ഹിമാലയ യാത്ര - PART 1
ഹിമാലയ യാത്ര - PART 2
ഹിമാലയ യാത്ര - PART 3
ഹിമാലയ യാത്ര - PART 4
ഹരിദ്വാറില്‍ നിന്നും തിരിച്ച് ഋഷികേശിലേക്കൂള്ള യാത്ര നരകം പിടിച്ചതായിരിന്നു. ഇരുപത്തിയേഴു കിലോമീറ്റര്‍ യാത്ര ഓട്ടോയില്‍, അതും കൊടും തണുപ്പത്ത്. ഇത് ഒന്നു അവസാനിച്ഛിരുന്നെങ്കില് എന്നു ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു പോയി. ഡിസംബറിലുള്ള യാത്ര ദുരിത പൂര്‍ണ്ണമായിരിക്കും എന്നു അറിയാതെയല്ല, തുടങ്ങിയതു തന്നെ. ഇതിലും തണുപ്പേറിയ പല സ്ഥലങ്ങളും പിന്നീട് ഞങ്ങള്‍ കടന്നു പോവുകയുണ്ടായി. പക്ഷേ,ഈ യാത്ര സഹിക്കാവുന്നതില്‍ അപ്പുറമായിരുന്നു.
ഇരു വശങ്ങളും തുറന്ന്, അരിച്ചരിച്ചു നീങ്ങുന്ന ഓട്ടോയില്‍ , ചുളു ചുളെ കുത്തുന്ന ശീതകാറ്റും ഏറ്റു മരവിച്ചു കൂനിക്കൂടി ഞങ്ങള്‍ ഇരുന്നു. ഓട്ടോയുടെ എഞ്ചിനില്‍ നിന്നും വരുന്ന ശബ്ദം കേട്ടാല്‍ ശ്രീഹരിക്കോട്ടയില്‍ നിന്നും റോക്കറ്റ് വിക്ഷേപിച്ചതാണെന്നു തോന്നും. പുകയ്ക്കും കുറവില്ല. പക്ഷേ വേഗതമാത്രം ഇല്ല.
ശരീരം മാത്രമല്ല, മനസും മരവിച്ചിരുന്നു കാരണം അലപം മുന്‍പു ശ്മശാനത്തിലേക്കു നടത്തിയ യാത്ര ഞങ്ങളുടെ മനസ്സില്‍ നിന്നും മാഞ്ഞിരുന്നില്ല.
“ശംശ്ശാന് പഹുഞ്ച് ഗയാ ഭായി” ബ്രെഷ്നേവിന്റെ പാട്ടില്‍ മയങ്ങിയിരുന്ന ഞങ്ങള്‍ ശ്മശാനത്തില്‍ എത്തിയതു അറിഞ്ഞിരുന്നില്ല.
ഞങ്ങള്‍ക്കിറങ്ങേണ്ട സ്ഥലം എവിടെയാണെന്നു ഓട്ടോക്കരനു നല്ല നിശ്ചയം ഇല്ലായിരുന്നു., കാരണം ഞങ്ങളുടെ ഉദ്ദേശം അയാള്‍ക്കു ഒട്ടും മനസിലായിരുന്നില്ല. ഈ സന്ധ്യക്ക് അവിടെപ്പോകുന്നത് എന്തിനെന്നു പറഞ്ഞു മനസിലാക്കാന്‍ ഞങ്ങള്‍ക്കും കഴിഞ്ഞില്ല. അവിടെ എന്തുകാണാണാണ്?
സെന്റര്‍ ജയില്‍ പോലെ വലിയ കമാനത്തിനു മുന്പില് ഓട്ടോ നിര്‍ത്തി.
വാതില്‍ തുറന്നു ഞങ്ങള്‍ അകത്തോട്ടു കയറിയപ്പോല്, ഒരു വലിയ വണ്ടി. വശങ്ങളെല്ലാം ചില്ലിട്ട് അകത്തു കമ്പി ജാളികള്‍ പിടിപ്പിച്ചിരിക്കുന്നു. പുറകു വശം ഒരു ഗയിറ്റു പോലെ,വലിയ താഴിട്ടു പൂട്ടി, പഴകിയ ഒരു ബസ്സ്. ശവ വണ്ടിയാണെന്നു ആരും പറഞ്ഞു തരേണ്ടതില്ല.
“ശവങ്ങള് ഇറങ്ങി ഓടാതിരിക്കാനായിരിക്കും ഇത്ര വലിയ പൂട്ട്!” ജയ്സന്റെ തമാശയില്‍ ഞങ്ങള്‍ ക്കു പങ്കു ചേരാന്‍ കഴിഞ്ഞില്ല. .
ബസ്സും കടന്നു പുന്‍പോട്ടു നടന്നു. ഒരു വശം നിറയെ ഒരു കുന്നു പോലെ വിറകു കൂട്ടിയിട്ടിരിക്കുന്നു. കൂടെ എരിഞ്ഞുതീരുവാനുള്ള ശവങ്ങള്ക്കായുള്ള കാത്തിരിപ്പ്!

പക്ഷേ, ഞങ്ങളുടെ ആഗ്രഹം സഫലീകരിക്കുനാനെന്നവണ്ണം ഒരു ചിത മാത്രം കത്തിക്കൊണ്ടിരുന്നു...തുടങ്ങിയിട്ടു ഒത്തിരി നേരം ആയിരിക്കാന്‍ ഇടയില്ല.
ആ ചുവന്ന കനലുകള്‍ക്കിടയില്‍ ആരായിരിക്കാം?

നേരം പുലര്‍ന്നു, ആരും കാണാതെ ചിതക്കരികില്‍ ചെന്നപ്പോള്‍ , ഒരു ചെറിയ കുഴി, അതില്‍ അല്പം കുറെ ചാരം മാത്രം.
രാത്രിയില്‍ മയങ്ങിയപ്പോള്‍ എപ്പോഴെങ്കിലും വല്യ ശബ്ദത്തില്‍ പൊട്ടിതെറിച്ചിരിക്കാം. അതോ പൊട്ടിയില്ലേ?.
പിന്നീട് ചിത കാണുമ്പോഴെല്ലാം ഒരിക്കലും കേട്ടിട്ടില്ലാത്ത വലിയ ശബ്ദത്തിനായി കാതോക്കും.
അപ്പോഴേക്കും തൊട്ടടുത്ത ഓഫീസില്‍ നിന്നും ഒരു കറുത്ത തടിയന് ഇറങ്ങി വന്നു.ചുവന്നു കണ്ണുകളും കാറ്റില്‍ പറക്കുന്ന തലമുടിയും, നന്നായി മദ്യപിച്ചിരിക്കുന്നു എന്നു കണ്ടാലയറിയാം.
“ശവപ്പറമ്പിനു കാവലിരിക്കാന്‍ പറ്റിയ രൂപം“ വീണ്ടും ജയ്സണ്‍ തന്നെ.
ക്യാമറയുമായി നില്ക്കുന്ന ഞങ്ങളെ അദ്ദേഹത്തിനു തീരെ രസിച്ചില്ല എന്നു മുഖം കണ്ടാല്‍ അറിയാം.
“ഭൈയ്യ, ഹം ഏക്ദോ ഫോട്ടോ കീഞ്ച് ലൂം? “ ഞാന്‍ വിനയാന്വിതനായി.
“കിസ്കാ ഫോട്ടോ“ ശബ്ദം കേട്ടപ്പോള്‍ ഞെട്ടിപ്പോയി.രൂപത്തിനൊത്ത ശബ്ദം
കത്തുന്ന ചിതയിലേക്കു കൈ ചൂണ്ടി. ഒന്നും പറയാന്‍ തോന്നില്ല.
ഉവ്വെന്നോ ഇല്ലെന്നോ അര്‍ത്ഥം വരുന്ന ഒരു മൂളല്‍ മാത്രം അയാളില്‍ നിന്നു കേട്ടു.
ഫോട്ടോയെടുത്തു മടങ്ങി വരുമ്പോള്‍ അയാള്‍ അതാ ഓഫീസിന്റെ മുന്പില് നില്ക്കുന്നു. എന്തായാലും,ഒന്നു കൂടി മുട്ടി നോക്കാന്‍ ജയ്സണ്‍ തീരുമാനിച്ചു. ആരുടെയെങ്കിലും രണ്ടു ചീത്ത കേള്‍ക്കുന്നതു പണ്ടേ അവനു ഒരു ഹരമായിരുന്നും.
“ ഇവിടെ ശവം ദഹിപ്പിക്കുന്നതിന്റെ ചാര്‍ജ്ജ് എത്രയാണ്?“
“തും കോന്സാ ന്യൂസ് പേപ്പര്‍ സേ ആയാ ഹേ?”
ഓ അതായിരിന്നു അയാളുടെ പ്രശ്നം.ഞങ്ങളേതോ പത്രകാരാണെന്നു അയാള്‍ കരുതി!
ഇനി കൂടുതല്‍ സംസാരിച്ചു രംഗം വഷളാക്കാതെ ഞങ്ങള്‍ സ്ഥലം കാലിയാക്കി.
തിരിച്ചു ഹര്‍ദ്വാര്‍ പട്ടണം വരെ ആരും ഒന്നും പറഞ്ഞില്ല.
ഹര്‍ദ്വാറില്‍ എത്തിയപ്പോഴാണ് ഋഷികേശിനുള്ള അവസാനത്തെ ബസ്സും പോയിക്കഴിഞ്ഞു എന്നു അറിയുന്നത്. ഹരിദ്വാര്‍ പട്ടണം നേര്‍ത്ത മൂടല്‍ മഞ്ഞില്‍ മുങ്ങി.ചിലര്‍ രോഡിന്റെ ഓരത്തു ചപ്പു ചവറുകളിട്ടു കത്തിച്ച് അതിനു ചുറ്റും ഇരുന്നു തീ കായുന്നു. തീ കുറയുന്നത് അനുസരിച്ചു ചവറുകള്‍ തീയിലേക്കു എറിഞ്ഞു കൊടുക്കുന്നുണ്ട്. കടകളെല്ലാം തന്നെ അടച്ചു കഴിഞ്ഞു. പകല്‍ മുഴുവന്‍ ഭക്തന്മാരെക്കൊണ്ടും സന്യാസിമാരെക്കൊണ്ടും കൊണ്ടു നിറഞ്ഞ ഹര്‍ദ്വാറിന്റെ നിരത്തുകള്‍ പൂര്‍ണ്ണമായും വിജനമായിരുന്നു. ഗംഗയ്ക്കു കുറുകെ പണിതിരിക്കുന്ന പാലം കടന്നു ഞങ്ങള്‍ ഇക്കരെയെത്തി. സ്നാനഘട്ടില്‍ ആരുമില്ല. പാലത്തിന്റെ അവസാനം ഒരു കടല വില്പനക്കാരന് കൂനിക്കൂടിയിരിക്കുന്നു. നിലക്കടല നിറച്ച ചാക്കിന്റെ നടുക്കു കനല് നിറച്ച ഒരു തകര പാത്രം . ചൂടു കടല വാങ്ങിത്തിന്നു അയാളോട്, കുശലം പറഞ്ഞു. യു.പി.യിലെ ഏതോ ദരിദ്ര ഗ്രാമത്തില്‍ നിന്നും വന്നതായിരുന്നു അയാള്‍. ഋഷികേശിലേക്കു പോകുവാന്‍ ഇനി ഓട്ടോയെ ആശ്രയിക്കുകയേ വഴിയുള്ളൂ എന്നു പറഞ്ഞത് അയാളാണ്.
ഘോരമായ കാറ്റും തണുപ്പും സഹിച്ചുള്ള യാത്ര പാതികഴിഞ്ഞപ്പോഴാണ്, ഓട്ടോക്കാരന് ഞങ്ങളെ ചതിക്കുകയായിരുന്നു എന്നു മനസ്സിലായത്.
അയാള്‍ ഋഷികേശിലേക്ക് പോകുന്നില്ലത്രേ! വഴി മദ്ധ്യേയുള്ള ഒരു ഗ്രാമത്തിലാണ് അയാളുടെ വീട്. ഞങ്ങള്‍ ചെറിയ ഒരു കശപിശയ്ക്കു തയ്യാറെടുത്തു. പക്ഷേ അയാളും മോശമല്ലായിരുന്നു. അവസാനം, അയാള്‍ തന്നെ മറ്റു വണ്ടികള്‍ക്കു കൈകാണിക്കാന്‍ തുടങ്ങി. കൊടും തണുപ്പത്ത്, നടുറോഡില്‍, വരുന്ന വണ്ടികള്‍ക്കെല്ലാം കൈ കാണിച്ചുകൊണ്ട് ഏറെനേരം നിന്നും.
വൈകുന്നേരം തിരിച്ചു വന്നിട്ട് അത്താഴം ഒരുമിച്ച് പുറത്തു നിന്നും അവാം എന്നു ഫാ. ജോര്‍ജ്ജിനോട് പറഞ്ഞിരുന്നു. അദ്ദേഹം ഞങ്ങളെ കാത്തിരുന്നു മുഷിഞ്ഞിട്ടുണ്ടാവും. വിവരം ഒന്ന് അറിയിക്കാനും വഴിയില്ല. കൂനിന്മേല് കുരു എന്നപോലെ ഞങ്ങളുടെ മൊബൈല്‍ ഒന്നും വര്‍ക്കു ചെയ്യുന്നുണ്ടായിരുന്നില്ല.
വര്ഷങ്ങള്ല്ക്കു മുന്‍പ് സൌദിയിലെ വഴി വക്കില്‍ ഇതു പോലെ നില്‍ക്കേണ്ടി വന്നതു ഓത്തു പോയി, അന്ന് ഞാന്‍ തനിച്ച് ആയിരുന്നു.
ഏതാണ്ട്,പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ്. സൌദി അറേബിയയിലെ തണുപ്പു പ്രദേശമായ തേക്കേ പ്രോവിന്സിലെ അബഹയക്കടുത്തായിരുന്നു ജോലി. നജ്റാന് ഹൈവേയോടു ചേര്‍ന്നു ഒരു അമേരിക്കന്‍ സൈനീക വിമാനത്താവളം ഉണ്ടായിരുന്നു. അതിന്റെ റണ്‍വേയ്ക്കു സമാന്തരമായി നേര് രേഖയിലുള്ള ഒറ്റവരി പാത. അതു അവസാനിക്കുന്നത് ഏതോ ഒരു ബധുക്കളുടെ (അപരിഷ്കൃതരായ സൌദികള്‍) പ്രദേശത്തായിരുന്നു. അതിനടുത്തെങ്ങും ആള്‍ത്താമസമില്ല. ചീറി പാഞ്ഞു പോകുന്ന പട്ടാള വാഹനങ്ങളും, ബധുക്കള്ക്കു വെള്ളം കൊണ്ടുപോകുന്ന കൂറ്റന്‍ ടാങ്കര്‍ ലോറികളും അല്ലാതെ ഒന്നും ആ വഴിക്കു വരാറില്ല. ആ വഴിക്കു ഒറ്റപ്പെട്ട ഒരു കെട്ടിടം പണിയുടെ നിര്‍മ്മാണത്തിന്റെ മേല്‍നോട്ടം ആയിരുന്നു എന്റെ ജോലി. ഒരു ദിവസം വൈകുന്നേരം ജോലി കഴിഞ്ഞു റോട്ടിലേക്കു കയറിയതും, വണ്ടിയുടെ ടയര്‍ പങ്ചര്‍ ആയി. സൌദികള്‍ ഹൈലക്സ് എന്നു വിളിക്കുന്ന ഒരു പഴഞ്ച്ചന് പിക് അപ്പ് ആയിരുന്നു എന്റെ വണ്ടി. പതിയെ എന്റെ മയില്‍ വാഹനം സൈഡ് ഒതുക്കി. സ്റ്റെപ്പിനി ഇല്ല. അന്നു മൊബൈല്‍ പ്രചാരത്തിലായിരുന്നില്ല.
ഓരോ വണ്ടി വരുമ്പോഴും കൈ നീട്ടുന്നുണ്ടെങ്കിലും ആരും നിര്‍ത്തുന്നില്ല. നേരെയുള്ള റോഡ് ആയതുകൊണ്ട്, വരുന്ന വണ്ടികളെല്ലാം അമിത വേഗതയില്‍ ആയിരുന്നു. കൈ നിട്ടി നിക്കുന്ന എന്നെ കാണുമ്പോഴേക്കും വണ്ടി വളരെ ദൂരെ ചെന്നു കഴിഞ്ഞിരിക്കും. സ്വറ്ററും തോപ്പിയുമുണ്ടെങ്കിലും അതിഭയങ്കരമായ തണുപ്പ്. സമയം കടന്നു പൊയ്ക്കൊണ്ടിരുന്നു, നിരാശയും ഭയവും പിടികൂടി. ആരും നിര്‍ത്തിയില്ലെങ്കില്‍ എന്തു ചെയ്യും? ഒരു വശത്തു, പരീക്ഷണ പറക്കല്‍ നടത്തുന്ന യുദ്ധ വിമാനങ്ങളുടെ കാതടപ്പിക്കുന്ന ശബ്ദം. മുന്നില്‍ ചീറിപ്പാഞ്ഞു പോകുന്ന വാഹനങ്ങള്‍ക്കു അപ്പുറം അനന്തമായ മണല്‍ പരപ്പ്. കുറെ സമയം എന്നോടു തന്നെ വാശിയിലെന്ന പോലെ ഒരു വണ്ടിക്കും കൈകാണിക്കാതെ നിന്നു. വീണ്ടും കൈകാണിക്കല്‍ തുടര്‍ന്നു. ഒരു വണ്ടി ബ്രേക്ക് ഇടുന്ന ശബ്ദം കേട്ടു ഞാന്‍ മുന്‍പോട്ടു നോക്കി, കുടിവെള്ളം കൊണ്ടുപോകുന്ന ഒരു വലിയ ടാങ്കര്‍ ലോറി. വലിയ പ്രതീക്ഷയോടെ ഞാന്‍ മുന്‍പോട്ടു ഓടി.ഡ്രൈവര്‍ തല വെളിയിലേക്കിട്ടു.
“യേശ് ഫി?” ഒരു ബധു.
തലയില്‍ മുഷിഞ്ഞ തുണി വാരി ചുറ്റിയിരിക്കുന്നു, അതിനിടയില്‍ ചില പച്ചിലകള്‍ പറിച്ചു കുത്തി വച്ചിരിക്കുന്നു. അതാണു കാട്ടറബികളുടെ ലക്ഷണം. അപൂര്‍വ്വമായേ അവര്‍ പട്ടണങ്ങളില്‍ വരാരുള്ളൂ. അപരിഷ്കൃതരായ അവര്‍ സൌദിയിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ ഇന്നും വസിക്കുന്നു. അവരുടെ ഭാഷയും അല്പം കട്ടിയാണ്.
“സയ്യാറ ഹര്‍ബാന്‍..” ഞാന്‍ നിസ്സഹായത വെളിപ്പെടുത്തി.
അയാള്‍ തല അകത്തേക്കിട്ടു. അകത്തു നിന്നും ഒരു സ്ത്രീ ശബ്ദം.
“മാലിഷ്, ലയല മായി ഫില്‍ സയ്യാറ ...” ബധു നിസ്സഹായത പ്രകടിപ്പിച്ചു.
(ക്ഷമിക്കണം, എന്റെ ഭാര്യയുമുണ്ട് കൂടെ)
എന്റെ പ്രതീക്ഷ അസ്തമിച്ചു. സാധാരണ സൌദികള്‍ സ്ത്രീകളുടെ അടുത്ത് വിദേശി വരുന്നതോ , നോക്കുന്നതോ പോലും സഹിക്കില്ല. വെറും രണ്ടു സീറ്റു മാത്രമുള്ള ആ ട്രക്കില്‍ അവന്റെ ഭാര്യയോടു ചേര്‍ന്നിരുന്നു യാത്ര ചെയ്യാന്‍ മലയാളി പോലും സമ്മതിക്കില്ല അപ്പോഴാ ഒരു സൌദി.
അയാള്‍ തല അകത്തു വീണ്ടും, അകത്തേക്കിട്ടു.
ഞാന്‍ കരച്ചിലിന്റെ വക്കോളം എത്തി.
“തൈം, മുംകിന് എര്ക്കപ് ഫോക്ക്?” നിനക്കു മുകളില്‍ കയറി ഇരിക്കാമോ?
“ഫോക് ഫേന്‍?“ മുകളില്‍ എവിടെ?
“ഫോക് കബീന?”
ഞട്ടിപ്പോയി - ആട്രക്കിന്റെ ഡ്രൈവര്‍ കാബിനറ്റിന്റെ മുകള്ലില് കയറി ഇരിക്കാമോ എന്നാണ് ചോദ്യം.
പക്ഷേ,ജയന് ചെയ്തതുപോലെ, ഹെലിക്കോപ്റ്ററില്‍ തൂങ്ങിക്കിടക്കാനും എനിക്കു മനസായിരുന്നു.
“ഹല്ലി ഷൂഫ്..” ഒരു കൈ നോക്കാന്‍ തീരുമാനിച്ചു.
തൂങ്ങിപ്പിടിച്ചു മുകളില്‍ കയറി. ഇരുന്നപ്പോള്‍ രസം തോന്നി. റെഡി എന്ന അര്‍ത്ഥത്തില്‍ തറയില്‍ രണ്ട് അടി അടിച്ചു. പെട്ടെന്നു ഒരു ഭയങ്കര ശബ്ദം, വണ്ടിയുടെ പുകക്കുഴല്‍ എന്റെ തൊട്ടടുത്ത് മുകളിലേക്കു വച്ചിരിക്കുന്നു. സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ മുഖം മുഴുവന്‍ പുക കൊണ്ട് മൂടി. വണ്ടി മുമ്പോട്ട് എടുത്തപ്പോള്‍ മറിഞ്ഞു വീഴാന്‍ തുടങ്ങി.ചുറ്റും കൈ പിടിക്കുവാന്‍ ഒന്നുമില്ലാതെയിരുന്നു. തവളയേപ്പോലെ ആ കാബിനറ്റിനു മുകളില്‍ അള്ളിപ്പിടിച്ചു കിടന്നു.....
ഇടതടവില്ലാതെ പുക തുപ്പി, ഹുങ്കാര ശബ്ദമുണ്ടാക്കിക്കൊണ്ട് ചുട്ടു പഴുത്ത പുകക്കുഴല്‍ സമീപത്ത്.
നെടുംബാശ്ശേരി വന്നു വിമാനം ഇറങ്ങുമ്പോള്‍, അടിച്ചിരിക്കുന്ന സ്പ്രേയുടെ മണം മാത്രമേ, വീട്ടുകാരും നാട്ടുകാരും അറിയാറുള്ളൂ. അറേബ്യയിലെ മുഴുവന്‍ അത്തറിനും കഴുകിക്കളയാന്‍ കഴിയാത്ത വിയര്‍പ്പിന്റെ ഗന്ധം പേറിയാണ് ഓരോ പ്രവാസിയും കഴിയുന്നത്.
മറന്നു കിടന്ന സുഖകരമല്ലാത്ത ഓര്മ്മിയില് മുങ്ങി, ഋഷികേശിനും ഹര്ദ്വാറിനുമിടയില് ഏതോ ഒരു സ്ഥലത്തു തണുത്തു വിറച്ചു ഞങ്ങള്‍ നിന്നും. അവസാനം കാലിയായി വന്ന ഒരു ഓട്ടോയില്‍ കയറി പറ്റി, ഞങ്ങള്‍ പ്രിഥ്വിപാല്‍ സദനില്‍ എത്തിയപ്പോഴേക്കും അച്ചന് ഭക്ഷണം കഴിച്ചിരുന്നു.
സുഖമായി കഴിയാനുള്ള എല്ലാം കൃമീകരിച്ചിരുന്നു സ്നേഹനിധിയായ ഫാദര്‍. രണ്ടു മുറികള്‍, കട്ടിലില്കമ്പളി പുതപ്പും ഓരോ ടവ്വലും, ചൂടുവെള്ളം - ലളിതമെങ്കിലും ഒന്നിനും കുറവില്ലായിരുന്നു. താമസിച്ചു പോയിരുന്നു അതിനാല്‍ ഞങ്ങള്‍ മൂവരും ഒരു മുറിയില്‍ തന്നെ കട്ടില് അടുപ്പിച്ചിട്ടു കിടന്നു. പുറത്തു ശീതക്കാറ്റു അടിക്കുന്നതിന്റെ ശബ്ദം. കേള്‍ക്കാമായിരുന്നു.ജനലുകള്‍ ചേര്‍ത്ത് അടച്ചു. അതിരാവിലെ രാവിലെ സാബു എത്തും. പകലത്തെ ക്ഷീണവും കൊടിയ തണുപ്പും കാറ്റും കൊണ്ട് അവശരായിരിന്ന ഞങ്ങള്‍ കിടന്നതേ ഉറങ്ങിപ്പോയി.
കഷ്ടപാടുകള്‍ പിന്നീട് ഓര്ക്കുംപോഴാവും...എത്രമാത്രം വിഷമം പിടിച്ചത് ആയിരുന്നു എന്ന് മനസിലാകുന്നത്...
ReplyDeleteമികച്ചത്..ഇത്തവണയും..
ആശംസകള്‍
സജിച്ചായാ, ഗംഭീരമായിട്ടുണ്ട്. പ്രത്യേകിച്ച് അറബിയുടെ കൂടെയുള്ള യാത്ര ഒരു പാട് കണ്ടിട്ടുള്ളതിനാൽ രസമായി വായിച്ചു.
ReplyDeleteachaya adipoli tanne, friday mutal wait cheyyukayayirunnu ketto
ReplyDeleteഅപ്പൂസ്,
ReplyDeleteഫോട്ടോസ് വലുതാക്കാന്‍ പറയൂമല്ലോ!
കണ്ണനുണ്ണി...നന്ദി
പ്രമോദേ, മാര്‍ച്ചില്‍ എന്താ പരിപാടി?
സഖാവെ,
ReplyDeleteഒരു കുഴിയില്‍ ചാരം മാത്രം !!!!!!!! മനുഷ്യര്‍ മനസിലാക്കുന്നില്ല!!!!
നെടുംബാശ്ശേരി വന്നു വിമാനം ഇറങ്ങുമ്പോള്‍, അടിച്ചിരിക്കുന്ന സ്പ്രേയുടെ മണം മാത്രമേ, വീട്ടുകാരും നാട്ടുകാരും അറിയാറുള്ളൂ. അറേബ്യയിലെ മുഴുവന്‍ അത്തറിനും കഴുകിക്കളയാന്‍ കഴിയാത്ത വിയര്‍പ്പിന്റെ ഗന്ധം പേറിയാണ് ഓരോ പ്രവാസിയും കഴിയുന്നത്.
സ്നേഹത്തോടെ
മനേഷ് പുല്ലുവഴി
നന്നായി എഴുതി.
ReplyDeleteസൌദിയിലെ ആ യാത്ര വളരെ ടച്ചിംഗ് ആയി.
നെടുംബാശ്ശേരി വന്നു വിമാനം ഇറങ്ങുമ്പോള്‍, അടിച്ചിരിക്കുന്ന സ്പ്രേയുടെ മണം മാത്രമേ, വീട്ടുകാരും നാട്ടുകാരും അറിയാറുള്ളൂ. അറേബ്യയിലെ മുഴുവന്‍ അത്തറിനും കഴുകിക്കളയാന്‍ കഴിയാത്ത വിയര്‍പ്പിന്റെ ഗന്ധം പേറിയാണ് ഓരോ പ്രവാസിയും കഴിയുന്നത്.
ഒരൊപ്പ്.
ഈ പോസ്റ്റില്‍ കഥനരീതിയില് വന്ന മാറ്റം ശ്രദ്ധേയമാണ്! സുന്ദരവുമാണ്! മനപ്പൂര്‍വമാണോ ഇങ്ങനെ ഒരു ശ്രമം?
ReplyDeleteഹൃദ്യമായ രചനാ രീതിക്കഭിനന്ദനങ്ങള്...
ReplyDeleteകാത്തിരിക്കുന്നു.. അടുത്ത ഭാഗത്തിനായ്..
വായിച്ചു അച്ചായോ....
ReplyDelete“അറേബ്യയിലെ മുഴുവന്‍ അത്തറിനും കഴുകിക്കളയാന്‍ കഴിയാത്ത വിയര്‍പ്പിന്റെ ഗന്ധം പേറിയാണ് ഓരോ പ്രവാസിയും കഴിയുന്നത്...”
സ്പർശിക്കുന്ന വരികൾ....
എഴുത്ത് തുടരുക.....
hats off u
ReplyDeleteഅച്ചായോ - തണുത്ത് വിറങ്ങലിച്ച് സ്മശാനം കാണാന്‍ പോയത് സമ്മതിച്ചിരിക്കുന്നു. ഒരു സാധാരണ യാത്രികള്‍ അത് ചെയ്തെന്ന് വരില്ല. നല്ല പ്രകൃതി ഭംഗിയുള്ള ഇടങ്ങള്‍ മാത്രമായിരിക്കും അവര്‍ തേടിപ്പോകുന്നത്.
ReplyDeleteആ ശവവണ്ടിയുടെ കൂടെ ഒരു പടം ഇടാമായിരുന്നു.
ഗള്‍ഫ്കാരന്റെ സ്പേയുടേയും വിയര്പ്പിന്റേയുമൊക്കെ കാര്യം പറഞ്ഞിടത്ത് ഒരു ഒപ്പ് എന്റെ വകയും.
ഇത്രയും മതി ഓരോ പോസ്റ്റിന്റേം നീളം. ഇത് കൃത്യം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
“അറേബ്യയിലെ മുഴുവന്‍ അത്തറിനും കഴുകിക്കളയാന്‍ കഴിയാത്ത വിയര്‍പ്പിന്റെ ഗന്ധം പേറിയാണ് ഓരോ പ്രവാസിയും കഴിയുന്നത്..!!”
ReplyDeleteഎവിടെയൊ കൊളുത്തി വലിക്കുന്നു അച്ചായാ..!!
വിവരണം വളരെ നന്നായി...
ആശംസകൾ..
അച്ചായോ..,
ReplyDeleteഅതിശയിപ്പിക്കുന്നു താങ്കള്‍ പലപ്പോഴും.
വാക്ചാതുരി സംസാരത്തില്‍ മാത്രമല്ലെന്ന് വീണ്ടുംതെളിയിക്കുന്നു. വായിച്ചു കൊണ്ടിരിക്കുമ്പോള്‍ സമയമൊ പരിസരമോ മറന്നു പോകുന്നു.
സന്തോഷം ഒരു പാട്. സ്നേഹം അതിലേറെ
സ്നേഹപൂര്‍വ്വം
രാജു ഇരിങ്ങല്‍
വര്ഷങ്ങള്ല്ക്കു മുന്‍പ് സൌദിയിലെ വഴി വക്കില്‍ ഇതു പോലെ നില്‍ക്കേണ്ടി വന്നതു ഓത്തു പോയി, അന്ന് ഞാന്‍ തനിച്ച് ആയിരുന്നു.
ReplyDeleteഅപ്പോള്‍ സജി അച്ചായന് സൗദിയിലും ഉണ്ടായിരുന്നു ല്ലേ ......അപ്പോള്‍ ഈ യാത്രയില്‍ ഉണ്ടായ പ്രയാസങ്ങള്‍ ഒന്നും ഒരു പ്രശ്നമല്ല
അനുഭവങ്ങള്‍ അക്ഷരങ്ങള്‍
ReplyDeleteആകുമ്പോഴുള്ള മാസ്മരഭാവം
അത് ഈ ലേഖനത്തിലുടനീളം തിളങ്ങുന്നു.
യാത്ര പോകാന്‍ പലര്‍ക്കും സാധിക്കും
പോയയാത്ര പറഞ്ഞറിയിക്കാന്‍ ചിലര്‍ക്ക് കഴിയും
എന്നാല്‍ ഇത്ര മനോഹരമായി എഴുതിവയ്ക്കുക
എന്നത് ഒരു ദൈവാനുഗ്രഹം തന്നെയാണ്.
മുന്‍കാല അനുഭങ്ങളെ കൂടെ കൂട്ടിയിണക്കിയുള്ള ഈ അദ്ധ്യായം മറക്കില്ല. ഏത് ഏസിക്കാറില്‍ സഞ്ചരിക്കുമ്പോഴും ബദുവിന്റെ ആ ട്രക്ഡ്രൈവര്‍ കാബിനറ്റിന്റെ മുകള്ലില് കയറി ഇരുന്നുള്ള യാത്രയുടെ ഓര്‍മ്മ കൂട്ടിനുണ്ടാവും..
സുരക്ഷിതമായി യാത്രകള്‍ തുടരുവാന്‍ പ്രാര്‍ത്ഥന!
ഇനി എനിക് ഒരു യാത്ര ഉണെങ്കില്‍ അത് സജിച്ചായാനൊട് കുടെ മാത്രം.......
ReplyDeleteഎല്ലാം മികച്ച പൊസ്റ്റുകള്‍ ആശംസകള്‍
സജീ... വീണ്ടും വൈകി..
ReplyDeleteവിവരണത്തിന്റെ സ്വഭാവത്തിൽ പെട്ടെന്ന് ഒരു ട്വിസ്റ്റ് വന്ന പോലെ. കൂടുതൽ ആസ്വാദ്യകരമാവുന്നു...
വായിച്ച് വന്നപ്പോൾ പെട്ടെന്ന് തീർന്ന പോലെ...
വൈകാതെ വീണ്ടും പോരട്ടെ..
വളരെ നന്നാകുന്നു,സജി............
ReplyDeleteഅടുത്തത്, ഉടനെ വേണം...
അച്ചായാ
ReplyDeleteഎല്ലാം വായിക്കുന്നുണ്ട്. അവസാനിച്ചിട്ട് എല്ലാംകൂടി ഒരുമിച്ചിരുന്നു വായിക്കണം എന്നിട്ടേ ഗംഭീരന്‍ മറുപടി പറയൂ. ഇപ്പോ അസൂയയും കുശുമ്പും ഒക്കെയായി നല്ലൊരു മറുപടി പറയാന്‍ പറ്റുന്നില്ല :)
വരികളിലൂടെ കൂടെ നടത്തിക്കുകയാണല്ലോ അച്ചായാ:)മനോഹരമായിരിക്കുന്നു വിവരണം
ReplyDeleteഎന്തൊക്കെ അനുഭവങ്ങള്‍ അല്ലെ
ReplyDeleteഅച്ചായന് ഒരു സംഭവം തന്നെയെന്ന് വീണ്ടും വിളീച്ച് പറയാന്‍ ആഗ്രഹിക്കുന്നു!
ReplyDelete