പണിക്കര്‍ 'തുറന്നു'സ്പീക്കിംഗ് !

1. സുനില്‍ ഈ ജ്യോതിഷപരദൂഷണ ബിരുദം എവിടുന്നാണ്‌ കരസ്ഥമാക്കിയതെന്ന് വിശദീകരിക്കാമോ?

ജ്യോതിഷം പഠിക്കണം പഠിക്കണം എന്ന മോഹവുമായി ബോംബെ, കൽക്കട്ട, കൽപ്പറ്റ, നരിപറ്റ എന്നീ മഹാനഗരങ്ങളിൽ ഞാൻ ഒരുപാടലഞ്ഞു.
ഒടുവിൽ ചെന്നുപെട്ടത്‌ ഒരു സിംനത്തിന്റെ മടയിൽ..., ജ്യോതിഷഗുരു. ഉസ്താദ്‌ കൂതറ തിരുവടികൾ..! ജ്യോതിഷ പരദൂഷണത്തിന്റെ ആദ്യാക്ഷരം
പഠിപ്പിക്കണമെന്നറിയച്ചപ്പോൾ ആ കൂതറ ദക്ഷിണവയ്ക്കാനായി 2 കുപ്പി ഓ.സി.ആർ ഉണ്ടോയെന്നുചോദിച്ചു... ഊരുതെണ്ടിയുടെ ഓട്ടക്കീശയിൽ ബാക്കിയുണ്ടായിരുന്ന അരക്കുപ്പി റം കൊടുത്തപ്പോൾ, ന്റെ സബരിമല മുരുഹനാണെ സത്യം ജ്യോതിഷ പരദൂഷണത്തിന്റെ അണ്ഡകടാഹങ്ങളെ കുറിച്ചദ്ദ്യേം വിസ്തരിച്ചു. വെള്ളമടിക്കുമ്പോൾ അദ്ദേഹത്തോടുള്ള ആ കടപ്പാടോർത്ത്‌ എന്റെ കണ്ണുനിറയാറുണ്ട്‌..സംഗതി ആളൊരു കൂതറയാണെങ്കിലും മഹാമനസ്കതയുള്ള വലിയൊരു മനുഷ്യനായിരുന്നു. (ഒര്‌ ആറര അടി ഉയരോം, അതിനൊത്ത തടീം) ഒടുവിൽ ഗുരുവിന്റെ അണ്ണാക്കിൽ അവസാനതുള്ളിയും ഒഴിച്ചുകൊടുത്ത്‌ ഞാനവിടം വിട്ടു. പിന്നീട്‌ ബിരുദം കരസ്ഥമാക്കിയത്‌ 'മദ്യ'തിരുവിതാംകൂർ ഭരിച്ചിരുന്ന വിശ്വവിഖ്യാത താന്ത്രികൻ ശശി മഹാരാജാവിന്റെ
കേരള മാന്ത്രിക്‌-താന്ത്രിക്‌-പീഡിക്‌ ഗുരുകുല പാഠശാലയിൽ നിന്നാണ്‌. അന്നുതുടങ്ങിയ ശനിദോഷം ഇന്നും തുടരുന്നു.


2.പല ബ്ലോഗിലും 'പണിക്കരേട്ടന്‍റെ പണി, പണിഞ്ഞു' എന്നീ രീതികളില്‍ ബ്ലോഗേഴ്സിനെ വരച്ച് വച്ചിരിക്കുന്നത് കാണാം.ആ പണി ഒന്ന് വിശദീകരിക്കാമോ?

ഹ ഹ ഹ..(പൊട്ടിച്ചിരിക്കുന്നു.) അതവന്മാർ ശരിക്കും എനിക്കിട്ടാ പണിഞ്ഞത്‌. നേരായ പേരുകൊടുത്താൽ,
അതായത്‌ 'പ്രശസ്ത കാർട്ടൂണിസ്റ്റ്‌ സുനിൽ പണിക്കർ എന്നെ വരച്ചപ്പോൾ' എന്നുകൊടുത്താൽ ആ ബ്ലോഗർക്കാണോ വില, എനിക്കാണോ...?
അതുകൊണ്ട്‌ 'പണിക്കരേട്ടന്റെ പണി', 'പണിഞ്ഞു' എന്നൊക്കെ അർത്ഥം ഗൂഡമാക്കിവച്ച്‌ അവർ ബ്ലോഗിൽ ആളെക്കൂട്ടുന്നു.
ആ ബ്ലോഗുകളിൽ ഞാൻ വരച്ച ആ കാരിക്കേച്ചറുകൾ ഒഴിവാക്കിയാൽ അന്നതിന്റെ ഡാഷ്ബോഡ്‌ പൂട്ടും. പിന്നെ 'കനോട്ട്‌ ഓപ്പൺ ദിസ്‌ പേജ്‌''
എന്ന വാല്യുബിൾ എറർ മെസ്സേജും വായിച്ച്‌ വായിൽ വിരലിട്ടിരിക്കേണ്ട ഗതികേടു വരുമെന്ന്‌ അവറ്റകൾക്കറിയാം...ഹ ഹ ഹ (വീണ്ടും പൊട്ടിച്ചിരിക്കുന്നു)


3. വരക്കുന്ന പടങ്ങളെല്ലാം കളര്‍ഫുള്ളാണല്ലോ, ആ ടെക്നിക്കല്‍ വശം ഒന്നു വിശദീകരിക്കാമോ?

കളറില്ലാതെ ചിത്രങ്ങൾക്കെന്താഘോഷം..? മാക്സിമം കളർഫുള്ളാക്കിയാലല്ലേ കാണുന്നവർക്കിമ്പം തോന്നൂ...
പണി അത്ര നിസ്സാരമല്ല....(ഗൗരവം)....ആദ്യം പേപ്പറിൽ സ്കെച്ച്‌ ചെയ്തശേഷം പോസ്റ്റർകളർ കൊണ്ട്‌ നിറം കൊടുക്കുന്ന
മാന്വ്വൽ രീതിയാണ്‌ ഞാൻ ആദ്യകാലങ്ങളിൽ കൈക്കൊണ്ടിരുന്നത്‌. ഇപ്പൊ സമയക്കുറവുകാരണം
പേപ്പറിൽ സ്കെച്ചു ചെയ്തു സ്കാൻ ചെയ്യുന്നു. അതിനുശേഷം ഫോട്ടോ'ഷാപ്പിൽ' പോയി രണ്ടു കുപ്പി അന്തിയുമടിച്ച്‌ കളർ കൊടുക്കും.


4. വളരെ തിരക്കുള്ള വ്യക്തിയാണെന്ന് തോന്നുന്നു.എന്തെല്ലാമാണ്‌ ഭാവിയിലെ പ്രോജക്റ്റുകള്‍?

അതെയതെ....(തല കുലുക്കുന്നു.)... ഒറ്റയ്ക്കൊരുപണീമില്ലാതിരിക്കുമ്പോൾ മിക്കവാറും ഞാൻ ബിസിയായിരിക്കും.
പ്രോജക്ടുകൾ.....(ചിന്തിക്കുന്നു)....ഉം..സാർജയിൽ നിന്ന്‌ നാട്ടിൽ ചെന്നാലുടൻ രണ്ടാമത്തെ കുട്ടിക്കുവേണ്ട തീവ്രശ്രമത്തിലേർപ്പെടും.
അതുകഴിഞ്ഞ്‌ ഈ ബൂലോകത്തെ സകല ബ്ലോഗർമാരേയും അണിനിരത്തിക്കൊണ്ട്‌ ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ഒരു അൺലിമിറ്റഡ്‌
കോമഡി ഹോം സിനിമ. പിന്നെ എന്റെ ഡ്രീം പ്രൊജക്ട്‌ മമ്മൂക്കയെ നായകനാക്കി കൊണ്ടൊരു സസ്പെൻസ്‌ ത്രില്ലർ. ഇതിന്‌ കുറെക്കാലം കാത്തിരിക്കേണ്ടി വരും. മമ്മൂക്കയുടെ ഈ തിരക്കു ഞാൻ ദുരുപയോഗപ്പെടുത്തില്ല. കാരണം അദ്ദേഹം കുറച്ചു പ്രായമേറിയ വേഷമാണവതരിപ്പിക്കേണ്ടത്‌. അപ്പൊ എനിക്കും കുറെ ഹോം വർക്ക്‌ ചെയ്യാനുള്ള സമയം കിട്ടും. ചർച്ചകൾ നടക്കുന്നു. ഒരു പക്ഷെ ഇതെന്റെ ആദ്യത്തേയും, അവസാനത്തേയും സിനിമ ആയിരിക്കും. കാരണം ഇത്രയേറെ ടെൻഷൻ തരുന്ന ഒരു ഫീൽഡ്‌ വേറെയില്ല.


5. 'പണിക്കര്‍ സ്പീക്കിംഗ്' എന്ന് ബ്ലോഗില്‍ 'എഴുത്ത്.വര.ജീവിതം' എന്നാണ്‌ സൂചിപ്പിച്ചിരിക്കുന്നത്.അതിനെ കുറിച്ച് ഒന്ന് വിശദീകരിക്കാമോ?

എഴുത്തും വരയുമാണെന്റെ ജീവിതം. എഴുത്തില്ലാതെ വരയില്ല,
വരയില്ലാതെ എഴുത്തും. ഇത്‌ രണ്ടും കൂടിച്ചേർന്നാൽ അതെന്റെ ജീവിതമാകും.


6.സുനില്‍ , താങ്കളുടെ കാരിക്കേച്ചറുകള്‍ വളരെ മികച്ച നിലവാരം പുലര്‍ത്തുന്നു. വരച്ചുകൊടുത്ത പ്രമുഖരില്‍ നിന്നും ലഭിച്ച പ്രതികരണങ്ങളെക്കുറിച്ച് ഒന്ന് വിശദീകരിക്കാമോ ?

വരച്ചു കൊടുത്ത പലരും എച്ചികളും, ഉപകാരസ്മരണകളില്ലാത്തവരുമായിരുന്നു.....(കോപിഷ്ഠനാകുന്നു)....അത്തരക്കാരുടെ 35 കാരിക്കേച്ചറുകളെ ഞാൻ
എന്റെ ബ്ലോഗിൽ ഉൾപ്പെടുത്തിയിട്ടില്ല. എത്ര കഷ്ടപ്പെട്ടാണ്‌ ഈ തിരക്കിനിടയിൽ ഒരു കാരിക്കേച്ചർ വരച്ചുണ്ടാക്കുക. 'ചിത്രം കിട്ടി, നന്ദി' എന്നൊരു മറുപടിയെഴുതാനുള്ള മഹാമനസ്കതയുള്ളവരോടെനിക്ക്‌ ബഹുമാനമുണ്ട്‌. കാശു കിട്ടാതെ ഞാനിന്നേവരെ ഒരു പണിയും (മറ്റേ പണിയൊഴിച്ച്‌) ചെയ്തിട്ടില്ല. അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ അത്‌ ബൂലോകത്തുള്ളവർക്കുവേണ്ടി മാത്രമാണുതാനും. മുൻപ്‌ ദുബായിലെ ഷാഫിക്കയുടെ കാരിക്കേച്ചർ വരച്ചുകൊടുത്തപ്പോൾ എനിക്കു പിറ്റേ ആഴ്ച കിട്ടിയ ഡെനിം ഗിഫ്ടുപാക്കറ്റിന്റെ ഒഴിഞ്ഞ കവർ (സാധനം ഞാൻ 10 ദിവസം കൊണ്ടുതന്നെ തീത്തു) ഇന്നും ഞാനെന്റെ ഹൃദയത്തോടു ചേർത്തുവച്ചിരിക്കുന്നു...(വികാരാർദ്രനായി ഓർമ്മകൾ അയവെട്ടുന്നു)....പിന്നെ ഫുൾ ബോട്ടിലുകൾ, നട്ടപ്പിരാന്തന്റെ 100 ഫ്ലയിംഗ്‌ കിസ്സുകൾ അതൊന്നും വിസ്മരിക്കുന്നില്ല. കാരിക്കേച്ചറിൽ ചിലരുടെ പ്രതികരണങ്ങൾ വായിക്കുമ്പോൾ ചിരിവരും...മൂക്കിനുതാഴെയുള്ള ആ കറുത്ത ഷേഡ്‌ അൽപ്പം കൂടി വെളുപ്പിക്കാമായിരുന്നു, പ്രായം കൂടിപ്പോയോ എന്നൊരു സംശയം.. എന്നിങ്ങനെയുള്ള കമന്റുകൾ...


7.താങ്കള്‍ വര്‍ക്കു ചെയ്തിരിക്കുന്ന പ്രമുഖ പരസ്യങ്ങള്‍ ഏതൊക്കെയെന്നു പറയാമോ ഇപ്പോള്‍ ഷാര്‍ജ്ജ യില്‍ എന്ത് ചെയ്യുന്നു. ?

ഏകദേശം പത്തുവർഷമായി ഞാൻ പരസ്യ മേഖലയിലെത്തിപ്പെട്ടിട്ട്‌... ഫൈനാർട്സ്‌ കോളേജിൽ നിന്നും വരയിൽ ഡിഗ്രിയെടുത്ത ശേഷം കേരളകൗമുദിയിൽ ഫ്രീലാൻസ്‌ ആർട്ടിസ്റ്റായി. ഒപ്പം ആകാശവാണിയിൽ കവിത, നാടകം, പോസ്റ്റർ ഡിസൈനിംഗ്‌...തുടർന്ന്‌ 1999-ൽ ചക്ര എന്ന അഡ്വർട്ടൈസിംഗ്‌ ഏജൻസിയിൽ വിഷ്വലൈസർ ആയി ജോയിൻ ചെയ്തു. ഓരോ വർഷവും ഓരോ ഏജൻസി എന്ന കണക്കിൽ ഇതുവരെ പത്ത്‌ കമ്പനികൾ. കേരളത്തിലെ ഒട്ടുമിക്ക ക്ലൈന്റുകളുടെയും ആഡുകൾ ഞാൻ ചെയ്തിട്ടുണ്ട്‌. മിൽമ, ഭീമ, ആലപ്പാട്ട്‌, ഇൻഡ്രോയൽ, കേരള ടൂറിസം, പി.ആർ.എസ്‌, അമൃത ചാനൽ, ബി'കാന്റി, ഉദയസമുദ്ര, മൈൽസ്റ്റോൺ, ഹാപ്പിലാൻഡ്‌, കോപ്പറേറ്റീവ്‌ ബാങ്ക്‌, SBT, കസവുകട, വാസൻ ഐ കെയർ അങ്ങനെയൊത്തിരി..ഇതിൽ പലതും പ്രസന്റേഷൻ വർക്കുകളായൊതുങ്ങി.. പിന്നെ കുറെ മോഡൽ ഷൂട്ടുകൾ, ടിവി-തീയറ്റർ ആഡുകൾ.. സംതൃപ്തി നൽകിയ ഒരൊറ്റവർക്കും എനിക്കിതേവരെ
ചെയ്യാനായിട്ടില്ല. നല്ല കൺസപ്റ്റുകൾ പലപ്പോഴും ക്ലൈന്റിന്‌ ദഹിക്കുകയില്ല. അവരുടെ ഇഷ്ടങ്ങൾക്ക്‌ മുൻ തൂക്കം നൽകി വിട്ടുവീഴ്ചാ മനോഭാവത്തിൽ ജോലിചെയ്യേണ്ട ഗതികേട്‌ കേരളത്തിലെ ഒരോ ആർട്ട്ഡയറക്ടർമാർക്കും ഉണ്ടായിട്ടുണ്ട്‌, ഉണ്ടാകുന്നുണ്ട്‌...(നിരാശയോടെ ദീഘനിശ്വാസം വിടുന്നു..) ഇപ്പോൾ ഷാർജയിലെ ഇംപാക്ട്‌ എന്ന അഡ്വർട്ടൈസിംഗ്‌ കമ്പനിയിൽ ക്രീയേറ്റീവ്‌ ഡയറക്ടറായി ജോലി നോക്കുന്നു. ഇവിടെയും സ്ഥിതി മറിച്ചല്ല. സാംസംഗ്‌, പയനിയർ, എൽജി, നോക്കിയ, നിവിയ തുടങ്ങിയവയാണ്‌ പ്രധാന ക്ലൈന്റുകൾ..


8.പുതിയ ബൂലോക പദ്ധതികള്‍ വല്ലതും ഉണ്ടോ ?

കുറെക്കാലമായി ഞാൻ ബൂലോകത്ത്‌ സജീവമല്ലായിരുന്നു.
തിരക്കുകൾക്കിടയിൽ ഒരു പോസ്റ്റിടാനോ, കമന്റുകളിടാനോ, മറ്റുള്ളവരുടെ ബ്ലോഗുകൾ വായിക്കുവാനോ,
കുറച്ചുകാലം എനിക്ക്‌ കഴിയാതെ പോയിട്ടുണ്ട്‌. രണ്ട്‌ വർഷം മുൻപ്‌ വരെ ബ്ലോഗിനെ അത്ര സീരിയസ്സ്‌ ഞാൻ ആയിക്കണ്ടിരുന്നില്ല എന്നുതന്നെ പറയാം. ഇന്ന്‌ സിസ്റ്റം ഉപയോഗിക്കുന്ന മിക്കവാറുംപേരുടെ സ്വകാര്യസ്വത്തായിരിക്കുന്നു ബ്ലോഗുകൾ. ഇനി ബൂലോകത്ത്‌ സജീവമാകാനാണ്‌ എന്റെ
തീരുമാനം. അതിന്റെ മുന്നോടിയായാണ്‌ 'ബ്ലോർട്ടൂൺസ്‌' എന്ന പേരിൽ ഇനി വരാനിരിക്കുന്ന
കാർട്ടൂൺ പരമ്പര. മലയാളത്തിലെ ഓരോ ബ്ലോഗറുടേയും കാർട്ടൂണിനൊപ്പം ബ്ലോഗറെ കുറിച്ചൊരു
ചെറുവിവരണവും ബ്ലോഗിന്റെ ലിങ്കും നൽകുന്ന ആദ്യത്തെ ബ്ലോഗ്‌ കാർട്ടൂൺ പരമ്പരയായിരിക്കുമിത്‌.
ഓരോ ആഴ്ചയും ബ്ലോർട്ടൂൺസിൽ ഓരോ ബ്ലോഗർ അതിഥിയായെത്തും..
ആദ്യത്തെ ബ്ലോർട്ടൂൺസ്‌ അതിഥി ഈ വരുന്ന ശനിയാഴ്ച നിങ്ങളുടെ മുന്നിലേയ്ക്കെത്തും.

9. തിരക്കുകള്‍ക്കിടയിലും നമ്മുടെ ബൂലോകത്തിലൂടെ ബൂലോകരോട് സംസാരിച്ചതിന് നന്ദി..

ബൂലോകത്തോട്‌ ഒന്ന്‌ സൊറ പറയാൻ വേദിയൊരുക്കിയ
നമ്മുടെ ബൂലോകത്തിന്‌ എന്റെ നന്ദി.

23 Responses to "പണിക്കര്‍ 'തുറന്നു'സ്പീക്കിംഗ് !"

 1. പണിക്കരുടെ അഭിമുഖം നന്നായിട്ടുണ്ട്.. കൂടുതല്‍ ആളെ പറ്റി മനസ്സിലാക്കാന്‍ പറ്റി...
  ( ഇനി കണ്ടാ മാറി നടക്കാലോ ..:) )

  ReplyDelete
 2. നന്നായി. ബ്ലോര്‍ട്ടൂണ്‍സ് എത്താന്‍ കാത്തിരിയ്ക്കുന്നു.
  :)

  ReplyDelete
 3. അവതരണം നന്നായി...
  ബ്ലോര്‍ട്ടൂണ്‍സ് കാത്തിരിക്കുന്നു.
  ആശംസകള്‍...!!!

  ReplyDelete
 4. എന്‍ അരുമ തോളന്‍ സ്വാമി പൂടാനന്ദതിരുവടികള്‍ക്ക്‌ എന്‍ മണമാര്‍ന്ന വണക്കത്തെ തെരുവിള്തികൊല്കിരെന്‍

  ഇരുന്താലും ഇന്ത മാതിരി സുത്തമാന പോയ്‌ സോല്ലക്കൂടാത്............സുട്റ്റ് പോത്ടി തള്ളിടുവെന്‍ ജാഗ്രതൈ

  ReplyDelete
 5. ഉണ്ണിക്കണ്ണാ നീ വഴി മാറിനടന്നാൽ
  ഞാൻ നിന്റെ വഴിയേ വരും..

  ReplyDelete
 6. നട്ടപ്പിരാന്താ വല്ലോം പറയനൊണ്ടെങ്കി
  മൊഖത്തു നോക്കി മലയാളത്തി പറയണം..

  ReplyDelete
 7. :)
  കലക്കി അഭിമുഖം.

  കൂടുതല്‍ അറിയാന്‍ കഴിഞ്ഞതില്‍ സന്തൊഷം

  ReplyDelete
 8. പ്രിയ കൂട്ടുകാരന്, കാര്‍ട്ടൂണ്‍ മാന്ത്രികന് എല്ലാ ഭാവുകങ്ങളും..

  ReplyDelete
 9. ശ്രീ,
  ലിജീഷ്‌,
  വഴിപോക്കാ,
  പകലേ..
  നന്ദി

  ReplyDelete
 10. പണിക്കരേ, കൂട്ടുകാരാ ന്നാ പിടിച്ചോ എന്റെ ആശംസകള്‍!

  ReplyDelete
 11. അറിഞ്ഞില്ല!!! ഒരു സംഭവാണെന്ന് അറിഞ്ഞില്ല!!!... ഇനീ അറിഞ്ഞോളാം. :)

  സകലമാന ആശംസകളും സുനിലേ...:)

  ReplyDelete
 12. പണിക്കരുടെ ആവനാഴിയില്‍ നിറയെ കലാബാണങ്ങള്‍ എയ്യുവാന്‍ ഒരുക്കിവെച്ചിട്ടുള്ളത് ഇത് വായിച്ചപ്പോള്‍ മനസ്സിലായി പണിക്കര്‍ജീ...

  ReplyDelete
 13. @വരച്ചു കൊടുത്ത പലരും എച്ചികളും, ഉപകാരസ്മരണകളില്ലാത്തവരുമായിരുന്നു.....

  ഹാ... ഹാ............ഹാ...

  ReplyDelete
 14. കുമാരൻ,
  വാഴക്കോടൻ,
  നന്ദകുമാർ,
  ഏറനാടൻ,
  അച്ചായൻ..
  നന്ദി..
  എന്നെ വായിച്ചതിന്‌..
  അഭിപ്രായമിട്ടതിന്‌..!

  ReplyDelete
 15. hi, i m new in blogging... but u r fantastic... plz. visit www.kaarkodakannair.blogspot.com .. hoping for suggestions and comments

  ReplyDelete
 16. ആളൊരു കൂതറയാണെങ്കിലും മഹാമനസ്കതയുള്ള വലിയൊരു മനുഷ്യനായിരുന്നു

  ReplyDelete
 17. പണിക്കരുടെ ഒരോ പണികള്‍

  (ഒരു സംഭവമാണെന്ന് അറിയാമായിരുന്നു, സംഭവം മാത്രമല്ല ഒരു സാധനവും ഈ അഭിമുഖം വെളിപ്പെടുത്തി)

  ഹ..ഹ..ഹ

  ReplyDelete
 18. ആള്‍ ഇങ്ങനൊക്കെ ആയിരുന്നൂ ല്ലേ?
  :)

  ReplyDelete
 19. പണിക്കര്‍ കലക്കി. കിടിലന്‍ അഭിമുഖം....

  ReplyDelete
 20. ഹ ഹ ഹ... പൂയ്..യ്..യ്..


  പണിക്കരേട്ടാ, അവിടെ ഓള്‍ഡ് മങ്ക് കിട്ടുമോ? :)

  ReplyDelete
 21. പണിക്കര്‍ വീണാല്‍ നീളട്ടെ....
  ഛെ.... നീണാല്‍ വാഴട്ടെ.....

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts