മലയാളി......

പ്രിയ വായനക്കാരെ, എല്ലാ വായനക്കാര്‍ക്കും കേരളപ്പിറവി ദിനാശംസകള്‍. 'നമ്മുടെ ബൂലോകം' ഇന്നു നിങ്ങള്ക്ക് മുന്നില്‍ പുതിയ ഒരു എഴുത്തുകാരനെ അവതരിപ്പിക്കുകയാണ്.

'ജസ്റ്റിന്‍ പെരേര' -
ഇദ്ദേഹം കഴിഞ്ഞ രണ്ടു കൊല്ലമായി ബ്ലോഗിലെ സജീവ വായനക്കാരനാണ്. എന്നാല്‍ ഇതുവരെ ഒരു ബ്ലോഗ് ഉണ്ടാക്കി അതില്‍ ഒന്നും പബ്ലിഷ് ചെയ്തിട്ടില്ല. പക്ഷെ യാഹൂ ഗ്രൂപ്പുകളില്‍ സുഹൃദ് വലയങ്ങളില്‍ മാത്രം ധാരാളം ചെറു കുറിപ്പുകളും ലേഖനങ്ങളും എഴുതാറുണ്ട്. ഇപ്പോള്‍ ഇദ്ദേഹം ഷാര്‍ജയില്‍ സീനിയര്‍ അക്കൌണ്ടന്റ് ആയി ജോലി ചെയ്യുന്നു.

ഈ കേരളപ്പിറവി അവസരത്തില്‍ ഒരു മലയാള ബ്ലോഗ്ഗറെ കൂടി നിങ്ങള്ക്ക് മുന്നില്‍ അവതരിപ്പിക്കുന്നതില്‍ നമ്മുടെ ബൂലോകം പ്രവര്‍ത്തകര്‍ക്ക് അഭിമാനമുണ്ട്. ശ്രീ ജസ്റ്റിന് ബൂലോകത്തേക്ക് സഹര്‍ഷം സ്വാഗതമോതാം.


നാം "മലയാളികള്‍ക്ക്" എന്താണ് കുറവുള്ളത്?
"ഒന്നുമില്ല" എന്ന് പറയാന്‍ വരട്ടെ.

ഈ കുറിപ്പ്‌ ഞാന്‍ എഴുതുവാന്‍ ഒരു കാരണമുണ്ട്. അടുത്തകാലത്ത് യു.എ.ഇ - യിലെ ഒരു എമിരേറ്റില്‍ തികച്ചും സ്വകാര്യമായ ഒരു സുഹൃത്ത് സംഭാഷണത്തില്‍ ഏര്‍പ്പെടുവാന്‍ ഇടയായി. അതിനിടയ്ക്ക്‌ ഉയര്‍ന്നു വന്ന ചില പരാമര്‍ശങ്ങള്‍ എന്നെ അത്ഭുതപ്പെടുത്തന്നുണ്ടായിരുന്നു. മലയാളിയായ ഒരു വ്യക്തിക്ക് മറ്റുള്ളവരുടെ മുന്‍പില്‍ താനും ഒരു യഥാര്‍ഥ മലയാളി ആണെന്ന് വാദിക്കുവാന്‍ തെളിവുകള്‍ നിരത്തേണ്ട ഗതികേട്. ഒരു കൂട്ടര്‍ ഒരിക്കലും തെളിയിക്കപ്പെടാത്തതും, മറ്റുള്ളവര്‍ പുച്ഛിച്ചു തള്ളുന്നതുമായ ചില പാരമ്പര്യ വാദങ്ങള്‍ ഉന്നയിച്ചത് ഞാന്‍ കേമന്‍ എന്ന അവകാശവാദം ഉന്നയിക്കുന്നു.

കഷ്ടം പ്രിയ മലയാളി കൂട്ടുകാരെ, നിങ്ങള്‍ എന്നാണിനി ഉണരാന്‍ പോകുന്നത്? സംസ്കാരവും, അറിവും, ബുദ്ധിയും, കഴിവും, പാരമ്പര്യവാദത്തില്‍ നിന്നോ, പ്രാദേശികവാദത്തില്‍ നിന്നോ, ഉരുത്തിരിയേണ്ട ഒന്നല്ല. പകരം, നാം ആര്‍ജ്ജിച്ച അറിവിലൂടെ സമൂഹ നന്മയ്ക്ക് എന്ത് ചെയ്യുന്നു എന്നതിലൂടെയാണ്‌. അത് ആരംഭിക്കേണ്ടതും സ്വന്തം കുടുംബത്തില്‍ നിന്ന് തന്നെയാണ്. സ്വന്തം വീടും, കുടുംബവും നന്നാക്കുവാനോ, ശ്രദ്ധിക്കുവാനോ കഴിയാത്തവന്‍ നാട്ടുകാരെ നന്നാക്കുവാന്‍ ഇറങ്ങിത്തിരിക്കുകയും വാഗ്ഗ്വാദങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുമ്പോള്‍, അത് നോക്കി ഊറി ചിരിക്കുകയല്ലാതെ മറ്റൊരു നിവര്‍ത്തിയുമില്ല. സ്വന്തം വീടിന്റെ പരിസരത്തെ കൂത്താടിയെ നശിപ്പിക്കുവാന്‍ മിനക്കെടാത്തവന്‍ കൊച്ചിയിലെ കൊതുകിനെ പറ്റി സംസാരിച്ച് കൊച്ചിക്കാരെ വിമര്‍ശിക്കുന്നു. സ്വന്തം വീട്ടിലെ കക്കൂസിലെ പൊട്ടിയ സ്ലാബ്‌ മാറിയിടുവാന്‍ മിനക്കെടാത്തവന്‍ ആലപ്പുഴയിലെ പൊതുസ്ഥലങ്ങളിലെ മലമൂത്ര വിസ്സര്‍ജ്ജനത്തെ കുറിച്ച് സംസാരിച്ച് അവരെ കളിയാക്കുന്നു. സ്വന്തം വീട്ടിലെ ഇളകിയ തറയോട്‌ ഉറപ്പിക്കുവാന്‍ സമയം കണ്ടെത്താത്തവന്‍ തിരുവനന്തപുരത്തെ അടഞ്ഞുപോയ ഓടകളെ കുറിച്ച് വ്യാകുലപ്പെടുന്നു. സ്വന്തം മക്കള്‍ കാംപസ്‌ രാഷ്ട്രീയത്തിലെ ചട്ടുകങ്ങള്‍ ആയി മാറിക്കൊണ്ടിരിക്കുമ്പോള്‍ ചിലര്‍, കണ്ണൂരില്‍ എങ്ങനെ സമാധാനം പുനസ്ഥാപിക്കാം എന്ന് സംസാരിക്കുന്നു.

കയ്യില്‍ യാതൊന്നും ഇല്ലാത്തവന്, അത് സമ്പത്ത്‌ ആയികൊള്ളട്ടെ, വിദ്യാഭ്യാസം ആയികൊള്ളട്ടെ, അറിവ് ആയികൊള്ളട്ടെ, മറ്റു കഴിവുകള്‍ ആയികൊള്ളട്ടെ, അത് ഉള്ളവനോട് തോന്നുന്ന, പരസ്യമായി പുറത്തു കാണിക്കാന്‍ പറ്റാത്ത, ഒരുതരം വില കുറഞ്ഞ പ്രതികാരം. ആദ്യം കണ്ണാടി സ്വന്തം മുഖത്തേക്ക് തിരിച്ചു പിടിക്കൂ. എന്നിട്ട് സ്വയം ചിന്തിക്കൂ, ഞാന്‍ എന്താണെന്നും, എനിക്കുള്ള കുറവുകള്‍ എന്താണെന്നും. കൂട്ടുകാരെ, ഇനിയെങ്കിലും നമുക്ക് ഒരു അവബോധം ഉണ്ടാകേണ്ടത്‌ 'നാമെല്ലാം ഒന്നാണെന്നും, ഒന്നിച്ചു നിന്ന് പ്രവര്‍ത്തിച്ചാല്‍ മാത്രമേ നമ്മുടെ വരും തലമുറയ്ക്കെങ്കിലും ഒരു നല്ല കേരളം കൈമാറുവാനും സാധിക്കുകയുള്ളൂ' എന്നുമാണ്. അമ്പിളി അമ്മാവനെ കാട്ടിതന്നും അതിനെ പിടിച്ചു തരാം എന്ന് വ്യാമോഹം തന്നും നമ്മെ അന്നം ഊട്ടി തന്നുകൊണ്ടിരുന്ന ചെറുപ്പകാലത്തില്‍ നിന്നും നാം വളരെയധികം വളര്‍ന്നിരിക്കുന്നു. അമ്പിളിയമ്മാവാന്‍ എന്നത് ഒരു ഗ്രഹം ആണെന്നും, ആ ഗ്രഹത്തില്‍ ജലാംശം ഉണ്ടെന്നും തെളിവുസഹിതം ശാസ്ത്രം നമ്മുക്ക് കാണിച്ചു തന്നിരിക്കുന്ന ഒരു യുഗത്തിലേക്ക് നാം വളര്‍ന്നിരിക്കുന്നു. മഹാലോകത്തില്‍ നമ്മുടെ വലിപ്പം എത്ര ചെറുതാണ് എന്ന സത്യം സ്വയം മനസ്സിലാക്കുവാനുള്ള സാമാന്യബോധം നമുക്ക് ഉണ്ടോ എന്ന് നാം സ്വയം വിശകലനം ചെയ്യേണ്ടിയിരിക്കുന്നു.

ലോക ഭൂപടത്തില്‍ ചെറിയൊരു നേര്‍രേഖയായി മാത്രം കാണപ്പെടുന്ന കേരളമെന്ന കൊച്ചു ഭൂപ്രദേശം, ലോകജനതയ്ക്ക് മുന്‍പില്‍ ഒരു അത്ഭുതം തന്നെയാണെന്ന് പറയാതെ വയ്യ. നമ്മുടെ വൃത്തി, ആഥിത്യമര്യാദ, സത്യസന്ധത, ലോകത്തിലെ ഏതൊരു ജനവിഭാഗങ്ങളുമായും സൗഹൃദമായി ഇടപഴകുവാനുള്ള മനസ്ഥിതിയും കഴിവും, നമ്മുടെ മാത്രമായ പൈതൃക സംസ്കാരങ്ങളായ സംസ്കൃതം, ആയുര്‍വേദം, കളരിപയറ്റ് മുതലായ ആയോധന കലകള്‍, നൃത്തരൂപങ്ങള്‍, ശാസ്ത്രീയസംഗീതം, എന്നിവയെ സ്നേഹിക്കുവാനും താലോലിക്കുവാനും ഉള്ള കഴിവ് എന്നിവ ലോകപ്രശസ്തം ആണെന്നതിന് പുറമേ, ഏതൊരു അന്യസംസ്ഥാനത്ത്‌ ഉള്ളവര്‍ക്കും, വിദേശികള്‍ക്കും ബാല്‍താക്കറെമാരുടെ ഭീഷണി ഇല്ലാതെ തൊഴില്‍ ചെയ്യാനും, ജീവിക്കുവാനും പറ്റിയ കൊച്ചു കേരളം. എന്നാല്‍, ലോകജനതയെ മുഴുവന്‍ സ്നേഹിക്കുവാനും, അവരാല്‍ സ്നേഹിക്കപെടുവാനും കഴിവുള്ള മലയാളികളായ നമുക്ക് സ്വന്തം മലയാളി സഹോദരങ്ങളെ സ്നേഹിക്കുവാനും, ബഹുമാനിക്കുവാനുമുള്ള കഴിവ് അല്ലെങ്കില്‍ മന:സ്ഥിതി ഉണ്ടോ? ഇല്ല എന്ന് വേണം കരുതുവാന്‍. വടക്കനെന്നും, തെക്കനെന്നും, ജാതിയില്‍ കൂടിയവനെന്നും, കുറഞ്ഞവന്‍ എന്നും, പ്രമാണി എന്നും, പ്രഭുജനമെന്നും, കുടിയാനെന്നും വേര്‍തിരിവ് നടത്തുന്ന നാം മലയാളികള്‍, വെറും പത്തോ ഇരുപതോ നാഴികകള്‍ ദിശ മാറി പാര്‍ക്കുന്നവനെ അധ:കൃതന്‍ എന്നോ ഹീനന്‍ എന്നോ വിളിച്ചോ, കരുതിയോ തരാം താഴ്ത്തി അധി:ക്ഷേപിക്കുന്നു.

ലോകത്തില്‍ ഏതൊരു ഭൂവിഭാഗത്തിലും വസിക്കുന്നവര്‍ക്ക്‌ അവരവരുടേതായ ശീലങ്ങളും, അനുഷ്ടാനങ്ങളും, സംസാരശൈലികളും ഉണ്ട്. എന്നാല്‍ ഞാന്‍ അനുഷ്ടിക്കുന്ന ശീലങ്ങളും, എന്റെ സംസാരശൈലിയും, ഞാന്‍ പിന്തുടരുന്ന ഭക്ഷണക്രമങ്ങളും മാത്രമാണ് ശരിയെന്നും, ആധികാരികമെന്നും, ശാഠ്യംപിടിക്കുകയും വാദിക്കുകയും ചെയ്യുന്നവര്‍ വിഡ്ഢികളുടെ മൂഡസ്വര്‍ഗ്ഗത്തിലാണ് ജീവിക്കുന്നത് എന്ന് പറയാതെ വയ്യ. പ്രധാനപെട്ട എല്ലാ മതങ്ങളെയും, മതപ്രവര്‍ത്തനങ്ങളെയും, മതവിശ്വാസങ്ങളെയും, യാതൊരു അധിനിവേശത്തിന്റെയും പിന്‍ബലം കൂടാതെതന്നെ ഇരു കൈകളും നീട്ടി സ്വീകരിച്ചിട്ടുള്ള കേരള ജനതയ്ക്ക് എന്തുകൊണ്ട് സ്വന്തം നാട്ടുകാരന്‍റെ വിശ്വാസങ്ങളെയും, ശീലങ്ങളെയും, ഭാഷാശൈലിയെയും അംഗീകരിച്ചുകൂടാ? അത് മറ്റൊന്നും കൊണ്ടല്ല. മലയാളിക്കു വന്നു ചേര്‍ന്നിരിക്കുന്ന പുതിയ ഒരു സ്വഭാവസമ്മിശ്രണം കൊണ്ടാണ് അതുണ്ടാകുന്നത്. വിഭാഗീയത, അസഹിഷ്ണുത, തെറ്റിധാരണ, കിംവദന്തി, വിനാശകരമായ വിമര്‍ശനങ്ങള്‍, മനുഷ്യത്വം ഇല്ലായ്മ, പൊങ്ങച്ചം, മറ്റുള്ളവരെ അംഗീകരിക്കുവാനുള്ള വിമുഖത, അധികാരത്തിനു വേണ്ടിയുള്ള ആര്‍ത്തി എന്നിവയെല്ലാം കൂടിച്ചേര്‍ന്നതാണ് ആ സ്വഭാവസമ്മിശ്രണം. ഇക്കഴിഞ്ഞ നാള്‍വരെ എന്നെക്കാള്‍ അധമന്‍ എന്ന് ഞാന്‍ തെറ്റിദ്ധരിച്ച്‌ ഇരുന്നവന്‍, ഇപ്പോള്‍ എന്നെക്കാള്‍ ഉയരത്തിലും, പ്രശസ്തിയിലും എന്ന് അറിയുമ്പോഴുള്ള ഒരുതരം മരവിപ്പും, അപകര്‍ഷതാബോധവും. ഈ അവസരത്തില്‍ നാം ചിന്തിക്കേണ്ട ഒരു കാര്യമുണ്ട്. നാം ജീവിക്കുന്ന ഈ ഭൂമിയുടെ വലിപ്പം ശാസ്ത്രസാങ്കേതികവിദ്യയുടെയും, വിദ്യാഭ്യാസമേന്മയുടെയും ഫലമായി, ഒരു തരത്തില്‍ നമ്മുടെ കൈപ്പിടിയില്‍ ഒതുങ്ങിയിരിക്കുന്നു. ഇത്തിരിപോന്ന കൊച്ചു കേരളത്തിനകത്ത്‌ നാം നിര്‍ബന്ധപ്പൂര്‍വ്വം പിടിച്ചു വാങ്ങുന്ന ഈ അന്തസ്സും, ആഭിജാത്യവും, ബഹുമാനവും, പുറംരാജ്യങ്ങളില്‍, പോകട്ടെ കേരളത്തിനു പുറത്തെങ്കിലും നമുക്ക് ലഭിക്കുന്നുണ്ടോ? തീര്‍ച്ചയായും ഇല്ല.

ലോകമെന്ന തട്ടകത്തില്‍ മറ്റുള്ളവരോടൊപ്പം ആടിത്തിമിര്‍ക്കണമെങ്കില്‍, നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് ഭാരതം എന്ന നമ്മുടെ മഹാരാജ്യം മാത്രമേ ആദ്യത്തെ ചവിട്ടുപടി ആകാവൂ, അത് മാത്രമേ ലോകം അംഗീകരിക്കൂ. അവിടെ കേരളവും, കേരളം എന്ന കൊച്ചു പ്രദേശത്തിനകത്തെ വടക്കനും, തെക്കനും, കിഴക്കനും മറ്റും അപ്രസക്തരായി മാറും. ലോകരാജ്യങ്ങളും, ലോകജനതയും ബുദ്ധിയും, സാമര്‍ത്ഥ്യവും, കഴിവും, സ്ഥിരോല്‍സാഹവും ഉള്ള ചുണക്കുട്ടന്മാരെയും, ചുണക്കുട്ടികളെയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. അതിനിടയ്ക്ക്‌ മേല്‍പ്പറഞ്ഞ പാരമ്പര്യവാദവും, പിടിച്ചുവാങ്ങിയ ആഢ്യത്തവും നെറ്റിയില്‍ ഒട്ടിച്ച് കയറി ചെന്നാല്‍, അവജ്ഞയും, അവഹേളനവും ഇടനെയ്ത പൂച്ചെണ്ടുകൊണ്ടല്ലാതെ ഉള്ള ഒരു സ്വീകരണവും പ്രതീക്ഷിക്കേണ്ട.


ജസ്റ്റിന്‍ പെരേര

വോട്ടെടുപ്പ് യന്ത്രങ്ങള്‍ വോട്ടു ചെയ്യുമ്പോള്‍...അഞ്ചല്‍
ക്കാരന്‍വോട്ടെടുപ്പ് യന്ത്രങ്ങള്‍ കോണ്‍ഗ്രസ്സിന്റെ വിജയ യന്ത്രങ്ങളായി മാറിയിരിയ്ക്കുന്നു...”

മഹാരാഷ്ട്ര, ഹരിയാന, അരുണാചല്‍ പ്രദേശ് എന്നീ മൂന്ന് സംസ്ഥാനങ്ങളുടെ നിയമസഭയിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം വന്നതിനു പിറകേ ഭാരതീയ ജനതാപാര്‍ട്ടി നേതാവ് മുക്താര്‍ അബ്ബാസ് നഖ്‌വി പുറപ്പെടുവിച്ചതാണ് മേല്പറഞ്ഞ പ്രസ്താവന. തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് യന്ത്രങ്ങളിലൂടെ ക്രമക്കേടുകള്‍ നടത്തിയതിനാലാണ് കോണ്‍ഗ്രസ് വിജയിച്ചത് എന്നതായിരുന്നു നഖ്‌വിയുടെ വാദം.

പരാജയം ഉള്‍‌കൊള്ളാന്‍ കഴിയാത്ത ഒരു നേതാവിന്റെ ബാലിശമായ ഒരു അഭിപ്രായ പ്രകടനമായി തോന്നാമെങ്കിലും നഖ്‌വിയുടെ അഭിപ്രായ പ്രകടനത്തില്‍ എവിടെയൊക്കെയോ ചില ശരികള്‍ ഇല്ലേ? ഭാരതീയ ജനതാ പാര്‍ട്ടിയുടെ പരാജയവും അല്ലെങ്കില്‍ കോണ്‍ഗ്രസിന്റെ വിജയവുമായി വോട്ടെടുപ്പ് യന്ത്രങ്ങള്‍ക്ക് എന്തെങ്കിലും ബന്ധം ഉണ്ട് എന്നല്ല. വോട്ടെടുപ്പ് യന്ത്രങ്ങളിലൂടെയുള്ള തിരഞ്ഞെടുപ്പ് എത്ര മാത്രം സുതാര്യമാണ് എന്നുള്ളതാണ് ചോദ്യം. തിരഞ്ഞെടുപ്പില്‍ കൃതൃമം കാട്ടാന്‍ കഴിയുന്ന അല്ലെങ്കില്‍ തങ്ങള്‍ക്ക് അനുകൂലമായി ജനവിധി തിരിച്ചു വിടാന്‍ കഴിയുന്ന ഒരവസരവും നഷ്ടപ്പെടാതിരിയ്ക്കാന്‍ കയ്യും മെയ്യും മറന്നു പ്രവര്‍ത്തിയ്ക്കുന്ന ഒരു സമൂഹം നിലനില്‍ക്കുന്ന ഭാരതീയ ജനാധിപത്യ സംവീധാനത്തില്‍ യന്ത്രങ്ങളിലൂടെയുള്ള വോട്ടെടുപ്പ് എത്രത്തോളം സൂഷ്മമവും കൃത്യവും ആയിരിയ്ക്കും?

സാധ്യമായ എന്തു മാര്‍ഗ്ഗങ്ങള്‍ ഉപയോഗപ്പെടുത്തിയും വോട്ടെടുപ്പ് തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാന്‍ ഇന്നത്തെ രാഷ്ട്രീയക്കാര്‍ ഏതറ്റം വരെയും പോകും എന്നത് വര്‍ത്തമാന കാല യാഥാര്‍ത്ഥ്യമാണ്. മുഖ്യ സ്ഥാനാര്‍ത്ഥികളുടെ അപരന്മാര്‍, കള്ളവോട്ട്, ഇരട്ട വോട്ട്, വോട്ടര്‍ പട്ടികയിലെ ക്രമക്കേട്, വോട്ടെണ്ണല്‍ കേന്ദ്രത്തിലെ ക്രമക്കേട്,ബൂത്ത് പിടുത്തം തുടങ്ങി നാമിന്ന് അറിയുന്നതും ഇതുവരെ പുറത്തു വരാത്തതുമായ എന്തെല്ലാം കാര്യങ്ങളിലൂടെ വോട്ടെടുപ്പ് അട്ടിമറിയ്ക്കപ്പെടുന്നു?

രണ്ടായിരത്തി നാലിലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴ മണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി കെ.എസ്. മനോജിനു ധാര്‍മ്മികമായി വിജയം അവകാശപ്പെടാന്‍ കഴിയുമായിരുന്നില്ല. സാങ്കേതികമായി അദ്ദേഹം വിജയിച്ചു. പക്ഷേ മുഖ്യ എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന വി.എം.സുധീരന്റെ അപരനായി വന്ന അന്നേവരെ ആരും അറിയാതിരുന്ന ഇലക്ഷന്‍ പ്രചാരണ രംഗത്ത് പോലും ഇല്ലായിരുന്ന വി.എസ്. സുധീരന്‍ എന്നയാള്‍ക്ക് കിട്ടിയത് എട്ടായിരത്തി ഇരുന്നൂറ്റി എണ്‍പത്തി രണ്ട് വോട്ടായിരുന്നു. വി.എം.സുധീരന്‍ തോറ്റത് കേവലം ആയിരത്തി ഒമ്പത് വോട്ടിനും! വിജയിച്ചത് കെ.എസ്. മനോജ്. യഥാര്‍ത്ഥത്തില്‍ വി.എസ്. സുധീരനു വീണ എട്ടായിരത്തിലധികം വോട്ടു വി.എം. സുധീരന്റേതാണ്. ആ വോട്ടു വഴിമാറിയത് വോട്ടറന്മാരെ തെറ്റിദ്ധരിപ്പിച്ചതിനാലാണ്. വോട്ടെടുപ്പിനെ തങ്ങള്‍ക്ക് അനുകൂലമാക്കുന്നതില്‍ രാഷ്ട്രീയക്കാര്‍ എത്രത്തോളം വിജയിയ്ക്കുന്നു എന്നതിനു ഒരുദാഹരണം മാത്രമാണിത്.

വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതു മുതല്‍ കൌണ്ടിംഗ് ടേബിളില്‍ വരെ ഇത്തരം കുതന്ത്രങ്ങള്‍ നടമാടാറുണ്ട്. ഒരു കക്ഷിയും ഇക്കാര്യത്തില്‍ വ്യത്യസ്തരല്ല തന്നെ. ഇവിടെയാണ് നഖ്‌വിയുടെ അഭിപ്രായത്തിന്റെ പ്രാധാന്യം. വോട്ടെടുപ്പ് തുടങ്ങുന്ന നിമിഷം മുതല്‍ വോട്ടെണ്ണല്‍ അവസാനിയ്ക്കന്ന സമയം വരെ ഏതെങ്കിലും ഒരു വേളയില്‍ വോട്ടെടുപ്പ് യന്ത്രത്തില്‍ കൃതൃമം കാട്ടാന്‍ ഒരവസരം എങ്കിലും ഉണ്ടെങ്കില്‍ അത് ഉപയോഗപ്പെടുത്താന്‍ ഇന്നത്തെ രാഷ്ട്രീയം ശ്രമിയ്ക്കില്ലേ? അതിനവര്‍ ശ്രമിയ്ക്കും എന്നതില്‍ തര്‍ക്കമില്ല. ഒരു പക്ഷേ ആ ശ്രമം ഇതുവരെ വിജയം കണ്ടിട്ടുണ്ടാവില്ല എന്നു നമ്മുക്ക് വെറുതേ അങ്ങ് സമാധാനിയ്ക്കാം.


വോട്ടെടുപ്പ് യന്ത്രത്തിന്റെ കൃത്യത പല തലങ്ങളില്‍ സസൂഷ്മം വിലയിരുത്തിയതിനു ശേഷം മാത്രമേ വോട്ടെടുപ്പിനു ഉപയോഗിയ്ക്കാറുള്ളു എന്നത് ഇന്നിന്റെ വസ്തുത. എങ്ങിനെയൊക്കെ ആയിരിയ്ക്കും അവര്‍ അത് പരീക്ഷിയ്ക്കുന്നത്? നിരവധി തവണ മാതൃകാ വോട്ടെടുപ്പ് നടത്തി അത് കൌണ്ട് ചെയ്ത് റ്റാലി ആക്കിയായിരിയ്ക്കുമല്ലോ വോട്ടെടുപ്പിന്റെ കൃത്യത പരിശോധിയ്ക്കുന്നത്? ആയിരിയ്ക്കണം. അങ്ങിനെ പരീക്ഷിയ്ക്കപ്പെട്ട വോട്ടെടുപ്പ് യന്ത്രം വോട്ടെടുപ്പിനു ഉപയോഗിയ്ക്കുന്നു. വോട്ടെടുപ്പ് നടക്കുന്നു. എണ്ണുന്നു. ഫലം വരുന്നു. എല്ലാം ശുഭം.

വോട്ടെടുപ്പില്‍ കൃതൃമം നടത്താനുള്ള സാധ്യതകള്‍ തേടുന്നവര്‍ വോട്ടെടുപ്പ് യന്ത്രത്തിലും അതിനു ശ്രമിയ്ക്കും എന്നതില്‍ തര്‍ക്കമൊന്നുമില്ലല്ലോ. വോട്ടിംഗ് യന്ത്രത്തില്‍ ഉപയോഗിയ്ക്കുന്ന സോഫ്റ്റ്വെയര്‍ നിര്‍മ്മാണ വേളയില്‍ അല്ലെങ്കില്‍ ഒരിയ്ക്കല്‍ വോട്ടെടുപ്പ് നടത്തിയതിനു ശേഷം വീണ്ടും യന്ത്രം ഉപയോഗിയ്ക്കാന്‍ വേണ്ടി അറ്റകുറ്റപണികള്‍ ചെയ്യുന്ന സമയത്ത് സോഫ്റ്റ്വെയറിനെ തങ്ങളുടെ ചൊല്‍പ്പടിയ്ക്ക് നിര്‍ത്താന്‍ സമര്‍ത്ഥനായ ഒരു സോഫ്റ്റ് വെയര്‍ പ്രൊഫഷണലിനു കഴിയില്ലേ? അതായത് ഒരു നിശ്ചിത ദിവസം മാത്രം പ്രവര്‍ത്തന ക്ഷമമാകുന്ന ഒരു വൈറസിനെ വോട്ടിങ്ങ് യന്ത്രത്തില്‍ ഉപയോഗിയ്ക്കുന്ന സോഫ്റ്റ് വെയറില്‍ കൂട്ടി ചേര്‍ക്കാന്‍ ഒരു വിഭാഗം സാങ്കേതിക വിദഗ്ദര്‍ക്ക് കഴിഞ്ഞാല്‍ ആ നിശ്ചിത ദിവസം നടക്കുന്ന വോട്ടെടുപ്പില്‍ വോട്ടുകളില്‍ ഭൂരിപക്ഷവും ഒരു സ്ഥാനാര്‍ത്ഥിക്ക് അനുകൂലമാക്കാന്‍ വോട്ടിംഗ് യന്ത്രത്തിലൂടെ കഴിയും എന്ന്. വോട്ടിംഗ് മെഷീനില്‍ വോട്ടു കുത്തി കഴിഞ്ഞാല്‍ സ്ഥാനാര്‍ത്ഥിയുടെ പേരിനോടും ചിഹ്നത്തോടും ചേര്‍ന്നുള്ള ലൈറ്റ് കത്തുമെന്നും “ബീപ്” ശബ്ദം കേള്‍ക്കുമെന്നും വാദിച്ചു ഇങ്ങിനെ സംഭവിയ്ക്കില്ലാ എന്നു സ്ഥാപിയ്ക്കാന്‍ വരട്ടെ. ഒരു വോട്ടര്‍ വോട്ടു ചെയ്താല്‍ വോട്ടു ചെയ്യപ്പെട്ട സ്ഥാനാര്‍ത്ഥിയുടെ പേരിനു നേരേയുള്ള ലൈറ്റ് മിന്നുകയും ബീപ് കേള്‍ക്കുകയും ചെയ്തിട്ട് വോട്ടു മറ്റൊരു സ്ഥാനാര്‍ത്ഥിയ്ക്ക് വീഴുന്ന തരത്തില്‍ പ്രോഗ്രാം സെറ്റു ചെയ്യപ്പെട്ടാല്‍ എന്തു ചെയ്യും?

വോട്ടിംഗ് യന്ത്രത്തിന്റെ പരീക്ഷണ പ്രവര്‍ത്തനത്തില്‍ യന്ത്രം കൃത്യമായി പ്രവര്‍ത്തിയ്ക്കുകയും എന്നാല്‍ മുങ്കൂട്ടി നിശ്ചയിയ്ക്കപ്പെട്ടിട്ടുള്ള ഒരു നിശ്ചിത ദിവസം മാത്രം ക്രമക്കേട് കാ‍ട്ടാന്‍ കഴിയുന്ന വിധത്തില്‍ യന്ത്രത്തിന്റെ സാങ്കേതികത്വം സംവീധാനം ചെയ്യപ്പെടുകയും ചെയ്താല്‍ വോട്ടെടുപ്പില്‍ വോട്ടുകള്‍ യന്ത്രത്തിന്റെ സാങ്കേതിക വിദഗ്ദര്‍ നിശ്ചയിക്കുന്നിടത്ത് വീഴാം. അതായത് വോട്ടിംഗ് യന്ത്രത്തിലൂടെയുള്ള വോട്ടെടുപ്പില്‍ വോട്ടിടുന്ന വോട്ടറിന്റേയും വോട്ടിന്റേയും ഇടയില്‍ ഒരു ഇടനിലക്കാരന്‍ ഉണ്ട്. അത് യന്ത്രത്തിന്റെ സാങ്കേതികത്വം ആണ്. വോട്ടിടുന്ന വോട്ടറുടെ വോട്ട് എവിടെ വീഴണം എന്നു നിശ്ചയിക്കുന്നത് ആ സാങ്കേതം ആണ്. ആ സാങ്കേതം കൃത്യമായും പ്രവര്‍ത്തിച്ചാല്‍ വോട്ടെടുപ്പ് സുതാര്യമാകും. പക്ഷേ ആ സാങ്കേതത്തെ വഴിതെറ്റിച്ചാല്‍ വോട്ടര്‍ ഉദ്ദേശിച്ചിടത്ത് വോട്ട് വീഴണം എന്നില്ല താനും. പേപ്പര്‍ ബാലറ്റില്‍ വോട്ടിടുന്ന വോട്ടറുടേയും വോട്ടിന്റേയും ഇടയില്‍ ഇങ്ങിനെയൊരു കടമ്പയോ മാധ്യമമോ ഇല്ല. വോട്ടറുടെ വോട്ട് കൃത്യമായും അയാള്‍ ഉദ്ദേശിയ്ക്കുന്നിടത്ത് തന്നെ വീഴുന്നു. കുറച്ചും കൂടി വ്യക്തമാക്കിയാല്‍, പേപ്പര്‍ ബാലറ്റില്‍ വോട്ടര്‍ ഉദ്ദ്യേശിച്ചിടത്ത് തന്നെ വോട്ടു ചെയ്യപ്പെട്ടു എന്നു പൂര്‍ണ്ണമായും ബോധ്യപ്പെടുമ്പോള്‍ വോട്ടിംഗ് മെഷീനില്‍ വോട്ട് ചെയ്യപ്പെട്ടിട്ടുണ്ടാകാം എന്ന് വിശ്വേസിയ്ക്കാനേ കഴിയുള്ളു. കാരണം വോട്ടെടുപ്പ് കഴിഞ്ഞാല്‍ പിന്നെ വോട്ടിംഗ് മെഷീനില്‍ നമ്പരുകളേയുള്ളു. വോട്ടില്ല എന്നര്‍ത്ഥം.


വോട്ടെടുപ്പ് യന്ത്രത്തിലൂടെ യഥാര്‍ത്ഥത്തില്‍ വോട്ടര്‍ വോട്ടു ചെയ്യുകയല്ല മറിച്ച് വോട്ടെടുപ്പ് യന്ത്രത്തോട് ഇന്ന സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ടു ചെയ്യാന്‍ നിര്‍ദ്ദേശിയ്ക്കുകയാണ് ചെയ്യുന്നത്. വോട്ടെടുപ്പ് യന്ത്രം ആ നിര്‍ദ്ദേശം അക്ഷരം പ്രതി അനുസരിയ്ക്കുന്നു എന്നു സങ്കല്പിച്ച് വോട്ടര്‍ ബൂത്ത് വിടുന്നു. പക്ഷേ മുങ്കൂട്ടി തെറ്റിദ്ധരിപ്പിയ്ക്കപ്പെട്ടിട്
ടുണ്ടെങ്കില്‍ യന്ത്രം തെറ്റായി വോട്ടിടുകയും വോട്ടര്‍ ഉദ്ദ്യേശിയ്ക്കാത്ത ആള്‍ക്ക് വോട്ടു വീഴുകയും ചെയ്യും. അതിനു യന്ത്രം തയ്യാറാക്കുന്നവരില്‍ ചിലര്‍ തുനിഞ്ഞിറങ്ങിയാല്‍ മാത്രം മതിയാകും.

ജനാധിപത്യത്തെ പ്രതികൂലമായി ബാധിയ്ക്കുന്ന മറ്റൊരു വൈകല്യം കൂടി വോട്ടെടുപ്പ് യന്ത്രങ്ങളിലൂ‍ടെയുള്ള വോട്ടെടുപ്പില്‍ കണ്ടു വരുന്നുണ്ട്. ലോകസഭാ തിരഞ്ഞെടുപ്പിലായാലും നിയമസഭാ തിരഞ്ഞെടുപ്പുകളിലായാലും ഒരോ ബൂത്തിലെയും വോട്ടിംഗ് പാറ്റേണ്‍ വോട്ടിംഗ് യന്ത്രത്തില്‍ ഒട്ടും തന്നെ രഹസ്യമല്ല. ടി.എന്‍.ശേഷന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ആയിരുന്ന കാലത്ത് ബൂത്ത് തലത്തിലെ വോട്ടിംഗ് പാറ്റേണ്‍ രഹസ്യമാക്കി വെയ്ക്കാന്‍ വോട്ടെണ്ണല്‍ തുടങ്ങുന്നതിനു മുന്നേ വിവിധ ബൂത്തുകളിലെ പേപ്പര്‍ ബാലറ്റുകള്‍ കൂട്ടികലര്‍ത്തുന്ന പതിവുണ്ടായിരുന്നു. വോട്ടെണ്ണലിന്റെ ആദ്യത്തെ നടപടി ക്രമം ഒരോ ബൂത്തിലേയും ബാലറ്റുകളും ആകെ പോള്‍ ചെയ്ത വോട്ടും തമ്മില്‍ ഒത്തു നോക്കുകയായിരുന്നു അക്കാലത്ത്. തുടര്‍ന്ന് വിവിധ ബൂത്തുകളിലെ വോട്ടുകള്‍ വല്ലിയ വീപ്പകളില്‍ ഇട്ട് കൂട്ടി കലര്‍ത്തും. തുടര്‍ന്നാണ് വോട്ടെണ്ണല്‍ നടത്തിയിരുന്നത്. എട്ടു മണിയ്ക്കു തുടങ്ങുന്ന വോട്ടെണ്ണല്‍ നടപടി ക്രമത്തില്‍ ശരിയായ അര്‍ത്ഥത്തില്‍ വോട്ടെണ്ണല്‍ തുടങ്ങാന്‍ ഏറ്റവും കുറഞ്ഞത് പതിനൊന്നു മണിയെങ്കിലും ആകുമായിരുന്നു. ഇത്തരത്തില്‍ വോട്ടെണ്ണല്‍ നടത്തിയിരുന്നതിലൂടെ ബൂത്തു തലത്തിലുള്ള വോട്ടിംഗ് പാറ്റേണ്‍ ഒരു തരത്തിലും പരസ്യമാകുമായിരുന്നില്ല. എന്നാല്‍ വോട്ടെടുപ്പ് യന്ത്രങ്ങള്‍ വന്നതോടെ വോട്ടെടുപ്പിന്റെ ഇത്തരം രഹസ്യ സ്വഭാവവും നഷ്ടമായി. ബൂത്ത് തലത്തിലുള്ള വോട്ടിംഗ് പാറ്റേണ്‍ പുറത്താവരുത് എന്ന നയമോ നിയമമോ നമ്മുടെ തിരഞ്ഞെടുപ്പ് സംവീധാനം സൌകര്യ പൂര്‍വ്വം മറന്നു - വോട്ടിംഗ് യന്ത്രത്തിന്റെ കടന്നു വരവോടെ.

വോട്ടെടുപ്പ് യന്ത്രത്തെ തങ്ങളുടെ വരുതിയ്ക്ക് നിര്‍ത്താന്‍ കഴിയുന്ന എന്തെങ്കിലും സങ്കേതം ഉണ്ട് എങ്കില്‍ ഇതിന് ഭീകരമായ ഒരു മറുവശം കൂടിയുണ്ട്. ഭാരതത്തിന്റെ ജനാധിപത്യ വ്യവസ്ഥിതിയെ തന്നെ അട്ടിമറിയ്ക്കാന്‍ കഴിയുന്ന തരത്തില്‍ വോട്ടെടുപ്പ് യന്ത്രം ദുരുപയോഗം ചെയ്യപ്പെടാം. ഭാരതത്തിന്റെ ഐടി ശൃംഗലകളില്‍ സാവധാനം കടന്നു കൂടുന്ന ഒരു നിക്ഷിപ്ത ഗ്രൂപ്പോ വിഘടനവാദ സംഘടനയോ തീവ്രവാദി വിഭാഗങ്ങളോ വര്‍ഷങ്ങളോളം കാത്തിരുന്ന് വോട്ടെടുപ്പ് യന്ത്രങ്ങള്‍ തയ്യാറാക്കുന്ന കേന്ദ്രങ്ങളിലെ തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ എത്തിപ്പെടാം. അങ്ങിനെ ഒരു സാഹചര്യം ഉണ്ടാക്കാന്‍ അല്ലെങ്കില്‍ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ തങ്ങളുടെ പ്രതിനിധികളെ എത്തിയ്ക്കാന്‍ വര്‍ഷങ്ങളോളം നിശ്ശബ്ദമായി കാത്തിരിയ്ക്കാനും ഉദ്ദേശിച്ച ലക്ഷ്യം നേടുവാനും ഇത്തരം ഗ്രൂപ്പുകള്‍ ക്ഷമയോടെ ശ്രമിച്ചു കൊണ്ടേയിരിയ്ക്കുമെന്നു കരുതുക. പത്തോ പതിനഞ്ചോ വര്‍ഷങ്ങളുടെ കാത്തിരിപ്പിനു ശേഷം അവര്‍ ലക്ഷ്യം നേടിയാല്‍ അതിനുശേഷം വരുന്നൊരു പൊതു തിരഞ്ഞെടുപ്പില്‍ ഭാരതത്തിലാകമാനം തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ സ്വതന്ത്രരായി മത്സരിപ്പിയ്ക്കാനും അവരെ യന്ത്രത്തില്‍ നടത്തുന്ന കൃതൃമങ്ങളിലൂടെ വിജയിപ്പിയ്ക്കാനും കഴിഞ്ഞാല്‍? വിജയിച്ചു വരുന്ന സ്വതന്ത്രര്‍ ലോക സഭയില്‍ ഒന്നിച്ചിരിയ്ക്കാന്‍ തീരുമാനിയ്ക്കുകയും അവരുടെ എണ്ണം ഭൂരിപക്ഷം ആവുകയും ചെയ്താല്‍? നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഇതു തന്നെ ആവര്‍ത്തിച്ചാല്‍? അങ്ങിനെയൊന്നും സംഭവിയ്ക്കില്ലാ എന്ന് നമ്മുക്കിന്നു എങ്ങിനെ പറയാന്‍ കഴിയും? ഒരിയ്ക്കലും സംഭവിയ്ക്കില്ലാ എന്നു കരുതുന്നവ സംഭവിച്ചു കഴിഞ്ഞിട്ടല്ലേ നാം അറിയുന്നത് തന്നെ?

വോട്ടെടുപ്പ് യന്ത്രം ഭാരതത്തിന്റെ ജനാധിപത്യ സംവീധാനത്തിനു ഒട്ടും അനുയോജ്യമല്ല തന്നെ. ഇപ്പോള്‍ ഒരു പക്ഷേ (അതും ഒരു പക്ഷേയാണ്) വോട്ടെടുപ്പ് യന്ത്രങ്ങള്‍ സുതാര്യമായിട്ടായിരിക്കാം പ്രവര്‍ത്തിയ്ക്കുന്നത്. നാളെ വോട്ടെടുപ്പ് യന്ത്രങ്ങളില്‍ കുതന്ത്രങ്ങള്‍ മെനയാന്‍ ഒരു വിഭാഗത്തിനു കഴിഞ്ഞാല്‍ അത് നമ്മുടെ ജനാധിപത്യ സംവീധാനത്തെ തന്നെ തകിടം മറിയ്ക്കും. വോട്ടിടുന്ന വോട്ടറുടേയും വോട്ടിന്റേയും ഇടയില്‍ ഇന്നു ഒരു യന്ത്രം പ്രവര്‍ത്തിയ്ക്കുന്നു. ആ യന്ത്രം ശരിയാണെന്നു നാം ധരിയ്ക്കുന്നു. യന്ത്രമാണ്. ഉപയോഗിയ്ക്കുന്നവന്റെ ഇംഗിതത്തിനു വഴങ്ങിയേ അതിനു പ്രവര്‍ത്തിയ്ക്കാന്‍ കഴിയുള്ളു. വോട്ടെടുപ്പ് യന്ത്രങ്ങള്‍ക്ക് പകരം കുറേകൂടി സുതാര്യമായ പേപ്പര്‍ ബാലറ്റ് തന്നെയാണ് നമ്മുടെ ജനാധിപത്യത്തിനു അനുഗുണമായിട്ടുള്ളത്. കാരണം പേപ്പര്‍ ബാലറ്റിലൂടെയുള്ള വോട്ട് യാഥാര്‍ത്ഥ്യവും യന്ത്രത്തിലൂടെയുള്ള വോട്ട് സങ്കല്പവും ആണ്.

IMAGE COURTESY : acerprojects.org

അഞ്ചല്‍ക്കാരന്‍


ഒത്തുതീര്‍പ്പിന്റെ സമവാക്യം


സമരങ്ങള്‍
കേരള മണ്ണിന്റെ ചരിത്രത്തില്‍ പുതുമയല്ല. പഴശ്ശിയുടെ രക്ത രൂക്ഷിതമായ
പോരാട്ടങ്ങള്‍ മുതല്‍ സത്യവും അഹിംസയും മാത്രം ആയുധമാക്കിയുള്ള ഗാന്ധിയന്‍
സ്വാതന്ത്ര പോരാട്ടങ്ങള്‍ വരെ കണ്ടതാണ് നാട്. പല സമരങ്ങളും ഇന്നും
അഭിമാനതോടെയെ നമുക്ക് ഓര്‍ക്കുവാന്‍ കഴിയു. ഇന്നും അവകാശങ്ങള്‍ക്ക് വേണ്ടി
ധീരതയോടെ പോരാടുന്ന യുവജനങ്ങളെയും, സ്ത്രീകളെയും ഒക്കെ പത്രവാര്‍ത്തയിലും
ടിവിയിലും കാണുമ്പോള്‍ മനസ്സ് കൊണ്ടെങ്കിലും അവര്‍ക്ക് പിന്തുണ
പ്രഖ്യാപിക്കുവാന്‍ തോന്നാറും ഉണ്ട്.


പക്ഷെ സാമൂഹിക നന്മയ്ക്ക് വേണ്ടി നാം എടുത്തുപയോഗിച്ചു ശീലിച്ച
ധര്‍ണ്ണയും, നിരാഹാരവും പോലെയുള്ള ആഹിംസയിലൂന്നിയുള്ള സമര മാര്‍ഗ്ഗങ്ങള്‍
പലപ്പോഴും സാമ്പത്തിക നേട്ടത്തിനും പകരം വീട്ടലിനും ഉള്ള ആയുധമാക്കി
മാറ്റപ്പെടുമ്പോള്‍, ലോകശ്രദ്ധയും , ആദരവും പിടിച്ചു പറ്റിയ ഭാരതത്തിന്റെ
സ്വന്തം സമരായുധത്തിന്ടെ പ്രശസ്തിക്കും മൂര്‍ച്ചയ്ക്കും
കളന്കമേല്ക്കുകയാണ്.

തങ്ങളിവിടെ ഉണ്ടെന്നു കാണിക്കാനും, സംഘബലം എത്രയുണ്ടെന്ന് സ്വയം ഒന്ന്
ബോധ്യപ്പെടാനും, ചിലര്‍ക്കൊക്കെ നേതാവ് ചമഞ്ഞു അതിന്റെ ലഹരി ഒന്ന്
ആസ്വദിക്കാനും വേണ്ടി പല ഈര്‍ക്കിലി സംഘടനകളും പലപ്പോഴും ധര്‍ണകള്‍
നടത്തുമ്പോള്‍ നാട്ടിലെ കുട്ടി ക്ലബ്ബുകള്‍ നടത്തുന്ന ലോക്കല്‍
നാടകങ്ങളുടെ ലാഘവമേ നാട്ടുകാര്‍ അതിനു കൊടുക്കാറുള്ളൂ പലപ്പോഴും.

ന്യായമായ കാരണങ്ങള്‍ക്ക് വേണ്ടി നടത്തപ്പെടുന്ന സമരങ്ങള്‍ പോലും ഇതുമൂലം
ജനശ്രദ്ധയില്‍ നിന്നും അകന്നു പോവുന്നു. എന്തും സഹിച്ചും, ക്ഷമിച്ചും ,
ഒട്ടൊക്കെ നര്‍മ്മ ബോധത്തോടെ വീക്ഷിച്ചും ശീലിച്ച മലയാളി ഇപ്പൊ ഇതും
അവന്റെ നിത്യജീവിതത്തിലെ ഒരു പതിവ് കാഴ്ചയായി കണ്ടു പഠിച്ചിരിക്കുന്നു.

കേവലം
ശക്തി പ്രകടനങ്ങള്‍ക്ക് അപ്പുറം ലക്ഷങ്ങള്‍ മറിയുന്ന കോര്‍പ്പറേറ്റ്
ബിസിനസ്‌ ആണ് ചിലര്‍ക്ക് ധര്‍ണ്ണകള്‍ എന്ന് പറഞ്ഞാല്‍ നിങ്ങളില്‍
പലര്‍ക്കും ഇതറിയാമെന്കിലും കുറെ പേര്‍ക്കെങ്കിലും പുതിയ അറിവ് തന്നെ
ആവും. കേട്ടറിഞ്ഞ ഒരു സംഭവം പറയട്ടെ .


കോഴിക്കോട് ജില്ലയിലെ ഒരു ആരാധനാലയവും അതിനു അടുത്തായി പുതിയതായി തുറന്ന
ബാര്‍ അറ്റാച്ട് ഹോട്ടലും ആണ് ലൊക്കേഷന്‍. എറണാകുളത്തുള്ള പ്രമുഖരായ രണ്ടു
വ്യവസായികളുടെതാണ് പുതിയ ഹോട്ടല്‍ . കോടികള്‍ ഇതിനകം നിക്ഷേപിക്കപെട്ടു
കഴിഞ്ഞ സംരംഭം. ആരാധനാലയത്തിന്റെ കവാടത്തിനു നൂറു മീറ്ററിലേറെ
അകലെയായി ഹൈവേ സൈഡില്‍ സര്‍ക്കാരിന്‍റെ എല്ലാ മാനദന്ടങളും പാലിച്ചു കൊണ്ട്
വന്ന ഹോട്ടലിനു ബാര്‍ ലൈസന്‍സ് ലഭിക്കുന്നതിനു തടസ്സം ഏതും ഇല്ലായിരുന്നു.
പക്ഷെ ഇതൊരു ചാകരയ്ക്കുള്ള അവസരമായി പലരും കണ്ടെത്തി.


ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ആരാധനാലയത്തിന് ഹോട്ടലിനു അടുത്തേക്ക്
തുറക്കുന്ന ഒരു പുതിയ കവാടം ഉണ്ടായി. ആരാധനാലയത്തില്‍ നിന്ന്
ഇറങ്ങുന്നവര്‍ക്ക് അസൌകര്യമാണ് പുതിയ ഹോട്ടല്‍ എന്ന് വാദിക്കാന്‍ ഇനി വേറെ
കാരണം വേണ്ടല്ലോ. തുടര്‍ന്ന് സമരമുറകള്‍ ആരംഭിച്ചു. ഹോട്ടലില്‍ നിന്ന്
ഇറങ്ങുന്നവരെ കയ്യേറ്റം ചെയ്യുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു
തുടങ്ങിയ സമരങ്ങള്‍ അടുത്ത മാസം ഹോട്ടലിനു മുന്നില്‍ ധര്‍ണയ്ക്ക് ആഹ്വാനം
ചെയ്യുന്നിടത്ത് എത്തി . സമരം മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍
ആവുമ്പോള്‍ വലിയൊരു വിഭാഗം ധര്‍ണ്ണക്കാരുടെ പിറകില്‍ അണിനിരക്കും എന്ന്
വ്യക്തമാണല്ലോ. കോടികള്‍ മുതല്‍ മുടക്കിയ സംരംഭം അടച്ചു പൂട്ടേണ്ടി
വന്നാല്‍ ഉണ്ടാകുന്ന ഭീമമായ നഷ്ടം വ്യവസായികളുടെ ഉറക്കം കെടുത്തി.


അപ്പോഴാണ്‌ ഒത്തു തീര്‍പ്പ് സമവാക്യങ്ങളുമായി സമരത്തിന്‍റെ അണിയറ
പ്രവര്‍ത്തകരുടെ രംഗപ്രവേശം. ഒരു പ്രശ്നങ്ങളുമില്ലാതെ സമരം
അവസാനിപ്പിക്കുന്നതിനും, ഇനി മേലില്‍ മത സംഘടനകളില്‍ നിന്ന് ഒരു
വിധത്തില്‍ എതിര്‍പ്പും ഉണ്ടാകില്ലെന്ന് എഴുതി ഒപ്പിട്ടു കൊടുക്കുന്നതിനും
പ്രതിഫലമായി നിശ്ചയിച്ച തുക കാല്‍ കോടിയോളം . ആറു കോടിയോളം രൂപയുടെ നഷ്ടം
മുന്നില്‍ കണ്ട വ്യവസായികള്‍ക്ക് സമ്മതിക്കാതെ വേറെ തരമില്ലല്ലോ.

ബാക്കി കഥകള്‍ വെറുതെയെങ്കിലും വാര്‍ത്തകള്‍ വായിച്ചു ശീലിച്ചവര്‍ക്ക്
ഊഹിക്കാവുന്നതെ ഉള്ളു. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനും, തങ്ങളുടെ
പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാനുമായി ധര്‍ണ്ണ പറഞ്ഞ ദിവസം തന്നെ നടക്കും.
നേതാക്കള്‍ ഘോര ഘോരം പ്രസംഗിക്കും. പിന്നണിയില്‍ ഒരുപാട് മുദ്രാവാക്യം
വിളി ഉയരും. പിന്നെ ഏതാനം ദിവസങ്ങള്‍ കൊണ്ട് എല്ലാം നേര്‍ത്തു നേര്‍ത്തു
ഇല്ലാതാകും. ഹോട്ടല്‍ പ്രവര്‍ത്തിക്കുകയും ചെയ്യും. നഷ്ടം ആര്‍ക്കുമില്ല.
കലക്കവെള്ളത്തില്‍ പിടിച്ച കാല്‍ കോടിയുടെ മീനുമായി നേതാക്കള്‍ അടുത്ത
ധര്‍ണ്ണ എവിടെ വേണമെന്ന് ആലോചിച്ചു തുടങ്ങും. ഞാനും നിങ്ങളും
ഉള്‍പ്പെടുന്ന കേരളത്തിലെ പൊതു ജനം വിഡ്ഢി എന്ന് വീണ്ടും അടിവരയിട്ടു കൊണ്ട്.


സത്യത്തിനും നീതിയ്ക്കും വേണ്ടിയുള്ള സമരമാര്‍ഗ്ഗങ്ങള്‍ ഒരു ന്യുനപക്ഷം
സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കായി വിനിയോഗിക്കുന്നത് കാണുമ്പോള്‍ വേദന
തോനുന്നു. മതങ്ങളും ആരാധനാലയങ്ങളും ചിലപ്പോഴെങ്കിലും ഇത്തരക്കാര്‍ക്ക്
ധനസമ്പാദനത്തിനുള്ള അക്ഷയപാത്രങ്ങളായി മാറുന്നത് കാണുമ്പോള്‍ ഒരു സംശയം
മനസ്സില്‍ തോന്നിപോകുന്നു .


ദൈവത്തിന്‍റെ സ്വന്തം നാട് എന്നാല്‍ ദൈവത്തെ കൂട്ടുപിടിച്ചാല്‍ എന്തും ചെയ്യാന്‍ കഴിയുന്ന നാട് എന്നാണോ അര്‍ത്ഥം?

പൊന്നമ്പലം !

1. സന്തോഷേ നമസ്കാരം

നമസ്കാരം നമ്മുടെ ബൂലോകം

2. സന്തോഷിനെ കുറിച്ചൊന്നു പറയാമോ...

എന്റെ മുഴുവന്‍ പേര് സന്തോഷ് ജനാര്‍ദ്ദനന്‍. ഞാന്‍ തിരുവനന്തപുരം ജില്ലയിലെ കരമന എന്ന നാട്ടുകാരനാണ് (ആയിരുന്നു). ഇപ്പോള്‍ ചെന്നൈ നഗരത്തിലാണ് താമസം. ഐ.റ്റി തന്നെയാണ് കര്‍മ്മ മേഖല. ഇഷ്ടമുള്ള കാര്യങ്ങള്‍ - പാട്ടു കേള്‍ക്കാന്‍‌ , പാചകം ചെയ്യാന്‍ , ട്രെക്കിങ്, ഫോട്ടോഗ്രഫി(-ആഗ്രഹം), ബൈക്ക് യാത്രകള്‍ . ഇഷ്ടമില്ലാത്തത് ശനിയാഴ്ച ജോലി ചെയ്യുന്നത്. മതിയോ? :)


3. സന്തോഷ്‌ നല്ലൊരു പാട്ടുകാരന്‍ ആണെന്നാണ് കേള്‍ക്കുന്നത്.. (എനിക്കും തോന്നി) സംഗീതം അഭ്യസിച്ചിട്ടുണ്ടോ... ബ്ലോഗിലെ പാട്ടുകര്‍ക്കൊരു ഭീഷണിയാണെന്ന് സ്വയം തോന്നുന്നുണ്ടോ..?

കൊള്ളാം. പാട്ടുകാരനാണോന്ന്! ഹ്മ്മ്മ്... സംഗീതം അഭ്യസിച്ചിട്ടില്ല. ബ്ലോഗിലെ പാട്ടുകാര്‍ (വേറെ ആരുമല്ല, നമ്മടെ കിരണ്‍ ചേട്ടന്‍ തന്നെ ;) ) എനിക്കൊരു ഭീഷണി തന്നെ.


4. അടുത്തിടെ ആണ് താങ്കള്‍ സ്വന്തം ഡോമൈനിലോട്ടു മാറിയത്. പെട്ടെന്നെന്തേ അങ്ങനെയൊരു തീരുമാനം?

പ്രത്യേകിച്ചു കാരണമൊന്നുമില്ല. .ഇന്‍ ഡൊമൈനുകള്‍ വളരെ ചീപ്പാണെന്നു മനസ്സിലായി (250 രൂപ). ഒന്നിരിക്കട്ടെ എന്നു കരുതി. വേറെ ഒരു ദുരുദ്ദേശവുമില്ല.


5. താങ്കളുടെ ബ്ലോഗ്‌ വായിച്ചാല്‍ ഒരു പ്രത്യേക കാറ്റഗറിയില്‍ ഒതുക്കാന്‍ കഴിയില്ല. എങ്ങനെയുള്ള ബ്ലോഗര്‍ എന്നാണ് അറിയപ്പെടാന്‍ ആഗ്രഹിക്കുന്നത്?

വെറുതെ, ഒരു ബ്ലോഗര്‍ എന്നറിഞ്ഞാല്‍ മതി. എന്റെ ചുറ്റും നടക്കുന്ന കാര്യങ്ങളെ കുറിച്ചാണ് ഞാന്‍ എഴുതാറ്. അവ ഒരേ കാറ്റഗറിയിലുള്ളതല്ലല്ലൊ. പിന്നെ, കാര്യമായി ഞാനൊന്നും തന്നെ എഴുതിയിട്ടില്ല എന്നു വേണം പറയാന്‍ . (‘എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാര്‍ ‘ ഒഴികെ.)


6. ബ്ലോഗ്‌ ഇപ്പോള്‍ വെറും കുളിമുറി സാഹിത്യം മാത്രമാണെന്നു ചിലര്‍ ആരോപിക്കുന്നുണ്ട്. സ്വന്തം അമളികഥകള്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് എഴുതുന്നവര്‍ക്ക് മാത്രമേ പിടിച്ചു നില്‍ക്കാന്‍ ആവുന്നുള്ളൂ എന്ന് പറയുന്നല്ലോ.. അതിനോട്‌ എങ്ങനെ പ്രതികരിക്കുന്നു?

അങ്ങിനെ തോന്നുന്നില്ല. എല്ലാ തരത്തിലുള്ള ബ്ലോഗുകളില്‍ അത്തരം ബ്ലോഗുകളും ഉള്‍പെട്ടിരിക്കുന്നു. വളരെ സീരിയസ്സായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന എത്രയോ ബ്ലോഗുകള്‍ ബൂലോഗത്തുണ്ട്... കുറിഞ്ഞി ഓണ്‍ലൈന്‍ , ഈണം , ടി.കെ സുജിത്തിന്റെ ബ്ലോഗ് എന്നിവ തന്നെ ഉദാഹരണങ്ങള്‍ .


7. വിമര്‍ശനങ്ങളെ എങ്ങനെ നേരിടുന്നു.. സ്വന്തം വായനക്കാരോട് എന്താണ് പറയാനുള്ളത്?

കണ്‍സ്ട്രക്റ്റിവ് ആയ വിമര്‍ശനങ്ങള്‍ വിരളമായേ വരാറുള്ളൂ... അവ ഞാന്‍ ഉള്‍കൊള്ളാറുമുണ്ട്. പക്ഷേ വിമര്‍ശനത്തിനായുള്ള വിമര്‍ശനങ്ങളെ ഞാന്‍ അത്രയും വിലയേ കൊടുത്തിട്ടുള്ളൂ. - അടിച്ചതു കൊണ്ട് കരയാന്‍ ഞാന്‍ തയ്യാറല്ല.


8. വായന പൊതുവേ ഇഷ്ടമാണോ...എങ്ങനെയുള്ള സാഹിത്യമാണ് ഇഷ്ടം.. പൊതുവേ ബ്ലോഗിലെ വായനയെകുറിച്ചു ഒന്ന് പറയാമോ?

ബ്ലോഗ് വായന പതിവാണ്. പുസ്തകം വളരെ കുറച്ചേ വായിച്ചിട്ടുള്ളൂ... തിരക്കഥകള്‍ വായിക്കാറുണ്ട്. സാധാരണ നമ്മള്‍ കേള്‍ക്കാറുള്ള കഥകള്‍ക്ക് ഒരു മറുവശം ഉണ്ടെങ്കില്‍, ആ കഥകള്‍ കേള്‍ക്കാന്‍ ഇഷ്ടമാണ് -ഒരു വടക്കന്‍ വീരഗാഥ, രണ്ടാമൂഴം, കര്‍ണ്ണന്‍ (മൃത്യുഞ്ജയ എന്ന മറാഠി നോവലിന്റെ വിവര്‍ത്തനം) എന്നിവയാണ് ഞാന്‍ വായിച്ച ചില പുസ്തകങ്ങള്‍. പിന്നെ അപസര്‍പ്പകങ്ങള്‍ വായിക്കാറുണ്ട്- ഷെര്‍ലക്ക് ഹോംസ് സീരീസ്, ധര്‍മ്മരാജാ, മാര്‍ത്താണ്ഡ വര്‍മ്മ തുടങ്ങിയവ.

ബ്ലോഗില്‍ വായിക്കാറുള്ളത് മുഖ്യമായും സാമൂഹ്യ ലേഖനങ്ങളാണ്. കറന്റ് അഫയേസ് ചര്‍ച്ച ചെയ്യുന്ന ബ്ലോഗുകള്‍ ഒന്നും വിടാറില്ല. പിന്നെ മലയാളിയല്ലെ, എവിടെയെങ്കിലും വല്ല വിവാദവും ഓടുന്നുണ്ടെങ്കില്‍, അതും ഫോളോ അപ്പ് ചെയ്യാറുണ്ട് :)


9. മലയാളം ബ്ലോഗിന്റെ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമായ കാര്യങ്ങള്‍ എന്തൊക്കെയാണ്?

വിവാദം മാത്രം :) ... ചുമ്മാ പറഞ്ഞതാ...

മലയാളം ബ്ലോഗിന്റെ വളര്‍ച്ചക്ക് ഉറക്കെ ചിന്തിക്കാനുള്ള ശേഷിയുള്ളവര്‍ വേണം, ഉറക്കെ ചിന്തിക്കുന്നത് എങ്ങനെ എന്ന് അറിയാവുന്നവര്‍ വേണം. എന്റെ ബ്ലോഗില്‍ എനിക്കിഷ്ടമുള്ളതെഴുതും എന്ന രീതി ഇല്ലാതാവണം. ചുരുക്കിപ്പറഞ്ഞാല്‍ ഇത്തിരി... വളരേ ഇത്തിരി അച്ചടക്കം വേണം. വേറെ ഒന്നും വേണ്ട മലയാളം ബ്ലോഗ് വളര്‍ന്നോളും.


10. ആട്ടെ ഈ പൊന്നമ്പലം എങ്ങനെ കിട്ടി?

ഓ.. ഞാന്‍ ഒരു ശബരിമല അയ്യപ്പന്‍ ഭക്തനാണ്. എല്ലാവര്‍ഷവും മല ചവിട്ടാറുണ്ട്.. ഭഗവാനോടുള്ള ആദരവ്‌ തന്നെ ഈ പേരിന്റെ കാരണം..

11. ബ്ലോഗില്‍ ഇപ്പോള്‍ രണ്ട് മൂന്ന് വര്‍ഷം ആയല്ലോ.. ബ്ലോഗില്‍ എത്തിയതുകൊണ്ടുള്ള നേട്ടം എന്താണ് എന്ന് പറയാമോ?

കുറേ നല്ല സുഹൃത്തുക്കളെ നേടി. വീണ്ടും മലയാളം വായിക്കാന്‍ തുടങ്ങി. ഞാന്‍ ബ്ലോഗ് പോസ്റ്റുകള്‍ കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്യുന്നതിനു മുന്‍പ് എന്റെ നോട്ടുബുക്കില്‍ എഴുതും.. അങ്ങനെ കൈക്ക് ഒരു വ്യായാമം, മലയാളത്തിനെ സ്പര്‍ശിക്കാനുള്ള അവസരം (ഓവറാണോ? പക്ഷേ സത്യമാണ്) നഷ്ടപ്പെടുത്തുന്നില്ല...


12. നേരത്തെ എഴുതുമായിരുന്നോ.. അതോ ബ്ലോഗില്‍ എത്തിയതിനു ശേഷമാണോ ഒരു സാഹിത്യകാരന്‍ ആയതു?

നേരത്തെ എഴുതുമായിരുന്നു... VC++, Java, InstallScript എന്നീ ഭാഷകളിലായിരുന്നു. എനിക്ക് മുകളില്‍ പറഞ്ഞ ആ അസുഖം ഇല്ല... (ബ്ലോഗില്‍ എത്തിയതിനു ശേഷമാണോ ഒരു സാഹിത്യകാരന്‍ ആയതു)


13. എന്താണ് താങ്കളുടെ ഹോബി... ബ്ലോഗില്‍ ഏറ്റവും ഇഷ്ടമുള്ള എഴുത്തുകാരന്‍ ആരാണ്?

ഒന്നാം ചോദ്യത്തില്‍ തന്നെ പറഞ്ഞു പോയി.. സ്വാറി ക്യാട്ടാ... “ഇഷ്ടമുള്ള കാര്യങ്ങള്‍ - പാട്ടു കേള്‍ക്കാന്‍‌ , പാചകം ചെയ്യാന്‍ , ട്രെക്കിങ്, ഫോട്ടോഗ്രഫി(-ആഗ്രഹം), ബൈക്ക് യാത്രകള്‍“.
ഇഷ്ടമുള്ള ബ്ലോഗര്‍മാര്‍ -
മരമാക്രി - റിസര്‍ച്ച് നടത്തുന്ന വിഷയങ്ങള്‍
കൈപ്പള്ളി - ഒരു വിവാദ വിഷയത്തെ കൈകാര്യം ചെയ്യുന്ന രീതി
ബെര്‍ളി തോമസ് - സരസത.

14. സീനിയര്‍ ബ്ലോഗര്‍ , ജൂനിയര്‍ ബ്ലോഗര്‍ എന്നുള്ള വേര്‍ തിരിവ്‌ ഉണ്ടെന്നു തോന്നിയിട്ടുണ്ടോ...

അങ്ങനെയൊന്നുണ്ടോ... ഇതില്‍ ഞാന്‍ ഏതിലാണെന്നു പറഞ്ഞാല്‍ ഉത്തരം പറയാം...


15. ബ്ലോഗില്‍ വരുന്ന പുതു തലമുറ ബ്ലോഗ് എഴുത്തുകാരോട് എന്താണ് പറയാനുള്ളത്?

ഉത്തരം #9 നോക്കുക... :)

ഒരു വാക്ക്... എന്നെയൊക്കെ ഒരു “ബ്ലോഗര്‍ “ ആയി മാനിച്ച് ചോദ്യോത്തരിയൊക്കെ തന്നല്ലൊ... പപ്പനാവന്‍ നിങ്ങള കാക്കുമപ്പീ... :)
സന്തോഷ് ജനാര്‍ദ്ദനന്‍ന്റെ ബ്ലോഗ് : http://santhoshj.in/

ബ്ലോഗും മറ്റു മാധ്യമങ്ങളും

മറ്റേതു മാധ്യമങ്ങളെ അപേക്ഷിച്ച് സൌകര്യങ്ങള്‍ കൊണ്ട് ഒരു പിടി മുന്നിലാണ്‌ 'ബ്ലോഗ്‌ 'എന്ന മാധ്യമം എന്ന് പറയാം. ബ്ലോഗ്‌ ഒരു അച്ചടി മാധ്യമം പോലെ വായിക്കാം , റേഡിയോ പോലെ കേള്‍ക്കാം , ടി വി പോലെ കാണാം, ഇമെയില്‍ പോലെ ഫോര്‍വേഡ് ചെയ്യാം . ഈ സാധ്യതകള്‍ ഒക്കെയുണ്ടെങ്കിലും ബ്ലോഗ്‌ ഇന്നും ബൂലോകം എന്ന 'ട്ടാ' വട്ടത്തില്‍ കിടന്നു മാത്രം കറങ്ങുന്നു. ബ്ലോഗിന്റെ നന്മകളും മേന്മകളും ജനങ്ങളുടെ ഇടയിലേക്ക് വ്യാപിപ്പിക്കാന്‍ നാം ബ്ലോഗര്‍മാര്‍ തന്നെ മുന്നിട്ടു ഇറങ്ങേണ്ടാതാണ്. ബ്ലോഗും മറ്റു മാധ്യമവും എന്ന വിഷയത്തില്‍ ബൂലോകത്ത് നിന്നും ലഭ്യമായ ചില ചിന്തകളിലേക്ക് കടക്കുകയാണ് ഇവിടെ.ചെറായി മീറ്റിനോടനുബന്ധിച്ചു ഇറക്കിയ മീഡിയ റിലീസില്‍ നിന്നും :


എഴുത്തുകാരും വായനക്കാരും തമ്മില്‍ നേരിട്ട് സംവേദനം സാധ്യമാവുന്നു എന്നുള്ള വസ്തുതയാണ് ബ്ലോഗിനെ മറ്റു മാദ്ധ്യമങ്ങളില്‍ നിന്നും വേര്‍തിരിച്ചു നിര്‍ത്തുന്നത്. തങ്ങളുടെ അഭിപ്രായങ്ങള്‍ ആരുടേയും മുഖവും ഇഷ്ടവും നോക്കാതെ ധൈര്യമായി സമൂഹ മനസ്സാക്ഷിക്കു മുന്നില്‍ പ്രകടിപ്പിക്കാം എന്ന യഥാര്‍ത്ഥ മാധ്യമ സ്വാതന്ത്ര്യമാണ് ബ്ലോഗിന്റെ മുഖ മുദ്ര . വാര്‍ത്തകളും സംഭവങ്ങളും വിശകലനങ്ങളും പക്ഷപാതപരമായിപ്പോകാതിരിക്കാന്‍ ഇത് സഹായിക്കുന്നു. തമസ്കരിക്കപ്പെട്ട വാര്‍ത്തകള്‍ ലോകത്തെ അറിയിക്കാന്‍ ബ്ലോഗ്‌ എന്ന മാധ്യമം ലോകത്തെമ്പാടും ശക്തമായി ഉപയോഗപ്പെടുത്തി വരുന്നുണ്ട്. ഇത് വെറും ഗ്രൂപ്പല്ല മറിച്ച് സമ്പൂര്‍ണ്ണ മാധ്യമ സ്വാതന്ത്ര്യത്തിന്റെ താക്കോലാണ്.

വി. കെ .ആദര്‍ശ്‌
ഇന്റര്‍നെറ്റില്‍ സൗജന്യമായി ലഭ്യമാകുന്ന വെബ്‌പേജിലൂടെ നിങ്ങള്‍ക്ക്‌ ഏറെ താത്‌പര്യമുള്ള വിഷയത്തില്‍ മൗലികവും സ്വതന്ത്രവുമായ ആശയ പ്രകടനങ്ങള്‍ നടത്തുന്ന മാധ്യമരീതിയാണ്‌ ബ്ലോഗിംഗ്‌. ബ്ലോഗിന്‌ ഒരു പ്രത്യേക ഘടനയില്ല എന്നു പറയാം. ഒരു ഡയറി എഴുതുന്നതുപോലെ തനിക്കു ചുറ്റുമുള്ള എന്തിനെപ്പറ്റിയും ഉള്ള ആശയങ്ങള്‍ പങ്കുവയ്‌ക്കാം. പുതിയ പാചകക്കുറിപ്പാകാം, കഴിഞ്ഞ ദിവസത്തെ കളിയില്‍ സച്ചിന്റെയോ ദ്രാവിഡിന്റെയോ പ്രകടനത്തെക്കുറിച്ച്‌ നിങ്ങളുടെ കമന്റാകാം, വായിച്ച കൃതിയുടെ സാഹിത്യാസ്വാദനമാകാം, ഇനി ഭാഷാപഠനത്തിനുള്ള, ശൈലിയെ മനസ്സിലാക്കാനുള്ള ബ്ലോഗാകാം, ഫാഷന്‍ ട്രെന്‍ഡുകളെപറ്റിയാകാം, സാമൂഹിക പ്രവര്‍ത്തനമാകാം ഇങ്ങനെ വിഷയവൈവിധ്യം കൊണ്ടും ആശയസമ്പുഷ്‌ടതകൊണ്ടും ബ്ലോഗുകള്‍ വ്യവസ്ഥാപിത മാധ്യമ ഘടനയില്‍നിന്നും മാറിനിന്നുകൊണ്ട്‌ ശക്തമായ സാന്നിദ്ധ്യം അറിയിച്ചുകഴിഞ്ഞു. ഒപ്പം വായനക്കാരുടെ പ്രതികരണങ്ങള്‍ അപ്പപ്പോള്‍ തന്നെ ലഭിക്കുകയും ചെയ്യും. വെബ്‌ ബ്ലോഗുകള്‍ എന്ന ഓണ്‍ലൈന്‍ മാധ്യമ സാധ്യതയുടെ വരവോടെ ശരാശരി വ്യക്തിക്കുപോലും ലോകത്തിന്റെ തന്നെ ചിന്തയെ സ്വാധീനിക്കുന്ന രീതിയില്‍ ഒട്ടും പണചിലവില്ലാതെ മാധ്യമ പ്രവര്‍ത്തനം നടത്താമെന്നത്‌ ഇന്റര്‍നെറ്റ്‌ സാങ്കേതിക വിദ്യ പകര്‍ന്നു തരുന്ന അനവധി സാധ്യതകളില്‍ ഒന്നുമാത്രമാണ്‌.
ലോകത്തിന്റെ ഏത്‌ കോണില്‍ നിന്ന്‌ പ്രസിദ്ധീകരിക്കുന്ന മാധ്യമത്തിനും അതിന്റേതായ എഡിറ്റോറിയല്‍ നയമുണ്ടാകും, തത്‌ഫലമായി എഡിറ്ററുടെ അന്തിമ തീരുമാനത്തിന്‌ വിധേയമായി ആകും പ്രസ്‌തുത ലേഖനം വെളിച്ചം കാണുക. പ്രിന്റ്‌/ടെലിവിഷന്‍ മാധ്യമത്തിന്‌ കാണാനാകുന്ന ഒരു സാമൂഹിക രാഷ്‌ട്രീയ സാഹചര്യത്തിനുള്ളില്‍ നിന്നാണ്‌ എഡിറ്റര്‍ രചനകളുടെ തിരഞ്ഞെടുപ്പ്‌ നടത്തുന്നത്‌. ഇത്‌ പ്രത്യക്ഷത്തില്‍ എഴുത്തുകാരുടെ സ്വാതന്ത്ര്യത്തിലും പരോക്ഷമായി വായനക്കാരുടെ അറിയാനുള്ള സ്വാതന്ത്ര്യത്തിലുമുള്ള അദൃശ്യമായ കടന്നുകയറ്റമാണ്‌. എന്നാല്‍ ആര്‍ക്കും, ആരോടും ചോദിക്കാതെ ഒരു എഡിറ്ററുടെയും ഇടപെടലുകളില്ലാതെ ജനാധിപത്യം നല്‍കുന്ന പൂര്‍ണ സ്വാതന്ത്ര്യം ഉപയോഗിച്ചുതന്നെ, താരതമ്യേന ചിലവുകുറഞ്ഞ രീതിയില്‍ എഴുതി ആശയപ്രകാശനത്തന്റെ പുത്തന്‍വഴി തേടാമെന്നത്‌ ബ്ലോഗിന്റെ മേന്മയാകുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യവും അഭിപ്രായ രൂപീകരണവും തനത്‌ ശൈലികള്‍ വിട്ട്‌ പുതിയ പാതകളിലൂടെ നേടി ബ്ലോഗുകള്‍ പരമ്പരാഗത മാധ്യമത്തിന്‌ വെല്ലുവിളിയാകുന്നു.
ബ്ലോഗിംഗ്‌ സവിശേഷരീതിയില്‍ മാറ്റിയത്‌ ഇലക്‌ട്രോണിക്‌ മാധ്യമരംഗത്തെയാണ്‌. മുഖ്യധാരയിലുള്ള മാധ്യമങ്ങള്‍ 'നിര്‍മിച്ചു' പുറത്തിറക്കുന്ന വാര്‍ത്തകളുടെ എതിര്‍ദിശയില്‍ സഞ്ചരിക്കുന്നുവെന്നതാണ്‌ ബ്ലോഗിംഗിന്റെ സ്വീകാര്യത വര്‍ധിപ്പിക്കുന്നത്‌.പൊതുമാധ്യ രംഗത്തെ ചര്‍ച്ചാവിഷയങ്ങള്‍, എക്‌സിക്ല്യൂസീവുകള്‍ എന്നിവയെല്ലാം മിക്കവാറും മാധ്യമമുടമയോ മുതിര്‍ന്ന പത്രപ്രവര്‍ത്തകരോ തീരുമാനിക്കുന്നവയോ നയിക്കുന്നവയോ ആണ്‌. ചര്‍ച്ചയുടെ പോക്കും പരിസമാപ്‌തിയുമൊക്കെ ഒരു നാടകം പോലെ കുറഞ്ഞപക്ഷം ചില വായനക്കാര്‍ക്കെങ്കിലും തോന്നുന്നത്‌ സ്വാഭാവികം. ഒരു പക്ഷേ മാധ്യമത്തിന്റെ ഈ ബലഹീനത തന്നെയാണ്‌ ബ്ലോഗിന്റെ ശക്തിയും.


Kaippally :: കൈപ്പള്ളി

അച്ചടി പത്രങ്ങളും ദൃശ്യമാദ്ധ്യമങ്ങളും പത്ര ധർമ്മം മറന്നു വെറും കച്ചവട മാദ്ധ്യമങ്ങൾ ആയി അധപതിച്ചുകൊണ്ടിരിക്കുകയാണെന്നുള്ളതു് പറയാതെ തന്നെ അറിയാമല്ലോ.
“സിയാബ്‌” എന്ന വ്യക്തിയെ കുറിച്ചു നമ്മുടെ ബൂലോകം എന്ന blogൽ വന്ന അന്വേഷണ കുറിപ്പ് വളരെ പ്രാധാന്യം അർഹിക്കുന്നു. മലയാള പത്രങ്ങൾക്ക് കഴിയാത പോയ കർമ്മം ബ്ലോഗുകൾ അതി സമർത്ഥമായി നിർവഹിച്ചിരിക്കുന്നു എന്നതിനു് ഒരു നല്ല ഉദാഹരണം കൂടിയാണു്.
തട്ടിപ്പുകാരും, കെട്ടുകഥകളും ധാരാളം ഉണ്ടാകാറുണ്ടു്. അവയെല്ലാം വാർത്തയായി അവതരിപ്പിക്കുമ്പോൾ ജനങ്ങൾ കബിളിക്കപ്പെടുകയാണു്.
പത്രങ്ങൾക്ക് കഴിയാത പോയതു് on-line മാദ്ധ്യമങ്ങൾ നിരവഹിച്ചു തുടങ്ങി
ബ്ലോഗർമാരാണു് ഇത്രമാത്രം തെളിവുകൾ ശേഖരിച്ചു് ജനങ്ങളുടെ മുന്നിൽ കൊണ്ടു വന്നതു്. അതു് സ്വതന്ത്ര മാദ്ധ്യമങ്ങളുടേയും വിനമയത്തിന്റേയും മുന്നേറ്റം തന്നെയാണു്.

കെ.പി.സുകുമാരന്‍

പത്രങ്ങള്‍ പൈങ്കിളി വാര്‍ത്തകള്‍ സൃഷ്ടിക്കുകയോ അല്ലെങ്കില്‍ വാര്‍ത്തകള്‍ പൈങ്കിളി ആക്കുകയോ ചെയ്യുന്ന ഇക്കാലത്ത് ഓണ്‍‌ലൈന്‍ മാധ്യമങ്ങള്‍ക്ക് വാര്‍ത്തകളെ വസ്തുതാധിഷ്ഠിതമാക്കാനും അത് വഴി അച്ചടി-ദൃശ്യമാധ്യമങ്ങളെ ശരിയായ ദിശയിലേക്ക് നയിക്കാനും കഴിയും. ബ്ലോഗിന്റെ പുതിയ സാധ്യതകളിലേക്കാണ് “നമ്മുടെ ബൂലോകം” വിരല്‍ ചൂണ്ടുന്നത്. അത് വ്യക്തമാക്കുകയാണ് കൈപ്പള്ളിയുടെ പോസ്റ്റിന്റെ ഉദ്ദേശ്യം സിയാബ് പ്രശ്നം ഇവിടെ ഒരു നിമിത്തം മാത്രം.


മണി


വാര്‍ത്ത ഇട്ടതിനു ശേഷം അത് തെറ്റാണെന്നു മനസ്സിലായാലുള്ള ലേഖകരുടെയും പത്രത്തിന്റെയും ഉരുണ്ട് കളിയാണ്.
ഹന്നാൻ ബിന്ത് ഹാഷിം ന്റെ വാര്‍ത്ത മാതൃഭൂമിയില്‍ വന്നതിനുശേഷം ആ വാര്‍ത്ത തെറ്റാണെന്ന് അറിയിക്കാന്‍ ആയിരത്തോളം ഇ മെയില്‍ കിട്ടി എന്നാണ് മാതൃഭൂമിയില്‍ ജോലി നോക്കുന്ന സുഹൃത്ത് എന്നോട് പറഞ്ഞത്. എന്നാല്‍ അവര്‍ ക്ഷമാപണം നടത്തിയോ എന്നെനിക്കറിയില്ല.

കേരളത്തില്‍ അഗ്നി പര്‍വതം ഉണ്ടായ വാര്‍ത്ത പണ്ടൊരിക്കല്‍ പത്ര മുത്തശ്ശി പ്രസിദ്ധപ്പെടുത്തിയിരുന്നു. ആ വാര്‍ത്ത വന്നതിനുശേഷം അത് തെറ്റാണെന്ന് കാര്യ കാരണ സഹിതം അധികാരപ്പെട്ടവര്‍ അറിയിച്ചെങ്കിലും സ്വ.ലേ അഗ്നി പര്‍വത പ്രതിഭാസത്തില്‍ ചുറ്റിക്കളിച്ചു തന്നെ നിന്നു.

1996 ബാച്ചിലെ എന്റെ മേല്‍ നോട്ടത്തില്‍ വിദ്യാര്‍ഥികള്‍ ചെയ്ത ഒരു സ്റ്റുഡന്റ് പ്രൊജക്റ്റ് (powered wheel chair) കോളേജില്‍ തുരുമ്പെടുത്ത് കിടന്നത് 2001 ബാച്ചിലെ മടിയന്മാരായ ചില വിദ്യര്‍ഥികള്‍ വൃത്തിയാക്കി നല്ല രീതിയില്‍ പെയിന്റടിച്ച് പത്രക്കാരുടെ മുന്നില്‍ പ്രദര്‍ശിപ്പിച്ചു. അത് ഒരു നാ‍ലു കോളം വാര്‍ത്തയായി ഹിന്ദുവില്‍ വന്നു. രസകരമായ ഒന്ന്, ആ വാര്‍ത്തയില്‍ ഉണ്ടായിരുന്നത്: ഈ വീല്‍ ചെയര്‍ നിര്‍മ്മിക്കാനുള്ള പ്രചോദനവും സാങ്കേതിക സഹായവും കിട്ടിയത് വിദ്യാര്‍ഥികളിലൊരാളുടെ പിതാവില്‍ നിന്നായിരുന്നത്രേ.
ആ പ്രൊജക്റ്റ് 1996ല്‍ ചെയ്ത കുട്ടികളിലൊരാള്‍ (ഇപ്പോള്‍ യു എസിലാണ്) തെളിവു സഹിതം ഹിന്ദുവിലേക്ക് എഴുതി എങ്കിലും ആ വാര്‍ത്ത യുടെ നിജ സ്ഥിതി ആരായാന്‍ അവര്‍ തയ്യാറായില്ല.

തീര്‍ച്ചയായും ബ്ലോഗേഴ്സിന്/ ബ്ലോഗ് പത്രത്തിന് ഇത്തരം അബദ്ധ ജടിലമായ വാര്‍ത്തകളിലെ തെറ്റുകള്‍ വേഗത്തില്‍ ചൂണ്ടിക്കാട്ടാനാവും; കാരണം അവര്‍ ധാന്യമണികള്‍ക്ക് വേണ്ടിമാത്രമല്ല എഴുതുന്നത്.

വീട്ടിലേക്കിനി  അല്പദൂരം ...

വീട്ടിലേക്കിനി അല്പദൂരം ...

മുസ്തഫയ്ക്കൊരു വീട് എന്ന യാഥാര്‍ത്ഥ്യത്തിലേക്ക്‌ അടുക്കുന്ന വേളയില്‍ ബ്ലോഗര്‍ മൈന ഉമൈബാന്‍ എഴുതുന്നു.
മുസ്‌തഫക്കൊരു പുസ്‌തകം എന്ന പേരില്‍ മുമ്പ്‌ എഴുതിയ കൊച്ചുപോസ്‌റ്റില്‍ നിന്ന്‌ ഇന്നു നമ്മള്‍ മുസ്‌തഫയ്‌ക്കൊരു വീടെന്ന യാഥാര്‍ത്ഥ്യത്തിലേക്ക്‌ അടുത്തുകൊണ്ടിരിക്കുകയാണ്‌.

മരത്തില്‍ നിന്ന്‌ വീണ്‌ നട്ടെല്ലിന്‌ ക്ഷതം പറ്റി, അരക്കു താഴെ ചലനമില്ലാതെ കിടപ്പിലായിപ്പോയ മുസ്‌തഫക്ക്‌ വായന മാത്രമായിരുന്നു ആശ്വാസം. ഞാനെഴുതിയ ഒരു പുസ്‌തകം വായിച്ചശേഷം, ഇപ്പോള്‍ പുസ്‌തകം വാങ്ങാന്‍ മാര്‍ഗ്ഗമില്ലാത്തതുകൊണ്ട്‌, വേറെ പുസ്‌തകം വല്ലതുമുണ്ടെങ്കില്‍ അയച്ചു കൊടുക്കാന്‍ മാത്രമേ മുസ്‌തഫ എഴുതിയുള്ളു. അരിവാങ്ങാന്‍ മുസ്‌തഫക്ക്‌ പണമില്ല. മരുന്നു വാങ്ങാന്‍ മാര്‍ഗ്ഗമില്ല. ജീവിയ്‌ക്കാന്‍ ഒരു ഗതിയുമില്ല. അതൊന്നും മുസ്‌തഫ എഴുതിയില്ല. സത്യത്തില്‍ അതൊക്കെയാണ്‌ മുസ്‌തഫയ്‌ക്കുള്ള യഥാര്‍ഥ ഇല്ലായ്‌മകള്‍. അരിയും മരുന്നും മാത്രമല്ല, തല ചായ്‌ക്കാന്‍ മണ്ണില്‍ സ്വന്തമായി ഒരിടവുമില്ലാത്തവനുമായിരുന്നു മുസ്‌തഫ.

മുസ്‌തഫയ്‌ക്കൊരു പുസ്‌തകമെന്നേ അന്നു കരുതിയിരുന്നുള്ളൂ.
പക്ഷേ, പുസത്‌കത്തില്‍ തുടങ്ങിയ കാര്യങ്ങള്‍ എത്ര പെട്ടെന്നാണ്‌ വീട്ടിലേക്കെത്തിയത്‌. ആദ്യം നിരക്ഷരനും മുരളികയും മുസ്‌തഫയെ നേരിട്ട്‌ കണ്ടു. പിന്നെ മൂന്നൂരാനും ഞാനും. പലരും മുസ്‌തഫയെ വിളിച്ച്‌ സംസാരിച്ചു. പുസ്‌തകത്തിനൊപ്പം പലരും ധനസഹായവുമായി എത്തി. ബൂലോകകാരുണ്യം ആവശ്യപ്പെട്ടതനുസരിച്ചാണ്‌ സുലൈഖയുടെയും എന്റെയും പേരില്‍ കാലിക്കറ്റ്‌ കോ ഓപ്പറേറ്റീവ്‌ അര്‍ബന്‍ ബാങ്കില്‍ ജോയിന്റ്‌ അക്കൗണ്ട്‌ എടുത്തത്‌.
ചെറിയ ചെറിയ സഹായങ്ങള്‍ വന്നു കൊണ്ടിരുന്നപ്പോള്‍, പിന്നെയത്‌ വീടെന്ന സ്വപ്‌നത്തിലേക്കെത്തി.
ആദ്യമൊക്കെ ഇങ്ങനൊരു സ്വപ്‌നം കാണാന്‍ കഴിയുമോ എന്നു ആശങ്കയുണ്ടായിരുന്നു. അത്‌ പലപ്പോഴും നിരക്ഷരനോടും മൂന്നൂരാനോടും പറയുകയും ചെയ്‌തു. അപ്പോഴൊക്കെ അവര്‍ ധൈര്യപ്പെടുത്തി. എന്നാലും ധൈര്യം പോരായിരുന്നു. മുസ്‌തഫക്ക്‌ വെറുതേ വേണ്ടാത്ത സ്വപ്‌നം കൊടുക്കണോ എന്ന്‌. അതുകൊണ്ടു തന്നെ ഇടയ്‌ക്കിടക്ക്‌ മുസ്‌തഫയെ വിളിച്ചു പറയും ഇത്‌ വെറും ശ്രമമാണ്‌. പരമാവധി ശ്രമിച്ചു നോക്കാം എന്ന്‌.

നമ്മുടെ ബ്ലോഗേഴ്‌സ്‌ ഒററക്കും കൂട്ടായും സഹായിച്ചു. കൂടാതെ ഗള്‍ഫ്‌ില്‍ മാധ്യമത്തിലും മലയാളം ന്യൂസിലും കൊടുത്ത വാര്‍ത്ത കണ്ട്‌ ഒരുപാടുപേര്‍ സഹായിച്ചു. വലുതും ചെറുതുമായ സഹായങ്ങള്‍. ഇങ്ങനെ കിട്ടിയതില്‍ നല്ലൊരു പങ്കും ഗള്‍ഫ്‌ നാടുകളില്‍ നിന്നായിരുന്നു എന്ന്‌ മാത്രമല്ല വളരെ കുറഞ്ഞ വേതനത്തിന്‌ അവിടെ ജോലി ചെയ്യുന്ന നല്ലൊരു കൂട്ടം മലയാളികളാണ്‌ വളരെ ചെറിയ ചെറിയ തുകകള്‍ സ്വരുക്കൂട്ടി അയച്ചുതരുന്നതില്‍ മുന്നില്‍ നിന്നത്‌.

മുസ്‌തഫക്കൊരു പുസ്‌തകം എന്ന പോസ്‌റ്റും മൂന്നൂരാന്‍ എഴുതിയ 'ബ്ലോഗെഴുത്ത്‌ വെറുമെഴുത്തല്ല' എന്ന പോസ്റ്റും മാതൃഭൂമി ബ്ലോഗനയില്‍ വരുകയുണ്ടായി.
ബ്ലോഗനയില്‍ കണ്ടതുകൊണ്ടുമാത്രമാണ്‌ ഹാരൂണ്‍ സാഹിബിനെ പരിചപ്പെടാനിടയായത്‌. മുസ്‌തഫ കിടപ്പിലായിരുന്നതുകൊണ്ട്‌ കിടക്കപ്പുണ്ണുവന്ന്‌ തിരിയാന്‍ പോലുമാകാത്ത അവസ്ഥയിലായിരുന്നു. കോഴിക്കോട്‌ ഇഖ്‌റ ഹോസ്‌പിററലില്‍ ഓപ്പറേഷനും ചികിത്സക്കും വേണ്ടി ഒന്നരമാസത്തോളം മുസ്‌തഫ കിടന്നു. ഹാരൂണ്‍ സാഹിബിന്റെ സഹായത്തിലാണ്‌ അതു സാധിച്ചത്‌.

പല ബ്ലോഗുകളിലും, കള്‍ച്ചറല്‍ & ബാങ്കിംഗ്‌ സോളിഡാരിറ്റി മാസിക, കോഴിക്കോട്‌ ജില്ലാസഹകരണബാങ്കിന്റെ അകത്തളം മാസിക, അമൃത ടി വി, സഹയാത്ര , നാട്ടുപച്ച, മാസികകളില്‍ മുസ്‌തഫയെക്കുറിച്ചു വന്നു. ( ഏതെങ്കിലും വിട്ടുപോയോ എന്തോ? & ക്ഷമിക്കുക, ഓര്‍മിപ്പിക്കുക)

സഹായിച്ചവരുടെ പേരുകള്‍ പേരെടുത്തു പറയുന്നില്ല. പുസ്‌തകങ്ങള്‍ അയച്ചുകൊടുത്തും സാമ്പത്തികസഹായം ചെയതവരും മാത്രമല്ല മാനസീക പിന്തുണ നല്‌കിയവരും എല്ലാവര്‍ക്കും നന്ദി എന്ന വാക്കെങ്ങനെ മതിയാകും? വാക്കുകളുടെ പരിമിതി വല്ലാതെ തിരിച്ചറിയുന്നതിപ്പോഴാണ്‌.ഇതിനിടയില്‍ അമേരിക്കയില്‍ നിന്നുള്ള ഫോമ എന്ന സംഘടനയുടെ ഭാരവാഹികളായ അനിയന്‍ ജോര്‍ജ്ജ്‌, ടൈറ്റസ്‌ എന്നിവരുമായി മുസ്‌തഫയുടെ കാര്യങ്ങള്‍ നിരക്ഷരന്‍ ചര്‍ച്ച ചെയ്‌ത്‌ അതുവഴി മുസ്‌തഫയ്‌ക്ക്‌ ഒരു വീടുണ്ടാക്കിക്കൊടുക്കുന്ന കാര്യത്തെപ്പറ്റിയുള്ള ആലോചനകളിലേക്ക്‌ കാര്യങ്ങള്‍ ചെന്നെത്തുകയുമുണ്ടായി. ഫോമ കേരളത്തിലങ്ങോളമിങ്ങോളമായി അശരണര്‍ക്കായി 25 വീടുകള്‍ നിര്‍മ്മിച്ചുകൊടുക്കുന്നതില്‍ ഒരു വീട്‌ മുസ്‌തഫയ്‌ക്ക്‌ വേണ്ടി നല്‍കാമെന്ന്‌ അവര്‍ വാഗ്‌ദാനം ചെയ്യുകയുമുണ്ടായി.

മുസ്‌തഫയുടെപേരില്‍ രജിസ്റ്റര്‍ ചെയ്‌തിരിക്കുന്ന ഒരു പുരയിടവും അതില്‍ ഒരു കൊച്ചു വീട്‌ നിര്‍മ്മിക്കേണ്ടതിലേക്കാവശ്യമായ തറയും അതില്‍ പണികഴിപ്പിക്കേണ്ട വീടിന്റെ പ്ലാനും മാത്രമാണ്‌ ഫോമയ്‌ക്ക്‌ വീട്‌ നിര്‍മ്മാണത്തിലേയ്‌ക്ക്‌ ആവശ്യമായിട്ടുള്ളത്‌.

ഇക്കാര്യത്തിലേക്കായി പെയിന്‍ & പാലിയേറ്റീവ്‌ ക്ലിനിക്കിന്റെ ഭാരവാഹികള്‍ ഐക്കരപ്പടിയിലും സമീപപ്രദേശത്തുമൊക്കെയായി നടത്തിയ തിരച്ചിലുകള്‍ക്കൊടുവില്‍ അനുയോജ്യമായ ഒരു സ്ഥലം കണ്ടുപിടിക്കുകയും ആ സ്ഥലം വാങ്ങുന്നതിനായി 3 ലക്ഷം രൂപ കൊടുത്ത്‌ കരാര്‍ എഴുതുകയുമുണ്ടായി. ഈ സ്ഥലത്ത്‌ ഇപ്പോള്‍ത്തന്നെ ഒരു വീടിനുള്ള തറ കെട്ടിയിട്ടിട്ടുണ്ട്‌ എന്നത്‌ വലിയൊരു അനുഗ്രഹവുമായി.

സ്ഥലം രജിസ്റ്റര്‍ ചെയ്യാനാവശ്യമായ ബാക്കി പണം ( 1.25 ലക്ഷം )സമാഹരിക്കാനുള്ള തീവ്രയജ്ഞവും ഇതിനോടൊപ്പം നടന്നുകൊണ്ടിരിക്കുന്നു. ഫോമയുടെ വീടുകള്‍ എല്ലാം 2010 ജനുവരി മാസത്തില്‍ താക്കോല്‍ ദാനം നിര്‍വ്വഹിക്കണമെന്നുള്ളതുകൊണ്ടും മറ്റ്‌ വീടുകളുടെയൊക്കെ പണികള്‍ ഒരുപാട്‌ പുരോഗമിച്ചു എന്നുള്ളതുകൊണ്ടും മുസ്‌തഫയ്‌ക്ക്‌ വേണ്ടി വാങ്ങാനായി അഡ്വാന്‍സ്‌ കൊടുത്തിട്ടുള്ള സ്ഥലം ഉടനെ തന്നെ രജിസ്റ്റര്‍ ചെയ്യേണ്ട ഒരു ആവശ്യമാണ്‌ ഇപ്പോള്‍ നമുക്ക്‌ മുന്‍പില്‍ ഉള്ളത്‌.

ലോകത്തിന്റെ പലഭാഗത്തായി ജീവിക്കുന്ന, ഒരിക്കല്‍പ്പോലും നേരിട്ട്‌ കാണാതെ സൌഹൃദം പങ്കുവെച്ച്‌ കഴിയുന്ന നല്ലമനസ്സുകള്‍ ഒന്നാകുമ്പോള്‍ , 'എനിക്കൊരു ഒരു പുസ്‌തകം വായിക്കാന്‍ തന്ന്‌ എന്റെയീ മുരടിപ്പിക്കുന്ന കിടപ്പിന്‌ അല്‍പ്പം ആശ്വാസമേകൂ' എന്ന്‌ പറഞ്ഞ മുസ്‌തഫക്ക്‌ ഒരു വീടും പുരയിടവും തന്നെയാണ്‌ ബ്ലോഗിന്റെ അതിര്‍വരമ്പുകളൊക്കെ ഭേദിച്ച്‌ നമ്മള്‍ ഉണ്ടാക്കിക്കൊടുക്കാന്‍ പോകുന്നത്‌. നമുക്ക്‌ അത്യധികം അഭിമാനിക്കാനാവുന്ന ഒരു മുഹൂര്‍ത്തത്തിലേക്ക്‌ ഇനി അല്‍പ്പം ദൂരമേ ബാക്കിയുള്ളൂ. എല്ലാ നല്ലമനസ്സുകള്‍ക്കും ഒരിക്കല്‍ക്കൂടെ നന്ദിപറഞ്ഞുകൊണ്ട്‌ ..........


SB V A/C No.15
myna Umaiban & Sulaikha
(Mustafakkoru Veedu)
Calicut Co-Op Urban Bank, Kallai Road, Calicut -210904100001990

പി. ടി. മുഹമ്മദ്‌ സാദിക്കിന്റെ(munnooran blogspot.com) പേരില്‍ ഫെഡറല്‍ ബാങ്ക്‌, മുക്കം ശാഖയിലെ നമ്പറാണിത്‌. ഓണ്‍ലൈന്‍ ട്രാന്‍സഫറിന്‌ ആര്‍ക്കും ഈ അക്കൗണ്ട്‌ ഉപയോഗിക്കാം.

വെബ് വാണിഭം !

നമ്മുടെ ബൂലോകത്തില്‍ സിറ്റിസണ്‍ ജേര്‍ണലിസം എന്ന പുതിയ പംക്തി തുടങ്ങുന്നു. ഇതില്‍ മറ്റു പേരുകളിലോ സ്വന്തം പേരിലോ ഏത് ബ്ലോഗര്‍ക്കും വിവരങ്ങള്‍ എഴുതാം. പക്ഷെ ബ്ലോഗര്‍മാരുടെ യഥാര്ത്ത മെയില്‍ ഐ ഡി യില്‍ നിന്ന് അയക്കുന്ന മാറ്റര്‍ മാത്രമേ പ്രസിദ്ധീകരിക്കൂ. നമ്മുടെ ബൂലോകവും പ്രസ്തുത വിഷയത്തില്‍ അന്വേഷണം നടത്തി സാധൂകരിക്കുന്നതായിരിക്കും. അതിനാല്‍ അയച്ചു തന്ന മാറ്റര്‍ പ്രസിദ്ധീകരിക്കാന്‍ അല്‍പ്പം സമയം എടുത്തേക്കാം. പ്രസിദ്ധീകരിക്കാത്തവ കാര്യ കാരണ സഹിതം വിശദീകരിക്കുന്നതായിരിക്കും. ഞങ്ങളുടെ പത്രാധിപ സമിതിയില്‍ അറുപതു അറുപതു ശതമാനം വോട്ട് ലഭിചെന്കില്‍ മാത്രമേ സിറ്റിസണ്‍ ജേര്‍ണലിസം പ്രസിദ്ധീകരണ യോഗ്യമാവുകയുള്ളൂ.


വെബ്‌ വാണിഭം ഇ മെയില്‍ വഴി മാര്‍ക്കറ്റിംഗ്


Hello
it give me a great pleassure to write you i was browsing when i came across your contact and something touched me to contact you i will be very happy to be in communication with you if you will have the desire with me so that we can get to know each other and see what happened in future.i will be very happy if you can write me through my
email(anitaXXXX@yahoo.com) for me to tell you more about my self and give you my picture for a good start. i will be waiting to hear from you . have a blessed day.
from Anita


മുകളില്‍ നല്‍കിയിരിക്കുന്ന മെയില്‍ വായിച്ചിട്ട് വായനക്കാര്‍ക്ക് എന്തെങ്കിലും തോന്നുന്നുണ്ടോ?

എന്തൊക്കെയോ വശപ്പിശക് എവിടെയെക്കെയോ തോന്നുന്നു അല്ലെ ? ഇ മെയില്‍ ഐഡികള്‍ വ്യാപകമായി തുറന്നു നല്‍കുന്ന രണ്ടു ഇന്റര്‍നെറ്റ്‌ വിഭാഗങ്ങള്‍ ആണ് ഓര്‍കുട്ടും ബ്ലോഗ്ഗിങ്ങും. പലരും തങ്ങളുടെ മെയില്‍ ഐ ഡികള്‍ പരസ്യമായി കൊടുക്കാറില്ല എങ്കിലും തങ്ങളുടെ സുഹൃദ് വലയത്തില്‍പ്പെട്ട വര്‍ക്കു ഇമെയിലില്‍ ഗ്രൂപ്പ്‌ മെസ്സേജുകള്‍ വിടുമ്പോള്‍ ഇ മെയില്‍ ഐ ഡി കള്‍ വ്യാപകമായി പരസ്യപ്പെടുകയാണ് ചെയ്യുന്നത്. ഇതിനു ഒരു പരിഹാരമായി bcc ഓപ്ഷന്‍ മെയില്‍പ്രൊവൈഡര്‍ നല്‍കിയിട്ടുണ്ടെങ്കിലും മിക്കവാറും അതാരും ഉപയോഗിച്ച് കാണുന്നുമില്ല.

ബ്ലോഗു വായനക്കാരില്‍ അധികവും ബ്ലോഗ്ഗേഴ്സ് ആണെന്ന് കരുതിയെങ്കില്‍ നമുക്ക് തെറ്റ് പറ്റി എന്ന് തന്നെ പറയാം. പല ബ്ലോഗുകളിലൂടെയും അഗ്രികളിലൂടെയും സഞ്ചരിച്ചു ചിലര്‍ നമ്മുടെ മെയില്‍ ഐ ഡി കള്‍ കൈവശ്യപ്പെടുത്തുന്നു. പിന്നെയാണ് അവരുടെ മാര്‍ക്കറ്റിംഗ് തന്ത്രം ആരംഭിക്കുന്നത്. മേല്‍ കാണിച്ച മെയില്‍ നമ്മുടെ ബൂലോകത്തിന് വന്നിട്ടുള്ളതാണ്. ഇതോ ഇതിനോട് സാദൃശ്യമുള്ളതോ ആയ മെയിലുകള്‍ മിക്കവാറും പല വായനക്കാര്‍ക്കും ഒരു പക്ഷെ കിട്ടിയിരിക്കാം. മേല്‍ പറഞ്ഞിരിക്കുന്ന മാര്‍ക്കറ്റിംഗ് തന്ത്രം എന്തെന്നാല്‍, മുകളില്‍ കാണുന്ന മാതിരി നിര്‍ദ്ദോഷം എന്ന് തോന്നുന്ന ഒരു മെയില്‍ ആദ്യം അവര്‍ അയക്കുന്നു. ഇതിനു വെറുതെയെങ്കിലും മറുപടി നല്‍കാന്‍ നമ്മള്‍ പോയാല്‍ അകപ്പെട്ടത് തന്നെ.

പിന്നീട് പല മെയില്‍ ഐ ഡികളില്‍ നിന്നും നമുക്ക് ഓഫറുകള്‍ വന്നെത്തുകയായി. അതായത്‌ 'ഇര' യെത്തെടി വമ്പന്‍ മത്സ്യങ്ങള്‍ ഓടിയെത്തുന്നു എന്ന് തന്നെ പറയാം. കാരണം ഇതില്‍ തല്പ്പരാനായിട്ടാണല്ലോ ഒരുത്തന്‍ എത്തിയിരിക്കുന്നത് എന്ന് അവര്‍ വിചാരിക്കുന്നു. ഇത്തരത്തില്‍ അവരെ കെണിയില്‍ കുടുക്കിയ ഒരാളെ ഇവിടെ പരിചയപ്പെടുത്താം . പേര് പൗലോസ്‌. പക്ഷെ പൌലോച്ചനാരാ മോന്‍.............മെയിലിനു പുറകെ പോയ പൌലോച്ചനു കിട്ടിയ വിവരങ്ങള്‍ കൂടെ ആകട്ടെ ഇനി. കുറച്ചു മെയിലുകളും ചിത്രങ്ങളും.

From: roby
Date: Sun, Sep 13, 2009 at 2:00 PM
Subject: hello paul
To: paulosempallath@gmail.comhow are you these are some photos . i can not send all photos of the girls hope you under stand . i
have to keep some girls identity safe . you can meet them in person . we will yougirls you want when you come

From: Paulose Mathew
Date: Tue, Sep 15, 2009 at 2:26 PM
Subject: Escort In Cochin
To: robyxxxx@gmail.com


Dear Roby,


Sorry for my late reply. I was busy with my meetings and other some social commitments. I really appreciate your quick response to my requested assistance.

I am very sorry to inform you that I am not interested any of the ladies which you forwarded to
me because all of them are fair colour with high profile. I like little blackish ladies, and pure desi womans. Those womans are look like NRE ladies. You don;t worry about money, If you provide the ladies which I like I will give some additional money too. Because I had connection with those type ladies in my social life and not interested in that type escorts.

Before you told me that you will provide ladies in your resort. If that resort provide much privacy to me, i want to think on that way too. So can I get the website address of that resort? I want to book the rooms by online, instead of direct reservation to secure my privacy.

your quick response will be highly appreciated.


Best Regards,Paulose Mathew

From: roby
Date: Tue, Sep 15, 2009 at 9:01 PM
Subject: hello Mr paulose
To: paulosempallath


how are you?

OK you want little blackish and Desi girls . no problem .i can do that . our resort is near alappuzha it is very safe and it is a private
beach resort . with cottages . the rate for cottage is 3500/- and for the girl is 30k . call 94XXXXXX71.

inform me when you need service .


ok bye

ഇത്തരം കുറെ മെയിലുകള്‍ പല ഐ ഡികളില്‍ നിന്നും നമ്മുടെ പൌലോച്ചനു ലഭിച്ചു. ഇതില്‍ ഒരു മെയിലില്‍ മറ്റൊരു വെബ്‌ സൈറ്റിന്റെ വിലാസമാണ് ലഭിച്ചത്. ആ സൈറ്റില്‍ ചെന്നെത്തിയ പൌലോച്ചന്‍ ഞെട്ടിപ്പോയി. നമ്മുടെ കൊച്ചു കേരളത്തില്‍ നിന്നും ധാരാളം പരസ്യങ്ങള്‍.
അതിങ്ങനെ .........


Region: Cochin (kottayam)

Description: I am providing female escort service in Cochin and Bangalore .I offer short service and full night service.For a full night service rates starts from 20k to 2 lakhs. we have housewife , college girls ,models , air hostess and actress etc .

please note we do not have any website . some people are using our good name to promote there business . the only way to contact me is through my email id robyxxxx@gmail.com


Let me know when and were you need the service, and send me your mobile number

Thanks

**************************

Region: Cochin (kerala)

Description: "BEST SERVICE " in the city call 09XXXXXX60


**************************

Region: Cochin

Description: looking for real pleasure from ladies only in any age. ready to travel all over in kerala. just for pleasure. sure i can make u happy.

**************************

Region: Cochin (kottayam/)

Description:ready to heare the personal sorrows of your family life iam not offering any solutions for your problems but to be a good lissener for you, by shairing your felings you can melt down your mind by yourself. (iam not a priest or a divine man)


**************************
Region: Cochin (cochin)

Description: best service in the city (9036XXXX21)

**************************ഇവയെക്കുറിച്ച് കൂടുതല്‍ ഞങ്ങള്‍ വിശദീകരിക്കുന്നില്ല. വെബ്‌ ദുനിയയില്‍ വന്ന ഒരു വാര്‍ത്താ ശകലം ഇതാ.....


നേരത്തെ കോളേജ് വിദ്യാര്‍ത്ഥിനികളേയും സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരികളേയും ചാക്കിട്ടു പിടിച്ചിരുന്ന പെണ്‍‌വാണിഭ സംഘം വീട്ടമ്മമാരേയും വലയില്‍ കുടുക്കിയിരിക്കുന്നു എന്നതിന്‍റെ വ്യക്തമായ സൂചനയാണ് കുടമാളൂരിലെ പെണ്‍‌വാണിഭ സംഘത്തിന്‍റെ അറസ്റ്റ്. ഭര്‍ത്താക്കന്‍‌മാര്‍ വിദേശത്തുള്ള സുന്ദരിമാരാണ് ഇത്തരം സംഘത്തിന്‍റെ കെണിയില്‍പ്പെടുന്നത്. READ MOREഈ ഓഡിയോ കൂടി ശ്രദ്ധിക്കൂ...ഇത് പൌലോച്ചന്‍ ബൂക്കിങ്ങിനു വേണ്ടി എന്ന വ്യാജേനെ മേല്‍ പ്രദിപാദിച്ച വെബ്‌ സൈറ്റിലെ ചില നമ്പരുകളില്‍ വിളിച്ചപ്പോള്‍ ലഭ്യമായ വിവരങ്ങള്‍ ആണ്. ഇവയില്‍ പല സ്ഥാപനങ്ങളുടെയും ഹോട്ടലുകളുടെയും സിനിമ - സീരിയല്‍ നടിമാരുടെയും പേര്‍ പരാമര്ശിച്ചിരുന്നതിനാല്‍ എഡിറ്റ്‌ ചെയ്താണ് തയ്യാറാ ക്കിയിട്ടുള്ളത്. പല നമ്പരുകളില്‍ വിളിച്ചാലും മിക്കവാറും ഒരാള്‍ തന്നെയാണ് ഫോണ്‍ എടുക്കുന്നതും.കേരളത്തില്‍ നിന്നും പെണ്‍വാണിഭം തുടച്ചു നീക്കുക എന്നുള്ള ലക്ഷ്യമൊന്നും ഇതു വഴി നമ്മുടെ ബൂലോകത്തിന് ഇല്ല .
പിന്നെ കേരളത്തിലെ കപടസദാചാരവും, അടക്കിപിടിച്ചതും തൃപ്തിതരാത്തതുമായ കാമചിന്തകളും, പരസ്പരം മനസ്സിലാക്കാത്ത ദമ്പതികളുമുള്ള കാലത്തോളം ഇതെല്ലാം കേരളത്തില്‍ കാണാം.അപൂര്‍വ്വമായി ചില പുരുഷന്മാരും സൌജന്യ സേവനം നടത്തുന്നു. സകുടുംബം വിദേശത്തു താമസിക്കുന്നവരില്‍ നിന്നും ഇടയ്ക്കിടയ്ക്ക് ചില 'വീട്ടമ്മ' മാര്‍ മാത്രം ഇറക്കുമതി ചെയ്യപ്പെടുന്നതിന്റെ രഹസ്യവും മറ്റൊന്നായിരിക്കില്ല.

ആദ്യം മെയില്‍ അയക്കുമ്പോള്‍ തല്പ്പരരായി സമീപിക്കുന്നവരോട് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുന്നു എന്നല്ലാതെ കത്തിയോ ഭീഷണിയോ ഇതിന്റെ പുറകില്‍ ഇല്ലായിരിക്കാം. പ്രവാസികള്‍ അധ്വാനിചെടുക്കുന്ന ലക്ഷങ്ങള്‍ ഈ വഴിക്കും വഴിമാറുന്നുണ്ടാവാം. ആറു മാസം കൂടുമ്പോള്‍ നാട്ടില്‍ എത്തുമായിരുന്ന ഒരു തെക്കന്‍ കേരള പ്രവാസിയെക്കുറിച്ചു ഒരു കഥയുണ്ട്. സംഭവം സത്യം എന്ന രീതിയില്‍ആണ് ഇതു പ്രചരിച്ചത് എങ്കിലും ഒരു കഥ എന്ന് പറയാന്‍ മാത്രമാണ് 'നമ്മുടെ ബൂലോകം' ഇഷ്ടപ്പെടുന്നത്. കഥ ഇങ്ങനെ : വിവാഹം കഴിഞ്ഞു പോയ പ്രവാസി എല്ലാ ആറു മാസം കൂടുമ്പോഴും നാട്ടില്‍ വന്നു കുറച്ചു നാള്‍ നിന്നു മടങ്ങും. പക്ഷെ ഇതിനിടയ്ക്ക് ഒരു ചുറ്റിക്കളി ഉണ്ട്. വീട്ടില്‍ എത്തിചെരുമെന്നു പറയുന്നതിന് രണ്ടു മൂന്നു ദിവസം മുന്നേ ആള്‍ കൊച്ചിയില്‍ ഇറങ്ങും. ഇവിടെ നിന്നുംഒരു കക്ഷിയെയും ഒപ്പിച്ചു നേരെ വടക്കന്‍ കേരളമോ, ഊട്ടി - മൂന്നാറോ കറങ്ങും. ഏജന്‍സി തങ്ങളുടെ സ്ഥിരം കസ്ടമാര്‍ക്ക് വേണ്ട കക്ഷിയെ സംഘടിപ്പിച്ചു വച്ചിരിക്കും. പക്ഷെ ഒരിക്കല്‍ വരാമെന്ന് പറഞ്ഞതിന് ഒരാഴ്ച മുന്നേ തന്നെ കക്ഷിക്ക് കേരളത്തില്‍ എത്തെണ്ടതായി വന്നു. ഏജന്‍സിക്ക് പെട്ടെന്ന് ആളെ സംഘടിപ്പിക്കാന്‍കഴിഞ്ഞില്ല. അങ്ങനെ അദ്ദേഹത്തെ മൂന്നാറിലേക്ക് പറഞ്ഞു വിട്ടു. പിറ്റേന്ന് ഒരു പുത്തന്‍ ഇറക്കുമതി റൂമിലേക്ക്‌ എത്തിച്ചേക്കാം എന്നും ഏജന്‍സി പറഞ്ഞത്രേ. പറഞ്ഞതു പോലെ ഏജന്‍സി വാക്കു പാലിച്ചു. മൂന്നാറില്‍ പുതിയ ഇറക്കുമതി എത്തി. ഹോട്ടല്‍ റൂമിന്റെ വാതില്‍ തുറന്ന പ്രവാസിയും ഇറക്കുമതിയും ഒരേപോലെ ഞെട്ടി. ഭാര്യയും ഭര്‍ത്താവും. അവിടെ നിന്നും പോയ പ്രവാസി ആറു കൊല്ലമായിട്ടും പിന്നെ നാട്ടില്‍ തിരിച്ചെത്തിയില്ലത്രേ. നാടു വിട്ടു പോയ ഭര്‍ത്താവിന്റെ അഭാവത്തില്‍ ഭാര്യ സ്വന്തം അധ്വാനത്താല്‍ ജോലി ചെയ്തു നല്ല രീതിയില്‍ ജീവിക്കുന്നതായി കഥ.മുഖ്യധാരാ മാധ്യമങ്ങളിലെ സ്ഥിരം വാര്‍ത്തയാണ് ഇതെന്നും അതിനാല്‍ ബ്ലോഗില്‍ ഇതവതരിപ്പിക്കുന്നതിനു പുതുമയില്ലെന്നും പലരും വാദിച്ചേക്കാം. ഞങ്ങള്‍ തര്‍ക്കിക്കുന്നില്ല. ഈ വിഷയം ഒരു പക്ഷെ കാലാ കാലങ്ങള്‍ക്കു മുന്‍പേ ഉടലെടുത്ത ഒന്നായിരിക്കാം. മാംസ വ്യാപാരം ഹൈ ടെക് ആയിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നവര്‍ ഒരു മുന്‍ കരുതലോടെ മാത്രം മെയിലുകളെ സമീപിക്കുക എന്ന വിവരം അറിയിക്കുന്നതിനു വേണ്ടി മാത്രമാണ് ഈ പോസ്റ്റ്‌. നമുക്കു കിട്ടുന്ന മെയിലുകളില്‍ ഒരാകാംക്ഷയ്ക്കായി മറുപടി നല്‍കുമ്പോള്‍ ഒരു പക്ഷെ ഒരിക്കലും വിട്ടു പോരാന്‍ സാധിക്കാത്ത ചില കുരുക്കുകളിലെക്കായിരിക്കും നാം അകപ്പെടുക. ഇപ്പോള്‍ ബ്ലോഗില്‍ ഉള്ളവരുടെയും മെയില്‍ ഐ ഡികള്‍ വരെ കൈവശപ്പെടുത്തി കാംപൈനിംഗ് നടക്കുന്നതില്‍ പ്രബുധരായിരിക്കാന്‍ ബൂലോകവാസികളെ ഒന്നു ഉദ്ബോധിപ്പിക്കുന്നു എന്ന് മാത്രം.മേല്‍ പ്രദിപാദിച്ചിരിക്കുന്നവരുടെ മെയില്‍ വിലാസങ്ങളും വെബ്‌ സൈറ്റ്‌ വിലാസവും ഫോണ്‍ നമ്പരുകളും ഇവിടെ വെളിപ്പെടുത്തി അവര്ക്കു ഒരു സൌജന്യ പരസ്യ സേവനം നല്‍കാന്‍ "നമ്മുടെ ബൂലോകം" ഒട്ടും ഉദ്ദേശിക്കുന്നുമില്ല. ഇതോടൊപ്പം നല്‍കിയിട്ടുള്ള സ്ത്രീകളുടെ ചിത്രങ്ങള്‍ ഏജന്‍സി പ്രധിനിധി പൌലോസിനു മെയില്‍ വഴി അയച്ചു കൊടുത്തിട്ടുള്ളവയാണ്. അവ പൂര്‍ണ്ണമായും വെളിവാകാതിരിക്കുന്നതിനു വേണ്ടി മുഖം നമ്മുടെ ബൂലോകം മറച്ചിട്ടുണ്ട്.സിറ്റിസണ്‍ ജേര്‍ണലിസം ചെയ്തിരിക്കുന്നത് പൗലോസ്‌ എം പള്ളത്ത്.

പരിധി വിടുന്ന തരികിടകള്‍


ടി.വി ചാനലുകള്‍ വ്യത്യസ്ഥതയുള്ള പരിപാടികള്‍ തേടുമ്പോള്‍ സ്വാഭാവികമായും മറ്റു ഭാഷാചാനലുകളിലേക്ക് തിരിയും . ഇംഗ്ലീഷില്‍ “ഗാഗ്സ്“ "ജസ്റ്റ്‌ ഫോര്‍ ലാഫ്സ്‌" (പോഗോ ചാനല്‍ നോക്കൂ) എന്ന പേരില്‍ പ്രശസ്തമായ ചില പരിപാടികള്‍ കണ്ടിട്ടായിരിക്കണം മലയാളം ചാനലുകളും ഈ വഴിയിലേക്ക് തിരിഞ്ഞത്. ഇതു പോലെ ഇംഗ്ലീഷില്‍ നിന്നും കടംകൊണ്ടീട്ടുള്ള ഒട്ടനവധി ടി.വി പ്രോഗ്രാമുകള്‍ നമ്മള്‍ കാണാറുണ്ട്. ഇവയുടെയൊക്കെ നിര്‍മ്മാതാക്കാള്‍ മനസ്സിലാക്കിയിരിക്കേണ്ട ഒരു കാര്യമുണ്ട്. ഓരോ ഭാഷയും അതാതിന്റെ സംസ്കാരവുമായും ജനജീവിതരീതിയുമായും ബന്ധപ്പെട്ടിരിക്കുന്നു. ഇംഗ്ലീഷ് ഭാഷയ്ക്കും സായിപ്പിന്റെ ജീവിത രീതികള്‍ ക്കും ഇണങ്ങുന്ന ഒരു ടി.വി പ്രോഗ്രാം നമ്മുടെ ആളുകള്‍ അതേ സെന്‍സില്‍ എടുക്കണം എന്നില്ല. ഉദാഹരണത്തിനു ഗാഗ്സ് കണ്ടാല്‍ പ്രേക്ഷകര്‍ ഒരിക്കലും മുള്‍ മുനയില്‍ നില്‍ക്കാറില്ല. ഗാഗ്സില്‍ പങ്കെടുക്കുന്നവര്‍ ആരും ദേഷ്യപ്പെടാറുമില്ല. സായിപ്പന്മാര്‍ ഒന്നുപോലെ തമാശ ആസ്വദിക്കുന്നവരാണ്. അത് വളരെ തന്മയത്വത്തോടെ അവരുടെ ജീവിതരീതികളുമായി ഇണങ്ങുന്ന രീതിയില്‍ ഗാഗസ് പ്രോഗ്രാമില്‍ നമ്മള്‍ കാണാറും ഉണ്ട്. ഇതുകണ്ട് മലയാളത്തില്‍ എന്തെങ്കിലും കോപ്രായങ്ങള്‍ കാട്ടിക്കൂട്ടിയാല്‍ അത് തമാശയേക്കാള്‍ അപ്പുറം അരോചകമായേ തോന്നൂ.

കഴിഞ്ഞ ദിവസം ഒരു പ്രമുഖ മലയാളം ചാനലിലെ പരിപാടി കണ്ടിരുന്നതാണ് ഇത് എഴുതാന്‍ പ്രചോദനം.ആട്ടോ ഓടിച്ചു വരുന്ന റിക്ഷാ ക്കാരന് നേരെ അല്പം വിജനമായ ഒരിടത്ത് വെച്ച് തീവ്രവാദികള്‍ എന്ന് തോന്നിക്കുന്ന കുറെ പേര്‍ ചുറ്റും ചാടി വീഴുന്നു.

അപ്രതീക്ഷിതമായ ആക്രമണത്തില്‍ പകച്ചു പോയ ആ സാധു രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും നടക്കുന്നില്ല. തുടര്‍ന്ന് കുറെ നേരം ആ പാവത്തിന് നേരെ കടുത്ത മാനസിക പീഡനം.

കരഞ്ഞു കാലു പിടിക്കുന്ന ആ മനുഷ്യന്റെ ക്ലോസ് അപ്പ്‌ ദൃശ്യങ്ങള്‍ ‍. ഒടുവില്‍ ഇനി പേടിച്ചാല്‍ അയാള്‍ക്ക്‌ അറ്റാക്ക്‌ വരും എന്ന് തോന്നുന്ന അവസ്ഥ എത്തിയപ്പോള്‍ തീവ്രവാദികളുടെ മുഖ ഭാവം മാറി. എവിടെയും പൊട്ടിച്ചിരികള്‍. ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന വിധത്തില്‍ എത്തിയ ആ പാവത്തിനെ ക്യാമറ കാട്ടി കൊടുത്തു പൊട്ടിച്ചിരിക്കുന്നു.

ചമ്മിയ അദ്ധേഹത്തിന്റെ മുഖം വീണ്ടും ക്ലോസ് അപ്പ്‌. ഒടുവില്‍ ആര്‍ക്കും വേണ്ടാത്ത കുറെ സോപ്പ് കവറുകളും വേറെയും കുറെ ചപ്പു ചവറുകളും സമ്മാനം എന്ന പേരില്‍ ആ പാവത്തിന് കൂലിയായി കൊടുത്തു സംഘം അടുത്ത സാധുവിനെ തേടി അടുത്ത ലോക്കെഷനിലേക്ക് .

സത്യത്തില്‍ ക്ഷമയുടെ എല്ലാ പരിധികളും വിട്ടിരുന്നു കണ്ടു തീര്ന്നപോഴേക്കും. ആരോടെന്നില്ലാത്ത ദേഷ്യം.

ഏഴെട്ടു വര്‍ഷങ്ങളായി ഈ പരിപാടിയുടെ പല വകഭേദന്ഗള്‍ പല ചാനലുകളായി നമ്മള്‍ കണ്ടു കൊണ്ടേ ഇരിക്കുന്നു. ആദ്യമൊക്കെ കേവലം ചെറു ചിരി മാത്രം സമ്മാനിക്കുന്ന ആര്‍ക്കും അധികം നോവാത്ത ചെറു തമാശകള്‍ ആയിരുന്നു എങ്കില്‍ ഇന്ന് ഹൊറര്‍ ആക്ഷന്‍ സിനിമകളെ വെല്ലുന്ന പുതുമകളാണ് ഈ തട്ടിപ്പിന്. 'ഇര'യെയും പ്രേക്ഷകനെയും ഒരുപോലെ മുള്‍മുനയില്‍ നിര്‍ത്തുന്ന ക്രൂരതയുടെ പുതിയ പരീക്ഷണങ്ങള്‍. ഈ പരിപാടിയുടെ പ്രേക്ഷകരായ സുഹൃത്തുക്കളൊടും ഇത്തരം പരിപാടികളുടെ അണിയറ പ്രവര്‍ത്തകരോടും ഒന്ന് ചോദിക്കട്ടെ?

ഒരു സഹജീവിയുടെ പ്രാണ വേദന കണ്ടു പൊട്ടിച്ചിരിച്ചു കൊണ്ട് ഇരിക്കാന്‍ മാത്രം അധപതിച്ചുവോ മലയാളിസമൂഹം?

സമ്മാനം എന്ന പേരില്‍ വിഡ്ഡിയായതിനു കൂലിയായി നിങ്ങള്‍ വെച്ച് നീട്ടുന്ന സോപ്പ് കവറുകള്‍ ആണോ ആ മനുഷ്യന്റെ ആത്മാഭിമാനത്തിന് നിങ്ങള്‍ ഇട്ടിരിക്കുന്ന വില?

ഒരിക്കല്‍ ഇതുപോലെ ക്രൂരമായി പീഡിപ്പിക്കപ്പെടുകയും ചാനലുകളിലൂടെ ഭീരുവും വിഡ്ഢിയും ആയി ചിത്രീകരിക്കപെടുകയും ചെയ്യുന്ന പാവം മനുഷ്യര്‍ ഈ പ്രകടനത്തിന് ശേഷം എത്ര മാത്രം കളിയാക്കലുകള്‍ , മാനസിക പീഡനം, ഒക്കെ സഹിച്ചിട്ടുണ്ടാവും എന്ന് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ?

ഓരോ വ്യക്തിക്കും സ്വയം ഒരു ബഹുമാനം ഉണ്ടാവും. അത് മറ്റുള്ളവരുടെ മനസ്സിലും ഉണ്ടാവണം എന്നും അയാള്‍ ആഗ്രഹിക്കും.ഈ ആത്മവിശ്വാസതിനും ബഹുമാനത്തിനും അല്ലെ കത്തി വെയ്ക്കപെടുന്നത് ?

രോഗിയായ ഒരാള്‍ക്ക്‌ പേടിച്ചു എന്തെങ്കിലും സംഭവിച്ചു പോയാല്‍ അയാളുടെ കുടുംബത്തോട് എന്ത് സമാധാനം പറഞ്ഞാല്‍ മതിയാവും?

അതുപോലെ സോപ്പും, അരിയും സമ്മാനമായി നല്‍കുന്നതും പരസ്യക്കാര്‍ക്ക് കൊള്ളാമെങ്കിലും ഒരു സ്റ്റാന്‍ ഡേര്‍ഡില്ലാത്ത പരിപാടീ തന്നെയല്ലേ ?

ഇനി പ്രസക്തമായ ഒരു ചോദ്യം കൂടെ...
ഒരിക്കല്‍ തട്ടിപ്പിന് വിധേയനായ ഒരു വ്യക്തി നാളെ ഒരാള്‍ ശരിക്ക് അപകടത്തില്‍ പെട്ട് കിടക്കുന്നത്കണ്ടാലും, മനസ്സുണ്ടെങ്കിലും തിരിഞ്ഞു നോക്കുമോ?
പച്ച വെള്ളത്തില്‍ വീണ പൂച്ച ചൂട് വെള്ളം കണ്ടാല്‍ അറയ്ക്കും എന്നല്ലേ..

വിനോദവും വിജ്ഞാനവും സമാസമം പകര്‍ന്ന്, പോലീസിന്റെ പണി കൂടെ ഏറ്റെടുത്ത് ദൈവത്തിന്റെ സ്വന്തം നാടിനെ ശുദ്ധീകരിക്കാന്‍ ഇറങ്ങി തിരിച്ചിരിക്കുന്ന ദൃശ്യ മാധ്യമങ്ങളോട് അമര്‍ഷത്തോടെ ഒരു വാക്ക്... ഇത്തരംക്രൂരതയ്ക്ക് കൂട്ട് നില്‍ക്കാന്‍..ഇതുപോലെ ഉള്ള പരിപാടികള്‍ സംപ്രേഷണം ചെയ്യാന്‍ നിങ്ങള്ക്ക്ലജ്ജയില്ലേ...നിങ്ങളെ ഒക്കെ ചെയ്യേണ്ടത് തെരണ്ടി വാല് കൊണ്ട് പൊതു കവലയില്‍ കെട്ടി ഇട്ടു അടിക്കുക തന്നെ ആണ്... ക്രൂരതയ്ക്ക് കൂട്ട് നില്‍ക്കുന്നതിന്.

എന്‍റെ നാട്ടില്‍ എന്‍റെ മുന്നില്‍ ഇങ്ങനെ ഒരു സംഭവം കാണാന്‍ ഇടയായാല്‍..പ്രതികരിച്ചിരിക്കും..ഏറ്റവും രൂക്ഷമായി തന്നെ . ഇനി അതിന്റെ പേരില്‍ എത്ര കോടതി കയറി ഇറങ്ങേണ്ടി വന്നാലും .

സാക്ഷരനെവിടെ?


ധനേഷ്ഇത് ഒരു അന്വേഷണം ആണ്. ബൂലോകത്ത് പുതിയബ്ലോഗര്‍മാരുടെ വരവും, പഴയവരുടെ തിരോത്ഥാനവും പുതിയ സംഭവം അല്ല. അത്തരത്തില്‍ നിര്‍ജ്ജീവമായിപ്പോയ ഒരു ബ്ലോഗിനെ പറ്റി നമ്മുടെബൂലോകം വഴി ഒരു അന്വേഷണം. ഒപ്പം കുറച്ചു പേര്‍ക്കെങ്കിലും ഒരു ബ്ലോഗ് പരിചയപ്പെടുകയും ആകാം

നമ്മുടെ അഭിമാനവും അഹങ്കാരവും ഒക്കെയായി, ബൂലോകത്തിന് സ്വന്തമായി ഒരു നിരക്ഷരന്‍ ഉണ്ട്. നോക്കണേ ഒരു ഗതികേട്, ‘നിരക്ഷരന്‍‘ ഒരെണ്ണം സ്വന്തമായി ഉണ്ടെന്ന് പറഞ്ഞ് അഭിമാനിക്കുന്നു. ശരിക്കും വേണ്ടിയിരുന്നത് ‘സാക്ഷരന്‍’മാരല്ലേ? ബൂലോകത്ത് സജീവമായി ഉണ്ടായിരുന്ന ഒരു സാക്ഷരനെ കുറിച്ചാണ് ഈ കുറിപ്പ്.. ബ്ലോഗിന്റെ പേര് “കാര്യം നിസ്സാരം”


അദ്ദേഹം സ്വയം പരിചയപ്പെടുത്തുന്നത്, ഇങ്ങനെയാണ്..
“ജനിച്ചു വളര്‍ന്നത്‌ വൈക്കത്ത്‌ വെച്ചൂരില്‍. പിന്നെ മൂവ്വാറ്റുപുഴയില്‍. കമ്പ്യൂട്ടര്‍ കമ്പനിയില്‍ കാര്യക്കാരന്‍. ജോലി ഇന്നേടത്തെന്നില്ല, ഇപ്പം വീടും കുടിയും ഹൈദരാബാദില്‍. പെമ്പിള മരുന്നു കമ്പനിയില്‍ മാഡം ക്യൂറി. ആറു വയസ്സുള്ള കുസൃതിപ്പെണ്ണ് മോളൂട്ടി. എന്നെ 'അച്ചേ മങ്കീ' ന്നു വിളിക്കും“

2007ല്‍ ആണ് സാക്ഷരന്‍ “കാര്യം നിസ്സാരം” എന്ന ബ്ലോഗ് തുടങ്ങുന്നത്.. ആദ്യ പോസ്റ്റ് തുടങ്ങിയത് ഇപ്രകാരമാണ്..

“ഹെണ്റ്റെ ബ്ളോഗനാറ്‍ കാവിലമ്മേ ...ഓതിരം ... കടകം ... തിരിഞ്ഞു നിവറ്‍ന്ന് കാലുകുത്തി ... കാലുയറ്‍ത്തി ... ചവുട്ടിയമറ്‍ന്ന് ...ഹെണ്റ്റമ്മേ ... പയറ്റു പലതും പയറ്റി തളറ്‍ന്ന് ഞാന്‍ കൈവരി കല്ലില്‍ ഇരിക്കുകയായിരുന്നു. അല്ലറ ചില്ലറ വിജയങ്ങള്‍ ഇല്ലാതിരുന്നില്ല, പക്ഷെ പൊതുവെ ചവിട്ടും തൊഴിയും ആയിരുന്നു നേെട്ടം. “

അങ്ങനെ ബ്ലോഗനാര്‍കാവിലമ്മയെ ധ്യാനിച്ച് പയറ്റാനിറങ്ങിയ ആള്‍ ഇറങ്ങിയ അങ്കങ്ങള്‍ക്കെല്ലാം ജയിച്ചാ‍ണ് കയറിയത്...

അതിഗംഭീരമായി നര്‍മ്മത്തില്‍ പൊതിഞ്ഞ, സാക്ഷരന്റെ രണ്ടാമത്തെ പോസ്റ്റായ “ചക്കപ്പഴം തിന്ന സായിപ്പ്” ഇപ്പോഴും ഫോര്‍വേഡ് മെയിലായി നല്ല ഓട്ടത്തിലാണ് (തലയും വാലും ഇല്ലാതെ ആണെങ്കിലും)

പിന്നീട് ഹാസ്യത്തോടൊപ്പം, സീരിയസ് കാര്യങ്ങളും ഉള്‍ക്കൊള്ളിച്ചവ, ജീവിതകഥകള്‍, എങ്ങനെ ഒന്നിനൊന്നു വ്യത്യസ്തമായ പോസ്റ്റുകള്‍... ഏറ്റവും ഒടുവിലെ പോസ്റ്റ് വന്നത്, 2008 ഒക്ടോബറില്‍ ആണ്. ആരുടേയും കണ്ണ് നനയിക്കുന്ന, ഒരു ഓര്‍മ്മക്കുറിപ്പായിരുന്നു അത്.. പിന്നീട് എന്തുകൊണ്ടോ ആ ബ്ലോഗില്‍ പോസ്റ്റുകള്‍ വന്നിട്ടില്ല.ഇത്രയും കഴിവും നര്‍മ്മബോധവും ഉള്ള ഒരു എഴുത്തുകാരന്‍ പിന്നീട് മൌനം പാലിക്കുമ്പോള്‍, ബൂലോകത്തില്‍ പൊട്ടിച്ചിരികള്‍ സൃഷ്ടിക്കേണ്ടിയിരുന്ന തമാശക്കഥകളും, നൊമ്പരപ്പെടുത്തുന്ന അനുഭവങ്ങളും എത്രത്തോളം ആണ് നഷ്ടമായിട്ടുണ്ടാവുക എന്ന ചിന്തയാണ് ഈ കുറിപ്പിനു പിന്നിലെ പ്രചോദനം.

ബ്ലോഗിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നതോടൊപ്പം , സാക്ഷരനോട്, ഇനിയും പഴയപോലെ തകര്‍പ്പന്‍ പോസ്റ്റുകളുമായി മടങ്ങിവരാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു..

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് !

സുഹൃത്തേ ,
താങ്കള്‍ സ്ഥിരമായി ട്രെയിനില്‍ യാത്ര ചെയ്യുന്ന വ്യക്തിയാണോ ? കുറഞ്ഞത് വര്‍ഷത്തില്‍ രണ്ടു തവണ എങ്കിലും? അപ്പൊ ട്രെയിനില്‍ നിന്ന് ചായ വാങ്ങി കുടിച്ചിട്ടും ഉണ്ടാവും അല്ലെ.. മലയാളിക്കു ചായകുടി ഇല്ലാതെ എന്ത് ട്രെയിന്‍ യാത്ര...അല്ലെ ? ആയിരം വാക്കുകള്‍ക്കു പകരം ആവും ഒരു ചിത്രം.അത് കൊണ്ട് ഇനി വളച്ചൊടിച്ചു നീട്ടുന്നില്ല ഇങ്ങോട്ട് നോക്കു. ഈ വാര്‍ത്തയിലും ചിത്രത്തിലും എത്ര മാത്രം സത്യം ഉണ്ട് എന്നെനിക്കറിയില്ല. പകര്‍ന്നു കിട്ടിയ വിവരം ആണ്.പലരും ഇതിനിടയ്ക്ക് കണ്ടിട്ടും ഉണ്ടാവും ഈ ചിത്രങ്ങള്‍ . പക്ഷെ കണ്ണില്‍ കാണുന്നത് വിശ്വസിക്കാതെ ഇരിക്കാന്‍ കഴിയില്ലല്ലോ.ഇന്ത്യന്‍ റെയില്‍വേയുടെ കൊങ്കണ്‍ വഴി ഓടുന്ന ഒരു ജന ശതാബ്ദി എക്സ്പ്രസ്സില്‍ നിന്ന് എടുത്തതാണ് ഈ ചിത്രങ്ങള്‍ എന്നാണു അറിയുവാന്‍ കഴിഞ്ഞത്. ടോയിലെറ്റില്‍ ചൂടുവെള്ളം വരുന്ന പൈപ്പില്‍ നിന്ന് ആണത്രേ ഈ ചങ്ങാതി ചായക്ക് വെള്ളം ചേര്‍ക്കുന്നത്.ബാത്‌ ഹീറ്റര്‍ ഉപയോഗിച്ച് തിളപ്പികുകയും ചെയ്യാല്ലോ. ചെലവ് ചുരുക്കാന്‍ എന്തൊക്കെ വഴികള്‍.ഈ മാഷിന്റെ ഡ്രസ്സ്‌ കോഡില്‍ നിന്ന് അയാള്‍ റെയില്‍വേ ജീവനക്കാരന്‍ ആണെന്ന് അനുമാനിക്കേണ്ടി ഇരിക്കുന്നു .അപ്പൊ ഇനി റെയില്‍വേ തന്നെ ആവുമോ നിര്‍ദേശം നല്‍കിയത്, വെള്ളം ടോയിലെറ്റില്‍ നിന്ന് എടുക്കാന്‍ ?


ഇനി ഒന്ന് ചോദിക്കട്ടെ...ശശി തരൂര്‍ നമ്മെ കന്നാലി എന്ന് വിളിച്ചു എന്ന് പറഞ്ഞു മുദ്രാവാക്യം മുഴക്കിയവരോട്?
( ക്യാറ്റില്‍ ക്ലാസ്സിനു അങ്ങനെ ഒരു അര്‍ഥം ഉന്ടെന്നു ഈ നിമിഷം വരെയും ഞാന്‍ വിശ്വസിക്കുന്നില്ല.) നമ്മുടെ വീട്ടിലെ കന്നാലിക്ക് കാടി വെള്ളം കലക്കാന്‍ പോലും നാം ടോയിലെറ്റില്‍ നിന്ന് വെള്ളം ഉപയോഗിക്കുമോ? അപ്പൊ പിന്നെ നമ്മെ കന്നാലി എന്ന് വിളിച്ചാല്‍ പോലും അത് ഒരു അംഗീകാരം ആവില്ലേ..ഈ ചിത്രം കണ്ട ശേഷം എങ്കിലും പറയു ?

സസ്നേഹം
കണ്ണനുണ്ണി

‘കാളപെറ്റെന്നുകേട്ടാല്‍ കയറെടുക്കുന്ന കേരളം’

അപ്പു എഴുതുന്ന ലേഖനം
കഴിഞ്ഞ കുറേ നാളുകളായി ടി.വി യിൽ വാർത്തകൾ കാണുമ്പോൾ, കേരളത്തിനും മലയാളികൾക്കും എന്തുപറ്റി എന്നു മൂക്കത്തുവിരൽ വച്ചു ചോദിച്ചുപോകുന്ന അവസ്ഥയിലാണു ഞാൻ.കഴിവതും വാർത്തകൾ കണ്ടു സമയം കളയാറില്ല, എങ്കിലും കാറിൽ യാത്രചെയ്യുമ്പോൾ റേഡിയോയിൽ കേൾക്കാറുണ്ട്. പ്രത്യേകിച്ചും വാർത്തകളോടുള്ള പ്രതികരണങ്ങളിൽ നമ്മുടെ കേരളം ഈയിടെ പ്രതികരിക്കുന്ന രീതികൾ അതിശയവും ഒപ്പം നൈരാശ്യവും ഉളവാക്കുന്നു. കേരളത്തിലെ സാമാന്യജനങ്ങളെ സ്ഥിതിയിലേക്ക് എത്തിച്ചതിൽ നമ്മുടെ വാർത്താമാദ്ധ്യമങ്ങൾക്ക് ഒരു വലിയ പങ്കുണ്ടെന്ന വസ്തുത ഒരു യാഥാർത്ഥ്യമാണ് - പ്രത്യേകിച്ചും ടി.വി. ചാനലുകൾക്ക്. മൊബൈൽ ലൈവ് ടെലിക്കാസ്റ്റ് സംവിധാനങ്ങൾ ഇപ്പോൾ എല്ലാ ചാനലുകൾക്കും സ്വന്തമായുണ്ട്. അതിന്റെ പിൻ‌ബലത്തിൽ ആളെക്കൂട്ടാനും, മറ്റുചാനലുകൾക്ക് ലഭ്യമാവുന്നതിനു ഒരു മിനിട്ട് മുമ്പെങ്കിലും എന്തെങ്കിലുമൊരുബ്രേക്കിംഗ് ന്യൂസ്കാണിക്കാനുമുള്ള തത്രപ്പാടിലാണ് എല്ലാ മലയാളം ടി.വി ചാനലുകളും. വാർത്തകളുടെ ഉറവിടങ്ങൾ തേടിയുള്ള പരക്കംപാച്ചിലും ധൃതിയും പലപ്പോഴും വേണ്ടത്ര അന്വേഷണം നടത്തി വാർത്തകളുടെ നിജസ്ഥിതി അറിഞ്ഞശേഷം പ്രസിദ്ധപ്പെടുത്താനുള്ള സാവകാശം അവർക്ക് നൽകുന്നുമില്ല.

തങ്ങളുടെ എതിരാളിച്ചാനൽ വാർത്തകൊടൂക്കുന്നതിന് ഒരു നിമിഷം മുമ്പ് ഒരു വാർത്ത തങ്ങളുടെ ടി.വി ചാനലിൽ എത്തിക്കുവാനുള്ള വെമ്പലിൽ ക്രൈം സീനുകളും, കൊലപാതകത്തിൽ വെട്ടിമുറിക്കപ്പെട്ട ദേഹങ്ങളും, അക്രമങ്ങളും എല്ലാം നമ്മുടെ സ്വീകരണമുറിയിലെത്തുന്നു. ഗുണ്ടകളും സാമൂഹ്യവിരുദ്ധരും വരെ വാർത്തകളിൽ അവരുടെ നിലപാടുവ്യക്തമാക്കുന്നു! മൃതദേഹങ്ങളോടും, പരിക്കേറ്റവരോടും കാണിക്കേണ്ട മിനിമം മര്യാദയും, മാധ്യമ എത്തിക്സും ഒന്നും ആർക്കും ഒരു വിഷയമേ ആകുന്നില്ല. ഒരു മണിക്കൂറോളം നീളുന്ന പ്രൈം ന്യൂസുകളിൽ അധികനേരവും ഒരോ ചാനലും അവരവരുടെ ചിന്താധാരകൾ പ്രേക്ഷകനെ അടിച്ചേൽ‌പ്പിക്കുന്ന തിരക്കിലാണ്. ഒരു വാർത്തയെ അവരുടെ വീക്ഷണകോണിലൂടെ അവതിർപ്പിച്ചുകൊണ്ട്, അതിനു ഉപോൽബലകമായ ഫോൺ-ഇൻ-ലൈവ് ഇന്റർവ്യൂവുകളിലൂടെ, ജനങ്ങളേയും അതേ രീതിയിൽ ചിന്തിപ്പിക്കുക എന്ന ഒരു ടെക്നിക്കാണ് ഇപ്പോൾ നമ്മുടെ മാധ്യമങ്ങളെല്ലാം തന്നെ ഉപയോഗിക്കുന്നത് എന്നത് സാമാന്യബുദ്ധിയുള്ളവർക്ക് മനസ്സിലാകുന്ന കാര്യമാണ്.

ഇക്കഴിഞ്ഞ ദിവസം കാരക്കോണം മെഡിക്കൽ കോളേജിലെ ഒന്നാം വർഷ നേഴ്സിംഗ് വിദ്യാർത്ഥിനി ആത്മഹത്യചെയ്ത സംഭവത്തിന്റെ പിന്നാലെ ഇന്നലെയുണ്ടായ പുകിലുകളാണ് ഇത്രയും എഴുതുവാൻ എന്നെ പ്രേരിപ്പിച്ചത്. ലൈവ് സം‌പ്രേക്ഷങ്ങളൂം, ആരുടെയൊക്കെയോ തിടുക്കങ്ങളും ആദ്യമരണത്തിനു പുറകേ മറ്റൊരു ചെറുപ്പക്കാരന്റെ ആത്മഹത്യയിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിച്ചിരിക്കുന്നു. മെഡിക്കൽ കോളേജിൽ വച്ച് ഒരു വിദ്യാർത്ഥിനി ആത്മഹത്യചെയ്താൽ സ്വാഭാവികമായും അതൊരു വാർത്തായാകും. ചാനലുകൾ റിപ്പോർട്ട് ചെയ്യും. അതിൽ യാതൊരു അസ്വാഭാവികതയുമില്ല. റാഗിംഗ് മൂലമുള്ള മരണങ്ങൾ സർവ്വസാധാരണമായിരിക്കുന്ന സാഹചര്യത്തിൽ അതിന്റെ സാധ്യതകളിലേക്കും മാധ്യമ വിചാരകർ കേരള ജനതയുടെ ശ്രദ്ധക്ഷണിച്ചു. കൂട്ടത്തിൽ കോളജ് അധികൃതരുടെ പീഢനമാണ് കാരണം എന്ന ആരോപണവും വന്നു. ഇതുകേട്ടപാടെ വിദ്യാർത്ഥിസംഘടനകളും യുവജന സംഘടനകളും ഒന്നൊന്നായി പ്രതിഷേധപ്രകടനങ്ങളുമായി എത്തി. ഇത്തരം ഒരു സംബവത്തിൽ, പ്രത്യേകിച്ചും ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ, വിദ്യാർത്ഥിസംഘടനകളെ ആരെയും കുറ്റപ്പെടുത്താനാവില്ല എങ്കിലും, വെവ്വേറെയായി നടത്തപ്പെട്ട ഈ പ്രതിഷേധപ്രകടനങ്ങളെല്ലാം സംഭവത്തിലുള്ള അവരുടെ പ്രതിഷേധത്തേക്കാളുപരി, അതിൽ നിന്ന് ഒരു മൈലേജ് എടുക്കുവാനുള്ള ശ്രമമായിട്ടേ നിഷ്പക്ഷമായി ചിന്തിച്ചാൽ തോന്നുന്നുള്ളൂ. എല്ലാ പാർട്ടികളുടെയും വിദ്യാർത്ഥിസംഘടനകളും യുവജന സംഘടനകളും പ്രതിഷേധം നടത്തി. പ്രതിഷേധം അതിരുകടന്നപ്പോൾ ലാത്തിച്ചാർജ്ജും ഗ്രനേഡും വരെ വേണ്ടിവരുകയും ചെയ്തു.

കോളേജ് അധികൃതരുടെ ഊഴമായിരുന്നു അടുത്തത്. അവർ പത്രസമ്മേളനം നടത്തി അവരുടെ നിലപാടുകൾ അറിയിച്ചു. വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത് പ്രേമനൈരാശ്യം മൂലമാണെന്നും അതിനു തെളിവുകളുണ്ടെന്നും പറഞ്ഞു. അതും ചാനലുകൾക്ക് ലൈവ് വാർത്തയായി. ഈ വാർത്തകൾ കണ്ടതിനു ശേഷമായിരിക്കണം, ഒരു മണിക്കൂറിനുള്ളിൽ വിദ്യാർത്ഥിനിയുമായി പ്രണയത്തിലായിരുന്നു എന്നു പറയപ്പെടുന്ന യുവാവ് ആത്മഹത്യ ചെയ്യുകയും ചെയ്തു. ചാനലുകൾ അങ്ങോട്ടോടി. തൂങ്ങിനിൽക്കുന്ന ചിത്രം ആരെങ്കിലും കാണിച്ചുവോ എന്നറിയില്ല, മൃതദേഹം അഴിച്ചു താഴെക്കിടത്തിയിരിക്കുന്ന ചിത്രം ചില ചാനലുകളൊക്കെ വാർത്തകൾക്കിടയിൽ കാണിച്ചു. സംഭവങ്ങൾ ഇത്രയുമായപ്പോഴേക്ക് രാവിലെ പ്രതിഷേധവും കൊണ്ടിറങ്ങിയ സംഘടകളൊക്കെ എന്തുപറയണമെന്നറിയാതെ വിഷമിച്ചു. നോക്കണേ കാര്യങ്ങളുടെ നിജസ്ഥിതിയെപ്പറ്റിയുള്ള ഒരു വിശദമായ അന്വേഷണം ഇല്ലാതെ മാധ്യമങ്ങളും, രാഷ്ട്രീയപ്പാർട്ടികളും, കോളേജ് അധികൃതരും ഉൾപ്പെട്ട സംഭവപരമ്പരകളുടെ പരിണിതി. കാളപെറ്റെന്നു കേൾക്കുമ്പോൾ തന്നെ കയറെടുക്കുന്ന സ്ഥിതി. ഇതുതന്നെയാണ് കേരളത്തിന്റെ ഇന്നത്തെ ദുരവസ്ഥയും. വാർത്താചാനലുകൾ അവരുടെ ചിന്താ‍ രീതിയിൽ ചിന്തിക്കുവാൻ ഒരു ജനതയെ മാറ്റിയെടുക്കുന്നതിന്റെ ഉത്തമ ഉദാഹരണം. ഇവിടെ നഷ്ടം സംഭവിച്ചത് മരിച്ച രണ്ടുവ്യക്തികളുടെ കുടുംബങ്ങൾക്കുമാത്രമാണ്. ചാനലുകൾ മറ്റു സെൻസേഷനൽ ന്യൂസുകൾ അന്വേഷിച്ച് പോയിട്ടുണ്ടാവും ഇപ്പോൾതന്നെ.


ഇതിനു പിന്നാലെ ഇന്നലെ വൈകിട്ട് ഒരു പ്രമുഖ ചാനലിന്റെ വാർത്തയിൽ കേട്ടത്. “ലൂർദ് മാതാ എഞ്ചിനീയറിംഗ് കോളേജിലെ നാലാം വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു”. അതുകേട്ടപാടെ ഞാനുൾപ്പടെയുള്ളവരുടെ പ്രതികരണം - എത്ര വിദ്യാർത്ഥികളാണ് ഈയിടെ കോളേജുകളിൽ ആത്മഹത്യചെയ്യുന്നത്, കഷ്ടംകഷ്ടം..

വളരെ ‘നിർദ്ദോഷകരമായി’ വായിച്ച വാർത്ത സാധാരണ പ്രക്ഷകരെ ചിന്തിപ്പിക്കുന്നതെങ്ങനെ എന്ന് ഒന്നു ശ്രദ്ധിക്കൂ. പിന്നീട് വിശദമായ വാർത്തയിലേക്ക് പോകുമ്പോഴാണ് ഈ വിദ്യാർത്ഥി വീട്ടിലാണു തൂങ്ങിമരിച്ചതെന്ന് നമുക്ക് മനസ്സിലാകുന്നത്. “പ്രണയനൈരാശ്യമാകാം കാരണം എന്ന് പോലീസ് പറഞ്ഞു” എന്നും ചാനൽ റിപ്പോർട്ട് ചെയ്യുന്നു! സെൻസേഷനൽ വാർത്തകൾ ഉണ്ടാക്കുന്നതെങ്ങനെ എന്നതിന്റെ നല്ല ഒരു ഉദാഹരണം. ഇതേ വാർത്ത ഇന്നസ്ഥലത്ത് ഇന്ന വീട്ടിൽ ഇന്നാര് ആത്മഹത്യചെയ്തു എന്ന രീതിയിൽ വായിക്കാനാണെങ്കിൽ അത് ഒരു ചാനലിന്റെ പ്രൈം ന്യൂസിൽ ഒരുപക്ഷേ വരേണ്ട വാർത്തപോലും അല്ല എന്നോർക്കണം. എനിക്ക് കൂടുതൽ രസകരമായി തോന്നിയ ഒരു കാര്യം ‘പ്രണയ നൈരാശ്യമാകാം മരണകാരണം എന്ന് പോലീസ് പറഞ്ഞു” എന്ന തുടർ വാർത്തയാണ്. ഇതിന്റെ പിന്നിലെ 99% ചാൻസും ഇങ്ങനെയായിരിക്കും - ചാനലിന്റെ ലേഖകൻ പോലീസുകാരോട് “സർ, പ്രണയനൈരാശ്യമാണോ ഈ ആത്മഹത്യക്കുകാരണം?” പോലീസ് : “ആയിരിക്കാം..!“ ഇത് വാർത്തയിലെത്തുമ്പോൾ രൂപമാറ്റം സംഭവിച്ച് നമ്മുടെ മുമ്പിൽ എത്തുന്നു!

ദുബായ് എയർപോർട്ടിൽ ഗ്രൌണ്ട് ഹാന്റ്ലിംഗ് സെക്ഷനിൽ ജോലിചെയ്യുന്ന ഒരു സുഹൃത്ത് ഈയിടെ പറഞ്ഞ കാര്യം മറ്റൊരു സംഭവം. അദ്ദേഹം നാട്ടിൽ പോയപ്പോൾ ഒരു കല്യാണ ചടങ്ങിൽ വച്ച് സുഹൃത്ത് ഒരു ചാനൽ ലേഖകനെ പരിചയപ്പെടുത്തി. അല്പ സമയം വർത്തമാനം പറഞ്ഞൂ, ലേഖകൻ ഇദ്ദേഹത്തിന്റെ ഫോൺ നമ്പറും വാങ്ങിച്ചു. കുറേ നാളുകൾ കഴിഞ്ഞ് ഒരു ദിവസം നാട്ടിൽ നിന്ന് ഒരു വിളിവന്നു. നമ്മുടെ ലേഖകനാണ്. “പ്രമുഖനായ ഒരു മന്ത്രിപുത്രൻ ദുബായിയിൽ വന്നെന്നു കേൾക്കുന്നു, നേരാണോ” ചോദ്യം കേട്ട് സുഹൃത്ത് ഞെട്ടി. ദുബായ് എയർപോർട്ട് ദിവസവും നൂറുകണക്കിനു ഫ്ലൈറ്റുകൾ വരുന്ന എയർപോർട്ടാണ്, പതിനായിരക്കണക്കിനു യാത്രക്കാരും. അതിനിടയിൽ നിന്നാണ് മന്ത്രിപുത്രനെ കണ്ടോ എന്നു ചോദിക്കുന്നത്! ചോദിക്കുന്നയാൾക്ക് ഒരു വിവരം വേണ്ടേ ! മാത്രവുമല്ല, എന്റെ സുഹൃത്ത് വിമാനങ്ങളുടെ ഗ്രൌണ്ട് ഹാന്റ്ലിംഗിൽ ആണു ജോലിചെയ്യുന്നതെന്നതും ശ്രദ്ധിക്കുക. ഏതായാലും സുഹൃത്ത് സത്യസന്ധ്യമായി മറുപടീ പറഞ്ഞു, ഞാൻ കണ്ടില്ല എന്ന്. ഒപ്പം ഒരു മറുചോദ്യവും ചോദിച്ചു. ഇനി അഥവാ കണ്ടെന്ന് ഞാനൊരു കള്ളം പറഞ്ഞാൽ നിങ്ങൾ എന്തുചെയ്യും. അപ്പുറത്തുനിന്ന് കൂളായി മറുപടി “അതുഞങ്ങൾ വാർത്തയിൽ കയറ്റും.... ഒരു സംശയം പോലെ” . ഇത്രയേ ഉള്ളൂ നാം ഓരോ ദിവസവും കേൾക്കുന്ന വാർത്തകൾ.

കേരളം വളരെ മാറിപ്പോയിരിക്കുന്നു. ചാനലുകൾ പുറത്തുവിടുന്ന വാർത്തകളുടെ പിന്നാലെ ഒരു ജനത. വീഡിയോഗ്രാഫർ മാരുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് നടക്കുന്ന കല്യാണച്ചടങ്ങുകൾ പോലെയാണിത്. വാർത്താ മാധ്യമങ്ങൾ സ്വയം ഒരു പെരുമാറ്റച്ചട്ടം ഉണ്ടാക്കുന്നില്ലെങ്കിൽ, ഗവർമെന്റ് ഭാഗത്തുനിന്ന് അതിനുള്ള നടപടികൾ ഉണ്ടാവണം. പ്രത്യേകിച്ചും ദൃശ്യമാധ്യമങ്ങളിൽ എന്തൊക്കെ കാണിക്കാം എന്തൊക്കെ കാണിച്ചുകൂടാ എന്നതിനെങ്കിലും ഒരു നിയന്ത്രണം ഉണ്ടാവണം. ഗവർമെന്റ് നിയന്ത്രണം എന്നു കേൾക്കുമ്പോൾ അതൊരു അസ്വാതന്ത്ര്യമായി ആരും കാണേണ്ടതില്ല. ഒരു ജനാധിപത്യ രാജ്യത്തിൽ ഗവർമെന്റ് എന്നത് "for the people, by the people" എന്നു ചിന്തിച്ചാൽ ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ ഇത്.

അവസാനമായി ചാനലുകളോടും രാഷ്ട്രീയപാർട്ടികളോടും ഒന്നുരണ്ടു ചോദ്യങ്ങൾ. തേക്കടിയിൽ 45 പേരുടെ മരണത്തിനിടയാക്കിയ ഒരു ബോട്ട് ദുരന്തം നടന്നിട്ട് നിങ്ങൾ പ്രതിഷേധിക്കാഞ്ഞതെന്തുകൊണ്ട്? മറ്റുരാജ്യങ്ങളിൽ ബോട്ട് യാത്രക്കാരുടെ സുരക്ഷക്കായി എന്തൊക്കെ കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും, സുരക്ഷാപരമായ ആധുനിക സംവിധാനങ്ങൾ എന്തൊക്കെയെന്നും നിങ്ങൾ കേരളത്തിലെ പ്രേക്ഷകരെ കാണിക്കാഞ്ഞതെന്തുകൊണ്ട്? ആ രീതിയിൽ ചിന്തിക്കുവാൻ അവരെ നിങ്ങൾ മാനസികമായി തയ്യാറാക്കാത്തത് എന്തുകൊണ്ട്? വെള്ളം കുടിച്ചു വീർത്ത് കൈകളുയർത്തി നിസ്സഹായതയോടെ മരിച്ചുമരവിച്ച മൃതദേഹങ്ങൾ ലൈവായി കാണിക്കുന്നതിനു പകരം എന്തുകൊണ്ട് ഇത്തരം കാര്യങ്ങളിൽ ആളുകളുടെ കണ്ണുതുറപ്പിക്കാൻ മാധ്യമങ്ങളേ നിങ്ങൾ ഒരുങ്ങുന്നില്ല? ഒന്നുമില്ലെങ്കിലും, ഒരു സുരക്ഷാ അവബോധം ആളുകൾക്കുണ്ടാക്കാനെങ്കിലും നിങ്ങളാരെങ്കിലും ശ്രമിച്ചോ? എന്തിനു ശ്രമിക്കണം, പിന്നെ വാർത്തകളെങ്ങനെ ഉണ്ടാവും അല്ലേ!! ബെസ്റ്റ് കണ്ണാ ബെസ്റ്റ് !!


ജ്യോനവന്‍ -UPDATEനമ്മുക്ക് പ്രിയങ്കരനായി ത്തീര്‍ന്ന പ്രിയ ബ്ലോഗര്‍ ജ്യോനവന്റെ മൃതശരീരവും വഹിച്ചു കൊണ്ടുള്ള എമിരേട്ട്സ് വിമാനം രാവിലെ ഒന്‍പതു അഞ്ചിന് കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിച്ചേരും. അതിന് സാക്ഷ്യം വഹിക്കാന്‍ ഏകദേശം ഇരുപതോളം ബ്ലോഗ്ഗേഴ്സ് അങ്ങോട്ടേക്ക് യാത്രതിരിച്ചിട്ടുണ്ട്. വിമാനത്താവളത്തിലെ നടപടികള്‍ക്ക് ശേഷം ഏകദേശം പത്തു മണിയോടെ സ്വദേശമായ കാസര്‍കോട്ടെ ഭീമനടിയിലേക്ക് കൊണ്ടുപോകും.
കോഴിക്കോട് നിന്നും ആറു മണിക്കൂര്‍ യാത്രയുണ്ട്. വീട്ടില്‍ ഒരു മണിക്കൂറോളം പൊതുദര്‍ശനത്തിനു വച്ച ശേഷം വൈകിട്ട് നാലരയ്ക്ക് ഭീമനടി ക്രിസ്തുരാജ ദേവാലയ സെമിത്തേരിയില്‍ സംസ്കരിക്കും.

ഞങ്ങളുടെ പ്രധിനിധികള്‍ കോഴിക്കോട് വിമാനത്താവളത്തിലേക്ക് തിരിച്ചിട്ടുണ്ട്. പത്തുമണിക്ക് ബ്ലോഗില്‍ അപ്ഡേറ്റ് നല്‍കുന്നതായിരിക്കും.


UPDATE @ 8.45

വിമാനം ഒന്‍പതരയ്ക്ക് എത്തിച്ചേരും.
കുടുംബാംഗങ്ങള്‍ അവിടെ എത്തിചെര്‍നിട്ടുണ്ട്.
ബ്ലോഗര്‍ മാരായ അനില്‍ അറ്റ്‌ ബ്ലോഗ്, ഫൈസല്‍ കൊണ്ടോട്ടി, അരീക്കോടന്‍ മാഷ്‌, കൊട്ടോട്ടിക്കാരന്‍,മിന്നാമിനുങ്ങ്‌, വികട ശിരോമണി , ടിജോ എന്നിവര്‍ ഇപ്പോള്‍ വിമാനത്താവളത്തില്‍ ഉണ്ട്.


UPDATE@9.30


വിമാനം എത്തിച്ചേര്‍ന്നു.

VIP സന്ദര്‍ശനം ഉള്ളതിനാല്‍ വിമാനത്താവളത്തില്‍ വന്‍ പോലീസ്‌ സന്നാഹവും സന്ദര്‍ശകര്‍ക്ക് കടുത്ത നിയന്ത്രണവും.

മൃതദേഹം ഏറ്റു വാങ്ങുന്നതിനുള്ള നടപടികള്‍ നടക്കുന്നു. പുറത്തിറക്കുന്നത് VIP ലോഞ്ച് വഴി.
അങ്ങോട്ടേക്ക് പ്രവേശിക്കാന്‍ കഴിയുന്നതും ഏറ്റു വാങ്ങുന്നതും രാഹുല്‍ ഗാന്ധി പോയതിനു ശേഷം മാത്രം.

പന്ത്രണ്ടോളം ബ്ലോഗ്ഗേഴ്സ് ഇതു വരെ എത്തിച്ചേര്‍ന്നു.UPDATE@10.30

മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോയി.ഇനി അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല.

Popular Posts