വീണ്ടും ഒരു ബ്ലോഗ് മീറ്റ്.

ദുബായ് ബ്ലോഗ്‌ മീറ്റിനു മുന്നോടിയായി, പ്രസ്തുത മീറ്റിനെ കുറിച്ച് വാഴക്കോടന്‍ എഴുതുന്നു.

വീണ്ടും ഒരു ബ്ലോഗ് മീറ്റ്! ബൂലോകത്ത് മീറ്റുകള്‍ എന്നും ഒരു ആവേശമാണ്. അക്ഷരങ്ങളിലൂടെ മാത്രം അറിയുന്നവര്‍ മുഖാമുഖമിരുന്ന് സൌഹ്യദങ്ങള്‍ ഊട്ടിയുറപ്പിക്കുന്ന സുന്ദര നിമിഷങ്ങള്‍. കടപ്പാടുകളുടേയും ബന്ധങ്ങളുടേയും വേലിക്കെട്ടുകളില്ലാതെ സ്നേഹാന്തരീക്ഷത്തില്‍ ഒത്ത് ചേരുക എന്നുള്ള ഒരു തീരുമാനം ഒരു ബ്ലോഗറെ സമ്പന്ധിച്ചിടത്തോളം അങ്ങേയറ്റം ആനന്ദം നല്‍കുന്ന ഒന്നാണെന്ന് ഇതിനു മുമ്പ് സാക്ഷാത്കരിക്കപ്പെട്ട പല മീറ്റുകളും നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. അത്തരം ഒരു സ്നേഹ സൌഹ്യദ കൂട്ടായ്മയാണ് യു എ ഇ ബ്ലോഗ് മീറ്റിലൂടെ ഇതിന്റെ സംഘാടകരും ഉദ്ദേശിക്കുന്നത്.

ഓര്‍മ്മയുണ്ടൊ ഈ മുഖം! എന്ന സിനിമാ ഡയലോഗ് പോലെ ഇപ്പോഴും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന മധുരമുള്ള ഒരു ഓര്‍മ്മയാണ് ചെറായി മീറ്റ്. ആ ഒരു മീറ്റില്‍ പങ്കെടുത്ത ആരോടും ഇനിയും ഒരു മീറ്റ് നടത്തണ്ടെ എന്ന് ചോദിച്ചാല്‍ രണ്ടാമതൊന്ന് ചിന്തിക്കാതെ തയ്യാറാണെന്ന് പറയും എന്ന് തന്നെയാണ് എന്റെ വിശ്വാസം. ചെറായി മീറ്റിലൂടെ നമ്മള്‍ പങ്കിട്ട സൌഹ്യദം, മനസ്സ് തൊട്ടറിഞ്ഞ സ്നേഹം,സന്തോഷം എല്ലാം മനസ്സില്‍ മധുരമുള്ള ഒരോര്‍മ്മയായി സൂക്ഷിക്കുന്ന ഒരു മീറ്റിന്റെ ഒരന്തരീക്ഷം ഒരോ മീറ്റ് സംഘടിപ്പിക്കപ്പെടുമ്പോഴും മനസ്സില്‍ ഓടിയെത്തും.“ഹരീഷാത്രെ ഹരീഷ്’ എന്നുള്ള ഒരു കളിവാക്ക് പോലും ചുണ്ടില്‍ ഇപ്പോഴും ചിരി പടര്‍ത്തുന്നെങ്കില്‍, തീര്‍ച്ചയായും നാം ഒരു മീറ്റ് അങ്ങേയറ്റം ആസ്വദിച്ചു എന്നതിന് മറ്റൊരു തെളിവ് വേണ്ട.

ഔപചാരികതയുടെ യാതൊരുവിധ കെട്ടുപാടുകളുമില്ലാതെ തികച്ചും ഒരു കുടുംബാന്തരീക്ഷത്തില്‍ അല്‍പ്പ നേരം വട്ടമിട്ടിരുന്ന് ഒരു ഒത്തുചേരല്‍ ‍,അത് തന്നെയാണ് ഈ മീറ്റ് കൊണ്ടും പ്രതീക്ഷിക്കുന്നത്.കുടുംബത്തില്‍ നടക്കുന്ന ഒരു കല്യാണത്തിന് എല്ലാവരും ഒത്ത് ചേരുന്ന പോലെയുള്ള ഒരു സംഗമം. മനസ്സില്‍ എന്നും ഓര്‍ത്ത് വെക്കാന്‍ ഒരു പിടി നല്ല മുഹൂര്‍ത്തങ്ങള്‍ ‍, സൌഹ്യദങ്ങള്‍ ‍, അനുഭവങ്ങള്‍ എല്ലാം ഈ ഒത്ത് ചേരലിലൂടെ ലഭിക്കുന്നിടത്തോളം ബൂലോകത്ത് ഇനിയും മീറ്റുകള്‍ നടക്കും എന്ന് തന്നെയാണ് എന്റെ അഭിപ്രായം.

യു എ ഇ മീറ്റിനെ സംബന്ധിച്ചിടത്തോളം, ഇതില്‍ അല്‍പ്പം പോലും ഔപചാരികത ഉണ്ടാവരുത് എന്ന് നിര്‍ബന്ധമുള്ളത് കൊണ്ട് തന്നെയാണ് ഈ മീറ്റിനെ ഒരു പിക്ക്നിക് എന്ന് വിളിക്കാന്‍ താല്പര്യപ്പെടുന്നത്. ഇതിന്റെ സംഘാടനത്തില്‍ പോലും ക്യത്യമായി ഒരാളെ നിശ്ചയിച്ച് ഓരോ പണികള്‍ ഏല്‍പ്പിച്ചിട്ടില്ല. എല്ലാവരും അവരവര്‍ക്ക് കഴിയുന്ന പോലെ ഇതിന്റെ വിജയത്തിനായി മുന്നോട്ട് വരുന്നതാണ് കാണുന്നത്. ഞാനും വരുന്നു ഞാനും വരുന്നു എന്ന് വര്‍ദ്ധിച്ച ആവേശത്തോടെ ഒരോ ബ്ലോഗര്‍മാരും പറയാനുള്ള ഉള്‍പ്രേരണ ബൂലോകത്തെ ഈ സൗഹൃദം ഒന്ന് മാത്രമാണ്. പരസ്പരം ബാധ്യതകളോ കടങ്ങളോ കടപ്പാടുകളോ ഇല്ലാത്ത, ബ്ലോഗ് എന്ന ഒരു മാദ്ധ്യമത്തിന്റെ കീഴില്‍ ഒത്ത്കൂടുമ്പോള്‍ അനുഭവപ്പെടുന്ന സ്നേഹ - സൗഹാര്‍ദ്ദ നിമിഷങ്ങള്‍ കാംക്ഷിച്ച് കൊണ്ട് തന്നെയാണ് ഓരോ ബ്ലോഗറും ഈ സൗഹൃ ലോകത്തിന്റെ ഭാഗഭാക്കാവാന്‍ താല്പര്യത്തോടെ മുന്നോട്ട് വരുന്നത്. ആ ഒരു സ്നേഹത്തിന്റേയും സൗഹൃദത്തിന്റേയും ആഴവും പരപ്പും അനിര്‍വചനീയമാണ് എന്ന് തന്നെയാണ് ഓരോ മീറ്റും നമ്മെ ഉണര്‍ത്തുന്നത്. ഈ സ്നേഹവും വിശ്വാസവും ബൂലോകത്ത് എന്നും നിലനിര്‍ത്താന്‍ ഓരോ ബ്ലോഗര്‍മാരും തയ്യാറാകണം എന്ന് കൂടി ഈ അവസരത്തില്‍ ഉണര്‍ത്തിക്കട്ടെ.

ഈ വര്‍ഷവും നമുക്കൊന്ന് കൂടണ്ടേ? എന്ന കഴിഞ്ഞ കാല മീറ്റ് അയവിറക്കിക്കൊണ്ട് ചോദിച്ച ചോദ്യത്തിന്റെ ഉത്തരമെന്നോണം ഒന്ന് മീറ്റാന്‍ തീരുമാനിച്ചാണ് ഏറ്റവും അനുയോജ്യമായ ഒരു ഒഴിവു ദിവസമായ ഡിസംബര്‍ 18, വെള്ളിയാഴ്ച ദുബൈ 'സഫ' പാര്‍ക്കില്‍ വെച്ച് ഒരു ദുബൈ മീറ്റിന് കളമൊരുങ്ങിയത്. പ്രശസ്ത ബ്ലോഗര്‍ അപ്പു, യു എ ഇ ബ്ലോഗ് കൂട്ടായ്മയുടെ ബ്ലോഗില്‍ ഈ തീരുമാനം അറിയിച്ച് പോസ്റ്റ് ഇടുകയും, അതില്‍ വളരെ ആവേശപൂര്‍വം മറ്റു ബ്ലോഗര്‍മാര്‍ കമന്റിലൂടെ അവരുടെ പങ്കാളിത്തം അറിയിക്കുകയുമാണ് ഉണ്ടായത്. പ്രതീക്ഷിച്ചതിലും അധികം പങ്കാളിത്തം ഈ ബ്ലോഗ് കൂട്ടായ്മയ്ക്ക് ലഭിച്ച സന്തോഷത്തിലാണ് ഇതിന്റെ സംഘാടക നേത്യത്വം. ഈ കൂട്ടായ്മ നല്ലൊരു പിക്ക്നിക്കിന്റെ അന്തരീക്ഷത്തില്‍ നടത്തുക എന്ന ഒരു തീരുമാനവും ഈ മീറ്റ് സംഘാടനത്തെ വേറിട്ട ഒരനുഭവമാക്കും എന്ന് തീര്‍ച്ചയാണ്.

ഇതോടനുബന്ധിച്ച് ഇത്തിരിവെട്ടം എന്ന ബ്ലോഗറുടെ പുസ്തക പ്രകാശനം ഈ കൂട്ടായ്മയില്‍ വെച്ച് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. സാര്‍ത്ഥവാഹക സംഘത്തോടൊപ്പം എന്ന പുസ്തകത്തിലൂടെ ജീവിതതിലൊരിക്കലും കണ്ടിട്ടില്ലാത്ത പരിശുദ്ധ വഴികളിലൂടെ മനസ്സു കൊണ്ടൊരു തീര്‍ത്ഥയാത്രയാണ് ഇത്തിരിവെട്ടം നടത്തുന്നത്. വളരെ ലളിതമായ രീതിയിലുള്ള ഒരു പ്രകാശനം മാ‍ത്രമേ ഗ്രന്ഥകാരന്‍ അഗ്രഹിക്കുന്നുള്ളൂ. ബ്ലോഗിലെ പേരു പോലെ തന്നെ വളരെ ചെറിയരീതിയില്‍ ഒരു ഇത്തിരിവെട്ടം കാണല്‍ ‍. കൂടാതെ കുട്ടികള്‍ക്കായി ചെറിയ മത്സരങ്ങള്‍ , ഗെയിമുകള്‍, എല്ലാം ഒരു ഒഴിവു ദിവസത്തെ ഒരു ഉത്സവമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് ഓരോ ബ്ലോഗര്‍മാരും. യാത്രാ സൌകര്യങ്ങള്‍ ഒരുക്കാന്‍ പലരും സ്വമനസ്സാലെ തയ്യാറായി വരുന്നത് ഈ കൂട്ടയ്മക്ക് തികച്ചും ആവേശം നല്‍കുന്നു എന്ന് എടുത്ത് പറയേണ്ട കാര്യം തന്നെ. ബ്ലോഗര്‍മാര്‍ക്കും കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും ഈ ബ്ലോഗ് മീറ്റ് നല്ലൊരു അനുഭവമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് ഇതിന്റെ സംഘാടക നേത്യത്വത്തിലുള്ളവര്‍ ‍. 88 ല്‍പ്പരം ബ്ലോഗേഴ്സും അവരുടെ കുടുംബവുമൊക്കെ അടക്കം 115 പേരിലധികം പേര്‍ പങ്കെടുക്കാന്‍ പോകുന്ന ഈ മീറ്റും മനസ്സില്‍ എന്നും മധുരമുള്ള ഓര്‍മ്മകള്‍ സമ്മാനിക്കുന്ന മറ്റൊരു മീറ്റായി മാറും എന്ന് പ്രതീക്ഷിക്കാം. കൂടുതല്‍ മീറ്റ് വിവരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കുമായി ഈ മീറ്റിന്റെ വിജയകരമായ പര്യവസാനത്തിനായി നമുക്ക് കാത്തിരിക്കാം.

6 Responses to "വീണ്ടും ഒരു ബ്ലോഗ് മീറ്റ്."

 1. എത്രയും പെട്ടെന്നു മീറ്റൂ.............
  എന്നിട്ടു ധാരാളം ഫോട്ടോകള്‍ പോസ്റ്റൂ‍...

  വിജയാശംസകല്‍!

  ReplyDelete
 2. മീറ്റിനു കൂടണമെന്നുണ്ട്. പക്ഷേ ഒരു രക്ഷയില്ലല്ലോ.

  എല്ലാ ആശംസകളും.

  ReplyDelete
 3. മീറ്റ് ഇതിനകം വളരെ നല്ല രീതിയില്‍ കഴിഞ്ഞിരിക്കുന്നു. ഇനി നമ്മള്‍ക്ക് പോസ്റ്റ് മീറ്റ് പോസ്റ്റുകള്‍ക്കായി കാത്തിരിക്കാം. അസൂയയോടെ :)

  ReplyDelete
 4. rebuilddam.blogspot.com ലിൻകുകൾ പ്രവർത്തനഷമമല്ല.ഉടൻ ശെരിയാക്കുമെന്ന് പ്രതീഷിക്കുന്നു

  ReplyDelete
 5. ആഹാ! മീറ്റും ഈറ്റും ഒക്കെ കഴിഞ്ഞോ?
  പടമെവിടെ?

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts