ഭാരതത്തിലെ രണ്ടു മൂന്നു സംസ്ഥാനങ്ങളിലും, അയല്‍ രാജ്യങ്ങളിലുമായി പടര്‍ന്നു കിടക്കുന്ന ഹിമാലയം സാഹസിക സഞ്ചാരികള്‍ക്കും, തിര്ത്ഥാടകര്ക്കും എന്നും ആവേശം പകരുന്ന സ്വര്‍ഗ്ഗ ഭൂമി തന്നെ.ഉത്തര്‍ ഘണ്ടിലെ ഗഡ്വാള് ജില്ലയിലെ ഹിമാലയന്‍ പുണ്യ നഗരങ്ങളും ,നദീതീരങ്ങളും, ഒരുകാലത്തു മുനിമാരുടെയും ഉഗ്രതാപസന്മാരുടെയും സര്വ്വസംഗ പരിത്യാഗികളായ ഋഷിവര്യന്മാരുടെയും വിഹാര രംഗങ്ങളായിരുന്നു. രാമായണത്തിലേയും മഹാഭാരതത്തിലേയും മാത്രമല്ല, അതിനും വര്‍ഷങ്ങള്‍ക്കു മുന്‍പ് എഴുതപ്പെട്ട, വേദ ഉപനിഷത്തുക്കളുടെയും രചനയ്ക്കു വേദിയൊരുങ്ങിയതും ഈ തപോ ഭൂമി തന്നെ! പ്രസ്തുത ഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കപ്പെട്ട മിക്ക സ്ഥലങ്ങളും, ഇന്നു സഞ്ചാരികള്‍ക്കു ഇവിടെ കാണാം.
അവിചാരിതമായാണ് നവംബര്‍ അവസാനം വേദപുരാണേതിഹാസങ്ങള്‍ക്ക് രംഗവേദിയൊരുക്കിയ ഹിമാലയ ഗ്രാമങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം കിട്ടിയത്. എങ്കിലും ഈ ആഗ്രഹം ഹൃദയത്തില്‍ മൊട്ടിട്ടിട്ട് വര്‍ഷങ്ങള്‍ ഏറെയായി. വളര്‍ന്ന സാഹചര്യങ്ങള്‍ കൊണ്ടോ, വായിച്ച പുസ്തകങ്ങളുടെ സ്വാധീനം കൊണ്ടോ, ഹൈന്ദവ ദര്ശനങ്ങളൊടു ഒരു കമ്പം വിദ്യാഭ്യാസ ജീവിതത്തിന്റെ അവസാനമായപ്പോഴേക്കും മനസ്സില്‍ ഉടലെടുത്തിരുന്നു. ഭാഷയുടെ ദുര്‍ഗ്രഹതയും, ഗുരുക്കന്മാരുടെ അപര്യാപ്തതയും ഈ മഹത്തായ ദര്‍ശനങ്ങളുടെ യഥാര്‍ത്ഥ അന്തസത്ത ഗ്രഹിക്കുന്നതില്‍ തടസ്സമായി നിന്നു. എന്നാല്‍ പിന്തിരിയാന് തയ്യാറല്ലായിരുന്നു. അങ്ങിനെയാണ് ആ ‘അറിവിന്റെ ഹിമാലയം‘ കീഴടക്കണമെന്നു ആഗ്രഹവുമായി വര്ങ്ങള്ക്കു മുന്‍പ് ഒരു ഗുരുവിനെ ത്തേടി ആരോരുമറിയാതെ ഒരു ആശ്രമത്തില്‍ അഭയം തേടിയത്. (ആ കഥകളുടെ അപൂര്‍ണ്ണ ചിത്രം
എല്ലാവരുടേതുമെന്നപോലെ തന്നെ, ജീവിതം വളരെ അപ്രതീക്ഷിതമായ വഴികളിലൂടെ തന്നെയാണ് ഒഴുകിയത്! അന്വേഷിച്ചതു കണ്ടെത്തിയില്ല, കണ്ടെത്തിയതോ, ഒട്ടും പ്രതീക്ഷിക്കാത്തതും! ആഗ്രഹിക്കാത്തത് ലഭിച്ചാലും, പിന്നെ അതിനു സ്നേഹിച്ചു തുടങ്ങുക എന്നത് ഒരിക്കലും പിടി തരാത്തെ മനസ്സിന്റെ ഓരോ വിക്രിയകളാണല്ലോ!
കാലം കഴിഞ്ഞു.വിശ്വാസ വിചാരങ്ങള്‍ ആകെ മാറി. എങ്കിലും, ഋഷികേശും, ബദരീനാഥും, ഗംഗോത്രിയുമെല്ലാം മോഹിപ്പിക്കുന്ന സ്വപ്ന ദേശങ്ങളായിത്തന്നെ മനസ്സില്‍ കിടന്നു. ആ സ്വപ്നങ്ങളുടെ സാക്ഷാല്ക്കരണത്തിനാണ് ഇപ്പോള്‍ വഴിയൊരുങ്ങിയിരിക്കുന്നത്.
യാത്ര കേരളം മുതല്‍ ട്രെയിനില്‍ രണ്ടാം ക്ലാസില്‍ തന്നെ വേണമെന്നു ശഠിച്ചത്, സഹയാത്രികനും പഴയ സുഹൃത്തുമായ ബ്രഷ്നേവ് ആയിരുന്നു. ഒരിക്കല്‍ മാത്രമേ എ.സി. കോച്ചില്‍ യാത്ര ചെയ്തിട്ടുള്ളു.ഇന്ത്യ മുഴുവന്‍ എന്റെ തലിയിലാണ് പണിതിരിക്കുന്നതെന്നും, തലയനക്കിയാന് എല്ലാം താഴെ വീഴുമെന്ന മട്ടില്‍ ബലം പിടിച്ചിരിക്കുന്ന ഉദ്യോഗസ്ഥരും,ബിസിനസ്സുകാരും നിറഞ്ഞ എ സി കോച്ചില്‍ ഇനി യാത്രയില്ലെന്നു അന്നേ തീരുമാനിച്ചതായിരുന്നു.
ബ്ലോഗ്ഗര്‍ ജോയും നാട്ടുകാരനും രാവിലെ തന്നെ റെയില്‍വേ സ്റ്റേഷനിലെത്തിയിരുന്നു.ബഹറിനില്‍ നിന്ന് വന്നതായത് കൊണ്ട് ഹീറോ " നട്ടപ്പിരാന്തനെ " കുറിച്ച് ജോ ചോദിച്ചു. ആളെ കണ്ടിട്ടുണ്ടോ എന്നതായിരുന്നു ചോദ്യം.
നാട്ടുവിനെക്കുറിച്ചുള്ള സത്യാവസ്ഥ ഞാന്‍ വെളിപ്പെടുത്തി.
" നിങ്ങള്‍ വിചാരിക്കുന്ന പോലത്തെ ആളൊന്നുമല്ല കക്ഷി. ഒരു പഞ്ച പാവം . നേരെ ചൊവ്വേ ഒന്ന് വാ തുറന്നു സംസാരിക്കുക പോലുമില്ല. വല്യ നാണക്കാരനാ ...
പക്ഷെ കീ ബോര്‍ഡും മോണിട്ടറും കണ്ടാ ആള്‍ടെ പിടി വിട്ടു പോകും....പിന്നെ എന്തൊക്കെയാ ആ മനസ്സീന്നു വരണെന്നു ഒരു പിടീ കിട്ടില്ല്യാ "
ഉടന്‍ തന്നെ ബഹറിനിലുള്ള നട്ടപ്പിരാന്തനെ കണക്ട് ചെയ്തു. എല്ലാവരും സംസാരിച്ചു.
“സജ്ജിവേട്ടനെ ഒന്നു പോയി കണ്ടാലോ?” ജോയുടെതാണ് ചോദ്യം. എല്ലാവരും തലകുലുക്കി.
സജീവിന്റെ ഉപവിഷ്ടാസ്ഥാനമായ വരുമാനനികുതി ആലയത്തിന്റെ പതിനെട്ടാം പടി ഞാന്‍ കയറിയത് ഒരു സൂപ്പര്ഫാസ്ടിനെക്കാളും വേഗത്തിലായിരുന്നു. മുപ്പതുകളുടെ മദ്ധ്യേ നടക്കുന്ന ജോയും നാട്ടുകാരനും അല്‍പ്പം കഴിഞ്ഞുആണ് മുകളില്‍ എത്തിയത്.
കണ്ട പാടെ സജീവ് പറഞ്ഞു..."സജി ഭയങ്കര ചെറുപ്പം ആയിരിക്കുന്നു. ചെറായി മീറ്റില്‍ വച്ച് കാണുമ്പോള്‍ ഇതിലും പ്രായമുണ്ടായിരുന്നു."
ഞാന്‍ പറഞ്ഞു..." ഓ, അതിനു പ്രത്യേകിച്ച് രഹസ്യമൊന്നുമില്ലെന്നെ.....എനി
"അപ്പൊ വീണ്ടുമൊരു കല്യാണ പ്രായം ആയി വരുന്നു.." ഇതുസജീവ് ആക്കിയതാണോ ? ഒരു സംശയം.........
ഋഷികേശിലേക്കാണ് യാത്ര എന്നു പറഞ്ഞപ്പോള്‍,തന്നെ സജ്ജീവേട്ടന് സ്കെച്ചു പെന്നും പേപ്പറും എടുത്തു.
എന്റെ കാരിക്കേച്ചര്‍ വരക്കാനുള്ള സജീവിന്റെ ശ്രമം ആണെന്നറിഞ്ഞപ്പോള്‍ ഒരു മഹര്‍ഷിയെ പ്പോലെ ധ്യാന നിമഗ്നനായി ഞാന്‍ കണ്ണടച്ച് ഇരുന്നു. ഇടക്കെപ്പോഴോ ഒരു കണ്ണാല്‍ ഒളികണ്ണിട്ടു നോക്കിയപ്പോള്‍ പുലിത്തോലില്‍ പുള്ളികളിടുന്ന സജീവിനെ കണ്ടു. വീണ്ടും ധ്യാന നിമഗ്നനായി......
"നോക്കൂ..." ചിത്രം പൂര്‍ത്തിയാക്കി ഉയര്‍ത്തിപ്പിടിച്ച സജീവിനെ ഞാന്‍ നോക്കി. ആദ്യ നോട്ടം പുലിത്തോലിലെക്കായിരുന്നു. "ശെടാ ..." പുലിത്തോലിനു പകരം ഒരു തോര്‍ത്ത്..... പുള്ളിക്ക് പകരം നാണയങ്ങള്‍ !......കിട്ടിയ നേരം കൊണ്ട് പണി വച്ച് തന്ന സജീവിനെ രൂക്ഷമായി ഒന്ന് നോക്കി.
‘പുലി‘ അല്ലെങ്കിലും, പുലിത്തോലില്‍ ഇരിക്കുകയെങ്കിലും ആകാമല്ലോ എന്ന എന്റെ അതി മോഹത്തിനാണ് സജീവ് പാര പണിതിരിക്കുന്നത് പക്ഷെ ആ മുഖത്തെ നിഷ്കളങ്ക ചിരി കണ്ടപ്പോള്‍ എനിക്കും ചിരി മാറ്റി വയ്ക്കാനായില്ല.
താപസ്സന്റെ വയറിന്റെ ഭാഗത്ത് ആറു വൃത്തം വരച്ചിട്ട് സജ്ജീവേട്ടന് ഗൌരവത്തില്‍ ഒരു ചോദ്യം:-
“ഇത് എന്താണെന്നു അറിയാമോ?”. എല്ലാവരും ഒന്നു പരുങ്ങി.
“സിക്സ് പാക്ക് മസില്” എല്ലാവരും പൊട്ടിച്ചിരിച്ചു പോയി
മുഖം എന്റേതു പോലെയുണ്ടെങ്കിലും, ശരീരം നടന് കൃഷ്ണന് കുട്ടിയുടെതു പോലെയാണിരിക്കുന്നത്.
സഭാഷണം സ്വാഭാവികമായും കുടുംബ വിഷയത്തില്‍ തന്നെ എത്തി.
“എന്റെ ഭാര്യ ഒരു അസാമാന്യ പാചക വിദ്ഗ്ദയാണ് കെട്ടോ!ആളൊരു മ്യൂസിക് ടീച്ചറാ...പക്ഷെ ആളുണ്ടല്ലോ ശരിക്കും ഒരൊന്നൊന്നര കൈപപുണ്യക്കാരത്തിയാ......ഞാന്‍ ഊണേശ്വരം തുടങ്ങിയതിനു പിന്നില്‍ ഈ മഹതിയാ.... ” കാര്‍ട്ടൂണിസ്റ്റ്.
“അതു പിന്നെ ശരീരം കണ്ടാലറിഞ്ഞുകൂടെ“ ജോയുടെ മറുപടി.
“ നിങ്ങള്‍ എവിടെ നിന്നായിരുന്നു ഫോണ്‍ ചെയ്തത്?”
“BTH ല്‍ ബ്രേക് ഫാസ്റ്റ് കഴിക്കുകയായിരുന്നു” നാട്ടുകാരന് പ്രിന്‍സ്
“ഉം“ സജീവേട്ടന് ഒന്നു ഇരുത്തിമൂളിയിട്ടു തുടര്‍ന്നു “ അവിടുത്തെ പ്രഭാത ഭക്ഷണം തരക്കേടില്ല, പക്ഷേ, ഊണു അവിടുന്നു കഴിക്കരുത് മഹാ മോശംBTH ലെ ഊണ് വിളമ്പുന്ന വാഴയില അതിമനോഹരം. കേറി ക്കിടക്കാന്‍ തോന്നും. പക്ഷെ ഊണ് പോരാ.....അവിയല്‍ വിളംബിയാ അതില്‍ ഒരു ടാഗ് കുത്തി വയ്ക്കണം. ഇത് അവിയല്‍ എന്നും പറഞ്ഞു.....ഊണുണ്ടാക്കുന്ന കാര്യത്തില്‍ എന്റെ ഭാര്യ തന്നെ വിദഗ്ധ ."
പാചക വിദഗ്ദയുടെ കൈപ്പുണ്യമറിയാന്‍ ഞങ്ങളേയും വിളിക്കുമന്നു വിചാരത്തില്‍ ഞങ്ങള്‍ മൂവരും ബുദ്ധിപരമായ മൌനം പാലിച്ചു.
കാര്യങ്ങള്‍ക്കു പുരോഗതിയില്ലെന്നു മനസ്സിലാക്കി പിന്നെ കാണാം എന്നു പറഞ്ഞു ഞങ്ങള്‍ ഇറങ്ങി.
ധാര മുറിയാതെ പെയ്യുന്ന മഴപോലെ, നര്‍മ്മത്തില്‍ ചാലിച്ച സജ്ജീവേട്ടന്റെ സംഭാഷണം ഞങ്ങളെ എല്ലാവരേയും രസിപ്പിച്ചു
സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ തോന്നി,ഈ വലിയ മനസ്സിനെ വഹിക്കാന്‍ ഇത്രയും വലിയ ശരീരം തന്ന വേണം!
യാത്ര പറഞ്ഞിറങ്ങി സ്റ്റേഷനില്‍ എത്തിയപ്പോഴേക്കും ട്രെയിന്‍ എത്താന്‍ സമയമായിരുന്നു.
വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ട്രെയിന്‍ യാത്ര മനസ്സിനെ വര്‍ഷങ്ങള്‍ പിന്നിലേക്കു കൊണ്ടുപോയി. ജോലി തേടി
ബോംബയില്‍ എത്തിയതുമുതല്‍ അനുഭവിച്ച കഷ്ടത നിറഞ്ഞ നാളുകള്‍ ഓര്‍മ്മിപ്പിച്ച തീവണ്ടി യാത്ര തുടക്കത്തില്‍ ത്തന്നെ അവിസ്മരണീയമായ അനുഭവമായി.
ബോംബയില്‍ എത്തിയതുമുതല്‍ അനുഭവിച്ച കഷ്ടത നിറഞ്ഞ നാളുകള്‍ ഓര്‍മ്മിപ്പിച്ച തീവണ്ടി യാത്ര തുടക്കത്തില്‍ ത്തന്നെ അവിസ്മരണീയമായ അനുഭവമായി.
ട്രെയിനില്‍ ഇരിക്കുമ്പോള്‍ ഓര്‍ക്കുകയായിരുന്നു- കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അവധിദിനങ്ങള്‍ ഒരു പ്രത്യേക അനുഭവും നല്‍കാറില്ല. എന്നാല്‍, പ്രവാസ ജീവിതത്തിന്റെ ആദ്യകാലങ്ങളില്‍ അങ്ങിനെയൊന്നുമല്ലായിരുന്നു. അവധിക്കാലയാത്രകള്‍ മിക്കവാറും ബസ്സില്‍ തന്നെയായിരുന്നു. അടുത്തിരിക്കുന്ന അപരിചിതരോടു സംസാരിച്ച്, മുട്ടിയുരുമ്മിയിരുന്നു സൊറ പറഞ്ഞ്,വഴിയോര കാഴ്ചകള്‍ കണ്ടു കണ്‍കുളിര്‍ത്ത്, ബസ്സിന്റെ വശങ്ങളിലെ കമ്പിയില്‍ ചാരിയിക്കിടന്നു മയങ്ങി- ഇങ്ങനെയൊക്കെ നടത്താറുള്ള യാത്രകള്‍ ഒരു രസം തന്നെയായിരുന്നു. ബസ്സിറങ്ങിയാല്‍ കുറെ ദൂരം നടക്കണമായിരുന്നു വീട്ടിലെത്താന്‍. വഴിയില്‍ കാണുന്ന സകലചരാങ്ങളോടും മിണ്ടിയും പറഞ്ഞും മാടക്കടയില്‍ നിന്നും സോഡ വാങ്ങിക്കുടിച്ചും ഉള്ള ആ നടത്തങ്ങളൊന്നും ഇന്ന് ഇല്ല. വീടു വരെ ടാറിട്ട റോഡായി, സഞ്ചരിക്കാന്‍ വാഹനങ്ങളായി.എയര്‍പോര്‍ട്ടില്‍ നിന്നു കയറിയാല്‍, തിരിച്ചു പോരാന്‍ എയര്‍പോര്‍ട്ടില്‍ എത്തുമ്പോഴാണ് കാറില്‍ നിന്നും ഇറങ്ങുന്നത്. ഹൈറേഞ്ചിലെ കുളിര് കാറ്റിനേക്കാള്‍ തണുത്ത ശീതികരിച്ച കാറില്‍ ഇരിക്കുമ്പോല്, നാടും , നാട്ടാരും മാത്രമല്ല എന്നും മനസ്സില്‍ സൂക്ഷിക്കുന്ന ഒരു പിടി നല്ല ഓര്‍മ്മകള്‍ പോലും അന്യമാവുന്നത് അറിഞ്ഞില്ല. ‘നാട്ടില്പോക്ക്‘ ഒരു സുഖവും നല്‍കാറില്ല എന്നു മാത്രം വളരെ വൈകി തിരിച്ചറിഞ്ഞു.
അതുകൊണ്ട് തന്നെയാവണം, ട്രെയിന്‍ യാത്ര ഇത്രത്തോളം ആസ്വാദ്യകരമായി തോന്നിയത്.
ആദ്യ ദിവസം നേരം പുലര്‍ന്നപ്പോള്‍ ഒരു കുറിയ സ്വാമി കാഷായ വസ്ത്രവും അതേ നിറത്തിലുള്ള തൊപ്പിയും ധരിച്ച് ഞങ്ങളുടെ എതിര്‍വശത്തിലുള്ള സീറ്റില്‍ ഇരിക്കുന്നു. ബാബാ മഥുരയില്‍ സ്വന്തം ആശ്രമിത്തിലേക്കു പോവുകയാണത്രേ!ദേശാടനത്തിനറങ്ങി യതാണ്.കൂടെ രണ്ടു വൃദ്ധ ശിഷ്യന്മാരും ഉണ്ട് . ആശ്രമത്തില്‍ ആകെ എത്ര് അന്തേ വാസികള്‍ ഉണ്ടെന്ന എന്റെ ചോദ്യത്തിനു ഒരു കൂസലും കൂടാതെ ഉടന്‍ മറുപടി വന്നു:-
“ ആയിരത്തിനടുത്തു വരും!” ഒട്ടും വിശ്വസിക്കാന്‍ തോന്നിയില്ല.
എങ്കിലും ഞങ്ങള്‍ ഋഷികേശിലേക്കാണ് എന്നു പറഞ്ഞപ്പോള്‍ ബാബാ വളരെ സ്നേഹത്തോടെ സംസാരിച്ചു. ശീതകാലത്തു നാലു ധാമങ്ങളും മഞ്ഞു മൂടുമെന്നും ,അതുകൊണ്ട് ക്ഷേത്രങ്ങള്‍ അടച്ചിടും എന്നതും ബാബായില്‍ നിന്നും കിട്ടിയ പുതിയ അറിവുകളായിരുന്നു. ആഗ്രയ്ക്കടുത്ത് മഥുരയില്‍ എത്തിയപ്പോള്‍ സ്വാമികളും ശിഷ്യന്മാരും ഇറങ്ങി. പോകുന്നതിനു മുന്‍പ് ഹൃഷികേശ് യാത്ര കഴിഞ്ഞു സമയമുണ്ടെങ്കില്‍ തന്റെ ആശ്രമം സന്ദര്‍ശിക്കണമെന്നു സ്നേഹത്തോടെ ക്ഷണിക്കാനും ബാബാ മറന്നില്ല.
ഉത്തരേന്ത്യന്‍ ഗ്രാമങ്ങള്‍ കണ്‍കുളിര്‍ക്കെ കണ്ട്, സഹയാത്രികരുമായി സല്ലപിച്ചു രണ്ടാം ദിവസം ദില്ലിയിലെ നിസ്സാമുദ്ദീന്‍ സ്റ്റേഷനില്‍ ഇറങ്ങിയപ്പോള്‍ ഉച്ച കഴിഞ്ഞു.
ഉത്തരേന്ത്യന്‍ ഗ്രാമങ്ങള്‍ കണ്‍കുളിര്‍ക്കെ കണ്ട്, സഹയാത്രികരുമായി സല്ലപിച്ചു രണ്ടാം ദിവസം ദില്ലിയിലെ നിസ്സാമുദ്ദീന്‍ സ്റ്റേഷനില്‍ ഇറങ്ങിയപ്പോള്‍ ഉച്ച കഴിഞ്ഞു.
ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷനില്‍ (BRO) എഞ്ചിനീയര്‍ ആയ സുനിലും, എച്ച് സി സിയിലെ പ്രോജക്ക്ട് എഞ്ചിനീയര്‍ പ്രമോദും റയില്‍വേസ്റ്റേഷനില്‍ എത്തിയിരുന്നു. എല്ലായാത്രകളിലേയും സന്തത സഹചാരിയായ ജെയ്സന് ബഹറിനില്‍ നിന്നും വൈകുന്നേരം ഏഴുമണിക്ക് എയര്‍പോര്‍ട്ടില്‍ എത്തും.
ഏഴുമണി വരെയുള്ള സമയം പ്രമോദിന്റേയും സുനിലിന്റേയും കൂടെ ചിലവഴിച്ചു. 17വര്‍ഷങ്ങള്‍ക്കുശേഷം കാണുകയാണ് ഇരുവരേയും. ഡല്‍ഹിയിലെ കാഴ്ചകള്‍ കണ്ടും, കലാലയ ജീവിതത്തിലെ ഓര്‍മ്മകള്‍ പങ്കുവച്ചും നടന്നപ്പോള്‍ സമയം പോയതു അറിഞ്ഞില്ല. ദില്ലിയില്‍ പുതുതായി പണികഴിപ്പിച്ച ‘അക്ഷര്‍ ധാം‘ കാണണമെന്നു ആഗ്രഹം ഉണ്ടായിരുന്നു. എന്നാല്‍ സമയക്കുറവു മൂലം മടങ്ങിവരുമ്പോള്‍ കാണാം എന്നു തീരുമാനിച്ചു.
തുടര്‍ന്നുള്ള യാത്രയില്‍ ബ്രഷ്നേവും ജയ്സണും ആണ് സഹയാത്രികര്‍. രാത്രി തന്നെ ഡല്‍ഹിയിനിന്നും 235 കി. മി യാത്ര ചെയ്ത് ഉത്തര്‍ ഘണ്ടിന്റെ തലസ്ഥാനമായ ഡഹ്റാഡൂണില്‍ എത്തണം.
“ഡഹ്റാഡൂണില്‍ നിന്നും നിങ്ങള്‍ യാത്ര ചെയ്യുന്ന എല്ല്ലാ റോഡുകളും തന്നെ ഞങ്ങള്‍ പണി കഴിപ്പിച്ചവയാണ്” വളരെ അഭിമാനത്തോടെ സുനില്‍ പറഞ്ഞു. ബോര്‍ഡര്‍ റോഡ് ഓര്ഗനൈസേഷന് (BRO)എന്ന പാരാ മിലിറ്ററി വിഭാഗത്തിന്റെ സേവനങ്ങള്‍ കേരളീയര്‍ക്കു വലിയ പരിചയം ഉണ്ടാവില്ല. ദുര്‍ഘടമായ പര്‍വ്വതങ്ങളിലും, മഞ്ഞു മലകളിലും രാജ്യാന്തര- ആഭ്യന്തര സഞ്ചാരത്തിനും, സൈനീക ആവശ്യങ്ങള്‍ക്കുമായി പാതയൊരുക്കുന്ന BRO യുടെ സേവനങ്ങള്‍ നിസ്തുലമാണെന്നു പറയാതെ വയ്യ. ഡല്‍ഹി മെട്രൊ റെയിലിനെ തുരങ്കത്തിന്റെ നിര്‍മ്മാണ പ്രവര്ത്തിലേര്പ്പെട്ടിരിക്കു
പഴയ കാല സുഹൃത്തുക്കളുമായുള്ള കൂടിച്ചേരല്‍ യാത്രാക്ഷീണം മറക്കുവാന്‍ മാത്രമല്ല ഒട്ടേറെ പുതിയ കാര്യങ്ങള്മനസ്സിലാക്കുവാനും ഉപകരിച്ചു.
കൃത്യം ഏഴരയ്ക്കു തന്നെ ജെയ്സന് എയര്‍പോര്‍ട്ടിനു വെളിയിലെത്തി.
അവിടെ നിന്നും നേരെ, അന്തര്‍ സംസ്ഥാന ബസ്സുകള്‍ പുറപ്പെടുന്ന സ്റ്റാന്‍ഡില്‍ എത്തി. ബസ്സു വിവരങ്ങള്‍ അന്വേഷിച്ചു. അപ്പോഴേക്കും പ്രൈവറ്റു ബസ്സുകാര് ചുറ്റും കൂടി.പ്രൈവറ്റു ബസുകളില്‍ കിടന്നുയാത്ര ചെയ്യാനുള്ള സൌകര്യമുണ്ടെന്നും എന്നാല്‍ പലപ്പോഴും, വളരെ പഴയ ബസ്സുകള്‍ ആയിരിക്കും എന്നും ഡഹ്റാഡൂണിലുള്ള സാബു മുന്‍ക്കൂട്ടി അറിയിച്ചിരുന്നു.
എങ്കിലും നിര്‍ബന്ധം സഹിക്കാതെ ആയപ്പോള്‍ ഒരു പ്രൈവറ്റ് ബസ്സിന്റെ ഏജെന്റിന്റെ കൂടെ അവരുടെ വണ്ടി കാണുവാന്‍ പോയി. ബസ്സ് തരക്കേടില്ല. ബസ്സിന്റെ ഉള്ളില്‍ ലഗ്ഗേജ് വയ്ക്കുന്ന സ്ഥലം വീതി കൂട്ടി, പ്ലാറ്റ്ഫോം ആക്കി അതില്‍ കുഷന് ഇട്ടു കിടക്കാന്‍ സൌകര്യമൊരുക്കിയിരിക്കുന്നു.
(അതുകണ്ടപ്പോള്‍ ഗള്‍ഫില്‍ പുതിയതായിപ്പണിയുന്ന അപ്പാര്‍ട്ടുമെന്റു കട്ടിടങ്ങളുടെ ടോയ്ലറ്റ് ഓര്‍ത്തുപോയി. ആവശ്യക്കാര്‍ ടോയ്ലറ്റില് റിവേഴ്സ് തന്നെ ഗീയറില്‍ കയറണം. കാരണം അകത്തു ചെന്നാല്‍ തിരിയാന്‍ ഇടമുണ്ടാവില്ല)
താഴെ സാധാരണ ബസു പോലെ തന്നെ സീറ്റുകളും ഉണ്ട്. പക്ഷേ ഒരു പ്രശ്നം.ഓരോ ബര്‍ത്തിലും രണ്ടു പേര്‍ക്കു കിടക്കാം. ഞങ്ങള്‍ ആകെ മൂന്നു പേര്. രണ്ടു ബര്‍ത്ത് എടുത്താല്‍ ഒരു ബെഡ് (സീറ്റ്?) കാലി. അതു എന്തു ചെയ്യുമെന്നു ഏജന്റിനോടു ചോദിച്ചപ്പോള്‍ ഒരു സങ്കോചവുമില്ലതെ ഉത്തരം ഉടന്‍ ഉണ്ടായി
‘ആപ് കോ ഏക് പാര്‍ട്ട്ണര്‍ മിലേഗാ“ (താങ്കള്‍ക്ക് ഒരു പങ്കാളിയെ കിട്ടിയേക്കാം)
‘ആപ് കോ ഏക് പാര്‍ട്ട്ണര്‍ മിലേഗാ“ (താങ്കള്‍ക്ക് ഒരു പങ്കാളിയെ കിട്ടിയേക്കാം)
“വോ കോന്ഹൈ?” ഉദ്യേഗത്തോടെ ജയ്സണ്‍ ചോദിച്ചു
“കോയി ഭി ഹോ സക്താ ഹേ” (ആരു വേണമെങ്കിലും ആകാം)
അപ്പോള്‍ ആരു തനിച്ചു കിടക്കും?
അവന്റെ കൂടെ കിടക്കുന്നതു ആരായിരിക്കും?
7 മണിക്കൂര്‍ യാത്രയ്ണ്ട്.
ഉത്തരേന്ത്യന്‍ യാത്ര ആദ്യം നടത്തുന്ന ബ്രഷ്നേവ് ആദ്യം തന്നെ തനിച്ചു കിടക്കാന്‍ പറ്റില്ലെന്നു പറഞ്ഞു.
ജയ്സണും പറ്റില്ലെന്നു പറഞ്ഞപ്പോള്‍ ആ പദ്ധതി ഒഴിവക്കുകയല്ലാതെ മറ്റു നിവൃത്തില്ലെന്നായി.
അവന്റെ കൂടെ കിടക്കുന്നതു ആരായിരിക്കും?
7 മണിക്കൂര്‍ യാത്രയ്ണ്ട്.
ഉത്തരേന്ത്യന്‍ യാത്ര ആദ്യം നടത്തുന്ന ബ്രഷ്നേവ് ആദ്യം തന്നെ തനിച്ചു കിടക്കാന്‍ പറ്റില്ലെന്നു പറഞ്ഞു.
ജയ്സണും പറ്റില്ലെന്നു പറഞ്ഞപ്പോള്‍ ആ പദ്ധതി ഒഴിവക്കുകയല്ലാതെ മറ്റു നിവൃത്തില്ലെന്നായി.
അജ്ഞാതന്റെ കൂടെ “കിടക്ക പങ്കി‘ടാന്‍ ആരും തയ്യാറല്ലായി രുന്നു
ട്രാവല്‍ ഏജന്റിനെ നിരാശനാക്കി തിരിച്ചു ബസ്താന്ഡില് എത്തിപ്പോള്‍ ഡഹ്രാഡൂണിലേക്കുള്ള അവസാനത്തേ ബസ്സു പോകുവാന്‍ റെഡി ആയി നില്ക്കുന്നു.
സമയം രാത്രി 10.30.
ഡല്‍ഹി പട്ടണം കോടമഞ്ഞില്‍ മുങ്ങി. എല്ലാവരും തണുത്തു വിറച്ചു തുടങ്ങി. വരാനിരിക്കുന്ന അതിശൈത്യത്തിന്റെ ദിനങ്ങള്‍ ഞങ്ങള്‍ മുന്നില്‍ കണ്ടു.സമയം രാത്രി 10.30.
സുനിലിനേയും പ്രമോദിനേയും നന്ദി പറഞ്ഞു യാത്രയാക്കി.
(തുടരും)
അച്ചായാ...വായിച്ചു തുടങ്ങുമ്പോള്‍ അടുത്ത ഭാഗം കാത്തിരിക്കുവാന് തോനുന്നുണ്ട്. ഇത് പോലെ തന്നെ തുടരുക..
ReplyDeleteആശംസകള്‍..
saji, aa pasu odichathum pinne ara manikkur brshnev traffic police ayathum kkode venamayirunnu keeto, enthayalum adipoli vavaranam aanu keto. ellavidha asamsakalum.
ReplyDeleteഞാനും കയറിക്കൂടുന്നുണ്ട് ഈ യാത്രയില്‍ നിങ്ങള്‍ക്കൊപ്പം അദൃശ്യനായി.
ReplyDeleteഅച്ചായോ ...എന്നാലും എന്നോടീച്ചതി വേണ്ടായിരുന്നു :) എന്നെക്കൂട്ടാതെ പോയ്ക്കളഞ്ഞല്ലോ കശ്മലാ.... :)
ഞാന്‍ പറഞ്ഞു..." ഓ, അതിനു പ്രത്യേകിച്ച് രഹസ്യമൊന്നുമില്ലെന്നെ.....ഞാന്‍
വിവാഹം കഴിക്കുമ്പോള്‍ എന്റെ ഭാര്യ നാല് വയസ്സ് ഇളയതായിരുന്നു. കഴിഞ്ഞ കൊല്ലം അവള് ഒരു വയസ്സ് ഇളയതായി ....വൈകാതെ തന്നെ അവള് എന്നെക്കാളും നാല് വയസ്സ് മൂത്തതാകും...."
ഇപ്പറഞ്ഞ് കാര്യം സാധിച്ചതിന്റെ ഉപകാര സ്മരണ ആയിട്ടോ മറ്റോ അണോ ഈ ഹിമാല യാത്ര ? :)
നേരിട്ട് ചോദിക്കുന്നില്ല, എല്ലാം വായിച്ചറിയട്ടെ, ബ്രഷ്നേവിന്റെ ചിത്രങ്ങള്‍ ഇതില്‍ കാണുന്നില്ലല്ലോ. ഭാവുകങ്ങള്‍......
ReplyDeleteതുടക്കം അടിപൊളി.. ബാക്കി ഭാഗങ്ങള്‍ വായിക്കാന്‍ കാത്തിരിക്കുന്നു
ReplyDeleteഅച്ചായാ...
ReplyDeleteഞാന്‍ ഈ യാത്രയില്‍ മനസ്സുകൊണ്ട് കൂടെ കൂടിയിരിക്കുന്നു..അപ്പോള്‍ നമ്മള് ഡെറാഡൂണിലേക്ക് പോകുവാ അല്ലേ? അവിടെ എപ്പോള്‍ എത്തും?
ഹ ഹ പ്രമോദ്,
ReplyDeleteനിന്നെ പശു ഓടിച്ചതും,പിന്നെ ഡല്‍ഹിയിലെ അപരിചിതമായ രോഡില്‍ ,ആളുകളെ പശുവില്‍ നിന്നു രക്ഷിക്കാന്‍ ബ്രഷ്നേവ് ട്രാഫ്ഫിക് പോലീസ് കളിച്ചതും വിട്ടു പോയി.
സോറി.
കണാനുണ്ണി-നന്ദി
നിരക്ഷരാ: മറ്റൊരു മോഹമാണ് മാനസസരോവര്‍- കൈലാസം യാത്ര.അതു ഉറപ്പായീട്ടുംനമുക്കു ഒരുമിച്ചു പോകാം. ടിബറ്റ് സര്‍ക്കാരിന്റെ പെര്മിഷന് വേണമത്രേ!. എന്തായാലും, അടുത്ത യാത്ര ഒരുമിച്ചു.
നട്ടപ്പി- ബ്രെഷ്നേവിന്റെ ചിത്രങ്ങള്‍ വരുന്നു!
രഞിത്-താങ്ക്സ്
സജിച്ചായാ...
ReplyDeleteശരിക്കും ഈ യാത്രയിൽ വായനക്കാരെയും കൂടെ കൊണ്ടുപോകുന്നു. വായിച്ചപ്പോൾ യാതൊരു മുഷിവും തോന്നിയില്ലെന്നുമാത്രമല്ല ഒരു തരം സന്തോഷവും ജിജ്ഞാസയും ഉണ്ടാകുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..
ന്നാലും സജ്ജീവ് ഭായി ഇത്ര കണ്ണിൽച്ചോരയില്ലാത്തവനാണെന്ന് കരുതിയില്ല, ടിയാൻ കൈപ്പുണ്യത്തെപ്പറ്റി വാതോരാതെ സംസാരിച്ചിട്ട് ഒന്നു ക്ഷണിക്കുക പോലും ചെയ്തില്ലല്ലൊ അതും മൂന്ന് യുവ സുന്ദരന്മാരെ..
ഒരു നിർദ്ദേശം. യാത്രയിലെ ചിത്രങ്ങൾ വരികൾക്കിടയിൽ ചേർക്കുകയാണെങ്കിൽ ആസ്വാദനത്തിന്റെ അളവ് കൂടുമെന്നുള്ള കാര്യത്തിൽ തർക്കമില്ല...അങ്ങിനെ ചെയ്യുമല്ലൊ.......
നന്നായി ആസ്വദിച്ചു വായിച്ചു....
ReplyDeleteഅടുത്ത ഭാഗങ്ങള്‍ കൂടി പോരട്ടെ....
കൂടുതല്‍ ചിത്രങ്ങളും വേണം..സംഭവം ഹിമാലയമാണല്ലോ...
അച്ചായാനന്ദ സ്വാമികളേ......
ReplyDeleteദു:ഖിതനായാണ് വായന തുടങ്ങിയത്.
ReplyDeleteഅര മണിക്കൂര്‍ മുമ്പ്, വിനായക ഹാളിലെ ഊണ് എണീറ്റുനിന്നു കഴിച്ചാലോ എന്നുവരെ മനം മടുത്തുപോയിരുന്നു!
വടക്ക് പുളിയിഞ്ചിയും തെക്കുകിഴക്കായി കിച്ചടിയും ഒരു ഫര്ളോങ്ങില് കുറയാത്ത ദൂരത്തിലാണല്ലൊ എന്നു തോന്ന്യപ്പോഴാണ്
ആലില്വയര് കുറയ്ക്കാന്‍ യോഗ എടുത്താലോ എന്നു തോന്നിയത്.....
വായന നാലുവരി കഴിഞ്ഞു, എന്റെ കുണ്ഠിതമെല്ലാം മാറി.
എന്നെപ്പറ്റി പറഞ്ഞ ആ ഭാഗങ്ങള്‍, ഹൊ,
എന്നെ ആര്യാസ് ബ്രാഹ്മണാള്‍ ഹോട്ടലില്‍ തൂമതൂകുന്ന തൂവെള്ള ഇഡ്ഡലി കാത്തിരിക്കുന്നവനാക്കി !
സ്വാമി നാണയാനന്ദയുടെ വയര്‍ 1 മുതല്‍ 6 വരെ പാക്കോടു പാക്ക് കാലിബ്രേറ്റ് ചെയ്തത് ആരും ശ്രദ്ധിച്ചില്ല :(
സഖാവെ ,
ReplyDeleteഎനിക്ക് അസൂയ തോന്നുന്നു!!!!
സ്നേഹത്തോടെ
മനേഷ്
അച്ചായാ കലക്കി...ബാക്കി ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു.
ReplyDeleteരസമുള്ള വിവരണം..
ReplyDeleteസജിസ്വാമികൾക്കും ശിങ്കിടി പുംഗവന്മാർക്കും മഞ്ഞുപോലെ തണുത്ത ആശംസകൾ..!
acchaaya sangathi sooper balance eppyaa varunnathu kaathirikkunnu
ReplyDeleteഅപ്പോ ഹിമാലയം വരെ എത്തി അല്ലേ, ഭാഗ്യവാന്. കണ്ടില്ലെങ്കിലും വായിക്കുമ്പോള്‍ കൂടെയുള്ളതുപോലെ തോന്നുന്നു. കാത്തിരിക്കുന്നു അടുത്ത ഭാഗങ്ങള്‍ക്കായി.
ReplyDeleteSaji,
ReplyDeleteNice .. one .. Waiting for the other parts ...
Hari
ഹിമാലയസാമ്രാജ്യത്തില്‍ - S.K. Pottekkad ന്റെ ഈ പുസ്തകം കോളേജില്‍ പഠിക്കാനുണ്ടായിരുന്നു. ആ യാത്രാ വിവരണം ഇന്നും അവസ്മരണീയമായി മനസ്സില്‍ കിടക്കുന്നു. താങ്കളുടെയാത്ര ശുഭസ്മരണീയമാവട്ടെ.
ReplyDeleteആയുഷ്മാന്‍ ഭവഃ
ഞാന്‍ പറഞ്ഞു..." ഓ, അതിനു പ്രത്യേകിച്ച് രഹസ്യമൊന്നുമില്ലെന്നെ.....ഞാന്‍
ReplyDelete വിവാഹം കഴിക്കുമ്പോള്‍ എന്റെ ഭാര്യ നാല് വയസ്സ് ഇളയതായിരുന്നു. കഴിഞ്ഞ കൊല്ലം അവള് ഒരു വയസ്സ് ഇളയതായി ....വൈകാതെ തന്നെ അവള് എന്നെക്കാളും നാല് വയസ്സ് മൂത്തതാകും...."
പൊളപ്പന്‍ യാത്ര ഹാ ഹാ ഹാ ഹാ ഞാന്‍ കല്ല്യാണം കഴിക്കുമ്പോള്‍ അവള് എന്നെ കാല് ഇളയതായിരുന്നു ഇപ്പോള്‍ അവള് എന്നെ കാല് അഞ്ചു വയസ് മൂത്തതാണ് അതായിരുന്നു ശരി .സൂപ്പാര്‍ സജി അച്ചായ ഇത്രയുംപ്രതീക്ഷിച്ചില്ല
ബ്രെഷ്നേവിന്റെ ചിത്രങ്ങള്‍ വരുന്നു!
ReplyDeleteഗുഡ് :)) ഞാനും ഗോർബച്ചേവ് അച്ചായന്റെ ചിത്രമെവിടെ എന്നു തിരയുകയായിരുന്നു:)
സങ്കൽപ്പങ്ങളിലൂടെ മാത്രം സഞ്ചരിച്ച ഇടങ്ങളിലൂടെ ഇനി അച്ചായന്റെ വരികളിലൂടെയും സഞ്ചാരിക്കാലോ. അപ്പോൾ ശിഷ്ടഭാഗങ്ങൾ പോന്നോട്ടേ, ധാരാളം ചിത്രങ്ങളുമായി :)
“മാനസസരോവർ”!! നിങ്ങൾ പോകുമ്പോൾ ഞാനെന്റെ ഒരു ജോഡി കണ്ണുകൾ തന്നു വിടട്ടേ? :))
ഹിമാലയ ദർശനം സാധിച്ചു അല്ലേ...ഭാഗ്യവാൻ!
ReplyDeleteവിവരണത്തിന്റെ തുടർന്നുള്ള ഭാഗങ്ങൾ വൈകാതെ പോന്നോട്ടെ...
achayan pidichiruthi.
ReplyDeleteaadyama blog kandatu
adutha bhagathinu kathirikunnu
അതിമനോഹരം! തുടര്‍ന്നുള്ള ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു.
ReplyDeleteയാത്ര പിന്തുടരുന്നു
ReplyDeleteസ്വാമികളേ പ്രണാമം.
ReplyDeleteഅസൂയ മൂത്ത് കണ്ണ് കാണണില്ല. പല തവണ ആലോചിച്ചിട്ടും നടക്കാതെ പോയ ഹിമാലയ യാത്രയ്ക്ക് സ്വാമികള്‍ പോകുന്നതു കണ്ടിട്ടാണേ..:)
യാത്രാ വിവരണം നന്നാവുന്നു. ഇതെങ്ങാനും ആശ്രമം കഥകള്‍ പോലെ പകുതി വെച്ച് നിര്ത്തിയെങ്ങാന് മുങ്ങിയാല്‍!!!..........
ബാക്കി ഇപ്പൊ പറയണില്ല..:)
സജി, വായിക്കുന്നുണ്ട്
ReplyDeleteഅഭിപ്രായം പിന്നീടെഴുതാം .
ഹിമാലയ സാനുക്കളില്‍ പണ്ടൊക്കെ പോയിരുന്നത് ഗൃഹസ്ഥാശ്രമം കഴിഞ്ഞുള്ള വാനപ്രസ്ഥകാലയളവിലാണ്. അതുമല്ലെങ്കില്‍ ഋശീശ്വരന്‍ മാരെന്ന് വിളിക്കുന്ന മുനികളൊ തപസ്വികളൊ മാത്രം. ഇന്ന് എല്ലാവര്ക്കും എവിടെയും പോയി തിരിച്ച് എളുപ്പത്തില്‍ വരികയും ചെയ്യാം. കാഴ്ചയുടെ പറുദീസകള്‍ മനസ്സിനേയും ബുദ്ധിയേയും ഉദ്ദീഭവിപ്പിക്കുമ്പോള് ആനന്ദ നിര്വൃതികൊള്ളുകയുമാവാം.
ReplyDeleteസ്വാമി സജിമാര്ക്കോസാന്ദ തിരുവടികളുടെ ഹിമാലയസാനുക്കളുടെ വിവരണങ്ങള്‍ വായിച്ചു തുടങ്ങി. എഴുത്തില്‍ ഏകാഗ്രത കാണാനുണ്ട്. അതു പോലെ ഹിമാലയ സാനുവിന്റെ പവിത്രതയും.
എഴുത്ത് തുടരട്ടെ ..ചരിത്രവും ഭൂമി ശാസ്ത്രവും കഥയും ഭാരതവും രാമായണവും സൂചിപ്പിച്ച് ഹിമവല്‍ സാന്നിദ്ധ്യ ചൈതന്യ മുഹൂര്‍ത്തം വായനക്കാരെ അത്യുന്നതങ്ങളില്‍ എത്തിക്കട്ടെ..
ഓരോ വരിയും ശ്രദ്ധയുടേയും സമര്‍പ്പണത്തിന് റെയും കേന്ദ്രീകരണമാകട്ടെ എഴുത്തില്‍.
സ്നേഹപൂര്‍വ്വം
രാജു ഇരിങ്ങല്‍
ഹിമാലയസാനുക്കൾ എന്നും ഒരുപാടു മോഹങ്ങൾ സമ്മാനിച്ചിട്ടുള്ളതാണ്...
ReplyDeleteഒന്നു കൺകുളിർക്കെ കാണാൻ...
ആ പുണ്യ മലകളിൽ ഒന്നു ചവിട്ടാൻ...
പക്ഷെ, ഒരിക്കലും കഴിഞ്ഞിട്ടില്ല....
ഈ യാത്രയിൽ ഞാനും അച്ചായനോടൊപ്പം കൂടുന്നു.....
കടന്നു പോകുന്ന വഴികളെക്കുറിച്ചും അവിടെ ഇപ്പോൾ കാണുന്ന കാഴ്ചകളെക്കുറിച്ചും വിശദമായി എഴുതുമല്ലൊ...
എല്ലാ ആശംസകളും നേരുന്നു...
Saji
ReplyDeleteNannayittund ketto
Ennalum achayane sammathikkanam !!!november il Badri, kedar poyo?
ReplyDeletechumma parayuvanalle? Rishikesh vare poyikkanum.Winter il alkarokke thazhekkirangumallo. vaayikkan nalla rasamundayirunnu.njangal september il poayappo rishikesh vare randu siters, oru achan undayirunnu.Mansadevi yilokke keen aayi chodichu manasilakkunnath kandu.
sisters ennu thiruthane.
ReplyDeleteEnthaayaalum mutangngaathe vaayikku lottuludukke..
ReplyDeleteEvidam vare pokumannu nokkaam...!
kaathirikkunnu.bakki bhagangal, achaya ithupole ezhuthan vasamundayirunnenkil njan ente chardham yaatra ezhuthiyene. aa yatra mangathe mayathe manassilund.enthu cheyyan :(
ReplyDeletenalla ozhukkode ezhuthiyirikkunnu.asooya thonnunnu.
വൈകിയെങ്കിലും ഈ യാത്രയിൽ അച്ചായനോടൊപ്പം ഞാനും കൂടുന്നു....അപ്പോ വണ്ടി വിട്...:):):)
ReplyDeleteസ്വാമീ നല്ല വിവരണം. സിക്സ് പാക് സ്വാമിയെ സൃഷ്ടിച്ചതിനു സജീവിന് പ്രത്യേക അഭിനന്ദനം .. യാത്രയുടെ ഒന്നാം ഭാഗം വിവരണം അസ്സല് ആയി. തണുത്തു വിറക്കുന്ന ഡെല്‍ഹിയുടെ തണുപ്പിനെ ഞാന്‍ അനുഭവിച്ചു കൊണ്ട് തന്നെ വായിക്കുന്നു .. തുടരുക
ReplyDeleteതുടരട്ടെ ഈ യാത്ര..
ReplyDeleteമനസ്സു കൊണ്ട് ഞങ്ങളും ഒപ്പമൂണ്ട്ട്ടോ...
ആശംസകളോടെ
(ആ സജ്ജീവ് ഭായ്ക്ക് അങ്ങിനെ തന്നെ വേണം:P )