നാളത്തെ തലമുറ

ഹരീഷ് തൊടുപുഴ

UPDATED POST :


കുറച്ചുനാള്‍ മുമ്പാണ്; ടൌണിലെ നാലുവരി പാതയ്ക്കു അഭിമുഖമായി സ്ഥിതിചെയ്യുന്ന എന്റെ ഗോഡൌണിലേക്കു ഒരു അത്യാവശ്യത്തിനു ചെന്നപ്പോള്‍ സമീപത്തായി സങ്കടകരമായ ഒരു കാഴ്ച കാണുവാനിടയായി. രോമങ്ങള്‍ പൊഴിഞ്ഞ് മുതുക്കിയായ ഒരു തള്ളപ്പട്ടി റോഡിനരികിലൂടെ മന്ദം മന്ദം നടന്നു വരുന്നു. അവളെ തുള്ളിച്ചാടി ആര്‍ത്തുല്ലസിച്ചു അവളുടെ കുഞ്ഞു മകനും അനുഗമിക്കുന്നുണ്ടായിരുന്നു. പ്രായാധിക്യവും, ഉചിതമായ പ്രസവരക്ഷയുടെ അഭാവം നിമിത്തവുമാകാം അവളാകെ അവശയായി കാണപ്പെട്ടു. എങ്കിലും അവളുടെ മുഖത്തു ഉജ്ജലമായ ഒരു തേജസ്സ് ജ്വലിച്ചു നിന്നിരുന്നു. ഞാനും എന്റെ സഹപ്രവർത്തകരും , ഇവരുടെ വരവും കുഞ്ഞുപ്പട്ടിയുടെ കുസൃതിത്തരങ്ങളും കൌതുകത്തോടെ വീക്ഷിച്ചു നിന്നു. അങ്ങനെ അവരുടെ സന്തോഷകരമായ യാത്രക്കിടയിലാണു നമ്മുടെ മുഖ്യ വില്ലന്റെ ആഗമനം; ഒരു ആട്ടോ റിക്ഷാ ഡ്രൈവെറുടെ രൂപത്തില്‍. തള്ളപ്പട്ടിയുടെ പിന്നിലായി തുള്ളിച്ചാടി നടന്നു വന്നുകൊണ്ടിരുന്ന കുഞ്ഞിപ്പട്ടിയെ നമ്മുടെ വില്ലന്‍ ധൃതഗതിയില്‍ വാരിയെടുത്തു, ആട്ടോറിക്ഷായുടെ ഡിക്കിയില്‍ ഭദ്രമായി നിക്ഷേപിച്ചു; പെട്ടന്നു വാഹനം ഓടിച്ചു പോകുവാന്‍ തുനിഞ്ഞു. ആത്മവിശ്വാസത്തോടെ തലയുയർത്തി നടന്നു പോകുകയായിരുന്ന തള്ളപ്പട്ടി, നൊടിയിടയില്‍ ഈ സംഭവം മനസ്സിലാക്കുകയും ആട്ടോയുടെ അടുത്തേക്കു പാഞ്ഞടുക്കുകയും ചെയ്തു. എന്നിട്ട് ആട്ടോയ്ക്കു ചുറ്റിനുമായി മുരണ്ടുകൊണ്ടു നടക്കുവാനാരംഭിച്ചു. ആട്ടോറിക്ഷാക്കാരനെ ആക്രമിച്ചു കീഴ്പെടുത്തി തന്റെ പൊന്‍ കുഞ്ഞിനെ വീണ്ടെടുക്കാന്‍ ആ അമ്മ തന്നാലാവും വിധം ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. കുഞ്ഞിനേയും കൊണ്ടു കടന്നു കളഞ്ഞ ആ ആട്ടോയ്ക്കു പിന്‍പേ എല്ലാം തകര്‍ ന്ന ഭ്രാന്തിയേപ്പോലെയവൾ ഓടി. പുത്രവിയോഗത്താൽ ഉഴറി, തലങ്ങും വിലങ്ങും ഒരു ഭ്രാന്തിയേപ്പോലെ പാഞ്ഞ അവളുടെ അവസ്ഥ വീക്ഷിച്ചപ്പോൾ വല്ലത്തൊരു സങ്കടം മനസ്സിലോട്ടോടിയെത്തി. അമ്മ എന്നതു മനുഷ്യനോ, മൃഗമോ ആവട്ടെ.. മക്കളുടെ വിയോഗം തരുന്ന ദു:ഖം എല്ലവര്‍ ക്കും സമാനമായിരിക്കും അല്ലേ.

ഇതിപ്പോള്‍ പറയാനുള്ള കാരണം മറ്റൊന്നാണ്. ഈ സംഭവദിവസം തന്നെ വൈകിട്ടു എട്ടുമണിക്കു കടയും പൂട്ടി, മകള്‍ക്കു കുറച്ചു പലഹാരങ്ങള്‍ വാങ്ങുവാനായി തൊട്ടടുത്ത ബേക്കറിയി ല്‍ കയറിയ നിമിഷം; വെളിയില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ടൂറിസ്റ്റ്ബസ്സില്‍ നടമാടിക്കൊണ്ടിരുന്ന കോമാളിവേഷങ്ങളെ കണ്ടപ്പോള്‍ അറപ്പാണു തോന്നിയത്. എവിടെക്കോ വിനോദയാത്രയ്ക്കു പോകുന്ന ഒരു കൂട്ടം കുട്ടികള്‍. പത്തിലോ പ്ലസ്സ് ടുവിനോ പഠിക്കുന്ന പ്രായമേയുള്ളൂ. നിര്‍ത്തിയിട്ടിരിക്കുന്ന ബസ്സിനുള്ളി ല്‍ ആങ്കുട്ടികളും പെണ്‍കുട്ടികളും കൂടി സംയുക്തമായി, സ്റ്റീരിയോയില്‍ നിന്നുയരുന്ന പാശ്ചാത്യസംഗിതത്തിനൊപ്പം ചുവടൊപ്പിച്ചു ആഭാസനൃത്തമാടി അഴിഞ്ഞാടുന്നു !!
മീശ കുരുക്കാത ആണ്‍കുട്ടികളുടെ വിരിമാറിലേക്കു ഒപ്പത്തിനൊപ്പമെത്താൻ വെമ്പി അളിഞ്ഞു തുള്ളുന്ന പെൺകിടാങ്ങൾ. പുരാണ കാമദേവൻ തോല്‍ക്കും കണ്ണേറും കടാക്ഷവുമായി പെണ്‍കുട്ടികളിലേക്കു ആഞ്ഞടുക്കുന്ന ആണ്‍കുട്ടികൾ. മൊത്തത്തില്‍ ബസ്സിനുള്ളില്‍ നിശാക്ലബ്ബിനുള്ളിലെ ഫീലിംഗ്സ്.

തൊട്ടടുത്തു രണ്ടു ബാറുകൾ ഉള്ളതിനാൽ, അഞ്ചാറെണ്ണം വീശി റോഡരുകിൽ ഓരം പറ്റി നിന്ന സാദാചേട്ടന്മാർക്കിതു കണ്ടിട്ടു ദഹിച്ചില്ല. എങ്ങനെ സഹിക്കാനാ, വയറ്റില്‍ കള്ളുണ്ടെങ്കിലും പെറ്റതള്ളമാരു കണ്ടാല്‍ ദഹിക്കുന്ന വിഷയമാണോ ബസിനുള്ളില്‍ നടന്നു കൊണ്ടിരുന്നതു. അവരിലൊരു ചേട്ടന്‍ ബസ്സിന്റെ ബാക്കില്‍ ഇരുന്നു ഇതൊക്കെ കണ്ടാസ്വദിച്ചു കൈകൊട്ടി പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്ന ഒരു കുരുന്നു പെൺകുട്ടിയുടെ അടുത്തു ചെന്നിട്ടു; ബസ്സിന്റെ ബോഡിയില്‍ ശക്തിയായി കൊട്ടിക്കൊണ്ടു “ഈ അലവലാതിത്തരം നിർത്തുവാനും, ഇതു തൊടുപുഴാ ടൌണാണെന്നും, വേറെ എവിടെയെങ്കിലും പോയി ആഭാസ നൃത്തമാടുവാനും” ഒരു സെറ്റു തെറിയോടു കൂടി ആക്രോശിച്ചു. മറ്റൊരു കൂട്ടം ചേട്ടന്മാർ ബസ്സിന്റെ മുൻഡോറിനടുത്തെക്കു ചെന്നു അവിടെ ഇരുന്നിരുന്ന സാറന്മാരോടു “ഇതെന്താ വേശ്യാലയം മറ്റോ ആണോ?? ഈ തല തെറിച്ച പരിപാടികള്‍ അവസാനിപ്പിക്കൂ” എന്നും ആക്രോശിച്ചു. നമ്മുടെ സാദാ ചേട്ടന്മാരുടെ തെറിയോടു കൂടിയുള്ള ആക്രോശങ്ങള്‍ക്കു ബസ്സിനുള്ളില്‍ നിന്നും പുല്ലുവില പോലും ലഭിച്ചില്ല. മാത്രമല്ലാ പെൺ ആണ്‍ കിടാങ്ങളൂടെ ആവേശത്തിന്റെ വോളിയം വര്‍ദ്ധിപ്പികുവാനേ അതു ഉതകിയുള്ളു. കുറച്ചു സമയത്തിനു ശേഷം ബസ്സ് നീങ്ങുവാനാരംഭിച്ചപ്പോഴാണു, നാളത്തെ നമ്മുടെ തലമുറയുടെ തനിനിറം കുറച്ചു കൂടി അനുഭവിക്കാന്‍ സാധിച്ചതു. കൂക്കു വിളികളോടെയാണവർ സാദാ ചേട്ടന്മാരുടെ നേരെ ആക്ഷേപം ചൊരിഞ്ഞത്. ഇതിനേക്കാൾ കഷ്ടം തോന്നിയതു മറ്റൊന്നുമല്ല. അത്രയും നേരം സാദാചേട്ടന്റെ ഉദ്ബോധനം ശ്രവിച്ചു മനസംയമനം പാലിച്ചിരുന്ന ബാക്ക് സീറ്റിലെ പെൺകൊടി, ജനലിനിടയിലൂടെ തല വെളിയിലേക്കിട്ടു തിരിച്ചു പറഞ്ഞ തെറി..!! ഹാ..പെറ്റ തള്ളമാരു കേട്ടാൽ സഹിക്കില്ല കെട്ടോ. ഞാനാദ്യമായിട്ടാ ഇത്രയും കുഞ്ഞുപെമ്പിള്ളെര്‍ പറയുന്ന തെറി കേൾക്കുന്നതു..!!

കുറേ തവണ എനിക്കും കൈ തരിച്ചു വന്നതാ. ബസ്സിനുള്ളിലേക്കു കയറി കരണകുറ്റി നോക്കി രണ്ടെണ്ണംപൊട്ടിക്കാൻ. അത്രയ്ക്കും വൃത്തികേടാണു മോട്ടേന്നു വിരിയാത്ത ഈ കുരുത്തം കെട്ട പിള്ളേർ പബ്ലിക്കായി ചെയ്തു കൊണ്ടിരുന്നതു. പിന്നെ; സ്റ്റേഷനിലെ ഇടിയൻ S I ഷിന്റോയെ ഓർത്തപ്പോൾ.. രാത്രിയിൽ എന്റെ മോളെയും കെട്ടിപ്പിടിച്ചു സുഖമായി എന്റെ വീട്ടിൽ കിടന്നുറങ്ങിയാൽ പോരേ എന്നെനിക്കു തോന്നി. അവന്മാരുടെ കാര്യം പോട്ടെ. അവളുമാരെങ്കിലും ഒന്നു ചിന്തിക്കരുതോ. ഇല വീണു മുള്ളേൽ വീണാലും.. മുള്ളു വീണു ഇലേൽ വീണാലും.. ആർക്കാ ദോഷമെന്നു. വെറുതേ പീഢനകഥകളിലെ നായികമാരുടെ ആവർത്തനമാകേണ്ടതുണ്ടോ..?? കൈയ്യോ കാലോ വളരുന്നതു നോക്കിയാണു ഇവരുടെ കാർന്നോന്മാർ ഇരിക്കുന്നതു. അവർ അറിയുന്നുണ്ടോ അവരുടെ കുഞ്ഞുങ്ങൾ വീടിനു പുറത്തിറങ്ങിയാൽ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകൾ. ഈ കുഞ്ഞുങ്ങൾ ഒരു നിമിഷമെങ്കിലും ചിന്തിക്കുന്നുണ്ടോ വീട്ടിലിരിക്കുന്ന അവരുടെ മാതാപിതാക്കളെ പറ്റി. നാളെയൊരു പ്രശ്നം ഉണ്ടായാൽ അവർക്കു നേരിടേണ്ടി വരുന്ന ഭവിഷ്വത്തുകളെപറ്റി. തങ്ങൾ കാണിച്ചു കൂട്ടുന്ന ഇത്തരം പേക്കൂത്തുകൾ തങ്ങളൂടെ സംസ്കാരത്തെ ബാധിക്കുന്നതെങ്ങിനെയെന്നു. ഇവിടെയാണു നിങ്ങൾ, ഞാൻ ആദ്യം സൂചിപ്പിച്ച അമ്മപ്പട്ടിയുടെ അവസ്ഥ ഓർക്കേണ്ടതു. പുത്ര വിയോഗത്താൽ ഭ്രാന്തു മൂത്തു ഉന്മാദത്തിന്റെ പാരമ്യതയിൽ ഹതാശയയായി തലങ്ങും വിലങ്ങും പാഞ്ഞു നടന്നിരുന്ന ആ അമ്മയുടെ വിഷമം നിങ്ങളൂടെ മാതാപിതാക്കൾക്കു വരാൻ ഇടവരുത്താതിരിക്കൂ. ആൺകുട്ടികൾ, അവർക്കു നഷ്ടപ്പെടാൻ കാര്യമായി ഒന്നുമില്ല ഈ ലോകത്ത്. പക്ഷേ, പെൺ കുഞ്ഞുങ്ങളെ നിങ്ങൾക്കു നഷ്ടപ്പെടാനേ ഉള്ളൂ. ചിലപ്പോൾ ഇതെല്ലാം ഒരു തമാശയായിരിക്കം. പക്ഷേ ഈ ചെറിയ ചെറിയ തമാശകളാണു പിന്നീട് ഒരു വലിയ ദുരന്തത്തിലേക്കുള്ള ചവിട്ടുപടികൾ നെയ്യുന്നതു.

86 Responses to "നാളത്തെ തലമുറ"

 1. സങ്കടപ്പെടേണ്ട ഹരീഷ്, ഇനിയും കേള്‍ക്കാന്‍ ധാരാളം സമയുണ്ട്.!

  ടൂറിസ്റ്റു ബസ്സുകള്‍ ഇനിയും വരും..

  ReplyDelete
 2. ഇപ്പം ശരിയാകി തരാം......അത് വരെ ട്രാക്ക്.....ട്രാക്ക്...

  ReplyDelete
 3. തെറി വിളിച്ചവൻ തെറിയാലേ എന്നു കേട്ടിട്ടേയുളൂ. വല്ല ആവശ്യവുമുണ്ടായിരുന്നോ പിള്ളേരുടെ തെറി കേൾക്കാൻ ... പഴയ തലമുറയ്ക്ക് ഇത്തിരി മച്യൂരിറ്റി ഒക്കെ കാണിക്കാം :)

  ReplyDelete
 4. ഇതേ വിഷയത്തില്‍ ഒരു തല്ലു ജസ്റ്റ്‌ അങ്ങ് കഴിഞ്ഞിട്ടേ ഉള്ളു. ...

  അല്ല, "ഒരു കുരുന്നു പെൺകുട്ടിയുടെ അടുത്തു ചെന്നിട്ടു; ബസ്സിന്റെ ബോഡിയില്‍ ശക്തിയായി കൊട്ടിക്കൊണ്ടു “ഈ അലവലാതിത്തരം നിർത്തുവാനും, ഇതു തൊടുപുഴാ ടൌണാണെന്നും, വേറെ എവിടെയെങ്കിലും പോയി ആഭാസ നൃത്തമാടുവാനും” ഒരു സെറ്റു തെറിയോടു "

  ഒരു "കുരുന്നു പെൺകുട്ടിയുടെ" അടുത്ത് ചെന്ന്, പബ്ലിക്‌ ആയി "ഒരു സെറ്റു തെറിയോടു" കൂടി കാരിയം പറഞ്ഞ പഴയ തലമുറെ...നിനക്ക് അഭിനന്ദനം ......അഭിനന്ദനം.....

  പിന്നെ, "അത്രയും നേരം സാദാചേട്ടന്റെ ഉദ്ബോധനം ശ്രവിച്ചു മനസംയമനം പാലിച്ചിരുന്ന ബാക്ക് സീറ്റിലെ പെൺകൊടി," - അപ്പം ആ കൊച്ചിന് പഴയ തലമുറയില്‍ കുറച്ച് പ്രതീക്ഷ ഉണ്ടായിരുന്നു (പഴയ തലമുറ നന്നാകുമോ എന്ന് )..അതായിരിക്കും കൊറേ നേരം മനസംയമനം പാലിച്ചു നോകിയത്...എന്നിട് പഴയ തലമുറ കാണിച്ചു കൊടുത്ത അതെ മാര്‍ഗത്തില്‍ പ്രതികരിച്ചത്.

  പഴയ തലമുറ, പുതിയ തലമുറ ഇതൊക്കെ ഒരു മൈന്‍ഡ് സെറ്റ് അല്ലെ ?മുണ്ടില്‍ നിന്ന് പാന്റ്സില്‍ വന്നപ്പോള്‍, സാരിയില്‍ നിന്ന് ചുരിദാറില്‍ എത്തിയപ്പോള്‍, നീണ്ട മുടി മുറിച്ചപ്പോള്‍, പിന്നെ മുടി നീട്ടിയപ്പോള്‍ ....പഴയത് എപ്പോളും പുതിയതിനെ സംശയത്തോടെ നോക്കുന്നു, എതിര്‍ക്കുന്നു. ഇത് എല്ലാ കാലവും നടക്കുന്നതല്ലേ ?  ബാകി എല്ലാം ലോ ..ലവിണ്ടേ ഉണ്ട് ....കമന്റ്സ് ഒന്നും വിടരുത് കേട്ടോ ...
  http://mathematicsschool.blogspot.com/2009/11/life-is-path.html


  ആ കാല്‍വിന്‍ ചെക്കെന്‍ പറഞ്ഞ ലാസ്റ്റ് വരി ഞാന്‍ ഇവിടെ കോപ്പി പേസ്റ്റ് ചെയ്തായി കൂട്ടണം ...ട്ടോ

  ReplyDelete
 5. ഞാനുദ്ദേശിച്ചതും തൊട്ടു മൂകളില്‍ പറഞ്ഞതു തന്നെയാ.. “ധ്വനിപ്പിച്ചില്ലെ“ന്നേയുള്ളൂ.

  ടൂറുവന്ന ബസ്സിന്ന്റ്റെ അടുത്തു പോയി ചീത്ത പറയണ്ട വല്ല കാര്യവുമുണ്ടോ?

  ചീത്ത പറഞ്ഞവന്‍ രാത്രി ആ‍രും കാണാതെ ഫാഷന്‍ ചാനല്‍ കാണും- അത്താണ് മലയാളി

  ReplyDelete
 6. പുതിയ തലമുറയെ മാത്രം കുറ്റം പറയാമോ ഹരീഷ്??
  നമുക്ക് ആഘോഷിക്കാന്‍ പറ്റാത്തത് മറ്റുള്ളവര്‍ ആഘോഷിക്കുമ്പോള്‍ കാണുന്ന ഒരു കുശുമ്പും ആ സദാചാര ചേട്ടന്മാര്‍ക്ക് തോന്നിക്കാണില്ലേ???

  ഇതൊക്കെ കണ്ട് ആസ്വദിക്കുന്ന അദ്ധ്യാപകരും പഴയ തലമുറക്കാരാണ്. :)

  ReplyDelete
 7. നിര്‍ത്തിയിട്ടിരിക്കുന്ന ബസ്സിനുള്ളി ല്‍ ആങ്കുട്ടികളും പെണ്‍കുട്ടികളും കൂടി സംയുക്തമായി, സ്റ്റീരിയോയില്‍ നിന്നുയരുന്ന പാശ്ചാത്യസംഗിതത്തിനൊപ്പം ചുവടൊപ്പിച്ചു ആഭാസനൃത്തമാടി അഴിഞ്ഞാടുന്നു !!

  ചേട്ടനങ്ങ് വിശദീകരിച്ച് പൊലിപ്പിക്കുവാണല്ലോ.

  കഴുത കാമം കരഞ്ഞു തീർക്കും എന്നല്ല്യോ പ്രമാണം.

  ReplyDelete
 8. ആ ബസ്സ് അവിടെ കൂടുതല്‍ നേരം നിന്നിരുന്നെങ്കില്‍ എന്തൊക്കെ സംഭവിക്കുമായിരുന്നു എന്നു ഞാനാലോചിക്കുകയായിരുന്നു.
  പിള്ളേരുടെ ആട്ടും പാട്ടവും പിന്നെയും തുടര്‍ന്നിരുന്നെങ്കില്‍, വയറ്റില്‍ കള്ളുണ്ടെങ്കിലും പെറ്റതള്ളമാരു കണ്ടാല്‍ ദഹിക്കാത്ത വിഷയം കണ്ട് കള്ളുകുടിയന്‍ ചേട്ടന്മാരുരുടെ മാനം പൂര്‍ണ്ണമായും നഷ്ടപ്പെട്ടേനെ. അങ്ങനെ തൊടുപുഴ നഗരത്തിന്റെ ചാരിത്ര്യം പിച്ചിച്ചീന്തപ്പെട്ടേനേ.
  തൊടുപുഴയെന്ന പേര്‍ വാലായിച്ചേര്‍ക്കാന്‍ പറ്റാത്തവിധം നാടു നശിച്ചുപോയേനേ ‍.. സ്ത്രീകള്‍ക്ക് തൊടുപുഴ നഗരത്തില്‍ ഇറങ്ങിനടക്കാന്‍ പറ്റാതായേനേ.. നഗരം ഒരു വേശ്യാലയമായേനേ.. ഹോ!! കള്ളുകുടിയന്‍ ചേട്ടന്മാര്‍ തടഞ്ഞതുകൊണ്ട് അങ്ങനെയൊന്നും സംഭവിച്ചില്ല.തൊടുപുഴയുടെ ഭാഗ്യം!!!

  ReplyDelete
 9. POST UPDATED

  പ്രിയ വായനക്കാരെ,

  ശ്രീ ഹരീഷ് തൊടുപുഴ എഴുതിയ നാളത്തെ തലമുറ എന്ന ലേഖനത്തിന്റെ അവസാന പാരഗ്രാഫ് വിട്ടുപോയത് കൂട്ടിച്ചേര്‍ക്കുന്നു. അവിചാരിതമായുണ്ടായ തെറ്റിന് ഞങ്ങള്‍ നിര്‍വ്യാജം ഖേദംപ്രകടിപ്പിക്കുന്നു.

  PUBLISHER

  ReplyDelete
 10. അവസാനം കൂട്ടിച്ചേര്‍ത്തത് ആദ്യത്തേതിനേക്കാള്‍ നന്നായി.
  ഇല വീണു മുള്ളേൽ വീണാലും മുള്ളു വീണു ഇലേൽ വീണാലും തൊട്ടടുത്ത ബേക്കറിയില്‍ നില്‍ക്കുന്ന ഹരീഷണ്ണനു തന്നെ ദോഷമൊക്കെ. ഇന്നത്തെക്കാലത്തെ പിള്ളേരുടെ ഒരു കാര്യം.അല്ലെങ്കിലും പ്ലസ് ടൂ ഒക്കെ ഒരു ഡിഗ്രിയാണോ, പ്രീഡിഗ്രിയല്ലേ ശരിക്കും ഡിഗ്രി.അല്ലേ ഹരീഷണ്ണാ‍? ഞാനൊക്കെ പ്രീഡിഗ്രിക്ക് പഠിച്ച കാലത്ത് (അതോക്കെ ഒരു കാലം!) ടൂറിനു പോവുകയോ, അഥവാ പോയാല്‍ തന്നെ കൂടെപ്പഠിക്കുന്നവരോടൊപ്പം പാട്ടു പാടുകയോ ഡാന്‍സ് ചെയ്യുകയോ ചെയ്തിട്ടില്ല. ഞാമ്പറയുന്നത് ഈ പെമ്പിള്ളേരെ പഠിപ്പിക്കാനേ വിടരുത്. വിട്ടാപ്പിന്നെ പാരന്റ്സിനു സമാധാനം ഉണ്ടാവില്ല. ഇല വീണു മുള്ളേൽ വീണാലും.. മുള്ളു വീണു ഇലേൽ വീണാലും..അല്ലേ ഹരീഷണ്ണാ‍? പിന്നെ ഇതൊക്കെ കണ്ട് ഹരീഷണ്ണന്മാരുടെ കൈ തരിക്കുന്നതാണ് ആകെയൊരാശ്വാസം.

  ചിന്ന ഡൌട്ട്‍: ടൂറു ബസ്സിലിരിക്കുന്ന പെണ്‍കുട്ടികള്‍ ആണ്‍കുട്ടികള്‍ക്കൊപ്പം കൂര്‍ക്കം വലിച്ചാല്‍ ഇലക്കു കേടു വല്ലതും വരുമോ? തൊടുപുഴയില്‍ വെള്ളപ്പൊക്കം വരുമോ? മൊട്ടേന്നു വിരിയാത്ത,മീശ മുളക്കാത്ത ചെക്കന്മാര്‍ക്ക് ഏമ്പക്കം വന്നാല്‍ ഹരീഷണ്ണന്റെ കൈ തരിക്കുമോ? അതോടെ തൊടുപുഴയെ പ്രത്യേക സംസ്ഥാനമായി പ്രഖ്യാപിക്കുമോ?

  ReplyDelete
 11. അവസാനത്തെ പാരഗ്രാഫ് കൂടെ കണ്ടപ്പോ ... തിരപ്പതിയായി ചേട്ടന്മാരേ തിരുപ്പതിയായി :)

  അതാദ്യം കണ്ടിരുന്നെങ്കിൽ മയത്തിൽ ഒരു കമന്റേ ഇടൂലാരുന്നു. ഏതിനും പോട്ട് വിട്ടിരിക്കുന്നു...

  ReplyDelete
 12. ഒരു സ്റ്റഡി റ്റൂര്‍ പോകുമ്പോള്‍ കൂടപഠിക്കുന്ന ആണ്‍കുട്ടികളുടെ ഒപ്പം ഒന്നു ഡാന്‍സ് ചെയ്താല്‍ അഴിഞ്ഞുപോണതാണോ പെണ്ണിന്റെ മാനം. അതോ ഒപ്പം ഡാന്‍സ് ചെയ്താല്‍ മാനം ഇടിഞ്ഞു വീഴുമോ? സംസ്കാരം സംസ്കാരം. എന്തിനും ഏതിനും പൊക്കി പിടിക്കും സംസ്കാരം. അമ്മപെങ്ങന്മാര്‍ക്ക മാറുമറക്കാന്‍ അവകാശം ഇല്ലാഞ്ഞതും മുലക്കരവും മറ്റേകരവും ഒക്കെ വാങ്ങിയിരുന്നതും, മാറുമറച്ച സ്ത്രീകളുടെ ജാക്കറ്റ് വലിച്ചു കീറിയതുമല്ലേ നമ്മുടെ സംസ്കാരം.

  നിര്‍ത്തിയിട്ടിരിക്കുന്ന ബസ്സിനുള്ളി ല്‍ ആങ്കുട്ടികളും പെണ്‍കുട്ടികളും കൂടി സംയുക്തമായി, സ്റ്റീരിയോയില്‍ നിന്നുയരുന്ന പാശ്ചാത്യസംഗിതത്തിനൊപ്പം ചുവടൊപ്പിച്ചുആഭാസനൃത്തമാടി അഴിഞ്ഞാടുന്നു !!
  മീശ കുരുക്കാത ആണ്‍കുട്ടികളുടെ വിരിമാറിലേക്കു ഒപ്പത്തിനൊപ്പമെത്താൻ വെമ്പി അളിഞ്ഞു തുള്ളുന്ന പെൺകിടാങ്ങൾ.

  എഴുതി അങ്ങ് കൊഴുപ്പിച്ചിട്ടുണ്ടല്ലോ ഹാരീഷ്. ബൂലോകം ഓണ്‍ലൈനില്‍ ഇടുന്നതിലും കൂടുതല്‍ ഓടുമായിരുന്നു വല്ല മുത്തുചിപ്പിയിലും ഇട്ടിരുന്നങ്കില്‍.

  ഏതായാലും സ്റ്റേഷനിലെ ഇടിയൻ S I ഷിന്റോയെ ഓർത്തത് നന്നായി.

  അവസാനം കൂട്ടിച്ചേര്‍ത്തത് ആദ്യത്തേതിനേക്കാള്‍ ഗംഭീരമായിട്ടുണ്ട്. കുഞ്ഞുപെണ്ണിനെ ബസ്സിനുള്ളിലേക്ക് തലയിട്ട് തെറിവിളിച്ചത് ഹരീഷിന് അങ്ങു ബോധിച്ചല്ലോ. എന്താടീ എന്നു ചോദിച്ചാല്‍ നീ ഏതവന്റെ മോനാടാ എന്ന് ചോദിക്കാന്‍ എന്നാണാവോ നമ്മുടെ പെണ്‍കുഞ്ഞുങ്ങള്‍ പഠിക്കുന്നതും അതിനുള്ള ധൈര്യം കാണിക്കുന്നതും. ഏതായലും തന്നെ തെറിപറഞ്ഞവനെ ബസ് വിട്ടപ്പോഴങ്കിലും തെറിപറയാനുള്ള ധൈര്യം ആ കുഞ്ഞുപെണ്ണുകാണിച്ചല്ലോ.

  ഇതെന്താ വേശ്യാലയം മറ്റോ ആണോ?? ഈ തല തെറിച്ച പരിപാടികള്‍ അവസാനിപ്പിക്കൂ” എന്നും ആക്രോശിച്ചു. നമ്മുടെ സാദാ ചേട്ടന്മാരുടെ തെറിയോടു കൂടിയുള്ള ആക്രോശങ്ങള്‍ക്കു ബസ്സിനുള്ളില്‍ നിന്നും പുല്ലുവില പോലും ലഭിച്ചില്ല.

  കുഞ്ഞുപെണ്‍പിള്ളാരെ വേശ്യകളന്നു വിളിച്ചത് ഹാരിഷിന് അങ്ങ് ഇഷ്ടപ്പെട്ടല്ലോ. അവര്‍ പാവം പില്ലേര്‍ ആയതുകൊണ്ട് ഒന്നു കൂവി വിളിച്ചു പോയി ഇല്ലങ്കില്‍ ഇറങ്ങി തൊടുപുഴയിലെ മാന്യന്മാരുടെ ചെപ്പക്ക് പൊട്ടീച്ചേനെ.

  ഒരു കൊച്ചുപെണ്‍കൊച്ച് തല വെളിയിലേക്കിട്ട് പെറ്റതള്ള കേട്ടാല്‍ സഹിക്കാത്ത തെറി പറയണമങ്കില്‍ തോടുപുഴക്കാര് സാംസ്കാരികനായകന്മാര്‍ എത്ര ഭാഷാസുന്ദരമായ പദപ്രയോഗമാവും നടത്തിയത് എന്ന് ഊഹിക്കാവുന്നതാണ്.

  ReplyDelete
 13. ചിന്ന ഡൌട്ട്‍: ടൂറു ബസ്സിലിരിക്കുന്ന പെണ്‍കുട്ടികള്‍ ആണ്‍കുട്ടികള്‍ക്കൊപ്പം കൂര്‍ക്കം വലിച്ചാല്‍ ഇലക്കു കേടു വല്ലതും വരുമോ? തൊടുപുഴയില്‍ വെള്ളപ്പൊക്കം വരുമോ? മൊട്ടേന്നു വിരിയാത്ത,മീശ മുളക്കാത്ത ചെക്കന്മാര്‍ക്ക് ഏമ്പക്കം വന്നാല്‍ ഹരീഷണ്ണന്റെ കൈ തരിക്കുമോ? അതോടെ തൊടുപുഴയെ പ്രത്യേക സംസ്ഥാനമായി പ്രഖ്യാപിക്കുമോ?  അണ്ണോ..!! ഹരീഷണ്ണൊ..

  ഈ മറ്റേടത്തെ മോൻ ചോയിച്ചേക്കണ കേട്ടില്ലേ..

  അവന്റെ വീട്ടിലൊള്ള പെമ്പിള്ളെറെ മൊത്തം തൊടുപുഴയിലെറക്കിതരാമെന്ന്.
  ഒന്നു ഫേയിമസാക്കി കൊടുക്കാവോന്നു..
  ഒന്നു കൊടണ്ണാ.
  നീങ്കളല്ലേ താരം.
  അവന്റെ അമ്മേടെ കൊട്ടപ്പുറത്തു മൊത്തം ഡാഷാ അണ്ണാ.
  അവന്റെ പെങ്ങമ്മാർക്കും വകേലെ പെണ്മക്കക്കും നല്ല ചൊറിച്ചിലാ അണ്ണാ.
  തൊടുപുഴേൽ വന്നാലേ മാറൂ എന്നാ അണ്ണാ പറേണത്

  ഒന്നു സഹകരിക്കണ്ണാ.

  ReplyDelete
 14. എല്ലാരും വഹ് വഹ് എന്ന് പറഞ്ഞ് കമ്നിറ്റിടാന്‍ പറ്റോ / എതിര്‍ ത്ത് പറഞ്ഞാല്‍ അപ്പ തെറി വിളി തൊടങ്ങും ഇതെന്ത്വാടേയ് ?

  ReplyDelete
 15. അല്ല ഇന്ദ്രാ ഹരീഷ് എന്നാ മാമാ പണി തൊടങ്ങ്യേ ?

  ReplyDelete
 16. കണ്ട കണ്ടാ സദാചാര ദേവേന്ദ്രന്മാരുടെ തനി സ്വരൂപം പുറത്തുവരണത് കണ്ടാ. പെങ്ങമ്മാരുടേം വകേലെ പെണ്മക്കളുടേം പ്രശ്നം ആണങ്കി തന്നെ അത് അവരുടെ പ്രശ്നമല്ലേ ഇന്ദ്രാണി? അതില് നിങ്ങക്കെന്തിന് ഇത്ര ചൊറിച്ചില്? ഇനി ഇന്ദ്രാണീടെ സ്വന്തം വീട്ടിലെ പെണ്ണുങ്ങളാണേല്‍പ്പോലും അവര്‍ക്കു ചെയ്യണമെന്ന് വിചാരിച്ചാല്‍ വേണ്ടാന്ന് പറയാനും കൈ തരിച്ചുവരാനും ഇതു അഫ്ഗാനിസ്ഥാനല്ലല്ലോ ഇന്ദ്രന്‍സേ!

  ReplyDelete
 17. സ്ത്രീകള്‍ പാന്റിട്ട് റോഡിലിറങ്ങിയാല്‍ കണ്ണുതള്ളി നോക്കുന്ന ഒരുകാലം ഉണ്ടായിരുന്നു. സ്ത്രീകള്‍ സ്കൂട്ടര്‍ ഓടിക്കുന്നത് കണ്ടാല്‍ കണ്ണ് തള്ളി നോക്കുന്ന ഒരു കാലവും ഉണ്ടായിരുന്നു. ഇന്നിപ്പോള്‍ സ്ത്രീകളുടെ വേഷം എന്താണെന്നുള്ളത് നമുക്ക് വിഷയമല്ല. വേഷം എന്തെങ്കിലും ഉടുത്തിട്ടുണ്ടല്ലോ എന്ന്‍ സമാധാനിക്കുന്ന അവസ്ഥയാണ്. കാറോടിച്ച് ഒരു സ്ത്രീ പോയാല്‍ ഇക്കാലത്ത് ആരെങ്കിലും മൈന്‍ഡ് ചെയ്യാറുണ്ടോ ? (വായില്‍ നോക്കികളുടെ കാര്യമല്ല പറയുന്നത്.) ...

  അങ്ങനങ്ങനെ നോക്കിയാല്‍ ഇനി വരുന്ന കാലത്ത് ഇല, മുള്ള് എന്നൊന്നും വേര്‍തിരിവൊന്നും ഉണ്ടാകില്ല ഹരീഷേ. ആണ് പ്രസവിക്കില്ല, പെണ്ണ് പ്രസവിക്കും എന്നതുമാത്രമായിരിക്കും എടുത്ത് പറയാനുള്ള ഏക വ്യത്യാസം. ബാക്കി കാര്യത്തിലൊക്കെ തുല്യത, സമത്ത്വം. പിന്നെയാണോ കുറച്ച് ഡാന്‍സ് കളിക്കുന്നതും അഴിഞ്ഞാടുന്നതും തെറിവിളിക്കുന്നതുമൊക്കെ.

  ഹരീഷും ഞാനും ഇതും ഇതിലപ്പുറവും കാണാനും കേള്‍ക്കാനും മനസ്സിനെ പാകപ്പെടുത്തി ഇരിക്കുകയേ നിവൃത്തിയുള്ളൂ. കാരണം നമുക്ക് നമ്മുടെ മക്കളെ സംസ്ക്കാരവും നല്ല നടപ്പുമൊക്കെ പഠിപ്പിക്കാനും പറഞ്ഞുകൊടുത്ത് ശീലിക്കണമെന്ന് ശഠിക്കുകയും മാത്രമേ ചെയ്യാന്‍ പറ്റൂ. അവരങ്ങിനെ ചെയ്യുന്നുണ്ടോന്ന് നോക്കി 24 മണിക്കൂറും പുറകെ നടക്കാനൊന്നും നമുക്കാവില്ല. തോന്ന്യാസം കാണിക്കണമെന്നുള്ളവര്‍ അത് എത്ര നിര്‍ബന്ധബുദ്ധിയുള്ള മാതാപിതാക്കളുടേയും കണ്ണുവെട്ടിച്ച് കാണിച്ചിരിക്കും.

  ReplyDelete
 18. ബിജൂ ഇതൊക്കെ ഇത്രയേ ഉള്ളൂ. ഓരോ നമ്പരല്ലേ ഇതൊക്കെ കാണും സുഖിക്കും തനിക്കൊന്നു കിട്ടിയാല്‍ അനുഭവിക്കും , കിട്ടാത്ത മുന്തിരി പുളിക്കും ന്ന് പറയുന്ന കേട്ടിട്ടില്ലേ അത് തന്നെ. ഏതോ കൊച്ച് പുസ്തകത്തിലെ കഥ പോലെ എഴുതി പിടിപ്പിച്ചാല്‍ അതൊരു സുഖമല്ലേ കോട്ടപ്പുറം .

  എന്തായാലും കൊള്ളാം

  ReplyDelete
 19. ഹായ്, ഹായ്, എന്താ കഥാ,
  നോമിനറിയാം ,ഇതൊക്കെ, ഇങ്ങനെയേ നടക്കൂ.
  ലീവിന് പോയപ്പ , ന്റെ നാട്ടിലും ന്നാള് ങ്ങനെ കണ്ടാരുന്നു.

  പോട്ടോക്കാരാ, പൊളിപ്പന്‍.
  തകര്‍ത്ത്.

  ആരെടേയ് , ഈ ബിജു കുമാരന്‍,
  കൊറേ, ചൊറിഞ്ഞു വരുന്നുണ്ടല്ലോ.

  ReplyDelete
 20. എന്താണ് നിരക്ഷരാ ഒരു ദീര്‍ഘനിശ്വാസം ?

  ഇത്രയേറെ യാത്രകള്‍ ചെയ്യുകയും അനുഭവങ്ങള്‍ ഉണെന്ന് ഞങ്ങള്‍ കരുതുകയും ചെയ്യുന്ന ഒരാളാണോ ഇത് ? കാലം മാറുന്നതൊന്നും അറിയുന്നില്ലേ അതോ വാക്കൊന്ന് പ്രവൃത്തി വേറെ അതാണോ ലൈന്‍ ?

  ആണും പെണ്ണും ചേര്‍ന്നൊന്നു ഡാന്സ് ചെയ്താല്‍ കെട്ടിപ്പിടിച്ചാല്‍ പോട്ടെ രതിയില്‍ ഏര്‍പ്പെട്ടാന്‍ മുടിഞ്ഞ് പോകുന്ന എന്ത് കോപ്പാണ് നമുക്കുള്ളത് ?

  ഒന്നു വ്യക്തമാക്കിയാല്‍ കൊള്ളാം .

  ReplyDelete
 21. ബലേ ഭേഷ് ഹരിഷ് അണ്ണാ! കഥ നല്ല സ്റ്റൈല്‍ ആയിട്ട് അവതരിപ്പിച്ചു കളഞ്ഞുട്ടോ.. ആദ്യം അമ്മമാര്‍ക്ക് മക്കളോടുള്ള സ്നേഹത്തിന്റെയും പിന്നെ അണ്ണന്റെയും മറ്റു സമാന സുമനസ്സുക്കളുടെയും മാനസിക വിഷമതയുടെയും ഹൃദയസ്പ്രുക്കായ (സോറി, കീമാന്‍ പണിമുടക്കില്‍ ആയതു കൊണ്ട് നേരാം വണ്ണം എഴുതാന്‍ പറ്റുന്നില്ല) അവതരണം. പിന്നെ കാര്യത്തിലേക്ക് കടന്നപ്പോളോ, സംസ്കാര സമ്പന്നമായ മലയാളി സമൂഹത്തിന്റെ പ്രതീകമായി, രോഷം കൊണ്ട് വിറയ്ക്കുന്ന അണ്ണന്‍; കൂട്ടിനു അല്പം വെള്ളത്തിന്റെ ബലത്തില്‍, സംസ്കാരത്തിന്റെ മൊത്തക്കച്ചവടക്കാരായി ബാറീന്നു ഇറങ്ങിയ ചേട്ടന്‍മാരും. ഒരു സംശയം: ഇത്രയധികം രോഷാകുലാനായ അണ്ണന്‍ ഒരു SI യുടെ ഓര്‍മയില്‍ ഭയപ്പെട്ടു പിന്തിരിഞ്ഞത് കുറെ കടുപ്പമായിപ്പോയില്ലേ? ഒന്നുമില്ലെങ്കിലും നമ്മുടെ അമ്മമാര്‍ കണ്ണില്‍ എണ്ണയൊഴിച്ച് കാക്കുന്ന പൊന്നും കുടങ്ങള്‍ അല്ലെ ഈ പെണ്കിടാങ്ങള്‍? (ആണ്‍ കിടാങ്ങളെ കണ്ണില്‍ എന്തൊഴിച്ചാണ് വളര്‍ത്തുന്നതെന്ന് നിശ്ചയം പോരാ, അല്പം കുറഞ്ഞ ബ്രാന്‍ഡ് എണ്ണ ആവും) അപ്പൊ എല്ലാ സദാചാരവും വെറുതെ പ്രസംഗിക്കാനോ ബ്ലോഗില്‍ പോസ്റ്റ്‌ എഴുതാനോ ഉള്ളതാണ് അല്ലെ? ഈ മഹദ് വ്യക്തികളൊന്നും ബസ്സിലുണ്ടായിരുന്ന ആണ്‍ പൈതങ്ങളോട് എന്താണെന്നു ചോദിയ്ക്കാന്‍ തുനിഞ്ഞിരുന്നോ? അതോ അവിടുന്ന് പെട കിട്ടുമെന്ന് ഭയന്നിട്ടാണോ മിണ്ടാഞ്ഞത്? വെള്ളത്തില്‍ ആണേലും ചേട്ടന്‍മാര്‍ക്ക് അത്രേം ബോധം ഉണ്ടാരുന്നു അല്ലെ? ആ പെങ്കൊച്ചു തെറി വിളിച്ചെങ്കില്‍ അസ്സലായിപ്പോയി എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.
  പിന്നെ ഒരു കാര്യം: ഇന്നത്തെ പിള്ളേരുടെ വിവരത്തെ പറ്റി ചേട്ടന് അറിയാന്‍ മേലാഞ്ഞിട്ടാ. ഇന്ന്‍ ഇലയൊക്കെ മുള്ള് വീണാല്‍ തുളഞ്ഞു പോകുന്ന ടൈപ്പ് ഒന്നും അല്ല.അതൊക്കെ rare cases. കാലം മാറി. ഒക്കെ ലാമിനേറ്റഡല്ലേ ഇപ്പൊ.

  ReplyDelete
 22. This comment has been removed by the author.

  ReplyDelete
 23. @ ആന്റി/ urumbi

  അനിയാ... ആന്റീ...
  ഞാന്‍ എഴുതിയിരിക്കുന്ന കമന്റ് ശരിക്കൊന്നുകൂടെ വായിച്ച് നോക്ക്. എന്നിട്ട് തീരുമാനിക്ക് എന്റെ വാക്ക് പ്രവൃത്തി എന്നതൊക്കെ എന്താണെന്ന്.

  പിന്നൊരു കാര്യം. ചുമ്മാ അനോണി പ്രൊഫൈലുകള്‍ ഉണ്ടാക്കി ചൊറിഞ്ഞ് കളിക്കാനാണെങ്കില്‍ എനിക്ക് താല്‍പ്പര്യമില്ല. താങ്കള്‍ക്ക് എന്ത് വേണമെങ്കിലും കരുതാം എന്നെക്കുറിച്ച്. എന്നിട്ട് എന്നെ വെറുതെ വിടുക. ഏറ്റുപിടിക്കാനും ഒച്ചപ്പാടുണ്ടാക്കാനും തെറിവിളിക്കാനും ഒക്കെ തയ്യാറായിട്ടുള്ളവര്‍ ആരെയെങ്കിലും നോട്ടമിടുന്നതായിരിക്കും ബുദ്ധി. എന്റെ കാര്യത്തില്‍ , ഞാന്‍ ചെയ്തതും പറഞ്ഞതും ഒക്കെ തെറ്റാണെന്നും മാപ്പ് തരണമെന്നും പറഞ്ഞ് ഒരു കോലഹലം ഒഴിവാക്കുന്നതിന് എനിക്കൊരു മടിയുമില്ല എന്ന് മാത്രം തല്‍ക്കാലം മനസ്സിലാക്കുക.

  നല്ലത് മാത്രം ആശംസിച്ചുകൊണ്ട്

  -നിരക്ഷരന്‍
  (അന്നും , ഇന്നും , എപ്പോഴും)

  ReplyDelete
 24. ഹരീഷ്,
  ഹരീഷിന്റെ വരികളിലെ ആത്മാര്‍ത്ഥതയെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല.പക്ഷേ ലോകം മാറിയിരിക്കുന്നു.പുതിയ തലമുറ കാലത്തിന്റെ വെല്ലുവിളികളെ ഏറ്റെടുക്കാന്‍ കഴിവുള്ളവരാണ്.പഴയ തലമുറയും പുതിയ തലമുറയും തമ്മിലുള്ള സംഘട്ടനം എല്ലാ കാലത്തും ഉണ്ടായിരുന്നു.ഇന്നത്തെ കുട്ടികള്‍ക്ക് അവരെ സംരക്ഷിക്കാന്‍ അറിയാമെന്നാണു എനിക്ക് തോന്നുന്നത്.അതുകൊണ്ടു തന്നെ അവരുടെ സദാചാര സംരക്ഷണംനമ്മള്‍ ഏടെറ്റുക്കുന്നതില്‍ അര്‍ത്ഥമില്ല.മാത്രവുമല്ല ഇതിലൊന്നും പ്രതികരിക്കാന്‍ തക്ക എന്ത് സദാചാരമാണു നമ്മുടെ ഭാഗത്ത് ഉള്ളത്? നമ്മുടെ പഴയ തലമുറയില്‍ വെറും 50 വര്‍ഷങ്ങള്‍ക്ക് മുന്‍‌പ് വരെ ഭൂരിപക്ഷം സ്ത്രീകളും മാറു മറച്ചിരുന്നില്ല.ആ കാലത്തില്‍ നിന്നു നമ്മള്‍ മുന്നോട്ട് പോയില്ലേ? പിന്നെ, ഈ പറഞ്ഞ കള്ളുകുടിയന്‍ ചേട്ടന്മാരുടെ സദാചാരം എന്താണു?

  നമ്മള്‍ മലയാളികള്‍ക്ക് ദ്വന്ദഭാവം കൂടുതലാണ്.പകല്‍ ചാരിത്ര്യം പ്രസംഗിക്കും രാത്രി ബ്ലൂ ഫിലിം കാണും..അങ്ങനെ അല്ലേ?

  ഈ വിഷയം ചര്‍ച്ചയില്‍ കൊണ്ടുവന്നതിനു ഹരീഷിനു നന്ദി...!

  ReplyDelete
 25. നിരക്ഷരന്‍,

  ഒരു വിവാദത്തിനോ താങ്കളെ Scratch ചെയ്യണമന്നോ ഉദ്ദേശ്യം എനിക്കില്ല എന്ന മുഖവുരയോടെ, താങ്കളുടെ ആദ്യ അഭിപ്രായം വായിച്ചപ്പോള്‍ എനിക്ക് തോന്നിയ കാര്യം പറയുന്നതില്‍ വിരോധമില്ലല്ലോ? ഇനി ഉണ്ടങ്കില്‍ I am sorry I dont care.

  "പിന്നെയാണോ കുറച്ച് ഡാന്‍സ് കളിക്കുന്നതും അഴിഞ്ഞാടുന്നതും തെറിവിളിക്കുന്നതുമൊക്കെ."

  ഒരു ആണിന്റെ കൂടെ ഡാന്‍സ് ചെയ്യുന്നതില്‍ എന്ത് അശ്ലീലമാണുള്ളത്. പണ്ട് ( ഇന്നും വ്യത്യസ്തമല്ല)ഒരു സ്ത്രീക്ക് ഹസ്തദാനം കൊടുക്കുന്നതില്‍ അശ്ലീലം കണ്ട ജനതയാണ് നമ്മള്‍. പലപ്പോഴും ഹസ്തദാനത്തിന് കൈനീട്ടിയാല്‍ ഇന്നും നമ്മുടെ നാട്ടിലെ എത്ര പെണ്‍കുട്ടികള്‍ (അഭ്യസ്തവിദ്യര്‍ പോലും) കൈനീട്ടി തരും? ഒരു പെണ്‍കുട്ടിക്ക് ഹസ്തദാനം കൊടുക്കാന്‍ പലപ്പോഴും നമ്മള്‍ മടിക്കാറുണ്ട്, കാരണം മൂന്നാണ്. ഒന്ന് ഒരു പെണ്‍കുട്ടിക്ക് നേരെ ഹസ്തദാനത്തിന് കൈനീട്ടിയാല്‍ അവള്‍ നിരസിച്ചാലോ എന്ന പേടി, രണ്ട് പെണ്‍കുട്ടിയും കണ്ടുനില്‍ക്കുന്നവരും എന്ത് ധരിക്കും എന്ന ചിന്ത, മൂന്ന് ഒരു ഹസ്തദാനം അവളുടെ മാനത്തിന്/ജീവിതത്തില്‍ (വിവാഹിതയാണങ്കില്‍ പ്രത്യേകിച്ചും) എന്തങ്കിലും അസ്വാരസ്യം ഉണ്ടാക്കുമൊ എന്ന ഭയം. എന്നാല്‍ ഒരു ഹസ്തദാനത്തില്‍ എന്തങ്കിലും തരത്തിലുള്ള അശ്ലീലതയുണ്ടോ? പക്ഷേ നമ്മള്‍ എന്തിനേയും ഏതിനേയും ലൈംഗികതയുടെ കണ്ണിലൂടെ കാണുവാന്‍ മാത്രം ശീലിച്ചു എന്നതല്ലേ യഥാര്‍ത്ഥ പ്രശ്നം?

  അതുപോലെ തന്നെയല്ലേ ഒരു പെണുകുട്ടിയും ആണുകുട്ടിയും തമ്മില്‍ പാടുന്നതുംഡാന്‍സ് ചെയ്യുന്നതും. പ്രത്യേകിച്ച് ഒരു വിനോദയാത്രയില്‍. സുഹ്യത്തോ അല്ലങ്കില്‍ കൂടെ പഠിക്കുകയോ ചെയ്യുന്ന പെണ്‍കുട്ടികളെ പുറത്ത് ചുമന്ന് കൊണ്ട് പോകുന്നത് (തിരിച്ച് പെണ്‍കുട്ടി ആണ്‍കുട്ടിയേയും) ഒരു യൂണിവേഴ്സിറ്റി കാമ്പസില്‍ കണ്ടാല്‍ നമ്മള്‍ എന്തു പറയും? ലൈംഗികത എന്ന വികാരം ഒരു സുഹ്യത്ത് അല്ലങ്കില്‍ ക്ലാസ്മേറ്റ് എന്നനിലയില്‍ ഇല്ലാത്തതിനാലും അതില്‍ അശ്ലീലം കാണാന്‍ കഴിയാത്തതിനാലും അവര്‍ക്ക് അതിനു കഴിയുന്നു. മറിച്ച് ഇത് നമ്മുടെ നാട്ടില്‍ പത്തുവയസ്സുള്ള ഒരു കുട്ടി കാണിച്ചാല്‍ നമ്മള്‍ പറയും "മോട്ടേന്നു വിരിയാത്ത" (ഹരീഷിന്റെ പ്രയോഗത്തിന് കടപ്പാട്) പെണ്ണ് ചെറുക്കന്റെ പൊറത്തു.....അതാണ് നമ്മളും നമ്മുടെ സംസ്കാരവും.

  "ഹരീഷും ഞാനും ഇതും ഇതിലപ്പുറവും കാണാനും കേള്‍ക്കാനും മനസ്സിനെ പാകപ്പെടുത്തി ഇരിക്കുകയേ നിവൃത്തിയുള്ളൂ."

  ഒരു സംശയം, ഒരു ഗവണമന്റ് എഞ്ചിനീയറിംങ് കോളജില്‍ പഠിച്ചിട്ടും (എന്റെ അറിവ് ശരിയാണോ എന്നറിയില്ല) ഇത്രയധികം രാജ്യങ്ങളില്‍ യാത്ര ചെയ്തിട്ടും പല സംസ്കാരങ്ങളും രീതികളും മനസ്സിലാക്കിയിട്ടും ഇത്രയൊക്കെ കാണാനും കേള്‍ക്കാനും മാത്രം താങ്കളുടെ മനസ്സ് പാകപ്പെട്ടില്ല്ന്ന് പറയുന്നതുകേള്‍ക്കുമ്പോള്‍ സഹതാപം തോന്നുന്നല്ലോ നിരക്ഷരാ.

  ReplyDelete
 26. സുഹൃത്തുക്കളെ.. അനോണീ ചേട്ടന്മാരേ..

  നമ്മുടെ സാദാ ചേട്ടന്മാർ ചെയ്തതു ന്യായമാണെന്നു ഒരിക്കലും ഞാൻ അവകാശപ്പെടുന്നില്ല..
  അതു പോലെ തന്നെ ആ കുട്ടികളും..
  ഒരു പെൺകുട്ടിയുടെ അച്ഛൻ എന്ന നിലയ്ക്കു ഞാൻ കണ്ട കാഴ്ച എന്നെ വ്യക്തിപരമായി അലോസരപ്പെടുത്തി..
  അതു ഞാൻ നിങ്ങളുടെ മുൻപിൽ ഒരു പോസ്റ്റായി ഇട്ടു എന്നു മാത്രം..
  ഇവിടെ കമന്റു ചെയ്ത ഭൂരിഭാഗം പേരും എന്നെ അനുകൂലിക്കുന്നില്ല എന്നു ഞാൻ മനസിലാക്കുന്നു..
  സാരമില്ല..
  എന്നെ സംബന്ധിചു ആ പെൺകുട്ടികളുടെ ഭാവിയേ പറ്റിയുള്ള ആധിയേ ഉണ്ടായിരുന്നുള്ളു..
  കാലത്തിന്റെ മാറ്റങ്ങൾക്കൊത്തു മാറാൻ കഴിയാതിരുന്ന ഈ ചാച്ചൻ നിങ്ങടെ മുൻപിൽ തോറ്റു മക്കളെ..
  നിങ്ങളു പോയി വെട്ടിപ്പിടിക്കു മക്കളെ..
  നിങ്ങൾക്കു അതിനേ പറ്റി പേടിയില്ലെങ്കിൽ എനിക്കെന്തു..??
  ഹിഹി..

  എല്ലവിധ ആശംസകളും..

  ReplyDelete
 27. മീശ മുളക്കാത്ത ചെക്കന്മാര്‍ക്ക് ഏമ്പക്കം വന്നാല്‍ ഹരീഷണ്ണന്റെ കൈ തരിക്കുമോ?


  മോനേ ബിജു കോട്ടപ്പുറം..!!

  മോനു വീട്ടിൽ അമ്മേം പെങ്ങന്മാരൊക്കെ ഉണ്ടല്ലോ അല്ലേ..
  ഹിഹി..
  ചാച്ചന്റെ കൈത്തരിപ്പു അറിയണേൽ വാടാ കുട്ടാ തൊടുപുഴക്കു..
  അനോണിയൊന്നുമല്ല ചാച്ചൻ ഇവിടെ..
  തൊടുപുഴയിൽ എവിടെ ബസിറങ്ങി ഒന്നു വിളിച്ചാൽ മതി ചാച്ചനെ..
  ചാച്ചാൻ വന്നു കൊണ്ടൊയിക്കോളാം..
  വിരട്ടല്ലേട്ടോ..
  ഫോൺ നമ്പെറു എന്റെ ബ്ലോഗീ കെടപ്പുണ്ട്..
  അതുമെടുത്തോണ്ടു പോരേ..

  പിന്നേയ്..
  തൊടുപുഴക്കാരു കോട്ടപ്പുറംകാരേപ്പൊലൊന്നുമല്ല..
  അമ്മപെങ്ങന്മകളെ യൊക്കെ കണ്ടാൽ തിരിച്ചറിയാവുന്നോരാ..
  മക്കളു വാ..
  മനസ്സിലാക്കിത്തരാം..

  ReplyDelete
 28. @ പ്രശാന്ത് കൃഷ്ണ.
  പ്രശാന്തേ ....പേര് വെച്ച് എഴുതുന്ന സനോണിയായിട്ടുള്ള ഒരു ബ്ലോഗറായതുകൊണ്ട് മാത്രം പ്രശന്തിന് മറുപടി തരുന്നു. അല്ലാത്തവര്‍ക്കുള്ള മറുപടി മുകളില്‍ കൊടുത്തു കഴിഞ്ഞു.

  ഇനി പ്രശാന്തിനോട് പറയാനുള്ളത്. ഞാന്‍ പഠിച്ച കോളേജിന്റെ ആഡ്രസ്സും, ഞാന്‍ യാത്ര പോയ പഞ്ചായത്തുകളുടേയുമൊക്കെ കണക്കെടുക്കുന്നതിന് മുന്‍പേ എന്റെ കമന്റൊന്ന് ശരിക്ക് വായിച്ച് നോക്കാമായിരുന്നില്ലേ അനിയാ?
  ഒരു ശാസ്ത്രജ്ഞനൊക്കെയായിട്ടും പ്രശാന്തിന് എന്റെ കമന്റ് വായിച്ചിട്ട് മനസ്സിലായില്ലെന്നോ ?
  ഒരിക്കല്‍ക്കൂടെ വായിച്ച് നോക്കൂ അനിയാ എന്ന് മുകളില്‍ ഞാന്‍ മറ്റൊരാളോട് പറഞ്ഞത് കണ്ടിട്ടെങ്കിലും ഒന്നൂടെ വായിച്ച് നോക്കാമായിരുന്നില്ലേ ?

  ഇനിയിപ്പോ എല്ലാരും കൂടെ വായിച്ച് മനസ്സിലാക്കിക്കഴിയുമ്പോള്‍ വേറൊരു കൂട്ടര്‍ക്ക് കൂടെ മറുപടി കൊടുക്കേണ്ടി വരും. പ്രശാന്തിനോട് കൂടുതലായിട്ട് ഒന്നും പറയാനില്ല. ‘പാകപ്പെടാത്ത‘ എന്റെ മനസ്സിനോട് കാണിക്കുന്ന സഹതാപത്തിന് നല്ലതുവരുത്തട്ടെ സര്‍വ്വേശ്വരന്‍ .

  സസ്നേഹം
  -നിരക്ഷരന്‍
  (അന്നും , ഇന്നും എപ്പോഴും)

  ReplyDelete
 29. അല്ല ഇന്ദ്രാ ഹരീഷ് എന്നാ മാമാ പണി തൊടങ്ങ്യേ ?


  ധൈര്യമുണ്ടെങ്കിൽ കപട തോലൊക്കെ ഉരിഞ്ഞിട്ടു നേരിട്ടു വാടാ..

  മൂളിപ്പറക്കണ അടി നീ കണ്ടിട്ടുണ്ടോ..

  വേണെങ്കിൽ കാണിച്ചു തരാം..

  ReplyDelete
 30. തലമുറകളുടെ വിടവ് എന്നു പറയാവുന്ന ഒരു പ്രശ്നം എഴുത്തിനും വായനക്കും ഇടക്ക് ഉണ്ട് എന്ന് നിസ്സംശയം പറയാം.അതുകൊണ്ടാണ് ഇത്ര രൂക്ഷമായ പ്രതികരണങ്ങള്‍. ഒരു പെണ്‍കുട്ടിയുടെ പിതാവെന്ന നിലയില്‍ എഴുതിയ ആള്‍ക്കുണ്ടായ രോഷം പോസ്റ്റില്‍ കാണാമെങ്കില്‍ ഒരു പെണ്‍കുട്ടിയുടെ സുഹൃത്തെന്ന നിലക്കുള്ള രോഷം, ഈ പോസ്റ്റ് വായിച്ചപ്പോള്‍ മറ്റുള്ളവര്‍ക്ക് തോന്നിയിരിക്കാം.

  ഒരു വ്യക്തി, തന്റെ ജീവിതത്തില്‍ വിവിധങ്ങളായ റോളുകള്‍ ചെയ്യാന്‍ നിര്‍ബന്ധിതനാവുന്നു. ഒരു പക്ഷെ പരസ്പര വിരുദ്ധങ്ങളെന്നു വിശേഷിപ്പിക്കേണ്ടുന്ന തരത്തിലുള്ള തീരുമാനങ്ങളെടുക്കേണ്ടി വരും. അതില്‍ പ്രധാനമാണ് എതിര്‍ ലിംഗത്തോടുള്ള ഇടപെടല്‍. തന്റെ ഓഫീസിലെ വനിതാ സുഹൃത്തിനോട് അടുത്തിടപഴകാന്‍ ഇഷ്ടപ്പെടുന്ന ഒരാള്‍ ചിലപ്പോള്‍ മകള്‍ അത്തരത്തിലിടപെടുന്നത് എതിര്‍ത്തെന്നു വരാം. ഒരു വ്യക്തി ഒരേ സമയം അച്ചനാണ്, മകനാണ്, ഭര്‍ത്താവാണ്, കാമുകനാണ്, ഇവയില്‍ ചിലതെങ്കിലും പരസ്പര വൈരുദ്ധ്യം ആവശ്യപ്പെടുന്നവയും ആണ്.

  ഒരോ റോളുകള്‍ കടന്നു വരുമ്പോള്‍ മാത്രമേ അത് തിരിച്ചറിയാനാവൂ.
  ഞാന്‍ അപ്പാപ്പനായി , ചിന്തകളും സ്വാഭാവികമായി പഴഞ്ചനായിരിക്കാം.
  :)

  ReplyDelete
 31. നിരക്ഷരന്‍
  കമന്റായാലും പോസ്റ്റായലും നന്നായി വായിക്കതെ ഞാന്‍ അഭിപ്രായം എഴുതാറില്ല. അതുകൊണ്ട് "എന്റെ കമന്റൊന്ന് ശരിക്ക് വായിച്ച് നോക്കാമായിരുന്നില്ലേ?" എന്ന താങ്കളൂടെ ചോദ്യത്തിന് പ്രസക്തിയില്ല.

  എന്നോട് മാത്രമല്ല അനോണീയോടും "ഞാന്‍ എഴുതിയിരിക്കുന്ന കമന്റ് ശരിക്കൊന്നുകൂടെ വായിച്ച് നോക്ക്" എന്ന് താങ്കള്‍ക്ക് പറയേണ്ടിവന്നപ്പോള്‍, താങ്കള്‍ പറയാന്‍ ഉദ്ദേശിച്ചത് താങ്കളൂടെ വാക്കുകളില്‍ വായിക്കാന്‍ അനുവാചകനുകഴിയാതെപോകുന്നു എന്നല്ലേ അര്‍ത്ഥമാക്കേണ്ടത്? അതിന്റെ കാരണം ഒന്നുകില്‍ താങ്കളൂടെ ഭാഷയുടെ പ്രശ്നം അല്ലങ്കില്‍ എന്നെപോലെയുള്ള വായനക്കരന്റെ ഭാഷാപരിമിതി.

  താങ്കളെപോലെ ഒരാളില്‍നിന്നും ഒരു പടികൂടി ഉയര്‍ന്ന ചിന്താഗതി പ്രതീക്ഷിച്ചിരുന്നു. അത് താങ്കളുടെ കമന്റില്‍ എനിക്ക് ഫീല്‍ ചെയ്തില്ല അതുകൊണ്ട് സഹ്താപം തോന്നുന്നു എന്നു എക്സ്പ്രസ്സു ചെയ്തുവന്നു മാത്രം. If my words hurt you I am sorry, I said only with all due respect.

  Thank you for the kind reply

  With love and warm regards
  Prasanth R Krishna

  ReplyDelete
 32. എന്റെ കമന്റില്‍ ഞാന്‍ പറഞ്ഞ കാര്യത്തിന്റെ ഫീല്‍ വന്നിട്ടില്ല, അല്ലെങ്കില്‍ വായനക്കാരന് ആ കമന്റ് മനസ്സിലായിട്ടില്ലെങ്കില്‍ അതെന്റെ കുഴപ്പം മാത്രമാണ്. എന്റെ ഭാഷയിലുള്ള ന്യൂനത നികത്താന്‍ ഞാന്‍ ശ്രമിക്കുന്നതായിരിക്കും. ഇതൊക്കെയാണ് ബൂലോകം തരുന്ന സേവനങ്ങള്‍ . എഴുതുന്ന ആള്‍ക്ക് അയാള്‍ പറയുന്നത് വായനക്കാരന് മനസ്സിലായില്ലെങ്കില്‍ , അതുടനെ തിരുത്താനുള്ള സൌകര്യമുണ്ടല്ലോ ? അതിന് നന്ദി പറയാതെ വയ്യ. അതുകൊണ്ട് ഈ വിഷയത്തില്‍ പ്രശാന്ത് സോറി പറയേണ്ട കാര്യമില്ല.

  ആന്റിയോടും, പ്രശാന്തിനോടും തുടന്ന് എന്റെ കമന്റ് വായിക്കാനിടയുള്ള എല്ലാവരോടും ഞാന്‍ ക്ഷമ ചോദിക്കുന്നു. എന്റെ വാക്കുകള്‍ ആര്‍ക്കെങ്കിലും വേദനയുണ്ടാക്കുന്ന തരത്തിലുള്ളതായിട്ടുണ്ടെങ്കില്‍ അതിനും മാപ്പ്.

  സസ്നേഹം
  -നിരക്ഷരന്‍
  (...എപ്പോഴും)

  ReplyDelete
 33. ലിതു പോലത്തെ അണ്ണന്മാരൊക്കെ ഒരു പത്തു പതിനഞ്ചു വർഷം മുൻപു പിതാക്കമ്മാരായി ഉണ്ടാർന്നേൽ

  ഹോ..
  അവരടെയൊക്കെ മക്കളെ പീഡിപ്പിച്ചു പീഡിപ്പിച്ചു.....

  അവർക്കൊന്നും ഒരു കമ്പ്ലേന്റും ഇല്ലണ്ണാ..
  ലവരടെയൊക്കെ മക്കളെ ഇപ്പോഴും മൂക്കുകയറഴിച്ചു വിട്ടേക്കല്ലെയോ അണ്ണാ..
  ഓർത്തിട്ടു രോമാഞ്ച കുഞ്ചിതനാകുന്നു.

  ReplyDelete
 34. This comment has been removed by the author.

  ReplyDelete
 35. ഞങ്ങളുടെ നാട്ടില്‍ ഒരു ചൊല്ലുണ്ട്,
  ആരാന്റെ അമ്മക്ക് പ്രാന്ത് പിടിച്ചാല്‍
  കാണാന്‍ നല്ല ശേലാ എന്ന്..
  അതാ ഇപ്പോ ഇതില്‍ കണ്ടത്.
  ഇതിനെതിരെ കച്ച കെട്ടി ഇറങ്ങിയ
  മാന്യ സുഹൃത്തുക്കളെ ,നിങ്ങള്‍ക്കും
  കാണുമല്ലോ വീട്ടില്‍ അമ്മയും ,
  പെങ്ങമ്മാരും,അവരില്‍ ആരെങ്കിലും ആണ്
  ഇത്തരത്തില്‍ കൂടെ പഠിക്കുന്ന ഒരു പയ്യന്റെ
  മാറില്‍ കിടക്കുന്നതെങ്കില്‍ മിണ്ടാതെ അത് നോക്കി ഇരുന്നു
  കാലം പുരോഗമിച്ചു എന്നും പറഞ്ഞു സപ്പോര്‍ട്ട് ചെയ്യുമോ.?
  ഞാനും ഒരു അമ്മയാ.എനിക്കും ഉണ്ട് കുട്ടികള്‍.
  കാലം എത്ര പുരോഗമിച്ചാലും ,ഇത്തരം തോന്ന്യാസങ്ങൾ (ഇതിനു തോന്ന്യാസം എന്ന് തന്നെ പറയൂ )
  അംഗീകരിക്കാന്‍ പറ്റില്ല.ഞങ്ങളും ടൂര്‍ പോയിട്ടുണ്ട്. മറ്റൊരുത്തന്റെ
  മടിയില്‍ കിടന്നല്ല.
  പിന്നെ കഴുത കാമം...എന്നാ ചൊല്ല് ഉണ്ടല്ലോ...അത് പറഞ്ഞ
  ആളുടെ സ്വഭാവം ആകാം അത് എന്ന് വിശ്വസിക്കുന്നു.
  ഇങ്ങനെ ഒരു സംഭവം എഴുതി നമ്മുടെ സമൂഹത്തിനെ
  മറ്റുള്ളവര്‍ക്ക് മുന്‍പില്‍ പങ്കു വെക്കാന്‍ ശ്രമിച്ച
  എഴുത്തുകാരന് നന്ദി..ഇനിയും തുടര്‍ന്ന് എഴുതുക..

  ReplyDelete
 36. പണ്ടൊരു ചേട്ടന്‍ വയനാട്ടിലെ ഒരു ടൌണില്‍ ഒരു വേശ്യയെ കേറിപ്പിടിച്ചപ്പോ ആള്‍ക്കാര് കല്ലെരിഞ്ഞത്രേ.
  അപോ ആ അണ്ണന്‍ തിരിഞ്ഞു നിന്നൊരു ചോദ്യം, ''നിങ്ങള്‍ രാത്രി ചെയ്യുന്നത് ഞാന്‍ പകല് ചെയ്യുന്നു, എന്തേ എന്ന്?
  ജോണ്‍ എഹ്രഹം എന്നോ മറ്റോ ആയിരുന്നു ആ കള്ളുകുടിയന്റെ പേര്.

  അതിനും മുന്പ് വേറൊരു ജോണ്‍ പറഞ്ഞത്രേ നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന്.. മനസാക്ഷിയുടെ ആക്ഷേപം ഹേതുവായി മൂത്തവരും ഇളയവരും പിരിഞ്ഞു പോയത്രേ.

  പറഞ്ഞത് ജോണ്‍ ആയാലും ജനാര്‍ദനന്‍ ആയാലും നമ്മള് കല്ലെറിയാനില്ല..

  ReplyDelete
 37. പ്രസക്തമായ ഒരു വിഷയത്തെക്കുറിച്ച് തന്റെ അഭിപ്രായം സ്വന്തം പേരുവെച്ചെഴുതിയ ഹരീഷിനെ വിമര്‍ശിക്കാന്‍ കള്ളപ്പേരുകാരുടെ നീണ്ട നിര. ടൂറിന് പോകുക പാട്ടു പാടുക ഡാന്സ് കളിക്കുക ഇതൊക്കെ സാധാരണം തന്നെ. ഈ എഴുതിയ ഹരീഷ് അറുപത് വയസ്സുള്ള വല്യമ്മാവനൊന്നുമല്ലല്ലോ ഇതൊക്കെ കണ്ട് അല്ഭുതം കൂറാന്‍. സ്കൂളിലും കോളെജിലുമൊക്കെ പഠിക്കുമ്പോള്‍ ഹരീഷും ടൂര്‍ പോയിട്ടുണ്ടാകും അതും വളരെ പണ്ടല്ലാത്ത കാലത്ത്.. ആ ഹരീഷിന് വശപ്പിശകു തോന്നുന്ന എന്തോ ആ ബസ്സില്‍ നടന്നിട്ടുണ്ട് അതാണല്ലോ അദ്ദേഹം പറഞ്ഞത്.
  ഇപ്പോഴത്തെ കുട്ടികള്‍ മുമ്പുള്ള കാലത്തേക്കാളും ഏതാണ്ട് വലിയ ഇനമാണ് അവരെ സൂക്ഷിക്കാന്‍ അവര്‍ക്കറിയാം എന്നൊക്കെ പറഞ്ഞു കളയരുത്. സ്കൂള്‍ വിദ്യാര്ത്ഥിനികളുടെ ഇടയില്‍ അപകടകരമായ നിലയില്‍ ഏറി വരുന്ന അബോര്ഷന്‍ നിരക്കിനെക്കുറിച്ച് നിങ്ങളൊക്കെയും വായിച്ചറിഞ്ഞിട്ടുണ്ടാകുമല്ലോ. മോബൈല്‍ നീലച്ചിത്രങ്ങളും സ്കൂള്‍ വിദ്യാര്ത്ഥികളെപ്പോലും വലയിലാക്കുന്ന പെണ്‍ വാണിഭ റാക്കറ്റുകളും രോന്തു ചുറ്റുന്ന കാലമാണ്. ബസ്സിലെ ഡാന്സിനും കൂത്തിനുമിടയിലെടുക്കപ്പെട്ട സ്വന്തം മഖലുടേയോ പെങ്ങളുടെയോ ശരീരഭാഗങ്ങളുടെ വീഡിയോ ക്ലിപ്പിംഗ്സ് പിറ്റേന്നു മുതല്‍ കേരളവും ഇന്‍ഡ്യയും കടന്ന് ലോകം മുഴുവന്‍ ഇന്റര്‍ നെറ്റിലൂടെ പറന്നു തുടങ്ങിയാല്‍ അപ്പോഴും പറയണം കാലം മാറിപ്പോയി ചേട്ടാ ഇതൊക്കെ സാധാരണമ്മലേ എന്ന്.
  മകളെ പീഡിപ്പിച്ച കൂട്ടുകാരുടെ കണക്കും തേടി പോലീസ് നാടു നീളെ നടക്കുമ്പോഴും പറയണം ഇപ്പോഴത്തെ പിള്ളേരെ സൂക്ഷിക്കാന്‍ അവര്‍ക്കറിയാമെന്ന്.ദിവസവും അത്തരം മുഖങ്ങളെ റ്റീ വിയില്‍ ധാരാളം കാണാമല്ലോ..
  സ്വന്തം കാര്യത്തിലല്ലാതെ മറ്റെന്തിലും പുരോഗമനം വേണം എന്നാണല്ലോ നമ്മുടെ ചിന്ത.. അതുകൊണ്ടാണല്ലോ.. സ്വന്തം പേര്‍ മറച്ചു വെച്ച് കള്ളപ്പേരില്‍ കാലം മാറി എന്നു പറഞ്ഞു പരിഹസിക്കുന്നത്..
  ഹരീഷിന്റെ ആശങ്കകള്‍ക്കൊപ്പം പങ്കു ചേരുന്നു..

  ReplyDelete
 38. This comment has been removed by the author.

  ReplyDelete
 39. അല്ല അറിയാന്‍ വയ്യാഞ്ഞിട്ടു ചോദിക്കുവാ.
  ഇതില്‍ ഇത്ര മാത്രം ചൊറിയാന്‍ എന്താ ഉള്ളത്?
  കാലം എത്ര പുരോഗമിചെന്നു
  പറഞ്ഞാലും മലയാളി എന്നും
  മലയാളിയാ.ഈ എഴുത്തിനെ വിമര്‍ശിച്ച
  ചേട്ടന്‍ മാരോട് ഒന്ന് ചോദി ചോട്ടെ..
  മറ്റോരുതന്റെ കൂടെ നാലഞ്ചു ദിവസം
  കറങ്ങി നടന്ന പെണ്ണിനെ ഈ പറഞ്ഞ
  വര്‍ ആരെങ്കിലും കെട്ടുമോ??അതും
  കാലം പുരോഗമിചെന്ന
  സിദ്ധാന്തത്തില്‍ പെടുതുമോ?
  ഇല്ല.പറയാന്‍ ആര്‍ക്കും എന്തും വായില്‍
  തോന്നുനത് വിളിച്ചു കൂവാം .
  .കാരണം അത് മറ്റുള്ളവരെ
  ബാധിക്കുന്ന കാര്യങ്ങള്‍ ആണലോ.
  ഇത്തരത്തിലെ തോന്യാസങ്ങള്‍ ആണ്
  ഇന്നു യുടുബിലും മറ്റും വരുന്നത്.
  അതില്‍ ഈ പറയുന്നവരുടെ ആരുടെയെങ്കിലും
  മക്കളോ,സഹോദരി മാരോ ഉണ്ടെങ്കില്‍ കാലം
  പുരോഗമിചെന്നും പറഞ്ഞു കണ്ടില്ലനു നടിക്കുമോ??
  നമ്മള്‍
  മലയാളികള്‍ കാലം എത്ര പുരോഗമിചെന്നു
  പറഞ്ഞാലും ഇതൊക്കെ കണ്ടാല്‍ കണ്ടില്ലാന്നു
  നടിക്കണ മെങ്കില്‍ അവന്‍ അല്ലെങ്കില്‍ അവള്‍
  പല തന്തക്കു പിറന്നവര്‍ ആകണം.
  ഇത്രേ എനിക്ക് പറയാന്‍ ഉള്ളൂ .

  ReplyDelete
 40. ഹരീഷിന്റെ ആശങ്കകള്‍ അസ്ഥാനത്തല്ല.
  സ്വന്തം മകളുടേയും, പെങ്ങളുടെയുമൊക്കെ ചൂടുള്ള വീഡിയോ ചിത്രങ്ങൾ കണ്ടാസ്വദിക്കാൻ തക്ക സംസ്കാരമുള്ള തൊലിക്കട്ടിയുള്ളവന്മാർ കാണും. ഇതു വായിക്കുമ്പോൾ അവർക്കെ ചൊറിയൂ.
  വിവാദത്തിനു ഞാനില്ല.

  ReplyDelete
 41. കേരളത്തെ ഞെട്ടിക്കാൻ പാകത്തിൽ തലസ്ഥാനത്തെ പേരുകേട്ട ഒരു സ്കൂളിൽ കഴിഞ്ഞവർഷം ഒരു സംഭവം നടന്നു. നടന്ന്‌ അരമണിക്കൂറിനുള്ളിൽ അധികമാരുമറിയാതെ സംഗതി വെടിപ്പാക്കി. പത്രങ്ങളിലും, ചാനലുകളിലും വാർത്ത വന്ന്‌ മാനം പോകാതിരിക്കാൻ അന്നു ചില കുട്ടികളുടേയും രക്ഷകർത്താക്കളായ വമ്പന്മാർ ഒത്തൊരുമിച്ചു നിന്നതുകൊണ്ട്‌ വളരെക്കുറച്ചുപേരെ അറിഞ്ഞുള്ളു. ഈ സംഭവം നമ്മുടെ ബൂലോകത്തിൽ ഇപ്പൊ ഒരു പോസ്റ്റാക്കാൻ തോന്നുന്നുണ്ട്‌. പക്ഷെ അതു തീർച്ചയായും, എനിക്കും ജോ യ്ക്കും ഗുരുതരമായി ഭവിക്കുമെന്നുറപ്പുള്ളതുകൊണ്ട്‌ വേണ്ടെന്നു വയ്ക്കുന്നു.

  ReplyDelete
 42. ഹരീഷേട്ടാ, പുതിയ തലമുറയുടെ ഗതി വേഗം ഇനിയും കൈ വന്നിട്ടില്ലാത്ത ഒരു മലയാളിയുടെ ആശങ്കയാണ് എന്ന് മനസിലാക്കുന്നു. ഞാനും താങ്കളെ പോലെ തന്നെ ഈ കാര്യത്തില്‍.

  പക്ഷെ ഇനിയും മുന്‍പോട്ടു പോവുമ്പോള്‍ ഇതിനേക്കാള്‍ കൂടുതല്‍ ഒരുപാട് കാണുവാന്‍ മനസ്സ് ഒരുക്കേണ്ടി ഇരിക്കുന്നു.

  കെട്ടാന്‍ പോവുന്ന പെണ്ണ് കന്യകയായിരിക്കണം എന്നത് ലോട്ടറി എടുക്കുന്നത് പോലെ കേവലം ഭാഗ്യം മാത്രമാവുന്ന ഒരു കാലം മുന്നിലുണ്ട് മലയാളിക്ക്. പടിഞ്ഞാറിനു പിറകെ അല്ലെ നമ്മുടെ പാച്ചില്‍ :)

  ReplyDelete
 43. ഈ സംസ്കാരം നമ്മളായിട്ട് ഉണ്ടാക്കിയതല്ലെ?? കുട്ടികളെ, (ആണായാലും പെണ്ണായാലും) കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ? എഞ്ചിനീയറാക്കാനും, ഡോക്ടറാക്കാനും, സീരിയല്‍ സിനിമാ നടിയാക്കാനും ഐഡിയ സ്റ്റാര്‍ സിംഗറാക്കാനും വളര്‍ത്തുമ്പോള്‍ അവര്‍ ഇങ്ങനെയാവുന്നതില്‍ കുറ്റം പറയാന്‍ പഴയ തലമുറക്ക് അവകാശമില്ല. നല്ല മനുഷ്യരാവാന്‍ വേണ്ടി കുഞ്ഞുങ്ങളെ വളര്‍ത്തുന്നില്ല എല്ലാത്തിലും കുറ്റങ്ങള്‍ കാണുന്ന ഇന്നത്തെ തലമുറ.


  മറ്റുള്ളവര്‍ എന്ത് ചെയ്യുന്നു എന്നന്വേഷികുമ്പോഴും നമ്മുടെ വീട്ടിലുല്ലവര്‍ എന്താണ് ചെയ്യുന്നത് എന്ന് അന്വേഷിക്കാറില്ല മലയാളി. ഈ കുട്ടികള്‍ ചെയ്തത് ശരിയോ തെറ്റോ എന്ന് പറയാന്‍ ഞാനാളല്ല. എങ്കിലും ഈ കുട്ടികളുടെ മനസ്സ് കാണാന്‍ മാതാപിതാക്കള്‍ക്ക് സമയമുണ്ടായിട്ടുണ്ടാവുമോ? സ്നേഹിക്കാനോ അവരുടെ പ്രശ്നങ്ങള്‍ സമാധാനപുര്‍വ്വം കേള്‍ക്കാനോ?? പത്താം തരത്തില്‍ പഠിക്കുന്ന കുട്ടികളോട് സുഹൃത്ത് എന്നരീതിയില്‍ സംസാരിച്ച് കിട്ടിയ അനുഭവം കൊണ്ട് പറയുന്നതാണ്. അവരുടെ അച്ഛനുമമ്മക്കും അവരോട് പഠിക്കാന്‍ പറയുക എന്നതിനപ്പുറം ഒന്നും പറയാനില്ല. അവരോട് ഒരു സുഹൃത്തിനെ പോലെ സംസാരിക്കാന്‍ നേരമില്ല. അവരോടൊപ്പം കളിക്കാന്‍, ഈ പ്രായത്തിലുണ്ടാകുന്ന സംശയങ്ങള്‍ ആകാംക്ഷകള്‍ പങ്കു വെക്കാനാളില്ല. അപ്പോള്‍ അവരത് കിട്ടുന്നിടത്തോട് കൂടുതല്‍ താല്പര്യം കാണിക്കുന്നു. ചിലൊപ്പോള്‍ തെറ്റിലേക്ക് കൂപ്പുകുത്താന്‍ അവസരം കൊടുക്കുന്നു. അത് അവരുടെ കുറ്റമല്ല. അമ്മക്ക് സീരിയല്‍ കാണണം, അച്ഛന് കൂട്ടുകാരോട് കമ്പനിയടിച്ച് ലോക കാര്യം അന്വേഷിക്കണം, ഒഴിവു കിട്ടിയാല്‍ ബാറില്‍ പോണം. പിന്നെ വല്ലതും സംഭവിച്ചിട്ട് ആളുകളുടെ എണ്ണമെടുക്കാന്‍ പോയിട്ട് കാര്യമൊന്നുമില്ല.

  കുഞ്ഞുങ്ങള്‍ക്ക് നല്ല സുഹൃത്താവണം അച്ഛനമ്മമാര്‍. പണ്ടത്തെ കുട്ടികളല്ല, ഇന്നത്തെ കുട്ടികള്‍. അവര്‍ക്ക് കാര്യങ്ങള്‍ പറഞ്ഞ് കൊടുക്കണം. അപകടങ്ങള്‍, പീഡനങ്ങള്‍.

  എന്താ അമ്മേ പീഡനം എന്ന് സംശയം ചോദിച്ചാല്‍, “പോടീ അവിടന്ന്“ എന്ന് പറഞ്ഞാല്‍ പീഡനം എന്താണെന്ന് പറഞ്ഞു കൊടുക്കാനും അറിയിക്കാനും അയലത്തെ ചേട്ടനുണ്ടാകും, സ്കൂള്‍ വാനിന്റെ ഡ്രൈവറുണ്ടാവും, ഇതു പോലെ തെറി വിളിക്കാന്‍ നിന്ന സദാചാരികളായ ചേട്ടന്മാരും ഉണ്ടാകും.

  മക്കളെ നന്നായി വളര്‍ത്തുക. അതേ നല്ല തലമുറയെ ഉണ്ടാക്കാനുള്ള വഴി. അല്ലാതെ കുട്ടികള്‍ കാണിക്കുന്നതിനോട് അവരെ തെറി പറയുകയല്ല.

  അതില്‍ ഇന്നത്തെ തലമുറയുടെ പ്രധിനിധികളായ അധ്യാപകരുണ്ടായിരുന്നില്ലേ?? അധ്യാപകരില്ലാതെ ടൂര്‍ പോകുമോ???

  അച്ഛനുമമ്മയും കഴിഞ്ഞാല്‍ പിന്നെ മൂന്നാമത്തെ ദൈവം???

  തെറി വിളിക്കേണ്ടത് അവരേയാണ്, ഇതൊക്കെ കണ്ട് ആസ്വദിച്ചിരുന്നതിന്. അവര്‍ വിചാരിച്ചാല്‍ ഈ കുട്ടികള്‍ ഇങ്ങനെ ചെയ്യുമായിരുന്നോ???

  ReplyDelete
 44. hareesheettaa puthu thalamurayanu ithokkeyanu naleyude samskkaramayi maran pokunnathu nale ee kochu piller
  anum pennum athe baril ninnum irangi pokunnathum parasyamayi laigiga bhandhathil erppedunathum oru sadharana kazhchapoole alukal ezhuthi thallunna oru samskaram
  kayyum ketti nooki nilkkanee namukku pattoooooo

  ReplyDelete
 45. കൈയും കാലും മാത്രമല്ല മറ്റുപലതും വളരുന്നുണ്ടെന്ന് ഉത്തരവാദിത്വപ്പെട്ടവര്‍ ആരെന്നുവച്ചാല്‍ അവരറിയണം. ഇല്ലാച്ചാല്‍ തൊടുപുഴക്കാരെന്നല്ല മറ്റുള്ളവരും പലതും കാണേണ്ടി വരും...

  ReplyDelete
 46. ആകെ കുഴപ്പമാണല്ലോ ഹരീഷേ......

  ReplyDelete
 47. ഒരുകാര്യം പറയാന്‍ വിട്ടു, അതാ വീണ്ടും വന്നത്..
  ഞാനേതായാലും പുതിയ തലമുറയുടെ ഈ സംസ്കാരം അംഗീകരിയ്ക്കുന്നില്ല. ഹരീഹിനൊപ്പം തന്നെ ഞാനും...

  ReplyDelete
 48. ഹരീഷേ,

  പുരോഗമനവാദികള്‍ (അതും നല്ല ഒന്നാന്തരം നട്ടെല്ലില്ലാത്ത) ഇനം ധാരാളം ബ്ലോഗിലുണ്ടല്ലോ? ഇവരെല്ലാം കൂടെ തോടുപുഴക്കാരെ അങ്ങ് പുരോഗമിപ്പിച്ചു കളയുമെന്ന് തോന്നുന്നല്ലോ (പറ്റിയ ഒരു ശാത്രഞ്ഞനും :)) പല ശാത്രഞ്ഞരെയും പറ്റി കേട്ടിട്ടുണ്ട് ! എന്നാല്‍ മുത്തുച്ചിപ്പി പഠിച്ചു ശാത്രിക്കുന്നവനെ ആദ്യമായിട്ടാണ് കാണുന്നത് !

  അതുകൊണ്ട് ഹരീഷ് ഇനി അവരെ വെല്ലുവിളിക്കരുതെ .... അങ്ങനെ ചെയ്‌താല്‍ അവര്‍ ഉടന്‍ പുരക്കകത്ത് കയറി തുണിപോക്കിക്കാണിക്കും ! ഈ അഡ്രസ്സ് ഇല്ലാത്ത തള്ളയേം പുള്ളയേം തിരിച്ചറിയാത്ത അജ്ഞാത അലവലാതികല്‍ക്കൊക്കെ മറുപടി പറഞ്ഞു സമയം കളയാതെ മാഷേ.

  ReplyDelete
 49. ഇനി എന്റെ മുതുകത്ത് കേറാന്‍ ഊരും പേരും അറിയാത്ത സാധനനങ്ങള്‍ പോരട്ടെ !

  ReplyDelete
 50. ആ ബസ്സിലുണ്ടായിരുന്ന പെണ്‍കുട്ടികളെ പറ്റി മാത്രമേ എല്ലാവര്‍ക്കും പേടിയുള്ളൂ അതെ പ്രായത്തിലുള്ള ആണ്‍കുട്ടികളും ഉണ്ടായിരുന്നല്ലോ ? അവരേയും നേര്‍വഴിക്കു നടത്തേണ്ടേ ? അതും മാതാപിതാക്കള്‍ തന്നെ ആല്ലേ ശ്രദ്ധിക്കേണ്ടത് ? അതല്ല ആണാണെങ്കില്‍ എന്തും ആയിക്കോട്ടെ എന്നാണോ ? പിന്നെ കണ്ണനുണ്ണി പറഞ്ഞപോലെ കന്യകാത്വം ഒരു ലോട്ടറി പോലെയാണെങ്കില്‍ തിരിച്ചു സ്ത്രീകളും ആഗ്രഹിക്കുന്നുണ്ടാവില്ലേ ആ ഒരു ലോട്ടറി പുരുഷനില്‍ നിന്ന് ?
  ഹരീഷ് മാഷെ നാളത്തെ തലമുറ എന്നൊരു ശങ്ക ഏതു കാലഘട്ടത്തിലും മാതാപിതാക്കളുടെ മാത്രം കുത്തക ആയിരിക്കും (ബൂര്‍ഷ്വാസികള്‍)

  ReplyDelete
 51. ഇവിടെ ഒരിക്കല്‍ കൂടി കമന്റിടുന്നതില്‍ ക്ഷമിക്കണം.ഹരീഷ് വളരെ പോസിറ്റീവ് ആയി എഴുതിയ ഒരു വിഷയം ചര്‍ച്ച ചെയ്തു കുളമായതുപോലെ തോന്നിയതു കൊണ്ട് ഒന്നു കൂടി എഴുതാന്‍ ആഗ്രഹിക്കുന്നു.

  ഹരീഷ് ആവണിക്കുട്ടിയുടെ അച്ഛനായതു പോലെ ഞാന്‍ എന്റെ അമ്മുക്കുട്ടിയുടേയും അച്ചുക്കുട്ടിയുടേയും അച്ഛനാണു.അത്തരം ഒരു ആശങ്കയാണു ഹരീഷ് പങ്കു വച്ചത്.ഇപ്പോള്‍ എന്നോട് പലരും ചോദിച്ചേക്കാം എന്നിട്ടാണോ ഞാന്‍ ആദ്യം എഴുതിയ കമന്റ് ഇട്ടത് എന്ന്.അതിനുള്ള മറുപടി ആണു എഴുതുന്നത്.

  പുരോഗമനം തലക്കു പിടിച്ചതുകൊണ്ടല്ല ഞാന്‍ അങ്ങനെ എഴുതിയത്.നാളെ എന്റെ മോള്‍ക്കും എന്തെങ്കിലും ഒരു ആപത്ത് ഉണ്ടാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നുമില്ല.പക്ഷേ ഞാന്‍ പരഞ്ഞത് ഇത്തരം കാര്യങ്ങളില്‍ നമ്മള്‍ അധികം ഉത്കണ്ഠാകുലരായിട്ട് കാര്യമില്ല എന്നതാണു.നമ്മള്‍ കുട്ടികളെ വളര്‍ത്തുന്ന രീതിയും നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായവും ആണു മാറേണ്ടത്.ചാരിത്ര്യം എന്നും ധാര്‍മ്മിക മൂല്യങ്ങള്‍ എന്നതും പെണ്‍കുട്ടികള്‍ മാത്രം അനുസരിക്കേണ്ട ഒന്നല്ല.ഒരു പക്ഷേ ഹരീഷിനു ഒരു ആണ്‍കുട്ടി ആയിരുന്നു ഉണ്ടായിരുന്നെന്ങ്കില്‍ ഇത്തരം ഒരു രംഗം കണ്ടാലും ഈ പറഞ്ഞ രീതിയില്‍ രോഷാകുലന്‍ ആകുമായിരുന്നില്ല.നമ്മുടെ സമൂഹം പെണ്‍കുട്ടികള്‍ക്ക് കല്പിച്ചു നല്‍കുന്ന ചില അമിത വിലക്കുകളുണ്ട്.ആണ്‍കുട്ടി അല്ലേ അവന്‍ ചില സ്വാതന്ത്ര്യമൊക്കെ ആകാം എന്നൊരു ചിന്തയും.തന്റെ അനുവാദമില്ലാതെ ശരീരത്തോ, അല്ലെങ്കില്‍ വാക്കുകള്‍ കൊണ്ടോ അപമാനപ്പെടുത്തുന്നവന്റെ മുഖത്ത് ചെരിപ്പൂരി അടിക്കാനുള്ള പരിശീലനം ആണു നമ്മള്‍ പെണ്‍കുട്ടികള്‍ക്ക് കൊടുക്കേണ്ടത്.ഈയിടെ കണ്ട “കേരളാ കഫേ” യില്‍ രാത്രി ഒറ്റക്കു യാത്ര ചെയ്യുന്ന പെണ്‍കുട്ടി അതി വിദഗ്ധമായി തന്റെ അടുത്തിരുന്ന ഞരമ്പുരോഗിയെ നേരിടുന്നത് അഞ്ജലി മേനോന്‍ അവതരിപ്പിച്ചിട്ടുണ്ട്.

  ReplyDelete
 52. നമ്മുടെ സമൂഹം ചെയ്യേണ്ടത് പെണ്‍കുട്ടികളെ അങ്ങനെ പ്രാപ്തരാക്കുകയാണു.ഇക്കഴിഞ്ഞ ദിവസം ടി.വിയില്‍ കണ്ട ഒരു രംഗം ഉണ്ട്.ക്രിക്കറ്റ് കളിക്കാരന്‍ ശ്രീശാന്ത് കോഴിക്കോട് ഒരു വനിതാ കോളെജില്‍ ചെന്നപ്പോള്‍ പെണ്‍കുട്ടികള്‍ അയാളോടൊപ്പം ആടിപ്പാടി നൃത്തം ചെയ്യുന്നു.കാറില്‍ കയറാന്‍ അയാള്‍ പെട്ടപാടു...ഇതൊക്കെ നടന്നത് അവരുടെ ടീച്ചര്‍‌മാരുടെ മുന്നില്‍ തന്നെ.ഒരു രക്ഷകര്‍ത്താവിനും ഒന്നും തോന്നിയതായും അറിവില്ല.

  ഞാന്‍ എട്ടാംക്ലാസില്‍ പഠിക്കുന്ന സമയത്താണെന്ന് തോന്നുന്നു, ( അതോ അതിനു മുന്‍‌പോ) കേരളത്തില്‍ ആദ്യമായി ഒരു ത്രിദിന ക്രിക്കറ്റ് കളി തിരുവനന്തപുരത്ത് നടന്നു.ഇംഗ്ലണ്ടുമായി എന്നാണോര്‍മ്മ.അന്ന് ക്രിക്കറ്റ് കളി ഇത്ര പ്രചാരമായിട്ടില്ല.ടി.വി.ഇല്ല.അന്നു പത്രങ്ങളില്‍ ഒരു വാര്‍ത്ത വന്നിരുന്നു.ക്രിക്കറ്റ് കളിക്കാന്‍ വന്ന രവിശാസ്ത്രിയെ ഹോട്ടലില്‍ ചെന്ന് കണ്ട പെണ്‍‌കുട്ടികളെ പറ്റി.അവര്‍ അദ്ദേഹത്തില്‍ നിന്നും ഓട്ടോഗ്രാഫ് വാങ്ങാനും, ഒന്നു തൊട്ടു നോക്കാനും , നുള്ളാനുമൊക്കെ മത്സരിച്ചുവത്രേ..ഇതു നടന്നത് ഏതാണ്ട് 30 വര്‍ഷം മുന്‍പാണു.ഞാന്‍ പറഞ്ഞു വന്നത് അന്നും അവസരം കിട്ടിയാല്‍ നമ്മള്‍ ഒക്കെ ഇങ്ങനെ തന്നെയാണെന്നാണു.നമ്മുടെ തലമുറയും അങ്ങനെ തന്നെ ആയിരുന്നു.പുതിയ തലമുറ മാത്രമല്ല.

  എന്റെ അഭിപ്രായത്തില്‍ നമ്മള്‍ കുട്ടികള്‍ക്ക് ശരിയായ പാത കാണിച്ചുകൊടുക്കുക മാത്രമേ ആകാവു..അതിലെ നടക്കേണ്ടത് അവരാണു.ഇതു ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ബാധകമാകണം.ഒരു 15-20 വയസ്സിനു ശേഷം ആരെയും ഇങ്ങോട്ടു ആവ്ശ്യപ്പെടാതെ ഉപദേശിക്കാന്‍ പോകരുത് എന്നാണു എന്റെ ചിന്താഗതി.ഇഷ്ടപ്പെടുന്ന ഒരാളെ ഒരു ആണ്‍കുട്ടി ചുംബിച്ചാല്‍ നമ്മള്‍ ക്ഷമിക്കുന്നു.എന്നാല്‍ അതൊരു പെണ്‍കുട്ടി ചെയ്തു എന്നറിയുമ്പോള്‍ മാത്രം കോപാകുലര്‍ ആകുന്നതില്‍ എന്തര്‍ത്ഥം?

  അതുകൊണ്ട് ശരിയായ ലൈംഗിക വിദ്യാഭ്യാസം നല്‍കി ഒരു തലമുറയെ വളര്‍ത്തുക എന്നു മാത്രമെ നമുക്കു ചെയ്യേണ്ടതുള്ളൂ..അല്ലാത്ത പാതകള്‍ ഒക്കെ അവര്‍ സ്വയം കണ്ടെത്തിക്കൊള്ളും.ആത്യന്തികമായി അതു ഒരു തലമുറ സ്വയം നേടിയെടുക്കുന്നതാണു.

  പെണ്ണിനെ കാണിക്കാതെ വളര്‍ത്തിയ ഋഷ്യശൃംഘന്‍ അവസാനം എന്തു ചെയ്തു? ഒരു പെണ്ണു വന്ന് ഇഷ്ടം കൂടിയപ്പോള്‍ എല്ലാം മറന്നു “കൂളായി” കൂടെ പോയില്ലേ? അത്രേ ഉള്ളൂ...മനുഷ്യന്റെ കാര്യം !പ്രകൃതിയെ അറിയാതെ നമ്മുടെ തലമുറ വളരാതിരിക്കട്ടെ !

  അതുകൊണ്ട് ഒരു പെണ്‍കുട്ടിയുടെ പിതാവെന്ന നിലയില്‍ മാത്രം അമിത ആശങ്കകള്‍ നമ്മള്‍ കൊണ്ടു നടക്കേണ്ട..നമ്മള്‍ എങ്ങനെയോ അവരും അങ്ങനെയായിരിക്കും !

  ReplyDelete
 53. “അമ്മ എന്നതു മനുഷ്യനോ, മൃഗമോ ആവട്ടെ.. മക്കളുടെ വിയോഗം തരുന്ന ദു:ഖം എല്ലവര്‍ ക്കും സമാനമായിരിക്കും അല്ലേ.“
  ചേട്ടൊ ഈ ഉപമയും ഈ സംഭവും തമ്മില്‍ ഒരു ബന്ധവും എനിക്കു തോന്നുന്നില്ല.........പിന്നെ ഈ പഴയ തലമുറ എല്ലാ വിധത്തിലും നല്ലതായിരൂന്നൊ....?
  “നിര്‍ത്തിയിട്ടിരിക്കുന്ന ബസ്സിനുള്ളി ല്‍ ആങ്കുട്ടികളും പെണ്‍കുട്ടികളും കൂടി സംയുക്തമായി, സ്റ്റീരിയോയില്‍ നിന്നുയരുന്ന പാശ്ചാത്യസംഗിതത്തിനൊപ്പം ചുവടൊപ്പിച്ചു ആഭാസനൃത്തമാടി അഴിഞ്ഞാടുന്നു !!“
  ഈ ഒരു വരി തന്നെ ഈ പഴയാ തലമുറയുടെ ആ ഇടുങ്ങിയ ചിന്താഗതി മനസ്സിലാക്കാം...കുട്ടികള്‍ ചെയ്യുന്ന എന്തിലും ഏതിലും കുറ്റം പറയാന്‍ മാത്രമെ നിങ്ങള്‍ക്കു അറിയൂ.....
  ഇന്നെത്തെ പെണ്‍കുട്ടിക്കു അറിയാം അവള്‍ എന്താണെന്നും.....അവള്‍ക്കു എന്തൊക്കെ ചെയ്യാം പറ്റും എന്നും....അല്ലാതെ പണ്ടത്തെപ്പൊലെ ആരു എന്തു തെമ്മാടിത്തരം കാണിച്ചാലും പെണ്‍ ആയിപോയതിന്‍റെ പേരില്‍
  എല്ലാം ക്ഷമിക്കില്ല................എന്നിട്ടൂ അവരെ ഒരുമതിരി തെരുവു വേശ്യകളെക്കാള്‍ തരംതാണ രീതിയില്‍ പെരുമാറുകയും.............സ്വന്തം അമ്മമാരു കേട്ടാല്‍ കന്നം പൊട്ടിച്ചു ഒരെണ്ണം തരുന്ന രീതിയില്‍ ഉള്ള തെറി
  പറയുകയും ചെയ്യുന്ന ഈ ചേട്ടന്മാര്‍ എന്തിന്‍റെ പേരില്‍ ആണു ആ കുട്ടികളെ തെറിവിളിച്ചതു.....പിന്നെ ഈ തൊടുപുഴയിലെ ചേട്ടാന്‍ മാരെല്ലാം ഡിസെന്‍റാണൊ.............
  പിന്നെ ഒരു ആണ്‍ കുട്ടി ഒരു പെണ്‍കുട്ടിയുടെ കൂടി ഡാന്‍സ് ചെയതാല്‍ ഇല്ലാതാകുന്നല്ല ഈ പെണ്‍കുട്ടികളുടെ മാനം...........
  അതു ഈ ചേട്ടന്മാരൊക്കെ ഒന്നു മനസ്സിലാക്കിയാല്‍ കൊള്ളാം..............
  പിന്നെ ഇങ്ങിനെ അവരെ വെറുതെ തെറിവിളിച്ചു മാനം പോകുന്നതിനെക്കാളും നല്ലതു അവരെ ഇതൊക്കെ ഒന്നു പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ നല്ലതു........
  മോട്ടേന്നു വിരിയാത്ത ഈ കുരുത്തം കെട്ട പിള്ളേര്‍ എന്നു ഇതു എഴുതിയ ആളു തന്നെ പറയുമ്പോള്‍ അതിലെ വിധിവൈപരീത്യം മനസ്സിലാകുന്നില്ല.............
  ഇതു ഈ ബൂലോകത്തില്‍ വരണ്ട ഒരു കാര്യം ആയി എനിക്കു തോന്നുന്നില്ല............

  ReplyDelete
 54. ഹരീഷിനു സ്വയം ചിന്തിക്കാൻ കഴിവുണ്ട് എന്ന് തോന്നിയതിനാലാണ് ഇന്നലെ കൂടുതൽ ക‌മന്റാഞ്ഞത്. അപ്പൊഴേക്കും സദാചാരത്തിന്റെ അപ്പോലസ്തന്മാർ വന്ന് പ്രസംഗം തുടങ്ങിയോ.? :)

  ഹരീഷേ അവസാനത്തെ പാരക്ക് സുനിൽ പറഞ്ഞ മറുപടിയിൽ കൂടുതൽ തരാൻ ഒന്നുമില്ല. പിള്ളേർ തെറി വിളിച്ചതാണ് പ്രശ്നമെങ്കിൽ ഹരീഷിനു ഈ വീഡിയോ ഒന്നു കണ്ട് നോക്കാം

  ReplyDelete
 55. തള്ളപ്പട്ടിയുടെ വിഷമം‌‌ ഹൃദയസ്പര്‍‌‌ശിയായി എഴുതിയിരിക്കുന്നൂ ഹരീഷേ. പാവം‌‌ തള്ളപ്പട്ടി.

  പക്ഷേ ഒരു കാര്യം‌‌ കൂടി മനസ്സിലായി, തള്ളപ്പട്ടി പുരോഗമനവാദിയായിരുന്നെങ്കില്‍‌‌ അതിനു വലിയ വിഷമമൊന്നും‌‌ കാണില്ല എന്ന്. ചിലപ്പോള്‍‌‌ സ്വന്തം‌‌ കുഞ്ഞാണെങ്കില്‍‌‌ അപ്പോഴും‌‌ വിഷമം‌‌ കണ്ടെന്നുവരും‌‌. വല്ലവന്റെയും‌‌ കുഞ്ഞാണെങ്കില്‍‌‌ മാത്രമായിരിക്കാം‌‌ പുരോഗമനവാദം‌‌.

  ReplyDelete
 56. പുതിയ തലമുറയിലെ കുട്ടികൾ ധാർമികതെയെക്കാളും വിവിധ തരത്തിലുള്ള ലൈംഗിക സുഖങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നവരാണ്...... അവർ സന്തോഷിച്ചു കൊള്ളട്ടെ. പക്ഷെ സ്വന്തം ഗർഭത്തിന്റെ കാര്യം അതിന്റെ എല്ലാ പ്രത്യാഘതങ്ങളോടും കൂടെ സ്വന്തമായി കൈകാര്യം ചെയ്യുവാൻ കഴിയുന്ന പ്രാപ്തിയും പ്രായവുമാകുന്നതുവരെയെങ്കിലും മാതാപിതാക്കൾ പറയുന്നതു കേട്ട് സ്വയം സൂക്ഷിക്കുവാൻ കുട്ടികൾ ബാദ്ധ്യസ്ഥരാണ്. പിന്നെ പലതരം ലൈംഗിക പ്രവർത്തികളിലും വൈകൃതങ്ങളിലും ഏർപ്പെടുന്നതിന്റെ പരിണിതഫലമായി മാനസിക രോഗികളാകുന്നവരെ മാതാപിതാക്കളോ ബന്ധുക്കളോ തന്നെ പരിചരിക്കേണ്ടി വരും. എങ്കിലും ആധുനിക തലമുറയല്ലേ അവർ ജീവിതം ആസ്വദിച്ചു നശിക്കട്ട. അല്പം കഠിന വേദന നമ്മൾ പിന്നീട് സഹിക്കേണ്ടി വരുമെങ്കിലും, നമ്മളെല്ലാം കപട സദാചാരവാദികളായാതുകൊണ്ട്, ഇപ്പോൾ വെറുതേ അവരെ ഉപദേശിച്ച് ശല്യം ചെയ്യേണ്ട!!!

  ReplyDelete
 57. “ഒരു ഭാര്യയും മൂന്ന് മക്കളും” എന്ന സിനിമയിലെ “അച്ഛനും മകനും എന്ന്തില്‍ വലിയ അന്തരമുണ്ട് ഒരച്ഛനായപ്പോഴാണ് അച്ഛന്റെ വിഷമം അറിയുന്നത്” എന്ന രാജസേനന്റെ ഡയലോഗ് ആണ് ആദ്യം ഓര്‍മ്മ വന്നത്. :)

  ഹരീഷിന്റെ വരികളില്‍ നിന്ന് മനസ്സിലാകുന്നത് ആ ബസ്സില്‍ നടന്നത് വെറും ഒരു ഡാന്‍സ് ആയിരുന്നില്ല എന്നതാണ്. ബസ്സിന് പുറത്ത് ഇത്രയും ബഹളം നടന്നിട്ടും അവിടെ നിന്ന് വിട്ട് പോകാന്‍ നിര്‍ദ്ദേശം നല്‍കാതിരുന്ന ആ ബസ്സിലെ മുതിര്‍ന്നവരെയായിരുന്നു പൊതിരെ തല്ലേണ്ടിയിരുന്നത് (അദ്ധ്യാപകരായിരുന്നുവെങ്കില്‍ അവരെ പടിയടച്ച് പിണ്ധം വെയ്ക്കണം). എസ്.ഐ.യെ ഭയമില്ലാത്ത ഏതെങ്കിലും ഒരാള്‍ ബസ്സ് തകര്‍ത്തിരുന്നുവെങ്കില്‍ അല്ലെങ്കില്‍ അകത്ത് കടന്ന് പ്രശ്നമുണ്ടാക്കിയിരുന്നുവെങ്കില്‍ എന്താകുമായിരുന്നു പിറ്റേന്നത്തെ പത്ര വാര്‍ത്തകള്‍?

  ഇതിന് പുതിയ തലമുറയെയല്ല കുറ്റം പറയേണ്ടത് ഇന്നത്തെ തിരക്കിനിടയില്‍ ഒരിറ്റ് സ്നേഹം നല്‍കുവാന്‍ സമയം കണ്ടെത്താത്ത നമ്മുടെ തലമുറയെയല്ലേ തല്ലേണ്ടത്! ഇവിടെ എനിക്ക് തൊട്ട് മുന്‍പ് പറഞ്ഞത് പോലെ കുട്ടികള്‍ക്ക് സ്നേഹിക്കുന്ന, എല്ലാം ഷെയര്‍ ചെയ്യുന്ന ഒരു സുഹൃത്തിനെയാണ് ആവശ്യം. അതിന് മാതാപിതാക്കള്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ അവര്‍ കിട്ടുന്ന സ്ഥലത്ത് പോകും. അത് പുതിയ തലമുറയുടെ കുഴപ്പമല്ല മറീച്ച് അവരുടെ പ്രായമാണ്. മുതിര്‍ന്നു എന്ന അഹങ്കാരം, എന്തിനെയും എതിര്‍ക്കുക എന്ന പ്രവണതയുണ്ടാകുന്ന ആ പ്രായം നമ്മളും കടന്ന് കഴിഞ്ഞതാണ്. ഇനി വരുന്ന തലമുറയും കടന്ന് പോകും.

  നമ്മുടെ വിദ്യാഭ്യാസം ഇന്നും പഴയ തലത്തില്‍ തന്നെ. പടിഞ്ഞാറന്‍ സംസ്കാരം വേണമെന്ന് പറയുന്ന തലമുറയ്ക്ക് അവര്‍ മാദ്ധ്യമങ്ങളിലൂടെയും മറ്റും കാണുന്ന പടിഞ്ഞാറന്‍ “സ്വാതന്ത്ര്യം” “ആസ്വദിക്കണമെങ്കില്‍” പടിഞ്ഞാറുള്ളവര്‍ പഠിക്കുന്നത് പോലെ തങ്ങളുടെ ശരീരത്തില്‍ വരുന്ന മാറ്റങ്ങളെ കുറിച്ചും തങ്ങള്‍ ഏങ്ങിനെയെല്ലാം ചൂഷണം ചെയ്യപ്പെടുമെന്നും എല്ലാം നമ്മുടെ കുട്ടികളും അറിയണം. പടിഞ്ഞാറ് ഒരു പെണ്‍കുട്ടിയുടെയോ/ആണ്‍കുട്ടിയുടെയോ സമ്മതമില്ലാതെ ലൈംഗികമായി ബന്ധപ്പെടുന്നത് പോയിട്ട് ഒന്ന് ശരീരത്തില്‍ സ്പര്‍ശിക്കുവാന്‍ പോലും കഴിയില്ല. എന്നാല്‍ നമ്മുടെ ഇന്നത്തെ തലമുറയ്ക്ക് നാം അവയൊന്നും പകര്‍ന്ന് നല്‍കാത്തതിനാല്‍ തന്നെ സെക്സ് എന്നത് ആണ്‍കുട്ടികള്‍ക്ക് തന്റെ ആണത്വം കാണിക്കുവാനുള്ളതാണെന്നും സ്നേഹിക്കുന്ന പുരുഷന് “എല്ലാം കൊടുക്കുന്നതില്‍” തെറ്റില്ല എന്നും അവര്‍ ദൃശ്യമാദ്ധ്യമങ്ങളിലൂടെ തെറ്റായി മനസ്സിലാക്കുന്നു. ഇതല്ല ശരി എന്നത് അവര്‍ അറിയാത്തിടത്തോളം പീഡനങ്ങള്‍ നടന്ന് കൊണ്ടേയിരിക്കും. ഫ്രീ സെക്സ് ഉണ്ടെന്ന് പറയപ്പെടുന്ന അമേരിക്കയില്‍ പോലും ധാരാളം ബലാത്സംഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.

  ഡെനിഷ് പറഞ്ഞത് പോലെ സ്വന്തം കാലില്‍ നില്‍ക്കാറാകുമ്പോഴാണ് പടിഞ്ഞാറുള്ളവരില്‍ ഭൂരിഭാഗവും ജീവിതത്തിന്റെ “സ്വാതന്ത്ര്യം” ആസ്വദിക്കുന്നത്. പടിഞ്ഞാറിനെ പുണരണമെന്ന് കൊതിയുള്ളവരും എന്നാല്‍ മാതാപിതാക്കളെ ആശ്രയിച്ച് മാത്രം ജീവിക്കുന്ന മലയാളി കിടാങ്ങള്‍ ആദ്യം ചെയ്യേണ്ടത് പടിഞ്ഞാറുള്ളവര്‍ ചെയ്യുന്നത് പോലെ ടീനേജ് ആകുമ്പോഴേയ്ക്കും സ്വന്തം കാലില്‍ നില്‍ക്കുവാന്‍ പഠിക്കുക എന്നതാണ്. ആദ്യം മാതാപിതാക്കളില്‍ നിന്ന് സ്വാതന്ത്ര്യം നേടുക. അതിന് ചെറുതിലെ തന്നെ ഒത്തിരി പണിപ്പെടണം. “സ്വാതന്ത്ര്യം” ഉറക്കേ ചോദിക്കും മുന്‍പ് ആദ്യം പടിഞ്ഞാറുള്ള കുട്ടികളുടെ ജീവിത രീതികള്‍ പഠിക്കുക. എന്നിട്ട് അത് പോലെ ആകുവാന്‍ കഴിയുമെന്ന് തെളിയിക്കുക. എന്നിട്ട് “സ്വാതന്ത്ര്യ”ത്തിനായി വാദിക്കുക.

  ReplyDelete
 58. ഹരീഷ് ഭായ്..
  താങ്കൾക്കൊരു പുരോഗമന വാദിയായിക്കൂടെ..? അങ്ങിനെയായാൽ ഇതൊക്കെ വെറും കാലഘട്ടത്തിന്റെ മാറ്റം എന്നുപറഞ്ഞ് വിട്ടുകളയാം. ഹരീഷെ, നമ്മൾ കുട്ടിയായിരുന്നപ്പോൾ ബലൂണിനു വേണ്ടി വാശിപിടിച്ചിട്ടില്ലെ, മഴവെള്ളത്തിൽ കുളിക്കുകയും കളിക്കുകയും ചെയ്തിട്ടില്ലെ, ജനലഴികളിൽ കയറീ നിന്ന് അഭ്യാസങ്ങൾ കാണിച്ചിട്ടില്ലെ അപ്പോഴൊക്കെ മുതിർന്നവർ നമ്മളെ വിലക്കിയിട്ടില്ലെ ഡാ മഴയത്തുനിന്ന് കേറിപ്പോഡാ,മോനെ ജനലഴിയിൽ നിന്നും താഴെയിറങ്ങൂ എന്നൊക്കെ...ഈ രംഗങ്ങളിൽ കുട്ടി ചെയ്യുന്നത് അന്ന് അത് അവന്റെ സന്തോഷമാണ് എന്നാൽ മുതിർന്നവർക്ക് അത് ആശങ്കയും ദേഷ്യവും നൽകുന്നു. അതായിത് മുൻപ് ചെയ്ത ശരി ഇപ്പോൾ തെറ്റുകളാകാം ഇപ്പോഴത്തെ തെറ്റുകൾ കുറെക്കഴിയുമ്പോൾ ശരിയാകാം...

  നമ്മുടെ പെങ്ങളെയൊ, അവരുടെ കുട്ടികളെയൊ, സ്വന്തക്കാരയൊ വേണ്ടപ്പെട്ടവരെയൊ ഇത്തരം ഒരു സീനിൽ കാണുമ്പോൾ അഭിമാനത്തോടെ പറയാം ഞാൻ ഈ കാലഘട്ടത്തിലെ പ്രജയാണെന്ന് ആയതിനാൽ ലെറ്റ് ദെം എൻ‌ജോയ് എന്നും പറയാം..അങ്ങിനെ പറയാത്തതാണ് ഹരീഷിന്റെയും എന്റെയും കുഴപ്പം..!

  അതുപോലെ ഒരു മറുവാക്കും, എല്ലാ ഇന്ത്യാക്കാരെയും എന്റെ സഹോദരി സഹോദന്മാരായി കാണുമെന്ന് സ്കൂളിൽ പഠിച്ചിരുന്നപ്പോൾ ദിവസം പ്രതിജ്ഞയെടുത്തിരുന്നു, പക്ഷെ അതൊക്കെ ഞാൻ കാറ്റിൽ പറത്തി..

  വാൽക്കഷണം.. ഹിന്ദി സിനിമയിലെ ചില പാട്ടുരംഗങ്ങൾ ടിവിയിലൂടെ വീട്ടിലിരുന്ന് എല്ലാവരോടൊപ്പം ഒരുമിച്ചു കാണുന്നവരാണ് നമ്മൾ..ആ നമ്മൾ.....

  ReplyDelete
 59. ഹോ, എന്റെ കണ്ണു തുറപ്പിച്ച കമന്റുകളാണീ പോസ്റ്റിനു കിട്ടിയിട്ടുള്ളത്. അതു വായിച്ചപ്പോള്‍ ഈ കമന്റ് എഴുതണമെന്ന് തോന്നി. എന്നാല്‍ കുറ്റ ബോധം കൊണ്ട് എനിക്കു വാക്കുകള്‍ കിട്ടുന്നില്ല . ഞാന്‍ ഒരു അദ്ധ്യാപകനും അതൊടൊപ്പം ഈ പോസ്റ്റില്‍ ഹരീഷ് അവതരിപ്പിച്ച തള്ളപ്പട്ടിയുടെ അവസ്ഥയിലുള്ള തന്തപ്പടിയുമാണ്.

  എന്റെ ആദ്യത്തെ പിഴ:
  ക്ലാസ്സില്‍ വച്ച് ഉച്ച ഭക്ഷണ സമയത്ത് ലൈംഗിക വിഷയങ്ങളുടെ പ്രാക്റ്റിക്കല്‍ പരീക്ഷണം നടത്തിയ ഒരു ആണ്‍ കുട്ടിയുടെയും പെണ്‍കുട്ടിയുടെയും നടപടികള്‍ ഇഷ്ടപ്പെടാതിരുന്ന ചില സഹ പാഠികളുടെ പരാതിയിന്മേല്‍ അന്വേഷണം നടത്തി പ്രതികളെ വിചാരണ ചെയ്ത് ശിക്ഷിച്ചിട്ടുണ്ട് ഞാന്‍. അനുരാഗ വിവശരായ ആ കുട്ടികള്‍ അനുരാഗ സുഗന്ധം നുകര്‍ന്നു (മാധവിക്കുട്ടിയോട് കടപ്പാട്) എന്നത് തെറ്റല്ല എന്ന് പെണ്‍കുട്ടി വാദിച്ചുവെങ്കിലും, തീരെ പഴഞ്ചനായ ഞാന്‍ അവരെ കോളെജില്‍ നിന്നും കുറെ ദിവസത്തേക്ക് പുറത്താക്കി. എന്റെ പിഴ എന്റെ വലിയ പിഴ!

  ക്ലാസെടുത്തുകൊണ്ടിരുന്ന തന്റെ പടം മൊബൈല്‍ ഫോണില്‍ എടുത്ത വിദ്യാര്‍ഥിയുടെ ഫോണില്‍ നിന്നും ആ പടം ഡിലീറ്റണം എന്നു ആവശ്യപ്പെട്ട അധ്യാപികയുടെ പരാതി സ്വീകരിച്ച് ആ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത് മെമ്മറി കാര്‍ഡ് പരിശോധിച്ച് ടീച്ചറുടെ ചിത്രത്തിനു പുറമേ അതില്‍ കണ്ടെത്തിയ വിദ്യാര്‍ഥിനികളുടെ നഗ്ന ചിത്രങ്ങള്‍ ഡിലീറ്റിയ കൊടും പാതകത്തിന് ഞാന്‍ ആരോടൊക്കെ ക്ഷമ ചോദിക്കണം?

  അദ്ധ്യാപിക കൂടെ ഇല്ലാതെ പെണ്‍കുട്ടികള്‍ അടങ്ങിയ വിദ്യാര്‍ഥി സംഘത്തിനെ ടൂര്‍ പോകാന്‍ അനുവദിക്കില്ല എന്ന് വാശി പിടിച്ചതിന്റെ പേരില്‍ എന്റെ പുത്തന്‍ കാര്‍ കേടുവരുത്തിയ വില്ലനെ ഞാന്‍ ഒരിക്കല്‍ താക്കീതു ചെയ്ത എന്റെ പഴ മനസ്സിന്റെ വൈകല്യം എന്താ‍ണെന്ന് ഇപ്പോഴാണെനിക്കു മനസ്സിലായത്!

  കുറച്ചുനാള്‍ മുന്‍പ് കോളേജിനടുത്തുള്ള പ്രൈമറി ഹെല്‍ത്ത് സെന്ററിലെ ഡോക്ടര്‍ കോളേജില്‍ വന്നു. കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കുമായി കൌമാര ലൈംഗികതെയെ പറ്റി കൌണ്‍സിലിംഗ് നടത്തണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. അതിനദ്ദേഹത്തെ പ്രേരിപ്പിച്ചത് ഒരു ഫോണ്‍ കാള്‍ ആയിരുന്നു. കൊളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയുടെ ആവശ്യപ്രകാരം ഒരു കുട്ടിയുടെ പിതാവും കുട്ടിയുടെ വീട്ടിലെ ആശ്രിതനുമായ ആളുമായുള്ള വിക്രിയയുടെ ഫലമായി ബ്ലീഡീംഗ് നില്‍ക്കാതെ വന്നപ്പോള്‍ ഡോക്ടറുടെ സഹായം തേടിയത്രെ. ബ്ലീഡിങ്ങ് ഇല്ലാതാക്കിയാല്‍ മാത്രം മതിയാകുമായിരുന്നു എങ്കിലും ഇക്കാര്യത്തിനൊക്കെ
  കൌണ്‍സിലിംഗ് നടത്തണമെന്ന് ആവശ്യപ്പെട്ട ഡോക്റ്ററെ അനുകൂലിച്ചത് എന്റെ പിഴ, എന്റെ വലിയ പിഴ!!

  എന്റെ കണ്ണു തുറപ്പിച്ച എല്ലാ കമന്റുകള്‍ക്കും നന്ദി.
  ഇനിയും പിഴകള്‍ ഒരുപാടുണ്ട്, എഴുതാന്‍

  ഒരിക്കല്‍കൂടി പുതു തലമുറക്കു നന്ദി.

  ReplyDelete
 60. ഹരീഷ് ഭായി സാധാരണക്കാരനായ ആര്‍ക്കു കണ്ടാലും അസ്വസ്ഥത ഉണ്ടായേക്കാവുന്ന കാര്യം തന്നെയാണ് അവതരിപ്പിച്ചത് . പിന്നെ പുതിയ തലമുറയുടെ പോക്ക് പോസിറ്റീവ് ആണെങ്കില്‍ അല്ലെ അംഗീകരിക്കാന്‍ പറ്റൂ . ഇന്നത്തെ ഭാരിച്ച ജീവിത ചെലവുകള്‍ക്ക്‌ വേണ്ടി നെട്ടോട്ടമോടുന്ന മാതാ പിതാക്കള്‍ക്കിടയില്‍ അല്‍പ്പം സ്നേഹവും ലാളനയും പ്രകടിപ്പിക്കുന്നത് കുറഞ്ഞേക്കാം. പക്ഷെ അവരില്‍ നിന്നും കിട്ടാത്ത എന്ത് സ്നേഹവും ശാന്തിയുമാണാവോ കുത്തഴിഞ്ഞ ബന്ധങ്ങളിലൂടെ കിട്ടുന്നത്. കുറച്ചൊക്കെ നല്ല
  സൗഹൃദങ്ങളും, മറ്റും കണ്ടേക്കാം .. പക്ഷെ കൂടുതലും ചതിക്കുഴികളാണ് ... തിരിച്ചറിയുമ്പോഴേക്കും വല്ലാതെ വൈകിപ്പോയിരിക്കും .

  ReplyDelete
 61. കാല്‍‌വിന്‍,
  ആ വീഡിയോയിക്ക് നന്ദി.

  കലാലയ ജീവിതത്തിലെ ടൂറുകളും എന്‍.എസ്സ്.എസ്സ് ക്യാമ്പുകളും ഉത്സവങ്ങളാക്കിയവരില്‍ ഒരാളാണ് ഞാന്‍.

  ക്ലാസ് റുമുകളിലെ പെരുമാറ്റ ചട്ടങ്ങള്‍ ടൂറുകളില്‍ അന്നേ (ഇരുപത്തി അഞ്ചു വര്‍ഷം മുന്നേ തന്നെ) ലംഘിയ്ക്കപ്പെട്ടിട്ടുണ്ട്. ഉല്ലാസ യാത്രകളും സ്റ്റഡി ടൂറുകളും വിനോദയാത്രകള്‍ തന്നെയായി തീരണം.

  ആട്ടവും പാട്ടും കൂക്കിവിളികളും പാരവെപ്പുകളും ഒക്കെ ചേര്‍ന്നതാണ് വിനോദയാത്രകള്‍. ഉല്ലാസത്തിന്റെ അതിര്‍വരമ്പുകള്‍ നിശ്ചയിക്കാന്‍ അന്നുള്ളവരേക്കാല്‍ പ്രാപ്തരാണിന്നിന്റെ കുട്ടിള്‍ എന്നു കരുതാനാണെനിയ്ക്കിഷ്ടം.

  അതിര്‍വരമ്പുകള്‍ തീര്‍ത്ത് തീര്‍ത്ത് ഇന്നിന്റെ കുട്ടികള്‍ക്ക് ബാല്യം തന്നെ ഇല്ലാതായിരിയ്ക്കുന്നു. അവര്‍ കിട്ടുന്ന അവസരത്തില്‍ ആര്‍മ്മാദിയ്ക്കട്ടെ.

  എല്ലാം ആര്‍മ്മാദവും ഗര്‍ഭത്തില്‍ അവസാനിയ്ക്കും എന്ന ചിന്താഗതി വച്ചു പുലര്‍ത്തുന്നതാണ് തെറ്റ്. അവരവരെ സ്വയം സൂക്ഷിയ്ക്കാന്‍ ഇന്നിന്റെ ആണിനേയും പെണ്ണിനേയും ആരും പഠിപ്പിയ്ക്കേണ്ടതില്ല. അവര്‍ക്കറിയാം സ്വയം സൂക്ഷിയ്ക്കാന്‍.

  അപ്പോള്‍ കലാലയങ്ങളിലെ അവിഹിത ബന്ധങ്ങള്‍ പണ്ടെന്നത്തേക്കാള്‍ കൂടുതല്ലേ ഇന്ന് എന്ന ചോദ്യം വരാം. പണ്ടും അതുണ്ടായിരുന്നു. അന്ന് ഇര ആത്മഹത്യ ചെയ്യുകയായിരുന്നു പതിവ്. ഇന്ന്, ദ്രോഹിച്ചവന്റെ ജീവിതം കുട്ടിച്ചോറാക്കാനും ഇരയ്ക്കു കഴിയും. അത് ആണാണെങ്കിലും പെണ്ണാണെങ്കിലും. അതു കൊണ്ടാണ് വാര്‍ത്തകള്‍ പുറത്തു വരുന്നത്.

  ReplyDelete
 62. കാല്‍വിന്‍;

  ഞാനാ വീഡിയോ കണ്ടു.
  അതു ഒരു പരിധി വരെ അംഗീകരിക്കുകയും ചെയ്യുന്നു.

  ഒരു അനുഭവം പറഞ്ഞോട്ടെ..
  എന്റെ കുട്ടിക്കലത്തു; ഞാന്‍ ഒന്നിലോ രണ്ടിലോ മറ്റോ പഠിക്കുകയാണു. എന്റെ കൊച്ചച്ചന്‍ നല്ലൊരു ചെയിന്‍ സ്മോക്കെര്‍ ആയിരുന്നു. അദ്ദേഹം വലിച്ചെറിയുന്ന കുറ്റികള്‍ സംഭരിച്ചു വെച്ചിട്ടു; ഒളിച്ചിരുന്നു വലിക്കുന്ന സ്വാഭാവം എനിക്കുണ്ടായിരുന്നു.
  അതൊരിക്കല്‍ അദ്ദേഹം തന്നെ കൈയോടെ പിടികൂടുകയും; എന്നെ ശിക്ഷിക്കുകയും, ആ പ്രവണതയെ നിരുത്സാഹപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. ആ ദു:സ്വഭാവം തെറ്റാണെന്നറിയാമായിരുന്ന ഞാന്‍; അദ്ദേഹത്തിനോട് എതിര്‍ക്കന്‍ പോകുകയോ?? അദ്ദേഹം ചെയ്യുന്നുണ്ടല്ലോ..??
  അതു കൊണ്ടു ഞാന്‍ ചെയ്താലെന്താ..??
  അദ്ദേഹത്തിനു എന്നെ ശിക്ഷിക്കാനോ ശ്വാസിക്കാനോ എന്തു അര്‍ഹതയാണു ഉള്ളത്??
  എന്നൊന്നും ന്യായീകരിക്കാനല്ല പോയത്.
  നം ചെയ്യുന്നതു തെറ്റാണൊ? അല്ലയോ എന്നതു നമുക്കു ബോധ്യപ്പെട്ടാല്‍ നമ്മളാണു നമ്മളെ സ്വയം നിയന്ത്രിക്കേണ്ടതും, തീരുമാനമെടുക്കേണ്ടതും. നമ്മള്‍ തന്നെയാണു, ചെയ്തതു തെറ്റാണെന്നു ബോധ്യപ്പെട്ടാല്‍ സ്വയം തിരുത്തേണ്ടതും. സ്വന്തം അപ്പന്‍ കുടിയനായിരുന്നു, പെണ്ണുപിടിയനാണു, വീടു നോക്കാറില്ല എന്നൊക്കെയുണ്ടെങ്കില്‍..
  അവരുടെ മക്കളും അതാവര്‍ത്തിക്കേണ്ടതുണ്ടോ..??

  നമ്മളാണു നമ്മളെ സ്വയം നിയന്ത്രിക്കേണ്ടതു..
  മറ്റുള്ളര്‍ ചെയ്യുന്നതു കണ്ടു നമ്മളും അതാവര്‍ത്തിക്കുകയല്ല ചെയ്യേണ്ടതു..
  നമ്മുടെ വ്യക്തിത്വം നമ്മുടെ നിലപാടുകളില്‍ മാത്രം അധിഷ്ഠിതമായിരിക്കണം..
  എന്റെ വ്യക്തിപരമയ നിലപാടുകള്‍ ഇതാണു..

  :)

  ReplyDelete
 63. ഒരിക്കലുമില്ല ഹരീഷ്,
  പക്ഷേ മുതിർന്നവർ ആദ്യം അങ്ങനെ പെരുമാറിക്കഴിഞ്ഞാൽ പിന്നെ പിള്ളേർ പെരുമാറിയതിനെ കുറ്റം പറയാൻ അവകാശമില്ലെന്ന് മാത്രം. ഞാൻ സിഗരറ്റ് വലിക്കുന്ന ‍ആളാണെങ്കിൽ എന്റെ മകനോട് സിഗരറ്റ് വലിക്കരുത് എന്ന് പറയാൻ എനിക്ക് അവകാശമില്ല. ഇവിടെ തൊടുപുഴയിൽ ചേട്ടന്മാർ തെറി ഇരന്നുവാങ്ങിയതാണ്...

  ReplyDelete
 64. കാല്‍വിന്‍,
  ഒരിക്കലും തെറി പറഞ്ഞ ചേട്ടന്മാരെ ഞാന്‍ ന്യായീകരിക്കുന്നില്ല. ഒരിക്കലുമില്ല സുഹൃത്തെ..
  അതു പോലെ തന്നെ ആ കുട്ടികളേയും..
  നമ്മുടെ നേരെ ആരെങ്കിലും തുണി പൊക്കി കാട്ടിയാല്‍ നമ്മളും തിരിച്ചും അതു പോലെ തന്നെ ചെയ്യേണ്ടതുണ്ടോ..!!

  കാല്‍വിന്‍; ഞാന്‍ ഉദ്ദേശിച്ചതു ആ പെണ്‍കുട്ടികളുടെ ഭാവിയേക്കുറിച്ചു മാത്രം..
  ചില ആശങ്കകള്‍..
  നാളെ നെറ്റിലോ യൂ ടൂബിലോ മറ്റോ അരുതാത്തതെന്തെങ്കിലും കാണാനിട വന്നാല്‍..
  അവര്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും നേരിടെണ്ടി വരാവുന്ന ഗുരുതരമായ ഭവിഷത്തുകള്‍..
  അതിനേ ക്കുറിച്ച് എനിക്കു തോന്നിയ ചില ആശങ്കകള്‍ മാത്രം..
  അതേ ഉദ്ദേശിച്ചുള്ളൂ.. :)

  ReplyDelete
 65. അനുവാദമില്ലാതെ വല്ലവനും യൂട്യൂബിൽ വീഡിയോ ഇട്ടാൽ അവന്റെ മോന്ത നോക്കി രണ്ട് പൊട്ടിക്കണം. അതിനാണ് ആവേശം വേണ്ടത്.

  ReplyDelete
 66. വല്ലവനും മോഷ്ടിക്കും എന്നു കരുതി ഹരീഷ് വീട്ടിൽ ടിവിയോ ക‌മ്പ്യൂട്ടറോ വാങ്ങിക്കാതിരിക്കുമോ? മോഷ്ടിച്ചവനാണ് കുറ്റവാളി അല്ലേ? കുറ്റകൃത്യങ്ങൾ ഒരുപാട് നടക്കാറുണ്ട്. എന്ന് വെച്ച് ജിവിക്കാതിരിക്കാൻ പറ്റുമോ? അതേ പോലെ ഡാൻസ് കളിക്കൽ പിള്ളേരുടെ ഇഷ്ടം . അതിനെ വല്ലവനും മിസ്യൂടിലൈസ് ചെയ്താലോ അവർക്കെതിരെ മിസ്ബിഹേവ് ചെയ്താലോ.. (തെറി വിളിക്കൽ / അനുവാദമില്ലാത വീഡിയോ എടുക്കൽ) അവനെ വേണം കുറ്റപ്പെടുത്താനും ശിക്ഷിക്കാനും.

  ReplyDelete
 67. പിള്ളേരു ഡാന്‍സ് ആവോളം കളിക്കട്ടെ..
  അവര്‍ക്കിഷ്ടപ്പെട്ടതു പോലേ..
  കിട്ടണതു മേടിച്ചും കൂട്ടട്ടെ..

  ReplyDelete
 68. മ്മനുഷ്യാവകാശങ്ങൾ നിരോധിച്ചുകൊണ്ടല്ല ഹരീഷ് പ്രതികരിക്കേണ്ടത്. സ്ത്രീകൾ പർദ്ദയിട്ടു നടക്കാത്തത് കൊണ്ടാണ് പീഢനം നടക്കുന്നത് എന്ന് ചിലർ പറയ്ം പോലെ ബാലിശമായ വാദമാണ് ഇതും.
  രണ്ട് വയസുള്ള ബാലികമാർ പീഢിപ്പിക്കപ്പെടുന്നില്ലേ? അവർ എന്ത് കുറ്റം ചെയ്തിട്ടാണ്? ഡാൻസ് ചെയ്തിട്ടാണോ? സ്ത്രീകളെ പൊതുസ്ഥലത്ത് നിന്നു മാറ്റിനിർത്തിയത് കൊണ്ട് അവർ സുരക്ഷിതരായിരിക്കും എന്നു പറയുന്നതിൽ യാതൊരു അർഥവുമില്ല.

  ReplyDelete
 69. വെറും ഡാന്‍സൊന്നുമല്ല കാള്‍വിനേ അവരു കളിച്ചോണ്ടിരുന്നേ..
  എന്റെ വീട്ടിലുള്ള പീള്ളേരായിരുന്നു അതെങ്കില്‍ പൊട്ടീരും കൊടുത്തു വീട്ടിലേക്കു കൊണ്ടുവരുമായിരുന്നു..
  ചിലപ്പോള്‍ കത്തിച്ചും കളയുകയും ചെയ്യും..
  സദാ നാട്ടിന്‍പുറത്തുകാരാണെയ്..
  സ്വന്തം അമ്മേം പെങ്ങന്മാരും കുട്ട്യോളുമൊക്കെ വല്ലവന്റേം മാറത്തു കേറിക്കെടന്നു നെരങ്ങണ കണ്ടോണ്ടു പ്രോത്സാഹിപ്പിക്കാന്‍ അത്രക്കു പുരോഗമനവാദിയൊന്നുമല്ല കാല്‍വിനേ ഞാന്‍..

  ReplyDelete
 70. അവരു എന്ത് ചെയ്തു കൊണ്ടിരുന്നു എന്ന് ഹരിഷ് പറഞ്ഞ അറിവേ എനിക്കുള്ളൂ.. ഇനി അവർ തെതെന്തെങ്കിലും ചെയ്തു എന്ന് തന്നെ ഇരിക്കട്ടെ. തെറ്റാണെങ്കിൽ അതിനു പോലീസും കോടതിയും ഉണ്ട്. പൊതുജനം നിയമം കൈയിലെടുത്തല്ല പരിഹരിക്കേണ്ടത്

  ReplyDelete
 71. അതു ശരിയാ കാല്‍വിന്‍..

  പൊതു നിരത്തിലിട്ടു പെങ്ങന്മാരെ കേറിപിടിച്ചാലും നിയമപാലകര്‍ വരട്ടേന്നു തന്നെ പറയണം..:)

  ReplyDelete
 72. അവരെ ആരെങ്കിലും കേറി അനുവാദമില്ലാതെ പിടിച്ചോ?

  ReplyDelete
 73. ഇല്ല കാല്വിന്‍ അവര്‍ ചുമ്മാ മാറിടങ്ങള്‍ കൂട്ടിമുട്ടിച്ചുള്ള ഭരതനാട്ട്യം കളിക്കുവല്ലായിരുന്നോ..

  ഞങ്ങടെ നാട്ടിലൊക്കെ അതിനു വേറേ പേരാ പറയുന്നെ..!!!

  ReplyDelete
 74. ഇനി ഈ തർക്കം നീട്ടിക്കൊണ്ട് പോവാൻ ഞാനില്ല ഹരീഷ്... ആ കുട്ടികൽ ചെയ്തതെന്ത് എന്ന് ഞാൻ കണ്ടില്ല. ഞാൻ കാരണം ഹരീഷ് അവരെക്കുറിച്ച് മോശമായി പറയണം എന്ന് ഞാൻ അഗ്രഹിക്കുന്നില്ല. അവരെ അവരുറ്റെ വഴിക്ക് വിട്ടേക്കു

  ReplyDelete
 75. കാല്‍വിന്‍ ഞാനും നിര്‍ത്തുന്നു..

  ഒന്നു കൂടി..
  ആ സമയത്തു ആ SI ആ വഴിക്കെങ്ങാനും വരല്ലേ എന്നു ആത്മാര്‍ത്ഥമായി ഞാന്‍ ആഗ്രഹിച്ചിരുന്നു.
  ആ ചൂടനെങ്ങാനും ഈ കുഞ്ഞുങ്ങള്‍ കാണിച്ചിരുന്ന ‘തമാശ’ കള്‍ കണ്ടിരുന്നേല്‍..
  ആ കുഞ്ഞുങ്ങളുടെ കാര്യാം പോക്കാവുമല്ലോ എന്നോര്‍ത്തു..
  സതായിട്ടും..പ്രാര്‍ത്ഥിച്ചിരുന്നു ഞാന്‍; അയാള്‍ വരല്ലേ എന്നു.

  നിര്‍ത്തുന്നു കാല്‍വിന്‍..
  ഇതീക്കൂടുതല്‍ ഒന്നും എനിക്കും പറയാനില്ല..
  നന്ദിയോടെ..

  ReplyDelete
 76. കാല്‍വിന്‍,
  അഞ്ചല്‍ പറഞ്ഞപോലെ 20 വര്‍ഷം മുന്നേ ടൂറുകള്‍ ഉത്സവങ്ങളാക്കി നടത്തിയതാ ഞാനും. സിലബസ് പ്രകാരം ഓള്‍ കേരള‍, സൌത്ത് ഇന്ത്യ, പിന്നെ ഒരു ഓള്‍ ഇന്താ. എല്ലാം അര്‍മാദിച്ചു. പക്ഷെ അന്നത്ത നിയന്ത്രണ പരിധികളും ഇന്നത്തെ നിയന്ത്രണ പരിധികളും തമ്മില്‍ എനിക്ക് തന്നെ വളരെ വ്യത്യാസം തോന്നുന്നു. പുതുതലമുറ സ്വതന്ത്രമായി ഇടപെടട്ടെ, പക്ഷെ ആ സ്വാതന്ത്ര്യം എവിടെ വരെ ആകാം എന്നതിലാണ് പ്രശ്നം. അന്ന് ഹോസ്റ്റലില്‍ വളരെ അപൂര്‍വ്വമായേ പെണ്‍കുട്ടികള്‍ (ഗേള്‍ ഫ്രണ്ഡ്സ്) വരാറുണ്ടായിരുന്നുള്ളൂ, വന്നാലും നടക്കുന്ന കാര്യങ്ങള്‍ക്ക് പരിധിയുണ്ടായിരുന്നു. ഇന്ന് പരിധി വിട്ട് കാര്യങ്ങള്‍ നടക്കുന്നു എന്നതിന് ഞാന്‍ സാക്ഷിയാണ്.
  ഈ പരിധി എന്നത് ആപേക്ഷികമാണ്. ഒരു ലൈഗിക ബന്ധം ഉണ്ടായാല്‍ പോലും വാസ്തവത്തില്‍ രണ്ട് വ്യക്തികള്‍ക്കും ഒരു ഫിസിക്കല്‍ ഡാമേജസും ഉണ്ടാവുന്നില്ല (ഗര്‍ഭം ധരിക്കുന്നില്ല എന്ന് സങ്കല്‍പ്പിക്കുക), പക്ഷെ അതുകൊണ്ട് അത് ഒരു വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമായി കണക്കാക്കണം എന്നുപറഞ്ഞാല്‍ അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. അംഗീകരിക്കുന്ന സമൂഹങ്ങളുണ്ടാവാം, കേരളത്തില്‍ ബുദ്ധിമുട്ടാണ്.

  അഞ്ചല്‍ പറഞ്ഞതിനോടും വിയോജിപ്പുണ്ട്, എല്ലാ ആണ്‍ പെണ്‍ ബന്ധങ്ങളും ലൈഗിഗ ബന്ധത്തിലേക്ക് നയിക്കില്ലായിരിക്കും, പക്ഷെ ഏറെയും അതിലേക്ക് നയിക്കുക തന്നെ ചെയ്യും, സാഹചര്യങ്ങള്‍ അനുകൂലമാണെങ്കില്‍.
  ഗര്‍ഭം ഉണ്ടാവുമോ ഇല്ലയോ എന്നത് അവരുടെ തയ്യാറെടുപ്പ് പോലെയിരിക്കും.

  ഇവയിലൊക്കെ ഉള്‍പ്പെടുന്ന വ്യക്തികളുടെ പ്രായം പക്വത ഒക്കെ ഘടകങ്ങളാണ്, ഇന്നത്തെ തലമുറയെ ഒരു അച്ഛന്റെ തലമുറയില്‍ നിന്നും ഭീതിയോടെയെ എനിക്ക് നോക്കിക്കാണാന്‍ പറ്റൂ.

  ഹരീഷ് പറഞ്ഞ കഥയില്‍ ഇങ്ങനെ ഒന്നും നടന്നില്ലായിരിക്കാം, പക്ഷെ നടക്കാനുള്ള സാഹചര്യങ്ങള്‍ ഏറെയാണ്.

  ReplyDelete
 77. പുതിയ തലമുറയിലെ എല്ലാരേം ഒരു പോലെ കാണല്ലേ.പഴയ തലമുറ ഒന്നു മിനുങ്ങീട്ട് മുന്‍പിലും പിറകിലും ഓടിനടന്ന് തെറി വിളിച്ചത് ശരിയാണോ..

  ReplyDelete
 78. http://www.google.com/buzz/110842632385696806979/PsJt7hREcTH/%E0%B4%B9%E0%B4%B0-%E0%B4%B7-%E0%B4%A4-%E0%B4%9F-%E0%B4%AA-%E0%B4%B4%E0%B4%AF-%E0%B4%9F-%E0%B4%A8%E0%B4%AE

  ReplyDelete
 79. ഇപ്പോൾ അവരിൽ പലരും പത്രത്താളുകളിൽ സ്ഥാനം പിടിച്ചിരിക്കും,

  ReplyDelete
 80. ഇനി സ്കൂളിലും കോളേജിലും ഗർഭ നിരോധന ഉറകൾ കിട്ടുന്ന സ്റ്റാളുകൾക്ക് നല്ല സ്കോപ്പുൻട് എന്നാൺ ഇവിടെയുള്ള പ്രതികരണം വായിച്ചപ്പോൾ മനസ്സിലാകുന്നത് ,,, പെങ്ങളോ അതോ മകളോ ക്ണ്ട അലവലാതിയുടെയും കൊച്ചിനെയും വയറ്റിലിട്ട് പതിമൂന്നാം വയസ്സിൽ വീട്ടിലേക്ക് വരുമ്പോൾ ഇവിടെയുള്ള പരിഷ്ക്കാരികളോക്കെ ഒരു പച്ച മാങ്ങ മേടിച്ച് കൊടുക്കണം കെട്ടോ, ഇനി പച്ച മാങ്ങ അമേരിക്കക്കാർ കഴിക്കലില്ല അത് കൊൻട് അത് ശാസ്ത്രീയമല്ല എന്നൊന്നും ദയവായി പറയരുത് , ഈ കാര്യത്തിനെങ്കിലും നമ്മുടെ നാടിന്റെ ഒപ്പം ഒന്ന് നിൽക്കണം പ്ലീസ്

  ReplyDelete
 81. This comment has been removed by the author.

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts