വ്രതാനുഷ്ടാനം ആരോഗ്യത്തിനു നല്ലതാണ് എന്ന രീതിയില്‍ പലരും വിലയിരുത്താറുണ്ടെങ്കിലും ഇസ്ലാമിലെ വ്രതാനുഷ്ടാനം ആരോഗ്യപരം എന്നതിനേക്കാള്‍ വ്യക്തിത്വ സംസ്കരണത്തിനാണ് പ്രാധ്യാന്യം കൊടുക്കുന്നത് ..അഥവാ റംസാനിലെ വ്രതാനുഷ്ടാനത്തിലൂടെ ഒരാള്‍ നേടേണ്ടത് ക്ഷമയും , കാരുണ്യവും , ദാന ശീലവും , ആത്മ നിയന്ത്രണവും, സഹാനുഭൂതിയും, നന്ദി കാണിക്കലും , പശ്ചാത്താപവും അതിലൂടെ ലക്ഷ്യം വയ്ക്കുന്ന ദൈവ പ്രീതിയും ആണ് . റംസാന് കഴിഞ്ഞാലും ജീവിതത്തില്‍ നിര്‍ബന്ധമായും നിലനില്ക്കേണ്ട ഇത്തരം ഗുണപരമായ കാര്യങ്ങള്‍ക്കുള്ള ഒരു പരിശീലന കാലം കൂടിയാണ് റംസാന്
നോമ്പ് നിര്‍ബന്ധമാക്കി ഖുറാന് പറയുന്നത് കേള്‍ക്കൂ
"സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കല്പിച്ചിരുന്നത് പോലെത്തന്നെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമായി കല്പിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ദോഷബാധയെ സൂക്ഷിക്കുവാന്‍ വേണ്ടിയത്രെ അത്. "(വി ഖു 2:183)
സമാനമായ ആശയം പ്രവാചക വചനങ്ങളിലും കാണാം ,
"ആരെങ്കിലും അനാവശ്യമായ വാക്കും പ്രവൃത്തിയും ഉപേക്ഷിക്കുന്നില്ലങ്കില്‍ അവര്‍ അന്ന പാനീയങ്ങള്‍ ഉപേക്ഷിക്കണമെന്ന് അല്ലാഹുവിന് യാതൊരു നിര്‍ബന്ധവുമില്ല ":( മുഹമ്മദ് നബി - സഹീഹുല്‍. ബുഖാരി 1770-)
ഇസ്ലാമിനെ മറ്റു ആരാധനകളുടെ കാര്യത്തിലും ഈയൊരു വ്യക്തി സംസ്കരണവും സാമൂഹിക നന്മയും കാണാം .തങ്ങളുടെ സമ്പ

പ്രഭാതം മുതല്‍ പ്രദോഷം വരെ അന്ന പാനീയങ്ങള്‍ ഉപേക്ഷിക്കുന്നതോടൊപ്പം അനാവശ്യമായ വാക്കും പ്രവൃത്തിയും ഉപേക്ഷിക്കുകയും ജീവിതത്തില്‍ വന്നു പോയ വീഴ്ചകളില്‍ മനം നൊന്തു പശ്ചാത്തപിക്കുകയും , ഇനി അത്തരം തെറ്റിലേക്ക് ഒരു മടക്കം ഇല്ലെന്നു പ്രതിജ്ഞ എടുക്കയും , വിശപ്പനുഭവിക്കുന്ന സഹ ജീവികളോടെ ഐക്യ ദാര്‍ഡ്യം പ്രഖ്യാപിക്കുകയും ദാന ധര്‍മ്മങ്ങളില്‍ കൂടുതല്‍ വ്യാപൃതരാകുകയും ചെയ്യുക എന്നതാണ് ചുരുക്കത്തില്‍ റംസാന് കാലം . (റംസാന് മാസത്തില്‍ പ്രവാചകന് അങ്ങേയറ്റം ഉദാരശീലന്‍ ആകാറുണ്ടായിരുന്നു എന്ന് ഹദീസുകളില്‍ കാണാം )
വി. ഖുറാന് അവതരിച്ച മാസം കൂടി ആ

ഇസ്ലാമിലെ ആരാധനകളുടെ മാനുഷിക മുഖം മനസ്സിലാക്കാന്‍ ഇതിനോട് ബന്ധപ്പെട്ട ഒരു സംഭവം ചുരുക്കി പറയട്ടെ , (സഹീഹുല്‍. ബുഖാരി 1800) .
പ്രവാചകന്റെ അടുത്ത് ഒരിക്കല്‍ ഒരാള്‍ വന്നു പറഞ്ഞു നോമ്പ് മുറിയുന്ന ഒരു പ്രവര്‍ത്തനം താന്‍ ചെയ്തു എന്ന് അറിയിച്ചു .. (അങ്ങിനെ ആരെങ്കിലും നോമ്പ് ഉപേക്ഷിച്ചാല്‍ പ്രായശ്ചിത്തം ചെയ്യണം എന്നുണ്ട്

പ്രവാചകന് അയാളോട് ചോദിച്ചു
"നിങ്ങള്‍ക്ക് ഒരു അടിമയെ മോചിപ്പിക്കാന്‍ കഴിയുമോ ?" ,
അതിനു കഴിവില്ലെന്ന് അയാള്‍ മറുപടി പറഞ്ഞു ..
"എങ്കില്‍ രണ്ടു മാസം നോമ്പ് നോല്ക്കാന് ..?
" അതിനും കഴിയില്ല"
അറുപതു ദാരിദ്രന്മാര്‍ക്ക് അന്നദാനം ചെയ്യാന്‍ ?"
ഇല്ലന്നു അപ്പോഴും അയാള്‍ മറുപടി പറഞ്ഞു
കുറച്ചു സമയം കഴിഞ്ഞു ആരോ കൊണ്ട് വന്ന ഒരു കുട്ട ഈത്തപ്പഴം എടുത്തു പ്രവാചകന് അയാള്‍ക്ക് കൊടുത്തു ,എന്നിട്ട് പറഞ്ഞു
"ഇത് എടുത്തു കൊണ്ട് പോയി ദാനം ചെയ്യൂ "
അത് വാങ്ങി അയാള്‍ പ്രവാചകനോട് പറഞ്ഞു " എന്നെക്കാള്‍ ദരിദ്രനായ ഒരാള്‍ക്കല്ലേ ഞാന്‍ ഇത് ദാനം ചെയ്യേണ്ടത് ? ദൈവമാണെ , മദീനയില്‍ എന്റെ കുടുംബത്തേക്കാള്‍ ദരിദ്രനായ ഒരു കുടുംബം വേറെയില്ല "
പ്രവാചകന് ചിരിച്ചു , എന്നിട്ട് പറഞ്ഞു " ശരി, ഇത് നിന്റെ വീട്ടുകാര്‍ക്ക് തന്നെ കൊണ്ട് പോയി കൊടുക്കൂ"
.നോമ്പ് ഉപേക്ഷിച്ചാലുള്ള പ്രായശ്ചിത്തം നോക്കൂ . അടിമ മോചനവും , അറുപതു ദരിദ്രര്‍ക്ക് ഭക്ഷണം കൊടുക്കലും മറ്റും , എന്നിട്ടോ അതിനു കഴിയാത്ത ഒരാള്‍ക്ക് ഒരു കുട്ട ഈത്തപ്പഴം സ്വന്തം കുടുംബത്തിനു കൊടുത്തു ആ നോമ്പ് പോയതിനു പ്രായശ്ചിത്തം ചെയ്യാന്‍ ഉപദേശം .. ഇത് വ്യക്തമാക്കുന്നത് ആരാധനകളില്‍ അടക്കം മനുഷ്യ നന്മക്കാണ് മുന്‍തൂക്കം എന്നതാണ് .. അഥവാ മനുഷ്യ നന്മയും വ്യക്തി സംസ്കരണവും ആണ് നോമ്പ് പോലുള്ള ആരാധനകളുടെ മുഖ്യ ലക്ഷ്യം എന്നര്‍ത്ഥം.
അല്ലാഹുവിനു ഏറ്റവും ഇഷ്ടം ആരെയാണെന്ന് ഒരിക്കല്‍ ഒരാള്‍ പ്രവാചകനോട് ചോദിച്ചപ്പോള്‍ മനുഷ്യര്‍ക്ക് ഏറെ ഉപകാരപ്പെടുന്ന വ്യക്തി ആണ് അത് എന്നായിരുന്നു പ്രവാചകന്റെ മറുപടി .. ഇതായിരിക്കട്ടെ ഈ റംസാനിന്റെ സന്ദേശം

വിശക്കുന്നവനോട് ഐക്യ ദാര്‍ഡ്യം പ്രഖ്യാപിച്ചു അവനു നന്മകള് ചെയ്തു കൊടുത്തു , ഈ സുദിനത്തില്‍ , ജാതി മത വര്‍ണ്ണ വര്‍ഗ്ഗ വ്യത്യാസമില്ലാതെ എല്ലാവരെയും പങ്കെടുപ്പിച്ചു , ഒരു മനസ്സോടെ പെരുന്നാള്‍ ആഘോഷിക്കാന്‍ എല്ലാവക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു .... കൂടെ നിത്യ ജീവിതത്തില്‍ മനുഷ്യര്‍ക്ക് ഏറെ ഉപകാരപ്പെട്ടു ദൈവത്തിന്റെ ഇഷ്ടദാസന്മാര് ആയിത്തീരാന്‍ നാം പരിശ്രമിക്കുകയും ചെയ്യുക .
റംസാന് , ഈദ് ആശംസകളോടെ
നിങ്ങളുടെ സ്വന്തം
ഫൈസല്‍ കൊണ്ടോട്ടി
ഈദ് എന്നാണു ശരിക്കും? ഇന്നലെ ചിലർക്ക് ഈദായിരുന്നു. മറ്റുള്ളവർക്ക് നാളെയും. ഇക്കാര്യത്തിൽ ഒരു മൂർച്ചതീർച്ച ഉണ്ടാക്കാൻ സാധിക്കാത്തതെന്തേ മുസ്ലിങ്ങൾക്ക്? ശാസ്ത്രം ഇത്ര വളർന്നിട്ടും ചന്ദ്രമാസപ്പിറവി കണ്ടെത്താൻ കഴിയുന്നില്ലേ? എന്തേ കുറച്ചുനാളായി ‘നിലാവു കാണൽ’ ഇല്ലാത്തത്?
ReplyDeleteഈദ് സാഹോദര്യത്തിന്റെ നാളുകളായിട്ടാണു എന്റെ മനസിലുള്ളത്. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ച സായാഹ്നങ്ങള്‍...എല്ലാ സഹോദരന്മാര്ക്കും സ്നേഹപൂര്‍വ്വം ഈദ് മുബാറക്
ReplyDeleteറംസാന് ആശംസകള്‍
ReplyDeleteഈദ് മുബാറക്
ReplyDeleteഇസ്ലാം മത വിശ്വാസികളായ എന്റെ എല്ലാ സഹോദരീ സഹോദരന്മാര്ക്കും.. മറ്റെല്ലാവര്‍ക്കും റംസാന് ആശംസകള്‍...
ReplyDeleteഈദ് ആശംസകള്‍
ReplyDelete"വിശക്കുന്നവനോട് ഐക്യ ദാര്‍ഡ്യം പ്രഖ്യാപിച്ചു അവനു നന്മകള് ചെയ്തു കൊടുത്തു , ഈ സുദിനത്തില്‍ , ജാതി മത വര്‍ണ്ണ വര്‍ഗ്ഗ വ്യത്യാസമില്ലാതെ എല്ലാവരെയും പങ്കെടുപ്പിച്ചു , ഒരു മനസ്സോടെ പെരുന്നാള്‍ ആഘോഷിക്കാന്‍ എല്ലാവക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു .... കൂടെ നിത്യ ജീവിതത്തില്‍ മനുഷ്യര്‍ക്ക് ഏറെ ഉപകാരപ്പെട്ടു ദൈവത്തിന്റെ ഇഷ്ടദാസന്മാര് ആയിത്തീരാന്‍ നാം പരിശ്രമിക്കുകയും ചെയ്യുക."
ReplyDeleteനന്മ നിറഞ്ഞ ചിന്തകൾ...
ഏല്ലാ സഹോദരങ്ങൾക്കും റംസാൻ, ഈദ് ആശംസകൾ
എല്ലാവര്ക്കും ഹൃദയം നിറഞ്ഞ ഈദ് ആശംസകള്‍
ReplyDelete