ബൂലോകര്‍ക്ക് അഭിമാനിക്കാന്‍ .....

സാഹിത്യലോകത്തിന്റെ അംഗീകാരം വീണ്ടും ഒരു ബ്ലോഗറെ തേടി വന്നിരിക്കുന്നു.കഴിഞ്ഞ രണ്ടു വര്‍ഷമായി ശിഖരവേരുകള്‍ എന്ന പേരില്‍ ബ്ലോഗ് ചെയ്യുന്ന ശ്രീ ജിതേന്ദ്രകുമാറിന്റെ “നൂറാം പിറന്നാളിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ്” എന്ന കഥ മുംബൈ,സ്മിതാ പബ്ലിക്കേഷന്റെ ജ്വാലാ പുരസ്കാരത്തിന് അര്‍ഹമായി.
sheild

ഡിസംബര്‍ 27-ന്‍ മുംബൈ കേരള ഹൌസില്‍ വച്ചു നടന്ന ചടങ്ങില്‍ മുന്‍ മന്ത്രി ശ്രീ കാര്‍ത്തികേയന്‍ പ്രസ്തുത അവാര്‍ഡ് നല്‍കുകയുണ്ടായി.


IMG_0062


ഭാര്യയും രണ്ടു മക്കളുമൊപ്പം ഡല്‍ഹിയില്‍ താമസിക്കുന്ന ഈ പാലക്കാടുകാരന് അവാര്‍ഡുകളും അംഗീകാരവും പുത്തരിയല്ല. 2008-ലെ മുബൈ-വസായി മലയാളി സമാജത്തിന്റെ ചെറുകഥയ്ക്കുള്ള ഒന്നാം സമ്മാനവും, സമഷ്ടി മാഗസിന്റെ 2009 ലെ ചെറുകഥയ്ക്കുള്ള പുരസ്കാരവും, ജിതേന്ദ്രനെ തേടിയെത്തിയിട്ടുണ്ട്.


ഡല്‍ഹി മലയാള സാഹിത്യ വേദികളില്‍ സജീവ സാന്നിദ്ധ്യമായ ജിതേന്ദ്രന്റെ ശിഖരവേരുകള്‍ ബുലോകത്തിലെ മികച്ച കഥാ ബ്ലോഗുകളില്‍ ഒന്നാണ്. ശിഖരവേരുകള്‍ എന്ന പേരില്‍ ഒരു ചെറുകഥാ സമാഹാരവും പ്രസിദ്ധീകൃതമായിട്ടുണ്ട്.

ബുലോകത്തിന് അഭിമാനമായ ജിതേന്ദ്രനു നമ്മുടെ ബുലോകം ടീമിന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ ‍!!


സമ്മാനാര്‍ഹമായ കഥ ഇവിടെ വായിക്കാവുന്നതാണ്.

25 Responses to "ബൂലോകര്‍ക്ക് അഭിമാനിക്കാന്‍ ....."

 1. ജിതേന്ദ്രന്റെ ശിഖവേരുകള്‍ ബുലോകത്തിലെ മികച്ച കഥാ ബ്ലൊഗ്ഗുകളില്‍ ഒന്നാണ്.

  ജിതേന്ദ്രന് ഭാവുകങ്ങള്‍!!

  ReplyDelete
 2. അഭിനന്ദനങ്ങള്‍ ജിതേന്ദ്രന്‍ !

  ReplyDelete
 3. ജിതേന്ദ്രന് അഭിനന്ദനങ്ങള്‍!!

  ReplyDelete
 4. അഭിനന്ദനങ്ങള്‍ ജിതേന്ദ്രന്‍

  ReplyDelete
 5. ഇതു വലിയ ചതിയായിപ്പോയി .
  മുംബൈയില്‍ ഒരു ബ്ലോഗര്‍ വന്ന്‍ അവാര്‍ഡും വാങ്ങിപ്പോയിട്ട് ഇപ്പൊഴാ അറിയുന്നത്... !!  ...ജിതേന്ദ്രന്‍ ഭായിക്ക് അഭിനന്ദനങ്ങള്‍... !

  ReplyDelete
 6. അഭിനന്ദനങ്ങള്‍ ജിതേന്ദ്രന്‍ !

  ReplyDelete
 7. ജിതേന്‍..

  വളരെ സന്തോഷം..അഭിനന്ദനങ്ങള്‍.

  ReplyDelete
 8. ആഭിനന്ദനങള്‍!
  ആശംസകള്‍!

  ReplyDelete
 9. ജിതേന്ദ്രകുമാറിനു അഭിനന്ദനങ്ങള്‍!
  ഈ വാര്‍ത്ത ബൂലോകരെ അറിയിച്ചതിനു “നമ്മുടെ ബൂലോകത്തിനും” നന്ദി!

  ReplyDelete
 10. ജിതേന്ദ്രന് അഭിനന്ദനങ്ങൾ...

  ReplyDelete
 11. സജി....
  നിരക്ഷരന്‍, ജോ, അരുണ്‍, നന്ദന, hanllalath, വാഴക്കോടന്‍, കിച്ചു, ഭായി, സുനില്‍, ടൈപ്പിസ്റ്റ്‌, ശിവ, ഹരീഷ്‌, ബിന്ദു, നട്ടപിരാന്തന്‍.. എല്ലാവറ്‍ക്കും വളരെ നന്ദി. അതിലേറെ `നമ്മുടെ ബൂലോക'ത്തിനും.

  ReplyDelete
 12. ഈ നേട്ടത്തിന് ജിതേന്ദ്രന് അഭിനന്ദനങള്‍

  ReplyDelete
 13. ജിതേന്ദ്രന് അഭിനന്ദനങ്ങള്‍!!

  ReplyDelete
 14. കണ്ണനുണ്ണി,
  എതിരന്‍ കതിരവന്‍,
  മാണിക്യം:
  എല്ലാവര്‍ക്കും വണക്കം.

  ReplyDelete
 15. പ്രിയ ജിതേന്ദ്രകുമാര്‍ വളരെ സന്തോഷമുണ്ട്
  ഇനിയും നല്ല കഥകളുണ്ടാവട്ടെ.
  എല്ലാവിധ ഭാവുകങ്ങളും
  നേരുന്നു.
  സസ്നേഹം.

  ReplyDelete
 16. ഇത് അര്‍ഹിക്കുന്ന പുരസ്കാരം തന്നെ..അഭിനന്ദനംസ്..

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts