പെട്രോള്‍ പമ്പിലെ തട്ടിപ്പ്

കണ്ണനുണ്ണി എഴുതുന്ന ലേഖനം


പെട്രോള്‍ പമ്പിലെ തട്ടിപ്പ്നിക്ക്പലതവണ ഇരയാകേണ്ടി വന്ന, ഇപ്പോഴും പലരും ഇരയായി കൊണ്ടിരിക്കുന്ന പെട്രോള്‍
പമ്പിലെ ഈ പകല്‍ കൊള്ളയെ പറ്റിയാവാം ഇത്തവണ. ബാങ്ങ്ലൂരില്‍ പൊതുവേ കണ്ടു
വരുന്ന ഈ തട്ടിപ്പ് മറ്റു നഗരങ്ങളിലും, ചെറു ടൌണുകളിലും എത്ര കണ്ടു
വ്യാപകം എന്നറിയില്ല. പക്ഷെ കേട്ടിട്ടില്ലേ ..

Innovative ideas will spread like a wind

അത്
കൊണ്ട് തന്നെ തട്ടിപ്പിന്റെ ഈ പുതിയ മുഖം എവിടെയും എത്തിയിട്ടുണ്ടാവം..
എന്തായാലും കാര്യത്തിലേക്ക് കടക്കാം. ഇരുചക്ര വാഹനക്കാരെക്കാള്‍ ഉപരി
കാര്‍ ഉപയോഗിക്കുന്നവരെ ആണ് തട്ടിപ്പുകാര്‍ കൂടുതലായി നോട്ടമിടുന്നത്.
ആഴ്ചയിലൊരിക്കല്‍ പമ്പില്‍ കയറി 500 /1000 രൂപയുടെ (ഉപയോഗത്തിന്
അനുസരിച്ച്) പെട്രോള്‍ അടിക്കുന്നവരാവും മിക്കവരും. പമ്പിലെയ്ക്ക് കയറി
ചെല്ലുമ്പോഴേ കൈകാട്ടിഅവരുടെ കൌണ്ടറിലേക്ക് നിങ്ങളെ വിളിക്കുന്നത്‌
നിങ്ങളോട് ഉള്ള സ്നേഹം കൊണ്ടോ ജോലിയോടുള്ള സേവന മനോഭാവം കൊണ്ടോ ആണെന്ന്
കരുതി എങ്കില്‍ പലപ്പോഴും ആ ധാരണ തെറ്റാണ്.
നിങ്ങളില്‍ അവര്‍ പുതിയ ഇരയെ കാണുന്നു,അത് തന്നെ കാരണം (പലപ്പോഴും). .


കാര്‍
കൊണ്ട് കൌണ്ടറില്‍ കയറ്റിയാല്‍ മുന്‍പോട്ടു നീക്കിയിടുവാന്‍ അവര്‍
ആവശ്യപെടുന്നു. പരമാവധി മുന്‍പോട്ടു നീക്കുമ്പോള്‍ നിങ്ങള്ക്ക് മെഷീന്‍
reading കാണണമെങ്കില്‍ തിരിഞ്ഞു ചരിഞ്ഞു നോക്കേണ്ടി വരും. നിങ്ങള്‍ 500
ഇന് പെട്രോള്‍ എന്ന് പറയുന്ന്നു.

പെട്രോള്‍ അടിക്കുന്നയാല്‍ നിങ്ങളെ വിളിച്ചു 'സര്‍ , സീറോ റീസെറ്റ്
ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞു മീറ്റര്‍ കാണിക്കും'. അതോടെ ഒരല്‍പം
വിശ്വാസ്യത കൂടുതല്‍ തോന്നുമ്പോള്‍ നമ്മള്‍ പിന്നെ മീറ്ററില്‍ അലസമായെ
ശ്രദിക്കുകയുള്ളു . അത് തന്നെ ആണ് അവര്‍ക്ക് വേണ്ടതും.
മെട്രോകളില്‍
ആണെങ്കില്‍ മിക്കവരും തുക പറഞ്ഞ ശേഷം ക്രെഡിറ്റ്‌ കാര്‍ഡ്‌ എടുക്കുന്ന
തിരക്കിലാവും.ഈ സമയം മറ്റൊരു ജീവനക്കാരന്‍ അടുത്ത് വന്നു നിന്ന്
ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉപയോഗിച്ചാല്‍ ഉള്ള ആനുകൂല്യത്ത്തെയും മറ്റും പറ്റി
പറഞ്ഞു നമ്മുടെ ശ്രദ്ധ തിരിക്കും.
അപ്പോള്‍ പെട്രോള്‍ അടിക്കുന്നായാല്‍,' സര്‍, കഴിഞ്ഞു' എന്ന് പറയും...നോക്കുമ്പോള്‍ 100 രൂപയ്ക്കെ അടിച്ചിട്ടുണ്ടാവൂ.
'ഞാന്‍ 100 അല്ല 500 ആണ് പറഞ്ഞത് എന്ന് നിങ്ങള്‍ സ്വാഭാവികമായും പറയും'

'സോറി സര്‍' പറഞ്ഞു കൊണ്ട് അയാള്‍ വീണ്ടും പെട്രോള്‍ അടിച്ചു തുടങ്ങും. ഈ
സമയം മറ്റേ ജീവനക്കാരന്‍ നിങ്ങളുടെ കയില്‍ നിന്ന് കാര്‍ഡ്‌ വാങ്ങുന്ന
തിരക്കിലാവും.
ബാക്കി 400 കൂടെ അടിക്കുന്നു. കാര്‍ഡ്‌ സ്വയ്പ്പ് ചെയ്തു ബില്‍ തരുന്നു. എല്ലാം ശുഭം..
പക്ഷെ
പലപ്പോഴും ഇതിന്റെ ഇടയ്ക്ക് നിങ്ങള്‍ സുന്ദരമായി കബളിപ്പിക്കപ്പെട്ടു
കഴിഞ്ഞിരിക്കാം. നടന്ന സംഭവങ്ങള്‍ ഒന്ന് കൂടെ ആലോചിച്ചു നോക്കു.
ആദ്യം
സീറോ റീസെറ്റ് ചെയ്തു 100 അടിച്ച ജീവനക്കാരന്‍ ബാക്കി അടിക്കാന്‍
തുടങ്ങുമ്പോള്‍ നിങ്ങളുടെ അശ്രദ്ധ മുതലെടുത്ത്‌ വീണ്ടും സീറോ റീസെറ്റ്
ചെയ്യില്ല. പകരം 100 ഇല്‍ നിന്ന് നിന്ന് അടിച്ചു തുടങ്ങുന്ന അയാള്‍ 400
ആവുമ്പോള്‍ നിര്‍ത്തുന്നു. നിങ്ങളുടെ മനസ്സിലെ കാല്ക്കുലേറ്ററില്‍ 100 +
400 = 500 എന്ന കൃത്യമായ കണക്കു വരുമെങ്കിലും ശരിക്ക് സംഭവിച്ചത്...
0 -100 (100) + 100 - 400 (300) = 400 രൂപയ്ക്കുള്ള പെട്രോള്‍ മാത്രമേ അടിച്ചിട്ടുള്ളൂ എന്നതാണ് .
ബാക്കി 100 രൂപ ഗോവിന്ദ.
എങ്ങനെയുണ്ട്
പുതിയ hi-tech തട്ടിപ്പ്. ഇനി ഈ തട്ടിപ്പ് കണ്ടു പിടിച്ചു നിങ്ങള്‍ ഈ
കണക്കു ഒന്ന് ചോദിച്ചു നോക്കു. സോറി സര്‍ തെറ്റ് പറ്റി എന്ന് പറഞ്ഞു
ഒന്നും അറിയാത്തത് പോലെ പമ്പ്‌ ജീവനക്കാരന്‍ കൈ കഴുകും. തിരക്കുള്ള
പമ്പുകളില്‍ ദിവസം ഒരു കുറഞ്ഞത് 300 കാറുകള്‍ക്ക് പെട്രോള്‍
അടിക്കുമ്പോള്‍ അമ്പതു പേരെ എങ്കിലും ഇങ്ങനെ പറ്റിക്കുനുണ്ടാകും. ആ ഒരു
കൌണ്ടറില്‍ മാത്രം ഉള്ള അധിക പിരിവു കുറഞ്ഞത് 5000 രൂപ .
ഇനി
ഒന്ന് ഓര്‍ത്തു നോക്ക്. കാറിന്‍റെ മൈലജ് പലപ്പോഴും വിത്യാസം വരുന്നു എന്ന്
നിങ്ങള്ക്ക് തോന്നിയിട്ടുണ്ടോ? ഒരു ഇന്ത്യന്‍ മേട്രോയിലാണോ താങ്കള്‍
ജീവിക്കുന്നത്? എങ്കില്‍ പ്രിയ സുഹൃത്തേ നിങ്ങള്‍ സുന്ദരമായി
കബളിപ്പിക്കപെട്ടിടുണ്ട്.
കുറെ
ഏറെ തവണ ഞാനും ഈ വഞ്ചനയ്ക്ക് ഇരയായിട്ടുണ്ട്. പക്ഷെ കുറ്റം എന്റെത്
മാത്രമാണ്. പല കാര്യത്തിലും എന്ന പോലെ ഞാന്‍ പ്രകടിപ്പിച്ച കുറ്റകരമായ
അശ്രദ്ധ തന്നെ ആണ് ഇവിടെയും എന്‍റെ പണം നഷ്ടപെടുത്ത്തിയത്.

ചെറിയ കുറിപ്പ് വായിച്ചു നിങ്ങള്‍ ഈ ചതി മനസിലാക്കിയാല്‍, ഇനി പമ്പില്‍
എത്തുമ്പോള്‍ കാറില്‍ നിന്ന് ഇറങ്ങി നിന്ന് കൃത്യമായി പറഞ്ഞ തുകയ്ക്കുള്ള
പെട്രോള്‍ അടിച്ചിട്ടുണ്ട് എന്ന് ഉറപ്പു വരുത്തുവാന്‍ തുടങ്ങിയാല്‍
ഇതെഴുതുമ്പോള്‍ എന്‍റെ മനസ്സില്‍ തോന്നിയ ലക്‌ഷ്യം സഫലമായി
സസ്നേഹം...

കണ്ണനുണ്ണി

26 Responses to "പെട്രോള്‍ പമ്പിലെ തട്ടിപ്പ്"

 1. ഈ മുന്നറിയിപ്പ് എന്തായാലും നന്നായി, കണ്ണനുണ്ണീ... കുറേപ്പേര്‍ക്കെങ്കിലും ഉപകാരപ്പെടട്ടേ.

  ReplyDelete
 2. അമ്പട കള്ളന്മാരേ...

  ഇതു നടന്നിട്ടുണ്ടോ എന്നറിയാൻ എളുപ്പം ചെയ്യാവുന്ന ഒരു പരിപാടിയില്ലേ. പക്ഷേ ഫുൾ ടാങ്ക് പെട്രോൾ എപ്പോഴും അടിക്കുന്നവർക്കേ പറ്റൂ. ടാങ്ക് ഫുള്ളായോ ഇല്ലയോ എന്ന് നമുക്ക് കാറിന്റെ ഫ്യുവൽ മീറ്റർ നോക്കിയാൽ അറിയാവുന്നതല്ലേയുള്ളൂ...

  ReplyDelete
 3. കണ്ണനുണ്ണി,
  പെട്രോൾ പമ്പിലെ തട്ടിപ്പ്‌ എന്നുകണ്ടപ്പോൾ ബാംഗ്ലൂരിലെ കഥയായിരിക്കും എന്ന ഒരു ഇന്റ്യൂഷൻ തോന്നിയിരുന്നു. തെറ്റിയില്ല.

  പതിനൊന്നുവർഷത്തെ ബാംഗ്ലൂർ വാസം എനിക്ക്‌ ധാരാളം ഇത്തരം അനുഭവങ്ങൾ തന്നിട്ടുണ്ട്‌.

  ഒരിക്കൽ സിൽൿബോർഡ്‌ ജങ്ങ്ഷനിൽ വെച്ച്‌ ബൈക്കിന്റെ പെട്രോൾ തീർന്നു. ഉന്തി തള്ളി അവനെ ഞാൻ മഡിവാളയിലെ (പോലീസ്‌ സ്റ്റേഷനടുത്തുള്ളതല്ല, പ്രൈവറ്റ്‌ ബസുകൾ നിർത്തുന്നയിടത്തേത്‌) പെട്രോൾ പമ്പ്‌ വരെ തള്ളി. നൂറു രൂപയ്ക്ക്‌ പെട്രോൾ അടിക്കാൻ പറഞ്ഞു, അവൻ 10 രൂപയ്ക്ക്‌ അടിച്ചു. ഞാനവനെ അടിച്ചില്ലെന്നേയുള്ളു (അരോഗ്യവും പരിഗണനീയം). അമർഷത്തോടെ ബാക്കി കൂടി അടിക്കാൻ പറഞ്ഞു. എന്നെ ഏറെ ചൊറിഞ്ഞ കാര്യം ഞാൻ തള്ളിക്കൊണ്ടുവരുന്നതു കണ്ടിട്ടും അവൻ ആ പരിഗണന പോലും തരാതെ എന്നെ പറ്റിക്കാൻ ശ്രമിച്ചു എന്നതാണ്‌.

  വേറൊരിക്കൽ എന്റെ മുന്നിൽ നിൽക്കുന്നവനെ പറ്റിക്കുന്നത്‌ കണ്ടിട്ടുണ്ട്‌. 300 രൂപയ്ക്ക്‌ പകരം 100 രൂപയ്ക്ക്‌ അടിച്ചു. പിന്നീട്‌ തിരുത്തൽ ആവശ്യമായപ്പോൾ 100 രൂപയ്ക്ക്‌ കൂടി അടിച്ച്‌ മുന്നൂറായി സാർ എന്ന് പറയുകയും ചെയ്തു (കണ്ണനുണ്ണി പറഞ്ഞ അതേ ടെക്നിക്‌). അയാൾ കാശുകൊടുത്ത്‌ പെട്ടെന്ന് പോകുകയും ചെയ്തു. ഇതുമുഴുവൻ ഞാൻ കണ്ടുനിൽക്കുകയായിരുന്നു. ചതിയിൽ പെട്ടൊരാളെ സഹായിച്ചില്ലല്ലൊ എന്ന വിഷമം എനിക്ക്‌ ഇന്നുമുണ്ട്‌.

  ചതിയിൽ പെടാതിരിക്കാൻ ചില ടെക്നിക്കുകൾ പ്രയോഗിച്ചേ മതിയാവൂ.

  1. പ്രീസെറ്റ്‌ ചെയ്യാൻ സൗകര്യമുള്ള പമ്പിൽ പോകുന്നതാണ്‌ ഉത്തമം. കുറഞ്ഞപക്ഷം അത്‌ സെറ്റ്‌ ചെയ്യുന്നതും പൂജ്യത്തിൽ തുടങ്ങുന്നതും കാണുകയെങ്കിലും ചെയ്യാമല്ലൊ.

  2. ബൈക്കിൽ പോകുകയാണെങ്കിൽ ശ്രദ്ധ ഒരിക്കലും മീറ്ററിൽ നിന്നും നീക്കാതെ ശ്രദ്ധിക്കണം. നോട്ടം ഒന്ന് തെറ്റിയാൽ അവന്മാര്‌ നിർത്തിക്കളയും.

  3. കാറിൽ പോകുമ്പോൾ (മീറ്റർ കാണാൻ ബുദ്ധിമുട്ടാണ്‌ എന്നതിനാൽ പ്രത്യേകിച്ചും) കഴിയുന്നതും കൂടെ ഒരാൾ ഉണ്ടെങ്കിൽ മാത്രം പെട്രോളടിക്കാൻ കയറുക. നമ്മുടെ ശ്രദ്ധ കാശെടുക്കുന്നതിൽ ആണെങ്കിൽ പോലും ഒന്ന് ശ്രദ്ധിക്കാൻ വേറൊരാൾ ഉള്ളത്‌ സഹായിക്കും. ഞാൻ പലപ്പോഴും ഭാര്യയുടെ കൂടെ യാത്ര ചെയ്യുമ്പോൾ മാത്രമായിരുന്നു കാർ പെട്രോൾ പമ്പിലേയ്ക്ക്‌ കയറ്റിയിരുന്നത്‌.

  ReplyDelete
 4. രാവിലെ ഇ പോസ്റ്റ്‌ കണ്ടപ്പോള്‍ ഉണ്ടായ സന്തോഷം പറഞ്ഞു അറിയിക്കാന്‍ വയ്യ...എനിക്കും ഇതേ അനുഭവം ഉണ്ടായി (Petrol bunk next to Barand factory Marathahalli ) പെട്രോള്‍ അടിച്ചു കൊണ്ടിരുന്നപ്പോള്‍ കാശ് ബാഗ്‌ തൂകിയിട്ടു നടുകുന്നവന്‍ വന്നു പെട്രോ കാര്‍ഡ്‌ ഉണ്ടോ കന്നടയില്‍ ചോദിച്ചു, അവന്‍ ചോദിച്ചത് എന്താണ് എന്ന് പ്രോസെസ്സ് ചെയ്തു "ഇല്ല" എന്ന് പറഞ്ഞു വന്നപോഴെകും ഒരു സമയം ആയി, എനിക്ക് കന്നഡ നല്ല വശം ആണെന്ന് അറിഞ്ഞപ്പോള്‍ അവന്‍ പിന്നെയും കുറെ ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി എല്ലാം തുടങ്ങുനതും അവസനികുന്നതും "Petro card" ഞാന്‍ എല്ലാത്തിനും റെഡി ആന്‍സര്‍ എവിടെയും confident ആയിട്ടു പറയുന്ന "ഗോത്തില്ല"(അറിയില്ല ) എന്ന് തിരിച്ചും, അതിന്റെ ഇടയില്‍ ഇവന്‍ ഇടയ്ക് എന്റെ തലയുടെ മുകളില്‍ കൂടി കൌണ്ടറില്‍ നോകുന്നുമുണ്ട് എന്തോ ഒരു പന്തികേട്‌ തോന്നി നോക്കിയപ്പോള്‍ 500 രൂപയ്ക് പകരം 349/- രൂപയ്ക് പെട്രോള്‍ അടിചെട്ടു അവന്‍ പെട്രോള്‍ ലിഡ് അടയ്കുന്നു അത് ഞാന്‍ കണ്ടു എന്ന് അവനു മനസിലായപ്പോള്‍ "സര്‍ ഇവിടെ പെട്രോള്‍ വരുനില്ല അടുത്തെ കൌണ്ടറില്‍ നിന്ന് അടിച്ചു തരാം" എന്നായി, അടുത്ത കൌണ്ടറില്‍ നിന്ന് ബാക്കി മുഴുവനും അടിച്ചു. അന്നേരം ഞാനും ഒന്നും സംശയിച്ചില്ല തിരികെ ഡ്രൈവ് ചെയുന്നതിനിടയില്‍ എനിക്ക് തോന്നി എന്നെ കബളിപികാനുള്ള ശ്രമം ആയിരുന്നോ അത് എന്ന്, ചിന്തികും തോറും സംശയം കൂടികൊണ്ടിരുന്നു ഇ പോസ്റ്റ്‌ കണ്ടതോട്‌ കൂടി ഒറപ്പിച്ചു ഞാന്‍ തന്നെ പുലി എന്റെ സംശയം ശരി..
  ഇന്നു ഏതായാലും മുണ്ട് ഉടുത്തോണ്ട് ഓഫീസില്‍ പോകാം വരുന്ന വഴി പമ്പിലും കേറണം അവന്റെ ചെവികല്ലിനിട്ടു ഒന്ന് പൊട്ടികണം അതിനൊക്കെ മുണ്ട് തന്നെയാണ് നല്ലത് ...നാട്ടിന്നു കിടുന്ന ഓരോ ശീലങ്ങള്‍.

  ReplyDelete
 5. നന്നായി..
  നാമോരുരുത്തരും
  പലപ്പോഴും
  ഇതേപോലെ
  എത്രവട്ടം
  കബളിപ്പിക്കപ്പെട്ടിട്ടുണ്ടാകും..

  ReplyDelete
 6. ഹൈ റ്റെക്ക് കള്ളൻസ്
  റീലോഡഡ്.........

  ReplyDelete
 7. പോട്ടപ്പാ അവിടെ പറ്റിക്കല്സ് ഒള്ളതാ.. ഒരു തവണ ഞാന്‍ 100- ഇന്‍റെ 2 നോട്ടുകള്‍ കാണിച്ചിട്ട് അടിക്കാന്‍ പറഞ്ഞു.. ആ തെണ്ടി 50 രൂപയ്ക്ക് അടിച്ച് നിര്‍ത്തി.. ഞാന്‍ കണ്ടു പിടിച്ചു.. അപ്പൊ അവന്‍ പറയുവാ "സര്‍ 50 രൂപയ്ക്കാണെന്നാ വിചാരിച്ചത് എന്ന് "

  100-ഇന്‍റെ 2 നോട്ട് കൊടുത്തപ്പോള്‍ 50 രൂപയ്ക്ക് എന്നാ വിചാരിച്ചത് എന്ന്..!! എങ്ങനെയുണ്ട്...?

  നല്ല നാല്‌ തെറി പറഞ്ഞ്, അവന്‍റെ കഴുത്തേല്‍ പിടീച്ചൊരു തള്ളും കൊടുത്തു..

