ചാണ്ടിയുടെ കഥ


വകയിലൊരു അമ്മാവന്‍റെ, ചേട്ടന്‍റെ, വൈഫിന്‍റെ, ആങ്ങളയുടെ മോനൊരു ബ്ലോഗ്തുടങ്ങണം.ടിയാന്‍ ബോധോദയം ഉണ്ടായ അന്ന് തന്നെ കുളിച്ചൊരുങ്ങി എന്‍റെ അടുത്ത് വന്നു, എന്നിട്ട് പറഞ്ഞു:

"ചേട്ടന്‍ വേണം ബ്ലോഗിനു പേരിടാന്‍"

"ശരി മോനേ, ബ്ലോഗിന്‍റെ ഇരുപത്തിയെട്ട് കെട്ടാവുമ്പോള്‍ അറിയിച്ചാല്‍ മതി"

"അയ്യോ ചേട്ടാ പേര്‌ ഇപ്പോ വേണം, ബൂലോകത്തിനു ചേര്‍ന്നത്"

ബൂലോകത്തിനു ചേര്‍ന്നതോ??

അധികം ആലോചിക്കേണ്ടി വന്നില്ല, പേര്‌ ഓള്‍റെഡി നാവില്‍ വന്നു:

"കൊലക്കയര്‍"

"അപ്പോ ബ്ലോഗര്‍ നാമമോ?"

"ആരാച്ചാര്‍"

ഇന്നത്തെ കാലത്ത് ബ്ലോഗെഴുത്തിനു പറ്റിയ പേരുകള്‍!!
അവന്‍റെ മുഖമിരുണ്ടു, ഓന്‍ പറഞ്ഞു:

"അണ്ണാ ഇതൊന്നും വേണ്ടാ, ഹിറ്റാവുന്ന പേര്‌ വേണം"
അത് കേട്ടതും ഞാന്‍ ബുദ്ധിപരമായി ചിന്തിച്ചു..

പുരാണം ചിന്തിച്ച് എഴുതിയ വിശാലേട്ടന്‍റെ ബ്ലോഗ് ഹിറ്റായി, കൊടകരപുരാണം.


പിശുക്ക് ആലോചിച്ച് എഴുതിയ അരവിന്ദേട്ടന്‍റെ ബ്ലോഗ് ഹിറ്റായി, മൊത്തം ചില്ലറ.


വെരളിത്തരത്തിനോട് സാമ്യമുള്ള ബെര്‍ളിയുടെ ബ്ലോഗ് ഹിറ്റായി, ബെര്‍ളിത്തരങ്ങള്‍.


പോഴത്തരങ്ങള്‍ ചിന്തിച്ച വാഴക്കോടന്‍റെ ബ്ലോഗ് ഹിറ്റായി, വാഴക്കോടന്‍റെ പോഴത്തരങ്ങള്‍.


എനിക്ക് എല്ലാം മനസിലായി.


.
ഹിറ്റാവാന്‍ ഇന്ന് ഈ ഒരു റേഞ്ചാ വേണ്ടത്..
ചെറ്റത്തരങ്ങള്‍, പോക്രിത്തരങ്ങള്‍, തെണ്ടിത്തരങ്ങള്‍...
ബോധോദയം ലഭിച്ച ഞാന്‍ പയ്യനോട് ചോദിച്ചു:


"എന്താ മോന്‍റെ പേര്?"


"അരുണ്‍"

ഈശ്വരാ, എന്‍റെ പേരോ??


എങ്കിലും ആശ്രയിച്ച് വന്നവനെ കൈ വിടരുതെന്ന് കരുതി ബ്ലോഗിന്‍റെ പേര്‌ ഉപദേശിച്ചു:

"അരുണിന്‍റെ തെണ്ടിത്തരങ്ങള്‍"

ഇത് കേട്ടതും പയ്യന്‍റെ അമ്മ ഒരു ചാട്ടം:
"നിന്‍റെ തെണ്ടിത്തരങ്ങള്‍ നീ തന്നെ വച്ചോ, എന്‍റെ മോന്‌ വേണ്ടാ"

ഛേ, എന്തിരിത്??


