ബഹറിന്‍ ബ്ലോഗ്ഗേഴ്സ് മീറ്റ്‌ 2010

സജി മാര്‍ക്കോസ് ബഹറിനില്‍ നിന്നും നമ്മുടെ ബൂലോകത്തിന് വേണ്ടി റിപ്പോര്‍ട്ട് ചെയ്യുന്നു.


ഹ്‌റിന്‍ ബ്ലോഗ്ഗേഴ്സിന്റെ കുടുംബ സംഗമം ഇന്നലെ സന്ധ്യക്കു സൌത്ത്പാര്‍ക്ക് ഹോട്ടലില്‍ വച്ചു നടന്നു.ഏകദേശം40ഓളം ബ്ലൊഗ്ഗേഴ്സും കുടുംബാംഗങ്ങളും പ്രസ്തുത മീറ്റില്‍ പങ്കെടുക്കുകയുണ്ടായി.

ഇത്തവണത്തെ മീറ്റിന്റെ മാസര്‍ ഓഫ് സെറിമണി നട്ട്സ് എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന സാജു ജോണ്‍ (നട്ടപ്പിരാന്തന്‍)ആയിരുന്നു.കഴിഞ്ഞ വര്‍ഷം നടത്തിയ ബ്ലോഗ്ഗ് ശില്പ ശാലയിലൂടെ ബുലോകത്തേക്കു കടന്നു വന്ന പല പുതുമുഖ ബ്ലോഗ്ഗേര്‍ഴ്സിനേയും പരിചപ്പെടുവാന്‍ മീറ്റ് ഉപകരിച്ചു.

ഒരു വെറും കൂടിച്ചേരലിനപ്പുറം ഔപചാരികമായ യോഗനടപടികള്‍ ഉണ്ടായിരന്നു എന്നതാണ് ഇത്തവണത്തെ മീറ്റിന്റെ പ്രത്യേകത.

665 സ്ക്വ്.കി.മി. മാത്രം വിസ്തീര്‍ണ്ണമുള്ള ഈ കൊച്ചു ദ്വീപില്‍ എല്ലാ വര്‍ക്കും എല്ലാവരേയും ആഴ്ചയിലൊരിക്കല്‍ എങ്കിലും കാണുക എന്നത് ഒരു പ്രയാസമുള്ള കാര്യമല്ല.
എന്നാല്‍ ഒരു കണ്ടുമുട്ടലിനും അപ്പുറത്തു, മാസത്തില്‍ ഒരിക്കല്‍ കൂടുന്ന ഒരു സൌഹൃറ ചര്‍ച്ചാ വേദിയുടെ രൂപീകരണം കൂടി ഈ മീറ്റ് വിഭാവനം ചെയ്തിരിന്നു. പക്ഷേ, കുട്ടികള്‍ ധരാളം ഉണ്ടായിരുന്നതുകൊണ്ടും, പ്രോഗ്രാമുകള്‍ പ്രതീക്ഷിച്ചതിലും മുന്‍പോട്ടു പോയതു കൊണ്ടും,ഗൌരവമേറിയ ഒരു ചര്‍ച്ചയ്ക്കു ഇന്ന് പറ്റിയ വേദിയല്ല എന്നു എല്ലാവരും അഭിപ്രായപ്പെട്ടു.
അടുത്ത വെള്ളിയാഴ്ച ഈ പ്രത്യ്യേക ആവശ്യത്തിലേക്കായി വീണ്ടും ഒത്തുകൂടുവാന്‍ തീരുമാക്കുകയും ചെയ്തു.

സൌത് പാര്‍ക്ക് ഹോട്ടലിന്റെ ഹാളില്‍ എല്ലാവരും 8 മണിക്കു മുന്‍പേ എത്തിച്ചേര്‍ന്നു. സാജു ജോണ്‍ (നട്സ്), എല്ലാവര്‍ക്കും സ്വാഗതം ആശംസിക്കുകയും, തുടര്‍ന്നു, കഴിഞ്ഞ ദിവസം അന്തരിച്ച,ബ്ലോഗ്ഗര്‍ ടി.എസ്. നദീറിന്റെ പിതാവിനോടുള്ള അദര സൂചകമായി രണ്ടു മിനുറ്റ് മൌനം ആചരിച്ച ‍ശേഷം മീറ്റിംഗ് ആരംഭിച്ചു.
പരിചപ്പെടുത്തലിനുള്ള വേദിയില്‍, സദസ്യരുടെ ചോദ്യങ്ങള്‍ക്കു കൂടി ഓരോ ബ്ലൊഗ്ഗറും മറുപടി പറയണമായിരുന്നു എന്നതു രസകരമായ പല രംഗങ്ങളും സൃഷ്ടിച്ചു.കഥാ പുസ്തകം പ്രസിദ്ധീകരിച്ച ബാജിയേയും, ജാലകം ചെറുകഥാ അവാര്‍ഡു ജേതാവായ നചികേതസിനേയും അനുമോദിച്ചു. ശ്രീ പ്രശാന്ത് കഥാ പുസ്തകത്തേയും, ചെറുകഥയേയും ബ്ലോഗ്ഗേഴ്സിനു പരിചയപ്പെടുത്തി.

തുടര്‍ന്നു, ബുലോകം നയിക്കുന്ന സേവ് മുല്ലപ്പെരിയാര്‍ എന്ന മുന്നേറ്റത്തിനു ഐക്യ ദാര്‍ഡ്യം പ്രഖ്യാപിച്ചുഇ കൊണ്ട്, സജി മര്‍ക്കോസ് എട്ടു മിനിറ്റ് ദൈര്‍ഘ്യം വരുന്ന ഒരുവീഡിയോ ക്ലിപ് പ്രദര്‍ശിപ്പിക്കുകയും, അനന്തരം, റീബില്‍ഡ് ഡാം എന്ന ബ്ലോഗ് പരിചയപ്പെടുത്തുകയും ച്യ്തു. “നമുക്കു എന്തു ചെയ്യുവാന്‍ കഴിയും? ” എന്ന പേരില്‍ നടത്തിയ പ്രസന്റേഷനില്‍, റീ ബിള്‍ഡ് ഡാം എന്ന ബ്ലോഗിന്റെ ഫോളോവര്‍ ആകുവാന്‍ എല്ലാ ബ്ലോഗ്ഗേഴ്സിനേയും ആഹ്വാനം ചെയ്യുകയും, എല്ലാവരും തങ്ങടെ ബ്ലോഗില്‍ സേവ് കേരള യുടെ ലോഗോ പ്രദര്‍ശിപ്പിക്കുവാനും ആവശ്യപ്പെട്ടു.തുടര്‍ന്നു വിശാലമായ മറ്റു വേദികളില്‍ സേവ് മുല്ലപ്പെരിയാര്‍ എന്ന പേരില്‍ ബോധവല്‍ക്കരണം നടത്തുവാന്‍ ഐക്യകണ്ഠമായി തീരുമാനിച്ചു.

അഖിലേഷിന്റെ വയലിന്‍ , മോഹന്‍ പുത്തഞ്ചിറ, പ്രശാന്ത്, എന്നിവരുടെ മക്കള്‍ അവതരിപ്പിച്ച കവിതകള്‍ എന്നിവ സദസ്സിനെ ആകര്‍ഷിച്ചു.
ഗസല്‍ ല്‍ സംഗീതത്തിന്റെ പശ്ചാത്തലത്തില്‍ കഴിച്ച ഡിന്നര്‍ എല്ലാവര്‍ക്കും തികച്ചും ആസ്വാദ്യകരമായിരിന്നു.ഓര്‍മ്മയില്‍ സൂക്ഷിക്കുവാല്‍ ഒരു ദിവസം കൂടി ലഭിച്ച സന്തോഷത്തില്‍ പത്തര മണിയോടെ എല്ലാവരും പിരിഞ്ഞു.

മീറ്റു ചിത്രങ്ങള്‍ ഇവിടെ കാണാം.

12 Responses to "ബഹറിന്‍ ബ്ലോഗ്ഗേഴ്സ് മീറ്റ്‌ 2010"

 1. മീറ്റ് കൊഴുത്തു അല്ലേ അച്ചായാ. എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ . മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ബഹറിന്‍ ബൂലോകത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എന്നും സ്മരിക്കപ്പെടട്ടെ.

  ഓ:ടോ:- അച്ചായന്‍ ഹിമാലയ യാത്ര കഴിഞ്ഞ് വന്നിട്ടും ആ സ്വറ്റര്‍ ഊരി മാറ്റാനായില്ലേ ? :)

  ReplyDelete
 2. 'സേവ് കേരള' എന്ന പരിപാടി അവതരിപ്പിച്ച 'സജി' അച്ചായന് പ്രത്യേക അനുമോദനങ്ങള്‍.

  വിശാലമായ മറ്റു വേദികളില്‍ സേവ് മുല്ലപ്പെരിയാര്‍ എന്ന പേരില്‍ ബോധവല്‍ക്കരണം നടത്തുവാന്‍ ഐക്യകണ്ഠമായി തീരുമാനിച്ചു. _ ഈ തീരുമാനത്തിനും പ്രത്യേക അനുമോദനങ്ങള്‍

  ReplyDelete
 3. അങ്ങനെ 2010-ലെ ആദ്യ മീറ്റും കഴിഞ്ഞു..
  പങ്കെടുത്ത എല്ലാവർക്കും എന്റെ ആശംസകൾ..

  ReplyDelete
 4. സന്തോഷം..!! ഒപ്പം... ബഹറിന്‍ ബൂലോകത്തിന് നന്മകള്‍...!!

  ReplyDelete
 5. സത്യത്തില്‍ അച്ചായന് അവിടെ വല്ല ജോലിയുമുണ്ടോ? ( അല്ലാ ഇതിനൊക്കെ എവിടുന്ന് നേരം കിട്ടുന്നു എന്നോര്‍ത്ത് ചോദിച്ചതാ) :) :)

  ബഹറിന്‍ ബ്ലോഗേഴ്സ് മീറ്റിന്റെ ലോഗോ ഗംഭീരം. (പണിക്കരുടെ പണിയാണൊ?)

  ReplyDelete
 6. അച്ചായന്‍ നിരക്,രനോടൊപ്പമാണോ ഹിമാലയത്തില്‍ പോയത്? :)

  ReplyDelete
 7. ങ്ഹേ..ങ്ഹേ...അപ്പോ പരിപാടികൾ ഗംഭീരായി ല്ലെ.....:):)

  ReplyDelete
 8. മീറ്റിനു ആശംസകള്‍

  ReplyDelete
 9. മീറ്റിനെത്തിയ എല്ലാ കൂട്ടുകാര്‍‌ക്കും ആശംസകള്‍!!

  ReplyDelete
 10. ബ്ളോഗ്‌ കൂട്ടായ്മകള്‍ വെറും കൂടിച്ചേരലുകള്‍ക്കപ്പുറം കൂടുതല്‍ അര്‍ത്ഥവത്താകുന്നത്‌ തികച്ചും ശ്ളാഘനീയം തന്നെ... ബഹ്‌റൈന്‍ ബ്ളോഗേഴ്സിണ്റ്റെ എല്ലാ സദുദ്ധ്യമങ്ങള്‍ക്കും ഒരായിരം ആശംസകള്‍...
  ___ ഒരു കുവൈത്ത്‌ ബ്ളോഗര്‍ ___

  ReplyDelete
 11. ബഹറിന്‍ ബൂലോകസംഗമത്തിന് ആശംസകള്‍.....

  ReplyDelete
 12. അവിടെ പങ്കെടുത്ത ഒരു ബ്ലോഗറെപ്പോലും ഫോട്ടോ, പേരു ഉൾപ്പടെ പരിചയപ്പെടുത്താത്തതിൽ ശക്തമായി പ്രതിഷേധിക്കുന്നു. :-(

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts