ജ്യോനവന്‍ -UPDATEനമ്മുക്ക് പ്രിയങ്കരനായി ത്തീര്‍ന്ന പ്രിയ ബ്ലോഗര്‍ ജ്യോനവന്റെ മൃതശരീരവും വഹിച്ചു കൊണ്ടുള്ള എമിരേട്ട്സ് വിമാനം രാവിലെ ഒന്‍പതു അഞ്ചിന് കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിച്ചേരും. അതിന് സാക്ഷ്യം വഹിക്കാന്‍ ഏകദേശം ഇരുപതോളം ബ്ലോഗ്ഗേഴ്സ് അങ്ങോട്ടേക്ക് യാത്രതിരിച്ചിട്ടുണ്ട്. വിമാനത്താവളത്തിലെ നടപടികള്‍ക്ക് ശേഷം ഏകദേശം പത്തു മണിയോടെ സ്വദേശമായ കാസര്‍കോട്ടെ ഭീമനടിയിലേക്ക് കൊണ്ടുപോകും.
കോഴിക്കോട് നിന്നും ആറു മണിക്കൂര്‍ യാത്രയുണ്ട്. വീട്ടില്‍ ഒരു മണിക്കൂറോളം പൊതുദര്‍ശനത്തിനു വച്ച ശേഷം വൈകിട്ട് നാലരയ്ക്ക് ഭീമനടി ക്രിസ്തുരാജ ദേവാലയ സെമിത്തേരിയില്‍ സംസ്കരിക്കും.

ഞങ്ങളുടെ പ്രധിനിധികള്‍ കോഴിക്കോട് വിമാനത്താവളത്തിലേക്ക് തിരിച്ചിട്ടുണ്ട്. പത്തുമണിക്ക് ബ്ലോഗില്‍ അപ്ഡേറ്റ് നല്‍കുന്നതായിരിക്കും.


UPDATE @ 8.45

വിമാനം ഒന്‍പതരയ്ക്ക് എത്തിച്ചേരും.
കുടുംബാംഗങ്ങള്‍ അവിടെ എത്തിചെര്‍നിട്ടുണ്ട്.
ബ്ലോഗര്‍ മാരായ അനില്‍ അറ്റ്‌ ബ്ലോഗ്, ഫൈസല്‍ കൊണ്ടോട്ടി, അരീക്കോടന്‍ മാഷ്‌, കൊട്ടോട്ടിക്കാരന്‍,മിന്നാമിനുങ്ങ്‌, വികട ശിരോമണി , ടിജോ എന്നിവര്‍ ഇപ്പോള്‍ വിമാനത്താവളത്തില്‍ ഉണ്ട്.


UPDATE@9.30


വിമാനം എത്തിച്ചേര്‍ന്നു.

VIP സന്ദര്‍ശനം ഉള്ളതിനാല്‍ വിമാനത്താവളത്തില്‍ വന്‍ പോലീസ്‌ സന്നാഹവും സന്ദര്‍ശകര്‍ക്ക് കടുത്ത നിയന്ത്രണവും.

മൃതദേഹം ഏറ്റു വാങ്ങുന്നതിനുള്ള നടപടികള്‍ നടക്കുന്നു. പുറത്തിറക്കുന്നത് VIP ലോഞ്ച് വഴി.
അങ്ങോട്ടേക്ക് പ്രവേശിക്കാന്‍ കഴിയുന്നതും ഏറ്റു വാങ്ങുന്നതും രാഹുല്‍ ഗാന്ധി പോയതിനു ശേഷം മാത്രം.

പന്ത്രണ്ടോളം ബ്ലോഗ്ഗേഴ്സ് ഇതു വരെ എത്തിച്ചേര്‍ന്നു.UPDATE@10.30

മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോയി.ഇനി അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല.

5 Responses to "ജ്യോനവന്‍ -UPDATE"

 1. കണ്ടിട്ടില്ലെങ്കിലും പരിചയപെട്ടില്ലെന്കിലുമ് മനസ്സില്‍ എവിടെയോ നൊമ്പരമാവുന്നു ജോനവന്റെ വേര്‍പാട്‌!
  ചിറകടിച്ചു പറന്ന നിന്റെ ആത്മാവ്‌ നിന്നെ സ്നേഹിക്കുന്നവരുടെ നീ സ്നെഹിച്ചവരുദെ അടുക്കല്‍ എന്നും അദൃശ്യമായി ഉണ്ടാവട്ടെ!!

  ReplyDelete
 2. അക്ഷരങ്ങളുടെ കൂട്ട് -
  അതിന്റെ ഈടുറപ്പ്
  അതെത്ര വലുതാണെന്നറിയുന്നു....
  ജ്യോനവന്‍ എന്നും ഇവിടെയുണ്ടാവും
  എല്ലാ പോസ്റ്റിലേയും നിശബ്ദനായ വായനക്കാരനായി
  എല്ലാ കവിതയും മൂളി ബൂലോകത്ത് അദൃശ്യനായ ബ്ലൊഗറായി എല്ലവരുടെയും കൂടെയുണ്ട്.

  ജ്യോനവന്റെ പുഞ്ചിരി ഈ ബൂലോകത്തും എല്ലാവരുടെ മനസ്സിലും നിലനില്‍ക്കട്ടെ!

  "അവന്‍ നല്ല പോരട്ടം നടത്തി ഇനി നീതിയുടെ കിരീടം അവനായി നീക്കിവച്ചിരിക്കുന്നു"

  ജ്യോനവന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു..

  ReplyDelete
 3. ഈ രാഹുൽ ഗാന്ധിയെ കൊണ്ടു വലിയ ശല്യമായല്ലോ

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts