എല്ലാവരോടുമായി.....


കിച്ചു

ങ്ങനെ ഒരു വര്‍ഷം കൂടി വിടപറയുന്നു... 2009 വിസ്മൃതിയിലാവാന്‍ ഇനി മണിക്കൂറൂകള്‍ മാത്രം. കുറെ സങ്കടങ്ങള്‍, പരിഭവങ്ങള്‍, വേര്‍പിരിയലുകള്‍, കുറച്ചു സന്തോഷങ്ങള്‍ അങ്ങനെ സമ്മിശ്രമായിരുന്നു 2009. ലോകത്താകമാനം നോക്കിയാലും അസ്വസ്തതകളായിരുന്നു അധികവും. മറക്കുവാന്‍ സാധിക്കാത്തതായി ഈ കൊല്ലം സമ്മാനിച്ചത് വിരളമായ അനുഭവങ്ങള്‍ മാത്രം.

2009-ല്‍..നമ്മള്‍ കണ്ടു...... • സാമ്പത്തിക തലതൊട്ടപ്പന്മാരെന്ന് ആവശ്യത്തിനും അനാവശ്യത്തിനും വിളിച്ചു കൂവിയിരുന്ന ഒരു മഹാരാജ്യത്തിന്റെ സമ്പത് വ്യവസ്ഥയുടെ ദയനീയമായ പതനം.അതിനോടനുബന്ധിച്ച് ലോകത്താകമാനം നടന്ന, ഇപ്പൊഴും നടന്നു കൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി...... ..മാന്ദ്യം..


 • അടിമവര്‍ഗമെന്നെ വിശേഷിപ്പിച്ചിരുന്ന ഒരു ജനതയുടെ പ്രതിനിധി അമേരിക്കയുടെ പരമോന്നത പദവിയിലെത്തിയതിന്റെ സന്തോഷാരവങ്ങള്‍..


 • പോപ്പ് രാജകുമാരന്റെ അപ്രതീക്ഷിതമായ വിടവാങ്ങല്‍.. അതൊരു മുന്നറിയിപ്പ് കൂടിയായിരുന്നു.. അവനവനുപോലും നിയന്ത്രിക്കാനാവാത്ത വിധം അധപതിച്ചുപോയ ഒരു ജീവിത ശൈലിയുടെ ഇരയാവുന്നവര്‍ക്കുള്ള മുന്നറിയിപ്പ്..
 • ചന്ദ്രയാന്റെ പരീക്ഷണങ്ങള്‍.. നിലാവിന്റെ മണ്ണില്‍ തെളിനീരിന്റെ നനവ് കണ്ടെത്തല്‍..

 • "H1 N1", പുതിയ പനി ലോകത്തെ ആകമാനം പിടിച്ചുലച്ചത്..സ്ലം ഡോഗ് മില്ല്യനേയര്‍ എന്ന ചിത്രത്തിലൂടെ ഏ ആര്‍ റഹ്മാനും റസൂല്‍ പൂക്കുട്ടിയും ഇന്ത്യയുടെ മണ്ണിലേക്ക് വീണ്ടുമൊരു ഓസ്കാര്‍ കൊണ്ടുവന്നതിന്റെ സന്തോഷം..( ഗാന്ധി എന്ന ചിത്രത്തിലെ കോസ്റ്റ്യൂം ഡിസൈനിങ്ങിന് ശ്രീമതി ഭാനു അത്തയ്യയ്ക്ക് മുന്‍പ് ഓസ്കാര്‍ ലഭിച്ചിട്ടുണ്ട്.) • ഒരു വ്യാഴവട്ടക്കാലത്തിലേറെ ഒളിയുദ്ധത്തിന്റെ എല്ലാ അടവുകളും പയറ്റി മുന്നേറിക്കൊണ്ടിരുന്ന ഒരു പുലിയുടെ ദയനീയമായ അന്ത്യം....
 • അവസാനം എങ്ങുമെങ്ങുമെത്താതെ പിരിഞ്ഞ ഒരു മഹാ കാലാവസ്ഥാസമ്മേളന കാഹളങ്ങള്‍.....2009ന്റെ ഓര്‍മകളുമായി ഒരു പുതു വര്‍ഷത്തെ നാം വരവേല്‍ക്കനൊരുങ്ങുന്നു...

പുതിയ കൊല്ലം എല്ലാവര്‍ക്കും സന്തോഷപ്രദമാകട്ടെ...
നിങ്ങളോരൊരുത്തരിലും,

ലോകം കാണട്ടെ...... മനുഷ്യനെ, കേള്‍ക്കട്ടെ...... സ്നേഹത്തെ.... അറിയട്ടെ....... നന്മയെ..

ടി എസ് എലിയറ്റിന്റെ വാക്കുകള്‍ കടമെടുക്കട്ടെ..... “For last year's words belong to last year's language and next year's words await another voice. And to make an end is to make a beginning“

പുതിയൊരു ശബ്ദത്തിനായി നമുക്ക് കാതോര്‍ക്കാം

എല്ലാവര്‍ക്കും 'നമ്മുടെ ബൂലോകം ' പ്രവര്‍ത്തകരുടെ നവവത്സരാശംസകള്‍


Glitter Graphics,Glitters,Glitter,Malayalam Glitters*ചിത്രങ്ങള്‍ ഇന്റെര്‍നെറ്റിലെ വിവിധ വിഭാഗങ്ങളില്‍ നിന്നും

24 Responses to "എല്ലാവരോടുമായി....."

 1. എല്ലാ ബൂലോകര്‍ക്കും ഹൃദയംനിറഞ്ഞ നവവത്സരാശംസകള്‍.

  ReplyDelete
 2. ആഹാ? ങ്ങളാര്‍ന്നാ ഇബടത്തെ ചീഫ് എഡിറ്റര്‍? :) ശ്ശോ-

  ReplyDelete
 3. ബൂലോകത്തെ എല്ലാ കൂട്ടുകാർക്കും സ്നേഹത്തിന്റെയും ശാന്തിയുടെയും പുതുവത്സരാശംസകൾ നേരുന്നു..

  ReplyDelete
 4. എല്ലാ കൂട്ടുകാര്‍ക്കും ഹൃദയംനിറഞ്ഞ നവവത്സരാശംസകള്‍.

  ReplyDelete
 5. നിങ്ങളെയൊക്കെ ഓര്‍ക്കാന്‍ ഒരു പുതുവര്‍ഷം പിറക്കണം എന്നൊന്നും ഇല്യാട്ടോ. എങ്കിലും ഒരു പുതുവത്സരം പിറക്കുമ്പോള്‍ നിങ്ങളെ ഓര്‍ക്കാണ്ടിരിക്കാനും പറ്റില്ലല്ലോ! എന്റേയും കുടുംബത്തിന്റേയും ഹ്യദയം നിറഞ്ഞ പുതുവത്സര ആശംസകള്‍ നേരുന്നു.
  സസ്നേഹം ,
  വാഴക്കോടനും കുടുംബവും ...

  ReplyDelete
 6. കോട്ടിട്ട മനുഷ്യന്‍ ചവറു വീപ്പ തപ്പുന്നു. കൊള്ളാം നല്ല പടം. മാന്ദ്യത്തിനു കാരണമായ അമേരിക്കന്‍ ആധിപത്യത്തിന് ഇങ്ങനെ തന്നെ മറുപടി കൊടുക്കണം.

  ReplyDelete
 7. ശ്ശൊ , നോം മറന്നൂട്ടോ ,
  പുതുവര്‍ഷ മംഗളങ്ങള്‍ !!!!

  ReplyDelete
 8. പുതുവത്സരാശംസകള്‍

  ReplyDelete
 9. പുതുവത്സരാശംസകൾ.....

  ReplyDelete
 10. സന്തോഷവും സമാധാനവും ഐശ്വര്യവും നിറഞ്ഞ പുതുവത്സരാശംസകള്‍
  മാണിക്യം

  ReplyDelete
 11. എല്ലാ ലോകര്‍ക്കും പുതുവത്സരാശംസകള്‍

  ReplyDelete
 12. പുതുവത്സരാശംസകൾ.....

  ReplyDelete
 13. നന്മയുടെ സ്നേഹത്തിന്റെ പുതു വർഷം ആശംസിക്കുന്നു

  ReplyDelete
 14. എന്റെ പുതുവത്സരാശംസകള്‍

  ReplyDelete
 15. നല്ലൊരു വര്‍ഷമാകട്ടെ എല്ലാ ബൂലോകര്‍ക്കും എന്നാശംസിക്കുന്നു.

  ReplyDelete
 16. ബ്ലോത്രത്തിന്റെയും എന്റെയും പുതുവത്സരാശംസകള്‍....

  ReplyDelete
 17. ബൂലോകത്തിലെ എല്ലാ സുഹൃത്തുക്കള്‍ക്കും,
  ഹൃദയംഗമമായ പുതുവത്സരാശംസകള്‍.

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts