സാമ്പത്തികമാന്ദ്യം വന്നാലും ..


നമസ്കാരം

തിരിച്ചും നമസ്കാരം.

താങ്കളെപ്പറ്റി ഒന്ന് പറയാമോ.?

ഞനും എന്റെ ലോകവും എന്ന പേരിൽ ബ്ലോഗ് എഴുതുന്ന എന്റെ ശരിയായ പേരു സജി .ത്രിശ്ശൂർ സ്വദേശി ,പല സ്ഥലങ്ങളിലും ജോലി ചെയ്തു ഇപ്പോൾ രണ്ടു വർഷമായി സ്പെയിനിൽ ജോലി ചെയ്യുന്നു ,വിവാഹിതൻ . ഭാര്യയും ഉടനെ തന്നെ സ്പെയിനിൽ വരുന്നതിനു വേണ്ട പേപ്പ്ർ ജോലികൾ നടന്നു കൊണ്ടിരിക്കുന്നു .എങ്ങനെ ബ്ലോഗര്‍ ആയി എന്ന് വിശദീകരിക്കാമോ.?


തികച്ചും അവിചാരിതം വളരെ നാളുകൾക്കു മുന്നെ മനോരമയിൽ ഒരു കറുത്ത പൂച്ചകുട്ടിയുടെ ചിത്രവുമായി EM എന്ന രണ്ടക്ഷരത്തിനു പിന്നിൽ എഴുതുന്ന മീനാക്ഷി റെഡ്ഡി മാധവനെ കുറിച്ചു വന്ന വാർത്തയിലൂടെയാണു ഞാൻ ബ്ലോഗ് എന്നു കേൾക്കുന്നതു തന്നെ . അതിനു ശേഷം 2009 ജനുവരിയിൽ എന്റെ സഹോദരീ ഭർത്താവിന്റെ അനുജന്റെ ഒർകുട്ട് ലിങ്ക് വഴി അദ്ദെഹത്തിന്റെ പ്രണയത്തിന്റെ നിഴലുകൾ എന്ന മലയാളം ബ്ലോഗ് വായിച്ചു . അതാണു ഞാൻ ആദ്യമായി വായിക്കുന്ന മലയാളം ബ്ലോഗ് , അന്നു എന്റെ ലാപ്ടോപിലെ ഭാഷ സ്പാനിഷ് ആയിരുന്നു അറിയാതെ എവിടെയോ ക്ലിക്ക് ചെയ്ത ഞാൻ ചെന്നെത്തിയതു പുതിയ ബ്ലോഗ് തുടങ്ങുന്നതിനുള്ള പേജിലായിരുന്നു , എന്നാൽ പിന്നെ ഒരു ഡയറി കുറിപ്പു പോലെ തുടങ്ങാം എന്നു കരുതി തുടങ്ങിയതാണൂ എന്റെ പ്രവാസി എന്ന ബ്ലോഗ് , അതിൽ ഞാൻ എഴുതിയ "അവൻ എന്റെ സതീർത്യൻ " എന്ന പോസ്റ്റിൽ ആദ്യമായി ഒരാൾ കമന്റിട്ടു ജീവിതത്തെ പോസിറ്റീവായി കാണണം എന്നു പറഞ്ഞു .പേരറിയാ പൂവുകൾ എന്ന കവിതാ ബ്ലോഗ് എഴുതുന്ന സബിതാബാലയായിരുന്നു അതു . അവരുടെ പ്രൊഫൈലിൽ എത്തിയ ഞാൻ അവർ പിന്തുടരുന്ന കുളത്തുമൺ എന്ന ബ്ലോഗിലെത്തി അതു മുതലാണു ഞാൻ ബ്ലോഗ് വായനയിലെത്തിയതു .

ആരാണ് മലയാളത്തിലെ ഇഷ്ടപ്പെട്ട എഴുത്തുകാര്‍, ഏറ്റവും ഇഷ്ടപ്പെട്ട ബ്ലോഗര്‍?

അങ്ങിനെ ഒരാളൂം തന്നെ ഇല്ല , എന്നു വെച്ചാൽ അരെയും ഇഷ്ട്ടമല്ലെന്നല്ല . എഴുത്തു കാരനേക്കാളും പ്രാധാന്യം അയാളുടെ രചനകൾക്കു തന്നെ .


എങ്ങനെ യാത്ര വിവരണം വിഷയമായി തെരഞ്ഞെടുത്തു.?

.
അവധി ദിവസങ്ങളിൽ സ്ഥലങ്ങൾ കാണാൻ പോകുമായിരുന്നു , അങ്ങിനെയിരിക്കെയാണു നിരക്ഷരന്റെ ബ്ലോഗിൽ എത്തിയതു . ഡയറീ കുറിപ്പുകൾ പോലെ എഴുതിയിരുന്ന പ്രവാസി എന്ന ബ്ലോഗ് കൂടാതെ അതിനു വേണ്ടീ തുടങ്ങിയതാണു ഞാൻ കണ്ട കാഴ്ച്ചകൾ എന്ന ബ്ലോഗ്ഗ്.ഫോട്ടോ ഗ്രാഫിയുടെ മികവ്‌ താങ്കളുടെ ബ്ലോഗില്‍ കാണാറുണ്ട്.. അതിനെപറ്റി കൂടുതല്‍ പറയാമോ.?

ഹഹഹ ഇങ്ങിനെ എന്നെ പച്ചക്കു കളീയാക്കാതെ , ഇനി അഥവാ എന്റെ ഫോട്ടൊകളിൽ ഭംഗി തോന്നിയിട്ടുണ്ടെങ്കിൽ അതു സ്പെയിനിന്റെ സൌന്ദര്യമാണു . പ്രൊഫഷണൽ ക്യാമറയുമായി നല്ല ഫോട്ടൊഗ്രാഫർ ഫോട്ടൊ എടുത്താൽ ഇതിലും നല്ല കാഴ്ചകൾ കാണാമായിരുന്നു .

പ്രവാസജീവിതം എങ്ങനെ താങ്കളിലെ സാഹിത്യ കാരനെ എങ്ങനെ സ്വാധീനിച്ചു.?

സാഹിത്യത്തേക്കാൾ ജീവിതത്തിൽ പണത്തിന്റെ അവശ്യം വന്നപ്പോൽ , ജീവിതത്തിനു പണം വില പറയുന്ന സഹചര്യം എന്നെ പ്രവാസിയാക്കി ഇതിനിടയിൽ എന്റെയുള്ളിൽ ഒരു സാഹിത്യക്കാരൻ ഉണ്ടൊ എന്നു നോക്കാൻ സമയം കിട്ടിയില്ല :-).

ബ്ലോഗ്‌ വിവാദങ്ങളെ എങ്ങനെ കാണുന്നു... താങ്കള്‍ ഇതിനു മുമ്പ് ഒരു ബ്ലോഗ്‌ എഴുതിയിരുന്നല്ലോ

.. അതെന്തേ നിര്‍ത്തിയത്.?

ഞാൻ ബ്ലൊഗ് എഴുത്തു തുടങ്ങിയ സമയത്തു കണ്ട ആദ്യത്തെ വഴക്കാണു കൂതറ അവലോകനത്തിന്റെ പേരിൽ

. ഒരു ഡയറി കുറിപ്പു പോലെ എഴുതിയിരുന്ന ബ്ലോഗ് ആയിരുന്നു പ്രവാസി , ബൂലോകത്തെ ഈ വഴക്കും വിവാദങ്ങളൂം കാണുന്നതിനു മുന്നെ ഫാമിലി ഫോട്ടൊ വരെ ഇട്ടിരുന്നു . അതോടെ വ്യക്തിപരമായ വിവരങ്ങൾ ബ്ലോഗിൽ എഴുതുന്നതു നിറുത്തി യാത്രാബ്ലോഗിൽ എഴുത്തു തുടർന്നു .

ബ്ലോഗും ജോലിയും തമ്മില്‍ എങ്ങനെ കൊണ്ടുപോകുന്നു?

... ഈ സാമ്പത്തിക മാന്ദ്യം വന്നില്ലായിരുന്നെൽ ഒരു പക്ഷെ ഞാൻ ബ്ലോഗ് എഴുതുമായിരുന്നില്ല . മാന്ദ്യം തലക്കടിച്ചു OT പോയിട്ടു ഡ്യൂട്ടി പോലും ഉണ്ടാകില്ല എന്ന അവസ്ഥ വന്നു ഇഷ്ട്ടം പോലെ സമയം ഇവിടെ വന്നിട്ടു ആദ്യത്തെ ഒരു വർഷം ഒരു സ്ഥലവും കാണാൻ സാധിച്ചിരുന്നില്ല എന്തായാലും മാന്ദ്യം മൂലം പണീ പോയി നാട്ടിൽ പോകുന്നതിനു മുന്നെ സ്പെയിൻ മുഴുവൻ കാണാം എന്നു കരുതി തുടങ്ങിയ യാത്രയാണു , അതു അതു പോലെ തന്നെ യാത്രാവിവരണമായി ബ്ലോഗിൽ എഴുതി .ഒന്നുമില്ലെലും കുറച്ചു കാലം കഴിഞ്ഞു മക്കളൊടു പറയാമല്ലൊ ഞാൻ പണ്ടു സ്പെയിനിലായിരുന്നു ഞാൻ കണ്ട കാഴ്ചകൾ കാണണമെങ്കിൽ എന്റെ ബ്ലോഗ്ഗ് വായിച്ചു നോക്കു എന്നു .മാന്ദ്യം എന്നു തീരുന്നുവൊ അന്നു ബ്ലൊഗ് എഴുത്തു നിക്കും .

പുസ്തകമാക്കാനുള്ള വല്ല പദ്ധതിയുമുണ്ടോ?

..

ഇപ്പോഴത്തെ ട്രെന്റ് അനുസരിച്ചുള്ള ചോദ്യമാണൊ?

മറുപടി ഒരു സ്മൈലി .


സ്പെയിനില്‍ വന്നിട്ടെത്ര കാലമായി.. അല്പമൊന്നു അതിനെപ്പറ്റി പറയാമോ.?

രണ്ട് വർഷം
,അതും അവിചാരിതമായി കിട്ടിയ അവസരം . ഇവിടെ ജോലി കിട്ടി വരുമ്പോൽ എനിക്കു ഇവിടത്തെ സംസകാരത്തെ കുരിച്ചൊ ആളുകളെ കുരിച്ചൊ വായിചറിവു പോലും ഉണ്ടായിരുന്നില്ല , പരിചയപെടാൻ വന്ന(ഉമ്മ തന്നപ്പോൾ) സ്പാനിഷു കൂട്ടുകാരന്റെ ഗേൾ ഫ്രണ്ടിനെ തള്ളു വെച്ചു കൊടുത്ത സംഭവവും ഉണ്ടായിട്ടുണ്ട് .സ്പെയിനിന്റെ വടക്കെ അറ്റത്തു ഫ്രാൻസിന്റെ അതിർത്തി പങ്കിട്ടു കൊണ്ടു കിടക്കുന്ന പായിസ് ബാസ്കൊ എന്ന റീജിയൻ പണ്ടു സ്പെയിനിന്റെ സ്വന്തമല്ലാതിരുന്ന ഒരു സ്വയം ഭരണ സഥലം സ്വന്തമായി ഒരു ഭാഷയും സ്പെയിനിൽ നിന്നും വേരിട്ട സംസകാരവുമായി ജീവിക്കുന്ന നാട് .ETA എന്നു കേട്ടു കാണൂം സ്പെയിനിലെ ഒരു തീവ്രവാദി സംഘടന ഇടക്കിടെ സ്പെയിനിൽ പായിസ് ബാസ്കൊയുടെ സ്വാതന്ത്ര്യത്തിനും വേരെ രാജ്യത്തിനും വേണ്ടി പോരാടുന്നവർ .പികാസൊയുടെ ഒരു പ്രസിധമായ ഒരു ചിത്രം എല്ലവരും ഓർക്കുന്നുണ്ടാകും രണ്ടാം ലോകമഹായുദ്ധകാലത്തു സ്പെയിനിലെ ഭരണാധികാരി ഹിറ്റ്ലറുടെ കൂട്ടു കൂടി പായിസ് ബാസ്കൊയുടെ അന്നത്തെ കേന്ദ്രമായിരുന്ന ഗെർണിക്ക ബോംബിട്ടു തകർത്തു , ആ ഹിറ്റ്ലർ ബോംബിട്ടു നശിപ്പിച്ച ഗെർനിക്കയുടെ ചിത്രം പികാസൊ വരച്ചു കൊണ്ടു ചോദിച്ചു ഇതു ചെയ്തതു നിങ്ങളാണൊ എന്നു .

ഇവിടത്തെ ഞാൻ കണ്ട ജീവിതരീതി പറയുകയാണെങ്കിൽ ലോകത്തിൽ ജീവിതം ജീവിച്ചു തീർക്കുന്നതു ഇവരാണെന്നു എനിക്കു തോന്നിയിട്ടുണ്ടു

. ആഴ്ചയിൽ അഞ്ചു ദിവസം ജോലി അതും 8 മണിക്കൂർ . ജോലിക്കിടയിൽ 1.5 മണീക്കൂർ ഭക്ഷണ സമയം ഉചയൂണു കഴിഞ്ഞു സീസ്റ്റ എന്നു പറയുന്ന 20 മിനുറ്റ് ഉച്ചയുറക്കവും .ആഴ്ചാവസാനം ശനിയാഴ്ച്ച ഫീസ്റ്റയും . ഫീസ്റ്റ എന്നാൽ മദ്യത്തിന്റെ ഉത്സവം തന്നെ . റ്റെൻഷൻ അടിക്കുന്ന ഒരു സ്പാനിഷു കാരന്റെ മുഖവും ഞാൻ ഈ സാമ്പത്തിക മാന്ദ്യത്തിനിടയിലും കാണുന്നില്ല , സർക്കാർ അത്രയേരെ ജനങ്ങളെ സംരക്ഷിക്കുന്നു . അത്രക്കും നല്ല രീതിയിലാണു ഇവിടത്തെ സോഷ്യൽ സെക്യൂരിറ്റി സവിധാനം പ്രവർത്തിക്കുന്നതു . സൌജന്യ ആശുപത്രി സേവനം ,വിദ്യാഭ്യാസം , ജോലി നഷ്ട പെട്ടവർക്കു രണ്ടു വർഷത്തെക്കു തൊഴിലില്ലായമ വെതനം ......

നാലു വശവും മല നിരകളാൽ ചുറ്റ പെട്ടു കിടക്കുന്ന എങ്ങും പച്ചപ്പു പുതച്ചു കിടക്കുന്ന എല്ലോരിയൊ എന്ന കൊച്ചു ഗ്രാമത്തിൽ ഞാൻ തീർത്തും സന്തോഷവാൻ തന്നെ


.ബ്ലോഗ്‌ മീറ്റുകളെ പറ്റി എന്താണ് അഭിപ്രായം... ഏതെങ്കിലും മീറ്റുകളില്‍ പങ്കെടുത്തിട്ടുണ്ടോ.?

നല്ല അഭിപ്രായം നല്ല ബ്ലോഗ് എഴുതുന്നവരെ നേറിൽ കാണണമെന്നു ആഗ്രഹം തോന്നറുണ്ടു മീറ്റിൽ അതു സാധിക്കുമല്ലൊ


വന്നതുകൊണ്ടുണ്ടായ നേട്ടങ്ങള്‍ ഒന്ന് പറയാമോ.?

സാമ്പത്തിക മാന്ദ്യത്തെ മാത്രം കുറിച്ചോർത്തു ഡിപ്രെസ്സ് അകാതെ രക്ഷപെട്ടു

. ചില നല്ല ആളുകളെ നേരിൽ പരിചയപെടാൻ സാധിച്ചുബ്ലോഗ്‌ എഴുത്തുകാര്‍ക്കുള്ള ഉപദേശം എന്താണ്.?

ഞാനും പുതിയ ആളു തന്നെ അതു കൊണ്ടു എനിക്കു മുന്നെ വന്നവർ പരയുന്നതെന്താണെന്നു ഞാൻ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നു
7 Responses to "സാമ്പത്തികമാന്ദ്യം വന്നാലും .."

 1. ഇടയ്ക്ക് കയറി വായിക്കാറുണ്ട് സജിയുടെ ബ്ലോഗ്‌..
  കാളപ്പോരിനെ കുറിച്ചൊക്കെ ആദ്യായി ഏറെ വായിച്ചതും സജിയുടെ ബ്ലോഗ്ഗില്‍ നിന്നാ...
  എഴുത്ത് തുടരു മാഷെ..ആശംസകള്‍

  ReplyDelete
 2. പരിചയപെടാൻ വന്ന(ഉമ്മ തന്നപ്പോൾ) സ്പാനിഷു കൂട്ടുകാരന്റെ ഗേൾ ഫ്രണ്ടിനെ തള്ളു വെച്ചു കൊടുത്ത സംഭവവും ഉണ്ടായിട്ടുണ്ട്..

  ച്ഛേ..!!

  മാനേർഴ്സില്ലാത്ത മനുശേൻ..!!

  :)

  ഓക്കേ, സജീ ഇനിയും തുടരട്ടെ താങ്കളൂടെ യാത്രകൾ.. ആശംസകളോടെ..

  ReplyDelete
 3. എന്തായാലും മാന്ദ്യം മൂലം പണീ പോയി നാട്ടില്‍ പോകുന്നതിനു മുന്നെ സ്പെയിന്‍ മുഴുവന്‍ കാണാം എന്നു കരുതി തുടങ്ങിയ യാത്രയാണു ,

  ഇനിയും ജീവിതയാത്ര തുടരുക, പിന്നെ അവിടത്തെ സോഷ്യല്‍ സെക്യൂരിറ്റി സിസ്റ്റത്തെ കുറിച്ച് ഇനിയും പറയുക.

  നമ്മുടെ നാട് ഈ കാര്യത്തില്‍ വളരെ പിറകിലാ..

  ReplyDelete
 4. എന്തായാലും മാന്ദ്യം മൂലം പണീ പോയി നാട്ടില്‍ പോകുന്നതിനു മുന്നെ സ്പെയിന്‍ മുഴുവന്‍ കാണാം എന്നു കരുതി തുടങ്ങിയ യാത്രയാണു ,

  ഇനിയും ജീവിതയാത്ര തുടരുക, പിന്നെ അവിടത്തെ സോഷ്യല്‍ സെക്യൂരിറ്റി സിസ്റ്റത്തെ കുറിച്ച് ഇനിയും പറയുക.

  നമ്മുടെ നാട് ഈ കാര്യത്തില്‍ വളരെ പിറകിലാ..

  ReplyDelete
 5. സജിയുടെ ഇന്റര്‍വ്യൂ ആസ്വസിച്ചു. പക്ഷെ അത് വളരെ പെട്ടെന്ന് തീര്‍ന്നുപോയതുപോലെ. കുറേക്കൂടെ ചോദ്യങ്ങള്‍ ആവാമായിരുന്നു. ചോദിച്ച കാര്യങ്ങള്‍ക്കൊക്കെ സജി വാ തോരാതെ പറഞ്ഞ സ്ഥിതിക്ക് ഒന്നൂടെ ഇന്റര്‍വ്യൂ നടത്തി അതും കൂടെ ചേര്‍ത്ത് വലുതാക്കി ഇടാമായിരുന്നു എന്ന ഒരു അഭിപ്രായം ഉണ്ട്.

  ReplyDelete
 6. കൂടെയുള്ള ഇൻഡ്യാക്കാരെയും പ്രത്യേകിച്ച് മലയാളികളുണ്ടെങ്കിൽ അവരെപറ്റിയുമൊക്കെ പറയാമായിരുന്നു.

  സ്പെയിനിൽ നിന്നും ബ്ലോഗ് ചെയ്യുന്ന മലയാളി സജി മാത്രമാണെന്നു തോന്നുന്നു.

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts