താങ്കള്‍ സ്ഥിരമായി ട്രെയിനില്‍ യാത്ര ചെയ്യുന്ന വ്യക്തിയാണോ ? കുറഞ്ഞത് വര്‍ഷത്തില്‍ രണ്ടു തവണ എങ്കിലും? അപ്പൊ ട്രെയിനില്‍ നിന്ന് ചായ വാങ്ങി കുടിച്ചിട്ടും ഉണ്ടാവും അല്ലെ.. മലയാളിക്കു ചായകുടി ഇല്ലാതെ എന്ത് ട്രെയിന്‍ യാത്ര...അല്ലെ ? ആയിരം വാക്കുകള്‍ക്കു പകരം ആവും ഒരു ചിത്രം.അത് കൊണ്ട് ഇനി വളച്ചൊടിച്ചു നീട്ടുന്നില്ല ഇങ്ങോട്ട് നോക്കു. ഈ വാര്‍ത്തയിലും ചിത്രത്തിലും എത്ര മാത്രം സത്യം ഉണ്ട് എന്നെനിക്കറിയില്ല. പകര്‍ന്നു കിട്ടിയ വിവരം ആണ്.പലരും ഇതിനിടയ്ക്ക് കണ്ടിട്ടും ഉണ്ടാവും ഈ ചിത്രങ്ങള്‍ . പക്ഷെ കണ്ണില്‍ കാണുന്നത് വിശ്വസിക്കാതെ ഇരിക്കാന്‍ കഴിയില്ലല്ലോ.


ഇന്ത്യന്‍ റെയില്‍വേയുടെ കൊങ്കണ്‍ വഴി ഓടുന്ന ഒരു ജന ശതാബ്ദി എക്സ്പ്രസ്സില്‍ നിന്ന് എടുത്തതാണ് ഈ ചിത്രങ്ങള്‍ എന്നാണു അറിയുവാന്‍ കഴിഞ്ഞത്. ടോയിലെറ്റില്‍ ചൂടുവെള്ളം വരുന്ന പൈപ്പില്‍ നിന്ന് ആണത്രേ ഈ ചങ്ങാതി ചായക്ക് വെള്ളം ചേര്‍ക്കുന്നത്.ബാത് ഹീറ്റര്‍ ഉപയോഗിച്ച് തിളപ്പികുകയും ചെയ്യാല്ലോ. ചെലവ് ചുരുക്കാന്‍ എന്തൊക്കെ വഴികള്‍.ഈ മാഷിന്റെ ഡ്രസ്സ് കോഡില്‍ നിന്ന് അയാള്‍ റെയില്‍വേ ജീവനക്കാരന് ആണെന്ന് അനുമാനിക്കേണ്ടി ഇരിക്കുന്നു .അപ്പൊ ഇനി റെയില്‍വേ തന്നെ ആവുമോ നിര്‍ദേശം നല്‍കിയത്, വെള്ളം ടോയിലെറ്റില്‍ നിന്ന് എടുക്കാന്‍ ?
ഇനി ഒന്ന് ചോദിക്കട്ടെ...ശശി തരൂര്‍ നമ്മെ കന്നാലി എന്ന് വിളിച്ചു എന്ന് പറഞ്ഞു മുദ്രാവാക്യം മുഴക്കിയവരോട്?
( ക്യാറ്റില്‍ ക്ലാസ്സിനു അങ്ങനെ ഒരു അര്‍ഥം ഉന്ടെന്നു ഈ നിമിഷം വരെയും ഞാന്‍ വിശ്വസിക്കുന്നില്ല.) നമ്മുടെ വീട്ടിലെ കന്നാലിക്ക് കാടി വെള്ളം കലക്കാന്‍ പോലും നാം ടോയിലെറ്റില്‍ നിന്ന് വെള്ളം ഉപയോഗിക്കുമോ? അപ്പൊ പിന്നെ നമ്മെ കന്നാലി എന്ന് വിളിച്ചാല്‍ പോലും അത് ഒരു അംഗീകാരം ആവില്ലേ..ഈ ചിത്രം കണ്ട ശേഷം എങ്കിലും പറയു ?
സസ്നേഹം
കണ്ണനുണ്ണി
ഹാവൂ..
ReplyDeleteചായ ഒരു ശീലമല്ലാത്തത് എന്തൊരു രക്ഷയായി..!!
very good post...i liked most is the topic about the words of sasi taroor.................keep it up..........
ReplyDeleteപ്രിയപെട്ട കണ്ണനുണ്ണി,
ReplyDeleteനമ്മുടെ ബൂലോകത്തില്‍ “സിറ്റിസണ്‍ ജേര്‍ണലിസം” എന്ന ഒരു പംക്തി തുടങ്ങി ഇത്തരം വാര്‍ത്തകള്‍ പ്രസിദ്ധികരിക്കൂ......
കണ്ണനുണ്ണി....
ReplyDeleteകണ്ണ് തുറപ്പിച്ച ഉണ്ണിക്കു നന്ദി
ഇനി ചായകുടി തന്നെ മറണേക്കം അതാ നല്ലത് ല്ലെ?
നിര്‍ത്തി... ചായകുടിയേ നിര്‍ത്തി...
ReplyDeleteചായ കുടിക്കുന്നവര്‍ ആരെങ്കിലും ഇതു കണ്ടോ ആവോ?
ReplyDeleteഈ ചിത്രങ്ങള്‍ കഴിഞ്ഞ ആഴ്ച കണ്ടിരുന്നു..
ReplyDeleteഇന്നലെ ജീവിതത്തില്‍ ആദ്യമായി ചായ കുടിക്കാതെ ഒരു ട്രൈന്‍ യാത്രയും നടത്തി.(പകരം ഒരു വട എക്സ്ട്രാ കഴിച്ചു, വട ഉണ്ടാക്കുന്ന പടം ഇതു വരെ റിലീസായില്ലല്ലോ..)
നല്ല പോസ്റ്റ്...
കാണാത്തവരൊക്കെ കാണട്ടെ!!
കാണേണ്ടവരും കാണട്ടെ !!!
കണ്ണനുണ്ണി............നീ വെറുതെ എന്റെ ചായകുടി മുട്ടിച്ചു. :)
ReplyDeleteകണ്ണനുണ്ണീ, ഇതിനുത്തരം തരേണ്ടത് റെയിൽവേതന്നെയാണ്. വൃത്തി, വെടുപ്പ്, ഹൈജീൻ ഇതൊക്കെ എന്താണെന്നത് ഒരു ജനതയുടെ മനസ്സിൽ ഉണ്ടാവേണ്ട കാര്യമാണ്. അത് ആരെയും പഠിപ്പിച്ചെടുക്കാൻ ആവില്ല. നമ്മുടെ നാടുവിട്ട് മറ്റ് നാടുകളിൽ എത്തുമ്പോഴാണ് “വൃത്തി” എന്നു നാം കരുതിപ്പോരുന്ന പല കാര്യങ്ങളും വൃത്തി അല്ലായിരുന്നു എന്നു മനസ്സിലാവുന്നത് !
ReplyDeleteഇത്തരം വാര്‍ത്തക്കെതിരെ നമ്മുടെ ജനങ്ങള്‍ പ്രതികരിക്കുന്നത് എങ്ങനെ എന്നറിയാന്‍ hAnLLaLaTh ന്റെ ആദ്യ പ്രതികരണം തന്നെ ഉദാഹരണം...... അതു തമാശയായി അദ്ദേഹം പറഞ്ഞതാനെന്ന് വിശ്വസിക്കുമ്പോള്‍ തന്നെ ഏതൊരു ഇന്‍ഡ്യക്കാരന്റെ പ്രത്യേകിച്ച് മലയാളിയുടെ ആദ്യ പ്രതികരണം അങ്ങനെ തന്നെ ആയിരിക്കും..... നമ്മുളെ ബാധിക്കാത്ത കാര്യങ്ങള്‍ നമ്മുടെ പ്രശ്നം അല്ലാത്തിടത്തോളം കാലം ടാപ്പില്‍ നിന്നല്ല നാളെ സീവേജ് വാട്ടര്‍ ഉപയോഗിച്ചാലും അത്ഭുതപ്പെടേണ്ടതില്ല!!!!
ReplyDeleteവല്ലാത്തൊരു കാഴ്ച തന്നെ..
ReplyDeleteകട്ടന്‍ ചായ ഉണ്ടാക്കുന്നതും ഇങ്ങനാണോ കണ്ണനുണ്ണീ ? ഞമ്മളതേ കുടിക്കാറുള്ളൂ :)
ReplyDeleteനമ്മുടെ നാട്ടിലെ പൊതുസ്ഥലങ്ങളിലേയും അല്ലാത്തിടത്തേയും വൃത്തി, വെടിപ്പ് , മാലിന്യസംസ്ക്കരണം എന്നതിനെപ്പറ്റിയൊക്കെ നട്ടപ്പിരാന്തന് പറഞ്ഞതുപോലെ എഴുതാന്‍ തുടങ്ങിയാല്‍ നൂറുകണക്കിന് പോസ്റ്റുകള്‍ എഴുതാന്‍ സ്കോപ്പുണ്ട്. പോസ്റ്റുകള്‍ അങ്ങനങ്ങനെ പുറത്തുവരുമെന്നല്ലാതെ ആരാ അതൊക്കെ കാണാനും വായിക്കാനും നടപടിയെടുക്കാനുമൊക്കെ ? നമ്മുടെ കാര്യം നമ്മള് തന്നെ നോക്കണം. അല്ലെങ്കില്‍ കണ്ണനുണ്ണിയോ മറ്റോ ആരോഗ്യവകുപ്പ്, അല്ലെങ്കില്‍ റയില്‍ വേ (അതുമല്ലെങ്കില്‍ തത്തുല്യമായ വകുപ്പ് )മന്ത്രിയാകണം.
എന്തെല്ലാം കാണണം ? ഇനി ചായ കുടിയ്ക്കാനും സംശയിയ്ക്കണമല്ലോ...
ReplyDeleteThis comment has been removed by the author.
ReplyDeleteകണ്ണ്പ്പനുണ്ണീ അപ്പൊ ഇതാണ് ചായ് ചായ് ചായേയുടെ രഹസ്യം അല്ലേ...
ReplyDeleteപിന്നേയ് ഈ വഹ ട്രേഡ് സീക്രട്ടുകളൊന്നും പുറത്തു പറയരുത്..
ട്രെയിനീന്നു കിട്ടണ ഇത്തരം
ReplyDeleteചായേല് കീടനാശിനിയോ,
ക്ലോറോഫോമോ കൂടി ചേർത്താൽ ഈ പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരം കാണാം. യാത്രയ്ക്കിടയിൽ ഇവ കൂടി കരുതുക. സൊൽപ്പം ഫിറ്റും കിട്ടും.. (പരീക്ഷിച്ചു നോക്കി വിജയിച്ചവർ എന്നെക്കൂടി അറിയിക്കുക)
ഇനി മേലിൽ വീട്ടീന്ന് പുറത്തിറങ്ങിയാൽ വീട്ടിൽ തിരിച്ചെത്താതെ ചായ ഞാൻ കുടിക്കുന്നതല്ല.ഇതു സത്യം സത്യം സത്യം !!
ReplyDeleteകണ്ണാ ഞെട്ടിപ്പോയി.. സത്യം... ചായ ഒന്നും രണ്ടുമല്ല ഒരുപാടു കുടിച്ചിട്ടുണ്ട്... ഹമ്മേ.. ഞാനിപ്പൊ ഛര്‍ദ്ദിക്കും... ഗ്വൌ.......ഗ്വാ.....
ReplyDelete