
'ശലഭായനം'
രമ്യാ ആന്റണിയെന്ന കുട്ടിയില്‍ നിന്നും അര്‍ബുദത്തിന്റെ പുറംതോടുകള്‍ ഉടച്ചു മാറ്റിക്കൊണ്ട് കാവ്യശലഭങ്ങള്‍ പറന്നു തുടങ്ങിയിരിയ്ക്കുന്നു. നമ്മുടെ മനസ്സിന്റെ ഉണങ്ങിയ കൊമ്പുകളിലാണ് അവ മന്ത്രച്ചിറകിന്റെ സ്പര്ശത്തില് പൂക്കാലമൊരുക്കുന്നത്. കുട്ടിക്കാലത്തേ പോളിയോ രോഗം ചുംബിച്ച രമ്യയെ അര്‍ബുദക്കടന്നലുകള്‍ അന്വേഷിച്ചു വരുന്നതിനു മുന്‍പു തന്നെ കവിതയുടെ ഇളംകാറ്റ് സ്പര്‍ശിച്ചിരുന്നു. തീര്‍ത്തും സ്വകാര്യമായി കുറിച്ചിട്ടതും ആത്മാര്‍ത്ഥതയുടേയും സ്നേഹത്തിന്റെ ചായം നിറഞ്ഞതുമായ വാക്കുകള്‍.... ആ വാക്കുകളില്‍ വിടര്‍ന്നത് പച്ച പുതച്ച പാടങ്ങളും സ്വര്‍ണ്ണ നിറമുള്ള മണലാരണ്യവും സൂര്യനുദിയ്ക്കുന്ന കുന്നുകളും ഉപ്പുരസം ആഴത്തില്‍ പുരണ്ട നിറങ്ങളും ആളിപ്പടരുന്ന കരിയിലക്കാടും ചിറകുകള് കുഴയുവോളം ഞാന്‍ പറക്കുമെന്ന ഇഛാശക്തിയുടെ വെളിച്ചവുമാണ് .......
ഈ സമാഹാരത്തിലെ കവിതകള്‍ പ്രണയത്തിന്റെയും സ്വപ്നാസക്തിയുടെയും ജീവിതാശ്ലേഷത്തിന്റെയും വര്‍ണ്ണച്ചിറകുള്ള ശലഭങ്ങളാണ് . കവിതയുടെ മധുരവും കണ്ണീരും നിറഞ്ഞ വന്‍കരയിലേയ്ക്ക് താമസം മാറ്റിയ പൂമ്പാറ്റകള്‍.... കുരീപ്പുഴ ശ്രീകുമാര്‍
പ്രിയ സുഹൃത്തേ,
കൊച്ചു കൂട്ടുകാരി രമ്യാ ആന്റണിയുടെ കവിതകള്‍ , ശലഭായനം പ്രസിദ്ധീക്രിതമാകുകയാണ്. ഏറണാകുളം ജില്ലയിലെ ആലുവയിലാണ് രമ്യയുടെ വീട്. നാലര വയസ്സില്‍ വീട്ടുകാര്‍ തിരുവനന്തപുരം പോളിയോ ഹോമിലെത്തിച്ച രമ്യ , അവിടെ നിന്നു തന്നെ പരീക്ഷകള്‍ ഒന്നൊന്നായി പാസായി. പ്രീ-ഡിഗ്രി , ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ലൈബ്രറി സയന്‍സ് സര്‍ട്ടിഫിക്കറ്റ് കോഴ്സ്, ഒടുവില്‍ കോവളത്തെ ലീലാ കെംപിന്‍സ്കി ഹോട്ടലില്‍ അസിസ്റ്റന്റ് ലൈബ്രേറിയനായി നിയമനവും. ജീവിതത്തോട് തികച്ചും രമ്യമായി സംവേദിക്കുന്ന ഈ കുഞ്ഞു കവയത്രിയോട് അര്‍ബുദമാണ് ഇക്കുറി ക്രൂരത കാട്ടിയത് . കവിളിന്റെ ഉള്‍ഭാഗത്ത് ചെറിയൊരു മുറിവ് .അതായിരുന്നു തുടക്കം. ഉണങ്ങാത്ത മുറിവുമായ് ഡോക്ടറെ കണ്ടു . ആദ്യ കീമോ മൂനാഴ്ച്ചകള്ക്കു മുന്‍പ്. രണ്ടാം കീമോമോക്കിടയില് ശരീരം തളര്ന്നതിനാല് അതുപൂര്ത്തിയാക്കാനായില്ല . ചികിത്സകളുടെ ഇങ്ങേ അറ്റത്ത് രമ്യക്ക് ജനുവരി 28ന് ശസ്ത്രക്രിയയാണ് , റിജിയിണല് ക്യാന്‍സര്‍ സെന്ററില്‍ .
ഇ. എസ്. ഐ ഇനത്തില്‍ ഒരുലക്ഷത്തോളം രൂപ കിട്ടും . ബാക്കി പണം കണ്ടെത്തേണ്ടതുണ്ട് . അതിനുള്ള പരിശ്രമങ്ങള്‍ വ്യാപകമായി നടക്കുന്നു . രമ്യയുടെ ചില കവിതകള്‍ www.shalabhaayanam.blogspot.
പോളിയോ ബാധിച്ച് തളര്‍ന്ന രമ്യയെ അച്ഛനമ്മമാര്‍ കയ്യൊഴിയുകയായിരുന്നു . ഇതറിഞ്ഞ ഡോ. ടി. എന്‍. സീമ ടീച്ചര്‍ തിരുവനന്തപുരത്തെ വഴുതക്കാടുള്ള working women short stay home ല്‍ രമ്യക്കു താമസസൌകര്യമേര്പ്പെടുത്തിയിട്ടുണ്ട് . രമ്യയും സുഹൃത്തുക്കളും സംയുക്തമായി തിരുവനന്തപുരത്തെ എസ് ബി റ്റി മെയിന്‍ ബ്രാഞ്ചില്‍ അകൌണ്ട് തുറന്നിട്ടുണ്ട്. താങ്കളുടെ ഉറച്ച പിന്തുണയും സഹായവും ഈ കുഞ്ഞു ശലഭത്തിനുണ്ടാകുമല്ലോ. രോഗാന്വേഷണങ്ങളേക്കാള്‍ താങ്കളുടെ സൌഹൃദമാകും രമ്യ ഏറെ ഇഷ്ടപ്പെടുക .
രമ്യയുടെ നമ്പര്‍ : + 91 989530 4439
സ്നേഹപൂര്‍വ്വം കെ ജി സൂരജ്, അക്ഷരം ഓണ്‍ ലൈന്‍
മറ്റു വിവരങ്ങള്‍ക്ക് :
K G Suraj: 94470 25877
നമുക്കു പ്രാര്‍ത്ഥിക്കാം,
ReplyDeleteഅതുപോലെ ഒരുമയോടെ പ്രവര്‍ത്തിക്കാം !!
അക്കൌണ്ടു നമ്പര്‍ കൊടുത്തതു നന്നായി.സുമനസുകള്‍ക്ക് വേണ്ടതു ചെയ്യാ കഴിയുമല്ലോ.
എന്റെ എല്ലാ സഹകരണങ്ങളൂം ഉണ്ടാവും..
നന്ദി, നമ്മുടെ ബുലോകം
സജി
അനിയത്തിക്കുട്ടിക്കായി പ്രാര്‍ത്ഥനയോടെ..
ReplyDelete..പ്രാര്‍ഥനകള്‍..
ReplyDeleteആകാവുന്ന സഹായങ്ങള്‍ ഉടന്‍ തന്നെ എത്തിക്കാം. കൂടുതല്‍ സഹായം കിട്ടാനുള്ള വഴികള്‍ അന്യോഷിക്കാം. എത്രയും പെട്ടെന്ന് ആ മുഖത്തെ പുഞ്ചിരി പൂര്‍വ്വാധികം ഭംഗിയോടെ തിരിച്ചുവരട്ടെ. നന്മകള് നേരുന്നു.
ReplyDeleteരമ്യ അസുഖം മാറി തിരിച്ച് വരും. ഒരുപാട് പേരുടെ പ്രാര്‍ത്ഥനകള്‍ കൂട്ടിനുണ്ടാവും സഹായങ്ങളും...
ReplyDeleteരമ്യയെ രണ്ടു തവണ നേരിൽ പോയി കണ്ടു.
ReplyDeleteകഴിയുന്ന സഹായം “കൂട്ടം” വഴി എത്തിച്ചു കൊടുത്തിട്ടുണ്ട്.
ആദ്യം ആർ.സി.സിയിൽ വച്ചു കണ്ടതിനേക്കാൾ ഉന്മേഷവതിയാണിപ്പോൾ.
അവൾക്കു മിടുക്കിയായി തിരിച്ചു വരട്ടെ!
പ്രാർത്ഥനയോടെ
ReplyDeleteഎത്രയും രോഗശാന്തി വരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
ReplyDeleteഈ അറിയിപ്പിനു നന്ദി നമ്മുടെ ബൂലോകം....
ReplyDeleteകഴിയുന്ന സഹായം എത്തിക്കാൻ ശ്രമിക്കാം...
ഈ കുട്ടിക്ക് സഹായങ്ങള്‍ അയച്ചതും വാഗ്ദാനം നല്കിയതുമായ എല്ലാ ബ്ലോഗ്ഗേഴ്സിനും ഞങ്ങളുടെ അഭിനന്ദനവും നന്ദിയും അറിയിക്കുന്നു. . ഈ കുട്ടിയുടെ എല്ലാ മെഡിക്കല്‍ രേഖകളും ഞങ്ങളുടെ പത്രാധിപ സമിതി കണ്ടു ഉറപ്പിച്ചിട്ടുള്ളതാണ് എന്നും അറിയിക്കട്ടെ.
ReplyDeleteനമുക്കു പ്രാര്‍ത്ഥിക്കാം,
ReplyDeleteകഴിയാവുന്ന രീതിയില്‍ സഹായം ഉടന്‍ എത്തിക്കാം....
ReplyDeleteരമ്യയ്ക്ക് വേണ്ടി പ്രാര്‍ത്ഥനയോടെ
ആകാവുന്ന സഹായങ്ങള്‍ ഉടന്‍ തന്നെ എത്തിക്കാം.
ReplyDeleteപ്രാര്‍ത്ഥനയോടെ..
For more details about Ramya, pls visit this discussion in Koottam.
ReplyDeletehttp://www.koottam.com/forum/topics/784240:Topic:15595343?xg_source=activity&id=784240%3ATopic%3A15595343&page=1#comments
ഈ കാലത്തിലും കാരുണ്യത്തിന്റെ ഉറവ വറ്റാത്ത മനസുകള്‍ക്ക് എല്ലാ വിധ വിജയാശംസകളും.....എല്ലാ വിധ പിന്തുണയും ഉണ്ടാകും.....
ReplyDeleteപ്രീയ സോദരരേ. രമ്യ ഇന്നു വെളുപ്പിനേ
ReplyDeleteനമ്മളെ വിട്ടു വേദനയും കഷ്ടപ്പാടുമില്ലാത്ത
മറ്റൊരു ലോകത്തേക്ക് യാത്രയായി...
തിരുവനന്തപുരം ആർസീ സി യിൽ നിന്നും
ആയിരുന്നു നമ്മുടെ കുഞ്ഞനുജത്തിയുടെ
പുതിയ യാത്ര...
അവൾക്ക് നല്ലതു വരുവാൻ നമുക്കാശംസിക്കാം...............
രമ്യ ഇന്ന്നു വെളുപ്പിനേ നമ്മളെ വിട്ടു പിരിഞ്ഞു
ReplyDeleteവേദനയും കഷ്ടതയും ഇല്ലാത്ത
മറ്റൊരു ലോകത്തേക്ക്................