞിയുമാണ് ഇന്നും മലയാളിക്കു പഥ്യം. ദക്ഷിണേന്ത്യക്കാര്‍ ചെന്നു താമസിക്കുന്ന പട്ടണങ്ങളിലും, രാജ്യങ്ങളിലും, ഭാഷയെന്നതു പോലെ തന്നെ പരമ്പരാഗത ആഹാരവും കഴിയുമെങ്കില്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതു കാണാം. അലക്കിയിട്ടിരുന്ന വസ്ത്രങ്ങള്‍ ഏടുത്തു പെട്ടിയിലാക്കി സാബുവിന്റെ ഭാര്യയോടു യാത്ര പറഞ്ഞിറങ്ങി. രാത്രി 9.30. അവസാനത്തെ ബസ് ഡല്‍ഹിക്കു പുറപ്പെടുന്നു. രാവിലെ 6 മണിയാകുമ്പോല് ഡല്‍ഹിയിലെത്തും. പ്രമോദിനെ ഫോണ്‍ വിളിച്ചു. യാത്രയുടെ അവസാനത്തെ ദിവസം അല്പ സമയം കൂടി ഒരുമിച്ചു ചിലവഴിക്കുവാനും ഡല്‍ഹി കാഴ്ചകള്‍ കാണിക്കുവാനും അവധിയെടുത്തു പ്രമോദും സുനിലും ഞങ്ങള്‍ക്കായി ഡല്‍ഹിയില്‍ കാത്തു നില്ക്കുന്നു എന്ന് അറിയച്ചതു സന്തോഷം പകര്‍ന്നു.
സാബുവുമായുള്ള യാത്ര പറച്ചില് വേദനയുളവാക്കി. അവന് ഇല്ലായിരുന്നെങ്കില്‍ ഞങ്ങളുടെ യാത്ര ഇത്രയും മനോഹരമാകുമായിരിന്നില്ല. ഭാര്യയേയും കുഞ്ഞിനേയും ഈ അന്യനാട്ടില്‍ തനിച്ചാക്കി,ഞങ്ങളോടെപ്പം ഇത്രയും ദിവസങ്ങള്‍ യാത്ര ചെയ്ത്, കുസൃതികളും തമാശകളും പങ്കുവച്ച് , ധാരാളം പുരാണ കഥകളും ഐതിഹ്യങ്ങളും പറഞ്ഞു തന്നു ഞങ്ങളോടൊപ്പം വന്നത്, ഞങ്ങള്‍ക്കു വേണ്ടി മാത്രമായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലെ മാറക്കനാകാത്ത ഒട്ടനവധി മുഹൂര്‍ത്തങ്ങള്‍ അവന്റെ മാത്രം സംഭാവനയായിരുന്നു. ബസ്സ്ഡിപ്പോയില് വച്ചു കെട്ടിപിടിച്ചപ്പോള്‍ ഞങ്ങളുടെ കണ്ണുകള്‍ നിറഞ്ഞു.
വീണ്ടും കാണാമെന്ന് പ്രത്യാശയില്‍, യാത്ര പറഞ്ഞു പിരിഞ്ഞു.
(തുടരും.)
(ചില ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്നും ശേഖരിച്ചവയാണ് )
ഈ ലക്കത്തില്‍ യാത്രാ വിവരണംഅവസാനിക്കുമെന്നാണ് കരുതിയിരുന്നത്.എന്നാല്‍, ഡല്‍ഹി വിശേഷങ്ങള്‍ കൂടി ചേര്‍ത്ത് അടുത്ത ലക്കത്തോടെ നന്നായി അവസാനിപ്പിക്കാം എന്നു കരുതുന്നു.
ReplyDeleteവായിച്ചു വായിച്ചു ഇത് തീരാന്‍ പോകുന്നു എന്ന് പറയുന്നത് സങ്കടമാ ഹിമാലയത്തിനും പ്രാന്ത പ്രദേശങ്ങള്‍ക്കും ഇത്ര സൌന്ദര്യം ഉണ്ടെന്നു അറിഞ്ഞില്ല ....മനോഹരമായ് വിവരണം ..
ReplyDeleteസാബുവുമായുള്ള യാത്ര പറച്ചില് വേദനയുളവാക്കി. അവന് ഇല്ലായിരുന്നെങ്കില്‍ ഞങ്ങളുടെ യാത്ര ഇത്രയും മനോഹരമാകുമായിരിന്നില്ല. ഭാര്യയേയും കുഞ്ഞിനേയും ഈ അന്യനാട്ടില്‍ തനിച്ചാക്കി,ഞങ്ങളോടെപ്പം ഇത്രയും ദിവസങ്ങള്‍ യാത്ര ചെയ്ത്, കുസൃതികളും തമാശകളും പങ്കുവച്ച് , ധാരാളം പുരാണ കഥകളും ഐതിഹ്യങ്ങളും പറഞ്ഞു തന്നു ഞങ്ങളോടൊപ്പം വന്നത്, ഞങ്ങള്‍ക്കു വേണ്ടി മാത്രമായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലെ മാറക്കനാകാത്ത ഒട്ടനവധി മുഹൂര്‍ത്തങ്ങള്‍ അവന്റെ മാത്രം സംഭാവനയായിരുന്നു. ബസ്സ്ഡിപ്പോയില് വച്ചു കെട്ടിപിടിച്ചപ്പോള്‍ ഞങ്ങളുടെ കണ്ണുകള്‍ നിറഞ്ഞു.
ReplyDeleteയാത്ര തീര്‍ന്നപ്പോള്‍ എന്തോ വല്ലാത്തൊരു വിഷമം
ReplyDeletesaji Why do u forget thapovan yathra and the spot of hot spring
ReplyDeleteയാത്രാവിവരണത്തില്‍ അച്ചായന്റെ ഹരിശ്രീ കെങ്കേമമായിട്ടാ..
ReplyDeleteഎന്നാണിനി മാനസസരോവര്‍ കം കൈലാസത്തിലേക്ക് :)
വളരെ നല്ല വിവരണവും &ഫോട്ടോകളും ..ഡല്‍ഹി ട്രിപ്പ് ലും ഇതുപോലെ ഒരുപാടു ഫോട്ടോസ് കാണും എന്ന് വിചാരിക്കുന്നു .
ReplyDeleteഒരു യാത്ര പറയലിന്റെ ദുഖം എനിക്കും അനുഭവപ്പെടുന്നു അച്ചായ..കാണാകാഴ്ചകൾ കാണിപ്പിക്കുകയും കേൾപ്പിക്കുകയും കൊതിപ്പിക്കയും ചെയ്ത സജിച്ചായൻ ഇനിയും ഇനിയും ഇത്തരം യാത്രകൾ ചെയ്യാൽ ബാല്യങ്ങൾ ഉണ്ടാകട്ടെ...
ReplyDeleteനന്ദിയോടെ..
ഹിമാലയ സാനുവില്‍ രാതിങ്കള്‍ പൈങ്കിളി പറക്കുന്നു...
ReplyDeleteസജിയെന്ന ലോലിതന് കല്പാന്ത സാക്ഷിയായ്
മണലിന്റെ ഗദ്ഗദം മഞ്ഞിന്റെ തീക്കനല്‍...
ഗംഗയോ പായുന്ന ഒരിതളായ് ഇസ്രായേലില്‍ നീന്തുന്നു
ഇപ്പോഴാ ഞാന്‍ ഇതു കാണുന്നത്. ഇപ്പോള്‍ തന്നെ മറ്റു ഭാഗങ്ങളും വായിക്കാന്‍ പോകുന്നു.
ReplyDelete(അപ്പോള്‍ അങ്ങിനെയാണല്ലേ ഡല്‍ഹിയില്‍ എത്തിയത്.)
ങാ പിന്നെ നല്ല വിവരണവും ചിത്രങ്ങളും. ഉഗ്രന്‍..
ഹിമാലയൻ യാത്ര അവസാനവും ഗംഭീരമായി..
ReplyDeleteതീർക്കാൻ തിടുക്കപ്പെടണ്ട സജീ... ഡൽഹി വിശേഷങ്ങൾ വിശദമായി തന്നെ പോന്നോട്ടെ.
അച്ചായാ..തീരാന്‍ പോവുന്നു എന്ന് കേക്കുമ്പോ ഒരു വിഷമം.. കൊറിച്ചു നാളായി ഇത് വായിക്കണേ ആഴ്ചയിലെ ഒരു പതിവ് ജോലിയായിരുന്നു..
ReplyDeleteവേഗം അടുത്തെ നാട് കണ്ടു പിടിച്ചു യാത്ര തുടങ്ങിക്കോ ന്നേ.. :)
യാത്രയിലെ ദൃശ്യങ്ങള്‍ ചാരുത വിടാതെ പകര്‍ത്തിയിട്ടുണ്ട്,വാക്കുകളാലും ചിത്രങ്ങളാലും. അനുഭവങ്ങള്‍ അതേപടി പറയുന്നതിലല്ല കുറ്റമറ്റ നിഗമനങ്ങളിലെത്താനും ചമല്‍ക്കാരങ്ങളോടെ അത് അവതരിപ്പിക്കാനുമുള്ള കഴിവാണ് എഴുത്തുകാരനുണ്ടാവേണ്ടതെന്ന് താങ്കള്‍ വീണ്ടും തെളിയിക്കുന്നു. സംസാരത്തില്‍ മാത്രമല്ല എഴുത്തിലും അത് പ്രതിഫലിക്കുന്നു
ReplyDeleteസ്നേഹ സലാം, നല്ല നമസ്കാരം.....
ReplyDeleteഅവിവേകം എങ്കില്‍ സഹ്രദയ മനസ്സേ ക്ഷമിക്കൂ...
തിരക്കിന്ന് അവധി നല്കുന്ന സമയങ്ങളില്‍ അല്പ നേരം,,,
'നാട്ടെഴുത്ത്' എന്ന സംരഭത്തില്‍ താങ്കളുടെ സാന്നിധ്യം പ്രതീക്ഷിക്കുന്നു.
ഔദാര്യ പൂര്‍വ്വം പരിഗണിക്കണം എന്ന് അപേക്ഷ....
pls join:www.kasave.ning.com
മാണിക്യാമ്മേ,
ReplyDeleteയേസ്, ഈ വിവ്രണം തീരാന്‍ പോകുന്നു. പക്ഷേ ഉടനേ വരും! പുതിയ ഒരെണ്ണവുമായി.
മനേഷ്- അവന്റെ കാര്യങ്ങള്‍ എഴുതിയാല്‍ ഒരു മാത്രം 10 ലക്കം കവിയും അല്ലേ?
വിനീത്- പ്രോത്സാഹനത്തിനു നന്ദി.
സാബു, തപോവനത്തില്‍ പോയതും ചൂടു നീരുറവ കണ്ടതും മറന്നിട്ടല്ല. ഒത്തിരി നീണ്ടുപോയോ എന്നൊരു സംശയം കൊണ്ടു ചുരുക്കിയതാ.
കിച്ചു- കൈലാസ്- മാനസസരോവര്‍ സെപ്റ്റംബറില്‍ - വരുന്നോ?
സിയ- യേസ്, കുറച്ചു ഫോട്ടോയും അല്പം വിവരണവും. കഴിയുമെങ്കില്‍ അടുത്ത ആഴ്ച തീര്‍ക്കണം!
കുഞ്ഞാ- ഉടന്‍ വരുന്നൂ- അടുത്തത്.. താമസമില്ല കേട്ടോ!
മഹാകവേ, ഹിമാലയവും, ഇസ്രായേലും.. ആകെ കൊട്ടിക്കുഴച്ചല്ലോ!!
യേസ്, അന്നു ഡല്‍ഹിയില്‍ എത്തിയതു ഈ യാത്രയുടെ ഒടുവില്‍ ആണ്!!
പൊറാടത്തു- നന്ദി. യേസ് ഡല്‍ഹിയും കവര്‍ ചെയ്യുന്നുണ്ട്!
കണ്ണനുണ്ണി - മുകളിലെ കമെന്റ് കണ്ടല്ലോ? ഒത്താല്‍ മറ്റൊരു കോണ്ടിനന്റല് വിശേഷങ്ങള്‍ ഉടന്‍!
ഷിനു- പ്രോത്സാഹനത്തിനു നന്ദി.
നാമൂസ് - സൂചിവില്പ്പനയാണല്ലേ? വേണ്ടാട്ടോ!
തീർന്നു പോയൊ...?
ReplyDeleteഡെൽഹി കൂടി പോരട്ടെ അച്ചായാ..
നമ്മുടെ തലസ്ഥാനമാണെന്ന് പറഞ്ഞിട്ടെന്താ കാര്യം..!
കാണാതെ പഠിച്ചിട്ടേയുള്ളു....!!
കാണാൻ കഴിഞ്ഞിട്ടില്ല....!!!
മടങ്ങി പോക്കിന്റെ ഒരുക്കത്തിലേക്ക് മനസ് തയ്യാറാകുന്നത് എഴുത്തിന്റെ സുഖകരമായ സ്പര്‍ശത്തിനു മാറ്റങ്ങള്‍ വരുത്തും .എങ്കിലും ഒരു യാത്രക്ക് ഒരുങ്ങാന്‍ ഇത്രയൊക്കെ മതി . ഇതിന്റെ മുന്‍പുള്ള രണ്ടു മൂന്നു പാര്‍ട്ടുകള്‍ വായിക്കാന്‍ കഴിഞ്ഞില്ല കുറെ ദിവങ്ങളായി നെറ്റില്‍ വരാറില്ലായിരുന്നതാണ് കാരണം .തിരക്കുകള്‍ തല പെരുപ്പിക്കുമ്പോള്‍ ഇങ്ങനെയുള്ള മനസിനോട് ചേര്‍ത്തുവെച്ച ചിലതൊക്കെ മറന്നുപോകും സ്വാഭാവികം .എങ്കിലും വായിക്കാന്‍ കഴിയാത്ത പോയ പാര്‍ട്ടുകള്‍ സമയം കണ്ടെത്തി വായിച്ചു കൊള്ളാം .ആശംസകള്‍
ReplyDeleteഈ ഭാഗവും വളരെ ഭംഗിയായി എശുതി. ചിത്രങ്ങളുടെ അകമ്പടീകൂടെയായപ്പോള് വളരെ നന്നായി. അഭിനന്ദനങ്ങള്‍.
ReplyDeleteഅച്ചായാ, പോസ്റ്റുകളിലെ ചിത്രങ്ങളുടെ മിഴിവ് ഇത്ര മനോഹരമായി പകര്‍ന്നുതരുന്നതിന് താങ്കള്‍ക്ക് എന്താണ് തരേണ്ടത്...
ReplyDeleteഹിമാലയ യാത്രയൊന്നും നടത്താന്‍ പറ്റിയില്ലെങ്കിലും മസൂറിയെങ്കിലും കാണാന്‍ പോയേ പറ്റൂ എന്നതാണിപ്പോളത്തെ അവസ്ഥ.
ReplyDeleteസാബുവുമായിട്ടുള്ള പിരിയല്‍ രംഗം ഗ്ലിസറിന്‍ കീബോര്‍ഡില്‍ ഒഴിച്ചിട്ടാണോ എഴുതിയത്. വായിക്കുന്നവരുടെ കാഴ്ച്ച പോലും മങ്ങുന്നു(കണ്ണ് നനഞ്ഞതുകൊണ്ട്.)
ഈ യാത്ര വിവരണം അവസാനിക്കുന്നു എന്ന് പറയുമ്പോള്‍ വിഷമം
ReplyDeleteശരിക്ക് ആസ്വദിച്ച് വായിക്കാന്‍ കഴിഞ്ഞു