ഒരു സ്വതന്ത്ര പത്ര പ്രവര്‍ത്തകയായ സപ്ന അനു . ബി. ജോര്‍ജ് എഴുതുന്ന പംക്തി നമ്മുടെ ബൂലോകത്തില്‍ ആരംഭിക്കുന്നു. എല്ലാ ശനിയാഴ്ച തോറും : കുറച്ചു സമയം ഒത്തിരി കാര്യം
കേരളത്തിന്റെ നീര്‍മാതളം നമ്മെ വിട്ടു പിരിഞ്ഞിട്ടു ഒരു വര്‍ഷം തികയാറാവുന്നു.
“കുരങ്ങന്‍കുട്ടിയെ പ്രസവിച്ച മാന്‍പേടയുടെ ദൈന്യം ആ കണ്ണുകളില്‍ ഞാന്‍ കാണുന്നു“, എന്നു സ്വ
ന്തം അമ്മയെ വിശേഷിപ്പിച്ച മാധവിക്കുട്ടി. അടിച്ചമര്‍ത്തപ്പെട്ട വികാരങ്ങള്‍ക്കു സ്വാതന്ത്ര്യം പ്രഖ്യാപിച്ച ഒരു എഴുത്തുകാരി. ഓരോ കഥകളും, പുസ്തകങ്ങളും ഒരു സ്വാതന്ത്ര്യത്തിന്റെ മാറ്റൊലിയാണ്. ഇനി മനുഷ്യജന്മമായി ജനിക്കാന്‍ ഇഷ്ടപ്പെടാത്ത കമല സുരയ്യ, ‘വേദനകള്‍മാത്രം തന്ന മനുഷ്യജീവിതം മതി, ഇനി മാനായോ പക്ഷിയായോ ജനിക്കാന്‍’ തീരുമാനിച്ച എഴുത്തുകാരി. ഭാഷക്കതീതമായ സാഹിത്യത്വര കാത്തുസൂക്ഷിച്ച ഒരു നല്ല മനസ്സിന്റെ ഉടമ. മലയാളത്തിന്റെ നിത്യവസന്തം, എന്നും യൗവനം മനസ്സില്‍ കാത്തുസൂക്ഷിച്ച ഒരു സ്ത്രീ. നഗ്നത സൃഷ്ടിയുടെ സൗന്ദര്യമാണെന്ന് ഒരു പുരുഷനും കാണിക്കാത്ത തന്റേടം തന്റെ എഴുത്തിലൂടെ തെളിയിച്ച വാനമ്പാടി. ഒരുമ്പെട്ടവള്‍ എന്നു കേരളവും, മലയാളവും വിശഷിപ്പിച്ചിരുന്ന കമലാസുരയ്യ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിട്ട് ഒരാണ്ടാവുന്നു.

സാഹിത്യം
ഏഴര പതിറ്റാണ്ടു നീണ്ടുനിന്ന ഒരു സര്‍ഗ്ഗാത്മകത. വിശാലമായതും വ്യത്യസ്തവുമായ കാഴ്ചപ്പാടുകളുമായി, ആഗോളതലത്തിലുള്ള ഒരു കഥാകാരി, കവയിത്രി. എഴുത്തില്‍ ഭയത്തിന്റെ നിശാവസ്ത്രം ഊരിക്കളഞ്ഞ, സ്നേഹത്തിന്റെ പുതുവസ്ത്രം എടുത്തണിഞ്ഞവള്‍. ആഗോള മലയാളിയുടെ മായാമയൂരം, മലയാളിയുടെ ഒരേ ഒരു നിര്‍മാതളം. അശ്ലീലം എന്നത് തിന്മയുടെ മുഖമല്ല എന്ന് വെട്ടിത്തുറന്ന് പറഞ്ഞ എഴുത്തുകാരി. നാലാപ്പാട്ടു കുടുംബപാര്യത്തിലൂടെ മലയാളസാഹിത്യത്തെ അന്താരാഷ്ട്രതലത്തിലേക്ക് ഉയര്‍ത്തിയ കവയിത്രി. സ്നേഹത്തിന്റെയും സൌന്ദര്യത്തിന്റെയും മൂര്‍ത്തിഭാവമായ എഴുത്തുകാരി. ജീവിതം തന്നെ ഒരു ആഘോഷമാക്കി മാറ്റിയ വ്യക്തിത്വം. ജീവിതത്തിന്റെ പ്രേമം, സ്നേഹം, കണ്ണുനീർ, വിഷമം എല്ലാം തന്നെ അക്ഷരങ്ങളിലൂടെ ആഘോഷിച്ച ജീവിതം. കഥയെഴുതുന്ന മാധവിക്കുട്ടി, ജീവിതത്തില്‍ ജീവിക്കുന്ന മാധവിക്കുട്ടിയെക്കാളും വളരെ വ്യത്യസ്തമാണ്. ജീവിതത്തിന്റെ അന്തസത്ത അനുഭവകഥകളിലൂടെ അവതരിപ്പിച്ച സ്ത്രീ. സാഹിത്യരചനാ പാടവം കുടുംബപാരമ്പര്യമായി കിട്ടിയിയിട്ടും, അതില്‍നിന്ന് വ്യത്യസ്തമായി സ്വന്തമായ ഒരു സര്‍ഗ്ഗാത്മകതാ വാര്‍ത്തെടുത്ത മാധവിക്കുട്ടി. നിരവധി വിശേഷങ്ങള്‍ക്ക് അര്‍ഹയായ മാധവിക്കുട്ടിക്ക് പകരം മലയാള സാഹിത്യത്തില്‍ മാധവിക്കുട്ടി മാത്രമേ ഉള്ളൂ എന്ന് തന്നെ പറയാം. ജീവിതവും സാഹിത്യവും രണ്ട് അല്ലെന്ന് ഓര്‍മ്മിപ്പിച്ച് കൊണ്ട് നിരാശയുടെ ഭൂപടം സമ്മാനിച്ച മലയാളത്തിന്റെ സൗന്ദര്യമുള്ള എഴുത്തുകാരി പൂനെയില്‍ വച്ച് എല്ലാവരോടും വിടപറഞ്ഞിരിക്കുന്നു. “ഞാന്‍ ആരാണ്” എന്ന് എന്നും തേടിയിരുന്ന ഒരെഴുത്തുകാരി.കുറച്ചു വാക്കുകള്‍ കൊണ്ട് സാഹിത്യത്തെ ദ്യോദിപ്പിക്കുക. ‘വണ്ടിക്കാളകള്‍’ ജുഗുപ്സാവഹമായ കഥയും എഴുത്തും ആണെന്നൂ വിശേഷിപ്പിച്ചു. നൈര്‍മ്മല്യം ലാളിത്യം എന്നതിനതീതമായ, മനുഷ്യ മനസ്സിനെ പിടിച്ചുലക്കുന്ന കഥകളും കവിതകളും എഴുതിയ എഴുത്തുകാരി എല്ലാത്തിലും എടുത്തു പറയാന്‍ മാത്രമുള്ള മിതത്വം പാലിച്ചിട്ടുള്ള ഒരു സാഹിത്യകാരി.
അള്ളാഹു

‘ഹിന്ദുമതത്തിലെ വൈധവ്യം അനുഭവിക്കാന്‍ വയ്യ, അതിനാല്‍ വൈധവ്യം ഇല്ലാത്ത ഒരു മതത്തീലേക്ക് ഞാന്‍ പൊവുകയാണ്’.ഇനി എന്നെ ആരും കൊല്ല്ലില്ല, ഇനി കുറച്ചല്ലെ ഉള്ളു. എന്റെ കയ്യില്‍ ഇന്നാരോ പിടിച്ചിട്ടുണ്ട് സഹായിത്തിനായി, ,എന്നില്‍ ജീവിക്കുന്ന ദൈവത്തില്‍ വിശ്വസിക്കുന്നു. പൂര്‍ണ്ണമായും ഞാന്‍ അള്ളാഹുവില്‍ വിശ്വസിക്കുന്നു. അല്ലാഹുവിനെ ഒരു ചിത്രത്തിന്റെ ഫ്രൈമില് നിന്നു മാറ്റി, കടലിലെ ഉപ്പുപൊലെ, എന്റെ ജീവിതം മുഴുവന്‍ അല്ലാഹുവാണ്. പര്‍ദ്ദ അണിഞ്ഞതുകൊണ്ട്, പര്‍ദ്ദ എന്ന സാംസ്കാരികതെയെ നിഷ്ക്കളങ്കമായ രീതിയിലാണ് അവര്‍ കണ്ടത്. കമല നാലാപ്പാട്ട്, കമലസുരയ്യ ,മാധവിക്കുട്ടി, ഒരു നാര്‍സിസ്റ്റിന്റെ തലത്തിലെക്ക് എത്തിച്ചേരുന്ന, പര്‍ദ്ദ സ്വീകരിക്കുന്ന ഒരു മാധവിക്കുട്ടി.

ദൈവം എന്ന സത്യം.
“മതത്തിന്റെ പ്രസക്തി കാരണം ദൈവത്തിനു പ്രശസ്തി കുറയുന്നു. ദൈവത്തിനെ മാത്രം സ്വീകരിച്ച് ഞാന്‍ ഉന്നതിയില്‍ എത്തിച്ചേര്‍ന്നു, അതു കാരണം, മതം എന്നെ ഒരിക്കലും ഉലച്ചിട്ടില്ല.കൃഷ്ണനെന്നോ, നബി എന്നൊ ക്രിസ്തു എന്നൊ ഉള്ള പേര് പ്രസക്തമല്ല. കൃഷ്ണന് എന്ന ദൈവത്തെ എന്റെ കളിത്തോഴനായി, സുഹൃത്തായി മാത്രം കണ്ടിട്ടുള്ളു. കൃഷ്ണനെ എന്നും പ്രേമമായിരുന്നു. ‘ഭക്തിയില്ലാത്ത രാധ’ എന്നു വിശേഷിപ്പിച്ചിട്ടുണ്ട്. മുസ്ലീം ആയിക്കഴിഞ്ഞും “തന്നെക്കാണാന്‍ കൃഷ്ണന് വന്നു“ന്ന് പറയുന്ന കമല സുരയ്യ. സ്വയം വരിച്ച അള്ളാഹുവിനെ മനസ്സില്‍ ധ്യാനിക്കുന്ന രാധ തന്നെയാണ്. “സ്നേഹം എന്ന ഒരു അനുഭവം ഉണ്ടാകുന്നത് ദൈവത്തിന്റെ സാന്നിദ്ധ്യത്തില്‍ മാത്രമെ സംഭവിക്കൂ. ഗീതാഗോവിന്ദം അശ്ലീലമാണ് എന്നും, ബൈബിളിലെ സോളമന്റെ സംഗീതം എന്ന അദ്ധ്യായവും അശ്ലീമായി കണക്കാക്കുന്ന മനുഷ്യരോട് മറ്റെന്തു പറയാന്‍”.എന്ന് വിലപിക്കുന്ന അശ്ലീലത്തിന് റെ മുഖമെന്തെന്നും ശ്ലീലമെന്തെന്നും മലയാളിക്ക് ചൊല്ലിക്കൊടുക്കാന്‍ മാധവിക്കുട്ടിക്ക് സാധിച്ചിട്ടുണ്ട്.
സ്ത്രീ
ശരീരത്തിനും, മനസ്സിനും രണ്ടു വെവ്വേറെ കര്‍ത്തവ്യങ്ങളാണ് എന്നു ഉറച്ചു വിശ്വസിച്ചിരുന്ന ഒരു സ്ത്രീ. സ്ത്രീപുരുഷസമത്വം ബോധപൂര്‍വ്വം അവതരിപ്പിക്കുന്ന മാധവിക്കുട്ടി. സ്ത്രീകള്‍ക്ക് വേണ്ട പശ്ചാത്തലം സൃഷ്ടിച്ചു കൊടുത്തു, എഴുത്തിന്റെ ലോകത്തില്‍ വലിയ സ്വാതന്ത്ര്യം തുറന്നു കൊടുത്തു. ജൈവികമായി ജീവിക്കാന്‍, ഒരു സ്തീക്ക് സ്വാതന്ത്ര്യത്തിന്റെ ചിറകുകള് നല്കി. സ്തീകളെ കലാപരമായി, സര്‍ഗ്ഗാത്മകതയോടെ അവതരിപ്പിച്ച കലാകാരി. ഫെമിനിനിസം തീര്‍ത്തും പൊട്ടിച്ചെറിഞ്ഞ കഥാകാരി. ഫാന്റസിയും റിയാലിറ്റിയും തമ്മില്‍ ഉള്ള ബന്ധം ഒരു സ്തീയുടെ ജീവിതത്തില്‍ എത്രമാത്രം പ്രാധാന്യം ഉണ്ട് എന്നു കുറിച്ചുവെച്ചു. ഒരാളുടെ ജീവിതം, രീതികള്‍, എന്നത് ഒരു ആത്മകഥ എന്ന് സ്ത്രീ ജീവിതം. എങ്ങനെയാണ് സ്ത്രീകള്‍ക്ക്, ഇരട്ട ജീവിതങ്ങള്‍ ആവശ്യമായി വരുന്നത്, പ്രേമവും, ജീവിതവും? തോന്നലും യാഥാര്‍ത്ഥ്യവും, ജീവിതത്തില്‍ ഉണ്ട്. ജന്മനാ നമ്മള് സിംഹികളാണ്. പെണ്ണുങ്ങള്‍ക്ക് ചിരിക്കാനും ചിരിപ്പിക്കാനും സാധിക്കും എന്നു തെളിച്ച ഒരു എഴുത്തുകാരിയായിരുന്നു അവര്‍. ‘ചന്ദനമരം’ എന്ന കഥയില്‍ സ്തീകളും സ്വവര്‍ഗ്ഗ സ്നേഹത്തെപ്പറ്റി പ്രതിപാദിക്കുന്ന കഥകള്‍. എന്നാല്‍ ഒരു സ്ത്രീയോടു കാണിക്കാന്‍ പറ്റാത്തവിധത്തില്‍ വിമര്‍ശിക്കപ്പെട്ടിട്ടും സ്ത്രീകളെ ഉയര്‍ത്തിപ്പിടിച്ച വ്യക്തിത്വം. സ്ത്രീത്വം എന്നത് ഒരു സത്യമാണെങ്കില്‍, സ്ത്രീക്ക് അവരുടെതായ ഒരു ലോകവും കാഴ്ചപ്പാടും ഉണ്ട് എന്ന് ലോകത്തെ കാട്ടിക്കൊടുത്ത ഒരെഴുത്തുകാരി. സ്ത്രീയുടെമേല് സമൂഹം അടിച്ചേല്‍പ്പിച്ച സദാചാരത്തിന്റെ മുഖംമൂടി പിച്ചിച്ചീന്തിയ സ്ത്രീത്വം. സ്ത്രീയുടെ ഉയര്‍ത്തെഴുനേല്‍പ്പ്, സ്ത്രീ വിമോചനം എന്നത് സമൂഹത്തിന്റെ തന്നെ ഉയര്‍ത്തെഴുന്നേല്‍പ്പാണ് എന്ന് സമൂഹത്തെ ബോധിപ്പിച്ച ഒരു എഴുത്തു കാരിയായിരുന്നു മാധവിക്കുട്ടി.

അവസാനം
“ഇനി ഞാന്‍ മനുഷ്യനായി വരില്ല, മാനായോ പക്ഷിയായൊ ആയി മാത്രമെ ജനിക്കൂ“ എന്നു തീര്‍ത്തും തീര്‍മാനിച്ചുറച്ച ഒരു സ്ത്രീ. അവസാനമായി പൂനയിലേക്കു പോകുന്നതിനു മുന്‍പ് മനസ്സ് വിഷമിച്ച് , എന്തോ പറയാതെ പോയതു പോലെ.‘ധാരളം ശുദ്ധവായു കിട്ടുന്ന, കുട്ടികള്‍ ചിരിക്കുന്ന ലോകത്തേക്ക് പോകുന്നു. കേരളം എന്നെ വെറുത്തില്ലെ, എന്റെ കഥകളീലെ സ്തീകളെല്ലാം ഞാന്‍ ആണെന്നു തെറ്റിദ്ധരിച്ചു, കേരളിയര്. മലയാളത്തില്‍ എഴുതിയതെല്ലാം, ഏറ്റവും വീറൊടും തീവ്രതയോടും എഴുതിയതാണ്. എന്നാല്‍ എന്റെ എല്ലാ കഥകളെയും മലയാളം നിരാകരീച്ചു. മരണത്തിന്റെ മണം അറിയാമോ? അതിന് പക്ഷികളുടെ തൂവലുകളുടെ മണമാണ്.
