സേവ് മുല്ലപ്പെരിയാര്‍ - 4

മ്മുടെ ബൂലോകം ബ്ലോഗ്‌ ന്യൂസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച 'സോള്‍വ്‌ മുല്ലപ്പെരിയാര്‍ ഇഷ്യൂ ,സേവ് കേരള ' എന്ന ബൂലോകത്തെ ഇ പ്രചരണം ഭൂലോകത്തേക്കും വ്യാപിപ്പിക്കുന്നു. ഇതിനു മുന്നോടിയായി തയ്യാറാക്കിയ ഫ്ലെക്സ് - പോസ്റ്റര്‍ പ്രകാശനം പ്രശസ്ത ബ്ലോഗറും കാര്‍ട്ടൂണിസറ്റും ആയ ശ്രീ സജീവ്‌ ബാലകൃഷ്ണന്‍ ഡിസംബര്‍ ഇരുപതാം തീയ്യതി മൂവാറ്റുപുഴയില്‍ വച്ച് നിര്‍വ്വഹിക്കുകയുണ്ടായി.

Sajeev B


ബ്ലോഗര്‍മാരായ ചാര്‍വ്വാകന്‍, നിസ്സഹായന്‍, ജോ, ഹരീഷ് തൊടുപുഴ , നിരക്ഷരന്‍ എന്നിവര്‍ തദവസരത്തില്‍ സന്നിഹിതരായിരുന്നു.

Sajeev B2


Sajeev B3മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കഴിഞ്ഞ മൂന്നു കൊല്ലമായി ഇടുക്കിയിലെ കെ.ചപ്പാത്ത് എന്ന പ്രദേശത്തു നടന്നു വരുന്ന സമര സമിതിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് നമ്മുടെ ബൂലോകത്തിന്റെ 3 പ്രതിനിധികള്‍ പ്രസ്തുത സമരപ്പന്തല്‍ സന്ദര്‍ശിച്ചു. സമരസമിതി നേതാക്കളോടും , അംഗങ്ങളോടും സംസാരിക്കുകയും മലയാളം ബ്ലോഗ്ഗേഴ്സിന്റെ പിന്തുണ ഇക്കാര്യത്തില്‍ അറിയിക്കുകയും ചെയ്തു. ഇതേക്കുറിച്ചുള്ള വിശദവിവരങ്ങളും , ആ നാട്ടുകാരില്‍ നിന്ന് കിട്ടിയ വാര്‍ത്തകളും വിശേഷങ്ങള്‍ക്കുമൊക്കെ ഒപ്പം, ഉദ്യോഗസ്ഥപ്രമാണിമാരുടെ അലസതയുടെ കാരണങ്ങളുമൊക്കെയടക്കമുള്ള വാര്‍ത്തകള്‍ വരും ദിവസങ്ങളില്‍ "നമ്മുടെ ബൂലോകത്തില്‍ "വായിക്കാം.


റീ ബില്ഡ് ഡാം വാര്‍ത്ത എക്സ്പ്രസ്സ്‌ ബസ്സില്‍. ഇവിടെ വായിക്കാം


12 Responses to "സേവ് മുല്ലപ്പെരിയാര്‍ - 4"

 1. വളരെ ധീരവും, അഭിനന്ദാര്‍ഹവുമായ ഇടപെടല്‍.

  നിഭാഗ്യവശാല്‍ ആര്‍ക്കും വേണ്ടാത്തെ ഒരു പ്രശ്നമായിപ്പോയി മുല്ലപ്പെരിയാര്‍ ഡാം. ബുലോര്‍ക്കു സര്‍ക്കാരിന്റേ കണ്ണ് തുറപ്പിക്കാനായെങ്കില്‍!


  നമ്മുടെ ബുലോ‍കത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു.

  ReplyDelete
 2. ആശംസകള്‍.. അഭിവാദ്യങ്ങള്‍..

  ReplyDelete
 3. വിപ്ലവകരമായ ഈ ചുവട് വയ്പ്പിനു എല്ലാ ഭാവുകങ്ങളും.....സധൈര്യം മുന്നേറുക പ്രിയ സുഹൃത്തുക്കളെ....

  ReplyDelete
 4. ഒരായിരം ആശംസകള്‍...നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പുറത്തേക്കും വ്യാപിപ്പിക്കാന്‍ കഴിഞ്ഞു എന്നറിഞ്ഞതില്‍ അതിയായി സന്തോഷിക്കുന്നു..............

  ReplyDelete
 5. മുന്നോട്ടു തന്നെ നീങ്ങട്ടെ....
  കൂടെ ഞങ്ങള്‍ എല്ലാമുണ്ട്

  ReplyDelete
 6. ആയിരമായിരം ആശംസകൾ..
  അഭിവാദ്യങ്ങൾ..
  ഞങ്ങളുണ്ട് പിന്നാലെ...
  ലക്ഷം ലക്ഷം പിന്നാലെ....

  ReplyDelete
 7. ബ്ലോഗര്‍മാര്‍ മനുഷ്യരാണെന്ന് തെളിയിക്കപ്പെടുന്നു !
  ചിത്രകാരന്റെ അഭിനന്ദനങ്ങള്‍...!!!!

  ReplyDelete
 8. ഈ പോരാട്ടം നിശ്ശബ്ദമെങ്കിലും,വാചാലമാണു..
  മുല്ലപ്പെരിയാര്‍ സിന്ദാബാദ് !!! അഭിവാദ്യങ്ങള്‍ !!!

  ReplyDelete
 9. ഈ പോരാട്ടം നിശ്ശബ്ദമെങ്കിലും,വാചാലമാണു..
  മുല്ലപ്പെരിയാര്‍ സിന്ദാബാദ് !!! അഭിവാദ്യങ്ങള്‍ !!!

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts