പ്രിയ വായനക്കാരെ,
നമ്മുടെ ബൂലോകം ഇന്ന് മുതല്‍ സോള്‍വ് മുല്ലപ്പെരിയാര്‍ ഇഷ്യൂ
സേവ് കേരള ......................എന്ന ഇ പ്രചരണം തുടങ്ങുകയാണ്. എല്ലാവരുടെയും സഹകരണം കാംക്ഷിച്ചു കൊള്ളുന്നു .ആദ്യമായി മുല്ലപ്പെരിയാര്‍ ഡാമിന്റെ അവസ്ഥ എന്താണെന്ന് എല്ലാ വായനക്കാരും മനസ്സിലാക്കണം. നമ്മുടെ ബൂലോകത്തിന്റെ ഒരു അഭ്യുദയകാംക്ഷി ആയ ശ്രീ ഫൈസല്‍ മുഹമ്മദ് എടുത്ത ചില ചിത്രങ്ങള്‍ ആണ് ഇവിടെ കാണിക്കുന്നത്. അദ്ദേഹത്തിന്റെ മുല്ലപ്പെരിയാര്‍ ( പാച്ചു എന്ന് ബ്ലോഗര്‍ നാമം.) എന്ന ബ്ലോഗില്‍ രണ്ടു കൊല്ലം മുന്‍പ് പ്രസിദ്ധീകരിച്ചവയാണ് ഇവ. ഈ പ്രചാരണത്തില്‍ ശ്രീ ഫൈസല്‍ ഞങ്ങളോടൊത്തു സജീവമായി പങ്കാളിത്തം വഹിക്കുന്നുണ്ട്. ശ്രീ ഫൈസല്‍ ഒരു ഫോട്ടോ ജേര്‍ണലിസ്റ്റ് ആണ് . ഇടുക്കി ബ്യൂറോ യില്‍ ഒരു പ്രമുഖ പത്രത്തിനു വേണ്ടി ജോലി ചെയ്തിരുന്നപ്പോള്‍ അദ്ദേഹം എടുത്ത ചിത്രങ്ങള്‍ ആണ് ഇവ. ഈ ചിത്രങ്ങളിലൂടെ ഡാമിന്റെ ദയനീയ അവസ്ഥ കാണാം. ഒട്ടു മിക്ക മാധ്യമങ്ങളുടെ കയ്യിലും ഇത്തരം ചിത്രങ്ങള്‍ ഉണ്ടെങ്കിലും അവര്‍ അത് പ്രസിദ്ധീകരിക്കുന്നില്ല. രൂക്ഷമായ ഒരു ദുരന്തം സംഭവിക്കുന്നതിന് മുന്‍പ് നമുക്ക് ഒത്തൊരുമിച്ചു എന്തെങ്കിലും ചെയ്യാം.
ഇതിലെ പ്രതിപാദ്യ വിഷയങ്ങള്‍ ഇംഗ്ലീഷ്, തമിഴ് ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യുന്ന പരിപാടികള്‍ പുരോഗമിക്കുന്നു. ഈ പ്രചാരണത്തില്‍ ഓരോ വായനക്കാരുടെയും സജീവമായി പങ്കെടുക്കണം എന്നപേക്ഷിക്കുന്നു.
ഇങ്ങനെ ഒരു യാത്ര തുടങ്ങിയതിന്റെ ഉദ്ദേശ്യം തന്നെ ഈ കാഴ്ച്ചകളൊന്നു ലോകരെ കാണിക്കുകയെന്നുള്ളതാണ്, ഈ ഡാമിനൊരു കുഴപ്പവുമില്ല എന്നു പറയുന്നവര്‍ ഈ പൊട്ടലുകളെക്കുറിച്ച് എന്തു പറയുന്നു ?,
( മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 115 അടിയിലേയ്ക്ക് താഴ്ന്നപ്പോള്‍)

ഡാമിലെ ജലനിരപ്പ് 115 അടിയില്‍ താഴ്ന്നാല്‍ മാത്രം ദൃശ്യമാകുന്ന ഈ പൊട്ടലുകള്‍ പകര്‍ത്താന്‍ അവര്‍ അനുവദിക്കില്ല എന്നുള്ളതാണ് വാസ്തവം, ഒരിക്കല്‍ ഇതു പകര്‍ത്താന്‍ കേരള സര്‍ക്കാര്‍ നേവിയെ വിളിച്ചു, ക്യാമറയും കുന്തവും കൊടച്ചക്രവുമായി നേവിയെന്ന കേന്ദ്ര സേനാ വിഭാഗത്തിലെ വിദഗ്ധര്‍, തേക്കടി ബോട്ട് ലാന്റിംഗില്‍ നിന്നു യാത്രതിരിച്ചു അണക്കെട്ടിലെ റിസര്‍വോയറില്‍ ഇറങ്ങും മുമ്പ്, ‘Call from the Top’, കേന്ദ്രത്തില്‍ നിന്നു വിളി, തിരിച്ചു പോന്നോളാന്‍. ഈ പൊട്ടിപ്പൊളിഞ്ഞ ഭിത്തിയാണ്, 5 ജില്ലകളിലെ ജനങ്ങളെ സംരക്ഷിക്കുന്നത്!,
( അണ്ക്കെട്ടിലെ വിള്ളലുകളിലൂടെ ജലം ഡാമിന്റെ ഭിത്തിക്കുള്ളിലേയ്ക്കു കയറുന്നു)

( കാലപ്പഴക്കത്താല്‍ അണക്കെട്ടിന്റെ ജലസമ്പര്‍ക്കമുള്ള ഭാഗത്തെ പ്ലാസ്റ്റര്‍ അടര്‍ന്ന് കല്‍ക്കെട്ടുകള്‍ ദൃശ്യമായ നിലയില്‍)

അണക്കെട്ടിന്റെ കല്‍കെട്ടുകള്‍ക്കിടയില്‍ കണ്ടൊരു വിടവ്


( അണക്കെട്ടിന്റെ പ്ലാസ്റ്ററുകള്‍ അടര്‍ന്ന നിലയില്‍)
മുല്ലപ്പെരിയാര്‍ അണക്കെട്ടു തകര്‍ന്നാലും ഇടുക്കി തകരില്ലെന്നും എല്ലാം അവിടെ ചെന്ന് അടിഞ്ഞു നിന്നോളും എന്നാണ് തമിഴ്നാട് അധികൃതരുടെ വാദം , നല്ല വാദം തന്നെ !, എന്നു വെച്ചാല്‍ ഇവയ്ക്കിടയില്‍ താമസിക്കുന്ന പതിനായിരക്കണക്കിനു മനുഷ്യര്‍ ചത്തു പൊന്തിക്കോട്ടേന്ന് !!,
വള്ളക്കടവിലേയും വണ്ടിപ്പെരിയാറിലേയും പീരുമേട്ടിലേയും തുടങ്ങി ഇടുക്കി വരേയുമുള്ള സര്‍വ്വരുടേയും സര്‍വ്വതും നശിച്ചോട്ടേന്ന് !!! ബെസ്റ്റ് കണ്ണാ ബെസ്റ്റ് !!

(ഇടുക്കി അണക്കെട്ടു നിറഞ്ഞു കവിഞ്ഞപ്പോള്‍)
(എറണാംകുളത്തെ ഹൈക്കോര്‍ട്ട് കെട്ടിടം)
മാധ്യമങ്ങള്‍ ജനങ്ങളെ പേടിപ്പിക്കുന്നുവെന്നാണ് ആരോപണം, ഇതെല്ലാം അറിഞ്ഞാല്‍ മിണ്ടാതിരിക്കുന്നതെങ്ങിനെ, ഇനിയും ചില കാഴ്ച്ചകള്‍ കൂടിയുണ്ട്,
....................അപ്പോഴെങ്ങനാ മടുത്തോ.....?
നമ്മുടെ ബൂലോകം ഇന്ന് മുതല്‍ സോള്‍വ് മുല്ലപ്പെരിയാര്‍ ഇഷ്യൂ
സേവ് കേരള ......................എന്ന ഇ പ്രചരണം തുടങ്ങുകയാണ്. എല്ലാവരുടെയും സഹകരണം കാംക്ഷിച്ചു കൊള്ളുന്നു .ആദ്യമായി മുല്ലപ്പെരിയാര്‍ ഡാമിന്റെ അവസ്ഥ എന്താണെന്ന് എല്ലാ വായനക്കാരും മനസ്സിലാക്കണം. നമ്മുടെ ബൂലോകത്തിന്റെ ഒരു അഭ്യുദയകാംക്ഷി ആയ ശ്രീ ഫൈസല്‍ മുഹമ്മദ് എടുത്ത ചില ചിത്രങ്ങള്‍ ആണ് ഇവിടെ കാണിക്കുന്നത്. അദ്ദേഹത്തിന്റെ മുല്ലപ്പെരിയാര്‍ ( പാച്ചു എന്ന് ബ്ലോഗര്‍ നാമം.) എന്ന ബ്ലോഗില്‍ രണ്ടു കൊല്ലം മുന്‍പ് പ്രസിദ്ധീകരിച്ചവയാണ് ഇവ. ഈ പ്രചാരണത്തില്‍ ശ്രീ ഫൈസല്‍ ഞങ്ങളോടൊത്തു സജീവമായി പങ്കാളിത്തം വഹിക്കുന്നുണ്ട്. ശ്രീ ഫൈസല്‍ ഒരു ഫോട്ടോ ജേര്‍ണലിസ്റ്റ് ആണ് . ഇടുക്കി ബ്യൂറോ യില്‍ ഒരു പ്രമുഖ പത്രത്തിനു വേണ്ടി ജോലി ചെയ്തിരുന്നപ്പോള്‍ അദ്ദേഹം എടുത്ത ചിത്രങ്ങള്‍ ആണ് ഇവ. ഈ ചിത്രങ്ങളിലൂടെ ഡാമിന്റെ ദയനീയ അവസ്ഥ കാണാം. ഒട്ടു മിക്ക മാധ്യമങ്ങളുടെ കയ്യിലും ഇത്തരം ചിത്രങ്ങള്‍ ഉണ്ടെങ്കിലും അവര്‍ അത് പ്രസിദ്ധീകരിക്കുന്നില്ല. രൂക്ഷമായ ഒരു ദുരന്തം സംഭവിക്കുന്നതിന് മുന്‍പ് നമുക്ക് ഒത്തൊരുമിച്ചു എന്തെങ്കിലും ചെയ്യാം.
ഇതിലെ പ്രതിപാദ്യ വിഷയങ്ങള്‍ ഇംഗ്ലീഷ്, തമിഴ് ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യുന്ന പരിപാടികള്‍ പുരോഗമിക്കുന്നു. ഈ പ്രചാരണത്തില്‍ ഓരോ വായനക്കാരുടെയും സജീവമായി പങ്കെടുക്കണം എന്നപേക്ഷിക്കുന്നു.
ഇങ്ങനെ ഒരു യാത്ര തുടങ്ങിയതിന്റെ ഉദ്ദേശ്യം തന്നെ ഈ കാഴ്ച്ചകളൊന്നു ലോകരെ കാണിക്കുകയെന്നുള്ളതാണ്, ഈ ഡാമിനൊരു കുഴപ്പവുമില്ല എന്നു പറയുന്നവര്‍ ഈ പൊട്ടലുകളെക്കുറിച്ച് എന്തു പറയുന്നു ?,
ഡാമിലെ ജലനിരപ്പ് 115 അടിയില്‍ താഴ്ന്നാല്‍ മാത്രം ദൃശ്യമാകുന്ന ഈ പൊട്ടലുകള്‍ പകര്‍ത്താന്‍ അവര്‍ അനുവദിക്കില്ല എന്നുള്ളതാണ് വാസ്തവം, ഒരിക്കല്‍ ഇതു പകര്‍ത്താന്‍ കേരള സര്‍ക്കാര്‍ നേവിയെ വിളിച്ചു, ക്യാമറയും കുന്തവും കൊടച്ചക്രവുമായി നേവിയെന്ന കേന്ദ്ര സേനാ വിഭാഗത്തിലെ വിദഗ്ധര്‍, തേക്കടി ബോട്ട് ലാന്റിംഗില്‍ നിന്നു യാത്രതിരിച്ചു അണക്കെട്ടിലെ റിസര്‍വോയറില്‍ ഇറങ്ങും മുമ്പ്, ‘Call from the Top’, കേന്ദ്രത്തില്‍ നിന്നു വിളി, തിരിച്ചു പോന്നോളാന്‍. ഈ പൊട്ടിപ്പൊളിഞ്ഞ ഭിത്തിയാണ്, 5 ജില്ലകളിലെ ജനങ്ങളെ സംരക്ഷിക്കുന്നത്!,
അണക്കെട്ടിന്റെ കല്‍കെട്ടുകള്‍ക്കിടയില്‍ കണ്ടൊരു വിടവ്
മുല്ലപ്പെരിയാര്‍ അണക്കെട്ടു തകര്‍ന്നാലും ഇടുക്കി തകരില്ലെന്നും എല്ലാം അവിടെ ചെന്ന് അടിഞ്ഞു നിന്നോളും എന്നാണ് തമിഴ്നാട് അധികൃതരുടെ വാദം , നല്ല വാദം തന്നെ !, എന്നു വെച്ചാല്‍ ഇവയ്ക്കിടയില്‍ താമസിക്കുന്ന പതിനായിരക്കണക്കിനു മനുഷ്യര്‍ ചത്തു പൊന്തിക്കോട്ടേന്ന് !!,
വള്ളക്കടവിലേയും വണ്ടിപ്പെരിയാറിലേയും പീരുമേട്ടിലേയും തുടങ്ങി ഇടുക്കി വരേയുമുള്ള സര്‍വ്വരുടേയും സര്‍വ്വതും നശിച്ചോട്ടേന്ന് !!! ബെസ്റ്റ് കണ്ണാ ബെസ്റ്റ് !!
ഇത്തവണ മുല്ലപ്പെരിയാറിലെ കോണ്ട്രിബ്യൂഷന് ഇല്ലാതെ തന്നെ ഇടുക്കി അണക്കെട്ടു നിറഞ്ഞു തുറന്നു വിടേണ്ട അവസ്ഥയിലെത്തിയതായിരുന്നു, അപ്പോള്‍ അവിടുത്തെ മുഴുവന്‍ ജലവും എത്തിയാലത്തെ അവസ്ഥ എന്താകും ?, അണക്കെട്ട് പൊട്ടിവരുന്ന മഹാ പ്രവാഹത്തില്‍ ജലം മാത്രമല്ല ഉണ്ടാകുക, പെരിയാര്‍ റിസര്‍വു വനത്തിലെ കൂറ്റന്‍ മരങ്ങളും, പട്ടണങ്ങളിലെ കെട്ടിടങ്ങളടക്കമുള്ള മനുഷ്യനിര്‍മ്മിതകളെല്ലാം ഉണ്ടാകും, ഇതിനെയെല്ലാം പ്രതിരോധിക്കാനുള്ള കരുത്ത് ഇടുക്കി അണക്കെട്ടിലെ കനേഡിയന്‍ ടെക്നോളജിക്കുണ്ടാവുമോ ? ഇടുക്കി അണക്കെട്ടു തകര്‍ന്നാല്‍ എറണാംകുളം ഹൈക്കോര്‍ട്ടിന്റെ അഞ്ചാം നിലവരെ വെള്ളം ഉയരുമെന്നാണ് കണക്ക് !.
മാധ്യമങ്ങള്‍ ജനങ്ങളെ പേടിപ്പിക്കുന്നുവെന്നാണ് ആരോപണം, ഇതെല്ലാം അറിഞ്ഞാല്‍ മിണ്ടാതിരിക്കുന്നതെങ്ങിനെ, ഇനിയും ചില കാഴ്ച്ചകള്‍ കൂടിയുണ്ട്,
....................അപ്പോഴെങ്ങനാ മടുത്തോ.....?
സുഹൃത്തുക്കളെ, ഇനിയല്‍പ്പം ശബ്ദമുണ്ടാക്കാതെ നടക്കണെ, കാട്ടാനയേയും കാട്ടുപോത്തിനേയും മാത്രമല്ല ഇനി നമുക്ക് ഡാമിലെ തമിഴ്നാടു സുഹൃത്തുക്കളേയും സൂക്ഷിക്കണം, അവരറിയാതെ നമുക്കു ചില എക്സ്ക്ലൂസ്സീവ് ദൃശ്യങ്ങള്‍ കാണാം, റെഡ്യല്ലേ !

ഡാമിനു പിന് വശമാണിത്, ഒരു ചെറിയ വാതില്‍ കണ്ടില്ലേ, ഡാമിന്റെ ഉള്‍വശത്തേയ്ക്കുള്ള വഴിയാണത്, ഗ്യാലറിയിലേയ്ക്ക്..

ഗ്യാലറിയിലേയ്ക്കുള്ള ഗെയിറ്റ്, മലയാളീസിന്റെ മുന്നില്‍ ഇതെപ്പോഴും അടഞ്ഞുതന്നെയിരിക്കും, അവരുടെ നിലപാടിന്റെ പ്രതീകമായി......

ഇതാണു ഗ്യാലറി, വലതു വശത്തെ ഭിത്തിയാണു ജലസംഭരണിയോടു ചേര്‍ന്നു നില്‍ക്കുന്നത്, അധികസമയം ഇതിനകത്തു നില്ക്കാന് പറ്റില്ല, ഓക്സിജന്‍ കുറവായതിനാല്‍ ബോധക്ഷയം വരെ സംഭവിക്കാം.

ഇതു കണ്ടോ നല്ല സുന്ദരനൊരു വിള്ളല്‍, ഇത് എയര്‍ ഹോളും മറ്റുമൊന്നുമല്ല, അണക്കെട്ടിന്റെ രണ്ടു പാളികള്‍ ചേര്‍ത്തു വെച്ചിടത്ത്, കാലപ്പഴക്കത്താല്‍ രൂപപ്പെട്ട വിള്ളലാണ്, ഇതു കാണിച്ച് ഡാമിനു ബലക്ഷയമുണ്ടെന്നു പറഞ്ഞാല്‍, അതിക്രമിച്ചു കയറിയതിനു നമ്മളെ പിടിച്ചകത്തിടും എന്നല്ലാതെ ഒരു കാര്യവുമില്ല.

ഇത്തരം വിള്ളലുകളിലൂടെയും എയര്‍ ഹോളിലൂടേയും വരുന്ന ജലം ( സീപേജ് വാട്ടര്‍) അളക്കുന്നതിവിടേയാണ്, ആ കണക്കിന്റെ അടിസ്ഥാനത്തിലാണ് ഡാമിന്റെ ബലക്ഷയം കണക്കാക്കുന്നത്,
യഥാര്‍ത്ഥ അളവെന്താണെന്നു തമിഴ്നാട് അധികൃതര്‍ക്ക് അറിയുള്ളൂ, മലയാളീസിനെ അങ്ങോട്ടടുപ്പിക്കാത്തിടത്തോളം കാലം അവര്‍ തരുന്ന കണക്കു വിശ്വസിക്കാനെ തരമുള്ളൂ.
ഡാമിനു പിന് വശമാണിത്, ഒരു ചെറിയ വാതില്‍ കണ്ടില്ലേ, ഡാമിന്റെ ഉള്‍വശത്തേയ്ക്കുള്ള വഴിയാണത്, ഗ്യാലറിയിലേയ്ക്ക്..
ഗ്യാലറിയിലേയ്ക്കുള്ള ഗെയിറ്റ്, മലയാളീസിന്റെ മുന്നില്‍ ഇതെപ്പോഴും അടഞ്ഞുതന്നെയിരിക്കും, അവരുടെ നിലപാടിന്റെ പ്രതീകമായി......
ഇതാണു ഗ്യാലറി, വലതു വശത്തെ ഭിത്തിയാണു ജലസംഭരണിയോടു ചേര്‍ന്നു നില്‍ക്കുന്നത്, അധികസമയം ഇതിനകത്തു നില്ക്കാന് പറ്റില്ല, ഓക്സിജന്‍ കുറവായതിനാല്‍ ബോധക്ഷയം വരെ സംഭവിക്കാം.
ഇതു കണ്ടോ നല്ല സുന്ദരനൊരു വിള്ളല്‍, ഇത് എയര്‍ ഹോളും മറ്റുമൊന്നുമല്ല, അണക്കെട്ടിന്റെ രണ്ടു പാളികള്‍ ചേര്‍ത്തു വെച്ചിടത്ത്, കാലപ്പഴക്കത്താല്‍ രൂപപ്പെട്ട വിള്ളലാണ്, ഇതു കാണിച്ച് ഡാമിനു ബലക്ഷയമുണ്ടെന്നു പറഞ്ഞാല്‍, അതിക്രമിച്ചു കയറിയതിനു നമ്മളെ പിടിച്ചകത്തിടും എന്നല്ലാതെ ഒരു കാര്യവുമില്ല.
ഇത്തരം വിള്ളലുകളിലൂടെയും എയര്‍ ഹോളിലൂടേയും വരുന്ന ജലം ( സീപേജ് വാട്ടര്‍) അളക്കുന്നതിവിടേയാണ്, ആ കണക്കിന്റെ അടിസ്ഥാനത്തിലാണ് ഡാമിന്റെ ബലക്ഷയം കണക്കാക്കുന്നത്,
യഥാര്‍ത്ഥ അളവെന്താണെന്നു തമിഴ്നാട് അധികൃതര്‍ക്ക് അറിയുള്ളൂ, മലയാളീസിനെ അങ്ങോട്ടടുപ്പിക്കാത്തിടത്തോളം കാലം അവര്‍ തരുന്ന കണക്കു വിശ്വസിക്കാനെ തരമുള്ളൂ.
track
ReplyDelete“അണ്ണാൻ കുഞ്ഞിനും തന്നാലായത് “ എന്നാണല്ലോ പഴഞ്ചൊല്ല്.
ReplyDeleteഏതു പ്രശ്നത്തേയും വികാരപരമായി കാണുന്ന തമിഴന്റെ സ്ഥിരം സ്വഭാവമാണ് ഇവിടെയും പ്രശ്നം....
ReplyDeleteവിഷയം രാഷ്ട്ട്രീയവൽകരിക്കപ്പെടുമ്പോൾ
പ്രശ്നപരിഹാരം അകലെയാകും.
കൊള്ളാം മാഷെ
ReplyDeleteഈ വിഷയത്തില്‍ കേരള ജനത കഷി രാഷ്ട്രീയ വത്യാസങ്ങള്‍ മാറ്റി വെച്ച് ഒന്നിച്ചിറങ്ങേണ്ടതുണ്ട്. നമ്മുടെ കേന്ദ്രമന്ത്രിമാര്‍ക്ക് ഇതില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലേ?? പുതിയ ഡാം പണിയാന്‍ അനുമതി കൊടുത്ത് കൂടെ??
ReplyDeleteട്രാക്കിങ്ങ്.
ReplyDeletetracking
ReplyDeleteതകർപ്പൻ!
ReplyDeletetracking
ReplyDeleteരാമചന്ദ്രന് മാഷെ,
ReplyDeleteപുതിയ ഡാം എന്ന ആശയത്തെ തന്നെ തമിഴ് നാട് എതിര്‍ക്കുകയല്ലേ.
എന്തെന്നാല്‍ പുതിയ ഡാം ഇനോപ്പം പുതിയ കരാര്‍ ഉണ്ടായേ പറ്റു.
അപ്പോള്‍ പണ്ട് ബ്രിട്ടീഷ് കാര്‍ ഉണ്ടാക്കിയെ 999 വര്‍ഷം പ്രാബല്യം ഉള്ള പൊട്ട കരാറിന്റെ ആനുകൂല്യം അവര്‍ക്ക് ലഭിക്കില്ലല്ലോ.
മുല്ലപെരിയാരിനു ഏറ്റവും കൂടുതല്‍ ചേരുന്ന വിശേഷണം
'ജല ന്യുക്ളിയര്‍ ബോംബ്'
എന്നാണെന്ന് തോനുന്നു.
ഇനി എത്ര കാല വര്‍ഷത്തെ മുല്ല പെരിയാര്‍ അതിജീവിക്കും എന്ന് ദൈവത്തിനു മാത്രം അറിയാം.
കണ്ണനുണ്ണി പറഞ്ഞതാണ് അതിന്റെ കാതലായ പ്രശ്നം. പുതിയ ഡാമെന്നു വച്ചാല്‍ പഴയ കരാറെല്ലാം അസാധുവാകും, കരാര്‍ പുതുക്കേണ്ടി വരും കാലോചിതമായ മാറ്റങ്ങള്‍ വരും. മാത്രവുമല്ല മുല്ലപ്പെരിയാറില്‍ നിന്നും അനധികൃതമായി തമിഴ്നാട് വെള്ളം ചോര്‍ത്തിക്കളയുന്നുണ്ട്, ഇടുക്കിയിലേക്ക് വെള്ളം ഒഴുകാതിരിക്കാന്‍, അവയെല്ലാം പുറത്തുവരും.
ReplyDeleteഈ വിഷയത്തില്‍ നമുക്ക് ഒറ്റക്കെട്ടായ് പ്രയത്നിക്കാം.
പുതിയ ഡാമിനെ തമിഴ് നാട് എതിര്‍ക്കുന്നു എന്നത് ശരിയണ്. ഞാനതല്ല ചോദിക്കുന്നത്, നമുക്കിപ്പോള്‍ കേന്ദ്ര മന്ത്രി സഭയില്‍ ശക്തരായ മന്ത്രിമാരുണ്ടല്ലോ? അവര്‍ക്ക് പുതിയ ഡാമിന്റെ കാര്യത്തില്‍ അനുമതി വാങ്ങി കൊടുത്തു കൂടെ എന്നാണ്?? നമ്മുടെ കേന്ദ്ര മന്ത്രിമാര്‍ക്കും അറിയില്ലേ ഡാമിന്റെ അവസ്ഥ? അത് പൊട്ടിയാല്‍ ഉണ്ടാകുന്ന ദുരന്തം അവര്‍ക്ക് കേന്ദ്രത്തെ ബോധ്യപ്പെടുത്തി പുതിയ ഡാമിന് അനുമതി നല്‍കുക. പുതിയ ഡാം നിര്‍മ്മിക്കുമ്പോള്‍ തുടര്‍ന്നും തമിഴ് നാടിന് വെള്ളം കൊടുക്കണമെന്ന കണ്ടീഷന്‍ നിലനിര്‍ത്തുക. അത് കേന്ദ്ര സര്‍ക്കാരിന് പറ്റില്ലേ? കേന്ദ്ര സര്‍ക്കാരിനെ കൊണ്ട് അത്തരമൊരു തീരുമാനമെടുപ്പിക്കാന്‍ നമ്മുടെ മന്ത്രിമാര്‍ക്ക് സാധിക്കില്ലെ??
ReplyDeleteമുല്ലപ്പെരിയാറിന്റെ ഭീകരാവസ്ഥ ബോധ്യപ്പെടുത്തുന്ന വാര്‍ത്തയും ചിത്രങ്ങളും വെളിച്ചത്തുകൊണ്ടുവന്നതില്‍ സന്തോഷം.
ReplyDeleteകണ്ണനുണ്ണിയുടെ നിരീക്ഷണം ശരിയാണെന്ന് തോന്നുന്നു. പുതിയ ഡാം വന്നാല്‍ അതോടൊപ്പം കാലോചിതമായ മാറ്റങ്ങള്‍ കരാറിലും വരുമല്ലോ. തമിഴ്നാടിനെ അസ്വസ്ഥമാക്കുന്നതും അതാവും.
വെട്ടിക്കാടു ചേട്ടന്റെ, കേരളത്തില്‍ നിന്നുള്ള എം.പി മാരും ശക്തരായ കേന്ദ്രമന്ത്രിമാരും കൂടി ശ്രമിച്ചാല്‍ പുതിയൊരു ഡാമിനുള്ള അനുമതി വാങ്ങിക്കൂടെ എന്ന ചോദ്യം പ്രസക്തമാണ്. പക്ഷേ, അതിനവര്‍ക്കെവിടെ നേരം? അല്ലെങ്കില്‍ മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ ദില്ലി മുങ്ങാത്തിടത്തോളം അവര്‍ ഒരു ചെറുവിരല്‍ പോലും ഇതിനായി അനക്കിയേക്കില്ല. അനക്കിയിട്ട് കാര്യമുണ്ടെന്നും തോന്നുന്നില്ല. കാരണം നമ്മളുടെ മന്ത്രിമാരേക്കാള്‍ സ്വാധീനശക്തിയും സംസ്ഥാനത്തിന്റെ താല്പര്യങ്ങള് സംരക്ഷിക്കപ്പെടണമെന്ന വാശിയും കേരളമന്ത്രിമാരേക്കാള് തമിഴ്നാടിനെ പ്രതിനിധീകരിക്കുന്നവര്ക്കുണ്ട്. അവര്‍ പുതിയ ഡാമിനുള്ള നീക്കത്തിന് അള്ളുവയ്ക്കും. വിജയം അവര്ക്കൊപ്പമാവുകയും ചെയ്യും. സ്വാഭാവികം.
ഈ വിഷയം ഇവിടെ അവതരിപ്പിച്ചത് നന്നായി.
ReplyDeleteഇ-പത്രത്തിലെ നിരക്ഷരന്റെ പോസ്റ്റും അതിലെ ലിങ്ക് വഴി പാച്ചുവിന്റെ പോസ്റ്റും വായിച്ചിരുന്നു.
പ്രശ്നം രമ്യമായി പരിഹരിക്കുകയും എത്രയും പെട്ടെന്ന് പുതിയ ഡാം പണിയുകയും വേണം.
നമ്മുടെ രാഷ്ട്രീയക്കാര്‍ സ്ഥാപിത താല്പര്യങ്ങള് മാറ്റി വെച്ച് ഒറ്റക്കെട്ടായി ജനങ്ങളെ അണി നിരത്തണം. കേന്ദ്രത്തെ കാര്യം ബോധിപ്പിക്കണം. അല്ലേങ്കില് ഒറ്റക്കെട്ടായി സമരം നടത്തണം. നിയമത്തിന്റെ വഴിയില്‍ പോയിട്ടും എന്താണ് സംഭവിക്കുന്നതെന്ന് നമ്മള് കണ്ടില്ലേ?? അല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളുടെ ജീവനെ കരുതി ഡാം പണി തുടങ്ങണം. അതിന് കേന്ദ്രത്തിന്റെ അനുമതി കാത്ത് നില്‍ക്കരുത്. തമിഴ് നാടിന് നിയമങ്ങള്‍ ലംഘിക്കാമെങ്കില്‍ എന്ത് കൊണ്ട് ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവന് രക്ഷിക്കാന്‍ നമുക്കത് ചെയ്ത് കൂട??
ReplyDeleteനമ്മളാല്‍ കഴിയുന്നതു നമുക്കു ചെയ്യാം. ചെയ്യണം.
ReplyDelete1886 ഒക്ടോബര്‍ 29 മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മ്മിക്കാനുള്ള കരാര്‍ തിരുവിതാംകൂറിനു വേണ്ടി വി.രാമ അയ്യങ്കാരും മദിരാശിക്കുവേണ്ടി സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ ചൈല്‍ഡ് ഹാനിംഗ്ടണും ചേര്‍ന്ന് ഒപ്പിട്ടു. 999 വര്‍ഷത്തേക്കാണ് കരാര്‍. മദ്രാസ് സര്‍ക്കാര്‍ കരാര്‍ പുതുക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ വീണ്ടും 999 വര്‍ഷത്തേക്ക് കരാര്‍ നല്‍കേണ്ടിവരും. പാട്ടത്തുകയായി ഏക്കറിനു 5 രൂപതോതില്‍ 40,000 രൂപ വര്‍ഷം തോറും തിരുവിതാംകൂറിനു ലഭിക്കും.
ReplyDeleteഇങ്ങനെ ഒരിടത്ത് വായിച്ചു.അപ്പോള്‍ വീണ്ടും നിര്‍മ്മിക്കുന്നതിനെ മദ്രാസ് എതിര്‍ക്കുന്നതെന്തിനാ??
ഈ വിഷയം ഒരു ചര്‍ച്ചയില്‍ മാത്രം ഒതുങ്ങാതിരുന്നെങ്കില് നന്നായേനെ.നമ്മുടെ ബൂലോകത്തിന്റെ ശ്രമങ്ങള്‍ക്ക് നന്ദി, ആശംസകള്‍!!
ഈ പോസ്റ്റു കൂടി ചേര്‍ത്ത് വായിച്ച് നോക്കിയേ..
ഇതേ വിഷയത്തില്‍ സത്യാന്വേഷകന് എന്ന ബ്ലോഗിലെ പോസ്റ്റാ..
ലിങ്ക് ഇവിടെ
നല്ല ശ്രമം.
ReplyDeleteഈ വിഷയത്തെ വൈകാരികമായി സമീപിക്കാതെ
രണ്ടു ജനവിഭാഗത്തിനും ശരിയായ വസ്തുതകള്‍
മനസിലാക്കി കൊടുക്കാന്‍, അതിലൂടെ പ്രശ്ന പരിഹാരത്തിനെല്ലാം
തീര്‍ച്ചയായും ഇതിനു കഴിയും.
ഇത്തരം പ്രശ്നങ്ങളെ ഹൈജാക്ക് ചെയ്ത് മുതലാക്കുന്ന
എതൊരു ശകതിക്കും 'സോള്‍വ് മുല്ലപ്പെരിയാര്‍ ഇഷ്യൂ-സേവ് കേരള'
ഒരു ബദലാകുന്നു.
ക്രിയാത്മകമായ ഇത്തരം ഇടപെടലുകളുടെ ആവിശ്യം അനിവാര്യമായിരിക്കുന്ന ഒരു കാലത്ത്, 'നമ്മുടെ ബൂലോകം' ചെയ്യുന്നത് വലിയൊരു കാര്യമാണന്ന് പറയാതെ വയ്യ.
ആശംസകള്‍.
രാമചന്ദ്രന് വെട്ടിക്കാട് പറയുന്നപോലെ രാഷ്ട്രീയക്കാര്‍ക്ക് താത്പര്യം ഇല്ലത്തതല്ല പ്രശ്നമെന്ന് എല്ലാവരും മനസ്സിലാക്കണം. ബലാബലത്തില്‍ തമിഴ്നാടിന്റെ താത്പര്യങ്ങള്‍ മുന്നില്‍ വരും എന്നതാണ് കാര്യം.
ReplyDeleteമലയാളം ബ്ലോഗ് കമ്മ്യൂണിറ്റി പോലെ തമിഴ്നാട്ടില്‍ നിന്നുള്ള കമ്മ്യൂണിറ്റികളെ നമുക്ക് ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തിക്കൂടെ? തമിഴ് ബ്ലോഗേഴ്സിനെ പരിചയമുള്ള ആരെങ്കിലും ഇതിനു ശ്രമിക്കുമല്ലോ.
പ്രശ്നം രമ്യമായി പരിഹരിക്കുകയും എത്രയും പെട്ടെന്ന് പുതിയ ഡാം പണിയുകയും വേണം.
ReplyDeleteഎല്ലാ പിന്തുണയും
ReplyDeleteഈ തമാശ കണ്ടിരുന്നോ?
ReplyDeleteഇതൊരു നല്ല തുടക്കമാവട്ടെ...എല്ലാവിധ പിന്തുണയും...
ReplyDeleteനമ്മുടെ രാഷ്ട്രീയക്കാര്‍ പിന്നിലായിപ്പോയതാണ് കാരണമെങ്കില്‍ നമ്മുടെ ബൂലോകത്തിന്റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കേരളത്തിലെ രാഷ്ട്രീയക്കാര്‍ക്കും മന്ത്രിമാര്‍ക്കും മറ്റ് മലയാളികള്‍ക്കും കൂടുതല്‍ ഊര്‍ജ്ജം പകരാന്‍ നിമിത്തമാകട്ടെ എന്നാശംസിക്കുന്നു.
ReplyDeleteമലയാളം ബ്ലോഗേര്‍സിന്റെ ഈ ശബ്ദം ബ്ലോഗിന് വെളിയിലേക്ക് ഉയര്‍ന്ന് കേള്‍ക്കുമാറാകട്ടെ എന്നും ആശംസിക്കുന്നു.
സര്‍ക്കാര്‍ പറയുന്നത്
ReplyDeletehttp://www.kerala.gov.in/mulla/mullafinal.swf
വീഡിയോ.
http://www.cdit.org/mulla.mpg
"മുല്ലപെരിയാര്‍ എന്ന വിവാദ വിഷയത്തില്‍ വന്ന ഒരുപാട് ലേഖനങ്ങളില്‍ മറ്റൊന്ന്" എന്ന രീതിയില്‍ ഈ ചര്‍ച്ച അവസാനിക്കാതെ ഇരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നു.
ReplyDeleteകേരളം, തമിഴ്നാട് എന്ന് ദേശം തിരിച്ചു തമിഴ് നാടിന്റെ അഭിമാനം, കേരളത്തിന്റെ മാത്രം പ്രശനം എന്നൊക്കെ ഈ വിഷയത്തെ കാണാതെ അനേകായിരം സഹജീവികളുടെ ജീവനും സ്വത്തിനും ഉള്ള അത്യപകട കരമായ ഭീഷണി എന്ന നിലയില്‍ മലയാളിയും, തമിഴനും ഈ പ്രശ്നത്തെ കാണുവാന്‍ കഴിയുകയാണ് വേണ്ടത്.
അങ്ങനെ ഒരു കാഴ്ചപ്പാട് ജനങ്ങളിലും , രാഷ്ട്രീയ നേതാക്കന്മാരിലും വന്നു കിട്ടിയാല്‍ ശുഭ സൂചകമാവും.
ഈ ലേഖനം ആദ്യ പടി മാത്രമാണെന്ന് വിശ്വസിക്കട്ടെ.
കേരളത്തിന്റെ മാത്രം പ്രശ്നം എന്ന പതിവ് കാഴ്ചപ്പാടില്‍ നിന്ന് മാറി ഒരു ക്യാമ്പയിന് ഉണര്‍ത്തി എടുത്തു കൊണ്ട് വരുവാന്‍ നമുക്ക് കഴിയുമോ , കുറഞ്ഞ പക്ഷം ഇന്റെര്‍നെറ്റിലൂടെ ?
ReplyDeleteപ്രസക്തവും പ്രതിഷേധിക്കെണ്ടതുമായ വിഷയം ...ഡാമിന്റെ അവസ്ഥ ഇത്രയും രൂക്ഷമാണെന്നു ഇപ്പോളാണ് മനസ്സില്‍ ആയതു ....ഇനിയും എന്തിനാ തമിഴന്റെ അനുവാദം കാത്തു സര്‍ക്കാര്‍ നില്‍ക്കുന്നത് ...ഒരു ഡാം അങ്ങ് പണിയണം ..സര്‍ക്കാരിന്റെ കയ്യില്‍ പൈസ ഇല്ലെങ്കില്‍ ഞങ്ങളുണ്ട് ഇവിടെ പ്രവാസികള്‍ ....ഞങ്ങളുടെ സഹോദരങ്ങളെ രക്ഷിക്കേണ്ട ചുമതല ഞങ്ങള്‍ ഏറ്റെടുക്കാം ....ഒന്നു തുടങ്ങി വക്ക് സഖാവ് പ്രേമചന്ദ്രന് ..ദുരന്തം വരും മുന്‍പ് ഉണരൂ .... ഈ വാര്‍ത്ത എത്തിച്ചതിനു നന്ദി മാഷേ
ReplyDeleteA wonderful article... All supports.
ReplyDeleteWithout your prior approval, I did publish an article in this regard, reusing the props. Please visit: http://www.santhoshj.in/2009/12/damn-dam/
If you have any concerns, I shall remove the post.
സന്തോഷ്
ReplyDeleteഈ വിഷയത്തില്‍ അനുവാദം ചോദിക്കേണ്ട കാര്യമെന്തിരിക്കുന്നു . അങ്ങനെ ചെയ്തത് ആര്‍ക്കും ഒരു എതിര്‍പ്പും ഉണ്ടാക്കില്ല എന്നാണെന്റെ വിശ്വാസം.നമുക്ക് എല്ലാവര്ക്കും കൂടെ ബ്ലോഗിലൂടെ ഒരു മുന്നേറ്റം തന്നെ നടത്താം.
എല്ലാ ഭാഷകളിലും എല്ലാവരും എഴുതിയിടണം.
ഈ നീക്കം എന്തുകൊണ്ടും നന്നായി.
അഭിനന്ദനങ്ങള്‍
Declaring solidarity... We need a Win-Win deal. I dont want Tamil Nadu to loose anything. Should come to an amicable solution where all are happy.
ReplyDeleteok
ReplyDeleteഈ പ്രശ്നത്തിന് ഒരു ഓണ്‍ ലൈന്‍ പരിഹാരം ഉണ്ടാകും എന്ന് ഞാന്‍ കരുതുന്നില്ല.
ReplyDeleteഎന്നാല്‍ ഇത് ഒരു വൃഥാ വ്യായാമവും അല്ല.
നമ്മുടെ ഓരോരുത്തരുടെയും സംഭാവന ഈ വിഷയത്തില്‍ ഉണ്ടാകേണ്ടിയിരിക്കുന്നു.
അത് ഗവണ്മെന്റ് തലത്തിലും, രാഷ്ട്രീയ തലത്തിലും, സര്‍വോപരി തമിഴ് നാട്ടുകാര്‍ക്കും സ്വീകാര്യമായതും ആയാല്‍ മാത്രമേ ഒരു പരിഹാരം ആവൂ.
കുറച്ചുകൂടി കൃത്യമായി പറഞ്ഞാല്‍ തമിഴ് ജനതയുടെ വികാരം ഇളക്കാന്‍ അവിടുത്തെ രാഷ്ട്രീയക്കാര്‍ക്ക് അവസരം നല്‍കാതെ ഇതെങ്ങനെ അവര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാം എന്ന് നോക്കേണ്ടിയിരിക്കുന്നു.
നമ്മുടെ ലക്ഷ്യം പുതിയ ഡാം ആണ്. അല്ലാതെ തമിഴന്റെ മര്‍ക്കടമുഷ്ടി മറ്റുള്ളവര്‍ക്ക് മുന്നില്‍ തെളിയിച്ചു കൊടുക്കാലോ, അവരെ പ്രകോപിക്കാലോ അല്ല...
തമിഴ് നാട്ടിലെ തേനി, ദിണ്ടിഗല്‍, മദുരൈ, ശിവഗംഗ, രാമനാത്ത പുറം എന്നീ ജില്ലകളിലെ രണ്ടു ലക്ഷം ഏക്കര്‍ കൃഷി ഭൂമി യില്‍ ജലസേചനം തടസ്സപ്പെടാതിരിക്കുക എന്നാതാണ് തമിഴ് നാട് ജനതയ്ക്ക് താല്പര്യമുള്ള കാര്യം.
എന്നാല്‍ അവിടത്തെ രാഷ്ട്രീയക്കാര്‍ക്ക് താല്‍പ്പര്യം ഈ വിഷയം ഒരിക്കലും പരിഹരിക്കപ്പെടരുത് എന്നതിലാണ്!
തമിഴ് നാടിനു ജലം കൊടുക്കാന്‍ നാം തയ്യാറുമാണ്. അത് ചെയ്യേണ്ടതുമാണ്. (തമിഴന് ജോലി ചെയ്തു ലോറിയില്‍ പഴവും, പച്ചക്കറിയും എത്തിച്ചില്ലെങ്കില്‍ നമ്മള് കുഴങ്ങും. മുട്ടയും മാംസവും അവിടുന്ന്. ഇതൊന്നും ഇവിടെ ഉണ്ടാക്കാന്‍ നമുക്ക് മെനക്കെടാന്‍ വയ്യ താനും !)
അപ്പോള്‍ പാടത്ത് കൃഷി ചെയ്യാന്‍ തയ്യാരുള്ളവരെങ്കിലും അത് ചെയ്യട്ടെ!
നമുക്ക് ഹാന്‍ഡില്‍ ചെയ്യാനുള്ളത് തമിഴകത്തെ രാഷ്ട്രീയ കുത്തിത്തിരിപ്പുകള്‍ ആണ് .
ജയൻ മാഷ് പറഞ്ഞത് വളരെ പ്രസക്തം.
ReplyDelete1."തമിഴ് സഹോദരങ്ങള്‍ക്ക് ഉണ്ടായിരിക്കുന്ന തെറ്റിദ്ധാരണകള്‍ തിരുത്തിക്കൊടുക്കാനും , ജീവഭയം കൊണ്ടുമാത്രമാണ് നമ്മളെല്ലാവരും മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ഇത്രയും വിഷമിച്ചിരിക്കുന്നതെന്നും അവരെ ബോധവല്‍ക്കരിക്കുകയുമാണ് ആദ്യം ചെയ്യേണ്ടത് " വളരെ ശരിയാണ്.അവർക്കു കൂടി മനസിലാവുന്ന തരത്തിൽ ഇംഗ്ലീഷിൽ കാര്യങ്ങൾ ചുരുക്കി പുതിയ ബ്ലോഗിന്റെ മുകളിൽ എഴുതിവക്കുന്നത് ഗുണകരമാവും. ഒരു കമ്യൂണിറ്റി ഇഷ്യൂ ആയി ഇതിനെ ചിത്രീകരിക്കുന്നതിൽ നിന്ന് കാര്യങ്ങൾ ലഘൂകരിക്കാൻ അത് സഹായിക്കാൻ വഴിയില്ലേ ?
2.കൂടുതൽ ആളുകൾ ഇതിന്റെ പ്രചാരം ഏറ്റെടുക്കുന്ന തരത്തിലുള്ള കാമ്പയിനുകൾ വരണം.വ്യക്തിതാല്പര്യങ്ങൾക്കുപരിയായ ഒരു കാമ്പയിൻ ആവണമിത്. ഈ വിഷയത്തിൽ വളരെ വ്യക്തമായതും സിമ്പിൾ ആയതുമായ ( ഏത് സാധാരണക്കാരനും മനസിലാവുന്നതും ) വിശദവിവരങ്ങൾ ഇ മെയിലുകളായും പ്രചരിപ്പിക്കാവുന്നതാണ്.
ആദ്യമായി, ലോഗോ ഡിസൈന്‍ ചെയ്ത വ്യക്തിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍... നല്ല വിഷ്വല്‍ സെന്‍സുണ്ട്, ഈ ലോഗോ നമ്മോടു വിഷയത്തെ കുറിച്ച് സംസാരിക്കുന്നു. ഈ അടുത്ത കാലത്ത് ഇത്രയുംയും മനോഹരവും, സെന്‍സുമുള്ള ലളിതമായ ലോഗോ വേറെ കണ്ടിട്ടില്ല.തീര്‍ച്ചയായും സൂപ്പര്‍ വര്‍ക്ക്..., പിന്നെ,നാട്ടു ഭാഷയില്‍, സ്വാര്തമായി പറഞ്ഞാല്‍ ഞാന്‍ ഇപ്പോള്‍ ഒരു എറണാംകുളം കാരന് ആണ്. അതും മക്കളും ഭാര്യയുമായി ആണ് താമസവും, തീര്‍ന്നില്ല തീര്‍ത്തും സുരക്ഷിതമല്ലാത്ത പാട ശേഖരത്തിന് അരികിലുമാണ് താമസം, എല്ലാ വര്‍ഷവും നന്നായി മഴ പെയ്താല്‍ മുങ്ങി പോകുന്ന റോഡുകള്‍..പാട ശേഖരവും, പക്ഷെ, എനിക്കിതിനെ കേരളീയം എന്ന് പറഞ്ഞു കാണാന്‍ കഴിയില്ല, അതൊരു വര്‍ഗീകരണം ആകും, ഒപ്പം അതിര്‍ത്തി - ഭാഷ തീവ്ര വാദത്തിനും അത് വഴിവെക്കും, നിലവില്‍ അതുണ്ട്, അത് നമ്മളായി കൂട്ടരുത്. കാരണം സംസ്ഥാന സര്‍ക്കാരിന്റെ കണക്കു അനുസരിച്ച് ഇരുപത്തി മൂന്നു ലക്ഷം മലയാളികള്‍ തമിള്‍ നാട്ടിലുണ്ട്, ഇതു തെറ്റാനാണ് സാധ്യത, കാരണം കണക്കു സര്‍ക്കരിന്റെത് ആണല്ലോ? (തുടര്‍ച്ച കാണുക)
ReplyDelete......മാത്രവുമല്ല അവരാണിപ്പോള്‍ നമ്മുടെ അന്ന ദാതാക്കള്‍!! നമ്മുടെ സംസ്ഥാനത്തിന്റെ സാമ്പത്യക, ഭക്ഷണ, ജോലി, വ്യവസായം തുടങ്ങി പലതും അവരെയും കൂടി ആശ്രയിച്ചാണ് നില്‍ക്കുന്നത്. അത് മാത്രവുമല്ല, അത് മാനുഷ്യകമല്ല. മുന്‍പ് പലരും പറഞ്ഞിരിക്കുന്നത് പോലെ എല്ലാ തലങ്ങളിലും നല്ല ബോധ വല്കരണം നടത്തി മനുഷ്യ മനസ്സിനെ മാറ്റിയെടുക്കണം, അതിനു നമ്മുടെ രാഷ്ട്രീയക്കാരും, സര്‍ക്കാരും, കേന്ദ്ര മന്ത്രിമാരും, മാധ്യമങ്ങളും സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകരും കൂട്ടായി പ്രവര്‍ത്തിക്കണം. ഒപ്പം കോടതി വഴിയും ഇടപെടുക, ഇതു ഇപ്പോള്‍ നടക്കുന്നു, പക്ഷെ തീരെ വേഗം പോര. പിന്നെ, കഴിഞ്ഞാല്‍ ഒരു അരകോടിയോളം പേരെ കൊല്ലാന്‍ കഴിയുന്ന ഒരു ഉപകരണമാണ് മുല്ലപെരിയാര്‍, ജനസംഖ്യ വര്‍ധനവ് പിടിച്ചു കെട്ടാന്‍ വിഭണി ഭീകരര്‍ കളിക്കാതിരിക്കട്ടെ എന്ന് പ്രാര്‍ഥിക്കാം. പിന്നെ മാധ്യമ പ്രവര്‍ത്തന മേഖലയില്‍ ലിഖിതവും അലിഖിതവുമായ കുറെ നിയമങ്ങള്‍ ഉണ്ട്, അതിനാല്‍ ആണ് പലപ്പോഴും ഇത്തരം ചിത്രങ്ങള്‍ പുറത്തു വിടാത്തത്.അല്ലാതെ മാധ്യമങ്ങള്‍ക്ക് ഇതു കിട്ടാത്തത് കൊണ്ടല്ല. അത് ഇവിടെ വിശദമാക്കുന്നില്ല. ഐ ടി ആക്റ്റില്‍ അത് എത്ര ശക്തമാണ് എന്ന് അറിയില്ല.ഇത്തരം സംരംഭം നടത്തുന്നവര്‍ അത് പഠിച്ചിരിക്കുന്നത് നന്നായിരിക്കും.ഈ കാമ്പയിന് തമിഴന് മലയാളി എന്ന് വേര്‍തിരിക്കാതെ നോക്കാന്‍ ശ്രമിക്കു....നന്ദി,നന്മ വളരട്ടെ, മനുഷ്യത്വം വിജയിക്കട്ടെ,അതിനാവട്ടെ നമ്മുടെ ഓരോ ചലനവും.
ReplyDeleteമലയാളി എന്ന ചേരി തിരിഞ്ഞ ചിന്തയില്‍ നിന്ന് വേറിട്ട് സഹജീവികള്‍ക്ക് വേണ്ടി എന്ന ചിന്താഗതിയില്‍ ഈ പ്രശ്നത്തെ സമീപിക്കാനുള്ള ചിന്ത സ്വാഗതാര്‍ഹാമാണ്.
ReplyDeleteഅങ്ങനെ തന്നെ മുന്‍പോട്ടു പോവട്ടെ...
പ്രിയ ഇസഹാക്ക് ഈശ്വരമംഗലം..... വളരെ ആലോചിച്ചു സമിതി തീരുമാനിച്ചു പ്രസിദ്ധീകരിച്ച ചിത്രങ്ങള്‍ ആണ് ഇത്..... മാധ്യമങ്ങളില്‍ പ്രസിധീകരിക്കെണ്ടാത്ത ഒന്നും ഇതിലില്ല.... മാധ്യമങ്ങള്‍ രാജ്യ സുരക്ഷയ്ക്ക് മറച്ചു വയ്ക്കേണ്ട എല്ലാ കാര്യങ്ങളും മറച്ചു വച്ചാണ് ഇത് പ്രസിദ്ധീകരിച്ചിട്ടുള്ളത്.......ചിത്രങ്ങള്‍ എടുത്ത ഫൈസല്‍ ഒരു മാധ്യമ പ്രവര്ത്തകന് തന്നെയാണ്....
ReplyDeleteGot it....
പുതിയ ഡാം പണിയുകയും തമിഴ് നാടിനു വെള്ലം കിട്ടുകയും ചെയ്താല്‍ തീരുന്നതല്ലേയുള്ളു പ്രശ്നം... പക്ഷെ മീന്‍ പിറ്റിക്കാന് വെള്ലം കലങ്ങിക്കിടക്കണമല്ലോ... അതു മുല്ലപ്പെരിയാറിലെ ആയാലും
ReplyDeleteതമിഴന്, മലയാളി എന്നൊരു ചേരിതിരിവ് ഈ പോസ്റ്റില്‍ ഉണ്ടോ?
ReplyDeleteഅങ്ങിനെ ഉദ്ദേശിച്ചു കാണില്ലെന്നതാണ് വസ്തുത. പക്ഷെ കാര്യങ്ങളെ വൈകാരികമായി കാണുന്ന രീതി വച്ചു നോക്കിയാല്‍ അങ്ങിനെ ഒരു തരം തിരിവ് തോന്നാം. ആ അതി വൈകാരികതയാണ് നമ്മള് കാമ്പയിനില്‍ അഡ്രസ്സ് ചെയ്യേണ്ടത്.
മാഷേ നല്ല ആശയം ..ഞാന്‍ മുല്ലപെരിയാറിന്റെ ...ഭീകരമായ അവസ്ഥ ഈ ബ്ലോഗ്ഗില്‍ നിന്നുമാണ് ശരിക്കും മനസ്സിലാക്കിയത് ... അന്ന് മുതല്‍ എന്റെ എല്ലാ പോസ്റ്റിലും കമെന്റിലും ...താഴെ കാണുന്ന മെസ്സേജ് ഉള്‍പ്പെടുത്തിയിട്ടുണ്ട് ....നമുക്ക് ഒരുമിച്ച് ശബ്ദം ഉയര്‍ത്താം ....
ReplyDeleteSAVE mullaperiyaar....
SAVE lifes of morethan 40 lakhs of people .....
SAVE kerala state....
Dear TAMILS give us our LIFES
And take WATER from us....
WE will not survive...YOU can"t also survive...
This is a realy mind blowing article. Hope, we can able to open the eyes of our beloved ministers at New Delhi. Make it as maximum coverage on this issue. Once more, I really appreciate da guys those who are really work hard to publish this article. We are expecing more and more from Nammude Bhoologam.
ReplyDeleteട്രാക്കിങ്
ReplyDeleteട്രാക്കിങ്
ReplyDeletenjanum kuudunnu...!!!!!
ReplyDeleteഞാനും ലോഗൊ എന്റെ സൈറ്റിൽ ഇട്ടിട്ടുണ്ട്.
ReplyDelete“അണ്ണാൻ കുഞ്ഞിനും തന്നാലായത്..”
എത്രയും വേഗം ഈ പ്രശ്നം അവസാനിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കാം...
അതോടൊപ്പം നമ്മളെ രക്ഷിക്കാനും..
mullapperiyaarine patti vaayicharinja oru saadhaaranakkaaran paranju--'oro malayaaliyil ninnum 10 roopa vachu pirichu ethrayum vegam puthiya dam kettaan keralam thantatam kaanikkanamennu'.Vellam thamizhanum ellaavarkum oru pole vendathu thanne.
ReplyDeleteEthra kaaryangalkkaayi lottery natathiyum mattum paisa samkhatippikkunnathu naam kandu.janakeeya pankalithathote paniyappetunna oru puthiya 'mullapperiyaar dam' namukku patuthuyarthaan sarkaarinotu--kendram, keralam- abhyarthikkaam.
മുല്ല പെരിയാര്‍ അണക്കെട്ടിന്റെ കാര്യത്തില്‍ നമ്മുടെ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല എന്നത് ഖേദകരമായ ഒരു കാര്യമാണ് . മൂന്നു ജില്ലക്കള്ക്ക് ആപ്പത്തു ഉണ്ടാക്കും വിധം സ്ഥിതി ചെയ്യുന്ന ഈ അണക്കെട്ടില്‍ കേടുപാടുകള്‍ ഉണ്ടെന്നത് കണ്ടുപിടിച്ച കാര്യമാണ് . എന്നിട്ടും അതിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ സര്‍ക്കാര്‍ മടി കാണിക്കുന്നത് വലിയൊരു ആപത്തു ഉണ്ടാക്കുവാന്‍ ഇടയാക്കും . ഇതിനെതിരെ ബോധവല്‍ക്കരണം അത്യന്താപേക്ഷിതമാണ് ... അത് മാത്രം പോര ... ഇതിന് തടയിടുകയും വേണം . അല്ലെങ്കില്‍ വന്‍ ദുരന്തം ഇവിടെ ഉണ്ടാകും . അപ്പോള്‍ നിലവിളിചിട്ടോ ഖേദിച്ചിട്ടോ എന്ത് കാര്യം ???.
ReplyDeleteമുല്ല പെരിയാര്‍ അണക്കെട്ടിന്റെ കാര്യത്തില്‍ നമ്മുടെ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല എന്നത് ഖേദകരമായ ഒരു കാര്യമാണ് . മൂന്നു ജില്ലക്കള്ക്ക് ആപ്പത്തു ഉണ്ടാക്കും വിധം സ്ഥിതി ചെയ്യുന്ന ഈ അണക്കെട്ടില്‍ കേടുപാടുകള്‍ ഉണ്ടെന്നത് കണ്ടുപിടിച്ച കാര്യമാണ് . എന്നിട്ടും അതിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ സര്‍ക്കാര്‍ മടി കാണിക്കുന്നത് വലിയൊരു ആപത്തു ഉണ്ടാക്കുവാന്‍ ഇടയാക്കും . ഇതിനെതിരെ ബോധവല്‍ക്കരണം അത്യന്താപേക്ഷിതമാണ് ... അത് മാത്രം പോര ... ഇതിന് തടയിടുകയും വേണം . അല്ലെങ്കില്‍ വന്‍ ദുരന്തം ഇവിടെ ഉണ്ടാകും . അപ്പോള്‍ നിലവിളിചിട്ടോ ഖേദിച്ചിട്ടോ എന്ത് കാര്യം ???.
ReplyDeletepls join this comunity post your blogs& discussion www.snehakood.ning.com
ഇപ്പോഴും സുപ്രീം കോടതിയുടെ കക്ഷത്തിലിരിക്കുന്ന ഒരു കേസിന്
ReplyDeleteനമ്മളിങ്ങനെ ചര്‍ച്ച ചെയ്തതുകൊണ്ട് മാത്രം ഒരു പരിഹാരം ഉണ്ടാകുമോ ??
പ്രാക്ടിക്കലി എന്താണ് നമുക്ക് ചെയ്യാന്‍ പറ്റുക ? ആ വഴിക്ക് ചിന്തിക്കണം
എന്ന് ഒരു അഭ്യര്‍ത്ഥനയുണ്ട് . പിന്നെ ബൂലോകത്തിന്റെ ഈ ഉദ്ദ്യമം തീര്‍ത്തും അഭിനന്ദനം അര്‍ഹിക്കുന്നു .ആശംസകള്‍......
മുല്ലപെരിയാറിലെ വെള്ളം ഉപയോഗിക്കുന്ന തമിഴ്നാട്ടിലെ 4 ജില്ലകളിൽ 100 ഏക്കറിൽ കൂടുതൽ സ്ഥലം ഉള്ള മലയാളി ഉദ്യോഗസ്ഥരുടേയും നേതാക്കന്മാരുടെയും കണക്കെടുക്കുന്നത് നല്ലതായിരിക്കും!!!!
ReplyDeleteGood attempt for a great cause! I created a facebook page taking your theme! Sorry for that.
ReplyDeletehttp://www.facebook.com/pages/Rebuild-Mullaperiyaar-Dam/210567066104?v=info#/pages/Rebuild-Mullaperiyaar-Dam/210567066104
this issue was in mind for sometimes!
congratulations to all behind this effort!
മുല്ലപെരിയാര്‍ വേണ്ടത് ഒരു രാഷ്ട്രീയ മുന്നേറ്റം .......
ReplyDeleteതമിള്‍ നാട്ടില്‍ ഇത് അവര്‍ ഒരു രാഷ്ട്രീയ പ്രശ്നം ആയി കരുതുന്നു, ഡാം നിര്‍മിക്കാന്‍ കരുണാനിധി അനുവദിച്ചാല്‍ ജയലളിത തിരിച്ചടികും ....ജയലളിത അനുവദിച്ചാല്‍ കരുണാനിധി പ്രശ്നമാകും ....നിലവില്‍ അവരുടെ രാഷ്ട്രീയമായ കാരണങ്ങളാല്‍ ഈ പ്രശ്നം പരിഹരികാതെ പോകുന്നു .....
നമ്മുടെ മുഖ്യമന്ത്രി വി എസ് ,മിനിസ്റെര്‍ പ്രേമചന്ദ്രന് എന്നിവര്‍ ,''പുതിയ ഡാം നിര്‍മിച്ചതിന് ശേഷവും തമിള്‍ നാടിന് വേണ്ട വെള്ളം നല്‍കാം ''എന്ന് ആവര്തിച് പറഞ്ഞിട്ടും തമിള്‍ നാട്ടിലെ രാഷ്ട്രീയകാര് ഇത് മുഖവിലകെടുക്കിന്നില്ല ....കാരണമുണ്ട്...തമിള്‍ നാടിന് ഈ ഡാമില്‍ നിന്നും വെള്ളം നല്കാന് കരാര്‍ പ്രകാരം 999 വര്‍ഷങ്ങള്‍ ....നാളെത്തെ ലോക മഹായുദ്ധം വെള്ളത്തിന് വേണ്ടി എന്നത് ഒരു സത്യമായി നിലനില്കുന്ന ഇന്ന് അവര്‍ , ആ ഡാം പൊളിച്ചു മാറ്റിയാല്‍ കരാര്‍ നഷ്ടപെടും എന്നും പിന്നെ എപ്പൊഴും ഈ പുതിയ ഡാമിന്റെ നിയന്ത്രണം കേരളത്തില്‍ മാത്രമായിരിക്കും എന്നും കരുതുന്നതാണ് പ്രശ്നം .
പിന്നെ കാലമിത്ര യെങ്കിലും കേരളത്തില്‍ പോലും ജനങ്ങള്‍ ഒരുമിച്ച് ഈ പ്രശ്നത്തില്‍ ഇടപെടുന്നില്ല എന്നത് ശ്രദ്ധിക്കു ....എന്തിനു നമ്മള് തമിള്‍ നാടിനെ കുട്ട്ടപെടുതനം .?.....ജീവഭയ്താല് ,ബാധിത ജില്ലകളിലെ ജനങ്ങള്‍ കരഞ്ഞു തൊണ്ട കീറുമ്പോള്‍ ഈ ഡാം തകര്‍ന്നാലും നമുക്ക് പ്രസ്നാമില്ല എന്ന രീതിയില്‍ മറ്റുല്ലവര പ്രതികരിക്കാതെ ഇരികകുന്നതാന് ഇവിടുത്തെ പ്രശ്നം ......എല്ലാവരും ഒരുമിച്ചു നിന്നാല്‍ ഇവിടെ രാഷ്ട്രീയകാര് തീരുമാനങ്ങള്‍ എടുക്കാന്‍ നിര്ബന്തിതരകും ....നിങ്ങള്‍ നോക്ക് ...ഇത്രയും നല്ല ഒരു രാഷ്ട്രീയ അന്ടരീക്ഷം ഇനി കേരളത്തിന് ഉണ്ടാവുമോ..കേന്ദ്രത്തില്‍ 6 മന്തിര്മാര് . കേരളത്തില്‍ നിന്ന 14 എം പി മാര്‍ .തീരുമാനം എടുകെണ്ട്ത് കേന്ദ്രം ഭരിക്കുന്നവര്‍ ആണ് ...തമിഴ്നാടിനെ ഈ പ്രശ്നത്തെ മനസിലകിച് ജീവനന്‍ വെള്ളതിനെകള് വില നല്‍കേണ്ടത് എന്ന പാഠം ഓര്‍മയില്‍ നിരച് ഭൂമി മലയാളം ഒരുമിച്ച് നിന്നാല്‍ നമെക് ഈ പ്രസ്നങ്ങള്‍ അവസനിപിക്കാന് കഴിയും ...ഓര്‍ക്കുക ''ഒരുമയുണ്ടെങ്കില്‍ ഉലക്ക മേലും കിടക്കാം ''.........
വാല്‍കഷ്ണം : ഒടുവില്‍ തെലുങ്കാന നിലവില്‍ വരുന്നു ......
കമന്റ് :- മുല്ലപെരിയരിനു വേണ്ടി നിരാഹരം കിടക്കാന്‍ ..................ഇല്ലേ ഇവിടെ....!!!!!!!!!
This comment has been removed by the author.
ReplyDelete@lijupunchiri
ReplyDeleteകഴിഞ്ഞ 3 കൊല്ലമായി ചപ്പാത്തി എന്ന സ്ഥലത്ത് കുറച്ച് ഹതഭാഗ്യന് കിടക്കുന്നുണ്ട് റിലേ സത്യാഗ്രഹം. ആരും ആ വഴിക്ക് തിരിഞ്ഞ് പോലും നോക്കുന്നില്ല എന്നതാണ് കഷ്ടം.
MASS PETITION TO CHIEF MINISTER OOMEN CHANDY
ReplyDelete1) Please visit this page to register your compliant : http://cmcc.kerala.gov.in/fnd/online/mod/complaint/new.php
2) Use the following template (update as required) for the complaint details column
Dear Sir,
I would request your kind attention to the Mullapperiyar Dam Issue. We are much worried about the present condition and we are raising our hands to avoid any disaster to our native. Please act to save our state and lives.
Kind Regards,
MASS PETITION TO CHIEF MINISTER OOMEN CHANDY
ReplyDelete1) Please visit this page to register your compliant : http://cmcc.kerala.gov.in/fnd/online/mod/complaint/new.php
2) Use the following template (update as required) for the complaint details column
Dear Sir,
I would request your kind attention to the Mullapperiyar Dam Issue. We are much worried about the present condition and we are raising our hands to avoid any disaster to our native. Please act to save our state and lives.
Kind Regards,