ചില സംശയങ്ങള്‍
"സിയാബ് " എന്ന ബ്ലോഗര്‍ എഴുതുന്ന "ഓര്‍മ്മക്കുറിപ്പുകള്‍ " എന്ന ബ്ലോഗ് ഇതിനോടകം തന്നെ വായനക്കാര്‍ ശ്രദ്ധിച്ചു കാണുമല്ലോ?.
ഏതാണ്ട് 2009 മേയ് മാസം അവസാനത്തോടെയാണ് സിയാബിന്റെ ബ്ലോഗ് ജീവിതം ആരംഭിക്കുന്നത് . വളരെ പാവപ്പെട്ട കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന് പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടി അഞ്ചാം ക്ലാസ്സ് മുതല്‍ സ്വന്തമായി അദ്ധ്വാനിച്ച് പഠനത്തിനും സ്വന്തം വീട്ടുചിലവിന് വരെയുള്ള പണം സമ്പാദിച്ച് കഷ്ടപ്പെട്ട് പൊരുതിക്കയറി ‘ഐ.എ.എസ്സ് ‘ വരെ സ്വന്തമാക്കിയ ഒരാളായ സിയാബിന്റെ സ്വന്തം ജീവിതാനുഭങ്ങളാണ് ഈ ബ്ലോഗിന്റെ ഉള്ളടക്കം. സിയാബിന്റെ ഉയര്‍ച്ചയ്ക്ക് വേണ്ട സഹായങ്ങളൊക്കെ നല്കി താങ്ങും തണലുമായി നിന്നിട്ടുള്ള മറ്റേമ്മ, ചേറൂര് വിജയപുരം സെന്റ് സേവ്യേഴ്സ് പള്ളി ഇടവക വികാരി ഫാദര്‍ പോള്‍ വട്ടക്കുഴി, എന്നീ വ്യക്തികളേയും ഇപ്പോഴത്തെ എറണാകുളം ജില്ലാ കളക്ടര്‍ ഡോ:ബീന, പോലീസ് അക്കാഡമി ഡയറക്ടര്‍ ഐ.ജി. അലക്സാണ്ടര്‍ ജേക്കബ് എന്നീ പ്രമുഖരുടേയുമൊക്കെ നല്ലമനസ്സുകള്‍ നമുക്കീ ബ്ലോഗിലൂടെ സിയാബ് കാണിച്ച് തരുന്നുണ്ട്.
വിദ്യാര്‍ത്ഥികള്‍ ഒരു റോള്‍ മോഡലായിത്തന്നെ കാണേണ്ട ഒരു വ്യക്തിയാണ് സിയാബ് എന്നരീതിയില്‍ പല പല മാദ്ധ്യമങ്ങളില്‍ സിയാബിനെപ്പറ്റി വന്ന വാര്‍ത്തകളുടെ ഇമേജുകളൊക്കെ സിയാബിന്റെ ബ്ലോഗില്‍ നമുക്ക് കാണാന്‍ സാധിക്കും. ഇങ്ങനെയൊക്കെയുള്ള ത്യാഗങ്ങള്‍ സഹിച്ച് ജീവിതവിജയം കൈവരിച്ച ഒരാളെന്ന നിലയില്‍ സിയാബിന്റെ ബ്ലോഗിന് വായനക്കാര്‍ക്ക് ഒരു പഞ്ഞവുമില്ല. ചുരുങ്ങിയ ഒരു മാസത്തിനുള്ളില്‍ ഏതൊരു ബ്ലോഗറേയും അസൂയാലുവാക്കും വിധത്തില്‍ നൂറോളം ഫോളോവേഴ്സിനെ ഈ ബ്ലോഗിന് ലഭിക്കുകയും ചെയ്തു.
മറ്റെല്ലാവരേയും പോലെതന്നെ വളരെ കൌതുകത്തോടെ ഞങ്ങളും ഈ ബ്ലോഗ് വായിക്കുകയും ശ്രദ്ധിക്കുകയും ചെയ്തിരുന്നു. അങ്ങനെയിരിക്കുമ്പോള്‍ , ചില അവ്യക്തതകള്‍ ആ ബ്ലോഗിലെ വരികള്‍ക്കിടയില്‍ കാണപ്പെട്ടു തുടങ്ങിയതിനാല്‍ സൂക്ഷ്മ നിരീക്ഷണങ്ങള്‍ക്ക് വിധേയമാക്കിയാണ് ആ ബ്ലോഗ് ഞങ്ങള്‍ പിന്നീട് വായിച്ചു കൊണ്ടിരുന്നത്. ഇതിനിടയില്‍ ബ്ലോഗ് സ്പോട്ടില്‍ ഉണ്ടായിരുന്ന ആ ബ്ലോഗ് പൊടുന്നനെ റീ ഡയരക്റ്റ് ചെയ്തു ഡോട്ട് ഇന്നിലെക്കും പോകാന്‍ തുടങ്ങി. ഇതിന് മുന്‍പും ശേഷവും അവ്യക്തതയാര്ന്ന കാര്യങ്ങള്‍ ആ ബ്ലോഗില്‍ പരാമര്‍ശിച്ചിട്ടുള്ളത് കൊണ്ടു ഒരു സംശയ ദൂരീകരണത്തിന് വേണ്ടിയാണ് ഈ പോസ്റ്റ് ഇടുന്നത് . ഇതു വായിച്ചിട്ട് വായനക്കാരുടെ അഭിപ്രായങ്ങളും ഇവിടെ പങ്കു വയ്ക്കാം. പക്ഷെ, ഞങ്ങളുടെ സംശയങ്ങള്‍ ദൂരീകരിക്കുന്നതിന് ഇവിടെ മറുപടി പറയേണ്ട ധാര്‍മിക ഉത്തരവാദിത്തം സിയാബിനുണ്ട്. അതിനാല്‍ ഞങ്ങളെപ്പോലെ വായനക്കാരും സിയാബിന്റെ മറുപടിക്കായി കാത്തു നില്ക്കുന്നു.
സിയാബ്, ഞങ്ങള്‍ ഞങ്ങളുടെ സംശയങ്ങള്‍ ഇവിടെ നിരത്തട്ടെ......
1. പല വായനക്കാരും താങ്കളുടെ ബ്ലോഗില്‍ എഴുതി ചോദിച്ച ഒരു കാര്യം , എന്ത് കൊണ്ടു സിവില്‍ സര്‍വ്വീസ് അനുഭവങ്ങള്‍ വായനക്കാരുമായി പങ്കു വയ്ക്കുന്നില്ല , പകരം ദാരിദ്ര്യത്തിന്റെയും മറ്റും കയ്പ്പേറിയ അനുഭവങ്ങള്‍ മാത്രം എഴുതുന്നു? ഇത് എന്തെങ്കിലും തരത്തിലുള്ള ഗൂഡ ഉദ്ദേശ്യം ലാക്കാക്കിയുള്ള നീക്കമാണോ ?"സിയാബ് " എന്ന ബ്ലോഗര്‍ എഴുതുന്ന "ഓര്‍മ്മക്കുറിപ്പുകള്‍ " എന്ന ബ്ലോഗ് ഇതിനോടകം തന്നെ വായനക്കാര്‍ ശ്രദ്ധിച്ചു കാണുമല്ലോ?.
വിദ്യാര്‍ത്ഥികള്‍ ഒരു റോള്‍ മോഡലായിത്തന്നെ കാണേണ്ട ഒരു വ്യക്തിയാണ് സിയാബ് എന്നരീതിയില്‍ പല പല മാദ്ധ്യമങ്ങളില്‍ സിയാബിനെപ്പറ്റി വന്ന വാര്‍ത്തകളുടെ ഇമേജുകളൊക്കെ സിയാബിന്റെ ബ്ലോഗില്‍ നമുക്ക് കാണാന്‍ സാധിക്കും. ഇങ്ങനെയൊക്കെയുള്ള ത്യാഗങ്ങള്‍ സഹിച്ച് ജീവിതവിജയം കൈവരിച്ച ഒരാളെന്ന നിലയില്‍ സിയാബിന്റെ ബ്ലോഗിന് വായനക്കാര്‍ക്ക് ഒരു പഞ്ഞവുമില്ല. ചുരുങ്ങിയ ഒരു മാസത്തിനുള്ളില്‍ ഏതൊരു ബ്ലോഗറേയും അസൂയാലുവാക്കും വിധത്തില്‍ നൂറോളം ഫോളോവേഴ്സിനെ ഈ ബ്ലോഗിന് ലഭിക്കുകയും ചെയ്തു.
മറ്റെല്ലാവരേയും പോലെതന്നെ വളരെ കൌതുകത്തോടെ ഞങ്ങളും ഈ ബ്ലോഗ് വായിക്കുകയും ശ്രദ്ധിക്കുകയും ചെയ്തിരുന്നു. അങ്ങനെയിരിക്കുമ്പോള്‍ , ചില അവ്യക്തതകള്‍ ആ ബ്ലോഗിലെ വരികള്‍ക്കിടയില്‍ കാണപ്പെട്ടു തുടങ്ങിയതിനാല്‍ സൂക്ഷ്മ നിരീക്ഷണങ്ങള്‍ക്ക് വിധേയമാക്കിയാണ് ആ ബ്ലോഗ് ഞങ്ങള്‍ പിന്നീട് വായിച്ചു കൊണ്ടിരുന്നത്. ഇതിനിടയില്‍ ബ്ലോഗ് സ്പോട്ടില്‍ ഉണ്ടായിരുന്ന ആ ബ്ലോഗ് പൊടുന്നനെ റീ ഡയരക്റ്റ് ചെയ്തു ഡോട്ട് ഇന്നിലെക്കും പോകാന്‍ തുടങ്ങി. ഇതിന് മുന്‍പും ശേഷവും അവ്യക്തതയാര്ന്ന കാര്യങ്ങള്‍ ആ ബ്ലോഗില്‍ പരാമര്‍ശിച്ചിട്ടുള്ളത് കൊണ്ടു ഒരു സംശയ ദൂരീകരണത്തിന് വേണ്ടിയാണ് ഈ പോസ്റ്റ് ഇടുന്നത് . ഇതു വായിച്ചിട്ട് വായനക്കാരുടെ അഭിപ്രായങ്ങളും ഇവിടെ പങ്കു വയ്ക്കാം. പക്ഷെ, ഞങ്ങളുടെ സംശയങ്ങള്‍ ദൂരീകരിക്കുന്നതിന് ഇവിടെ മറുപടി പറയേണ്ട ധാര്‍മിക ഉത്തരവാദിത്തം സിയാബിനുണ്ട്. അതിനാല്‍ ഞങ്ങളെപ്പോലെ വായനക്കാരും സിയാബിന്റെ മറുപടിക്കായി കാത്തു നില്ക്കുന്നു.
സിയാബ്, ഞങ്ങള്‍ ഞങ്ങളുടെ സംശയങ്ങള്‍ ഇവിടെ നിരത്തട്ടെ......
2. താങ്കള്‍ സിവില്‍ സര്‍വ്വീസ് പ്രിലിമിനറി പാസ്സായതായും ,അഭിമുഖം പസ്സായതായും, മെഡിക്കല്‍ കടമ്പ കടന്നതായും ബ്ലോഗില്‍ പറയുന്നുണ്ട്. പക്ഷെ ആ ഭാഗങ്ങള്‍ക്കൊന്നും അത്ര വ്യക്തതയില്ല. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും വില മതിക്കാനാവാത്തതുമായ ഈ സിവില്‍ സര്‍വ്വീസ് പരീക്ഷയുടെ കാര്യത്തെപ്പറ്റി പറയുമ്പോള്‍ പോലും താങ്കളെന്താണ് അല്‍പ്പം പോലും കൃത്യമായി അത് വിവരിക്കാത്തത് ?
ഉദാഹരണത്തിന് താങ്കളുടെ 2 പോസ്റ്റുകള്‍ കൂട്ടി വായിച്ചാല്‍ അതിങ്ങനെയാണ്.സ്വപ്നങ്ങള്‍ പൊലിയുന്നു എന്ന സിയാബിന്റെ പോസ്റ്റ് തീരുന്നത് താഴെ കാണുന്ന 2 പാരഗ്രാഫുകളോടെയാണ്.
വീണ്ടും നാട്ടില്‍ എത്തിയ എന്നോട് എല്ലാവരും വളരെ സ്നേഹത്തോടെ പെരുമാറി. അങ്ങനെ രണ്ടാഴ്ച്ച കഴിഞ്ഞു ഒരു ദിവസം മാതൃഭൂമി പത്രത്തില്‍ നിന്നും എന്നെ വിളിച്ചു റിസള്‍ട്ട് പബ്ലിഷ് ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞു. എന്റെ പേരു കാണുന്നില്ല എന്നും പറഞ്ഞു. അപ്പോഴേക്കും എല്ലായിടത്തുനിന്നും ഫോണ്‍ വിളികള്‍ വന്നുതുടങ്ങി എല്ലാര്ക്കും ഫലം അറിയാനായിരുന്നു തിടുക്കം. ഞാനും പ്രമോദും കൂടി പരിശോധിച്ചപ്പോള്‍ എന്റെ പേരു കണ്ടില്ല. ഞാന്‍ ഇന്റര്‍വ്യൂ

അന്നുരാത്രി ആമി എന്നെ വിളിച്ചു ഒരുപാടു സംസാരിച്ചു. എന്റെ ദുഖത്തിന്റെ കാരണം എനിക്ക് പറഞ്ഞു തന്നു. പെട്ടന്നു കിട്ടിയ ആളുകളുടെ അംഗീകാരം എന്നില്‍ അഹങ്കാരം വളര്‍ത്തിയിരുന്നു. അത് ഇല്ലാതാക്കാന്‍ വേണ്ടിയാണു ഈ പരാജയം എന്നും ആമി പറഞ്ഞപ്പോള്‍ എനിക്ക് കാര്യങ്ങള്‍ വ്യക്തമായി. എന്റെ ദുഖം ഇല്ലാതാവുകയും ചെയ്തു. അടുത്ത വട്ടം എഴുതുവാനുള്ള തയ്യരെടുപ്പുകളിലേക്ക് ഞാന്‍ തിരിയുകയും ചെയ്തു. പിറ്റേ ദിവസം ഞാന്‍ ബീന മാഡം വിളിച്ചതനുസരിച്ച് കാണാന്‍ പോയി. മെഡിക്കല്‍ പരിശോധനയില്‍ ആണ് പരാജയപെട്ടിരിക്കുന്നത് എന്ന് എന്നോട് പറഞ്ഞു. Upsc ഓഫീസുമായി ബന്ധപ്പെടാനും പറഞ്ഞു. അങ്ങനെ ഓഫീസുമായി ബന്ധപ്പെടുകയും എന്റെ മെഡിക്കല്‍ പരിശോധനയ്ക്ക് വീണ്ടും സമയം അനുവദിക്കണം എന്നും അപേക്ഷിച്ചു. അവരുടെ മറുപടി എന്തായിരിക്കും എന്നൊന്നും അറിയില്ലായിരുന്നു. പക്ഷെ അവിടെയും ദൈവം പ്രതീക്ഷയുടെ ഒരു തിരിനാളം എനിക്കായി കൊളുത്തി വെച്ചിരുന്നു…………
ഇനി ഇതിന്റെ തുടര്‍ച്ചയാണെന്ന് നാം കരുതി കാത്തിരുന്ന് വായിക്കേണ്ട അടുത്ത പോസ്റ്റിലേക്ക് പോയി നോക്കൂ.
ജീവിതത്തിന്റെ പുതിയ ലക്ഷ്യത്തിലേക്കു കടക്കുന്നതിനു വേണ്ടിയുള്ള കാത്തിരിപ്പിന് എനിക്ക് ഒരു വര്‍ഷം കൂടി വേണ്ടി വന്നു. ഒരുവര്‍ഷത്തിനുള്ളില്‍ എന്റെ മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കുന്നതിനു വേണ്ടിയുള്ള അറിയിപ്പ് എനിക്ക് കിട്ടി. പിന്നീട് അതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ ആയിരുന്നു. ആദ്യ മെഡിക്കല്‍ പരിശോധനയ്ക്ക് പോകുമ്പോള്‍ എനിക്ക് വെറും 42 kg മാത്രമേ ഉണ്ടായിരുന്നുള്ളു. വേണ്ടത് 60 kg. ആദ്യം അത് ശരിയാക്കാനുള്ള ശ്രമം ആയിരുന്നു. അതുവരെ വെജിറ്റെറിയന്‍ ആയിരുന്നു ഞാന്‍ . അച്ചന് എന്നെ നോണ്‍ വെജ് ഭക്ഷണം കഴിക്കാന്‍ ശീലിപ്പിച്ചു. ആദ്യമൊക്കെ വളരെ ബുദ്ധിമുട്ടായി തോന്നിയെങ്കിലും ഒരു ലക്ഷ്യത്തിനു വേണ്ടി

ആ യാത്ര വിമാനത്തില്‍ ആയിരുന്നു. എന്റെ ജീവിതത്തിലെ ആദ്യത്തെ വിമാനയാത്ര അതിന് വഴി തെളിച്ചത് ചാക്കോച്ചി ആയിരുന്നു. ചാക്കോച്ചിയെ കുറിച്ചു പിന്നീട് എഴുതാം. ജീവിതത്തില്‍ ഒരു പുതിയ അനുഭവം ആയിരുന്നു ആ യാത്ര. താഴെ നിന്നും മാത്രം വിമാനം നോക്കിയിരുന്നു ആസ്വദിച്ചിരുന്ന ഞാന്‍ അതില്‍ യാത്ര ചെയ്യുക ദൈവത്തിന്റെ ഇടപെടലുകള്‍ എത്ര മനോഹരമാണ് . അങ്ങനെ ഡല്‍ഹിയില്‍ എത്തി മെഡിക്കല്‍ പരിശോധന നടത്തുകയും അതില്‍വിജയിക്കുകയും ചെയ്തു. എന്നാല്‍ ഈ കാര്യം ഞാന്‍ എനിക്ക് വേണ്ടപ്പെട്ട കുറച്ചു പേരെ മാത്രമാണ് അറിയിച്ചത്. ഇനി ഒരു പ്രശസ്തി ഞാന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല.
3. ഡല്‍ഹിയില്‍ എത്തി മെഡിക്കല്‍ പരിശോധന നടത്തുകയും അതില്‍ വിജയിക്കുകയും ചെയ്തു എന്നല്ലാതെ പോസ്റ്റിങ്ങ് എവിടെ ? കളക്ടറായിട്ടോ അസിസ്റ്റന്റ് കളക്ടറായിട്ടോ എന്നൊന്നും താങ്കള്‍ തെളിച്ച് പറയുന്നില്ല. ഇത്തരം കാര്യങ്ങള്‍ പിന്നീടുള്ള ഒരു പോസ്റ്റിലും പറയുന്നില്ല. എന്തുകൊണ്ട് പറയുന്നില്ല ? ഐ.എ.എസ്സ് എന്നത് താങ്കള്‍ക്ക് അത്രയ്ക്ക് നിസ്സാരമായ ഒരു കാര്യമാണോ ? മറ്റേതൊരു വ്യക്തിയേയും പോലെ സിവില്‍ സര്‍വ്വീസ് താങ്കളുടേയും ഒരു സ്വപ്നമായിരുന്നില്ലേ ? പിന്നെന്താ അതിനെപ്പറ്റി തുറന്നെഴുതിയാല്‍ ?
ഈ ചോദ്യത്തിന് ശാലോം എന്ന മാസികയില്‍ പ്രസിദ്ധീകരിച്ച ഈ വാര്‍ത്ത ഒരു മറുപടിയാകുമോ ? വാര്‍ത്ത ഇങ്ങനെ ......

4. മേല്‍ നല്കിയ ശാലോം വാര്‍ത്തയുടെ ചിത്രം സിയാബ് തന്നെ മെയിലിലൂടെ പല സുഹൃത്തുക്കള്‍ക്കും അയച്ച് കൊടുത്തിട്ടുള്ളതാണ്. അതില്‍ ഒരു വ്യക്തിയില്‍ നിന്നാണ് ഞങ്ങള്‍ക്കിത് കിട്ടുന്നത്. എന്തുകൊണ്ട് താങ്കളിത് മനോരമ ഓണ്‍ലൈന്‍ അടക്കമുള്ള താങ്കളുടെതന്നെ ബ്ലോഗികളിലുമൊക്കെ മറ്റ് പേപ്പര്‍ കട്ടിങ്ങുകള്‍ കാണിച്ചിരിക്കുന്നതുപോലെ അഭിമാനത്തോടെ പ്രദര്‍ശിപ്പിക്കുന്നില്ല ?
ഈ പേപ്പര്‍ കട്ടിങ്ങ് വഴി ലഭ്യമായ വിവരങ്ങള്‍ വെച്ച് ഞങ്ങള്‍ അന്വേഷണം ആരംഭിച്ചു . IAS ലഭിച്ചവരുടെ വിവരങ്ങള്‍ പൊതുജനത്തിന് ലഭ്യമാകുന്ന ഭാരത സര്‍ക്കാറിന്റെ ഔദ്യാഗിക സൈറ്റ് വരെ ആ അന്വേഷണം നീണ്ടു. ആ സൈറ്റ് വഴി ഒരു കൌതുകത്തിന് വേണ്ടി ആദ്യം തന്നെ " BEENA " എന്ന പേര് സെര്‍ച്ച് ചെയ്തപ്പോള്‍ കിട്ടിയ വിവരങ്ങള്‍ ആണ് താഴെയുള്ള ചിത്രത്തില്‍ .
പിന്നീട്, എറണാകുളത്തെ മുന്‍ കലക്ടരായിരുന്ന ശ്രീ ഗ്യാനേഷ് കുമാറിനെ ഞങ്ങള്‍ അതിലൂടെ അന്വേഷിച്ചു . അതിങ്ങനെ ലഭിച്ചു.
ഇവയിലെല്ലാം, IAS കിട്ടിയ ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ പോസ്റ്റ് ചെയ്തിരിക്കുന്ന സ്ഥലവും അവരുടെ ജനന ത്തീയ്യതിയും എന്തിന് ,
ഇപ്പോള്‍ വാങ്ങുന്ന ശമ്പള സ്കെയിലും കൂടി പറഞ്ഞു തരും. അങ്ങനെ ഞങ്ങള്‍ siyab, shihab, shiyab എന്ന പേരില്‍ ഒക്കെ ആ സൈറ്റില്‍ തിരഞ്ഞു.
അതിന് മറുപടി കിട്ടിയത് ഇങ്ങനെ .
ഇനിയും സംശയം തീരാത്ത വായനക്കാര്‍ക്കായി ആ സൈറ്റിന്റെ ലിങ്ക് ഇവിടെ നല്കുന്നു.
നിങ്ങള്‍ക്ക് പരിചയമുള്ള ഏതൊരു IAS ഉദ്യോഗസ്ഥനെയും ഈ സൈറ്റിലൂടെ തിരയാം.
അതിന്റെ മറുപടിയില്നിങ്ങള്ക്ക് തൃപ്തി ആയങ്കില് സിയാബിനെയും തിരഞ്ഞു നോക്കൂ.....
ഇനി ചിലപ്പോള്‍ ഞങ്ങളും നിങ്ങളുമൊക്കെ തിരയുന്നത് സിയാബിന്റെ ശരിയായ സ്പെല്ലിങ്ങ് ഉപയോഗിച്ച് അല്ലെങ്കില്‍ നമുക്കെല്ലാവര്‍ക്കും തെറ്റ് പറ്റാം.
5.അങ്ങനെയാണെങ്കില്‍ സിയാബിന്റെ ശരിക്കുള്ള ഔദ്യോഗിക നാമം എന്താണ്. സ്പെല്ലിങ്ങ് അടക്കം പറഞ്ഞുതരൂ. ഞങ്ങളെല്ലാവരും വീണ്ടും തിരഞ്ഞുനോക്കാം.
6. സിയാബ്, താങ്കള്‍ക്കു IAS കിട്ടി എന്ന് പറഞ്ഞു പൊന്നാനി എം ഇ എസ് കോളേജ് താങ്കളെ ആദരിച്ചിരുന്നില്ലേ? അവിടെ താങ്കള്‍ പ്രസംഗിക്കുകയും ചെയ്തു.ഈ വിഷയം താങ്കള്‍ എന്ത് കൊണ്ടു ബ്ലോഗില്‍ പറയുന്നില്ല? ശരിക്കും താങ്കള്‍ക്കു IAS കിട്ടിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ ഏത് കേഡര്‍ ? ഏത് വര്‍ഷം ? പോസ്റ്റിങ്ങ് ആയത് എവിടെ ?
7. ഇപ്പോള്‍ , ബൂലോകത്തുള്ള പലരോടുംതാങ്കള് പറഞ്ഞിരിക്കുന്നത് ജാര്‍ക്കണ്ടില്‍ സബ് കലക്ടര്‍ ആയി പ്രവേശിച്ചു , ഉന്നത പഠനത്തിനു വേണ്ടി അവധി എടുത്തിരിക്കുകയാണ് എന്നാണ്.
രണ്ടു വര്‍ഷത്തിലധികം ഒരു സിവില്‍ സര്‍വ്വീസുകാരന്‍ ഇങ്ങനെ അവധിയെടുത്ത് മാറി നില്ക്കാന് പറ്റുമോ ?
8. അവധിയെടുത്ത് Mphil പഠിക്കുകയാണെന്നു ചിലരോടും, ലണ്ടന്‍ സ്കൂള്‍ ഓഫ് എക്കണോമിക്സിന്റെ സ്കോളര്‍ഷിപ്പ് കിട്ടിയതിനാലും,
അത് വര്‍ഷത്തില്‍ ഒരിക്കല്‍ , ഒരു ഇന്ത്യാക്കാരന് മാത്രം കിട്ടുന്ന ബഹുമതി ആയതിനാലും അങ്ങോട്ട് പോകുവാന്‍ വേണ്ടി മാത്രം Mphil പഠിക്കുന്നു എന്നും പലരോടും പറഞ്ഞിട്ടുണ്ടല്ലോ ? മാത്രമല്ല അവിടെ പോകുന്നതിനു മുപ്പതു വയസ്സ് കഴിയണം എന്നും പറഞ്ഞിരിക്കുന്നു.
ഇപ്പോള്‍ താങ്കള്‍ക്കു പ്രായം ഇരുപത്തി നാല്. ഇനിയും ആറു കൊല്ലം കൂടി കഴിഞ്ഞെങ്കില്‍ മാത്രമെ താങ്കള്‍ക്കു ലണ്ടന്‍ വാസം തരപ്പെടുകയുള്ളൂ.... അതായത് നീണ്ട ആറുകൊല്ലം ഐ എ എസ് പദവി ഇതിന് വേണ്ടി ഉപേക്ഷിക്കണോ? മേല്‍ പറഞ്ഞ ആ സ്കൂളിന്റെ വെബ് സൈറ്റില്‍ ഈ വക കാര്യങ്ങള്‍ ഉണ്ടോ ? അല്ലെങ്കില്‍ ഇതല്ലേ താങ്കള്‍ പറഞ്ഞ സൈറ്റ്?
9. വനിതാ, എം എം ടി വി , സി എന്‍ എന്‍ .ഐ ബി എന്‍ , മലയാള മനോരമ തുടങ്ങിയ മാദ്ധ്യമങ്ങളില്‍ താങ്കള്‍ക്കു IAS കിട്ടാന്‍ പോകുന്നു എന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നു. പിന്നീട് താങ്കള്‍ പറയുന്നതുപോലെ താങ്കള്‍ക്ക് സിവില്‍ സര്‍വ്വീസ് കിട്ടിയെങ്കില്‍ എന്ത് കൊണ്ടു ഈ മാധ്യമങ്ങള്‍ താങ്കളെ ക്കുറിച്ചുള്ള വിവരങ്ങള്‍ , ആരെയും അസൂയപ്പെടുത്തുന്ന ആ വിജയെത്തെപ്പറ്റിയൊക്കെ പിന്നീട് പ്രസിദ്ധീകരിച്ചില്ല ? ചാനലുകളിലും പത്രങ്ങളിലൊമൊക്കെ താങ്കള്‍ നിറഞ്ഞുനിന്നില്ല ?!
10. മുകളില്‍ കൊടുത്തിരിക്കുന്ന ശലോം വാര്‍ത്താക്കുറിപ്പില്‍ IAS നു 142 -ആം റാങ്ക് ആണ് താങ്കള്‍ക്കു കിട്ടിയത് എന്ന് പറയുന്നതില്‍ വല്ല വാസ്തവവും ഉണ്ടോ ?
11. ഞങ്ങളുടെ അന്വേഷണം പലവഴികളിലൂടെ നീങ്ങി. താങ്കളുമായി പരിചയം ഉള്ളതും ചാറ്റ് മെയില്‍ തുടങ്ങിയതിലൂടെയൊക്കെ ബന്ധപ്പെടുകയും ചെയ്ത പലരുമായി ഞങ്ങളുടെ സംശയങ്ങള്‍ പങ്കുവെച്ചു. അപ്പോള്‍ അവരെല്ലാം സാക്ഷ്യപ്പെടുത്തുന്ന ഒരു കാര്യം താങ്കള്‍ 95 % മലയാളത്തില്‍ അല്ലെങ്കില്‍ മംഗ്ലീഷില്‍ മാത്രമേ എഴുതിക്കണ്ടിട്ടുള്ളൂ എന്നാണ്. ഇത്രയും വിവരവും വിദ്യാഭ്യാസവും ഉള്ള ആള് ചാറ്റിലൂടെയും എന്ത് കൊണ്ടു രണ്ടു വരി തികച്ചു ഇംഗ്ലീഷില്‍ എഴുതുന്നില്ല ?
12. ഇംഗ്ലീഷില്‍ സംസാരിക്കാന്‍ ശ്രമിച്ച പലരോടും താങ്കള്‍ മറുപടി കൊടുക്കുന്നത് നല്ല നാടന്‍ മലയാളത്തില്‍ മാത്രമാണ്. സിവില്‍ സര്‍വ്വീസിന് വേണ്ടി പ്രിപ്പയര്‍ ചെയ്യുന്ന ഒരാള്‍ പോലും ഇംഗ്ലീഷ് ഭാഷ മനോഹരമായി കൈകാര്യം ചെയ്യും എന്നാണ് ഞങ്ങളുടെ വിശ്വാസം. അങ്ങനല്ലാതെ ഇന്റര്‍വ്യൂ പോലുള്ള കടമ്പകള്‍ കടക്കുക ബുദ്ധിമുട്ടാണെന്നാണ് ഞങ്ങള്‍ മനസ്സിലാക്കിയിരിക്കുന്നത്. ഈ അറിവ് തെറ്റാണെങ്കില്‍ താങ്കള്‍ തന്നെ തിരുത്തിത്തരണം. അതോ താങ്കല്‍ക്ക് മലയാളഭാഷയോടുള്ള അതിഭയങ്കരമായ സ്നേഹമാണോ ഈ മലയാളം /മംഗ്ലീഷ് ടൈപ്പിങ്ങിനും സംസാരത്തിനും പുറകില്‍ ?
13. ഇനി ഒരു സുപ്രധാന ചോദ്യം ചോദിക്കട്ടെ, താങ്കളുടെ " എന്റെ സ്വപ്നങ്ങള്‍ പൂവണിയുന്നു " എന്ന പോസ്റ്റില്‍ ഗൌരവത്തോടെ ഒരാള്‍ കമന്റ് ചെയ്തിരുന്നത് ഓര്‍ക്കുന്നുണ്ടാവുമല്ലോ? പൂര്‍ണ്ണമായും മലയാളത്തില്‍ ആയിരുന്ന ആ കമന്റ് മറ്റു വായനക്കാരുടെ അറിവിലേക്കായി ഏകദേശ രൂപം ഇവിടെ നല്കട്ടെ.....
" നിങ്ങളൊക്കെ എന്തറിഞ്ഞിട്ടാണ് ഈ സിയാബിനെ ഫോളോ ചെയ്യുകയും ഇവിടെ വന്ന് കമന്റിടുകയുമൊക്കെ ചെയ്യുന്നത് ? ഇയാള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ജനങ്ങളെ ഇതുപോലെ കബളിപ്പിച്ചുകൊണ്ടിരിക്കുകയാണ്. "
(സിയാബിന്റെ ബ്ലോഗിലെ കമന്റുകള്‍ മറുമൊഴിയിലേക്ക് പോകുന്നുണ്ടെങ്കില്‍ ഈ കമന്റ് ഇപ്പോഴും മറുമൊഴിയില്‍ ഉണ്ടാകും.)
ഈ കമന്റ് വന്നു സെക്കന്റുകള്‍ക്കകം അത് ഡിലീറ്റ് ചെയ്യപ്പെട്ടു. കുറച്ചു കഴിഞ്ഞു പോസ്റ്റും ഡിലീറ്റ് ആയി . അന്ന് തന്നെ ബ്ലോഗും കാണാതായി. പക്ഷെ, മൂന്നു ദിവസങ്ങള്‍ക്കു ശേഷം ബ്ലോഗ് പഴയത് പോലെ വന്നപ്പോള്‍ പ്രസ്തുത പോസ്റ്റില്‍ കാര്യമായ മാറ്റങ്ങള്‍ വന്നിരിക്കുന്നു. തിക്താനുഭവങ്ങളിലൂടെ കടന്നു വന്ന സിയാബ്, അത്തരം ഒരു കമന്റ്, വെറും ആരോപണം ആണെങ്കില്‍ എന്ത് കൊണ്ട് അതിനെ ചോദ്യം ചെയ്യാതെ മേല്‍പ്പറഞ്ഞതുപോലെ കമന്റ് ഡിലീറ്റ് ചെയ്യുകയും പോസ്റ്റ് എഡിറ്റ് ചെയ്യുകയുമൊക്കെ ചെയ്തു?
ഗൂഗിള്‍ കാഷില്‍ ‘സ്വപ്നങ്ങള്‍ വീണ്ടും പൂവണിയുന്നു‘ എന്ന ആ പഴയ പോസ്റ്റ് ഇപ്പോഴും കിടക്കുന്നുണ്ടെന്ന് മറക്കരുത് സിയാബ്. പുതിയ പോസ്റ്റും പഴയ പോസ്റ്റും തമ്മിലുള്ള അന്തരം തെളിവാവശ്യമുള്ളവര്ക്കായി ഇവിടെ പ്രദര്‍ശിപ്പിക്കാന്‍ ഞങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടുമില്ല.
14. താങ്കള്‍ക്കു സുഹൃത്തുക്കള്‍ മെനഞ്ഞെടുത്ത രണ്ടു ഓര്‍ക്കുട്ട് കമ്മ്യൂണിട്ടി ഉണ്ടല്ലോ . ഒന്നില്‍ താങ്കള്‍ തന്നെ യാണ് മോഡറേറ്റര്‍ . തമിഴ്നാട് പൊളിറ്റിക്സ് എന്ന ബ്ലോഗ് കമ്മ്യൂണിറ്റിയില്‍ പോലും താങ്കളുടെ വിഷയം ബന്ധപ്പെടുത്തി ചര്‍ച്ചകള്‍ നടന്നു. അതിനര്‍ത്ഥം താങ്കളുടെ ഈ ‘സിവില്‍ സര്‍വ്വീസ് ‘വിഷയം മലയാളത്തിന്റെ അതിര് വരമ്പുകള്‍ കടന്നിരിക്കുന്നു എന്നതാണ്. സുഹൃത്തുക്കളെ സമ്പാദിക്കാന്‍ എല്ലാവരും ഓര്‍ക്കുട്ട് ഉപയോഗിക്കുമ്പോള്‍ , അതില്‍ ഒരു പ്രൊഫൈല്‍ പോലും ഉണ്ടാക്കാതെ, ബ്ലോഗില്‍ മാത്രം താങ്കള്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്, താങ്കളുടെ കദനകഥകള്‍ക്ക് വേണ്ട പ്രസിദ്ധി കിട്ടാന്‍ വേണ്ടി മാത്രമായിരുന്നില്ലേ ? ഈ ‘പ്രസിദ്ധി‘ കൊണ്ട് താങ്കള്‍ എന്താണ് ഉദ്ദേശിച്ചിരുന്നത് / ഉദ്ദേശിക്കുന്നത് ?
15. ഇനിയാണ് ഏറ്റവും പ്രധാനമായ ചോദ്യം .താങ്കളുടെ ജീവിതാനുഭവങ്ങളില്‍ പറയുന്ന ബഹുമാനപ്പെട്ട എറണാകുളം ജില്ലാ കലക്ടര്‍ ശ്രീമതി ബീന താങ്കളുടെ ജീവിതത്തില്‍ വളരെ സ്വാധീനം ചെലുത്തിയ ഒരു വ്യക്തിത്വം ആണെന്ന് താങ്കളുടെ പോസ്റ്റുകളില്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
താങ്കളെക്കുറിച്ചുള്ള ചില പത്രവാര്‍ത്തകളില്‍ കളക്ടര്‍ ഡോ: ബീനയെക്കുറിച്ചുള്ള പരാമര്‍ശം കണ്ടതിനേത്തുടന്ന് ‘നമ്മുടെ ബൂലോകം‘ പ്രതിനിധികള്‍ ഇതിനെപ്പറ്റി ബഹുമാനപ്പെട്ട ബീന മാഡവുമായി നേരില്‍ സംസാരിച്ചപ്പോള്‍ ലഭിച്ച വിവരങ്ങള്‍ താങ്കള്‍ പറയുന്ന കാര്യങ്ങളുമായി പൊരുത്തപ്പെടുന്നില്ല.
ഉദാഹരണത്തിന് ....,
താങ്കള്‍ താഴെപ്പറയുന്ന പോലെയൊക്കെ ബഹുമാനപ്പെട്ട കളക്ടറെ ക്കുറിച്ച് താങ്കളുടെ ബ്ലോഗില്‍ പറയുന്നുണ്ട്........
“ അന്ന് രാത്രി ഒരു പത്തു മണിക്ക് എന്നെ ഞെട്ടിച്ചു കൊണ്ടു എനിക്ക് മാഡത്തിന്റെ ഫോണ്‍ വരികയും ചെയ്തു. കുറച്ചു നേരത്തേക്ക് എനിക്ക് എന്ത് സംസാരിക്കണം എന്നുപോലും അറിയാതെ ഞാന്‍ നിന്നു പോയി. പിന്നെ സംയമനം വീണ്ടെടുത്തു ഞാന്‍ എന്റെ ആവശ്യം അറിയിച്ചു. പിറ്റേ ദിവസം രാവിലെ അവരുടെ വീട്ടിലേക്ക് ചെല്ലാന്‍ പറയുകയും അവിടെ വന്നു സംസാരിക്കാം എന്നും പറഞ്ഞു അവര്‍ സംഭാഷണം അവസാനിപ്പിച്ചു. ആ ഫോണിലേക്ക് നോക്കി ഞാന്‍ കുറച്ചു നേരം ഇരിക്കുകയും പിന്നീട് അച്ചനോട് ചെന്നു സന്തോഷ വാര്‍ത്ത അറിയിക്കുകയും ചെയ്തു. പിറ്റേ ദിവസം രാവിലെ എന്നോട് പറഞ്ഞ സമയത്തു തന്നെ ചെന്നു. വളരെ ഹൃദ്യമായ പെരുമാറ്റം ആയിരുന്നു എനിക്ക് അവിടെ നിന്നു ലഭിച്ചത്. എന്നോട് എല്ലാ കാര്യങ്ങളും ചോദിച്ചറിയുകയും മെയിന്‍ പരീക്ഷക്ക് വേണ്ട മുഴുവന്‍

അച്ചനോടും മറ്റെമ്മയോടും വീട്ടില്‍ നിന്നും എല്ലാം അനുഗ്രഹം മേടിച്ച ശേഷം ഞാനും പ്രമോദും കൂടി ബീനമാഡത്തിന്റെ വീട്ടിലേക്ക് പോയി.മാഡം എന്നെ അനുഗ്രഹിച്ചു ഞങ്ങള്‍ക്കു ട്രെയിനില്‍ കഴിക്കാനുള്ള ഭക്ഷണവുംതയ്യാറാക്കി തന്നു...........
ഈ വിഷയം സംബന്ധിച്ച് ശ്രീമതി ബീനാ മാഡത്തിനെ ഞങ്ങളുടെ 3 പ്രധിനിധികള്‍ നേരിട്ടും ഫോണിലൂടെയും ബന്ധപ്പെട്ടിരുന്നു. അപ്പോള്‍ , സിയാബ് തന്നെ ഒരുതവണ വന്നു കണ്ടിരുന്നതായും പാവപ്പെട്ട ഒരു വീട്ടിലെ കുട്ടി എന്ന നിലയ്ക്ക് ഒരു സഹായമായിക്കോട്ടേ എന്ന് കരുതി സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കേണ്ടത് എങ്ങിനെയൊക്കെയാണെന്ന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്കി അയക്കുകയും ചെയ്തു എന്ന് പറഞ്ഞു. ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ ഏതോ പത്രത്തില്‍ സിയാബിനെപ്പറ്റി സിവില്‍ സര്‍വ്വീസുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തയില്‍ ബീനാ മാഡമാണ് എല്ലാ കാര്യങ്ങളും നിരന്തരമായി സഹായിച്ചുകൊണ്ടിരുന്നത് എന്ന് എഴുതിയിരിക്കുന്നത് കണ്ട് കളക്ടര്‍ ബീന ഞെട്ടിപ്പോകുകയാണുണ്ടായതെന്നാണ് ഞങ്ങള്‍ക്കറിയാന്‍ കഴിഞ്ഞത്. ഒന്നിലധികം പ്രാവശ്യം താങ്കളെ കണ്ടിട്ടോ സംസാരിച്ചിട്ടോ ഇല്ലെന്നും , രണ്ടാമത്തെ പ്രാവശ്യം താങ്കള്‍ അവരെ കാണാന്‍ ചെന്നപ്പോള്‍ താങ്കള്‍ക്ക് കാണാനുള്ള അനുവാദം നിഷേധിച്ചു എന്നും മാഡം പറയുന്നു.
സിയാബ്, പറയൂ ഇതില്‍ എത്രമാത്രം വാസ്തവം ഉണ്ട്? താങ്കള്‍ യഥാര്‍ത്തത്തില്‍ എത്ര പ്രാവശ്യം മാഡത്തെ കണ്ടിട്ടുണ്ട്? മാഡം പറയുന്നത് നിങ്ങള്‍ക്ക് ഖണ്ഡിക്കാനാകുമോ ? എന്താണിതിലെ സത്യാവസ്ഥ ? മാഡം പറയുന്നതാണ് ശരിയെങ്കില്‍ പലയിടത്തും മാഡത്തിന്റെ പേര് താങ്കള്‍ മിസ്സ് യൂസ് ചെയ്യുന്നത് എന്തിനാണ്?
മാഡവുമായി ഞങ്ങള്‍ സംസാരിച്ചിട്ടുണ്ടോ എന്നറിയാനും അപ്പോള്‍ മാഡം തന്ന മറുപടി എന്താണെന്നുമൊക്കെ അറിയാന്‍ ബീനാ മാഡവുമായിത്തന്നെ ആര്‍ക്ക് വേണമെങ്കിലും സംസാരിക്കാം. രാവിലെ ഒരു മണിക്കൂര്‍ സമയം അവര്‍ തന്റെ ക്യാമ്പ് ഓഫീസില്‍ പൊതുജനവുമായി സമ്പര്‍ക്കം പുലര്‍ത്താറുണ്ട്. പുറത്ത് ഗേറ്റിലുള്ള പോലീസ് ഉദ്യോഗസ്ഥരെ നിങ്ങളുടെ ആഗമനോദ്യേശ്യം പറഞ്ഞ് മനസ്സിലാക്കിക്കൊടുത്താല് ബീനാ മാഡത്തെ കാണാന്‍ ഒരു ബുദ്ധിമുട്ടുമില്ല.
16. ഞങ്ങള്‍ സംസാരിച്ചപ്പോളൊക്കെ ബീനാ മാഡം എടുത്ത് പറഞ്ഞ ഒരു വാചകമുണ്ട് - അയാള്‍ സിവില്‍ സര്‍വ്വീസ് പരീക്ഷകള്‍ എല്ലാം പാസ്സായിട്ടൊന്നുമില്ല്ല . ഇപ്പറയുന്നത് എറണാകുളം ജില്ലാ കളക്ടര്‍ ആണെന്നുള്ളത് മറക്കരുത്. ങ്ങങ്ങള്ക്കവരെ പൂര്‍ണ്ണമായും വിശ്വസിച്ചേ പറ്റൂ. വ്യക്തതയില്ലാത്ത പോസ്റ്റുകള്‍ എഴുതി ബ്ലോഗിലിടുന്ന സിയാബിനേക്കാള് ഞങ്ങള്‍ക്ക് വിശ്വാസം സിവില്‍ സര്‍വ്വീസില്‍ ഇരിക്കുന്ന കളക്ടര്‍ ഡോ:ബീനയെത്തന്നെയാണ്. നിങ്ങള്‍ക്കെന്തെങ്കിലും പറയാനുണ്ടോ സിയാബ് ? പറയൂ ഞങ്ങള്‍ക്കും, വായനക്കാര്‍ക്കും അറിയാന്‍ താല്‍പ്പര്യം ഉണ്ട്.
ബൂലോകത്ത് തികഞ്ഞ സൌഹാര്‍ദ്ദങ്ങള്‍ ഉണ്ട്, വെറുപ്പുകള്‍ ഉണ്ട്, കളിയാക്കലും പരിഭവം പറച്ചിലുകളും ഉണ്ട്. എന്നിരുന്നാലും ബ്ലോഗെഴുതുന്ന ബൂലോകര് മനസ്സുകൊണ്ട് ഒന്നാണ് . ബ്ലോഗ് എന്ന മാദ്ധ്യമത്തിന്റെ വളര്‍ച്ച കാംക്ഷിക്കുന്നവരാണ്. അതുകൊണ്ടുതന്നെ നമുക്കിടയിലുള്ള ഒരു വ്യക്തി ബ്ലോഗ് എന്ന മാധ്യമത്തെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ / പ്രവര്‍ത്തിച്ചാല്‍ കൂട്ടായ്മയോടെ ആ വസ്തുത പുറത്തു കൊണ്ടു വരേണ്ട ബാധ്യത ഒരു ബ്ലോഗ് പത്രം എന്ന നിലയില്‍ ഞങ്ങള്‍ക്കുണ്ട് എന്ന് ഞങ്ങള്‍ കരുതുന്നു.
അതിനാലാണ് സംശയ നിവാരണത്തിനായി ഈ ചോദ്യങ്ങള്‍ ഞങ്ങള്‍ ചോദിക്കുന്നത്. ഈ വിഷയത്തില്‍ ധാരാളം തെളിവുകള്‍ ഞങ്ങളുടെ കൈവശം ഉണ്ട്. കഴിഞ്ഞ രണ്ടു മാസക്കാലമായി നിരന്തരം നടന്ന അന്വേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും ഒടുവില്‍ ആണ് ഈ വസ്തുതകള്‍ ഇപ്പോള്‍ ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്. ഇവിടെ സിയാബിനും , സിയാബിനെ അനുകൂലിക്കുന്നവര്‍ക്കും, പ്രതികൂലിക്കുന്നവര്‍ക്കും അഭിപ്രായങ്ങള്‍ അറിയിക്കാം. അതിന് ശേഷം ഈ വിഷയത്തെപ്പറ്റിയുള്ള കൂടുതല്‍ നടുക്കുന്ന ചോദ്യങ്ങളും വസ്തുതകളുമൊക്കെ അടുത്ത ഭാഗങ്ങളില്‍ ഞങ്ങള്‍ വെളിപ്പെടുത്തുന്നതാണ്.
ഇക്കാര്യങ്ങളൊക്കെയും സംശയങ്ങള്‍ എന്ന രീതിയില്‍ താങ്കളോട് നേരിട്ട് ചോദിച്ചാല്പ്പോരായിരുന്നോ, പരസ്യമായി ഇങ്ങനെ പത്രത്തിലൂടെ വേണമായിരുന്നോ, എന്ന് സിയാബിനോ നമ്മൂടെ ബൂലോകത്തിന്റെ വായനക്കാര്‍ക്കോ ഈ അവസരത്തില്‍ തോന്നിയേക്കാം. അതിന് കൃത്യമായ ഉത്തരം ഞങ്ങള്‍ക്കുണ്ട്. താമസിയാതെ അതൊക്കെ ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നതാണ്. തല്ക്കാലം ഈ സംശയങ്ങള്‍ക്ക് സിയാബ് മറുപടി തരുക.
അവസാനമായി സിയാബിനോട് ഒരു വാക്ക് കൂടി...., സിയാബ്, താങ്കള്‍ ഇനി ആ ബ്ലോഗ് തന്നെ ഡിലീറ്റ് ചെയ്താലും ഗൂഗിള്‍ ക്യാഷില്‍ നിന്നും എല്ലാം തിരികെ ലഭിക്കുമെന്ന് ഇപ്പോള്‍ എറണാകുളത്തുള്ള ഒരു സ്ഥാപനത്തില്‍ വെബ് അഡ്മിനിസ്ട്രേഷന് വിഭാഗത്തില്‍ ജോലി (സ്ഥാപനം ഏതെന്ന് ഇപ്പോള്‍ ഞങ്ങള്‍ വെളിപ്പെടുത്തുന്നില്ല) ചെയ്യുന്ന താങ്കള്‍ക്ക് പ്രത്യേകം പറഞ്ഞു തരേണ്ട ആവശ്യം ഇല്ലല്ലോ ? അതേപോലെ താങ്കളുടെ പോസ്റ്റുകളുടെയെല്ലാം സ്ക്രീന്‍ ഷോട്ടുകള്‍ ഞങ്ങള്‍ എടുത്തുവെച്ചിട്ടുണ്ട്. ഇതിനൊക്ക പുറമേ താങ്കളുടെ പോസ്റ്റുകള്‍ ജനങ്ങള്‍ ആരാധനയോടേയും അഭിമാനത്തോടെയുമൊക്കെ വായിച്ച് മനസ്സിലേറ്റിക്കഴിഞ്ഞിരിക്കുന്നു. നേരിട്ട് ഗൂഗിള്‍ തന്നെ അതൊക്കെ ഡിലീറ്റ് ചെയ്താല്‍പ്പോലും അതൊന്നും വായനക്കാരുടെ മനസ്സില്‍ നിന്ന് പോകില്ല. അവര്‍ താങ്കള്‍ക്ക് തന്ന ബഹുമാനവും , ആദരവുമൊക്കെ നഷ്ടപ്പെടുത്തരുതെന്നുണ്ടെങ്കില് താങ്കള്‍ ഈ ചോദ്യങ്ങള്‍ മറുപടി തന്നേ മതിയാകൂ.
തൃപ്തികരമായ വിശദീകരണം ലഭിക്കുന്നുവെങ്കില്‍ ഞങ്ങളുടെ എല്ലാ വിധ പിന്തുണയും താങ്കള്‍ക്കുണ്ടായിരിക്കും.
(തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.)
സിയാബിന്റെ, തൂക്കത്തില്‍, വലിപ്പത്തില്‍ രണ്ടു ഡമ്മി കൂടി ഉണ്ടാക്കൂ. അതില്‍ ഒരെണ്ണം, ഐ ഏ എസ് അക്കാഡമിയുടെ മുകളില്‍ നിന്നും താഴേക്ക് ഇടൂ............
ReplyDeleteവായിച്ചപ്പോള്‍ ഇങ്ങനെ പറയാനാണ് തോന്നിയത്.
പക്ഷേ, ഇനി ഒരാള്‍ക്കേ സംസാരിക്കാനുള്ളൂ.
അതു മറ്റാര്‍ക്കുമല്ല - സിയാബിന്.
സിയാബിനു മാത്രം!
സിയാബ്, നിങ്ങള്സംസാരിച്ചില്ലെങ്കില്, ഉടനെ മറ്റുള്ളവര്‍ സംസാരിക്കാന്‍ തുടങ്ങും!
ഇതൊരു സംഭവം തന്നെയാണല്ലോ.
ReplyDeleteആരോപണത്തിന്റെ ഗൌരവം ബൂലോകം പത്രം ഉള്‍ക്കൊണ്ട് തന്നെ എഴുതിയതാണെന്ന് കരുതുന്നു.
ഐ.എ.എസ് ലഭിച്ചയാളാണ് സിയാബ് എന്ന് ഇന്നലെ കൂടെ പലരും എന്നോട് പറഞ്ഞതാണ്. നോക്കാം , എന്താണ് സംഭവിക്കുക എന്ന്.
ഈ വാര്‍ത്ത ശരിയാണെങ്കില്‍ സിയാബിനെപ്പോലുള്ള കരിങ്കാലികളെ ബൂലോകത്ത് നിന്നും തുരത്തേണ്ട സമയം അതിക്രമിച്ചിരിയ്ക്കുന്നു.
ReplyDeleteബൂലോകരെ ഒന്നടങ്കം വിഡ്ഡികളാക്കുകയായിരുന്നോ ? ഇതിനുള്ള മറുപടി സിയാബ് പറയട്ടെ.
ReplyDeleteoh..my God....
ReplyDeletelet us wait and see what happens.
എവിടെ സിയാബ്?
ReplyDeleteപ്രിയപ്പെട്ട സിയാബ്,താങ്കളെക്കുറിച്ച് ഒത്തിരി കേട്ടിരിക്കുന്നു.താങ്കളെ അറിയുന്ന മറ്റുപലരേയും പോലെത്തന്നെ ഈയുള്ളവനും ഇത്തിരി ബഹുമാനവും സ്നേഹവും താങ്കളോടുണ്ടെന്ന് അറിയിച്ച് കൊള്ളട്ടെ.
ReplyDeleteജനമനസ്സില്‍ നിന്നും അപമാനഭാരത്താല്‍ താഴ്ന്ന തലയുമായി താങ്കള്‍ കുടിയിറക്കപ്പെടരുതെന്ന് തന്നെയാണു പ്രാര്‍ഥന.വായിച്ചതൊന്നും സത്യമല്ലെന്ന് ഒന്നുറക്കെ വിളിച്ച് പറയൂ സിയാബ്.
പറയണം സിയാബ്, നിങ്ങള്‍ മറുപടി പറയുകതന്നെ വേണം. മറ്റുള്ളവര്‍ മറുപടിപറയുന്നതിനു മുമ്പ് താങ്കള്‍ തന്നെ പറയുന്നതു തന്നെയാണു നല്ലത്.
ReplyDeleteബൂലോകത്ത്ന്ന് തൊരത്ത്വേ ?!
ReplyDeleteഹോപ്ലെസ്ലി ക്രെഡ്യൂലസ് ആയ വായനക്കാര്ക്കൂല്യേ കുറ്റം? നല്ല കഥ !
10 വര്‍ഷം മുന്‍പ്, താന്‍ IASകാരനാണ് ട്ടൊ എന്ന് ഇടയ്ക്കിടെ വന്ന് പരമരഹസ്യമായി ഓര്‍മ്മപ്പെടുത്താറുള്ള ഒരു മഹാ ബഡായിക്കാരനെ എനിക്കറിയാം.
പിന്നെ,IAS is IAS! അതിന്റെ വശ്യത, ജനങ്ങള്‍ക്കുവേണ്ടി പലതും ചെയ്യാനുള്ള സാദ്ധ്യത- ഇതൊക്കെയായിരിക്കാം ഇച്ചങ്ങായിയേം ഇങ്ങന്യാക്കിയത്.
അല്ല, ഇനി സത്യാണെന്നു വര്വ്വോ!!
ആരോപണങ്ങള്‍ ഇപ്പോഴും ആരോപണങ്ങള്‍ മാത്രമായി നില്ക്കുന്നു. ശരിയായ വസ്തുതകള്‍ എന്തെന്ന് വ്യക്തത ഇല്ലാത്തത് കൊണ്ട് സിയാബിനെ 'ഈ നിമിഷം വരെ' ഒരു 'തട്ടിപ്പ് കാരന്' എന്ന് മുദ്ര കുത്താന്‍ ആവുന്നില്ല. ഒരുപക്ഷെ സിയാബ് പറഞ്ഞതൊക്കെ തന്നെ ആവാം ശരി. എങ്കില്‍ സിയാബ് നൂറു ശതമാനവും ആദരവ് അര്‍ഹിക്കുന്ന വ്യക്തിതം തന്നെ ആണ്...
ReplyDeleteപക്ഷെ......
ഈ ആരോപണങ്ങള്‍ സത്യമാണെങ്കില്‍...'സിയാബ്' നിങ്ങള്‍ ഈ ബൂലോകം കണ്ട ഏറ്റവും വലിയ തട്ടിപ്പുകാരന് എന്ന് തന്നെ പറയേണ്ടി വരും. കേവലം ബ്ലോഗ് എന്ന മാധ്യമത്തിലെ സൌഹ്രിദത്തിനു അപ്പുറം...വാക്കുകള്‍ കൊണ്ട്...പ്രവര്‍ത്തികള്‍ കൊണ്ടും താങ്കളെ പിന്തുണച്ച ഒരുപാട് നല്ല മനുഷ്യരുണ്ട്. അവരോടൊക്കെ താങ്കള്‍ ചെയ്തത് മാപ്പ് അര്‍ഹിക്കാത്ത തെറ്റ് തന്നെ ആണ്..
ഈ ആരോപണങ്ങള്‍ സത്യമെന്കില്‍..സിയാബ് ഇതിനു മാതൃകാ പരമായ ശിക്ഷ അര്‍ഹിക്കുന്നു... ഒപ്പം ബൂലോക വാസികള്‍ക്ക് കള്ളനാണയങ്ങളെ തിരിച്ചറിയാന്‍ ഇതൊരു പാഠം ആവുകയും വേണം..
കാത്തിരിക്കുന്നു..സിയബിന്റെ മറുപടിക്കും...ബാക്കി കണ്ടെത്തലുകള്‍ക്കും..
ഏതായാലും സിയാബിന്റെ മറുപടിയ്ക്കായി കാത്തിരിയ്ക്കാം....
ReplyDeleteബൂലോകം ഓണ്‍ലൈന്‍ ഇതിന്റെ ശരിയായ ഗൌരവത്തോടെയാണു ഈ ലേഖനത്തെ സമീപിചിച്ചിരിക്കുന്നത് എന്നു കരുതുന്നു. മേല്പറഞ്ഞ കാര്യങ്ങള്‍ സത്യമെങ്കില്‍ സിയാബ് ഉത്തരം പറയാന്‍ ബാധ്യസ്ഥനാണ്. തികച്ചും വ്യക്തമായിതന്നെ.
ReplyDeleteആദ്യം നമ്മുടെ ബൂലോകത്തിനോട് കുറേ സംശയം ചോദിച്ചോട്ടേ..
ReplyDelete1)സിവില്‍ സര്‍വ്വീസുകാരെ കണ്ട് പിടിക്കാന്‍ തന്ന ലിങ്ക് ഗവണ്മെന്റ് അംഗികരിച്ചതാണോ?
2)സിയാബ് തന്റെ ബ്ലോഗില്‍ എഴുതിയതെല്ലാം വെറും കഥയാണെന്ന് പറഞ്ഞാലോ?
3)സിയാബ്ബിനു എന്ത് ഗൂഢ ഉദ്ദേശം ഉണ്ടെന്നാ?
സിയാബ് ഇങ്ങനെ ഒരു നാടകം നടത്തിയെങ്കില്‍ തീര്‍ച്ചയായും മറുപടി പറയേണ്ടതാണ്.ഇതൊരു കൊച്ച് കാര്യം അല്ലല്ലോ, ഗവണ്മെന്റ് സര്‍വ്വീസ് വച്ചുള്ള കളി അല്ലേ?
സിയാബ്, താങ്കളുടെ മറുപടി പ്രതീക്ഷിക്കുന്നു..
(സിയാബ് വല്യ സംഭവമാണെന്ന് ഞാനും കരുതിയിരുന്നു.പെട്ടന്ന് ഈ കേട്ടത് ഉള്‍ക്കൊള്ളാന്‍ പറ്റണില്യ.പഴയ ചില മാസികകള്‍ തുടരുമെന്ന് പറഞ്ഞിട്ട് കാശ് വാങ്ങിയും ഭീഷണി പേടിച്ചും മാറ്റി പറഞ്ഞ പോലെ ആകരുത്, ഇത് തുടരണം)
സിയാബ്: ഇതിനു മറുപടി പറയണം... പലപ്പോഴും താങ്കളുമായി ചാറ്റ് ചെയ്തിട്ടുണ്ട് ....സൌഹൃദ സംഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്....അതുകൊണ്ട് തന്നെ താങ്കളുടെ വിശദീകരണത്തിനായി കാത്തിരിക്കുന്നു...
ReplyDeleteബൂലോക വ്യാജന്,ബ്ലോജന്,ഐ.എ.എസ്.വ്യാജന്,
ReplyDeleteബ്ലോഗ് വ്യാജ ഡോക്റ്റര്‍
തുടങ്ങിയ അതി വിരുതന്മാരും ബ്ലോഗ് ഉപയോഗപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന സത്യം നാം മനസ്സില്‍ കരുതിയിരിക്കേണ്ടിവരും !
കൂടാതെ റ്റോട്ടല്‍ ഫോര്‍ യുകളും,
ഏലസ്സ്,ജ്യോത്സ്യം,ഭാവിപ്രവചനം.... :)
എല്ലാം പ്രതീക്ഷിക്കണം.
ഭാഗ്യം.. ഞാനിദ്ദേഹത്തെക്കുറിച്ച് കേള്‍ക്കുന്നതേ ഇപ്പോഴാണ്...
ReplyDeleteഇനി ഐ എ എസ് കിട്ടിയിട്ടില്ല എങ്കിലും.. അതിന്റെ അവസാന കടമ്പവരെയെത്തിയെങ്കില്.. അത് വാര്‍ത്തകളിലും അഭിമുഖങ്ങളിലും കണ്ട ജീവിത സാഹചര്യങ്ങളില്‍ നിന്നാണെങ്കില്‍ അതിന് സിയാബ് അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്. പക്ഷെ ബൂലോക വാസികളെയാകെ സങ്കല്പ കഥ വഴി പറ്റിച്ച തെറ്റ് തെറ്റാണെങ്കില്‍ മാപ്പില്ല..
siyabinte nilpum nadappum kaanumbol kannoru kaaran S.HARIKISHORE IAS ne orma vannu. kannada polum athu thanne
ReplyDelete@Cartoonist,:
ReplyDeleteനമ്മളാരെങ്കിലും വിചാരിച്ചാല്‍ തുരത്താന്‍ പറ്റുമെന്നല്ല ഞാന്‍ പറഞ്ഞത് സജ്ജീവേട്ടാ.. സത്യമാണെങ്കില്‍ ബൂലോകം കണ്ട എറ്റവും വലിയ വിശ്വാസവഞ്ചനയല്ലേ??
ഗ്രേറ്റ് ജോബ് നമ്മുടെ ബൂലോകംസ്......
ReplyDeleteമാധ്യമ പ്രവര്‍ത്തനത്തിന് കൂലി വാങ്ങുന്നവര്‍ 'എസ് കത്തികളും നാര്‍കോ സി ഡികളും' വിറ്റ് ആളെ കൂട്ടുന്ന കാലത്താണ് നിങ്ങള്‍ ഇത് ചെയ്തത്.......... അന്വേഷണാത്മക പത്രപ്രവര്‍ത്തനം എന്ന് അക്കാദമിയില്‍ പഠിച്ചിരുന്നത്, അത് ഇതാണ്..
(വിഷയത്തെ കുറിച്ച് വലിയ ധാരണയില്ല... ഇനി അങ്ങനെയാണ് സംഭവങ്ങള്‍ എങ്കില്‍ (ബോധപൂര്‍വമായ സ്കൂപ്പ് നിര്‍മിക്കല്‍ അല്ലെങ്കില്‍.. അങ്ങനെ തോന്നുന്നില്ല) ബ്ലോഗെഴുത്തില്‍ എന്തുമാവാം എന്ന തെറ്റിധാരണ കൂടിയാണ് നിങ്ങള്‍ തിരുത്തുന്നത്......... അഭിനന്ദിക്കാതെ വയ്യ.. )
സ്നേഹാശംസകളോടെ, ആദരവുകളോടെ മുരളിക
സംശയം നമ്പറിട്ട് എന്റെ അഭിപ്രായം.
ReplyDelete1.എഴുതാന്‍ തുടങ്ങിയിട്ടല്ലെ ഉള്ളൂ. ആദ്യ കാലം കഷ്ടപ്പാടുകള്‍ ആയിരുന്നല്ലോ.തുടര്‍ന്ന് വരുന്ന പോസ്റ്റുകളില്‍ അത് എഴുതുമായിരിക്കും
2.പലരും ബ്കോഗ് എഴുതുന്നത് തങ്ങളുടെ തൊഴില്‍ മാറ്റി വച്ചാണ്. മനസ്സിന് റിലാക്സേഷന് നല്കുന്ന എന്തെങ്കിലും എഴുതുക എന്ന ഉദ്ദേശം ആവാം.
3.ജയിച്ചു എന്ന് പറയുന്നത് ഐ.എ.എസ് ആണെന്ന് എവിടെയും പറയുന്നില്ല.അതിനാല്‍ തന്നെ സബ് കളക്റ്ററാണോ അസ്സിസ്റ്റന്റ് കളക്റ്ററാണോ എന്നൊന്നും പറയേണ്ട കാര്യമില്ലല്ലോ. ഒരു വാശിപ്പുറത്ത് ഫിസിക്കല്‍ ടെസ്റ്റ് പാസ്സായതാവും.
പിന്നെ ശാലോം, അത് കത്തനാര്മാരുടെ എന്തോ ഇടപാടല്ലെ,ഇയാള്‍ പറയുന്ന അച്ചന് കേട്ടറിവ് വച്ച് എഴുതിയതാവും.
മറ്റ് നല്ല പത്രങ്ങളിലൊന്നും വാര്‍ത്ത വന്നില്ലല്ലോ.
ഈ മോശം ജീവിത സാഹചര്യങ്ങളില്‍ നിന്നും ഐ.എ.എസ് മെയിന്‍ ലിസ്റ്റില്‍ കയറിക്കൂടുക എന്നത് തന്നെ വലിയ കാര്യമല്ലെ?
4.ഐ.എ.എസ് പാസ്സായി എന്ന് എവിടേയും ഇദ്ദേഹം പറയുന്നില്ലല്ലോ, പിന്നെ ഈ പത്രക്കട്ടിങ്ങിന്റെ കാര്യം ഉദിക്കുന്നില്ല.
ഐ.എ.എസ് പാസ്സാവാത്തോണ്ട് ലിസ്റ്റില്‍ പേരില്ല.
5.അത് സിയാബിനെ അറിയൂ.
6.പൊന്നാനി കോളേജില്‍ സ്വീകരണം കിട്ടിയിരിക്കാം, പക്ഷെ പ്രശസ്തി ആഗ്രഹിക്കാത്ത ഈ കൂട്ടുകാരന് അത് പറയാന്‍ ഇഷ്ടപ്പെടുന്നുണ്ടാവില്ല.
7.ബൂലോകത്തുള്ള ആരോടൊക്കെയാണ് കളക്റ്ററായ് പോസ്റ്റിങ് കിട്ടിയിട്ടുണ്ട് എന്ന് പറഞ്ഞത് ന്ന് അറിഞ്ഞാല്‍ കൊള്ളാം.
8.ആരോട് പറഞ്ഞു എന്ന് വ്യക്തമാക്കണ്ടെ?
9.ആ മാദ്ധ്യമങ്ങളിലെല്ലാം കിട്ടാന്‍ സാദ്ധ്യത ഉണ്ട് എന്നേ പറഞ്ഞിട്ടുള്ളൂ.കിട്ടി എന്ന് ആരും പറഞ്ഞിട്ടില്ല്ല.
10.ശാലോം പറഞ്ഞതിന് ശാലോം മറുപടി പറയുമായിരിക്കും.
11.ഇംഗ്ലീഷ് അറിഞ്ഞാലേ ഐ.എ.എസ് കിട്ടൂ എന്നത് തെറ്റായ ധാരണയാണ് സുഹൃത്തേ.ഇംഗ്ലീഷ് അത്യാവശ്യ പരിജ്ഞാനം മാത്രം മതി ഐ.എ.എസിന്. കൂടൂതല്‍ അന്വേഷിച്ചാല്‍ അറിയാം.
12.വീണ്ടും ഇംഗ്ലീഷ്, ഇംഗ്ലീഷിനോട് അയാള്‍ക്ക് താത്പര്യമില്ലായിരിക്കും. ഒരു എസ്സേ കോമ്പറ്റീഷന് നടത്താം നമുക്ക്.
13. ഗൂഗിള്‍ കാഷില്‍ നിന്ന് സാധനം എടുത്ത് കാണിക്ക്, നിങ്ങള്‍ ഈ പറഞ്ഞ ആരോപണം നിങ്ങള്‍ക്ക് മാത്രമേ അറിയാവൂ, മറ്റാരും അത് ശ്രധിച്ചിട്ടുണ്ടാവില്ല.
14.ഓര്‍കൂട്ട് പ്രൊഫൈല്‍ ഇല്ലെന്ന് ആരാണ് പറഞ്ഞത്? ഓര്‍ക്കൂട്ട് പ്രൊഫൈല്‍ ഉണ്ട് അതില്‍ 707 ഫ്രണ്ഡ്സും ഉണ്ട്. ഇതാ പ്രൊഫൈല്‍
15.ബീന മാഡത്തിനോട് സംസാരിച്ചിട്ട് പറയാം.
16.സിവില്‍ സര്‍വ്വീസ് പരീക്ഷകള്‍ എല്ലാം പാസ്സായിട്ടില്ല എന്ന് പറഞ്ഞാല്‍ ചിലത് പാസ്സായിട്ടുണ്ട് എന്നാണല്ലോ, അല്ലെ?
ഇത് പബ്ലീഷ് ചെയ്യാതിരിക്കുമോ, എന്നാല്‍ എന്റെ ബ്ലോഗില്‍കൂടി ഇട്ടേക്കാം.
ഐയ്യേ..സ്സേ.. സിയാബേ.. ഞാന്‍ ആദ്യായിട്ടാ നിന്നെക്കുറിച്ചും നിന്റെ ബ്ലോഗിനെപറ്റിയും കേള്‍ക്കുന്നത്.
ReplyDeleteഅമ്പട വീരാ.. നീ ആളു കൊള്ളാമല്ലോഡേയ്?
മര്യാദയ്ക്ക് മറുപടി സവിസ്തരം നിരത്തിയില്ലേല് നിന്റെ കാര്യം കട്ടപൊഹ!
@ അരുണ്‍ കായംകുളം -
ReplyDelete1. ആ ലിങ്കിന്റെ ഹോം പേജില്‍ പോയി നോക്കിയോ ? കണ്ടിട്ട് തരികിട സൈറ്റ് ആണെന്ന് തോന്നുന്നില്ല. Ministry of Personnel , Public Grievances and Pensions എന്നാണ് കാണിക്കുന്നത്. കണ്ടിട്ട് ആധികാരികമായതാണെന്ന് തോന്നുന്നു. ഇതല്ലെങ്കില്‍ മറ്റൊരു സൈറ്റില്‍ സിവില്‍ സര്‍വ്വീസിന്റെ ഫലങ്ങള്‍ ഉണ്ടാകേണ്ടതല്ലേ ? പത്താം തരത്തിന്റെ റിസള്‍ട്ട് വരെ ഇന്റര്‍നെറ്റില്‍ വരുന്ന കാലമല്ലേ ? മറ്റൊരു സൈറ്റ് ഉണ്ടോ എന്നും അവിടെ സിയാബിന്റെ പേര് ഉണ്ടോ എന്നും എല്ലാ വായനക്കാര്‍ക്കും അന്വേഷിക്കാവുന്നതാണ്. നമുക്കൊരുമിച്ച് അന്വേഷിക്കാം.
2. സിയാബ് പറയട്ടെ കഥയാണോ ജീവിതാനുഭവമാണോ എന്ന് ? അതോടെ എല്ലാ സംശയങ്ങളും തീരുമല്ലോ.
3.അതും സിയാബ് തന്നെ പറയട്ടെ.
വളരെ ഗൌരവത്തോടെ ഈ വിഷയത്തെ സമീപിച്ചതിന് നന്ദി അരുണ്‍ .
@ വിന - സിയാബിന്റെ ഓര്‍ക്കുട്ട് പ്രൊഫൈല്‍ കണ്ട് പിടിച്ച് തന്ന്, ഒരു സംശയം തീര്‍ത്തതിന് നന്ദി. പക്ഷെ മറ്റ് പ്രമുഖ സംശയങ്ങളും ബാക്കി കിടക്കുന്നു. അതിന്റെയൊക്കെ ഉത്തരം സിയാബ് തന്നെ പറഞ്ഞ് കേള്‍ക്കുന്നതല്ലേ ഭംഗി.
ReplyDeleteആദ്യം സിയാബ് ഞങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി പറയട്ടെ. എന്നിട്ടാകാം നമ്മള് തമ്മില്‍ സംശയങ്ങള്‍ തീര്‍ക്കുന്നത്. അതുവരെ ക്ഷമിക്കുമല്ലോ.
എന്തായാലും വിനയുടെ സംശയം നമ്പര്‍ 7 ന് മറുപടി പറയാന്‍ ചിലപ്പോള്‍ അനില്‍ @ ബ്ലോഗിന് കഴിഞ്ഞേക്കും. അദ്ദേഹം പറയുന്നത് ശ്രദ്ധിക്കൂ...
“ഐ.എ.എസ് ലഭിച്ചയാളാണ് സിയാബ് എന്ന് ഇന്നലെ കൂടെ പലരും എന്നോട് പറഞ്ഞതാണ്.“
അനില്‍ @ ബ്ലോഗ് - താങ്കള്‍ക്ക് പറയുന്നതിന് ബുദ്ധിമുട്ടുണ്ടോ അതാരാണെന്ന് ? താങ്കള്‍ പറയുന്ന ‘പലരും‘ ബ്ലോഗേഴ്സ് ആണോ ?
വിരോധമില്ലെങ്കില്‍ പറയൂ.
സിയാബ് , താങ്കളില്‍ നിന്നും ഞങ്ങളെ നിരാശപ്പെടുത്താത്ത ഒരു മറുപടി പ്രതീക്ഷിക്കുന്നു.
ReplyDeleteഇവിടെ പറഞ്ഞതോന്നും സത്യമാണെന്ന് കേള്‍ക്കരുതെ എന്ന് ഏതൊരു മലയാളിയേപ്പോലെ ഞാനും ആഗ്രഹിക്കുന്നു.
പക്ഷെ.... (അങ്ങനെ ആവാതിരിക്കട്ടെ) സത്യമാണെങ്കില്‍...........
താങ്കള്‍ മനുഷ്യന്റെ മനസിലെ നന്മയെ ചൂഷണംചെയ്തു എന്ന് തന്നെ പറയേണ്ടി വരും!
ആ ചൂഷണത്തെ ഭിക്ഷാടന മാഫിയയെ കൈകാര്യം ചെയ്യുന്നതുപോലെ തന്നെ കൈകാര്യം ചെയ്യേണ്ടിവരും !
നിയമത്തിന്റെ കരങ്ങളില്‍ നിന്നും അങ്ങനെയുള്ളവര്‍ രക്ഷപെടരുത്!
സിയാബ്......... ഒരിക്കല്‍ക്കൂടി താങ്കള്‍ വന്നു ഈ പറഞാതെല്ലാം അവാസ്തവമാനെന്നു പറയും എന്ന് പ്രതീക്ഷിക്കുന്നു.
ഇതൊക്കെ വെറും ചോദ്യങ്ങളാണ് അയാള്‍ മറുപടി പറഞ്ഞില്ലങ്കില്‍ നമുക്ക് എന്താണ് ചെയ്യാന്‍ കഴിയുക അയാള്‍ ചെയ്ത ഒരു തെറ്റ് എന്നു പറയുന്നത് IAS കാരനാണന്ന് ഭുലോകത്തെ തെറ്റി ധരിപ്പിച്ചു അത്രയല്ലേയുള്ളു? ആരുടെയും സ്വത്തോ പണമോ അയാള്‍ കൈക്കലാക്കിയിണ്ടോ? ഉണ്ടങ്കില്‍ നിയമ നടപടിക്കു പോകാം. ഭുലോകരുടെ ആതരവ് അനര്‍ഹമായി പിടിച്ചു പറ്റി എന്ന് കേസുകൊടുക്കാന്‍ കഴിയുമോ ? അല്ലാത്ത പക്ഷം ഈ ചോദ്യങ്ങള്‍ ചോദ്യങ്ങളായി തന്നെ നമുക്ക് മടക്കി വെക്കണ്ടി വരും .ഒരു പക്ഷെ ഇവിടെത്തെ ഈ ചോദ്യങ്ങള്‍ അയാള്‍ കാര്യമായി എടുക്കുന്നില്ലങ്കിലോ....? എനിക്ക് തോന്നുന്നില്ല അയാള്‍ മറുപടി പറയുമെന്ന് കാത്തിരുന്നു കാണാം .
ReplyDeleteസിയാബിന്റെ മറുപടി എന്താണെന്ന് അറിയട്ടെ...
ReplyDeleteബ്ലോഗര്‍ ഹന്ല്ലലത്തുമായി സംസാരിക്കുന്നതിനിടെയാണ് ഇദ്ദേഹം ഐ.എ.എസ്സുകാരനാണെന്ന് പറഞ്ഞത്. വ്യക്തിപരമായി അറിയില്ല എന്നും ബ്ലൊഗറും മാദ്ധ്യമ പ്രവര്‍ത്തകയായ മേരിലില്ലിയെ വിളിച്ചാല്‍ കൂടുതല്‍ അറിയാമെന്നും പറഞ്ഞു. അതുപ്രകാരം ഞാന്‍ മേരിലില്ലിയെ വിളിക്കുകയും സിയാബിന് ഐ.എ.എസ് കിട്ടിയെന്നും ഇപ്പോള്‍ ലീവിലാണെന്നും പറഞ്ഞു. വളരെ നല്ലൊരു പയ്യനാണെന്നും പറഞ്ഞു.ഒരു മാദ്ധ്യമ പ്രവര്‍ത്തക കൂടിയായ അവരുടെ വാക്കുകള്‍ അവിശ്വസിക്കണമെങ്കില്‍ തക്കതായ തെളിവ് ഉണ്ടെങ്കിലെ പറ്റൂ എന്നതാണ് എന്റെ നിലപാട്.
ReplyDeleteട്രാക്ക്
ReplyDeleteSiab evide?
ReplyDeleteപാവപ്പെട്ടവന്...
ReplyDelete“ഇതൊക്കെ വെറും ചോദ്യങ്ങളാണ്.... ഭുലോകത്തെ തെറ്റി ധരിപ്പിച്ചു അത്രയല്ലേയുള്ളു? ആരുടെയും സ്വത്തോ പണമോ അയാള്‍ കൈക്കലാക്കിയിണ്ടോ?“
അങ്ങനെയൊക്കെ ചോദിക്കാന്‍ വരട്ടെ, പോസ്റ്റിന്റെ അടിയില്‍ എഴുതിയത് വായിച്ചില്ലെ.. “തുടരും..” . നമുക്ക് കാത്തിരുന്ന് ബാക്കി കഥകള്‍ കൂടി കേള്‍ക്കാമെന്നേ...
എന്തായാലും, സിയാബ് സത്യമാണെങ്കില്‍, ഉത്തരം പറയാന്‍ അദ്ദേഹം ബാദ്ധ്യസ്ഥനാണ്
ബ്ലോഗര്‍ ഹന്‍ല്ലലത്തു, മേരിലില്ലി എന്നിവര്‍ക്ക് ഇപ്പോള്‍ ഇവിടെ കമന്റ് ചെയ്യേണ്ട ബാധ്യത ഉണ്ട് എന്ന് ഞങ്ങള്‍ കരുതുന്നു. പ്രതികരിക്കുമല്ലോ ?
ReplyDeleteDear All,
ReplyDeleteഞാന്‍ ഇന്ന് രാവിലെ 7:41 സിയബിനെ വിളിച്ചു സംസാരിച്ചു. സിയബ് ഔട്ട് ഓഫ് സ്റ്റേഷന് ആണ് (he is in TVM) നാളെ വൈകുനെരമേ ഇന്റര്‍നെറ്റ് അക്സസ്സ് ഉണ്ടാവൂ, ഈ പോസ്റ്റ് നോക്കാം എന്ന് പറഞു.
@ വിന : എന്റെ അടുത്ത് സിയാബ് പരഞിടുണ്ട് , ജാര്ഘന്ടില് ആണ് പോസ്റ്റിങ്ങ് ഏന്ന്. തന്നെയും അല്ല , ആദിയ കാലത്തില്‍ പ്രൊഫൈലില്‍ "സിയാബ് IAS" എന്ന് ക്ലിയര്‍ ആയി ഉണ്ടായിരുന്നു. ഇ-മെയില്‍ signatur ഇല് "സിയാബ് IAS" എന്നായിരുന്നു ഉണ്ടായിരുനത്. തനെയും അല്ല, ഫസ്റ്റ് റൌണ്ട് ട്രെയിനിംഗ് കഴിഞ്ഞു എന്നും പറഞു.
By December or next year, ജാര്ഘന്ടില് ജോയിന്‍ ചെയ്യും എന്നും പറഞ്ഞു. (If you want I can share the chat script)
പിന്നെ, താങ്ങള്ക്ക് ബീന മാഡം accessable ആണെങ്ങില്‍ ദയവായി സംസാരിച്ചു അത് ഇവിടെ ഷെയര്‍ ചെയൂ. സിയബും, ബൂലോകവം അല്ലാതെ, ഒരു തേര്‍ഡ് പാര്‍ട്ടി verification എല്ലാതിന്നും ആന്‍സര്‍ തരും എന്ന് കരുതുന്നു.
ആ വെബ് സൈറ്റ് നോക്കി, അത് നമുടെ ഗവര്‍മെന്റ് സൈറ്റ് തന്നെ.
IAS എന്നാല്‍ എന്താണ് എന്ന് സിയബിനു നല്ലത് പോലെ അറിയാം, അത് കൊണ്ട് തന്നെ അത് പറഞു ഒരു മുതല്‍ എടുപ്പ് നടത്തും എന്ന് കരുതുനില്ല. കൂടാതെ, ബീന, തൃശൂര്‍ ഐ ജി അലക്സാണ്ടര്‍ ജേക്കബ് തുടങ്ങിയ റഫറന്‍സ് ചുമ്മാ ആരെങ്ങിലും ഉപയോഗിക്കുമോ ?
എന്തായാലും, സിയാബ് IAS കാരന് തനെ എന്ന് തെളിയനമേ എന്നാണു എന്റെ പ്രാര്‍ത്ഥന
സിയാബിന്റെ മറുപടിക്കായി കാത്തിരിക്കുന്നു..
ReplyDeleteപ്രിയ ബൂലോകമേ...
ReplyDeleteസത്യത്തില്‍ ഇത് സ്വകാര്യതിയിലേക്കുള്ള ഒരു കടന്നുകയറ്റമാണു, ഇപ്പോള്‍ പല മാധ്യമങ്ങളും നടത്തുന്നത് പോലെ, ബ്ലോഗും അതു ചെയ്യുന്നുവെന്ന് മാത്രം....
ഇത്രയും കാര്യങ്ങള്‍, നിങ്ങള്‍ ഗഗനമായി തയ്യാറാക്കി പഠിച്ച നിങ്ങളുടെ പ്രഫഷണല്‍ സമീപനത്തെ ഞാന്‍ അഭിനന്ദിക്കുന്നു. പക്ഷെ ഇത് എഴുതുന്നതിനു മുമ്പ്, അതായത് നിങ്ങള്‍ക്ക് അദ്ദേഹം ജോലിചെയ്യുന്ന സ്ഥലം അറിയുകകൂടി ചെയ്യുന്നതിനാല്‍, അദ്ദേഹത്തെ ഒന്ന് നേരിട്ട് പോയി കണ്ട് സംസാരിച്ച്, അതിലെ നേരും നെറിയും മനസ്സിലാക്കി പോസ്റ്റുകയാണെങ്കില്‍ ഒന്നു കൂടി ആധികാരികത വരുമായിരുന്നു. കാരണം ഇത് നിങ്ങള്‍ വെളിച്ചത് കൊണ്ടുവരുന്നത് നമ്മുടെ സമൂഹത്തില്‍ നടക്കുന്ന ഒരു സാമൂഹികതിന്മയ്ക്ക് എതിരായുള്ള ഒരു പൊസ്റ്റല്ല, മറിച്ച് ഒരു ഇരയെ കണ്ടെത്തി, എല്ലാവരുടേയും കയ്യില്‍ തോക്ക് കൊടുത്ത് ഇരയ്ക്ക് നേരെ വെടിവെയ്ക്കാന്‍ പറയുന്നതിനു തുല്യമാണ്.
We can question a person, but we don;t have right to question a person's sincerity.
With love.....
ക്യാപ്ടന്,
ReplyDeleteഞങ്ങള്‍ അഞ്ചു പേരെ ക്കൊണ്ട് സിയാബ് ഇപ്പോള്‍ എവിടെയാണ് എന്ന് അന്വേഷിപ്പിച്ചു . അതില്‍ മൂന്നു പേര്‍ക്ക് തിരുവനന്തുപുരത്തു ആണെന്ന മറുപടി കിട്ടി. പക്ഷെ മറ്റു രണ്ടു പേര് ഞങ്ങളെ അറിയിച്ചത് അദ്ദേഹം മറ്റൊരു സ്ഥലത്താണ് എന്നാണു....
നട്ടപ്പിരാന്തന്,
ഇക്കാര്യം ഞങ്ങളുടെ പോസ്റ്റില്‍ തന്നെ പറയുന്നുണ്ട്. ഞങ്ങളും ഞങ്ങളുടെ പ്രതിനിധികളും ഏകദേശം പത്തു ദിവസത്തിലേറെ സമയം ഇക്കാര്യത്തില്‍ സിയാബിനു നല്‍കിയെങ്കിലും യാതൊരു വിധത്തിലും അടുക്കുന്നുണ്ടായിരുന്നില്ല. അതിനാലാണ് അവസാനം ഇത് ഇവിടെ നല്‍കിയത്. പിന്നെ ഇതിലും ഗൌരവമേറിയ കാര്യങ്ങള്‍ ആണ് ഇനിയുള്ള വാര്‍ത്തകളില്‍ പ്രസിദ്ധീകരിക്കാന്‍ പോകുന്നത്. .....
അതിനു വേണ്ടി സിയാബിന്റെ മറുപടി കിട്ടിയേ തീരൂ....
ട്രാക്കിങ്ങ് .....
ReplyDeleteTracking
ReplyDeleteഇതില്‍ വന്ന അഭിപ്രായങ്ങള്‍ കണ്ടു.
ReplyDeleteഅനില്‍ @ എഴുതിയ എന്റെ പേരും.
ബ്ലോഗര്‍ ഹന്‍ല്ലലത്തു എന്റെ നാട്ടുകാരന്
ആണ്. പല നാട്ടുകാര്യങ്ങളും
സംസാരിക്കുന്നതിനിടയില്‍
ഞാന്‍ സിയാബിന്റെ ബ്ലോഗിനെ കുറിച്ച്
പറഞ്ഞിട്ടുണ്ട്. അതുപോലെ എന്റെ
പല സുഹൃത്തുകളോടും പറഞ്ഞിട്ടുണ്ട്.
അതു സിയാബ് ഐ. എ. എസ്. കാരന്
ആയതുകൊണ്ടല്ല. ജീവിതത്തോട്
പടപൊരുതി ഇവിടെ വരെ എത്തിനില്‍ക്കുന്ന
ഒരാള്‍ എന്ന നിലയിലാണ്. ആ നിലയില്‍ ആണ്
ഞാന്‍ സിയാബിന്റെ ബ്ലോഗ് വായിക്കുന്നതും.
അല്ലാതെ ഐ. എ .എസ് എന്ന മൂന്നു
അക്ഷരത്തിന്റെ തിളക്കം കണ്ടല്ല.
സിയാബിനു ഐ. എ എസ് ഉണ്ടെന്നു
എന്നോട് പറഞ്ഞത് സിയാബ് അല്ല.
സിയാബിനെ അറിയുന്ന മറ്റ് ചിലരാണ്.
സിയാബിനു ഐ. എ. എസ് ഉണ്ടോ
ഇല്ലയോ എന്ന് മറുപടി പറയേണ്ടത്
സിയാബ് ആണ്. ഞാന്‍ അല്ല.
അതു സിയാബ് ചെയ്യുമെന്ന്
ഞാന്‍ വിശ്വസിക്കുന്നു.
ദയവായി എന്റെ പേര്
ഇതിലേക്ക് വലിച്ചിടാതിരിക്കുക
ഒരു സംശയമാണു...വിവരവകാശനിയമം ബൂലോകം ഓണ്‍ ലൈന്‍ ഉപയോഗിച്ചോ സിയാബിന്റെ മറുപടി വരാന്‍ വൈകുമെങ്കില്‍ ഇങ്ങനെ ഒരു ഓപ്ഷന് കൂടിയില്ലെ. സത്യം അറിയാമല്ലോ
ReplyDeleteഅനില്‍ശ്രീ എന്ന എന്റെ സുഹൃത്തും ബ്ലോഗ്ഗറുമായ ആള് വഴിയാണ് ആദ്യമായി സിയാബിനെക്കുറിച്ച് കേള്‍ക്കുന്നത്. ഇടക്ക് ഒന്നു രണ്ടുതവണ ജി.മെയിലിലും ചാറ്റിലും സംസാരിക്കുകയും ചെയ്തിരുന്നു. അവധിയിലാണ്, എറണാകുളത്ത് ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു എന്നൊക്കെയാണ് സിയാബ് അന്നു പറഞ്ഞത്.
ReplyDeleteഈയിടെ അടുത്തും ചാറ്റില്‍ കണ്ടിരുന്നു. സംസാരിക്കാനുള്ള സാവകാശം കിട്ടിയില്ല.
എന്തായാലും സിയാബ് ഈ ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞ് അഭിമാനത്തോടെ നമ്മുടെ മുന്പില് വരുന്നതും കാത്ത് പ്രതീക്ഷിയോടെ കാത്തിരിക്കുന്നു.
ഐന്‍സ്റ്റീനെ വെല്ലുവിളിക്കുന്ന ഹനാന് ബാല പ്രതിഭകളുടെയും, കാര്യങ്ങള്‍ അന്വേഷിച്ചറിയാതെ ആ ‘പ്രതിഭ’കളെ ഒക്കത്തെടുത്തു നടന്ന് പാടിപ്പുകഴ്ത്തുന്ന മാധ്യമവീരന്മാരുടെയും കാലമായതുകൊണ്ട്, ഒന്നും പറയാന്‍ ആവുന്നില്ല. കാത്തിരുന്നു കാണാം.
അനിലേട്ടന് (അനില്‍ @ബ്ലോഗ് ) എന്നെ ഇന്നലെ വൈകിട്ട് ഏകദേശം അഞ്ചര മണിക്കാണ് വിളിക്കുന്നത്.
ReplyDeleteപല കാര്യ ങ്ങളും സംസാരിച്ച ശേഷം
അനില്‍@ബ്ലോഗ് :
"..എടാ നിനക്ക് സിയാബിനെ അറിയോ..?
ഒരു ഓര്‍മ്മക്കുറിപ്പുകള്‍ എഴുതുന്ന ..?
ആ ..
അറിയാം ..ഐ എ എസ് കാരനല്ലേ..?
അനില്‍@ബ്ലോഗ്:
നിനക്കയാളെ നേരിട്ടറിയോ..
നിന്റെ ഒരു കമന്റ്റ് കിടക്കുന്നു അയാള്ടെ പോസ്റ്റില്‍ ...
ആരാധനയോടെ കാണുന്നു എന്നൊക്കെ പറഞ്ഞ്..??
ഇല്ല...എനിക്ക് നേരിട്ട് അറിയില്ല..
പക്ഷെ ഞാന്‍ കുറെ കേട്ടിരുന്നു ...വായിച്ചിട്ടും ഉണ്ട് അയാളെക്കുറിച്ച്..
അനില്‍@ബ്ലോഗ്:
നിന്നോടാരാ അയാള്‍ ഐ എ എസ് ആണെന്ന് പറഞ്ഞത്..?
നമ്മുടെ ബ്ലോഗ്ഗര്‍ ഇല്ലേ മേരി ലില്ലി അവരെന്റെ നാട്ടുകാരാ ..
ഓരോന്ന് പറയുന്ന കൂട്ടത്തില്‍ മാതൃകയാക്കേണ്ട ചെറുപ്പക്കാരന് ആണെന്ന് പറഞ്ഞ് പറഞ്ഞതാണ് .
പുറത്തു മദ്യപ്രദേശിലോ മറ്റോ ഡെപ്പ്യൂട്ടി കലക്ടര്‍ ആണെന്നും പറഞ്ഞു..
അനില്‍@ബ്ലോഗ്:
ഇവനാള് തരികിടയാണല്ലോ..!!
എന്താ പ്രശ്നം ..?
അനില്‍@ബ്ലോഗ്:
ഐ എ എസുകാരുടെ ലിസ്റ്റ് ഉള്ള വെബ് സൈറ്റില്‍ ഇവന്റെ പേര് കാണുന്നില്ല..
അനില്‍@ബ്ലോഗ്:
അവരുടെ നമ്പര്‍ വേണോ ലില്ലി ചേച്ചീടെ..?
അവര്‍ പത്ര പ്രവര്‍ത്തകയല്ലേ കൂടുതല്‍ അറിയണേല്‍ അവര്‍ക്കറിയുമായിരിക്കും..
അനില്‍@ബ്ലോഗ്:
വേണ്ട ...ഞാന്‍ നോക്കട്ടെ..
പിന്നെ അനില്‍ ഏട്ടന് ഒന്നു കൂടെ എന്നെ വിളിച്ചു ലില്ലി ചേച്ചീടെ നമ്പര്‍ വാങ്ങി...
അല്ലാതെ ഇതില്‍ എനിക്ക് യാതൊരു അറിവും ഇല്ല..
ഏകദേശം ഇങ്ങനെയാണ് ഞാനും അനിലേട്ടനും തമ്മില്‍ നടന്ന സംഭാഷണം..
tracking..
ReplyDeleteTracking failed
ReplyDeleteDear Bhoolokam,
ReplyDeleteLooking into your boring very long report about Mr.Siyab it is very clear that this so called clever reporter’s fabricated doubts could have been solved in just two lines by approaching Mr.Siyab directly for the facts. Instead of this simple procedure the reporter has put his valiant effort to create clouds over this poor chap’s fame by visualizing allegations over Mr.Siyabs truthful profiles.
From this invalid report the reporter’s aim is very clear that he has expressed his worries over the growth of others; the common disease of Kerallite’s in this century. After all I don’t understand the act of Bhoolokam as the Chief Justice of India. From all these irrelevant talks what we should under stand is that poor personalities never get deep hearted support of so called modern society (reporter Belongs to…) even if they show their blood in front of them. So I wish Bhoolokam to spend more time for understanding instead of investigation………
Thanks
Nndakumar
Kadavallur
സിയാബ്. ഇത് വായിച്ചപ്പോള്‍ വളര വിഷമം തോന്നി. എല്ല കാര്യങ്ങളും ങ്ങങ്ങല്ക് അറിവുള്ളതാണല്ലോ? സിയാബിനു ഇതിനു മറുപടി കൊടുകണം എന്ന് തോന്നുണ്ടോ? ഉണ്ടെങ്കില്‍ കൊടുക്കാം. ഒരുവിധം അടുത്തറിയാവുന്ന ഒരാള്‍ ആണല്ലോ ഞാന്‍. തീര്‍ച്ചയായും സിയബിനു മറുപടി കൊടുകാനുള്ള ബാധ്യത ഉണ്ട്. പക്ഷേ ഇപ്പോലതേ കാര്യം മറച്ചു വെച്ച് മറുപടി കൊടുത്താല്‍ വീണ്ടും ഇങ്ങന ഉള്ളവര്ക് വീണ്ടും പല സംസയങ്ങളും പറയും. അതിനാല്‍ ധൈര്യമായി എല്ല കാര്യങ്ങളും തുറന്നു പറയുക. ഇവരുട വാ അടപ്പികന് അതേയ് മാര്‍ഗം ഉള്ളു. ഇല്ലെങ്കില്‍ സിയാബിന്ട അനുവടതോട് ന്ഗങ്ങള് അവരോടു പ്രതികരികേണ്ടി വരും. അലക്സ്
ReplyDeletetracking...
ReplyDeleteസിയാബിന്റെ ഐ-എ-എസ്സിനെ കുറിച്ചെനിക്കൊന്നുമറിയില്ല. പക്ഷെ ഞാനുമായി വലരെയേറെ ഓണ്‍ലൈനില്‍ ചാറ്റ് ചെയ്യാറുണ്ടായിരുന്നു. അതില്‍ നിന്നും സിയാബിന്റെ ബ്ലോഗില്‍ പറഞ്ഞ ഇംഗ്ലിഷ് പത്രം വായിക്കുന്ന അയല്‍വാസിയായ ആയുര്‍വേദ ഡോക്ടര്‍ എന്റെ പഴയ ഒരയല്‍വാസിയാണെന്നു മനസ്സിലാക്കുകയും (അദ്ദേഹം കടവല്ലൂരിലേക്കു ഭാര്യയുടെ നാട്ടിലേക്ക് വീടുവച്ചു മാറിയതാണ്)- ഇപ്രാവശ്യം നാട്ടില്‍ പോയപ്പോള്‍ അവരുമായി ടെലെഫോണ്‍ ബന്ധം പുലര്‍ത്തുകയും ചെയ്തിരുന്നു.
ReplyDeleteഅതില്‍ നിന്നും സിയാബ് ഒരു ടോട്ടല്‍ (ഫോര്‍ യൂ) തട്ടിപ്പല്ലെന്നു വ്യക്തം.
മറ്റുള്ള കാര്യങ്ങളെ കുറിച്ചൊന്നും എനിക്കറിയില്ല.
വാര്‍ത്തയും കമന്റുകളും ഒക്കെ വായിച്ചു.
ReplyDeleteസിയാബ് ബ്ലോഗ് തുടങ്ങുന്നതിന് മുന്നേ തന്നെ സിയാബുമായി ചാറ്റിലൂടെയും മെയിലിലൂടെയും ബന്ധമുള്ള ഒരാളാണ് ഞാന്‍ . നാട്ടില്‍ വരുമ്പോള്‍ കാണാമെന്ന് പരസ്പരം പറയുകയും ചെയ്തിരുന്നു.
സിവില്‍ സര്‍വ്വീസ് കിട്ടിയ ആളാണെന്നും ഇപ്പോള്‍ ലീവെടുത്ത് പഠിക്കുകയാണെന്നും എന്നോട് സിയാബ് പറഞ്ഞിട്ടുണ്ട്. സത്യത്തില്‍ പറയുകയായിരുന്നില്ല.
എനിക്കൊരു മെയില്‍ വരുന്നു സിയാബിന്റെ. എന്റെ ബ്ലോഗ് വായിക്കാറുണ്ടെന്നും വളരെ ഇഷ്ടമാണ് യാത്രകള്‍ എന്നുമൊക്കെ പറഞ്ഞ്. ഞാനതിന് നന്ദിയൊക്കെ പറഞ്ഞ് ഒരു മറുപടി അയച്ചു. കൂട്ടത്തില്‍ സിയാബ് എന്തുചെയ്യുന്നു ? വീട്ടിലാരൊക്കെയുണ്ട് ? എന്നൊക്കെ ചോദിച്ചു.
എന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയായി “എന്നെപ്പറ്റിയൊക്കെ ഇതിലുണ്ട് “ എന്ന് പറഞ്ഞ് വനിതയിലും ശലോമിലും വന്ന പേപ്പര്‍ കട്ടിങ്ങുകള്‍ അയച്ചുതരുകയായിരുന്നു സിയാബ്.
ശലോമിന്റെ വാര്‍ത്ത പ്രകാരം സിയാബ് ഛാര്ഘണ്ടില് അസിസ്റ്റന്റ് കളക്ടര്‍ ട്രെയിനിയാണ്. അവിടന്നാണ് ലീവ് എടുത്ത് വന്നിരിക്കുന്നത്. ശലോം വാര്‍ത്ത തെറ്റാണെങ്കില്‍ ആ പേപ്പര്‍ കട്ടിങ്ങ് സിയാബ് എനിക്കയച്ച് തരാന്‍ പാടില്ലായിരുന്നു. മുകളില്‍ ‘വിന‘യുടെ കമന്റ് പറയുന്നത് അത് പള്ളീലച്ചന് കേട്ടറിഞ്ഞ് ആധികാരികത ഉറപ്പാക്കാതെ ഇട്ട ഒരു വാര്‍ത്ത ആയിക്കൂടെ എന്നാണ്. അങ്ങനാണെങ്കില്‍ സത്യാവസ്ഥ അറിയുന്ന സിയാബ് എന്തിന് എനിക്ക് ശലോമിന്റെ പേപ്പര്‍ കട്ടിങ്ങ് അയച്ചുതന്നു ? ഇപ്പറഞ്ഞ ചോദ്യത്തിന് സിയാബ് എനിക്കും മറുപടി തരണം.
നമ്മുടെ ബൂലോകത്തിന്റെ സംശയങ്ങള്‍ ന്യായമാണെങ്കില്‍ സിയാബ് തന്നെ ഈ സംശയങ്ങള്‍ ഒക്കെ ക്ലിയറാക്കിക്കൊടുക്കണം.
@ നട്ടപ്പിരാന്തന് - ഇത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം ആണെന്ന് പറയുന്നതിനോട് യോജിക്കുന്നില്ല.
കാരണങ്ങള്‍ ......
1.ഐ.എ.എസ്സ്. പോലുള്ള കാര്യത്തെപ്പറ്റി പറയുന്നത് എങ്ങനെ സ്വകാര്യതയാകും?
2.അതിനുവേണ്ടി പേപ്പറില്‍ വന്ന കട്ടിങ്ങുകള്‍ എല്ലാം ഉപയോഗിക്കുമ്പോള്‍ അത് എങ്ങനെ സ്വകാര്യതയാകും?
3.ജില്ലാ കളക്ടറുടേയും, പള്ളി വികാരിയുടേയും, ഐ.ജി മുതലായ ആള്‍ക്കാരുടേയും പേരുകള്‍ പരാമര്‍ശിച്ച് എഴുതുമ്പോള്‍ അതെങ്ങനെ സ്വകാര്യതയാകും?
4.ഇതിനൊക്കെപ്പുറമേ ഈ വിവരങ്ങള്‍ എല്ലാം സിയാബ് പങ്കുവെക്കുന്നത് ബ്ലോഗിലൂടെ ആകുമ്പോള്‍ അതെങ്ങിനെ സ്വകാര്യതയാകും ?
നട്ടപ്പിരാന്തനോട് ഒരു തരത്തിലും യോജിക്കാനാകുന്നില്ല.
കളക്ടറുമായി നമ്മുടെ ബൂലോകത്തിന്റെ പ്രതിനിധികള്‍ സംസാരിച്ചു എന്നു പറയുമ്പോള്‍ , കളക്ടര്‍ സിയാബിനെ സംശയിക്കുന്ന തരത്തില്‍ മറുപടി കൊടുത്തെന്ന് പറയുമ്പോള്‍ ....
കളക്ടര്‍ അന്യഗൃഹജീവിയൊന്നുമല്ലല്ലോ ? ആര്‍ക്ക് വേണമെങ്കിലും അവരുമായി സംസാരിക്കാമല്ലോ ?
നല്ല അടുത്ത പരിചയമുള്ള ഒരാള്‍ വഴി ഒരു ഫോണ്‍ വിളി, അല്ലെങ്കില്‍ കളക്ടറുമായി ഒരു അപ്പോയന്റ്മെന്റ് എടുത്ത് ഇക്കാര്യത്തെപ്പറ്റിയുള്ള 5 മിനിറ്റ് നീളുന്ന ഒരു സംസാരം. തീര്‍ന്നില്ലേ കാര്യം ? ഇത്രയും വലിയ ഒച്ചപ്പാടിന്റെയൊന്നും ഒരു ആവശ്യവുമില്ല. ഇനി കളക്ടറോട് ചോദിക്കാനൊന്നും ആര്‍ക്കും പറ്റില്ല, സിയാബ് പറയുന്നത് തന്നെ കേട്ടേ മതിയാകൂ എന്നാണെങ്കില്‍ ....
ക്യാപ്റ്റന്‍ ഹാഡൊക്ക് പറയുന്നത് പ്രകാരം സിയാബ് തിരുവനന്തപുരത്ത് ഉണ്ടല്ലോ ?
ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ മറുപടി കിട്ടുമല്ലോ ? അതുവരെ കാത്തിരിക്കാം.
സിയാബിന്റെ ഒരു പോസ്റ്റ് മാത്രമേ ഇതു വരെ വായിച്ചിട്ടുള്ളൂ...എന്തുകൊണ്ടോ പിന്നീട് വായിക്കാൻ തോന്നിയിട്ടില്ല.
ReplyDeleteഇത്തരം ദുരിത പൂർണ്ണമായ സാഹചര്യങ്ങളിൽ നിന്നു ഐ.എ.എസ് ഒക്കെ കിട്ടുന്ന പ്രതിഭകളെക്കുരിച്ച് നമ്മുടെ പത്രങ്ങളും ചാനലുകളും നന്നായി കവർ ചെയ്യാറുണ്ട്.അങ്ങനെ ഒന്നും കണ്ടതായി ഓർക്കുന്നില്ല.ഒരു 8-10 വർഷ മുൻപ്,പത്താം ക്ലാസ് തോറ്റ ആളിനു പിന്നീട് ഐ.എ.എസ് കിട്ടിയ കാര്യം പത്രങ്ങളിൽ വായിച്ചിരുന്നതായി ഓർക്കുന്നു.വിജയൻ എന്നാണു പേരെന്നാണു ഓർമ്മ.
എന്തായാലും സിയാബിനെ എനിക്കറിയില്ല.അതുകൊണ്ട് ഇപ്പോൾ അഭിപ്രായം ഒന്നും പറയുന്നില്ല.അല്പം കൂടി കാത്തിരിക്കാം
നമ്മുടെ ബൂലോകം സിഹാബെന്ന വ്യക്തിയെ അക്രമിക്കുവാന്‍ ശ്രമിക്കുകയാണോ?. സിഹാബിന് IAS ഉണ്ടെങ്കിലെന്ത്, ഇല്ലെങ്കിലെന്ത്? ഉണ്ടെന്ന് പറഞ്ഞ് സിഹാബ് ആരെയെങ്കിലും പറ്റിച്ചിട്ടുണ്ടോ?. മറ്റുള്ളവരെ ഉപദ്രവിക്കാതിരിക്കുന്ന കാലത്തോളം അയാള്‍ കുറ്റക്കാരനാവുമോ?.
ReplyDeleteഅലെക്സിന്റെ ക്മന്റില്നിന്നും ചിലത് ഗ്രഹിക്കുവാന്‍ കഴിയുന്നു. അങ്ങിനെയെങ്കില്‍, ഞങ്ങള്‍ മാസങ്ങളോളം അന്വേഷിച്ചെന്ന് അവകാശപ്പെടുന്നവരുടെ “നിറം” ഇപ്പോ തന്നെ മാറി.
ബ്ലോഗര്‍മാരുടെ വ്യക്തിവിവരങ്ങള്‍ക്ക്, സംശയംതോന്നി അന്വേഷണംനടത്തുവാന് മ്മടെ ബൂലോകത്തിന് ആര് അധികാരം തന്നു?.
ഗ്രൂപ്പ് കളിയും, കുതികാല് വെട്ടും, സംഘമായും സംഘടിതമായും സംഘടിപ്പിക്കുന്നവര്‍, ഒരു വ്യക്തിയുടെ സ്വകാര്യജീവിതത്തിലേക്ക് ഒളിഞ്ഞ് നോക്കുവാനുള്ള ആവേശം കാണുമ്പോള്‍ ഹാ കഷ്ടം എന്നല്ലതെ എന്ത് പറയാന്‍.
ഇഷ്ടം പോലെ വിഭവങ്ങള്‍ വെറെയും ബൂലോകത്തുണ്ടല്ലോ മ്മടെ ബൂലോകമ്മെ.
"1. ആ ലിങ്കിന്റെ ഹോം പേജില്‍ പോയി നോക്കിയോ ? കണ്ടിട്ട് തരികിട സൈറ്റ് ആണെന്ന് തോന്നുന്നില്ല. Ministry of Personnel , Public Grievances and Pensions എന്നാണ് കാണിക്കുന്നത്. കണ്ടിട്ട് ആധികാരികമായതാണെന്ന് തോന്നുന്നു. ഇതല്ലെങ്കില്‍ മറ്റൊരു സൈറ്റില്‍ സിവില്‍ സര്‍വ്വീസിന്റെ ഫലങ്ങള്‍ ഉണ്ടാകേണ്ടതല്ലേ ? പത്താം തരത്തിന്റെ റിസള്‍ട്ട് വരെ ഇന്റര്‍നെറ്റില്‍ വരുന്ന കാലമല്ലേ ? മറ്റൊരു സൈറ്റ് ഉണ്ടോ എന്നും അവിടെ സിയാബിന്റെ പേര് ഉണ്ടോ എന്നും എല്ലാ വായനക്കാര്‍ക്കും അന്വേഷിക്കാവുന്നതാണ്. നമുക്കൊരുമിച്ച് അന്വേഷിക്കാം."
ReplyDelete*പ്രിയ ബൂലോകം ഇത് അരുണ്‍ ചുള്ളിക്കലിനു താങ്കള്‍ കൊടുത്ത മറുപടി.ഇനി ഈ പോസ്റ്റിലെ സിയാബിനെക്കുറിച്ചുള്ള മുഴുവന്‍ ആരോപണങ്ങളുടേയും അവസ്ഥ ഇത് തന്നെയാണോ?
നമ്മള് ഒരുമിച്ച് അന്വേഷിക്കേണ്ടി വരുമോ?
*സിയാബിന്റെ ഓര്‍ക്കുട്ട് പ്രൊഫൈലിനെക്കുറിച്ചുള്ള താങ്കളുടെ പതിനാലാം ചോദ്യത്തിനുള്ള ഉത്തരം വിനയ തന്ന് കഴിഞ്ഞു.
പ്രിയ സുഹൃത്തേ നാം കളിക്കുന്നത് ഒരുത്തന്റെ ജീവിതം വെച്ചാണു.മറക്കരുത്...
@ബീരാന് കുട്ടി ,
ReplyDeleteകാര്യങ്ങള്‍ ഗ്രഹിച്ചു കൊണ്ട് തന്നെയാണ് ഈ സംശയങ്ങള്‍ ഞങ്ങള്‍ ചോദിച്ചിരിക്കുന്നത്.
താങ്കള്‍ കമന്റ് ചെയ്തിരിക്കുന്നതില്‍ ഒരുപക്ഷെ അലക്സിനെ മാത്രം കണ്ടിട്ടുണ്ടാകാം.... ബാക്കിയുള്ളവരും ഉണ്ടേ....
അലക്സിനെക്കാളും കൂടുതല്‍ സിയാബിനെ പരിചയമുള്ളവര്‍ ഇവിടെ കമന്റ് ചെയ്യുകയും മറ്റു ചിലര്‍ ഇത് വീക്ഷിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്.
ബ്ലോഗര്‍ മാരുടെ സ്വകാര്യത എന്നാ വിഷയത്തിന് മറുപടിയായി നിരക്ഷരന്റെ കമന്റ് നോക്കുക
അലക്സ് പറയുവാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ വളരെ വ്യക്തമായി ഞങ്ങള്‍ക്കറിയാം . അതാണ് സ്വകാര്യത. അത് ഞങ്ങള്‍ ഇത് വരെ ഇവിടെ പ്രസിധീകരിചിട്ടില്ലല്ലോ....
ജിപ്പുസ്,
ഞങ്ങള്‍ സേര്‍ച്ച് ചെയ്ത ആ സമയത്ത് ആ പ്രൊഫൈല്‍ ഞങ്ങള്‍ക്ക് ലഭ്യമല്ലായിരുന്നു അതിനാല്‍ ആണ് അങ്ങനെ സംഭവിച്ചത്.
ഒരാളുടെ ജീവിതം തകര്‍ക്കാനല്ല, മറ്റുള്ളവരെ ചില കാര്യങ്ങളില്‍ നിന്നും രക്ഷിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത് - പ്രത്യേകിച്ച് ബ്ലോഗ്ഗേഴ്സിനെ
കൂടുതല്‍ വിവരങ്ങള്‍ ഇന്ന് വൈകിട്ടുള്ള മറ്റൊരു പോസ്റ്റില്‍ വെളിപ്പെടുത്തുന്നതാണ്.
ഇക്കഴിഞ്ഞ ഒന്നര വര്‍ഷത്തിലേറെ
ReplyDeleteആയി സിയാബിനോപ്പം
ജോലി ചെയ്യുന്ന ഒരാള്‍ എന്ന നിലയില്‍
അപേക്ഷിക്കുകയാണ്. ഇനിയെങ്കിലും
ഈ കല്ലേറ് നിര്‍ത്തുക. അനില്‍ @ ബ്ലോഗ്ഗര്‍
എന്നെ കുറച്ച മുന്‍പ് വിളിച്ചു സിയാബിനു വേണ്ടി
ബൂലോകം എല്ലാ സഹായങ്ങളും
ഇനി ചെയ്യും എന്ന് പറഞ്ഞപ്പോള്‍
ഇതു വരെ ചെയ്ത സഹായം അധികമല്ലേ
എന്ന് എനിക്ക് ചോദിക്കേണ്ടി വന്നു.
അനില്‍ ആ പറഞ്ഞതിന്റെ അര്‍ഥം
എന്താണ്? ഇതു വരെ പറഞ്ഞതില്‍
ഒരു കാമ്പും ഇല്ലെന്ന തിരിച്ചറിവ്
അല്ലെ ?
ബൂലോകം നടത്തുന്ന
ഈ കല്ലേറ് അവസാനിപ്പിക്കാന്‍
കഴിയുമെങ്കില്‍ അതു ചെയ്യുക.
അത്ര മാത്രം ചെയ്താല്‍ മതി.
സിയാബിന്റെ ഒരു സഹപ്രവര്‍ത്തക
എന്ന നിലയില്‍ മാത്രമല്ല
സിയാബ് സ്വന്തം ചേച്ചി
ആയി കരുതുന്ന ആള് എന്ന നിലയിലും
ഇതു പറയേണ്ടത് എന്റെ കടമ
ആണെന്ന് തോന്നുന്നു. ഇതില്‍ കൂടുതല്‍
പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ബൂലോകം
ആവശ്യപ്പെടുന്നത് അനുസരിച്ചു
മറുപടി പറയാന്‍ ഞാന്‍ ബാധ്യസ്ഥ അല്ല.
പക്ഷെ ഇത്രയെങ്കിലും പറഞ്ഞില്ലെങ്കില്‍ എന്റെ
നല്ല ഒരു സുഹൃത്തിനോട്, സഹപ്രവര്‍ത്തകനോട്,
സഹോദരനോട് ഞാന്‍ കാണിക്കുന്ന അവഗണന ആയിരിക്കുമത്.
അതാണ് വീണ്ടും വന്നു പ്രതികരിക്കുന്നത്.
ഇതു വെളിച്ചം കാണുമോ എന്നറിയില്ല.
പക്ഷെ ഇപ്പോള്‍ നിങ്ങള്‍ ചെയ്യുന്ന
പാപത്തിനു പരിഹാരമായി ഇതെങ്കിലും കൊടുക്കുക.
ബൂലോകം പത്രാധിപരോട് ഒരു അപേക്ഷയുണ്ട്..എനിക്ക് വലുതായൊന്നും സിയബിനെക്കുറിച്ചറിയില്ല. എങ്കിലും അറിയാവുന്ന ഒരുകാര്യമുണ്ട്..അതു സിയാബിനെ അടുത്തറിയാവുന്നവര്‍ക്കും അറിയാം. ദയവായി... ഇതവസാനിപ്പിക്കു...ഞാനറിഞ്ഞത് സത്യമെങ്കില്‍ ഇപ്പൊള്‍ നമ്മള് തറയ്ക്കുന്ന ഓരോ ആണിയേയും ഓര്‍ത്ത് സങ്കടപ്പെടേണ്ടി വരും...അടുത്തവാര്‍ത്ത ഹോള്‍ഡ് ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു. കൂടുതല്‍ പറയാന്‍ എനിക്കവകാശമില്ല.
ReplyDelete“ഒരാളുടെ ജീവിതം തകര്‍ക്കാനല്ല, മറ്റുള്ളവരെ ചില കാര്യങ്ങളില്‍ നിന്നും രക്ഷിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത് - പ്രത്യേകിച്ച് ബ്ലോഗ്ഗേഴ്സിനെ “
ReplyDeleteബൂലോകമെ, ഞാന്‍ പറഞല്ലോ, അയാള്‍ ആര്‍ക്കെങ്കിലും ഉപദ്രവം ചെയ്തിട്ടുണ്ടെങ്കില്‍, അത് പറയുവാന്‍ നിങ്ങള്‍ക്ക് അവകാശമുണ്ട്.
എന്തായാലും സിഹാബ് പറയട്ടെ, അയാളുടെ ഭാഗം കേള്‍ക്കുക എന്നത് കണ്ണടച്ച് ബൂലോകത്തെ വിശ്വസിക്കാത്ത എന്റെ ആവശ്യം. ബാക്കി അതിന് ശേഷം...
സിയാബ് തരികിടയാണെങ്കിലും അല്ലെങ്കിലും cognitive dissonance എന്ന് മനഃശാസ്തരജ്ഞന്മാര് പറയുന്ന ആ സംഭവം എന്താണെന്ന് മനസ്സിലാക്കാന്‍ പറ്റുന്നുണ്ട്,സിയാബ് ആരാധകരുടെ പ്രതികരണം കാണുമ്പോള്‍:-)cognitive dissonance നെ കുറിച്ച് ഇവിടെ.
ReplyDeleteപോസ്റ്റും കമന്റുകളും വായിച്ച ശേഷം ശ്രീ സിയാബിനു ബൂലോകം എന്ന സൌഹൃദ കൂട്ടായ്മയോടു മറുപടി പറയാനുള്ള ബാദ്ധ്യത ഉണ്ടെന്നാണു തോന്നുന്നത്.അതിനു വേണ്ടി കാത്തിരിക്കുന്നു.
ReplyDeleteWaiting to see the clarifications from Mr. Siyab himself.
ReplyDeleteNo comments till such time.
ട്രാക്ക്.
ReplyDeleteശ്രീമതി മേരി ലില്ലിയുടെ പേര് വീണ്ടും പരാമര്‍ശിക്കരുതെന്ന് കരുതിയാണ് ഇന്നത്തെ സംഭാഷണത്തെക്കുറിച്ച് ഞാന്‍ കൂടുതല്‍ കമന്റാതിരുന്നത്. എന്നാല്‍ അതിലെ ചില വാചകങ്ങള്‍ അവര്‍ തന്നെ എടുത്ത് പറഞ്ഞ സ്ഥിതിക്ക് ഒന്ന് രണ്ട് കാര്യങ്ങള്‍ പറയാം. ചിലത് ഈ പോസ്റ്റില്‍ ബന്ധപ്പെട്ട വിഷയമല്ലാത്തതിനാല്‍ മുഴുവന്‍ പറയാനാവുമോ എന്നറിയില്ല.
ReplyDeleteസിയാബിനു വേണ്ട എന്തു സഹായമാണ് ഞാന്‍ ബൂലോകര് നല്‍കാമെന്ന് പറഞ്ഞത് ഇപ്പോള്‍ ഇവിടെ വെളിവാക്കാനാവില്ല, അതിനുള്ള സന്ദര്‍ഭം വരുമ്പൊള്‍ ചെയ്യാം.പക്ഷെ മേരിലില്ലിക്ക് അറിയാമല്ലോ എന്താണ് ഞാന്‍ പറഞ്ഞതെന്ന്, എന്തിനു സഹായിക്കാമെന്നാണ് പറഞ്ഞതെന്ന്.അതിവിടെ പരാമര്‍ശിക്കേണ്ട കാര്യമില്ലായിരുന്നു.സുഹൃത്തിനോടുള്ള സ്നേഹത്താല്‍ പറയുന്ന വാചകങ്ങള്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുന്നതിലേക്ക് നയിക്കില്ലെ?
ഈ അവസരത്തില്‍ എനിക്ക് മനസ്സിലാക്കാനാവുന്നത് വിഷയത്തെ മനപ്പൂര്‍വ്വം വളച്ചൊടിക്കാന്‍ ശ്രമിക്കുന്നു എന്നാണ്. കാര്യങ്ങള്‍ നല്ല രീതിയില്‍ തീരട്ടെ എന്നെ എനിക്ക് ആഗ്രഹമുണ്ടായിരുന്നുള്ളൂ. പക്ഷെ ആ ആഗ്രഹം എല്ലാവര്ക്കും ഇല്ല എന്ന് മനസ്സിലായി.
ഇതുവരെ ചെയ്തതിലെ എന്താണ് കാമ്പില്ലാത്തത്? ബൂലോകം ഓണ്‍ ലൈന്‍ ചോദിക്കുന്നത് സിയാബിന് ഐ.എ.എസ് ഉണ്ടോ ഇല്ലയോ എന്ന് മാത്രമാണ്. ഐ.എ.എസ് ഉണ്ടെന്ന് പലരോടും പറഞ്ഞതായി ഇവിടെ കമന്റ് വന്നല്ലോ.ഐ.എ.എസ് കിട്ടിയെന്നുള്ള രീതിയില്‍ പത്ര കട്ടിങ് പലര്‍ക്കും അയച്ചും കൊടുത്തിട്ടുണ്ട്. അപ്പോള്‍ സിയാബോ മറ്റാരെങ്കിലുമോ ഒറ്റ ചോദ്യത്തിനു മാത്രം ഉത്തരം പറയുക, ഐ.എ.എസ് കിട്ടിയോ ഇല്ലയോ, ഉണ്ടെങ്കില്‍ ഏതു വര്‍ഷം?
അതിനു മറുപടി പറയാതെ വിഷയം മാറ്റാന്‍ ശ്രമിക്കുന്നത് ശരിയായ നടപടിയല്ല.
ഇനി എന്തിനാണ് ബൂലോകം ഓണ്‍ലൈന്‍ ഈ വിഷയം കുത്തിപ്പൊക്കിയതെന്നാണെങ്കില് അതിന് മറുപടി അവര്‍ പറയും.
സിവില്‍ സര്‍വ്വീസ് മെയിന്‍സ് റാങ്ക് ലിസ്റ്റ് 2006
ReplyDeleteഇപ്പോള്‍ സാധാരണ കാണുന്ന സെന്സേഷണലൈസേഷന്റെ ഉദാഹരണമാണ് ഈ പോസ്റ്റ്. സത്യത്തില്‍ ഇന്നാണ് സിയാബ് എന്ന പേരുതന്നെ ഞാന്‍ കേള്‍ക്കുന്നത്. അയാള്‍ പറയുന്നത് സത്യമാകട്ട, കള്ളമാകട്ടെ ഈ പോസ്റ്റ് വ്യക്തിഹത്യയോട് അടുത്തുനില്ക്കുന്നതായാണ് എനിയ്ക്കു തോന്നിയത്.
ReplyDeleteSiyab
ReplyDeleteപ്രിയപ്പെട്ട നിരക്ഷരന് മാഷേ,
ReplyDeleteഎനിക്കുള്ള മറുപടി കണ്ടു. ബൂലോഗത്തില്‍ ഏവരും അംഗികരിക്കുന്ന ഒരു വെക്തിത്വത്തിനു ഉടമയാണ് താങ്കള്‍. അത് നീരു മാഷ് എഴുതുന്ന വിഷയത്തില്‍ പുലര്‍ത്തിയ ആത്മാര്‍ഥതയും, ഒപ്പം സഹജീവികളോട് പുലര്‍ത്തിയ സ്നേഹവായ്പ്പും കൊണ്ടാണ്, ഞാനത് അംഗികരിക്കുന്നു. അതിനാല്‍ തന്നെ എന്റെ നിലപാടിനെ വിമര്‍ശിച്ചത് നീരു മാഷ് തക്കതായ വിവരങ്ങള്‍ ഒപ്പം ഉള്ളത് കൊണ്ടായിരിക്കുമെന്ന് ഞാന്‍ കരുതുന്നു. അത് ഞാന്‍ അംഗികരിക്കുന്നു.
എന്റെ വാദം ഇത്രയേ ഉള്ളു.... സാധാരണ നമ്മള് സമൂഹത്തിലെ അതായത്, മത/രാഷ്ട്രീയ/സാമൂഹിക നേതാക്കളെ വിമര്‍ശിക്കാറുണ്ട്. അത് അവരാല്‍ അവര്‍ പ്രധിനിധികരിക്കുന്ന പ്രസ്ഥാനങ്ങള്‍ക്ക് കുഴപ്പമുണ്ടാക്കുന്ന സമയത്താണ്. മറിച്ച് ഇവിടെയുള്ള "ഇര" കേവലം ഒരു വെക്തി മാത്രമാണ്, നമ്മളെ ബന്ധിപ്പിക്കുന്നത് ബൂലോഗത്തിലെ അക്ഷരങ്ങളും, തെറ്റുകള്‍ മനുഷസഹജമാണ്, കരുണയോ ദൈവീകവും,
അതിനാല്‍, നമ്മള് ആരോപിക്കുന്ന ഒരു ആരോപണവും, ആ വ്യക്തിയെ മാനസികമായി മുറിവ് എല്പ്പിക്കതിരിക്കട്ടെ. തെറ്റുകള്‍ മനുഷസഹജമാണ്, കരുണയോ ദൈവീകവും,
എനിക്ക് സിയാബിനോട് പറയാനിത്രമാത്രം, ആണുങ്ങള് പ്രശ്നങ്ങളെ സധൈര്യം ഏറ്റെടുത്ത് മറുപടി പറയുകയാണ് വേണ്ടത്.
Be Proud in Our BALLS.
Tracking...
ReplyDelete@ N.J ജോജൂ - താങ്കള്‍ ഇവിടെ തന്ന സിയാബിന്റെ യൂ ട്യൂബ് ലിങ്ക് ഞങ്ങള്‍തന്നെ മുകളില്‍ സംശയം നമ്പര്‍ 4 ന് ഒപ്പം കൊടുത്തിട്ടുണ്ട്. കൂട്ടത്തില്‍ മനോരമയില്‍ വന്ന വാര്‍ത്തയുടേയും യു.ട്യൂബ് ലിങ്ക് കൊടുത്തിട്ടുണ്ട് . താങ്കള്‍ വിട്ടുപോയതാണെന്ന് കരുതുന്നു.
ReplyDeleteട്രാക്കിങ് ..............
ReplyDeleteട്രാക്കിങ് ..............
ReplyDeleteആദ്യമായാണ് സിയാബിനെ കുറിച്ച് അറിയുന്നത്, നന്ദി ബൂലോകം ഓണ്‍ലൈന്‍.
ReplyDeleteആശംസകള്‍, സിയാബ്.
Siyab P in manoramanews -ഉം കണ്ടു.
track
ReplyDeleteതാങ്കള്‍ വിട്ടുപോയതാണെന്ന് കരുതുന്നു.
ReplyDeleteYes, It is.
അരുണ്‍ ചുള്ളിക്കളിന്റെയും, മേരി ലില്ലിയുടേയും, പിന്നെ ഞങ്ങളുടെ ചില അഭ്യുദയകാംക്ഷികളുടെയും അഭ്യര്‍ഥന മാനിച്ചു അടുത്ത പോസ്റ്റ് ഇനി സിയാബിന്റെ മറുപടി ലഭിച്ചതിനു ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നുള്ളൂ. കാരണം വ്യക്തം --- ഇനിയുള്ളവയാണ് സ്വകാര്യ ജീവിതത്തിലേക്കുള്ള കടന്നു കയറ്റം എന്ന് നിങ്ങള്‍ക്ക് നന്നായി അറിയാമല്ലോ.
ReplyDeleteഅതിനാല്‍ പ്രിയ വായനക്കാരെ, അടുത്ത വാര്‍ത്ത ഹോള്‍ഡ് ചെയ്യുന്നു.
സിയാബ് വന്ന് മറുപടി പറയാനുള്ള അവസരം കൊടുക്കണമല്ലോ ?
സിയാബിന്റെ സിവില്‍ സര്‍വ്വീസ് രജിസ്ട്രേഷന് നമ്പര്‍ അല്ലെങ്കില്‍ അതുപോലെയുള്ള എന്തെങ്കിലും ഔദ്യോഗികമായ തെളിവ് തരുമെന്ന് കരുതുന്നു.
അതിനായി നിങ്ങളെപ്പോലെ ഞങ്ങളും കാത്തിരിക്കുന്നു.
വളരെ നല്ല തീരുമാനം.......
ReplyDeleteBlistering barnacles!!!! ഇത് എത്ര ട്രാക്കാ!!! ഒരു ഒളിമ്പ്ക് നടത്താമല്ലോ !!
ReplyDeleteസിയബ് എന്റെ അടുതും നാളെ വൈകുനീരം ഈ പോസ്റ്റ് നോക്കാം എന്ന് പരജിടുണ്ടല്ലോ, സൊ ലെറ്റ് അസ് വെയിറ്റ്. അതുവരെ അങ്ങോട്ടും ഇങ്ങോട്ടും വെറുതെ ഓരോന്ന് പറഞ്ഞു നമുടെ ഹാര്‍മണി കളയണോ ?
ഇതുവരെ ആരും സിയബ് പറ്റിച്ചു എന്നോ മുതലെടുപ്പ് നടത്തി എന്നോ കമന്റില്‍ പറഞിട്ടില്ല. സൊ, നമുക്ക് സിയബ് വരുനത് വരെ നമുക്ക് വെയിറ്റ് ചെയാമെന്നെ, അല്ലെ ?
ഇതിലും വലിയ പ്രശ്നങളെ അതി ജീവിച്ച സിയബ്, ഇതും തരണം ചെയ്യും.
കേവലം സംശയത്തിന്റെ പേരില്‍ ഒരാളുടെ പേര് വച്ച് ഇത്രയും നീണ്ട ഒരു ബ്ലോഗ് ഇറക്കാന്‍ താങ്കള്ള്‍ക്ക് ആരാണ് അധികാരം തന്നത്?സംശയം ഉള്ള കാര്യങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ ഉള്ളവയല്ല. തെളിവ് ഉള്ളവയെ പ്രസിദ്ധീകരിക്കാവൂ. സംശയത്തിന്റെ പേരില്‍ ഒരാളെ തേജോവധം ചെയ്യുന്നതിന് നിയമപരമായ നടപടിക്ക് സ്കോപ് ഉണ്ട്.
ReplyDeleteഒരു സംശയം ചോദിച്ചോട്ടെ? ആരാണ് ഈ ബ്ലോഗേഴ്സ്? കേരളത്തിലെ എന്നല്ല ഇന്ത്യയിലെ തന്നെ ബഹു ഭൂരിപക്ഷം ജനങ്ങള്‍ക്കും ഇന്നും അറിയപ്പെടാത്ത ഒരു സംഭവമാണ് ഈ ബ്ലോഗിങ്ങ്. ഒരിക്കലും മുഖ്യധാരാ മാധ്യമങ്ങളുടെ കൂട്ടത്തില്‍ ബ്ലോഗ്ഗിനെ കാണാന്‍ ജങ്ങന്ള്ക്ക് സാധിക്കില്ല. അത് കൊണ്ട് തന്നെ താങ്കള്‍ എഴുതിയതിനു എന്താണ് വിശ്വാസ്യത? ഈ ബ്ലോഗ്ഗിനെ അങ്ങേയറ്റം സംശയത്തോടെ മാത്രമേ കാണാന്‍ സാധിക്കൂ.
ഗൂഗിള്‍ തരുന്ന ഒരു ഔദാര്യ സേവനം ആയ ബ്ലോഗ് (പ്രത്യേകിച്ച് മലയാളം ബ്ലോഗ്ഗുകള്‍) പാരവയ്പ്പിനും തോന്ന്യാസങ്ങള് എഴുന്നള്ളിക്കുന്നതിനും ഉള്ള ഒരവിശുധ മാധ്യമം ആയി അധപധിച്ചു എന്നത് എല്ലാവര്ക്കും അറിയാം ബോസ്സ്. അതുകൊണ്ട് തന്നെ ഒരിക്കലും മനോരമക്കും മാതൃഭൂമിക്കും ഒപ്പം താങ്കളുടെ ബ്ലോഗിനെ കാണാന്‍ ബുദ്ധിമുട്ടുണ്ട്. മാധ്യമ സ്ഥാപനങ്ങള്‍ പോലും ചോദ്യം ചെയ്യപ്പെടുന്ന ഇക്കാലത്ത് എങ്ങോ കിടക്കുന്ന ചില വ്യക്തികള്‍ നടത്തുന്ന "investigation" ബഹുമാനം അര്‍ഹിക്കുന്നില്ല. ഒരാള്‍ തെറ്റ് ചെയ്താല്‍ അന്വേഷിക്കാന്‍ ഇവിടെ CBI, കോടതി മുതലായ സ്ഥാപനങ്ങള്‍ ഉണ്ട് എന്ന് സ്നേഹപൂര്‍വ്വം ഓര്‍മിപ്പിക്കട്ടെ.
കലക്ടരുമായി താങ്കള്‍ നടത്തി എന്ന് പറയുന്ന "ഇന്റര്‍വ്യൂ"നു എന്താണ് തെളിവ്? ഒരു തെളിവും ഇല്ലാതെ ഒരു ബഹുമാന്യ വ്യക്തിയുടെ പേര് എന്തടിസ്ഥാനത്തിലാണ് നിങ്ങള്‍ ബ്ലോഗ്ഗില്‍ പരാമര്‍ശിച്ചത്? കലക്ടര്‍ നിങ്ങള്‍ക്ക് permission തന്നോ?
ഇത്രയും പറഞ്ഞത്, താങ്കള്‍ ഒരു ബ്ലോഗ്ഗര്‍ മാത്രം ആണെന്ന് തന്നെ. സിയബിനു പറയാനുള്ളത് അയാള്‍ പറയേണ്ടിടത്ത് പറഞ്ഞോളും. സിയബിനെ ആര് ബന്ധപ്പെടണം എന്നും അയാള്‍ തീരുമാനിച്ചോളും.
അതുകൊണ്ട്, അറിയുവാനുള്ള അവകാശത്തിനായി ഒരു നല്ല പൌരന്റെ മാന്യതയുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുക. നിയമം എല്ലാവക്കും തുല്യമാണ്. താങ്കള്‍ക്കും, സിയബിനും.
-സിയബിന്റെ ഒരു സുഹൃത്ത് .
ഒരു ചെറിയ ട്രക്ക് ഞാനും ഇവിടെ ഇട്ടേക്കാം.
ReplyDeleteഅതെ, ഇനി സിയാബ് മറുപടി പറയട്ടെ..
ReplyDeleteഅദേഹം തന്റെ ഭാഗം വ്യക്തമാക്കുന്നത് വരെ..കമന്റുകളിലൂടെ വാദപ്രതിവാദങ്ങള്‍ നിര്‍ത്തി വച്ച് കാത്തിരിക്കാം..
--
....നല്ല സൌഹൃദങ്ങള്‍ വളരെ വിലപെട്ടതാണ്... ചെറിയ നീരസങ്ങളുടെയോ വാക്ക് തര്‍ക്കങ്ങളുടെയോ പേരില്‍ ആരും അത് നഷ്ടപെടുത്താതെ ഇരിക്കണേ.
അനൂ,
ReplyDeleteഒരു സാധാരണ സംശയം ഉന്നയിച്ചപ്പോള്‍ അതിനിത്ര പ്രകൊപിതനാകാനെന്തിരിക്കുന്നു?
സിയാബിനു തന്നെ മറുപടി നല്‍കാനുള്ള സാവകാശം നമ്മുടെ ഭൂലോഗം നല്കിയിട്ടുണ്ടല്ലോ !
എല്ലാം നന്നായി കലാശിക്കും എന്ന് പ്രതീക്ഷിക്കൂ...
ആര്‍കും ഉപകാരമില്ലാത്ത ഒരു പോസ്റ്റും അതിനു പിന്നാലെ കുറേ "സദാ ചാരികളും"
ReplyDeleteകാഷ്ടം എനല്ലാതെ ഒന്നും പറയാനില്ല ബൂലോഗമേ
ആര്‍ക്കും ഉപകാരമില്ലാത്ത ഒരു പോസ്റ്റും പിന്നെ കുറേ "സദാ ചാരികളും"
ReplyDeleteകാഷ്ടം എന്നല്ലാതെ ഒന്നും പറയാനില്ല ബൂലോഗമേ
ചേലുണ്ട് ചേലുണ്ട്........
ReplyDeleteകമന്റ് മോഡറേഷൻ ഉണ്ടായിട്ടും ചില നട്ടെല്ലില്ലാത്ത നപുംസകങ്ങളുടെ ജല്പനങ്ങൾ ഇവിടം വൃത്തികേടാക്കുന്നതിൽ വിഷമം തോന്നുന്നു. ബന്ധപ്പെട്ടവർ ശ്രദ്ധിച്ചാലും...
ReplyDeleteIt's a good decision. Let's wait and see what Siyab has to say.
ReplyDeleteപോയിനെടാ മോന്മാരേ
ReplyDeleteഅവന്റെയൊക്കെ ഒരു കോപ്പിലെ പത്രം...
@പോറാടത്ത് ,
ReplyDeleteസിയാബിന്റെ വ്യക്തിപരമായ ചില കാര്യങ്ങള്‍ കമന്റിലൂടെ ഇവിടെ വരാതിരിക്കുവാന്‍ വേണ്ടി മാത്രം ആണ് കമന്റ് മോഡറേഷന് കൊടുത്തിരിക്കുന്നത്. തെറിവിളികള്‍ ഞങ്ങള്‍ക്ക് പ്രശ്നം അല്ല. ഇത് ഒരു കോക്കസ് പ്രവര്‍ത്തനം ആണെങ്കില്‍ അതും വെളിച്ചത്തു കൊണ്ട് വരണം എന്നുണ്ട്. ഇതേ വരെ ഒരു കമന്റ് പോലും ഞങ്ങള്‍ റിലീസ് ചെയ്യാതെയും മാറ്റി വച്ചിട്ടുമില്ല. ഞങ്ങള്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളിലും ഇനി പറയുന്ന കാര്യങ്ങളിലും വ്യക്തമായ തെളിവുകള്‍ കൈവശം വച്ച് കൊണ്ടാണ് ഈ വസ്തുതകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
സിയാബ് വന്ന് തെളിവ് നല്കണമത്രേ. നിങ്ങള്‍ ആര് ബ്ലോഗ് സുപ്രീംകോടതിയോ?
ReplyDeleteബ്ലോഗില്‍ ഓരോ നിയമങ്ങള്‍ ഉണ്ടാക്കുന്നു... നിങ്ങള്‍ അനോണിയായിരുന്നപ്പോള് ഇതിന് മുന്‍പും ചില തീട്ടൂരങ്ങള്‍ ഇറക്കുവാന്‍ പാഴ്വേല നടത്തിയിരുന്നല്ലോ... ഇത്ര നാളായിട്ടും ഇനിയും നന്നായില്ലേ... കഷ്ടം....
ഇനി ബ്ലോഗേഴ്സ് എന്തെഴുതണമെന്ന തീട്ടൂരം എന്നാണാവോ നിങ്ങള്‍ ഇറക്കുന്നത്!!!
നിങ്ങള്‍ തന്നെ കഴിഞ്ഞ മാസം എന്തൊക്കെ “തറ” വാര്‍ത്തകളാണ് നല്കി ബ്ലോഗേര്‍സിനെ വഴി തെറ്റിച്ചിരുന്നത് എന്ന് തിരിഞ്ഞ് നോക്കൂ... അവസാനം കുറേ സോറിയും, കോമ്പ്രമൈസും.. എല്ലാം മറന്നോ?
വല്ല ക്രിയാത്മക പത്ര ബ്ലോഗിങ്ങും നടത്ത് മാഷേ...
മോഡറേഷന് ഉണ്ടെന്ന് അറിഞ്ഞ് കൊണ്ട് തന്നെ എഴുതുന്നു... ഇത് ഇടാതിരിക്കുവാന്‍ മാത്രം ഭീരുക്കളല്ല നിങ്ങള്‍ എന്ന വിശ്വാസത്തോടെ ഗുഡ് ബൈ....
പ്രിയപ്പെട്ട നമ്മുടെ ബൂലോകം,
ReplyDeleteപണ്ട് ക്രൈമിനെ കുറിച്ചുള്ള ചില മാസികകള്‍ വീട്ടുകാരറിയാതെ വായിക്കുമായിരുന്നു.അതിലെ പരമ്പരകള്‍ ഏകദേശം ഇങ്ങനെയാണ്..
"അയാള്‍ അവനെ കൊല്ലാന്‍ തീരുമാനിച്ചു.അതിനായി മദ്യം കൊടുത്ത് മയക്കി.പിന്നെ കത്തി കൈയ്യിലെടുത്തു...
(തുടരും)"
അതോടെ എന്റെ ഉറക്കം പോകും.മനസില്‍ ഒരു ചിന്ത മാത്രം..
എന്നിട്ട്??
അടുത്തലക്കത്തില്‍ ഇതൊന്നുമില്ല, രണ്ട് വരി മാത്രം..
"ചത്തവന് ബാക്കി പറയാത്തതിനാല്‍ ആ ലേഖനം ഇവിടെ നിര്‍ത്തുന്നു"
എന്നിട്ട അടുത്ത ലേഖനം തുടങ്ങും..
"മഴയുള്ള രാത്രി.അന്ന് സന്ധ്യ വീട്ടില്‍ തനിച്ചായിരുന്നു.അപ്പോഴാണ് അവന് അവിടെ വന്നത്..
(തുടരും)"
എന്നിട്ട്??
കുന്തം!!
അടുത്ത ലേഖനത്തില്‍ സന്ധ്യയുമില്ല, പകലുമില്ല..
ഒരോന്ന് ചിന്തിച്ച് കൂട്ടിയ ഞാന്‍ മണ്ടന്‍.ഇതും അതുപ്പോലെയാണോ?
സിയാബിന്റെ ഒരു സുഹൃത്ത് പറയുന്നു സിയാബ് വരുമെന്ന്.വേറൊരു സുഹൃത്ത് പറയുന്നു അദ്ദേഹം പറയണ്ടിടത്ത് പറയുമെന്ന്.അദ്ദേഹം ഐ.എ.എസ്സ് ആണോ എന്നതാണോ നിങ്ങളുടെ പ്രശ്നം.അതോ ആ പദവിയുടെ പേരില്‍ എന്തെങ്കിലും ക്രമക്കേട് കാട്ടിയോ?
വെറുതെ കുറെ സംശയങ്ങള്‍ വാര്‍ത്തയായി കൊടുക്കരുത് സുഹൃത്തേ.തെളിവുണ്ടെങ്കില്‍ അത് വച്ച് സംസാരിക്കു.ഒന്നുങ്കില്‍ സിയാബിന്റെ മറുപടി, അല്ലെങ്കില്‍ നിങ്ങളുടെ വിശദീകരണം, എന്നെ പോലെ ഒരു വായനക്കാരന് പ്രതീക്ഷിക്കുന്നു.അല്ലാതെ ആ പഴയ മാസികയുടെ സ്റ്റാന്‍ഡേര്‍ഡ് ആകല്ലേ..
എന്നിട്ട്??
അത് തന്നെ..
The 'subject' is now not only a matter of this blog pathram. Indeed it is all a clear cut doubts that " WE BLOGGERS " must know the reason behind siab's blog writings. So, Siyab should reply here. Waiting......
ReplyDeleteസിയാബിന്റെ സുഹ്രൂത്തിനെയോ, സുഹ്രൂത്തിന്റെ മറുപടിയോ അല്ല ഇവിടെ ഞങ്ങൾ മറ്റു ബ്ലോഗേർസ് പ്രതീക്ഷിക്കുന്നത്. (അല്ലെങ്കിൽ ഞാൻ എന്ന ബ്ലോഗ്ഗെറെങ്കിലും)
ReplyDeleteസിയാബിന്റെ ബ്ലോഗ് വായിച്ച് അദ്ദേഹത്തോടു ആദരവുതോന്നിയ ഒരാളെന്ന നിലയിൽ പറയട്ടെ;
ഈ സംശയങ്ങൾക്കുള്ള ‘സിയാബി’ ന്റെ മറുപടിയാണു ഞങ്ങൾക്കാവശ്യം.
നോക്കൂ, സിയാബ്.. ഇനി താങ്കൾ പാഴാക്കുന്ന ഓരോ നിമിഷവും വിലപ്പെട്ടതാണു.
ഇല്ലെങ്കിൽ താങ്കളും ഞാനുമായി നടന്നിട്ടുള്ള ചാറ്റ് ഹിസ്റ്ററി പരിശോധിക്കുമ്പോൾ, എനിക്കിനി താങ്കളെ അവിശ്വസിക്കേണ്ട അവസ്ഥയിലെത്തിച്ചേരാൻ ഞാൻ ബാധ്യസ്ഥനാകും. എനിക്കു നിങ്ങളെ വിശ്വസിക്കാനാണു താല്പര്യം.
അതു കൊണ്ട് സിയാബ്, ദയവായി എത്രയും പെട്ടന്ന് സത്യസന്ധത വെളിപ്പെടുത്തൂ.
@ നാട്ടുകാരന്,
ReplyDelete"സിയാബിനു തന്നെ മറുപടി നല്‍കാനുള്ള സാവകാശം നമ്മുടെ ഭൂലോഗം നല്കിയിട്ടുണ്ടല്ലോ ! "
കേട്ടാല്‍ തോന്നും സിയാബ് ബൂലോകത്തിന്റെ ഔദാര്യത്തിലാണ് ജീവിക്കുന്നതെന്ന്. സാവകാശം കൊടുക്കാന്‍ നിങ്ങളൊക്കെ ആരാ? ഹിറ്റും കമന്റും കൂടാനുള്ള ഒരു തന്ത്രം അല്ലെ ഇതൊക്കെ? പണ്ടൊരു ബ്ലോഗ്ഗര്‍ എഴുതിയത് ഓര്‍മ്മ വരുന്നു. "എടാ നീ ഇങ്ങനെ എല്ലാ ദിവസവും പോസ്റ്റ് ചെയ്യുന്നത് ശെരിയാണോ? നിനക്ക് ഇത്രേം കമന്റിന്റെ ആവശ്യം ഉണ്ടോ? ഞങ്ങളൊക്കെ ഇവിടെ ഉള്ളത് കണ്ടില്ലേ? " ഈ പോസ്റ്റിനു പിന്നില്‍ ഈ ചേതോവികാരം ഉണ്ടോ? :D
Tracking
ReplyDeleteപോന്നു സുഹൃത്തെ......അനൂ.....
ReplyDelete"സാവകാശം കൊടുക്കാന്‍ നിങ്ങളൊക്കെ ആരാ? "
എന്നെ വെറുതെ വിട്ടേക്കൂ.....ഞാന്‍ ആരുമല്ല.
കഥയറിയാതെ ആട്ടം കാണുന്ന വെറുമൊരു കാഴ്ചക്കാരന് ! വല്ലപ്പോഴും ബ്ലോഗുന്ന ഒരു സാദാ ബ്ലോഗര്‍!
എന്റെ ചാറ്റ് ഹിസ്ടറിയില്‍ ഒരുപാട് സംശയങ്ങള്‍ ഇപ്പോള്‍ തോന്നുന്നു. ....... സിയാബ്, മറുപടി പറയൂ....
ReplyDeleteചര്‍ച്ചകള്‍ വഴിമാറിപോവുന്നതും പല ആരോപണ പ്രത്യാരോപണങ്ങളും ഈ ലേഖനത്തിന്റെ ചുവടു പിടിച്ചു വ്യക്തികള്‍ തമ്മില്‍ ഉണ്ടാവുന്നതും കാണുന്നതില്‍ ആശങ്കയുണ്ട്.
ReplyDeleteഅത് കൊണ്ട് തന്നെ 'നമ്മുടെ ബൂലോകത്തോട് ' ഒരു സംശയം ചോദിക്കട്ടെ ?
സിയാബിനു ഐ .എ.എസ് ലഭിച്ചു എന്ന വസ്തുത വ്യാജമാണ് (ഇത് വരെ ഇത് സത്യമാണോ എന്നറിയില്ല) എന്ന് മാത്രമാണോ നിങ്ങളുടെ സംശയം /ആരോപണം?
അങ്ങനെ ഒരു വസ്തുത സത്യമാണെങ്കില്‍ , അത് തെറ്റാണെങ്കില്‍ കൂടെ ഗുരുതരമായി കരുതെണ്ടാതുണ്ടോ? (കളവു പറയുകയോ നിര്ധോഷമെങ്കിലും ചെറിയ തെറ്റുകള്‍ എങ്കിലും ബോധപൂര്‍വ്വം ചെയ്യതവരോ ആയി ആരും ഇല്ല എന്നാണെന്റെ വിശ്വാസം )
മറിച്ച് ഐ. എ. എസ് ഉണ്ടോ ഇല്ലയോ എന്ന സംശയം, മറ്റെന്തെങ്കിലും കൂടുതല്‍ പ്രസക്തമായ വസ്തുതയിലെയ്ക്ക് ഉള്ള ചൂണ്ടു പലക മാത്രം ആണോ ? 'തുടരും ' എന്ന് നിങ്ങളുടെ വാക്കില്‍ നിന്നും അങ്ങനെ ആണ് അനുമാനിക്കുവാന്‍ കഴിയുന്നത്.
അങ്ങനെ ആണെങ്കില്‍, ഇനിയും താമസിക്കാതെ അതെന്താണെന്ന് കൂടെ വെളിപ്പെടുതുന്നതല്ലേ കൂടുതല്‍ ഉചിതം?
ആകാംക്ഷയ്ക്ക് ഉപരിയായി,ബ്ലോഗ്ഗര്മാര് തമ്മില്‍ ഇതേ ചൊല്ലി ഉണ്ടാകാന്‍ തുടങ്ങുന്ന വാഗ്വാദങ്ങള്‍ ബൂലൊകത്തെ സൌഹൃത അന്തരീക്ഷം നഷ്ടപെടുത്തും എന്ന ആശങ്ക കൂടെ തോന്നിയത് കൊണ്ടാണ് ഇങ്ങനെ എഴുതുന്നത്.
valichu neettathe oru theerumanam aakku?
ReplyDeletetracking
ReplyDeleteTracking
ReplyDeleteട്രാക്കിംഗ് !!
ReplyDeleteഇനി വരാനുള്ള ഭാഗങ്ങള്‍കൂടി കാണട്ടെ, എന്നിട്ട് അഭിപ്രായം പറയാം.
ഞാനും ഒന്നു കമന്റിപ്പോയതാണ്. വീണ്ടും വരാതിരിയ്ക്കാന്‍ കഴിഞ്ഞില്ല. ശിയാബ് മറുപടി പറയുമെന്ന് ഇനിയാരും പ്രതീക്ഷിയ്ക്കേണ്ടെന്നാണ് എനിയ്ക്കു തോന്നുന്നത്. ഇനിയതിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. ആവശ്യത്തിനു ചരിത്രവും ഭൂമിശാസ്ത്രവും ബൂലോകര് തന്നെ വിളമ്പുന്നുണ്ടല്ലോ. ഇതു മോഡറേഷനില്‍ മുങ്ങില്ലെന്നു കരുതുന്നു.ഇതു വെറുതേ വന്നതാവുമോ ?
ReplyDeleteഒരു ന്യൂസും ഇല്ലാത്തതുകൊണ്ട്, എന്റെ ഒരു ചാറ്റ് ഇവിടെ ഇടുന്നു.
ReplyDeleteഈ പറയുന്നത് എല്ലാം കേട്ടിടണോ, മുകളിലെ ഒരു അനോണി കമന്റ് പോലെ എനിയ്ക്കും തോനുന്നത് ? നിങള്‍ക്ക് എല്ലാം എന്ത് തോനുന്നു ?
IAS ഉണ്ടെങ്കിലും, ഇല്ലെങ്ങില്ലും, സഹാജരിയങളോട് പട വെട്ടി റാങ്കും MPhil വരെ എത്തിയ സിയബിനോട് എനിയ്ക് ബഹുമാനമേ ഉള്ളു. ഹി റോക്ക്സ്, നോ ഡൌട്ട് !
me: what kind of work u do @ this comny? i mean, what kind of r & d ur involved with ?
siyabihaveadream: now doing Mphi; an dworking in Pvt frim
me: ya, i saw the website of ur co. when ur IAS carrier will start ?
siyabihaveadream: no ippol leavil anu
me: oh..k.
siyabihaveadream: jharkhand anu cader
me: okey. so, once the Mphil is over, u will join back.
siyabihaveadream: yea
me: how was the IAS training ? i have only read about them. i presume that would have added lots of +ve changes in you. how this Mphil will help u on job ?
siyabihaveadream: enikku London Scholl of ecnomicsil ninnum
me: i mean, u r doing this to deliver ur duties better or for knolodge ?
siyabihaveadream: oru Phd Scholarshi p kittiyittundu athinu pokanam enkil Mphil venam indiyil ninnum oralkku mathram oro varshavum a chnace kittuak
appol athu nashtappeduthand aennu ellarum apranju
*****
me: whn will u join back on ur IAS job ?
siyabihaveadream: next year akum may be allenkil decemberil
me: oh..k. did u like the place jarghnt? i heard it is a very remote and non-developed place
siyabihaveadream: no
me: mm...didn;t get u. u mean, u didn't like the place. or the place is developed.
siyabihaveadream: yea oru vllatha plac eanu
me: why don't u write a post about ur IAS training ? we, the common people seldom hear about such things.
siyabihaveadream: athokke pathukke ezhutham
me: one of my frd is an IPS offcr, she had told me about weapon training etc
u too had those stuffs ?
siyabihaveadream: no am only attend my foundation course
me: means?
siyabihaveadream: foundatoin training mathrame njan complete chaithittullu
me: oh..okey.
siyabihaveadream: training muzhuvan complete chaithittilla
me: oh.okey. got it
siyabihaveadream: ok
me: so, after that course, they give u time, and ur doing Mphil during that
rigt ?
siyabihaveadream: yea
me: good
siyabihaveadream: 1 mint
me: k
*****************
സിയാബ് പ്രതികരിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. .........
ReplyDeleteസിയാബ്, മറുപടി കിട്ടിയില്ലെങ്കില്‍ ഞങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കിക്കൊണ്ടുള്ള അടുത്ത പോസ്റ്റ് കുറച്ചു സമയത്തിനുള്ളില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.
നിങ്ങളുടെ സംശയങ്ങള്‍ക്ക്
ReplyDeleteസിയാബ് തിങ്കളാഴ്ച
മറുപടി പറയുന്നതായിരിക്കും.
സിയാബിനു ഈ രാത്രി നെറ്റ് ഉപയോഗിക്കാനുള്ള
സൗകര്യം ഇല്ലാത്തതിനാല്‍ സിയാബിന്റെ
സുഹൃത്ത് എന്നെ നിലയില്‍ ഈ കാര്യം അറിയിക്കാന്‍
എന്നെ ഏല്പിച്ചിരിക്കുകയാണ്.
പിന്നെ, എന്റെ വ്യക്തിപരമായ
അഭിപ്രായം കൂടി ഇതില്‍ ചേര്‍ക്കുകയാണ്.
നമ്മുടെ ബൂലോകം എന്ന് പറയുന്ന
ഇ പത്രം സൂപ്പര്‍ കോടതി അല്ല എന്ന്
ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍
തിരിച്ചറിയുന്നത് നല്ലതായിരിക്കും.
അര മണിക്കൂറിനകം കീഴടങ്ങാന്‍
വാറണ്ട് പുറപ്പെടുവിക്കാന്‍ നിങ്ങളൊക്കെ
ആരാണ്? ഈ കാര്യത്തില്‍ ഇനിയും മാനുഷിക
പരിഗണന കാണിക്കാന്‍ തയ്യാറാവുക.
മാധ്യമങ്ങള്‍ എന്ത് തന്നെ ആയാലും
നില കൊള്ളുന്നത് അതിനു വേണ്ടിയാകണം.
ഇനിയും ഒരു യുവാവിനെ കാര്യങ്ങള്‍ അറിയാതെ
പീഡിപ്പിക്കാന്‍ ശ്രമിച്ചാല്‍ അതിന്റെ അനന്തര ഫലം
എന്ത് തന്നെ ആയാലും ബൂലോകം ഏറ്റെടുക്കേണ്ടി വരും.
നിങ്ങളുടെ സംശയങ്ങള്‍ക്ക്
ReplyDeleteസിയാബ് തിങ്കളാഴ്ച
മറുപടി പറയുന്നതായിരിക്കും.
സിയാബിനു ഈ രാത്രി നെറ്റ് ഉപയോഗിക്കാനുള്ള
സൗകര്യം ഇല്ലാത്തതിനാല്‍ സിയാബിന്റെ
സുഹൃത്ത് എന്നെ നിലയില്‍ ഈ കാര്യം അറിയിക്കാന്‍
എന്നെ ഏല്പിച്ചിരിക്കുകയാണ്.
പിന്നെ, എന്റെ വ്യക്തിപരമായ
അഭിപ്രായം കൂടി ഇതില്‍ ചേര്‍ക്കുകയാണ്.
നമ്മുടെ ബൂലോകം എന്ന് പറയുന്ന
ഇ പത്രം സൂപ്പര്‍ കോടതി അല്ല എന്ന്
ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍
തിരിച്ചറിയുന്നത് നല്ലതായിരിക്കും.
അര മണിക്കൂറിനകം കീഴടങ്ങാന്‍
വാറണ്ട് പുറപ്പെടുവിക്കാന്‍ നിങ്ങളൊക്കെ
ആരാണ്? ഈ കാര്യത്തില്‍ ഇനിയും മാനുഷിക
പരിഗണന കാണിക്കാന്‍ തയ്യാറാവുക.
മാധ്യമങ്ങള്‍ എന്ത് തന്നെ ആയാലും
നില കൊള്ളുന്നത് അതിനു വേണ്ടിയാകണം.
ഇനിയും ഒരു യുവാവിനെ കാര്യങ്ങള്‍ അറിയാതെ
പീഡിപ്പിക്കാന്‍ ശ്രമിച്ചാല്‍ അതിന്റെ അനന്തര ഫലം
എന്ത് തന്നെ ആയാലും ബൂലോകം ഏറ്റെടുക്കേണ്ടി വരും.
ആദ്യത്തെ അഭ്യര്‍ത്ഥന മാനിച്ച ബൂലോകം പത്രാധിപര്‍ക്ക് നന്ദി പറയുന്നു. വീണ്ടുമൊരു അഭ്യര്‍ത്ഥന വിലപ്പോവുമോ എന്നുമറിയില്ല. എങ്കിലും സിയാബിന്റെ ഒരഭ്യുദയകാംഷി എന്ന നിലയില്‍ ഒരിക്കല്‍ കൂടി ദയാപരമായ പരിഗണന ആഗ്രഹിച്ചു കൊണ്ട്, വായനക്കാരുടെയും ബ്ലോഗേഴ്സിന്റെയും സത്യമറിയാനുള്ള ആഗ്രഹത്തെ അംഗീകരിച്ചു കൊണ്ടും, പുതിയ വാര്‍ത്തയുടെ സമയം ഒരല്പം കൂടി ദീര്‍ഘിപ്പിക്കണം എന്ന് ആഗ്രഹിക്കുന്നു. സിയാബ് തീര്‍ച്ചയായും പ്രതികരിക്കുമെന്ന ഉറപ്പുണ്ട്. സാവകാശം വേണ്ടി വരുമെങ്കിലും. ജീവിതത്തോട് പടപൊരുതി വന്ന ഒരു മനുഷ്യനു നല്‍കേണ്ട അംഗീകാരമായി ഇതു കരുതുമല്ലോ.
ReplyDeleteനിങ്ങളുടെ സംശയങ്ങള്‍ക്ക്
ReplyDeleteസിയാബ് തിങ്കളാഴ്ച
മറുപടി പറയുന്നതായിരിക്കും.
സിയാബിനു ഈ രാത്രി നെറ്റ് ഉപയോഗിക്കാനുള്ള
സൗകര്യം ഇല്ലാത്തതിനാല്‍ സിയാബിന്റെ
സുഹൃത്ത് എന്നെ നിലയില്‍ ഈ കാര്യം അറിയിക്കാന്‍
എന്നെ ഏല്പിച്ചിരിക്കുകയാണ്.
പിന്നെ, എന്റെ വ്യക്തിപരമായ
അഭിപ്രായം കൂടി ഇതില്‍ ചേര്‍ക്കുകയാണ്.
നമ്മുടെ ബൂലോകം എന്ന് പറയുന്ന
ഇ പത്രം സുപ്രീം കോടതി അല്ല എന്ന്
ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍
തിരിച്ചറിയുന്നത് നല്ലതായിരിക്കും.
അര മണിക്കൂറിനകം കീഴടങ്ങാന്‍
വാറണ്ട് പുറപ്പെടുവിക്കാന്‍ നിങ്ങളൊക്കെ
ആരാണ്? ഈ കാര്യത്തില്‍ ഇനിയും മാനുഷിക
പരിഗണന കാണിക്കാന്‍ തയ്യാറാവുക.
മാധ്യമങ്ങള്‍ എന്ത് തന്നെ ആയാലും
നില കൊള്ളുന്നത് അതിനു വേണ്ടിയാകണം.
ഇനിയും ഒരു യുവാവിനെ കാര്യങ്ങള്‍ അറിയാതെ
പീഡിപ്പിക്കാന്‍ ശ്രമിച്ചാല്‍ അതിന്റെ അനന്തര ഫലം
എന്ത് തന്നെ ആയാലും ബൂലോകം ഏറ്റെടുക്കേണ്ടി വരും.
ആദ്യത്തെ അഭ്യര്‍ത്ഥന മാനിച്ച ബൂലോകം പത്രാധിപര്‍ക്ക് നന്ദി പറയുന്നു. വീണ്ടുമൊരു അഭ്യര്‍ത്ഥന വിലപ്പോവുമോ എന്നുമറിയില്ല. എങ്കിലും സിയാബിന്റെ ഒരഭ്യുദയകാംഷി എന്ന നിലയില്‍ ഒരിക്കല്‍ കൂടി ദയാപരമായ പരിഗണന ആഗ്രഹിച്ചു കൊണ്ട്, വായനക്കാരുടെയും ബ്ലോഗേഴ്സിന്റെയും സത്യമറിയാനുള്ള ആഗ്രഹത്തെ അംഗീകരിച്ചു കൊണ്ടും, പുതിയ വാര്‍ത്തയുടെ സമയം ഒരല്പം കൂടി ദീര്‍ഘിപ്പിക്കണം എന്ന് ആഗ്രഹിക്കുന്നു. സിയാബ് തീര്‍ച്ചയായും പ്രതികരിക്കുമെന്ന ഉറപ്പുണ്ട്. സാവകാശം വേണ്ടി വരുമെങ്കിലും. ജീവിതത്തോട് പടപൊരുതി വന്ന ഒരു മനുഷ്യനു നല്‍കേണ്ട അംഗീകാരമായി ഇതു കരുതുമല്ലോ...
ReplyDeleteഈ രാത്രി നെറ്റ് ഉപയോഗിക്കാനുള്ള
ReplyDeleteസൗകര്യം ഇല്ലാ..................
ഇന്ന് പകല്‍ ഉണ്ടായിരുന്നല്ലോ? ഇത്രയും നാള് എവിടെ ആയിരുന്നു? അവസാന നിമിഷം വന്നു സമയം ചോദിക്കുന്നതില്‍ ഒരു അപാകത???
ഇനി കാത്തിരിക്കുന്നതില്‍ കാര്യമില്ല.
ReplyDeleteഇപ്പോള്‍ പറഞ്ഞതില്‍ കൂടുതല്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അത് പറയാനുള്ള സമയം വൈകിയിരിക്കുന്നു.
സിയാബിനു പറയാനുള്ളത് തിങ്കളാഴച കേള്‍ക്കാം.
ബൂലോകം രണ്ട് പോസ്റ്റിന്റെ ശിക്ഷ ഒന്നിച്ച് അനുഭവിച്ചോ.ഇതിന്റെ ലക്ഷ്യം അറിയാന്‍ കാത്തിരിക്കുന്നവര്‍ ഒരുപാട് ഉണ്ടല്ലോ.
സിയാബിന് പരിപൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുന്നു.മേരി ലില്ലിച്ചേച്ചി പറഞ്ഞത് കേട്ടല്ലോ, കോടതിയെങ്കില്‍ കോടതി, ഞാനും കൂടെയുണ്ട്.
അരുണ്‍, മേരി ലില്ലി,
ReplyDeleteനിങ്ങളുടെ അഭ്യര്‍ത്ഥന പ്രകാരം പറഞ്ഞതിലും അധികം സമയം കഴിഞ്ഞു. പഞാബിലെ സുഹൃത്തും ഞങ്ങള്‍ക്ക് പെഴ്സണല്‍ മെയില്‍ അയച്ചിരുന്നു. പഞാബിലെ സുഹൃത്ത് അയാളുടെ 'രാഷ്ട്രീയസ്ഥാനം' ഇക്കൂട്ടത്തില്‍ പ്രതിപാദിചിട്ടുമുണ്ട്.
നിങ്ങള്‍ മൂന്നു പെരെക്കാലും പത്തിരട്ടി ഫോണ്‍ വിളികളും മെയിലുകളും ആണ് ഞങ്ങളുടെ ടീം അംഗങ്ങള്‍ക്കും മറ്റും ലഭിക്കുന്നത് . അതിനാല്‍ ഇന്ന് രാത്രി കൂടുന്ന പത്രാധിപസമിതിയുടെ തീരുമാനം എന്തായാലും അത് അന്തിമമായിരിക്കും എന്ന് ഈ അവസരത്തില്‍ അറിയിക്കട്ടെ.
ഇന്ന് കേള്‍ക്കുന്ന ചില സത്യങ്ങള്‍ നാളെ നുണകളായേക്കാം,
ReplyDeleteഇന്ന് നുണകള്‍ എന്ന് കരുതുന്നത് സത്യവും.
നുണകള്‍ വിജയിക്കുന്ന കാലമാണ്.. പിന്നീട് ഒരു സോറി പറഞ്ഞാല്‍ തീരുന്നതല്ല കാര്യങ്ങള്‍. അന്ത്യശാസനമൊക്കെ വേണോ??
http://www.stumbleupon.com/stumbler/siyabpias/
ReplyDeletePlease watch this link.
It says that siyabpias was online 4 hrs back.
:)
what does it mean?
some thing fishy.
i may change my mind.
സത്യം എന്തെന്ന് അറിയാന്‍ ആണ് എല്ലാവരും കാത്തിരിക്കുന്നത്.......
ReplyDeleteഞങ്ങളെ എതിര്‍ത്തിരുന്ന ശ്രീ / ശ്രീമതി (?) വിനയുടെ കമന്റില്‍ നിന്നും സിയാബ് ഓണ്‍ ലൈനില്‍ ഉണ്ടായിരുന്നു എന്ന് മനസ്സിലാവുന്നു........ഇനി വായനക്കാര്‍ തീരുമാനിക്കൂ.....
ReplyDeleteഅപ്പോൾ വിന തരുന്ന ലിങ്കിൽ പോയാൽ സിയാബ് 4 മണിക്കൂർ മുൻപ് ഓൺലൈനിൽ ഉണ്ടായിരുന്നെന്നു മനസിലാക്കുന്നു.
ReplyDeleteഅതായത് പലനാൾ കക്കും കള്ളൻ ഒരുനാൾ വലയിലാകുമല്ലെ..
എടുത്തു ചാടി നിങ്ങള്‍ക്ക് എന്ത് വേണമെങ്കിലും
ReplyDeleteചെയ്യാം. കാരണം ഇതു ഒരു വ്യക്തിയുടെ
ബ്ലോഗ് ആണ്. പക്ഷെ നിങ്ങളുടെ ഈ
ബൂലോകത്തിനു അപ്പുറം ഒരു ലോകം ഉണ്ട്.
സിയാബിനെ പോലെ ഉള്ളവര്‍ ജീവിക്കുന്ന ലോകം.
അവിടെ പത്ര മാധ്യമങ്ങള്‍ ഉണ്ട്. മനുഷ്യനെ
അവന്റെ അവസ്ഥകളെ തിരിച്ചറിയുന്ന
സമൂഹം ഉണ്ട്.
സിയാബിനു പറയാനുള്ളത് സിയാബ്
പറഞ്ഞു കഴിയുമ്പോള്‍ പോസ്റ്റ് ഇടാന്‍
ഇപ്പോള്‍ നിങ്ങളെ നിര്‍ബന്ധിക്കുന്നവരും
നിങ്ങള്‍ക്കെതിരെ തിരിയാം.
ഒരു മനുഷ്യന് നാല് മണിക്കൂര്‍ മുന്‍പ്
ഓണ്‍ലൈന്‍ -ല്‍ ഉണ്ടായിരുന്നു എന്നത്
ഇന്ത്യാ മഹാരാജ്യത്തിന് ക്രിമിനല്‍ കുറ്റം
ആണെന്ന് ഇപ്പോഴാണ് അറിയുന്നത്.
ഒരാള്‍ കടന്നു പോകുന്ന പല അവസ്ഥകളും ഉണ്ട്.
അതു വ്യക്തമായി പറയാന്‍ കഴിയാത്തത്
കൊണ്ടാണ് മാനുഷിക പരിഗണന
എന്ന വാക്ക് ഞാന്‍ ഉപയോഗിക്കുന്നത് .
അതിന്റെ അര്‍ഥം ഇനിയും മനസ്സിലാവുന്നില്ലെങ്കില്‍
നാളെ ഈ രക്തത്തില്‍ ഞങ്ങള്‍ക്ക് പങ്കില്ല
എന്ന് വിലപിച്ചിട്ട് കാര്യം ഉണ്ടാവില്ല.
അതിനു നിങ്ങള്‍ തന്നെ മറുപടി പറയേണ്ടി വരും.
മറ്റൊരാള്‍ക്കും അതില്‍ ഉത്തരവാദിത്തം
ഉണ്ടായിരിക്കില്ല. പക്ഷെ ഞങ്ങളെ പോലെ
ഉള്ളവര്‍ നിശബ്ദരായിരിക്കില്ല.
മേരി ലില്ലി,
ReplyDeleteഎന്തിനിത്ര വ്യാകുലപ്പെടുന്നു?
ശിഹാബിന്റെ ഭാഗത്ത് തെറ്റില്ലെങ്കില്‍ എന്തിന് ടെന്‍ഷനടിക്കുന്നു.
ആ ലിങ്കില്‍ ഇപ്പോള്‍ 5 മണിക്കൂര്‍ എന്നാണ് കാണുന്നത്, അതായത് ശിഹാബ് 6.30 ഓണ്‍ ലൈന്‍ വന്നു എന്ന്.
നെറ്റില്‍ കയറിയ സ്ഥിതിക്ക് ഇവിടെ വന്ന ഒരു വരി പറയാമായിരുന്നില്ലെ?
അതില്ലാതെ താങ്കള്‍ വന്ന് തിങ്കളാഴ്ച വരും എന്ന് വക്കാലത്ത് പറയുന്നതെന്തിന്?
ബ്ലോഗ് ധനാഗമന മാര്‍ഗ്ഗമോ ? സിയാബ് 'IAS ' രണ്ടാം ഭാഗം കാണുക
ReplyDeleteഅനില്‍,
ReplyDeleteഎനിക്ക് ഒരു ടെന്‍ഷനും ഈ കാര്യത്തില്‍ ഇല്ല.
ഇത്തരം ഒരു അസുഖം സിയാബിനു ഉള്ളതായി
കേട്ടതിനു ശേഷമാണ്
സിയാബിനെ പിന്തുണച്ചു ഞാന്‍ രംഗത്ത്
എത്തിയത്. അതു എന്റെ കടമ ആണെന്ന്
എനിക്ക് തോന്നി. കാരണം ഞാന്‍ അറിയുന്ന
സിയാബ് കള്ളം പറയുന്ന ഒരാള്‍ അല്ല.
രോഗം ഇല്ലയോ ഉണ്ടോ എന്ന് തെളിയിക്കാനുള്ള
ബാധ്യത എനിക്കില്ല.
ചികില്‍സിക്കാന്‍ പണം ഇല്ലാത്തവര്‍
കടം വാങ്ങും. അതു നാട്ടുനടപ്പാണ്.
മറിച്ച് അതൊരു തട്ടിപ്പാണ്
എന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍,
അതു തെളിയിക്കാനുള്ള ബാധ്യതയും
നിങ്ങള്‍ക്ക് തന്നെ അല്ലെ ഉള്ളത്.
പക്ഷെ ഞാന്‍ അറിയുന്ന സിയാബ്
ഇത്തരം തട്ടിപ്പുകള്‍ ചെയ്യുന്ന ഒരാള്‍
അല്ല. മാനുഷിക മൂല്യങ്ങള്‍ക്ക്
വളരെ ഏറെ വില കല്പിക്കുന്ന
ഒരാള്‍ ആണ്. അതുകൊണ്ടു തന്നെ ആണ്
സിയാബിനു ഇത്തരം ഒരു അസുഖം ഉണ്ടെന്നു
കേട്ടപ്പോള്‍ ഞാന്‍ സിയാബിനു വേണ്ടി
മുന്നോട്ടു വന്നത്. അതില്‍ ഒരു തെറ്റും
ഞാന്‍ കാണുന്നില്ല. സിയാബ് ഇതില്‍
ആരോപിക്കുനത് പോലെ ചെയ്യുന്ന
ആള് ആണെന്ന് ഇപ്പോഴും എനിക്ക്
വിശ്വാസം ഇല്ല.
ട്രാക്കിങ്ങ് .ഇനി ബ്ലോഗിലെ പരിചയം വെച്ചു കൊണ്ടു മാത്രം ഒരാളെ എങ്ങിനെ വിശ്വസിക്കും , സഹായിക്കും . എങ്ങിനെ ഒരു ബ്ലോഗ്ഗറോട് സഹായം ചോദിക്കും .
ReplyDeleteസകലരേ,
ReplyDeleteസിയാബിനെക്കുറിച്ച് ......
ഇന്നത്തെ പുലി 125 : സിയാബ് http://keralahahaha.blogspot.com/2009/09/125.html
സജ്ജീവ്
ട്രാ‘പിം’ഗ്..... :D
ReplyDeleteട്രാ‘പിം’ഗ് ..... :D
ReplyDeleteഎന്റെ(മേരീ) ലില്ലീ.. താങ്കളിങ്ങനെ കിടന്ന് ബേജാറാവുന്നതു കാണുമ്പോൾ സത്യം പറഞ്ഞാൽ ചിരിക്കാതിരിക്കാനാവുന്നില്ല...
ReplyDeleteപിന്നെ, എന്റെ വ്യക്തിപരമായ
അഭിപ്രായം കൂടി ഇതില്‍ ചേര്‍ക്കുകയാണ്.
നമ്മുടെ ബൂലോകം എന്ന് പറയുന്ന
ഇ പത്രം സുപ്രീം കോടതി അല്ല എന്ന്.....
ഒരു മനുഷ്യന് നാല് മണിക്കൂര്‍ മുന്‍പ്
ഓണ്‍ലൈന്‍ -ല്‍ ഉണ്ടായിരുന്നു എന്നത്
ഇന്ത്യാ മഹാരാജ്യത്തിന് ക്രിമിനല്‍ കുറ്റം
ആണെന്ന് ഇപ്പോഴാണ് അറിയുന്നത്.....
ചികില്‍സിക്കാന്‍ പണം ഇല്ലാത്തവര്‍
കടം വാങ്ങും. അതു നാട്ടുനടപ്പാണ്.
മറിച്ച് അതൊരു തട്ടിപ്പാണ്
എന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍......
ചുരുക്കി പറഞ്ഞാൽ, താങ്കൾ സിയാബിന്റെ വക്താവിന്റെ റോൾ ആണോ ഇപ്പോൾ (എപ്പോഴും) ചെയ്യുന്നത്?!!!
ഈ പണം കടം വാങ്ങിയ കാര്യമൊന്നും ഇതുവരെ ആരും ഇവിടെ പറഞ്ഞില്ലല്ലോ.?!! അതൊക്കെ ഇവിടെ വിളമ്പേണ്ട കാര്യം ഇപ്പോഴുണ്ടായിരുന്നോ മേരീ ലില്ലീ?!!
ഛെ...!!!!!!!!!!!!!!!
ReplyDeleteസിയാബിന്റെ മറുപടി വന്നല്ലോ? അല്ലെ ?
ReplyDeleteഈ വിഷയം തന്നെയാണെന്നു തോന്നുന്നു. ചിത്രകാരനും ഒന്നു കാച്ചി.
ReplyDeleteബൂലോകത്തെത്തുന്ന പിച്ചക്കാര് !!!
താഴെ ദാന,ദയകളെക്കുറിച്ച് ചിത്രകാരന്റെ നിലപാട് ഒരു പൊതു കമന്റായി ഇവിടെ ചാര്‍ത്തുന്നു. (വല്ലവര്‍ക്കും ബോധോദയമുണ്ടായാല്‍ നാടു രക്ഷപ്പെടും!!):
ചിത്രകാരനും പണം കൊടുത്ത് ചിലയിടങ്ങളില്‍ നല്ലവനും മനുഷ്യസ്നേഹമുള്ളവനുമാകാറുണ്ട്.
വേറെ രക്ഷയില്ലാത്തതുകൊണ്ട് ചെയ്തു പോകുന്നതാണ്. നമ്മുടെ ചുറ്റുപാടിലുള്ളവരെ സ്വന്തം കാഴ്ച്ചപ്പാട് പറഞ്ഞ് ബോധ്യപ്പെടുത്താനുള്ള
സാധിക്കില്ലെന്ന് ഉറപ്പുള്ളതിനാല്‍ അവരുടെ ചിന്തക്കനുസരിച്ച് കൂടിയാടി,ചീത്തപ്പേര് ഒഴിവാക്കുന്നു അത്രമാത്രം.
ചിത്രകാരന് ഒരു തെറ്റാണ് ചെയ്യുന്നതെന്ന കുറ്റബോധം ഉള്ളതുകൊണ്ടാണ് ഇതെഴുതുന്നത്. അല്ലാതെ പണം കൊണ്ട് മനുഷ്യസ്നേഹം പ്രകടിപ്പിക്കുന്ന ആരെയെങ്കിലും അപമാനിക്കാനല്ല.
പണം വെറുതെ ആര്‍ക്കു കൊടുത്താലും അത് സ്വീകരിക്കുന്ന വ്യക്തിയുടെ ആത്മാഭിമാനത്തെ നശിപ്പിക്കുന്ന നിന്ദ്യമായ കുറ്റകൃത്യമാണെന്നാണ്
ചിത്രകാരന്റെ ചിന്തകള്‍. മനുഷ്യ സ്നേഹമല്ല,
പകരം ദ്രോഹമാണ് അദ്ധ്വാനിക്കാതെ ലഭിക്കുന്ന പണത്തിന്റെ പാര്‍ശ്വഫലം. നമ്മുടെ മനസ്സില്‍ കുമിഞ്ഞുകൂടിയിരിക്കുന്ന അടിമബോധം കാരണമാണ് അത് നമുക്ക് അനുഭവവേദ്യമാകാത്തത്.
ഒരാളെ നമുക്ക് ആത്മഹത്യയില്‍ നിന്നും മനസ്സിനു കരുത്തുനല്കി രക്ഷിക്കാം.ഒരാളെ അപകടത്തില്‍ നിന്നും നമുക്ക് രക്ഷിക്കാം.ഒരാളെ രക്തം നല്കി രക്ഷിക്കാം.
നമ്മുടെ മരണശേഷം കണ്ണുകള്‍ അന്യനു ദാനം ചെയ്യാം. അതെല്ലാം മഹനീയമാണ്.
എന്നാല്‍, പണം നല്കി സ്വന്തം മക്കളെപ്പോലും സഹായിക്കാന്‍ ശ്രമിക്കാതിരിക്കുകയാണ് ഉത്തമം.അതാണു വിവേകവും. അന്യന്റെ പണവും,ഔദാര്യവും ആഗ്രഹിക്കുന്നവര്‍ അധമരാണ്. ആത്മാഭിമാനമില്ലാത്ത അവര്‍ക്ക് സത്യത്തില്‍ ധാനം ചെയ്യേണ്ടത് ആത്മാഭിമാനം ഉണര്‍ത്തുന്ന നല്ലൊരു ചീത്തവിളിയായിരിക്കും.
അല്‍പ്പമെങ്കിലും ഉളിപ്പുണ്ടെങ്കില്‍ അയാളില്‍ ആത്മാഭിമാനം തളിര്‍ക്കും. ആത്മാഭിമാനം ഉണര്‍ന്നാല്‍ ഐ.എ.എസ്സല്ല, അമേരിക്കന്‍ പ്രസിഡന്റാകണമെന്ന് ആഗ്രഹിച്ചാലും അത് സാധിക്കും. ആ ശക്തിയാണ് മൂന്നം ലോകരാജ്യങ്ങളിലെ ധനികരെങ്കിലും,ഭിക്ഷക്കാരുടെ മനസ്സുള്ള ജനങ്ങള്‍ക്ക് അറിയാത്തത്.
കണ്ണൂര്‍ ജില്ലയില്‍ ഒരു മനുഷ്യനുണ്ട്.
വര്‍ഷങ്ങള്‍ക്കു മുന്‍പ് ദരിദ്രനായ അയാള്‍ തന്റെ ഭാര്യ വീടിനടുത്തുള്ള ഒരു പരിചയക്കാരനായ ചായക്കടക്കാരനോട് ഒരു ബീഡി കടം ചോദിച്ചു. അച്ചി വീട്ടില്‍ അന്തസ്സില്ലാതെ ജീവിച്ച് തെണ്ടുന്ന അയാളെ ചായക്കടക്കാരന് പുച്ഛത്തോടെയാണ് കൈകാര്യം ചെയ്തത്. ചായച്ചണ്ടിയും ക്ലാസ്സുകഴുകിയ വെള്ളവും എല്ലാം കൂടി അയാളുടെ മുഖത്തേക്ക് ഒഴിച്ചുകൊടുത്തു.
നാണക്കേട് സഹിക്കാഞ്ഞ്,പിന്നീട് അയാള്‍ ആ നാട്ടില്‍ നിന്നില്ല.കര്‍ണ്ണാടകത്തിലേക്ക് നാടുവിട്ടു. കടിനാദ്ധ്വാനത്തിലൂടെ ധനികനായ അയാള്‍ ഇപ്പോള്‍ നാട്ടിലുണ്ട്. മക്കളും പേരക്കുട്ടികളും ബിസിനസ്സ് നടത്തുന്നു.ഒരു അഞ്ഞൂറു കോടിയിലേറെ അയള്‍ക്ക് ഇപ്പോള്‍ സ്വത്തുണ്ട്. എം.ബി.എ.ക്കാരും,എഞ്ചിനീയര്‍മാരും,ഡോക്റ്റര്‍മാരും,അഡ്വക്കേറ്റുമരുമായ ജോലിക്കാരും എല്ലാമായി നാലാം ക്ലാസ്സുപോലുമില്ലാത്ത മനുഷ്യന് !!!
ആരെങ്കിലും,ഇനി സഹായത്തിനു വരുംബോള്
മുഖത്ത് ചുടുവെള്ളം ഒഴിക്കണമെന്ന് പറയാനല്ല ഇതെഴുതിയത്. നാം അന്യന് ധാനം ചെയ്യേണ്ടത് പണമല്ല, ആത്മാഭിമാനമാണ് എന്ന് പറയാനാണ്. ആത്മാഭിമാനത്തിന്റേയും,ദുരഭിമാനത്തിന്റേയും വേര്‍തിരിവുകള്‍ പോലും നമുക്കറിയാത്തതിനാല്‍ നമ്മളെല്ലാം ആത്മാഭിമാനമുള്ളവരാണെന്ന് നാം തെറ്റിദ്ധരിക്കാറുണ്ട്. അവിടെയാണ് നമ്മുടെ താളപ്പിഴയും അടിമത്വത്തിന്റെ തറക്കല്ലും സ്ഥിതിചെയ്യുന്നത് ,... എത്ര ധനികരായാലും. :)
ഏതെങ്കിലും സ്ത്രൈണ ഹൃദയര്‍ക്ക് ഹൃദയം വൃണപ്പെട്ടെങ്കില്‍ ക്ഷമിക്കുക. സത്യത്തിന് ബദലില്ല.ഈ ബ്ലോഗിലെങ്കിലും ചിത്രകാരന് സത്യം പറയട്ടെ !!!
ഇതെല്ലാം Englishഇൽ ആയിരുന്നെങ്കിൽ മറ്റു നാട്ടുകാർക്കു "മല്ലു ജോക്സ്"ലേക്കു പുതിയ item ആയേനെ..നമ്മുടെ പഴയ Godfather സിനിമയുടെ തുടക്കമാ ഓർമ്മ വരുന്നത്! (അപ്പോ. നിങ്ങളൊന്നുമറിഞ്ഞില്ലിയോ?...)
ReplyDelete