നമ്മെ വീട്ടുപിരിഞ്ഞുപോയ ഈ അവസാനയാത്രയില്‍ ,മരണത്തിന്റെ ഗന്ധം അവര്‍ അറിഞ്ഞൂ കാണുമോ?

എന്തോ അറിയല്ല....
ഇനിയും മുഖദാവിൽ നാം കാണുന്നതു വരെ,
സപ്ന
കമല സുരയ്യ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്നും ശേഖരിച്ചത് .
ഏല്ലാവർക്കും ഇഷ്ടപ്പെടും അഭിപ്രായം പറയും എന്നു വിശ്വസിക്കുന്നു.
ReplyDeleteസപ്ന, മാധവിക്കുട്ടിയെപ്പറ്റി നല്ലൊരു അവലോകനം ആണിത്. അവരുടെ കൃതികള്‍ വായിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ഇതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ കൂടുതല്‍ യാഥാര്‍ത്ഥ്യമെന്നു തോന്നുന്നു.
ReplyDeleteനല്ല അവലോകനം, നന്ദി അവരെ വീണ്ടും ഓര്‍മ്മിപ്പിച്ചതിനു.
ReplyDeleteഅപ്പു.....നല്ല വായനക്കും അഭിപ്രായത്തിനും നന്ദി, തെച്ചിക്കാടൻ.......മാധവിക്കുട്ടി ഒരു ഓർമ്മ മാത്രം ആയി മാറാതിരിക്കട്ടെ.
ReplyDeleteസപ്ന,
ReplyDeleteവായിച്ചു.നന്നായിട്ടുണ്ട്.പുതിയ സംരംഭത്തിന് എല്ലാവിധ ആശംസകളും
സപ്ന, കഥയുടെ രാജ്ഞിക്കു മരണമില്ല, നമ്മുടെഓർമകളിൽ എന്നും അവരുണ്ടാവും.
ReplyDeleteഅടുത്ത കോളങൾക്കായി കാത്തിരിക്കുന്നു.
കൊള്ളാം, പംക്തിക്ക് ഉഗ്രന്‍ തുടക്കം...എല്ലാ ആശംസകളും നേരുന്നു...
ReplyDeleteവായിക്കും തോറും അര്‍ത്ഥതലങ്ങള്‍ വികസിക്കുന്നതായി തോന്നുന്ന കൊച്ച് കഥകള്‍, തനി നാടന്‍ പദപ്രയോഗങ്ങള്‍.
ReplyDelete-അപ്പുവിനെപ്പോലെ ഞാനും വീണ്ടും വായിച്ച് തുടങ്ങിയിരിക്കുന്നു ഇപ്പോള്‍....
നന്നായി എഴുതി, സപ്നാ!
'മാധവിക്കുട്ടി '.പോയാലും അവരെ ഓര്‍ക്കാത്തവര്‍ ചുരുക്കം ആവും. ഇത് വായിച്ചപ്പോള്‍ അവരുടെ സ്വരവും &നിലവിളിയും തിരിച്ചു വന്നത് പോലെ ..വളരെ നല്ല വിവരണം സ്വപ്ന .. എല്ലാ വിധ ആശംസകളും ...
ReplyDeleteoh..ഒരു കൊല്ലം ആവാര് ആയോ ? How fast the time fly!!!
ReplyDeleteThanks for the post.
Good attempt, keep up the good work...
ReplyDeleteനന്നായി എഴുതിയിരിക്കുന്നു സപ്നാ....തുടരൂ
ReplyDeleteലീലച്ചെച്ചി....വളരെ നന്ദി വായിച്ചതിനും ഇവിടെ എത്തിയതിനും.സീമ....ഞാൻമാധവിക്കുട്ടിയുടെ കഥകളും കവിതകളും തപ്പിനടന്നു വായിക്കാൻ തുടങ്ങിയതു,അവരുടെ മരണശേഷം ആണ്.സത്യം അവർക്ക് നമ്മുടെ മനസ്സിൽനിന്ന് ഒരിക്കലും മരണം ഇല്ല.ചാണ്ടിക്കുഞ്ഞെ നന്ദി........... കൈതമുള്ളുനു....... വായനക്കും നല്ല അഭിപ്രായത്തിനും നന്ദി,സിയ......മാധവിക്കുട്ടി പോയി എന്ന് ഒരിക്കലും തോന്നുന്നില്ല,അവരെന്നും നമ്മുടെ മനസ്സിൽ ജീവിക്കുന്നു.Captain Haddock......വളരെ നന്ദി വായിച്ചതിനു,Frog Books.......നന്ദി സുനിൽ വായിച്ചതിനു,സുനിൽ......വായനക്കും പ്രശംസക്കും നന്ദി
ReplyDeleteFirstly let me congratulate you on for your efforts in putting up such a hagiography.
ReplyDeleteBut I would like to point out that you have not taken care to bring the factual truths of her later life esp. in the subsections coming after 'Saahithyam'.
I hope these online references ( with dates) would give you some idea regarding this.
1) ""First Madhavi Kutty. Then Kamala Das. Then Kamala Suraiya after she embraced Islam some years ago, inviting the wrath of the conservative Malayali Hindu society. "I fell in love with a Muslim after my husband's death. He was kind and generous in the beginning. But I now feel one shouldn't change one's religion. It is not worth it. Also, I have been accused of being feminist. I am not a feminist, as it is understood. I don't hate men. I feel a woman is most attractive when she surrenders to her man. She is incomplete without a man." [Ref:http://www.hindu.com/mag/2006/08/13/stories/2006081300080500.htm ;Sunday, Aug 13, 2006 ]
2) "Changing her religion, she has now realised, was a folly, afterall"
(http://www.tribuneindia.com/2007/20070304/spectrum/main1.htm)
Sunday, March 4, 2007
"Changing her religion, she has now realised, was a folly, afterall. "God has no connection with any religion. There is no respect for women anywhere. Women are just an object of sensual pleasure," she says.
"You begin to seek spiritual freedom after the end of the menstrual cycle as I was, but there was none. I give no importance to religion now. God has been appropriated by a few people for their own selfish ends, she says in a feeble voice."
You are absolutly right in observing,
ReplyDeletethe later part of her life Bharath, but she was a woman,who knew the value of women.
oru fantasy pole ...
ReplyDeleteippozhum Madhavikutty ..
ishtaayi..
best wishes
ഒരു പ്രണയമാണ് അവരെ ആ മതത്തിലേക്ക് അടുപിച്ചത് എന്ന് റോസേ മേരി പറയുന്നു
ReplyDeleteസത്യം ആയിരിക്കാം.........
ReplyDeleteഎനിയ്ക്കിന്നും ഇഷ്ടെപ്പെടാന്‍ കഴിയാത്ത ഒരു എഴുത്തുകാരിയാണ് കമല സുരയ്യ അഥവാ മാധവിക്കുട്ടി. എന്തുകൊണ്ടോ അവരുടെ വാക്കുകളെ എനിയ്ക്ക് മനസ്സിലേയ്ക്കുള്ക്കൊള്ളാന് കഴിയുന്നില്ല. അവര്‍ അവസാനകാലത്ത് മതം മാറിയപ്പോള്‍ പറഞ്ഞത് ഹിന്ദു മതത്തെ അവര്‍ക്കുള്‍ക്കൊള്ളാന്‍ പറ്റില്ലെന്നും “നല്ല” മതത്തിലേയ്ക്ക് പോകുന്നുവെന്നുമാണ്. അവര്‍ ആ നല്ല മതത്തിലായിരുന്നു ജനിച്ചതെങ്കില്‍, അവരെ ഇന്നും ഓര്‍മ്മയില്‍ നിര്‍ത്തുന്ന, അവരുടെ ഏതെങ്കിലും പുസ്തകം, കഥ അവര്ക്കെഴുതാനാവുമായിരുന്നോ? ശരിയ്ക്കും അവരെ അവരാക്കിയ സംസ്കാരത്തെ തള്ളിപ്പറഞ്ഞ ആ എഴുത്തുകാരിയോടിന്നും മനസ്സില്‍ ഇഷ്ടക്കേടാണെനിയ്ക്ക്. അവര്‍ക്ക് ഇഷ്ടമുള്ള വിശ്വാസമാവാം, വിശ്വസിയ്ക്കാതെയുമിരിയ്ക്കാം. എന്നാല്‍ പറഞ്ഞ കാരണങ്ങള്‍ അംഗീകരിയ്കാനാവില്ല. ഇന്നും ചില മതഭ്രാന്തന്മാരും ഭീകരന്മാരും തങ്ങളുടെ മതത്തിന്റെ വിശ്വാസ്യതയ്ക്കായി അവരെ ഉദ്ധരിയ്ക്കുന്നു എന്നത് വിരോധാഭാസമാണ്!
ReplyDeleteഅവരുടെ എഴുത്തിനെ ഇഷ്ടപ്പെടാത്തത് ഇതുകൊണ്ടല്ല, പണ്ടേ ഇഷ്ടമല്ലായിരുന്നു. ഒരു പൈങ്കിളി നിലവാരത്തിനപ്പുറം എന്തെങ്കിലുമുള്ളതായി എനിയ്ക്കു തോന്നിയിട്ടില്ല.
One year... i can't belive it..
ReplyDelete'' I who have lost
My way and beg now at stranger's doors to
Receive love, at least in small exchange?''
eppozhum manasil....
well writing sapna..
best wishes
നന്ദി ,സ്വപ്നാ !
ReplyDeleteവായിച്ചു.നന്നായിട്ടുണ്ട്.എല്ലാ ആശംസകളും
ReplyDeleteദൃക്സാക്ഷി......നല്ല കമന്റിനും വായനക്കും നന്ദി. കൂടെ ഞാനൊന്നു പറഞ്ഞോട്ടെ,എഴുത്തുകാര്‍,പ്രത്യേകിച്ച് കവിതകള്‍ എഴുതുന്നവര്‍ നിമിഷങ്ങളുടെ കാമുകികളും കാമുമന്മാരുമാണ്.അവര്‍ക്ക് തത്വങ്ങളും സംഹിതകളും അതിര്‍വരമ്പുകളും അംഗീകരിക്കാന്‍ സാധിക്കാറില്ല. പിന്നെ അങെയറ്റം വികാരജീവികളും.മതം മാറിയതിന് കാരണം ഒന്നെ കാണു.... എന്തെങ്കിലും നൈമിഷിമമായവികാരം. മാധവിക്കുട്ടിയുടെ,കമലസുരയ്യയുടെഎഴുത്തിന്റെ ശൈലി മാറിയില്ല.അതിനര്‍ത്ഥം എന്താ!താല്‍ക്കാലിമായ എന്തോ ഒന്ന് അവരെ വല്ലാതെ വേദനിപ്പിച്ചു. അവരുടെ വേദന മാത്രം മനസ്സിലാക്കുക. മരണത്തിനടുപ്പിച്ചും,എന്നെ വേദനിപ്പിച്ചു,എന്നെ വേദനിപ്പിച്ചു,എന്നെ വേദനിപ്പിച്ചു!!!ഇതു തന്നെ ആണ് അവര്‍ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരുന്നത്.നാലക്ഷരം നമ്മള് എഴുതുന്നെങ്കില്‍ അവരെയും അവരുടെ വികാരത്തെയും നാം മനസ്സിലാക്കണം.മീര..... ഗോപന്... അഷ്രഫ് അഭിപ്രായങള്‍ക്കും ഈ വായനക്കും നന്ദി
ReplyDeleteസപ്നാ... അവരുടെ മിക്ക പുസ്തകങ്ങളും വായിച്ചിട്ടുണ്ടെങ്കിലും, ഇന്നും അവരുടെ വ്യക്തിത്വം ഒരു സമസ്യ തന്നെ. സപ്നയുടെ ഈ വിശകലനം അവരെ കൂടുതല്‍ അറിയാന്‍ ഉതകി. ഈ സംരംഭത്തിന് എല്ലാ ആശംസകളും!
ReplyDeleteസപ്നാ... അവരുടെ മിക്ക പുസ്തകങ്ങളും വായിച്ചിട്ടുണ്ടെങ്കിലും, ഇന്നും അവരുടെ വ്യക്തിത്വം ഒരു സമസ്യ തന്നെ. സപ്നയുടെ ഈ വിശകലനം അവരെ കൂടുതല്‍ അറിയാന്‍ ഉതകി. ഈ സംരംഭത്തിന് എല്ലാ ആശംസകളും!
ReplyDeleteസപ്നാ... അവരുടെ മിക്ക പുസ്തകങ്ങളും വായിച്ചിട്ടുണ്ടെങ്കിലും, ഇന്നും അവരുടെ വ്യക്തിത്വം ഒരു സമസ്യ തന്നെ. സപനയുടെ ഈ വിശകലനം അവരെ കൂടുതല്‍ അറിയാന്‍ ഉതകി. ഈ സംരംഭത്തിന് എല്ലാ ആശംസകളും!
ReplyDeleteമാധവിക്കുട്ടിയുടെ മിക്ക പുസ്തകങ്ങളും വായിച്ചിട്ടുണ്ടെങ്കിലും , അവര്‍ എനിക്കിന്നും ഒരു സമസ്യയാണ് സപ്നാ... ഈ കുറിപ്പ്,അവരെക്കുറിച്ച് ആഴത്തില്‍ പഠിച്ചു തയ്യാറാക്കിയതിനു പ്രത്യേക അഭിനന്ദനങ്ങള്‍!
ReplyDeleteസപ്ന ഇയാളുടെ ബ്ലോഗ് വായിക്കാന്‍ കുറേ വൈകി.നല്ല കാര്യങ്ങള്‍ വൈകിയേ സംഭവിക്കൂ.ഇയാള്‍ നന്നായി പഠിച്ചിരിക്കുന്നു കമല സുരയ്യ എന്ന മാധവിക്കുട്ടിയെ.നന്നായി....
ReplyDeletesapna,നന്നായി പറഞ്ഞു-സാഹിത്യം അനശ്വരമാണ്.
ReplyDeleteമാധവികുട്ടിയുടെ ഒട്ടുമിക്ക കൃതികള്‍ വ്വയ്ചിട്ടുണ്ട്, ഇത് വായിച്ചപ്പോള്‍ നല്ല ഒരു പഠനം എന്ന് തോണി... ആശംസകള്‍!
ReplyDeleteമാധവികുട്ടിയുടെ ഒട്ടുമിക്ക കൃതികള്‍ വ്വയ്ചിട്ടുണ്ട്, ഇത് വായിച്ചപ്പോള്‍ നല്ല ഒരു പഠനം എന്ന് തോണി... ആശംസകള്‍!
ReplyDeletevayassakunnathu ishtappedatha kamala jaraa nara badicha thante sarreerathe marykkananu matham mariyathennu njan parum
ReplyDeleteഇത് കാണാന്‍ ഞാനിത്രയും വൈകിയല്ലോ..
ReplyDeleteപ്രിയപ്പെട്ട കഥാകാരിയെക്കുറിച്ചെഴുതിയത് നല്ലൊരു നിരീക്ഷണമായി..
ഞങ്ങളുടെ മനസ്സില്‍ ഇന്നും അവര്‍ ദീപ്തമായൊരോര്മയായി നിറഞ്ഞു നില്ക്കുന്നു.
നീര്മാതളസ്മരണകള് വായിച്ചവര്‍ എന്നെങ്കിലും അത് മറക്കുമോ?
മെയ് ഫ്ളവർ............ഇവിടെ വന്നു വായിച്ചതിനു നാന്ദി, താമസം അല്ല വായനയാനു മുഖ്യം.
ReplyDeleteSapna.
ReplyDeleteBoooooolokam
Why Boo
it's Bhu
sidharthan@khaleejtimes.com
@ sidharthan - സപ്നയ്ക്ക് തെറ്റിയിട്ടില്ല. ഭൂലോകമല്ല ബൂലോകം തന്നെയാണ്. ബ്ലോഗ് ഉലകം എന്നതിന്റെ ചുരുക്കപ്പേരായിട്ട് ബൂലോകം എന്ന ഒരു പദം നിലവിൽ ഉപയോഗിക്കപ്പെടുന്നുണ്ട്.
ReplyDelete