
1. സര് പൊങ്ങ്സ് നമസ്കാരം. ഒന്ന് ചോദിച്ചോട്ടെ, ഈ സര് പദവി എങ്ങനെ കിട്ടി.
നമസ്കാരം. വിശ്വാസവും അവിശ്വാസവും തമ്മില്‍ വെറും ‘അ’യുടെ അകലം മാത്രമേയുള്ളുവെന്ന് അറിയാമല്ലോ? എനിക്ക് ‘സര്‘ പദവി എങ്ങനെ ലഭിച്ചുവെന്ന് ആത്മാര്‍ത്ഥമായി ഞാന്‍ പറഞ്ഞാല്‍ നിങ്ങളൊരുപക്ഷേ നിങ്ങളുടെ വിശ്വാസത്തില്‍ ‘അ’കാരം ചേര്‍ത്തേ അത് കേള്‍ക്കാന്‍ തയ്യാറാവുകയുള്ളു. എങ്കിലും പറയാം. 1975-ന്റെ ആദ്യമാസങ്ങളിലോ മറ്റോ ആണ് ഇംഗ്ലണ്ടിലെ രാഞ്ജിയായിരുന്ന ‘എലിസബത്ത് രണ്ടാമത്തേവള്‍’ ഒരു വെളിപാടുണ്ടായി. മധ്യതിരുവിതാംകൂറിലുള്ള പുത്തൂര്‍ കുടുംബാംഗമായ ശ്രീ.ശിവരാമന് നായരുടെ കടിഞ്ഞൂല്‍ പുത്രന് ‘സര്’ പദവി നല്കി ആദരിക്കണം എന്നതായിരുന്നു ആ വെളിപാട്. അതിന്‍പ്രകാരം രാഞ്ജി പ്രത്യേകദൂതന്‍ മുഖേന ഒരു ‘സര്‘ പദവി ശിവരാമന് നായരുടെ അടുത്തെത്തിച്ചെങ്കിലും തദവസരത്തില്‍ അദ്ദേഹം വിവാഹിതനാവാതിരുന്നതുകൊണ്ടും, പുറമ്പോക്കില്‍ കൃഷി ഇറക്കി ഒരു കടിഞ്ഞൂല്‍ പുത്രനെ വിളയിച്ചെടുക്കുകയും ചെയ്യാതിരുന്നതുകൊണ്ട് ആ ‘സര്’ പദവി ദൂതന് ചിലവാക്കാനായില്ല. അങ്ങനെ തിരിച്ചുകൊണ്ടുപോയ ‘സര്’ പദവിയാണ് പിന്നീട് 1975 മാര്‍ച്ച് 9-ആം തീയതി ‘ചാര്‍ളി ചാപ്ലിന്’ എന്നോ മറ്റോ പേരായാ ഒരു ‘സിനിമാ നടന്’ നല്‍കിയത്.
എന്നാല്‍ അതിശയമെന്ന് പറയട്ടെ, ശിവരാമന് നായരുടെ കടിഞ്ഞൂല്‍ പുത്രനായി ജനിച്ച ഈയുള്ളവന്റെ സ്വപ്നത്തില്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ‘സര് സി.പി.രാമസ്വാമി അയ്യരും സര് ചാര്‍ളി ചാപ്ലിനും’ പ്രത്യക്ഷപ്പെടുകയൂണ്ടായി. ഇരുവര്‍ക്കും ഒരേ ആവശ്യം അവരുടെ ‘സര്’ പദവി ഞാന്‍ സ്വീകരിക്കണമെന്ന്. ചത്തവര്ക്കെന്തിനാണ് ‘സര്‘ പദവി എന്നും അവര്‍ ആരാഞ്ഞു. അവരുടെ നിര്‍ബന്ധത്തിന് ഞാന്‍ വഴങ്ങേണ്ടി വന്നെങ്കിലും സി.പി യുടെ സര് പദവി ഞാന്‍ സ്വീകരിച്ചില്ല. അഭിനവ കെ.സി.എസ് മണി ഇനിയും വെട്ടുകത്തി എടുത്താലോ എന്ന ചിന്ത മാത്രമാണ് ആ തിരസ്കരിക്കലിനു പിന്നില്‍ . അങ്ങനെ ചാപ്ലിന് സമ്മാനിച്ച ‘സര്’ പദവിയാണ് പോങ്ങ്സിന്റെ മുന്നില്‍ വന്നതെന്ന് ചുരുക്കം.
2. ബ്ലോഗില്‍ വരാനുണ്ടായ സാഹചര്യം ഒന്ന് പറയാമോ?
പ്രത്യേകിച്ച് എതെങ്കിലും വിധത്തിലുള്ള സാഹചര്യത്തിന്റെ സമ്മര്‍ദ്ധം കൊണ്ട് ബ്ലോഗില്‍ എത്തിയവനല്ല ഞാന്‍. എന്നാല്‍ ബ്ലോഗിനെപ്പറ്റി ആദ്യമെന്നോട് പറയുന്നത് ‘വെബ്ലോകം’ എന്ന പോര്‍ട്ടലിലെ വെബ് ജേര്‍ണലിസ്റ്റായി ജോലിചെയ്യുന്ന ശ്രീ.പ്രതാപചന്ദ്രന് എന്ന പ്രതാപേട്ടനാണ്. മലയാലത്തിലെഴുതാനുള്ള ഗുട്ടന്‍സ് പറഞ്ഞുതന്നതും അദ്ദേഹമാണെന്ന് നന്ദിയോടെ ഞാനിപ്പോള്‍ ഓര്‍ക്കുന്നു. (വേണമെങ്കില്‍ ബ്ലോഗ് വായനക്കാരുടെ കടുത്ത ദൌര്‍ഭാഗ്യം ഒന്നുകൊണ്ടുമാത്രമാവും പ്രതാപേട്ടന് ഇങ്ങനൊരു തോന്നലുണ്ടായതെന്നും അനുമാനിക്കാം.)
3. ഹെവി വെയിറ്റ് ബ്ലോഗര്‍ എന്ന പട്ടം ആര്‍ക്കും കൊടുക്കില്ലെന്ന വാശിയിലാണ് ഒന്നേകാല്‍ കിന്റല്‍ ഭാരം നിലനിര്‍ത്തുന്നതെന്ന അപവാദത്തോട് എങ്ങനെ പ്രതികരിക്കുന്നു. ?
സത്യത്തില്‍ ഏത് മനുഷ്യനാണ് മറ്റൊരുവനോട് വാശിയില്ലാത്തത്? പ്രകടിപ്പിച്ചാലും ഇല്ലെങ്കിലും ഏവരുടെയും ഉള്ളില്‍ അതുണ്ട്. എന്റെ ഉള്ളിലും അത്തരമൊരു വാശി തീര്‍ച്ചയായുമുണ്ട്. എന്നാല്‍ അത് താങ്കള്‍ സൂചിപ്പിച്ചപോലെ തന്നെ ശരീരഭാരത്തിന്റെ കാര്യത്തില്‍ മാത്രമേയുള്ളു. പ്രതിഭ, ജനപ്രീതി തുടങ്ങിയവയിലൊക്കെ മറ്റാരെയും കീഴ്പ്പെടുത്താനാവില്ലെന്ന തിരിച്ചറിവാണ് ഇത്തരമൊരു വാശിക്കു പിന്നില്‍. അതുകൊണ്ട് ‘ശരീരഭാരത്തിന്റെ കാര്യത്തില്‍ ‘ ബൂലോഗത്തെ വിശാലമനസ്കനായ നാം ‘തൈസിലടിച്ച്’ വെല്ലുവിളിക്കുന്നു. ആരുണ്ടെന്നെ മലര്‍ത്തിയടിക്കാന്‍? :)
4. ഇഷ്ടപ്പെട്ട ഭക്ഷണം എന്താണ്.. താങ്കള്‍ക്ക് പാചകം അറിയാമോ?
ഇഷ്ടപ്പെട്ട ഭക്ഷണം എന്നുകേട്ടപ്പോള്‍ തന്നെ മനസ്സില്‍ നിരവധി വിഭവങ്ങള്‍ നിരന്നു. ഇന്നതെന്ന് പറയാനാവുന്നില്ല. എന്റെ വാചകത്തോളം നന്നല്ല പാചകമെങ്കിലും അത്യാവശ്യഘട്ടങ്ങളില്‍ നളനുമാകാറുണ്ട്.
5. എന്തിനെക്കുറിച്ചും എഴുതും എന്നതാണ് താങ്കളുടെ പ്രത്യേകത.. പക്ഷെ എന്തെഴുതാനാണ് കൂടുതല്‍ താല്പര്യം.. ?
‘എന്തുമെഴുതും പോങ്ങു’ എന്നൊരു ഇമേജ് ഉണ്ടാക്കാനൊന്നും ഞാന്‍ ശ്രമിച്ചിട്ടില്ല. മനസ്സില്‍ തോന്നുന്നത് യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെ തോന്നുന്നപോലെ എഴുതി വിടുന്നു. ചിലത് അബദ്ധവശാല്‍ നന്നാവും. ചിലത് ബോറാവും. നന്നായാലും ബോറായാലും എഴുതുക എന്നത് ആനന്ദം നല്കുന്നു. ഭോഗം പോലെയും സ്വയംഭോഗം പോലെയും ആസ്വദിച്ചുചെയ്യുന്ന ഒരു ക്രിയയാണ് എഴുത്തും.
6. ബ്ലോഗ് കൂട്ടായ്മ/മീറ്റുകള്‍ എന്നിവയെപ്പറ്റി എന്തുപറയുന്നു. ?
അസന്മാര്ഗിക / സാമൂഹ്യ വിരുദ്ധ / ഭീകരവാദ പ്രവര്ത്തനങ്ങള്ക്കുവേണ്ടിയല്ലാത്ത ഏത് കൂട്ടുകെട്ടുകളും കൂടിച്ചേരലുകളും നല്ലതുതന്നെയല്ലേ? പരസ്പരം പരിചയപ്പെടാനും ചങ്ങാത്തവും സ്നേഹവുമൊക്കെ വളര്‍ത്താനുമെല്ലാം ഒത്തുചേരലുകള്‍ സഹായിക്കുമെന്നാണ് എന്റെ വിശ്വാസം.
7. താങ്കളുടെ ഭാര്യ താങ്കളുടെ ബ്ലോഗ് വായിക്കാറുണ്ടോ.. എന്താണ് ഭാര്യയുടെ പ്രതികരണം ?
ഇല്ലെന്നാണ് എന്റെ ബലമായ വിശ്വാസം. കാരണം ആദരവ് കലര്‍ന്ന ഒരു സ്നേഹം ഇപ്പോഴും എനിക്കവളില്‍ നിന്നും ലഭിക്കുന്നുണ്ട്.
തീര്‍ച്ചയായും. എഴുത്ത് ലഹരി തന്നെയാണ്. നല്ല ‘ലഹരി’യിലും എഴുതാറുണ്ട്.
9 .ബ്ലോഗ് വിവാദങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു.. ?
വാദമുള്ളിടത്ത് സ്വാഭാവികമായും വിവാദങ്ങളുമുണ്ടാവും. ഇഷ്ടമില്ലാത്ത അച്ഛി തൊട്ടതെല്ലാം കുറ്റം’ എന്ന രീതിയില്‍ വ്യക്തി വിരോധം തീര്‍ക്കാനായി സൃഷ്ടിക്കുന്ന വിവാദങ്ങള്‍ നല്ലതെന്ന് പറയാനാവില്ല. പ്രശസ്തിയിലേയ്ക്കുള്ള കുറുക്കുവഴിയായും വിവാദങ്ങളെ കാണരുത്.
10. ഇഷ്ടപ്പെട്ട എഴുത്തുകാരന് ആര് (ബ്ലോഗ് തന്നെ ആവണം എന്നില്ല. അച്ചടി മാധ്യമത്തിലും ആവാം) ?
ഇന്നലെവരെ എഴുതിയിരുന്നവരെയും ഇന്ന് എഴുതുന്നവരെയും നാളെ എഴുതാനിരിക്കുന്നവരെയും എനിക്കിഷ്ടമാണ്. അല്ലാതെ പോള്‍ വെര്ലൈയ്ന്, ജൊനാഥന് ഫ്രാന്സെന്, ഫെര്‍ണാണ്ടോ പെസോവ, ഇവാന് സെര്‍ജിയേവിച്ച് എന്നൊക്കെ പറയാന്‍ ഞാന്‍ സിനിമാ നടനോ അല്ലെങ്കില്‍ നടിയോ അതുമല്ലെങ്കില്‍ ബുദ്ധിജീവിയോ ഒന്നുമല്ലല്ലോ.( മേപ്പടി ഞാന്‍ കുറിച്ച പേരുകള്‍ എഴുത്തുകാരുടെ തന്നെ?!!)
11. ഒന്ന് രണ്ടു പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്തല്ലോ. പോസ്റ്റുകള്‍ എഴുതി കഴിഞ്ഞാല്‍ വായനക്കാരുടെ ആണെന്ന് അറിയാമല്ലോ. പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യേണ്ടതിന്റെ ആവശ്യമെന്താണ്.
രണ്ടിലേറെ പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യേണ്ടി വന്നിട്ടുണ്ട്. എഴുത്തുകാരനും പ്രസാധകനും ഒരേ ആള്‍തന്നെ ആവുന്നു എന്നതാണല്ലോ നമ്മുടെ മാധ്യമത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. എന്നാല്‍ ഞാന്‍ എന്ന എഴുത്തുകാരനെ ചിലപ്പോള്‍ എന്നിലെ പ്രസാധകന് വഞ്ചിക്കാറുണ്ട്. കൊള്ളാം എന്ന് തോന്നി പോസ്റ്റ് ചെയ്തതിനുശേഷമാവും ‘പ്രസാധകന്റെ’ തലയില്‍ നിലാവെളിച്ചം വീഴുക. അപ്പോള്‍ ഡിലീറ്റ് ചെയ്യാന്‍ തോന്നും. നിലവാരം നോക്കി ഡിലീറ്റ് ചെയ്യാന്‍ നിന്നാല്‍ എന്റെ ബ്ലോഗ് തന്നെയാവും ഡിലീറ്റ് ചെയ്യേണ്ടിവരിക എന്ന ബോധവും എനിക്കുണ്ട്. എങ്കിലും ഞാനതിന് മുതിര്‍ന്നിട്ടില്ല. എന്നിലെ വായനക്കാരനെ തൃപ്തിപ്പെടുത്താന്‍ ഞാനെന്ന ബ്ലോഗെഴുത്തുകാരന് കഴിഞ്ഞിട്ടില്ല എന്നതും എന്നെ വിഷമിപ്പിക്കുന്നുണ്ട്.
12. അനീതിയ്ക്തെതിരെയും തിന്മകള്‍ക്കെതിരെയും ബ്ലോഗിലൂടെ പ്രതികരിക്കുന്ന പോങ്ങുമൂടനെ എല്ലാവര്ക്കും പരിചയമുണ്ട്. ജീവിതത്തിലും അങ്ങനെ തന്നെയാണോ?
അനീതികള്‍ക്കും തിന്മകള്ക്കുമെതിരെ പോരാടുന്ന ഒരു കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്ന നടന് വ്യക്തി ജീവിതത്തില്‍ അങ്ങനെയാവുമോ? ‘പോങ്ങുമ്മൂട‘ന്റെ നന്മ ഒരിക്കലും ഹരിയ്ക്ക് അവകാശപ്പെടാനില്ല. എങ്കിലും ഇന്ത്യന്‍ പ്രസിഡന്റിനെയും എന്റെ മുന്നില്‍ കൈനീട്ടി ഭിക്ഷയാചിച്ചുവരുന്ന ഒരു യാചകനെയും ഒരുപോലെ ബഹുമാനിക്കുവാനും സ്നേഹിക്കാനും എനിക്കാവുന്നുണ്ടെന്നത് എന്നെ സന്തോഷിപ്പിക്കുന്നു. സത്യമായും. കനത്ത ആസനം താങ്ങുന്നവനാവില്ല ഞാന്‍.
13. താങ്കളുമായി നേരിട്ട് സംവദിച്ച എല്ലാവരുടെയും അഭിപ്രായത്തില്‍ താരജാടയില്ലാത്ത താങ്കളുടെ സൌഹൃദപരമായ പെരുമാറ്റത്തെ പറ്റി പറയാറുണ്ട്. എന്നാല്‍ ചിലരൊക്കെ ആള് പൊങ്ങന്‍ (പൊങ്ങച്ചക്കാരന്‍) ആണെന്നും പറയാറുണ്ട്. താങ്കള്‍ എന്ത് പറയുന്നു ?
ഞാന്‍ തന്നെ എന്നെ വിലയിരുത്തുന്നതില്‍ കാര്യമില്ല. എങ്കിലും ഈ നിമിഷം വരെ ഏവരോടും കഴിവതും മാന്യമായി പെരുമാറാന്‍ ശ്രമിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്ന ഒരാളാണ് ഞാനെന്ന് തോന്നുന്നു. എന്നാല്‍ അതൊരു കപടവിനയമായി കാണുന്നവരും കണ്ടേക്കാം. എന്നെ അടുത്തറിയുന്നവര്‍ പറയുന്ന കാര്യം ‘നീ ഈ അപകര്‍ഷതാബോധം കളയൂ’ എന്നാണ്. അപകര്‍ഷതയും അഹങ്കാരവും എങ്ങനെ ഒരാളില്‍ ഒരുമിച്ച് വാഴും. ഞാന്‍ അഹങ്കാരിയല്ല. ആവുകയുമില്ല്ല. കാരണം ഒരിടത്തും മുന്‍പനാവാന്‍ അല്ലെങ്കില്‍ വിജയിയാവാന്‍ ഞാന്‍ ആഗ്രഹിക്കാറില്ല.
ഞാന്‍ പൊങ്ങച്ചക്കാരനാണെന്ന് എന്നെ അടുത്തരിയുന്നവരില് ആരും പറയുമെന്ന് തോന്നുന്നില്ല. ഇനി അങ്ങനെ പറഞ്ഞാലും സങ്കടമില്ല. നമ്മള് മുയലിനെ വെട്ടിക്കൊന്ന് തിന്നുന്നത് മുയല് നമ്മുടെ തള്ളയ്ക്ക് വിളിച്ചിട്ടോ അതിനോടുള്ള പൂര്‍വ്വവൈരാഗ്യം കൊണ്ടോ ഒന്നുമല്ലല്ലോ. മുയലിറച്ചിയോടുള്ള കൊതിയും അതിന്റെ സ്വാദും മാത്രം. എന്നെ ചീത്ത പറയുന്നവര്‍ ആരെങ്കിലുമുണ്ടെങ്കില്‍ അതവര് ചെയ്യുന്നത് എന്നോടുള്ള വിരോധം കൊണ്ടല്ലെന്ന് ചുരുക്കം.
14. ബ്ലോഗില്‍ വന്നതുകൊണ്ട് എന്ത് നേട്ടം ഉണ്ടായി എന്ന് പറയാമോ?
ഏതാനും ആഴ്ചകള്ക്കുമുന്പ് എന്റെ മൊട്ടേട്ടന് ( നട്ടപ്പിരാന്തന് ) എന്നോട് പറയുകയുണ്ടായി. മേലില്‍ ഞാന്‍ രാഷ്ട്രീയ പോസ്റ്റുക
ള്‍ പ്രത്യേകിച്ച് ഇടതുപക്ഷ രാഷ്ട്രീയത്തെ പരാമര്‍ശിച്ചുള്ള പോസ്റ്റുകള്‍ ഇനി കുറിക്കാന്‍ പാടില്ലെന്ന്. ഞാന്‍ തിരുവനന്തപുരത്ത് കുടുംബസമേതം താമസിക്കുകയാല്‍ എങ്കിക്കെന്തെങ്കിലും ദോഷകരമായി എനിക്ക് സംഭവിച്ചാലോ എന്ന ഉല്‍ക്കണ്ഠയും അദ്ദേഹം പ്രകടിപ്പിച്ചു. ഈ സ്നേഹം എനിക്ക് ലഭ്യമായത് ഞാനും ഒരു ബൂലോഗവാസിയാണെന്നതുകൊണ്ടല്ലെ? അതുപോലെ നൂറുകണക്കിന് സ്നേഹിതര്‍. എല്ലാം ബ്ലോഗ് നല്കിയ ഭാഗ്യം. എല്ലാവര്ക്കും നന്ദി.

ഉപദേശം നല്കാന്മാത്രമുള്ള യോഗ്യത എനിക്കുണ്ടായെന്ന് വിശ്വസിക്കുന്നില്ല. മാത്രവുമല്ല ഉപദേശമെന്നത് ഒരു പരിധിവരെ ഉപദ്രവമായാണ് ഞാന്‍ കാണുന്നത്. ഉപദേശം കൊണ്ട് ആരെങ്കിലും നന്നാവുമായിരുന്നെങ്കില്‍ ഞാന്‍ എന്നേ നന്നായേനേ?!
പിന്നെ, ഒരുവിധം നന്നായി എഴുതാനാവുമെന്ന് സ്വയം വിശ്വസിക്കുന്നവരെങ്കിലും എഴുത്തിനെ ഗൌരവമായി കണ്ടെങ്കിലെന്ന് ആഗ്രഹിക്കുന്നു. എഴുത്തുകാരന് ഏറ്റവും സ്വാതന്ത്ര്യം നല്കുന്ന മാധ്യമമാണ് ബ്ലോഗ്. അത് പരമാവധി ചൂഷണം ചെയ്യുക. ബൂലോഗത്ത് പൊട്ടിച്ചിരിയുടെ ഇടിമുഴക്കം മാത്രമല്ല കേള്‍പ്പിക്കേണ്ടത്.
ഇനിയും ഉപദേശം വേണമെന്നോ? എങ്കില്‍ പിടിച്ചോ. ആരും ആരുടെയും ഉപദേശം കേള്‍ക്കേണ്ടതില്ലെന്നാണ് എന്റെ ഉപദേശം. നന്ദി.

നമ്മുടെ ബൂലോകം : സര് , പൊങ്ങ്സ്.... ഇത്രയും നേരം ഞങ്ങളിലൂടെ ബൂലോകത്ത് സംസാരിച്ചതിന് നന്ദി. ഇതാ ഞങ്ങളുടെ ഒരു ചെറിയ ഉപഹാരം. സ്വീകരിച്ചാലും.
ചിതങ്ങള്‍ക്ക് കടപ്പാട് : സുനില്‍ പണിക്കര്‍
സജീവ് ബാലകൃഷ്ണന്
ഹരീഷ് തൊടുപുഴ

നമ്മുടെ ബൂലോകം : സര് , പൊങ്ങ്സ്.... ഇത്രയും നേരം ഞങ്ങളിലൂടെ ബൂലോകത്ത് സംസാരിച്ചതിന് നന്ദി. ഇതാ ഞങ്ങളുടെ ഒരു ചെറിയ ഉപഹാരം. സ്വീകരിച്ചാലും.
ചിതങ്ങള്‍ക്ക് കടപ്പാട് : സുനില്‍ പണിക്കര്‍
സജീവ് ബാലകൃഷ്ണന്
ഹരീഷ് തൊടുപുഴ
പൊങ്ങ്സേ ചിയെര്സ് ...
ReplyDelete“ഈ നിമിഷം വരെ ഏവരോടും കഴിവതും മാന്യമായി പെരുമാറാന്‍ ശ്രമിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്ന ഒരാളാണ് ഞാനെന്ന് തോന്നുന്നു”.
ReplyDeleteഅതു നല്ല തോന്നലല്ലല്ലോ... ഞങ്ങള്‍ക്കു കൂടി തോന്നണ്ടേ....
(ആശ്വാസം... ആശ്വാസം...)
സര് പോങ്സുമായുള്ള അഭിമുഖംനന്ന്ട്ടോ.
ReplyDeleteനല്ല ഉത്തരങ്ങള്‍ ..പോങേട്ടാ..
ReplyDeleteMillions of sweet kisses on your forehead.........
ReplyDeleteMuaaahhhhhhhhhhhhhhhhhhhhhhhhhhhh
This comment has been removed by the author.
ReplyDeleteവെറും അപ്രശസ്തനല്ല..
ReplyDeleteഇപ്പോള്‍ പൊങ്ങുമ്മൂടന് ..
അഭിനന്ദനങ്ങള്‍
പോങ്ങൂ ചിയേഴ്സ്...
ReplyDeleteഗലക്കൻ....!!
പോങ്ങൂ കലക്കി :)
ReplyDeleteമൽപ്പിടുത്തത്തിനു വെല്ലുവിളിയോ പോങ്ങ്സ്.... എന്തൊരഹങ്കാരം. ഞാനുള്ളപ്പോൾ എങ്ങിനെ കഴിഞ്ഞൂ അനിയാ നിനക്ക്. നിന്റെ നാട്ടിൽ തന്നെ നിന്നെ തോൽപ്പിക്കാൻ ആളുള്ളപ്പോൾ......
ReplyDeleteനിന്റെ നൂറ്റിഇരുപത്തിനാലിനെ തകർക്കാൻ ഞാൻ ആവുമ്പാടും ശ്രമിക്കുന്നുണ്ട് എന്നതറിയാല്ലൊ... ഇപ്പോൾ അമ്പത്തിരണ്ടിൽ നിൽക്കുന്നു, ഇനി വെറും എഴുപത്തിരണ്ടു കിലോ കൂടി കൂട്ടിയാൽ മതി..... ഐ ആം വെരി ക്ലോസ്...ജാഗ്രതൈ
തൈസിൽ മാത്രമല്ല, ദേഹത്ത് അവൈലബിൾ ആയിട്ടുള്ള മൂന്നോ നാലോ മസിലുകളിൽ എല്ലാം അടിച്ച് ഞാൻ ...... അല്ലെങ്കി വേണ്ട, വെല്ലുവിളിക്കുന്നില്ല. എന്തിനാ വെറുതെ പോങ്ങ്സിന്റെ തോൽവി നാട്ടാരെ അറിയിക്കുന്നേ...
“ഈ നിമിഷം വരെ ഏവരോടും കഴിവതും മാന്യമായി പെരുമാറാന്‍ ശ്രമിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്ന ഒരാളാണ് “
ReplyDeleteഡേയ് ചുമ്മ ജാഡയിറക്കാതെടേയ്.. എനിക്കറിയാത്തതാണോ നിന്റെ അഹങ്കാരവും ജാഡയും... :)
എന്തായാലും നല്ല മറുപടികള്‍. ഇനി തിരോന്തരം വരുമ്പോള്‍ ഒരു സ്പെഷ്യല്‍ ലാര്‍ജ്ജ് നിനക്ക് :)
(എന്തായാലും ഫോട്ടോഷോപ്പില്‍ പണിത് ഗ്ലാമര്‍ വരുത്തിയ ആ അവസാന ഫോട്ടോ ഇടണ്ടായിരുന്നു :( )
പൊങ്ങ്സേ അടിപോളി ,
ReplyDeleteപൊങ്ങുമ്മൂടന് കീ ജയ്
......കീ ജയ്.
ജീവിതം ശരിക്കും ജീവിക്കുക ,
അല്ല പിന്ന്നെ എന്ത പറയുക
ഞങളുന്ടു കൂടേ