ഞാന്‍ വിശദമാക്കി:

"ചേച്ചി ഇത് ഹിറ്റാ"

"അത് നാട്ടുകാര്‍ക്ക് മുഴുവനറിയാം"
ഇങ്ങനെ പറഞ്ഞ് കൊണ്ട് കൊടുങ്കാറ്റ് പോലെ അവര്‍ യാത്രയായി.

മാസങ്ങള്‍ കഴിഞ്ഞ് ഞങ്ങള്‍ വീണ്ടും കണ്ടു, അപ്പോള്‍ അവന്‍ പറഞ്ഞു:


"ചേട്ടാ, തെണ്ടിത്തരങ്ങള്‍ ഓള്‍റെഡി ബൂലോകത്തുണ്ട്"


"അതെനിക്കറിയാം മോനേ"


"അതല്ല ചേട്ടാ, തെണ്ടിത്തരങ്ങള്‍ എന്ന ബ്ലോഗ്"


ങ്ങേ!!


അതേത് തെണ്ടി....ത്തരങ്ങള്‍??


ആ ചോദ്യത്തിനു മറുപടിയായി അവനൊരു ലിങ്ക് അയച്ച് തന്നു, ആ ബ്ലോഗാണ്‌ ഞാനിന്ന് നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത്..


ചാണ്ടിക്കുഞ്ഞിന്‍റെ തെണ്ടിത്തരങ്ങള്‍

ഈ ബ്ലോഗ് എഴുതുന്നത് ഒരു സിജോയ് ആണ്, ഖത്തറില്‍ ജോലി ചെയ്യുന്ന ഇദ്ദേഹത്തോട് ചാറ്റിലൂടെ പരിചയപ്പെട്ടപ്പോള്‍ ബ്ലോഗ് തുടങ്ങാനുള്ള കാരണം ഓന്‍ വ്യക്തമാക്കി..
അത് മറ്റൊന്നുമല്ല, അദ്ദേഹത്തിന്‍റെ ഭാര്യ തന്നെയാണ്!!
ഏതൊരാളുടെയും വിജയത്തിനു പിന്നില്‍ ഒരു സ്ത്രീ ഉണ്ട് എന്ന പോലെ, തമാശ വായിച്ചിട്ട് ഇക്കിളി കൂടി
ഇട്ടാലേ ചിരിക്കു എന്നുള്ള വാമഭാഗത്തിന്‍റെ മനോഭാവമാണത്രേ ഈ ബ്ലോഗ് തുടങ്ങാന്‍ കാരണമായത്. എന്തായാലും സിജോയ് നല്ല വിനയമുള്ളവനാ, അദ്ദേഹത്തെ കുറിച്ചു അദ്ദേഹത്തിന്‍റെ വാക്കുകള്‍ സാക്ഷ്യം...

"തേള്‍ ജന്മം. ലോകതറയും താന്തോന്നിയും. ഉഢായ്പിന്റെ ഉസ്താദ്‌. നാവില്‍ വികടസരസ്വതി. ചാണ്ടിക്കുഞ്ഞെന്ന ബൂലോകനാമം. ഒടുക്കത്തെ മസ്സില്‍ പിടിത്തം കാരണം കൂട്ടുകാര്‍ക്കിടയില്‍ പക്ഷേ, എയര്‍ ഭായ് എന്നറിയപ്പെടുന്നു."

അന്വേഷിച്ചു..
എല്ലാം സത്യമാ, ഒന്നൊഴികേ.'എയര്‍ ഭായ്' എന്ന് അറിയപ്പെടാനുള്ള കാരണം ഇതല്ലത്രേ, മറ്റെന്തോ ആണ്‌ പോലും.അത് 'എയറുമായി' ബന്ധപ്പെട്ടതാണെന്ന് മാത്രമറിഞ്ഞു..
എന്താണോ എന്തോ??
അത് എന്ത് തന്നെയായാലും അദ്ദേഹത്തിന്‍റെ ബ്ലോഗിനെ പറ്റി രണ്ട് വാക്ക് പറയാതെ വയ്യ.വളരെ കുറച്ച പോസ്റ്റുകള്‍, പോസ്റ്റിന്‍റെ വലിപ്പവും നന്നേ ചെറുത്.എന്നാല്‍ ശുദ്ധമായ ഹാസ്യം.അവയൊന്നും എന്നെ പൊട്ടിച്ചിരിപ്പിച്ചില്ല, ഊറിച്ചിരിപ്പിച്ചുമില്ല.എന്നാല്‍ ആ സംഭവസ്ഥലത്ത് ഞാനും ഉള്ള പോലെ ഒരു തോന്നല്‍.എല്ലാം കഴിഞ്ഞ് ആ സംഭവങ്ങള്‍ ഓര്‍ക്കുമ്പോഴുള്ള പുഞ്ചിരി, അതാണ്‌ ഈ ബ്ലോഗിന്‍റെ മേന്മ.വളരെ ചെറിയ ത്രെഡില്‍ നിന്നാണ്‌ മിക്ക പോസ്റ്റുകളും, ചിലതെല്ലാം ഒരു വാക്കിനെ ആശ്രയിച്ചുള്ള കഥകളുമാണ്.

കൂടുതല്‍ വിശദീകരിച്ചാല്‍ വായിക്കാന്‍ ഇഷ്ടപ്പെടുന്നവരുടെ വായനാസുഖം കുറയും എന്നുള്ളതിനാല്‍, സിജോയ്ക്ക് ഒരു നല്ല ഭാവി ആശംസിച്ച് കൊണ്ട്, ആ തൂലികയില്‍ വിരിയുന്ന അടുത്ത പോസ്റ്റിനായി കാത്തിരിക്കുന്നു..


അരുണ്‍ കായംകുളം

44 Responses to "ചാണ്ടിയുടെ കഥ"

 1. സിജോയ്ക്ക് ഒരു നല്ല ഭാവി ആശംസിച്ച് കൊണ്ട്, ആ തൂലികയില്‍ വിരിയുന്ന അടുത്ത പോസ്റ്റിനായി കാത്തിരിക്കുന്നു..

  ReplyDelete
 2. കാത്തിരിക്കുന്നു..

  ReplyDelete
 3. നല്ല വിശകലനം, നന്ദി ചേട്ടാ

  ReplyDelete
 4. chandi kkum chandiyude thenditharangalkkum welcome!!

  ReplyDelete
 5. അരുണിന്‍റെ അവതരണം കൊള്ളാം.പക്ഷേ സൂപ്പര്‍ഫാസ്റ്റില്‍ വായിച്ചപ്പോള്‍ കോമഡി ഫീല്‍ ചെയ്ത വരികള്‍ ഇവിടെ വന്നപ്പോള്‍ ചത്ത വരികള്‍ പോലെയായി.പബ്ലിഷ് ചെയ്യുമ്പോള്‍ നമ്മുടെ ബൂലോകം ഇതൊന്ന് ശ്രദ്ധിക്കേണമെന്ന് അപേക്ഷ.ചാണ്ടിയുടെ തെണ്ടിത്തരങ്ങള്‍ക്ക് ആശംസകള്‍

  ReplyDelete
 6. വെരി ഹാപി തെണ്ടിത്തരം...അടിച്ചു പോളിയ്ക്
  !!

  ReplyDelete
 7. ചാണ്ടിയുടെ തെണ്ടിത്തരങ്ങള്‍ക്ക് ആശംസകള്‍!!

  ReplyDelete
 8. ഉം..കണ്ടു നല്ല അസ്സല് മുതലാ..

  തെണ്ടിത്തരമെന്നൊക്കെ പറഞാല്‍ അതിനും ഒരു ഡീസന്‍സിയുണ്ട്!
  ഇത്..ഞാനെന്താ പറയ..??

  അരുണ്‍, മുഖവുര നന്നായി പറഞു!

  ReplyDelete
 9. നന്ദ്രി അരുണ്‍....എന്നെ പ്രശസ്തനാക്കിയതിനു...ഇപ്പോള്‍ ഹിറ്റുകളുടെ പ്രവാഹം...

  ReplyDelete
 10. നന്ദി അരുണ്‍. തെണ്ടിത്തരങ്ങള്‍ ഇനി വേണം വായിക്കാന്‍.

  ReplyDelete
 11. പരിചയപ്പെടുത്തലിനു നന്ദി. വായിക്കാം :)

  ReplyDelete
 12. സിജോയ്ക്ക് ആശംസകള്‍ ..
  അരുണേട്ടന് നന്ദി.

  ReplyDelete
 13. Dear Arun,
  Good Evening!Wishing you A Very Happy New Year filled with cheer,prosperity and happiness.
  Congrats for the review of blogs.
  But I object,you have not mentioned Manu's Brijviharam.you are a sincere fan of Manu.still?
  leaving for trichur to attend Achu's marriage.
  good luck,
  Sasneham,
  Anu

  ReplyDelete
 14. ആധ്യായിട്ട ചാണ്ടി കുഞ്ഞിന്റെ ബ്ലോഗ്‌ വായിക്കണേ.
  പരിചയപ്പെടുത്തിയതിനു നന്ദി അരുണ്‍

  ReplyDelete
 15. Sijoyiye parichayapeduthiya Arunine nandi. Angane Sijoyiyum oru Blog puliyayi. Mabrook

  ReplyDelete
 16. Air Bhaiii ....
  Iniyum kathakal porette

  ReplyDelete
 17. ബൂലോഗത്തിലും കൂലിയെഴുത്തോ ???

  "ചാണ്ടിയുടെ കഥ"
  പപ്ലിഷാക്കാൻ അരുണദേവൻ
  ‘ഏന്തൊക്കെയോ‘ വാങ്ങിയതായി
  കേൾക്കുന്നു !!

  നന്നായി,
  അല്ലെങ്കിൽ ഇതു കാണാതെ പോയേനേ.....

  ReplyDelete
 18. ഈ തെണ്ടിത്തരത്തിന്...സോറി പരിചയപ്പെടുത്തലിന് നന്ദി അരുണ്‍ :)

  ഇനി ആ ബ്ലോഗിലൊന്ന് പോയി നോക്കട്ടെ.

  ReplyDelete
 19. "ചേട്ടാ, തെണ്ടിത്തരങ്ങള്‍ ഓള്‍റെഡി ബൂലോകത്തുണ്ട്"


  "അതെനിക്കറിയാം മോനേ"


  "അതല്ല ചേട്ടാ, തെണ്ടിത്തരങ്ങള്‍ എന്ന ബ്ലോഗ്"


  ങ്ങേ!!


  അതേത് തെണ്ടി....ത്തരങ്ങള്‍??

  ReplyDelete
 20. “തെണ്ടിത്തരങ്ങള്‍“ പരിചയപ്പെടുത്തിയ അരുണിനും,തെണ്ടിത്തരങ്ങളുടെ സ്രഷ്ടാവിനും ആശംസകള്‍..

  ReplyDelete
 21. Sijoy...We all knew him as a good badminton player, but in the recent past we started to showcase his tallent in bloggin as well !! Way to go SIJOY !!!!


  I'm happen to be his poor neighbour, and mind you he will not spare anyone if given a chance...

  One time he even made me as his center character on his short story !! That way Even I had some fame !!

  ReplyDelete
 22. ചാണ്ടികുഞ്ഞിനെ പോലെ പ്രതിഭയുള്ള എഴുത്തുകാര്‍ നമ്മുടെ ഇടയില്‍ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.

  ReplyDelete
 23. ഇവിടെ അഭിപ്രായം എഴുതിയ എല്ലാവര്‍ക്കും നന്ദി :)

  ReplyDelete
 24. @അനുപമ:
  ഞാന്‍ മനുചേട്ടന്‍റെ മുടിഞ്ഞ ഫാനാണ്, സത്യം.ഒരു സംശയം ചോദിക്കട്ടെ..
  ഞാന്‍ എഴുതിയട്ട് വേണോ ബ്രിജ്‌വിഹാരം ആരെങ്കിലും അറിയാന്‍???
  ബ്രിജ്‌വിഹാരത്തില്‍ എന്‍റെ ബ്ലോഗിന്‍റെ ലിങ്ക് മനുചേട്ടന്‍ കൊടുത്തതിനു ശേഷമാണ്‌ സൂപ്പര്‍ഫാസ്റ്റില്‍ ആള്‌ കൂടിയത്.
  :)

  @പട്ടോളി ചേട്ടാ,
  ഇത് കൂലിയെഴുത്തൊന്നുമല്ല കേട്ടോ :)
  തെണ്ടിത്തരങ്ങള്‍ ഒന്ന് വായിച്ച് നോക്കിയേ, അപ്പോ മനസിലാവും ആ ഒരു രസം.ഞാന്‍ പറഞ്ഞല്ലോ, പൊട്ടിച്ചിരിപ്പിക്കില്ല, ഒരു പുഞ്ചിരിക്ക് ബെസ്റ്റാ :)

  ReplyDelete
 25. Shaji...There's one more on anvil as you are the central character...
  Just december that...

  ReplyDelete
 26. iniyum chandiyude thenditharangal pratheekshikkunnu..athu pinne, chandikku "nallatharangal" onnum thanne ezhuthaan kaanillallo..pinne aa “Air Bhai” aayi bandhapettu kooduthal investigation nadathi ariyichathu nannaayi..allengil chandy veendum pulu adichene..3 idiots movie-yilum oru “Air Bhai” undu..haha

  ReplyDelete
 27. Dear Arun,
  Am a passionate reader of Sijoy's blog. Arun's commment is highly deserved for that Bhoolakathara-chandi. Great!Congrats for introducing such people through your blog-web. Yes, when I read it in Belgium, as a collegue of Sijoy for more than three years, I recollect his thara, yet beyond thara activities in his life. yes, our chandi deserves something substantial. great, keep well

  ReplyDelete
 28. Sijoy Chettaaaa.... Chaandikunju Achaayan thakarthalloooo..

  Thudarnnum ezhuthooo, Chirippikkooo... Ella Aasamsakalum nerunnu

  ReplyDelete
 29. പരിചയപ്പെടുത്തലിനു നന്ദി അരുണ്‍. ഇനി ആ ബ്ലോഗൊന്നു നോക്കട്ടെ

  ReplyDelete
 30. ചാണ്ടിയുടെ തെണ്ടിത്തരങ്ങള്‍ ഇതുവരെ കണ്ടിരുന്നില്ല. ഒന്നു പോയിട്ടുതന്നെ കാര്യം...
  അരുണിനും ചാണ്ടിയ്ക്കും ആശംസകള്‍...

  ReplyDelete
 31. Vandi Kathu ninna chandikunjine, superfastil kayatti boolokamthu ethicha driven Aruninum, Chandikunjinum ashamsakal

  ReplyDelete
 32. Good Stuff Arun!!!

  Sijoyude calibre iniyum ariyan pone ullu.... KATHIRIKKUKA!!!!!

  ReplyDelete
 33. Sijoy's blog stories brought back so many fun memories for me, that would have otherwise been lost..
  waiting for more posts..!!

  ReplyDelete
 34. Sijo wishing you the very best...

  ReplyDelete
 35. Hats off to the Air Bhai! You have done a Great Job!

  But still a doubt….all the hits in this blog are just because they got a message from Sijoy like this ….. 'can you do me a favour...nammude boolokathil poyi enthelum oru comment idumo...ennale avarathu oru divasam koodi keep cheyyoo...'

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts