പുതിയ പോസ്റ്റുകൾ

ഏകദിനക്രിക്കറ്റ് മാച്ചുകളായി മാറുന്ന ഇലക്ഷനുകൾ

ഭരണത്തിനെതിരേയുള്ള ജനരോഷമെനെന്ന് പ്രതിപക്ഷവും, അതല്ല കണക്കുകൾ മാറിമറിഞ്ഞതാണു കാരണമെന്ന് ഭരണപക്ഷവും പറയുന്നു. എല്ലാവരും പറയുന്നത് ശരിയാണെ ന്നുതന്നെയിരിക്കട്ടെ. ഈ അവസരത്തിൽ ഓരോ കേരളീയനും ഓരോ രാഷ്ട്രീയക്കാരനും ഒരു ചോദ്യം സ്വയം ചോദിച്ചു നോക്കിയെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നു. ഒരു ഏകദിന ക്രിക്കറ്റ് മത്സരത്തിനൊടുവിൽ ഒരു ടീം വിജയിക്കുമ്പോൾ കാണികൾക്കുണ്ടാകുന്ന വൈകാരികമായ വികാരവിക്ഷോഭങ്ങളെക്കാൾ അധികമായി എന്ത് നേട്ടമാണ് ഈ തെരഞ്ഞെടുപ്പു ഫലം കേരളത്തിനു നൽകുക?

മൃതി
ഏതൊരു മനുഷ്യനും, താന്‍ ഇപ്പോഴും ജീവിച്ച് കൊണ്ടിരിക്കുന്നു എന്ന് പറയുന്നതിനു തുല്യമാണ്, താനിപ്പോഴും മരിച്ച് കൊണ്ടിരിക്കുന്നു എന്ന് പറയുന്നത്.എന്നാല്‍ ആരും അങ്ങനെ പറയാന്‍ ഇഷ്ടപ്പെടാറില്ല, കാരണം ജീവിതത്തോടുള്ള ആഗ്രഹം തന്നെ. ഇങ്ങനെ നോക്കുമ്പോള്‍ മൃതി എന്നത് മരണമല്ല, ജീവിതമാണ്!! ജീവിതത്തില്‍ തിരിച്ചറിയേണ്ട സത്യങ്ങളാണ്..ഈ ബ്ലോഗിന്‍റെ യാത്രയും സത്യം തേടി തന്നെ.


ഞാനും എന്റെ ലോകവും - സജിയുമായി അഭിമുഖം

ഈ സാമ്പത്തിക മാന്ദ്യം വന്നില്ലായിരുന്നെൽ ഒരു പക്ഷെ ഞാൻ ബ്ലോഗ് എഴുതുമായിരുന്നില്ല . മാന്ദ്യം തലക്കടിച്ചു OT പോയിട്ടു ഡ്യൂട്ടി പോലും ഉണ്ടാകില്ല എന്ന അവസ്ഥ വന്നു ഇഷ്ട്ടം പോലെ സമയം ഇവിടെ വന്നിട്ടു ആദ്യത്തെ ഒരു വർഷം ഒരു സ്ഥലവും കാണാൻ സാധിച്ചിരുന്നില്ല എന്തായാലും മാന്ദ്യം മൂലം പണീ പോയി നാട്ടിൽ പോകുന്നതിനു മുന്നെ സ്പെയിൻ മുഴുവൻ കാണാം എന്നു കരുതി തുടങ്ങിയ യാത്രയാണു , അതു അതു പോലെ തന്നെ യാത്രാവിവരണമായി ബ്ലോഗിൽ എഴുതി .ഒന്നുമില്ലെലും കുറച്ചു കാലം കഴിഞ്ഞു മക്കളൊടു പറയാമല്ലൊ ഞാൻ പണ്ടു സ്പെയിനിലായിരുന്നു ഞാൻ കണ്ട കാഴ്ചകൾ കാണണമെങ്കിൽ എന്റെ ബ്ലോഗ്ഗ് വായിച്ചു നോക്കു എന്നു .മാന്ദ്യം എന്നു തീരുന്നുവൊ അന്നു ബ്ലൊഗ് എഴുത്തു നിക്കും

കണക്ക് പുസ്തകം എന്ന പുസ്തകം
ഈ കുറുപ്പ് ഒരു സംഭവമാ.അദ്ദേഹത്തിന്‍റെ പ്രൊഫൈലില്‍ ഇങ്ങനെ കാണാം..
"ഇരുപത്തിഒന്‍പതു വര്‍ഷങ്ങള്‍ക്കു മുന്പ് ഒരു തണുത്ത വെളുപ്പാന്‍ കാലത്തു ജനനം"
ഇത് ബ്ലോഗ് തുടങ്ങിയപ്പോള്‍ ചേര്‍ത്തതാ, ഇനി വര്‍ഷങ്ങള്‍ കഴിഞ്ഞാലും ഇങ്ങനെ തന്നെ കാണും.എന്നും ഇരുപത്തി ഒമ്പത് വയസ്സ്.മധുര പതിനേഴ് എന്നൊക്കെ കേട്ടിട്ടില്ലേ
"മലയാളികള്‍ക്ക്" എന്താണ് കുറവുള്ളത്?

സ്വന്തം വീടിന്റെ പരിസരത്തെ കൂത്താടിയെ നശിപ്പിക്കുവാന്‍ മിനക്കെടാത്തവന്‍ കൊച്ചിയിലെ കൊതുകിനെ പറ്റി സംസാരിച്ച് കൊച്ചിക്കാരെ വിമര്‍ശിക്കുന്നു. സ്വന്തം വീട്ടിലെ കക്കൂസിലെ പൊട്ടിയ സ്ലാബ്‌ മാറിയിടുവാന്‍ മിനക്കെടാത്തവന്‍ ആലപ്പുഴയിലെ പൊതുസ്ഥലങ്ങളിലെ മലമൂത്ര വിസ്സര്‍ജ്ജനത്തെ കുറിച്ച് സംസാരിച്ച് അവരെ കളിയാക്കുന്നു. സ്വന്തം വീട്ടിലെ ഇളകിയ തറയോട്‌ ഉറപ്പിക്കുവാന്‍ സമയം കണ്ടെത്താത്തവന്‍ തിരുവനന്തപുരത്തെ അടഞ്ഞുപോയ ഓടകളെ കുറിച്ച് വ്യാകുലപ്പെടുന്നു. സ്വന്തം മക്കള്‍ കാംപസ്‌ രാഷ്ട്രീയത്തിലെ ചട്ടുകങ്ങള്‍ ആയി മാറിക്കൊണ്ടിരിക്കുമ്പോള്‍ ചിലര്‍, കണ്ണൂരില്‍ എങ്ങനെ സമാധാനം പുനസ്ഥാപിക്കാം എന്ന് സംസാരിക്കുന്നു.“വോട്ടെടുപ്പ് യന്ത്രങ്ങള്‍ കോണ്‍ഗ്രസ്സിന്റെ വിജയ യന്ത്രങ്ങളായി മാറിയിരിയ്ക്കുന്നു...”


സാധ്യമായ എന്തു മാര്‍ഗ്ഗങ്ങള്‍ ഉപയോഗപ്പെടുത്തിയും വോട്ടെടുപ്പ് തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാന്‍ ഇന്നത്തെ രാഷ്ട്രീയക്കാര്‍ ഏതറ്റം വരെയും പോകും എന്നത് വര്‍ത്തമാന കാല യാഥാര്‍ത്ഥ്യമാണ്. മുഖ്യ സ്ഥാനാര്‍ത്ഥികളുടെ അപരന്മാര്‍, കള്ളവോട്ട്, ഇരട്ട വോട്ട്, വോട്ടര്‍ പട്ടികയിലെ ക്രമക്കേട്, വോട്ടെണ്ണല്‍ കേന്ദ്രത്തിലെ ക്രമക്കേട്,ബൂത്ത് പിടുത്തം തുടങ്ങി നാമിന്ന് അറിയുന്നതും ഇതുവരെ പുറത്തു വരാത്തതുമായ എന്തെല്ലാം കാര്യങ്ങളിലൂടെ വോട്ടെടുപ്പ് അട്ടിമറിയ്ക്കപ്പെടുന്നു?


ഒത്തുതീര്‍പ്പിന്റെ സമവാക്യം

സമരങ്ങള്‍ കേരള മണ്ണിന്റെ ചരിത്രത്തില്‍ പുതുമയല്ല. പഴശ്ശിയുടെ രക്ത രൂക്ഷിതമായ
പോരാട്ടങ്ങള്‍ മുതല്‍ സത്യവും അഹിംസയും മാത്രം ആയുധമാക്കിയുള്ള ഗാന്ധിയന്‍
സ്വാതന്ത്ര പോരാട്ടങ്ങള്‍ വരെ കണ്ടതാണ് ഈ നാട്. പല സമരങ്ങളും ഇന്നും
അഭിമാനതോടെയെ നമുക്ക് ഓര്‍ക്കുവാന്‍ കഴിയു. ഇന്നും അവകാശങ്ങള്‍ക്ക് വേണ്ടി
ധീരതയോടെ പോരാടുന്ന യുവജനങ്ങളെയും, സ്ത്രീകളെയും ഒക്കെ പത്രവാര്‍ത്തയിലും
ടിവിയിലും കാണുമ്പോള്‍ മനസ്സ് കൊണ്ടെങ്കിലും അവര്‍ക്ക് പിന്തുണ
പ്രഖ്യാപിക്കുവാന്‍ തോന്നാറും ഉണ്ട്.ബ്ലോഗും മറ്റു മാധ്യമങ്ങളും

മറ്റേതു മാധ്യമങ്ങളെ അപേക്ഷിച്ച് സൌകര്യങ്ങള്‍ കൊണ്ട് ഒരു പിടി മുന്നിലാണ്‌ 'ബ്ലോഗ്‌ 'എന്ന മാധ്യമം എന്ന് പറയാം. ബ്ലോഗ്‌ ഒരു അച്ചടി മാധ്യമം പോലെ വായിക്കാം , റേഡിയോ പോലെ കേള്‍ക്കാം , ടി വി പോലെ കാണാം, ഇമെയില്‍ പോലെ ഫോര്‍വേഡ് ചെയ്യാം . ഈ സാധ്യതകള്‍ ഒക്കെയുണ്ടെങ്കിലും ബ്ലോഗ്‌ ഇന്നും ബൂലോകം എന്ന 'ട്ടാ' വട്ടത്തില്‍ കിടന്നു മാത്രം കറങ്ങുന്നു. ബ്ലോഗിന്റെ നന്മകളും മേന്മകളും ജനങ്ങളുടെ ഇടയിലേക്ക് വ്യാപിപ്പിക്കാന്‍ നാം ബ്ലോഗര്‍മാര്‍ തന്നെ മുന്നിട്ടു ഇറങ്ങേണ്ടാതാണ്. ബ്ലോഗും മറ്റു മാധ്യമവും എന്ന വിഷയത്തില്‍ ബൂലോകത്ത് നിന്നും ലഭ്യമായ ചില ചിന്തകളിലേക്ക് കടക്കുകയാണ് ഇവിടെ.

തുടർന്നു വായിക്കൂ............

മുസ്തഫയ്ക്കൊരു വീട് എന്ന യാഥാര്‍ത്ഥ്യത്തിലേക്ക്‌ അടുക്കുന്ന വേളയില്‍ ബ്ലോഗര്‍ മൈന ഉമൈബാന്‍ എഴുതുന്നു.

മരത്തില്‍ നിന്ന്‌ വീണ്‌ നട്ടെല്ലിന്‌ ക്ഷതം പറ്റി, അരക്കു താഴെ ചലനമില്ലാതെ കിടപ്പിലായിപ്പോയ മുസ്‌തഫക്ക്‌ വായന മാത്രമായിരുന്നു ആശ്വാസം. ഞാനെഴുതിയ ഒരു പുസ്‌തകം വായിച്ചശേഷം, ഇപ്പോള്‍ പുസ്‌തകം വാങ്ങാന്‍ മാര്‍ഗ്ഗമില്ലാത്തതുകൊണ്ട്‌, വേറെ പുസ്‌തകം വല്ലതുമുണ്ടെങ്കില്‍ അയച്ചു കൊടുക്കാന്‍ മാത്രമേ മുസ്‌തഫ എഴുതിയുള്ളു. അരിവാങ്ങാന്‍ മുസ്‌തഫക്ക്‌ പണമില്ല. മരുന്നു വാങ്ങാന്‍ മാര്‍ഗ്ഗമില്ല. ജീവിയ്‌ക്കാന്‍ ഒരു ഗതിയുമില്ല. അതൊന്നും മുസ്‌തഫ എഴുതിയില്ല.


പൊടിപൊടിക്കുന്ന വെബ് വാണിഭങ്ങൾ

കേരളത്തിലെ കപടസദാചാരവും, അടക്കിപിടിച്ചതും തൃപ്തിതരാത്തതുമായ കാമചിന്തകളും, പരസ്പരംമനസ്സിലാക്കാത്ത ദമ്പതികളുമുള്ള കാലത്തോളം ഇതെല്ലാം കേരളത്തില്‍ കാണാം.അപൂര്‍വ്വമായി ചിലപുരുഷന്മാരും സൌജന്യ സേവനം നടത്തുന്നു. സകുടുംബം വിദേശത്തു താമസിക്കുന്നവരില്‍ നിന്നുംഇടയ്ക്കിടയ്ക്ക് ചില 'വീട്ടമ്മ' മാര്‍ മാത്രം ഇറക്കുമതി ചെയ്യപ്പെടുന്നതിന്റെ രഹസ്യവുംമറ്റൊന്നായിരിക്കില്ല.

Popular Posts