ബഹറിനിലെ ഏറ്റവും വലിയ പ്രവാസ സംഘടനയായ ബഹറിന്‍ കേരളീയ സമാജത്തിന്റെ സാഹിത്യ വിഭാഗം, പ്രവാസി മലയാളികള്ക്കള്ക്കായി സംഘടിപ്പിച്ച കഥാ-കവിത മത്സര വിജയികള്‍ക്കുള്ള പുരസ്കാരങ്ങള്‍ നാളെ (2010 ഫെബ്രുവരി 25 )കേരളീയ സമാജം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന വിപുലമായ ചടങ്ങില്‍ വച്ചു നല്കപ്പെടുന്നു.
ഈ വര്‍ഷത്തെ ഇരു പുരസ്കാരജേതാക്കളും മലയാളം ബ്ലോഗര്‍മാര്‍ ആണ് . ചെറുകഥയ്ക്കുള്ള സമ്മാനം നചികേതസ് എന്ന പേരില്‍ ബ്ലൊഗ് ചെയ്യുന്ന ശ്രീ ബിജു.പി.ബാലകൃഷ്ണനും കവിതയ്ക്കുള്ള ഒന്നാം സമ്മാനം ശ്രീമതി ദേവസേനയ്ക്കും ആയിരിക്കും നല്കപ്പെടുന്നത്.
മലയാള സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള അംഗീകാരമായി എല്ലാ വര്‍ഷവും നല്കുന്ന സാഹിത്യ പുരസ്കാരത്തിനു തിരഞ്ഞെടുക്കപ്പെട്ട ശ്രീ കാക്കനാടനെ ആദരിക്കുന്ന ചടങ്ങില്‍ വച്ചാണ് ബ്ലൊഗ്ഗര്മാരായ ബിജുവിനും ദേവസേനയ്ക്കും അവാറ്ഡുകള്‍ വിതരണം ചെയ്യുന്നത്. ചടങ്ങില്‍ പ്രശസ്ത ചെറുകഥാകൃത്ത് ശ്രീ പി. സുരേന്ദ്രന് മുഖ്യ അതിഥിയായിരിക്കും.
സമ്മാനദാനാനന്തരം കാക്കനാടനെ പറ്റി ശ്രീ ബിജു മേത്തറ സംവിധാനം ചെയ്ത "കാക്കനാടന് നമ്മുടെ ബേബിച്ചായന്" എന്ന ഡോക്ക്യുമെന്ററിയു ടെ പ്രദര്‍ശനവും ഉണ്ടായിരിക്കും.
ബഹറിന്‍ കേരളീയ സമാജത്തിന്റെ സാഹിത്യ വിഭാഗം സെക്രട്ടറി പ്രശസ്ത നോവലിസ്റ്റായ ശ്രീ ബന്യാമിന്നും ഒരു ബ്ലോഗര്‍ ആണ് എന്നതും ഒരു പ്രത്യേകത ആണ് .
ബ്ലോഗര്‍ നചികേതസ്സിനും ദേവസേനക്കും നമ്മുടെ ബൂലോകത്തിന്റെ അഭിനന്ദനങ്ങള്‍ !
കൊള്ളാല്ലോ . ഞമ്മള് പച്ചരി മേടിക്കാനായി ഈ ബഹറിന്‍ രാജ്യത്തൊക്കെ കറങ്ങി നടക്കുന്നുണ്ട്. ആരും ക്ഷണിച്ചിട്ടൊന്നുമില്ല, എന്നാലും ഒരു മലയാളിയെന്ന നിലയ്ക്കും ഇടയ്ക്കിടയ്ക്ക് ബ്ലോഗുന്ന ഒരാളെന്ന നിലയ്ക്കും ചടങ്ങില്‍ പങ്കെടുക്കാന്‍ പറ്റുമോന്ന് ഒന്ന് ശ്രമിച്ച് നോക്കുന്നതാണ്. എല്ലാ പുലികളേം ഒന്ന് നേരില്‍ കാണാല്ലോ ? :)
ReplyDeleteThis comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteമുല്ലപ്പൂമ്പൊടിയേറ്റുകിടക്കും.....കല്ലിനുമുണ്ടോരു “സൌരമ്മ്യം”
ReplyDeleteഅഭിനന്ദനങ്ങള്‍!
ReplyDeleteനചികേതസിനും ദേവസേനയ്ക്കും അഭിനന്ദനങ്ങൾ..!
ReplyDeleteഒരോൺ ടോപ്പിക്..
നമ്മുടെ ബൂലോകം എന്നത് ഒരുകൂട്ടായ സംരംഭം ആണല്ലൊ, ആ നിലയ്ക്ക് ഒരു ബ്ലോഗറായ ദേവസേനയെ അടുത്ത് പരിചയമുള്ള ബ്ലോഗേഴ്സും ഈ പത്രസമതിയിൽ അംഗമായിരിക്കുമല്ലൊ. ഇങ്ങനെയുള്ള ഒരു പശ്ചാത്തലത്തിൽ ദേവസേനയെ ശ്രീമതി എന്നെഴുതി അഭിസംബോധന ചെയ്യുന്ന ഒഴിവാക്കപ്പെടേണ്ടതായിരുന്നു എന്നൊരു അഭിപ്രായം എനിക്കുണ്ട്, ശ്രദ്ധിക്കുമല്ലൊ..? അതു മാത്രമല്ല ശ്രീമാൻ നജികേതസ് എന്ന് പരാമർശിക്കപ്പെടാത്തതിലും ദുഖമുണ്ട്.
ആശംസകള്‍ നേരുന്നു
ReplyDeleteകുഞ്ഞന്റെ കമെന്റു കണ്ടു സത്യത്തില്‍ ഞെട്ടി!
ReplyDeleteഇന്നലെ രാത്രി പെട്ടെന്നു എഴുതി ഞാനായിരുന്നു ഈ വാര്‍ത്ത നമ്മുടെ ബുലോകത്തിനു കൊടുത്തത്. താമസിച്ചു പോയിരുന്നതുകൊണ്ട് എഡിറ്ററും ശ്രദ്ധിച്ചു കാണാന്‍ വഴിയില്ല.
ദേവസേന, ശ്രീമാന്‍ ആണെന്നു അറിയില്ലായിരുന്നു എന്നതാണ് വാസ്തവം!
എങ്കിലും ഇതു വരാതെ നോക്കണമായിരുന്നു.
പിന്നെ ശ്രീമാന്‍ നചികേതസ് എന്നു പറയേണ്ട കാര്യമില്ല. കരണം ‘നചികേതസ് എന്ന പേരില്‍ ബ്ലൊഗ് ചെയ്യുന്ന ശ്രീ ബിജു.പി.ബാലകൃഷ്ണനും’ എന്നതു പൂര്‍ണ്ണമായും ശരി തന്നെ!
എന്തായാലും വേണ്ട തിരുത്ത് ഇതിനകം വരുത്തിയിട്ടുണ്ട് എന്നു കണ്ടതില്‍ സന്തോഷം..
ആശംസകൾ..അഭിനന്ദനങ്ങൾ
ReplyDeleteവളരെ ഗുരുതരമായ പിഴവ് എന്നിൽ നിന്നും ഉണ്ടായതിനാൽ നമ്മുടെ ബൂലോഗത്തിനോട് ക്ഷമ ചോദിക്കുന്നു. ദ്രൌപദി എന്ന പേരിൽ തൂലിക നാമം എഴുതുന്ന വ്യക്തിയെ ഞാൻ ഉദ്ദേശിച്ചത്. എന്തായാലും ഈ ആരോപണം എന്നിൽ നിന്നും തെറ്റായ രീതിയിൽ ഉണ്ടായതിൽ ഒരിക്കൽക്കൂടി ഈ പോസ്റ്റിന്റെ പിന്നിൽ പ്രവർത്തിച്ചവരോട് ക്ഷമചോദിക്കുന്നു..
ReplyDeleteനിങ്ങളുടെ കുഞ്ഞനല്ലെ ഈ ഞാൻ..
അഹാ !!
ReplyDeleteകുഞ്ഞന്‍ ഭായ്,എന്താ ഇത്?
:)
തൂലികാ നാമങ്ങളുടെ കൂടെ ശ്രീയോ ശ്രീമതിയോ ഒന്നും വേണ്ട എന്നാണ് വ്യക്തിപരമായി എന്റെ അഭിപ്രായം.തൂലികാ നാമം ഒരു സിമ്പല്‍ മാത്രമാണ്, അങ്ങിനെ കാണപ്പെടാന്‍ ആഗ്രഹിക്കുന്നവരാണല്ലോ അത്തരം പേരുകള്‍ സ്വീകരിക്കുക തന്നെ. പ്രായവും പദവിയും ഒന്നും പ്രസക്തമല്ലാത്ത ഒരു ലോകം, അതുമതീന്നെ.
തൂലികാ നാമം എന്തായാലും
ReplyDeleteരണ്ടാള്‍ക്കും അഭിനന്ദനം അറിയിക്കുന്നു....
നചികേതസിനും ദേവസേനയ്ക്കും അഭിനന്ദനങ്ങൾ..!
ReplyDeleteനല്ലൊരു ചടങ്ങായിരുന്നു അത്. കാക്കനാടനെ നേരിട്ട് കാണാനായതിലും മുഖ്യപ്രാസംഗികനായിരുന്ന പി.സുരേന്ദ്രന് സാറുമായി അല്‍പ്പസമയമെങ്കിലും സംസാരിക്കാന്‍ പറ്റിയതിലും വളരെ സന്തോഷമുണ്ട്.
ReplyDelete“ബ്ലോഗുകളുടെ കാര്യത്തിന് ഞാന്‍ ഒരു നിരക്ഷരന് ആണ് “ എന്നാണ് പരിചയപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞത് :) :)
ഇങ്ങനൊരു ചടങ്ങില്‍ പങ്കെടുക്കാനായത് ബഹറിന്‍ ബൂലോകം കാരണമാണ്. എല്ലാ ബഹറിന്‍ ബൂലോക വാസികള്‍ക്കും നന്ദി.
ശ്രീ നചികേതസ്സിനും, ശ്രീമതി ദേവസേനയ്ക്കും അഭിനന്ദനങ്ങള്‍ .
ഓഫ് ടോപ്പിക്ക് - അനില്‍ @ ബ്ലോഗ് - കെടക്കട്ടെ മാഷേ എന്റെ വക ഒരു ശ്രീയും ശ്രീമതിയും :):)
ഒരു നിമിഷം സുഹൃത്തേ,
ReplyDeleteനിങ്ങളൊക്കെ വല്യ ബൂലോക പുലികളല്ലേ?
താഴെ കൊടുത്തിരിക്കുന്ന എന്റെ പോസ്റ്റില്‍ ഒരു പ്രതികരണം പ്രതീക്ഷിക്കുന്നു.നിങ്ങളുടെ ബ്ലോഗ് ഞാന്‍ വായിച്ചില്ല, എങ്കില്‍ കൂടി അര്‍ഹതപ്പെട്ട വിഷയമായതിനാലാണ് ഇങ്ങനെ ഒരു കമന്റ് ഇട്ടത്, ക്ഷമിക്കണം.ഇനി ആവര്‍ത്തിക്കില്ല, ദയവായി പോസ്റ്റ് നോക്കുക.
അമ്മ നഗ്നയല്ല