ബൂലോകത്ത് കോപ്പിയടി ഇന്നും ഇന്നലെയും തുടങ്ങിയതൊന്നുമല്ല. പലതരം കോപ്പിയടികള്‍ നമ്മളിതിനകം കണ്ടിരിക്കുന്നു.
ഒരു ബ്ലോഗില്‍ നി
ന്ന് ഒരു പോസ്റ്റ് മൊത്തമായി മോഷ്ടിച്ച് മറ്റൊരു ബ്ലോഗിലേക്ക് വള്ളിപുള്ളി വിടാതെ ഇടുക, ഒരു പോസ്റ്റിലെ കൊള്ളാവുന്ന ചില വാചകങ്ങളോ പാരഗ്രാഫോ മോഷ്ടിക്കുക, ഒരു കവിതയിലെ ചില വരികള്‍ മാത്രം മോഷ്ടിക്കുക. ഒരു കവിത മോഷ്ടിച്ച് തലക്കെട്ട് മാത്രം മാറ്റി മറ്റൊരു മാധ്യമത്തില്‍ കൊണ്ടുപോയി ഇടുക, മോഷണം എന്താണെന്ന് കൃത്യമായി അറിയാതെ കോപ്പി ചെയ്ത്, പത്രത്താളുകളില്‍ വായിച്ച് ഇഷ്ടമായ ഒരു കൃതി കത്രികയ്ക്ക് മുറിച്ച് സ്വന്തം ഫയലില്‍ വെക്കുന്ന ലാഘവത്തോടെ ഒരു ബ്ലോഗുണ്ടാക്കി അതില്‍ പേസ്റ്റ് ചെയ്യുക, ഞങ്ങളുടെ ആയിരക്കണക്കിന് വായനക്കാര്‍ കൊണ്ടിടുന്ന സൃഷ്ടികളാണെന്ന മട്ടില്‍ ബൂലോകത്തെ പല നല്ല സൃഷ്ടികളും മൊത്തമായി അടിച്ചുമാറ്റി സ്വന്തം വെബ് പോര്‍ട്ടലുകളില്‍ ഇടുക, തുടങ്ങി പലതരം കോപ്പിയടിക്കാരെ നമുക്കിതിനകം കാണാന്‍ കഴിഞ്ഞിട്ടുണ്ട്.
കോപ്പിയടിക്കാര്ക്കെതിരെ പലതരം നീക്കങ്ങളും ബൂലോകത്ത് നടക്കുകയുണ്ടായിട്ടുണ്ട്. അതില്‍ പലതും നല്ല നേരമ്പോക്കിനുള്ള വക തന്നവയായിരുന്നു. ഒറ്റയ്ക്കും കൂട്ടമായും കോപ്പിയടിക്കാര്ക്കെതിരെ നീക്കങ്ങള്‍ ഉണ്ടായി. ഞാന്‍ ശ്രദ്ധിച്ച കോപ്പിയടിക്കേസുകളില് എല്ലായിടത്തും അന്തിമവിജയം കോപ്പിയടിക്കപ്പെട്ടവന് തന്നെയായിരുന്നു.
തെളിവുകള്‍ അടക്കം പിടിക്കപ്പെട്ടിട്ടും മുട്ടാന്യായങ്ങള്‍ പറഞ്ഞ് പിടിച്ച് നില്ക്കാന് ശ്രമിച്ചവരേയും , വാദിയെ പ്രതിയാക്കിയ കോപ്പിയടിക്കാരേയും, അവന്റെ കവിതയേക്കാള്‍ ആ വരികള്‍ എന്റെ കവിതയിലല്ലേ കൂടുതല്‍ അനുയോജ്യം എന്ന് യാതൊരു ഉളുപ്പുമില്ലാതെ ന്യായീകരിക്കാന്‍ ശ്രമിച്ച അല്പ്പന്മാരായ കോപ്പിയടിക്കാരേയും, കമന്റ് മോഡറേറ്റ് ചെയ്ത് വെച്ച് കോപ്പിയടിക്കെതിരെ വന്ന ഒച്ചപ്പാടുകള്‍ അമര്‍ത്തിവെക്കാന്‍ ശ്രമിച്ച വിവരദോഷികളായ കോപ്പിയടിക്കാരേയും ഒക്കെ നമ്മള് കണ്ടു.
ഒരു കവിതയോ കഥയോ മോഷ്ടിച്ച് സ്വന്തം പേരിലാക്കി ഇടുന്നവന്റെ മനഃശാസ്ത്രം എന്തായിരിക്കും. പ്രശസ്തി ഉണ്ടാക്കലാണോ ലക്ഷ്യം ? അത് താല്ക്കാലികമായതും പിടിക്കപ്പെട്ടാല്‍ കുപ്രശസ്തിയുമായിത്തീരുന്ന ഒന്നല്ലേ ? പിന്നെ അതിലെന്തിരിക്കുന്നു. ചുമ്മാ മാനക്കേടുണ്ടാക്കാമെന്നല്ലാതെ ?
2 വര്‍ഷത്തെ ബൂലോകവാസത്തിനിടയില്‍ എന്റെ നിരക്ഷരത്വം ഒന്നും തന്നെ ആരും കോപ്പിയടിച്ചില്ല എന്ന് വിഷമിച്ച് നടക്കുകയായിരുന്നു ഞാന്‍ . കോപ്പിയടിക്കപ്പെട്ട പലര്‍ക്കും ബൂലോകര് പിന്തുണ നല്‍കുകയും കോപ്പിയടിച്ചവനെ കൂട്ടത്തോടെ ആക്രമിച്ച് തോല്പ്പിക്കുന്നതുമൊക്കെ അല്‍പ്പം അസൂയയോടെ നോക്കിക്കാണാന്‍ മാത്രമേ എനിക്കിതുവരെ സാധിച്ചുള്ളൂ.
അഞ്ചാറ് മാസങ്ങള്‍ക്ക് മുന്‍പ് അബുദാബിയില്‍ നിന്നുള്ള ഒരു കക്ഷി നല്ല അന്തസ്സായി പേരും നാളും നാടുമൊക്കെ വെച്ച് സനോണിയായി ഒരു ബ്ലോഗ് തുടങ്ങി, എന്റെ ‘ഹാലേബീഡു’ എന്ന ഒരു പോസ്റ്റ് മോഷ്ടിച്ച് അതില്‍ പേസ്റ്റാക്കിയപ്പോള് ഞാനൊന്ന് കേറി അഹങ്കരിച്ച് തുടങ്ങിയതായിരുന്നു. അപ്പോഴേക്കും ഒന്ന് രണ്ട് ബൂലോകസുഹൃത്തുക്കള്‍ കേറി അലങ്കോലമാക്കി. ‘ഡോ ഇത് ആ നിരക്ഷരന്റെ പോസ്റ്റല്ലേ ? താനിത് മോട്ടിച്ചതല്ലേ ? എന്നൊക്കെപ്പറഞ്ഞ് ആ പാവത്തിനെ പേടിപ്പിച്ചു’
അതിന് ആ അയ്യോപാവം പറഞ്ഞ നിഷ്ക്കളങ്കമായ മറുപടി എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ‘ആരെഴുതിയതായാലും കൊള്ളാം സംഭവം ഉഗ്രനായിരിക്കുന്നു’ എന്നായിരുന്നു ആ മറുപടി. കേട്ടപ്പോള്‍ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുക്കാനുള്ള സന്തോഷം തോന്നി. പാവത്താന്‍ നല്ല ഇഷ്ടം തോന്നിയതുകൊണ്ട് വെട്ടി എടുത്ത് സ്വന്തം പേരില്‍ ഒരു ബ്ലോഗുണ്ടാക്കി സൂക്ഷിച്ച് വെച്ചഅതാണ്. ബ്ലോഗ് എന്നാല്‍ ഇതുപോലെ നമുക്ക് ഇഷ്ടമുള്ള പോസ്റ്റുകളോക്കെ വെട്ടി സൂക്ഷിക്കാനുള്ള ഒരു ഫയലാണെന്നായിരിക്കണം ആ ചുള്ളന്റെ വിചാരം. ഗള്ഫ്കാരനായാല് 2 ബ്ലോഗെങ്കിലും സ്വന്തമായിട്ടില്ലെങ്കില്‍ വിവാഹ മാര്‍ക്കറ്റില്‍ യാതൊരു വിലയും ഇല്ലെന്നുള്ളതുകൊണ്ട് ഇങ്ങനെ ചില കടുംകൈകള്‍ ചെയ്യുന്നവരും ജീവിച്ചിരുപ്പുണ്ടെന്ന് ഒരു സുഹൃത്ത് പറഞ്ഞത് ഞാനിപ്പോഴും വിശ്വസിച്ചിട്ടില്ല. ബ്ലോഗ് ഉണ്ടാക്കി കളിച്ച് നോക്കിയതായിരിക്കും എന്നും ചിലര്‍ പറയുകയുണ്ടായി. അതും ഞാന്‍ വിശ്വസിച്ചിട്ടില്ല. എന്തായാലും കാര്യത്തിന്റെ ഗൌരവം മേല്‍പ്പറഞ്ഞ സുഹൃത്തുക്കള്‍ അബുദാബിക്കാരനെ പറഞ്ഞ് മനസ്സിലാക്കിയതോടെ കക്ഷി കോപ്പിയടിച്ച പോസ്റ്റ് ഡിലീറ്റ് ചെയ്തു തടിയൂരി. കോപ്പിയടി വിവാദം കൂറേക്കൂടെ നീണ്ടുപോയാല്‍ ചുളുവില്‍ പ്രശസ്തനാകാമെന്നുള്ള എന്റെ തുലോം ന്യായമായ ഒരു ആഗ്രഹത്തിന്റെ കടയ്ക്കലാണ് സുഹൃത്തുക്കളെന്ന പേരില്‍ കൂടെ നടക്കുന്ന കശ്മലന്മാര് കത്തിവെച്ചത്.
എന്തായാലും ബ്ലോഗനാര്‍ കാവിലമ്മ എന്റെ പ്രാര്‍ത്ഥനയിതാ കേട്ടിരിക്കുന്നു. കോപ്പിയടിയുടെ ഏത് വിഭാഗത്തിലാണ് പെടുത്തേണ്ടതെന്ന് വലിയ നിശ്ചയമൊന്നും ഇല്ലെങ്കിലും ഒരു കോപ്പിയടി വീണ്ടും നടന്നിരിക്കുകയാണ്. എല്ലാവരും കൂടെ അഡ്ജസ്റ്റ് ചെയ്ത് ഇപ്രാവശ്യമെങ്കിലും ഒന്ന് ഫേമസാക്കിത്തന്നേക്കണം പ്ലീസ്.
എഴുതിയത് മനോജ് രവീന്ദ്രന് എന്ന് പോസ്റ്റിന്റെ ചുവട്ടില്‍ എഴുതിവെച്ചതുകൊണ്ട് ഇത് കോപ്പിയടി അല്ലാ
താകുമോ ? പോസ്റ്റിന്റെ മുകളില്‍ പോസ്റ്റ് ചെയ്ത ആളിന്റെ പേര് സയിദ് ഷിയാസ് എന്നാണ്. എന്റെ ഈ ലേഖനം വെട്ടിയെടുത്ത് പോസ്റ്റാക്കാന്‍ ഞാന്‍ സയിദ് ഷിയാസിന് അനുവാദം ഒന്നും കൊടുത്തിട്ടില്ല.
ആ ബ്ലോഗിലുള്ള മൊത്തം പോസ്റ്റുകളും കോപ്പി ആണെന്നാണ് തോന്നുന്നത്. ഭാഗ്യമുണ്ടെങ്കില്‍ നിങ്ങളില്‍ പലരുടേയും പോസ്റ്റുകള്‍ അക്കൂട്ടത്തില്‍ നിന്ന് കണ്ടെടുക്കാനാകും . കാരണം കഴിഞ്ഞ മൂന്ന് മാസത്തിനകം 600ല്‍ അധികം പോസ്റ്റുകളാണ് കക്ഷി
പേസ്റ്റാക്കിയിരിക്കുന്നത്. എല്ലാത്തിനും കമന്റ് മോഡറേഷനും ഉണ്ട്. വല്ലതും പറയണമെന്നുള്ളവര്ക്കായി മൊഫീല് ഫോണ്‍ നമ്പര്‍ (9809385113)പ്രൊഫൈലില്‍ കൊടുത്തിട്ടുണ്ട്.ചുമ്മാ അനോണിക്കമന്റിട്ടിട്ടുള്ള ഏര്‍പ്പാടൊന്നും ആ ഭാഗത്ത് എന്റര്‍ട്ടെയിന്‍ ചെയ്യുന്നില്ല.വല്ലതും പറയാനുണ്ടെങ്കില്‍ ട്രങ്ക് കോള്‍ വിളിച്ച് പറഞ്ഞാല്‍ മതീന്ന് സാരം.
ഇതെന്തോ പ്രത്യേകയിനം കോപ്പിയടിക്കേസാണെന്നാണ് തോന്നുന്നത്. അതുകൊണ്ട് ഈ കേസ് എനിക്ക് മിക്കവാറും ശുക്രനാകാന് സാദ്ധ്യതയുണ്ട്. പൊന്നുമോനേ ആരൊക്കെ വന്ന് ഫോണിലൂടെയോ കമന്റുറയിലൂടെയോ എന്തൊക്കെ പറഞ്ഞ് ഒച്ചയിട്ടാലും ഒന്നും ഡിലീറ്റരുതേ. മുട്ടായി വാങ്ങിത്തരാമെടാ ചുള്ളാ. ഇതെന്റെ ഒടുക്കത്തെ ചാന്‍സാണ് ഒന്ന് ഫേമസാകാന്‍ .
UPDATE @ 915 pm on 24.11.2009
നിരക്ഷരന്റെ മേല്‍ പറഞ്ഞ പോസ്റ്റ് വന്നതിനു ശേഷം ഞങ്ങള്‍ക്ക് ലഭിച്ച ഒരു മെയില്‍ ആണ് ഇത്. ഇത് പോലെ പല ബ്ലോഗുകളില്‍ നിന്നും പകര്‍പ്പെടുത്ത് സ്വന്തം ബ്ലോഗില്‍ ഇടുന്ന ഒരാളുടെ. ഇതിനു ഞങ്ങള്‍ എന്താണ് മറുപടി പറയേണ്ടത് ? വായനക്കാരുടെ അഭിപ്രായം അറിയാന്‍ വിടുന്നു.
ഒരു ബ്ലോഗില്‍ നി

കോപ്പിയടിക്കാര്ക്കെതിരെ പലതരം നീക്കങ്ങളും ബൂലോകത്ത് നടക്കുകയുണ്ടായിട്ടുണ്ട്. അതില്‍ പലതും നല്ല നേരമ്പോക്കിനുള്ള വക തന്നവയായിരുന്നു. ഒറ്റയ്ക്കും കൂട്ടമായും കോപ്പിയടിക്കാര്ക്കെതിരെ നീക്കങ്ങള്‍ ഉണ്ടായി. ഞാന്‍ ശ്രദ്ധിച്ച കോപ്പിയടിക്കേസുകളില് എല്ലായിടത്തും അന്തിമവിജയം കോപ്പിയടിക്കപ്പെട്ടവന് തന്നെയായിരുന്നു.
തെളിവുകള്‍ അടക്കം പിടിക്കപ്പെട്ടിട്ടും മുട്ടാന്യായങ്ങള്‍ പറഞ്ഞ് പിടിച്ച് നില്ക്കാന് ശ്രമിച്ചവരേയും , വാദിയെ പ്രതിയാക്കിയ കോപ്പിയടിക്കാരേയും, അവന്റെ കവിതയേക്കാള്‍ ആ വരികള്‍ എന്റെ കവിതയിലല്ലേ കൂടുതല്‍ അനുയോജ്യം എന്ന് യാതൊരു ഉളുപ്പുമില്ലാതെ ന്യായീകരിക്കാന്‍ ശ്രമിച്ച അല്പ്പന്മാരായ കോപ്പിയടിക്കാരേയും, കമന്റ് മോഡറേറ്റ് ചെയ്ത് വെച്ച് കോപ്പിയടിക്കെതിരെ വന്ന ഒച്ചപ്പാടുകള്‍ അമര്‍ത്തിവെക്കാന്‍ ശ്രമിച്ച വിവരദോഷികളായ കോപ്പിയടിക്കാരേയും ഒക്കെ നമ്മള് കണ്ടു.
ഒരു കവിതയോ കഥയോ മോഷ്ടിച്ച് സ്വന്തം പേരിലാക്കി ഇടുന്നവന്റെ മനഃശാസ്ത്രം എന്തായിരിക്കും. പ്രശസ്തി ഉണ്ടാക്കലാണോ ലക്ഷ്യം ? അത് താല്ക്കാലികമായതും പിടിക്കപ്പെട്ടാല്‍ കുപ്രശസ്തിയുമായിത്തീരുന്ന ഒന്നല്ലേ ? പിന്നെ അതിലെന്തിരിക്കുന്നു. ചുമ്മാ മാനക്കേടുണ്ടാക്കാമെന്നല്ലാതെ ?
2 വര്‍ഷത്തെ ബൂലോകവാസത്തിനിടയില്‍ എന്റെ നിരക്ഷരത്വം ഒന്നും തന്നെ ആരും കോപ്പിയടിച്ചില്ല എന്ന് വിഷമിച്ച് നടക്കുകയായിരുന്നു ഞാന്‍ . കോപ്പിയടിക്കപ്പെട്ട പലര്‍ക്കും ബൂലോകര് പിന്തുണ നല്‍കുകയും കോപ്പിയടിച്ചവനെ കൂട്ടത്തോടെ ആക്രമിച്ച് തോല്പ്പിക്കുന്നതുമൊക്കെ അല്‍പ്പം അസൂയയോടെ നോക്കിക്കാണാന്‍ മാത്രമേ എനിക്കിതുവരെ സാധിച്ചുള്ളൂ.
അഞ്ചാറ് മാസങ്ങള്‍ക്ക് മുന്‍പ് അബുദാബിയില്‍ നിന്നുള്ള ഒരു കക്ഷി നല്ല അന്തസ്സായി പേരും നാളും നാടുമൊക്കെ വെച്ച് സനോണിയായി ഒരു ബ്ലോഗ് തുടങ്ങി, എന്റെ ‘ഹാലേബീഡു’ എന്ന ഒരു പോസ്റ്റ് മോഷ്ടിച്ച് അതില്‍ പേസ്റ്റാക്കിയപ്പോള് ഞാനൊന്ന് കേറി അഹങ്കരിച്ച് തുടങ്ങിയതായിരുന്നു. അപ്പോഴേക്കും ഒന്ന് രണ്ട് ബൂലോകസുഹൃത്തുക്കള്‍ കേറി അലങ്കോലമാക്കി. ‘ഡോ ഇത് ആ നിരക്ഷരന്റെ പോസ്റ്റല്ലേ ? താനിത് മോട്ടിച്ചതല്ലേ ? എന്നൊക്കെപ്പറഞ്ഞ് ആ പാവത്തിനെ പേടിപ്പിച്ചു’
അതിന് ആ അയ്യോപാവം പറഞ്ഞ നിഷ്ക്കളങ്കമായ മറുപടി എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ‘ആരെഴുതിയതായാലും കൊള്ളാം സംഭവം ഉഗ്രനായിരിക്കുന്നു’ എന്നായിരുന്നു ആ മറുപടി. കേട്ടപ്പോള്‍ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുക്കാനുള്ള സന്തോഷം തോന്നി. പാവത്താന്‍ നല്ല ഇഷ്ടം തോന്നിയതുകൊണ്ട് വെട്ടി എടുത്ത് സ്വന്തം പേരില്‍ ഒരു ബ്ലോഗുണ്ടാക്കി സൂക്ഷിച്ച് വെച്ചഅതാണ്. ബ്ലോഗ് എന്നാല്‍ ഇതുപോലെ നമുക്ക് ഇഷ്ടമുള്ള പോസ്റ്റുകളോക്കെ വെട്ടി സൂക്ഷിക്കാനുള്ള ഒരു ഫയലാണെന്നായിരിക്കണം ആ ചുള്ളന്റെ വിചാരം. ഗള്ഫ്കാരനായാല് 2 ബ്ലോഗെങ്കിലും സ്വന്തമായിട്ടില്ലെങ്കില്‍ വിവാഹ മാര്‍ക്കറ്റില്‍ യാതൊരു വിലയും ഇല്ലെന്നുള്ളതുകൊണ്ട് ഇങ്ങനെ ചില കടുംകൈകള്‍ ചെയ്യുന്നവരും ജീവിച്ചിരുപ്പുണ്ടെന്ന് ഒരു സുഹൃത്ത് പറഞ്ഞത് ഞാനിപ്പോഴും വിശ്വസിച്ചിട്ടില്ല. ബ്ലോഗ് ഉണ്ടാക്കി കളിച്ച് നോക്കിയതായിരിക്കും എന്നും ചിലര്‍ പറയുകയുണ്ടായി. അതും ഞാന്‍ വിശ്വസിച്ചിട്ടില്ല. എന്തായാലും കാര്യത്തിന്റെ ഗൌരവം മേല്‍പ്പറഞ്ഞ സുഹൃത്തുക്കള്‍ അബുദാബിക്കാരനെ പറഞ്ഞ് മനസ്സിലാക്കിയതോടെ കക്ഷി കോപ്പിയടിച്ച പോസ്റ്റ് ഡിലീറ്റ് ചെയ്തു തടിയൂരി. കോപ്പിയടി വിവാദം കൂറേക്കൂടെ നീണ്ടുപോയാല്‍ ചുളുവില്‍ പ്രശസ്തനാകാമെന്നുള്ള എന്റെ തുലോം ന്യായമായ ഒരു ആഗ്രഹത്തിന്റെ കടയ്ക്കലാണ് സുഹൃത്തുക്കളെന്ന പേരില്‍ കൂടെ നടക്കുന്ന കശ്മലന്മാര് കത്തിവെച്ചത്.
എന്തായാലും ബ്ലോഗനാര്‍ കാവിലമ്മ എന്റെ പ്രാര്‍ത്ഥനയിതാ കേട്ടിരിക്കുന്നു. കോപ്പിയടിയുടെ ഏത് വിഭാഗത്തിലാണ് പെടുത്തേണ്ടതെന്ന് വലിയ നിശ്ചയമൊന്നും ഇല്ലെങ്കിലും ഒരു കോപ്പിയടി വീണ്ടും നടന്നിരിക്കുകയാണ്. എല്ലാവരും കൂടെ അഡ്ജസ്റ്റ് ചെയ്ത് ഇപ്രാവശ്യമെങ്കിലും ഒന്ന് ഫേമസാക്കിത്തന്നേക്കണം പ്ലീസ്.
എഴുതിയത് മനോജ് രവീന്ദ്രന് എന്ന് പോസ്റ്റിന്റെ ചുവട്ടില്‍ എഴുതിവെച്ചതുകൊണ്ട് ഇത് കോപ്പിയടി അല്ലാ

ആ ബ്ലോഗിലുള്ള മൊത്തം പോസ്റ്റുകളും കോപ്പി ആണെന്നാണ് തോന്നുന്നത്. ഭാഗ്യമുണ്ടെങ്കില്‍ നിങ്ങളില്‍ പലരുടേയും പോസ്റ്റുകള്‍ അക്കൂട്ടത്തില്‍ നിന്ന് കണ്ടെടുക്കാനാകും . കാരണം കഴിഞ്ഞ മൂന്ന് മാസത്തിനകം 600ല്‍ അധികം പോസ്റ്റുകളാണ് കക്ഷി
ഇതെന്തോ പ്രത്യേകയിനം കോപ്പിയടിക്കേസാണെന്നാണ് തോന്നുന്നത്. അതുകൊണ്ട് ഈ കേസ് എനിക്ക് മിക്കവാറും ശുക്രനാകാന് സാദ്ധ്യതയുണ്ട്. പൊന്നുമോനേ ആരൊക്കെ വന്ന് ഫോണിലൂടെയോ കമന്റുറയിലൂടെയോ എന്തൊക്കെ പറഞ്ഞ് ഒച്ചയിട്ടാലും ഒന്നും ഡിലീറ്റരുതേ. മുട്ടായി വാങ്ങിത്തരാമെടാ ചുള്ളാ. ഇതെന്റെ ഒടുക്കത്തെ ചാന്‍സാണ് ഒന്ന് ഫേമസാകാന്‍ .
UPDATE @ 915 pm on 24.11.2009
നിരക്ഷരന്റെ മേല്‍ പറഞ്ഞ പോസ്റ്റ് വന്നതിനു ശേഷം ഞങ്ങള്‍ക്ക് ലഭിച്ച ഒരു മെയില്‍ ആണ് ഇത്. ഇത് പോലെ പല ബ്ലോഗുകളില്‍ നിന്നും പകര്‍പ്പെടുത്ത് സ്വന്തം ബ്ലോഗില്‍ ഇടുന്ന ഒരാളുടെ. ഇതിനു ഞങ്ങള്‍ എന്താണ് മറുപടി പറയേണ്ടത് ? വായനക്കാരുടെ അഭിപ്രായം അറിയാന്‍ വിടുന്നു.
" im also running a blog.. കല സാംസ്കാരിക മൂല്യങ്ങളും മറ്റു പല കാര്യങ്ങളും ഉള്‍കൊള്ളിച്ചു കൊണ്ട് .. എഴുട്യിയ ആളുടെ nameum വെച്ചു കൊറിച്ചു ഹാസ്യവും ഒക്കെ ആയി ഉള്ള ബ്ലോഗ് .... ബ്ലോഗ് പ്രാന്ത് കൊണ്ടൊന്നും അല്ല .. ജസ്റ്റ് ഒരു timepass ... ഇത് ഒരു തെറ്റ് ആണോ ??? മലയാളം എന്നാ ഭാഷ എനിക്ക് ഇഷ്ടം ആണ് .... അത് കൊണ്ട് തോടെങ്ങി എന്നെ ഉള്ളു ..... എഴുത്ത് കാരെ ഉള്‍ക്കൊള്ളിക്കാന്‍ ഞാന്‍ മാക്സിമം ശ്രെമിക്കുന്നുദ് .... എന്താണ് ഇതിന്റെ മറു വശങ്ങള് ..... താങ്ങള് എന്താണ് ഈ കോപ്പി അടി എന്നാ പോസ്റ്റ് കൊണ്ട് udeshichey .... എന്റെ ചില ദൌബ്ട്സ് ആണ് എവിടെ ... താങ്ക്സ് ഓര് ബൈ എന്ന് കൊടുത്താല്‍ തെറ്റാണോ ??? അത് കിട്ടിയിട്ടും ഇടാതവന്മാരെ എന്ത് വിളിക്കേണം .... പിന്നെ എന്റെ കയ്യീന്നും അടിച്ചു കൊണ്ട് പൊയ് സ്വന്തം പേര് ഇടുന്നവരെ അപ്പോള്‍ എന്ത് പറയും ... ഞാന്‍ ഒരു മെയില്‍ oriented guy ആണ് .... വേണാട് ഗ്രൂപ്പ് ഉം എനിക്ക് അറിയാം ,.... അവന് എല്ലാം കൂടി വാരി വലിച്ചു എന്തിനോ വേണ്ടി ഇടുന്നു ..... ഞാന്‍ one ഡേ one പോസ്റ്റ് അതും നല്ല എന്തെങ്കില് ഒരു കാര്യം ഹാസ്യം ആന്‍ഡ് പ്രാവസം ആണ് എന്റെ ഇഷ്ട വിഷയങ്ങള്‍ ..... പലരും എനിക്ക് ഡെയിലി മില്‍സ് സെന്റ് ചെയ്യാറുണ്ട് .. അങ്ങനെ മെയില്‍ forward ആയി വന്ന കൊള്ളാവുന്ന പലതും ഞാന്‍ include ചെയ്യുന്നു ... പിന്നെ മറ്റൊരു വശം ഒരിക്ക l ഒരു yedaaartha author അതും എന്റെ ഫ്രണ്ട് അവന്റെ സ്വന്തം ബ്ലോഗില്‍ ഇടിട്ടു ഒരു ആള് പോലും നോക്കാത്ത പോസ്റ്റ് എന്റെ ബ്ലോഗില്‍ വെടിക്കെട്ട് ഹിറ്റ് ആയി ഓടുന്ന കണ്ടു എന്നാ ഇനി ഞാന്‍ നിനക്ക് വേണ്ടി എഴുതി തരാം എന്ന് പറഞ്ഞ്ഹ സംഭവം waaere ... വെല്‍ ഒന്നും ഞാന്‍ ആണ് ചെയ്യുന്നത് എന്ന് പറയുന്നില്ലാ ... ജസ്റ്റ് sharing some ഗുഡ് thoughts ആന്‍ഡ് thngs... അതാണ് വിളമ്പിയത് എന്ന് വെച്ചിരിക്കുന്നത് .... html ഇന്റെ ഒരു ABCD പോലും അറിയാത്ത എനിക്ക് ദുബൈയില്‍ വന്ന ശേഷം ടൈം പാസ് അതാണ് ഞാന്‍ കരുതുന്നുള്ളൂ ഇത് കൊണ്ട് ...... "
നീരു, അനക്കിതന്നെ വരണം ;)
ReplyDeleteഇല്ലനക്കരി, ബര്‍ളി എന്നിവരുടെ പോസ്റ്റുകള്‍ റാന്‍ഡമായി ഒന്നോടിച്ച് നോക്കിയപ്പോള്‍ കാണാന്‍ കഴിഞ്ഞു.
കോപ്പിയടിക്ക് എതിരായി ക്രിയാത്മകമായ് എന്തെങ്കിലും ചെയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
മനോജേട്ടാ... ഷിയാസ് ആള് മിടുമിടുക്കന്‍ തന്നെ!
ReplyDeleteഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ കോപ്പിയടിക്കാരന് !
പരിചയപ്പെടുത്തിയതിനു ഡാങ്സ്!!
ഒരു ദിവസം 5-10 ആണ് പുള്ളിയുടെ പോസ്റ്റിന്റെ ശരാശരി കണക്ക്... സെപ്റെമ്പേര് ഒന്നാം തിയതി ആ മഹാപ്രതിഭ 19 പോസ്റ്റുകള്‍ ഇട്ടു!!
അപാര കഴിവാണല്ലോ... :D
ബെര്‍ളി ചേട്ടന്റെ പോസ്റ്റുകള്‍ ഇഷ്ടംപോലെ കിട്ടും അതില്‍ നിന്ന്! നിരക്ഷരന് ചേട്ടന്റെ പേര് താഴെ വയ്ക്കാന്‍ തോന്നിയല്ലോ... ഭാഗ്യം!!!
മിക്ക പോസ്റ്റിനും അത് പോലും ഇല്ല! :D
കക്ഷി ഇട്ടിരിക്കുന്ന പല പോസ്റ്റുകളിലും ക്രെഡിറ്റ് ലൈന്‍ വച്ചിട്ടില്ല.ചില പ്രമുഖരുടെതില് മാത്രമേ പേര് വച്ച് കാണുന്നുള്ളൂ.
ReplyDeleteശരിക്കുമൊരു ബൂലോക കോപ്പിയടി വിദ്വാന് തന്നെ......ഡോണ മയൂര പറഞ്ഞത് പോലെ കോപ്പിയടിക്ക് ക്രിയാത്മകമായി എന്തെങ്കിലും ചെയ്യേണ്ടിയിരിക്കുന്നു.
മുള്ളൂക്കാരന്റെ ഇന്ദ്രധനുസ്സില്‍ റൈറ്റ് ക്ലിക്ക് ഓപ്ഷന് ഡിസേബിള്‍ ചെയ്യാനുള്ള ഒരു വിദ്യ പറഞ്ഞിട്ടുണ്ട്. തല്ക്കാലം അത് പയോഗിച്ചാല്‍
പെട്ടെന്നുള്ള കോപി പേസ്റ്റ് ഒഴിവാക്കാം. പിന്നെ പ്രിന്റ് to ഫയലൊക്കെ കൊടുത്ത് ആരും മെനെക്കെടാനോന്നും നില്‍ക്കില്ല.
കോപി അടിക്കെതിരെ ബെര്‍ലി ഇട്ട പോസ്റ്റ് കോപ്പി അടിച്ചു സ്വന്തം ബ്ലോഗില്‍ !!!
ReplyDeleteഇതൊന്നു വായിച്ചു നോക്കൂ... ഹെന്റമ്മോ!!!
റൈറ്റ് ക്ലിക്ക് ഓപ്ഷന് ഡിസേബിള്‍ ചെയ്യാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്. എന്റെ പോസ്റ്റുകള്‍ ഞാന്‍ തന്നെ കോപ്പിയടിച്ച് മനോരമ ബ്ലോഗിലും മറ്റും കൊണ്ടിടാറുള്ളതാണ്. അതിന് റൈറ്റ് ക്ലിക്ക് ഇല്ലാതെ പറ്റില്ല. അതും പോരാഞ്ഞ് അനുവാദം ചോദിക്കുന്ന ചിലര്‍ക്ക് ഞാനത് സസന്തോഷം കൊടുക്കാറുമുണ്ട്.
ReplyDeleteഒരു ദിവസം 5-10 പോസ്റ്റ് ഇടുക എന്നുവെച്ചാല്‍ ബെര്ളിനേം കടത്തിവെട്ടുമല്ലോ ഭഗവാനേ ?
ബെര്‍ളി, ഇല്ലനക്കരി..ഇനി ആരൊക്കെയുണ്ട് എന്ന് നോക്കി കണ്ടുപിടിക്കൂ സുഹൃത്തുക്കളേ. ഇത് ഫേമസാകാനുള്ള പുത്തന്‍ പുതിയ അവസരമാണ്. കൈവിടരുത് :)
ജോ ചേട്ടാ റൈറ്റ് ക്ലിക്ക് ഒഴിവാക്കുന്നത് അത്ര നല്ല ഒരു പരിപാടി അല്ല. വായനക്കാര്‍ക്ക് നല്ല ബുദ്ധിമുട്ടുണ്ടാക്കും... എന്ന് വച്ചാല്‍ ഒരുതരം സുഖമില്ലായ്മ...
ReplyDeleteവേറെ ഒരു വിന്‍ഡോ/ ടാബ് ഇല് ലിങ്കുകള്‍ ഓപ്പണ്‍ ചെയ്യാന്‍ പറ്റില്ല....
കുറച്ചു സെലക്ട് ചെയ്തു പേജ് സ്ക്രോല്‍ ചെയ്യാന്‍ പറ്റില. etc
ഏറ്റവും പ്രധാനം...
വായനക്കാരന് പെട്ടെന്ന് ക്ലോസ് ചെയ്തു പുറത്തേക്കു പോവാന്‍ ഒരു മാനസികാവസ്ഥ ഉണ്ടാക്കും.
ഇതൊക്കെ ഞാന്‍ ചില വെബ് ഡിസൈനിംഗ് വിദഗ്ദ്ധരുടെ ബ്ലോഗ്ഗുകളില്‍ വായിചിട്ടുല്ലവയാണ്... ശരിയാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടും ഉണ്ട്...
കോപ്പി അടിക്കുന്നവനെ കണ്ടു പിടിച്ച് നിര്‍ത്തി പൊരിച്ചാല്‍ പോരെ... കാര്യം കഴിഞ്ഞില്ലേ...
എലിയെ പേടിച്ചു ഇല്ലം ചുടണോ? :)
മനോജേ, ഡാഷ് ബോര്‍ഡിന്റെ കീ എവിടെയാ ? :)
ReplyDelete(ഞാന്‍ ഓടി....)
ഹരികൃഷ്ണാ...ഒരഭിപ്രായം പറഞ്ഞെന്നേയുള്ളൂ....
ഞാനും :D
ReplyDeleteജോ , അത് മാത്രമല്ല..cntrl + a,.cntrl+c ഷോര്‍ട്ട് കീ അറിയാവുന്ന ആള്‍ക്ക് റൈറ്റ് ക്ലിക്ക് ഒക്കെ പുല്ലു വിലയെ ഉണ്ടാവു.
ReplyDeleteനിരക്ഷരന് മാഷെ, മാഷിന്റെ നല്ല ടൈം .. അല്ലാണ്ടെ എന്ത് പറയാനാ. ENJOY :)
അയ്യോ അവസാനം നിരക്ഷരനും പെട്ടോ.
ReplyDeleteഇതിനേക്കാൾ വലിയൊരു കോപ്പിയടി നമ്മളിൽ പലരും കണ്ടോ കാണാതെയോ നടക്കുന്നുണ്ട്. ഞാൻ നാട്ടിൽ പോയപ്പോഴാണിതു കണ്ടത്. അവിടെ ഏതൊക്കെയോ സൈറ്റിൽ നിന്ന് ദിവസേന മെയിൽ ഫോർവേഡുകൾ വരുന്നുണ്ട്. ഓരോ തമാശമകളും ലേഖനങ്ങളും ഒക്കെ. അക്കൂട്ടത്തിൽ ദേ കിടക്കുന്നു നമ്മടെ വാഴക്കോടന്റെ ഒരു ലേഖനം. വാഴക്കോടന്റെ പേരുമില്ല നാളുമില്ല. ഇതുപോലെ ബെർളിയുടെ പോസ്റ്റുകളും, മറ്റനേകം പോസ്റ്റുകളും ബ്ലോഗുകളിൽ നിന്ന് അടിച്ചു മാറ്റി സുന്ദരമായ ഇ-മെയിൽ ത്രെഡുകളായി ഇന്റർനെറ്റിൽ കറങ്ങിനടക്കുന്നുണ്ട്. മനോജ് പറഞ്ഞതുപോലെ ഇഷ്ടം പോലെ രചനകൾ വരുന്ന ഒരു സ്ഥലമാണ് ബ്ലോഗെന്നും, അത് ആർക്കുവേണമെങ്കിലും ആരുടെയും സമ്മതമില്ലാതെ കോപ്പി പേസ്റ്റ് ചെയ്യാമെന്നും ഉള്ള നിലയായിരിക്കുന്നു ഇപ്പോൾ.
സത്യത്തില്‍ സിയാദിന് നന്ദി പറയണം!
ReplyDeleteഅതു നല്ല നല്ല പോസ്ടുകളുറെ ആര്‍ക്കൈവ് അല്ലെ! ഇപ്പൊ എന്ത് സൗകര്യം, എല്ലാത്തിനും കൂടി അവിടെ മാത്രം പോയാല്‍ പോരെ. :D
ആകാശ താരങ്ങള്‍ ഇനിയും എത്രയോ കണ്ടേക്കാം ......... പൊലിഞ്ഞേക്കാം ..........
ReplyDeleteസൂര്യനെ പ്പോലെ ജ്വലിച്ചു നില്ക്കുന്ന താങ്കള്‍ എന്തിനു അതിനെ പരിഗണിക്കണം ?
മനോജേട്ടാ... ഉറപ്പായും റൈറ്റ് ക്ലിക്ക് Disable ചെയ്തോ...എപ്പോ വേണമെങ്കിലും അത് ഒരു പ്രയാസവുമില്ലാതെ ള്ആവശ്യമുള്ള സമയത്ത് Enable ആക്കാനുള്ള വിദ്യ ഞാന്‍ പറഞ്ഞുതരാം...
ReplyDeleteഎന്റെ ഇന്ദ്രധനുസ്സ് ബ്ലോഗ് ലിങ്കുകള്‍ പോലും വിട്ടുപോകാതെ കോപ്പി ചെയ്തു വച്ച മാഹാന്മാര് ഉണ്ട് ബൂലോകത്ത്... പക്ഷെ ഒന്ന് വിരട്ടി മെയില്‍ ചെയ്തു കഴിഞ്ഞപ്പോള്‍ അവരത് ഡിലീറ്റ് ചെയ്തു...കൂടെ ഒരു സോറി പറഞ്ഞുള്ള മെയില്ഉം.
ഇവനെ പണ്ടേ ഞാന്‍ നോക്കി വച്ചതാ... Ning.com ന്റെ ഒരു ഓസി site .. പിന്നെ കുറേ.. കോപ്പിയടിച്ച പോസ്റ്റ് നിറച്ച് blogspot ബ്ലോഗും.. വേണേല്‍ കണ്ടോ.. അവന് ഈ പോസ്റ്റും കോപ്പിയടിക്കും...
ReplyDeleteഅതു മാത്രമല്ല തൊണ്ടിമുതലുകളുടെ ഏറ്റവും താഴെ വെണ്ടക്ക പോലെ ഇണ്ടാസുമുണ്ട്. ഓള് റൈറ്റ്സ് റിസര്‍വ്ഡ് എന്ന്!!!
ReplyDeleteഞാന്‍ കുറേ നോക്കി മടുത്തു. എന്റേതൊന്നുമില്ലെന്നു തോന്നുന്നു. കഷ്ടമായിപ്പോയി. ചാന്‍സ് മിസ്സായി.
സാഷ്ടാംഗം നമിക്കണം.
നിരക്ഷരന് ചേട്ടാ കണ്.. കണ്.. അല്ലെങ്കില്‍ വേണ്ട പുതിയ പ്രശസ്തിക്ക് ആശംസകള്‍ (മറ്റേതു വരുന്നില്ല)
പേരെങ്കിലും വച്ചല്ലോ... ഭാഗ്യം
ReplyDelete:)
"എഴുതിയത്
ReplyDelete:മനോജ് രവിന്ദ്രന് "
എന്ന് ആ പോസ്റ്റിന്റെ അടിയില്‍ തന്നെ കൊടുത്തിട്ടുണ്ടല്ലോ. പക്ഷേ ലിങ്ക് കൊടുത്തിട്ടില്ല !
നിരക്ഷരന് ചേട്ടാ മൂല്യമുള്ള സാധങ്ങളല്ലേ മോഷ്ടിക്കപ്പെടൂ ...അത് കൊണ്ട് "ഡോണ്ട് വറി" ആകാതെ സമാധാനിക്കൂ...
ReplyDelete(ചേട്ടാ ഈ ഷിയാസിന്റെ നമ്പര്‍ ഉണ്ടോ? എന്റെ ഏതെങ്കിലും ഒരു പോസ്റ്റ് അടിച്ചു മാറ്റാമോ എന്ന് ചോദിക്കാനാ..ഹി ഹി )
എന്റെ കാറ്ട്ടൂണുകള് മോഷണം പോയി.....യാഹു ഗ്രൂപ്പ് മലയാളം ഫണ്‍ .കോം എന്റെ കാര്ട്ടൂണുകള്
ReplyDeleteബ്ലോഗില്‍ നിന്നും അടിച്ചുമാറ്റി എന്റെ അനുവാദം ഇല്ലാതെ കാര്‍ട്ടൂണിലുണ്ടായിരുന്ന പേരുപോലും ഒഴുവാക്കി സ്വന്തം പേരില്‍ ഉപയോഗിക്കുന്നു.
ഇതിനെതിരെ ബ്ലോഗ് ലോകത്തിനു എന്തെങ്കിലും ചെയ്യാന്‍ കഴിയമോ..???
എന്റെ ബ്ലോഗ് പോസ്റ്റ് ഇതാ.. http://keralacartoons.blogspot.com/2008_01_01_archive.html#37792806742995002
3
യാഹു ഗ്രൂപ്പില്‍ കണ്ടത് : http://www.malayalamfun.com/search/label/Fun%20Cartoons
എന്റമ്മച്ചീ ഇവൻ കോപ്പിയടിയുടെ മൊത്തകച്ചവടക്കാരനാണല്ലൊ?
ReplyDeleteഇഷ്ടമുള്ള പോസ്റ്റുകൾ സൂക്ഷിച്ച് വെക്കാനുള്ള ലോക്കർ ബ്ലോഗ് ആണെന്ന് തോന്നുന്നു
എന്റെ ഒന്ന് രണ്ടു കഥകളും ഇതുപോലെ കോപ്പി അടിക്കപെട്ടിട്ടുണ്ട്...എന്ത് ചെയ്യാന്‍ ആദ്യം ഒന്ന് രണ്ടു പേരുടെ ബ്ലോഗില്‍ പോയി ''എന്റെ കഥ ഇവിടെ കൊണ്ട് വന്നു പേസ്റ്റ് ചെയ്തതിനു നന്ദി'' എന്നൊക്കെ കമന്റ് ഇട്ടുനോക്കി പിന്നെ ഇത് ബൂലോഗത്തെ ഒരു സാധാരണ സംഭവമാണെന്ന് മനസ്സിലായപ്പോള്‍ നിര്‍ത്തി.. .. :)
ReplyDeleteമനോജേട്ടാ, ഇതു ഞാന്‍ നേരത്തെ കണ്ടിരുന്നു. പിന്നെ പോസ്റ്റിന്റെ താഴെ ചേട്ടന്റെ പേര് കണ്ടപ്പോള്‍ അറിവോടെ ആയിരിക്കും എന്നു വിചാരിച്ചു.
ReplyDeleteഇത് എന്ത് ???? ഒന്നും അല്ല. ഈ ലിങ്ക് കണ്ടോ ? വനിതാ അങനെ തന്നെ പൊക്കി !
ReplyDeletehttp://venadblog.blogspot.com/2009_09_02_archive.ഹ്ത്മ്ല്‍
Disabling Right click is good and bad. You can prevent most of the level-1 copy cats. But if the reader wants to copy paste a line or two from the blog, i believe that should be allowed. At the same time, if some one is really up to copying ur stuffs, there are more than one simple ways to do that.
Some of the tips that we can use are :
1. Have a clear and detailed Copy right note in the blog.
2. Join hands with others to expose these people.
3. Have all the pic water marked.
4. Register your blog posts with digital finger prints from MyFreeCopyright.com
5. Do a basic search on Google with the starting few lines of your post, this would show if some one has copied your stuff and become popular @ ur expense.
6. Try checking for your posts in http://www.copyscape.com/ (I think they are facing some technical issues now, and you may not get the right output at this time)
നീരു...അപ്പം പാര്‍ട്ടി എപഴാ ?
This comment has been removed by the author.
ReplyDeleteഹൊ എന്തിരായാലും അങ്ങനെ നിരക്ഷരനും ലവനും
ReplyDeleteഒന്നു ഫേമസ് ആയി.. ഇതിനും വേണം നീരു ഒരു ഫാഗ്യം..!
മിക്ക പോസ്റ്റുകള്‍ക്കും താഴെ, ബ്ലോഗറ്രുടെ പേര് കൊടുത്തിട്ടുണ്ട്. ലിങ്ക് കൊടുത്തിട്ടില്ല എന്നത് ശരിതന്നെ.അയാളുടെ ഇ മെയില്‍ അഡ്ദ്രസ്സും അവിടെ കൊടുത്തിട്ടുണ്ട്. അടിച്ചു മാറ്റിയതിന് പരാതിയുള്ളവര്‍ അയാള്‍ക്ക് മെയില്‍ ചെയൂ. അയാള്‍ എന്ത് ചെയ്യുമെന്ന് കാണാമല്ലോ.
ReplyDeleteടൊടീചാന്റെ ബ്ലോഗിലെ പോസ്റ്റിന് ലിങ്കും കൊടുത്തിട്ട്റ്റുണ്ട്.
ReplyDeleteഇതൊക്കെ എങ്ങനെ തടയാന്‍.. :(
ReplyDeleteമിടുക്കന്!
ReplyDeleteഎല്ലാം കൂടി ഒരിടത്തുനിന്നും വായിക്കാമല്ലോ.
നിരാ, നീയും അങനെ ഫേമസ്സായല്ലേ.
ഹി ഹി.
ReplyDeleteമനുഷ്യനെ ബ്ലോഗി ജീവിക്കാനും സമ്മതിക്കില്ലെ, നീരുഭായ്?
ഒരാഴ്ച ഇത്ര പോസ്റ്റുകള്‍ ഇട്ടോളണം എന്ന് പുള്ളിക്ക് വല്ല നേര്‍ച്ചയും കാണും.
ആ പോസ്റ്റ് മാറ്റാനാവശ്യപ്പെട്ട് മെയില്‍ വല്ലതും അയച്ചോ?
മനോജേട്ടാ,
ReplyDeleteഇങ്ങേരുടെ ശ്രദ്ധ പോങ്ങുമ്മൂടൊന്ന് പതിപ്പിയ്ക്കാന്‍ എന്തു ചെയ്യണം? എന്നെയും ഒന്നു ഫേമസ് ആക്കിയിരുന്നെങ്കില്‍ പത്തോ അമ്പതോ കൊടുക്കാമായിരുന്നു. :)
http://venadblog.blogspot.com/2009/10/blog-post_7844.html
ReplyDeleteithu arun kayamkulathinte postalle ?
തള്ളേ ....!
ReplyDeleteയെവന് ആള് പുലി തന്നെ കേട്ടാ...!
മൊടകള് ത്വാനെയായിട്ടും ഇത്തിപ്പോലം ബോഞ്ചി ആരും വാങ്ങിച്ചു കൊടുത്തില്ലല്ല്....
കസ്ടം...!
നിരക്ഷരന്റെ മേല്‍ പറഞ്ഞ പോസ്റ്റ് വന്നതിനു ശേഷം ഞങ്ങള്‍ക്ക് ലഭിച്ച ഒരു മെയില്‍ ആണ് ഇത്. ഇതേ പോലെ ബ്ലോഗില്‍ പകര്‍പ്പെടുത്ത് പോസ്റ്റു ചെയ്യുന്ന ഒരാളുടെ. ഇതിനു ഞങ്ങള്‍ എന്താണ് മറുപടി പറയേണ്ടത് ? വായനക്കാരുടെ അഭിപ്രായം അറിയാന്‍ വിടുന്നു.
ReplyDelete" im also running a blog.. കല സാംസ്കാരിക മൂല്യങ്ങളും മറ്റു പല കാര്യങ്ങളും ഉള്‍കൊള്ളിച്ചു കൊണ്ട് .. എഴുട്യിയ ആളുടെ nameum വെച്ചു കൊറിച്ചു ഹാസ്യവും ഒക്കെ ആയി ഉള്ള ബ്ലോഗ് .... ബ്ലോഗ് പ്രാന്ത് കൊണ്ടൊന്നും അല്ല .. ജസ്റ്റ് ഒരു timepass ... ഇത് ഒരു തെറ്റ് ആണോ ??? മലയാളം എന്നാ ഭാഷ എനിക്ക് ഇഷ്ടം ആണ് .... അത് കൊണ്ട് തോടെങ്ങി എന്നെ ഉള്ളു ..... എഴുത്ത് കാരെ ഉള്‍ക്കൊള്ളിക്കാന്‍ ഞാന്‍ മാക്സിമം ശ്രെമിക്കുന്നുദ് .... എന്താണ് ഇതിന്റെ മറു വശങ്ങള് ..... താങ്ങള് എന്താണ് ഈ കോപ്പി അടി എന്നാ പോസ്റ്റ് കൊണ്ട് udeshichey .....contd 2
contn........ എന്റെ ചില ദൌബ്ട്സ് ആണ് എവിടെ ... താങ്ക്സ് ഓര് ബൈ എന്ന് കൊടുത്താല്‍ തെറ്റാണോ ??? അത് കിട്ടിയിട്ടും ഇടാതവന്മാരെ എന്ത് വിളിക്കേണം .... പിന്നെ എന്റെ കയ്യീന്നും അടിച്ചു കൊണ്ട് പൊയ് സ്വന്തം പേര് ഇടുന്നവരെ അപ്പോള്‍ എന്ത് പറയും ... ഞാന്‍ ഒരു മെയില്‍ oriented guy ആണ് .... വേണാട് ഗ്രൂപ്പ് ഉം എനിക്ക് അറിയാം ,.... അവന് എല്ലാം കൂടി വാരി വലിച്ചു എന്തിനോ വേണ്ടി ഇടുന്നു ..... ഞാന്‍ one ഡേ one പോസ്റ്റ് അതും നല്ല എന്തെങ്കില് ഒരു കാര്യം ഹാസ്യം ആന്‍ഡ് പ്രാവസം ആണ് എന്റെ ഇഷ്ട വിഷയങ്ങള്‍ ..... പലരും എനിക്ക് ഡെയിലി മില്‍സ് സെന്റ് ചെയ്യാറുണ്ട് .. അങ്ങനെ മെയില്‍ forward ആയി വന്ന കൊള്ളാവുന്ന പലതും ഞാന്‍ include ചെയ്യുന്നു ... പിന്നെ മറ്റൊരു വശം ഒരിക്ക l ഒരു yedaaartha author അതും എന്റെ ഫ്രണ്ട് അവന്റെ സ്വന്തം ബ്ലോഗില്‍ ഇടിട്ടു ഒരു ആള് പോലും നോക്കാത്ത പോസ്റ്റ് എന്റെ ബ്ലോഗില്‍ വെടിക്കെട്ട് ഹിറ്റ് ആയി ഓടുന്ന കണ്ടു എന്നാ ഇനി ഞാന്‍ നിനക്ക് വേണ്ടി എഴുതി തരാം എന്ന് പറഞ്ഞ്ഹ സംഭവം waaere ... വെല്‍ ഒന്നും ഞാന്‍ ആണ് ചെയ്യുന്നത് എന്ന് പറയുന്നില്ലാ ... ജസ്റ്റ് sharing some ഗുഡ് thoughts ആന്‍ഡ് thngs... അതാണ് വിളമ്പിയത് എന്ന് വെച്ചിരിക്കുന്നത് .... html ഇന്റെ ഒരു ABCD പോലും അറിയാത്ത എനിക്ക് ദുബൈയില്‍ വന്ന ശേഷം ടൈം പാസ് അതാണ് ഞാന്‍ കരുതുന്നുള്ളൂ ഇത് കൊണ്ട് ...... "
ReplyDelete““പാവത്താന്‍“ നല്ല ഇഷ്ടം തോന്നിയതുകൊണ്ട് വെട്ടി എടുത്ത് സ്വന്തം പേരില്‍ ഒരു ബ്ലോഗുണ്ടാക്കി സൂക്ഷിച്ച് വെച്ചഅതാണ്.“ പാവത്താനോ????
ReplyDeleteഇത് എന്നെ മന:പൂര്‍വ്വം ഫേമസ് ആക്കാന്‍ വേണ്ടി ചെയ്തതാണ്. ഞാന്‍ കേസു കൊടുക്കും...
മനോജ്,
ReplyDeleteതാങ്കളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ എന്നറിയില്ല, ബ്ലോഗറിലെ പകര്‍പ്പവകാശ ലംഘനവുമായി ബന്ധപ്പെട്ട പരാതികള്‍ ഇവിടെ അറിയിക്കാം :
http://www.google.com/support/blogger/bin/request.py?contact_type=blogger_dmca_infringment
ബാക്കി കാര്യങ്ങള്‍ ഗൂഗിള്‍ നോക്കിക്കൊള്ളും.
ഹ ഹ ഇങ്ങനേയും ചിലരുണ്ടോ ഈ ബൂലോകത്തില്‍. :)
ReplyDeleteനിരാ.. അവസാനം നിങ്ങള്‍ക്കിട്ടും കിട്ടി അല്ലേ :)
ReplyDeleteസൈബര്‍ സെല്ല് ആക്ടീവായ സ്ഥിതിയ്ക്ക് അവിടെ പരാതി കൊടുക്കാന്‍ വല്ല വകുപ്പും ഉണ്ടോ ആവോ? :)
ചേട്ടനു കോപ്പി റൈറ്റിനെപ്പറ്റി വല്യ പിടി ഇല്ലെന്നാ തോന്നുന്നേ. പരാതിപ്പെടുന്നതിനു മുന്നേ ഒന്നു മീശപിരിച്ചു കണ്ണുരുട്ടിക്കാണിച്ചു നോക്കണേ..
ഭാഗ്യവാൻ!
ReplyDeleteകോപ്പിയടിക്കാരെ, നിങ്ങൾ ഫേമസ് ആയവരെ വീണ്ടും ഫേമസ് ആക്കാതെ ഞങ്ങളെ പോലുള്ള ആപ്പ കൂപ്പമാരെ കോപ്പിയടിച്ച് നല്ല പേരുണ്ടാക്കി തരൂ...
"എഴുട്യിയ ആളുടെ nameum വെച്ചു കൊറിച്ചു ഹാസ്യവും ഒക്കെ ആയി ഉള്ള ബ്ലോഗ് .... ബ്ലോഗ് പ്രാന്ത് കൊണ്ടൊന്നും അല്ല .. ജസ്റ്റ് ഒരു timepass ... ഇത് ഒരു തെറ്റ് ആണോ ??? -
ReplyDeleteതെറ്റ് ആണ് , if you pick up a copy righted stuff, like Neeru's Blog.
തെറ്റ് അല്ല, if you pick up a stuff, which has a statement, that you can copy. (eg: An interesting copy right statement "പൊക്കിക്കൊണ്ട് പോണേല് ഒരു വിരോധവും ഇല്ല... എങ്കിലും ഒന്ന് അറിയിച്ചാല്‍ സന്തോഷം... പിന്നെ, വല്ലതും ഒക്കെ കിട്ടിയാല്‍ സ്വന്തം ആയിട്ട് സഹിച്ചോളണം, പരാതിയും ആയിട്ട് വരരുത്. ബാലചന്ദ്രമേനോന്റെ അമ്മയാണെ സത്യം, ഞാന്‍ ഒരിക്കലും പങ്കു പറ്റാന്‍ വരില്ല" (from http://thedispassionateobserver.blogspot.com/)
And, if the original is published under "Creative Commons licenses", Read that and understand what kind of usage it allow you. Most of them will ask the pass the credit to the original author.
And, if there is no copy right statement, that means that, every published work automatically gets copyright protection, whether expressed with a notice or not.
In simple words, you can copy only the stuffs, ONLY IF you have a explicit permission from the author to do so.
All other copying is a punishable act, and a violation of law
Coming to "പിന്നെ മറ്റൊരു വശം ഒരിക്ക l ഒരു yedaaartha author അതും എന്റെ ഫ്രണ്ട് അവന്റെ സ്വന്തം ബ്ലോഗില്‍ ഇടിട്ടു ഒരു ആള് പോലും നോക്കാത്ത പോസ്റ്റ് എന്റെ ബ്ലോഗില്‍ വെടിക്കെട്ട് ഹിറ്റ് ആയി ഓടുന്ന കണ്ടു എന്നാ ഇനി ഞാന്‍ നിനക്ക് വേണ്ടി എഴുതി തരാം എന്ന് പറഞ്ഞ്ഹ സംഭവം waaere ... വെല്‍ ഒന്നും ഞാന്‍ ആണ് ചെയ്യുന്നത് എന്ന് പറയുന്നില്ലാ ... ജസ്റ്റ് sharing some ഗുഡ് thoughts ആന്‍ഡ് thngs... അതാണ് വിളമ്പിയത് എന്ന് വെച്ചിരിക്കുന്നത് .... html ഇന്റെ ഒരു ABCD പോലും അറിയാത്ത എനിക്ക് ദുബൈയില്‍ വന്ന ശേഷം ടൈം പാസ് അതാണ് ഞാന്‍ കരുതുന്നുള്ളൂ ഇത് കൊണ്ട് ...... "
1. If you like some post, i would suggest you to write a one line or two line review and publish the URL to the original post.
2. You don't have to know HTML to publish blog. It is as simple as typing in word.
3. Still you have issues, use Google Reader to share the good stuffs that you find.
ഇതാ നല്ലൊരു പൊളപ്പന്‍ കോപ്പിയടി.
ReplyDeletehttps://www.blogger.com/comment.g?blogID=3481208075106415201&postID=3422398674717476007&pli=1
ഇത് എഴുതിയ എന്റെ പേരും അടിയില്‍ വച്ച് എന്നെ ഫേമസ് ആക്കാന്‍ ഈ അണ്ണന് അത് കോപിയടിച്ച് ആ അണ്ണന്റെ ബ്ലോഗില്‍ പോസ്റ്റി.....
അതിന്റെ യഥാര്‍ത്ത പോസ്റ്റ് ഇവിടെ.: link=http://harivilloor.blogspot.com/2009/09/blog-post_27.html
നമിച്ചണ്ണാ..... നമിച്ചു.....
ഈ ചങ്കൂറ്റത്തിനു മുന്നില്‍, ആ തൊലിക്കട്ടിയ്കു മുന്നില്‍ നമിച്ചു.....
ഇവനേയൊക്കെ എന്തിനു കൊള്ളാം ?
ReplyDeleteകണ്ട എഴുത്തും വായനയും അറിയാൻ വയ്യാത്ത നിരക്ഷരനേയൊക്കെയേ കിട്ടിയുള്ളോ കോപ്പി അടിക്കാൻ !
സാരമില്ല വല്ല്യ അറിവില്ലാത്തതുകൊണ്ടാവും ! അല്ലെങ്കിൽ പണ്ടേ നാട്ടുകാരന്റെ ബ്ലോഗുകൾ മൊത്തം അടിച്ച്മാറ്റി ഇടില്ലായിരുന്നോ :)
നീരു ചേട്ടാ താങ്കൾ കൂടുതൽ പ്രസിദ്ധനാവുകയല്ലെ ചെയ്തത്..അതു കൊണ്ട് അബുദാബിയിൽ പോകുമ്പോൾ കക്ഷിക്ക് ചിലവ് ചെയ്തോളോ!!ബ്ലോഗ്ഗ് വായന മൂത്തപ്പോഴാണ് ഒരു ബ്ലൊഗ്ഗ് തുടങ്ങിയത്,പക്ഷെ എഴുതാൻ ഒന്നും ഇല്ലാത്തതു കൊണ്ട് പേരു പോലെ തന്നെ പണിതീരാത്ത ബ്ലോഗ്ഗായി അത് കിടക്കുകയാണ്..ഈ സൂത്രം മുൻപേ അറിഞ്ഞിരുന്നെങ്കിൽ എന്റെ ബ്ലൊഗ്ഗിൽ കുറച്ചു പോസ്റ്റ് നാട്ടാമായിരുന്നു.എന്തായാലും തങ്കളുടെ പേർ വെച്ചല്ലോ ഭാഗ്യം
ReplyDeleteഎന്റെ നിരക്ഷരൻ ചങ്ങാതീ ഒന്നുമില്ലേലും താങ്കൾ എഴുതിയത് നാലാൾ അറിയുന്നിടത്ത് പരസ്യമായി പോസ്റ്റ് ചെയ്തില്ലേ? അതിനു ആ "പകർപ്പ്പോസ്റ്റിയെ" എല്ലാവരും അഭിനന്ദിക്കണം.എന്റെ ദുഃഖം അതല്ല.ഞാൻ ഈ പത്രത്തിൽ എഴുതിയ "ചർദ്ദിൽ മണക്കുന്ന ന്യൂസ് അവറുകൾ" എന്ന കുറിപ്പ് അതിലെ അക്ഷരത്തെറ്റോ വാചകപ്പിശകോ ഒന്നും മാറ്റാതെ അതേ പോലെ ഒരു വിദ്വാൻ (ടിയാൻ ഒരു മാധ്യമ പ്രവർത്തകൻ ആണെന്ന് കേട്ടപ്പോൾ മാധ്യമപ്രവർത്തനത്തിൽ വന്ന അപചയത്തെ പറ്റിയുള്ള എന്റെ ദുഃഖം ഇരട്ടിയായി) ചുരുക്കം ആളുകൾക്ക് മാത്രം പ്രവേശനം ഉള്ള ഒരു സോഷ്യൽ നെറ്റുവർക്കിൽ പൂശി. അതോണ്ടെന്തായി നാലാളോട് പറയാൻ പറ്റാത്ത അവസ്ഥ. അയ്യപ്പൻ നായർ ആനയെ വാങ്ങി പിടിയാന എന്ന് പറഞ്ഞപോലെ ആയി അത്. ആ ചെങ്ങായ്ക്ക് ഇതുപോലെ നാലാൾകാണുന്നിടത്തുപോസ്റ്റിയിരുന്നെങ്കിൽ എനിക്കും ഗമയിൽ പറയാമായിരുന്നു.
ReplyDeleteഇതിപ്പോൾ കോപ്പിയടിച്ച ചുള്ളനെ ഞാൻ അഭിനന്ദിക്കുന്നു.ദേ ചങ്ങാതീ താനീ നിരക്ഷരന്റെ ബ്ലോഗ്ഗൺനും അടിച്ചുമാറ്റി പൊല്ലാപ്പുണ്ടാക്കണ്ട. ഇഷ്ടം പോലെ പോസ്റ്റ് ഞാൻ ഇട്ടിട്ടുണ്ട്.അതിൽ ഒരെണ്ണം മാത്രം എടുത്ത് പോസ്റ്റുചെയ്തൂടെ....പ്ലീസ്.(കാര്യമൊക്കെ ശരിതന്നെ ഒരു മൂച്ചിനു പറഞ്ഞൂന്ന് വച്ച് പാർപ്പിടത്തിലും, ആനയെ പറ്റിയുള്ള പോസ്റ്റിലും തൊട്ടുകളിക്കരുത്)
നിരക്ഷരാ താൻ ഭാഗ്യവനാ ഒന്നുമില്ലേലും അതൊക്കെ എടുത്ത് പോസ്റ്റാൻ ആളുണ്ടല്ലോ എന്ന് സമാധാനിക്ക്..ഇവിടെ ഇഷ്ടം പോലെ ആളുകൾ ക്യൂനിൽക്കാ എന്നെ ഒന്ന് കോപ്പിയടിക്ക് കോപ്പിയടിക്ക് എന്ന് പറഞ്ഞ്... ഞാനീ നാട്ടുകാരൻ അല്ലാ ടാ....
ആ ചുള്ളനറിയുന്നില്ല ചുള്ളൻ ചെയ്യുന്നതെന്താണെന്ന്..ഇക്കണക്കിനു നാളെ നാലാൾ അറിഞ്ഞോട്ടെ സൃഷ്ടിയേയും സൃഷ്ടികർത്താവിനെയും എന്നുകരുതി ഷേക്സ്പിയർ നാടകങ്ങളും, മഹാഭരതവും എന്തിനേറെ പറയുന്നു കൊടകരപുരാണം വരെ അങ്ങേരു വച്ച് പൂശും.....
ReplyDeleteഞാന്‍ ഉദ്ദേശിക്കുന്നത് എന്താണെന്നു നല്ല മനസ്സുള്ള വായനക്കാര്‍ക്ക് അറിയാം . വഴിയില്‍ നിന്നും കിട്ടുന്നതിന്റെ എല്ലാം പിതിര്ത്വം ഞാന്‍ അവകാശപ്പെടുന്നില്ല . പരമാവധി courtesy കൊടുക്കാന്‍ ശ്രമിക്കുന്നുണ്ട് ..കൂടുതല്‍ പരാതി ഉള്ളവര്‍ക്ക് എന്റെ Id യിലേക്ക് മെയില്‍ അയക്കാം . ഒരു മിനിമം വിവരം ഉള്ളവര്‍ക്ക് ഇത് ഒരു mail driven blog ആണെന്ന് മനസ്സിലാകും .അല്ലാതെ ഇതിന്റെ എല്ലാം അപ്പന് ഷിയാസ് ആണെന്ന് ഞാന്‍ പറഞ്ഞിട്ടില്ല.ഇനി പറയത്തുമില്ല ....പിന്നെ എന്നെ ഇങ്ങനെ പരസ്യമായി ക്രൂശിക്കുന്നതിന് മുന്‍പ് നിങ്ങള്‍ക്ക് എന്നോട് നേരിട്ട് മെയില്‍ വഴി ഒന്ന് ആശയവിനിമയം നടത്താമായിരുന്നു അതിനു പോലും സാവകാശം എടുക്കാതെ ഇങ്ങനെ ഒരു പോസ്റ്റ് ചെയ്തപ്പോള്‍ കിട്ടിയ കമന്റ്സ് ഞാനും വായിച്ചു. ഇനി ഇതില്‍ കൂടുതല്‍ എന്ത് പറയാന്‍ ??.
ReplyDeleteSyed Shiyas,
ReplyDeleteകൂടുതല്‍ പരാതി ഉള്ളവര്‍ക്ക് എന്റെ Id യിലേക്ക് മെയില്‍ അയക്കാം
കൊള്ളാം, ഉഗ്രന്‍ പ്രതികരണം.
എനിക്കിഷ്ടപ്പെട്ടതെല്ലാം ഞാന്‍ എടുത്തോണ്ടു പോവും, പരാതിയുണ്ടെങ്കില്‍ തിരികെ തന്നേക്കാം.
നല്ല ന്യായം.
Wish u all the best .
മിസ്ടര്‍ ഷിയാസ്, നിങ്ങള്‍ ചെയ്യുന്നത് നിയമവിരുദ്ധം ആയ ഒരു കാര്യം ആണെന്ന് നിങ്ങള്‍ക്കറിയാമോ? പേര് വയ്ക്കുന്നതോ, mail driven ബ്ലോഗ് ആണെന്ന് (അതെന്തു കുന്തം ആണോ ആവോ?) പറയുന്നതുകൊണ്ടോ നിങ്ങള്‍ ചെയ്യുന്നത് തെറ്റല്ലാതാവില്ല. Ignorantia juris non excusat (ignorance of the law is not an excuse).
ReplyDeleteനിരക്ഷരാ, എനിക്കും ഇതുപോലുള്ള ഒരു അനുഭവം ഉണ്ടായിട്ടൂണ്ട്. അതിന്റെ വിവരങ്ങളൂം അതിനു ഞാന്‍ എന്തു നടപ ടി എടുത്തു എന്നും ഉള്ള വിശദ വിവരങ്ങള്‍ : http://www.webmasterview.com/2009/06/protect-copyrighted-content/
അയാള്‍ ആ ബ്ളോഗ് delete ചെയ്തു എന്നു തോന്നുന്നു... അതോ ഗൂഗിള്‍ ഇടപെട്ടോ? :)
ReplyDeleteനിങ്ങള്‍ പറഞ്ഞ രീതിയില്‍ എനിക്കൊരു ബ്ലോഗ് ഉണ്ടായിരുന്നു. വായിക്കുന്നവര്‍ക്ക് വേണ്ടാങ്കില്‍ എനിക്കെന്തിനാ?? ഞാന്‍ അതങ്ങ് ഡിലീറ്റ് ചെയ്തു. ....അടങ്ങിയോ? ......ബ്ലോഗ്സുഹുര്തുക്കളെ?
ReplyDeleteബെര്‍ളി പറഞ്ഞത് പോലെ നമ്മുടെ കുട്ടികളെ തട്ടിക്കൊണ്ടു പോയിട്ട്
ReplyDeleteഞാന്‍ നോക്കുന്നില്ല്യെ അവരുടെ എല്ലാ കാര്യങ്ങളും നിങ്ങളെക്കാള്‍ നന്നായിട്ട് എന്ന് പറഞ്ഞത്
പോലെ ആയി കാര്യങ്ങള്‍ !!!
നല്ല മനസുള്ളവര്‍ക്ക് ജീവിക്കാന്‍ ബുദ്ധിമുട്ടാണ് shiyaase
( എന്നെ പോലുള്ളവര്‍ക്ക് ഒരു വഴി കാണിച്ചു തന്നതിനു നന്ദി ഉണ്ട്ട്ടാ )
ഞങ്ങള്‍ക്കു് നിരക്ഷരന്റേയും മറ്റുള്ളവരുടേയും ബ്ളോഗുകളില്‍ പോയി വായിക്കാന്‍ അറിയാമല്ലോ ഷിയാസേ... അതല്ലെങ്കില്‍ ഗൂഗിള്‍ റീഡറുണ്ടല്ലോ... ഇത്തരം സഹായങ്ങള്‍ ഇനി ദയവായി ചെയ്യരുതു്. എന്തായാലും ബ്ളോഗു delete ചെയ്ത ഔദാര്യത്തിനു നന്ദി.
ReplyDeleteSyed Shiyas,
ReplyDeleteനിങ്ങള്‍ ബ്ലോഗ് ഡിലീറ്റിയോ ഇല്ലയോ എന്നതില്‍ ഇവിടെ ആര്‍ക്കും താത്പര്യം ഉണ്ടാവുമെന്ന് തോന്നുന്നില്ല. പക്ഷെ മോഷണം ആര്‍ക്കും ഇഷ്ടമുള്ള വിഷയമല്ല. ചെയ്തത് തെറ്റായെന്ന് താങ്കള്‍ക്ക് ബോദ്ധ്യപ്പെടാത്തിടത്തോളം ഡിലീറ്റിയിട്ട് പ്രയോജനവുമില്ല.
ചുരുക്കത്തില്‍ പറഞ്ഞാല്‍ മോഷ്ടിച്ച തൊണ്ടിമുതല്‍ സൂക്ഷിച്ച ബ്ലോഗ്പുര തീയിട്ട് നശിപ്പിച്ചു(ഡിലിറ്റ്) കളഞ്ഞുവെന്ന്.
ReplyDeleteഇനിയാര്‍ക്കും പരാതിയില്ലല്ലോ?
അങ്ങനെ മോഷ്ടാവും മോഷ്ടിക്കപ്പെട്ടവരും ഫേമസ്സും ആയി!
ഹഹഹഹ!!
@ കൃഷേട്ടന്
ReplyDeleteകൃഷേട്ടാ...
തൊണ്ടിമുതല്‍ സൂക്ഷിച്ചിരുന്ന ബ്ലോഗ് പുര തീയിട്ട് നശിപ്പിച്ചിട്ടൊന്നുമില്ല. അത് ചുമ്മാ ഒരു ടര്‍പ്പോളിന്‍ ഇട്ട് തല്ക്കാലം മൂടിയിട്ടിരിക്കുന്നു. അത്രേയുള്ളൂ.
ആയിരക്കണക്കിന് പോസ്റ്റുകള്‍ കോപ്പി പേസ്റ്റ് ചെയ്യുന്നതും ഒരു അദ്ധ്വാനമാണ്. ആ അദ്ധ്വാനം അത്ര പെട്ടെന്ന് ഇല്ലാതാക്കാന്‍ ഒരു ചെറിയ വിഷമം ആര്‍ക്കായാലും കാണില്ലേ ?
ആ ബ്ലോഗില്‍ ഒന്നൂടെ പോയി നോക്ക്. താഴെ കാണുന്നതുപോലെ മെസ്സേജ് കിട്ടും.
This blog is open to invited readers only
http://venadblog.blogspot.com/
It doesn't look like you have been invited to read this blog. If you think this is a mistake, you might want to contact the blog author and request an invitation.
You're signed in as manojravindran@gmail.com - Sign in with a different account
മോനെ ഷിയാസ്...ഇതൊരുമാതിരി കൂതറ (തിരുമേനിയെ അല്ല കേട്ടോ) ഇടപാടാണല്ലോ. വേറൊരുത്തന്റെ ഭാര്യയെ ഇഷ്ട്ടം തോന്നി തട്ടിക്കൊടുപോയിട്ടു അവളെ പറ്റുന്നിടത്തൊക്കെ കാഴ്ചവച്ചു, ഒടുക്കം പോലീസ് പിടിച്ചപ്പോള്‍ ആത്മഹത്യ ചെയ്ത ഒരാളുണ്ടായിരുന്നു ഞങ്ങളുടെ നാട്ടില്‍. അതോടെ അയാളുടെ പ്രശ്നം തീര്‍ന്നല്ലോ. എനിക്കിപ്പോള്‍ താങ്കളുടെ മറുപടികേട്ടപ്പോള്‍ ഓര്‍മ്മവന്നത് അതാണ്..
ReplyDeleteഷിയാസ്, താങ്കള്‍ ബ്ലോഗ് ഡിലീറ്റ് ചെയ്തെന്നു പറയുന്നത് കള്ളമാണ്... ആ ബ്ലോഗ് ഇപ്പോഴും താങ്കളുടെ അക്കൌണ്ടില്‍ തന്നെ കിടക്കുന്നുണ്ട്. ഞാന്‍ ഈ കമന്റ് ഇടുന്ന ഈ സമയത്തും താങ്കളുടെ ബ്ലോഗ് യു ആര് എല്‍ ടൈപ്പ് ചെയ്താല്‍ This blog is open to invited readers only (ഇവിടെ ക്ലിക്ക് ചെയ്താല്‍ ആ ഭാഗം സ്ക്രീന്‍ ഷോട്ട് ആയി കാണാം.) എന്ന ഈ മെസ്സേജ് കാണിക്കണമെങ്കില്‍ ആ ബ്ലോഗ് താങ്കള്‍ invite ചെയ്യുന്നവര്‍ക്കൊക്കെ കാണാനാകുന്ന രീതിയില്‍ താങ്കള്‍ ക്രമീകരിച്ചിരിക്കുകയാണ് എന്നാണ് അര്‍ഥം.
@ സയിദ് ഷിയാസ്
ReplyDeleteഅനിയാ
താങ്കളുടെ ആദ്യത്തെ കമന്റിലെ വരികളാണ് താഴെ.
“പിന്നെ എന്നെ ഇങ്ങനെ പരസ്യമായി ക്രൂശിക്കുന്നതിന് മുന്‍പ് നിങ്ങള്‍ക്ക് എന്നോട് നേരിട്ട് മെയില്‍ വഴി ഒന്ന് ആശയവിനിമയം നടത്താമായിരുന്നു. അതിനു പോലും സാവകാശം എടുക്കാതെ ഇങ്ങനെ ഒരു പോസ്റ്റ് ......“
നിരക്ഷരന് എന്ന എന്റെ ഒരു ലേഖനം കോപ്പി ചെയ്ത് കൊണ്ടുപോയി താങ്കളുടെ മെയില്‍ ഡ്രിവണ്‍ ബ്ലോഗില്‍ (അതെന്താണാവോ ?) പേസ്റ്റ് ചെയ്യാന്‍ താങ്കള്‍ എന്നോട് അനുവാദമൊന്നും ചോദിച്ചിട്ടില്ല. എന്നിട്ട്, ആ വിഷയത്തെപ്പറ്റി ഇതുപോലെയുള്ള ഒരു പോസ്റ്റ് ഇറക്കുന്നതിന് മുന്‍പ് ഞാന്‍ താങ്കളുമായി ആശയവിനിമയം നടത്തണം!! അതെവിടുത്തെ ന്യായമാ സുഹൃത്തേ ?
ഒരു കാര്യം പറയുമ്പോള്‍ അതില്‍ എന്തെങ്കിലും കഴമ്പുണ്ടോന്ന് സ്വയം ഒന്ന് വിലയിരുത്തിക്കൂടാന്ന് വാശിയെന്തെങ്കിലും ഉണ്ടോ അനിയാ ?
....തുടരും....
....തുടര്‍ച്ച....
ReplyDeleteഇനി താങ്കളുടെ രണ്ടാമത്തെ കമന്റിലെ ചില വരികള്‍ ദാ താഴെയുണ്ട്. അതൊന്ന് നോക്കൂ.
”നിങ്ങള്‍ പറഞ്ഞ രീതിയില്‍ എനിക്കൊരു ബ്ലോഗ് ഉണ്ടായിരുന്നു. വായിക്കുന്നവര്‍ക്ക് വേണ്ടാങ്കില്‍ എനിക്കെന്തിനാ?? “
വായിക്കുന്നവര്‍ക്ക് എന്തോ ഔദാര്യമോ സഹായമോ മറ്റോ ചെയ്ത് കൊടുക്കുന്നത് പോലെയുണ്ടല്ലോ ? വായനക്കാര്‍ക്ക് വേണ്ടി ഇത്രയധികം കഷ്ടപ്പെടണമെന്നില്ല. അവര്‍ ടാക്സി പിടിച്ച് ഒറിജിനല്‍ ബ്ലോഗുകളില്‍ത്തന്നെ പോയി ഈ പോസ്റ്റുകളൊക്കെ വായിച്ചോളും.
കോപ്പി റൈറ്റ് എന്ന സംഭവത്തെപ്പറ്റി കാര്യമായ അജ്ഞതയുള്ളതുകൊണ്ടാണ് താങ്കള്‍ ഇങ്ങനെ ചെയ്തതെന്ന് മനസ്സിലാക്കാനാവുന്നുണ്ട്.
‘വായിക്കുന്നവര്‍ക്ക് വേണ്ടെങ്കില്‍ എനിക്കെന്തിനാ’ എന്ന് പറഞ്ഞിട്ട് ആ ബ്ലോഗിപ്പോഴും ഡിലീറ്റ് ചെയ്തിട്ടില്ലാന്ന് ഏത് നിരക്ഷരനും മനസ്സിലാക്കാനാവും.
ഒരു ദിവസം 15ല്‍പ്പരം പോസ്റ്റുകള്‍ വെട്ടി ഒട്ടിച്ച് ഈ മയില്‍ ഡ്രിവണ്‍ ബ്ലോഗ് ഉണ്ടാക്കാന്‍ ദിവസവും 1 മണിക്കൂറിലധികം താങ്കള്‍ ചിലവാക്കില്ലേ ? എന്തിനാണ് അനിയാ സ്വന്തം പേര് പോലും ചീത്തയാക്കി വായനക്കാര്‍ക്ക് വേണ്ടി ഇങ്ങനെയൊക്കെ ത്യാഗങ്ങള്‍ സഹിക്കുന്നത് ?
കുറഞ്ഞപക്ഷം ബ്ലോഗിലെ ആ പ്രൊഫൈല്‍ ഫോട്ടോയെങ്കിലും ഒഴിവാക്കിയിട്ട് പോരേ ഈ വക പരിപാടികള്‍ ? അതോ ഇനി ആ ഫോട്ടോയും മറ്റാരുടെയെങ്കിലും കോപ്പി ചെയ്ത് എടുത്തുകൊണ്ടുവന്നതാണെന്നുണ്ടോ ? കഷ്ടം :(
INDIAN COPYRIGHT ACT, 1957
ReplyDeleteCopyright Act of 1976
നമ്മുടെ ബൂലോകത്തിന് കത്ത് അയച്ച് കോപ്പിയടി എന്താണെന്ന് ചോദിച്ച സുഹൃത്തും സയിദ് ഷിയാസ് എന്ന കൂട്ടുകാരനും കോപ്പി റൈറ്റ് ആക്ട് എന്താണെന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. മുകളിലുള്ള ലിങ്കുകള്‍ വഴി ഒന്ന് കറങ്ങി നോക്കൂ. തല കറങ്ങിപ്പോകും.
ithoru theerumaanamaayo? chettane kaanunnillallo.
ReplyDeleteബൂലോകത്തെ ചേട്ടന്മാരെ,
ReplyDeleteഎങ്ങിനെയെങ്കിലും ആ ബ്ലോഗ് വായിക്കാനുള്ള ഐഡിയ പറഞ്ഞു താ... വെറുതെ ഒരുപാടു സ്ഥലത്തു കയറി ഇരങ്ങേന്ടല്ലോ....പിന്നെ ലെവന് ആള് പുലിയാ .. കോപ്പി അടിക്കണ പുലി .. സൂക്ഷിക്കണം
".കൂടുതല്‍ പരാതി ഉള്ളവര്‍ക്ക് എന്റെ Id യിലേക്ക് മെയില്‍ അയക്കാം . ഒരു മിനിമം വിവരം ഉള്ളവര്‍ക്ക് ഇത് ഒരു mail driven blog ആണെന്ന് മനസ്സിലാകും" ->
ReplyDeleteഷിയാസ് :- ഞാന്‍ ഇത് തെറ്റാന്ന്, നിരു ഇതു legal വഴി പോയാല്‍ പ്രശനം ആകും എന്ന് പറഞു ഞാന്‍ നിങളുടെ ബ്ലോഗില്‍ കമന്റ് ഇട്ടിരുന്നു, കണ്ടില്ലേ ?
മെയില്‍ driven or female driven - അനുവാദം ഇല്ലാതെ പൊക്കികൊണ്ട് പോകുനത് കുറ്റം ആണ്.
പിന്നെ, ഈ മെയില്‍ driven blog എന്ന് വെച്ചാല്‍ എന്താ ? ആരെങ്ങില്ലും ഒന്ന് പറഞ്ഞു തരാമോ ? :)
@ സയിദ് ഷിയാസ്
ReplyDeleteഒരു സ്ത്രീ പത്ത് മാസം ചുമന്ന് പ്രസവിച്ച കുഞ്ഞിനെ, വിഴുങ്ങിയട്ട് വീണ്ടും പ്രസവിക്കാന്‍ മറ്റൊരു സ്ത്രീക്ക് കഴിയില്ല.പക്ഷേ ബൂലോകത്ത് അതിനു സമാനമായ ഒരു പ്രവൃത്തി താങ്കള്‍ കാണിച്ചു..
അങ്ങ് മഹാനാണ്, മഹാന്!!
എന്റെ കുറേ പോസ്റ്റും അതിലുള്ളതായി കണ്ടിരുന്നു.എന്നിട്ട് കടപ്പാട് ഒരു ക്രോണിക്ക് ബാച്ചിലറിനും.അണ്ണാ, ഞാന്‍ കെട്ടി.അറിഞ്ഞില്ലേ??
ഇനി 'മെയില്‍ ഡ്രൈവണ്‍ ബ്ലോഗ്' എന്ന പേരു കൊണ്ട് എന്താണാവോ അര്‍ത്ഥമാക്കിയത്??
ഈ ഒറ്റ വാക്ക് സംഭാവന നല്കി അങ്ങ് വീണ്ടും മഹാനായി എന്നത് ഒന്നൂടെ ഉണര്‍ത്തിക്കട്ടെ!!
നമ്മുടെ ബൂലോകത്തോട് വെറുപ്പൊന്നും വേണ്ടാ..
കാരണം താങ്കളുടെ മഹത്വം അവര്‍ അറിഞ്ഞില്ല എന്നത് തന്നെ!!
(നിരക്ഷരന് എഴുതിയ ഈ പോസ്റ്റ് എടുത്ത് അതില്‍ ഇടല്ലേ, നാണക്കേടാ!!)
"ഒരു ദിവസം 15ല്‍പ്പരം പോസ്റ്റുകള്‍ വെട്ടി ഒട്ടിച്ച് ഈ മയില്‍ ഡ്രിവണ്‍ ബ്ലോഗ് ഉണ്ടാക്കാന്‍ ദിവസവും 1 മണിക്കൂറിലധികം താങ്കള്‍ ചിലവാക്കില്ലേ ?"
ReplyDeleteഅതു ശരിയാ നീരു.. ഈ 1 മണിക്കൂർ ഷിയാസ് സ്വന്തം രചനകൾക്കുവേണ്ടി ഉപയോഗിച്ചിരുന്നെങ്കിൽ എത്ര നന്നായേനേ..
ഇത് നിരക്ഷരനും, ഷിയാസും തമ്മിലുള്ള ഒത്തുകളിയല്ലേ..? (ചുമ്മാ) പ്ലീസ് എന്റെ പോസ്റ്റുകൾ കൂടി ഒന്നു പരിഗണിക്കൂ...,അടിയിൽ പേരുവയ്ക്കണമെന്നു മാത്രം!
@ നിരു.
ReplyDeleteഓഹോ, അപ്പോ ലവന് അത് നശിപ്പിച്ചില്ലാരുന്നോ.
അപ്പോ, കക്കാനല്ലാ, നിക്കാനും അറിയാമെന്നു തെളിയിക്കാനുള്ള ശ്രമമാണോ? :)
(ഒരു സിയാബിന്റെ കേസ്കെട്ട് കഴിഞ്ഞില്ല, അപ്പോഴേക്കും 'നമ്മുടെ ബൂലോക'ത്തില്‍ അടുത്ത സിയാസിന്റെ കേസ്കേട്ടായി! :)
@ സുനില്‍ പണിക്കര്‍
ReplyDeleteപണിക്കരേ...എങ്ങനേങ്കിലും ഒന്ന് ഫേമസാകാമെന്ന് വെച്ചാല്‍ സമ്മതിക്കില്ലാ അല്ലേ ? നിങ്ങള്‍ക്കൊക്കെ ഇനീം സമയമുണ്ട്. എന്നെപ്പോലുള്ള വയസ്സന്മാര്ക്ക് ടൈം ഇല്ല മാഷേ. ചുമ്മാ എന്റെ ട്രേഡ് സീക്രട്ടൊക്കെ ഇവിടെ വിളിച്ച പറയാതെ. മുട്ടായി വാങ്ങിത്തരാം... :) :)
ഹോ... ഹോ... ഹോ....
ReplyDeleteഎന്റെ ജന്മം പാഴായീ....
ഞാൻ പണി തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ !
വിവരം അറിയാൻ വൈകിപ്പോയി....
ഒന്നു ക്ലെച്ച് പിടിക്കാനുള്ള അവസരം പോയേ !!!
ലത് ഡിലീറ്റി!! :D
ReplyDeleteസയിദ് ഷിയാസ് അദ്ദേഹത്തിന്റെ മെയില്‍ ഡ്രിവണ്‍ ബ്ലോഗ് ഡിലീറ്റ് ചെയ്തിരിക്കുന്നു.
ReplyDeleteപകര്‍പ്പവകാശ നിയമങ്ങളെപ്പറ്റിയുള്ള കാര്യങ്ങള്‍ മനസ്സിലാക്കിത്തന്നെയാണ് അദ്ദേഹം അങ്ങനെ ചെയ്തതെന്ന് കരുതുന്നു.
സയിദ് ഷിയാസ് , താങ്കളുടെ സഹകരണത്തിന് നന്ദി.
എന്തായാലും കൊള്ളാം. വേണാട് ബ്ലോഗ് ഇപ്പോള്‍ out of coverage areaയിലാണ്....
ReplyDeleteഈ പാവം എന്റെയും ബ്ലോഗ് അവിടെ കണ്ടിട്ടുണ്ട്.
ReplyDeleteഞാന്‍ കരുതിയത് ഇത് 'aggrigator' പോലെ എന്തോ പരിപാടി ആണെന്നാണ്.
ഈ പാവം എന്റെയും പോസ്റ്റുകള്‍ അവിടെ കണ്ടിട്ടുണ്ട്.
ReplyDeleteഞാന്‍ കരുതിയത് ഇത് 'aggrigator' പോലെ എന്തോ പരിപാടി ആണെന്നാണ്.
കൈപ്പള്ളിയുടെ റിക്വസ്റ്റ്
ReplyDeleteHey...another one !!!
ReplyDeletehttp://kusruthytintu.blogspot.com/2009/12/blog-post.html
ഷിയാസ് തെറ്റു തിരിചറിഞ്ഞു അതു ഡിലീറ്റു ചെയ്തല്ലോ നല്ലതു!
ReplyDeleteഎനിക്കും ഇതേ അനുഭവം ഉണ്ടായിട്ടുണ്ടു.എന്റെ പലരചനകളും kerals.com,mazhathully.comilum.ലിങ്ക് പോലും കൊടുക്കാതെ പേരുമാത്രം വച്ചു കൊടുത്തു.
താഴെ കാണാം ലിങ്ക്.
http://www.mazhathully.com/lovepoems/viewforum.php?f=2&st=0&sk=t&sd=d&start=50
http://www.mazhathully.com/lovepoems/viewtopic.php?f=2&t=128&sid=d10f6d59e5b00713c0e8084379fb22d6
http://www.mazhathully.com/lovepoems/viewtopic.php?f=2&t=130
പഴയ പരാതികൾ.
http://manmizhikal.blogspot.com/2008/05/blog-post_26.html.