ഹിമാലയ യാത്ര - PART 2
ഹിമാലയ യാത്ര - PART 3
ചോട്ടിവാല റെസ്റ്റാറെന്റിലെ ഭക്ഷണം രുചികരമായിരുന്നു. പക്ഷേ അതിലും രസകരമായി തോന്നിയത്, ഹോട്ടലിന്റെ കവാടത്തിന്റെ ഇരു പുറത്തും ഓരോ തട്ട് പണിത് അതില്‍ കസേരയിട്ടു രണ്ടു കുള്ളന്മാരായ മുണ്ഡിത ശിരസ്കരെ ഇരുത്തിയിരിക്കുന്നു. തല മുഴുവന്‍ ഭസ്മം പൂശി ചുണ്ടില്‍ ചായം തേയ്ച്ച് , കന്മഴിയും എഴുതി, കവിളുകളില്‍ ചിത്രവും വരച്ചു നീളന്‍ തിലകക്കുറിയുമായി ഇരിക്കുന്നതു കണ്ടാല്‍ രണ്ടു പ്രതിമ പണിതു വച്ചിരിക്കുകയാണെന്നേ തോന്നൂ.മെറൂണ്‍ കളറിലുള്ള സ്വറ്ററും, കാവിമുണ്ടും, പൂമാലയും ഇട്ട ഈ ചോട്ടവാലകള് ഏതൊരു ഹോട്ടല്‍ ജീവനക്കരനേയും പോലെ ഒരു തൊഴിലാളി തന്നെ.
കൌതുകത്തോടെ അടുത്തുചെന്നപ്പോള്‍, ജീവന്റെ ഏക ലക്ഷണമായി കണ്മണികള് തുടിക്കുന്നു. ഞങ്ങള്‍ അത്ഭുതത്തൊടെ നോക്കി മന്ദഹസിച്ചപ്പോള്‍ അവരുടെ മുഖത്തു ഒരു ഭാവ ഭേദവും ഇല്ല. എത്രയോ കാലങ്ങളായി എത്രപേര്‍, അവിടെ വന്നിരിക്കുന്നു. ചിലര്‍ നോക്കി ചിരിക്കും, ചിലര്‍ തൊട്ടു നോക്കും, കുട്ടികളെ അടുത്തുനിര്‍ത്തി ഫോട്ടോ എടുക്കും. അപ്പോഴെല്ലാം നിര്വ്വികാരരായി അവര്‍ കസേരയില്‍ ഇരിക്കും. ചെല്ലിനും ചിലവിനും കൊടുക്കുന്നതു ഹോട്ടല്‍ തന്നെ. ഒരു ചെറിയ സംഘ്യ ശബളവുമുണ്ടത്രെ. ആ കുള്ളന്മാരെ മുന്പില് ഇരുത്തിയിരിക്കുന്നതു കൊണ്ടാണ്, ചോട്ടിവാല എന്നു ഹോട്ടലിനും പേരു ഇട്ടിരിക്കുന്നതു. കഴിഞ്ഞ 60 വര്‍ഷങ്ങളായി ഋഷികേശില്‍ ഈ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നു. ഞങ്ങള്‍ക്ക് മറ്റു ശാഖകള്‍ ഒന്നും ഇല്ല എഴുതിയിരിക്കുന്നു വെങ്കിലും വൈകുന്നേരം ഹരിദ്വാറില്‍ ചെന്നപ്പോല്‍ അതാ അവിടെയും ഒരു ചോട്ടിവാല റെസ്റ്റാറന്റ്! അതിന്റെ പേരിനോടു ചേര്‍ന്നു എഴുതി വച്ചിരിക്കുന്ന “പ്രഥമവും പൌരാണികവുമായി ചോട്ടിവാല ഇതാണ്”- എന്ന്. അവിടെ പക്ഷേ,പേരു മാത്രമേയുള്ളൂ. ജീവനുള്ള ചോട്ടിവാലകളെ മാത്രം കാണാന്‍ കഴിഞ്ഞില്ല.
ലക്ഷ്മണ് ജൂലയ്ക്കു അപ്പുറത്ത് ഉള്ള 13 നിലയില്‍ പണിതിരിക്കുന്ന ത്രയംബകേശ്വര്‍ ക്ഷേത്രം ആയിരുന്നു അടുത്ത സന്ദര്‍ശന സ്ഥലം.
ഒരോ നിലയിലും തൂക്കിയിട്ടിരിക്കുന്ന അസംഖ്യം മണികള്‍ അടിച്ചു, ഒരോരോ ദൈവങ്ങളെ തൊഴുത് 13-ആം നിലയിലേക്കു ഭക്തന്മാര് കയറിപ്പോകുന്നതു കാണാം.

ത്രയംബകേശ്വര്‍ ക്ഷേത്രം
“ഇന്ന് എവിടെയാണ് തങ്ങുന്നത്?” സമൃദ്ധമായ ഭക്ഷണത്തിന്റെ ശേഷം ബെന്നിയാണ് സംശയം പ്രകടിപ്പിച്ചത്.
തീര്‍ത്ഥാടകര്‍ക്ക് ഇവിടുത്തെ ആശ്രമങ്ങളും ധര്‍മ്മ ശാലകളും ചില ദിവസങ്ങള്‍ തങ്ങാന്‍ സൌകര്യമൊരുക്കാറുണ്ടെന്നു കേട്ടിരുന്നു. അങ്ങിനെ തന്നെ താമസിക്കണമെന്നും ആയിരുന്നു എന്റെ ആഗ്രഹം. എന്നാല്‍ ബെന്നി മറ്റൊരു ആശയം മുന്‍പോട്ടു വച്ചു,
“ആശ്രമത്തില്‍ തങ്ങുവാനും, അവിടുത്തെ ഐതീഹ്യങ്ങളും ജീവിത ദര്‍ശനവും ഗ്രഹിക്കാന്‍ മുന്പോട്ടുള്ള യാത്രയില്‍ നിങ്ങള്‍ക്കു ഇനിയും അവസരം കിട്ടും. പക്ഷേ, ഈ പ്രദേശങ്ങളേപറ്റി വളരെ നല്ല വിവരണം നല്‍കാനും ചരിത്രം പഠിക്കുവാനും, ശാന്തമായി ഒരു രാത്രി കഴിക്കാനും ഞാന്‍ ഒരാളെ പരിചയപ്പെടുത്തി തരട്ടേ?”
“അതാരാണ്?” ബ്രെഷിന്റേതായിരുന്നു ചോദ്യം. കൂട്ടം കൂടിയുള്ള സംസാരത്തില്‍ അവന് പലപ്പോഴും സ്വയം നഷ്ടപ്പെട്ടു പോകാറുണ്ട്. കൂട്ടത്തില്‍ അല്പമെങ്കിലും സാഹിത്യ വാസനയും വേറിട്ട ചിന്തയും അവനു മാത്രമേയുള്ളൂ.
“നമുക്കു ഇവിടുത്തെ കത്തോലിക്ക സെമിനാരിയില്‍ ചെന്നു ഫാ.ജോര്‍ജ്ജിനെ കാണാം”?
ഞങ്ങള്‍ മുഖത്തോടു മുഖം നോക്കി.
“അതെന്തായാലും വേണ്ട?”
എനിക്ക് അതില്‍ ഒരു താല്പര്യവുമില്ലായിരുന്നു. ഇവിടെ ഒരു സെമിനാരി ഉണ്ടെന്നു അറിഞ്ഞതു തന്നെ ഞങ്ങളെ അത്ഭുതപ്പെടുത്തി.
”ക്രിസ്ത്യന്‍ സെമിനാരിയെപ്പറ്റി നിങ്ങളുടെ മനസ്സിലുള്ള ചിത്രം അവിടെ ചെല്ലുമ്പോള്‍ മാറിക്കൊള്ളും” ആത്മവിശ്വാസത്തോടെയുള്ള അവന്റെ വാക്കുകള്‍ക്ക് എതിരു പറയാന്‍ തോന്നിയില്ല.
ബെന്നിയുടെ സ്നേഹപൂര്‍വ്വമായ നിര്‍ബന്ധത്തിനു ഞങ്ങള്‍ വഴങ്ങി.
കരിങ്കല്ലു പാകിയ ഇടവഴിയിലേക്കു കയറിയ ഉടനെ ഒരു ചെറിയ കമാനം.
പ്രഥ്വിപാല്‍ സദന് - നല്ല പേര്. പക്ഷേ, ഈ പേരില്‍ ഒരു സെമിനാരിയോ!
കാര്‍ നിര്‍ത്തി വെളിയിലേക്കിറങ്ങുമ്പോള്‍ വിശ്വസിക്കാനായില്ല. ഋഷികേശ് പട്ടണത്തിന്റെ ഹൃദയഭാഗത്ത് ഒരു കൊച്ചു സെമിനാരി. വിവിധ തട്ടുകളിലായി കൊച്ചു കൊച്ചു കെട്ടിടങ്ങള്‍ ഇടയിലുള്ള നടപ്പാതയ്ക്ക് ഇരു വശവും മനോഹരമായി പുല്ലു വച്ചു പിടിപ്പിച്ചിരിക്കുന്നു. അവിടെയെങ്ങു ഒരു കുരിശോ, കുരിശു പള്ളിയോ ഇല്ലായിരുന്നു. ഒരു ഹൈന്ദവ ആശ്രമത്തിന്റെ അന്തരീക്ഷവും ശാന്തതയും!
ബെന്നി തൊട്ടു മുന്പില് കണ്ട ചെറിയ ഒറ്റ നില കെട്ടിടത്തിന്റെ ബെല്ലില്‍ വിരലമര്‍ത്തി.
ഫാദര്‍ ജോര്‍ജ്ജ്. ളോഹയിട്ട ഒരു ക്ലീന്‍ ഷേവുകാരനെ പ്രതീക്ഷിച്ച ഞങ്ങള്‍ക്കു തെറ്റി. ലുങ്കിയും ഷര്‍ട്ടും മുകളില്‍ സ്വെറ്ററും ധരിച്ച്,താടി വളര്‍ത്തിയ മധ്യ വയസ്സുകഴിഞ്ഞ ഫാദര്‍ പുഞ്ചിചിരിയോടെ ഞങ്ങളെ സ്വാഗതം ചെയ്തു.
ഒരു കത്തോലിക്ക പുരോഹിതന്റെ ഭാവാദികള്‍ ഒന്നും അദ്ദേഹത്തിനു ഇല്ലായിരുന്നു. സംസാരിച്ചു തുടങ്ങിയപ്പോല്‍,ബെന്നി പറഞ്ഞതു എത്ര സത്യമെന്നു മനസിലായി. അച്ചടി ഭാഷയില്‍, കൃത്രിമമായി ശാന്തതയോടെ, സാവധാനം സംസാരിക്കുന്ന ക്രിസ്തീയ പുരോഹിതന്മാരെയാണ് ചാനല്‍ ചര്‍ച്ചകളില്‍ സാധാരണ കാണാറുള്ളത്.
എന്നാല്‍, ഫാദറിന്റെ സ്വാഭാവിക സംഭാഷണങ്ങളും സ്നേഹമസൃണമായ പെരുമാറ്റവും ഞങ്ങളുടെ മനം കവര്‍ന്നു. ചുറ്റുമുള്ള ഹിമാലയന്‍ ഗ്രാമങ്ങളുടെ ചരിത്രവും,അതിഹ്യങ്ങളും, അവയെപറ്റി പരാമര്‍ശിക്കുന്ന പുരാണ ഭാഗങ്ങളും, ഒരു തപസ്വിയുടെ കൃത്യതയോടും, പാണ്ഡിത്യത്തോടെ ഞങ്ങളോടു വിവരിച്ച് പറഞ്ഞു തന്നപ്പോള്‍ അത്ഭുതത്തോടെ ഞങ്ങള്‍ മുഖത്തോടു മുഖം നോക്കി.
അവിടുത്ത ദുര്‍ഘട മേടുകള്‍ താണ്ടി, കാല് നടയായി, എല്ലാ ഹൈന്ദവ പുണ്യസ്ഥലങ്ങളും ഫാദര്‍ സന്ദര്‍ശിച്ചിട്ടുണ്ട്. 16 കിലോമിറ്റര്‍ കുത്തനെ നടന്നുകയറി ഹേമകുണ്ടില് പോയതും, യാത്രയില്‍, കൂടെയുണ്ടായിരുന്ന മറ്റൊരു സംഘത്തിലെ ഒരു സ്ത്രീ മരിച്ചു പോയതും, അവരെ ചുമന്നു താഴെ എത്തിച്ചതുമായ കഥകള്‍ അവിശ്വസനീയതോടെ കേട്ടിരുന്നു.
എന്നാല്‍ ഏറ്റവും ആകര്‍ഷകമായി തോന്നിയത്, ഹൈന്ദവ ദര്‍ശനങ്ങളോടുള്ള ഹൃദയപൂര്‍വ്വമായ സഹിഷ്ണുതയാണ്. പലപ്പോഴും സഞ്ചാരികളായ ഹിന്ദു സന്യാസിമാര്‍ പള്ളിയില്‍ വന്നിരുന്നു ധ്യാനിക്കാറുണ്ടത്രെ!മറ്റു മതസ്ഥരുമായി പുലര്‍ത്തുന്ന സൌഹാര്‍ദ്ദപരമായ ഒരു അന്തീരീക്ഷമായിരുന്നു പ്രിഥ്വിപാല്‍ സദന്റെ പ്രത്യേകത. വിടുത്തെ പ്രാര്‍ത്ഥനാ രീതികളും, എന്തിന്, കുര്‍ബ്ബാന (ദിവ്യ ബലി)പോലും വളരെ വ്യത്യസ്തമായിരുന്നു.
എല്ലാം കണ്ടു മനസിലാക്കന്‍ ഫാദര്‍ പള്ളിക്കുളിലേക്കു ഷണിച്ചു
പള്ളി മണികളൊ, കുന്തിരിക്കത്തിന്റെ ഗന്ധമോ, മെഴുകു തിരിക്കാലുകളൊ, ആകാശം മുട്ടെ ഉയര്‍ന്ന കമാനങ്ങളോ ഇല്ല.
അകത്തു കയറിയപ്പോഴാണ് ശരിക്കും അല്ഭുതപ്പെട്ടത്. അള്‍ത്താരയ്ക്കു പകരം നിലത്തു ഒരു വല്യ പീഠം.അതിന്റെ മുന്പില് സന്യാസ ആശ്രമങ്ങളില്‍ ഗുരു ഇരിക്കുന്നതുപോലെ പുരോഹിതന് ജനങ്ങള്‍ക്ക് അഭിമുഖമായി, പത്മാസന സമാനമായി, ചമ്രം പടിഞ്ഞ് ഇരിക്കും. കുര്‍ബാന തുടങ്ങി അവസാനിക്കുന്നതുവരെ പുരോഹിതന് എഴുന്നെല്‍ക്കുകയോ, പുറം തിരിഞ്ഞു ഇരിക്കുകയോ ഇല്ല.
യെരുശലേം വീഥികളില്‍ നന്മ സുവിശേഷിച്ച ആ നല്ല ഇടയന്റേയും, ഋഷികേശിലെ മുനി വര്യന്മാരുടെയും ത്യാഗ ജീവിതത്തിന്റെ കുളിര് അരുവികള്‍ ചേര്‍ന്നൊഴുകുന്ന മറ്റൊരു പുണ്യ ഗംഗയുടെ പ്രവാഹം, ആ പള്ളിയ്ക്കുള്ളില്‍, പുരോഹിതന്റെ വാക്കുകളില്‍ എല്ലാം ഞങ്ങള്‍ കണ്ടു, അനുഭവിച്ചു.

ഫാദര്‍. ജോര്‍ജ്ജ്, പൃഥ്വിപാല്‍ സദന് ചര്‍ച്ചിനുള്ളില്‍
ഇരുപതോളം ബ്രദര്‍മാര്‍ ആ സെമിനാരിയില്‍ പഠിക്കുന്നുണ്ടെന്നും,ഋഷികേശിലെ സ്ഥിര താമസക്കാരായ ക്രിസ്ത്യാനികള്‍ക്കു വേണ്ട ആത്മീയ സേവനങ്ങള്‍ നല്കുകയല്ലാതെ മത പരിവര്‍ത്തനമോ, ക്രിസ്തീയ പ്രേഷിത പ്രവര്‍ത്തനങ്ങളോ നടത്താറില്ലെന്നും ഫാദര്‍ പറഞ്ഞു. മറ്റു മതഗ്രന്ഥങ്ങള്‍ ഇവിടുത്തെ സെമിനാരി സിലബസ്സിലെ പ്രധാന വിഷയമാണെന്നും,അത്തരം ക്ലാസ്സുകള്‍ എടുക്കുന്നത്, ശിവാനന്ദ മഠത്തിലെ സന്യാസിമാരാണ് എന്നും ഫാദര്‍ പറഞ്ഞതു ഞങ്ങള്‍ക്കു പുതിയ അറിവായിരുന്നു.
അന്നു രാത്രി സെമിനാരിയില്‍ തങ്ങാനുള്ള തീരുമാനം അപ്പോഴേക്കും ഞങ്ങള്‍ എടുത്തുകഴിഞ്ഞുരുന്നു.ഹരിദ്വാര്‍ സന്ദര്‍ശിച്ച് രാത്രിയില്‍ തിരികെ വരാമെന്നു പറഞ്ഞു ഞങ്ങള്‍ സെമിനാരിയില്‍നിന്നും ഇറങ്ങി.
ഹരിദ്വാറിലേക്കു തിരിക്കേണ്ട സമയമായി. ബെന്നിക്കു തിരിച്ചു പോകണമായിരുന്നു. പിറ്റേദിവസം ഞങ്ങളുടെ യാത്ര ബദരീനാഥിലേക്കു തുടരുകയാണ്. എന്നാല്‍, ആ യാത്രയില്‍ അവന് ഞങ്ങളോടെപ്പം ഉണ്ടാവില്ല.
തിരികെ വരുന്നതു ഋഷികേശ് വഴിയല്ല. ഏഷ്യയിലെ ഏറ്റവും വലിയ എര്‍ത്ത് ഫില്‍ഡ് ഡാം സ്ഥിതിചെയ്യുന്ന ടെഹ്രി പട്ടണം വഴിയാണ് മടക്കയാത്ര. അതുകൊണ്ട്, ഈ യാത്രയില്‍ ബെന്നിയെ ഇനി കാണാന്‍ സാധ്യതയില്ല.
കഴിഞ്ഞ രണ്ടു ദിവസങ്ങളായി ഞങ്ങളൊടു ഇടതടവില്ലാതെ, സംസാരിച്ചു കൊണ്ടിരുന്ന ബെന്നി പിരിയുകയാണ്.
ചിന്തകള്‍ വര്‍ഷങ്ങള്‍ പിന്നിലേക്കു പോയി. തമ്മില്‍ പരിചയപ്പെടുമ്പോള്‍ ഞങ്ങള്‍ക്ക് മിക്കവര്‍ക്കും പതിനേഴു വയസ്സായിരുന്നു പ്രായം. ഇന്ന്, ഞങ്ങള്‍ തമ്മില്‍ പിരിഞ്ഞിട്ടു ഏതാണ്ട് അത്രയും വര്‍ഷങ്ങള്‍ തന്നെ കഴിഞ്ഞിരിക്കുന്നു. ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍ എല്ലാം നടന്നത് ഞങ്ങള്‍ തമ്മില്‍ പിരിഞ്ഞതിന്റെ ശേഷമാണ്. വിവാഹം, മക്കള്‍, ജോലി, ഇതെല്ലാം ജീവിതത്തില്‍ കടന്നു വന്നെങ്കിലും, കാണാതിരുന്ന പതിനേഴുവര്‍ഷങ്ങള്‍ക്കു കുറവു വരുത്തുവാന്‍ കഴിയാത്ത സൌഹൃതത്തിന്റെ മാധുര്യംവും കുളിര്‍മ്മയും , ഈ മഞ്ഞുമലകളുടെ നാട്ടില്‍വച്ചു ഞങ്ങള്‍ വീണ്ടും അനുഭവിച്ചു.
ഞങ്ങളുടെ കണ്ണുകള്‍ നിറഞ്ഞു.
വിദ്യഭ്യാസ ശേഷം ബന്ധം നഷ്ടപ്പെട്ടു പോയ ബെന്നിയെ കണ്ടു കിട്ടിയത് രസകരമായ കഥയാണ് -
ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും, പോയിട്ടു ഞങ്ങളുടെ ആരുടെയും വീടുകളില്‍ ലാന്‍ഡ് ഫോണ്‍ പോലും അക്കാലത്ത് ഇല്ലായിരുന്നു. സമരത്തിന്റേയും, വിശപ്പിന്റേയും, പ്രണയത്തിന്റേയും ,കവിതയുടെയും നാളുകള്‍ , ഒരുമിച്ചു പങ്കു വച്ച വിദ്യാഭ്യാസദിനങ്ങള് അവസാനിച്ചത് പെട്ടെന്ന് ആയിരുന്നു.ഉപജീവനത്തിനായി എല്ലാവരും ലോകത്തിന്റെ ഒരോ കോണിലേക്ക് എടുത്തെറിയപ്പെട്ടു. രക്ഷപ്പെടാന്‍ വേണ്ടി ഒരു പരക്കം പാച്ചില്‍ തന്നെയായിരുന്നു. അതിനിടയില്‍ കൈവിട്ടു പോയതോ, വിലമതിക്കാനാകാത്ത കുറെ സൌഹൃതങ്ങളും!
കാലം കഴിഞ്ഞു, തനിയേ കാലില്‍ നില്ക്കാമെന്നായപ്പോള് ഓരോരുത്തരെയായി അന്വേഷണം തുടങ്ങി
പലരേയും അന്വേഷിച്ചു പിടിച്ചു,ഓരോ അവധിക്കും നാട്ടിലെത്തിയപ്പോഴും ഒരാളെയെങ്കിലും കണ്ടു മുട്ടി. പക്ഷേ ബെന്നി മാത്രം പിടി തന്നില്ല.
പക്ഷേ, കാലത്തിനു മായ്ക്കാന്കഴിയാതെ അവന്റെ വീട്ടുപേര് എന്റെ മനസില്‍ പതിഞ്ഞു കിടന്നിരുന്നു. കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോള്‍, ഒരു ആശയം മനസ്സില്‍ ഉദിച്ചു. അവന്റെ ഇടവക പള്ളിയില്‍ വിവരമൊന്നും ഇല്ലാതിരിക്കയില്ല!
ഒരു ദിവസം വെള്ളത്തൂവല്‍ പള്ളിയുടെ നംമ്പര്‍ BSNL ന്റെ വെബ് സൈറ്റില്‍ നിന്നും സംഘടിപ്പിച്ചു, വികാരിയച്ചനെ വിളിച്ചു:
“ഹലോ. വെള്ളത്തൂവല്‍ പള്ളിയല്ലേ”
“അതേ” സമാധാനമായി.
അച്ചനോടു ഞാന്‍ വീട്ടുപേരു പറഞ്ഞു.
“അവിടുത്തെ മൂത്തമകന് ബെന്നിയെന്നൊരാള് ഉത്തരേന്ത്യയില്‍ എങ്ങോ ജോലി ചെയ്യുന്ന..... അവരുടെ നംമ്പര്‍ ഒന്നു സഘടിപ്പിച്ചു തരുമോ, ഫാദര്‍?”
”അതേയ്, അവിടെത്തെ അച്ചായന് ഇപ്പോ അങ്ങ് ഇറങ്ങിയതേയുള്ളു, എവിടെ നിന്നാ, പത്രം ഓഫീസീന്ന് ആണോ?” അച്ചന്റെ ഉത്കണ്ഠ നിറഞ്ഞ ചോദ്യം പെട്ടെന്നു ആയിരുന്നു
ഞാനൊന്നു സംശയിച്ചൂ, “അല്ലല്ലോ അച്ചോ !” ഞാന്‍ വിളിക്കുന്ന സ്ഥലത്തിന്റെ പേര് പറഞ്ഞു.
“പവ്വര്‍ ഹൌസിലെ പൈപ്പു പൊട്ടി അവരുടെ പറമ്പു ഇന്നലെ രാത്രി ഒലിച്ചു പോയി. അതു അറിഞ്ഞു വിളിച്ചതാണോ?“
ഞെട്ടിപ്പോയി. രാവിലെ ടിവിയില്‍ വാര്‍ത്ത വിശദമായിക്കണ്ടിരുന്നു, വെള്ളത്തൂവല്‍, പന്നിയാര്‍ പവര്‍ സ്റ്റേഷന്റെ പെന്സ്റ്റോക്കൂ പൊട്ടി ഉണ്ടായ വന്‍ ദുരന്തം!
“ഫാദര്‍ അവര്‍ക്കു ആര്‍ക്കെങ്കിലും, എന്തെങ്കിലും..?”
“ആ വീട്ടുകാര്‍ക്ക് ആളപായമില്ല. പക്ഷേ, അവരുടെ കൃഷിസ്ഥലം പകുതിയോളം കുത്തിയൊലിച്ചു പോയി, അപകടത്തില്‍ മറ്റു കുറെപ്പേര് മരിച്ചു !”
കാലങ്ങള്‍ക്കു ശേഷം കിട്ടിയത്, ഒരു ദുരന്ത വാര്‍ത്ത!
ഫാദര്‍ പറഞ്ഞതനുസരിച്ചു, അരമണിക്കൂര്‍ കഴിഞ്ഞൂ വിളിക്കുമ്പോള്‍ ബെന്നിയുടെ അച്ചായനെ കിട്ടി. ദുരന്ത വിവരങ്ങള്‍ വിസ്തരിച്ചു കേട്ടു, ബെന്നിയുടെ നമ്പറും തന്നു. ബെന്നിയെ വിളിച്ചപ്പോള്‍ അതിശയിച്ചുപോയി, അവന് താമസിക്കുന്നതിന്റെ വെറും25 കി.മി. ദൂരെ ഡഹ്റാഡൂണില്‍ സാബു കഴിഞ്ഞ ഏഴു വര്‍ഷങ്ങളായി താമസിക്കുന്നു. എന്നാല്‍ അവര്‍ക്കു രണ്ടു പേര്‍ക്കും അതു അറിയില്ലായിരുന്നു.
മൂവായിരത്തി അഞ്ഞൂറു മൈലുകള്ക്കിപ്പുറമിരുന്നു അവരെ തമ്മില്‍ സന്ധിപ്പിച്ചപ്പോള്, ജീവിക്കാനുള്ള തത്രപ്പാടില്‍ അറ്റുപോയ സൌഹൃതത്തിന്റെ കണ്ണികള്‍ കൂട്ടിച്ചെര്ക്കുന്ന നിവൃതിയിലായിരുനു ഞാന്‍.
(വിദ്യാഭാസം പൂര്‍ത്തിയാക്കാതെ കോവളം ഐ.റ്റി.ഡി.സി. ഹോട്ടെലില്‍ ജോലികിട്ടിപ്പോയ ഡേവിഡിനെ കണ്ടെത്തിയ കഥയും സമാനമായിരുന്നു. അന്വേഷണം ആരംഭിച്ചപ്പോഴേക്കും കേരളത്തിലെ ഏക ഐറ്റിഡിസി ഹോട്ടലും പൂട്ടിപ്പോയിരുന്നു. ട്രാന്സ്ഫെര് ആയി ഉത്തരേന്ത്യയിലേക്കു പോയിക്കാണുമെന്നു ന്യായമായും സംശയിച്ചു. എന്നാല്‍ ഹോട്ടല്‍ പൂട്ടിയപ്പോള്‍ ഡേവിഡ് വോളന്ററി റിട്ടയര്‍മെന്റു എടുത്തതു അറിയാതെ, ഉത്തരേന്ത്യയിലെ എല്ലാ ഐറ്റിഡിസി ഹോട്ടലിലേക്കും ഫോണ്‍ വിളിച്ചതോര്‍ത്തു ഞാന്‍ തനിയെ ചിരിക്കാറുണ്ട്. ഓരോരുത്തര്‍ക്കും ഓരോരോ ഭ്രാന്തുണ്ടാവുമല്ലോ, ഇതാണെന്റെ ഭ്രാന്ത്!)
ബെന്നി യാത്രയായി. പിറ്റേ ദിവസം തുടരുന്ന യാത്രയില്‍ സാബു ഞങ്ങളെ അനുഗമിക്കുന്നുണ്ട്. കഴിഞ്ഞ ദിവസത്തെ ഗഡ്വാളി ഡ്രൈവറേയും കൂട്ടി അയാളുടെ വണ്ടിയുമായി രാവിലെ വരാമെന്നു പറഞ്ഞു, സാബുവും പൊയി. ഞങ്ങള്‍ ഹരിദ്വാറിലേക്കുള്ള ബസ്സില്‍ കയറി. ഏതാണ്ട് 27 കി.മി ദൂരമുണ്ട്. വഴിയോര കാഴ്ചകള്‍ കണ്ടും, തമാശ പറഞ്ഞും ബസ് യാത്ര ഞങ്ങള്‍ ആസ്വദിച്ചു.

ഋഷികേശ് പട്ടണം- ഒരു ദൂരക്കാഴ്ച
ഋഷികേശില്‍ നിന്നും ഗംഗ ഒഴികിയെത്തുന്ന അടുത്ത പുണ്യ നഗരമാണ് ഹരിദ്വാര്‍. ദില്ലിയില്‍ നിന്നും തീവണ്ടി മാര്‍ഗ്ഗം 200 കി.മി. സഞ്ചരിച്ചാല്‍ ഹരിദ്വാറില്‍ എത്തുവാന്‍ കഴിയും.
ഒട്ടനവധി ക്ഷേത്രങ്ങളും, സ്നാന ഘട്ടങ്ങളും, ഹര്‍ദ്വാറിന്റെ പ്രത്യേകതയാണ്. നിരവധി വിശേഷപ്പെട്ട അചാരങ്ങളും, വിശ്വാസപരമായ ചടങ്ങുകളും ഉണ്ടെങ്കിലും, ഐതിഹ്യ പരമായി, ഋഷികേശിനോളം പ്രാധാന്യവും പൌരാണികതയും ഹരിദ്വാറിനില്ല എന്നു തന്നെ പറയാം.
ഗംഗാ നദിയെ, ഭക്തന്മാര്ക്കു സുരക്ഷിതമായി സ്നാനം ചെയ്യേണ്ടതിനു ചെറിയ രണ്ടു കൈവഴികളായി തിരിച്ചിരിക്കുന്നതു കൌതുകകരമായി തോന്നി. സാമാന്യം വലിയ തോടുകള്‍ പൊലെ യുള്ള രണ്ടു കൃത്രിമ കൈവഴികള്‍ക്കു അപ്പുറത്തു ഗംഗാനദി ശാന്തമായി ഒഴുകുന്നു. കൈവഴികളില്‍ ആഴവും ഒഴുക്കും കുറവണ്. ഭക്തന്മാര്ക്കു കുളിക്കുവാന്‍ നടകള്‍ കെട്ടിയിറക്കി, നടയുടെ അവസാന പടിയില്‍ വലിയ ഇരുമ്പു കാലുകള്‍ നാട്ടി, അതില്‍ ചങ്ങലകള്‍ കോര്‍ത്തിരിക്കുന്നു. ഒരു തരത്തിലും ആരും ഒഴുക്കില്പ്പെട്ടുപോകുവാന് സാധ്യതയില്ലാത്തവിധം സുരക്ഷിതമാണ് ഇവിടുത്തെ സ്നാന ഘട്ടങ്ങള്‍.
നദിക്കരയില്‍, അനേകം കൊച്ചു കൊച്ചു കടകള്‍.ഗംഗാ ജലം കോരിയെടുത്തു ഭക്തന്മാര്ക്കു കൊണ്ടുപോകുവാന്‍ വേണ്ടിയുള്ള പ്ലാസ്റ്റിക് പാത്രങ്ങളായിരുന്നു കടകളിലെ മുഖ്യ വില്‍പ്പന വസ്തു. ആലില പോലെയും, കൂജയുടെ രൂപത്തിലും, ശംഖിന്റെ ആകൃതിയിലും ഉള്ള പാത്രങ്ങള്‍ മനോഹരങ്ങളായിരുന്നു. കളഭവും, കര്‍പ്പൂരവും, രുദ്രാക്ഷമാലയും, ദേവീ ദേവന്മാരുടെ ചിത്രങ്ങളും -അങ്ങിനെ വിശ്വാസം സംബന്ധിയായ വസ്തുക്കള്‍ ആയിരുന്നു എല്ലാ കടകളിലും വില്‍പ്പനയ്ക്കു വച്ചിരുന്നത്.
ഹരിദ്വാര്‍ പട്ടണത്തിനു മുന്‍പു തന്നെ ഞങ്ങള്‍ ബസ് ഇറങ്ങി. നിരത്തിലെങ്ങും ധരാളം ജഡ്ക്ക വണ്ടികള്‍. ആരതി നടക്കു പ്രധാനപ്പെട്ട സ്ഥലത്തേയ്ക്കു ഞങ്ങള്‍ ഒരു ജഡ്കയില്‍ കയറി യാത്ര ആരംഭിച്ചു. ത്രിസന്ധ്യാ നേരത്ത് ഗംഗാ ദേവിയെ പൂജിക്കുന്ന ഒരു വിശേഷപ്പെട്ട ചടങ്ങാണ് ആരതി. എല്ലാ സന്യാസിമാരും, പൂജാരികളും, കാവിവസ്ത്രധാരികളായി, ഗംഗയുടെ കരയില്‍ വന്നു കൂടും. പൂജാദി കര്‍മ്മങ്ങള്‍ക്കു ശേഷം, ഇലക്കുമ്പിളില്‍, പൂക്കളും പൂജാ വസ്തുക്കളും അതിന്റെ മധ്യത്തില്‍ ഒരു ചെരാതിനുള്ളില് ഒരു കൊച്ചു ദീപവും വച്ചു, ഭക്ത്യാദരപൂര്‍വ്വം നദിയിലൊഴുക്കുന്ന ചടങ്ങാണ് ആരതി.
വളിച്ചം മങ്ങി, വൈദ്യുത വിളക്കുകള്‍ വേണ്ടത്ര പ്രകാശം നല്കുന്നതിനു മുന്‍പേ, അസംഖ്യം കൊച്ചു കൊച്ചു ദീപങ്ങള്‍ ഗംഗയുടെ പരപ്പിലൂടെ ഒഴുകി നടക്കുന്നതു മനോജ്ഞമായ കാഴ്ച യാണ്. ദീപങ്ങളുടെ പ്രഭയില്‍ ചുവന്ന തുടുത്ത ഗംഗയിലെ കുഞ്ഞോളങ്ങളും, അവയില്‍ നൃത്തം വച്ചൊഴുകുന്ന പൂക്കൂടയും, അന്തരീക്ഷത്തെ ചൂഴ്ന്നു നില്ക്കുന്ന കര്പ്പൂരത്തിന്റേയും ചന്ദനത്തിരിയുടെയും സുഗന്ധവും, ഒരേ താളത്തില്‍ സന്യാസിമാര്‍ പാടുന്ന ഭജനപ്പാട്ടുകളും, ഇടതടവില്ലാതെ മുഴങ്ങുന്ന മണി നാദവും, എല്ലാം ചേര്‍ന്നു ഹരിദ്വാറിലെ സന്ധ്യകള്‍ ഒരു ദേവലോക സമാനമായ അന്തരീക്ഷമുളവാക്കുന്നു.




ആരതി കഴിഞ്ഞ് ഞങ്ങള്‍ ഗംഗയ്ക്കു കുറുകെ പണിതിരിക്കുന്ന പാലവും കടന്നു മറുകരയില്‍ എത്തി.ബ്രെഷ്നേവ് കടയില്‍ നിന്നും , ഒരു പ്ലാസ്റ്റിക് കൂജ വാങ്ങി അതില്‍ ഗംഗാ ജലം ശേഖരിച്ചു, അവന്റെ അച്ഛന് യാത്രയ്ക്കുമുന്‍പ് ആവശ്യപ്പെട്ട ഏക കാര്യം അതായിരുന്നു, വീട്ടില്‍ സൂക്ഷിക്കുവാന്‍ അല്പം ഗംഗാജലം.
കശ്യപ മുനിയുടെ മാനസപുത്രിയും സര്‍പ്പരാജനായ വാസുകിയുടെ ഭാര്യയുമായിരുന്ന മാനസ ദേവിയുടെ ക്ഷേത്രമാണ് ഹരിദ്വാറിലെ പ്രധാന ക്ഷേത്രം. വില്വ പര്‍വ്വതിന്റെ മുകളിലുള്ള പ്രസ്തുത ക്ഷേത്രത്തില്‍ ,കാല് നടയായോ, കേബിള്‍ കാറു വഴിയോ റോഡു മാര്‍ഗ്ഗമോ എത്തിച്ചേരാം. ഉത്തരേന്ത്യയിലെ ഏറ്റവും പ്രാധാന്യമേറിയ ഹൈന്ദവക്ഷേത്രങ്ങളിലൊന്നാണിത്.
മാനസ ദേവീ ക്ഷേത്രം
മാനസ ദേവീക്ഷേത്രമുറ്റത്തു നിന്നാല്‍, ഹരിദ്വാര്‍ പട്ടണം മുഴുവനും കാണാം. പട്ടണത്തെ രണ്ടായി പകുത്തുകൊണ്ട് നടുവിലൂടൊഴുകുന്ന ഗംഗയും, ഗംഗയിലെ മനുഷ്യ നിര്‍മ്മിത കൈവഴികളും, ഇരു കരകളിലുമുള്ള നിരവധി സ്നാനഘട്ടങ്ങളും മനോഹരമായ കാഴ്ചതന്നെ.

മാനസദേവീക്ഷേത്രത്തില്‍ നിന്നും ഹരിദ്വാര്‍ പട്ടണം
ഹരിദ്വാറിലെങ്ങോ, നിര നിരയായി ശവങ്ങള് ദഹിപ്പിക്കുന്ന ഒരു വലിയ ശ്മശാനം ഉണ്ടെന്ന് എവിടെയോ വായിച്ചിരുന്നു. രാത്രിയായി തുടങ്ങി എങ്കിലും, ആ ശ്മശാനം ഒന്നു സന്ദര്‍ശിക്കണമെന്നു ഞങ്ങള്‍ക്കു തോന്നി. പലരോടും അന്വേഷിച്ചു, കൃത്യമായ വിവരം ഒന്നും കിട്ടിയില്ല. അവസാനം ഒരു ഓട്ടോ ഡ്രൈവര്‍ പറഞ്ഞു:
”ഭൈയ്യാ, വോ തോ ഭീം ഘട്ട് മേ ഹേ,ന?”
അവിടെയ്ക്കു പോകാമോ എന്നു ചോദിച്ചപ്പോള്‍ ഡ്രൈവര്‍ നെറ്റി ചുളിച്ചു.
ഈ അസമയത്ത്, പകലു പോലും ആരും പോകാന്‍ ഇഷ്ടപ്പെടാത്ത സ്ഥലത്തേയ്ക്ക്,
മൂന്നു ചെറുപ്പക്കാരായ സന്ദര്‍ശകര്‍... എന്തിനാവാം?
അവന് കുറച്ചുനേരം മിണ്ടാതെയിരുന്നു,പിന്നെ സമ്മതിച്ചു.
യാത്രയ്ക്കിടയില്‍,ഓട്ടോക്കാരന് ഉറച്ച ശബ്ദത്തില്‍ വച്ചിരുന്ന ഭജന്‍ നിറുത്തുവാന്‍ ബ്രെഷ്നേവ് ആവശ്യപ്പെട്ടു.എന്നിട്ടു മധുരമായി പാടുവാന്‍ തുടങ്ങി..
“നിന്നേക്കുറിച്ചാരു പാടും...ദേവീ
നിന്നെത്തിരഞ്ഞാരു കേഴും?
സ്മൃതിയിലും പുണ്യം തളിക്കുന്ന ഗംഗേ.....”
ഗംഗയില്‍ നിന്നും ഒഴുകിയെത്തുന്ന കുളിര് കാറ്റും,അരണി പകര്‍ന്ന അഗ്നിയേറ്റ ചമതപോലെ ജീവിതം തപസ്സില്‍ ഹോമിച്ച മുനിവര്യന്മാരുടെ അദൃശ്യ സാമീപ്യവും, കവിതയിലെ കനല് വിരിയിച്ച സുഖസ്മൃതികളും ചേര്‍ന്നു ഞങ്ങള്‍, ഒരു സ്വപ്ന യാത്ര നടത്തുകയായിരുന്നു,പുണ്യതീരത്തുകൂടി - യുഗങ്ങള്‍ പിന്നിലേക്ക്.
“ഇവിടെ തപസ്സിനിന്നാര്‍ക്കു നേരം....“
ബ്രെഷ്നേവ് ആ വരികള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു....!
എല്ലാ യാത്രകളും അവസാനിക്കുന്ന ഭീം ഘട്ടിലേക്കു, ആ ഇരുള് വീണ ത്രിസന്ധ്യക്കു ഞങ്ങളുടെ യാത്ര തുടര്‍ന്നു..
(തുടരും..)
" ചില ചിത്രങ്ങള്‍ ഇന്റെര്‍നറ്റില്‍ നിന്നും ശേഖരിച്ചവയാണ് "
ഇവിടെ തപസ്സിനിന്നാര്‍ക്കു നേരം....
ReplyDeleteഓരോ അദ്ധ്യായവും കൂടുതൽ മികവുറ്റതാകൂന്നു.
നന്ദി....
പുതുവത്സരാശംസകൾ....
കൂടെയുണ്ട് അച്ചായ....
ReplyDeleteബാക്കിടെ വരട്ടെ...
നവ വത്സരാശംസകള്‍
ഇത്തവണയും ചില ചിത്രങ്ങള്‍ ഇന്റെര്‍നെറ്റില്‍ നിന്നും ശേഖരിച്ചതാണ്.
ReplyDeleteമത്താപ്പ്, കണ്ണനുണ്ണി- നന്ദി
സജി
ഇതും വളരെ ഇഷ്ടപ്പെട്ടു സജിച്ചായോ... തുടരൂ.
ReplyDeleteDear Mashe,
ReplyDeleteReally good naration....
I hope every one will jealous on you....
ഓരോപാർട്ടും അവസാനം ‘തൂടരും’ എന്നുണ്ടാകണമേ എന്നാഗ്രഹത്തോടെ യാണു വായിച്ച് തിർക്കുന്നത്.
ReplyDeleteഅച്ചായൻ ഏതായാലും യാത്രാവിവരണത്തിൽ പ്രഗൽഭനാവുകയാണു. തുടരൂ. അഭിനന്ദനങ്ങൾ.
അച്ചായാ..തുടരൂ....ആകാംക്ഷ ഉളവാക്കുന്ന എഴുത്ത്....
ReplyDeleteകാത്തിരിപ്പ് തുടരുന്നു; അടുത്ത വെള്ളിയാഴ്ച്ചക്കായി....
അച്ചായാ..
ReplyDeleteഒരോ ലക്കം കഴിയുമ്പോഴും യാത്ര കൂടുതല്‍ നന്നാവുന്നു.
ഇനി സീരിയലിലും ഒരു കൈ നോക്കാട്ടൊ... ചാണക്യനെ പോലെ പുലി വായനക്കാര്‍ വരെ അടുത്ത വെള്ളിയാഴ്ചയ്ക്കായി ആകാംഷയോടെ കാത്തിരിക്കുന്നു. ഇനി എന്തു വേണം :)
ചാണൂൂൂൂൂൂൂൂൂൂൂ :)
അച്ചായാ, ഈ ലക്കവും ഗംഭീരം....
ReplyDeleteനന്നായിരിക്കുന്നു...
ReplyDeleteഅടുത്തതും പോരട്ടെ...
പുതുവത്സരാശംസകൾ...
രസകരമായ അവതരണം
ReplyDeleteതുടരട്ടേ..
വളരേ നന്നായിരിക്കുന്നു വിവരണം
ReplyDeleteകൂടെ തന്നെ യാത്ര ചെയ്തു കൊണ്ടിരിക്കുന്നു, അടുത്ത പുതിയ കാഴ്ചകൾ എന്തെല്ലാമായിരിക്കാം എന്ന ആകാംക്ഷയോടെ :)
പുതുവര്‍ഷാശംസകള്‍ .
ReplyDeleteപുതുവര്ഷത്തിലേ റെസലൂഷന്‍ അസുയയും കുശുമ്പും ഒന്നും ആരോടും മേലില്‍ തോന്നില്ലന്നായിരുന്നു. പക്ഷെ സജി ഞാന്‍ ആ പ്രതിജ്ഞ പിന്‍വലിക്കുന്നു
അടക്കാനാവത്ത അസുയ കുശുമ്പ് ഒക്കെ ഇപ്പോള്‍ സജിയോടും തോന്നുന്നു[ ഇതിനു മുന്നെ നിരക്ഷരനോട് മാത്രമായിരുന്നു...]
ഒരു കാര്യത്തില്‍ നന്ദി ചെന്നു കാണുന്നതിലും നന്നായി ആസ്വദിക്കാന്‍ പറ്റുന്നു അതുപോലെ വിശദമായ വിവരണം.
എന്റെ ഭാരതം എത്ര സുന്ദരം എന്ന് പാടാം അല്ലേ? സജി അസുയ മേമ്പടി ചേര്‍ത്തിട്ട് ആണേലും പറയട്ടെ നല്ല പോസ്റ്റ്. അടുത്ത അദ്ധ്യായം കാത്തിരിക്കുന്നു.
സഖാവെ,
ReplyDeleteസമരത്തിന്റേയും, വിശപ്പിന്റേയും, പ്രണയത്തിന്റേയും ,കവിതയുടെയും നാളുകള്‍ , ഒരുമിച്ചു പങ്കു വച്ച വിദ്യാഭ്യാസദിനങ്ങള്!!!!!
ആ ദിനങ്ങളുടെ സൌരഭ്യത്തിലാണ് ഇപ്പോഴും !!!!
നോക്കിയിരിക്കുന്നു അടുത്ത ആഴ്ച്ചക്കായി.
സ്നേഹത്തോടെ
മൂന്നും നാലും പാർട്ടുകൾ വളരെ മനോഹരം..
ReplyDeleteഹൃദയത്തെ സ്പർശിക്കുന്നു ഈ ഭാഗം.
പെട്ടെന്ന് തീർക്കരുതേ ഈ യാത്ര. വല്ലാത്തൊരു സുഖമുണ്ട് ഇത് വായിക്കുവാൻ. നീളം ലേശം കുറച്ചാലും സാരമില്ല.
ഓരോ ലക്കം കഴിയുമ്പോഴും സംഭവം കൊഴുക്കുകയാണ് അച്ചായാ.. പെട്ടന്നൊന്നും നിര്‍ത്തിക്കളയരുതേ
ReplyDeleteസജിച്ചായ..
ReplyDeleteഅവസാനമെത്തുമ്പോൾ തുടരും എന്നു കാണുമ്പോൾ മനസ്സിനൊരു സുഖം..!
വ്യത്യസ്ഥനായൊരു അച്ചനെയും പള്ളിയേയും പരിചയപ്പെടുത്തിയതും സജിച്ചായന്റെ ഭ്രാന്ത് ഏത് തരത്തിലാണെന്ന് മനസ്സിലാക്കിത്തന്നതിനും ഒരു ഡാങ്ക്സ്..
കഴിഞ്ഞ ഭാഗത്തിന്റെ അത്രത്തോളം ഒരു വായനാസുഖം ഈ ഭാഗത്തിന് നലകാൻ സാധിച്ചില്ല. ഒരു മമ്മൂട്ടിയുടെയൊ മോഹൻ ലാലിന്റെയൊ പടം കാണാൻ പോകുമ്പോൾ ഒരുപാട് ആഗ്രഹിക്കും അല്ലെങ്കിൽ പ്രതീക്ഷകൾ ഉണ്ടാകും, എന്നാൽ ചിലപ്പോൾ ആ പടം വിചാരിച്ചത്ര പ്രതീക്ഷകൾ നൽകിയില്ലെങ്കിലും ഇവരുടെ അടുത്ത പടങ്ങൾ പ്രതീക്ഷകൾ വാനോളം ഉയർത്തിത്തരുന്നവയായിരിക്കും..!
It's a good read indeed, Thanks.
ReplyDeleteഈ ഭാഗം ഇന്നാണൊന്ന് വായിക്കാനായത്....
ReplyDeleteരസകരമാവുന്നു സജീ.... ആശംസകൾ..
അച്ചായോ - യാത്രാവിവരണം കത്തിക്കയറുന്നുണ്ട്. ഇടയ്ക്ക് ബെന്നിയെ വിട്ടുപിരിഞ്ഞതും പിന്നീട് കണ്ടെത്തിയ ഭാഗവുമൊക്കെ വന്നപ്പോള്‍ കാഴ്ച്ച മങ്ങി.(എനിക്കങ്ങനെയാണ് കണ്ണുനിറഞ്ഞാല്‍ കാഴ്ച്ച മങ്ങും.)
ReplyDeleteവ്യത്യസ്തമായ സെമിനാരി, ചോട്ടിവാല, ആരതി...ഒക്കെ നേരിട്ട് കാണാന്‍ എന്നെങ്കിലും പറ്റുമായിരിക്കും അല്ലേ ?
അസംഖ്യം കൊച്ചു കൊച്ചു ദീപങ്ങള്‍ ഗംഗയുടെ പരപ്പിലൂടെ ഒഴുകി നടക്കുന്നതു മനോജ്ഞമായ കാഴ്ച യാണ്.
ഈ ദീപങ്ങള്‍ എങ്ങനെയാണ് ഗംഗയില്‍ ഒഴുക്കുന്നത് ? മണ്പാത്രങ്ങളിലാണോ ? അതോ മറ്റേതെങ്കിലും സംവിധാനമാണോ ? അതൊക്കെ ഗംഗയുടെ അടിത്തട്ടിലല്ലേ ചെന്നടിയുന്നത് ? അങ്ങനാണെങ്കില്‍ ഇക്കാലത്തിനിടയില്‍ ടണ്‍ കണക്കിനുണ്ടാകുമല്ലോ ഈ സംഭവം അടിത്തട്ടില്‍. ഗംഗയുടെ മലിനീകരണം അവിടന്ന് തന്നെ തുടങ്ങുകയാണോ ? കണ്ടിട്ട് എന്ത് തോന്നി ?
ഇതാണോ യാത്രാവിവരണം? എന്തിനുകൊള്ളാം? (അസൂയ വന്നാല്‍ പിന്നെ എന്തോന്നാ പറയണ്ടത്? :) )
ReplyDelete‘ഗംഗയില്‍ നിന്നും ഒഴുകിയെത്തുന്ന കുളിര് കാറ്റും,അരണി പകര്‍ന്ന അഗ്നിയേറ്റ ചമതപോലെ ജീവിതം തപസ്സില്‍ ഹോമിച്ച മുനിവര്യന്മാരുടെ അദൃശ്യ സാമീപ്യവും, കവിതയിലെ കനല് വിരിയിച്ച സുഖസ്മൃതികളും ചേര്‍ന്നു ഞങ്ങള്‍, ഒരു സ്വപ്ന യാത്ര നടത്തുകയായിരുന്നു,പുണ്യതീരത്തുകൂടി - യുഗങ്ങള്‍ പിന്നിലേക്ക്.“
എന്താ അച്ചായോ ഇങ്ങനെയൊക്കെ എഴുതുന്നത്? പൊറ്റക്കാട് ശിഷ്യപ്പെട്ടുപോകുമല്ലോ !
ഒരു ചെറിയ സംശയം : അച്ചായന്റെ കൂടെ കോളേജില്‍ പഡിക്കാന്‍ എന്താ ചെയ്യേണ്ടത്? ചുമ്മാ യാത്ര പോകുമ്പോള്‍ വിളിക്കുമല്ലോ എന്നോര്‍ത്താണ് :)
ശൊ. ഈ വയസ്സു കാലത്ത് ഒരു യാത്രാവിവരണം എഴുതിയതു കൊണ്ട് അച്ചായന്റെ ഒരു യോഗം നോക്കിക്കേ.. ആളങ്ങു കേറി സൂപ്പര്‍ സ്റ്റാര്‍ ആയില്ലേ.. എത്ര പേരാ ശിഷ്യപ്പെടണത്... ഹും ഗൊള്ളാം :)
ReplyDeleteഅപ്പു നട്ട്സ്, - നന്ദി.
ReplyDeleteഅങ്കിള്‍- ഇതൊരു സ്ഥിരം പരിപാടി ആക്കിയാലോ എന്നൊരു ആലോചനയില്ലാതില്ല. നിങ്ങളൊക്കെ തന്നെ സഹിക്കേണ്ടി വരും.
ചാണക്യന്- ഇനി എനിക്കു തുടതിരിക്കാന് കഴിയില്ല, പ്രോസ്താഹനത്തിനു വളരെ നന്ദി.
കിച്ചൂസ്- സീരിയല്‍ , നടിമാര്‍.. പ്ലീസ്, പ്രലോഭിപ്പിക്കരുത്.....
ബി.കെ.പി, രാവീഷ്, വികെ- നന്ദി
ലക്ഷ്മി- അടുത്തഭാഗം, അടുപ്പത്തിരിന്നു തിളക്കുന്നു....
മാണിക്യം...എന്നാലും എന്നെ വഴിതെറ്റിച്ചില്ലേ, ചെങ്ങന്നൂരു വന്നപ്പോള്‍!..ഒന്നും മറന്നിട്ടില്ല ഞാന്‍.
മനേഷ്- നിന്റെ കഥകളും പറഞ്ഞു ചിരിച്ചു ഞങ്ങള്‍...മറക്കാന്‍ പറ്റില്ലല്ലോ, ഒന്നും. വളയന്‍ ചിറങ്ങര വന്നു നാടക സെറ്റ് ബസ്സീല് കയറ്റി കോണ്ടുപോയതും.. പോട്ടര്‍ ബസ്സില്‍ നിന്നും ഇറക്കിവിട്ടതു..ഒക്കെ ..
പണിക്കരേട്ടാ, ഇനി തൊട്ടു അല്പം നീളം കുറയ്ക്കാം.
രഞിത്, അശോക്, പോറാടത്തു-- നന്ദി
കുഞ്ഞാ- നിരാശപ്പെടണ്ടാ, നമുക്കു ശരിയാക്കം...എന്നാലിം, മോഹന്‍ലാല്‍- മമ്മൂട്ടി.. ഇച്ചിരെ കൂടിപ്പോയോ?
നിരച്ചരാ.....
ഞാന്‍ കണ്ട ഗംഗ ശുദ്ധമായിരുനു, യാത്രയില്‍ ഏറ്റവും അത്ഭുതപ്പെടുത്തിയതും അതുതന്നെ.. താഴോട്ടു ഒഴുകി എത്തുമ്പോള്‍ കഥ മാറുന്നുണ്ടാവാം!
നാട്ടുകാരോ-ഏപ്രില്‍ ആദ്യ ആഴ്ച ഒരുങ്ങീയിരുന്നോ.. നമുക്കു പോകാം.. അതെ , ഒരുമിച്ചു തന്നെ!
കിച്ചൂസ്--വയസ്സോ, എനിക്കോ...നിറയൌവ്വനം കണ്ടാല്‍ അറിയില്ല്ല അല്ലേ...
എല്ലാവരോടുമായി-
ഇന്നു ബഹറിനില്‍ ബ്ലോഗ്ഗേഴ്സ് മീറ്റ് നടക്കുന്നതിനാല്‍ യാത്രാവിവരണം - പാര്‍ട്ട്-5 തിങ്കളാഴ്ഛ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ..
എല്ലാവര്ക്കും നന്ദി.
ച്ഛെ, വൈകിപ്പോയി!
ReplyDelete‘നന്ദി’ ലിസ്റ്റില്‍ പെടാനായില്ല :(
നോ നോ. ഇന്നാ പിടിച്ചോ.. 200 കിലോയുള്ള ഒരു തടിയന് നന്ദി.
ReplyDelete(ആള്‍ക്കനുസരിച്ചു വേണമല്ലോ എന്നോര്‍ത്തിട്ടാ...).
ചിന്തകള്‍ വര്‍ഷങ്ങള്‍ പിന്നിലേക്കു പോയി. തമ്മില്‍ പരിചയപ്പെടുമ്പോള്‍ ഞങ്ങള്‍ക്ക് മിക്കവര്‍ക്കും പതിനേഴു വയസ്സായിരുന്നു പ്രായം. ഇന്ന്, ഞങ്ങള്‍ തമ്മില്‍ പിരിഞ്ഞിട്ടു ഏതാണ്ട് അത്രയും വര്‍ഷങ്ങള്‍ തന്നെ കഴിഞ്ഞിരിക്കുന്നു. ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍ എല്ലാം നടന്നത് ഞങ്ങള്‍ തമ്മില്‍ പിരിഞ്ഞതിന്റെ ശേഷമാണ്. വിവാഹം, മക്കള്‍, ജോലി, ഇതെല്ലാം ജീവിതത്തില്‍ കടന്നു വന്നെങ്കിലും, കാണാതിരുന്ന പതിനേഴുവര്‍ഷങ്ങള്‍ക്കു കുറവു വരുത്തുവാന്‍ കഴിയാത്ത സൌഹൃതത്തിന്റെ മാധുര്യംവും കുളിര്‍മ്മയും , ഈ മഞ്ഞുമലകളുടെ നാട്ടില്‍വച്ചു ഞങ്ങള്‍ വീണ്ടും അനുഭവിച്ചു.
ReplyDeleteഇത് കേട്ടാല്‍ ആരുടെ മനസ്സാണ് ഉടയാത്തതു .
ഞാന്‍ വരാന്‍ വൈകി ക്ഷമിക്കുമല്ലോ
കൂടെ യാത്രം ചെയ്യുന്ന ഒരു ഫീല്‍ ഉണ്ട്
ReplyDeleteസുഹൃത്ത് ബന്ധത്തെ കുറിച്ച് പറഞ്ഞത് ഹൃദ്യമായി തോന്നി
"ക്രിസ്ത്യന്‍ സെമിനാരിയെപ്പറ്റി നിങ്ങളുടെ മനസ്സിലുള്ള ചിത്രം അവിടെ ചെല്ലുമ്പോള്‍ മാറിക്കൊള്ളും” ആത്മവിശ്വാസത്തോടെയുള്ള ........ വെളിയിലേക്കിറങ്ങുമ്പോള്‍ വിശ്വസിക്കാനായില്ല. ഋഷികേശ് പട്ടണത്തിന്റെ ഹൃദയഭാഗത്ത് ഒരു കൊച്ചു സെമിനാരി. ........ അവിടെയെങ്ങു ഒരു കുരിശോ, കുരിശു പള്ളിയോ ഇല്ലായിരുന്നു. ഒരു ഹൈന്ദവ ആശ്രമത്തിന്റെ അന്തരീക്ഷവും ശാന്തതയും!
ReplyDeleteഫാദര്‍ ജോര്‍ജ്ജ്. ളോഹയിട്ട ഒരു ക്ലീന്‍ ഷേവുകാരനെ പ്രതീക്ഷിച്ച ഞങ്ങള്‍ക്കു തെറ്റി. ലുങ്കിയും ഷര്‍ട്ടും മുകളില്‍ സ്വെറ്ററും ധരിച്ച്,താടി വളര്‍ത്തിയ മധ്യ വയസ്സുകഴിഞ്ഞ ഫാദര്‍ പുഞ്ചിചിരിയോടെ ഞങ്ങളെ സ്വാഗതം ചെയ്തു.
ഒരു കത്തോലിക്ക പുരോഹിതന്റെ ഭാവാദികള്‍ ഒന്നും അദ്ദേഹത്തിനു ഇല്ലായിരുന്നു. സംസാരിച്ചു തുടങ്ങിയപ്പോല്‍,ബെന്നി പറഞ്ഞതു എത്ര സത്യമെന്നു മനസിലായി. അച്ചടി ഭാഷയില്‍, കൃത്രിമമായി ശാന്തതയോടെ, സാവധാനം സംസാരിക്കുന്ന ക്രിസ്തീയ പുരോഹിതന്മാരെയാണ് ചാനല്‍ ചര്‍ച്ചകളില്‍ സാധാരണ കാണാറുള്ളത്.
എന്നാല്‍ ഏറ്റവും ആകര്‍ഷകമായി തോന്നിയത്, ഹൈന്ദവ ദര്‍ശനങ്ങളോടുള്ള ഹൃദയപൂര്‍വ്വമായ സഹിഷ്ണുതയാണ്."
I am writing this to clarify something about the uniqueness of the above mentioned institution.
The blogger as well as some persons (from their comments) is under the impression that this insitution (prithvipal sadan) and its entrepreneur "george" is doing some novel work. But I would like to say that this is not the case.
In reality, this was first started by a swindler from rome named Roberto De Nobili. He dressed up as a sanyasi and tried to win over converts. He even went to the extent of producing a plagiarised text and claimed that it was a lost veda. He tried and failed. He died a miserable death.
This george guy is simply rehashing his 'guru's tactics'.
Dear Sandeep,
ReplyDeleteThank you for your comment!
ഇപ്പറഞ്ഞ ചരിത്രം ആദ്യം കേള്‍ക്കുന്നു. അദ്ദേഹത്തേയും ആ ചുറ്റുപാടിനേയും ഇഷ്ടപ്പെട്ടതുകൊണ്ട്, മനസിലായതും അനുഭവിച്ചതുമായ കാര്യങ്ങള്‍ ഞാന്‍ എഴുതി അത്രമാത്രം!
എന്തായാലും ഫാദര്‍ ജോര്‍ജ്ജിന്റേയും എന്റേയും സുഹൃത്തായ ഋഷികേശിലുള്ള ബെന്നിയ്ക്ക് താങ്കളുടെ കമെന്റ് അയച്ചു കൊടുത്തിട്ടുണ്ട്.
എന്തെങ്കിലും വിവരങ്ങള്‍ കിട്ടിയാല്‍ കമെന്റ് ഇടുന്നതായിരികും.
Saji,
ReplyDeleteThank you for your reply.
I am sure you must have meant well when you said that you have asked for information from your friends in Rishikesh. But from your writings I get the feeling that you are a well read person, I cannot understand how you missed out the scores of 'church' books which have openly defended De Nobili's tactics and I understand that one of the theology colleges in India is named after this worthy.
Western Indologists grudgingly has accepted the fact that this veda (Yezour veda) was a badly plagiarised book. They have also accepted that this was openly preached by De Nobili. In spite of all this , they hold the view that this was not written by de nobili, but by one of his indian converts. ( this may or may not be correct as it is clear that De Nobili, like all pioneer "Western Indologists" did not know much Sanskrit; they were all helped by their Indian Pandits)
This book may give you an idea about this issue :" Ezourvedam: a French Veda of the eighteenth century By Ludo Rocher"
http://books.google.co.in/books?id=fM9VuzTwBesC&pg=PA30&dq=roberto+denobili&cd=2#v=onepage&q&f=false
I am totally saddened by the comment of the beloved who posted it. I have been associated with prithvipal sadan for more than 6 years and haven't seen a single person converted to christianity there. Instead seminarians go to various hindu ashrams and learn a lot about vedas etc. also, befor coming here, father george was the manager of all saints school new tehri for 9 years where all the students were hindus including children of district collector and superintent of police. no one converted, collector himself was present for his farewell meeting. I am glad to say saji, that right now, father george has been appointed as the director of Badapore orphanage which takes care of 150 handicaped orphans all collected from the streets. Before I conclude, I would like to clear one thing that its who are wounded in life of various reasons are more critic about catholic priests. I pray for them who even doubt the acts of their own parents and brothers.My message to him is that of christ that 'it was good for him if he was not born'.
ReplyDeleteDear Benny,
ReplyDelete"I pray for them who even doubt the acts of their own parents and brothers.My message to him is that of christ that 'it was good for him if he was not born".
I just loved your 'prayer' and 'message' .
You could have advised your fellow seminarians who are busy visiting 'heathen' ashrams and learning many 'heathenish' things of this verse -"But when ye pray, use not vain repetitions, as the heathen do: for they think that they shall be heard for their much speaking.'Matthew 6:7' King James Bible
Now you have given your solemn declaration that no single conversion happened in Rishikesh/Tehri, I think this statement needs to be verified.
"I would like to clear one thing that its who are wounded in life of various reasons are more critic about catholic priests"
Yes. I have heard that Church is busy spending hard cash to 'serve' all the people who are 'wounded' by the catholic priests.
Brother Benny, Instead of giving sermons, why don't you give some information regarding Holy Roberto De Nobili and his pioneering inculturation efforts so that We, heathens can get an idea of uniqueness of "Father George's work. I hope you would give us your comments soon.
Dear sandeep,
ReplyDeleteHistory is not about what is written or what is spoken. Even what we could see with our own eyes won't be true. if you go to kanyakumari you could see the sun coming out of the water, but we all know that it is not the case. even if our eyes betray us, how can we analyse things by just going through a book written by or about the said roman priest. Having said that I frankly accept the wrong doings happened from the side of catholic church. even the pope john paul II has apologised for that. But that cannot be the basis for marking the good deeds done by the priests for the downtrodden and the underprivilaged.
Can you imagine adopting an orphan out of 150 orphans from father george's orphanage and give him the care that he gets there. If every NRI or the rich malayalees provide a small portion of the money that they spent on building luxury villas all around kerala or spending on luxurious way of life, all orphans could have been settled. Instead of lip service and criticizing, those who serve the people forgetting their own life should be appreciated.
You may kindly read books like the history of father colbe etc who accepted martydom only for humanitarian cause. They lived and died not for conversion but only for mankind.
Bible says " The more wise you are the more worries you have. The more you know the more it hurts". Dear sandeep let us be wise for all the good reasons.
A Mother can either love her new born baby with all her heart for a positive reason or she can hate the baby for the wrong reason for making her suffer 9 months of pregnancy and at last for the 3 litter blood she lost during child birth. A mother opts for the first because she loves her child with her heart not with the brain. Plese sandeep look into matters with your heart not with your brain. Thank you
Dear Benny,
ReplyDelete"Can you imagine adopting an orphan out of 150 orphans from father george's orphanage and give him the care that he gets there. If every ......., all orphans could have been settled. Instead of lip service and criticizing, those who serve the people forgetting their own life should be appreciated. "
Now do you know which organisation is considered to be the biggest land owner in India??
Before you start giving homilies, Please go and read 1992 report of World Council of Churches.
Compare the cost of feeding 150 orphans to the stinking profit, this Imperialist organisation is making by running 7000 educational institutions in India alone.
"You may kindly read books like the history of father colbe etc who accepted martydom only for humanitarian cause. They lived and died not for conversion but only for mankind.
Bible says " The more wise you are the more worries you have. The more you know the more it hurts". Dear sandeep let us be wise for all the good reasons."
Dear Benny, I agree that Father colbe is a nice sob story. But can you tell me the what was colbe's leader (Pius XII) doing with the Ustashi cum Nazi government of 'independent croatia'. Any answer as to how many got killed during that time??
To know more about Catholic-Nazi colloboration, read this - http://en.wikipedia.org/wiki/Catholic_clergy_involvement_with_the_Usta%C5%A1e
Maybe this was a result of living without using one's brain.
Anyway, this is now becoming way off-topic here. My intention was not to provoke you or to hurt your feelings. My first post was a reply to Saji's description of the 'uniqueness' of George's mission. I wrote that there was nothing unique and George was just rehashing his guru Roberto De Nobili's tricks once again.
I would like to see you telling us more about Roberto De Nobili, his attempts of living like a Hindu and his attempt to foist a 'pseudo veda' on the hindus.
Are you saying that Church has apologised for Nobili's mistake also. I have not seen so far. In fact, from what I have read, Catholic church from the 1950's have given a huge go-ahead for his policies and this has resulted in the various Xtian ashrams in India.
Is it not clear that George guy is a part of the whole thing? Let us discuss this issue alone.
Please tell us the reason why you feel my understanding of this issue is incorrect. I am most willing to be corrected and 'converted' on this.
Regards
ഡിയര്‍ സന്ദീപ്,
ReplyDeleteYes, as you rightly said, it is becoming off- topic now.
യാത്ര ചെയ്ത വഴികളിലെ വൈവിധ്യകാഴ്ചകള്‍ ഒന്നു പങ്കു വയ്ക്കുക്ക എന്ന വളരെ ചുരുങ്ങിയ അജണ്ടയേ, എനിക്കു ഇതിലൊള്ളൂ.
വളരെ കൃത്യതയും കണിശവുമായ ഒരു ആതീയ കാഴ്ചപ്പാട് ഉള്ള ആളാണ് ഞാന്‍.
ബട്ട്, അത് ഒരു ട്രാവലോഗിന്റെ കുപ്പായത്തിലൂടെ പ്രദര്‍ശിപ്പിക്കാതിരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അത്തരം കാര്യങ്ങള്‍ എഴുതുവാന്‍ എനിക്കു വേറെ ബ്ലൊഗ് ഉണ്ട് താനും.
ഏതു പോസ്റ്റിനും സന്ദീപിനേപ്പോലുള്ള ഗൌരവമുള്ള വായനക്കാരെ ആവശ്യമുണ്ട്. അതേ സമയം ബെന്നി കഴിഞ്ഞ 21 വര്‍ഷമായ എന്റെ സുഹൃത്തും.
പറഞ്ഞു വന്നതിന്റെ സാരം, Both of you, made your points and it is very clear.
അതേ സമയം,ആരും ഈപോസ്റ്റ് മൂലം വിഷമിക്കണം എന്നു എനിക്കു ഒരുതരത്തിലും ആഗ്രഹമില്ല.
അതുകൊണ്ട്......
പ്രീയ സജി,
ReplyDeleteതാങ്കളുടെ കഴിഞ്ഞ കമന്റ് സന്ദീപിനോടല്ല വേണ്ടിയിരുന്നത്, ബെന്നിയോടാണു വേണ്ടിയിരുന്നത്. ബെന്നിയാണ് വിഷയത്തിൽ നിന്നും ആദ്യം വ്യതിചലിച്ചത്.
ഏതായാലും രണ്ടു പേരും കുറേ കാര്യങ്ങൾ മനസ്സിലാക്കി തന്നു. നന്ദി.
Dear Saji,
ReplyDeleteI can understand your feelings for your friend. Since this is your blog, you have every right to put a stop to a discussion that you feel is improper.
But regarding this- "പറഞ്ഞു വന്നതിന്റെ സാരം, Both of you, made your points and it is very clear"
I am very sorry to point out that this is a complete untruth. It should be very clear to readers ( like the gentleman who gave his comment before me) that only one person in this discussion was being 'clear' in his views.
I have not (till now) accused of any agenda. But now you have told me that you have a "strict" "spiritual" line , I will take a look at your other blog also. But that is not our current point of discussion.
In your travelogue, you had informed your readers about one 'unique' institution. I, (who had the chance to read the history of such institutions) pointed out that this was not the case. You in turn very correctly replied that you will revert to your friends who have first hand information regarding this institution and would put in your comments after that.
I am sorry to say that I have not seen this happening here.
Now as a writer I believe, it becomes your duty to read the history ( which by your admission you were unaware of till now) and update this blog. This will be beneficial for yourself as well as for us.
Saji,
ReplyDeleteI find that you have not yet 'updated' your blog.
I would like to share with you some info I got from my research.
One similar 'Unique' institution is being by in RISHIKESH by "St.Thomas" Christians. It is very aptly named "SAMANVAYA VIDYA DHAM".
Very good interesting article...pl continue
ReplyDelete