'നമ്മുടെ ബൂലോകം ' പുതിയൊരു പദ്ധതി കൂടി ആവിഷ്കരിക്കുന്നു.
പഠനത്തില്‍ മുന്നോക്കം നില്ക്കുന്നതും എന്നാല്‍ സാമ്പത്തികമായി തീരെ അവശ നിലയിലുള്ളതുമായ ഒരു വിദ്യാര്‍ഥിയുടെ പ്ലസ് ടു വരെയുള്ള പഠനചിലവുകള്നമ്മുടെ ബൂലോകത്തിന്റെ അമേരിക്കയിലുള്ള രണ്ടു അഭ്യുദയ കാംക്ഷികള്‍ നേതൃത്വം കൊടുക്കുന്ന " RAYS OF HOPE " എന്നാ സുഹൃത്ത് കൂട്ടായ്മ നിര്‍വ്വഹിക്കുന്നു. ഈ ഒരു കുട്ടിയെ കണ്ടെത്താനുള്ള അവസരം എല്ലാ ബ്ലോഗ്ഗേഴ്സിനും നല്കുന്നു.
നിബന്ധനകള്‍ :
1.അടുത്ത ആദ്യയന വര്‍ഷം ജൂണ്‍ മുതല്‍ ആയിരിക്കും പഠന ചിലവുകള്‍ വഹിക്കുക. കുട്ടിയെ നിര്‍ദ്ദേശിക്കുന്നതിനുള്ള അവസാന തീയ്യതി 2010 ഫെബ്രുവരി 15 .
2.നിലവില്‍ അഞ്ച് മുതല്‍ പത്തു വരെ യുള്ള ക്ലാസില്‍ പഠിക്കുന്ന കുട്ടികളില്‍ എഴുപതു ശതമാനത്തിനു മുകളില്‍ മാര്‍ക്ക് ലഭിക്കുന്ന കുട്ടികളില്‍ നിന്നും ആണ് അപേക്ഷ സ്വീകരിക്കുന്നത്.

3.കേരളത്തില്‍ ഉള്ളവര്‍ക്ക് മാത്രമേ അപേക്ഷികാനാവൂ.
4.പ്രത്യേക ജാതിയോ മതമോ പരിഗണിക്കുന്നതല്ല. എല്ലാവര്ക്കും തുല്യ പരിഗണനയായിരിക്കും നല്‍കുന്നത്.
5.പഠനോപകരണങ്ങള്‍, യൂണിഫോം, ഫീസ് എന്നിവയ്ക്കുള്ള ചിലവുകള്‍ ആണ് നല്‍കുക.
6.മികച്ച പഠന നിലവാരം പുലര്‍ത്തുന്നു എന്നതിന്റെ തെളിവിലേക്കായി സ്കൂള്‍ ഹെഡ് നല്കുന്ന സാക്ഷ്യപത്രം നിര്‍ബ്ബന്ധമാണ്.
7.തൊട്ടു മുന്നത്തെ വര്‍ഷത്തെ പഠന നിലവാരം തെളിയിക്കുന്നതിനായി ആ വര്‍ഷത്തെ മൂന്നു പരീക്ഷകളുടെയും മാര്‍ക്കുലിസ്റ്റ് പ്രധാന അദ്ധ്യാപകന് സാക്ഷ്യപ്പെടുത്തിയിരിക്കണം.
8.ഈ വര്‍ഷം കഴിഞ്ഞ പരീക്ഷകളുടെ മാര്‍ക്ക് ലിസ്റ്റും പ്രധാന അദ്ധ്യാപകന് സാക്ഷ്യപ്പെടുത്തി നല്‍കണം.
9.തിരഞ്ഞെടുക്കുന്ന കുട്ടിയുടെ ഈ വര്‍ഷാവസാന പരീക്ഷയുടെ മാര്‍ക്കും പരിഗണിക്കപ്പെടുന്നതായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികളുടെ സാഹചര്യങ്ങള്‍ നമ്മുടെ ബൂലോകം പ്രധിനിധികള്‍ നേരില്‍ കണ്ടു മനസ്സിലാക്കുന്നതാണ്. അന്തിമ തീരുമാനം RAYS OF HOPE നു ആയിരിക്കും.
10.പഠിക്കുന്ന സ്കൂളിന്റെ മേല്‍വിലാസവും പ്രധാന അധ്യാപകനെ ബന്ധപ്പെടുവാനുള്ള നമ്പരും കുട്ടിയുടെ രക്ഷകര്‍ത്താവിന്റെ വിലാസവും ഫോണ്‍ നമ്പരും ഞങ്ങളുടെ nammudeboolokam@gmail.com മെയിലില്‍ മാത്രം നല്‍കുക. ഈ കുട്ടിയെ നിര്‍ദ്ദേശിക്കുന്ന ബ്ലോഗരുടെ വിലാസവും ഫോണ്‍ നമ്പരും നല്‍കണം.
ഒരറിയിപ്പ് ...
ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന നിര്‍ധനരായ കുട്ടികളെ ഇത് വരെ നമ്മുടെ ബൂലോകം വായനക്കാര്‍ക്ക് നിര്‍ദ്ദേശിക്കാന്‍ കഴിയാതെ വന്നതിനാലും ,
ഇതിനു നിര്‍ദ്ദേശിച്ചിരുന്ന സമയ പരിധി കഴിഞ്ഞതിനാലും, മറ്റു മേഖലയില്‍ നിന്നും അര്‍ഹരായ കുട്ടികള്‍ക്ക് അവസരം ലഭിക്കേണ്ടാതിനാലും ,
ശ്രീ റെജി മാണി, അനൂപ് എന്നിവര്‍ നല്‍കാമെന്നു പറഞ്ഞ സഹായത്തിനു അകമഴിഞ്ഞ നന്ദിയും രേഖപ്പെടുത്തി ക്കൊണ്ട് ഈ പദ്ധതി പിന്‍വലിക്കുന്നതായി
ഞങ്ങള്‍ അറിയിക്കുന്നു.
നമ്മുടെ ബൂലോകം ടീമിന് വേണ്ടി,
ജോ
പ്രസാധകന്
2010 ഫെബ്രുവരി 24
ആശംസകള്‍
ReplyDeleteഇത്തരം സുമനസ്സുകള്‍ ആണ് ഇന്നും ലോകത്തെ നിലനിര്ത്തിപോവുന്നത്. ആശംസകള്‍
ReplyDeleteനമ്മുടെ ബൂലോകം ഏര്‍പ്പെടുത്തിയ ഈ പദ്ധതിയില്‍ സഹകരിക്കാന്‍ താല്‍പ്പര്യം അറിയിച്ചു പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു പ്രശസ്ത ബ്ലോഗര്‍ സാമ്പത്തിക സഹായ വാഗ്ദാനവുമായി വന്നിരിക്കുന്നു.
ReplyDeleteസന്മനസ്സിന് നന്ദി . ഇത് പോലെ പദ്ധതിയില്‍ കൂടുതല്‍ സഹകാരികള്‍ ഉണ്ടാവുകയാണെങ്കില്‍ കൂടുതല്‍ കുട്ടികളെ സ്പോന്സര് ചെയ്യുന്നതാണ്.
nice
ReplyDeleteറെജിയുടെയും, അനൂപിന്റെയും ഈ തീരുമാനത്തിനു ഒരു സലാം. ദൈവം നിങ്ങളെ അനവധിയായി അനുഗ്രഹിക്കട്ടെ... എല്ലാവിധ ആശംസകളും.
ReplyDeleteസസ്നേഹം,
സെനു, പഴമ്പുരാണംസ്
നമ്മുടെ സ്കൂള്‍ ബ്ലോഗുകള്‍ക്കൊക്കെ ഒരു മെസ്സേജ് കൊടുക്കുന്നത് നന്നായിരിക്കു.
ReplyDeleteഈയടുത്ത ദിവസങ്ങളില്‍ പ്രവേശന പരീക്ഷ എഴുതി മെഡിസിന് സീറ്റ് കിട്ടിയിട്ടും പഠിക്കാന്‍ സാമ്പത്തികം ഇല്ലാതെ വിഷമിച്ച് നില്ക്കുന്ന ഒരു കുട്ടിയുടെ വാര്‍ത്ത കാണാനിടയായി. ഇതിപ്പോള്‍ പ്ലസ് 2 വരെ മാത്രമുള്ള സാമ്പത്തികസഹായം ആയതുകൊണ്ട് ആ കുട്ടിക്ക് ഉപകരിക്കില്ല എന്നതില്‍ ദു:ഖമുണ്ട്.
ReplyDeleteറെജിക്കും അനൂപിനും അജ്ഞാതനായ ആ പ്രശസ്ത ബ്ലോഗര്‍ക്കും നല്ലതുവരെട്ടെ.
മിടുക്കരും നല്ലവരുമായ ജേര്‍ണലിസം വിദ്യാര്‍ത്ഥികളെ കൂടി ഉള്‍പ്പെടുത്താമായിരുന്നു..
ReplyDelete(ഓഫ് ആയിരുന്നേ, തല്ലാന്‍ വരല്ലേ... )
നല്ല സംരഭം, എല്ലാ വിധ ആശംസകളും..
All the best !!!
ReplyDeleteThis comment has been removed by the author.
ReplyDeleteആ സുമനസ്സുകൾക്ക് നല്ലതു വരട്ടെ...പുതിയ സംരംഭത്തിന് ആശംസകൾ...
ReplyDeleteനല്ലൊരു സംരഭമാണ്. എല്ലാം ആശംസകളും.
ReplyDeleteആശംസകള്‍
ReplyDeleteഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന നിര്‍ധനരായ കുട്ടികളെ ഇത് വരെ നമ്മുടെ ബൂലോകം വായനക്കാര്‍ക്ക് നിര്‍ദ്ദേശിക്കാന്‍ കഴിയാതെ വന്നതിനാലും ,
ReplyDeleteഇതിനു നിര്‍ദ്ദേശിച്ചിരുന്ന സമയ പരിധി കഴിഞ്ഞതിനാലും, മറ്റു മേഖലയില്‍ നിന്നും അര്‍ഹരായ കുട്ടികള്‍ക്ക് അവസരം ലഭിക്കേണ്ടാതിനാലും ,
ശ്രീ റെജി മാണി, അനൂപ് എന്നിവര്‍ നല്‍കാമെന്നു പറഞ്ഞ സഹായത്തിനു അകമഴിഞ്ഞ നന്ദിയും രേഖപ്പെടുത്തി ക്കൊണ്ട് ഈ പദ്ധതി പിന്‍വലിക്കുന്നതായി
ഞങ്ങള്‍ അറിയിക്കുന്നു.
നമ്മുടെ ബൂലോകം ടീമിന് വേണ്ടി,
ജോ
പ്രസാധകന്
2010 ഫെബ്രുവരി 24