ഈ കുറുപ്പ് ഒരു സംഭവമാ.അദ്ദേഹത്തിന്റെ പ്രൊഫൈലില്‍ ഇങ്ങനെ കാണാം..
"ഇരുപത്തിഒന്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു തണുത്ത വെളുപ്പാന്‍ കാലത്തു ജനനം"
ഇത് ബ്ലോഗ് തുടങ്ങിയപ്പോള്‍ ചേര്‍ത്തതാ, ഇനി വര്‍ഷങ്ങള്‍ കഴിഞ്ഞാലും ഇങ്ങനെ തന്നെ കാണും.എന്നും ഇരുപത്തി ഒമ്പത് വയസ്സ്.മധുര പതിനേഴ് എന്നൊക്കെ കേട്ടിട്ടില്ലേ, അമ്മാതിരി തന്നെ, മധുര ഇരുപത്തി ഒമ്പത്.ഇദ്ദേഹത്തിന്റെ ബ്ലോഗാണ് കണക്ക് പുസ്തകം..
"പ്രശസ്ത ലാറ്റിന്‍ അമേരിക്കന്‍ അഫ്ഗാനിസ്ഥാന് എഴുത്തുകാരനായ ഉബുണ്ടു കിബുടു അബുന്ടുവിന്റെ രചന ശൈലിയോട് ഏകദേശം അടുത്ത് നില്ക്കുന്ന ശൈലി ആണ് ഇദ്ദേഹത്തിന്റെ. "
ഇത് ഞാന്‍ പറഞ്ഞതല്ല, 'മൂന്നാം ക്ലാസ്സിലെ ചോറ്റു പാത്രം - എന്റെ ഇഷ്ട ബ്ലോഗ്' എന്ന അദ്ദേഹത്തിന്റെ പോസ്റ്റില്‍, ഒരു രാജീവ് കണ്ട് പിടിച്ചതാണ്!!!
അതേ പോസ്റ്റില്‍ ആ ആരാധകന് ഇദ്ദേഹത്തെ വീണ്ടും പ്രകീര്‍ത്തിക്കുന്നു..
"മനുഷ്യന്റെ അന്തരാത്മാവില്‍ നിന്നും ഉയരുന്ന ആത്മ ചോദനകളുടെ അമൂര്‍ത്ത രൂപത്തിന്റെ പ്രതിഫലനങ്ങള്‍ ഭൂഖണ്ഡാനന്തര ബാലിസ്ടിക് മിസയിലിന്റെ ചില മിന്നലാട്ടങ്ങള്‍ ഇദ്ദേഹത്തിന്റെ രചനകളില്‍ നിറഞ്ഞു നില്ക്കുന്നു"
(ഉവ്വ, എനിക്കും തോന്നിയിട്ടുണ്ട്!!)
തുടരന് കഥകള്‍ ഏമാന്റെ വീക്ക്നെസ്സാ, അദ്ദേഹത്തിന്റെ രചനകള്‍ നോക്കു..
പച്ച പാവാട, മഞ്ഞ ബ്ലൌസ്, നീല സാരി..
(മാന്യമായ ഡ്ര
സ്സുകള്‍ എല്ലാം പറഞ്ഞതിനാല്‍ ഇവിടെ വച്ച് നിര്‍ത്തിയാല്‍ കൊള്ളാം, ഇല്ലേ കൊള്ളും!!)
എങ്കില്‍ തന്നെയും കഥകളിലെ മര്‍മ്മവും, നര്‍മ്മവും കുറുപ്പിന്റെ കഥകളെ വ്യത്യസ്തമാക്കുന്നു.ഇടക്കിടക്
"കൂട്ടുകാര്‍ക്കൊക്കെ കുറച്ചു കൂടി ബഹുമാനം കൂടി, കുപ്പികള്‍ ഞാന്‍ ഷെയര്‍ ഇടാതെ തന്നെ പൊട്ടി."
ഈ ഒരു വരി മതി കുറുപ്പിന്റെ സ്വഭാവം മനസിലാക്കാന്‍(ഹേയ്, കള്ള് കുടിയല്ല, ഹ്യൂമര്‍ സെന്‍സാ ഉദ്ദേശിച്ചത്).
ആദ്യമായി വിമാനത്തില്‍ പോകുന്ന ടെന്‍ഷനും സരസമായി വിവരിച്ചിരിക്കുന്നു..
"ആദ്യമായാണു ഫ്ലൈറ്റില്‍ കാല് കുത്താന്‍ പോകുന്നെ, ഈ പണ്ടാരം മുകളില്‍ കൂടി പോകുന്നത് അല്ലാതെ എനിക്കിതിന്റെ അകത്തുള്ള കാര്യം ഒന്നും അറിയില്ല, രണ്ടാമത് ഇതു ഏഴു കടലും കടന്നൊക്കെ ആണ് പോകുന്നെ എന്ന് കേട്ട് ഞാന്‍ ശരിക്കും ഞെട്ടി. കടലില്‍ വീണാല്‍ സ്രാവ് തിന്നും, അല്ലാതെ വല്ല കാട്ടിലും വീണാല്‍ നരഭോജികള്‍ കാലാപ്പാനി സ്റ്റൈലില്‍ പീഡിപ്പിക്കും, അല്ലെങ്കില്‍ താഴേക്ക് പോരുന്ന കൂട്ടത്തില്‍ ഒരു എയര്‍ ഹോസ്റ്റസ് ചേച്ചിയെ കൂടെ ദൈവം കൂട്ടിനു തരണം, ഹോ ഓര്‍ക്കാന്‍ കൂടി വയ്യ."
(കണ്ടില്ലേ, എത്ര നല്ല ചിന്ത.വിമാനം തകര്‍ന്നാലും, താഴെ വീണാലും, ഒരു എയര്‍ ഹോസ്റ്റസ് ചേച്ചിയെ കൂടെ സംരക്ഷിക്കാനുള്ള ആ നല്ല മനസ്സ്, ആര്‍ക്കാണ് കണ്ടില്ലെന്ന് നടിക്കാനാകുക??)
വിമാനത്തിനുള്ളില്‍ ഞെട്ടിയിരുന്ന അദ്ദേഹത്തിനു സഹയാത്രികയെ കണ്ടില്ലെന്ന് നടിക്കാനായില്ല..
ഇതാ ആ വരികള്‍ കുറുപ്പിന്റെ ആഖ്യാനത്തില്‍..
കണ്ണും തള്ളി കണ്ണുനീരുമായി ഉള്ള എന്റെ ഇരിപ്പ് കണ്ടു എന്റെ സഹയാത്രിക ബുക്കില്‍ നിന്നും മുഖം ഉയര്‍ത്തി എന്നെ നോക്കി. ഞാന്‍ ഒരു വളിച്ച ചിരി ചിരിച്ചു പറഞ്ഞു "സ്പീഡ് കുറവാ അല്ലിയോ"
ഈ വരികളില്‍ ഒരു കാര്യം ഉറപ്പാ, ഈ നായകന് സ്പീഡ് ഒട്ടും കുറവല്ല!!
പക്ഷേ ആളൊരു ഭക്തനാ..
ആപത് ഘട്ടത്തില്‍ ഈശ്വര വിശ്വാസത്തിനു ഒരു കുറവും ഇല്ല..
എയര്‍പോര്‍ട്ടില്‍ അപകടം മണത്തപ്പോള്‍ അദ്ദേഹമത് തെളിയിക്കുകയും ചെയ്തു..
ഈ വരികള്‍ നോക്കു..
പ്രീതികുളങ്ങര അമ്മയെ വിളിച്ചു, മാരാരിക്കുളം മഹാദേവനെ വിളിച്ചു, വലിയ കലവൂര്‍ കൃഷ്ണനെ വിളിച്ചു, പുതുക്കുളങ്ങര ഹനുമാന് സ്വാമിയേ വിളിച്ചു, കലവൂര്‍ മുരുകന് സ്വാമിയേ വിളിച്ചു, കോര്‍ത്ത്ശേരില്‍ അമ്മയെ വിളിച്ചു, വഴിപാടുകള്‍ പെട്ടന്ന് നേര്‍ന്നു, ഇവിടെ നിന്ന് രക്ഷപെട്ടു വന്നാലെ ഇതെല്ലം നടത്തൂ എന്ന് ഡിമാണ്ടും വച്ചു.
ആഹാ, എത്ര നല്ല മനസ്സ്!!
എന്ത് തന്നെയായാലും, നര്‍മം ഇഷ്ടപ്പെടുന്ന എല്ലാവര്ക്കും വായിച്ച് രസിക്കാന്‍ ഉതകുന്ന ഒരു നല്ല ബ്ലോഗാണ് ഈ കണക്ക് പുസ്തകം.കഥകള്‍ നിറഞ്ഞ കണക്ക് പുസ്തകം ഉടനെ ഒരു പുസ്തകമാവും എന്ന പ്രതീക്ഷയില്‍, കുറുപ്പിനു ബൂലോകത്ത് ഒരു നല്ല ഭാവി നേര്‍ന്ന് കൊണ്ട്,ആ ബ്ലോഗിന്റെ ഐശ്വര്യമായ പ്രീതികുളങ്ങര അമ്മയെ നമിക്കുന്നു.
അരുണ്‍ കായംകുളം
പറയാനാണെങ്കില്‍...ഒരു മുന്‍ പോസ്റ്റില്‍ കുറുപ്പിന് കൊടുത്ത കമണ്റ്റ് ഇവിടെ ഒന്നുടെ എടുത്തു കമന്റുന്നു...
ReplyDeleteപോസ്റ്റ് കൊണ്ട് ചിന്ത അഗ്രിഗേറ്റര്‍ നിറയ്ക്കാന്‍ കൊട്ടേഷന്‍ കൊടുത്തു കൂലിയ്ക്ക് ആളെ ഇറക്കിയവന് കുറുപ്പ്!
ബ്ലോഗ്ഗര്‍ പാസ്സ്വേര്‍ഡ് ചോദിച്ചപ്പോ മറന്നു പോയെന്ന് കളവു പറഞ്ഞവന് കുറുപ്പ്!
വാര്‍ഷികപോസ്റ്റ് ഇട്ടു തളര്‍ന്നു ഇരുന്ന അരുണ്‍ കായംകുളത്തിന്റെ നെഞ്ചില്‍ കമന്റ് എന്ന 'S' കത്തി കുത്തി ഇറക്കി അനോണി കൂട്ടത്തിലേക്ക് ചാടി രക്ഷപെട്ടവാന് കുറുപ്പ്!
ഇനിയും മറ്റെന്തോക്കെയുണ്ട് കുറുപ്പിനെ പറ്റി പുതിയ കഥകള്‍...ബൂലോകത്ത്...?
കുറുപ്പിനെ തോല്പിക്കാന് ആവില്ല കുമാരാ ..
മടങ്ങി പോ...മോനെ ദിനേശാ...
കള്ളെന്ന് കരുതി കഷായം കുടിച്ചവന് കുറുപ്പ്!!
ReplyDeleteകഞ്ചാവെന്ന് കരുതി ഇലാസ്റ്റിക്ക് വലിച്ചവന്‍ കുറുപ്പ്!!
വീരകഥകള്‍ ഒരുപാട്...
ഇപ്പോ കിട്ടിയ വാര്‍ത്ത:
നവംബര്‍ 13 കുറുപ്പിന്റെ ബ്ലോഗിന്റെ ജന്മദിനമാണ്.
തകര്‍ത്തു അരുണ്‍..! തകര്‍ത്തു. കുറുപ്പിപ്പോള് നിലത്തൊന്നും ആയിരിക്കില്ലല്ലോ... ഹഹഹ.
ReplyDeleteകുറുപ്പിന്റേത് നാച്വറല്‍ കോമഡിയാണ്. കുറച്ച് കൂടി ക്ഷമ എഴുത്തില്‍ കാട്ടിയിരുന്നെങ്കില്‍ നമ്മളൊക്കെ പണി മതിയാക്കേണ്ടി വന്നേനെ. നല്ലതൊക്കെ കുറുപ്പിന്റെ കൈയ്യില്‍ നിന്നും വരാനിരിക്കുന്നതേയുള്ളു.
ആശംസകള്‍...! സഹബ്ലോഗര്മാരെ നിര്‍ലോഭം പ്രോത്സാഹിപ്പിക്കുന്ന അരുണിനും, ബ്ലോഗ് വാര്‍ഷികം ആഘോഷിക്കുന്ന കുരിപ്പിനും.. സ്പെല്ലിങ് മിസ്റ്റേക്കുണ്ടോ. ഏയ് ഇല്ല.
ബ്ലോഗിൽ ഒന്നാം വാർഷികം ആഘോഷിക്കുന്ന കുറുപ്പിനു എല്ലാവിധ ആശംസകളും നേരുന്നു.
ReplyDeleteഅരുണ്‍ ചേട്ടാ, ഈ ബ്ലോഗ് ചൂണ്ടി കാട്ടിയതിനു നന്ദി.നാല് കഥ വായിച്ചു, കൊള്ളാം.ചിരിക്കാനുണ്ട്
ReplyDeleteകറക്റ്റ്. നര്‍മം നല്ല രീതിയില്‍ എഴുതാന്‍ മിടുകനാ കുറുപ്പ്. (...പക്ഷെ എന്റെ അത്രയ്ക് വരൂലാ...കൊഴപ്പം ഇല്ല, ട്രെയിനിംഗ് കൊടുക്കാന്‍ ഞാന്‍ റെഡി ..)
ReplyDeleteഞാന്‍ ഓടണോ ....ഓടിയേക്കാം...അല്ലെ...
He is a good writer
ReplyDeleteHappy birth day to his blog
കുറുപ്പേട്ടന് ഒരു സംഭവം തന്നെയാണേ...
ReplyDelete:)
ഇത് നമുക്ക് വേണ്ടപ്പെട്ട നമ്മുടെ കള്ളക്കുറുപ്പ് അല്ലേ.. ലവന് പണ്ടേ പുലിയാ..പുള്ളിയുള്ള പുലി.. ! :)
ReplyDeleteകുറുപ്പ് എന്റെയും ഫേവറൈറ്റാ.
ReplyDeleteആശംസകള്‍
പ്രിയപ്പെട്ട അരുണ്‍,
ReplyDeleteനന്ദി പറഞ്ഞാല്‍ കൂടി പോവും, അത് കൊണ്ട് പറയുന്നില്ലാ കാരണം അത് മനസ്സില്‍ ഉണ്ട്. ഓരോ എഴുത്തുകാരനെയും (എന്റെ കാര്യം വിട്ടേര്) ഇങ്ങനെ പ്രോത്സാഹിപ്പിക്കുന്ന അരുണിന്റെ ഈ സംരംഭം അഭിനന്ദനാര്‍ഹം തന്നെ എന്ന് പറയണം. കൂടുതല്‍ എഴുതുവാനും വായനക്കാരിലേക്ക് ഇറങ്ങി ചെല്ലാനും എന്നെ പോലുള്ള കുരുപ്പുകള്‍ക്ക് ശക്തി താങ്കളെ പോലുള്ള എഴുത്തുകാരുടെ ശക്തമായ ഈ പിന്താങ്ങ് തന്നെ എന്ന് എടുത്തു പറയണം. ഒരു പാട് ബ്ലോഗുകള്‍ വായിച്ചു വന്ന വ്യക്തി എന്ന നിലയില്‍ ബ്ലോഗ് തുടങ്ങാനും എഴുതാനും ആദ്യം പേടി തോന്നിയിരുന്നു, എങ്കിലും രണ്ടും കല്പ്പിച്ചു മുന്നോട്ടു പോയപ്പോള്‍ ബൂലോകം സുഹൃത്തുക്കള്‍ തന്ന ഈ സപ്പോര്‍ട്ട് ഒരിക്കലും മറക്കാന്‍ എനിക്കാവില്ല. എന്നെ കൊണ്ട് ആവും വിധം ആര്‍ക്കും യാതൊരു വേദനയും നല്‍കാതെ എന്റെ ജീവിതത്തില്‍ ഞാന്‍ അനുഭവിച്ച കാര്യങ്ങള്‍ നിങ്ങളുമായി പങ്കു വച്ച് നിങ്ങളില്‍ ഒരാളായി മാറാന്‍ സാധിച്ചതില്‍ ഞാന്‍ ദൈവത്തിനു നന്ദി പറയുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും വിഷമമേറിയ പ്രതിസന്ധിയില്‍ ആണ് ഞാന്‍ ബ്ലോഗ് തുടങ്ങുന്നതും കുറച്ചു പേര്‍ക്കെങ്കിലും ഇഷ്ടമാവുന്നതും. ആ വിഷമം മറക്കാനും ഒരു പാട് സുഹൃത്തുക്കളെ അതും പരസ്പരം കാണാത്തവരെ തന്നു എന്നെ അനുഗ്രഹിച്ച ദൈവമേ നിനക്ക് നൂറു നൂറു നന്ദി. ഇനിയും ഇതുപോലെ ഒരു പാട് പേരെ അരുണിന് ബൂലോകര്‍ക്കായി പരിചയപെടുത്താന്‍ കഴിയട്ടെ ഒപ്പം നമ്മുടെ സൌഹ്രദത്തിന്റെ ഈ പച്ചപ്പ് എന്നും നിലനില്ക്കട്ടെ. അരുണ്‍ എനിക്ക് തന്ന വിലപെട്ട സമ്മാനമായി ഞാന്‍ ഇതിനെ നെഞ്ചോട് ചേര്‍ക്കുന്നു. കൂടാതെ നമ്മുടെ ബൂലോകത്തിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല, ഇങ്ങനെ ഒരു പ്ലാറ്റ്ഫോം ഒരുക്കിതരുന്ന അതിന്റെ അണിയറ ശില്‍പ്പികള്‍ക്ക് എന്റെ വിനീതമായ കൂപ്പു കൈ. തുടര്‍ന്നും പ്രോത്സാഹിപ്പിക്കുക. എല്ലാ പ്രിയ ബൂലോകം സുഹൃത്തുക്കള്‍ക്കും എന്റെ നന്ദി . പ്രീതികുളങ്ങര അമ്മ നമ്മളെ എല്ലാം അനുഗ്രഹിക്കട്ടെ.
സസ്നേഹം രാജീവ് കുറുപ്പ്
(കൂടിപോയോ ഇല്ലല്ലോ, സഹിച്ചോ സഹിച്ചോ)
:))
ReplyDeleteDear Kurup, All the best
ReplyDeleteഅപ്പോ കുറുപ്പേ ചിയേർസ് !!!
ReplyDeleteഅരുണ്‍ കായംകുളം, കുറുപ്പിനെക്കുറിച്ച് പറഞ്ഞതിന് നന്ദി. വായിച്ചു. ആള് ഒരു പുലി തന്നെ കേട്ടാ.
ReplyDeletekollam... karyam arokke enthokke paranjalum kuruppu aloru puli thanne anu...
ReplyDeleteadutha thudaran. chuvappu ----- nu vendi kathirikkunnu.
aashamsakal
കുറുപ്പിനു എല്ലാവിധ ആശംസകളും നേരുന്നു.കുറുപ്പിന്റെ എല്ലാ പോസ്റ്റുകളും വായിക്കാറുണ്ട്.
ReplyDeleteഅല്ലാ...ആരാ ഈ കുറുപ്പ്?!!
ReplyDeleteനമ്മുടെ കുപ്പികുറുപ്പാണോ..?!! :-)
കണ്ണനുണ്ണീ..അത് കലക്കി ചിരിച്ച് ഒരു പരുവമായി
:-))))
ഒന്നാം വാര്‍ഷികാഘോഷ വേളയില്‍
ReplyDeleteഎല്ലാ വിധ ആശംസകളും