മൃതി എന്ന ബ്ലോഗ്
ജീവിതം സന്തോഷത്തിന്റെതാണ്, ആവണം.ഇതാണ് വ്യക്തിപരമായി എന്റെ അഭിപ്രായം.പക്ഷേ ജീവിച്ച് തീര്‍ക്കാനുള്ള തത്രപാടില്‍ എല്ലാവര്ക്കും എപ്പോഴും സന്തോഷിക്കാന്‍ കഴിയാറില്ല എന്നത് ഒരു സത്യം തന്നെയാണ്.ഒരു തമാശയുടെ കണ്ണിലൂടെ വസ്തുക്കള്‍ കാണാനും, അവയെ നര്‍മ്മത്തിന്റെ മേമ്പൊടിയില്‍ വിശദമാക്കാനുമാണ് ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നത്.എന്നാല്‍ നര്‍മം മാറ്റി വച്ച് നേരിടേണ്ട പല സന്ദര്‍ഭങ്ങളും ജീവിതതില് എനിക്ക് ഉണ്ടായിട്ടുണ്ട്.
അതിലൊന്നാണ് ഈയൊരു ബ്ലോഗ് വിശകലനം..
എന്റെ അറിവില്‍ ഇതെഴുതുന്ന വ്യക്തിയുടെ പേര് രാമകൃഷ്ണന് എന്നാണ്..
ആ ബ്ളോഗിന്റെ പേരും വിചിത്രമാണ്..
എന്താണ് മൃതി?
അര്‍ത്ഥം മരണമെന്നാണ്, ശരിക്കും മരണമാണോ മൃതി?
ഏതൊരു മനുഷ്യനും, താന്‍ ഇപ്പോഴും ജീവിച്ച് കൊണ്ടിരിക്കുന്നു എന്ന് പറയുന്നതിനു തുല്യമാണ്, താനിപ്പോഴും മരിച്ച് കൊണ്ടിരിക്കുന്നു എന്ന് പറയുന്നത്.എന്നാല്‍ ആരും അങ്ങനെ പറയാന്‍ ഇഷ്ടപ്പെടാറില്ല, കാരണം ജീവിതത്തോടുള്ള ആഗ്രഹം തന്നെ.
ഇങ്ങനെ നോക്കുമ്പോള്‍ മൃതി എന്നത് മരണമല്ല, ജീവിതമാണ്!!
ജീവിതത്തില്‍ തിരിച്ചറിയേണ്ട സത്യങ്ങളാണ്..
ഈ ബ്ലോഗിന്റെ യാത്രയും സത്യം തേടി തന്നെ.
ഈ ബ്ലോഗിനെ കുറിച്ച് അധികം വിശദീകരിക്കാന്‍ എനിക്ക് കഴിയില്ല, കാരണം ചില വാക്കുകള്‍ക്കുള്ളിലെ സത്യം ഇപ്പോഴും എനിക്ക് മനസിലായില്ല എന്നത് തന്നെ.എങ്കിലും ഇതിലെ രണ്ട് പോസ്റ്റുകളെ കുറിച്ച് ഒന്നു വിശദീകരിക്കണം എന്നൊരു ആഗ്രഹം..
അതിലൊന്ന് കഴിഞ്ഞ മെയ് മാസത്തില്‍ എഴുതിയ പോസ്റ്റാണ്..
കൃഷ്ണായനം!!
രണ്ട് ഈ ഒക്റ്റോബറില്‍ വന്ന ഇതിന്റെ രണ്ടാം ഭാഗം..
പ്രാണായാനം!!
കൃഷ്ണായനം..
കൃഷ്ണന്റെ കഥയുടെ മറ്റൊരു കാഴ്ച!!
ഭരതന്റെ രാജ്യമായ ഭാരതത്തിന്റെ ഏക അവകാശി ആയിരുന്ന കൃഷ്ണന്.അതെങ്ങനെ എന്ന് ചോദിച്ചാല്‍ ഈ പോസ്റ്റ് അത് വിശദമാക്കുന്നുണ്ട്.തലമുറകളുടെ സഞ്ചാരത്തിലൂടെ കൃഷ്ണനില്‍ എത്തേണ്ട രാജ്യം കൈവിട്ട് പോയ കഥ.യദുവിനു കിട്ടേണ്ട രാജ്യം പുരുവിനു കിട്ടുകയും, കാലത്തിന്റെ യാത്രയില്‍ ഇരുവരുടെയും പിന്‍ഗാമികള്‍ സമാന്തരമായി സഞ്ചരിക്കുന്നതായും ഈ പോസ്റ്റില്‍ വെളിപ്പെടുത്തുന്നു.എന്നാല്‍ ധൃതരാഷ്ട്രരുടെയും , പാണ്ഡുവിന്റെയും ജനനത്തിനു മുമ്പേ പുരുവംശം തീരുന്നു.ഇതേ സമയത്ത് യദുവില്‍ നിന്ന് യദുവംശം ഉണ്ടാകുകയും, ആ വംശത്തില്‍ ഭഗവാന് കൃഷ്ണന് ജനിക്കുന്നതിനു കാരണമാകുകയും ചെയ്യുന്നു.

കൃഷ്ണായനും എന്ന പോസ്റ്റിന്റെ മര്‍മം ഇവിടെ ആരംഭിക്കുന്നു.കൃഷ്ണനെ വില്ലനായി കാണാനൊരു ശ്രമം എന്ന രീതിയില്‍ തുടങ്ങിയ പോസ്റ്റ്, ഭഗവാനെ ഒരു നല്ല സൂത്രധാരനായി കാണിച്ച് കൊണ്ടാണ് അവസാനിക്കുന്നത്.ഈശ്വര നിന്ദ എന്നതിലുപരി ഈശ്വരവിശ്വാസത്തിന്റെ മറ്റൊരു രൂപം ഇദ്ദേഹത്തിന്റെ വരികളില്‍ ദര്‍ശിക്കാന്‍ കഴിഞ്ഞു എന്നതാണ് എന്നെ ഈ ബ്ലോഗിന്റെ ആരാധകനാക്കി മാറ്റിയത്.വരികളിലെ അടുക്കും ചിട്ടയും, വാചകങ്ങളിലെ മിതത്വവും അക്ഷരാര്‍ത്ഥത്തില്‍ എന്നെ ഈ ബ്ലോഗിന്റെ പോസ്റ്റുകളിലേക്ക് ആകര്‍ക്ഷിക്കുന്നു.
പ്രാണായാനം..
കൃഷ്ണായനത്തിന്റെ രണ്ടാം ഭാഗം എന്ന അവകാശവുമായി വന്ന പോസ്റ്റ്.ജീവിതം തന്നെ രതിയെന്ന സങ്കല്പ്പത്തിലാണെന്ന് വിശദീകരിക്കാന്‍ ശ്രമിച്ചു കൊണ്ട് തുടക്കം.ഈശ്വരസങ്കല്‍പ്പങ്ങള്‍ പലതും സദാചാര ബോധമില്ലാത്തവരാണ് എന്ന രീതിയില്‍ ആദ്യപകുതി ഭാഗം വിശദീകരിച്ചിരിക്കുന്നു.ശിവന് തന്റെ മുത്തശ്ശിയാകേണ്ട ശക്തിയെ വരിച്ചു എന്ന് ആദ്യപകുതിയില്‍ വിവരിച്ച ശേഷം, രണ്ടാം പകുതിയില്‍ സ്ത്രീപുരുഷ സങ്കല്‍പ്പം മാറ്റി ശിവനെ അറിവായും ശക്തിയെ പ്രകാശമായും കാണാന്‍ വിശദീകരിച്ചപ്പോള്‍, ഒരു സാധാമനുഷ്യന്റെ ചിന്തകളില്‍ നിന്ന് വിഭിന്നമായ മറ്റൊരു കാഴ്ചയാണ് മനസില്‍ തെളിഞ്ഞത്.
ഈശ്വരനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിക്കുന്ന ഇദ്ദേഹത്തില്‍ നിന്നും, ഇനി ഇതിലും നല്ല ലേഖനങ്ങള്‍ വരുമെന്ന്, ഒരു പ്രതീക്ഷ മനസില്‍ നാമ്പിട്ടിരിക്കുന്നു. എന്ത് തന്നെയായാലും വായനയില്‍ വ്യത്യാസം ആഗ്രഹിക്കുന്നവര്‍ക്ക് ഒരു വേറിട്ട അനുഭവം നല്കുന്ന ബ്ളോഗാണ് മൃതി.
ഓര്‍ക്കുക..
ഈ മൃതി മരണമല്ല, ജീവിതത്തിന്റെ മറ്റൊരു കാഴ്ചയാണ്..
രാമകൃഷ്ണനു എല്ലാ ആശംസകളും നേര്‍ന്ന് കൊണ്ട്..
അരുണ്‍ കായംകുളം
മൃതി വായിച്ചപ്പോള്‍ എനിക്ക് തോന്നിയെ ഞാന്‍ എഴുതുന്നത് ഒക്കെ വെറും ചവറു ആണെന്നാ...
ReplyDeleteഅത്രയ്ക്ക് മനോഹരമായ ഒരു കവിത പോലെ വസ്തുതകള്‍ എഴുതിയിരിക്കുന്നു. .
കൃഷ്ണ ഭക്തനായ എനിക്ക് രാമാ കൃഷ്ണനോട് തോന്നിയത് ബഹുമാനം മാത്രം. അത്രയ്ക്ക് കയ്യടക്കത്തോടെ അക്ഷരങ്ങളെ ചേര്‍ത്ത് വെച്ചിരിക്കുന്നു. തീര്‍ച്ചയായും ശ്രധിക്കപെടെന്ട ബ്ലോഗ് ആണ് അത്.
അത് എവിടെ എടുത്തു കാണിച്ചത് വളരെ നന്നായി.
കണ്ണനുണ്ണി പറഞ്ഞത് കറക്റ്റ്. അറിവിന്റെ ഭണ്ടാരം ആണ് രാമകൃഷ്ണന്, ഞാനും വായിച്ചിരുന്നു. ഒരുപാട് പേര് ഇനിയും അദ്ദേഹത്തിന്റെ ബ്ലോഗ് വായിക്കട്ടെ അരുണിന്റെ ഈ പരിച്ചപെടുത്തല് കാരണം. രാമകൃഷ്ണന് എല്ലാ ആശംസകളും
ReplyDelete'മൃതി' എന്ന ബ്ലോഗില്‍ അദ്ധേഹം ആദ്യമെഴുതിയിരുന്നതിലെല്ലാം വല്ലാത്ത നിരാശയും മരണത്തിന്റെ ഗന്ധവുമുണ്ടായിരുന്നു.പക്ഷേ ഇപ്പോള്‍ അതില്‍ വരുന്ന കുറിപ്പുകളെല്ലാം മികച്ചവതന്നെ.
ReplyDeleteനല്ല എഴുത്ത് "കുതറ" യുടെ ബ്ലോഗില്‍ നിന്നുമാണ് ഇതിന്റെ ലിങ്ക് ആദ്യം കിട്ടിയത്, കൃഷ്ണായനം 1 മുതല്‍ എല്ലാം വയികാറുണ്ട്........ നന്ദി കായംകുളം!
ReplyDeleteപ്രിയപ്പെട്ട അരുണ്‍
ReplyDeleteഞാന്‍ രാമകൃഷ്ണന്...
മൃതി എന്നാല്‍ നിങള്‍ സംസ്കൃതം മാത്രം ആലോചികുന്നു...
സ്വാഹിലി ഭാഷയില്‍ മൃതി എന്നാല്‍ അനന്തരാവകാശി എന്നാണ് അര്‍ത്ഥം... ആരും എന്നോട് എന്തേ ഇങനേ പേരിട്ടു എന്നു ചോദിച്ചില്ല...
രിതി എന്നാല്‍ കൈവശം വയ്ക്കുക്ക,ആര്‍ജ്ജിക്കുക എന്നു അര്‍ത്ഥം അതില്‍ നിന്നും മൃതി വന്നു...
അരുണ്‍,
ഇതില്‍ ഇത്ര വല്യതായി എന്തേലുമുണ്ടെന്നു തോനുന്നിഒല്ല.വെറുതേ കുത്തികുറിക്കുന്നു ഭ്രാന്തുകള്‍.ഒരോരുത്തര് ഒരൊന്നു പറയുമ്പോള്‍ ഒരു രസത്തിനു അതിനെ ഖണ്ഡിക്കുന്നു.അതു ഒടുവില്‍ എത്തി ചേരുന്നതു ഇങനേ കുറച്ച് വരികളില്‍...
ഇതിനെ നല്ലതെന്നും മറ്റും നിങള്‍ പറയുന്നെങില് പിന്നെ എന്തിനാ ലോകര്‍ പലരും എന്നെ മത ഭ്രാന്തനെന്നും ഭ്രാന്തനെന്നും വിളിക്കുന്നത്? അറിയില്ല...എന്റേ വാക്കുകള്‍ ഒരുനാള്‍ സത്യമാകുമെന്നും ഒരാളെങ്കിലും തിരിച്ചറിയുമെന്നും ഞാന്‍ വിശ്വസിക്കുന്നു...
പക്ഷെ ഇന്നിതാ ഒരു കൂട്ടം ആളുകള്‍....സന്തോഷമുണ്ട്.എന്റെ വാക്കുകള്‍ വെറുതെ പോയിലല്ലോ....
നന്ദി
പ്രിയപ്പെട്ട രാമകൃഷ്ണാ,
ReplyDeleteസ്വാഹിലി ഭാഷ എനിക്ക് വലിയ പരിചയമില്ല!!
കൃഷ്ണായനമാണ് താങ്കളുടെ ബ്ലോഗില്‍ ഞാന്‍ ആദ്യമായി വായിക്കുന്ന പോസ്റ്റ്.അതിനെ തുടര്‍ന്ന് പഴയപോസ്റ്റുകള്‍ വായിച്ച് നോക്കി.ആദ്യത്തെ 'എഴുത്തു പെട്ടി' എന്ന പോസ്റ്റിനു ശേഷം, 'ദിവസങള് എണ്ണപെട്ടു' എന്ന താങ്കളുടെ പോസ്റ്റിലെ വാചകങ്ങള്‍, മൃതി എന്ന സംസ്ക്കൃതവാക്കിന്റെ അര്‍ത്ഥത്തെ ശരി വയ്ക്കുന്നതായിരുന്നു (ഒരു പക്ഷേ ഞാന്‍ മനസിലാക്കിയതിലെ തെറ്റാവാം)
താങ്കളുടെ ബ്ലോഗ് പരിചയപ്പെടുത്തുമ്പോള്‍, ഒരു നെഗറ്റീവ് ഫീലിംഗ് ഉണ്ടാകരുത് എന്ന ഒറ്റ ആഗ്രഹമാണ് ജീവിതവുമായി ബന്ധപ്പെടുത്തി ഞാന്‍ എഴുതിയ വരികള്‍...
(മൃതി എന്ന വാക്കിനു അനന്തരാവകാശി എന്ന അര്ത്ഥമാണെന്നുള്ള താങ്കളുടെ വാക്കുകള്‍ എന്നെ ഏറെ സന്തോഷിപ്പിക്കുന്നു, സത്യം)
വെറുതെ കുറിച്ചിട്ട ഈ ഭ്രാന്തുകള്‍ തേടി തീര്‍ച്ചയായും ആളുകള്‍ വരും!!
ഉറപ്പ്!!
ഇനിയും എഴുതുക
സ്നേഹപൂര്‍വ്വം
അരുണ്‍ കായംകുളം