പരിധി വിടുന്ന തരികിടകള്‍


ടി.വി ചാനലുകള്‍ വ്യത്യസ്ഥതയുള്ള പരിപാടികള്‍ തേടുമ്പോള്‍ സ്വാഭാവികമായും മറ്റു ഭാഷാചാനലുകളിലേക്ക് തിരിയും . ഇംഗ്ലീഷില്‍ “ഗാഗ്സ്“ "ജസ്റ്റ്‌ ഫോര്‍ ലാഫ്സ്‌" (പോഗോ ചാനല്‍ നോക്കൂ) എന്ന പേരില്‍ പ്രശസ്തമായ ചില പരിപാടികള്‍ കണ്ടിട്ടായിരിക്കണം മലയാളം ചാനലുകളും ഈ വഴിയിലേക്ക് തിരിഞ്ഞത്. ഇതു പോലെ ഇംഗ്ലീഷില്‍ നിന്നും കടംകൊണ്ടീട്ടുള്ള ഒട്ടനവധി ടി.വി പ്രോഗ്രാമുകള്‍ നമ്മള്‍ കാണാറുണ്ട്. ഇവയുടെയൊക്കെ നിര്‍മ്മാതാക്കാള്‍ മനസ്സിലാക്കിയിരിക്കേണ്ട ഒരു കാര്യമുണ്ട്. ഓരോ ഭാഷയും അതാതിന്റെ സംസ്കാരവുമായും ജനജീവിതരീതിയുമായും ബന്ധപ്പെട്ടിരിക്കുന്നു. ഇംഗ്ലീഷ് ഭാഷയ്ക്കും സായിപ്പിന്റെ ജീവിത രീതികള്‍ ക്കും ഇണങ്ങുന്ന ഒരു ടി.വി പ്രോഗ്രാം നമ്മുടെ ആളുകള്‍ അതേ സെന്‍സില്‍ എടുക്കണം എന്നില്ല. ഉദാഹരണത്തിനു ഗാഗ്സ് കണ്ടാല്‍ പ്രേക്ഷകര്‍ ഒരിക്കലും മുള്‍ മുനയില്‍ നില്‍ക്കാറില്ല. ഗാഗ്സില്‍ പങ്കെടുക്കുന്നവര്‍ ആരും ദേഷ്യപ്പെടാറുമില്ല. സായിപ്പന്മാര്‍ ഒന്നുപോലെ തമാശ ആസ്വദിക്കുന്നവരാണ്. അത് വളരെ തന്മയത്വത്തോടെ അവരുടെ ജീവിതരീതികളുമായി ഇണങ്ങുന്ന രീതിയില്‍ ഗാഗസ് പ്രോഗ്രാമില്‍ നമ്മള്‍ കാണാറും ഉണ്ട്. ഇതുകണ്ട് മലയാളത്തില്‍ എന്തെങ്കിലും കോപ്രായങ്ങള്‍ കാട്ടിക്കൂട്ടിയാല്‍ അത് തമാശയേക്കാള്‍ അപ്പുറം അരോചകമായേ തോന്നൂ.

കഴിഞ്ഞ ദിവസം ഒരു പ്രമുഖ മലയാളം ചാനലിലെ പരിപാടി കണ്ടിരുന്നതാണ് ഇത് എഴുതാന്‍ പ്രചോദനം.ആട്ടോ ഓടിച്ചു വരുന്ന റിക്ഷാ ക്കാരന് നേരെ അല്പം വിജനമായ ഒരിടത്ത് വെച്ച് തീവ്രവാദികള്‍ എന്ന് തോന്നിക്കുന്ന കുറെ പേര്‍ ചുറ്റും ചാടി വീഴുന്നു.

അപ്രതീക്ഷിതമായ ആക്രമണത്തില്‍ പകച്ചു പോയ ആ സാധു രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും നടക്കുന്നില്ല. തുടര്‍ന്ന് കുറെ നേരം ആ പാവത്തിന് നേരെ കടുത്ത മാനസിക പീഡനം.

കരഞ്ഞു കാലു പിടിക്കുന്ന ആ മനുഷ്യന്റെ ക്ലോസ് അപ്പ്‌ ദൃശ്യങ്ങള്‍ ‍. ഒടുവില്‍ ഇനി പേടിച്ചാല്‍ അയാള്‍ക്ക്‌ അറ്റാക്ക്‌ വരും എന്ന് തോന്നുന്ന അവസ്ഥ എത്തിയപ്പോള്‍ തീവ്രവാദികളുടെ മുഖ ഭാവം മാറി. എവിടെയും പൊട്ടിച്ചിരികള്‍. ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന വിധത്തില്‍ എത്തിയ ആ പാവത്തിനെ ക്യാമറ കാട്ടി കൊടുത്തു പൊട്ടിച്ചിരിക്കുന്നു.

ചമ്മിയ അദ്ധേഹത്തിന്റെ മുഖം വീണ്ടും ക്ലോസ് അപ്പ്‌. ഒടുവില്‍ ആര്‍ക്കും വേണ്ടാത്ത കുറെ സോപ്പ് കവറുകളും വേറെയും കുറെ ചപ്പു ചവറുകളും സമ്മാനം എന്ന പേരില്‍ ആ പാവത്തിന് കൂലിയായി കൊടുത്തു സംഘം അടുത്ത സാധുവിനെ തേടി അടുത്ത ലോക്കെഷനിലേക്ക് .

സത്യത്തില്‍ ക്ഷമയുടെ എല്ലാ പരിധികളും വിട്ടിരുന്നു കണ്ടു തീര്ന്നപോഴേക്കും. ആരോടെന്നില്ലാത്ത ദേഷ്യം.

ഏഴെട്ടു വര്‍ഷങ്ങളായി ഈ പരിപാടിയുടെ പല വകഭേദന്ഗള്‍ പല ചാനലുകളായി നമ്മള്‍ കണ്ടു കൊണ്ടേ ഇരിക്കുന്നു. ആദ്യമൊക്കെ കേവലം ചെറു ചിരി മാത്രം സമ്മാനിക്കുന്ന ആര്‍ക്കും അധികം നോവാത്ത ചെറു തമാശകള്‍ ആയിരുന്നു എങ്കില്‍ ഇന്ന് ഹൊറര്‍ ആക്ഷന്‍ സിനിമകളെ വെല്ലുന്ന പുതുമകളാണ് ഈ തട്ടിപ്പിന്. 'ഇര'യെയും പ്രേക്ഷകനെയും ഒരുപോലെ മുള്‍മുനയില്‍ നിര്‍ത്തുന്ന ക്രൂരതയുടെ പുതിയ പരീക്ഷണങ്ങള്‍. ഈ പരിപാടിയുടെ പ്രേക്ഷകരായ സുഹൃത്തുക്കളൊടും ഇത്തരം പരിപാടികളുടെ അണിയറ പ്രവര്‍ത്തകരോടും ഒന്ന് ചോദിക്കട്ടെ?

ഒരു സഹജീവിയുടെ പ്രാണ വേദന കണ്ടു പൊട്ടിച്ചിരിച്ചു കൊണ്ട് ഇരിക്കാന്‍ മാത്രം അധപതിച്ചുവോ മലയാളിസമൂഹം?

സമ്മാനം എന്ന പേരില്‍ വിഡ്ഡിയായതിനു കൂലിയായി നിങ്ങള്‍ വെച്ച് നീട്ടുന്ന സോപ്പ് കവറുകള്‍ ആണോ ആ മനുഷ്യന്റെ ആത്മാഭിമാനത്തിന് നിങ്ങള്‍ ഇട്ടിരിക്കുന്ന വില?

ഒരിക്കല്‍ ഇതുപോലെ ക്രൂരമായി പീഡിപ്പിക്കപ്പെടുകയും ചാനലുകളിലൂടെ ഭീരുവും വിഡ്ഢിയും ആയി ചിത്രീകരിക്കപെടുകയും ചെയ്യുന്ന പാവം മനുഷ്യര്‍ ഈ പ്രകടനത്തിന് ശേഷം എത്ര മാത്രം കളിയാക്കലുകള്‍ , മാനസിക പീഡനം, ഒക്കെ സഹിച്ചിട്ടുണ്ടാവും എന്ന് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ?

ഓരോ വ്യക്തിക്കും സ്വയം ഒരു ബഹുമാനം ഉണ്ടാവും. അത് മറ്റുള്ളവരുടെ മനസ്സിലും ഉണ്ടാവണം എന്നും അയാള്‍ ആഗ്രഹിക്കും.ഈ ആത്മവിശ്വാസതിനും ബഹുമാനത്തിനും അല്ലെ കത്തി വെയ്ക്കപെടുന്നത് ?

രോഗിയായ ഒരാള്‍ക്ക്‌ പേടിച്ചു എന്തെങ്കിലും സംഭവിച്ചു പോയാല്‍ അയാളുടെ കുടുംബത്തോട് എന്ത് സമാധാനം പറഞ്ഞാല്‍ മതിയാവും?

അതുപോലെ സോപ്പും, അരിയും സമ്മാനമായി നല്‍കുന്നതും പരസ്യക്കാര്‍ക്ക് കൊള്ളാമെങ്കിലും ഒരു സ്റ്റാന്‍ ഡേര്‍ഡില്ലാത്ത പരിപാടീ തന്നെയല്ലേ ?

ഇനി പ്രസക്തമായ ഒരു ചോദ്യം കൂടെ...
ഒരിക്കല്‍ തട്ടിപ്പിന് വിധേയനായ ഒരു വ്യക്തി നാളെ ഒരാള്‍ ശരിക്ക് അപകടത്തില്‍ പെട്ട് കിടക്കുന്നത്കണ്ടാലും, മനസ്സുണ്ടെങ്കിലും തിരിഞ്ഞു നോക്കുമോ?
പച്ച വെള്ളത്തില്‍ വീണ പൂച്ച ചൂട് വെള്ളം കണ്ടാല്‍ അറയ്ക്കും എന്നല്ലേ..

വിനോദവും വിജ്ഞാനവും സമാസമം പകര്‍ന്ന്, പോലീസിന്റെ പണി കൂടെ ഏറ്റെടുത്ത് ദൈവത്തിന്റെ സ്വന്തം നാടിനെ ശുദ്ധീകരിക്കാന്‍ ഇറങ്ങി തിരിച്ചിരിക്കുന്ന ദൃശ്യ മാധ്യമങ്ങളോട് അമര്‍ഷത്തോടെ ഒരു വാക്ക്... ഇത്തരംക്രൂരതയ്ക്ക് കൂട്ട് നില്‍ക്കാന്‍..ഇതുപോലെ ഉള്ള പരിപാടികള്‍ സംപ്രേഷണം ചെയ്യാന്‍ നിങ്ങള്ക്ക്ലജ്ജയില്ലേ...നിങ്ങളെ ഒക്കെ ചെയ്യേണ്ടത് തെരണ്ടി വാല് കൊണ്ട് പൊതു കവലയില്‍ കെട്ടി ഇട്ടു അടിക്കുക തന്നെ ആണ്... ക്രൂരതയ്ക്ക് കൂട്ട് നില്‍ക്കുന്നതിന്.

എന്‍റെ നാട്ടില്‍ എന്‍റെ മുന്നില്‍ ഇങ്ങനെ ഒരു സംഭവം കാണാന്‍ ഇടയായാല്‍..പ്രതികരിച്ചിരിക്കും..ഏറ്റവും രൂക്ഷമായി തന്നെ . ഇനി അതിന്റെ പേരില്‍ എത്ര കോടതി കയറി ഇറങ്ങേണ്ടി വന്നാലും .

36 Responses to "പരിധി വിടുന്ന തരികിടകള്‍"

 1. പ്രസക്തമായ നിരീക്ഷണങ്ങള്‍. ഇവര്‍ക്കൊക്കെ നല്ല അടിയുടെ കുറവാണ്. ഇനി ഇത് അവരു രണ്ടു കൂട്ടരും തമ്മിലുള്ള അഡ്ജസ്റ്റ്മെന്റാണെങ്കില്‍ നമ്മള്‍ വിഡ്ഢികളായി.

  ReplyDelete
 2. ഇതൊന്നും ചോദിക്കാനും പറയാനും ആളില്ലാത്ത പ്രശ്നമാണ്.
  ഇവിടെ അടുത്ത് നടന്ന ഒരു തരികിട പരിപാടിക്ക് നല്ല തല്ല് കൊടുത്താണ് ഓടിച്ചത്.

  ReplyDelete
 3. പ്രസക്തമായ കാര്യം ആണത്..അടുത്തിടെ ഞങ്ങളുടെ നാട്ടിലെ ബീവരെജസിന്റെ വാതുക്കല്‍ വട വില്‍ക്കാന്‍ നില്‍ക്കുന്ന ആളിന്റെ അടുത്തും ഇത് പോലെ തരികിട കാണിക്കാന്‍ ഒരു പ്രമുഖ ചാനെലുകാര്‍ എത്തി. അവസാനം കുപ്പി വാങ്ങാന്‍ വന്നവര്‍ എല്ലാം കൂടെ അടിച്ചു പഞ്ചര്‍ ആക്കി വിട്ടു. തരികിട ആണെന്ന് പറഞ്ഞപ്പോള്‍ വണ്ടിയും കൂടെ അടിച്ചു പൊളിച്ചു.

  ReplyDelete
 4. ഇത്തരം പരിപാടികള്‍ ഇതിനുമുന്‍പ്‌ സമൂഹ്യ ജീവിതത്തില്‍ ഒരുപാട്‌ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു. ചില സ്ഥലത്തു നിന്ന്‌ ഇവന്‍മാര്‍ക്ക്‌ നാട്ടാരുടെ കയ്യിന്ന്‌ തല്ലും കിട്ടിയതായി വാര്‍ത്തയുണ്ടായിരുന്നു. കണ്ണനുണ്ണിയുടെ നിരീക്ഷണങ്ങള്‍ അദ്ദ്ദേഹത്തിന്‍റെ മനസ്സിന്‍റെ ജാഗ്രത്തിനേയാണ്‌ കാണിക്കുന്നത്‌.. എനിക്ക്‌ നിങ്ങളെക്കുറിച്ച്‌ അഭിമാനം തോന്നുന്നു (മുഖസ്തുതിയല്ല)...

  ReplyDelete
 5. ഇത്തരക്കാര്‍ക്കു രണ്ടു നല്ല തല്ലു കൊടുക്കാന്‍ അവസരം തരണേ എന്നു ഞാനും പ്രാര്‍ഥിക്കാറുണ്ട്....

  ReplyDelete
 6. നല്ല അടിയുടെ കുറവാണ്.

  ReplyDelete
 7. സൂര്യടിവിയുടെ തരികിട :

  http://vimathakalam.blogspot.com/2008/06/blog-post.html

  ReplyDelete
 8. ഈ പരിപാടിയുടെ ആദ്യകാല എപിസോടുകള്‍ ആസ്വദിചു കാണുമയിരുന്നു...ഇപ്പൊ അറപ്പു തോന്നുന്ന വളിച്ച തമാശ..ഇവന്മര്‍ക്കു രണ്ട് പൊട്ടിക്കാന്‍ ആരും ഇല്ലെ എന്നു പലപ്പൊഴും തോന്നിയിട്ടുണ്ടു

  ReplyDelete
 9. ഇതൊക്കെ മാധ്യമസ്വാതന്ത്ര്യമല്ലേ?
  ഞാനാലോചിച്ചിട്ടുണ്ട് എന്നോടോ, എന്റെ അടുത്തവരോടോ ആണിവന്മാരിത് ചെയ്തതെങ്കില്‍ കൊട്ടേഷന്‍ കാരെ വിട്ടായാലും തല്ലി കാലൊടിക്കണമെന്ന്.

  എനിക്കിത് തമാശയായി തോന്നിയിട്ടില്ല. ക്യാമറ കാണുമ്പൊള്‍ എല്ലാം മറന്ന് പല്ലിളിക്കാതെ ചെപ്പക്കുറ്റി നോക്കി രണ്ടെണ്ണം കൊടുക്കണം.

  ഉചിതമായ പോസ്റ്റ്.

  ReplyDelete
 10. സത്യം നല്ല അടിയുടെ കുറവാണിവര്‍ക്ക്.. മനുഷ്യരെ പരിഹാസ്യരാക്കി ഒളിച്ചു വെച്ച ക്യാമറക്കണ്ണിലൂടെ ലോകത്തെ കാണിക്കുന്നത് കാണുമ്പോള്‍ അറപ്പാണ് തോന്നാറ്.. ആദ്യകാലത്ത് കണ്ടിരുന്നിട്ടുണ്ടെങ്കിലും പിന്നീട് ഈ പരിപാടി കാണുന്നതേ നിര്ത്തി.

  അടി കൊടുത്തവര്‍ക്ക്‍ നൂറ് അഭിവാദ്യങ്ങള്‍

  ReplyDelete
 11. ടി.വി ചാനലുകള്‍ കാണിക്കുന്ന ഏതും എന്തും പ്രേഷകന്‍ കണ്ട് ഇരുന്നോണം, എന്ന മട്ടിലുള്ള പ്രക്ഷേപണം മടക്കി പെട്ടിയില്‍ വയ്ക്കണം. ഇതു ഞങ്ങള്‍ക്കിഷ്ടമില്ല. എന്ന പ്രതികരണം ആണാവശ്യം .. അതോടെ കുറെ കൂടി നിലവാരമുള്ളതും മൂല്യമുള്ളതുമായ പരിപാടികളുമായി അവരെത്തും...

  അയ്യോ ഞാനായിട്ടെങ്ങനാ അതു പറയുന്നെ എന്ന പ്രേഷകന്റെ മനോഭാവം തീര്‍ത്തും ഇല്ലാതാവണം .ഒരാള്‍ തുറന്നു പറയുമ്പോള്‍ പൂച്ചക്ക് ആരു മണികെട്ടും എന്ന സംശയം തീര്‍ത്തും ഇല്ലാതാവും ..
  കണ്ണനുണ്ണി നന്നായി ഇത്രയും എങ്കിലും പറഞ്ഞത്..

  ReplyDelete
 12. വളരെ പ്രസക്തമായ പോസ്റ്റ്.
  ഇംഗ്ലീഷ് ചാനലുകളിൽ ഈ രീതിയിലുള്ള പരിപാടികളിൽ വളരെ സിമ്പിളായ തമാശകളാണു കാണിക്കാറ്. അത് നല്ലവണ്ണം നമുക്കും ആസ്വദിക്കാൻ സാധിക്കും. ഇത് തനി കൂതറതരികിടതന്നെ. തല്ലുകൊള്ളാത്തതിന്റെ കുഴപ്പം.

  ReplyDelete
 13. പ്രസക്തിയുള്ള പോസ്റ്റ്‌...!

  ജോ നമ്മുടെ ബൂലോകം ഇപ്പൊഴാ
  ശരിക്കുമൊന്നു ഉഷാറായത്‌..
  ഇപ്പോഴും ഹെഡ്ഡർ പോരാ..
  ആ ഫോണ്ട്‌ തന്നെ തറയാണ്‌.
  കുറച്ചുകൂടി സിമ്പിൾ ഫോണ്ട്‌ ടൈറ്റിലിന്‌ ഉപയോഗിക്കൂ..നല്ലൊരു ലോഗോയും ക്രീയേറ്റ്‌ ചെയ്യൂ..ആ എയറിൽ നിൽക്കുന്ന ഭൂഗോളവുമെല്ലാം ഒരു അൺ പ്രൊഫഷണൽ ലുക്ക്‌ ആണ്‌ നൽകുന്നത്‌. എക്സ്ക്ലൂസീവ്‌ പോസ്റ്റുകളുടെ വിഷയവൈവിധ്യതകൊണ്ട്‌ ഏറെ മുന്നോട്ടുപോയിക്കഴിഞ്ഞിരിക്കുന്നു നമ്മുടെ ബൂലോകം..എന്റെ എല്ലാ ആശംസകളും..!

  ReplyDelete
 14. ഇതു നിരോധിക്കാന്‍ ഒരു പൊതു താല്പര്യ ഹര്‍ജി ഫയല്‍ ചെയ്യുന്നതിനെ പറ്റി ഞങ്ങള്‍ ചില സുഹ്രുത്തുക്കള്‍ മുമ്പു ചര്‍ച്ച ചെയ്തിരുന്നു.

  അതിനെ പറ്റി ആരെങ്കിലും അഭിപ്രായം പറയുമല്ലൊ

  (.. സമൂഹിക പ്രശ്നങ്ങളെക്കാള്‍ വലുത് വൈയക്തികം എന്നായപ്പൊള്‍ സ്വന്തം ലോകത്ത് ഒതുങ്ങിപ്പോയി..)

  ReplyDelete
 15. കണ്ണനുണ്ണി ചൂണ്ടിക്കാണിച്ചത് സത്യം തന്നെ,ആ പരിഹാസ കഥാപാത്രത്തിന്റെ പിന്നീടുള്ള അവസ്ഥ..ആരാധനയോടെ ഒരാളും നോക്കില്ലാന്നുള്ളത് സ്പഷ്ടമാണ്. തരികിട എന്ന പരിപാടിയിൽ ഒരു എപ്പിസോഡിൽ ഒരു വൃദ്ധനെ കുളത്തിൽ ചാടിക്കുന്നുണ്ട്..ആ വൃദ്ധൻ എന്റെ ആരെങ്കിലും ആയിരുന്നെങ്കിൽ എന്നാണ് ഞാൻ ചിന്തിച്ചുപോയത്. ആ കബളിപ്പിക്കപ്പെട്ട വ്യക്തിക്കു മാത്രമല്ല മാനസീക പീഢ അനുഭവിക്കുന്നത് അയാളുടെ/അവളുടെ വീട്ടുകാരം ഉറ്റവരും കൂടിയാണെന്ന് മനസ്സിലാക്കണം. ഇത്തരം പരിപാടികൾ അടച്ചുപൂട്ടേണ്ട കാലം അതിക്രമിച്ചു പോയി...

  ഈയൊരു പരിപാടികാരണം സത്യമേത് മിഥ്യയേതെന്ന് തിരിച്ചറിയാതെയായി..

  ReplyDelete
 16. ഇങ്ങിനെയാണ് നക്സലുകൾ ഉണ്ടാവുന്നത്

  ReplyDelete
 17. "പച്ച വെള്ളത്തില്‍ വീണ പൂച്ച ചൂട് വെള്ളം കണ്ടാല്‍ അറയ്ക്കും എന്നല്ലേ.."
  അല്ല..
  ചൂടു വെള്ളത്തില്‍ വീണ പൂച്ച പച്ചവെള്ളം കണ്ടാലും അറയ്ക്കും എന്നാണ്‌.
  ഈ പരിപാടി കണ്ടിട്ട്‌ ആകെ ചിരിക്കാന്‍ തോന്നിയിട്ടുള്ളത്‌ ഒരിക്കല്‍ അവതാരകന്‌ (തരികിട സാബു) അടി കിട്ടിയപ്പോള്‍ മാത്രമാണ്‌.

  ReplyDelete
 18. പലപ്പോഴും തോന്നിയിട്ടുള്ള ഒന്നു്. എങ്ങിനെ അവരിതു സഹിക്കുന്നുവെന്നും ചാനലാണെന്നുകാണുമ്പോള്‍ ചിരിക്കുന്നു എന്നും അത്ഭുതപ്പെടാറുണ്ട്.

  ReplyDelete
 19. ഇവന്മാര്‍ കൊച്ചിയില്‍ വന്നിരുന്നു ചെല്ലാനം എന്ന് പറയുന്ന സ്ഥലത്ത്, പതിവ് തറ പരിപാടികള്‍ കാണിച്ചു തുടങ്ങിയെപ്പോള്‍ നാട്ടുകാര്‍ എടുത്തിട്ട് ഭജന പാടി ......എന്തിരോ എന്തോ അത് ഇത് വരെ കണ്ടില്ല!!!!!

  ReplyDelete
 20. തരികിടയ്ക്കു കൂലി തല്ലായിട്ടു തന്നെ കൊടുക്കണം.

  ReplyDelete
 21. രണ്ടോ മൂന്നോ വട്ടം മാത്രമേ ഈ പ്രോഗ്രാം കണ്ടിട്ടുള്ളൂ. അതിനു ശേഷം ചാനല്‍ മാറ്റുന്നതിനിടക്ക് അറിയാതെ വന്നുപെട്ടാല്‍ പോലും നിമിഷനേരം കൊണ്ട് അടുത്ത് ചാനല്‍ ആക്കും. എന്താണ് അതില്‍ എന്നു നോക്കാന്‍ പോലും വയ്യാത്തത്ര ഇറിറ്റേറ്റിംഗ് പ്രോഗ്രാം. പക്ഷേ...

  ഒത്തിരി കാലമായിട്ട് ആ പ്രോഗ്രാം നടക്കുന്നു. അതിനര്‍ഥം സാമാന്യം പ്രേക്ഷകര്‍ അതിനുണ്ടായിരിക്കും എന്നായിരിക്കുമല്ലോ. അതായത് മറ്റുള്ളവനെ അവഹേളിക്കുന്നത് കണ്ടാസ്വദിക്കുന്ന ജനത. അതും നിസ്സഹായരായ പാവങ്ങളെ (മാത്രം) പരിഹസിച്ച് ഒരു തറ പരിപാടി.

  ഇതിനെതിരെ ബ്ലോഗില്‍ തന്നെ പല പോസ്റ്റ് മുന്നെ കണ്ടിരുന്നു.
  September 20, 2007
  പാട്ടും കരച്ചിലും

  Sunday, November 18, 2007
  തരികിട എന്ന സിക്ക് പ്രാങ്ക് പരമ്പര

  Sunday, June 1, 2008
  സൂര്യടിവിയുടെ തരികിട

  Sunday, January 18, 2009
  26.MTV ബക്കരയും തരികിടയും പിന്നെ ഇതും..

  പറഞ്ഞ് മറന്നു തീരാന്‍ ആണെങ്കില്‍ ഈ പോസ്റ്റും മാറ്റം ഉണ്ടാക്കില്ല. അതിനാല്‍...

  " hAnLLaLaTh said...
  ഇതു നിരോധിക്കാന്‍ ഒരു പൊതു താല്പര്യ ഹര്‍ജി ഫയല്‍ ചെയ്യുന്നതിനെ പറ്റി ഞങ്ങള്‍ ചില സുഹ്രുത്തുക്കള്‍ മുമ്പു ചര്‍ച്ച ചെയ്തിരുന്നു. "

  ഇങ്ങനെ വല്ലതും ഉണ്ടായാല്‍ കൊള്ളാം. എന്നാല്‍ എന്റെ വകയും ഒരു ഒപ്പ്.

  ReplyDelete
 22. "മാദ്ധ്യമങ്ങളെ നിയന്ത്രിക്കാന്‍ നിയമവഴികള്‍ അല്ല പറഞ്ഞ് മനസ്സിലാക്കിക്കുകയാണ്" :) വേണ്ടതെന്ന് ഇന്നൊരു കമന്റ് വായിച്ചതിന്റെ ഓര്‍മ്മ ഇപ്പോള്‍ വന്നതിന്റെ ചിന്തയില്‍ " നമുക്കവരെ ഒന്നു വിളിച്ച് ഉപദേശിച്ചാലോ? അറ്റ്ലീസ്റ്റ് കണ്ണനുണ്ണിയും അനില്‍ഭായും കൂട്ടുകാരനും ഒക്കെ പറഞ്ഞ ആ ഉപദേശത്തിനായി ഒരു ഓണ്‍ലൈന്‍ കാമ്പയിന്‍ നടത്തിയാലോ?" :)

  ReplyDelete
 23. ഈ തല്ലിപ്പൊളി പരിപാടി അവതരിപ്പിക്കുന്ന ഇവനൊക്കെ നല്ല തല്ല് കിട്ടാതതിന്റെ ദോഷമാണ്‌. ഈ പരിപാടി കണ്ടാലുടൻ ചാനൽ മാറ്റുകയാണ്‌ പതിവ്‌.

  ReplyDelete
 24. നോമും ഇതു പറയണം എന്ന് നിരീച്ചതാ, നന്നായി ട്ട്വൊ!

  ReplyDelete
 25. >>hAnLLaLaTh, October 14, 2009 10:19 AM
  ഇതു നിരോധിക്കാന്‍ ഒരു പൊതു താല്പര്യ ഹര്‍ജി ഫയല്‍ ചെയ്യുന്നതിനെ പറ്റി ഞങ്ങള്‍ ചില സുഹ്രുത്തുക്കള്‍ മുമ്പു ചര്‍ച്ച ചെയ്തിരുന്നു.
  അതിനെ പറ്റി ആരെങ്കിലും അഭിപ്രായം പറയുമല്ലൊ


  --അന്ന് ചര്‍ച്ച എന്തെ മുന്‍പോട്ടു കൊണ്ട് പോയില്ല...? ഈ കാര്യത്തില്‍ പൊതു താക്ല്പര്യ ഹര്‍ജി എത്രമാത്രം ഫലപ്രദം ആവുംഎന്ന് അറിയുമോ?
  പ്രിയ പറഞ്ഞത് പോലെ...ഒരേ വിഷയത്തില്‍ ഉള്ള പല പോസ്റ്റുകളില്‍ ഒരു പോസ്റ്റ് മാത്രമാവാതെ മുന്‍പോട്ടുള്ള ഒരു കാല്‍ വയ്പ്പിനു ഇത് പ്രേരകമാവണം എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു.

  ReplyDelete
 26. @കണ്ണനുണ്ണി,
  അന്നു നാട്ടില്‍ ഉണ്ടായിരുന്ന സമയമായിരുന്നു.
  എന്തിന് നേരെയും പ്രതികരിക്കാന്‍ സന്നദ്ധരായിരുന്ന ഒരു സുഹ്രുത് സംഘമായിരുന്നു അത്.
  അല്പ സ്വല്പം നക്സലിസം ഒക്കെയായിക്കഴിഞ്ഞ എല്ലാവരും ഇന്നു ഓരൊ ഭാഗങ്ങളിലാണ്.

  മാത്രമല്ല, ഇടപെടലുകളെക്കാള്‍ ‘..അഭിപ്രായം പറഞ്ഞ് തടിയെടുക്കുക..’ എന്ന മലയാളി സ്വഭാവം എല്ലാവരെയും ബാധിച്ചും കഴിഞ്ഞു.

  ഞാന്‍ മാറി നില്‍ക്കുന്നതല്ല,
  എന്നെക്കാള്‍ പ്രായോഗികമായും അല്ലാതെയും വിവരമുള്ള, അനുഭവ സമ്പത്തുള്ള പലരും വിശകലനം നടത്തും എന്ന പ്രത്യാശയിലാണ്.

  ReplyDelete
 27. നല്ല പോസ്റ്റ്.
  പലപ്പോഴും പ്രത്കരിക്കണമെന്നു തന്നെ തോന്നിയിരുന്ന ഒരു കാര്യം.

  എല്ലാവരും ആദ്യം താല്പര്യപൂര്‍വം കണ്ടിരുന്നത് ഇപ്പോള്‍ അരോചകമായി തോന്നുന്നതിനുകാരണം അതിന്റെ ലാളിത്യം നഷ്ടപ്പെട്ടതാണ്. മുന്‍പ് ചെറിയ തമാശകളായി വന്നിരുന്നത് ഇന്ന് ക്രൂരത ആവുന്നു. ഇതിനെതിരെ ആളുകള്‍ തന്നെ പ്രതികരിച്ചു തുടങ്ങുമ്പോള്‍ ... ക്യാമറക്കാരനും അവതാരകനും/അവതാരകയ്ക്കും ദേഹം നൊന്തു തുടങ്ങുമ്പോള്‍ തന്നെ നിര്‍ത്തിക്കോളും ചാനലുകാര്‍.പൊതു താല്പര്യ ഹര്‍ജി എത്രത്തോളം ഗുണം ചെയ്യുമെന്നു കണ്ടു തന്നെ അറിയണം.

  ReplyDelete
 28. സമ്മാനം എന്ന പേരില്‍ വിഡ്ഡിയായതിനു കൂലിയായി നിങ്ങള്‍ വെച്ച് നീട്ടുന്ന സോപ്പ് കവറുകള്‍ ആണോ ആ മനുഷ്യന്റെ ആത്മാഭിമാനത്തിന് നിങ്ങള്‍ ഇട്ടിരിക്കുന്ന വില?

  കൊള്ളാം നല്ല പോസ്റ്റ്‌ , ഇത് തികച്ചും അഭിനന്ദനം അര്‍ഹിക്കുന്നു.
  കണ്ണനുണ്ണി, ഈ തരികിട ടീം പല വട്ടം അടിയും മേടിച്ചു കൂട്ടിയിട്ടുണ്ട്. പക്ഷെ സഹജീവികളെ കളിയാക്കുമ്പോള്‍ കിട്ടുന്ന സുഖം, അത് ടീ വീ യിലൂടെ വിറ്റു കാശ് ആക്കുന്നവര്‍ ഒരു കാര്യം ചിന്തിക്കുന്നില്ല, കണ്ണന്‍ പറഞ്ഞപോലെ എന്തെങ്കിലും സംഭവിച്ചാല്‍ ആ കുടുംബത്തിനു പിന്നെ ആരുണ്ട്,
  കണ്ണപ്പ നമ്മള്‍ക്ക് വീണ്ടും ഇറങ്ങേണ്ടി വരും അല്ലെ??

  ReplyDelete
 29. പലപ്പോഴും തോന്നിയ ഒരു സംശയം ആണു. ടി.വി ആർട്ടിസ്റ്റ്കളല്ലാതെ നമ്മുടെ അടുത്ത കൂട്ടുകാരായാൽ പോലും നമ്മളോടു തമാശക്കു ഇങ്ങിനെ കാണിച്ചാൽ നമ്മുടെ പ്രതികരണം എങ്ങിനെ ആയിരിക്കും? അടുത്ത നിമിഷം അവന്റെ തന്തക്കു വിളിക്കും.തീർച്ച. നമ്മൾ ടി.വിയിൽ കാണുന്ന ഈ ആഭാസ്സ രംഗങ്ങളിലെ ഇരകൾ എന്തു കൊണ്ടു പ്രതികരിക്കുന്നില്ല്?!ടി.വി. ക്യാമറ, ടി.വി.യിൽ മുഖം കാണിക്കുക, ടി.വി.ക്കാർ നടത്തുന്ന ഏതെങ്കിലും അലുകുലുത്തു പരിപാടികളിൽ പങ്കാളികളാകുക, എന്തിനു ഏറെ കല്യാണ വീട്ടിലെ വീഡിയോയിൽ മുഖം കാണിക്കുന്നതു വരെ ഏതോ ആദരിക്കപ്പെടേണ്ടതും പൊങ്ങച്ചം പ്രദാനം ചെയ്യുന്നതുമായ കർമ്മമാണെന്നാണു സാധാരണക്കാരന്റെ വിശ്വാസം. അപ്പോൾ എന്തു അനാവശ്യവും കാണിച്ചിട്ടു ക്യാമറ ചൂണ്ടിക്കാണിച്ചാൽ നേരത്തെ പറഞ്ഞ സാധാരണക്കാരൻ ദേഷ്യം ഉള്ളിൽ തോന്നിയാലും പുറത്തു പ്രതികരിക്കില്ല. ഈ വസ്തുത അറിയാവുന്ന ഏതു കോഞ്ഞാൻ കുട്ടിയും എന്തും കാണിക്കാൻ ഒരുമ്പെടും.

  ReplyDelete
 30. എന്ത് ചെയ്യാനാണ് മാഷേ നാലഞ്ചു തടിമാരന്മാര് കാമറ കാണിച്ചു പൊട്ടിച്ചിരിക്കുമ്പോള്‍ കിട്ടുന്ന സോപ് ചീപ്പുകള്‍ വാങ്ങി തടി സലാമാത്താക്കാന്‍ നോക്കല്ലാതെ എന്ത് ചെയ്യും ( അല്ല അങ്ങനെയുള്ള നീര്‍ക്കൊളികളോട് മാത്രേ ഇത്തരം തരികിട നരമ്പ് രോഗികള്‍ മുട്ടാന്‍ പോകു‌ എന്നാണു പരിപാടി കണ്ടാല്‍ മനസ്സിലാകുന്നത്‌ )

  ReplyDelete
 31. ഇംഗ്ലീഷ് ചാനലുകളിൽ കാണാറുള്ളത് ഒരു ആൿഷനും അതിന്റെ റിയാൿഷനും ആണ്. അത് ആ ഒരു സംഭവത്തിൽ അവസാനിക്കുന്നുണ്ട്. ആരും അവരെ പിന്തുടർന്ന് അവഹേളിക്കുന്നില്ല. അതുകൊണ്ടാണ് അത് ആസ്വാദ്യമാകുന്നത്.
  നമ്മുടെ ജീവിത രീതിയോട് യോജിക്കുന്ന തമാശകളേ കാണിക്കാവൂ.

  ചീപ്പ് അമ്യൂസ്മെന്റിന്റെ പ്രേക്ഷകരാണ് ഇപ്പോൾ അധികവും. അതിന് പരിഹാരം സാംസ്കാരികമായ മാനസിക വളർച്ച എല്ലാവരിലും ഉണ്ടാവുക എന്നതാണ്.

  ReplyDelete
 32. കണ്ണ നുണ്ണി ...
  കൊട് കൈ!

  ഇനി ഈ പോസ്റ്റും ഇതിന്റെ കമന്റ്സും സകല മലയാളം ചാനലുകള്‍ക്കും അയച്ചു കൊടുക്കൂ...

  അവന്മാര്‍ ഒരു നടപടിയും എടുക്കില്ലായിരിക്കാം....

  എന്നാലും ഇത്രയും ആളുകള്‍ എങ്കിലും ആ പരിപാടിയുടെ സമയത്ത് അവരുടെ ചാനല്‍ ഉപേക്ഷിച്ചു വല്ല ഫാഷന്‍ ടി.വിയും കാണും എന്നൊരു ചിന്ത വന്നാല്‍ അത്രയും നല്ലത്!

  ReplyDelete
 33. ഒരു തരികിട പരിപാടിക്കാര്‍ ഒരിക്കല്‍ മുന്നില്‍ വരണേ എന്ന് പലപ്പോഴും ആഗ്രഹിക്കാറുണ്ട്. ടീ വീയില്‍ മുഖം കാണിക്കാനല്ല, മുഖമടച്ചു കൊടുക്കാന്‍.

  ReplyDelete
 34. കണ്ണനുണ്ണി കണ്ടതു http://www.youtube.com/watch?v=eGXFKuky-ak ഈ പരിപാടിയുടെ അനുകരണം ആയിരിക്കാം ? ഭാഷ അറിയാഞ്ഞിട്ടു പോലും ആ പാവം ജപ്പാന്‍കാരനെ കണ്ടു സഹതാപം തോന്നി. ഇതൊക്കെ കണ്ടു ചിരിക്കുന്നവരും കാണും അല്ലെ?

  തരികിട പരിപാടി കാണുമ്പോഴൊക്കെ മൌനിക്കു തോന്നുന്ന വികാരം തന്നെ കണ്ണനുണ്ണി പങ്കു വെച്ചത്. വളരെ നന്നായി.

  ReplyDelete
 35. malayalathil engane type cheyyande nn ariyilla :)
  but just cudnt help but comment on this blog..
  i agree totally with you.
  a nice read.

  ReplyDelete
 36. ക്ഷുദ്രമായ മനസ്സുള്ളവരാണ്, ഹാസ്യത്തിന്റെ ഏറ്റവും നികൃഷ്ട വശം പരിഹാസമാണെന്ന്
  ഇനിയും അവനവന്റെ വീടുകളില്‍നിന്ന് പഠിപ്പിച്ചുകൊടുക്കാതെ വിടുന്നവരാണ് ഈ ചെറ്റപ്പരിപാടിക്ക് പിന്നില്‍.
  അതുകൊണ്ട്...

  നമ്മള്‍ ബ്ലോഗേഴ്സ് ഒത്തൊരുമിച്ച് ഒരു കര്‍മ്മപരിപാടിക്ക് രൂപം കൊടുക്കേണ്ടിയിരിക്കുന്നു.

  നമ്മുടെ പരിസരത്ത് ഇത്തരം ആള്‍ക്കാര്‍ പാത്തുവന്നുവെന്നറിഞ്ഞാലുടന്‍,
  ‘ജെയ്, പോര്‍ക്കലി മാതാ,
  ജെയ് ജെയ് പഴശ്ശിരാജാ’
  എന്നാര്‍ത്തലച്ച്,
  സകലമന തരികിടക്കാരുടേയും നാഭി, നെഞ്ച്, ചന്തി എന്നീ ഭാഗങ്ങളില്‍ യഥാക്രമം ഓരോ ചവിട്ട് വീതം കൊടുത്തേക്കുക.

  മാനിഷാദാ ! കൊല്ലരുത് !
  സിമ്പ്ലി, അംഗവൈകല്യം മാത്രം !

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts