സൂപ്പര്‍താര ബ്ലോഗുകള്‍

നമ്മുടെ ബൂലോകം ടീം

ബൂലോകത്ത് ഒരു വര്ഷം പൂര്‍ത്തിയാക്കുന്ന ബ്ലോഗര്‍ മമ്മൂട്ടിക്ക് ആശംസകള്‍.

ധുനിക സാങ്കേതിക വിദ്യകളുടെ ഇടപെടലുകള്‍ ഇന്ന് മനുഷ്യ ജീവിതത്തില്‍ തീര്‍ത്തും ഒഴിവാക്കാനാവാത്ത ഒരു കാര്യമായി മാറിക്കഴിഞ്ഞു.
ഇതില്‍ തന്നെ ആശയ വിനിമയം നടത്തുവാനുള്ള സൗകര്യം ആണ് എല്ലാവരും മികച്ചതായി കാണുന്നത്. ഇന്റെര്‍നെറ്റിന്റെ വ്യാപനം അധികമായതോട് കൂടിആശയ വിനിമയത്തിന് വിവിധ മാനങ്ങള്‍ കൈവന്നു. അതില്‍ തന്നെ ബ്ലോഗ്‌ എന്ന മാധ്യമത്തിന്റെ പ്രസക്തി ഏറെ എടുത്ത്‌ പറയേണ്ടുന്ന ഒന്നാണ്. ഈ പ്രസക്തി ഉള്‍ക്കൊണ്ടു , പ്രസസ്തരായ പലരും ബ്ലോഗിലൂടെ ജനങ്ങളുമായി സംവദിക്കാന്‍ തുടങ്ങിയിട്ട് കാലം ഏറെയാകുന്നു. ഹിന്ദി സിനിമാ രംഗത്തെ ഉദ്ധരിച്ചു പറയുകയാണെങ്കില്‍ ഒരു ബ്ലോഗ്‌ ഉള്ളത് അവര്‍ക്ക് 'സ്റ്റാറ്റസ് സിംബല്‍' ആയി മാറിക്കഴിഞ്ഞു.


മമ്മൂട്ടിയുടെ ബ്ലോഗ്‌മലയാള സിനിമയിലെ സൂപ്പര്‍ താരം മമ്മൂട്ടി ബ്ലോഗര്‍ ആയിട്ട് ഈ ഒക്ടോബറില്‍ ഒരു വര്ഷം തികഞ്ഞു . ഒക്ടോബറില്‍ ബ്ലോഗ്‌ നിര്‍മ്മിച്ചു എങ്കിലും ആദ്യ പോസ്റ്റ്‌ വരുവാന്‍ മൂന്നു മാസത്തോളം സമയം എടുത്തു. ജനുവരി യിലാണ് ശ്രീ മമ്മൂട്ടി ആദ്യ പോസ്റ്റ്‌ പ്രസിദ്ധീകരിക്കുന്നത്. ബ്ലോഗിന്റെ ആരംഭം പത്ര മാധ്യമങ്ങള്‍ ഒരു പ്രധാന വാര്‍ത്തയാക്കിയതിനാല്‍ ഇന്റര്‍ നെറ്റ് ഉപയോഗിക്കുന്നവരുടെ ഒരു തള്ളിക്കയറ്റം തന്നെ ആദ്യ ദിനങ്ങളില്‍ ഉണ്ടായി. റെക്കോര്‍ഡ്‌ ഭേദിച്ച കമന്റുകളും ഹിറ്റും. പിന്നീട് ഒന്ന് രണ്ട് പോസ്റ്റുകള്‍ കൂടി മമ്മൂട്ടി പ്രസിദ്ധീകരിച്ചു. പക്ഷെ ,അവസാന പോസ്റ്റുകള്‍ എത്തിയപ്പോഴേക്കും കമന്റുകളുടെ എണ്ണം പൂജ്യത്തില്‍ എത്തി നില്‍ക്കുന്ന ദയനീയമായ കാഴ്ചയാണ് ബൂലോകര്‍ കണ്ടത്. എന്നാല്‍ ഈ കമന്റുകള്‍ മോഡറെഷനില്‍ പെട്ട് കിടക്കുകയായിരുന്നു എന്നൊരു മറുവാദഗതിയും വന്നിരുന്നു. ഇതിനിടയിലാണ് മമ്മൂട്ടിയുടെ ബ്ലോഗ്‌ പ്രസിദ്ധീകരിക്കുന്നത് മലയാളത്തിലെ ഒരു പ്രശസ്ത ബ്ലോഗ്ഗര്‍ ആണെന്ന് ചില വെളിപ്പെടുത്തലുകള്‍ ബൂലോകത്ത് ഉണ്ടാകുന്നത്. ഇതിന്റെ സത്യാവസ്ഥ ഈ ബ്ലോഗര്‍ നേരിട്ട് വന്നു ബൂലോകരോട് 'സചിത്ര' സഹിദം വിശദമാക്കുകയും ചെയ്തിരുന്നു.


ഇടയ്ക്കു ബ്ലോഗ്‌ സ്പോട്ടില്‍ നിന്നും സ്വന്തം ഡോമയിനിലേക്ക് മാറിയ ആ ബ്ലോഗില്‍ നിന്നും നാലാഴ്ച മുന്‍പാണ് പഴശി രാജ വിഷയവുമായി ബന്ധപ്പെടുത്തി ഒരു പോസ്റ്റ്‌ വന്നത്. എന്നാല്‍ അത് പക്ഷെ ബൂലോകരിലെക്കെത്തുന്നതിനു മുന്‍പ് തന്നെ ബ്ലോഗ്‌ ലഭിക്കാതെയായി. ശ്രീ മമ്മൂട്ടി ഈ ബ്ലോഗു ഡിലീറ്റ് ചെയ്തിട്ടില്ല എന്ന് തന്നെ കരുതുന്നു. ബ്ലോഗ്‌ തുടങ്ങുന്നതിലെ ആവേശം നില നിര്‍ത്താന്‍ സൂപ്പര്‍ താരത്തിനു കഴിഞ്ഞില്ല. താരത്തിന്റെ തിരക്ക് ഏവര്‍ക്കും അറിയാവുന്നതാണ്. അതിനാല്‍ തന്നെ വല്ലപ്പോഴും ചില പോസ്റ്റുകള്‍ മാത്രമേ ബൂലോകര്‍ പ്രതീക്ഷിച്ചുമിരുന്നുള്ളൂ. ഇന്റര്‍നെറ്റിലെ 'ഹാക്കിംഗ്' എന്ന ആക്രമണം ഒരു പക്ഷെ ഏറ്റവും കൂടുതല്‍ ഉണ്ടായിരിക്കുന്നത് മമ്മൂട്ടിക്ക് നേരെ ആയിരിക്കും. അദ്ധേഹത്തിന്റെ സൈറ്റുകള്‍ 'ആക്രമിക്കപ്പെട്ട സൈറ്റ്' എന്ന വിശേഷണത്തോടെ മാത്രമേ നമുക്ക് മുന്നില്‍ തുറന്നിരുന്നുള്ളൂ. ഈ ഒരു ആക്രമണത്തിന്റെ ഫലമായാണോ മമ്മൂട്ടിയുടെ ബ്ലോഗും ബൂലോകത്ത് നിന്നും അപ്രത്യക്ഷമായത് എന്നറിയാന്‍ ബൂലോകര്‍ക്ക് താല്പര്യമുണ്ട്. "ബന്ധപ്പെട്ടവര്‍" ഒരു മറുപടി നല്‍കുമെന്ന് പ്രതീക്ഷിക്കട്ടെ.മോഹന്‍ലാലിന്റെ ബ്ലോഗ്‌
മറ്റൊരു സൂപ്പര്‍ താരത്തിന്റെ ബ്ലോഗു കൂടി ഇവിടെ പരാമര്ശിക്കട്ടെ. മറ്റാരുമല്ല, മലയാളത്തിന്റെ സ്വന്തം മോഹന്‍ ലാല്‍ എഴുതുന്ന ബ്ലോഗ്‌. 'തലക്കെട്ട്‌ ' ഇല്ലാത്ത ഒരു ബ്ലോഗ്‌ ആണ് ഇത്. തലക്കെട്ടിനു പകരം നടനകലയിലൂടെ താന്‍ പ്രതിഫലിപ്പിച്ച ഉദാത്തഭാവങ്ങള്‍ ശ്രീ മോഹന്‍ ലാല്‍ നല്‍കിയിരിക്കുന്നു.
Mohanlal Header

വളരെ അപൂര്‍വ്വം പോസ്റ്റുകള്‍ മാത്രമേ ഇതില്‍ വന്നിട്ടുള്ളൂ എങ്കിലും എല്ലാം കാര്യ മാത്ര പ്രസക്തമായവ. ഈ വരുന്ന ഫെബ്രുവരിയില്‍ ഈ ബ്ലോഗും ഒന്നാം വര്ഷം തികയ്ക്കും . മോഹന്‍ ലാല്‍ എന്ന ബ്ലോഗറുടെ എടുത്തു പറയേണ്ടുന്ന ഏറ്റവും വലിയ പ്രത്യേകത എന്തെന്നാല്‍ , ഇദ്ദേഹത്തിന്റെ പോസ്റ്റില്‍ കമന്റു ചെയ്യുന്നവരെ , നേരിട്ട് ഫോണില്‍ വിളിച്ചു സംസാരിക്കും എന്നതാണ്. ഇതിനു സാക്ഷ്യമായി ബൂലോകര്‍ തന്നെ ആ പോസ്റ്റുകളില്‍ കമന്റു ചെയ്തിട്ടുണ്ട്. മമ്മൂട്ടിയുടെ ബ്ലോഗിലെ പോലെ തന്നെ ബൂലോകത്തെ ഒരു പ്രമുഖ ബ്ലോഗര്‍ ആണ് മോഹന്‍ലാലിന്റെ ബ്ലോഗും കൈകാര്യം ചെയ്യുന്നത് .


റഹ്മാന്റെ ബ്ലോഗ്‌ഒരു കാലത്ത് മലയാള യൌവ്വനത്തിന്റെ രോമാഞ്ചമായിരുന്ന ശ്രീ റഹ്മാന്റെ ബ്ലോഗിനെപ്പറ്റി ഇവിടെ സൂചിപ്പിക്കാതിരിക്കുന്നത് ശരിയല്ല എന്ന് തോന്നുന്നു. കഴിഞ്ഞ രണ്ടരക്കൊല്ലം ആയി തന്റെ കഴിഞ്ഞ കാല ഷൂട്ടിംഗ് വിശേഷങ്ങളും മറ്റു നടന്മാരുമായുള്ള ബന്ധങ്ങളെ ക്കുറിച്ചും ഒക്കെ വിവരിച്ചു കൊണ്ട് സജീവമായി ഇപ്പോഴും ബ്ലോഗില്‍ ഉണ്ട്.

മലയാള സിനിമയില്‍ നിന്നും ബ്ലോഗ്‌ ചെയ്യുന്നവര്‍ ഈ മൂന്നു പേര്‍ ആണെന്ന് കരുതുന്നു. മറ്റുള്ളവരെകുറിച്ച് അറിയാവുന്നവര്‍ ഇവിടെ കമന്റായി ലിങ്ക് നല്‍കും എന്ന് പ്രതീക്ഷിക്കട്ടെ.
ചിത്രങ്ങള്‍ : അതതു ബ്ലോഗുകളുടെ ഹെഡര്കളില്‍ നിന്നും .
കാരിക്കേച്ചര്‍ : ബ്ലോഗര്‍ സുനില്‍ പണിക്കര്‍


10 Responses to "സൂപ്പര്‍താര ബ്ലോഗുകള്‍"

 1. മമ്മൂട്ടീയുടെ റിപ്പോർട്ടഡ് അറ്റാക്ക് സൈറ്റ് എന്ന് പറഞ്ഞ് കാണിക്കുന്ന ബ്ലോഗിന്റെയൊ സൈറ്റിന്റെയൊ ലിങ്കൊന്ന് തരാൻ സാധിക്കുമൊ?

  ReplyDelete
 2. യാരിദ്‌,
  www.mammootty.com
  കുറച്ചു നാള്‍ മുന്‍പ് വരെ അങ്ങനെ യാണ് കാണിച്ചിരുന്നത് . ഇപ്പോള്‍ ആ പേജ് തന്നെ കാണുന്നില്ല എന്ന മെസ്സേജ്.
  ഈ ലേഖനത്തിന്റെ ചില ഭാഗങ്ങള്‍ കുറച്ചു നാള്‍ മുന്‍പ് തയ്യാറാക്കിയതാണ്. അതിനാല്‍ ആണ് മമ്മൂട്ടിയുടെ ബ്ലോഗിന്റെ header എടുക്കാനായത്.
  ചില കൂട്ടിചേര്‍ക്കലുകള്‍ നടത്തി ഈ ലേഖനം ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്നു എന്നതെയുള്ളൂ.

  ReplyDelete
 3. ലാലേട്ടനെ കുറിച്ച് നന്നൈട്ടു ഇടാം കേട്ടോ...മമമൂടിയെ കുറിച്ച് ആര്‍ക്കു കേള്‍ക്കണം.....

  ReplyDelete
 4. മമ്മൂട്ടിയുടെ പുതിയ ബ്ലോഗുകൾ ഇവിടെ ഉണ്ട്..
  http://fanclubofmammootty.ning.com/profiles/blog/list?user=1kr0yx8jrf7o5

  ReplyDelete
 5. മമ്മൂട്ടിയുടെ ബ്ലോഗിന്റെ അഡ്മിൻ സേവനം നിർത്തിയതായിട്ടാണ് അറിയാൻ കഴിഞ്ഞത്...ശരിതന്നെയാണോ എന്ന് അറിയില്ല:):):):):)

  ReplyDelete
 6. അപ്പൊ, ചാണൂ,
  നമ്മടെ ബെര്‍ലിക്കിട്ടും പണി കിട്ട്യാ....

  ReplyDelete
 7. We are permanantly visiting rehman's blog, his film & his co-star's experiences well written. Rehman please act in malayalam films, you are so handsom and have very good acting talent. We would like to see you in screen with songs and dance too. we are deeply disappointed that you are not getting enough offers from malayalam despite a proven actor. We wish you all the best in 2010. Vidya/Vivek.Vikas

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts