മുസ്തഫയ്ക്ക് വീട്

മേരിക്കന്‍ മലയാളി സംഘടനയായ ഫോമയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജനുവരിയില്‍ തിരുവല്ലയില്‍ വെച്ച് നടന്ന പ്രൌഢഗംഭീരമായ ചടങ്ങിന്റെ ചില ഫോട്ടോഗ്രാഫുകള്‍ അല്‍പ്പം വൈകിയാണെങ്കിലും നമ്മുടെ ബൂലോകം വായനക്കാര്‍ക്ക് മുന്നില്‍ കാഴ്ച്ചവെക്കുന്നു.


ചടങ്ങില്‍ മന്ത്രിമാരായ ശ്രീ ഗുരുദാസന്‍‍ , ശ്രീ എം. കെ. പ്രേമചന്ദ്രന്‍, പ്രതിപക്ഷ നേതാവു്‌ ശ്രീ ഉമ്മന്‍ ചാണ്ടി , MLA മാരായ ശ്രീ ജോസഫ് എം പുതുശ്ശേരി , ശ്രീ രാജു എബ്രഹാം , കുട്ടനാട് എം . എല്‍ . എ. ശ്രീ തോമസ് ചാണ്ടി , പത്തനംതിട്ട എം പി . ശ്രീ അന്റോ ആന്റണി, സിനിമാ സംവിധായകന്‍ ബ്ലെസ്സി,കെടിഡിസി ചെയര്‍മാന്‍ ചെറിയാന്‍ ഫിലിപ്പ് എന്നിവര്‍ പങ്കെടുത്തു.


മൈന ഉമൈബാന്റേയും ബൂലോക കാരുണ്യത്തിന്റേയും പരിശ്രമത്തിലൂടെ മുസ്തഫ എന്ന ചെറുപ്പക്കാരനു്‌ വേണ്ടി നിര്‍മ്മിച്ചുവരുന്ന വീടിന്റെ താക്കോല്‍ ദാനം ഈ അവസരത്തില്‍ നടക്കുകയുണ്ടായി. ബൂലോകര്‍ നല്‍കിയ ധനസഹായം കൊണ്ട് വാങ്ങിയ പുരയിടത്തില്‍ വീട് വെക്കാന്‍ 1 ലക്ഷം രൂപയാണു്‌ ഫോമ നല്കുകയുണ്ടായത്. വീടിന്റെ പണികള്‍ മാര്‍ച്ച് മാസത്തോടെ തീര്‍ക്കാനാകുമെന്ന് ഗൃഹനിര്‍മ്മാണത്തിനു്‌ മേല്‍നോട്ടം നടത്തുന്ന പെയിന്‍ & പാലിയേറ്റീവ് ക്ലിനിക്കിന്റെ പ്രവര്‍ത്തകരില്‍ ഒരാളായ ശ്രീ അഫ്‌സലില്‍ നിന്നും അറിയാനായി. മുസ്തഫയടക്കം 36 പേര്‍ക്കാണു്‌ ഒരു ലക്ഷം രൂപയുടെ വീടുകള്ക്കായി ഫോമ ധനസഹായം നല്കിയത്.

ഫോമ പ്രവര്‍ത്തകരില്‍ നിന്നും മുസ്തഫാ വീടിന്റെ താക്കോല്‍ സ്വീകരിക്കുന്നു. സമീപം മുസ്തഫയുടെ ഭാര്യ.

ശ്രീ ജോണി കെ കോശിയേയും പത്നിയേയും ഈ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ കേരളത്തിലെ സംഘാടകരെന്ന നിലയില്‍ മൊമെന്റോ നല്‍കി ആദരിക്കുകയുണ്ടായി. ചടങ്ങിന്റെ ഭാഗമായി ഏഷ്യാനെറ്റ് ഐഡിയ സ്റ്റാര്‍ സിംഗേഴ്സിന്റെ ഗാനോപഹാരവും ഉണ്ടായിരുന്നു.

ഫോമയുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ വരും കാലങ്ങളിലും ഉണ്ടാകുമെന്ന് നമുക്ക് പ്രത്യാശിക്കാം . ഫോമയ്ക്കും മൈന ഉമൈബാനും , ബൂലോകകാരുണ്യത്തിനും , എല്ലാ ബൂലോകര്‍ക്കും അഭിനന്ദനങ്ങള്‍ .

മുസ്തഫയ്ക്കായി സഹായങ്ങള്‍ എത്തിച്ച എല്ലാ ബൂലോകര്‍ക്കും സുഹൃത്തുക്കള്‍ക്കും ഇതൊരു അഭിമാന മുഹൂര്‍ത്തമാണു്‌ . ഇത്തരം മാതൃകാപരമായ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി എല്ലാ ബൂലോകരേയും ഇനിയും അണിനിരത്താനായി ബൂലോക കാരുണ്യം നടത്തുന്ന നീക്കങ്ങളെപ്പറ്റി അറിയാന്‍ ഈ ലിങ്ക് വഴി പോകാം.

5 Responses to "മുസ്തഫയ്ക്ക് വീട്"

 1. അഭിനന്ദനങ്ങള്‍..എല്ലാ പ്രവര്‍ത്തകര്‍ക്കും സുമനസ്സുകള്‍ക്കും നന്ദി

  ReplyDelete
 2. ആശംസകള്‍ ........................

  ReplyDelete
 3. ഈ സംരംഭത്തിന് പങ്കു വഹിച്ച എല്ലാവര്ക്കും.. ആശംസകള്‍

  ReplyDelete
 4. ഈ സംരംഭത്തിന് കൂട്ടായ എല്ലാ നല്ല മനസ്സുകളെ തിരിച്ച് ജഗദീശ്വരനും അനുഗ്രഹിക്കട്ടെ.

  ReplyDelete
 5. നാടിനെ ഓര്‍ക്കുന്ന അമേരിക്കന്‍ മലയാളികള്‍ക്കും
  സംഘാടകര്‍ക്കും ആശംസകള്‍ !!!

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts