
ജസ്റ്റിന് പെരേര - ഷാര്‍ജ
ഡാനിഷ് കഥാകൃത്തായ "ഹാന്‍സ് ക്രിസ്റ്റ്യന്‍ ആന്ഡേഴ്സന്" 1837-ഇല് എഴുതിയ "ചക്രവര്‍ത്തിയുടെ പുത്തന്‍ വസ്ത്രം" എന്നൊരു കഥ നാം എല്ലാവരും വായിച്ചിട്ടുള്ളതാണല്ലോ. കഥയുടെ സാരാംശം ഇതാണ്. പണ്ടൊരു മഹാരാജാവ് ജീവിച്ചിരുന്നു. പുതുപുത്തന്‍ വസ്ത്രങ്ങളില്‍ അതീവ തല്പ്പരന് ആയിരുന്ന രാജാവിനെ മന്ത്രിയും നെയ്തുകാരും ചേര്‍ന്ന്, ലോകത്തിലെ ഏറ്റവും മഹത്തായ വസ്ത്രം അണിയിച്ചിരിക്കുന്നു എന്ന് തെറ്റിദ്ധരിപ്പിക്കുകയും, നഗ്നനായി ജനമധ്യത്തിലൂടെ നടത്തുകയും ചെയ്തു. രാജാവ് വിവസ്ത്രന് ആണെന്നറിഞ്ഞിട്ടും, മന്ത്രിയും മറ്റുള്ളവരും രാജാവിന്റെ വസ്ത്രത്തെ പ്രകീര്‍ത്തിക്കുന്നത് കണ്ട്, ജനങ്ങളും "അല്ലയോ രാജാവേ.... എന്ത് നല്ല വസ്ത്രം! ഇത് അങ്ങേയ്ക്ക് എത്ര നന്നായി ഇങ്ങങ്ങുന്നു" എന്ന് ഏറ്റുപറയാന്‍ തുടങ്ങി. എന്നാല്‍ പെട്ടൊന്നൊരു കൊച്ചു ബാലന്, "അയ്യോ.... രാജാവിതാ തുണിയില്ലാതെ നടക്കുന്നെ" എന്ന് വിളിച്ചു പറഞ്ഞു. എന്നാല്‍ അത് തന്നെയായിരുന്നില്ലേ സത്യം?
ഞാന്‍ ഇനി കുറിക്കുന്നത് എന്റെ മാത്രം അഭിപ്രായങ്ങള്‍ ആണ്. വെറും ഒരു സാധാരണ സംഗീതാസ്വദകന്റെ അഭിപ്രായം എന്നതിലുപരി ഇതില്‍ മറ്റൊന്നും തന്നെയില്ല. തെറ്റുണ്ടെങ്കില്‍ ക്ഷമിക്കുക. അഭിപ്രായങ്ങള്‍ അറിയിക്കുക. പക്ഷെ വെറുതെ ഒരു തര്‍ക്കത്തിനു വേണ്ടിയുള്ള അഭിപ്രായമാല്ലാതെ, വസ്തുതാപരമായി മറുപടി എഴുതുവാന്‍ ശ്രദ്ധിക്കുമല്ലോ.
മുകളില്‍ ഞാന്‍ പറഞ്ഞതും, നാമെല്ലാം വായിച്ച് അറിഞ്ഞതുമായ രാജാവിന്റെ കഥയില്‍ നഗ്നനായി പട്ടണത്തിലൂടെ നടന്നു നീങ്ങുന്ന രാജാവിനെ നോക്കി മന്ത്രിയും, നെയ്തുകാരും "അല്ലയോ രാജാവേ.... എന്ത് നല്ല വസ്ത്രം! ഇത് അങ്ങേയ്ക്ക് എത്ര നന്നായി ഇങ്ങങ്ങുന്നു" എന്ന് പറയുന്നു. ജനങ്ങള്‍ ആകട്ടെ "നമ്മള് മാത്രം എന്തിനു മിണ്ടാതെ മാറിനില്‍ക്കണം" എന്ന് ചിന്തിച്ചുകൊണ്ട് അതേറ്റു പറയുകയും ചെയ്യുന്നു. അത് പോലെ തന്നെയല്ല, ഇപ്പോഴുള്ള ഇന്ത്യന്‍ സിനിമാസംഗീതവും, സംഗീതസംവിധായകരും അവര്‍ക്ക് സ്തുതി പാടുന്ന നമ്മള് സാധാരണ ജനങ്ങളും?
എ. ആര്. റഹ്മാന് എന്നാ സംഗീതസംവിധായകന് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡും, ഓസ്കാര്‍ അവാര്‍ഡും ലഭിച്ചപ്പോള്‍, രാജ്യം ആഹ്ലാദത്തിമിര്‍പ്പില്‍ ആയിരുന്നു. അത് കഴിഞ്ഞ് ഇപ്പോള്‍ ഗ്രാമി അവാര്‍ഡ് ലഭിക്കുവാന്‍ ഫെബ്രുവരി 22-ന് കൊഡാക് സ്റ്റുഡിയോയിലേക്ക് നടന്നു കയറുമ്പോള്‍ രാജ്യം മൊത്തത്തില്‍ അങ്ങേയറ്റം അഭിമാനിക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും നല്ലൊരു കാര്യം തന്നേ. ഭാരതീയര്‍ക്ക് അഹങ്കരിക്കുവാന്‍ വകനല്കുന്ന ഒരു നിമിഷം.
ഒരു പക്ഷെ, ഈ കാലഘട്ടത്തിലെ മുന്‍പന്തിയില്‍ തന്നേ നില്ക്കുന്ന നല്ല സംഗീതസംവിധായകരില്‍ ഒരാള്‍ ആയിരിക്കാം എ. ആര്. റഹ്മാന്. എന്നാല്‍, കഴിഞ്ഞ കാലത്തെയും, ഇപ്പോഴുള്ളതിലും ഏറ്റം പ്രഗല്ഭന് അദ്ദേഹം ആണെന്ന് പറയുന്നതിനോട് യോജിക്കാന്‍ വയ്യ. ഭാരതത്തില്‍ നിന്നും, പ്രഗല്ഭരായ ധാരാളം സംഗീതസംവിധായകരില്‍ ആരും തന്നെ ഒരു ഓസ്ക്കാറിനോ , ഗ്രാമിക്കോ അംഗീകരിക്കപ്പെട്ടിട്ടില്ല എന്നത് വാസ്തവം തന്നെ. എന്നാല്‍ അവരാരും റഹ്മാന് എന്ന സംഗീതസംവിധായകനേക്കാള്‍ കഴിവ് കുറഞ്ഞവര്‍ ആണെന്ന് കരുതുകവയ്യ.

Image Courtesy : in[dot]com
ഇക്കാലത്തെ റഹ്മാന്റെ സംഗീത സൃഷ്ടികളില്‍ അധികവും അദ്ദേഹത്തിന്റെ തന്നെ പഴയ സംഗീതത്തിന്റെ ഒരു റീമിക്സ് തുടര്‍ച്ചയാണ് എന്ന് വേണമെങ്കില്‍ പറയാം. അല്ലെങ്കില്‍ അദ്ദേഹം പുതുതായി എന്താണ് സ്കോര്‍ ചെയ്തത്? എല്ലാവര്ക്കും ഒരു ഭ്രാന്ത് തന്നെ ആയി മാറിയ "സ്ലം ഡോഗ് മില്യനര്‍ എന്നാ സിനിമയിലെ ജയ് ഹോ" എന്ന ഗാനത്തില്‍ എന്താണ് അടങ്ങിയിരിക്കുന്നത് എന്ന് സംഗീത നിരൂപകരോ, ആരാധകരോ പറഞ്ഞാല്‍ നന്നായിരുന്നു. കര്‍ണ്ണകടോരകമായ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയുള്ള ഈ ഗാനം, ഭാരത സംഗീത ശ്രേണിയില്‍ അരോചകം ആണെന്നത് ഒരു സത്യം തന്നെയാണ്.
എഴുപതുകളില്‍ യുവഹൃദയങ്ങളെ ത്രസിപ്പിച്ചിരുന്ന "ഒസിബിസ" എന്നാ സംഗീതസംഘത്തിന്റെ ആഫ്രിക്കന്‍/കരീബിയന്‍ - റിഥം/ബ്രാസ് പാറ്റേണ്‍ തന്നെയല്ലേ റഹ്മാന് ഈയൊരു ഗാനത്തിനും ഉപയോഗിച്ചിരിക്കുന്നത്? സാങ്കേതികവിദ്യാ സാധ്യതകള്‍ ഇന്നത്തെക്കാള്‍ എത്രയോ കുറവായിരുന്ന അക്കാലത്തെ അടിസ്ഥാനഘടകങ്ങള്‍ ഏകോപിപ്പിച്ചുകൊണ്ട് , നവീന സാങ്കേതികവിദ്യയില്‍ ഒരു "ജയ് ഹോ" പുറത്തു വന്നു. എന്നാലും, ഹൃദയധമനികളെ ഉദ്ദീപിപ്പിക്കുവാന്‍ എഴുപതുകളിലെ "ഒസിബിസ"-യ്ക്കൊപ്പം 'ജയ് ഹോ' കിടപിടിക്കുമോ എന്ന് സംശയം തന്നെ. തീര്‍ച്ചയായും ഈ പറഞ്ഞതിന് എതിരഭിപ്രായങ്ങള്‍ ഉണ്ടാകാം.
ഇന്ത്യം സിനിമാസംഗീതത്തെ ഇരുപത്തിരണ്ടു വര്‍ഷം അടക്കിവാണ ശങ്കര്‍ ജയ്കിഷന്, അതുപോലെ നൌഷാദ്, ഓ. പി. നയ്യാര്‍, എസ്. ഡി. ബര്മന്, മദന്‍ മോഹന്‍, റോഷന്, സി. രാമചന്ദ്രന്, ഹേമന്ത് കുമാര്‍, സലില്‍ ചൌധരി എന്നിവരുടെ സ്വര്‍ഗീയ സംഗീതവുമായി ചേര്‍ത്തു വയ്ക്കുമ്പോള്‍, ഒരു "ജയ് ഹോ"-യുടെ സ്ഥാനം എവിടിയാണ്? മേല്‍പ്പറഞ്ഞ സംഗീതസംവിധായകരുടെ, രാഗങ്ങളെ പുണര്‍ന്നു നിന്നുള്ള സംഗീതവും, സംഗീതോപകരണങ്ങളുടെ മിതമായും, മനോഹരമായുമുള്ള കൂട്ടിച്ചേര്‍ക്കലും ഇവരെയൊക്കെ റഹ്മാനെ പോലുള്ള സംവിധായകരില്‍ നിന്നും മാറ്റി നിര്‍ത്തുന്നു.
ഏതൊരു ഗാനത്തിലാണ് റഹ്മാന് നല്ലൊരു ഗായകന്റെ അല്ലെങ്കില്‍ ഗായികയുടെ കഴിവിനെ ഉപയോഗിച്ചിട്ടുള്ളത്? മലയാളത്തിന്റെ വാനമ്പാടി ചിത്ര പോലും പറഞ്ഞിരിക്കുന്നു, റിക്കോര്‍ഡിങ് കഴിഞ്ഞു പുറത്തിറങ്ങുന്ന ഗാനവും ഞാന്‍ പാടിയതുമായി യാതൊരു ബന്ധവും ഇല്ല എന്ന്. ഇലക്ട്രോണിക്സിന്റെയും, കമ്പ്യൂട്ടറിന്റെയും, മിക്സിംഗ് യന്ത്രങ്ങളുടെയും, ഫ്രീക്വന്‍സി - മോഡുലേഷന് വിദ്യയുടെയും സഹായത്തോടെ ഗായകരുടെ ശബ്ദം തന്നെ മാറ്റിമറിക്കുന്ന ഒരു വിദ്യയാണോ സംഗീതസംവിധാനം? ഒരു പക്ഷെ, അതുകൊണ്ട് തന്നെയാവണം, സംഗീതം രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ള ആരും തന്നെ റഹ്മാന്റെ ഗാനങ്ങള്‍ ആലപിക്കുവാന്‍ തയ്യാറാകാത്തതും!
എന്റെ ഒരു സുഹൃത്ത് ഈയിടെ എന്നോട് പറയുകയുണ്ടായി. റഹ്മാന് എന്നാല്‍ ഒരു സാധാരണ സംഗീതസംവിധായകന് അല്ലെന്നും, അന്തര്‍ദേശീയ തലത്തില്‍ മറ്റുള്ളവരോട് സാങ്കേതികപരമായി കിടപിടിക്കുവാന്‍ കഴിവുള്ള "സൌണ്ട് ഡിസൈനര്‍" ആണെന്നും. എന്നാല്‍ എന്നെപോലുള്ള ഒരു സാധാരണക്കാരന് വേണ്ടത് നല്ല സംഗീതമാണ്, അല്ലാതെ അതിലെ സാങ്കേതികത അല്ല. ദേവതയെ പ്രീതിപ്പെടുത്തുവാനും, അപ്സരസ്സിനെ പടവൃക്ഷത്തില്‍ നിന്നും ഭൂമിയിലേക്ക് കൊണ്ടുവരുവാനും, ഉഗ്രനായ സര്‍പ്പത്തെ ശാന്തനാക്കാനും, മേഘങ്ങളെക്കൊണ്ട് മഴ പെയ്യിക്കുവാനും, പിരിഞ്ഞു പോയ ഒരാത്മാവിനെ നമ്മിലേക്ക് ആവാഹിക്കുവാനും, കരയുന്ന കുഞ്ഞിനെ ശാന്തനാക്കി ഉറക്കുവാനും, കുറഞ്ഞപക്ഷം, രണ്ടു വര്‍ഷമെങ്കിലും കേട്ടാസ്വദിക്കുവാന്‍ ഇമ്പമുള്ള ഗാനങ്ങള്‍. ചെറിയൊരു ഉദാഹരണത്തിന്, പഴയൊരു മലയാളം സിനിമാഗാനമായ "വസുമതി ഋതുമതി" എന്ന ഗാനം കേട്ടുകഴിഞ്ഞു നിലാവുള്ള രാത്രിയില്‍ തനിയെ പുറത്തിറങ്ങി നിന്നാല്‍, ഒരു ഗന്ധര്‍വ സാമീപ്യം അനുഭവപ്പെടുന്നതായി തീര്‍ച്ചയായും തോന്നും. ഇപ്പറഞ്ഞതൊക്കെ മനുഷ്യന്റെ സാങ്കല്പ്പികത മാത്രമാണെങ്കിലും, പഴയ ഗാനങ്ങള്‍ അത്തരം ഒരു അനുഭൂതി നമുക്ക് നല്‍കുന്നില്ല എന്ന് ആര്‍ക്കും പറയുവാന്‍ കഴിയില്ല.
ഇപ്പോള്‍ മുഖ്യധാരയിലുള്ള മിക്ക സംഗീതസംവിധായകരും തങ്ങളുടെ ഗാനങ്ങള്‍ക്ക് വേണ്ടി സംഗീത ശകലങ്ങള്‍ അവിടുന്നും, ഇവിടുന്നും പെറുക്കിയെടുക്കുമ്പോള്‍ റഹ്മാന്, ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതത്തിന്റെ അടിത്തറയില്‍ നിന്നുകൊണ്ട് തന്നെ സൃഷ്ടികള്‍ മെനയുന്നു എന്നൊരു കാര്യം റഹ്മാനെ മറ്റുള്ളവരില്‍ നിന്നും മാറ്റിനിര്‍ത്തുന്നു. എന്തുതന്നെയായാലും, "ചൊട്ടമുതല്‍ ചുടലവരെ" സംഗീതം തപസ്യയാക്കിയ മഹാനായ സംഗീതസംവിധായകന് ആര്. കെ. ശേഖറിന്റെ രക്തത്തിലുള്ള മകന് ചുവടു പിഴക്കുല്ലല്ലോ. ശേഖറിന്റെ ജീനുകള്‍ ആ ശരീരത്തില്‍ ഉള്ളത് തന്നെയാണ് ആ വിജയരഹസ്യവും . അല്ലാതെ അതൊരു മന്ത്രവാദിക്കോ, മറ്റു മതപരികര്‍മ്മികള്‍ക്കോ അവകാശപ്പെടാനുള്ളതല്ല .
എന്നിരുന്നാലും, റഹ്മാന്റെ ഒരു സൃഷ്ടിക്കും, നൌഷാദിന്റെ "മന് തര്പത് ഹരി ദര്ശന് കോ ആജ്", സലില്‍ ചൌധരിയുടെ "ആരെ ഉദ് ജ രെ പഞ്ചി", ശങ്കര്‍ ജയ്കിഷന്റെ "രസിക് ബല്‍മ" എസ്.ഡി. ബര്‍മന്റെ "ആജ് ഫിര്‍ ജീനേ കി തമന്ന ഹെ", ഒ. പി. നയ്യരുടെ "ആംഖോം സെ ജോ ഉത്രി" എന്നീ മനോഹര ഗാനങ്ങളോട് കിടപിടിക്കുവാന്‍ കഴിയുമെന്ന് ആരും പറയില്ല. ഹേമന്ത് കുമാറിന്റെ "വന്ദേ മാതരം" മരവിച്ചു കിടക്കുന്ന ശവ ശരീരങ്ങള്‍ക്ക് പോലും രാജ്യസ്നേഹത്തിന്റെ നവജീവന്‍ നല്കുന്നു. എന്നാല്‍, റഹ്മാന്റെ വന്ദേ മാതരം ഒരുതരം അക്രമവാസനയാണ് നമ്മില്‍ ഉണ്ടാക്കുന്നത്. എന്റെ സുഹൃത്തും, നിരൂപകനും, എഴുത്തുകാരനുമായ ശ്രീ രാജീവ് ചേലനാട്ട് പറഞ്ഞതുപോലെ, പ്രാദേശീയവാദികളും മറ്റും ലഹളയ്ക്ക് പുറപ്പെടുന്നതിനു മുന്‍പുള്ള പശ്ചാത്തല സംഗീതമായി കാണാം ഇതിനെ.
2010 ജനുവരി മാസം 9-ന് ഇന്ത്യയിലെ പ്രമുഖമായ പല പത്രങ്ങളിലും വന്ന ഒരു വാര്‍ത്ത ശ്രദ്ധിച്ചു. മഹാനായ നടനും, എഴുത്തുകാരനും, സിനിമാസംവിധായകനും, തിരകഥാകൃത്തും, പല ദേശീയ പുരസ്കാരങ്ങള്‍ക്ക് അര്‍ഹനുമായ. ശ്രീ ഗിരീഷ് കര്‍ണ്ണാട് പറയുകയുണ്ടായി. "ഓസ്കാര്‍ എന്നോ, ഗ്രാമി എന്നോ കേള്‍ക്കുമ്പോള്‍ ഒരുതരം 'ഒബ്സഷന്‍ അല്ലെങ്കില്‍ മാനിയ അല്ലെങ്കില്‍ ഭ്രാന്ത്' ഉണ്ടാകേണ്ട കാര്യം ഭാരത സിനിമകള്‍ക്ക് ഇല്ല. മാത്രമല്ല, ഓസ്കാറിനു വേണ്ടിയുള്ള നമ്മുടെ ആര്‍ത്തി, നമ്മുടെതന്നെ ഒരുതരം അപകര്‍ഷതാബോധം ആണ് വെളിവാക്കുന്നത്. എന്താ സത്യമല്ലേ? അല്ലെങ്കില്‍ തന്നെ, ആയിരക്കണക്കിന് വര്‍ഷങ്ങളുടെ തപസ്യയിലൂടെയും, ഉപാസനയിലൂടെയും കലര്‍പ്പില്ലാതെ, മഞ്ഞിന്റെ വെണ്മയോടും, അഗ്നിയുടെ പരിശുദ്ധിയോടും, മഹാന്മാര് നമുക്ക് പകര്‍ന്നു നല്കിയ സംഗീതത്തെ അളന്നു തിട്ടപ്പെടുത്തുവാന്‍ മാത്രം, സായിപ്പിന്റെ ഓസ്കാറും, ഗ്രാമിയും വളര്‍ന്നോ?
മാറ്റങ്ങള്‍ അനിവാര്യമാണ്. എന്നാല്‍ അത് കാലാനുസൃതവും, പാരമ്പര്യാനുസൃതവുമായി ആയിരിക്കണം. ലോകസാഹിത്യത്തിലെ മുടിചൂടാമന്നനായ, വില്യം ഷേക്സ്പിയര് കഥയെഴുതുന്ന രീതിയും, ഭാഷയും നവീനസാഹിത്യ സൃഷ്ടാക്കളുമായി താരതമ്യം ചെയ്യുമ്പോള്‍, കാലാഹരണപ്പെട്ടിരിക്കുന്നു. എന്നാല്‍, 'ബാര്‍ട് ഓഫ് എവോണ്‍" അവതരിപ്പിച്ച, കഥയും, കഥാപാത്രങ്ങളെയും പോലെ, ജനഹൃദയത്തില്‍ ചിരപ്രതിഷ്ഠ നേടാന്‍ നവീനസാഹിത്യ സൃഷ്ടാക്കളില്‍ എത്രപേര്‍ക്ക് കഴിഞ്ഞിട്ടുണ്ട്?
എന്റെ മനസ്സില്‍ വന്ന ചില കാര്യങ്ങള്‍ കുറിച്ചു എന്നുമാത്രം. ദശലക്ക്ഷം ജനങ്ങള്‍ പുതിയ റഹ്മാന് ട്രെണ്ടിനു പുറകെ പരക്കം പായുമ്പോള്‍, റഹ്മാന് എന്ന ആഴിയെ അളക്കാന്‍ ജസ്റ്റിന് എന്ന നാഴിയോ എന്ന് നിങ്ങള്‍ ചോദിച്ചേക്കാം. എങ്കിലും രാജാവ് നഗ്നനാണെന്നു പറയാനും ആരെങ്കിലും ഒരാള്‍ എവിടെയെങ്കിലും വേണ്ടേ?
ജസ്റ്റിന് പെരേര
ഷാര്‍ജ
This is true .But dont forget his music is listend by many.Some of his works are interesting
ReplyDeleteതീര്‍ച്ചയായും പ്രാണ്‍ പറഞ്ഞതിനോട് ഞാന്‍ യോജിക്കുന്നു. എന്നാല്‍. ഞാന്‍ ഒരിക്കല്‍ പോലും റഹ്മാന്റെ സംഗീതം മോശമാണെന്ന് പറഞ്ഞിട്ടില്ല. എനിക്ക് അത് പറയാന്‍ മാത്രമുള്ള പാണ്ഡിത്യം ഇല്ല. എന്നാല്‍, മറ്റുള്ളവരുമായി തട്ടിച്ചു നോക്കുമ്പോള്‍, ഇത്രയധികം കൊട്ടിഘോഷിക്കുവാന്‍ എന്താണ് എന്ന് മാത്രം ഒരു സംശയം. വളരെ അധികം മെലഡി ഗാനങ്ങള്‍ നമുക്ക് സമ്മാനിച്ച ഇളയരാജയെ കുറിച്ചും പറയണം എന്ന് തോന്നുന്നു. നന്ദി...
ReplyDeleteജയ് ഹോ മറന്നേക്കു ചേട്ടാ...
ReplyDeleteഅങ്ങനെ ഒരു പാട്ടെ ഇല്ലായിരുന്നു എന്ന് കരുതുക... അപ്പോഴും ഉണ്ട് ബാക്കി ഒരു ഓസ്കാര്‍...! അല്ലെ? അത് മറന്നോ? അതോ മറക്കാന്‍ ശ്രമിച്ചോ?
ഒരു ഓസ്കാര്‍ കിട്ടിയാലും അത് ഓസ്കാര്‍ തന്നെ അല്ലെ?
റഹ്മാന് ചെയ്ത background score നു ആണ് ഒരു ഓസ്കാര്‍... അത് എല്ലാവരെയും പോലെ താങ്കളും മറന്നു...
റഹ്മാന് സംഗീതം ചെയ്ത ചിത്രംന് എന്ന് കേട്ടാല്‍ അതിലെ പാട്ടുകള്‍ മാത്രമല്ല കേള്‍ക്കേണ്ടത്... ആ സിനിമ കാണണം കാരണം ഭൂരിഭാഗം ചിത്രങ്ങളിലും റഹ്മാന് ആണ് പശ്ചാത്തലസംഗീതം.
പിന്നെ വേറെ ഒരു കാര്യം... താങ്കള്‍ റഹ്മാന്റെ എത്രയധികം പാട്ടുകള്‍ കേട്ടിട്ടുണ്ട് എന്ന് എനിക്കറിയില്ല. ഈ ലേഖനം വായിച്ചപ്പോ എനിക്ക് തോന്നിയത്... വളരെ ചെറിയ ശതമാനംഎന്നാണു...
തട്ട് പൊളിപ്പന്‍ മാത്രമോ???!! എത്രയധികം സ്ലോ മേലോടികള്‍ റഹ്മാന് ചെയ്തു?
സംഗമം എന്ന തമിഴ് ചിത്രത്തിലെ ഗാനങ്ങള്‍ ഒന്ന് കേട്ട് നോക്കൂ... ഒരു തട്ട് പൊളിപ്പന്‍ പാട്ട് പോലും ഇല്ല അതില്‍...
This comment has been removed by the author.
ReplyDeleteഈ പോസ്റ്റിനു മറുപടി ആയി ഒരു പോസ്റ്റ് ഞാന്‍ ഇടുന്നുണ്ട്... ലിങ്ക് ഇവിടെ കമന്റ് ആയി ഇടാം...
ReplyDeleteഅതെ... റഹ്മാന് ഒരു സൌണ്ട് ഡിസൈനര ആണ്.
ReplyDeleteആധുനിക വാദ്യോപകരനങ്ങളുടെയും അതിലുപരി ശബ്ദസാങ്കേതികതയുടെയും സഹായത്താല്‍ കര്ന്നകടോരമായ രീതിയില്‍ സംഗീതം ഒരുക്കുന്നത് ചിലര്‍ക്ക് ഇഷ്ടപെട്ടെക്കാം. പ്രത്യേകിച്ച് പാശ്ചാത്യ സംഗീതം ഇഷ്ടപെടുന്നവര്‍ക്ക്. പക്ഷെ എന്ത് അളവുകോല്‍ ഉപയോഗിച്ചാണ് "ജയ് ഹോ"ക്ക് മികച്ച ഗാനത്തിനുള്ള ഗ്രാമി അവാര്‍ഡ് കിട്ടിയത് എന്ന് അറിയില്ല. അല്ലെങ്കില്‍ തന്നെ എന്താണ് ഈ ഗ്രാമി അവാര്‍ഡ്? പാശ്ചാത്യരുടെ ഇടയില്‍ പാശ്ചാത്യസംഗീതത്തിനുള്ള ഒരു മല്‍സരം. അത്രയല്ലേ ഉള്ളൂ..
റഹ്മാന് ഒരു സൌണ്ട് സൌണ്ട് ഡിസൈനര മാത്രമാണ്. ഇന്നത്തെ ഇലക്ട്രോണിക്സ് യുഗത്തിലെ ആധുനിക ശബ്ദസാങ്കേതികവിദ്യയിലൂടെ സംഗീതത്തെ ചിട്ടപ്പെടുത്തുന്ന ഒരു "സൌണ്ട് ഡിസൈനര" അത്ര മാത്രം.
പക്ഷെ ചിന്തിക്കുക ഇതാണോ സംഗീതം? പഠിഷു ഇളയരാജയുടെ മെലഡികള്‍ ശ്രദ്ധിച്ചുകാണുമല്ലോ?
"രാജാവ് നഗ്നനായി നടക്കുന്നു എന്ന് പറയാന്‍ ധൈര്യം കാണിച്ച ശ്രീ ജസ്റ്റിന് പെരേരയ്ക്ക് അഭിനന്ദനങ്ങള്‍".
പിപഠിഷു ചേട്ടന് പറഞ്ഞു കഴിഞ്ഞപ്പോള്‍ എനിക്ക് ആകെ കണ്ഫ്യൂഷന് ആയിരിക്കുന്നു, എന്താണ് മേലഡി എന്ന്!
ReplyDeleteഞാന്‍ ഇത്രയും കാലം കരുതിയത് എം.എസ്. വിശ്വനാഥനും, ഇളയരാജയും ചെയ്യുന്നതാണ് മേലഡി എന്ന്. അയ്യോ, ഇനി എല്ലാം ഒന്ന് മുതല്‍ പഠിക്കണം.
റഹ്മാന്റെ ഒത്തിരി പാട്ടുകള്‍ എനിക്ക് വളരേ പ്രിയമായവ- പക്ഷേ ജൈ ഹോ ഒന്നിലധികം തവണ കേള്‍ക്കാന്‍ തോന്നിയല്ല - അനുഗ്രഹീതനായ ഒരു സംഗീതജ്ഞന് തന്നെയാണു റഹ്മാന്- പക്ഷേ ഈക്കാണുന്ന ഓസ്കാറൂം ഗ്രാമിയുമൊന്നുമല്ല അദ്ദേഹത്തിന്റെ പ്രതിഭയുടെ അളവുകോല്‍- ഷുവര്‍
ReplyDeleteഎന്റെ മറുപടി - റഹ്മാന് രാജാവാണ്... പക്ഷെ നഗ്നനല്ല!
ReplyDeleteഇളയരാജയുടെ മഹത്വത്തില്‍ ആര്‍ക്കും ഒരു സംശയവും ഇല്ല. ഞാന്‍ അദ്ധേഹത്തിന്റെ പാട്ടുകളുടെയും ആരാധകന് ആണ്... ഞാന്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നു... വളരെയധികം. പക്ഷെ അദ്ദേഹം ചെയ്യുന്നത് എല്ലാം അമൃത എന്ന് കരുതാന്‍ പറ്റില്ല.
ReplyDeleteപച്ചകുതിരയിലും ഇളയരാജ ആയിരുന്നു സംഗീതം.
but അവസാനം പാട്ട് എഴുതിയ ആളെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല.
ജസ്റ്റിന്,
ReplyDeleteറഹ്മാന് എന്ന പ്രതിഭയെ താങ്കള്‍ അളന്നത് ശരിയായ മുഴക്കോല് കൊണ്ട് അല്ലെന്നു തോനുന്നു.
റോജ, ബോംബെ, കാതലന്‍, ലുവ് ബേര്‍ഡ്സ് , സംഗമം തുടങ്ങിയ അനേകം ചിത്രങ്ങളിലെ അദേഹത്തിന്റെ ഒരു പിടി ഗാനങ്ങള്‍ താങ്കള്‍ കേട്ടിരിക്കില്ല എന്ന് കരുതുന്നു.
ജസ്റ്റിന് സാറേ,
ReplyDeleteസാര്‍ പറഞ്ഞതിനോട് കൂടുതലും യോജിക്കുന്നു എങ്കിലും, ഒരു കാര്യത്തോട് എനിക്ക് വിയോജിപ്പ് തന്നെയാണ്.
ആയിരക്കണക്കിന് വര്‍ഷങ്ങളുടെ തപസ്യയിലൂടെയും, ഉപാസനയിലൂടെയും കലര്‍പ്പില്ലാതെ, മഞ്ഞിന്റെ വെണ്മയോടും, അഗ്നിയുടെ പരിശുദ്ധിയോടും, മഹാന്മാര് നമുക്ക് പകര്‍ന്നു നല്കിയ സംഗീതത്തെ അളന്നു തിട്ടപ്പെടുത്തുവാന്‍ മാത്രം, സായിപ്പിന്റെ ഓസ്കാറും, ഗ്രാമിയും വളര്‍ന്നോ?
എന്റെ സാറേ, ഇപ്പോഴത്തെ തലമുറയ്ക്ക് ആര്‍ക്കാണ് സാറ് പറഞ്ഞ മഞ്ഞിന്റെ വെണ്മയും അഗ്നിയുടെ പരിശുദ്ധിയും ആവശ്യം? ഇപ്പോള്‍ എല്ലാവര്ക്കും used items മതിയല്ലോ. ഞാനോ താങ്കളെ പോലുള്ള പത്തു പേരോ, വിലപിച്ചിട്ട് യാതൊരു കാര്യവുമില്ല. സായിപ്പ് കൊടുക്കുന്ന ഉച്ചിഷ്ടം അമൃത് പോലെ വാരി തിന്നുവാനാണ് ഇപ്പോഴത്തെ യുവതലമുറയ്ക്ക് താല്പര്യം. സ്വന്തം പെങ്ങളോ, അമ്മയോ കുളിമുറിയില്‍ നില്ക്കുന്ന ചിത്രം സായിപ്പ് ചാരക്യാമറ വഴി പകര്‍ത്തിയാലും, അത് പൊതുജനമധ്യത്തില്‍ പ്രദര്‍ശിപ്പിച്ചു "ഹോ... സായിപ്പിന്റെ തല ഭയങ്കരം തന്നെ എന്ന് പുകഴ്ത്തും". അതുപോലെ തന്നെയല്ലേ, ഈ "സ്ലം ഗോഡ്" സിനിമയെ നമ്മുടെ സുഹൃത്തുക്കള്‍ വാനോളം പുകഴ്ത്തുന്നതും?
താന്കള് പറഞ്ഞ കാര്യങ്ങളില്‍ ഒരു സ്ഥലത്തും റഹ്മാന് ഒരു മോശം സംഗീത സംവിധായകന് എന്ന് പറയുന്നില്ല. പകരം ആര്. കെ. ശേഖര്‍ എന്നാ നല്ലൊരു സംഗീതസംവിധായകന്റെയും, അദ്ദേഹത്തിന്റെ മകനായ ദിലീപ് എന്ന രഹ്മാന്റെയും കഴിവുകളെ അറിയുന്നതായും കാണുന്നു. പക്ഷെ ആരാധന മൂലം കണ്ണ് കാണാത്ത പലരും അതിനെ വേറൊരു രീതിയില്‍ വ്യാഖ്യാനിക്കുന്നു. കഷ്ടം തന്നെ...
Kannalane… (Bombay), anjali…(Duet), En veetu thottathil.. (Gentleman), poovukkul …(Jeans), Ennavale…,Kolayile thenai… (Kadalan), Pachai kili… (Karuthamma), Malarkale… (Love birds), En mel vizhuntha.. (Maymadam)… Poo pookum ossai…(Minsara kanavu), Nenje nenje…, Chandrikaye (Rachakan), Chinna chinna… (Roja), some of the best songs by Rahnam. I love his music. He is a good musician. But what I have said in the list are from 90’s. But recently (after 2000), I can’t hear such melodies from him . I think his stock has finished. Now I correct my word. He was a good musician.
ReplyDeleteLet us come to Oscar and Grammy. Oscar is made by west, for west and presented to a Hollywood movie. We just don’t bother about it.
Anyway he is good sound engineer. Especially have talent to do gimmicks with low frequency sound and high frequency sounds.
Jai ho is not the first song by him in this class. He had made such songs before. eg. Veera pandi kottayile…(Thirida thiruda). But in that time he has made good songs too.
പ്രിയ സഹോദരന് പിപഠിഷു,
ReplyDeleteതാങ്കളുടെ വിലയേറിയ അഭിപ്രായങ്ങള്‍ക്ക് നന്ദി. തികച്ചു വസ്തുതാപരമായി തന്നെ താന്കള് എന്റെ ലേഘനം വിമര്‍ശിച്ചു. അഭിനന്ദനങ്ങള്‍!
ഞാന്‍ എന്റെ കുറിപ്പില്‍ ഒരു ഭാഗത്തും എ. ആര്. റഹ്മാന് ഒരു കഴിവ് കുറഞ്ഞ സംഗീതസംവിധായകന് എന്ന് പറഞ്ഞിട്ടില്ല. എന്റെ ലേഘനം മുഴുവനും വായിച്ചാല്‍ അത് മനസ്സിലാകും. ഇത്രയും കോലാഹലം എന്തിനാണ് എന്ന് മാതമേ ചോദിച്ചുള്ളൂ.
താന്കള് അയച്ചു തന്ന "റഹ്മാന്റെ വന്ദേ മാതരം revival" കമ്പോസ് ചെയ്തതു "Bankim Chandra Chatterji" ആണ്, റഹ്മാന് അല്ല. റഹ്മാന്, ഞാന്‍ പറഞ്ഞത് പോലെ പുതിയ സാങ്കേതികവിദ്യയില്‍, new orchestration നടത്തി റെക്കോര്‍ഡ് ചെയ്തു എന്നേയുള്ളൂ. പിന്നെ ലതാ മങ്കേഷക്കറുടെ "വന്ദേ മാതരം" കേള്‍ക്കുവാന്‍ പറഞ്ഞു. അതും പുതുതായി orchestration-ല്‍
റെക്കോര്‍ഡ് ചെയ്തു എങ്കിലും, യഥാര്‍ത്ഥ കമ്പോസര്‍ ഞാന്‍ എന്റെ ലേഘനത്തില്‍ പറഞ്ഞ "ഹേമന്ത് കുമാര്‍" അന്ന്.
എന്റെ സഹോദരന് പറഞ്ഞു "പാട്ട് ആദ്യം മുതല്‍ അവസാനം വരെ ഒറ്റയടിക്ക് റെക്കോര്‍ഡ് ചെയ്യുക അല്ല റഹ്മാന്റെ രീതി". അതെ, അത് റഹ്മാന്റെ മാത്രമല്ല, ഇപ്പോഴത്തെ ഏകദേശം എല്ലാ റെക്കോര്‍ഡിംഗ് അങ്ങിനെ തന്നെയാണ്. പല്ലവി മുഴുവന്‍ തന്നെ ഒറ്റയടിക്ക് പാടിക്കണം എന്നുമില്ല. താളമോ, ശ്രുതിയോ കുഴപ്പം വരുന്ന സ്ഥലത്ത് "punch" ചെയ്തു റെക്കോര്‍ഡ് ചെയ്യും.
അനുജന് പറഞ്ഞത് "റഹ്മാന് പാട്ട് റെക്കോര്‍ഡ് ചെയ്യുമ്പോള്‍ "orchestra" ഒന്നുമുണ്ടാകില്ല". അത് അവസരം പോലെയാണ്. ചിലപ്പോള്‍ orchestra ഒന്നും തന്നെ കാണില്ല. കീബോര്‍ഡിലോ, ഹാര്മോണിയത്തിലോ ശ്രുതി ഇട്ടു പാടും. "Steinberg Nuendo, Pro Tools, Cakewalk Sonar" മുതലായ recording software-ല്‍ ടിക്ക് ടിക്ക് ടൈമിംഗ് മാത്രം കൊടുത്തു പാട്ട് റെക്കോര്‍ഡ് ചെയ്യും. പിന്നീട് സൗകര്യം പോലെ ഓരോ ട്രാക്കിലും orchestra വായിച്ചു റെക്കോര്‍ഡ് ചെയ്യും. അതും റഹ്മാന്റെ മാത്രം രീതിയല്ല. ഇപ്പോള്‍ മിക്കവാറും എല്ലാവരും അവലംബിക്കുന്ന രീതിയാണ്.
പിന്നെ, ലത മന്കെഷ്കരും ഈ അനുഭവം പറഞ്ഞിട്ടുണ്ട്. തന്നോട് മൈക നു മുന്നില്‍ നിന്ന് പാടാന്‍ പറഞ്ഞു... പേപ്പര്‍ നോക്കി തന്ന ട്യൂണ്‍ അനുസരിച്ച് എന്തൊക്കെയോ പാടി... പക്ഷെ ആല്‍ബം പുറത്തു വന്നപ്പോള്‍ അതിമനോഹരമായ ഒരു ഗാനം. ശരിക്കും അത്ഭുതപ്പെട്ടു പോയി. എന്ന്... എല്ലാ പാട്ടുകാരും, എല്ലാ സംഗീതസംവിധായകരുടെയും കീഴില്‍ മിക്കവാറും ഇങ്ങിനെ തന്നെയാണ് പാടുന്നത് അനിയാ. അതില്‍ ഒരു അതിശയോക്തിയുടെ ആവശ്യം ഉണ്ട് എന്ന് തോന്നുന്നില്ല. ഒരു പക്ഷെ പത്രങ്ങള്‍ കുറച്ചു ഊതി പെരുപ്പിച്ചതാകാം.
"റഹ്മാന് തട്ട് പൊളിപ്പന്‍ ഗാനങ്ങള്‍ മാത്രം ചെയ്യുന്നു എന്നതാണ് ഈ ആരോപണങ്ങളില്‍ ഏറ്റവും അരോചകമായി തോന്നിയത്.." ഞാന്‍ അങ്ങിനെ എവിടെയെങ്കിലും പറഞ്ഞോ?
എന്തായാലും, ഞാന്‍ എന്റെ അഭിപ്രായങ്ങള്‍ ഒരു ബ്ലോഗ് വഴി പ്രസിദ്ധീകരിച്ചു എന്നു വച്ച്, റഹ്മാന് എന്ന വലിയൊരു മനുഷ്യന് യാതൊന്നും എശുവാന് പോകുന്നില്ല. ഇനി ഞാന്‍ ചൂണ്ടിക്കാണിച്ച ചില കാര്യങ്ങള്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടു എങ്കില്‍, അത് എന്റെ കുറ്റവും അല്ല.
നന്ദിയോടെ...
റഹ്മാനെന്ന് കേള്‍ക്കുമ്പൊള്‍ തീര്‍ച്ചയായും തുറന്ന വിശകലനത്തിനുള്ള അവസരം നഷ്ടമാവുമോ എന്ന് ഞാന്‍ വ്യക്തിപരമായി സംശയിച്ചിരുന്നു. ഏതായാലും ചര്‍ച്ച നടക്കട്ടെ.
ReplyDelete28 വര്‍ഷമായി കീബോഡ് കൈകാര്യം ചെയ്യുന്ന ഒരു സംഗീതജ്ഞന്, 20 വര്‍ഷമായി മ്യൂസിക് കമ്പോസിങ് ചെയ്യുന്ന ആള്,വിവിധ സംഗീത ട്രൂപ്പുകളുമായി ബന്ധപ്പെടുന്ന ഒരു ഒരു ഗായകന് തുടങ്ങി വിവിധ സംഗീതമേഖലകളില്‍ പരിചയ സമ്പന്നനായ ശ്രീ.ജസ്റ്റിന്റെ വിശകലനം പോസിറ്റീവായ ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടട്ടെ എന്നു മാത്രം ആശിക്കുന്നു.
കണ്ണാ.... താങ്കള്‍ പറഞ്ഞ അതെ കാര്യം തന്നെയാണ് ഞാന്‍ ആറാമത്തെ പാരഗ്രാഫില്‍ പറഞ്ഞിരിക്കുന്നത്.
ReplyDeleteഇക്കാലത്തെ റഹ്മാന്റെ സംഗീത സൃഷ്ടികളില്‍ അധികവും അദ്ദേഹത്തിന്റെ തന്നെ പഴയ സംഗീതത്തിന്റെ ഒരു റീമിക്സ് തുടര്‍ച്ചയാണ് എന്ന് വേണമെങ്കില്‍ പറയാം. അല്ലെങ്കില്‍ അദ്ദേഹം പുതുതായി എന്താണ് സ്കോര്‍ ചെയ്തത്?
റഹ്മാന്റെ ചില ഗാനങ്ങള്‍ എത്ര കേട്ടാലും മതിവരില്ല എന്നതു ഒരു നഗ്നസത്യമാണു.പിന്നെ കിട്ടാത്ത മുന്തിരി പുളിക്കും എന്നതും ഒരു സത്യമായകാര്യമാണു
ReplyDeleteഎന്റെ ജസ്റ്റിന് സാറെ
ReplyDeleteതാങ്കളുടെ ഈ കംബയരിസം ഇതിനു മുന്‍പ് ഓസ്കാര്‍ , ഗ്രാമി അവാര്‍ഡ് ലഭിച്ചതുമായി ബന്ധപെട്ടു ആയിരുന്നെങ്കില്‍ മനസിലാക്കാമായിരുന്നു ?
ഇതിപ്പോള്‍ ഒരുമാതിരി ......
Justin,
ReplyDeleteI perfectly agree with you. Is this so called A.R.R born to this world without a father ?..
This guy never utters/mentions a single word about his father. Had he not been son of R.K.Sekhar, where the hell he will get music from. Had R.K.Shekahr not invested lot of money in musical instruments, where the hell A.R.R would have got opportunity to become acquainted with musical instrUments and music. Since he was born on musical instruments, that too, to a musical gene, he has got music in him. But he never mentions this and admits this. After receiving the Oscar, he should have passed the at least some credit to his late father Mr.R.K.Sekhar. This is "fatherless-ness" or we call it thanthaykku pirakkayga"......
എനിക്ക് എത്രയും സ്നേഹംനിറഞ്ഞ ജ്സ്റ്റിന്‍ അച്ചാചാ,
ReplyDeleteഅധ്യമായി തന്നെ എനിക്ക് പറയാണുള്ള്ത്
ആത്മാര്‍ഥമായി,വസ്തുതകള്‍ സത്യാസന്തമായി എഴുതുവന്നുള്ളാ തീരുമാനത്തെ അഭിനന്ധിക്കുന്നു.
പലപ്പോഴയി ഞ്ഞാന്‍ പറയാന്‍ ആഗ്രഹിച്ച കാര്യങ്ങള്‍ തങ്ങളുടെ ഈ അഭിപ്രായ പ്രകടനത്തില്‍ നിന്നും കാണാന്‍ സാധിച്ചപ്പോ
സന്തോഷമായി,കാരണം എനിക്ക് എഴ്ുത്ത്
വശമില്ലാ.
റെഹ്മാനെ കുറിച്ചു പറയുമ്പോള്‍ എനിക്ക് നേരിടേണ്ടി വന്ന പല തിക്തനുഭവങ്ങള്കും ഒരു ആശ്വാസമായി ഈ രഹമനിയ
ആര് കെ ഷേകര്‍ എന്ന് ഒരു വലിയ കലാകാരന്റെ മകന് എന്ന് കാരണത്താല്‍ അധികം ഒന്നും പറയാനില്ലാ എന്നാലും
ഒന്ന് പറഞ്ഞില്ലെങ്കില്‍ സമാധാനം കിട്ടില്ലാ .
ഈ നൂറ്റാണ്ടില്‍ കൂടുതലായി വ്യഭിചാരം നടുക്കുന്നത് സാംഗീതത്തിലാണ് എന്നു പറയാന്‍ എനിക്ക് തീേര മടിയില്ലാ പേടിയുമ്മിലാ.
നിര്‍ത്തുന്നു
എന്ന്
അലന്
ഷാര്‍ജ
പൂര്‍ണ പിന്തുണ പ്രകയാപിക്കുന്നു
ReplyDeleteഅലന്
ഷാര്‍ജ
റഹ്മാന് എന്ന വ്യക്തി മഹാന്മാരുടെ ഇടയില്‍ സ്ഥാനം നേടേണ്ടയാള്‍ തന്നെയാണ്. എങ്കിലും സംഗീതത്തില്‍ റഹ്മാനേക്കാള്‍ വലിയവരുണ്ടെന്നത് നിസ്സംശയമാണ്. ആ വസ്തുത രഹ്മാന് പോലും പറയുന്നതുമാണ്.
ReplyDeleteസംഗീതലോകത്ത് ഇത്ര ഉയരത്തില്‍ വിഹരിക്കുമ്പോഴും തന്റെ ജീവിതലാളിത്യമാണ് കൂടുതല്‍ അഭിനന്ദനീയം.
റഹ്മാന്റെ സംഗീതത്തില്‍ ജയ്ഹോ ആണ് ഏറ്റവും മികച്ച്ഗാനമെന്നൊന്നും ആരും അവകാശപ്പെടുന്നുമില്ല! എങ്കിലും അന്താരാഷ്ട്രനിലവാരത്തില്‍ ഒരു ഭാരതീയന് അംഗീകരിക്കപ്പെട്ടപ്പോള്‍ ഒരു സംന്തോഷം. നമ്മളെ അടിമകളാക്കി അടക്കിഭരിച്ച ഇംഗ്ലീഷുകാരന്റെ മുന്പില് ജയിക്കുമ്പോഴുള്ള ഒരു സംത്രുപ്തി...... അതുവാങ്ങിത്തരാന് ഒരു റഹ്മാനു കഴിഞ്ഞു എന്നതിലാണ് ഓരോ ഭാരതീയനും ആ പ്രതിഭയേ സ്നേഹിക്കുന്നത് ! അതു പലരീതിയി പ്രതിഭലിക്കുന്നു എന്നുമാത്രം.
അതില്‍ ഓസ്ക്കാര്‍ സംഗീതത്തിന്റെ അവസാനവാക്കാണെന്നും റഹ്മാന് സംഗീതത്തിന്റെ ദൈവമാണെന്നൊന്നും അര്‍ത്ഥമില്ല. എങ്കിലും ഇതുവരെ നമുക്ക് ഒരേയൊരു റഹ്മാന് മാത്രം !
റ്ഹ് മാന്റെ കാര്യം വിടൂ. കൂറേക്കാലമായി സംഗീതമെന്നാല്‍, ഗാലാപനമെന്നാല് എന്താണ് ?പൌരുഷമുള്ള , ഗാംഭീര്യമുള്ള, കാല്പനികതയുള്ള ഗായകസ്വരം, സങ്കീര്‍ണ്ണമായ രാഗഗതിവിഗതികള് അനായാസമായി കാട്ടിത്തരുന്ന പ്രതിഭ ഇതൊന്നും ഒരുത്തനും ആവശമില്ല. എന്തിന് പുരുഷത്വമുള്ള ശബ്ദം പോലും ഇന്നാവശ്യമില്ല. പട്ടിയുടെ ഓരിയിടല്‍ പോലെ എന്തോ ഒന്ന് സംഗീതോപകരണങ്ങളുടെ അലര്‍ച്ചക്കിടയില്‍ ഞരങ്ങി കേല്ക്കാം. ഇതത്രേ ദേവസംഗീതം. കലയുടെ ഏതാണ്ട് എല്ലാ രംഗത്തും ഇതായിരിക്കുന്നു അവസ്ഥ. റഹ്മാന്റെ മാത്രമല്ല ഈ ധാരയില്‍പ്പെട്ട തലമുറയുടെ മുഴുവന്‍ സംഗീത സംഭാവന ഈമാതുരിയാണ്. ഇവന്റെ വന്ദേമാതരം കേല്ക്കണമെങ്കില് നൂറടിക്കണം. ഇവനെയൊക്കെ പൊക്കിപ്പിടിച്ചാഘോഷിക്കുന്ന ഞരമ്പുരോഗികളും മയക്കുമരുന്നു രോഗികളുമായി തീര്‍ന്നിരിക്കുന്നു ഇന്നത്തെ തലമുറ. വലിയ സ്ത്യം വിളിച്ചു പറഞ്ഞ താങ്കള്‍ക്ക് അഭിനന്ദനങ്ങള്‍ !
ReplyDelete"സംഗീതം രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ള ആരും തന്നെ റഹ്മാന്റെ ഗാനങ്ങള്‍ ആലപിക്കുവാന്‍ തയ്യാറാവുന്നില്ല"
ReplyDeleteആരൊക്കെയാണ്... ആ രക്തത്തില്‍ സംഗീതം അലിയിച്ചു റഹ്മാന്റെ പാട്ട് പാടില്ല എന്ന് വാശി പിടിക്കുന്ന ആളുകള്‍..
ഇത് വിശദീകരിച്ചേ തീരൂ...
രവീന്ദ്രന് മാഷ് ചെയ്ത "രാമായണ കാറ്റേ..." എന്ന പാട്ടും... ഗ്രീടിങ്ങ്സ് എന്ന പടത്തിലെ... "കാ കാക്കേ..." എന്ന പാട്ടും മാത്രം കേട്ട ഒരു തമിഴന്...
ReplyDeleteഈ രവീന്ദ്രന് എന്ന സംഗീത സംവിധായകന് കൊള്ളില്ല...ഇതെന്തു പാട്ട്?
എന്ന് പറഞ്ഞാല്‍ താങ്കള്‍ അന്ഗീകരിക്കുമോ?... അത് തന്നെ ആണ് ഇവിടെ സംഭവിച്ചിരിക്കുന്നത്...
ആദ്യം റഹ്മാന്റെ കുറച്ചു നല്ല പാട്ടുകള്‍ കേള്‍ക്ക്... എന്നിട്ട്ട് വിമര്‍ശിക്കാന്‍ ഇറങ്ങു...
രണ്ടു ബ്ലോഗുകളും വായിച്ചു.
ReplyDelete"സംഗീതം രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ള ആരും തന്നെ റഹ്മാന്റെ ഗാനങ്ങള്‍ ആലപിക്കുവാന്‍ തയ്യാറാവുന്നില്ല"
എന്ന ശ്രീ.ജസ്റ്റിന്റെ ആരോപണത്തിനുള്ള പിപഠിഷുവിന്റെ മറുപടി അദ്ദേഹത്തെ വേദനിപ്പിച്ചു എന്നു മനസ്സിലായി.
എങ്കിലും പറയട്ടെ, ശ്രീ. ജസ്റ്റിന്റെ ആ ആരോപണം തികച്ചും തെറ്റാണ്.
യേശുദാസും, ലതാ മങ്കെഷ്കറും,ആഷാ ബോൻസ്ലെയും, എസ്.പി.ബിയും, സുശീലയും, ചിത്രയും സുജാതയും, ജയച്ചന്ദ്രനും, ഉണ്ണിമെനോനും മറ്റു നിരവധി ഗായകരും സംഗീതം രക്തത്തിൽ അലിഞ്ഞു ചേരാത്തവർ ആണോ?
റഹ്മാനെ വിമർശിക്കാൻ താങ്കൾ കാണിച്ച തീക്ഷ്ണത, താങ്കളെ വിമർശിക്കാൻ പിപഠിഷുവും കാണിച്ചു.
അത്ര തന്നെ.
റഹ്മാൻ പ്രതിഭയുള്ള സംഗീതജ്ഞൻ തന്നെയാണ്. സംശയമില്ല. പക്ഷേ അദ്ദേഹമാണ് ലോകത്തെ എറ്റവും മികച്ച സംഗീതജ്ഞൻ എന്ന് ആരും അവകാസപ്പെടുന്നും ഇല്ല.
വിമർശനങ്ങൾ എല്ലാവരും സഹിഷ്ണുതയോടെ നേരിടും എന്നു പ്രത്യാശിക്കുന്നു.
നന്ദി ജയന്,
ReplyDeleteവേദനയോ? എന്തിനു? പൊതുവേദികളില്‍ ആരോഗ്യപരമായ ചര്‍ച്ചകള്‍ നടക്കുന്നതിനിടയില്‍ അഭിപ്രായം പറയുമ്പോള്‍, വ്യക്തിപരമായി ആരെയും അധിക്ഷേപിക്കാതെ പക്വതയോടെ സംസാരിക്കണം എന്ന് ഞാന്‍ പിപഠിഷു-വിനോട് പറഞ്ഞു അത്രയെ ഉള്ളൂ. പിന്നെ, പിപഠിഷു മറ്റുള്ളവര്‍ക്ക് പകര്‍ന്ന "സാങ്കേതികമായ അറിവുകളില്‍" ഞാന്‍ മറുപടി എഴുതി. അതിനെ കുറിച്ച് എന്താണ് കൂടുതല്‍ ഒന്നും പറയാത്തത്? (റഹ്മാന്റെ വന്ദേ മാതരം, ലതാ മന്കെഷ്കറിന്റെ വന്ദേ മാതരം, ഒറ്റയടിക്കുള്ള റിക്കോര്‍ഡിംഗ്, ഓര്‍ക്കെസ്ട്ര ഇല്ലാത്ത റിക്കോര്‍ഡിംഗ് മുതലായവ..). ഒരാളുടെ ചോദ്യങ്ങള്‍ക്ക് മാത്രമായി മറുപടി കൊടുത്തുകൊണ്ടിരുന്നാല്‍ മതിയോ ജയാ?
പിന്നെ താന്കള് പറഞ്ഞ ഈ ഗായകരില്‍ എത്രപേര്‍ 2000-നു ശേഷം രഹ്മനന്റെ എത്ര ഗാനങ്ങള്‍ പാടിയിട്ടുന്ടെന്നു പറഞ്ഞാല്‍ കൊള്ളാം. പിന്നെ ആരാണ് പാടുന്നത് എന്ന ചോദ്യവും. അതിനുത്തരം "നിസ്സഹായന്" വളരെ വ്യക്തമായി തന്നിട്ടുണ്ട്.
പിപഠിഷു പറഞ്ഞു... രവീന്ദ്രന് മാഷ് ചെയ്ത "രാമായണ കാറ്റേ..." എന്ന പാട്ടും... ഗ്രീടിങ്ങ്സ് എന്ന പടത്തിലെ... "കാ കാക്കേ..." എന്ന പാട്ടും മാത്രം കേട്ട ഒരു തമിഴന്... ഈ രവീന്ദ്രന് എന്ന സംഗീത സംവിധായകന് കൊള്ളില്ല...ഇതെന്തു പാട്ട്? എന്ന് പറഞ്ഞാല്‍ താങ്കള്‍ അന്ഗീകരിക്കുമോ?
"അവരുടെ അഭിപ്രായം അവരുടേതാണ്, അത് ഞാന്‍ അന്ഗീകരിക്കേണ്ട ആവശ്യം ഇല്ല. ഞാന്‍ പറഞ്ഞ കാര്യങ്ങളും എന്റെ അഭിപ്രായമാണ്. അതാണ് നൂറു ശതമാനം ശരി എന്നും, നിങ്ങള്‍ അത് അന്ഗീകരിക്കണം എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. ഞാന്‍ പറഞ്ഞത് പോലെ അഭിപ്രായങ്ങളും എല്ലാവര്ക്കും രേഖപ്പെടുത്താം. അതാണല്ലോ ഒരു പൊതുചര്‍ച്ചയുടെ ഉദ്ദേശവും. ഇതൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ ചര്‍ച്ച അല്ലല്ലോ.
Rediff online-ല്‍ ഡോക്ടര്‍ ബാലമുരളീകൃഷ്ണയുമായി ഒരു ചാറ്റ് ഇന്റര്‍വ്യൂ നടന്ന കാര്യവും ഞാന്‍ ഇവിടെ ശ്രദ്ധയില്‍ പെടുത്തുന്നു.
Mohanty: Dr Murali, what do you feel about Rahman's music? Do you agree with the critics who say that his music/style has become too repetitive? What do you think Rahman needs to do to evolve his music?
Dr. M Balamurali Krishna: Mohanty , I like the boy!
മനസ്സിലായിക്കാണും എന്ന് വിശ്വസിക്കുന്നു.
ഞാന്‍ ഇത് കുറിക്കാന്‍ കാരണം, ഞാന്‍ മാത്രമല്ല, പലരും അദ്ദേഹത്തെ വിമര്‍ശിക്കുന്നുണ്ട്. അതുകൊണ്ട് വിമര്‍ശകരുടെയെല്ലാം സ്വാതന്ത്രത്തെ ചോദ്യം ചെയ്യുന്നതും, അതില്‍ പ്രകോപിതര്‍ ആകുന്നതും നല്ലൊരു പ്രവണത അല്ല. എഴുത്തുകാരന് സക്കറിയയ്ക്ക് നേരെ അടുത്ത കാലത്ത് ഉണ്ടായ ഒരു കയ്യേറ്റം എനിക്ക് ഓര്‍മ്മ വരുന്നു.
This comment has been removed by the author.
ReplyDeleteജസ്റ്റിന്, പഴയ കാല മെലഡികളുമായി താരതമ്യം ചെയ്ത് പുതിയ പാട്ടുകളെ സമീപിക്കുന്നതിനോട് യോജിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കിലും, റഹ്മാനെക്കുറിച്ചുള്ള (പ്രത്യേകിച്ചും സ്ലം ഡോഗുമായി ബന്ധപ്പെട്ട) നിരീക്ഷണങ്ങളോട് യോജിക്കുന്നു.
ReplyDeleteറഹ്മാന് പ്രതിഭാധനനായ ഒരു സംഗീതജ്ഞന് തന്നെയാണ്. അദ്ദേഹത്തിന്റെ പല പാട്ടുകളും മനോഹരവുമാണ്. എങ്കിലും, ആ ജയ്ഹോയ്ക്ക് സംഗീതപരമായി, എന്തു മഹത്ത്വമാണുള്ളതെന്ന് ഇതുവരെ മനസ്സിലായിട്ടില്ല. കേള്‍ക്കുന്തോറും ഛര്‍ദ്ദിക്കാന്‍ തോന്നുന്ന ഒരു പാട്ട്.
പിന്നെ, റഹ്മാന് ഇതുവരെ ഒരിടത്തും തന്റെ അച്ഛനെക്കുറിച്ച് സ്മരിച്ചുകണ്ടിട്ടില്ലാത്തതുകൊണ്ട് അദ്ദേഹം ഫാദര്ലെസ്സാണെന്നു പറയുന്ന ആസ്സുകളോട് എന്തു പറയാന്‍? ആര്.കെ.ശേഖര്‍ സംഗീതോപകരണങ്ങളില്‍ ധാരാളം മുതല്‍ മുടക്കിയെന്ന് എവിടെനിന്നു കണ്ടെത്തി ഇക്കൂട്ടര്‍? ശ്രീ ശേഖറിന്റെ സ്വത്തുവിവരപ്പട്ടികയെങ്ങാനും ഇവരുടെ കയ്യിലുണ്ടായിരിക്കുമോ? ദേവരാജന്‍ മാസ്റ്ററുടെ നിഴലായി ജീവിച്ചിരുന്ന കാലത്തും, മരിക്കുന്ന സമയത്തും, ആര്.കെ.ശേഖറിന്റെ സാമ്പത്തികസ്ഥിതി എന്തായിരുന്നുവെന്ന് വല്ല നിശ്ചയവുമുണ്ടോ സര്?
അഭിവാദ്യങ്ങളോടെ
പൊതുവേദികളില്‍ ആരോഗ്യപരമായ ചര്‍ച്ചകള്‍ നടക്കുന്നതിനിടയില്‍ അഭിപ്രായം പറയുമ്പോള്‍, വ്യക്തിപരമായി ആരെയും അധിക്ഷേപിക്കാതെ പക്വതയോടെ സംസാരിക്കണം എന്ന് ഞാന്‍ പിപഠിഷു-വിനോട് പറഞ്ഞു അത്രയെ ഉള്ളൂ.
ReplyDeleteഎങ്കില്‍ ഇവിടെ ഒരു മഹാന് നമ്മള് ഇപ്പോള്‍ ഇവിടെ ചര്‍ച്ച ചെയ്യുന്ന ആളുടെ തന്തയില്ലായ്മയെ പട്ടി പറയുന്ന കേട്ട്... അതിനു കണ്ടില്ല താങ്കളുടെ ഈ രോഷം...!
എന്നോട് പറഞ്ഞതിന് ഇതാണ് എനിക്കുള്ള ഉത്തരം...
മണ്ടത്തരം ആണെന്ന് ഉറപ്പുണ്ടെങ്കില്‍ മണ്ടത്തരം ആണെന്ന് വിളിച്ചു പറയുന്നതല്ലേ നല്ലത്? എഴുതിയ ആളുടെ പ്രായം നോക്കി അല്ല വിമര്‍ശിക്കേണ്ടത്... ഞാന്‍ വിമര്‍ശിച്ചത് താങ്കള്‍ എഴുതിയ വരികളെ ആണ്...
വായില്‍ തോന്നുന്നത് ചുമ്മാ എഴുതി വിടുന്നതും നമ്മുടെ ഒരു സംസ്കാരത്തിന് ചേര്‍ന്നതാണോ? അതല്ലെങ്കില്‍... ആ പറഞ്ഞത് മണ്ടത്തരമല്ല എന്ന് വിശദീകരിക്കണം...
പിന്നെ താന്കള് പറഞ്ഞ ഈ ഗായകരില്‍ എത്രപേര്‍ 2000-നു ശേഷം രഹ്മനന്റെ എത്ര ഗാനങ്ങള്‍ പാടിയിട്ടുന്ടെന്നു പറഞ്ഞാല്‍ കൊള്ളാം.
ഇവരൊക്കെ 2000 നു ശേഷം റഹ്മാന് വിളിച്ചാല്‍ പാടാന്‍ പോവാറില്ല എന്നാണി താങ്കള്‍ മനസ്സിലാക്കിയത്? കഷ്ടം യേശുദാസ് ഈ കാലയളവില്‍ എത്ര ഹിന്ദി, തമിള്‍ ഗാനങ്ങള്‍ പാടിയിട്ടുണ്ട്? (റഹ്മാന്റെ അല്ല ) അതോ?
ഈ പ്രമുഖ ഗായകരോക്കെ റഹ്മാന്റെ ലൈവ് ഷോ കളില്‍ പാടുന്നുണ്ട്... ഉണ്ണിമേനോന് എന്നാ ഗായകന് എല്ലാവേദികളിലും പറയാറുണ്ട്... അദ്ദേഹത്തിന്റെ career രക്ഷിച്ചത് റഹ്മാന് ആണെന്ന്... അദ്ദേഹവും 2000 നു ശേഷം അധികം പാടിയിട്ടില്ല. അതിനുള്ള കാരണവും താങ്കള്‍ പറഞ്ഞതാണോ?
രക്തത്തില്‍ സംഗീതം അലിഞ്ഞു ചേര്‍ന്ന് മഹാന്മാരായ ആളുകള്‍ പാടിയ പാട്ട് മാത്ര മല്ല നല്ല പാട്ട്...
ബാലമുരളീകൃഷ്ണ : Mohanty , I like the boy! എന്ന് പറഞ്ഞപ്പോഴേ താങ്കള്‍ അത് ഊഹിച്ചു പൊലിപ്പിച്ചു ഇങ്ങെനെ ആക്കി എടുത്തു...
മനോഹരം...! അതി ഭയങ്കരമായ കഴിവ് തന്നെ...
ഇങ്ങനെ ഇന്റര്‍വ്യൂ കളില്‍ ആളുകള്‍ പറയുന്നത് സ്വതം താല്‍പ്പര്യം ഉപയോഗിച്ച് വ്യാഖ്യാനിക്കുന്നത് നല്ല കഴിവ് തന്നെയാണ്...
എന്നാല്‍ പിപഠിഷു പറഞ്ഞ മണ്ടത്തരം എത്രയോ വലുതാണ്?
ReplyDelete"Bankim Chandra Chatterji" കമ്പോസ് ചെയ്ത "വന്ദേ മാതരം" റഹ്മാന്റെതാണ് എന്ന് പറഞ്ഞതും, പിന്നെ മറ്റു കാര്യങ്ങളും. എന്നാല്‍, അതിനു ഞാന്‍ തന്ന മറുപടി, "പിപഠിഷു പറഞ്ഞ മണ്ടത്തരം" എന്നല്ല.
അതാണ് സംസ്ക്കാരത്തിന്റെ വ്യത്യാസം.
കഷ്ടം!
ReplyDeleteഞാന്‍ 1997 കഴിഞ്ഞു ജനിച്ച ആള് അല്ല! റഹ്മാന്ടെ വന്ദേ മാതരം 'മാ തുച്ജെ സലാം' എന്നാ ഗാനം അല്ല എന്നാണു ഞാന്‍ പറഞ്ഞത്... അത് വായിച്ചവര്‍ക്കൊക്കെ മനസ്സിലാവും...
റഹ്മാന് വന്ദേ മതരത്തിന്റെ നമ്മള് കേട്ട് പരിചയിച്ച ടുനെ മാറ്റിയില്ല. അത് കൂടുതല്‍ ഇമ്പമായി തന്നെ അവതരിപ്പിച്ചു...
പുതിയ tune നെ ഇടാന്‍ എന്താ അറിഞ്ഞുകൂടെ റഹ്മാന്?? ഹല്ലപിന്നെ...!!
പുതിയ ടുനെ ഇട്ടാല്‍.. അത് എത്ര നല്ലതായാലും ചിലര്‍ ഒരു മുന്‍വിധിയോടു കൂടിയേ അതിനെ സമീപിക്കൂ... റഹ്മാന് ചെയ്തതല്ലേ എന്നാ രീതിയില്‍...
റഹ്മാന് പകുതി വഴി പോലും പിന്നിട്ടിട്ടില്ല. ഇനി ഒരു 30 വര്‍ഷമെങ്കിലും അദ്ദേഹത്തിന് മുന്നില്‍ ഉണ്ട്... കാത്തിരിക്കൂ... എല്ലാത്തിനും മറുപടി കിട്ടും.
പക്ഷെ താങ്കളെ പോലെയുള്ള ആളുകള്‍ അതൊന്നും കേള്‍ക്കില്ല. എന്നിട്റ്റ് പിന്നെയും ഇറങ്ങും വിമര്‍ശനവും ആയി...
Music is very relative, like any other art form. To qualify music as good and bad music is an exercise in futility. The only attempt we can make is to classify the various types of music into genres. That would, of course, be just a process based on the structure and composition rather than the quality, devoid of all and any personal, regional, racial affiliations.
ReplyDeleteHence one can have a metal band from Pakistan, China, Singapore, Kerala, UK or France. They would all sound metal. Qualifying them as good and bad is purely a choice left to the audience.
If I you like a piece of music or a particular musician (say for example Jagjith Singh) it does not mean I have to un-conditionally like it as well.
(Of course that May be true in North Korea !). However, we both have to agree that Jagjith Singh has been generally classified into the Gazal genre of Indian music.
Now for some qualitative assessment on Mr. Rahman, purely from my perspective. It by no means have to be a universal law.
Why A.R. Rahman has garnered so much attention from someone with your musical erudition is proof enough that A.R. Rehman is worth noticing in the Indian music scene. Rahman does seem to have exceptional musical taste. His use of instruments is precise and distinct. I would even say that he does seem to be one of the finest musicians India has ever produced.
Discounting his music as electronic gimmickry is utter nonsense, and quite honestly a very prejudiced opinion.
Only someone with a shallow understanding of music or electronics would even attempt such a comparison.
അമിതാരാധനക്കു മരുന്നില്ല. പിന്നെ സംഗീതം പാട്ട കൊട്ടലല്ല ;)
ReplyDeleteമഞ്ഞുതോട്ടക്കാരാ.. ഇതൊരു സ്ഥിരം നമ്പരാണ്... ഉത്തരം മുട്ടുമ്പോള്‍ എതിരാളിക്ക് ആരാധന മൂത്തതാണ്... ഞാന്‍ അങ്ങിനെ അല്ല എന്ന്നുള്ള നമ്പര്‍...
ReplyDeleteസൊ... വിട്ടുപിടി...
ജസ്റ്റിന് മാഷേ, പിപഠിഷൂ,
ReplyDeleteഈ മേഘലയിലെ അനുഭവജ്ഞാനം കൊണ്ടും, സംഗീതത്തിലെ താല്‍പ്പര്യം കൊണ്ടും താന്കള് എഴുതിയ ലേഖനം വായിച്ച് യോജിക്കുന്നവരും, തീരെ യോജിക്കാത്തവരും ഉണ്ടായി. അതില്‍, പിപഠിഷൂ ഒരു പക്ഷെ റഹ്മാന്റെ കടുത്ത ആരാധകന് ആയതുകൊണ്ടാകാം, വളരെ വീറും വാശിയോടും കൂടി തന്നെ യാതൊരു വിട്ടുവീഴ്ചകള്‍ക്കും തയ്യാറാകാതെ താങ്കളുമായി ഒരു വാഗ്വാദത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നു. താങ്കളും വിട്ടുകൊടുക്കുവാന്‍ തയ്യാര്‍ അല്ല എന്ന് കരുതുന്നു. പക്ഷെ താന്കള് പറഞ്ഞത് പോലെ ആരോഗ്യപരമായ ഒരു ചര്‍ച്ചയില്‍ നിന്നും, ഒരു തുറന്ന യുദ്ധത്തിലേക്ക് ഇത് പോയ്ക്കൊണ്ടിരിക്കുന്നതായി തോന്നുന്നു.
ജസ്റ്റിന് മാഷേ, താങ്കളുടെ പ്രൊഫൈല്‍ നോക്കിയതില്‍ നിന്നും, താങ്കളുടെ അനുഭവങ്ങളും, പക്വതയും, ഈ മേഘലയിലെ സ്വാദും മനസ്സിലാക്കുന്നു. ഒന്ന് വിട്ടുവീഴ്ച നടത്തി പിന്മാറിക്കൂടെ?
True.......... what Mr. Kaippally said is absolutely correct.
ReplyDeleteNo Debate....................
Like he has said whether to like, appreciate or understand one's music is left to individual taste, knowledge etc.. There is no common thumb rule.
So I am leaving this subject..
This comment has been removed by the author.
ReplyDeleteസങ്കടം തോന്നുന്നു
ReplyDeleteഈ ചര്‍ച്ച വഴി മാറി പോകുന്നോ എന്ന് തോന്നിക്കുന്നു.
ReplyDeleteവളരെ സൌഹൃദപരമായി പോകുന്നതല്ലേ മക്കളെ നല്ലത്?
ശ്രീ ജസ്റ്റിന് പറഞ്ഞത് വളരെ ശരി തന്നെ. സംഗീതത്തെ കൂടുതല്‍ കൂലംകുഷമായ് പഠിച്ചില്ല എങ്കിലും കഴിഞ്ഞ 25 വര്‍ഷത്തിലേറെ നീളുന്ന എന്റെ സംഗീതവുമായുള്ള ബന്ധം കൊണ്ടും, സംഗീത പാരമ്പര്യം കൊണ്ടും, സംഗീതത്തിലെ നല്ലതും, ചീത്തയും തീര്‍ച്ചയായും എനിക്ക് മനസ്സിലാക്കാന്‍ സാധിക്കും. ഞാന്‍ വര്‍ഷങ്ങളി മനസ്സില്‍ സൂക്ഷിച്ച ചില കാര്യങ്ങള്‍ ജസ്റ്റിന് വളരെ ആധികര്യമായ് പറയുന്നത് കണ്ടപ്പോള്‍ സന്തോഷം തോന്നി. അഭിനന്ദനങ്ങള്‍ ജസ്റ്റിന്...
എനിക്ക് റഹ്മാന് എന്ന സംഗീത സംവിധായകാണെ ഇഷ്ടമാണ്. കാരണം, അദേഹത്തിന്റെ ഒരു ഗാനം എനിക്ക് ഇഷ്ടമാണ് - ഏഷ്യാനെറ്റ് ടീവി യുടെ ടൈറ്റില്‍ സംഗീതം- ഈ ഗാനത്തില്‍ തീര്‍ച്ചയായും ഒരു പ്രതിഭയെ കാണാന്‍ പറ്റും. പക്ഷെ, അദേഹത്തിന്റെ മറ്റു ഗാനങ്ങള്‍ തീര്‍ച്ചയായും എന്നെ പോലുള്ളവര്‍ ഇഷ്ടപെടുകയില്ല. ഞങ്ങള്‍ക്ക് വേണ്ടത് ഹൃദയത്തില്‍ സൂക്ഷിക്കാന്‍ പറ്റിയ കുറെ നല്ല ഗാനങ്ങള്‍. റഹ്മാന് തീര്‍ത്ത പുതിയ ട്രെന്‍ഡ് ഞങ്ങളുടെ സംഗീതതിനുണ്ടായ ഒരു അപചയം എന്ന് തന്നെ പറയണം. കാരണം, ആര്‍ക്കും, ഏതു കൊന്തനും പാട്ട് പാടാം എന്ന് കാട്ടി കൊടുത്തു. മലയാളത്തിലെ പുതിയ 'പ്രതിഭകള്‍' എന്ന് സ്വയം ചമയുന്ന പുതിയ സംഗീത സംവിധായകരും ഇത് തന്നെ പ്രയോഗത്തില്‍ എടുക്കുന്നു.
ജെയഹോ എന്ന ഗാനത്തെ കുറിച്ച് ഒന്നും പറയാനില്ല. എന്റെ കുട്ടികള്‍ പോലും അതിനെ വെറുക്കുന്നു.
നിങ്ങള്‍ റഹ്മാന് എന്ന പ്രതിഭയെ സ്നേഹിക്കുന്നുവെങ്കില്‍, റഹ്മാന് രാജാവും നിങ്ങള്‍ പ്രജയുമെങ്കില്, നഗ്നനായ രാജാവിനെ കാര്യം പറഞ്ഞു മനസ്സിലാക്കണം. ഇല്ലെങ്കില്‍ രാജാവ് സ്ഥാനഭ്രാഷ്ടനാകും. രാജാവിന്റെ തിരുമൊഴിയെല്ലാം അതേപടി അംഗീകരിക്കുന്നത് പ്രജകളുടെ അന്ധതയെ ആണ് സൂചിപ്പിക്കുന്നത്.....
കഷ്ടം!
ReplyDeleteഞാന്‍ ഇവിടെ നിര്‍ത്തുന്നു...
-----------------------------------
Justin sir ആസ്വാദകന് എന്നാണല്ലോ ആദ്യം പറഞ്ഞത്... പിന്നെ ആണ് മനസ്സിലായത് 28 വര്‍ഷമായി കീ ബോര്‍ഡ് വായിക്കുന്ന കാര്യം...
ശ്രീക്കുട്ടന് ചേട്ടന് മുകളില്‍ പറഞ്ഞത് അത് അറിഞ്ഞിട്ടാവ്വും അല്ലേ?
ഞാന്‍ ആരെയും മടയന് എന്ന് വിളിച്ചില്ല!
ജസ്റ്റിന് സാറിനെ പറഞ്ഞാല്‍ Vatsayana യ്ക്ക് നോവും... പ്രൊഫൈല്‍ ആണെങ്കില്‍ "Profile Not Available"
യേത്...
അനുകൂല കമന്റ് ഇട്ട 4-5 പേരുടെ പ്രൊഫൈല്‍ ഇങ്ങനെ ആണ്... ഒന്നുകില്‍ 1-2 പ്രൊഫയല്‍ വിസിറെര്സ്... അല്ലെങ്കില്‍ Profile Not Available!
എന്നെ വേണമെങ്കില്‍ തെറി പറഞ്ഞോളൂ... വീട്ടില്‍ ഇരിക്കുന്നവര്‍ ജീവിച്ചു പൊയ്ക്കോട്ടേ...
____________________________________
NB: ഇതിന്റെ ടൈറ്റില്‍ 'കുരുടന്മാര് തൊട്ടു നോക്കിയ ആന'... എന്നാക്കിയാല്‍ കൊള്ളാം...
നമ്മുടെ ബൂലോകത്തില്‍ ആധികാരികത ഉള്ള പോസ്റ്റുകള്‍ ആണ് പ്രതീക്ഷിക്കുന്നത്...
ഈ ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവര്ക്കും നന്ദി,
ReplyDeleteപിപഠിഷുവിന്റെ അവസാനത്തെ പോസ്റ്റിനു ഞാന്‍ അധികം മറുപടി പറയുന്നില്ല. വല്സ്യന എന്ന് ഉദ്ദേശിച്ചത് എന്നെയാണോ? കഴിഞ്ഞ ഇരുപതു വര്‍ഷമായി ജീവിക്കുന്ന ഈ അറബി നാട്ടില്‍, ഞാന്‍ പത്രങ്ങളില്‍ വസ്തുതകള്‍ തുറന്നു എഴുതാറുണ്ട്. ഫോട്ടോകള്‍ സഹിതം. യാതൊരു പേടിയും ഇല്ലാതെ. പിന്നെയാണോ പിപഠിഷു എന്നാ ഒരു കൊച്ചു ചെറുക്കനെ ഒളിച്ചിരുന്ന് വല്ലതും പറയേണ്ട കാര്യം? എന്റെ ബൂലോകത്തിന്റെ എഡിറ്റര്‍മാര്‍ക്കും എന്നെ അറിയാവുന്നതാണ്. എന്റെ മൂത്ത മകന് പിപഠിഷുവിനെക്കാള് ഉയരം കൂടുതല്‍ ആണ്. ഏകദേശം ആറടി. എന്തായാലും അത് അവിടെ നില്ക്കട്ടെ.
അനുകൂല കമന്റ് ഇട്ട ഒരാള്‍, രാജീവ് ചെലാനത്. വായനക്കാര്‍ക്ക് സുപരിചിതന്‍. പിന്നെ നിസ്സഹ്ഹായന്‍. അദ്ദേഹത്തിന്റെ പ്രൊഫൈല്‍ അവിടെ ഉണ്ടല്ലോ. അവസാനം പോസ്റ്റ് ചെയ്തത്, ജിമ്മി പായിക്കാടന്‍. അദ്ദേഹം കൊടുത്തിരിക്കുന്നത് തന്നെയാണ് അദ്ദേഹത്തിനെ ഇമെയില്‍ അഡ്രസ്സും. മടുള്ളവര്‍ എനിക്ക് അറിയില്ല. അത് ആരാണെന്ന് ഒരു പക്ഷെ എഡിറ്റര്‍മാര്‍ക്ക് അറിയാമായിരിക്കും. അത് എന്റെ പ്രശ്നം അല്ല.
മടയന് എന്ന് വിളിച്ചിട്ടില്ലെന്കിലും, "വായില്‍ വരുന്ന മടത്തരങ്ങള്‍" 'കുരുടന്മാര് തൊട്ടു നോക്കിയ ആന' എന്നൊക്കെ ഉപയോഗിക്കുന്നത് നമ്മുക്കെ നേരില്‍ ഇരുന്നു ചര്‍ച്ച ചെയ്യുന്ന ഒരു വേദിയില്‍ ആകാം. അതല്ലേ ശരി? ഒളിച്ചിരുന്ന് വേണ്ട. ഞാന്‍ എന്റെ മുഴുവന്‍ വിവരങ്ങളും തരാം, ആവശ്യമെന്കില്. നാട്ടിലാണെങ്കില്‍ ഞാന്‍ ജൂണില്‍ വരുന്നുണ്ട്.
മാന്യമായി മറുപടികളും, പ്രതിഷേധങ്ങളും അറിയിച്ച എല്ലാവര്ക്കും നന്ദി. എന്നെയും, രാജീവിനെയും, നിസ്സഹായനെയും, ജിമ്മിയെയും പോലുള്ള വളരെ ചെറിയൊരു ശതമാനം ആള്‍ക്കാരുടെ സംഗീതത്തിനു സംഭവിച്ചിരിക്കുന്ന ഒരു അപചയം തന്നെയാണ് "റഹ്മാന്റെ സംഗീതം". ജിമ്മിച്ചന്‍ ഉപയോഗിച്ചത് വളരെ ഉചിതമായ ഒരു വാക്ക് തന്നെയാണ് "അപചയം". അത് ഞങ്ങളുടെ കാഴ്ചപ്പാട്. അത് ശരിയല്ല, ഞങ്ങളുടെ കാഴ്ച്പ്പാടാണ് ശരി, അത് നിങ്ങള്‍ക്കും പറയേണ്ട കാര്യമില്ല. നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ. ഞങ്ങളുടെയും. അത് പറഞ്ഞുകൊണ്ടാണ് ഞാന്‍ അവസാനമായി ഒരു പോസ്റ്റ് ഇട്ടതുപോലും.
True.......... what Mr. Kaippally said is absolutely correct.
No Debate....................
Like he has said whether to like, appreciate or understand one's music is left to individual taste, knowledge etc.. There is no common thumb rule.
So I am leaving this subject..
ഇതായിരുന്നു എന്റെ അവസാനത്തെ പോസ്റ്റ്. ഇനി ഒരു വാഗ്വാദത്തിന് മുതിരണ്ട എന്ന് കരുതിയതാണ്.
"നമ്മുടെ ബൂലോകത്തില്‍ ആധികാരികത ഉള്ള പോസ്റ്റുകള്‍ ആണ് പ്രതീക്ഷിക്കുന്നത്.." അത് ബുദ്ധി കൂടുതല്‍ ആണെന്ന് അഭിനയിക്കുന്നതിന്റെ തെളിവാണ്. എന്നാല്‍ ഇത്രയും ദിവസം ഇത്രയും മിനക്കെട്ടത് എന്തിനാ പിപഠിഷു?
ഞാന്‍ ഷാര്‍ജയില്‍ താമസിക്കുന്നു. ഇവിടുത്തെയും നാട്ടിലെയും അഡ്രസ്സ് മുഴുവനായും തരാം. എന്നിട്ട് നമ്മുക്ക് നേരിട്ട് സംസാരിച്ചു ഒരു ഒത്തുതീര്‍പ്പില്‍ എത്താം എന്താ പിപഠിഷു?
http://gulfnews.com/opinions/your-say/big-barrier-for-pedestrians-1.39341
ReplyDeleteപിപഠിഷു
ReplyDeleteyour tone of comments are not that of a matured person. Try to stay within the subject matter and avoid personal remarks.
I have checked pitatishu’s profile. There is written as ‘HUGE fan of A. R. RAHMAN.’ So it is clear that he can not be rectified. So leave him Mr. Justin.
ReplyDeleteപിപഠിഷു,
ReplyDeleteതാങ്കള്‍ ചിന്തിക്കുന്നപോലെയും ആരാധിക്കുന്നപോലെയും മറ്റുള്ളവരും ചെയ്യണം എന്ന് വാശിപിടിക്കരുത്.
ജസ്റ്റിന് ജസ്റ്റിന്റെ കാഴ്ചപ്പാട് പറഞ്ഞു. നമ്മുടെ ബൂലോകത്തിലെ ചിലരെങ്കിലും, ചുരുങ്ങിയ പക്ഷം ഞാനെങ്കിലും ജസ്റ്റിന് പറഞ്ഞതില്‍ കാര്യമുണ്ടെന്ന് ചിന്തിക്കുന്നതുകൊണ്ട് ഈ ബ്ലോഗില്‍ പോസ്റ്റ് ചെയ്തു. അതില്‍ രോഷം കൊണ്ടിട്ട് കാര്യമില്ല, ആധികാരികത തീരുമാനിക്കാന്‍ ഇത് ശാസ്ത്രവിഷയമൊന്നുമല്ലല്ലോ.
താങ്കള്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ പറയുക, വായിക്കുന്നവരെല്ലാം അവരവര്‍ക്കുള്ള അഭിപ്രായം പറയുക അതല്ലെ അതിന്റെ ശരി.
സംവാദങ്ങളില്‍ ജയപരാജയങ്ങള്‍ ഇല്ല, ഇത്തരം ചിന്തകളൊന്നുമില്ലാതെ ഇത് വായിക്കുന്ന സാധാരണ വായനക്കാരുണ്ട്, പോസ്റ്റും കമന്റുകളും കണ്ട് അവര്‍ എത്തിച്ചേരുന്ന മൂന്നാമതൊരു നിഗമനവും ഉണ്ടാവാം, അതാണ് ഇന്ററാക്റ്റീവ് മീഡിയമായ ബ്ലോഗിന്റെ പ്രസക്തി.
ജസ്റ്റിന് നേരില്‍ കണ്ട് സംസാരിക്കാമെന്ന് പറഞ്ഞതിനോടും യോജിപ്പില്ല, എല്ലാ സംവാദങ്ങളും നേര്‍ക്കു നേര് തീര്‍ക്കാന്‍ ശ്രമിച്ചാല്‍ എന്താവും ബ്ലോഗിന്റെ സ്ഥിതി?
റഹ്മാന് കഴിവില്ലാത്ത ആളാണെന്ന് തോന്നിയിട്ടില്ല.അങ്ങനാണെന്ന് ജസ്റ്റിന് പറഞ്ഞിട്ടുമില്ല. സ്ലം ഡോഗിലെ പാട്ടുകളില്‍ അത്ര വലിയ സംഭവം എന്തെങ്കിലും ഉണ്ടെന്ന് തോന്നിയിട്ടില്ല. അതിന് ഗ്രാമിയും ഓസ്ക്കാറുമൊക്കെ കിട്ടിയെങ്കില്‍ അതിന്റെ പിന്നെലെ രാഷ്ട്രീയം എന്താണെന്നും അറിയില്ല. ജസ്റ്റിന്റെ കാഴ്ച്ചപ്പാടുകളോട് യോജിക്കാതിരിക്കാന്‍ കാരണമൊന്നും കാണുന്നില്ല. ഇതെന്റെ അഭിപ്രായം മാത്രമാണ്.
ReplyDeleteബൂലോകം ഓണ്‍ലൈനില്‍ ആധികാരികമായ മാറ്ററുകള്‍ പ്രതീക്ഷിക്കുന്നു എന്ന പി.പഠിഷുവിന്റെ അഭിപ്രായത്തോട് യോജിക്കാനാവുന്നില്ല.
ഇവിടെ കുറിക്കുന്നത് ഒരു സംഗീതാസ്വാദകനായ എന്റെ മാത്രം അഭിപ്രായങ്ങളാണ് എന്ന് പറഞ്ഞുകൊണ്ടുതന്നെ ജസ്റ്റിന് എഴുതിയ ഒരു ലേഖനം പോസ്റ്റുന്നതില്‍ ആധികാരികതയുടെ പ്രശ്നമുദിക്കുന്നുപോലുമില്ല. യോജിക്കുന്നവരും യോജിക്കാത്തവരും അവരവരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയല്ലോ ? ആധികാരികത എന്ന് പറയുന്നത് ശാസ്ത്ര സാങ്കേതിക ചരിത്രപരമായുള്ള വിഷയങ്ങളെപ്പറ്റി പ്രതിപാദിക്കുമ്പോളാണ്. ഇത് അങ്ങനെയുള്ള ഒരു വിഷയമല്ലെന്നത് മനസ്സിലാക്കുമല്ലോ ?
OK...! Sorry...
ReplyDelete:)
With my sincere appologies to respected Justin and most honorable പിപഠിഷു
ReplyDeleteCompletely off topic triggered by significantly high doses of C2H5OH + H2O (carbonated and otherwise)
Let me quote my hero spiderman here: great power comes with great responsibility. The blog came to us mallus when the internet was already mature. The internet has gone far beyond what malayalam bloggers can even fathom. Yet we are here debating about issues that are down right primitive and insignificant. I don't think our bloggers can ever make politacl changes or bring about awareness like those from malaysia iran or even Saudi Arabia. We are just a bunch of perverted surfers logging on to look at womens boobs. But Thats beside the point being discussed here.
I completely agree with you on the fact that there exists the third realm beyond all these discussions. The synthesis of intelligence from information. Which is largely ignored. Intelligence is what we should be focusing on rather than data. There is so much data, some information and very little wisdom in all this crap.
This comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteDear Friend (Valsaayanaa??)
ReplyDeleteKindly refrain from making any more comments of this class, please.
Thanks
താരാരാധന എന്നൊക്കെ കേട്ടിട്ടുണ്ട് !
ReplyDeleteഇങ്ങനേയും ആരാധന ഉണ്ടല്ലേ ?
അധികമൊന്നും വേണ്ട......ഇതുപോലെ ഒരു മൂന്നു നാലെണ്ണമുണ്ടെങ്കില്‍ റഹ്മാന് ഒരു വഴിക്കാകാന്‍ അധികസമയമൊന്നും വേണ്ട ! കഷ്ടം ............
@nicholas
ReplyDeleteBut recently (after 2000), I can’t hear such melodies from him . I think his stock has finished. Now I correct my word. He was a good musician.
പക്ഷെ 2000-തിനു ശേഷവും അദ്ദേഹത്തിന്റെ പ്രതിഭയ്ക്ക് കോട്ടം തട്ടിയതായി എനിക്ക് തോന്നിയിട്ടില്ല.
Radha Kaise Na Jale-(Asha Bhonsle, Udit Narayan)-LAGAAN
Vellai Pookal – A. R. Rahman - Kannathil Muthamittal
Kannathil Muthamittal– Chinmayi, P. Jayachandran-Kannathil Muthamittal
Desh Mere Desh -A.R.Rahman, Sukhwinder Singh-The Legend of Bhagat Singh
Saanwariya Saanwariya - Alka Yagnik - Swades
Yeh Jo Des Hai Tera - A. R. Rahman - Swades
Desh Ki Mitti – Anuradha Sriram, Sonu Nigam - Netaji Subhas Chandra Bose
Luka Chuppi - Lata Mangeshkar,A. R. Rahman - Rang De Basanti
Innisai -Naresh Iyer, Mahathi-Varalaru
Ey Hairathe- Hariharan, Alka Yagnik, A. R. Rahman-guru
Jaage Hain-K. S. Chithra, A. R. Rahman-guru
SAHANA-Udit Narayan, Chinmayi-sivaji
JASHN-E-BAHAARAA(jodha akbar)
INN LAMHON KE DAAMAN MEIN(jodha akbar)
HAWA SUN HAWA- Alka Yagnik, Sonu Nigam-ada
Tu Muskura -Alka Yagnik, Javed Ali-yuvraaj
Dil Gira Dafatan-Ash King-delhi 6
KAISE MUJHE -Benny Dayal & Shreya Ghoshal-ghajini
ഈ പാട്ടുകളൊക്കെ ഏതൊരു സംഗീതാസ്വാദകന്റെയും ഹൃദയത്തില്‍ തട്ടുന്നവ തന്നെയാണെന്നാണെനിക്ക് തോന്നിയിട്ടുള്ളത്.
Ee Charcha etrem neeti kondu poyathu Pipadishu -vinte anavasya vashi anennu parayathe vayya.. Athukondu enthenkilum prayojanam undayo?? athumilla...Convincing aya oru marupadi parayan pipadishuvinu kazhinjumilla..Veruthe oru vazhakku..Justinte abhiprayathodu 100% njan yogikkunnu. Adheham lekhanathil tikanja mitatwam kanichirunnu. Athu manasilakkathe pipadishu eduthu chadi ennu tonnunnu.. Enthayalam ithu resolve aya stithikku kooduthal onnum parayunnilla..Pothu charchakalil mitatwam palikkan sradhichal nannu..Ellavarkum abhipraya swatantramundallo alle?? Athu adichelpikkan nokkarutu..Cheers! Rajesh
ReplyDeletehttp://timesofindia.indiatimes.com/entertainment/music/We-expected-better-from-AR-Rahman-/articleshow/6473977.cms
ReplyDelete