  തല്ലണമെന്നുണ്ടാരുന്നു.... പക്ഷെ നല്ലടി നാട്ടില്‍ കിട്ടില്ലേ.. ;)

  ReplyDelete
 8. എന്തായാലും ഗള്‍ഫ് രാജ്യങ്ങളില്‍ ഇത്തരം തട്ടിപ്പ് ഇല്ലാത്തത് ഞങ്ങള്‍ വിദേശി പ്രവാസികളുടെ ഭാഗ്യം!!! എന്തായാലും ഈ ലേഖനം പലരേയും ചതിക്കുഴിയില്‍ നിന്ന് രക്ഷിക്കും എന്നതില്‍ സംശയം ഇല്ല!!!

  ReplyDelete
 9. പ്രിയ ബൂലോകമേ ............
  എന്തായാലും എനിക്ക് ഈ പോസ്റ്റ്‌ വളരെ അധികം ഇഷ്ടപ്പെട്ടു ...സത്യത്തില്‍ വളരെ ഉപകാരപ്രദം..ഞാന്‍ പെട്രോള്‍ അടിക്കാന്‍ ഒന്നും പോയില്ലെങ്കിലും നല്ല ഒരു അറിവ്...നന്ദി...ഇത്തരം പോസ്റ്റുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു അല്ലാതെ വെറുതെ അനോണി പിടിത്തവും ആയി നടക്കാതെ നല്ല കാര്യങ്ങള്‍ ചെയ്യ്...പോസ്റ്റ്‌ എഴുതിയ കന്നനുനിക്ക് എന്റെ എല്ലാ വിധഭാവുകങ്ങളും .............................താങ്ക്സ്

  ReplyDelete
 10. ഈ പോസ്റ്റ് ഗുണകരമായി കണ്ണനുണ്ണി.

  ReplyDelete
 11. കണ്ണനുണ്ണീ...റൊമ്പ ഡാങ്ക്സ്

  പിന്നെ, ഇവിടെ നാട്ടിലെ പെട്രോൾ പമ്പിലെങ്ങാനും ഈ പരിപാടി എറക്കുന്നതെങ്കിൽ അവന്റെ പരിപ്പു ഞങ്ങളെടുക്കും..ഒറപ്പാ
  റോട്ടീക്കോടെ ഇട്ടു വലിക്കും അവനെ..

  ReplyDelete
 12. കുറെ പേര്‍ക്കെങ്കിലും ഈ പോസ്റ്റ്‌ സഹായകമായി എന്ന് വിശ്വസിക്കുന്നു.
  ഇതിനോട് പ്രതികരിക്കുകയും, തങ്ങളുടെ അനുഭവങ്ങള്‍ കൂടെ വിശദീകരിക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി.

  ReplyDelete
 13. ഹരീഷ് പറഞ്ഞ പോലെ,, വിവരറിയും..

  ReplyDelete
 14. നമ്മുടെ പണം കൊടുക്കുമ്പോള്‍ നമ്മള്‍ക്ക് ആ മൂല്യത്തിനുള്ളതു തിരികെ കിട്ടണം.
  ഇതു വായിച്ചപ്പോള്‍ ഒരു സംശയം പെട്രോള്‍ പമ്പില്‍ പെട്രോള്‍ അടിക്കാന്‍ ഇവര്‍ ആളിനെ നിര്‍ത്തുന്നത് പെട്രോള്‍ അടിക്കാനൊ അടിക്കാതിരിക്കാനോ?
  അല്ല മീറ്ററ് നോക്കി അടിക്കും പോലല്ലോ അടിക്കാതിരിക്കുന്നത് ..

  പിന്നെ കാറില്‍ പോകുന്നവര്‍ കാറ് നിര്‍ത്തി ഡ്രൈവര്‍ സീറ്റില്‍ നിന്ന് ഇറങ്ങി ചെന്ന് ആ മീറ്ററിനടുത്ത് നിന്ന് നോക്കുന്നത് നല്ലതാ 'വിദ്വാഴിമ' കൈയ്യോടെ പിടിക്കാം അല്ലങ്കില്‍ ആള്‍ നില്‍ക്കുമ്പോള്‍ കൃത്യമായി തന്നെ പെട്രോള്‍ ഒഴിച്ചല്ലേ പറ്റൂ.

  നമുക്ക് അധികം തിരക്ക് ഉള്ളപ്പോള്‍ ആവും നമ്മെ പറ്റിക്കാന്‍ നോക്കുക അതുകൊണ്ട് തിരക്കുണ്ടങ്കിലും അത് പുറമേ കാണിക്കരുത്.

  കണ്ണനുണ്ണി ഈ സംഭവം ശ്രദ്ധയില്‍ കൊണ്ടു വന്നത് നല്ല കാര്യം...

  ആത്മഗതം:-ഇനി സൈക്കിള്‍ ആവും ആരോഗ്യത്തിനും പേഴ്സിനും നല്ലത് ...

  ReplyDelete
 15. കണ്ണനുണ്ണി,
  കൊച്ചിയിലും കോട്ടയത്തുമൊക്കെ പല തവണ പമ്പുകള്‍ അടച്ചിടുവിക്കുന്നത് കണ്ടിട്ടുണ്ട്. മറ്റൊന്നും കൊണ്ടല്ല മെട്രോളജി വകുപ്പ് വന്ന് അളക്കുമ്പോള്‍ 1 ലിറ്ററിന് പകരം കിട്ടുന്നത് 900മില്ലിയായിരിക്കും. ഇതിന് പമ്പ് ഉടമകളെ സഹായിക്കുവാന്‍ “ടെക്നീഷ്യന്മാര്‍” സുലഭം. മീറ്ററില്‍ നോക്കിയാല്‍ കൃത്യം 1ലിറ്റര്‍ അടിച്ചതായി കാണും. ഇതിന്റെ പേരില്‍ മെട്രോളജിക്കാര്‍ മൂന്നും നാലും തവണ ഒരേ പമ്പ് അടച്ചിടീപ്പിച്ച സംഭവം ഉണ്ടായിട്ടുണ്ട്.

  പമ്പുമായി അടുത്ത് പരിചയമുള്ള ഒരു സുഹൃത്താണ് മുകളിലെ മീറ്ററിന് പകരം താഴെയുള്ള മീറ്ററില്‍ നോക്കുന്ന വിദ്യ പറഞ്ഞ് തന്നത്.

  കൂടാതെ കൊച്ചിയിലും, കോട്ടയത്തും ചില പമ്പുകളില്‍ നിന്ന് കിട്ടുന്ന പെട്രോളില്‍ മണ്ണെണ്ണയുടെ നല്ല സെന്റും കിട്ടുമായിരുന്നു.

  അന്നൊക്കെയും പമ്പ് അടച്ചിടീപ്പിക്കുന്നതല്ലാതെ ആരെയും നാട്ടുകാര്‍ കൈ വെയ്ക്കുന്നത് കണ്ടിട്ടില്ല ;)

  ReplyDelete
 16. http://mohanbn.com/blog/great-indian-petrol-pump-fraud

  goppy allee gochu gallan....

  ReplyDelete
 17. ലുട്ടാപ്പി, ശശി തരൂര്‍ കന്നാലി ക്ലാസ്സ്‌ എന്ന് വിശേഷിപ്പിച്ചു ഓരോരുത്തരും അവരവരുടെതായി ഇട്ട പോസ്റ്റ്‌ എല്ലാം പരസ്പരം കോപ്പി ചെയ്തതാവണല്ലോ അപ്പൊ. സംഭവം ഒന്ന് തന്നെ അല്ലെ .
  ഒരു വിഷയത്തെ കുറിച്ച് ഒരാള്‍ക്കേ പോസ്റ്റ്‌ ഇടാന്‍ കഴിയു എന്നുണ്ടോ?
  ഞാന്‍ എഴുതിയത് എന്റെ കാര്യമാണ്.എന്റെ സ്വന്തം ഭാഷയില്‍ സ്വന്തം അനുഭവത്തില്‍ നിന്ന്..കുറെ പേര്‍ക്കെങ്കിലും സഹായകരമാവനം എന്നും കരുതി .അത് പോലെ നൂറു പേര്‍ നൂറു ഇടത്ത് ഇത് പറഞ്ഞിട്ട് ഉണ്ടാവാം ശരിയല്ലേ ? :)അല്ലെങ്കില്‍ തന്നെ ബാങ്ങ്ലൂരില്‍ താമസിക്കുന്ന എനിക്ക് ഈ സംഭവം അറിയാന്‍ മറ്റൊരാളുടെ പോസ്റ്റ്‌ വായിക്കേണ്ട കാര്യമില്ല.
  ഇപ്പൊ ഇത് കണ്ടു ഞന്‍ ഒന്ന് കൂടെ ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്തപ്പോള്‍ ഈ സംഭവത്തെ കുറിച്ച് കൂടുതല്‍ reporting കണ്ടു.

  ഇതാ ലിങ്കുകള്‍

  http://blogs.ibibo.com/interestingkj/new-way-to-cheat-at-petrol-pump

  http://meninweb.blogspot.com/2008/07/cheating-in-petrol-pump.html

  ഞാന്‍ എഴുതിയത് എന്റെ സ്വന്തം കാര്യമാണ്. കോപ്പി എന്നൊക്കെ കണ്ടപ്പോള്‍ വിഷമം തോന്നി. അത് കൊണ്ട് ഈ മറുപടി ഇവിടെ ഇടുന്നു. താങ്കള്‍ നല്‍കിയ ലിങ്ക് സഹായകമായി എന്തായാലും

  ReplyDelete
 18. കൊള്ളാം...
  കലികാലത്തില്‍ ആളുകള്‍ക്ക് ബുദ്ധി കുറവാണെന്ന് പറഞ്ഞ മണ്ടന്‍ ആര്!

  കേരളത്ത്തിലുമുണ്ടോ ഈ പരിപാടി!?

  ReplyDelete
 19. സാധാ പെട്രോള്‍ സ്റ്റോക്കില്ല
  സ്പീഡ് അടിക്കട്ടേന്ന് ചോദിക്കും
  ചിലപ്പോ ലവന്മാര്?

  നിങ്ങള്‍ അടിക്കുന്നത് സ്പീഡാണോന്ന് ,ഞാനെങ്ങനെ അറിയും ന്ന് ഒരിക്കല്‍ തിരിച്ചു ചോദിച്ചു.(വിലയല്പം കൂടുതലാണെ സ്പീഡിന്)


  അത് ഈ മീറ്ററിലേക്ക് നോക്കിയേന്ന് ലവന്മാര്?

  എന്താ ആ മീറ്ററില്‍ സാധാ കേറി വരില്ലേ? നമുക്ക് വേണ്ടിഷ്ടാന്ന് പറഞ്ഞ് പോകാന്‍ തുടങ്ങിയപ്പോള്‍...

  സാറിനെത്രവേണ്ടി വരും സാധാ പെട്രോളെന്ന് അവന്മാര്?

  ReplyDelete
 20. ayyodaa pinangiyaa... njyan chumma paranjathallee...

  thante post vaayichappol pandengo ithine patti ketta pole oru orma angine searchiyappol kittiyathaa ee link....

  but i was looking for some other article read long back.... with some other kind of fraud...

  ReplyDelete
 21. ഹഹ പിണക്കം ഒന്നും ഇല്യ ലുട്ടാപ്പി... ചിയെര്‍സ്‌ :)

  ReplyDelete
 22. പെട്രോള്‍ അടി കഴിഞ ശേഷം മാത്രം മതി ബാക്കി കാര്യങള്‍ ശ്രദ്ധിക്കുന്നത്...നന്ദി ഈ വിവരത്തിന്

  ReplyDelete
 23. എനിയ്ക്ക് ഈ അനുഭവം ഇതുവരെ ഉണ്ടായിട്ടില്ലല്ലോ...

  ReplyDelete
 24. ദേ.. ഈ പോസ്റ്റ്‌ ഒരു വിരുതന്‍ ഇവിടെ കോപ്പി അടിച്ച വെച്ചിട്ടുന്റ്റ്‌.
  http://behlytharangal.blogspot.com/2010/01/blog-post.html

  ..

  പിന്നെയാ മനസ്സിലായത്‌ കോപ്പിയടി ബ്ലോഗാണതെന്ന്‍.

  ReplyDelete
 25. ചാത്തനേറ്:: എളുപ്പം ഷെല്ലിന്റെ പെട്രോള്‍ പമ്പില്‍ പോവുക ഇത്തിരി കാശ് കൂടുതലാവുമെന്നേയുള്ളൂ. (പകരം അവരെക്കൊണ്ട് ഫ്രന്റ് ഗ്ലാസ് കഴുകിച്ചേ ഇറങ്ങൂ)

  ReplyDelete
 26. good one. kannaa....


  we fill our car ourself... so no problem. :)

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts