സേവ് മുല്ലപ്പെരിയാര്‍ - 1

പ്രിയ വായനക്കാരെ,
നമ്മുടെ ബൂലോകം ഇന്ന് മുതല്‍
സോള്‍വ് മുല്ലപ്പെരിയാര്‍ ഇഷ്യൂ
സേവ് കേരള ......................
എന്ന ഇ പ്രചരണം തുടങ്ങുകയാണ്. എല്ലാവരുടെയും സഹകരണം കാംക്ഷിച്ചു കൊള്ളുന്നു .ആദ്യമായി മുല്ലപ്പെരിയാര്‍ ഡാമിന്റെ അവസ്ഥ എന്താണെന്ന് എല്ലാ വായനക്കാരും മനസ്സിലാക്കണം. നമ്മുടെ ബൂലോകത്തിന്റെ ഒരു അഭ്യുദയകാംക്ഷി ആയ ശ്രീ ഫൈസല്‍ മുഹമ്മദ്‌ എടുത്ത ചില ചിത്രങ്ങള്‍ ആണ് ഇവിടെ കാണിക്കുന്നത്. അദ്ദേഹത്തിന്റെ മുല്ലപ്പെരിയാര്‍ ( പാച്ചു എന്ന് ബ്ലോഗര്‍ നാമം.) എന്ന ബ്ലോഗില്‍ രണ്ടു കൊല്ലം മുന്‍പ് പ്രസിദ്ധീകരിച്ചവയാണ് ഇവ. ഈ പ്രചാരണത്തില്‍ ശ്രീ ഫൈസല്‍ ഞങ്ങളോടൊത്തു സജീവമായി പങ്കാളിത്തം വഹിക്കുന്നുണ്ട്. ശ്രീ ഫൈസല്‍ ഒരു ഫോട്ടോ ജേര്‍ണലിസ്റ്റ് ആണ് . ഇടുക്കി ബ്യൂറോ യില്‍ ഒരു പ്രമുഖ പത്രത്തിനു വേണ്ടി ജോലി ചെയ്തിരുന്നപ്പോള്‍ അദ്ദേഹം എടുത്ത ചിത്രങ്ങള്‍ ആണ് ഇവ. ഈ ചിത്രങ്ങളിലൂടെ ഡാമിന്റെ ദയനീയ അവസ്ഥ കാണാം. ഒട്ടു മിക്ക മാധ്യമങ്ങളുടെ കയ്യിലും ഇത്തരം ചിത്രങ്ങള്‍ ഉണ്ടെങ്കിലും അവര്‍ അത് പ്രസിദ്ധീകരിക്കുന്നില്ല. രൂക്ഷമായ ഒരു ദുരന്തം സംഭവിക്കുന്നതിന് മുന്‍പ് നമുക്ക് ഒത്തൊരുമിച്ചു എന്തെങ്കിലും ചെയ്യാം.

ഇതിലെ പ്രതിപാദ്യ വിഷയങ്ങള്‍ ഇംഗ്ലീഷ്, തമിഴ് ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യുന്ന പരിപാടികള്‍ പുരോഗമിക്കുന്നു. ഈ പ്രചാരണത്തില്‍ ഓരോ വായനക്കാരുടെയും സജീവമായി പങ്കെടുക്കണം എന്നപേക്ഷിക്കുന്നു.


ഇങ്ങനെ ഒരു യാത്ര തുടങ്ങിയതിന്റെ ഉദ്ദേശ്യം തന്നെ കാഴ്ച്ചകളൊന്നു ലോകരെ കാണിക്കുകയെന്നുള്ളതാണ്, ഡാമിനൊരു കുഴപ്പവുമില്ല എന്നു പറയുന്നവര്‍ പൊട്ടലുകളെക്കുറിച്ച് എന്തു പറയുന്നു ?,

( മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 115 അടിയിലേയ്ക്ക് താഴ്ന്നപ്പോള്‍)

ഡാമിലെ ജലനിരപ്പ് 115 അടിയില്‍ താഴ്ന്നാല്‍ മാത്രം ദൃശ്യമാകുന്ന പൊട്ടലുകള്‍ പകര്‍ത്താന്‍ അവര്‍ അനുവദിക്കില്ല എന്നുള്ളതാണ് വാസ്തവം, ഒരിക്കല്‍ ഇതു പകര്‍ത്താന്‍ കേരള സര്‍ക്കാര്‍ നേവിയെ വിളിച്ചു, ക്യാമറയും കുന്തവും കൊടച്ചക്രവുമായി നേവിയെന്ന കേന്ദ്ര സേനാ വിഭാഗത്തിലെ വിദഗ്ധര്‍, തേക്കടി ബോട്ട് ലാന്റിംഗില്‍ നിന്നു യാത്രതിരിച്ചു അണക്കെട്ടിലെ റിസര്‍വോയറില്‍ ഇറങ്ങും മുമ്പ്, ‘Call from the Top’, കേന്ദ്രത്തില്‍ നിന്നു വിളി, തിരിച്ചു പോന്നോളാന്‍. പൊട്ടിപ്പൊളിഞ്ഞ ഭിത്തിയാണ്, 5 ജില്ലകളിലെ ജനങ്ങളെ സംരക്ഷിക്കുന്നത്!,

( അണ്‍ക്കെട്ടിലെ വിള്ളലുകളിലൂടെ ജലം ഡാമിന്റെ ഭിത്തിക്കുള്ളിലേയ്ക്കു കയറുന്നു)( കാലപ്പഴക്കത്താല്‍ അണക്കെട്ടിന്റെ ജലസമ്പര്‍ക്കമുള്ള ഭാഗത്തെ പ്ലാസ്റ്റര്‍ അടര്‍ന്ന് കല്‍ക്കെട്ടുകള്‍ ദൃശ്യമായ നിലയില്‍)


അണക്കെട്ടിന്റെ കല്‍കെട്ടുകള്‍ക്കിടയില്‍ കണ്ടൊരു വിടവ്

( അണക്കെട്ടിന്റെ പ്ലാസ്റ്ററുകള്‍ അടര്‍ന്ന നിലയില്‍)

മുല്ലപ്പെരിയാര്‍ അണക്കെട്ടു തകര്‍ന്നാലും ഇടുക്കി തകരില്ലെന്നും എല്ലാം അവിടെ ചെന്ന് അടിഞ്ഞു നിന്നോളും എന്നാണ് തമിഴ്നാട് അധികൃതരുടെ വാദം , നല്ല വാദം തന്നെ !, എന്നു വെച്ചാല്‍ ഇവയ്ക്കിടയില്‍ താമസിക്കുന്ന പതിനായിരക്കണക്കിനു മനുഷ്യര്‍ ചത്തു പൊന്തിക്കോട്ടേന്ന് !!,


വള്ളക്കടവിലേയും വണ്ടിപ്പെരിയാറിലേയും പീരുമേട്ടിലേയും തുടങ്ങി ഇടുക്കി വരേയുമുള്ള സര്‍വ്വരുടേയും സര്‍വ്വതും നശിച്ചോട്ടേന്ന് !!! ബെസ്റ്റ് കണ്ണാ ബെസ്റ്റ് !!

(ഇടുക്കി അണക്കെട്ടു നിറഞ്ഞു കവിഞ്ഞപ്പോള്‍)

ഇത്തവണ മുല്ലപ്പെരിയാറിലെ കോണ്ട്രിബ്യൂഷന്‍ ഇല്ലാതെ തന്നെ ഇടുക്കി അണക്കെട്ടു നിറഞ്ഞു തുറന്നു വിടേണ്ട അവസ്ഥയിലെത്തിയതായിരുന്നു, അപ്പോള്‍ അവിടുത്തെ മുഴുവന്‍ ജലവും എത്തിയാലത്തെ അവസ്ഥ എന്താകും ?, അണക്കെട്ട് പൊട്ടിവരുന്ന മഹാ പ്രവാഹത്തില്‍ ജലം മാത്രമല്ല ഉണ്ടാകുക, പെരിയാര്‍ റിസര്‍വു വനത്തിലെ കൂറ്റന്‍ മരങ്ങളും, പട്ടണങ്ങളിലെ കെട്ടിടങ്ങളടക്കമുള്ള മനുഷ്യനിര്‍മ്മിതകളെല്ലാം ഉണ്ടാകും, ഇതിനെയെല്ലാം പ്രതിരോധിക്കാനുള്ള കരുത്ത് ഇടുക്കി അണക്കെട്ടിലെ കനേഡിയന്‍ ടെക്നോളജിക്കുണ്ടാവുമോ ? ഇടുക്കി അണക്കെട്ടു തകര്‍ന്നാല്‍ എറണാംകുളം ഹൈക്കോര്‍ട്ടിന്റെ അഞ്ചാം നിലവരെ വെള്ളം ഉയരുമെന്നാണ് കണക്ക് !.


(എറണാംകുളത്തെ ഹൈക്കോര്‍ട്ട് കെട്ടിടം)

മാധ്യമങ്ങള്‍ ജനങ്ങളെ പേടിപ്പിക്കുന്നുവെന്നാണ് ആരോപണം, ഇതെല്ലാം അറിഞ്ഞാല്‍ മിണ്ടാതിരിക്കുന്നതെങ്ങിനെ, ഇനിയും ചില കാഴ്ച്ചകള്‍ കൂടിയുണ്ട്,
....................അപ്പോഴെങ്ങനാ മടുത്തോ.....?

സുഹൃത്തുക്കളെ, ഇനിയല്‍പ്പം ശബ്ദമുണ്ടാക്കാതെ നടക്കണെ, കാട്ടാനയേയും കാട്ടുപോത്തിനേയും മാത്രമല്ല ഇനി നമുക്ക് ഡാമിലെ തമിഴ്നാടു സുഹൃത്തുക്കളേയും സൂക്ഷിക്കണം, അവരറിയാതെ നമുക്കു ചില എക്സ്ക്ലൂസ്സീവ് ദൃശ്യങ്ങള്‍ കാണാം, റെഡ്യല്ലേ !

ഡാമിനു പിന്‍ വശമാണിത്, ഒരു ചെറിയ വാതില്‍ കണ്ടില്ലേ, ഡാമിന്റെ ഉള്‍വശത്തേയ്ക്കുള്ള വഴിയാണത്, ഗ്യാലറിയിലേയ്ക്ക്..


ഗ്യാലറിയിലേയ്ക്കുള്ള ഗെയിറ്റ്, മലയാളീസിന്റെ മുന്നില്‍ ഇതെപ്പോഴും അടഞ്ഞുതന്നെയിരിക്കും, അവരുടെ നിലപാടിന്റെ പ്രതീകമായി......


ഇതാണു ഗ്യാലറി, വലതു വശത്തെ ഭിത്തിയാണു ജലസംഭരണിയോടു ചേര്‍ന്നു നില്‍ക്കുന്നത്, അധികസമയം ഇതിനകത്തു നില്‍ക്കാന്‍ പറ്റില്ല, ഓക്സിജന്‍ കുറവായതിനാല്‍ ബോധക്ഷയം വരെ സംഭവിക്കാം.


ഇതു കണ്ടോ നല്ല സുന്ദരനൊരു വിള്ളല്‍, ഇത് എയര്‍ ഹോളും മറ്റുമൊന്നുമല്ല, അണക്കെട്ടിന്റെ രണ്ടു പാളികള്‍ ചേര്‍ത്തു വെച്ചിടത്ത്, കാലപ്പഴക്കത്താല്‍ രൂപപ്പെട്ട വിള്ളലാണ്, ഇതു കാണിച്ച് ഡാമിനു ബലക്ഷയമുണ്ടെന്നു പറഞ്ഞാല്‍, അതിക്രമിച്ചു കയറിയതിനു നമ്മളെ പിടിച്ചകത്തിടും എന്നല്ലാതെ ഒരു കാര്യവുമില്ല.


ഇത്തരം വിള്ളലുകളിലൂടെയും എയര്‍ ഹോളിലൂടേയും വരുന്ന ജലം ( സീപേജ് വാട്ടര്‍) അളക്കുന്നതിവിടേയാണ്, ആ കണക്കിന്റെ അടിസ്ഥാനത്തിലാണ് ഡാമിന്റെ ബലക്ഷയം കണക്കാക്കുന്നത്,
യഥാര്‍ത്ഥ അളവെന്താണെന്നു തമിഴ്നാട് അധികൃതര്‍ക്ക് അറിയുള്ളൂ, മലയാളീസിനെ അങ്ങോട്ടടുപ്പിക്കാത്തിടത്തോളം കാലം അവര്‍ തരുന്ന കണക്കു വിശ്വസിക്കാനെ തരമുള്ളൂ.ബെസുഗേ

ബെസുഗേ - ദി ബോണ്ടിംഗ്
poster-besuge


2009 ഡിസംബറില്‍ പുറത്തിറങ്ങാന്‍ പോകുന്ന ഒരു കന്നട മ്യൂസിക്കല്‍ ആല്‍ബമാണ്‌ 'ബെസുഗേ - ദി ബോണ്ടിംഗ്'.മലയാള ബ്ലോഗിംഗ് ചരിത്രത്തില്‍ ഈ കന്നട ആല്‍ബത്തിനെന്ത് പ്രസക്തി എന്നോരു സംശയമുണ്ടാവുക സ്വാഭാവികം.ആ സംശയത്തിനുള്ള മറുപടിയാണ്‌ ഈ ലേഖനം.

കഥ, കവിത, നര്‍മ്മം, എന്നിങ്ങനെയുള്ള വിവിധ മേഖലകള്‍ പോലെ സര്‍ഗാത്മകത ആവോളം വേണ്ട മേഖലയാണ്‌ സംഗീതവും.പക്ഷേ ബ്ലോഗിംഗില്‍ സംഗീതത്തെ ഉപയോഗപ്പെടുത്തുന്നവര്‍ വളരെ കുറവാണ്.അതിനാല്‍ തന്നെ അത്തരം ബ്ലോഗുകള്‍ അധികമായി ശ്രദ്ധിക്കപ്പെടാറുമില്ല.
ഈ ഒരു ബ്ലോഗ് നോക്കു..

ശ്രുതിലയം എന്ന ബ്ലോഗിന്‍റെ ഉടമയായ, റോഷിനിയുടെ ഗൈഡ്‌ലൈന്‍സില്‍ അരുണ്‍ എന്ന ബ്ലോഗര്‍ തുടങ്ങിയ ബ്ലോഗാണിത്.

2006 നവംബര്‍ 18നാണ്‌ അരുണ്‍ ഈ ബ്ലോഗ് ആരംഭിക്കുന്നത്.പിന്നീട് അദ്ദേഹത്തിന്‍റെ മ്യുസിക്കല്‍ ലൈഫില്‍ ഈ ബ്ലോഗൊരു വഴിത്തിരുവായി.ഇതിലൂടെ വളര്‍ന്ന സൌഹൃദങ്ങള്‍ ഇന്ന് ഒരു മ്യുസിക്കല്‍ ആല്‍ബത്തിലെത്തി നില്‍ക്കുന്നു.ആ ആല്‍ബമാണ്‌ ഈ ലേഖനത്തില്‍ ആദ്യം സൂചിപ്പിച്ചത്..
ബെസുഗേ - ദി ബോണ്ടിംഗ്

ഈ ആല്‍ബത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഈ സൈറ്റിലുണ്ട്..
ബെസുഗേ


മ്യൂസിക്ക് ഡയറക്ടര്‍ : കൃഷ്ണ പ്രസാദ്
ലിറിക്‌സ്സ്: സൂര്യ പ്രകാശ്
പാടിയത്: അരുണ്‍.ജി.എസ്സ്, സാം കലിംഗ
ഓര്‍ക്കസ്ട്രേഷന്‍: ശ്രീകുമാര്‍

Team

2009 ഡിസംബര്‍ 8നു റിലീസ് ചെയ്യുന്ന ഈ ആല്‍ബത്തില്‍ ആറ്‌ പാട്ടുകളാണുള്ളത്.ബാംഗ്ലൂരില്‍, ബി.അസ്.കെ സെക്കന്‍ഡ് സ്റ്റേജിലുള്ള ശ്രീവിദ്യാ ആഡിറ്റോറിയത്തില്‍ വച്ച് അന്നേ ദിവസം വൈകിട്ട് ആറ്‌ മുപ്പതിനാണ്‌ ആല്‍ബം റിലീസ് ചെയ്യുന്നത്.എല്ലാവരുടെയും സഹകരണവും, പ്രാര്‍ത്ഥനയും ഈ സംഘം പ്രതീക്ഷിക്കുന്നു.സംഗീതലോകത്ത് തങ്ങളുടെതായ വ്യക്തി മുദ്ര പതിപ്പിക്കാന്‍ ഈ സ്നേഹിതര്‍ക്കകട്ടെ എന്ന് ആശംസിക്കുന്നു.

ജീവന്റെ വിലലപ്പോഴുംഒരു വിലപ്പെട്ട ജീവന്‍ തങ്ങളുടെ മനോധൈര്യവും നിശ്ചയദാര്‍ഡ്യവും കൊണ്ട് ,നഷ്ട്ടപെടാതെ തിരിച്ചു പിടിക്കുന്നവരാണ് ആംബുലന്‍സ് ഡ്രൈവര്‍മാര്‍. അത്
കൊണ്ട് തന്നെ, ഒരര്‍ത്ഥത്തില്‍ ഡോക്ടറോളം തന്നെ ബഹുമാനം അര്‍ഹിക്കുന്നുഎന്നും പറയാം.
പ്രതിഫലം

ആഗ്രഹിക്കാതെ അഹോരാത്രം കര്‍മ്മ നിരതരാവുന്ന ആംബുലന്‍സ് ഡ്രെവര്‍മാരോടും
,സന്നദ്ധ സംഘടനകളോടും, ആതുരാലയങ്ങളോടും തികഞ്ഞ ബഹുമാനം മാത്രമേ
മനസ്സിലുള്ളൂ.
പക്ഷെ നഷ്ട്ടപെടാന്‍ തുടങ്ങുന്ന ഒരു ജീവനെ വെച്ച് വിലപേശുന്ന ഹീനമായ ബിസ്സിനസ്സിലെ പ്രധാന കണ്ണികളായി ചിലയിടങ്ങളില്‍ആംബുലന്‍സ് ഡ്രൈവര്‍മാര്‍ മാറുമ്പോള്‍ പകച്ചു നില്‍ക്കാനെകഴിയുന്നുള്ളൂ.കാശിനു വേണ്ടി മനുഷ്യന്‍ എന്തോക്കെ ചെയ്യുന്നു എന്നോര്‍ത്ത്.

കുറച്ചു നാള്‍ മുന്‍പ് ഇവിടെ ബാങ്ങ്ലൂരില്‍ നടന്ന ഒരു സംഭവം ഇവിടെ ഒന്ന് സൂചിപ്പിക്കുന്നു.ഒരു മലയാളി സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ബൈക്ക് അപകടത്തില്‍ പരിക്ക് പറ്റി ബന്ഗ്ലൂരിലുള്ള ഒരു നഴ്സിംഗ് ഹോമില്‍ അടിയന്തിരമായിപ്രവേശിപ്പിക്കപ്പെട്ടു. നില അതീവ ഗുരുതരമായതിനാല്‍ അവിടുത്തെ

സൌകര്യങ്ങള്‍ അപര്യാപ്തം എന്ന് മനസ്സിലാക്കിയ ഡോക്ടര്‍മാര് അയാളെവോക്കാര്‍ഡ് ആശുപത്രിയിലേക്ക് എത്രയും വേഗം എത്തിക്കുവാനായി റഫര്‍ചെയ്തു.അപകടാവസ്ഥയിലുള്ള വ്യക്തിയെയും ഭാര്യയെയും , ഭാര്യ പിതാവിനെയുംകയറ്റിആംബുലന്‍സ് എത്രയും പെട്ടെന്ന് 'വോക്കാര്‍ഡ്' ലക്ഷ്യമാക്കി കുതിച്ചു."വോക്കാര്‍ഡ് ഇല്‍ കൊണ്ട് പോയാല്‍ രക്ഷപെടുന്ന കാര്യം സംശയമാണ്.അവിടെഞാന്‍ കഴിഞ്ഞ ദിവസം ഇത് പോലെ തന്നെ കൊണ്ടാക്കിയ ആള്‍ മരിച്ചുപോവുകയാണ്ചെയ്തത്. അവിടുത്തെ എമര്‍ജന്‍സി വിഭാഗം അത്ര മെച്ചമല്ല. നമുക്ക്'xxxxxx'ഹോസ്പിറ്റലിലെക്ക് കൊണ്ട് പോയാലോ. ഇനി എന്തെങ്കിലും ചെയ്യാന്‍ കഴിയുമെങ്കില്‍ അവര്‍ക്കേ കഴിയു...നിങ്ങളുടെ വിഷമം കണ്ടു പറയുന്നതാണ്"
ആകെ തകര്‍ന്നു എന്ത് ചെയ്യണം എന്നറിയാതെ ഇരിക്കുന്ന ഭാര്യാപിതാവിനോട്ആംബുലന്‍സ് ഡ്രൈവറിന്റെ ഉപദേശം. മരുമകന്റെ ജീവന്‍ എപ്പോ വേണമെങ്കിലും നഷ്ടപെടാം എന്ന അവസ്ഥയില്‍ ഇരിക്കെ ആലോചിക്കുവാന്‍ നിമിഷങ്ങള്‍ പോലുംകയ്യിലില്ലാത്ത ആ സാധുവിന്‌ ആംബുലന്‍സ് ഡ്രൈവര്‍ പറയുന്നത് കേള്‍ക്കുകയല്ലാതെ എന്ത് ചെയ്യാന്‍.

വണ്ടി അടുത്ത ജംഗ്ഷനില്‍ നിന്നും തിരിഞ്ഞു നേരെ 'xxxxx'
ഹോസ്പിറ്റലിലെക്ക്.ഡ്രൈവര്‍ വിളിച്ചു പറഞ്ഞു അവിടെ എമര്‍ജന്‍സി ശരിയാക്കി
വെക്കുന്നു. എത്തി അധികം താമസിയാതെ രോഗി വെന്റിലേറ്ററിലേക്ക് പ്രവേശിപ്പിക്കപ്പെട്ടു.
രണ്ടുദിവസത്തെ ചിലവും, ശസ്ത്രക്രിയകളും എല്ലാമായി അര ലക്ഷത്തില്‍ ഏറെ രൂപ ചിലവാക്കിയെന്കിലും രണ്ടു ദിവസത്തോളം പ്രാര്‍ഥനയോടെ കാത്തിരുന്നിട്ടും ഫലംഉണ്ടായില്ല. ആ ചെറുപ്പക്കാരന്‍ ഉറ്റവരെയും ഉടയവരെയും വിട്ടു യാത്രയായി.

തങ്ങള്‍ക്കീ ഗതി വരുത്തിയ ദൈവത്തോട് തീരാത്ത പരാതിയും തോരാത്ത കണ്ണീരുമായിആ വിധവ ബാക്കിയുള്ള തന്റെ ഇരുണ്ട ജീവിതത്തിലേക്ക് മടങ്ങി

പക്ഷെ ,

ശരിക്കും അവരുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ചത് വിധിയായിരുന്നോ ?'വോക്കാര്‍ഡ് ' ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഹോസ്പിറ്റലുകളില്‍ഒന്നാണ്. അപകടത്തില്‍ പെട്ട് ഗുരുതരാവസ്ഥയിലുള്ള ഒരു
രോഗിക്ക് ഏറ്റവും കൂടുതല്‍ പ്രതീക്ഷയര്‍പ്പിക്കാവുന്ന ബാന്ഗ്ലൂരിലെ ഹോസ്പിറ്റലുകളില്‍ഒന്ന്. അവിടെ സമയത്ത് എത്തിച്ചിരുന്നു എങ്കില്‍ ആ ജീവന്‍ നഷ്ട്ടപെടില്ലായിരുന്നു. സമയത്ത് വോക്കാര്‍ഡ് ഇല്‍ എത്തിക്കുന്നതിന് പകരംബന്ധുക്കളെ ക്യാന്‍വാസ്‌ ചെയ്തു ചികിത്സാ സൌകര്യങ്ങളോ ആവശ്യത്തിനു വിദഗ്ദ ഡോക്ടര്‍മാരോ ഒന്നും ഇല്ലാത്ത 'xxxxxx' ആശുപത്രിയില്‍ എത്തിച്ചതിനുആംബുലന്‍സ് ഡ്രൈവറിനു കിട്ടിയ പ്രതിഫലം രണ്ടായിരം രൂപ. ആംബുലന്‍സ് ഡ്രെവര്‍മാരുമായി കരാറുണ്ടാക്കുകയും അത് വഴി ഹോസ്പിറ്റലിന ബിസിനെസ്സ്‌ഉണ്ടാക്കുകയും ചെയ്യുന്ന മാനേജര്‍ക്ക് ബില്‍ തുകയുടെ പതിനഞ്ചു ശതമാനംകമ്മിഷന്‍. അങ്ങനെ ആ ജീവന്റെ വിലയില്‍ നിന്നും എല്ലാവരും തങ്ങളുടെ വിഹിതംവീതിച്ചെടുത്തു.

ബന്ഗ്ലൂരില്‍ ഇത് പോലെ ചെറുകിട ഹോസ്പിറ്റല്‍ ബിസ്സിനസ്സ്‌ കേന്ദ്രങ്ങള്‍ഒരുപാടുണ്ട്. മറ്റു നഗരങ്ങളിലെ സ്ഥിതിയും വ്യത്യസ്തമാവില്ല എന്ന് തോനുന്നു.

മണിപ്പാലിലെക്കും , ജയദേവയിലെക്കും, വിക്ടോറിയയിലേക്കും ,വോക്കാര്‍ഡ്ഇലെക്കും , നിമ്ഹാന്സിലെക്കും ഒക്കെ റഫര്‍ ചെയ്യുന്ന കേസുകള്‍ ആംബുലന്‍സ്

ഡ്രൈവര്‍മാര്‍ വഴി കാന്‍വാസ്‌ ചെയ്തു അവര്‍ രോഗിയെ 'തട്ടിയെടുക്കുന്നു'.കാക്കതൊള്ളായിരം ടെസ്റ്റും നടത്തി ബില്‍ 'അറുത്തു' വാങ്ങുന്നു. നല്ല ചികിത്സ ലഭിച്ചാല്‍ ഭാഗ്യം എന്ന് പറയാം.


മനുഷ്യ ജീവന്റെ കാവല്‍ക്കാര്‍ ആകെണ്ടവര്‍ തന്നെ അതിനെകച്ചവടച്ചരക്കാക്കുമ്പോള്‍ , ബില്‍ തുകയില്‍ നിന്നും ജീവന്റെ വിലശതമാനക്കണക്കില്‍ വീതിച്ച്ചെടുക്കുമ്പോള്‍, നമ്മുടെ ഒക്കെ ജീവന് ആകെ തുണദൈവം മാത്രം.


കണ്ണനുണ്ണി
ഇസ്‌ലാമിക്‌ ബാങ്കിംഗ്‌ - ഒരു ഉപഗ്രഹ വീക്ഷണം

ഇസ്‌ലാമിക്‌ ബാങ്കിംഗ്‌ - ഒരു ഉപഗ്രഹ വീക്ഷണം


ഇസഹാഖ് ഈശ്വരമംഗലം
Chief Editor of Keraleeyamonline.com.
Chairman and Founder of 'Act for Humanity'.
Organizing Head of 'Terrorism Free Kerala Project'.ഇസ്‌ലാമിക ബാങ്ക്‌, ശരിഅത്ത്‌ അനുസൃത ബാങ്ക്‌, പലിശരഹിത ബാങ്ക്‌ എന്നീ മൂന്ന്‌ പ്രയോഗങ്ങള്‍ കുറച്ച്‌ വര്‍ഷങ്ങളായി കേട്ടുകൊണ്ടിരിക്കുന്നു. ഈ പ്രയോഗങ്ങളുടെ സാക്ഷാല്‍ക്കാരത്തിലേയ്‌ക്ക്‌ ഇതിന്റെ പിന്നിലെ തന്ത്രശാലികള്‍ എത്തിച്ചേരുന്ന സമയവും അടുത്തുകഴിഞ്ഞു. മതേതര (?!) രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികളും ഭരണകൂടവും ഇതിനെ പിന്തുണയ്‌ക്കുകയും, ഇതില്‍ സര്‍ക്കാര്‍ നിക്ഷേപം നടത്തുകയും ചെയ്യുന്നു. എന്നിട്ടും ഈ വിഷയം ചര്‍ച്ചയ്‌ക്കെടുക്കേണ്ട സാമൂഹിക സാംസ്‌കാരിക രാഷ്‌ട്രീയ മാദ്ധ്യമ മേഖലയിലെ എല്ലാവരും ഒരുപോലെ നിശ്ശബ്‌ദരാകുന്നു. ആരുമാരും ശബ്‌ദിക്കുന്നില്ല. ഈ സാഹചര്യമാണ്‌ ലേഖനത്തിന്റെ ആവശ്യകതയിലേയ്‌ക്ക്‌ നയിച്ചത്‌. എന്താണ്‌ ഇസ്‌ലാമിക ബാങ്ക്‌, എന്തിനാണ്‌ ഇസ്‌ലാമിക ബാങ്ക്‌, എന്തുകൊണ്ട്‌ ഇസ്‌ലാമിക ബാങ്ക്‌ എന്നതല്ല പ്രധാനമായും ഈ ലേഖനം ചര്‍ച്ചയ്‌ക്കെടുക്കുന്നത്‌. ആരോഗ്യകരമായ ഒരു സമൂഹത്തിന്‌ ആവശ്യമായ ബാങ്കിംഗ്‌ രീതി എന്തായിരിക്കണം എന്ന പരിശോധനയും ഒപ്പം ചില പ്രധാനപ്പെട്ട സംശയങ്ങളുമാണ്‌ ഇതിന്റെ കാതല്‍. അതും മതേതര സര്‍ക്കാര്‍ ഇസ്‌ലാമിക ബാങ്കില്‍ നേരിട്ടിടപെടുന്നതിനാല്‍ മാത്രം. ഉദാഹരണങ്ങള്‍ പരിശോധിക്കുമ്പോള്‍ തോന്നിയേക്കാവുന്ന ഒരു പ്രധാന കാര്യം ``ഇതില്‍ പറയുന്ന ബാങ്കിംഗ്‌ സംവിധാനത്തിലൂടെ ഞാനെങ്ങനെ കാര്‍ ലോണ്‍ എടുക്കും അല്ലെങ്കില്‍ ആഡംബര ഗൃഹോപകരണ വായ്‌പ എടുക്കും'' എന്നിങ്ങനെ പോകും. ഇവിടെ ഉത്തരമാകുന്നത്‌ ഇതാണ്‌ ``പൊങ്ങച്ചത്തിന്‌ വേണ്ടിയും ഭൗതിക ലോകത്തെ അനാരോഗ്യകരമായ മത്സരത്തിന്‌ വേണ്ടിയും വാഹനങ്ങളോ ആഡംബരവസ്‌തുക്കളോ വാങ്ങുന്നതിന്‌ വായ്‌പ എടുക്കുന്നതും കൊടുക്കുന്നതും മാനുഷികമാണെന്ന്‌ കരുതുന്നില്ല. ആരോഗ്യകരമായ സാമ്പത്തിക വ്യവസ്ഥിതിയ്‌ക്ക്‌ ഇതാവശ്യവുമില്ല''. ഇസ്ലാമിക ബാങ്ക് എന്ന ആശയത്തെ സംബന്ധിച്ച് യാതൊരു തര പഠനങ്ങളും ഗവേഷണങ്ങളും, എന്ന് വേണ്ട, ഒരു സാമൂഹിക ചര്‍ച്ചക്ക് പോലും ഇടം നല്കാതെ, വോട്ടു ബാങ്ക് ഉറപ്പു വരുത്താന്‍ മാത്രമായി ഇതിനു ചൂട്ടു പിടിക്കുന്ന മതേതര (!!?) സര്‍ക്കാരിന്റെയും രാഷ്ട്ര, മാനുഷീക നന്മ (!!?) വല്ലാതെ ആഗ്രഹിക്കുന്ന ഇതര പിന്നണി പ്രവര്‍ത്തകരുടെയും ശ്രദ്ധയിലേയ്‌ക്ക്‌ എത്തേണ്ട ചില പ്രധാന മാനുഷിക വിഷയങ്ങള്‍ കൂടി ഈ ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്‌. അവസാനം കൂട്ടി വായിക്കേണ്ടത് : ലോക വിപണി ഭീകരര്‍ പറയുന്നത് അല്ലങ്കില്‍ കണക്കു കൂട്ടുന്നത്‌ " 114 കോടി ജന സമൂഹമുള്ള ഇന്ത്യയില്‍ അടുത്ത 20 കൊല്ലം കൊണ്ട് കണക്കു കൂട്ടാന്‍ പോലും പറ്റാത്ത വന്‍ വളര്‍ച്ച കൈവരിക്കാന്‍ പോകുന്ന ബിസിനസ്സ്, ആരോഗ്യ രംഗത്തോടോപ്പം ; സുരക്ഷാ ഉപകരണങ്ങളുടേതും അതുമായി ബന്ധപ്പെട്ട ജോലികളുടേതുമായിരിക്കും " ചിന്തിക്കുക, പ്രധിരോധിക്കുക, പ്രതികരിക്കുക.അതിലേക്കാണ് ഈ ലേഖനം

എന്തായിരിക്കണം ഒരു ബാങ്കിന്റെ ഭവനവായ്‌പാരീതി?
സ്വന്തമായി സ്ഥലവും വീടുമില്ലാത്ത നിങ്ങള്‍ ഒരു ബാങ്കിനെ സമീപിക്കുന്നു. ഈ ബാങ്ക്‌ നിങ്ങളുടെ വരുമാനമാര്‍ഗ്ഗം, പ്രായം, ആരോഗ്യസ്ഥിതി, ഇതര സാമൂഹിക വശങ്ങള്‍ പഠിച്ചതിനുശേഷം നിങ്ങള്‍ക്കെത്ര രൂപ വായ്‌പയായി നല്‍കാം എന്ന്‌ തീരുമാനിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബാങ്കിന്റെ അധികാരപരിധിയ്‌ക്കുള്ളിലുള്ള, ബാങ്ക്‌ തീരുമാനിച്ച ബഡ്‌ജറ്റിന്‌ അനുസരിച്ചുള്ള ഒരു സ്ഥലം കണ്ടെത്താന്‍ നിങ്ങളെ ചുമതലപ്പെടുത്തുന്നു. അനുയോജ്യമായ സ്ഥലം നിങ്ങള്‍ കണ്ടെത്തുകയും ബാങ്കിന്റെയും നിങ്ങളുടെയും സംയുക്തമായ പേരില്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്യുന്നു. സ്ഥലമുടമയ്‌ക്ക്‌ ബാങ്ക്‌ പണം ചെക്കായി നല്‍കുന്നു. ശേഷം ആരോഗ്യകരമായ ഇഷ്‌ടത്തിലുള്ള ഒരു വീടിന്റെ പ്ലാന്‍ നിങ്ങള്‍ ബാങ്കിന്‌ സമര്‍പ്പിക്കുകയും വിശദ പരിശോധനയ്‌ക്കും തിരുത്തലുകള്‍ക്കും ശേഷം ഒരു പ്ലാന്‍ ബാങ്ക്‌ അംഗീകരിക്കുകയും വീടിനുള്ള ബഡ്‌ജറ്റ്‌ തുക നിങ്ങളുടെയും ബാങ്കിന്റെയും സംയുക്തമായ അക്കൗണ്ടിലേക്ക്‌ മാറ്റുകയും ചെയ്യുന്നു. തുടര്‍ന്ന്‌ നിങ്ങള്‍ വീട്‌ നിര്‍മ്മാണം തുടങ്ങുമ്പോള്‍ ഓരോ ഘട്ടത്തിലും ആവശ്യമായ വസ്‌തുക്കളുടെ ചിലവ്‌ വിതരണക്കാരന്‌ ബാങ്ക്‌ നേരിട്ട്‌ ചെക്കായി നല്‍കുന്നു. അതുപോലെ തന്നെ ലേബര്‍ ചാര്‍ജ്ജും ബാങ്ക്‌ നേരിട്ട്‌ നല്‍കുന്നു. വളരെ ചുരുക്കിപ്പറഞ്ഞാല്‍ സുതാര്യമായ ഒരു കച്ചവട - വായ്‌പ ഇടപാടിലൂടെ നിങ്ങളുടെ സ്വപ്‌നഭവനം പൂര്‍ത്തീകരിക്കുന്നു. പൂര്‍ത്തീകരിച്ചതിന്‌ ശേഷം ബാങ്ക്‌ നിങ്ങള്‍ക്ക്‌ വേണ്ടി ചിലവഴിച്ച മുഴുവന്‍ തുകയും നിങ്ങള്‍ തവണകളായി തിരിച്ചടച്ച്‌ തീര്‍ക്കുന്നു.

വായ്‌പ അടച്ച്‌ തീര്‍ത്ത സമയത്ത്‌ നിങ്ങളുടെയും ബാങ്കിന്റെയും പേരിലുള്ള വസ്‌തുവിനും വീടിനും വിപണി വിലയിലുണ്ടായിട്ടുള്ള വര്‍ദ്ധനവ്‌ എത്രയാണോ അതിന്റെ നിശ്ചിതമായ വിഹിതം ബാങ്കിന്‌ നല്‍കുകയും ചെയ്യേണ്ടതാണ്‌. അത്‌ എത്രയാണെന്ന്‌ അതാത്‌ വില്ലേജ്‌ ഓഫീസുകളുടെയോ ഇതര സര്‍ക്കാര്‍ സംവിധാനങ്ങളുടെ സഹായത്തോടെയോ നിര്‍ണ്ണയിക്കുകയും നിങ്ങളുടെ കുടുംബത്തിന്റെ വരുമാനത്തിനനുയോജ്യമായ കാലയളവുകൊണ്ട്‌ അടച്ചുതീര്‍ക്കുകയും ചെയ്യേണ്ടതാണ്‌. ഇത്‌ തീരുന്നതോടെ ബാങ്ക്‌, വസ്‌തുവും സ്ഥലവും നിങ്ങളുടെ പേരിലേക്ക്‌ രജിസ്റ്റര്‍ ചെയ്‌തുതരും. ഈ രജിസ്‌ട്രേഷന്റെ ചിലവും ഇരുകൂട്ടരും തുല്യമായി വഹിക്കും. ഇതില്‍ നിങ്ങള്‍ പലിശ ഇടപാട്‌ നടത്തുന്നില്ലെന്നു മാത്രമല്ല, സ്ഥലവില ബാങ്ക്‌ കണക്കുകൂട്ടിയതുപോലെ വര്‍ദ്ധിക്കാതിരിക്കുകയോ കുറയുകയോ വായ്‌പയെടുത്ത വ്യക്തിയ്‌ക്ക്‌ എന്തെങ്കിലും സംഭവിക്കുകയോ ചെയ്‌താല്‍ അതുമൂലം വരുന്ന എല്ലാ നഷ്‌ടങ്ങളും ബാങ്ക്‌ സഹിക്കേണ്ടതുമാണ്‌. (ഇതിനെല്ലാം ബാങ്കിന്‌ ഇന്‍ഷുറന്‍സ്‌ പരിരക്ഷ തേടാം). അതുപോലെ ബാങ്ക്‌ ചിലവഴിച്ച മുഴുവന്‍ തുകയും തിരിച്ചടച്ച്‌ കഴിയുന്ന സമയത്ത്‌ വസ്‌തുവിന്റെ മൂല്യം കുറഞ്ഞിട്ടുണ്ടെങ്കില്‍ ആ നഷ്‌ടം ബാങ്ക്‌ വായ്‌പയെടുത്ത ഉപഭോക്താവിന്‌ തിരികെ നല്‍കേണ്ടതാണ്‌. ഇതാണ്‌ ആരോഗ്യകരമായ ഒരു സമൂഹത്തില്‍ ഉണ്ടാകേണ്ട ഭവനവായ്‌പ ഇടപാടിന്റെ ഒരു ഉദാഹരണം.

വ്യാവസായിക വായ്‌പാരീതി
വ്യവസായമോ കച്ചവടമോ തുടങ്ങാനുദ്ദേശിക്കുന്ന വ്യക്തി തന്റെ പദ്ധതിയുമായി ബാങ്കിനെ സമീപിക്കുന്നു. ബാങ്ക്‌, പദ്ധതിയുടെ സാമൂഹികവും കാലികവുമായ ആവശ്യകതയും അതിന്റെ ലാഭസാദ്ധ്യതയും വിശദമായി വിലയിരുത്തുന്നു. പദ്ധതി ഇരുകൂട്ടരും സംയുക്തമായോ, മുതല്‍ മുടക്ക്‌ മുഴുവന്‍ ബാങ്ക്‌ വഹിക്കുന്ന രീതിയിലോ ആരംഭിക്കുന്നു. ഇവിടെ പദ്ധതിയുടെ സാമ്പത്തിക - മാനേജ്‌മെന്റ്‌ തലങ്ങളില്‍ ബാങ്കിന്റെ പ്രതിനിധികള്‍ നേരിട്ട്‌ ഇടപെടും. പദ്ധതി നടത്തിപ്പിനാവശ്യമായ ആശയപരമായ കാര്യങ്ങള്‍ ബാങ്ക്‌ പ്രതിനിധികളെ ഓരോ ഘട്ടത്തിലും ചര്‍ച്ചയിലൂടെ ബോധ്യപ്പെടുത്തിയതിന്‌ ശേഷമാവും പ്രാവര്‍ത്തികമാക്കുന്നത്‌. പദ്ധതി വിജയകരമാണെന്ന്‌ തെളിയിക്കുന്നതിനും ലാഭത്തിലെത്തിക്കുന്നതിനും പ്രത്യേക കാലാവധി നിശ്ചയിക്കപ്പെട്ടിട്ടുണ്ടാകും. ഇതിലെ ആദ്യഘട്ടം അതായത്‌ വിജയകരമാണെന്ന്‌ തെളിയിക്കേണ്ട സമയത്ത്‌ ആശയദാതാവിന്‌ അത്‌ തെളിയിക്കാന്‍ കഴിയാതിരുന്നാല്‍ ബാങ്കിന്റെ പ്രത്യേക മാനേജ്‌മെന്റ്‌ വിഭാഗം നേരിട്ട്‌ ഇടപെടുകയും നിലവിലെ അവസ്ഥയെ സസൂക്ഷ്‌മം വിലയിരുത്തുകയും അതനുസരിച്ച്‌ ബാങ്കിന്‌ നിലവിലുള്ള നഷ്‌ടം സഹിച്ചുകൊണ്ട്‌ പിന്‍വാങ്ങുകയോ അല്ലെങ്കില്‍ ആശയദാതാവിന്റെ വാക്കുകളെ വിശ്വസിച്ചുകൊണ്ട്‌ തുടരുകയോ ആവാം. ഏത്‌ ഘട്ടത്തിലായാലും ശരി ആശയപരാജയത്തിന്റെ ഉത്തരവാദിത്വം ബാങ്കിന്റേത്‌ കൂടിയാണ്‌. അതനുസരിച്ചുള്ള നഷ്‌ടങ്ങള്‍ സഹിക്കാവുന്ന രീതിയിലായിരിക്കണം ബാങ്കിംഗ്‌ സംവിധാനം. ലാഭമാണെങ്കില്‍ അതിന്റെ നിശ്ചിത വിഹിതം ബാങ്കിന്‌ ലഭിക്കുകയും വേണം. ലാഭമായിത്തുടങ്ങുന്ന സമയം മുതല്‍ ആകെ ബാങ്ക്‌ മുടക്കിയ തുകയിലേയ്‌ക്ക്‌ നിശ്ചയിക്കപ്പെടുന്ന ഗഡുക്കള്‍ സ്ഥാപനം അടച്ചുതുടങ്ങണം. കൂടാതെ സ്ഥാപനത്തിന്റെ ലാഭവിഹിതത്തിന്റെ നിശ്ചിത ശതമാനം തുകയും ബാങ്കിന്‌ യഥാസമയങ്ങളില്‍ നല്‍കണം. വായ്‌പ അടച്ചുതീരുന്ന മുറയ്‌ക്ക്‌ സ്ഥാപനം പരിപൂര്‍ണ്ണമായി ആശയദാതാവിന്‌ കൈമാറുകയും വേണം.

പണയ വായ്‌പ
നിശ്ചിത അളവിലുള്ള ഒരു പ്രദേശത്ത്‌, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈയ്യെടുത്ത്‌ ഒരു ``പ്രാദേശിക നാണയനിധി'' രൂപീകരിക്കുന്നു. ആ പ്രദേശത്തെ പ്രായപൂര്‍ത്തിയായ ആരോഗ്യവും വരുമാനവുമുള്ള എല്ലാ വ്യക്തികളും ഇതില്‍ അംഗമായിരിക്കണം. ആരോഗ്യകരമായ ഒരു സാമൂഹികസൃഷ്‌ടിക്ക്‌ ഇതൊരു നിര്‍ബന്ധിത നിയമം തന്നെയാകണം. ഈ പ്രാദേശികനാണയനിധിയ്‌ക്ക്‌ ആകെ അംഗങ്ങളില്‍ നിന്നും അതാതു കാലത്ത്‌ സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഏകീകൃത നിയമങ്ങളനുസരിച്ച്‌ ഭരണസമിതിയെ തിരഞ്ഞെടുക്കുന്നു. പ്രദേശത്തിന്റെ പ്രത്യേകതകളും വ്യക്തികളുടെ എണ്ണത്തിന്റെ ആനുപാതവും അനുസരിച്ചുള്ള തുക പ്രാദേശിക നാണയനിധിയ്‌ക്ക്‌ ആദ്യഘട്ടത്തില്‍, പ്രവര്‍ത്തനഫണ്ടായി നല്‍കേണ്ടത്‌ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും സര്‍ക്കാരുമാണ്‌. അംഗങ്ങളില്‍ നിന്നുള്ള നിശ്ചിത മാസവരിസംഖ്യയായിരിക്കും പ്രാദേശിക നാണയനിധിയുടെ ദൈനംദിന ചിലവിനുള്ള വരുമാനമാര്‍ഗ്ഗം. ഇത്തരത്തിലുള്ള പ്രാദേശികനാണയനിധിയായിരിക്കും പണയവായ്‌പകള്‍ അനുവദിക്കുന്നത്‌. പ്രാദേശികനാണയനിധിയിലൂടെ ലഭിയ്‌ക്കുന്ന പണയവായ്‌പയ്‌ക്ക്‌ അതാത്‌ കാലഘട്ടത്തിലെ സമൂഹത്തിന്റെ അത്യാവശ്യങ്ങളെയും ആവശ്യങ്ങളെയും തിരിച്ചറിഞ്ഞുകൊണ്ടുള്ള പരിധി നിശ്ചയിക്കണം. വായ്‌പ ആവശ്യവുമായി നാണയനിധിയെ സമീപിക്കുന്ന അംഗത്തിന്‌ പണയവസ്‌തുവിന്റെ മൂല്യത്തിനനുസൃതമായി അനുവദിക്കുന്ന വായ്‌പയ്‌ക്ക്‌ പലിശ ഈടാക്കാന്‍ പാടില്ല. നിശ്ചിത തുകയ്‌ക്ക്‌ മുകളില്‍ വായ്‌പ അനുവദിക്കുമ്പോള്‍ അതുമായി ബന്ധപ്പെട്ട്‌ വരുന്ന ചിലവുകളിലേക്ക്‌ ആവശ്യമായ സര്‍വ്വീസ്‌ ചാര്‍ജ്ജ്‌ ഈടാക്കാവുന്നതാണ്‌. വായ്‌പയുടെ കാലാവധിയും മാസം തിരിച്ചടയ്‌ക്കേണ്ട തുകയും വായ്‌പയെടുക്കുന്ന ആളുടെ സാമ്പത്തിക നിലയ്‌ക്കും എടുക്കുന്ന തുകയ്‌ക്കും ആനുപാതികമായി നിശ്ചയിക്കേണ്ടതാണ്‌. കാലാവധിയ്‌ക്കുള്ളില്‍ തുക അടച്ചുതീര്‍ത്ത്‌ പണയവസ്‌തു തിരിച്ചെടുത്തില്ലെങ്കില്‍ അതാത്‌ കാലത്ത്‌ സര്‍ക്കാര്‍ നടപ്പിലാക്കുന്ന നിയമങ്ങളനുസരിച്ച്‌ പ്രവര്‍ത്തിക്കുക. ഇത്തരം പ്രാദേശിക നാണയനിധിയില്‍ ആരോഗ്യവും വരുമാനവുമില്ലാത്തതിന്റെ പേരില്‍ അംഗമല്ലാതിരിക്കുന്നവര്‍ക്കും വായ്‌പ അനുവദിക്കേണ്ടതാണ്‌. ഇവരുടെ കാര്യത്തിലും മറ്റെല്ലാ കാര്യങ്ങളിലും ദൈവീകതയില്‍ (മതങ്ങളില്‍ അല്ല) അധിഷ്‌ഠിതമായ മനുഷ്യത്വപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ ഭരണസമിതി പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌.

ഇനിയും ഒട്ടനവധി ഉദാഹരണങ്ങള്‍ പറയേണ്ടതുണ്ട്‌. മുകളില്‍ പറഞ്ഞ ഉദാഹരണങ്ങളൊന്നും തന്നെ നടപ്പിലാക്കാന്‍ പാടില്ലാത്തതാണെന്നോ നടപ്പിലാക്കരുതെന്നോ, തന്റെ സഹോദരങ്ങളുടെ ദുഃഖം തിരിച്ചറിയാന്‍ കഴിയുന്ന മനുഷ്യത്വമുള്ള ഒരു മനുഷ്യനും (മനുഷ്യജീവി അല്ല) പറയാന്‍ സാധ്യതയില്ല. ഇതിന്‌ അവന്‍ ഏതെങ്കിലും മതവിശ്വാസി ആയിരിക്കേണ്ടതില്ല. മനുഷ്യജീവിയായി ഭൂമിയിലേക്ക്‌ പിറന്ന്‌ വീഴുമ്പോള്‍, തന്റെ ഹൃദയത്തില്‍ ദൈവം കൊളുത്തിവച്ച ആരാലും അണയ്‌ക്കാന്‍ കഴിയാത്ത മനുഷ്യത്വമെന്ന പ്രകാശത്തെ കരുണയും സ്‌നേഹവും ആര്‍ദ്രതയും ഉള്‍പ്പെടെയുള്ള ദൈവീകമായ വികാരങ്ങള്‍ കൊടുത്ത്‌ വളര്‍ത്താന്‍ ശ്രമിക്കുന്ന, അതിലൂടെ മനുഷ്യജീവിയില്‍ നിന്ന്‌ മനുഷ്യനെന്ന അവസ്ഥയിലേക്ക്‌ പരിണാമം നടത്താനാഗ്രഹിക്കുന്ന, നടത്തിക്കൊണ്ടിരിക്കുന്ന ആരുമാകാം.

എന്താണ്‌ ഇസ്‌ലാമിക ബാങ്കിംഗ്‌ ?
എന്താണ്‌ ഇസ്‌ലാമിക ബാങ്കിംഗ്‌ എന്നത്‌ അന്വേഷിച്ച്‌ കണ്ടെത്താന്‍ പല ഇസ്‌ലാമിക വിഭാഗങ്ങള്‍ പുറത്തിറക്കിയ ഇസ്‌ലാമിക സാമ്പത്തിക ശാസ്‌ത്രങ്ങളും നിരവധി രേഖകളും പുസ്‌തകങ്ങളും മറ്റും പരിശോധിച്ചു. പരിചിതരും അപരിചിതരുമായ ഒട്ടനവധി വ്യക്തികളെ വിളിച്ച്‌ സംസാരിച്ചു. ഇതില്‍ നിന്നൊന്നും വ്യക്തമായ ഒരു ധാരണ കിട്ടിയിട്ടില്ല. അതുകൊണ്ട്‌ തന്നെ ഇനി പറയുന്ന കാര്യം പൂര്‍ണ്ണമായും ശരിയാകണമെന്നില്ല. ഇതെഴുതുന്നത്‌ വായനക്കാരന്റെ അന്വേഷണത്വരയെ ഉണര്‍ത്തുന്നതിനാണ്‌. ഇതുവരെ ലഭ്യമായ അറിവനുസരിച്ച്‌ പ്രോഫിറ്റ്‌ ഡിവൈഡിംഗ്‌ സിസ്റ്റം അഥവാ പ്രോഫിറ്റ്‌ ഡിവൈഡിംഗ്‌ ബാങ്കിംഗ്‌ എന്നതാണ്‌ ഇസ്‌ലാമിക ബാങ്കിംഗ്‌ എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. ലാഭകരമാകുമെന്നുറപ്പുള്ള (നഷ്‌ട സാധ്യത തീരെ കുറഞ്ഞ) ഇസ്‌ലാം അനുവദിക്കുന്ന കച്ചവടത്തിലോ വ്യവസായത്തിലോ നിക്ഷേപിക്കുകയും ഈ നിക്ഷേപം മുന്‍ നിശ്ചയിച്ച ലാഭവിഹിതം ഉള്‍പ്പെടെ ഗഡുക്കളായി തിരിച്ചുപിടിക്കുകയും ചെയ്യുക. ശേഷം പണം നിക്ഷേപിച്ചവന്‌ ഈ ലാഭവിഹിതത്തിന്റെ ഒരു പങ്ക്‌ നല്‍കുക. ഒരു സ്ഥലത്ത്‌ നഷ്‌ടമായെങ്കില്‍ മറ്റൊരു സ്ഥലത്തെ ലാഭം വച്ചുകൊണ്ട്‌ അത്‌ പരിഹരിക്കുക. അതായത്‌ ഭൗതിക ലോകത്തിന്റെ ലാഭക്കച്ചവട രീതിയുടെ മറ്റൊരു മുഖം. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ മൂലധന കേന്ദ്രീകരണവും അതിനെ അടിസ്ഥാനമാക്കിയുള്ള വ്യവസായവും. ഇതില്‍ ഞാനുള്‍പ്പെടെയുള്ള പൊതുസമൂഹത്തിന്‌ ഒരുപാട്‌ സംശയങ്ങള്‍ ബാക്കിയുണ്ട്‌. ഇതിനുത്തരം തരേണ്ട ബാദ്ധ്യത ഇസ്‌ലാമിക ബാങ്കിന്‌ ചൂട്ടുപിടിക്കുന്ന അല്ലെങ്കില്‍ അനുകൂലിക്കുന്നവര്‍ക്കുണ്ട്‌. അത്‌ സ്ഥാപിക്കുന്നതിന്‌ ആവശ്യമായ വെള്ളവും വെളിച്ചവും പകരുന്ന കേരളത്തിലെ വ്യവസായ മന്ത്രി എളമരം കരീം, ധനമന്ത്രി തോമസ്‌ ഐസക്ക്‌ തുടങ്ങി നേതൃത്വം കൊടുക്കുന്ന മറ്റുള്ളവര്‍ക്കുമുണ്ട്‌. ഒപ്പം പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനും, മുന്‍ ധനമന്ത്രിയും ഇപ്പോഴത്തെ കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ പി.ചിദംബരത്തിനും മറുപടി തരാനുള്ള ഉത്തരവാദിത്വമുണ്ട്‌. കാരണം ഞാനുള്‍പ്പെടെ ഈ രാജ്യത്തെ കോടിക്കണക്കിന്‌ മതേതരവിശ്വാസികള്‍ നിങ്ങള്‍ക്ക്‌ വോട്ടു ചെയ്‌തിരുന്നു ?!പ്രധാന ചോദ്യങ്ങള്‍
 • എന്താണ്‌ ഇസ്‌ലാമിക ബാങ്കിംഗ്‌ ? എന്തുകൊണ്ട്‌ വരാനിരിക്കുന്ന ധനകാര്യസ്ഥാപനത്തെ ഇസ്‌ലാമിക ബാങ്കിംഗ്‌, ശരിഅത്ത്‌ അനുസൃത ബാങ്കിംഗ്‌, പലിശ രഹിത ബാങ്കിംഗ്‌ എന്നെല്ലാം വിശേഷിപ്പിക്കുന്നത്‌ ? സമൂഹത്തില്‍ മതപരമായ ഭിന്നിപ്പുണ്ടാക്കില്ലാത്ത വാക്കുകള്‍ സര്‍ക്കാരിന്‌ ലഭ്യമായില്ലേ?
 • ഈ ബാങ്കിന്‌ വായ്‌പാ വിതരണത്തിലോ മറ്റോ മതപരമായ വിവേചനമുണ്ടാകുമോ?
 • സാധാരണ സമൂഹത്തിന്റെ ഏതേത്‌ ആവശ്യങ്ങള്‍ക്കാണ്‌ ഈ ബാങ്ക്‌ പ്രയോജനപ്പെടുക?
 • ശരിഅത്ത്‌ നിയമപ്രകാരമാണെങ്കില്‍ ഏതേത്‌ മേഖലകളില്‍ വായ്‌പ നല്‍കില്ലായെന്നും, നല്‍കുമെന്നും വ്യക്തമാക്കാനുള്ള ഉത്തരവാദിത്വം സംസ്ഥാന - കേന്ദ്ര സര്‍ക്കാരുകള്‍ക്കും ഇതിന്‌ കൊടിപിടിക്കുന്ന അല്ലെങ്കില്‍ അനുകൂലിക്കുന്നവര്‍ക്കുമില്ലേ? ഇതറിയാനുള്ള അവകാശം സമൂഹത്തിനില്ലേ?
 • ശരിഅത്ത്‌ വിരുദ്ധമായ പരസ്യങ്ങളും പരിപാടികളും പ്രസിദ്ധീകരിക്കുന്ന ടിവി ചാനലുകള്‍, പത്രങ്ങള്‍, റേഡിയോകള്‍, നറുക്കെടുപ്പിലൂടെ സമ്മാനങ്ങള്‍ കൊടുത്ത്‌ പൊതുസമൂഹത്തെ ആകര്‍ഷിക്കുന്ന സ്ഥാപനങ്ങള്‍, മദ്യം ഉള്‍പ്പെടെ എന്തും കയറ്റിയിറക്കേണ്ടി വരുന്ന ടാക്‌സി വാഹനങ്ങള്‍.... തുടങ്ങിയ മേഖലകളില്‍ ഇവര്‍ വായ്‌പ അനുവദിക്കുമോ?
 • ഉള്ളവന്റെ കൈയ്യില്‍ നിന്ന്‌ ഇല്ലാത്തവന്‌ സാമ്പത്തികം എത്തിക്കുന്ന സംവിധാനമാണോ ഈ ബാങ്ക്‌ ? അതോ ഉള്ളവന്‍ ഈ ബാങ്ക്‌ വഴി ഇല്ലാത്തവന്‌ പണവായ്‌പ നല്‍കുകയും, ഇല്ലാത്തവന്‍ ഈ പണത്തോടൊപ്പം തന്റെ ചിന്തയും ശരീരവും മനസ്സും സമര്‍പ്പിച്ചും പ്രശ്‌നങ്ങളെ അതിജീവിച്ചും കച്ചവടമോ തൊഴിലോ അല്ലെങ്കില്‍ വ്യവസായമോ ചെയ്‌ത്‌ ഉള്ളവനെ വീണ്ടും കൂടുതല്‍ സമ്പന്നനാക്കുകയും ചെയ്യുന്ന ആധുനിക ലാഭ സാമ്പത്തികസംവിധാനമാണോ?
 • യാഥാസ്ഥിതിക മുസ്‌ലിം വിഭാഗത്തിന്റെ ആരാധനാകേന്ദ്രത്തിലെ പ്രസംഗങ്ങള്‍ വരെ മലയാളീകരിക്കണമെന്ന്‌ നിരന്തരം മുറവിളി കൂട്ടുകയും അത്‌ നടപ്പിലാക്കാന്‍ അങ്ങേയറ്റം പരിശ്രമിക്കുകയും ചെയ്‌തവരും, മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന്‌ വിശ്വസിക്കുന്നവര്‍ നേതൃത്വം കൊടുക്കുന്ന സര്‍ക്കാരും എന്തിന്‌ ബാങ്കിനെ ഇസ്‌ലാമിക ബാങ്കെന്നും പ്രസ്‌തുത ബാങ്കിന്‌ അല്‍ ബറഖ / അല്‍ മദീന എന്നെല്ലാം പേര്‌ നിശ്ചയിക്കുന്നു? പ്രാദേശിക ഭാഷയും ലോകഭാഷയും ഒഴിവാക്കിക്കൊണ്ട്‌ ഇത്തരം പേരുകള്‍ വ്യാപിപ്പിക്കുന്നതിന്റെ / പ്രചരിപ്പിക്കുന്നതിന്റെ ഉദ്ദേശ്യമെന്താണ്‌? എന്തേ ഇതൊന്നും ആരും ചോദ്യം ചെയ്യാത്തത്‌?
 • ബാങ്കിംഗ്‌ പോലെ സമൂഹത്തിന്റെ എല്ലാ തട്ടിലും ഇടപെടേണ്ട, ഭൗതിക ലോകത്തിന്റെ അടിസ്ഥാന സംവിധാനമായ ഇത്തരം ധനകാര്യസംവിധാനം കൊണ്ടുവരുന്നതിന്‌ മുമ്പ്‌ രാഷ്‌ട്രീയ സാമൂഹിക മേഖലയില്‍ എന്തുകൊണ്ട്‌ ഇത്‌ ചര്‍ച്ചയ്‌ക്കെടുത്തില്ല?
 • ഇത്തരം പേരുകള്‍ സമൂഹത്തിലുള്ള വിഭജനത്തെ കൂടുതല്‍ രൂക്ഷമാക്കാനല്ല ഉപകരിക്കുകയെന്ന്‌ എളമരം കരീമിനോ, തോമസ്‌ ഐസക്കിനോ പറയാന്‍ കഴിയുമോ?
 • ഇതിനെ പ്രോത്സാഹിപ്പിക്കുന്ന ആരെങ്കിലും സാമൂഹികശാസ്‌ത്രജ്ഞരെ സമീപിക്കുകയോ ഉപദേശം തേടുകയോ ചെയ്‌തിരുന്നോ? ഇല്ലെങ്കില്‍ എന്തുകൊണ്ട്‌?
 • പലിശയും ലാഭവും തമ്മിലുള്ള വ്യത്യാസമെന്താണ്‌? ഈ ചോദ്യത്തിന്‌ ഒരു പ്രത്യേക കാരണമുണ്ട്‌. മൂന്നു ലക്ഷം രൂപ വിലവരുന്ന ഒരു കാര്‍ പലിശ (!?) ഈടാക്കാതെ നാല്‌ ലക്ഷം രൂപ വിലയിട്ട്‌ അഞ്ചുകൊല്ലം കൊണ്ട്‌ തിരിച്ചടച്ചാല്‍ മതി എന്ന്‌ പറയുന്നതിന്‌ സമാനമാണ്‌ ലോകത്തുള്ള ഇന്നത്തെ ഇസ്‌ലാമിക ബാങ്കിംഗ്‌ രീതി. അതുകൊണ്ട്‌ തന്നെ ഈ ചോദ്യം വളരെ പ്രസക്തമാണ്‌.
 • ബാങ്കിലേക്ക്‌ നല്‍കുന്ന ഫിക്‌സഡ്‌ ഡെപ്പോസിറ്റിനുള്ള അല്ലെങ്കില്‍ നിക്ഷേപകനുള്ള ഉറപ്പ്‌ ഏതുതരത്തിലുള്ളതായിരിക്കും? മതേതര സര്‍ക്കാരാണോ ശരിയത്ത്‌ സംവിധാനമാണോ ഈ ഉറപ്പ്‌ നല്‍കുന്നത്‌? എന്റെ നിലവിലെ അറിവനുസരിച്ച്‌ ഇസ്‌ലാമിക ബാങ്കിലേക്ക്‌ നിക്ഷേപിക്കുന്ന പണം ബാങ്ക്‌ കച്ചവടച്ചരക്ക്‌ ആക്കി മാറ്റുന്നു. അല്ലെങ്കില്‍ ലാഭം കിട്ടുമെന്ന്‌ ഉറപ്പുള്ള വ്യവസായത്തില്‍ നിക്ഷേപിക്കുന്നു. ഈ നിക്ഷേപം നിശ്ചിത കാലം കഴിയുമ്പോള്‍ മുന്‍ നിശ്ചയപ്രകാരമുള്ള ഉയര്‍ന്ന വിലയില്‍ ബാങ്ക്‌ തിരിച്ചുവാങ്ങുന്നു. ലാഭത്തിലെ ഒരു പങ്ക്‌ ബാങ്കെടുത്ത്‌ ബാക്കി വരുന്നത്‌ നിക്ഷേപകന്‌ നല്‍കുന്നു. വളരെ നാരോ ആയി ലാഭത്തിനും പലിശയ്‌ക്കുമിടയിലുള്ള അതിര്‍വരമ്പ്‌ എങ്ങിനെയാണ്‌? ആരാണ്‌? എന്തടിസ്ഥാനത്തിലാണ്‌ നിശ്ചയിക്കുന്നത്‌?
 • ഇസ്‌ലാമില്‍ മൂലധന കേന്ദ്രീകരണത്തേക്കുറിച്ചും അതിന്റെ വികേന്ദ്രീകരണത്തേക്കുറിച്ചും അതിന്റെ തിരിച്ചുപിടിക്കല്‍ വ്യവസ്ഥയേക്കുറിച്ചും ഏത്‌ ഗ്രന്ഥത്തിലാണ്‌ വ്യക്തമാക്കിയിട്ടുള്ളത്‌? ആരാണ്‌ വ്യക്തമാക്കിയിട്ടുള്ളത്‌ ?
 • ഇസ്‌ലാമിക ബാങ്ക്‌ ശരിഅത്ത്‌ നിയമപ്രകാരമായിരിക്കും പ്രവര്‍ത്തിക്കുകയെന്ന്‌ പറയുന്നു. അങ്ങനെയെങ്കില്‍ ഇതിലേക്കു വരുന്ന നിക്ഷേപവും ശരിഅത്ത്‌ നിയമം അനുസരിച്ച്‌ സമ്പാദിച്ചതായിരിക്കണം. മദ്യം, പലിശ, സ്‌ത്രീ ശരീര സൗന്ദര്യ പ്രദര്‍ശനം തുടങ്ങി ഇസ്‌ലാമിക വിരുദ്ധമായ പലതും ഉള്‍പ്പെടുത്തിയോ കൂട്ടുപിടിച്ചോ സമ്പാദിച്ച പണം ശരിഅത്ത്‌ അനുസൃത ബാങ്കില്‍ നിക്ഷേപമാകാന്‍ പാടുണ്ടോ?
 • ശരിഅത്തിനെ എതിര്‍ത്തുകൊണ്ട്‌ അല്ലെങ്കില്‍ ശരിഅത്ത്‌ സത്യമല്ല എന്നു വിശ്വസിക്കുന്നതുകൊണ്ട്‌ മറ്റൊരു മതത്തില്‍ തുടരുന്ന വ്യക്തി എങ്ങിനെയാണ്‌ ശരിഅത്ത്‌ ബാങ്കിന്റെ നിയന്ത്രണത്തില്‍ കടന്നുവരുന്നത്‌?
 • പ്രത്യക്ഷവും പരോക്ഷവുമായി ശരിഅത്തിനും ഇതര ഇസ്‌ലാമിക തത്വചിന്തകള്‍ക്കും വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ എങ്ങിനെയാണ്‌ ശരിഅത്ത്‌ ബാങ്കിന്റെ ചുമതലക്കാരായി മാറുന്നത്‌? ഇസ്‌ലാമിക ബാങ്കിന്റെ പിന്നണിയില്‍ പറഞ്ഞുകേള്‍ക്കുന്ന വ്യവസായപ്രമുഖന്റെ കൊച്ചിയിലെ സ്റ്റാര്‍ ഹോട്ടലിലും ബാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. ഇതിന്‌ ഒത്താശ ചെയ്യുകയും വലിയൊരു തുക നിക്ഷേപിക്കുകയും ചെയ്യുന്ന കേരള സര്‍ക്കാരിന്റെ മുഖ്യ വരുമാനം കേരളത്തിലങ്ങോളമിങ്ങോളമുള്ള മദ്യവില്‍പനശാലകളാണ്‌.
 • ശരി അത്ത്‌ അനുസൃത ഇസ്‌ലാമിക ബാങ്കിംഗ്‌ എന്നു പറയുമ്പോള്‍ നിരവധി ചോദ്യങ്ങള്‍ ആണ്‌ ഉദിക്കുന്നത്‌. അതില്‍ പ്രധാനം : ശരിഅത്ത്‌ പൂര്‍ണ്ണമാണെന്നു പറയുന്നു, അതിനെ പല വിഭാഗത്തില്‍ പെട്ട മതപണ്ഡിതന്മാര്‍ പല രീതിയില്‍ വ്യാഖ്യാനിക്കുകയും ചെയ്യുന്നു. ഇതില്‍ ആരുടെ വ്യാഖ്യാനങ്ങള്‍ക്കനുസൃതമായി ആണ്‌ ബാങ്ക്‌ പ്രവര്‍ത്തിക്കുക? ഒരു വിഭാഗത്തിന്റെ വ്യാഖ്യാനത്തിന്‌ അനുസൃതമായി പ്രവര്‍ത്തിച്ചാല്‍ മറുവിഭാഗത്തില്‍ നിന്ന്‌ എതിര്‍പ്പുകള്‍ ഉയരും. അത്‌ സ്വാഭാവികമാണ്‌. അതുകൊണ്ടാണല്ലോ അവര്‍ പല വിഭാഗമായി നില്‍ക്കുന്നത്‌.
 • നാളെകളില്‍ ശരിഅത്ത്‌ ബാങ്കില്‍ നിന്ന്‌ മാനുഷികമായ വിഷയത്തിന്‌ ലോണ്‍ ലഭ്യമാകാതിരിക്കുമ്പോള്‍ അവര്‍ പരാതി ബോധിപ്പിക്കുന്നതിനും പരാതിയില്‍ പരിഹാരം കാണുന്നതിനും ആരെയാണ്‌ സമീപിക്കേണ്ടത്‌? ഏതു നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തിലായിരിക്കും പരാതിക്ക്‌ അവര്‍ പരിഹാരം നിര്‍ദ്ദേശിക്കുന്നത്‌?
 • കാലങ്ങള്‍ കഴിയുമ്പോള്‍ സര്‍ക്കാരിടപെട്ട / നിക്ഷേപമുള്ള ഇസ്‌ലാമിക ബാങ്കുമായി ബന്ധപ്പെട്ട പരാതികളും പ്രശ്‌നങ്ങളും വര്‍ദ്ധിച്ചുവരുമ്പോള്‍ ആ ബാങ്ക്‌ ശരി അത്ത്‌ നിയമത്തില്‍ അടിസ്ഥാനമായാണ്‌ പ്രവര്‍ത്തിക്കുന്നതെങ്കില്‍ പരാതികള്‍ക്കും പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ ശരിഅത്ത്‌ കോടതിയുടെ ആവശ്യകത ഈ ബാങ്കിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവര്‍ ഉന്നയിക്കില്ല എന്ന്‌ എന്താണുറപ്പ്‌? ഉന്നയിച്ചാല്‍ അതനുവദിച്ചുകൊടുക്കാതിരിക്കാന്‍ സര്‍ക്കാരിന്‌ സാധ്യമാകില്ലല്ലോ. കാരണം, സര്‍ക്കാര്‍ കൂടി പങ്കാളിയായാണ്‌ ഇസ്‌ലാമിക ബാങ്ക്‌ തുടങ്ങിയത്‌.
 • ഇത്രയൊക്കെ അതിസങ്കീര്‍ണ്ണമായ ചോദ്യങ്ങള്‍ ഉല്‍ഭവിക്കുന്ന ഒരു വ്യവസ്ഥിതിയോടൊപ്പം നിന്നുകൊണ്ട്‌ അതില്‍ സര്‍ക്കാര്‍ നിക്ഷേപം നടത്തുന്നതിന്‌ പറയുന്ന ന്യായം ഇതാണ്‌ : ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥിതി നിലവിലില്ലാത്തതിനാല്‍ ഈ വിഭാഗത്തിന്റെ പണം ഉപയോഗപ്രദമായ രീതിയില്‍ നിക്ഷേപിക്കാന്‍ വിശ്വാസികള്‍ക്ക്‌ സാധിക്കാതെ വരുന്നു. അതിനാല്‍ ഈ പണം മുഴുവന്‍ പല ധനകാര്യസ്ഥാപനങ്ങളില്‍ പലിശരഹിത ഫിക്‌സഡ്‌ ഡെപ്പോസിറ്റുകളായും ലോക്കറുകളിലും സ്വകാര്യമായും സൂക്ഷിച്ചിരിക്കുകയാണ്‌. ഇവ ഉപയോഗപ്രദമായ രീതിയില്‍ വിപണിയിലെത്തിക്കാനാണ്‌ ഇസ്‌ലാമിക ബാങ്ക്‌ കൊണ്ടുവരുന്നതെന്നു പറയുന്നു. ഇവിടെ പ്രസക്തമാകുന്ന ചോദ്യമിതാണ്‌ - അതിനെന്തിനാണ്‌ സര്‍ക്കാര്‍ നിക്ഷേപം? ഒരു സ്വകാര്യ Venture Capital Bank (VCBank) അതാത്‌ മതസംഘടനകള്‍ തുടങ്ങിയാല്‍ പോരെ?
 • മുസ്‌ലിം സമൂഹത്തിന്‌ ഒരു ശരി അത്ത്‌ അധിഷ്‌ഠിത സ്വകാര്യ Venture Capital Bank (VCBank) തുടങ്ങാന്‍ ഇന്ത്യയിലെ ഒരു നിയമങ്ങളും തടസ്സം നില്‍ക്കുന്നില്ല. എന്നാല്‍, ഇത്തരം സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുവരുന്ന പരാതികള്‍ക്കും പ്രശ്‌നങ്ങള്‍ക്കും ശരിഅത്ത്‌ അധിഷ്‌ഠിത ശിക്ഷാവിധികള്‍ നടപ്പിലാക്കാന്‍ ഇന്ത്യയില്‍ സാധ്യമല്ല. ഈ ഒരു പ്രശ്‌നം മാറ്റി നിര്‍ത്തിയാല്‍ ഇസ്‌ലാമിക സമൂഹത്തിന്‌ ഇന്ത്യയില്‍ സ്വകാര്യ ധനകാര്യ സ്ഥാപനം തുടങ്ങുന്നതിന്‌ നിയമതടസ്സങ്ങളില്ല. പിന്നെന്തുകൊണ്ട്‌ ആ വഴിക്ക്‌ അവര്‍ ചിന്തിക്കാതെ സര്‍ക്കാരിനെ ഇടപെടുത്തുന്നു?
 • ഇതൊന്നുമല്ല വരാന്‍ പോകുന്ന ശരിഅത്ത്‌ അനുസൃത ഇസ്‌ലാമിക ബാങ്ക്‌ എങ്കില്‍ പിന്നെ എന്തിന്‌ അതിനെ ഇസ്‌ലാമിക ബാങ്ക്‌ എന്നു സര്‍ക്കാര്‍ വിശേഷിപ്പിക്കുന്നു?
 • ഇസ്‌ലാമിലെ ഒരു വിഭാഗമായ ജമാഅത്തെ ഇസ്‌ലാമി പറയുന്നത്‌ അനുസരിച്ച്‌ ഇസ്‌ലാമിക വിരുദ്ധമായതിന്‌ ലോണ്‍ അനുവദിക്കില്ല. ഇത്തരമൊരു ബാങ്കില്‍ എന്തടിസ്ഥാനത്തിലാണ്‌ സര്‍ക്കാര്‍ പങ്കാളിയാകുന്നത്‌? (മറ്റു വിഭാഗങ്ങള്‍ ആധികാരികമായ അഭിപ്രായം പറഞ്ഞുതുടങ്ങിയിട്ടില്ല)
 • ശരിഅത്ത്‌ അനുസരിച്ച്‌ ഒരു ഇസ്‌ലാമിക ബാങ്ക്‌ മതേതര ബഹുസ്വരസമൂഹമുള്ള ഇന്ത്യാ രാജ്യത്ത്‌ സാദ്ധ്യമല്ല. കാരണം, ശരി അത്തോ ഇസ്‌ലാമിന്റെ വിശുദ്ധ ഗ്രന്ഥമായ ഖുര്‍ആനോ തോന്നുന്നതുപോലെ വളച്ചൊടിക്കാന്‍ കഴിയുന്നതല്ല, അതു പരിപൂര്‍ണ്ണമാണ്‌ എന്ന്‌ ഇസ്‌ലാം പറയുന്നു. പിന്നെങ്ങിനെയാണ്‌ മതേതരരാജ്യത്ത്‌ നിരവധി സംസ്‌കാരങ്ങള്‍ക്കിടയിലും ആചാരങ്ങള്‍ക്കിടയിലും അനുഷ്‌ഠാനങ്ങള്‍ക്കിടയിലും നിരവധി വിശ്വാസികള്‍ക്കിടയിലും ഇടപെടേണ്ട ബാങ്ക്‌ ഇസ്‌ലാമികമാവുക? അതെങ്ങിനെ സാധ്യമാകും?
 • ഓഹരി ഉടമകള്‍ക്ക്‌ ശരിഅത്ത്‌ നിയമപ്രകാരമുള്ള ലാഭവിഹിതമാണ്‌ കമ്പനി (ധനകാര്യസ്ഥാപനം) നല്‍കുക എന്നു പറയുന്നു. ശരിഅത്തിലെ ഏതു വകുപ്പ്‌ അനുസരിച്ച്‌, ആര്‌ നിര്‍വചിക്കുന്നത്‌ അനുസരിച്ചാണ്‌ ഇതു തീരുമാനിക്കപ്പെടുന്നത്‌?
 • ലാഭവിഹിതം നല്‍കുന്നതും ലോണുകള്‍ അനുവദിക്കുന്നതും മാത്രമാണോ ശരിഅത്ത്‌ അടിസ്ഥാനത്തില്‍ ചെയ്യുക? ഇതുമായി ബന്ധപ്പെട്ട്‌ വരുന്ന കേസുകള്‍ക്കും മറ്റും ശരിഅത്ത്‌ അടിസ്ഥാനത്തിലാണോ പരിഹാരങ്ങള്‍ കാണുക? വ്യക്തമാക്കേണ്ടതില്ലേ?
 • ശരിഅത്ത്‌ അനുസൃത ഇസ്‌ലാമിക ധനകാര്യ സ്ഥാപനത്തില്‍, കേരള ഗവണ്‍മെന്റിന്റെ കെ.എസ്‌.ഐ.ഡി.സി. (കേരള സ്റ്റേറ്റ്‌ ഇന്‍ഡസ്‌ട്രിയല്‍ ഡെവലപ്‌മെന്റ്‌ കോര്‍പറേഷന്‍) നിക്ഷേപിക്കുന്ന പതിനൊന്ന്‌ ശതമാനം തുക അഥവാ ഏകദേശം നൂറ്റിപ്പത്ത്‌ കോടി രൂപ പലിശമുക്തവും ഇസ്‌ലാമികവുമായി സമ്പാദിച്ചതാണോ? അല്ലെങ്കില്‍ അതെങ്ങിനെ ശരിഅത്ത്‌ അനുസൃത ഇസ്‌ലാമിക ധനകാര്യസ്ഥാപനത്തിന്‌ അനുയോജ്യമാകും?
 • എല്ലാ മനുഷ്യര്‍ക്കും അനുയോജ്യമാകുന്ന രീതിയില്‍ പലിശരഹിതമായ ഒരു ബാങ്കിംഗ്‌ വ്യവസ്ഥിതി ആരംഭിക്കാനുള്ള കെട്ടുറപ്പ്‌ നമ്മുടെ ഭരണഘടനയ്‌ക്കില്ലേ? നിയമസംവിധാനങ്ങള്‍ക്ക്‌ ഇല്ലേ? ഇത്തരമൊരു വ്യവസ്ഥിതി രൂപീകരിക്കാനുള്ള സാമ്പത്തിക വിദഗ്‌ദ്ധര്‍ നമുക്കില്ലേ?
 • പലിശമുക്തം എന്ന വിഷയം ഇസ്‌ലാമിക ഗ്രന്ഥങ്ങളില്‍ പറഞ്ഞിരിക്കുന്നതിനാല്‍ മതേതരരാജ്യമായ ഇന്ത്യയില്‍ സര്‍ക്കാര്‍ പങ്കാളിത്തത്തോടെ തുടങ്ങുന്ന ധനകാര്യ സംവിധാനത്തിന്‌ അല്ലെങ്കില്‍ ഭാവിയിലെ ബാങ്കിന്‌ ഇസ്‌ലാമികമായ പേര്‌ ഉപയോഗിക്കണമെന്നാണ്‌ ചിലര്‍ വാദിക്കുന്നത്‌. അങ്ങിനെയെങ്കില്‍ ഹിന്ദുപുരാണങ്ങളില്‍ സൗഭം, പുഷ്‌പകവിമാനം എന്നീ വിമാനങ്ങളെക്കുറിച്ച്‌ പരാമര്‍ശിച്ചിരിക്കുന്നതിനാല്‍ ഇന്ത്യയിലെ ഏയര്‍പോര്‍ട്ടുകള്‍ക്കും വിമാനസര്‍വ്വീസുകള്‍ക്കും ഹൈന്ദവ യാത്രാസംവിധാനം എന്ന്‌ പേര്‌ നല്‍കേണ്ടിവരുമോ? മഹാത്മാഗാന്ധിയുടെ വധത്തില്‍ കുറ്റാരോപിതനായ ആര്‍.എസ്‌.എസിന്റെ സ്ഥാപകനേതാക്കളിലൊരാളായ സവര്‍ക്കറുടെ ചിത്രം ഇന്ത്യയിലെ മഹാത്മാക്കളോടൊപ്പം രാജ്യസഭയില്‍ പ്രതിഷ്‌ഠിച്ചവര്‍ ഭാവിയില്‍ ഇങ്ങനെയൊരു ആവശ്യം ഉന്നയിച്ചാല്‍ അതിനെ എതിര്‍ക്കാന്‍ മതേതരഭരണകൂടത്തിന്‌ എങ്ങിനെ കഴിയും?
 • വേദകാലഘട്ടത്തില്‍ ഉല്‍ഭവിച്ച ആയൂര്‍വേദത്തെ, ഹൈന്ദവപുരാണങ്ങളില്‍ ധന്വന്തരീമൂര്‍ത്തിയുടെ വരദാനമായി പറയുന്ന ആയൂര്‍വേദത്തെ, ചരകനും ശുശ്രുതനും ആധുനിക കാലഘട്ടത്തിലേക്ക്‌ ഗ്രന്ഥങ്ങളിലൂടെ സമര്‍പ്പിച്ച ആയൂര്‍വേദത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ആശുപത്രികളെയും ആയൂര്‍വേദ കോളേജുകളെയും ഹൈന്ദവ ചികിത്സാലയം എന്നോ ഹൈന്ദവചികിത്സാകോളേജ്‌ എന്നോ ആക്കിമാറ്റാന്‍ തീവ്രഹിന്ദുത്വവിഭാഗം ആവശ്യപ്പെട്ടാല്‍ അതിനെ എതിര്‍ക്കാന്‍ മതേതരഭരണകൂടത്തിന്‌ എങ്ങിനെ കഴിയും?

  എന്തിന്‌ ഇസ്‌ലാമിക ബാങ്കിംഗ്‌?
  എന്തിനാണ്‌ ഇസ്‌ലാമിക ബാങ്കിംഗ്‌ അല്ലെങ്കില്‍ ശരിഅത്ത്‌ അനുസൃത ബാങ്കിംഗ്‌, പലിശരഹിത ബാങ്കിംഗ്‌ തുടങ്ങിയ പദങ്ങളുടെ പ്രയോഗം സര്‍ക്കാര്‍ തന്നെ നടപ്പിലാക്കുന്നത്‌? കൃത്യമായ വോട്ടുബാങ്ക്‌ ലക്ഷ്യത്തിനുവേണ്ടി സമൂഹത്തെ ഇനിയും വിഭജിക്കണോ? ഈ മൂന്ന്‌ വാക്കുകള്‍ ഒരു മതേതര സര്‍ക്കാരിനെക്കൊണ്ട്‌ പറയിപ്പിക്കുന്നതിന്റെ പിന്നില്‍ വലിയ ഉദ്ദേശ്യങ്ങളില്ലേ? അതില്‍ പ്രധാനം : ഇസ്‌ലാമിന്റെ സാമ്പത്തിക വ്യവസ്ഥിതിയാണ്‌ മനുഷ്യസമൂഹത്തിന്‌ നല്ലതെന്നും നിലവിലുള്ള സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ, എല്‍.ഐ.സി. പോലെയുള്ള ഭാരതത്തിലെ എല്ലാ സാമ്പത്തികക്രമങ്ങളും തെറ്റാണെന്ന്‌ പറയാതെ പറയുന്നതിലൂടെ ഇസ്‌ലാമിനെ മഹത്വവല്‍ക്കരിക്കുക. ഇതരമതത്തില്‍ പെട്ട പ്രധാനമന്ത്രിയും പി.ചിദംബരവും സംസ്ഥാന മന്ത്രിമാരും ഇസ്‌ലാമിക ബാങ്കിനു വേണ്ടി സംസാരിക്കുകയും വാദിക്കുകയും ചെയ്യുമ്പോള്‍ ഒരു ഉല്‍പന്നത്തിന്റെ പ്രശസ്‌തിയും പ്രസക്തിയും വര്‍ധിക്കുന്നതുപോലെ ഇസ്‌ലാമിന്റെയും പ്രശസ്‌തിയും പ്രസക്തിയും വര്‍ദ്ധിപ്പിക്കുക. ഒന്നുകൂടി ലളിതമായി പറഞ്ഞാല്‍ ഇസ്‌ലാമിക ലോകം സാധ്യമാക്കാനുള്ള യുദ്ധ തന്ത്രങ്ങളുടെ ഏറ്റവും സൂക്ഷ്‌മമായ തലമാണ്‌ ഇസ്‌ലാമിക ബാങ്കിംഗ്‌ അല്ലെങ്കില്‍ പലിശരഹിത ബാങ്കിംഗ്‌ എന്ന പ്രയോഗം. മറ്റൊന്നുകൂടി ഇതിനോടൊപ്പം ചേര്‍ത്തുവായിക്കണം. പലിശരഹിതം എന്നുപറഞ്ഞാല്‍ അത്‌ ഇസ്‌ലാമിന്റെ കുത്തകയാണെന്നുള്ള ഒരു ധാരണ കാലങ്ങള്‍ കൊണ്ടവര്‍ ഉണ്ടാക്കിയെടുത്തിട്ടുണ്ട്‌. അതുകൊണ്ട്‌ തന്നെ പലിശരഹിതം എന്നു പറയുമ്പോള്‍ അത്‌ ഇസ്‌ലാമാണെന്ന്‌ ഇതര മതങ്ങളെ ആഴത്തില്‍ പഠിക്കാത്തവര്‍ക്ക്‌ തോന്നാം. ഈ തോന്നലിനെയും ഇസ്‌ലാമിസത്തിലേക്ക്‌ ആകര്‍ഷിക്കാനുള്ള ഉപാധിയാക്കുന്നു.

  പരാധീനതകള്‍ അനുഭവിക്കുന്ന ഒരു സമൂഹത്തിന്‌ ഭക്ഷണം, വസ്‌ത്രം, താമസസൗകര്യം, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ നടത്തിക്കൊടുക്കേണ്ടതും അവരെ മുഖ്യധാരയിലേക്ക്‌ എത്തിക്കേണ്ടതും ഭരണകൂടമാണ്‌. ഒരു മതേതരരാജ്യത്ത്‌ ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടം നിര്‍വ്വഹിക്കേണ്ട ഇങ്ങനെയുള്ള പല കാര്യങ്ങളും ചെയ്യാതിരിക്കുകയും മതസംഘടനകള്‍ക്ക്‌ ഈ മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ തന്നെ വഴിയൊരുക്കുകയും ചെയ്‌തതിന്റെ തിക്തഫലങ്ങള്‍ ഒറീസ്സയുള്‍പ്പെടെ ഭാരതത്തിന്റെ പല മേഖലകളിലും നമ്മള്‍ കണ്ടതാണ്‌. ഇതു തന്നെയാണ്‌ സാമ്പത്തിക മേഖലയിലേയ്‌ക്ക്‌ മതം കടന്നുവരുമ്പോഴും നമ്മള്‍ ഭയക്കേണ്ടത്‌. മതേതര (?!) ഭാരതത്തില്‍ ഇത്‌ വേണ്ടതുണ്ടോ? ഇതുവരെ ഭാരതസമൂഹത്തോട്‌ ഭരണകൂടങ്ങള്‍ ചെയ്‌ത തെറ്റുകള്‍ തന്നെ തിരുത്താന്‍ പറ്റാത്ത അത്രയും വഷളായിക്കഴിഞ്ഞിരിക്കുന്നു.

  പ്രോഫിറ്റ്‌ ഷെയറിംഗ്‌ ബാങ്ക്‌ (പി.എസ്‌. ബാങ്ക്‌)
  സാമ്പത്തിക നിക്ഷേപം സ്വീകരിച്ച്‌ അത്‌ ലാഭമാകാമെന്നു തോന്നുന്ന ബിസിനസ്സില്‍ നിക്ഷേപിക്കുകയും ലഭിക്കുന്നത്‌ ലാഭമായാലും നഷ്‌ടമായാലും നിക്ഷേപകനും ബാങ്കും പ്രത്യേക കരാറുകളുടെ അടിസ്ഥാനത്തില്‍ പങ്കിട്ടെടുക്കുകയും ചെയ്യുന്ന ബാങ്കിംഗ്‌ സംവിധാനത്തെ വിളിക്കേണ്ടത്‌ പ്രോഫിറ്റ്‌ ഷെയറിംഗ്‌ ബാങ്ക്‌ എന്നോ സമാനമായ മറ്റു പേരുകളിലോ ആണ്‌. അത്‌ ഏതെങ്കിലും മതത്തിന്റെ കുത്തകയുമല്ല. മനുഷ്യത്വം മനസ്സില്‍ സൂക്ഷിക്കുന്ന, സമൂഹത്തില്‍ നന്മ പുലര്‍ന്നുകാണണം എന്നാഗ്രഹിക്കുന്ന ഹിന്ദുവും മുസല്‍മാനും ക്രിസ്‌ത്യാനിയും നിരീശ്വരവാദിയും മതമില്ലാത്ത ദൈവവിശ്വാസികളും യുക്തിവാദികളും ആഗ്രഹിക്കുന്നത്‌ ഇതാണ്‌. വിവിധ മതസ്ഥര്‍ ഒരുമിച്ചു വസിക്കുന്ന ഒരു പ്രദേശത്ത്‌ ജനാധിപത്യപരമായ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ പ്രതിനിധികള്‍ ഇസ്‌ലാമിക ബാങ്കിംഗ്‌ എന്ന പദം ഉപയോഗിക്കുമ്പോള്‍ അതിന്റെ സാമൂഹിക മനഃശ്ശാസ്‌ത്രമോ അതു മുതലെടുക്കുന്നവരെക്കുറിച്ചോ ചിന്തിക്കാതിരിക്കുന്നത്‌ ആത്മഹത്യാപരമാണ്‌. അത്‌ ഭരണഘടനയെയും മതേതരത്വത്തെയയും വ്യഭിചരിക്കുന്നതിന്‌ തുല്യമാണ്‌. നമ്മുടെ ഭരണഘടനയ്‌ക്കും നമ്മുടെ മതേതരത്വത്തിനും ഇനി അതിനുള്ള ശേഷിയില്ല എന്ന്‌ ഭരണകര്‍ത്താക്കളും രാഷ്‌ട്രീയപാര്‍ട്ടികളും മനസ്സിലാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. പ്രത്യേക മതവുമായി ബന്ധപ്പെട്ട വാക്കുകള്‍ സര്‍ക്കാര്‍ തന്നെ പൊതുസംവിധാനത്തില്‍ ഉപയോഗിക്കുമ്പോള്‍ അത്‌ വിഭജനം രൂക്ഷമാക്കാന്‍ മാത്രമാണ്‌ ഉതകുന്നതെന്ന്‌ തിരിച്ചറിയാനുള്ള വിവേകം പോലും ഭരണകര്‍ത്താക്കള്‍ക്ക്‌ നഷ്‌ടപ്പെട്ടുവോ?

  നിലവിലെ തീവ്രവാദികള്‍ ഇസ്‌ലാമിക ബാങ്കിനെ എതിര്‍ക്കേണ്ടതില്ല?
  ഉത്തരേന്ത്യയില്‍ തുടങ്ങി ഇപ്പോള്‍ കേരളത്തില്‍ വരെ ജനാധിപത്യ സംവിധാനങ്ങളുടെ മതവല്‍ക്കരണം കൃത്യമായി നടപ്പിലാക്കിക്കൊണ്ട്‌ ഭാരതത്തെ കലാപകലുഷിതമാക്കിക്കൊണ്ടിരിക്കു
  ന്ന തീവ്രവസംഘടനകളായ ആര്‍.എസ്‌.എസ്‌.,വി.എച്ച്‌.പി., ശിവസേന പ്രവര്‍ത്തകര്‍ ഇസ്‌ലാമിക ബാങ്കിനെ എതിര്‍ക്കേണ്ടതില്ല. അതിനുള്ള യോഗ്യത അവര്‍ക്കില്ല. ഉത്തരേന്ത്യയിലെ മിക്ക സര്‍ക്കാര്‍ ഓഫീസുകളും റെയില്‍വേസ്റ്റേഷനുകളും ഏയര്‍പോര്‍ട്ടുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ക്ഷേത്രങ്ങള്‍ കൊണ്ടും വിശ്വാസചിഹ്നങ്ങള്‍ കൊണ്ടും കുത്തിനിറച്ച്‌ മതവിഭജനം രൂക്ഷമാക്കുന്നവര്‍ എങ്ങിനെയാണ്‌ ``മതേതരസര്‍ക്കാരിന്‌ ഇത്‌ ഭൂഷണമല്ല'' എന്ന്‌ വേദികളിലും ചാനലുകളിലും പത്രങ്ങളിലും പറയുക. അവര്‍ പറയേണ്ടതില്ല, അത്‌ വിഭജനം രൂക്ഷമാക്കി കലാപത്തിലെത്തിക്കാനേ ഉപകരിക്കൂ.

  ഓരോ മതങ്ങളുടെയും ദൈവങ്ങളുടെ ഇഷ്‌ടാനിഷ്‌ടങ്ങള്‍ പറഞ്ഞ്‌ അനുയായികളെ തെരുവിലിറക്കി സമരം ചെയ്യിക്കുകയും സ്വന്തം സ്‌കൂളുകളില്‍ പോലും അന്യമതസ്ഥരായ കുട്ടികളോട്‌ വിവേചനം കാട്ടുകയും ചെയ്യുന്ന മതപുരോഹിതന്‍മാരും ഇസ്‌ലാമിക ബാങ്കിനെ എതിര്‍ക്കേണ്ടതില്ല. ഇന്ത്യന്‍ യൂണീയന്‍ മുസ്‌ലിം ലീഗ്‌ (ഇന്ത്യന്‍ മുസ്‌ലീങ്ങളുടെ സഖ്യം) എന്ന രാഷ്‌ട്രീയപാര്‍ട്ടിയെ (?!) തോളിലേറ്റി ചുമക്കുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തകര്‍ ഇസ്‌ലാമിക ബാങ്കിനെ എതിര്‍ക്കുകയുമില്ല. കാരണം അവര്‍ കാലങ്ങളായി മതേതരത്വത്തെ വ്യഭിചരിച്ചാണ്‌ ജീവിക്കുന്നത്‌. ഇത്തരത്തില്‍ മതേതരത്വമെന്നതിനെ സമയാസമയങ്ങളില്‍ നേട്ടങ്ങള്‍ക്കു വേണ്ടി കൂട്ടിക്കൊടുത്തുകൊണ്ടിരിക്കുന്ന, അതിന്റെ പങ്കുപറ്റുന്ന ഒരാള്‍ക്കും ഇത്തരം വിഷയങ്ങളില്‍ പ്രതികരിക്കാനുള്ള അവകാശമില്ല. മതസംഘടനകള്‍ വിലയ്‌ക്കെടുത്ത കേരളത്തിലെ ഇടതുപക്ഷ സംഘടനാ നേതാക്കള്‍ക്കും ഇസ്‌ലാമിക ബാങ്ക്‌ എന്ന പ്രയോഗം സമൂഹത്തിലുണ്ടാക്കാന്‍ പോകുന്ന പ്രശ്‌നങ്ങള്‍ കാണാന്‍ കഴിയില്ലായിരിക്കാം. പക്ഷേ, ഒരു മതേതര രാജ്യത്ത്‌, ജനാധിപത്യപരമായി തെരഞ്ഞെടുത്ത ഒരു സര്‍ക്കാര്‍ ഇങ്ങനെയൊരു കാര്യത്തിന്‌ കൂട്ടുനില്‍ക്കുന്നതിലെ ധാര്‍മ്മികതയെക്കുറിച്ച്‌, വിപ്ലവവീര്യത്തിനും ദീര്‍ഘവീക്ഷണമുള്ള സൂക്ഷ്‌മചിന്തകള്‍ക്കും പേരുകേട്ട കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങള്‍ ചിന്തിക്കാത്തത്‌ ലജ്ജാകരവും ആത്മഹത്യാപരവുമാണ്‌.

  പ്രസക്തമായ മറ്റൊരു കാര്യം, പി.സി.തോമസ്‌ മതവികാരമുണര്‍ത്തി വോട്ടുപിടിച്ചു എന്ന കാര്യം ഉന്നയിച്ച്‌ അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ്‌ വിജയം റദ്ദാക്കാന്‍ സുപ്രീം കോടതി വരെ പോയ എല്‍.ഡി.എഫ്‌. സഹയാത്രികന്‍ കെ.ഇ.ഇസ്‌മയില്‍ എന്തുകൊണ്ട്‌ ഇസ്‌ലാമിക ബാങ്ക്‌ എന്ന പ്രയോഗത്തെ എതിര്‍ക്കുന്നില്ല എന്നതാണ്‌. എന്തുകൊണ്ട്‌ പി.സി.തോമസ്‌ എതിര്‍ക്കുന്നില്ല? മുസ്‌ലീം ലീഗിനോട്‌ മത്സരിച്ച്‌ പരാജയപ്പെട്ട, തന്റെ എല്‍.ഡി.എഫ്‌. സഹപ്രവര്‍ത്തകരോട്‌ മുസ്‌ലീം ലീഗിന്റെ വിജയത്തിനെതിരെ കോടതിയെയും തെരഞ്ഞെടുപ്പ്‌ കമ്മീഷനെയും സമീപിക്കാന്‍ കെ.ഇ.ഇസ്‌മയില്‍ എന്തുകൊണ്ട്‌ പറയുന്നില്ല? അല്ലെങ്കില്‍ എന്തുകൊണ്ട്‌ അവര്‍ അത്‌ ചെയ്യുന്നില്ല? മുസ്‌ലീം ലീഗ്‌ എന്ന പേരു തന്നെ മനശ്ശാസ്‌ത്രപരമായി മതവികാരമുണര്‍ത്തലാണ്‌. അതിലൂടെയാണ്‌ അവര്‍ വോട്ടുപിടിക്കുന്നതും ജയിക്കുന്നതും. ഇന്ത്യപോലൊരു മതേതര രാജ്യത്ത്‌ ഇന്ത്യന്‍ യൂണീയന്‍ മുസ്‌ലീം ലീഗ്‌ എന്ന പേരിലൊരു രാഷ്‌ട്രീയപാര്‍ട്ടി ഉണ്ടാകാനേ പാടില്ലായിരുന്നു. ഇനിയിപ്പോള്‍ ഇസ്‌ലാമിക ബാങ്കും. കുറച്ച്‌ കഴിയുമ്പോള്‍ ഹിന്ദു ലീഗ്‌, ഹിന്ദു ആശുപത്രികള്‍, ക്രിസ്‌ത്യന്‍ സര്‍ക്കാര്‍, ഹൈന്ദവ ആയൂര്‍വ്വേദം, ക്രിസ്‌ത്യന്‍ വൈദ്യുതി, മുസ്‌ലിം റെയില്‍വേ സ്റ്റേഷന്‍ ...... ഹാ കഷ്‌ടം! നമ്മുടെ മതേതരത്വത്തിന്റെ അവസ്ഥ.

  ആരാണ്‌ എതിര്‍ക്കേണ്ടത്‌?
  ഇസ്‌ലാമിക ബാങ്കിംഗ്‌ / ശരിഅത്ത്‌ അനുസൃത ബാങ്കിംഗ്‌ / പലിശരഹിത ബാങ്ക്‌ എന്നീ പദങ്ങളെയും സംവിധാനങ്ങളെയും വളരെ ആസൂത്രിതമായി സര്‍ക്കാരിനേക്കൊണ്ടുതന്നെ പ്രചരിപ്പിക്കുന്നതും നടപ്പിലാക്കാന്‍ ശ്രമിക്കുന്നതും ചോദ്യം ചെയ്യേണ്ടത്‌ ഇവിടുത്തെ മാദ്ധ്യമങ്ങളും സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരും ഒപ്പം സാമൂഹിക ശാസ്‌ത്രജ്ഞരും (ഇങ്ങനെയൊരു മേഖലയുണ്ട്‌) ആണ്‌. നേരത്തേ ഉന്നയിച്ച ചോദ്യങ്ങളുടെ ഉത്തരവും, ഇത്തരം പദങ്ങള്‍ ഉപയോഗിക്കുന്നതിന്റെ ലക്ഷ്യവും സമൂഹത്തിന്റെ എല്ലാ മണ്‌ഡലങ്ങളിലും ചര്‍ച്ചയ്‌ക്ക്‌ കൊണ്ടുവരാനുള്ള ധാര്‍മ്മിക ബാദ്ധ്യത മാദ്ധ്യമ (നോട്ടീസ്‌ വിതരണക്കമ്പനികള്‍ക്കോ, മാധ്യമത്തിനോ അല്ല) ങ്ങള്‍ക്കുണ്ട്‌. അത്‌ നാം ചെയ്‌തില്ലെങ്കില്‍ ഇതിന്റെ പേരില്‍ നാളെകളില്‍ കൊല്ലപ്പെടുന്നതും അംഗഭംഗം വരുന്നതും നിരവധി മനുഷ്യജീവികള്‍ക്കായിരിക്കും. കാരണം, ഇപ്പോള്‍ത്തന്നെ ജന്മഭൂമി, കേസരി, സാംന.. തുടങ്ങിയ മാദ്ധ്യമങ്ങളിലും തീവ്ര ഹൈന്ദവസംഘടനകളുടെ ക്ലാസ്സുകളിലും ഇസ്‌ലാമിക ബാങ്കിന്റെ പേരില്‍ വിഷം കുത്തിവച്ച്‌ തുടങ്ങിയിട്ടുണ്ട്‌. അതും കൊടുംവിഷമാണ്‌ കുത്തിനിറച്ചുകൊണ്ടിരിക്കുന്നത്‌. അതുകൊണ്ട്‌ തന്നെ ഇത്‌ തിരിച്ചറിഞ്ഞുകൊണ്ട്‌ മാദ്ധ്യമങ്ങളും സാംസ്‌കാരിക സാമൂഹിക പ്രവര്‍ത്തകരും എത്രയും പെട്ടെന്ന്‌ ഈ വിഷയത്തില്‍ ഇടപെടേണ്ടതുണ്ട്‌. മതേതരസര്‍ക്കാര്‍ ഇടപെട്ട്‌ നിക്ഷേപിച്ചും പ്രചരിപ്പിച്ചും വളര്‍ത്തിക്കൊണ്ടുവരുന്ന ഇസ്‌ലാമിക ബാങ്കിംഗ്‌, ശരിഅത്ത്‌ അടിസ്ഥാന ബാങ്ക്‌ എന്നിങ്ങനെയുള്ള പദപ്രയോഗങ്ങളും സംവിധാനങ്ങളും ഏതേത്‌ പ്രശ്‌നങ്ങളാണ്‌ ഉണ്ടാക്കുക എന്നത്‌ ഭരണാധികാരികളില്‍ എത്തിക്കാനും അതില്‍ നിന്ന്‌ പിന്മാറാനുള്ള തീരുമാനമെടുപ്പിക്കാനും കഴിയണം. ഭാവിയില്‍ മതങ്ങളില്‍ നിന്ന്‌ വരാന്‍ സാധ്യതയുള്ള ഇത്തരം പ്രവര്‍ത്തനങ്ങളെ തടയാനും ജനാധിപത്യസംവിധാനങ്ങളില്‍ മതങ്ങളുടെ കടന്നുകയറ്റം അവസാനിപ്പിക്കാനും വേണ്ട നിയമനിര്‍മ്മാണവും നടത്തേണ്ടതുണ്ട്‌.

  ലൗ ജിഹാദും ഇസ്‌ലാമിക ബാങ്കും
  കൃത്യമായ ലക്ഷ്യത്തോടെ പടച്ചുവിട്ട ലൗ ജിഹാദ്‌ എന്ന പദം കേരളത്തില്‍ വലിയ ഒച്ചപ്പാടു സൃഷ്ടിച്ചു. ഇസ്‌ലാമിലെ പല വിഭാഗങ്ങളുടെയും പ്രസിദ്ധീകരണങ്ങള്‍ ഇതിനെതിരെ രംഗത്തുവന്നു. ഇത്തരം പ്രസിദ്ധീകരണങ്ങളില്‍ ഈ പദപ്രയോഗത്തെ എതിര്‍ത്തുകൊണ്ട്‌ സാമൂഹിക സാംസ്‌കാരിക മാദ്ധ്യമ മേഖലകളിലെ നിരവധി പ്രമുഖര്‍ ലേഖനങ്ങളെഴുതി. ഈ ലേഖനങ്ങളെല്ലാം സമര്‍ത്ഥിച്ചത്‌ ഈ പദം സൃഷ്ടിക്കുന്ന സാമൂഹിക വിഭജനവും അത്‌ മുസ്‌ലിം സമൂഹത്തിനുണ്ടാക്കുന്ന മാനസിക പ്രശ്‌നങ്ങളും അതിന്റെ പ്രത്യാഘാതങ്ങളുമെല്ലാമായിരുന്നു. ഡി.ബാബുപോള്‍ ഉള്‍പ്പെടെ അറിയപ്പെടുന്ന പലരും ഈ ദൗത്യം നിര്‍വ്വഹിച്ചിട്ടുണ്ട്‌. പ്രശംസനീയമായ ഇത്തരം ലേഖനങ്ങളെഴുതിയ ഇവര്‍ എന്തുകൊണ്ട്‌ ഇസ്‌ലാമിക ബാങ്ക്‌, ശരിഅത്ത്‌ അധിഷ്‌ഠിത ഇസ്‌ലാമിക ബാങ്ക്‌ എന്നീ പദങ്ങള്‍ സമൂഹത്തില്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച്‌ ചര്‍ച്ച ചെയ്യുകയും എഴുത്തിലൂടെ ബോധവല്‍ക്കരണം നടത്തുകയും ചെയ്‌തില്ല? എന്തിനാണ്‌ ഈ സോഫ്‌റ്റ്‌ കോര്‍ണര്‍? പലിശയിലും കൊള്ളനികുതികളിലും അധിഷ്‌ഠിതമായ ഒരു മതേതരസര്‍ക്കാര്‍ ഇത്തരം സംവിധാനത്തില്‍ നിക്ഷേപം കൊണ്ടും ഇതര സംവിധാനങ്ങള്‍ കൊണ്ടും പങ്കാളിത്തം വഹിക്കുകയും, ജിഹാദ്‌ എന്ന പദത്തിലും വിശുദ്ധമായതെന്ന്‌ ഇസ്‌ലാം കരുതുന്ന ശരിഅത്ത്‌, ഇസ്‌ലാം എന്നീ പദങ്ങള്‍ അതിനായി ഉപയോഗപ്പെടുത്തുകയും ചെയ്‌തിട്ടും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ എന്താണ്‌ ആരും കാണാതെ പോകുന്നത്‌?

  മുറവിളി കൂട്ടുന്നവരുടെ ശ്രദ്ധയ്‌ക്ക്‌
  മനുഷ്യനന്മയ്‌ക്ക്‌ വേണ്ടിയാണ്‌ ഈ മുറവിളിയെങ്കില്‍, ഇസ്‌ലാമിക ബാങ്കിന്‌ വേണ്ടി മുറവിളി കൂട്ടുന്നവരും അവരുടെ അംഗങ്ങളും അടിസ്ഥാന ജീവിത ആവശ്യങ്ങളുടെ കാര്യമാണ്‌ ആദ്യം പരിഗണിക്കേണ്ടത്‌. സ്വന്തമായി അഞ്ച്‌ സെന്റെങ്കിലും ഭൂമിയുള്ളവര്‍ അതില്‍ തന്നാല്‍ കഴിയുന്ന കൃഷി ചെയ്യുക. ഒപ്പം തന്റെ വീടിന്റെ മേല്‍ക്കൂരയിലെ ടെറസ്സുകളില്‍ പച്ചക്കറി ഉല്‍പ്പാദിപ്പിക്കാനുള്ള സംവിധാനങ്ങളേര്‍പ്പെടുത്തുക. മറ്റൊന്നുകൂടി അത്യാവശ്യമാണ്‌; നല്ല മരുന്ന്‌ വാങ്ങിക്കാന്‍, നല്ല ചികിത്സ തേടാന്‍ കഴിയാത്തതിന്റെ പേരില്‍ ഉരുകിത്തീരുന്ന കോടിക്കണക്കിന്‌ മനുഷ്യരുണ്ട്‌ ഈ സമൂഹത്തില്‍. ഇന്ന്‌ സമൂഹത്തില്‍ വ്യാപകമായ മാരകരോഗങ്ങളുടെ പട്ടിക തന്നെ നൂറിലധികമാണ്‌. ഇതില്‍ ഏതെങ്കിലും ഒരു രോഗത്തിനുള്ള മരുന്ന്‌ ഉല്‍പാദിപ്പിച്ച്‌ ലാഭമെടുക്കാതെ പലിശ ഈടാക്കാതെ വിതരണം ചെയ്യാനുള്ള സംവിധാനം ഏര്‍പ്പെടുത്തുക. ഇതിന്‌ ഇസ്‌ലാമിക മരുന്നെന്നോ, ഇസ്‌ലാമിക പച്ചക്കറി എന്നോ പേരിടേണ്ടതില്ല. മനുഷ്യവംശത്തിന്റെ അവകാശങ്ങളാണിത്‌. മറ്റൊട്ടനവധി അത്യാവശ്യങ്ങളില്‍ ഒന്നുകൂടി പറയാം.

  ആനുപാതിക വിലനിര്‍ണ്ണയ സിദ്ധാന്തം
  ആനുപാതിക വിലനിര്‍ണ്ണയ സിദ്ധാന്തം എന്ന ആശയത്തെ പൂര്‍ണ്ണമായി ഇവിടെ അവതരിപ്പിക്കുന്നില്ല. ചുരുക്കം മാത്രമാണിത്‌. ആവശ്യമെങ്കില്‍ ആരോഗ്യകരമായ സാഹചര്യത്തില്‍ വലിയ ചര്‍ച്ചയ്‌ക്ക്‌, അതിലൂടെ വിപ്ലവകരമായ മാറ്റത്തിന്‌, ഈ ആശയത്തെ ഉപയോഗിക്കാവുന്നതാണ്‌. മനുഷ്യവംശത്തില്‍, മനുഷ്യനിര്‍മ്മിതമായ ചട്ടക്കൂടുകളുടെ അപചയം മൂലം പരാജയപ്പെട്ടവരും പരാജിതരില്‍ പരാജിതരുമായ ഒരു വലിയ സമൂഹമുണ്ട്‌. ഇവരെക്കൂടാതെ നിലവിലെ ഭൗതിക സാഹചര്യത്തോട്‌ പടപൊരുതി മുന്നേറാന്‍ കഴിയാത്ത അന്ധരും ബധിരരും മൂകരും ഇതര അംഗവൈകല്യമുള്ളവരുമുള്‍പ്പെടുന്ന മറ്റൊരു വലിയസമൂഹവുമുണ്ട്‌. ഇവരില്‍ ഏറ്റവും താഴത്തെ തട്ടിലുള്ള ഒരാളെ പരിശോധിക്കാം. ഇരു കാലുകളുമുള്‍പ്പെടെ അരയ്‌ക്കു താഴോട്ട്‌ തളര്‍ന്ന, സാമ്പത്തിക ഭദ്രതയില്ലാത്ത വ്യക്തിയെ സങ്കല്‍പ്പിക്കുക. ഇദ്ദേഹത്തിന്‌ നാട്ടുകാരും സര്‍ക്കാരും നല്‍കിയ സഹായങ്ങള്‍ ചേര്‍ത്ത്‌ തന്റെ അത്യാവശ്യ യാത്രകള്‍ക്ക്‌ നാല്‍പതിനായിരത്തോളം രൂപ മുടക്കി ഒരു മുച്ചക്ര വാഹനം വാങ്ങിക്കുന്നു. (ഈ വാഹനം ഇദ്ദേഹത്തിന്‌ കിട്ടുന്ന വിലനിര്‍ണ്ണയ സംവിധാനത്തിലേയ്‌ക്ക്‌ ഞാനിപ്പോള്‍ കടക്കുന്നില്ല). എന്നാല്‍ ഈ വാഹനത്തില്‍ അടിക്കുന്ന ഒരു ലിറ്റര്‍ പെട്രോളിന്‌ 50 രൂപയെന്നു സങ്കല്‍പിക്കുക. അരക്കോടിയോളം വിലയുള്ള മെഴ്‌സിഡസ്‌ ബെന്‍സുമായി വരുന്നവനും ഇതേ 50 രൂപയ്‌ക്കാണ്‌ പെട്രോള്‍ നല്‍കുന്നത്‌. ഇതെന്തു മാനുഷിക / ദൈവീക നീതിയാണ്‌? അമ്പതിനായിരം രൂപ മാസവരുമാനമുള്ളവന്‌ ഒരു കിലോ അരി ലഭിക്കുന്നത്‌ 22 രൂപയ്‌ക്ക്‌. മൂവായിരം രൂപ മാസവരുമാനമുള്ളവനും ഇതേ അരി, ഇതേ കടയില്‍ നിന്ന്‌ ലഭിക്കുന്നത്‌ 22 രൂപയ്‌ക്ക്‌. എനിക്ക്‌ ഒരു സിലിണ്ടര്‍ ഗ്യാസ്‌ ലഭിക്കുന്നത്‌ 340 രൂപയ്‌ക്ക്‌. എന്റെ പത്തിലൊന്നു പോലും വരുമാനമില്ലാത്ത സുഹൃത്തിന്‌ ഇതേ ഗ്യാസ്‌ ലഭിക്കുന്നത്‌ ഇതേ വിലയ്‌ക്ക്‌. നഗരത്തിലെ വന്‍കിട ജ്വല്ലറി ഉടമയ്‌ക്കും ഇതേ വിലയ്‌ക്ക്‌ തന്നെ ഇതേ ഗ്യാസ്‌ ലഭിയ്‌ക്കുന്നു. എല്ലായിടത്തും സര്‍ക്കാര്‍ നല്‍കിയ സബ്‌സിഡി ഒരേ നിരക്കില്‍!!! അയ്യായിരം രൂപ വരുമാനമുള്ള സുഹൃത്തിന്റെ അമ്മയ്‌ക്ക്‌ ക്യാന്‍സര്‍ ചികിത്സയ്‌ക്ക്‌ എല്ലാ ദിവസവും ആവശ്യമുള്ള ഒരു മരുന്ന്‌ ലഭിക്കുന്നത്‌ 860 രൂപയ്‌ക്ക്‌. ഇതേ മരുന്ന്‌ ലക്ഷാധിപതിയായ മറ്റൊരു സുഹൃത്തിന്റെ അമ്മയ്‌ക്ക്‌ ലഭിക്കുന്നതും ഇതേ വിലയ്‌ക്ക്‌. എന്തു നീതിയാണിത്‌? ഇതൊരുപാട്‌ ആഴത്തില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്‌. ഇപ്പോള്‍ത്തന്നെ ലേഖനത്തിന്റെ പരിധി വിട്ടുകഴിഞ്ഞു. ചുരുക്കിപ്പറഞ്ഞാല്‍ ഇതിനൊന്നും വളരെ വേഗത്തില്‍ പരിഹാരം കാണാന്‍ കഴിഞ്ഞെന്നു വരില്ല. പക്ഷേ, പരിഹാരമുണ്ട്‌. അത്‌ നടപ്പാക്കാന്‍ മനുഷ്യന്‌ സാധിക്കുക തന്നെ ചെയ്യും. ആശ്വാസ നടപടിയെന്ന രീതിയില്‍ മുഖ്യധാരാസമൂഹത്തിന്റെ ഏറ്റവും താഴെയുള്ള വിഭാഗങ്ങള്‍ക്ക്‌ വേണ്ടി മെഡിസിന്‍ വിതരണ രംഗത്തും ഭക്ഷ്യവസ്‌തുക്കളുടെ വിതരണ രംഗത്തും ആനുപാതിക വിലനിര്‍ണ്ണയ സിദ്ധാന്തം ശ്രമിച്ചാല്‍ നടപ്പിലാക്കാവുന്നതാണ്‌. ഇതൊക്കെയാണ്‌ ഇസ്‌ലാമിക ബാങ്കിംഗ്‌, ശരിഅത്ത്‌ ബാങ്കിംഗ്‌ എന്നീ പദപ്രയോഗങ്ങളുമായി മനുഷ്യസമൂഹത്തില്‍ കൂടുതല്‍ കൂടുതല്‍ വിള്ളലുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ അത്യാവശ്യമായി ശ്രദ്ധിക്കേണ്ടത്‌.

  ആത്യന്തികമായി, മനുഷ്യജീവികളേ നിങ്ങള്‍ തിരിച്ചറിയുക. സാമ്പത്തിക പ്രത്യുല്‍പാദനമല്ല നമുക്കത്യാവശ്യം. സമ്പത്തിന്റെ പ്രത്യുല്‍പാദനമാണ്‌. സമ്പത്തെന്നു പറയുമ്പോള്‍ അത്‌ പേപ്പര്‍ നോട്ടുകളല്ല. പ്രകൃതിയിലെയും പ്രപഞ്ചത്തിലെയും ഓരോ സൂക്ഷ്‌മാണുവും അതിലുള്‍പ്പെടും. അതേ നമുക്കത്യാവശ്യം സമ്പത്തിന്റെ പ്രത്യുല്‍പ്പാദനമാണ്‌. അതിനുള്ള സംവിധാനങ്ങളാണ്‌. അതിന്‌ വേണ്ട ബോധവല്‍ക്കരണവും ക്രിയാത്മകമായ ഇടപെടലുകളുമാണ്‌. അതിനാണ്‌ ദൈവം നമ്മെ ചുമതലപ്പെടുത്തിയിട്ടുള്ളത്‌.

  അനുബന്ധ വായനയ്‌ക്ക്‌ :
  മതപരമായ ഭിന്നിപ്പുണ്ടാക്കാന്‍ ശരിഅത്ത്‌ നിയമമനുസരിച്ചുള്ള ഇസ്‌ലാമിക ബാങ്ക്‌ തുടക്കം കുറിക്കുന്നു എന്ന ഭയമാണ്‌ ഈ ലേഖനം എഴുതാന്‍ പ്രേരിപ്പിച്ച പ്രധാന ഘടകം. അതിന്റെ കാരണം, ജമാ അത്തെ ഇസ്‌ലാമിയുടെ നേതൃത്വത്തില്‍ നടക്കുന്ന മാധ്യമം ദിനപത്രം ഇതിനെ അവതരിപ്പിച്ച രീതിയും പിറ്റേദിവസം ജന്മഭൂമി പത്രം അതിനെ നോക്കിക്കണ്ട രീതിയുമായിരുന്നു. പിന്നീട്‌ തുടര്‍ച്ചയായി ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലിറങ്ങുന്ന ഹിന്ദുത്വ സംഘടനാനേതൃത്വത്തിലുള്ള പ്രസിദ്ധീകരണങ്ങളും ഇസ്‌ലാമിക മേല്‍വിലാസമുള്ള പ്രസിദ്ധീകരണങ്ങളും രണ്ടുതട്ടില്‍ നിന്നുകൊണ്ടാണ്‌ ഇതിനെ അവതരിപ്പിച്ചത്‌. ഒരു കൂട്ടര്‍ മതേതരജനാധിപത്യരാജ്യത്ത്‌ ഇതനുവദിക്കില്ല എന്ന ധ്വനിയിലും മറ്റൊരു കൂട്ടര്‍ ഇസ്‌ലാമിന്റെ മതപരമായ വിശ്വാസപരമായ ആവശ്യമാണെന്ന രീതിയിലുമാണ്‌ ഇതിനെ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്‌. എങ്കിലും വാദപ്രതിവാദങ്ങള്‍ അത്രത്തോളം ഒച്ചപ്പാടിലേയ്‌ക്ക്‌ ഇതുവരെ നീങ്ങിയിട്ടില്ല. പക്ഷേ, ഹിന്ദുത്വപക്ഷത്തിന്റെ പ്രസിദ്ധീകരണങ്ങള്‍ വായിക്കുന്നവരുടെ മനസ്സില്‍ ആരെന്തുപറഞ്ഞാലും ഇതൊരു കനലായി കത്തിക്കിടക്കും. നാളെ ഒരു സാഹചര്യം ഒത്തുവരുമ്പോള്‍ അതവര്‍ വേണ്ടരീതിയില്‍ ഹിന്ദുത്വത്തെ ഇളക്കിവിടാന്‍ കാരണമാക്കുകയും ചെയ്യും. ഇത്തരത്തില്‍ ഒരു അപകടം സംഭവിക്കാതിരിക്കാന്‍ ഞങ്ങളാഗ്രഹിക്കുന്നു. ഒന്നിന്റേയും പേരില്‍ നമ്മുടെ നാട്ടില്‍ ഇനി വിഭജനങ്ങള്‍ ഉണ്ടാകരുതെന്ന്‌ ഞങ്ങള്‍ അതിയായി ആഗ്രഹിക്കുന്നു. ഇസ്‌ലാമിക ബാങ്ക്‌ പാടില്ല എന്നല്ല ഇതിനര്‍ത്ഥം. അതായിക്കോട്ടെ, ഇവിടെ മസ്‌ജിദുകളും ഇതര ഇസ്‌ലാമിക സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നതുപോലെ അവരുടേതായ ഒരു ബാങ്ക്‌ പ്രവര്‍ത്തിക്കുന്നതില്‍ യാതൊരുവിധ തടസ്സവും ഞങ്ങള്‍ക്കോ മതേതരമായി ചിന്തിക്കുന്ന മനുഷ്യര്‍ക്കോ ഉണ്ടാകില്ല. പക്ഷേ, അതില്‍ സര്‍ക്കാര്‍ നിക്ഷേപമോ മതപരമായ ഭിന്നിപ്പുണ്ടാക്കാന്‍ സഹായകമായ രീതിയില്‍ സര്‍ക്കാര്‍ ഇടപെടലോ പാടില്ല. ഇതാണ്‌ ഈ ലേഖനത്തിന്റെ ആത്യന്തിക ലക്ഷ്യം. ഇനി ഇപ്പോഴുള്ള സര്‍ക്കാര്‍ ഇടപെടല്‍ തുടര്‍ന്നും മുന്നോട്ടു കൊണ്ടുപോകുകയാണെങ്കില്‍ ഈ ലേഖനത്തില്‍ പറഞ്ഞ പല ചോദ്യങ്ങള്‍ക്കും ഉത്തരം തരേണ്ട ബാദ്ധ്യത സര്‍ക്കാരിനും അതിനെ പിന്താങ്ങുന്നവര്‍ക്കും അനുകൂലിക്കുന്നവര്‍ക്കുമുണ്ട്‌. ഇതിലെ ചോദ്യങ്ങള്‍ ഇസ്‌ലാമിക ബാങ്കിംഗ്‌ സമ്പ്രദായത്തിനെതിരെയല്ല, മറിച്ച്‌ അത്‌ സര്‍ക്കാര്‍ നേതൃത്വത്തില്‍ തുടങ്ങുന്നതിനെതിരെയും, എല്ലാ മതസ്ഥരുടേതുമായ മതേതരസര്‍ക്കാര്‍ ഇത്തരത്തില്‍ ഇടപെടുന്നതിലൂടെ ഉണ്ടാകാവുന്ന അപകടം തിരിച്ചറിയാന്‍ സമൂഹത്തെയും സര്‍ക്കാരിനെയും പ്രേരിപ്പിക്കുക എന്നതുമാണ്‌.

  സമാന്തരമായി പ്രചരിക്കുന്ന മറ്റൊരു വാര്‍ത്തയുണ്ട്‌, അതിതാണ്‌ - ഇസ്‌ലാമികമല്ലാത്ത ചില രാജ്യങ്ങളിലും ഇസ്‌ലാമിക ബാങ്ക്‌ പ്രവര്‍ത്തിക്കുന്നുണ്ട്‌. അവിടെയില്ലാത്ത പ്രശ്‌നം എന്തിനാണ്‌ ഇന്ത്യയില്‍? ഉത്തരമിതാണ്‌ - അവിടെയൊന്നും സര്‍ക്കാര്‍ ഇടപെട്ടല്ല ഇത്‌ നടത്തുന്നത്‌. എല്ലാം സ്വകാര്യസംരംഭങ്ങളാണ്‌, അല്ലെങ്കില്‍ സ്വകാര്യ ബാങ്കുകളാണ്‌. ഇതിനൊന്നും സര്‍ക്കാര്‍ നിക്ഷേപമോ സര്‍ക്കാരിന്റെ പ്രത്യേക പരിരക്ഷയോ ലഭ്യമല്ല. പിന്നെ, ഇസ്‌ലാമിക രാഷ്ട്രങ്ങളില്‍ സര്‍ക്കാര്‍ ഇടപെടലോടെ ഇസ്‌ലാമിക ബാങ്ക്‌ പ്രവര്‍ത്തിക്കുന്നതും ഇന്ത്യയിലെ സാഹചര്യവും തമ്മില്‍ താരതമ്യം ചെയ്യാന്‍ പറ്റുന്നതല്ല. അതിന്റെ കാരണം, ഈ രാജ്യങ്ങളൊന്നും ഇന്ത്യയെപോലെ മതേതരമല്ല എന്നതാണ്.

 • ബൂലോക കോപ്പിയടി

  നിരക്ഷരന്‍

  ബൂലോകത്ത് കോപ്പിയടി ഇന്നും ഇന്നലെയും തുടങ്ങിയതൊന്നുമല്ല. പലതരം കോപ്പിയടികള്‍ നമ്മളിതിനകം കണ്ടിരിക്കുന്നു.

  ഒരു ബ്ലോഗില്‍ നിന്ന് ഒരു പോസ്റ്റ് മൊത്തമായി മോഷ്ടിച്ച് മറ്റൊരു ബ്ലോഗിലേക്ക് വള്ളിപുള്ളി വിടാതെ ഇടുക, ഒരു പോസ്റ്റിലെ കൊള്ളാവുന്ന ചില വാചകങ്ങളോ പാരഗ്രാഫോ മോഷ്ടിക്കുക, ഒരു കവിതയിലെ ചില വരികള്‍ മാത്രം മോഷ്ടിക്കുക. ഒരു കവിത മോഷ്ടിച്ച് തലക്കെട്ട് മാത്രം മാറ്റി മറ്റൊരു മാധ്യമത്തില്‍ കൊണ്ടുപോയി ഇടുക, മോഷണം എന്താണെന്ന് കൃത്യമായി അറിയാതെ കോപ്പി ചെയ്ത്, പത്രത്താളുകളില്‍ വായിച്ച് ഇഷ്ടമായ ഒരു കൃതി കത്രികയ്ക്ക് മുറിച്ച് സ്വന്തം ഫയലില്‍ വെക്കുന്ന ലാഘവത്തോടെ ഒരു ബ്ലോഗുണ്ടാക്കി അതില്‍ പേസ്റ്റ് ചെയ്യുക, ഞങ്ങളുടെ ആയിരക്കണക്കിന് വായനക്കാര്‍ കൊണ്ടിടുന്ന സൃഷ്ടികളാണെന്ന മട്ടില്‍ ബൂലോകത്തെ പല നല്ല സൃഷ്ടികളും മൊത്തമായി അടിച്ചുമാറ്റി സ്വന്തം വെബ് പോര്‍ട്ടലുകളില്‍ ഇടുക, തുടങ്ങി പലതരം കോപ്പിയടിക്കാരെ നമുക്കിതിനകം കാണാന്‍ കഴിഞ്ഞിട്ടുണ്ട്.

  കോപ്പിയടിക്കാര്‍ക്കെതിരെ പലതരം നീക്കങ്ങളും ബൂലോകത്ത് നടക്കുകയുണ്ടായിട്ടുണ്ട്. അതില്‍ പലതും നല്ല നേരമ്പോക്കിനുള്ള വക തന്നവയായിരുന്നു. ഒറ്റയ്ക്കും കൂട്ടമായും കോപ്പിയടിക്കാര്‍ക്കെതിരെ നീക്കങ്ങള്‍ ഉണ്ടായി. ഞാന്‍ ശ്രദ്ധിച്ച കോപ്പിയടിക്കേസുകളില്‍ എല്ലായിടത്തും അന്തിമവിജയം കോപ്പിയടിക്കപ്പെട്ടവന് തന്നെയായിരുന്നു.

  തെളിവുകള്‍ അടക്കം പിടിക്കപ്പെട്ടിട്ടും മുട്ടാന്യായങ്ങള്‍ പറഞ്ഞ് പിടിച്ച് നില്‍ക്കാന്‍ ശ്രമിച്ചവരേയും , വാദിയെ പ്രതിയാക്കിയ കോപ്പിയടിക്കാരേയും, അവന്റെ കവിതയേക്കാള്‍ ആ വരികള്‍ എന്റെ കവിതയിലല്ലേ കൂടുതല്‍ അനുയോജ്യം എന്ന് യാതൊരു ഉളുപ്പുമില്ലാതെ ന്യായീകരിക്കാന്‍ ശ്രമിച്ച അല്‍പ്പന്മാരായ കോപ്പിയടിക്കാരേയും, കമന്റ് മോഡറേറ്റ് ചെയ്ത് വെച്ച് കോപ്പിയടിക്കെതിരെ വന്ന ഒച്ചപ്പാടുകള്‍ അമര്‍ത്തിവെക്കാന്‍ ശ്രമിച്ച വിവരദോഷികളായ കോപ്പിയടിക്കാരേയും ഒക്കെ നമ്മള്‍ കണ്ടു.

  ഒരു കവിതയോ കഥയോ മോഷ്ടിച്ച് സ്വന്തം പേരിലാക്കി ഇടുന്നവന്റെ മനഃശാസ്ത്രം എന്തായിരിക്കും. പ്രശസ്തി ഉണ്ടാക്കലാണോ ലക്ഷ്യം ? അത് താല്‍ക്കാലികമായതും പിടിക്കപ്പെട്ടാല്‍ കുപ്രശസ്തിയുമായിത്തീരുന്ന ഒന്നല്ലേ ? പിന്നെ അതിലെന്തിരിക്കുന്നു. ചുമ്മാ മാനക്കേടുണ്ടാക്കാമെന്നല്ലാതെ ?

  2 വര്‍ഷത്തെ ബൂലോകവാസത്തിനിടയില്‍ എന്റെ നിരക്ഷരത്വം ഒന്നും തന്നെ ആരും കോപ്പിയടിച്ചില്ല എന്ന് വിഷമിച്ച് നടക്കുകയായിരുന്നു ഞാന്‍ . കോപ്പിയടിക്കപ്പെട്ട പലര്‍ക്കും ബൂലോകര്‍ പിന്തുണ നല്‍കുകയും കോപ്പിയടിച്ചവനെ കൂട്ടത്തോടെ ആക്രമിച്ച് തോല്‍പ്പിക്കുന്നതുമൊക്കെ അല്‍പ്പം അസൂയയോടെ നോക്കിക്കാണാന്‍ മാത്രമേ എനിക്കിതുവരെ സാധിച്ചുള്ളൂ.

  അഞ്ചാറ് മാസങ്ങള്‍ക്ക് മുന്‍പ് അബുദാബിയില്‍ നിന്നുള്ള ഒരു കക്ഷി നല്ല അന്തസ്സായി പേരും നാളും നാടുമൊക്കെ വെച്ച് സനോണിയായി ഒരു ബ്ലോഗ് തുടങ്ങി, എന്റെ ‘ഹാലേബീഡു’ എന്ന ഒരു പോസ്റ്റ് മോഷ്ടിച്ച് അതില്‍ പേസ്റ്റാക്കിയപ്പോള്‍ ഞാനൊന്ന് കേറി അഹങ്കരിച്ച് തുടങ്ങിയതായിരുന്നു. അപ്പോഴേക്കും ഒന്ന് രണ്ട് ബൂലോകസുഹൃത്തുക്കള്‍ കേറി അലങ്കോലമാക്കി. ‘ഡോ ഇത് ആ നിരക്ഷരന്റെ പോസ്റ്റല്ലേ ? താനിത് മോട്ടിച്ചതല്ലേ ? എന്നൊക്കെപ്പറഞ്ഞ് ആ പാവത്തിനെ പേടിപ്പിച്ചു’

  അതിന് ആ അയ്യോപാവം പറഞ്ഞ നിഷ്ക്കളങ്കമായ മറുപടി എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ‘ആരെഴുതിയതായാലും കൊള്ളാം സംഭവം ഉഗ്രനായിരിക്കുന്നു’ എന്നായിരുന്നു ആ മറുപടി. കേട്ടപ്പോള്‍ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുക്കാനുള്ള സന്തോഷം തോന്നി. പാവത്താന്‍ നല്ല ഇഷ്ടം തോന്നിയതുകൊണ്ട് വെട്ടി എടുത്ത് സ്വന്തം പേരില്‍ ഒരു ബ്ലോഗുണ്ടാക്കി സൂക്ഷിച്ച് വെച്ചഅതാണ്. ബ്ലോഗ് എന്നാല്‍ ഇതുപോലെ നമുക്ക് ഇഷ്ടമുള്ള പോസ്റ്റുകളോക്കെ വെട്ടി സൂക്ഷിക്കാനുള്ള ഒരു ഫയലാണെന്നായിരിക്കണം ആ ചുള്ളന്റെ വിചാരം. ഗള്‍ഫ്കാരനായാല്‍ 2 ബ്ലോഗെങ്കിലും സ്വന്തമായിട്ടില്ലെങ്കില്‍ വിവാഹ മാര്‍ക്കറ്റില്‍ യാതൊരു വിലയും ഇല്ലെന്നുള്ളതുകൊണ്ട് ഇങ്ങനെ ചില കടുംകൈകള്‍ ചെയ്യുന്നവരും ജീവിച്ചിരുപ്പുണ്ടെന്ന് ഒരു സുഹൃത്ത് പറഞ്ഞത് ഞാനിപ്പോഴും വിശ്വസിച്ചിട്ടില്ല. ബ്ലോഗ് ഉണ്ടാക്കി കളിച്ച് നോക്കിയതായിരിക്കും എന്നും ചിലര്‍ പറയുകയുണ്ടായി. അതും ഞാന്‍ വിശ്വസിച്ചിട്ടില്ല. എന്തായാലും കാര്യത്തിന്റെ ഗൌരവം മേല്‍പ്പറഞ്ഞ സുഹൃത്തുക്കള്‍ അബുദാബിക്കാരനെ പറഞ്ഞ് മനസ്സിലാക്കിയതോടെ കക്ഷി കോപ്പിയടിച്ച പോസ്റ്റ് ഡിലീറ്റ് ചെയ്തു തടിയൂരി. കോപ്പിയടി വിവാദം കൂറേക്കൂടെ നീണ്ടുപോയാല്‍ ചുളുവില്‍ പ്രശസ്തനാകാമെന്നുള്ള എന്റെ തുലോം ന്യായമായ ഒരു ആഗ്രഹത്തിന്റെ കടയ്ക്കലാണ് സുഹൃത്തുക്കളെന്ന പേരില്‍ കൂടെ നടക്കുന്ന കശ്മലന്മാര്‍ കത്തിവെച്ചത്.

  എന്തായാലും ബ്ലോഗനാര്‍ കാവിലമ്മ എന്റെ പ്രാര്‍ത്ഥനയിതാ കേട്ടിരിക്കുന്നു. കോപ്പിയടിയുടെ ഏത് വിഭാഗത്തിലാണ് പെടുത്തേണ്ടതെന്ന് വലിയ നിശ്ചയമൊന്നും ഇല്ലെങ്കിലും ഒരു കോപ്പിയടി വീണ്ടും നടന്നിരിക്കുകയാണ്. എല്ലാവരും കൂടെ അഡ്ജസ്റ്റ് ചെയ്ത് ഇപ്രാവശ്യമെങ്കിലും ഒന്ന് ഫേമസാക്കിത്തന്നേക്കണം പ്ലീസ്.

  ഒറിജിനല്‍ ദാ ഇവിടെയുണ്ട്. കോപ്പി ദാ ഇവിടേം

  എഴുതിയത് മനോജ് രവീന്ദ്രന്‍ എന്ന് പോസ്റ്റിന്റെ ചുവട്ടില്‍ എഴുതിവെച്ചതുകൊണ്ട് ഇത് കോപ്പിയടി അല്ലാതാകുമോ ? പോസ്റ്റിന്റെ മുകളില്‍ പോസ്റ്റ് ചെയ്ത ആളിന്റെ പേര് സയിദ് ഷിയാസ് എന്നാണ്. എന്റെ ഈ ലേഖനം വെട്ടിയെടുത്ത് പോസ്റ്റാക്കാന്‍ ഞാന്‍ സയിദ് ഷിയാസിന് അനുവാദം ഒന്നും കൊടുത്തിട്ടില്ല.

  ആ ബ്ലോഗിലുള്ള മൊത്തം പോസ്റ്റുകളും കോപ്പി ആണെന്നാണ് തോന്നുന്നത്. ഭാഗ്യമുണ്ടെങ്കില്‍ നിങ്ങളില്‍ പലരുടേയും പോസ്റ്റുകള്‍ അക്കൂട്ടത്തില്‍ നിന്ന് കണ്ടെടുക്കാനാകും . കാരണം കഴിഞ്ഞ മൂന്ന് മാസത്തിനകം 600ല്‍ അധികം പോസ്റ്റുകളാണ് കക്ഷി പേസ്റ്റാക്കിയിരിക്കുന്നത്. എല്ലാത്തിനും കമന്റ് മോഡറേഷനും ഉണ്ട്. വല്ലതും പറയണമെന്നുള്ളവര്‍ക്കായി മൊഫീല്‍ ഫോണ്‍ നമ്പര്‍ (9809385113)പ്രൊഫൈലില്‍ കൊടുത്തിട്ടുണ്ട്.ചുമ്മാ അനോണിക്കമന്റിട്ടിട്ടുള്ള ഏര്‍പ്പാടൊന്നും ആ ഭാഗത്ത് എന്റര്‍ട്ടെയിന്‍ ചെയ്യുന്നില്ല.വല്ലതും പറയാനുണ്ടെങ്കില്‍ ട്രങ്ക് കോള്‍ വിളിച്ച് പറഞ്ഞാല്‍ മതീന്ന് സാരം.

  ഇതെന്തോ പ്രത്യേകയിനം കോപ്പിയടിക്കേസാണെന്നാണ് തോന്നുന്നത്. അതുകൊണ്ട് ഈ കേസ് എനിക്ക് മിക്കവാറും ശുക്രനാകാന്‍ സാദ്ധ്യതയുണ്ട്. പൊന്നുമോനേ ആരൊക്കെ വന്ന് ഫോണിലൂടെയോ കമന്റുറയിലൂടെയോ എന്തൊക്കെ പറഞ്ഞ് ഒച്ചയിട്ടാലും ഒന്നും ഡിലീറ്റരുതേ. മുട്ടായി വാങ്ങിത്തരാമെടാ ചുള്ളാ. ഇതെന്റെ ഒടുക്കത്തെ ചാന്‍സാണ് ഒന്ന് ഫേമസാകാന്‍ .
  UPDATE @ 915 pm on 24.11.2009


  നിരക്ഷരന്റെ മേല്‍ പറഞ്ഞ പോസ്റ്റ്‌ വന്നതിനു ശേഷം ഞങ്ങള്‍ക്ക് ലഭിച്ച ഒരു മെയില്‍ ആണ് ഇത്. ഇത് പോലെ പല ബ്ലോഗുകളില്‍ നിന്നും പകര്‍പ്പെടുത്ത് സ്വന്തം ബ്ലോഗില്‍ ഇടുന്ന ഒരാളുടെ. ഇതിനു ഞങ്ങള്‍ എന്താണ് മറുപടി പറയേണ്ടത് ? വായനക്കാരുടെ അഭിപ്രായം അറിയാന്‍ വിടുന്നു.

  " im also running a blog.. കല സാംസ്കാരിക മൂല്യങ്ങളും മറ്റു പല കാര്യങ്ങളും ഉള്‍കൊള്ളിച്ചു കൊണ്ട് .. എഴുട്യിയ ആളുടെ nameum വെച്ചു കൊറിച്ചു ഹാസ്യവും ഒക്കെ ആയി ഉള്ള ബ്ലോഗ്‌ .... ബ്ലോഗ്‌ പ്രാന്ത് കൊണ്ടൊന്നും അല്ല .. ജസ്റ്റ്‌ ഒരു timepass ... ഇത് ഒരു തെറ്റ് ആണോ ??? മലയാളം എന്നാ ഭാഷ എനിക്ക് ഇഷ്ടം ആണ് .... അത് കൊണ്ട് തോടെങ്ങി എന്നെ ഉള്ളു ..... എഴുത്ത് കാരെ ഉള്‍ക്കൊള്ളിക്കാന്‍ ഞാന്‍ മാക്സിമം ശ്രെമിക്കുന്നുദ് .... എന്താണ് ഇതിന്റെ മറു വശങ്ങള്‍ ..... താങ്ങള്‍ എന്താണ് ഈ കോപ്പി അടി എന്നാ പോസ്റ്റ്‌ കൊണ്ട് udeshichey .... എന്റെ ചില ദൌബ്ട്സ് ആണ് എവിടെ ... താങ്ക്സ് ഓര്‍ ബൈ എന്ന് കൊടുത്താല്‍ തെറ്റാണോ ??? അത് കിട്ടിയിട്ടും ഇടാതവന്മാരെ എന്ത് വിളിക്കേണം .... പിന്നെ എന്റെ കയ്യീന്നും അടിച്ചു കൊണ്ട് പൊയ് സ്വന്തം പേര് ഇടുന്നവരെ അപ്പോള്‍ എന്ത് പറയും ... ഞാന്‍ ഒരു മെയില്‍ oriented guy ആണ് .... വേണാട് ഗ്രൂപ്പ്‌ ഉം എനിക്ക് അറിയാം ,.... അവന്‍ എല്ലാം കൂടി വാരി വലിച്ചു എന്തിനോ വേണ്ടി ഇടുന്നു ..... ഞാന്‍ one ഡേ one പോസ്റ്റ്‌ അതും നല്ല എന്തെങ്കില്‍ ഒരു കാര്യം ഹാസ്യം ആന്‍ഡ്‌ പ്രാവസം ആണ് എന്റെ ഇഷ്ട വിഷയങ്ങള്‍ ..... പലരും എനിക്ക് ഡെയിലി മില്‍സ് സെന്‍റ് ചെയ്യാറുണ്ട് .. അങ്ങനെ മെയില്‍ forward ആയി വന്ന കൊള്ളാവുന്ന പലതും ഞാന്‍ include ചെയ്യുന്നു ... പിന്നെ മറ്റൊരു വശം ഒരിക്ക l ഒരു yedaaartha author അതും എന്റെ ഫ്രണ്ട് അവന്റെ സ്വന്തം ബ്ലോഗില്‍ ഇടിട്ടു ഒരു ആള് പോലും നോക്കാത്ത പോസ്റ്റ്‌ എന്റെ ബ്ലോഗില്‍ വെടിക്കെട്ട് ഹിറ്റ്‌ ആയി ഓടുന്ന കണ്ടു എന്നാ ഇനി ഞാന്‍ നിനക്ക് വേണ്ടി എഴുതി തരാം എന്ന് പറഞ്ഞ്ഹ സംഭവം waaere ... വെല്‍ ഒന്നും ഞാന്‍ ആണ് ചെയ്യുന്നത് എന്ന് പറയുന്നില്ലാ ... ജസ്റ്റ്‌ sharing some ഗുഡ് thoughts ആന്‍ഡ്‌ thngs... അതാണ്‌ വിളമ്പിയത് എന്ന് വെച്ചിരിക്കുന്നത് .... html ഇന്റെ ഒരു ABCD പോലും അറിയാത്ത എനിക്ക് ദുബൈയില്‍ വന്ന ശേഷം ടൈം പാസ്‌ അതാണ്‌ ഞാന്‍ കരുതുന്നുള്ളൂ ഇത് കൊണ്ട് ...... "
  നര്‍മ്മം എന്ന മര്‍മ്മം

  നര്‍മ്മം എന്ന മര്‍മ്മം

  അരുണ്‍ കായംകുളം


  ഒരു പാതിരാത്രി..
  നിര്‍ത്താതെ ചിലക്കുന്ന കോളിംഗ് ബെല്ലിനെ ശപിച്ചു കൊണ്ട് കതക് തുറന്നു.
  സുന്ദരനായ ഒരു യുവാവ്, റോമിയോ സ്റ്റൈലും റോഡിന്‍റെ നിറവും!!
  പുള്ളിക്കാരന്‍ എന്നെ നോക്കി ഒന്ന് ചിരിച്ചു..


  ആഹാ, എത്ര മനോഹരം..
  കാക്ക തേങ്ങാ പൂള്‌ കൊത്തി കൊണ്ട് പോന്ന പോലെ തന്നെ!!
  "ആരാ?"
  "ഞാനൊരു ബുദ്ധിജീവിയായ ബ്ലോഗറാ"
  "എന്ത് വേണം?"
  "സീരിയസ്സായി കുറച്ച് കാര്യം സംസാരിക്കണം"
  ശത്രുവിനു നേരെ വാതില്‍ കൊട്ടിയടക്കുന്നതിലും അപകടമാണ്‌ ഒരു ബുദ്ധിജീവി എന്ന് കരുതുന്ന വ്യക്തിക്ക് നേരെ വാതിലടക്കുന്നതെന്ന പൊതു സത്യം മനസിലോര്‍ത്ത്, ആ മുതു പാതിരാത്രിക്ക് അയാളുമായി ഞാന്‍ സംസാരിച്ചു.അയാളുടെ ആവശ്യങ്ങളും എന്‍റെ മനസിലെ സംശയങ്ങളും ഒരു ലേഖനമായി ഞാന്‍ ഇവിടെ കുറിക്കട്ടെ..


  ബ്ലോഗ് ഇപ്പോഴും ശൈശവ അവസ്ഥയിലാണെന്നതാണ്‌ അദ്ദേഹത്തിന്‍റെ പരാതി.അദ്ദേഹത്തെ പോലെയുള്ള ബുദ്ധി ജീവികളെല്ലാം ഇപ്പോള്‍ അത് പറഞ്ഞ് കരയുകയാണത്രേ, കഷ്ടം.എന്ത് രീതിയിലാണ്‌ ബ്ലോഗ് ശൈശവ അവസ്ഥയിലാണെന്ന് ചോദിച്ചാല്‍ പ്രത്യേകിച്ച് കാരണം ഒന്നും പറയാനില്ല.ഒന്നൂടെ നിര്‍ബന്ധിച്ച് ചോദിച്ചാല്‍ ഒരു കാരണം നര്‍മ്മമാണത്രേ!!
  ഏതൊരു മനുഷ്യനിലും ഒരു കുട്ടിയുണ്ടെന്നാണ്‌ പറയുന്നത്, കുട്ടിക്കാലം പലവിധ രസങ്ങളും നിറഞ്ഞതാണ്.ഒരുപക്ഷേ ഈ ചിന്തയാവാം നര്‍മ്മമാണ്‌ ബ്ലോഗിന്‍റെ ശൈശവ അവസ്ഥക്ക് പിന്നില്‍ എന്ന് പറയാന്‍.
  ഇത് ആണോ കാരണം??
  ആവോ, എനിക്കറിയില്ല!!


  ആ ബുദ്ധിജീവിയുടെ ചിന്താഗതി ഏകദേശം ഇപ്രകാരമാണെന്ന് തോന്നുന്നു..
  ഭൂരിഭാഗം പേരും നര്‍മ്മം എഴുതിയാല്‍ ബ്ലോഗ് ശൈശവ അവസ്ഥ.ഇതേ വിഭാഗം പ്രണയം എഴുതിയാല്‍ ബ്ലോഗ് കൌമാര ദശ.ഇവര്‍ ആനുകാലിക സംഭവങ്ങള്‍ എഴുതിയാല്‍ ബ്ലോഗ് യൌവനദശയാകും.ഇനി കുടുംബത്തെ കുറിച്ച് എഴുതിയാല്‍ ബ്ലോഗ് മദ്ധ്യവയസ്ക്കനാകും.ആത്മീയം എഴുതുന്നതോടെ ബ്ലോഗ് കിളവനാകും.പിന്നെ അധികം താമസിക്കാതെ ബ്ലോഗെന്ന മാധ്യമത്തെ തെക്കോട്ടെടുക്കും.അങ്ങനെ ബ്ലോഗിന്‍റെ പതിനാറടിയന്തിരം നടത്തിയട്ട് നമുക്ക് ഒരേ സ്വരത്തില്‍ പറയാം:
  "ബ്ലോഗ് ഒരു നല്ല മാധ്യമം ആയിരുന്നു"
  ഇതാണോ ഈ ബുദ്ധിജീവിക്ക് വേണ്ടത്??
  ആവോ, എനിക്കറിയില്ല!!


  ഇനി ചില ബുദ്ധിജീവികളില്‍ കണ്ട് വരുന്ന ഒരു പ്രശ്നമുണ്ട്, ആരെങ്കിലും നര്‍മ്മത്തില്‍ ചാലിച്ച് രണ്ട് കഥ അടുപ്പിച്ച് എഴുതിയാല്‍ ഇവര്‍ തല പൊക്കും.പിന്നീട് ഉപദേശങ്ങളുടെ ഘോഷയാത്രയായി..
  ഇനി നര്‍മ്മം എഴുതരുത്, എഴുത്തിനെ സീരിയസ്സയി കാണണം, എഴുത്തില്‍ അസ്പുഷ്ടം വേണം, വായിക്കുമ്പോള്‍ ശിരോഉക്തി വേണം, ഇമ്മാതിരി കുറേ വാചകങ്ങള്‍!!
  നിങ്ങളൊന്ന് ആലോചിച്ച് നോക്കിയെ, നന്നായി കവിത എഴുതുന്ന ഒരു വ്യക്തിയോടെ 'ഇനി കവിത എഴുതരുത്, നിങ്ങളൊരു കവി ആയി പോകും.അതിനാല്‍ ഇന്ന് മുതല്‍ കഥാപ്രസംഗം എഴുതു' എന്ന് പറഞ്ഞാല്‍ എങ്ങനിരിക്കും??
  പോട്ടെ, നമ്മുടെ ഒരു സൂപ്പര്‍സ്റ്റാറിന്‍റെ അടുത്ത്, 'നായകനാകാന്‍ നിങ്ങള്‍ മിടുക്കനാ, ഇനി നായിക ആവ്' എന്ന് പറഞ്ഞാല്‍ അവര്‍ക്കെന്ത് തോന്നും??
  എന്തിനു, മീന്‍ വിറ്റ് ഉപജീവനം നടത്തുന്ന ഒരാളോട്, 'ഇനി മീന്‍ വില്‍ക്കേണ്ട, പോയി തെങ്ങേ കേറ്' എന്ന് പറഞ്ഞാലോ??
  അയ്യേ, മ്ലേച്ചം.
  ഒരു സംശയം, ഇതാണോ ബുദ്ധിജീവിയുടെ ലക്ഷണം??
  ആവോ, എനിക്കറിയില്ല!!


  ഇനി ഈ വിഭാഗത്തിനു ഒരു ചിന്താഗതിയുണ്ടെന്ന് തോന്നുന്നു, നര്‍മ്മം എഴുതുന്നത് എളുപ്പമാണെന്ന്.അല്ല സുഹൃത്തേ, ഒരിക്കലുമല്ല.കാരണം 'നര്‍മ്മം', എഴുതുന്ന ആളുടെ മനസിലല്ല, വായിക്കുന്ന വ്യക്തിയുടെ മനസിലാണ്‌ വരേണ്ടത്.അല്ലാതെ ഒരു പോസ്റ്റ് എഴുതിയട്ട്, ലേബല്‍ നര്‍മ്മം എന്നും കൊടുത്ത്, വായിക്കുന്ന കൂട്ടുകാരോട് പൊട്ടിച്ചിരിക്കാന്‍ കൂടി പറഞ്ഞാല്‍ അത് നര്‍മ്മം ആകുകയില്ല.അതിനാല്‍ പുതിയ ആളുകളെ ആയാലും, പഴയ ആളുകളെ ആയാലും നര്‍മ്മത്തിന്‍റെ പേരില്‍ തള്ളിക്കളയരുതെന്ന് ഒരു അപേക്ഷയുണ്ട്.


  ഇനി മനസില്‍ തോന്നിയ ഒരു കാര്യം പറഞ്ഞോട്ടേ, ബ്ലോഗ് ശൈശവത്തിലാണെന്ന് തോന്നുന്നെങ്കില്‍ അതിനു കാരണം ഒരിക്കലും നര്‍മ്മമല്ല.മറ്റ് ഏതൊരു വിഭാഗത്തെയും പോലെ നര്‍മ്മവും നല്ലൊരു മേഖലയാണ്.നാല്‌ കഥ നര്‍മ്മത്തില്‍ എഴുതുന്ന ഒരു വ്യക്തിയും ആ ചട്ടക്കൂടില്‍ ഒതുങ്ങി പോകില്ല.എഴുതുന്ന ആള്‍ക്ക് താല്‍പര്യമുള്ള കാലത്തോളം അതില്‍ തുടരും എന്നേ ഉള്ളു.പിന്നെ ഏതൊരു മേഖലയും പോലെ ഇതില്‍ വിജയിക്കുന്ന സമയവും കാണും, അതേ പോലെ പരാജയപ്പെടുന്ന സമയവും കാണും.അതിനു ബ്ലോഗ് എന്ന മാധ്യമവുമായി ബന്ധപ്പെടുത്തേണ്ട കാര്യമില്ല.


  ബ്ലോഗ് ശൈശവ അവസ്ഥയിലാണെന്ന് പ്രതികരിക്കുന്നതല്ലാതെ, ഇതിനെ എങ്ങനെ രക്ഷപ്പെടുത്താം എന്ന് ആരും പ്രതികരിച്ച് കണ്ടില്ല.പാതിരാത്രി വന്ന ബുദ്ധിജീവിയോട് ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു ആധൂനികവത്കരണം വേണമത്രേ!!
  എന്താണ്‌ ആധൂനികവത്കരണം എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്??
  കടിച്ചാല്‍ പൊട്ടാത്ത വാക്കുകള്‍ അമ്മാനമാടുന്നതോ, അതോ എഴുതുന്നവനും വായിക്കുന്നവര്‍ക്കും ഒരേ പോലെ മനസിലാകാതെ ഇരിക്കുന്നതോ??
  കവിതയും കഥകളും ആധൂനികവത്കരിക്കാന്‍ ഞാന്‍ ഒന്ന് ശ്രമിക്കട്ടെ..


  ഉദാഹരണത്തിനു ഒരു കവിത..
  "അങ്കണ തൈമാവില്‍ നിന്ന് ആദ്യത്തെ പഴം വീഴ്‌കേ
  അമ്മതന്‍ നേത്രത്തില്‍ നിന്നുതിര്‍ന്നു ചൂട് കണ്ണീര്‍"


  ഈ വരികള്‍ ഒന്നു ആധൂനിക വത്കരിക്കട്ടെ..
  "കണ്ണിലെ അഗ്നികള്‍ അമ്മതന്‍ വേദന
  മണ്ണിലെ മാമ്പഴം ഉണ്ണിതന്‍ ഓര്‍മ്മകള്‍"


  എന്ത് മനസിലായി??
  ഇങ്ങനെ കവിത എഴുതിയാല്‍ ബ്ലോഗ് രക്ഷപ്പെടുമോ??
  ആവോ, എനിക്കറിയില്ല!!


  ഇനി ഒരു ഗദ്യം..
  "കര്‍ക്കടകം കഴിഞ്ഞു, ചിങ്ങം വന്നു.ഓണമായി പൊന്നോണമായി.മാവേലി മന്നനെ വരവേല്‍ക്കാന്‍ കേരളം ഒരുങ്ങി"


  ഒന്ന് ആധൂനികവത്കരിക്കട്ടെ..
  "കഠോരകര്‍ക്കടകത്തിന്‍റെ മൃഗീയ കരങ്ങളില്‍ നിന്നും മോചനം.അങ്ങകലെ ചിങ്ങ പുലരിയുടെ പൊന്‍വെട്ടം.കാണം വിറ്റും ഓണം ഉണ്ണണമെന്ന് പറഞ്ഞ കോരനെ ഞെട്ടിക്കും വിധത്തില്‍ പൊന്നോണത്തിന്‍റെ കതിരവന്‍ ഉദിക്കുന്നു.പാതളത്തില്‍ നിന്ന് നിഷ്ക്രമിച്ച മാവേലി മന്നനു ഉത്കൃഷ്ട ഉദാത്ത സ്വീകരണത്തിനു കേരളം മാതൃക"


  ഇങ്ങനെ എഴുതിയാല്‍ ബ്ലോഗ് രക്ഷപ്പെടുമോ??
  ആവോ, എനിക്കറിയില്ല!!


  ഇത്രയും വിശദീകരിച്ച് കഴിഞ്ഞ് ഞാന്‍ പാതിരാത്രിയിലെ ആ സന്ദര്‍ശകനോട് പറഞ്ഞു:
  "പ്രിയപ്പെട്ട ബുദ്ധിജീവി, മറുപടി ആഗ്രഹിക്കുന്നു.മനസിലെ സംശയത്തിന്‍റെ അഹോരകരങ്ങളെ വ്യക്ത മറുപടിയുടെ ചൂട് നിശ്വാസങ്ങളാല്‍ ഒന്ന് ധന്യമാക്കു..
  മഴകാത്ത് നില്‍ക്കുന്ന വേഴാമ്പലിനെ പോലെ ഞാന്‍ കാത്തിരിക്കുന്നു.."
  പക്ഷേ അയാള്‍ക്ക് മറുപടി ഉണ്ടായിരുന്നില്ല!!
  എന്താണ്‌ കാരണം??
  ആവോ, എനിക്കറിയില്ല!!


  ഇങ്ങനെയെല്ലാം എഴുതിയ സ്ഥിതിക്ക് എന്‍റെ ഒരു അഭിപ്രായം പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.ബ്ലോഗ് ഇപ്പോഴും ശൈശവ അവസ്ഥയിലാണെന്ന വിലാപങ്ങള്‍ക്ക് കാരണം ഒരിക്കലും എഴുത്തുകാരല്ല.കവിത, ലേഖനം, നര്‍മ്മം, അങ്ങനെ എന്തുമായികൊള്ളട്ടെ, എഴുത്തുകാരന്‍ അവന്‍റെ സൃഷ്ടി കര്‍മ്മം നടത്തുന്നു.'കാക്കയ്ക്കും തന്‍കുഞ്ഞ് പൊന്‍കുഞ്ഞ്' എന്ന് പറയുന്ന പോലെ, ഏതൊരു എഴുത്തുകാരനും തങ്ങളുടെ രചനകള്‍ പ്രിയപ്പെട്ടതാണ്.അതിനെ കുറിച്ച് നല്ല നല്ല അഭിപ്രായങ്ങളും, പോസിറ്റീവായ വിമര്‍ശനങ്ങളും പ്രതീക്ഷിക്കുന്നതില്‍ അവനെ തെറ്റ് പറയാന്‍ സാധിക്കുകയില്ല.ഇനി മറ്റ് മാധ്യമങ്ങളുടെ വിജയം എന്നത്, അതിനു സാധാരണ ജനങ്ങളിലേക്ക് വരെ ഇറങ്ങി ചെല്ലാന്‍ കഴിയുന്നു എന്നതാണ്.ഇവിടെയാണ്‌ ബ്ലോഗിന്‍റെ പരിമതി, കമ്പൂട്ടര്‍ വിജ്ഞാനവും ഇന്‍റെര്‍നെറ്റ് പരിജ്ഞാനവുമുള്ള ഏതൊരാള്‍ക്കും ബ്ലോഗ് ഒരു മരീചിക അല്ല.എന്നാല്‍ ഇവയെ കുറിച്ച് ഒരു ബോധവുമില്ലാത്ത ജനതയില്‍ കൂടി ബ്ലോഗിനെ കുറിച്ചുള്ള അറിവ് എത്തിച്ചാലേ നമ്മള്‍ ഉദ്ദേശിക്കുന്ന റിസള്‍ട്ട് ലഭിക്കുകയുള്ളന്നാണ്‌ എനിക്ക് തോന്നുന്നത്.പരസ്പരം പഴിചാരാതെ അതിനായി നമുക്ക് ശ്രമിക്കം, ബ്ലോഗ് എന്ന മാധ്യമത്തെ കൂടുതല്‍ ജനകീയമാക്കാനായി.അങ്ങനെയായാല്‍ അഭിമാനത്തോടെ നമുക്ക് പറയാം, ബ്ലോഗ് ശൈശവ അവസ്ഥയിലുള്ള മാധ്യമമല്ല, വളര്‍ന്ന് കൊണ്ടിരിക്കുന്ന മാധ്യമമാണെന്ന്.അതിനായി മുന്നിട്ട് ഇറങ്ങാന്‍ ഒരോരുത്തരോടും ഞാന്‍ അപേക്ഷിക്കുകയാണ്.നമുക്കായി, ബ്ലോഗിനായി, ഈ ബൂലോകത്തിനായി, എല്ലാവരും ശ്രമിക്കുക, പ്ലീസ്സ്!!


  വാല്‍ക്കഷ്ണം:
  ഈ പോസ്റ്റില്‍ ആദ്യം സൂചിപ്പിച്ച
  ബുദ്ധിജീവിക്ക് ജീവിച്ചിരിക്കുന്ന ഒരു ബുദ്ധിജീവിയുമായും ബന്ധമില്ല.അതൊരു സാങ്കല്‍പ്പിക കഥാപാത്രമാണ്, അല്ലെങ്കില്‍ അന്ന് പാതിരാത്രിക്ക് ഉറക്കത്തില്‍ ഞാന്‍ ഞെട്ടി ഉണരാന്‍ കാരണമായ കഥാപാത്രം.ഒന്ന് കൂടി, ആരേയും വേദനിപ്പിക്കാനല്ല ഈ പോസ്റ്റ്, ബ്ലോഗിന്‍റെ ഉയര്‍ച്ചക്ക് എന്തെല്ലാം ചെയ്യാന്‍ കഴിയുമെന്ന് അറിയാന്‍ വേണ്ടി മാത്രമാണിത്.ഇതിനെ ഒരു അവിവേകമായി ആരെങ്കിലും കാണുന്നെങ്കില്‍ ദയവായി ക്ഷമിക്കുക.
  ആഴ്ചവട്ടം

  ആഴ്ചവട്ടം

  അഞ്ചൽക്കാരൻ

  പ്രിയവായനക്കാരേ,
  നമ്മുടെ ബൂലോകത്തിൽ ഞങ്ങൾ ഒരു പുതിയ പംക്തി ആരംഭിക്കുകയാണ്. ഓരോ ആഴ്ചയും പുറത്തുവരുന്ന മലയാളം ബ്ലോഗ് പോസ്റ്റുകളിൽ ശ്രദ്ധേയമായവയെ പരിചയപ്പെടുത്തുന്നു, അഞ്ചൽക്കാരൻ. അദ്ദേഹത്തിന്റെ വായനയിൽ വന്ന ബ്ലോഗുകളിൽ നിന്നാണ് ഇവ തെരഞ്ഞെടുത്തിരിക്കുന്നത്. എല്ലാ ആഴ്ചയും ഒരു ദിവസം ഈ പംക്തി പ്രസിദ്ധീകരിക്കും. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രതീക്ഷിച്ചുകൊണ്ട് , ആദ്യ ഭാഗം പ്രസിദ്ധീകരിക്കുന്നു.

  - പത്രാധിപസമിതി.  പെണ്‍ വിരുദ്ധ ബൂലോഗം:

  “ആണ് അധികാരിയും പെണ്ണ് അടിമയും” എന്നത് ആധുനികോത്തര കാലഘട്ടത്തിലും ഭൂമിമലയാളത്തിന്റെ വിശ്വാസ പ്രമാണമാണ്. എത്രയൊക്കെ പുരോഗമിച്ചാലും നമ്മള്‍ പെണ്ണിനു കല്പിച്ചു നല്‍കുന്നത് അടിമയ്ക്ക് അവകാശപ്പെട്ട ജീവിത സൌകര്യങ്ങള്‍ മാത്രമാണ്. വീട്ടില്‍ നിന്നും തുടങ്ങുന്ന അടിമത്വം സമൂഹത്തില്‍ അപ്പാടെ ആവര്‍ത്തിയ്ക്കപ്പെടുന്നു. സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ച് സംസാരിയ്ക്കുന്നിടത്തൊക്കെ സ്ത്രീ അവമതിയ്ക്കപ്പെടുകയാണ് പതിവും. അവമതിയ്ക്കപ്പെടുന്നവള്‍ എതിരു നിന്നാല്‍ അവള്‍ അഹങ്കാരിയായി മാറും. അപവാദങ്ങളുടെ ഘോഷയാത്രയാകും പിന്നീട്. അബലയ്ക്ക് പിന്നെ ആത്മഹത്യയേ മാര്‍ഗ്ഗമുണ്ടാകുള്ളൂ. പിടിച്ചു നില്‍ക്കുന്നവള്‍ പാര്‍ശ്വവല്‍ക്കരിയ്ക്കപ്പെടും. പീഡിപ്പിയ്ക്കപ്പെട്ടാല്‍ ഇരയാണ് വീണ്ടും വീണ്ടും അവഹേളിയ്ക്കപ്പെടുന്നത്. പിഴയ്ക്കുക എന്ന പദം പെണ്ണിനു വേണ്ടി മാത്രം സംവരണം ചെയ്തിരിയ്ക്കുന്നു!. ഒരേ കുറ്റം രണ്ടു പേര്‍ ചെയ്താല്‍ പെണ്ണ് പിഴച്ചവളായി അറിയപ്പെടുകയും ആണിന്റെ പിഴ സമൂഹം കാണാതിരിയ്ക്കുകയും ചെയ്യുക എന്നത് നമ്മുടെ വഴക്കമായി മാറിയിരിയ്ക്കുന്നു.

  കുഞ്ഞുങ്ങളെ പോറ്റാന്‍ ഒറ്റയ്ക്ക് പ്രവാസം തിരഞ്ഞെടുക്കുന്നവള്‍ സമൂഹത്തിന്റെ മുന്നില്‍ എപ്പോഴും “പിഴ” ആയിരിയ്ക്കും. അവളുടെ വിയര്‍പ്പിന്റെ പങ്കു പറ്റുന്നവര്‍ പോലും വീണു കിട്ടുന്ന നിമിഷങ്ങളില്‍ അവളുടെ ജീവിതത്തെ കുട്ടിച്ചോറാക്കാനായിരിയ്ക്കും ശ്രമിയ്ക്കുക. “...ഓ അവളോ...അവിടെ എങ്ങിനെയാ പണമുണ്ടാക്കുന്നത് എന്നാര്‍ക്കറിയാം..പിന്നെ നിവര്‍ത്തിയില്ലാത്തതു കൊണ്ട് ഞങ്ങളവളുടെ പണം പറ്റുന്നു...” എന്ന നിലപാടായിരിയ്ക്കും നാട്ടിലെ പ്രിയപ്പെട്ടവര്‍ക്കും. ഭര്‍ത്താ‍വ് പ്രവാസത്തില്‍ ഉള്ള ഭാര്യ നാട്ടില്‍ “ഗള്‍ഫ് ഭാര്യ” ആണ്. ഗൃഹനാഥന്റെ അഭാവത്തില്‍ ഒറ്റയ്ക്ക് കുടുംബം പുലര്‍ത്തേണ്ടി വരുന്ന ഗള്‍ഫ് കാരന്റെ ഭാര്യയും അനുദിനം നേരിടുന്ന അവഹേളനങ്ങളും അപവാദങ്ങളും നമ്മുക്ക് പുത്തരിയല്ല. കുടുംബം പുലര്‍ത്താനായി ആതുര സേവന രംഗത്ത് പ്രവര്‍ത്തിയ്ക്കുന്ന സ്ത്രീകളും അപവാദ പ്രചാരണങ്ങളില്‍ പെടാറാണ് പതിവ്.

  ഭൂമിമലയാളത്തിന്റെ പെണ്‍ വിരോധത്തില്‍ നിന്നും ഒട്ടും പിന്നിലല്ല പൊതുവേ പുരോഗമന ചിന്താഗതിക്കാരെന്നും ആധുനിക ലോകത്തിനൊപ്പം നടക്കുന്നവര്‍ എന്നും സ്വയം അഹങ്കരിയ്ക്കുന്ന ബൂലോഗവും. പെണ്ണിനേയും പെണ്ണെഴുത്തിനേയും പെണ്‍ ചിന്തകളേയും അവഹേളിയ്ക്കുകയും അവമതിയ്ക്കുകയും ചെയ്യുക എന്നത് ഇന്ന് ബൂലോഗത്തിന്റെയും രീതിയായി മാറിയിരിയ്ക്കുന്നു. ഇന്റര്‍നെറ്റിലെ സ്തീ സാനിദ്ധ്യം പൊതുവേ ദുരുപയോഗം ചെയ്യപ്പെടാറാണ് പതിവ്. പക്ഷേ അതില്‍ നിന്നും വ്യത്യസ്ഥമായിരുന്നു ബൂലോഗത്തിന്റെ രീതികള്‍. പെണ്ണിനു അര്‍ഹിയ്ക്കുന്ന സംരക്ഷണവും ബഹുമാനവും ബൂലോഗത്ത് ലഭിയ്ക്കുന്നുണ്ടായിരുന്നു. പക്ഷേ, ഇന്റര്‍നെറ്റിന്റെ ചതിക്കുഴികളില്‍ നിന്നും ബൂലോഗത്തെ പെണ്‍ സാനിദ്ധ്യം സുരക്ഷിതമായിരുന്നു എന്ന ചിന്തയ്ക്ക് മങ്ങലേറ്റു തുടങ്ങിയിരിയ്ക്കുന്നു.

  ആതുര സേവന രംഗത്ത് പ്രവര്‍ത്തിയ്ക്കുന്ന സ്ത്രീകളെ അടച്ച് ആക്ഷേപിച്ചു കൊണ്ട് ഒരു ബ്ലോഗര്‍ മാ‍സങ്ങള്‍ക്ക് മുന്നേ എഴുതിയിട്ട ഒരു പോസ്റ്റ് ആകസ്മികമായി ശ്രദ്ധയില്‍ പെട്ട ഒരു വനിതാ ബ്ലോഗര്‍ ആ പോസ്റ്റിനെതിരേ പ്രതികരിച്ചതിനെ ബൂലോഗം നേരിട്ട രീതി തെളിയിക്കുന്നത് ബൂലോഗത്തിന്റെ പെണ്‍വിരോധമാണ്. പ്രാചീന കാലത്ത് നിലവിലുണ്ടായിരുന്നു എന്നു കരുതിയിരുന്ന പ്രാകൃതമായ ആചാരങ്ങളിലേയ്ക്ക് ശ്രദ്ധക്ഷണിച്ചു കൊണ്ട് വന്ന മറ്റൊരു പോസ്റ്റിന്റെ ഇതിവൃത്തം സ്ത്രീപക്ഷം ആ‍യിരുന്നു എങ്കിലും ആ പോസ്റ്റില്‍ വന്ന ചര്‍ച്ചയും സ്തീ വിരുദ്ധമായി മാറുകയായിരുന്നു. ആതുര സേവന രംഗത്ത് പ്രവര്‍ത്തിയ്ക്കുന്ന സ്ത്രീകളെ ആക്ഷേപിച്ചു കൊണ്ടു വന്ന പോസ്റ്റിനെതിരേ ഒരു വനിത പ്രതികരിച്ചപ്പോള്‍ ആ വനിതയെ കിട്ടിയിടത്ത് വച്ചെല്ലാം അപമാനിയ്ക്കാനും അവമതിയ്ക്കാനുമാണ് ആധുനികതയുടെ നേര്‍ രൂപമായ ബൂലോഗം ശ്രമിച്ചത്. “അവള്‍ അത്രയ്ക്കായോ” എന്ന രീതിയിലായിരുന്നു ബൂലോഗ പ്രതികരണം. മറുപടി പറയാന്‍ ഒരു വനിതാ ബ്ലോഗര്‍ക്കും ഒരു നിലയ്ക്കും കഴിയുന്ന രീതിയില്‍ ആയിരുന്നില്ല ഇതുമായി ബന്ധപ്പെട്ടു വന്ന പോസ്റ്റുകളും അതിന്മേല്‍ നടന്ന ചര്‍ച്ചകളും.

  ഒട്ടും ആശാസ്യകരമല്ലാത്ത ഒരു പ്രവണതയ്ക്കാണ് ബൂലൊഗം പോയ വാരം ഈ പെണ്‍ വിരോധത്തിലൂടെ തുടക്കം കുറിച്ചത്. പെണ്‍ വിരോധത്തില്‍ ബൂലോഗവും ഒട്ടും പിന്നിലല്ല എന്നു തെളിയിയ്ക്കപ്പെട്ട വാരം!

  ഉപതിരഞ്ഞെടുപ്പ്
  കണ്ണൂര്‍, ആലപ്പുഴ, എറണാകുളം ഉപതിരഞ്ഞെടുപ്പുകളൂടെ ആരവവും ആവേശവും ബൂലോഗത്തും ഒട്ടും കുറവല്ലായിരുന്നു. തീപ്പൊരി പാറുന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ബൂലോഗവും ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമാവുകയായിരുന്നു. ഇടതു പക്ഷത്തിന്റെ വിജയത്തില്‍ ജനശ്ശക്തി ന്യൂസിനു ലവലേശം സംശയമുണ്ടായിരുന്നില്ല - ഫലപ്രഖ്യാപനം വരുന്നതിനു നിമിഷങ്ങള്‍ക്ക് മുന്നേ വരെ. ഫലം വന്നപ്പോള്‍ ഭൂമിമലയാളത്തിലെ മലക്കം മറിച്ചില്‍ തന്നെ ജനശക്തി ന്യൂസും അവലംബിയ്ക്കുന്നതു കണ്ടു കൊണ്ടാണ് ബൂലോഗത്തെ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചത്. ജനശക്തി ന്യൂസിന്റെ രാഷ്ട്രീയ താല്പര്യം മനസ്സിലാകും. എങ്കിലും ബ്ലോഗ് പോലെയൊരു മാധ്യമത്തില്‍ കുറച്ചു കൂടി വിശാലമായ കാഴ്ചപ്പാടില്‍ രാഷ്ട്രീയ വിശകലനം നടത്താന്‍ ജനശ്ശക്തി ന്യൂസിനു ശ്രമിച്ചു കൂടെ എന്ന തോന്നല്‍ അവരുടെ നിലപാടുകളിലെ പാപ്പരത്തം കാണുമ്പോള്‍ ഉണ്ടാകുന്നു. ചര്‍ച്ചകള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാതെ ചാനല്‍ ചര്‍ച്ചകളുടെ നിലവാരത്തിലേയ്ക്കും സ്വഭാവത്തിലേയ്ക്കും വഴുതിമാറുന്നതാണ് ജനശക്തി ന്യൂസിന്റെ രീതികള്‍. അന്ധമായ രാഷ്ട്രീയം ആര്‍ക്കെങ്കിലും എന്തെങ്കിലും ഗുണം ചെയ്യുമോ എന്നു ബ്ലോഗു പോലൊരു മാധ്യമ രംഗത്ത് സജീവമായ “ജനശക്തി” ന്യൂസ് സ്വയം ചോദിയ്ക്കേണ്ടിയിരിയ്ക്കുന്നു.

  ഉപതിരഞ്ഞെടുപ്പുകള്‍ക്ക് സമാന്തരമായി ബൂലോഗത്തും ഒരു ഉപതിരഞ്ഞെടുപ്പ് മാമാങ്കം അരങ്ങേറിയിരുന്നു. പുതുമ നിറഞ്ഞതും രസകരവും ആയ ബ്ലോഗ് ഈവന്റുകളുമായി ബൂലോഗത്ത് ശ്രദ്ധേയമായ തോന്ന്യാശ്രമത്തില്‍ ആയിരുന്നു പ്രതീകാത്മക ഉപതിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പ് വിജ്ഞാപനം മുതല്‍ ഫല പ്രഖ്യാപനം വരെ തിരഞ്ഞെടുപ്പിന്റെ ചിട്ടവട്ടങ്ങളുടെ നേര്‍കാഴ്ച തന്നെയായിരുന്നു തോന്ന്യാശ്രമത്തിലെ ഉപതിരഞ്ഞെടുപ്പും.

  എ.പി. അബ്ദുള്ള കുട്ടി.
  രാഷ്ട്രീയക്കാരുടെ രാഷ്ട്രീയം മാറുന്നതിനനുസരിച്ച് അവരുടെ പ്രസംഗം മാറാം, ജീവിത ശൈലി മാറാം ഇടപെടലുകള്‍ മാറാം. പക്ഷേ രാഷ്ട്രീയത്തിനൊപ്പം രൂപവും ഭാവവും മാറുമോ? മാറും എന്നു അബ്ദുള്ള കുട്ടി തെളിയിയ്ക്കുന്നു. ഇടതു പക്ഷ എം.പിയായിരുന്ന എ.പി. അബ്ദുള്ള കുട്ടിയുടെ രൂപമാണോ കോണ്‍ഗ്രസിലേയ്ക്കെത്തിയ അബ്ദുള്ള കുട്ടിയ്ക്കുള്ളത്? അല്ല തന്നെ. അബ്ദുള്ള കുട്ടിയും ആധികാരിക ലക്ഷണങ്ങളും എന്ന താപ്പുവിന്റെ പോസ്റ്റ് ഈ മാറ്റത്തിനു അടിവരയിടുന്നു.

  ചാരനിറമുള്ള കാക്ക.
  മുരളി നായരുടെ കഥ. കഥകള്‍ക്ക് പഞ്ഞകാലമാണ് ബൂലോഗത്തിനിത്. ഒറ്റയ്ക്കും തെറ്റയ്ക്കും ചില കഥകള്‍ അവതരിയ്ക്കപ്പെടുന്നുണ്ട് എന്നത് നിഷേധിയ്ക്കുന്നില്ല. കഥാകാരന്മാരും കവിതകളിലേയ്ക്ക് തിരിയുന്നതാണ് ബൂലോഗത്തിന്റെ ഇപ്പോഴത്തെ കാഴ്ച. പോയ വാരം അവതരിയ്ക്കപ്പെട്ട ഏറ്റവും നല്ല കഥയെന്ന് വട്ടന് തോന്നിയത് മുരളീനായരുടെ ചാരനിറമുള്ള കാക്കയായിരുന്നു. കേരളാ കഫേ പോലൊരു കഥ. പല കഥകള്‍ ചേര്‍ന്നൊരു കഥ. ശ്രദ്ധിയ്ക്കപ്പെടേണ്ട ഒരു ബ്ലോഗ് പോസ്റ്റ് തന്നെയാണ് ചാരനിറമുള്ള കാക്ക. വിട്ടു പോയാല്‍ നഷ്ടമാകുന്നൊരു രചന. കഥാകാരന് അഭിനന്ദനങ്ങള്‍!

  ആശ്രയ.
  കരുണ്യം അര്‍ഹിയ്ക്കുന്നവരുടെ വിളംബരമാണ് ആശ്രയ എന്ന പുതു ബ്ലോഗ്. പക്ഷേ അനുവാചകനുമായി സംവേദിയ്ക്കുന്ന രീതിയിലല്ല “ആശ്രയയുടെ” അവതരണം. പുഞ്ചിരി നഷ്ടപ്പെട്ട പിഞ്ചു കുഞ്ഞുങ്ങളുടെ ചുണ്ടുകളിലേയ്ക്ക് ഇത്തിരി സ്നേഹം പകരാന്‍ ആഗ്രഹിയ്ക്കുന്നവര്‍ക്ക് ഒത്തു കൂടാനും സഹായ ഹസ്തം നീട്ടാനും ഒരിടം. ബൂലോഗ കാരുണ്യം പോലെ ശ്രദ്ധയര്‍ഹിയ്ക്കുന്ന ഒരു ബ്ലോഗ്. പക്ഷേ ബ്ലോഗിന്റെ അവതരണത്തിലെ പാളിച്ച കൊണ്ട് ശ്രദ്ധിയ്ക്കപ്പെടാതെ പോകുന്നു. ബ്ലോഗിന്റെ പിന്നില്‍ പ്രവര്‍ത്തിയ്ക്കുന്നവര്‍ കുറച്ചു കൂടി ശ്രദ്ധിച്ചാല്‍ കൂടുതല്‍ സജീവമാക്കാന്‍ കഴിയുന്നൊരു ബ്ലോഗാണ് ആശ്രയ.

  മൂന്ന് കുഞ്ഞു കഥകള്‍
  ഓ.ഏ.ബിയുടെ കുഞ്ഞു കഥകള്‍. ഒരു കഥ വായിയ്ക്കുന്നവര്‍ക്ക് രണ്ടെണ്ണം ഫ്രീ ഓഫറുമായി വന്ന കുഞ്ഞുകഥകള്‍ പ്രവാ‍സത്തിന്റെ നൊമ്പരം ഏതാനും വരികളിലൂടെ അനുവാചകനിലേയ്ക്ക് സന്നിവേശിപ്പിയ്ക്കുന്നു. മൂന്ന് മുത്തുകള്‍!

  രായിന്‍ കുട്ടി നീയും.
  തെച്ചിക്കോടന്റെ പോസ്റ്റ്. നെറ്റ് പത്രങ്ങളിലെ പരസ്യ ലിങ്കുകള്‍ ഉണ്ടാക്കുന്ന പൊല്ലാപ്പുകളിലേയ്ക്ക് ശ്രദ്ധക്ഷണിയ്ക്കുകയാണ് രായിന്‍ കുട്ടി തന്റെ പോസ്റ്റിലൂടെ. നെറ്റിലെ പത്രങ്ങള്‍ സര്‍ഫ് ചെയ്യുമ്പോള്‍ കൂടെ കയറി വരുന്ന പരസ്യങ്ങള്‍ പലപ്പോഴും മാനം കപ്പലു കയറ്റുമെന്ന അനുഭവം നെറ്റ് പത്രവായനക്കാര്‍ക്ക് പരിചിതമാണ്. അത് ഒരിയ്ക്കല്‍ കൂടി ഓര്‍മ്മിപ്പിയ്ക്കുകയാണ് തെച്ചിക്കോടന്‍.

  കുഞ്ഞന്റെ ഒരോരോ സംശയങ്ങളേ....
  കുഷ്ടരോഗികള്‍ ഉണ്ടാകുന്നത് എന്ന പേരില്‍ നമ്മുടെ കുഞ്ഞന്‍ എഴുതിയിട്ട പോസ്റ്റ്. ഏതോ ഒരു ഇസ്ലാമിക പ്രസിദ്ധീകരണത്തില്‍ വന്ന വിവരക്കേടാണ് കുഞ്ഞനെ പ്രകോപിപ്പിച്ചത്. അരുതാത്ത സമയത്ത് അനുരാഗമുണ്ടായാല്‍ അരുതാത്ത കുഞ്ഞ് പിറക്കുമോ എന്ന ചോദ്യത്തിനു അങ്കും പുംങ്കുമില്ലാത്ത ഏതോ മൊല്ലാക്ക മൊഴിഞ്ഞ മൊഴിമുത്താണ് പോസ്റ്റില്‍ ചര്‍ച്ചാ വിഷയം. അരുതാത്ത സമയത്തെ അനുരാഗത്തില്‍ അറിയാതെ കുട്ടി പിറക്കില്ല എന്ന അടിസ്ഥാന ശാസ്ത്ര തത്വമൊന്നും മൊല്ലാക്കായ്ക്കറിയില്ല. അതറിയാമായിരുന്നേല്‍ അപ്പോ കുട്ടി ജനിയ്ക്കുമെന്നോ ജനിയ്ക്കുന്ന കുട്ടി കുഷ്ടരോഗിയായിരിയ്ക്കുമെന്നോ മൊല്ലാക്ക മൊഴിയില്ലായിരുന്നില്ലല്ലോ? കുഞ്ഞാ കുഞ്ഞനിതിന്റെ വല്ല കാര്യവും ഉണ്ടായിരുന്നോ?

  സി.പി.രാമസ്വാമി അയ്യരെ ഓര്‍ക്കുമ്പോള്‍.
  സി.പി.രാമ സ്വാമി അയ്യരെ വ്യത്യസ്ഥമായൊരു വീക്ഷണ കോണിലൂടെ നോക്കികാണുകയാണ് ഉറുമ്പ്. ദക്ഷിണ കേരളത്തിനു സ്വന്തമയതൊക്കെയും രാമസ്വാമിയുടെ ചിന്തയുടേയും പ്രവര്‍ത്തിയുടേയും ഫലമാണെന്ന ഉറുമ്പിന്റെ നിലപാട് പക്ഷേ ഒരു അരാഷ്ട്രീയ വാദത്തിന്റെ ലാഞ്ചനയാണ് അനുവാചകനിലേയ്ക്ക് എത്തിയ്ക്കുന്നത്. സി.പിയെ എതിര്‍ക്കുന്നവര്‍ അദ്ദേഹം കേരളീയ സമൂഹത്തിനു നല്‍കിയ സംഭാവനകള്‍ മറക്കുന്നു എന്ന തെറ്റുകളുടെ തനിയാവര്‍ത്തനം തന്നെയാണ് സി.പിയുടെ സംഭാവനകള്‍ ഉയര്‍ത്തികാട്ടുമ്പോള്‍ അദ്ദേഹത്തിന്റെ ചെയ്തികള്‍ കേരളീയ സമൂഹത്തില്‍ ഏല്പിച്ച ദുരന്തങ്ങള്‍ കണ്ടില്ലാ എന്നു നടിയ്ക്കുന്നതും.

  ഓര്‍മ്മകളിലെ ജയന്‍.
  ജയന്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിട്ട് വര്‍ഷം ഇരുപത്തി ഒമ്പത് കഴിയുന്നു. പക്ഷേ മലയാളിയുടെ സിനിമാ സങ്കല്പങ്ങളില്‍ ജയന്‍ ഇന്നും നായകനാണ്. സാഹസികതയും കരുത്തും ഒത്തിണങ്ങിയ പുരുഷ സൌന്ദര്യത്തിന്റെ പ്രതീകമായിരുന്നു ജയന്‍. സാഹസിക രംഗങ്ങളില്‍ ഡ്യൂപ്പിനെ അഭിനയിപ്പിയ്ക്കുന്നതില്‍ അനിഷ്ടക്കാരനായ ജയന്‍ ആ പിടിവാശി കൊണ്ടാണ് അകാലത്തില്‍ വീരമൃത്യു പ്രാപിച്ചത്. ജയന്റെ അനുസ്മരണ കുറിപ്പാണ് സെബി മാത്യൂവിന്റെ നിലത്തെഴുത്ത് എന്ന ബ്ലോഗില്‍ ഓര്‍മ്മകളിലെ ജയന്‍ എന്ന പേരില്‍ വന്ന പോസ്റ്റ്.


  ഒരു വട്ടം ആയില്ലേ? അടുത്ത വട്ടം അടുത്ത ആഴ്ച.

  Popular Posts