ബെസുഗേ

ബെസുഗേ - ദി ബോണ്ടിംഗ്
poster-besuge


2009 ഡിസംബറില്‍ പുറത്തിറങ്ങാന്‍ പോകുന്ന ഒരു കന്നട മ്യൂസിക്കല്‍ ആല്‍ബമാണ്‌ 'ബെസുഗേ - ദി ബോണ്ടിംഗ്'.മലയാള ബ്ലോഗിംഗ് ചരിത്രത്തില്‍ ഈ കന്നട ആല്‍ബത്തിനെന്ത് പ്രസക്തി എന്നോരു സംശയമുണ്ടാവുക സ്വാഭാവികം.ആ സംശയത്തിനുള്ള മറുപടിയാണ്‌ ഈ ലേഖനം.

കഥ, കവിത, നര്‍മ്മം, എന്നിങ്ങനെയുള്ള വിവിധ മേഖലകള്‍ പോലെ സര്‍ഗാത്മകത ആവോളം വേണ്ട മേഖലയാണ്‌ സംഗീതവും.പക്ഷേ ബ്ലോഗിംഗില്‍ സംഗീതത്തെ ഉപയോഗപ്പെടുത്തുന്നവര്‍ വളരെ കുറവാണ്.അതിനാല്‍ തന്നെ അത്തരം ബ്ലോഗുകള്‍ അധികമായി ശ്രദ്ധിക്കപ്പെടാറുമില്ല.
ഈ ഒരു ബ്ലോഗ് നോക്കു..

ശ്രുതിലയം എന്ന ബ്ലോഗിന്‍റെ ഉടമയായ, റോഷിനിയുടെ ഗൈഡ്‌ലൈന്‍സില്‍ അരുണ്‍ എന്ന ബ്ലോഗര്‍ തുടങ്ങിയ ബ്ലോഗാണിത്.

2006 നവംബര്‍ 18നാണ്‌ അരുണ്‍ ഈ ബ്ലോഗ് ആരംഭിക്കുന്നത്.പിന്നീട് അദ്ദേഹത്തിന്‍റെ മ്യുസിക്കല്‍ ലൈഫില്‍ ഈ ബ്ലോഗൊരു വഴിത്തിരുവായി.ഇതിലൂടെ വളര്‍ന്ന സൌഹൃദങ്ങള്‍ ഇന്ന് ഒരു മ്യുസിക്കല്‍ ആല്‍ബത്തിലെത്തി നില്‍ക്കുന്നു.ആ ആല്‍ബമാണ്‌ ഈ ലേഖനത്തില്‍ ആദ്യം സൂചിപ്പിച്ചത്..
ബെസുഗേ - ദി ബോണ്ടിംഗ്

ഈ ആല്‍ബത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഈ സൈറ്റിലുണ്ട്..
ബെസുഗേ


മ്യൂസിക്ക് ഡയറക്ടര്‍ : കൃഷ്ണ പ്രസാദ്
ലിറിക്‌സ്സ്: സൂര്യ പ്രകാശ്
പാടിയത്: അരുണ്‍.ജി.എസ്സ്, സാം കലിംഗ
ഓര്‍ക്കസ്ട്രേഷന്‍: ശ്രീകുമാര്‍

Team

2009 ഡിസംബര്‍ 8നു റിലീസ് ചെയ്യുന്ന ഈ ആല്‍ബത്തില്‍ ആറ്‌ പാട്ടുകളാണുള്ളത്.ബാംഗ്ലൂരില്‍, ബി.അസ്.കെ സെക്കന്‍ഡ് സ്റ്റേജിലുള്ള ശ്രീവിദ്യാ ആഡിറ്റോറിയത്തില്‍ വച്ച് അന്നേ ദിവസം വൈകിട്ട് ആറ്‌ മുപ്പതിനാണ്‌ ആല്‍ബം റിലീസ് ചെയ്യുന്നത്.എല്ലാവരുടെയും സഹകരണവും, പ്രാര്‍ത്ഥനയും ഈ സംഘം പ്രതീക്ഷിക്കുന്നു.സംഗീതലോകത്ത് തങ്ങളുടെതായ വ്യക്തി മുദ്ര പതിപ്പിക്കാന്‍ ഈ സ്നേഹിതര്‍ക്കകട്ടെ എന്ന് ആശംസിക്കുന്നു.

9 Responses to "ബെസുഗേ"

 1. ബൂലോക കോപ്പിയടി പോലെ തെറ്റിനെ എതിര്‍ക്കുന്ന പോസ്റ്റിനൊപ്പം, ഇങ്ങനെയുള്ള സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പോസ്റ്റുമിട്ട്, നമ്മുടെ ബൂലോകം ശരിയായ പാതയില്‍ സഞ്ചരിക്കുന്നതില്‍ സന്തോഷമുണ്ട്.ബസുഗേ ടീമിനു എല്ലാവിധ വിജയാശംസകളും നേരുന്നു.അതോടൊപ്പം നമ്മുടെ ബൂലോകത്തിന്‍റെ പിന്നണി പ്രവര്‍ത്തകര്‍ക്കും ആശംസകള്‍

  ReplyDelete
 2. ബെസുഗേക്ക് ആശംസകള്‍

  ReplyDelete
 3. ബ്ലോഗിങ്ങ് എന്റെ ജീവിതത്തിലെ ഒരു പ്രധാന വഴിത്തിരിവാണ്!
  ബെസുഗെ എന്ന കന്നഡ ആല്‍ബം റിലീസ് ചെയ്യാന്‍ എനിക്ക് പ്രാചോദനം ആയതു ബ്ലോഗിങ്ങ് ആണ്. ബ്ലോഗിങ്ങ് വഴി ആണ് എന്റെ കഴിവുകള്‍ വളര്‍ന്നത്‌, പല വലിയ ഗായകരെയും പരിചയപെടാനും അവരില്‍ നിന്നൊക്കെ ഒരുപാട് പഠിക്കാനും സാധിച്ചത്. ബെസുഗെയേ പറ്റി ഉള്ള വാര്‍ത്ത‍ ആദ്യം വന്നതും നമ്മുടെ ബൂലോകം സൈറ്റ്-ഇല്‍ ആണ്. വളരെ സന്തോഷം തോന്നുന്നു! വളരെ നന്ദി ഉണ്ട് നമ്മുടെ ബൂലോകം സൈറ്റ്-ഇന്റെ പ്രവര്‍ത്തകരോട്! എല്ലാപേരും പാട്ടുകള്‍ കേള്‍ക്കണം എന്നും പ്രോത്സാഹിപ്പിക്കണം എന്നും അഭ്യര്‍ഥിക്കുന്നു! :-)
  ഗുരുഭ്യോ നമ:
  സ്നേഹപൂര്‍വ്വം,
  അരുണ്‍

  ReplyDelete
 4. അണിയറപ്രവർത്തകർക്ക് ആശംസകൾ !

  ReplyDelete
 5. ഇനിയും ഇനിയും ഉയരങ്ങളിലേക്ക് പോകാന്‍ ബസുഗേ ടീമിനാകട്ടെ.ആശംസകള്‍

  ReplyDelete
 6. ആല്‍ബത്തിന്റ്റെ പ്രവര്‍ത്തകര്‍ക്ക് ആശംസകള്‍.

  ReplyDelete
 7. ബെസുഗേ ടീമിന് ആശംസകളും അഭിനന്ദനങ്ങളും.

  ReplyDelete
 8. ടീസേർസ് കേട്ടു അരുൺ,നന്നായിട്ടുണ്ട്.അല്‍പ്പം കൂടി അവതരണത്തിൽ വ്യത്യസ്ഥത വരാൻ ഒരു ഫീമെയിൽ സിംഗറിനേക്കൂടി ഉൾപ്പെടുത്താമായിരുന്നുവെന്നു തോന്നുന്നു.

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts