ബ്ലോഗ് ഒരു ധനാഗമ മാര്‍ഗ്ഗമോ ?

വായനക്കാരെ എല്ലാവരേയും ക്ഷമയുടെ മുള്‍മുനയില്‍ കുറേയധികം സമയം നിറുത്തേണ്ടി വന്നത് സിയാബിന്റെ ഭാഗം കേള്‍ക്കാന്‍ ഒരു അവസരം എല്ലാവര്‍ക്കും ഉണ്ടാകട്ടെ എന്ന് കരുതിയാണ്. അങ്ങനൊന്ന് ഉണ്ടാകില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെ ഞങ്ങള്‍ അല്‍പ്പം കാത്തിരിക്കുകയാണ് ചെയ്തത്. അതുകൊണ്ട് ഗുണമൊന്നും ഉണ്ടായില്ല.എന്ന് മാത്രമല്ല , സിയാബ്‌ ഓണ്‍ ലൈനില്‍ ഉണ്ടായിരുന്നതായി 'വിന' തെളിവ് നല്‍കുകയും ചെയ്തു.

ഇനി ഞങ്ങള്‍ വളരെ പ്രധാനമായ ആ വസ്തുതകളിലേക്ക് കടക്കുകയാണ് . ഇപ്രാവശ്യം ഞങ്ങള്‍ക്ക് സംശയങ്ങളോ, ആരോപണങ്ങളോ അല്ല വസ്തുതകള്‍ തന്നെയാണ് നിങ്ങള്‍ക്ക് മുന്നില്‍ നിരത്താനുള്ളത്. വിഷയത്തിലേക്ക് കടക്കാം.

1.സിയാബിന് ഐ.എ.എസ് ഇല്ല. അത് പകല്‍ പോലെ വാസ്തവമാണ്. അതിനെപ്പറ്റി മുന്‍ പോസ്റ്റില്‍ നിരത്തിയ തെളിവുകള്‍ തന്നെ ധാരാളമാണ്. മറിച്ച് ആര്‍ക്കെങ്കിലും തെളിയിക്കാനാകുമെങ്കില്‍ ഞങ്ങള്‍ അവരെ സ്വാഗതം ചെയ്യുന്നു,

2. ഐ.എ.എസ്സ് കിട്ടിയ ആളാണ്, ഐ.എ.എസ്സ് ന്റെ പടി വരെ എത്തിയ ആളാണ് എന്നൊക്കെയുള്ള പത്രവാര്‍ത്തകള്‍ സിയാബിനെ ഒരു താരമാക്കി. ഇതിനിടയില്‍ ആദ്യം മെഡിക്കല്‍ ടെസ്റ്റില്‍ തോറ്റെങ്കിലും അടുത്തവര്‍ഷം മെഡിക്കല്‍ പാസ്സായി എന്ന് സിയാബ് പ്രചരിപ്പിച്ചു. ശലോം മാസികയില്‍ വന്ന വാര്‍ത്തയും, വാര്‍ത്തകള്‍ മനസ്സിരുത്തി വായിക്കാത്ത നമ്മുടെയൊക്കെ വീഴ്ച്ചയും ഇക്കാര്യത്തില്‍ സിയാബിന് തുണയായി.നാട്ടിലും കോളേജിലുമൊക്കെ ഇക്കാലത്ത് സിയാബിന് ഇപ്പേരും പറഞ്ഞ് സ്വീകരണങ്ങള്‍ വരെ കൊടുക്കുകയുണ്ടായി. പല ബ്ലോഗര്‍മാര്‍ക്കും ചാറ്റിലൂടെ ഈ വിവരം കൈമാറിയിരുന്നു എന്നതിന്റെ തെളിവുകളും ചിലര്‍ ഇവിടെ പറഞ്ഞു.

3. തനിക്ക് രോഗമാണെന്നും, രോഗത്തിന്റെ ചികിത്സയിലേക്കായി സഹായം ആവശ്യമുണ്ടെന്നും പറഞ്ഞ് പലരേയും സിയാബ് സമീപിച്ചു. ഐ.എ.എസ് കിട്ടിയതിന്റെ തെളിവായ് പത്ര മാദ്ധ്യമങ്ങളില്‍ വന്ന വാര്‍ത്തകളും ഉപയോഗിച്ചു. അക്കൂട്ടത്തില്‍ ഒരാളാണ് പൊന്നാനി എം.ഇ.എസ്സ്. പ്രിന്‍സിപ്പാള്‍ പ്രൊഫസര്‍ ബേബി. സിയാബിന്റെ വാര്‍ത്ത വന്ന വനിതയുടെ കോപ്പിയുമായാണ് സിയാബ് തന്നെ കാണാന്‍ വന്നതെന്ന് പ്രിന്‍സിപ്പാള്‍ ഇപ്പോഴും ഓര്‍ക്കുന്നു. നിരവധി മത സംഘടകള്‍ സഹായിക്കാമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും സിയാബിന് അതില്‍ താത്പര്യമില്ലെന്ന്‍ പ്രിന്‍സിപ്പാളിനോട് പറഞ്ഞു. ബേബി സാര്‍ അദ്ദേഹത്തിന്റെ ഒരു സുഹൃത്തായ ഡോകറുടെ അടുത്തേക്ക് സിയാബിനെ പറഞ്ഞു വിടുന്നു. പരിശോധനയ്ക്ക് ശേഷം സിയാബിന് കാര്യമായ രോഗം ഒന്നും ഇല്ല എന്ന്‍ ഡോക്‍ടര്‍ ബേബി സാറിനോട് പറഞ്ഞു. കോളേജില്‍ നടന്ന ഒരു അലുമിനി ആഘോഷച്ചടങ്ങകളില്‍ സിയാബിനെ ഐ.എ.എസ് നേടിയ ആളെന്ന രീതിയില്‍ പരിചയെപ്പെടുത്തിയതും, തുടര്‍ന്ന് ആ വാര്‍ത്ത തെറ്റാണെന്ന് മലപ്പുറം എസ്.പി അറിയിച്ചതും , നിശചയിച്ചിരുന്ന മറ്റൊരു കരിയര്‍ ഗൈഡന്‍സ് പരിപാടിയുടെ നോട്ടീസില്‍ നിന്നും സിയാബിന്റെ പേര് നീക്കി പുതിയതായി നോട്ടീസ് അടിക്കേണ്ടി വന്ന കാര്യവും പ്രിന്‍സിപ്പാള്‍ വിഷമത്തോടെ പറഞ്ഞു.

4. സിയാബിന്റെ ലോകം പുരോഗമിച്ച് ഇന്റര്‍നെറ്റിലേക്കും ബ്ലോഗിലേക്കുമൊക്കെ വളര്‍ന്നപ്പോള്‍ ആദ്യകാലങ്ങളില്‍ ചെയ്തതുപോലെ തന്നെ സിയാബിനെപ്പറ്റിയുള്ള വാര്‍ത്തകള്‍ വന്ന പേപ്പര്‍ കട്ടിങ്ങുകള്‍ പലര്‍ക്കും മെയിലിലൂടെ അയച്ചുകൊടുത്ത് ഐ.എ.എസ്സ് കാരനാണെന്നുള്ള നിലയിലുള്ള ആദരവും, ബഹുമാനവും പിടിച്ചുപറ്റി സൌഹൃദങ്ങള്‍ വിപുലമാക്കുകയും കൂടുതല്‍ ആരാധകരെ സൃഷ്ടിക്കുകയും ചെയ്തു. ഇതിനിടയില്‍ അദ്ദേഹത്തിന്റെ ബ്ലോഗില്‍ വന്ന ജീവീതകഥ വായിച്ച് ആരാധന മൂത്ത ഒട്ടനവധി പേര് സ്വയം അദ്ദേഹത്തോട് അടുത്തു. കഷ്ടപ്പാട് നിറഞ്ഞ ലോകത്തുനിന്നും സ്വന്തം ശ്രമത്തില്‍ വളര്‍ന്നുവന്നതിന്റെ സഹാനുഭൂതി നിറഞ്ഞ കഥകളും പത്രവാര്‍ത്തകളും സിയാബിന്റെ ‘ജോലി‘ എളുപ്പമാക്കി.

5.ഇത്രയും കഷ്ടപ്പെട്ട് ജീവിത സാഹചര്യങ്ങളോട് പൊരുതിക്കയറി വന്ന ഒരാളോടുള്ള ബഹുമാനവും ആദരവുമൊക്കെ അനുകമ്പയായി മാറ്റിയെടുക്കാന്‍ രോഗിയാണെന്ന് രഹസ്യമായി പ്രചരിപ്പിച്ചിരുന്ന കള്ളക്കഥയിലൂടെ വളരെ എളുപ്പം സിയാബിനായി. ഇങ്ങനെയൊരു രോഗ ദുരന്തത്തെപ്പെറ്റി കേട്ടവരെല്ലാം പ്രത്യേകിച്ച് ഇന്റര്‍നെറ്റിലൂടെ പരിചയപ്പെട്ടവരില്‍ ചിലരെങ്കിലും സിയാബ് ചോദിക്കാതെ തന്നെ സിയാബിന് ധനസഹായം അങ്ങോട്ട് കയറി നല്‍കുകയും സിയാബ് അതെല്ലാം കൈപ്പറ്റുകയും ചെയ്തു. പണം തന്ന കാര്യമോ, രോഗ വിവരമോ മറ്റാരോടും പറയരുതെന്നും അത് പുറത്ത് പറഞ്ഞാല്‍ തന്റെ ഐ.എ.എസ്സിനെ ബാധിക്കും എന്നും പറഞ്ഞ് തട്ടിപ്പ് നിര്‍ബാധം തുടന്നുപോന്നു.

6.അടുത്ത പടിയായി തനിക്ക് മോണയില്‍ ക്യാന്‍സര്‍ ആണെന്നും, രോഗം മൂന്നാമത്തെ സ്റ്റേജിലേക്ക് കടന്നിരിക്കുകയാണെന്നും 62% വരെ പടര്‍ന്നുകഴിഞ്ഞെന്നും, ഐ.എ.എസ്സ് പരിശീലനത്തിന് ചേര്‍ന്നാല്‍ ഇക്കാരണം കൊണ്ട് തന്റെ സിവില്‍ സര്‍വ്വീസ് നഷ്ടമാകുമെന്നും അതുകൊണ്ട് താനിപ്പോള്‍ പഠിക്കാനെന്ന പേരില്‍ ലീവെടുത്തിരിക്കുകയാണെന്നും പഠനത്തിനൊപ്പം ചില ജോലികളുമൊക്കെയായി ചികിത്സയും മുന്നോട്ട് കൊണ്ടുപോകുകയാണെന്ന്‍ എല്ലാവരേയും തെറ്റിദ്ധരിപ്പിച്ചു. ജവഹര്‍ലാല്‍ നെഹ്രു യൂണിവേര്‍സിറ്റി, ലണ്ടന്‍ സ്കൂള്‍ ഓഫ് എക്കണോമിക്സ് എന്നീ പേരുകള്‍ പഠനത്തിന്റെ കാര്യം പറഞ്ഞ് നിരത്തി.


7. ഇത്തരത്തില്‍ സാമ്പത്തിക തട്ടിപ്പിന് ഇരയായ ഒരു പ്രവാസി ബ്ലോഗര്‍ക്കാണ് സിയാബിനെപ്പറ്റി സംശയം ഉണ്ടാകുന്നത്. അവര്‍ നമ്മുടെ ബൂലോകവും, മറ്റ് സുഹൃത്തുക്കളുമായി ചേര്‍ന്ന നടത്തിയ അന്വേഷണമാണ് കഴിഞ്ഞ പോസ്റ്റില്‍ നമ്മുടെ ബൂലോകം ‍ പറഞ്ഞതടക്കമുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങളിലേക്ക് കൊണ്ടെത്തിച്ചത്. (ഞങ്ങളത് സംശയങ്ങള്‍ എന്നെ രൂപത്തില്‍ അവതരിപ്പിച്ചത് വെളിയില്‍ നില്‍ക്കുന്ന സിയാബിന്റെ ആരാധകരും സുഹൃത്തുക്കളും അദ്ദേഹത്തെ അന്ധമായി വിശ്വസിക്കുന്നുണ്ട് എന്ന് മനസ്സിലാക്കിയതുകൊണ്ട് തന്നെയാണ്.)

8.തെളിവിലേക്കായി തല്‍ക്കാലം പ്രവാസി ബ്ലോഗര്‍ സിയാബുമായി നടത്തിയ ചാറ്റിന്റെ പ്രസക്ത ഭാഗങ്ങളും അവര്‍ സ്വന്തം ബാങ്കില്‍ നിന്നും സിയാബിന്റെ കുന്നംകുളം എസ്.ബി.ഐ. ബ്രാഞ്ചിലേക്ക് അയച്ച പണമിടപാടിന്റേയും രേഖകളിതാ താഴെയുണ്ട്. ഐ.എ.എസ് ലഭിച്ചു എന്ന് സിയാബ് അസന്നിഗ്ധമായി പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക. മഞ്ഞനിറത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്നത് സിയാബിന്റെ അക്കൌണ്ടിലേക്ക് പണം അയച്ചതിന്റെ ഇടപാടുകളാണ്. സംശയം ഉള്ളവര്‍ക്ക് ആ അക്കൌണ്ടിന്റെ ആധികാരികത പ്രസ്തുത ബാങ്കില്‍ പരിശോധിക്കാവുന്നതാണ്. പക്ഷെ സിയാബ് ബാങ്കിലെ പേര് പറഞ്ഞപ്പോള്‍ ‘ഷിഹാബ് ‘ എന്നാണ് പറഞ്ഞത്. അതിന്റെ സത്യാവസ്ഥ മനസ്സിലാക്കാനായി പണമയക്കുന്നതിന് മുന്‍പ് പ്രവാസി ബ്ലോഗര്‍ ബാങ്കില്‍ അന്വേഷിച്ചപ്പോള്‍ പേരില്‍ വ്യത്യാസം ഉണ്ടെങ്കിലും അഡ്രസ്സ്..... കടവല്ലൂര്‍, വടക്കുമ്മുറി, പാടത്ത്‌ പീടിയേക്കല്‍ എന്നതുതന്നെയാണെന്ന് മനസ്സിലാക്കിയതുകൊണ്ട് പണം അയക്കുകയാനുണ്ടായത്. റെഡിയെഷന്‍ , ടെസ്റ്റുകള്‍, കീമോ തെറാപ്പി എന്നിവയ്ക്കുള്ള പണമാണ് പ്രവാസി ബ്ലോഗര്‍ സിയാബിന് അയച്ചുകൊണ്ടിരുന്നത്. പക്ഷെ, എത്ര ചോദിച്ചിട്ടും ചികിത്സിക്കുന്ന ഡോക്ടറുടെ ഫോണ്‍ നമ്പര്‍ കൊടുത്തില്ല. ട്രീറ്റ്‌ മെന്റ് കേസ് ഫയല്‍ അയച്ചു നല്‍കാം എന്ന് പറഞ്ഞതും കൊടുത്തില്ല . ചികില്‍ സയ്ക്കുള്ള മുഴുവന്‍ പണവും വാഗ്ദാനം ചെയ്തിരുന്നതായും പ്രവാസി ബ്ലോഗര്‍ നമ്മുടെ ബൂലോകത്തോട് പറഞ്ഞു .


ഈ വിഷയം ഞങ്ങള്‍ അവസാനിപ്പിച്ചതിനാല്‍ ചാറ്റ് ഹിസ്റ്ററി യും അക്കൗണ്ട്‌ വിവരങ്ങളും 6 -2 - 2010 മുതല്‍ ബ്ലര്‍ ചെയ്യുന്നു.
സിയാബിനെ സ്വന്തം മകനെയെന്നപോലെ കാണുകയും ഏറ്റവും നല്ല ചികിത്സ അദ്ദേഹത്തിന് കിട്ടാനുള്ള സൌകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നതിലേക്കുമായി സിയാബിന്റെ ചികിത്സ നടക്കുന്നു എന്നു സിയാബ് പറയുന്ന തിരുവനന്തപുറം RCC (Regional Cancer Centre) യിലെ CR നമ്പര്‍ ചോദിച്ചപ്പോള്‍ സിയാബ് കൊടുത്ത നമ്പര്‍ 0913454 - C വ്യാജമായിരുന്നു. ആശുപത്രിയില്‍ അന്വേഷിച്ചപ്പോള്‍ അവിടെ ഇതുവരെ സിയാബ് എന്നോ ഷിഹാബ് എന്നോ പേരില്‍ ഒരു രോഗി റെഡിയെഷനോ കീമോ യോ നടത്തുന്നില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഒരിക്കല്‍ക്കൂടെ സിയാബിനോട് CR നമ്പര്‍ വ്യക്തമായി ചോദിച്ചപ്പോള്‍ നമ്പര്‍ 0913454 - C തന്നെ എന്ന് സിയാബ് ആവര്‍ത്തിച്ചു. പക്ഷെ , അതിനു ശേഷം പ്രവാസി ബ്ലോഗരുമായുള്ള "കമ്മ്യൂനിക്കേഷന്‍ " സിയാബ്‌ തുടര്‍ന്നില്ല.......

തിരുവനന്തപുരത്ത് RCC യില്‍ സിയാബ് റേഡിയേഷന് പോകുന്നു എന്ന് പറഞ്ഞ ദിവസങ്ങളിലൊക്കെ അവിടെ അന്വേഷിക്കാന്‍ ആളെ ഏര്‍പ്പാടാക്കുന്ന രീതിയില്‍ സംശയങ്ങള്‍ വളര്‍ന്നുകൊണ്ടിരുന്നു. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സിയാബ് RCCയില്‍ റേഡിയേഷന് പോയിരിക്കുകയാണെന്ന് രോഗവിവരം അറിയുന്ന ആരാധകരെ പലരേയും ധരിപ്പിച്ചിരുന്നു. പക്ഷെ ഈ കഴിഞ്ഞ ദിവസങ്ങളില്‍ എന്നല്ല 2006 മുതല്‍ ഇങ്ങോട്ട് ഇതുവരെ സിയാബ് അല്ലെങ്കില്‍ ഷിഹാബ് എന്ന പേരില്‍ , അതുമല്ലെങ്കില്‍ മറ്റേതെങ്കിലും പേരില്‍ 20നും 30നും ഇടയില്‍ പ്രായമുള്ള ഒരു വ്യക്തി RCCയില്‍ , മോണയിലെ ക്യാന്‍സര്‍ ചികില്‍സക്കായി ചെന്നതായി റെക്കോഡുകള്‍ ഒന്നും ഇല്ലെന്ന് RCCയില്‍ പാലിയേറ്റീവ് കെയറില്‍ ജോലി ചെയ്യുന്ന ഡോക്‍ടര്‍ പ്രവീണ്‍ പൈ അദ്ദേഹത്തിന്റെ അന്വേഷണത്തിനുശേഷം നമ്മുടെ ബൂലോകത്തെ അറിയിക്കുകയുണ്ടായി.

ഡോക്‍ടര്‍ പ്രവീണ്‍ , എം.ഇ.എസ്സ് കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫസര്‍ .ബേബി , കളക്‍ടര്‍ ബീന എന്നിവരുടെയെല്ലാം പേര് പറഞ്ഞുതന്നെ ഞങ്ങള്‍ ഇത്രയും കാര്യങ്ങള്‍ , പുറത്തുപറയുമ്പോള്‍ ഞങ്ങളീ വാര്‍ത്തയുടെ ഗുരുതരാവസ്ഥ എത്രത്തോളം ഉള്‍ക്കൊണ്ടിട്ടാണ് ഈ അന്വേഷണവുമായി സമയവും പണവുമൊക്കെ മുടക്കി മുന്നോട്ട് പോയതെന്ന് അല്‍പ്പമെങ്കിലും വിവേകബുദ്ധി ബാക്കിയുള്ളവര്‍ മനസ്സിലാക്കുമെന്ന് തന്നെയാണ് ഞങ്ങളുടെ വിശ്വാസം.

എം,ഇ,എസ്സ് കോളിലെ അന്വേഷണങ്ങളുടെ വിശദമായ വിവരങ്ങള്‍ ഞങ്ങളുടെ കയ്യില്‍ ഉണ്ട്. ഈ വാര്‍ത്ത അധികം വലിച്ചുനീട്ടി എഴുതാന്‍ ഉദ്ദേശിക്കാത്തതുകൊണ്ട് അതൊന്നും ഇവിടെ പറയുന്നില്ല. ആവശ്യം വരുന്ന പക്ഷം വിശദാംശങ്ങള്‍ നല്‍കുന്നതാണ്. അനില്‍ @ ബ്ലോഗാണ് എം.ഇ.എസ്സ്. കോളേജിലെത്തി നമ്മുടെ ബൂലോകത്തിന് വേണ്ടി ഈ അന്വേഷണം നടത്തിയത്. കോളേജിലെ മറ്റ് അദ്ധ്യാപകരില്‍ ചിലര്‍ അനില്‍ @ ബ്ലോഗിന്റെ സുഹൃത്തുക്കളാണ്. അവര്‍ പറഞ്ഞ കാര്യങ്ങളും സിയാബിനെതിരാണ്.

കൂടുതല്‍ തെളിവുകളും സിയാബിനെപ്പറ്റിയുള്ള വ്യക്തിപരമായ മറ്റ് ഒട്ടനവധി കാര്യങ്ങളും ഞങ്ങള്‍ക്കിപ്പോള്‍ അറിയാം. പക്ഷെ അതൊക്കെ വ്യക്തിജീവിതത്തിലേക്കുള്ള കടന്നുകയറ്റമാണെന്ന് അറിയുന്നതുകൊണ്ട് അതൊന്നും ഒരു കാരണവശാലും ഞങ്ങള്‍ പുറത്ത് പറയില്ല. കഷ്ടപ്പാടുകള്‍ക്കിടയില്‍ നിന്ന് സ്വപ്രയത്നം കൊണ്ട് പഠിച്ചു വന്ന സിയാബിനോട് മറ്റെല്ലാവര്‍ക്കുമെന്ന പോലെ തന്നെ ഞങ്ങളിലും അഭിമാനവും ആദരവുമൊക്കെ തന്നെയാണ് ഉണ്ടാക്കുന്നത്. പക്ഷെ ഈ ആദരവും സ്നേഹവും പൊതുജനത്തെ ചൂഷണം ചെയ്യാനുള്ള ലൈസന്‍സല്ല എന്ന് സിയാബ് തിരിച്ചറിയണം.

സിയാബിന് മോണയില്‍ ക്യാന്‍സര്‍ ഉണ്ട് എന്ന് തെളിയിക്കാനായാല്‍ സിയാബിന്റെ ചികിത്സയ്ക്കായി പണം സ്വരൂപിക്കാന്‍ മുന്‍ നിരയില്‍ തന്നെ ഞങ്ങളുണ്ടാകും. പക്ഷെ അത് ഞങ്ങള്‍ക്കും സിയാബിനു പണം നല്‍കിയ പ്രവാസി ബ്ലോഗര്‍ക്കും ബൊദ്ധ്യപ്പെട്ടെ മതിയാവൂ.

ഇതൊന്നും സിയാബിനോ അദ്ദേഹത്തിന്റെ ആരാധകര്‍ക്കോ അഭ്യുദയകാംക്ഷികള്‍ക്കോ കഴിയുന്നില്ലെങ്കില്‍ കുറഞ്ഞ പക്ഷം പ്രവാസി ബ്ലോഗര്‍ കയ്യില്‍ നിന്ന് വാങ്ങിയ 47, 000 രൂപയെങ്കിലും മടക്കിക്കൊടുക്കണമെന്ന് അപേക്ഷിക്കുന്നു. ആ പണം ആവശ്യമുള്ള ഒട്ടനവധി പേര് പുറം ലോകത്തുണ്ട്. അതുപോലെ സഹായവും കാത്തുനില്‍ക്കുന്നവര്‍ക്ക് ചെന്നു ചേരേണ്ട പണം അനര്‍ഹമായ രീതിയില്‍ കൈവശപ്പെടുത്തിയ നടപടി വളരെ ഹീനമാണ്. പ്രവാസി ബ്ലോഗര്‍ ആ പണം 'ജീവകാരുണ്യ' പ്രവര്‍ത്തനങ്ങള്‍ക്കായാണ് കൊടുക്കാന്‍ ഉദ്ദേശിക്കുന്നത്. രോഗം തെളിയിക്കാനാവുന്നില്ലെങ്കില്‍ ജീവിതവുമായി മല്ലിടുന്ന മറ്റേതെങ്കിലും സാധുക്കള്‍ക്ക് ആശ്വാസം നല്‍കാനത് തിരികെ തരൂ. സിയാബ്, ദയവായി താങ്കള്‍ സ്വയം തെളിയിക്കുക, ഇതൊരു അപേക്ഷയാണ്

ഞങ്ങള്‍ക്ക് സിയാബിനെ താറടിച്ച് കാണിക്കണമെന്ന് ഒരു ആഗ്രഹവുമില്ല. യാതൊരു തരത്തിലുള്ള വ്യക്തിവൈരാഗ്യവും ഞങ്ങള്‍ക്ക് സിയാബിനോടില്ല.

ഇന്റര്‍നെറ്റിലൂടെയും മറ്റും നടക്കുന്ന തട്ടിപ്പുകള്‍ അരങ്ങുവാഴുന്ന കാലമാണിത്. ഒരു ബ്ലോഗര്‍ക്കോ , ഓര്‍ക്കുട്ടുകാരനോ , സഹപ്രവര്‍ത്തകനോ, മലയാളിക്ക് തന്നെയോ ഒരബദ്ധം ഈ വിഷയത്തില്‍ ഇനിയെങ്കിലും ഉണ്ടാകാതിരിക്കാന്‍ ഞങ്ങള്‍ നടത്തിയ ആത്മാര്‍ഥമായി അന്വേഷണത്തിന്റേയും പരിശ്രമത്തിന്റേയും ഫലമാണ് ഈ റിപ്പോര്‍ട്ട്.
ഞങ്ങളുടെ സദുദ്ദേശം എല്ലാവരും മനസ്സിലാക്കുമെന്ന അടിയുറച്ച വിശ്വാസം ഞങ്ങള്‍ക്കുണ്ട്.

മറിച്ച് ഇപ്പറഞ്ഞതൊക്കെ അസത്യമാണെന്ന് ആര്‍ക്കെങ്കിലും തെളിയിക്കാനായാല്‍ ഞങ്ങളിവിടെത്തയുണ്ട്, കല്ലെറിയാനുള്ളവര്‍ മുന്നോട്ട് വരിക, എറ്റുവാങ്ങാന്‍ ഞങ്ങള്‍ തയ്യാര്‍.

(തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.)

163 Responses to "ബ്ലോഗ് ഒരു ധനാഗമ മാര്‍ഗ്ഗമോ ?"

 1. This is something serious! tracking..

  ReplyDelete
 2. വളരെ ഗുരുതരമായ ഒരു പ്രശ്നം.

  ഇന്റർനെറ്റ് തട്ടിപ്പുകൾ പോലെ ‘ബ്ലോഗ് തട്ടിപ്പു“കളും.....!

  സിഹാബിന്റെ സുഹൃത്തുക്കൾ പ്രതികരിക്കട്ടെ...സിഹാബിനെ നോക്കിയിട്ട് കാണുന്നില്ല!

  ReplyDelete
 3. വളരെ വിശദമായ വസ്തുതകള്‍ തെളിവ് സഹിതം നിരത്തി... തങ്ങളുടെ വാദം ശരിയാണെന്ന് സമര്‍ഥിയ്ക്കുന്നവരാണ് യഥാര്‍ത്ത പത്രപ്രവര്‍ത്തകര്‍. പ്രതികൂല മറുപടികള്‍ കണ്ട് സംനയനം പാലിച്ച "നമ്മുടെ ബൂലോകത്തിന്റെ" അണിയറയിലുള്ള എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍....

  ഒരു പക്ഷേ സിയാബിന്റെ രോഗത്തിന് 1% എങ്കിലും ചാന്‍സ് ഉണ്ടെങ്കില്‍ ഒരു രോഗിയോട് ചെയ്യാവുന്ന ഏറ്റവും വലിയ ക്രൂരത കൂടിയാകും ഈ പോസ്റ്റ് ... അങ്ങനെയായാല്‍ ഞാനുള്‍പ്പെടുന്ന ഈ ബൂലോകം സിയബിന് മുന്നില്‍ തലകുനിയ്ക്കണം :(

  ReplyDelete
 4. ട്രാക്കിങ് ടൂ ...

  ReplyDelete
 5. വിശ്വസിക്കാനാവുന്നില്ല. കൊച്ചുകൊച്ചു തെറ്റുകള്‍ ആര്‍ക്കും പറ്റാം. അത് മനസ്സിലാക്കി തിരുത്താവുന്നതേയുള്ളൂ.
  സിയാബ് വന്ന് ഒരു വരിയെങ്കിലും മറുപടി പറഞ്ഞിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിരുന്നു.
  ഇനി ഇതില്‍ സത്യമുണ്ടെന്കില്‍ സിയാബ് ഇവിടെ വന്ന് മറുപടി തരുമെന്ന് ഒരിക്കലും പ്രതീക്ഷിക്കേണ്ട.
  ‘കാപട്യം‘ നിറഞ്ഞ ബൂലോകത്തുനിന്നും ഇനിയും എന്തെല്ലാം കാണാനും കേള്‍ക്കാനുമിരിക്കുന്നു.

  ReplyDelete
 6. ആരും ബ്ലോഗ്ഗര്‍മാരില്‍ നിന്നു സഹായം വാങ്ങാതിരിയ്ക്കുക. വാങ്ങിയാല്‍ത്തന്നെ തരുന്നയാള്‍ വിളിച്ചു പറയില്ലെന്നു ഉറപ്പുവരുത്തുക. വിഷയമെന്തായാലും ഒരാളെ കുഴിതോണ്ടുന്നതിന് ഒരു അതിരൊന്നുമില്ലേ.

  ReplyDelete
 7. ഈ ശിയാബെന്താ തൊള്ളയും പൂട്ടിയിരിയ്ക്കുന്നത്. എന്തായാലും പറഞ്ഞു തുലച്ചൂടെ...

  ReplyDelete
 8. അനില്‍,

  എനിക്ക് ഒരു ടെന്‍ഷനും ഈ കാര്യത്തില്‍ ഇല്ല.
  ഇത്തരം ഒരു അസുഖം സിയാബിനു ഉള്ളതായി
  കേട്ടതിനു ശേഷമാണ്
  സിയാബിനെ പിന്തുണച്ചു ഞാന്‍ രംഗത്ത്
  എത്തിയത്. അതു എന്‍റെ കടമ ആണെന്ന്
  എനിക്ക് തോന്നി. കാരണം ഞാന്‍ അറിയുന്ന
  സിയാബ്‌ കള്ളം പറയുന്ന ഒരാള്‍ അല്ല.
  രോഗം ഇല്ലയോ ഉണ്ടോ എന്ന് തെളിയിക്കാനുള്ള
  ബാധ്യത എനിക്കില്ല.

  ചികില്‍സിക്കാന്‍ പണം ഇല്ലാത്തവര്‍
  കടം വാങ്ങും. അതു നാട്ടുനടപ്പാണ്.
  മറിച്ച് അതൊരു തട്ടിപ്പാണ്
  എന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍,
  അതു തെളിയിക്കാനുള്ള ബാധ്യതയും
  നിങ്ങള്‍ക്ക് തന്നെ അല്ലെ ഉള്ളത്‌.

  പക്ഷെ ഞാന്‍ അറിയുന്ന സിയാബ്‌
  ഇത്തരം തട്ടിപ്പുകള്‍ ചെയ്യുന്ന ഒരാള്‍
  അല്ല. മാനുഷിക മൂല്യങ്ങള്‍ക്ക്
  വളരെ ഏറെ വില കല്പിക്കുന്ന
  ഒരാള്‍ ആണ്. അതുകൊണ്ടു തന്നെ ആണ്
  സിയാബിനു ഇത്തരം ഒരു അസുഖം ഉണ്ടെന്നു
  കേട്ടപ്പോള്‍ ഞാന്‍ സിയാബിനു വേണ്ടി
  മുന്നോട്ടു വന്നത്. അതില്‍ ഒരു തെറ്റും
  ഞാന്‍ കാണുന്നില്ല. സിയാബ്‌ ഇതില്‍
  ആരോപിക്കുനത് പോലെ ചെയ്യുന്ന
  ആള്‍ ആണെന്ന് ഇപ്പോഴും എനിക്ക്
  വിശ്വാസം ഇല്ല.
  .

  ReplyDelete
 9. ഇനിയെന്തു പറയാന്‍ .. ട്രാക്കാന്‍ ..

  ReplyDelete
 10. എന്നെ ഭീഷണിപ്പെടുത്തിയ അനു ഇവിടെയെങ്ങാനും ഉണ്ടോ ആവൊ?

  ReplyDelete
 11. ഒരു ദുരവസ്ഥയെ സിയാബ് നേരിടുന്നു എന്നത് കൊണ്ടാണു മാനുഷികമായ പരിഗണന ആവശ്യപ്പെട്ടിരുന്നത്. സിയാബ് അങ്ങിനെ ഉള്ള ഒരാള്‍ ആണെന്നു ഇപ്പോഴും മനസ് വിശ്വസിക്കുന്നില്ല. വ്യക്തിപരമായി ശരിയായതെന്ത് എന്നറിയണമെന്നു ആഗ്രഹമുണ്ട്. ഇത് ഒരുവശം മാത്രമായി കണ്ടു കൊണ്ടു തന്നെ മറുവശം കൂടി അറിയാനാഗഹിക്കുന്നു.

  എനിക്ക് ദൈവത്തില്‍ വിശ്വാസമുണ്ട്. അതു കൊണ്ട് തന്നെ സത്യം പുരമുകളില്‍ നിന്നു വിളിച്ചു പറയപ്പെടുമെന്നു ഞാന്‍ കരുതുന്നു.

  ReplyDelete
 12. ഇത്രയേറെ തെളിവുകള്‍ നിരത്തി എന്ത് ചോദ്യത്തിനും മറുപടി പറയാം എന്ന് പറയുമ്പോള്‍... ഇതില്‍ എന്തൊക്കെയോ സത്യമില്ലേ എന്ന് തോന്നിപോകുന്നു. പക്ഷെ ഇപ്പോഴും പൂര്‍ണ്ണമായും വിശ്വസിക്കാന്‍ മനസ്സ് വരണില്ല......നിങ്ങളുടെ അന്വേഷണത്തില്‍ എവിടെയും അല്പം പോലും പിഴവ് പറ്റിയിട്ടില്ലെന്ന് പറ്റിയിട്ടില്ല എന്ന് കരുതുന്നു...മറിച്ചാണെങ്കില്‍...ശിഹാബിനോട് ചെയ്യുന്ന വളരെ വലിയ ഒരു തെറ്റാകും അത്.

  നമ്മുടെ ബൂലോകത്തോട് ഒരു ചോദ്യം കൂടെ..ഇത്രയൊക്കെ തെളിവുകള്‍ നല്‍കിയ നിങ്ങള്ക്ക് ആ കബളിപ്പിക്കപെട്ട ബ്ലോഗ്ഗര്‍ ആരെന്നു പറയുവാനുള്ള ഉത്തരവാദിത്തം കൂടെ ഇല്ലേ..
  '''പേര് വെളിപ്പെടുത്താത്ത ചാറ്റ് സംഭാഷണങ്ങള്‍ നിങ്ങള്‍ നല്‍കിയിട്ടുണ്ടല്ലോ.."
  അത് സത്യം തന്നെ ആവാം. പക്ഷെ അതിന്റെ ക്രെടിബിളിടി പൂര്‍ണമാകണം എങ്കില്‍ ആ വ്യക്തി ആരെന്നു കൂടെ പറയേണ്ടതല്ലേ?

  ReplyDelete
 13. ഡാവിഞ്ചി 'അവസാനത്തെ അത്താഴം' വരക്കുമ്പോള്‍ ജീസസിനേയും (ഏഴു വര്‍ഷത്തെ ഇടവേളയില്‍ പിന്നീട്) ജൂദാസിനേയും വരക്കാന്‍ ഒരേ മോഡലിനെ ആണ് തിരഞ്ഞെടുത്തതെന്നൊരു കഥ കേട്ടിരുന്നു. ഇന്നു സിയാബ് ഇങ്ങനെ ഒരു കള്ളക്കളി (ആണ് ) ചെയ്തതെങ്കില്‍ കാലം കഠിനാദ്ധ്വാനിയായ സിയാബിനെയും ഒരു ജൂദാസാക്കി മാറ്റിയെന്നു കരുതണമോ? അല്ലെങ്കില്‍, സത്യത്തില്‍ താങ്കള്‍ സൂചിപ്പിച്ചിരുന്ന പോലെ ഒരു ദുരവസ്ഥയില്‍ എത്തപ്പെട്ടിരുന്നെങ്കില്‍ ഇതിനേക്കാള്‍ കൂടുതല്‍ സഹായം താങ്കളെ അറിയുന്ന, ബഹുമാനിക്കുന്ന ഈ സമൂഹം അങ്ങേക്ക് നല്‍കാന്‍ തയ്യാറാകുമായിരുന്നില്ലേ. പിന്നെന്തിനു ഇങ്ങനെ ഒളിഞ്ഞുനിന്നു സഹായം തേടി? സഹായമനസ്ഥിതിയുള്ള, സ്നേഹസമ്പന്നയായ ഒരു വ്യക്തിയുടെ മനസ്സിലും വഞ്ചിക്കപ്പെട്ടു എന്ന ചിന്ത നല്‍കി?

  ബൂലോകം പ്രവര്‍ത്തകര്‍ വ്യക്തമായ സൂചന ഇല്ലാതെ ഇത്രക്കും സീരിയസായ ഒരു കാര്യം വെറും സംശയം എന്ന നിലക്ക് അവതരിപ്പിക്കുകയില്ല എന്ന് മനസ്സിലായതിനാല്‍ ഒന്നു പകച്ചിരുന്നു. ബാക്കി കൂടി കണ്ടപ്പോള്‍ ഇതു ശരിക്കും ഞെട്ടിക്കുന്നു. ഇനിയും പ്രതീക്ഷിക്കണോ ഇതു സത്യമല്ലെന്ന്?

  ReplyDelete
 14. ഇത്രയ്ക്കൊക്കെ ബഹളങ്ങൾ ഉണ്ടായിട്ടും ഒരക്ഷരം പോലും പറയാൻ കൂട്ടാക്കാത്ത സിയാബിന്റെ മൌനം വല്ലാത്ത ഒരു സംശയത്തിനു ഇടനൽകുന്നു. അതോ എനിക്കു മനസില്ലാ നിന്നോടൊക്കെ പറയാൻ എന്ന മനോഭാവമോ? രണ്ടായാലും സിയാബ്, ഇതിനു മറുപടി പറയേണ്ട ബാധ്യത താങ്കൾക്കുണ്ട്.

  ReplyDelete
 15. മേരി ലില്ലിയുടെ പ്രതികരണം അത്യധികമായ വെറുപ്പ് ഉണ്ടാക്കുന്നു.
  പ്രതികരിച്ചു അസ്ഥാനത്തിലായെ‍ങ്കിലോ എന്നോര്‍ത്തു മിണ്ടാതിരിക്കുകയായിരുന്നു. പക്ഷേ, മിണ്ടാതിരിക്കാന്‍ അധിക സമയം പറ്റില്ല.!
  ആരാഇവര്‍?
  ഇവര്‍ക്കും പങ്കു കിട്ടിയിട്ടുണ്ടേന്നാ തോന്നുന്നതു?
  ഇതൊരു കൂട്ടു കൃഷിയാണോ? വസ്തുതകള്‍ നിരത്തിയപ്പോല്‍, തോന്നലും ഫീലിങ്ങുമായി വാഗ്വാദത്തിനു വരരുത്!

  മേരി ലില്ലി, സത്യം പറ, നിങ്ങള്‍ക്കെത്രകിട്ടി?

  ReplyDelete
 16. ട്രാക്കിങ്ങ്.........

  ReplyDelete
 17. വല്ലവന്റേയും പണം സ്വരൂപിച്ചു നല്‍കുന്നവര്‍ സത്യാവസ്ഥ ബോദ്ധ്യപ്പെട്ടതിനു ശേഷം വേണം ചെയ്യുവാന്‍!

  കരക്കാരുടെ അല്ലേ, അങ്ങോട്ടു ചെല്ലട്ടെ പണം എന്നു കരുതിയ നിഷ്കളങ്കയായ മേറി ലില്ലി, താങ്കള്‍ എത്ര പണം കൊടുത്തു എന്നറിയാന്‍ താല്‍പ്പര്യമുണ്ട്?

  കൊടുത്തിട്ടില്ലെങ്കില്‍, മിണ്ടാതിരിക്കണം.
  പണം കൊടുത്തവര്‍ വായിക്കുന്നുണ്ട്, അവര്‍ പറയട്ടെ!

  ReplyDelete
 18. വൻ പോരാട്ടങ്ങളിലൂടെ മുന്നോട്ട് വരുന്ന ഒരു ചെറുപ്പക്കാരനെ വ്യക്തതയില്ലാത്ത ചില ആരോപണങ്ങളിലൂടെ ഒരു സമൂഹത്തിനു മുന്നിൽ അപഹാസ്യനാക്കുക.സിയാബിനേപ്പറ്റിയുള്ള ആദ്യ പോസ്റ്റ് വായിച്ചപ്പോൾ പത്രത്തോട് സത്യത്തിൽ ദേഷ്യമാണു തോന്നിയത്.

  പക്ഷേ ഇന്നത്തെ പോസ്റ്റിലൂടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണു പുറത്ത് വരുന്നത്.പണം അയച്ചു കൊടുത്തയാളുടെ സംശയങ്ങൾക്ക് മാന്യമായ ഒരുത്തരം നൽകാത്ത സിയാബിന്റെ മൗനത്തിൽ ആശങ്കയുണ്ട്.പണം നൽകിയാളുടെ നിസ്സഹായവസ്ഥയും ഒക്കെക്കാണുമ്പോൾ പത്രത്തിന്റെ സദുദ്ദേശം മനസിലാവുന്നു.സത്യം എന്തായാലും പുറത്ത് വരട്ടെ.

  ചാറ്റ്,ബ്ലോഗ്,ഓർക്കുട്ട് അങ്ങനെയുള്ള പല സോഷ്യൽ നെറ്റ്വർക്കിംഗ് കമ്യൂണിറ്റി വെബ്ബുകളിലൂടെയുള്ള പണമിടപാടുകൾ സുഹൃദ് ബന്ധങ്ങളിൽ നിന്ന് ഒഴിച്ചു നിർത്തിയാൽ പകുതി പ്രശ്നങ്ങൾ അവസാനിക്കും.

  ReplyDelete
 19. കഴിഞ്ഞ സംശയ പോസ്റ്റില്‍ നിങ്ങളെ വഴക്ക് പറഞ്ഞതില്‍ അതിയായി ഖേദിക്കുന്നു.

  ഈ പ്രവാസി ബ്ലോഗറെ എനിക്കറിയാം.
  “അവര്‍” ആവശ്യപ്പെട്ടതനുസരിച്ച് ഈ ‘കാന്‍സര്‍’ രോഗിയെ സഹായിക്കാന്‍ പണമയച്ച് കൊടുത്ത് തട്ടിപ്പിനിരയായവനാണ് ഞാന്‍. ബ്ലോഗ് തട്ടിപ്പിന്റെ ഒരു ഇര-ഇപ്പറഞ്ഞതൊക്കെ സത്യമെങ്കില്‍.

  രോഗിയുടെ ഊരോ പേരോ വെളിപ്പെടുത്താന്‍ ഈ പ്രവാസി ബ്ലോഗര്‍ വിസമ്മതിച്ച സാഹചര്യത്തില്‍ പണമയക്കാന്‍ എനിക്ക് വ്യക്തമായ മടി ഉണ്ടായിരുന്നെങ്കിലും ഈ ബ്ലോഗറോടുള്ള ബഹുമാനവും വിശ്വാസവും കൊണ്ട് മാത്രമാണ് ഞാന്‍ പണമയച്ചത്.

  എത്ര പേര്‍ ഇതിനകം ഈ തട്ടിപ്പിരയായിട്ടുണ്ടാവും എന്ന് എനിക്ക് നിശ്ചയമില്ല.

  പ്രവാസി ബ്ലോഗറെ പഴിക്കുന്നില്ല. അവര്‍ അകപ്പെട്ട സങ്കടവൃത്തം മനസ്സിലാക്കാവുന്നതേയുള്ളൂ. എങ്കിലും വ്യക്തമായ അന്വേഷണങ്ങള്‍ക്ക് ശേഷമാകാമായിരുന്നു പണം നല്‍കലും പണപ്പിരിവും ഒക്കെ.

  വിശ്വാസവഞ്ചകനെ പുറത്തു കൊണ്ടുവന്ന നിങ്ങള്‍ക്ക് അഭിവാദനങ്ങള്‍...

  ReplyDelete
 20. രോഗം ഒരു കുറ്റമല്ല അതുപറഞ്ഞു പണം വാങ്ങുന്നതും കുറ്റമല്ല പക്ഷേ വ്യാചരോഗം പറഞ്ഞു പണം തട്ടുന്നത് തികഞ്ഞ കുറ്റമാണ് ഇവിടെ സിയാബ് കുറ്റം സമ്മദിക്കുന്നു അതാണ്‌ ഈ മൌനം .

  ReplyDelete
 21. ഇത് ആദ്യമേ അങ്ങ് വളച്ച് കെട്ടില്ലാതെ പറഞ്ഞാല്‍ മതിയായിരുന്നില്ലേ? അതിന് പകരം കുറേ ചോദ്യങ്ങളും അതിന് ഉത്തരം ഇതില്‍ വന്ന് തരണം എന്ന് വാശിപ്പിടിച്ചത് ശരിയായോ?

  ഇതില്‍ പറയുന്ന വ്യക്തിയുടെ ബ്ലോഗ്ഗ് ഇത് വരെ കണ്ടിട്ടില്ല എന്നതിനാല്‍ അതിനെ പറ്റി പറയുന്നില്ല. പക്ഷേ ഒരു സംശയമുള്ളത് യൂട്യൂബിലെ വാര്‍ത്തയില്‍ കണ്ട ആള്‍ തന്നെയാണോ ഈ ചാറ്റിങ്ങും, ബ്ലോഗും ഒക്കെ നടത്തുന്നത്? അതോ അയാളെ മറയാക്കി മറ്റ് വല്ലവരും? അതിനെ പറ്റിയുള്ള വ്യക്തത കണ്ടില്ല.

  പിന്നെ “വഞ്ചിക്കപ്പെട്ട” ബ്ലോഗര്‍ക്ക് ആരാണ് തന്നെ യഥാര്‍ത്ഥത്തില്‍ വഞ്ചിച്ചത് എന്ന് കണ്ടെത്തുവാന്‍ നിഷ് പ്രയാസം കഴിയില്ലേ? വഞ്ചന നടന്നിട്ടുണ്ട് എങ്കില്‍ തീര്‍ച്ചയായും അയാള്‍ക്കെതിരെ ശക്തമായ നടപടിയെടുപ്പിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ മറ്റൊരു പേരില്‍ ഇതാവര്‍ത്തിക്കില്ല എന്ന് എന്താണ് ഉറപ്പ്? ഇമെയില്‍ തട്ടിപ്പുകള്‍ നടത്തുന്നവരെ നിഷ് പ്രയാസം “പൊക്കുന്ന” ഇക്കാലത്ത് ഇങ്ങനെയൊരു പോസ്റ്റ് വന്നത് അത്ഭുതപ്പെടുത്തുന്നു!

  ReplyDelete
 22. നമ്മുടെ ബൂലോകത്തിനെയോ അവരുടെ സദുദ്ദെശ്യത്തെയോ ഒട്ടും അവിശ്വാസമില്ല. പക്ഷേ, എത്രയാലോചിച്ചിട്ടും മനസ്സിലാകുന്നില്ല, ഈ സിയാബ് കഷ്ടപ്പെട്ടു പഠിച്ചു വന്ന ഒരാളാണെങ്കില്‍, ഇതെങ്ങനെ സംഭവിച്ചു? സങ്കല്‍പ്പിക്കാന്‍പോലും പറ്റുന്നില്ല. മനസ്സ് ഭയങ്കര സംഭവം തന്നെ എന്നു ഒന്നുകൂടി ചിന്തിപ്പിക്കുന്നു.

  ReplyDelete
 23. ഇത്രക്കും വ്യക്തമായ തെളിവുകളുണ്ടെങ്കില്‍ സൈബര്‍ സെല്ലില്‍ ഒരു പരാതി കൊടുക്കണം. അവര്‍ അന്വേഷിക്കട്ടെ!
  നെല്ലും പതിരും അവര്‍ വേര്‍തിരിച്ചു തരും.
  അതാണു ശരി. അതു മാത്രമാണു ശരി.
  നിയമം കയ്യിലെടുക്കാനും കുറ്റവാളിയെന്നു മുദകുത്താനും നമുക്കവകാശമില്ല.
  പോലീസിനെയും ജുഡീഷ്യറിയേയും വിശ്വസിക്കുക.
  അവരെ ജോലി ഏല്‍പ്പിക്കുക.
  ഇതു വരെ ശേഖരിച്ച തെളിവുകള്‍ അവര്‍ക്കു നല്‍കുക.
  ആശംസകള്‍.

  ReplyDelete
 24. ഫസ്റ്റ് ഓഫ് ഓള്‍, ആ പ്രവാസി ബ്ലോഗര്‍ക്ക് എന്‍റെ കൂപ്പ് കൈ. ആ മനസ് വളരെ വെലുത് ആണ്. ഈ ഒരു സംഭവം ആ മനസിനെ വളരെ അദികം വേധനിപിക്കും. പൈസ പോയത്‌ ഓര്‍ത്തു ആയിരികില്ല, തന്റെ നല്ല മനസ് ഒരാള്‍ മുതലെടുപ്പ്‌ നടത്തി എന്ന് ഓര്‍ത്തിട്ടു. ഈ സംഭവം ആ വലിയ മനസിനെ ഭാവിയില്‍ മറൊരാളെ സഹായികുനത്തില്‍ തടസം ആകരുതേ എന്ന് പ്രാര്‍ത്ഥിക്കുന്നു.

  വേറെ തെളിവ് എന്തിനാ ? ആ പ്രവാസി ബ്ലോഗറെ ഇപ്പോള്‍ സിയബ്‌ കോണ്ടാക്റ്റ് ചെയുന്നില്ല എന്ന വസ്തുത മാത്രം നോകിയാല്‍ പോരെ ? ആ ബാങ്ക് സ്റ്റെമ്നെറ്റ്‌ പൈസ നല്‍കി എന്ന് prove ചെയുന്നു, പൈസ കിട്ടി കഴിഞു, പിന്നെ കോണ്ടാക്റ്റ് ഇല്ല !!!!!

  നല്ല പരിജയമുള്ള ആരെങ്ങിലും ഇടപെട്ടു പൈസ തിരികെ കിട്ടുമോ എന്ന് നോക്കുക. നിയമം ഇടപെട്ടാല്‍ പിന്നെ സിയബ്‌ ശരിക്കും ബുദ്ധിമുട്ടും. സിബെര്‍ കുറ്റം വേറെ കുറ്റം പോലെ അല്ല, തെളിയിക്കാന്‍ വളരെ ഈസി ആണ്. തനെയും അല്ല, ബീന IAS പോലുള്ള പേരുകള്‍ ഉപയോഗിച്ചതിന്, അവര്‍ ഇടപെട്ടാല്‍, പിന്നെ കാരിയം വേഗത്തില്‍ തീരും. അതിനു മുമ്പ് സിയബ്‌ സീരിയസ്നെസ്സ്‌ മനസിലാക്കി വേണ്ടത് ചെയും എന്ന് കരുതുന്നു .

  ReplyDelete
 25. അവിശ്വസനീയമായ സത്യം...

  ReplyDelete
 26. ഇത് ഒരു ഗുരുതര വിഷയം തന്നെ. ഇനിയും എന്താണ് സിയാബ്‌ എന്ന വ്യക്തി പ്രതികരില്ലത്തത്?

  1. ആ സിയാബ്‌ തന്നെ ആണോ ഈ തട്ടിപ്പ് കാണിക്കുന്നത്? പണം അയച്ച ആള്‍ തന്നെ പറഞ്ഞിട്ടുണ്ട്, ബാങ്ക് അക്കൌന്റ് പേരില്‍ വ്യത്യാസം ഉണ്ടായിരുന്നു എന്ന്.

  2. ശരിക്കും അസുഖം ഉണ്ടെങ്കില്‍ ങവന്മേന്ട്ട് അടക്കം ഇയാളെ സഹായിക്കുമല്ലോ, എന്തിനീ ഒളിച്ചു കളി?

  3. തെളിവുകള്‍ വച്ച് സൈബര്‍ സെല്ലില്‍ പരാതി കൊടുക്കാവുന്നതാണ് .

  4. @mary lilly : നിങ്ങളുടെ കയ്യില്‍ ആധികാരികമായ എന്തു തെളിവാനുള്ളത്?

  ReplyDelete
 27. മേരി ലില്ലിക്ക്,
  കഴിഞ്ഞ പോസ്റ്റില്‍ വന്ന ഒരു പരാമര്‍ശത്തിന് മറുപടി പറയാന്‍ കഴിയാതെ ഇത്ര നേരവും ഞാന്‍ വിഷമിച്ചിരിക്കുകയായിരുന്നു. എന്റെ പല സുഹൃത്തുക്കളും ചോദിക്കുകയും ചെയ്തു എന്തു സഹായമാണ് സിയാബിന് ചെയ്യാമെന്ന് പറഞ്ഞതെന്ന്.

  രണ്ടു ദിവസം മുമ്പ് ആദ്യ പോസ്റ്റ് വന്ന സമയത്ത് പലരും പറഞ്ഞു സിയാബ് ആര്‍.സി.സി യില്‍ ക്യാന്‍സര്‍ ട്രീറ്റ്മെന്റിനു പോയിരിക്കുകയാണെന്ന്. ഉച്ചയോടെയാണ് ഞാന്‍ അതറിയുന്നത്. അറിഞ്ഞ ഉടന്‍ മേരി ലില്ലിക്ക് ഫോണ്‍ ചെയ്തു പറഞ്ഞ വാചകങ്ങളാണ് കഴിഞ്ഞ ദിവസം എനിക്കെതിരെ ഉന്നയിച്ചത്, ഇതാണ് ഞാന്‍ പറഞ്ഞത് “ സിയാബ് യഥാര്‍ത്ഥ രോഗിയാണെങ്കില്‍ സിയാബിന് ആവശ്യമായ എല്ലാ സഹായവും ചെയ്യാന്‍ ബൂലോകര്‍ തയ്യാറാണ്. സിയാബ് തിരുവനന്തപുരത്തുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത് ,അങ്ങിനെയെങ്കില്‍ ആര്‍.സി.സിയിലെ ഡോക്ടര്‍ പ്രവീണ്‍ പൈ പല കാര്യങ്ങള്‍ക്കും സഹായിക്കുന്ന ആളാണ്. സിയാബിനോട് ഡോക്ടര്‍ പ്രവീണിനെക്കൂടെ ഒന്ന് കാണാന്‍ പറയുക , ഡോക്ടര്‍ ഒന്ന് പരിശോധിക്കുന്നതോടെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമാകും. ഞാന്‍ പറഞ്ഞതിനെ പോസിറ്റീവാ‍യ അര്‍ത്ഥത്തില്‍ എടുക്കണ”. ഈ വാചകമാണ് കഴിഞ്ഞ ദിവസം വളച്ചൊടിക്കപ്പെട്ടത്, ഡോക്ടര്‍ പ്രവീണ്‍ പൈയെ കാണാന്‍ ഇനിയും സിയാബിന് സമയമുണ്ട്.
  മറ്റാരെയും രോഗം അറിയിക്കരുതെന്ന് എല്ലാ ചാറ്റിലും സിയാബ് പറയാറുണ്ടെന്നാണ് ആ പ്രവാസി ബ്ലോഗറുടെ സാക്ഷ്യം. രോഗം പുറത്തുവന്നാല്‍ തന്റെ ഐ.എ.എസിനെ അത് ബാധിക്കുമെന്നും പറഞ്ഞു. പക്ഷെ ഇല്ലാത്ത ഐ.എ.എസിനീ ബാധിക്കുമെന്ന് പറയുന്നത് അതി ഗുരുതരമായ വഞ്ചനയാണ്.

  ഇത്രയും ഒക്കെ ഈ വിഷയത്തില്‍ ഇടപെടേണ്ടി വന്നതില്‍ എനിക്ക് അതിയായ വിഷമമുണ്ട്. പക്ഷെ ഇനിയും തുടര്‍ന്നേക്കാവുന്ന ഒരു തട്ടിപ്പ് വെളിച്ചത്തുകൊണ്ടുവരാന്‍ സഹായിക്കണമെന്ന് ഈ ബ്ലോഗ് പ്രവര്‍ത്തകരുടെ അഭ്യര്‍ത്ഥനയും ഞാന്‍ വളരെയധികം ഇഷ്ടപ്പെടുന്ന ഒരാളാണ് പണം നല്‍കിയ പ്രവാസി ബ്ലോഗര്‍ എന്നതിനാലും ഞാന്‍ ഇതിലിടപെട്ടു.

  ReplyDelete
 28. ഒരു കാര്യം കൂടെ , സിയയുടെ കമന്റ് കണ്ടില്ലെ?
  കളക്റ്റര്‍ ബീനയുടെ സാക്ഷ്യം ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചതിനാലാണ് മറ്റുള്ളവരോട് പണം അയക്കാന്‍ ആ ബ്ലോഗര്‍ ആവശ്യപ്പെട്ടത്. ലക്ഷങ്ങള്‍ ചിലവ് വരുമെന്നാണ് അവരെ സിയാബ് ധരിപ്പിച്ചിരുന്നത്.
  47000 രൂപ് അദ്ദേഹത്തിന്റെ സ്വന്തം പൈസയാണ് അയച്ചത്. മറ്റുള്ളവരോട് നേരിട്ട് ആ അക്കൌണ്ടിലേക്ക് നിക്ഷേപിക്കാനാണ് റിക്വസ്റ്റ് ചെയ്തത്.
  ബൂലോകര്‍ ശ്രദ്ധിക്കുക, ഇനിയും എത്രപേര്‍ ഇത്തരത്തില്‍ പണം അയച്ചിട്ടുണ്ട് എന്ന് വരും ദിവസങ്ങളില്‍ അറിയാം.

  ReplyDelete
 29. 1. പൈസ അയച്ചുകൊടുത്തു സഹായിച്ച പ്രവാസിബ്ലോഗർക്ക്‌ സലാം. നിങ്ങളുടെ മനസ്സിന്റെ നന്മ ഇങ്ങളെ രക്ഷിക്കട്ടെ.

  2. മേരിലില്ലി-യ്ക്കും അബദ്ധം പറ്റിയോ? അല്ലെങ്കിൽ പിന്നെ തനിക്ക്‌ 47,000 രൂപ തന്നു സഹായിച്ച ഒരാളോട് ഒരു സുപ്രഭാതത്തിൽ എല്ലാ എഴുത്തുകുത്തുകളും നിർത്തിവെച്ചു എന്ന വസ്തുതയെ എങ്ങനെ വിശദീകരിക്കും?

  3. IAS എന്നത്‌ ഒരു മറയാക്കി തട്ടിപ്പാണ് നടത്തിയതെങ്കിൽ സൈബർ സെൽ- വഴി തീർച്ചയായും പരാതി നൽകേണ്ടതാണ്. അതല്ലെങ്കിൽ തന്റെ ജീവിതത്തിലെ സംഭവങ്ങളെക്കുറിച്ച്‌ ഇത്ര ബ്ലോഗിയിട്ടുള്ള ഒരാൾക്ക്‌ ഇതിനു വ്യക്തമായ ഉത്തരം നൽകാൻ ആവില്ലേ?

  4. കഴിഞ്ഞ പോസ്റ്റിന്റെ പശ്ചാത്തലത്തിൽ ഒരു മറുപടി അത്യാവശ്യമല്ലായിരുന്നു. എന്നാൽ ഈ പോസ്റ്റ് അതാവശ്യപ്പെടുന്നുണ്ട്. മലയാളം ബ്ലോഗിലും സമൂഹത്തിലും ഒരു തട്ടിപ്പുകാരൻ എന്ന പേരിൽ താങ്കൾ അറിയപ്പെടാതിരിക്കട്ടെ ! വിശദീകരണം നൽകുക.

  ReplyDelete
 30. @ നാട്ടുകാരന്‍

  Yes I'am Here.. I too waiting for his reply.

  ReplyDelete
 31. ഇതിനു മുന്പേ ഒരു ഓര്‍കൂട്ടിലെ കമ്യൂണിറ്റിയില്‍ ഇതെ പൊലെ തന്നെ ഒരു ചെറുപ്പക്കാരന്‍്‌ പ്രത്യക്ഷപ്പെട്ടു -ഖത്തറിനു പോകാന്‍ വിസയുടെ മെഡിക്കല്‍ ചെക്കപ്പിനു ചെന്നപ്പോള്‍ 'ലുക്കെമിയ'എന്നു കണ്ടു പിടിച്ചു സഹായിക്കണം- എന്നായിരുന്നു അഭ്യര്‍ദ്ധന ദീനദയലുക്കളായ ക്മ്യൂണിറ്റിക്കാര്‍ പണം സ്വരൂപിക്കാനും കൊടുക്കാനും തയ്യാറായി, പക്ഷെ അതിനു മുന്നെ അയാളെ പോയി കാണാന്‍ ഒരു കൂട്ടര്‍ പോയി ചെന്നു കണ്ടപ്പൊഴല്ലെ പെട്ടന്ന് പണം ഉണ്ടാക്കാന്‍ വെറും ഒരു നമ്പറിട്ടതാ ആള്‍ പൂര്‍ണ്ണ ആരോഗ്യവാന്‍...

  ഇത് അതല്ലായിരിക്കും സംഭവം എങ്കിലും ഇതില്‍ മറ്റാരേയും വിട്ട് മേല്‍ പറഞ്ഞ കേസിലെ പോലെ തിരക്കി സ്ഥിതിഗതികള്‍ നിജപ്പെടുത്താതെ പണം കൊടുത്തതാണു ഇപ്പൊള്‍ വെളിപ്പെടുത്തപ്പെട്ട പ്രവാസി ബ്ലോഗര്‍ക്കു പറ്റിയത്.

  നമ്മുടെ ബൂലോകം തെറ്റൊന്നും അല്ലാ ചെയ്തത്. ഇനി എങ്കിലും പണമിടപാടുകള്‍ ഈ വിധം ചെയ്ത് നഷ്ടം വരാതിരിക്കാന്‍ ഈ പൊസ്റ്റ് ഉപകരിക്കും

  ReplyDelete
 32. ഡോക്ടര്‍ പ്രവീണ്‍ പൈയെ കാണാന്‍ ഇനിയും സിയാബിന് സമയമുണ്ട്............. waiting for a positive response....

  ReplyDelete
 33. ഇവിടെ അനോണിയായും അല്ലാതെയുമൊക്കെ വായനക്കാര്‍ ചോദിച്ച ചില ചോദ്യങ്ങള്‍ക്ക് മറുപടി പറയണമെന്ന് തോന്നുന്നു.

  മനോരമയിലും, ശലോമിലും മറ്റ് മാദ്ധ്യമങ്ങളിലും യൂ റ്റ്യൂബിലുമൊക്കെ നമ്മളെല്ലാവരും കണ്ട സിയാബ് തന്നെ ആണ് ഈ പ്രവാസി ബ്ലോഗറുമായി ബന്ധപ്പെട്ട് ഈ കാര്യങ്ങള്‍ ഒക്കെ ചെയ്ത സിയാബ് എന്ന് ഞങ്ങള്‍ ഉറപ്പ് വരുത്തിയിട്ടുള്ളതാണ്.

  പ്രവാസി ബ്ലോഗറിന്റെ നാട്ടിലുള്ള വീട്ടില്‍ സിയാബ് ചെല്ലുകയും നേരിട്ട് അവര്‍ തമ്മില്‍ കാണുകയും ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് ആ സംശയം ഇനി ആര്‍ക്കും വേണ്ട. ആ സിയാബ് തന്നെ ഈ സിയാബ്.

  മറ്റൊരു കാര്യം കൂടി. മോണയിലാണല്ലോ ക്യാന്‍സര്‍ എന്ന് പറയുന്നത്? അതും തേഡ് സ്റ്റേജ്. 62% എന്ന് ഒരു വിവരമുള്ള ഡോക്‍ടറും പറയില്ലെന്ന് അന്വേഷിച്ചാല്‍ മനസ്സിലാകും. അതൊക്കെ സിയാബിന്റെ ഭാഷ്യമാണ്. എന്തായാലും രോഗം കാരണം പല്ലുകള്‍ ഒക്കെ കൊഴിയാന്‍ തുടങ്ങിയിട്ടുണ്ട് എന്ന് സിയാബ് പ്രവാസി ബ്ലോഗറോട് പറഞ്ഞിരുന്നു. നേരിട്ട് കാണുന്നതിന് മുന്‍പാണ് അങ്ങനെ പറഞ്ഞിരുന്നത്. പക്ഷെ നേരില്‍ കണ്ടപ്പോള്‍ ഒറ്റനോട്ടത്തില്‍ പല്ലുകള്‍ കൊഴിഞ്ഞതുപോലുള്ള ഒരാളെപ്പോലെ തോന്നിയില്ല. ഉടനെ അതിനെപ്പറ്റി ചോദിച്ചു. അപ്പോള്‍പ്പറഞ്ഞു അണപ്പല്ലാണ് കൊഴിഞ്ഞത് എന്ന്. വായ് തുറന്ന് കാണിക്കാനൊന്നും പ്രവാസി ബ്ലോഗര്‍ ആവശ്യപ്പെട്ടില്ല.

  @മേരി ലില്ലി -

  ഇതുവരെ വിശ്വസിക്കാനാവാതെ നില്‍ക്കുന്ന മേരി ലില്ലിക്ക് ഈ കാര്യം പരിഹരിക്കാനും തീരുമാനം ഉണ്ടാക്കാനും എളുപ്പം കഴിയും. ഞങ്ങള്‍ക്ക് വേണ്ടിയല്ല. ഞങ്ങള്‍ സ്വയം എല്ലാം മനസ്സിലാക്കിയതിനുശേഷമാണ് ഇത് പുറത്തുകൊണ്ടുവന്നിരിക്കുന്നത്. ഇപ്പറയുന്നത് നിങ്ങള്‍ക്ക് വേണ്ടിയും വായനക്കാര്‍ക്ക് വേണ്ടിയുമാണ് .ഒരു അനിയനെപ്പോലെ കാണുന്ന ആളല്ലേ ? തിങ്കളാഴ്ച്ച സിയാബ് ഓഫീസില്‍ വരുമ്പോള്‍ വായ് തുറന്ന് നോക്കി അണപ്പല്ല് വല്ലതും പോയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതില്‍ തെറ്റില്ലല്ലോ ?

  പിന്നൊരു കാര്യം കൂടെ ചെയ്യാം. ഇത്രയ്ക്കൊക്കെ വിശ്വാസമാണെങ്കില്‍ സിയാബിനെ തിരുവനന്തപുരം RCC യില്‍ എത്തിക്കാനുള്ള ഏര്‍പ്പാട് ചെയ്യൂ. ഞങ്ങള്‍ക്ക് വേണ്ടി അവിടെ ഡോ:പ്രവീണ്‍ പൈ കാത്തുനില്‍ക്കും. സിയാബിന് മോണയില്‍ ക്യാന്‍സര്‍ ഉണ്ടോ എന്ന് ശാസ്ത്രീയമായി പരിശോധന നടത്തുകയും ആവാമല്ലോ ?

  ഞങ്ങള്‍ വീണ്ടും ഒരു കാര്യം ആവര്‍ത്തിക്കുന്നു. സിയാബ് ഞങ്ങളുടെ ശത്രുവല്ല. അതേസമയം ഈ ബൂലോകത്തുള്ളവര്‍ ഞങ്ങളുടെ മിത്രങ്ങളുമാണ്. ഇനിയൊരു അബദ്ധം ആര്‍ക്കും പറ്റാതിരിക്കാനും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് പണം അയക്കുമ്പോള്‍ അത് ശരിക്കും അര്‍ഹതപ്പെട്ട കൈകളില്‍ത്തന്നെ എത്തുന്നുണ്ടോ എന്ന് ഉറപ്പുവരുത്താനും വേണ്ടി ഇത്തരം സംഭവങ്ങള്‍ തുറന്ന് കാട്ടേണ്ടത് ആവശ്യമാണെന്ന് തോന്നിയതുകൊണ്ട് മാത്രമാണ് സിയാബ് സംഭവം ഇവിടെ അവതരിപ്പിച്ചത്. അതും മാസങ്ങളോളം നീണ്ട അന്വേഷണത്തിന് ശേഷം മാത്രം.

  ജില്ലാ കളക്‍ടര്‍ ഡോ:ബീനയുമായി സംസാരിച്ചപ്പോള്‍

  “നിങ്ങള്‍ സൈബര്‍ സെല്ലില്‍ പരാതി കൊടുക്കൂ, സൈബര്‍ സെല്ലുകാര്‍ എന്റെടുത്ത് അന്വേഷണത്തിന് വരുമ്പോള്‍ ഞാന്‍ പറഞ്ഞോളാം സിയാബ് IAS കാരനല്ല എന്ന്‍” എന്നാണവര്‍ പറഞ്ഞത്.

  എന്നിട്ടും ഞങ്ങളെന്തുകൊണ്ട് ആ വഴിക്ക് നീങ്ങിയില്ല എന്നൊന്ന് ആലോചിക്കൂ. ഞങ്ങള്‍ ആദ്യമേ പറഞ്ഞിരുന്നു പ്രതികൂല സാഹചര്യങ്ങളില്‍ നിന്ന് പ്രീഡിഗ്രി വരെ മാത്രമേ സിയാബിന് പഠിക്കാന്‍ പറ്റിയുള്ളൂവെങ്കിലും ഇപ്പോള്‍ IAS കാരന്‍ എന്ന രീതിയില്‍ സിയാബ് നേടിയെടുക്കാന്‍ ശ്രമിച്ച അതേ ആദരവും ബഹുമാനവും ഞങ്ങള്‍ക്ക് സിയാബിനോട് ഉണ്ടാകുമായിരുന്നു.

  ReplyDelete
 34. ഒരു സഹപ്രവര്‍ത്തകന്‍ പറഞ്ഞത് വിശ്വസിച്ചു എന്നതാണ് മേരി ലില്ലി ചെയ്തത്‌. അവരെ പോലെ ഒരു എഴുത്തുകാരിയെ മോശമായി ഒന്നും പറയാതിരിക്കുക. എഴുത്തുകാരി എന്നതിന് അപ്പുറം വളരെ മാന്യയായ ഒരു സ്ത്രീ ആണവര്‍. വര്‍ഷങ്ങള്‍ ആയി അവരെ അറിയാവുന്ന ഒരു വ്യക്തി എന്ന നിലയില്‍ ആണ് ഇതു പറയുന്നത്. സിയാബ്‌ വാങ്ങിയ പണത്തിന്‍റെ കാര്യം സിയാബിനോട് ചോദിക്കുക. അയാളുടെ രോഗാസ്ഥ അറിഞ്ഞു കൂടെ നിന്നവരെ കല്ലെറിയുന്നത് എന്തിനു? വഞ്ചിക്കപ്പെട്ടെങ്കില്‍ ഈ നല്ല സുഹൃത്ത്‌ കൂടി സിയാബ്‌ പറഞ്ഞത് വിശ്വസിച്ചു വഞ്ചിക്കപെട്ടില്ലേ? അങ്ങനെ സിയാബിന്‍റെ കൂടെ നിന്ന എല്ലാ സുഹൃത്തുക്കളും വഞ്ചിക്കപ്പെട്ടില്ലേ? ഒരാള്‍ ചെയ്ത തെറ്റിന് കാര്യമറിയാതെ അയാളുടെ കൂടെ നിന്ന സുഹൃത്തുക്കളെ എന്തിനു കല്ലെറിയണം? അതുകൊണ്ടു അവരെ പോലെ മാന്യയായ ഒരു സ്ത്രീയെ വെറുതെ വിടുക. സിയാബ്‌ രോഗി ആണെന്ന് അറിഞ്ഞത് കൊണ്ടു മാത്രമാണ് ഇങ്ങനെ അവര്‍ പ്രതികരിച്ചത്‌ എന്നാണു ഞാന്‍ ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞത്. മറിച്ചുള്ള കാര്യങ്ങള്‍ അവര്‍ക്ക് അറിവുള്ളതല്ല.

  ReplyDelete
 35. World :

  Have you read what Anil said ? Why that lady twisted the words and tried to show us some other pic ???? see the below "ബൂലോകം എല്ലാ സഹായങ്ങളും
  ഇനി ചെയ്യും എന്ന് പറഞ്ഞപ്പോള്‍
  ഇതു വരെ ചെയ്ത സഹായം അധികമല്ലേ
  എന്ന് എനിക്ക് ചോദിക്കേണ്ടി വന്നു.

  അനില്‍ ആ പറഞ്ഞതിന്‍റെ അര്‍ഥം
  എന്താണ്? ഇതു വരെ പറഞ്ഞതില്‍
  ഒരു കാമ്പും ഇല്ലെന്ന തിരിച്ചറിവ്
  അല്ലെ ?
  ബൂലോകം നടത്തുന്ന
  ഈ കല്ലേറ് അവസാനിപ്പിക്കാന്‍
  കഴിയുമെങ്കില്‍ അതു ചെയ്യുക.
  അത്ര മാത്രം ചെയ്‌താല്‍ മതി. "

  Why was Anil's words twisted ? Any hidden aganda ?

  As she told :"ഈ കാര്യത്തില്‍ ഇനിയും മാനുഷിക
  പരിഗണന കാണിക്കാന്‍ തയ്യാറാവുക" - so ask ur so called brother to return the money.

  There are genuine people who needs that money. show "മാനുഷിക
  പരിഗണന കാണിക്കാന്‍ തയ്യാറാവുക"

  ReplyDelete
 36. പ്രിയപ്പെട്ട വായനക്കാരേ,
  ഇന്നലെ യാണ് ഞാന്‍ എന്നെക്കുറിച്ചുള്ള ആരോപങ്ങള്‍ എല്ലാം വായിച്ചത്. അതിനു മുന്‍പേ ഈ വിവരം അറിഞ്ഞിരുന്ന്നെകിലും അത് വായിക്കാന്‍ എന്റെ സാഹചര്യം എന്നെ അനുവദിച്ചിരുന്നില്ല. ഇന്നലെ മുഴുവന്‍ വായിച്ചു അതിനു മറുപടി എഴുതാന്‍ തുനിഞ്ഞെന്കിലും എനിക്ക് വേണ്ടപ്പെട്ടവരോട് ആലോചിച്ചു മറുപടി എഴുതാം എന്ന് തീരുമാനിച്ചു കാത്തിരിക്കുകയായിരുന്നു. പക്ഷെ വൈകീട്ട് ലില്ലി ചേച്ചി എന്നെ വിളിച്ചു അവര്‍ മറുപടി പ്രതീക്ഷിക്കുന്നുന്ടെന്നു പറഞ്ഞപ്പോള്‍ ഞാന്‍ തിങ്കളാഴ്ച മറുപടി കൊടുക്കാം എന്നറിയിച്ചു. പക്ഷെ അത് വരെ കാത്തിരിക്കാനുള്ള ക്ഷമ അവര്‍ കാണിച്ചില്ല. അവര്‍ക്ക് കിട്ടിയ വസ്തുതകള്‍ വെച്ച് അവര്‍ മുഴുവനാക്കി. എനിക്കതില്‍ ഒരു പരാതിയും ഇല്ല . എന്റെ അസുഖത്തെ കുറിച്ചുള്ള വിവരം സത്യമാണ്. ചില പ്രത്യേക കാരണങള്‍ കൊണ്ട് അത് വെളിപ്പെടുത്താന്‍ എനിക്ക് കഴിയില്ല. അത് കൊണ്ടാണ്. പിന്നെ കാശ് വാങ്ങിയ കാര്യം അത് സത്യമാണ്. അത് ആ ഉമ്മച്ചിയെ പോലെ കരുതുന്ന ആളില്‍ നിന്നും മാത്രം . അസുഖമെല്ലാം മാറി കാശ് തിരിച്ചു തന്നാല്‍ മതി എന്ന് അവര്‍ പറഞ്ഞിരുന്നു. അത് കൊണ്ട് മാത്രം ആണ് ഞാന്‍ അവരില്‍ നിന്നും പണം വാങ്ങിയത് അവര്‍ എന്ന് അത് അവ്ശ്യപ്പെടുന്നുവോ അന്ന് തന്നെ തിരിച്ചു കൊടുക്കാന്‍ ഞാന്‍ തയാറാണ്. ജീവിതത്തില്‍ ആരെയും പറ്റിക്കനമെന്നോ മറ്റോ ഞാന്‍ ചിന്തിച്ചിട്ടില്ല . സമൂഹവും കുടുംബവും എല്ലാം ഒറ്റപ്പെടുതിയിട്ടും ഇത് വരെ ജീവിച്ചു വന്നത് മറ്റു അരുടെക്കെയോ ദയയും കാരുണ്യവും കൊണ്ടാണ് . ആ നല്ല മനസ്സുകളുടെ പ്രാര്‍ത്ഥന മാത്രം മതി എനിക്ക് ജീവിക്കാന്‍ . ഡിസംബര്‍ വരെ എനിക്ക് നിങ്ങള്‍ സമയം തരണം . അതിനു ശേഷം നിങ്ങളുടെ എല്ലാ ചോദ്യങ്ങള്‍ക്കും ഞാന്‍ മറുപടി പറയുന്നതായിരിക്കും ഇതൊരു അപേക്ഷയാണ് കേള്‍ക്കാന്‍ കഴിയുമെങ്കില്‍ കേള്‍ക്കുക . ഞാന്‍ കാരണം ആര്‍ക്കൊക്കെ വേദനിച്ചു എങ്കില്‍ അവരോടെല്ലാം ഞാന്‍ നിരുപാധികം മാപ്പ് ചോദിക്കുന്നു. :(

  സിയാബ്‌

  ReplyDelete
 37. ഹൗ... ഇതങ്ങ്ട് പറയാൻ ഇത്രേം വൈകിക്കണ്ടായിരുന്നു...

  “പ്രവാസി ബ്ലോഗര്‍ കയ്യില്‍ നിന്ന് വാങ്ങിയ 47, 000 രൂപയെങ്കിലും മടക്കിക്കൊടുക്കണമെന്ന് അപേക്ഷിക്കുന്നു. “

  കിട്ടീതന്നെ... :)

  ReplyDelete
 38. ഞാന്‍ സിയാബിനെ പരിചയപ്പെടുന്നത് കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് എന്നാണോര്‍മ്മ. അന്ന് നിരക്ഷരന്‍ അയച്ചു തന്ന, ചില പത്രക്കട്ടിംഗുകള്‍ (ബൂലോകം ഓണ്‍ ലൈന്‍ ആദ്യം പ്രസിദ്ധീകരിച്ചവ) വഴിയാണു ഇദ്ദേഹത്തെ പരിചയപ്പെടുന്നത്. അന്നുതന്നെ അദ്ദേഹത്തെ അനുമോദിച്ചുകൊണ്ട് ഞാന്‍ ഒരു മെയില്‍ സിയാബിന് അയയ്ക്കുകയും ചെയ്തു. അടുത്ത ദിവസം തന്നെ സിയാബിന്റെ മറൂപടീയും ചാറ്റ് റിക്വസ്റ്റും വന്നു. ആദ്യ ആവശ്യം തന്നെ എന്റെ ഫോട്ടോകാണണം എന്നായിരുന്നു! ഐ.എ.എസ് സെലക്ഷന്‍ ആയെന്നും ഛാര്‍ഖണ്ഡിലായിരിക്കും പോസ്റ്റിംഗ് എന്നും ആണ് എന്നോട് പറഞ്ഞത്. ചാറ്റിലൂടെ പരിചയപ്പെട്ട് അടുത്ത ദിവസം തന്നെ സിയാബ് എന്നോട് ആവശ്യപ്പെട്ടത് അദ്ദേഹത്തെപ്പറ്റി ബ്ലോഗില്‍ ഒരു പോസ്റ്റ് എഴുതാമോ എന്നായിരുന്നു. ഒരു ഐ.എ.എസ് ഓഫീസര്‍ ഇങ്ങനെയൊക്കെ ആവശ്യപ്പെടുമോ എന്ന് കേട്ടപാടെ എനിക്ക് സംശയമുണ്ടായി. ഇന്റര്‍നെറ്റ് വഴി പരിചയപ്പെടുന്ന അപരിചിതരെയും റിക്വസ്റ്റുകളെയും ഒരല്പം സംശയത്തോടെ മാത്രം കാണുന്ന ഞാന്‍ ഇന്നലെ പരിചയപ്പെട്ട ഒരാളെപ്പറ്റി ഒരു പോസ്റ്റെഴുതി ഇടുക എന്നത് ചെയ്യുന്നില്ല എന്നുതന്നെ നിശ്ചയിച്ചു. പകരം സിയാബ് ഒരു ബ്ലോഗ് തുടങ്ങുവാനും അതില്‍ കുറച്ചു പോസ്റ്റുകള്‍ ആയിക്കഴിയുമ്പോള്‍ പരിചയപ്പെടുത്താം എന്നു പറയുകയും ചെയ്തു. തുടര്‍ന്ന് സിയാബ് ബ്ലോഗ് തുടങ്ങുകയും പോസ്റ്റുകള്‍ വരുകയും ഒരു പരിചയപ്പെടുത്തലിന്റെയും ആവശ്യമില്ലാ‍തെതന്നെ സിയാബിന്റെ ഫോളോവേഴ്സ് ദിവസേന വര്‍ദ്ധിക്കുന്ന കാഴ്ചയാണ് കണ്ടത്.

  ഇത്രയധികം വലിയ പഠിത്തവും ജോലിയുമുള്ള ആളെങ്ങനെയാണ് എപ്പോഴും ഗൂഗിള്‍ ചാറ്റില്‍ അവൈലബിള്‍ ആയിരിക്കുന്നത് എന്ന ചോദിച്ചപ്പോള്‍ ലീവിലാണെനും എം.എഫില്‍ പഠിക്കുകയാണെന്നും ഇപ്പോള്‍ എറണാകുളത്താണെന്നും ആണെന്നാണ് സിയാബ് എന്നോട് പറഞ്ഞത്. അങ്ങനെയിരിക്കെ ഒരു ദിവസം ‘ചേട്ടാ, ഞാന്‍ ഒരു കാര്യം പറയാം മറ്റാരോടും പറയരുത് എന്നുപറഞ്ഞീട്ട്, താനൊരു ക്യാന്‍സര്‍ പേഷ്യന്റാണെന്നും റേഡിയേഷന്‍ ചെയ്തുകൊണ്ടിരിക്കുകയാണെന്നും ഇനി കീമോ തെറാപ്പി വേണം എന്നും സിയാബ് എന്നോട് പറഞ്ഞു. ഇതുകേട്ടപ്പോള്‍ എങ്കില്‍ അത് ബ്ലോഗില്‍ പറഞ്ഞുകൂടെ ബൂലോകര്‍ തീര്‍ച്ചയായും സഹായിക്കില്ലേ എന്ന് ഞാന്‍ ചോദിച്ചു. അതുവേണ്ട, അതു സര്‍വ്വീസിനെ ബാധിക്കും എന്നായിരുന്നു മറുപടീ. ഇതല്ലാതെ എന്നോട് സിയാബ് ധനസഹായം ഒന്നും ഇങ്ങോട്ട് ചോദിച്ചിട്ടില്ല, ഞാന്‍ അങ്ങോട്ടോന്നും അയച്ചു കൊടുത്തിട്ടുമില്ല. ഇക്കഴിഞ്ഞ ഏഴാംതീയതി കീമോതെറാപ്പി ഉണ്ടെന്നും പറഞ്ഞിരുന്നു.

  ഈ പോസ്റ്റുകള്‍ വായിക്കുമ്പോള്‍ ഇപ്പോള്‍ മനസ്സിലാവുന്നത് ഇതേരീതിയിലുള്ള ചാറ്റ് സംഭാഷണങ്ങള്‍ സിയാബ് പലരോടും നടത്തിയിട്ടുണ്ട് എന്നാണ്. പലരും ധനസഹായവും ആവശ്യപ്പെടാതെ നല്‍കിയിട്ടുണ്ട്. ഇവിടെ സിയാബ് ഒരു മറുപടി പറയാത്തിടത്തോളം എന്റെ സംശയങ്ങള്‍ സംശയങ്ങളായിതന്നെയിരിക്കുന്നു..

  ReplyDelete
 39. സൈബര്‍ സെല്ലില്‍ പരാതി കൊടുത്തു സത്യം വെളിച്ചത്തു കൊണ്ടു വരുന്നതിന്നുള്ള കാലതാമസം ഈ ആരോപണം ഉന്നയിച്ചവരുടെ സത്യസന്ധതയെ സംശയിക്കുന്ന രീതിയിലേക്കു മാറാന്‍ സാധ്യതയുണ്ട്.
  അതിനാല്‍ ബൂലോഗം അതു എത്രയും ആഗ്രഹിക്കുന്നു.
  ദാനധര്‍മ്മങ്ങള്‍ വിളിച്ചു പറഞ്ഞു പരിശുദ്ധി നഷ്ടപ്പെടുത്താന്‍ ആഗ്രഹിക്കാത്തവര്‍ പലരും സഹായിച്ചിട്ടുണ്ടാവും. അവര്‍ക്കും കൂടിയാവട്ടെ ഈ അന്വേഷണം.

  ReplyDelete
 40. രോഗാവസ്ഥയിലുള്ള ഒരാള്‍ ഒരാരോപണത്തേയോ കുറ്റം ചാര്‍ത്തലിനേയോ അതിജീവിക്കുന്നതില്‍ പരാജയം സംഭവിച്ചേക്കാം എന്നതിലാണു ഇവിടെ മാനുഷിക പരിഗണന ആവശ്യപ്പെട്ടത്. സിയാബിനു കൂട്ടുനിന്നു പണമുണ്ടാക്കി എന്നതിനു അതില്‍ അര്‍ത്ഥമില്ല. മേരിലില്ലിക്ക് ഞാനറിഞ്ഞിടത്തോളം അങ്ങിനെ ഒരാവശ്യവുമില്ല. ക്യാന്‍സര്‍ പോലെയുള്ള ഒരസുഖം ബാധിച്ചിരിക്കുന്നു എന്നു പറയുന്ന ഒരു സുഹൃത്തിനെ ഇത്തരമൊരവസ്ഥയില്‍ തള്ളിപ്പറയാന്‍ ആര്‍ക്കും കഴിയില്ല. അതിനു ഇങ്ങനെ ഒരു വ്യഖാനം വേണ്ടായിരുന്നു. സിയാബ് വഞ്ചിച്ചിട്ടുണ്‍ടെങ്കില്‍ അത് ഇതു പോലുള്ള സുഹൃത്തുക്കള്‍ക്ക് എത്രമാത്രം വേദനകൂടി ഉണ്ടാക്കും എന്നു കൂടി മനസിലാക്കുക.

  ReplyDelete
 41. ഞങ്ങള്‍ ആദ്യമേ പറഞ്ഞിരുന്നു പ്രതികൂല സാഹചര്യങ്ങളില്‍ നിന്ന് പ്രീഡിഗ്രി വരെ മാത്രമേ സിയാബിന് പഠിക്കാന്‍ പറ്റിയുള്ളൂവെങ്കിലും ഇപ്പോള്‍ IAS കാരന്‍ എന്ന രീതിയില്‍ സിയാബ് നേടിയെടുക്കാന്‍ ശ്രമിച്ച

  @നമ്മുടെ ബൂലോകം,

  അപ്പോൾ ഇദ്ദേഹം പ്രീഡിഗ്രി വരെ മാത്രമേ പഠിച്ചിട്ടുള്ളോ?പി.ജിക്ക് രണ്ടാം റാങ്ക് കിട്ടി എന്നൊക്കെ പറഞ്ഞിരിക്കുന്നതും നുണ ആണോ?

  ReplyDelete
 42. I expect Mary Lilly &co to intensify their effort to justify Shihab,as predicted by Cognitive Dissonance theory in Psychology.A classic case of True Believer Syndrome!!

  ReplyDelete
 43. സിയാബിന്റെ ബൂലോഗത്തിനോടുള്ള മരുപടി വായിച്ചു.

  http://marylillyentekaazhchakal.blogspot.com/2009/09/blog-post_17.html

  എനിക്കു മനസ്സിലായ ചില കാര്യങ്ങള്‍:-
  ഐ.എ.എസ്. കിട്ടാന്‍ തടസ്സം അവന്റെ രോഗമാണ്.അവന്‍ ശ്രമിച്ചു കൊണ്ടെയിരിക്കുന്നു. പുറത്താരും അറിയരുതെന്നാഗ്രഹിക്കുന്നു.(വളരെ അടുത്തവരോടു അവന്‍ വെളിപ്പെടുത്തിയിരുന്നു)
  ഡിസംബറില്‍ അവന്റെ ഐ.എ.എസിന്റെയോ രോഗത്തിന്റെയോ അവസാന റിസള്‍ട്ട് അറിയാം.
  അതു വരെ കാക്കാനും രഹസ്യമായി വെക്കാനും അവന്‍ അഭ്യര്‍ത്ഥിക്കുന്നു.
  പണം അവന്‍ ഉമ്മയെപ്പോലെ ബഹുമാനിക്കുന്ന ഒരാളില്‍ നിന്നു മാത്രമേ സ്വീകരിച്ചിട്ടുള്ളൂ. അതു തന്നെ കടമെന്നേ അവന്‍ കരുതിയിട്ടുള്ളൂ. അവനു കഴിയുന്ന കാലത്തു തിരിച്ചു കൊടുക്കും.

  ഇനി ഒന്നേ വ്യക്തമാവാനുള്ളൂ.
  അവനു ശരിക്കും മോണയില്‍ ക്യാന്‍സര്‍ എന്ന അസുഖം ഉണ്ടോ?
  ഇല്ലാതിരിക്കട്ടെ എന്നാണു പ്രാര്‍ത്ഥനയെങ്കിലും ഉണ്ട് എങ്കില്‍ അവനെ സംശയിച്ച കുറ്റത്തിനും ഒരംശമെങ്കിലും ഞാന്‍ ചെയ്ത തെറ്റിനു സര്‍വ്വശക്തനോടു ഞാന്‍ എന്ത് സമാധാനം പറയും.
  ആ പാപം ഈ പുണ്യമാസത്തില്‍ തന്നെ!
  അങ്ങനെയെങ്കില്‍ എന്റെ ശാപം ഈ പോസ്റ്റ് എഴുതിയവര്‍ക്കു നേരെയായിരിക്കും തീര്‍ച്ച!.

  ReplyDelete
 44. എന്റെ കമണ്ട് എന്തുകൊണ്ടാണു പബ്ലിഷു ചെയ്യാത്തത്?
  എനിക്കു താങ്കളുടെ ഉദ്ദ്യേശ്യ ശുദ്ധിയില്‍ സംശയം തോന്നുന്നു.

  ReplyDelete
 45. നിങ്ങളുടെ ആദ്യപോസ്റ്റിനെ തെല്ലൊരു സംശയത്തോടെയാണ് ഞാന്‍ വീക്ഷിച്ചത്. എങ്ങിനെയൊക്കെയായാലും സത്യത്തിന്റെ ഒരു കണികയെങ്കിലും അവശേഷിക്കുമെന്നും സിയാബ് സത്യ സന്ധനായി തിരിച്ചുവരുമെന്നു പ്രതിക്ഷിച്ചു. പക്ഷെ, ഇത്രയും തെളിവോടെയും, കഴിഞ്ഞ പോസ്റ്റില്‍ നമ്മുടെ ബൂലോകത്തെ ചീത്ത പറഞ്ഞ സിയ എന്ന ബ്ലോഗറും, കൂടുതല്‍ തെളിവു നിരത്തിയ അനില്‍ @ ബ്ലോഗും, അപ്പുവും എഴുതിയ കമന്റുകളില്‍ നിന്ന് മനസ്സിലാക്കപ്പെടുന്നത് ഇതൊരു തട്ടിപ്പു (സിയാബ്) തന്നെയാണെന്നാണ്. മാത്രമല്ല മേരി ലില്ലിയുടെ ആദ്യ കമന്റ് വായിക്കുമ്പോള്‍ കാര്‍ട്ടൂണിസ്റ്റ് സജ്ജീവേട്ടന്‍ തന്റെ പുതിയ പോസ്റ്റിലെ (പുലി 125) മറുപടി കമന്റില്‍ പറഞ്ഞപോലെ ഇതൊരു “ഒരു സഹകരണസംഘം ക്ലിപ്തം ഉണ്ടാവാനുള്ള സാദ്ധ്യതയുണ്ട്“ ഈ ഒരു തട്ടീപ്പു പരിപാടിയില്‍ സിയാബ് മാത്രമല്ല ബ്ലോഗിലും പുറത്തും അയാളെ സഹായിക്കുന്ന പലരും ഉണ്ടെന്നാണ് എന്റെ നിരീക്ഷണം. (കഴിഞ്ഞതിലും ഈ പോസ്റ്റിലും സിയാബിനെ വിശ്വസികുന്ന ചില സുഹൃത്തുക്കളുടെ കമന്റ് നോക്കുക)

  ReplyDelete
 46. @തിങ്കളാഴ്ച്ച സിയാബ് ഓഫീസില്‍ വരുമ്പോള്‍ വായ് തുറന്ന് നോക്കി അണപ്പല്ല് വല്ലതും പോയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതില്‍ തെറ്റില്ലല്ലോ ?


  ഹാ..ഹാ... ഹാ......
  മേരി ലില്ലി ഈ ചങ്ങായിന്റെ വായി തൊറന്നു അണപ്പല്ലു പരിശോധിക്കുന്ന ഒരു രംഗം ഓര്‍ത്തു ചിരിച്ചതാണേയ്!

  (എന്നാ അണപ്പല്ലു പോയതു തന്നെ- no doubt)

  ReplyDelete
 47. @ മേരി ലില്ലി

  “എനിക്ക് ഒരു ടെന്‍ഷനും ഈ കാര്യത്തില്‍ ഇല്ല.“

  എന്തിനാണ് ടെന്‍ഷന്‍? ആരാണ് ടെന്‍ഷന്‍ ഉണ്ടോ എന്നു ചോദിച്ചത്? ടെന്‍ഷന്‍ അടിക്കേണ്ട കാര്യമെന്താണ്?

  “ചികില്‍സിക്കാന്‍ പണം ഇല്ലാത്തവര്‍
  കടം വാങ്ങും. അതു നാട്ടുനടപ്പാണ്. “

  എന്തൊരു ധാര്‍ഷ്ട്യം!! ആ നാട്ടു നടപ്പിനെ ചോദ്യം ചെയ്യണ്ട എന്നല്ലേ അതിനര്‍ത്ഥം? ചികിത്സക്കു പണം ചോദിക്കുന്നത് തെറ്റല്ല, പക്ഷെ ഇല്ലാത്ത(?) ഒരു അസുഖത്തിനു ബ്ലോഗ്/ഓണ്‍ലൈന്‍ സൌഹൃദങ്ങളെ ദുരുപയോഗം ചെയ്യുന്നത് ശരിയോ?
  47,000 സംഭാവന ചെയ്ത ആ നല്ല വ്യക്തിയെ എന്തുകൊണ്ട് സിയാബ് പിന്നെ ബന്ധപ്പെട്ടില്ല, വേണ്ട സിയാബിനു വേണ്ടി മേരി ലില്ലി അയാളെ ബന്ധപ്പെടുകയോ നന്ദി പറയുകയോ ചികിത്സാവിവരങ്ങള്‍ അറിയിക്കുകയോ ചെയ്തോ? സ്വന്തം അനിയനെപോലെ എന്നല്ലേ പറഞ്ഞത്. ഈ ബ്ലോഗര്‍ സുഹൃത്ത് പണം കൊടുത്തതും മറ്റും താങ്കളും അറിഞ്ഞിരിക്കുമല്ലോ,“മാനുഷിക മൂല്യങ്ങള്‍ക്ക്
  വളരെ ഏറെ വില കല്പിക്കുന്ന
  ഒരാള്‍“ ആയ സിയാബിനെ ഇപോഴും വിശ്വസിക്കുന്നുണ്ടല്ലോ അപ്പോള്‍ എന്തുകൊണ്ട് സിയാബിനു വേണ്ടി സിയാബിനെ സഹായിച്ചവരോട് വിവരങ്ങള്‍ പറഞ്ഞില്ല.

  (ഒരു കാര്യം ഞാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നു : സിയാബ് ചികിത്സക്ക് പണം വാങ്ങി എന്നു പറഞ്ഞപ്പോഴാണ് താങ്കള്‍ വളരെ ബോള്‍ഡായി/ധാര്‍ഷ്ട്യത്തോടെ മറുപടി പറഞ്ഞത്, അതിനു മാത്രം)

  ReplyDelete
 48. ...എന്റെ നാട്ടില്‍ നിന്നും അര മണിക്കൂര്‍ യാത്ര ഉള്ള തരുവണ -ആറ്‌വാള്‍ എന്ന സ്ഥലത്ത് ഒരാള്‍ ഹൃദയ സ്തംപനം മൂലം മരണപ്പെട്ടു.
  പൊടുന്നനെ ഉണ്ടായ മരണം മൂന്നു മക്കളും ഭാര്യയും അടങ്ങുന്ന കുടംബത്തിനെ പാടെ അനാഥമാക്കി.
  മൂത്തത് വിവാഹ പ്രായമായ മകള്‍.....ഇളയ ചെറിയ രണ്ട് ആണ്‍ കുട്ടികള്‍ ..
  ഞാന്‍ മുംബൈക്ക് വരുന്നതിന്റെ തലേന്നാണ് ആ വീട് പോയി കാണുന്നത്.
  കുടില്‍ എന്ന് പോലും പറയാന്‍ പറ്റാത്ത ഒരു കൂര..അതിലായിരുന്നു അവര്‍ താമസം.
  ആണ്‍ തുണ നഷ്ടപ്പെട്ടതോടെ അതില്‍ താമസിക്കാതെ തറവാട്ടിലേക്ക് താമസം മാറി.
  തരവാടാണെങ്കില്‍ പുനര്‍ നിര്‍മ്മിച്ചു പണി തീരാതെ കിടക്കുന്നു.
  ഞങ്ങളുടെ ബ്ലോക്ക്‌ പഞ്ചായത്ത്‌ മുന്‍ വൈസ് പ്രസിഡന്റും സാമൂഹിക പ്രവര്‍ത്തകനുമായ
  ആളുടെ കൂടെയായിരുന്നു ഞാന്‍ പോയത്.

  അവരുടെ വീട് നിര്‍മ്മാണത്തിനായി ഞാന്‍ ഇവിടെ പലരോടും ഒരു രസീറ്റ് ബുക്ക് പോലും ഇല്ലാതെ പണം പിരിക്കുന്നുണ്ട്.
  ഇന്ന് ഒരാളെ കാണാന്‍ പോകാനിരിക്കുകയാണ്

  ഒരു രൂപ പോലും എനിക്കതില്‍ നിന്നും ഉണ്ടാക്കാനല്ല ഞാനിതിനായി തുനിഞ്ഞത്.
  അത്യാവശ്യം നല്ലൊരു മത വിശ്വാസിയാണ് ഞാന്‍..
  അനാഥനെ സംരക്ഷിക്കുന്നതിന്റെ പ്രാധാന്യം എനിക്ക് എന്റെ മതം പറഞ്ഞു തന്നിട്ടുണ്ട്. പാവങ്ങളെ സഹായിക്കുന്നതിന്റ്റെയും..

  അവിടെ ജാതിയും മതവും നോക്കിയല്ല സഹായം കൊടുക്കേണ്ടത് എന്നാണ് എന്റെ വിശ്വാസം.

  പിരിവുകള്‍ക്കായി എന്നെ പലരും സമീപിക്കാറുണ്ട്.
  കുറച്ച് കാശ് കൊടുക്കുന്നത് പോലെ അല്ല നമ്മള്‍ ഇറങ്ങി നടന്നു പിരിക്കുന്നത്.
  എ സിക്കു പുറത്തേക്ക് ഇടയ്ക്കു ഇറങ്ങുന്നവര്‍ക്കെല്ലാം അതറിയാവുന്നതാണ്.

  ആളുകള്‍ ഇവനിതു തന്നെയാണൊ പണി എന്ന തരത്തില്‍ നോക്കും ...
  കള്ളത്തരം ആണൊ എന്നുള്ള ചുഴിഞ്ഞന്വേഷണം ഉണ്ടാകും....
  സത്യം പറഞ്ഞാല്‍ ഓരൊ പ്രാവശ്യം പിരിവിനിറങ്ങുമ്പോഴും ഇനി ഇല്ല എന്നുറപ്പിക്കും
  പിന്നെയും ആരെങ്കിലും വിളിക്കും....
  ഇന്ന ആള്ക്ക് ഇന്ന കാര്യം ഉണ്ട് ഇത്ര കാശ് നീ ഉണ്ടാക്കിത്തരണം എന്നു പറയും

  എനിക്കു വിശ്വാസം ഉള്ള ആളാണെങ്കില്‍ ഞാന്‍ കഴിയുന്ന കാശ് അയച്ചു കൊടുക്കും.
  ചിലരുടെ പേരില്‍ എഴുതിയ കാശ് കിട്ടിയില്ല എങ്കില്‍ കയ്യില്‍ നിന്നും എടുത്തു കൊടുത്ത് പിന്നീട് കൈപ്പറ്റുകയാണ് പതിവ്.

  ഞാന്‍ ഇതൊക്കെ ഇവിടെ പറഞ്ഞത് കഴിഞ്ഞ ബ്ലോഗ് മീറ്റിനു ഞാന്‍ അല്പം കാശ് പിരിച്ചിരുന്നു.50 പേജുള്ള റസീറ്റ് ബുക്കില്‍ ബാക്കിയുണ്ടായിരുന്ന 27 എണ്ണമാണ് ചെറായി ബ്ലോഗ് മീറ്റില്‍ മുറിച്ചത്.

  ഇനി ഒരു ബ്ലോഗ് മീറ്റുണ്ടായാല്‍ അല്ലെങ്കില്‍ ചാറ്റിലൂടെ ഞാന്‍ എങ്ങനെ ഒരാളൊട് ഇത്തരം കാര്യങ്ങള്‍ സംസാരിക്കും..?!

  എന്തു ജീവ കാരുണ്യ ആവശ്യത്തിനും വിളിക്കാം എന്നു പറഞ്ഞ ഇന്ദിര ചേച്ചിയെ (എഴുത്തുകാരി ) അടക്കമുള്ളവരെ വിളിക്കാന്‍ തുനിയുമ്പോള്‍ എന്തു ധൈര്യമാണ് എനിക്കുണ്ടാവുക..?

  ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് തീര്‍ച്ചയായും തെളിയിക്കപ്പെടണം .
  അല്ലെങ്കില്‍ അര്‍ഹതയുള്ളവര്‍ക്ക് ഞാനടക്കം ഉള്ളവര്‍ പിരിച്ചു നല്‍കുന്നതും എന്നെ പോലെ ഉള്ളവരെ ആളുകള്‍ ഏല്‍പ്പിക്കുന്നതും നിലയ്ക്കുകയും പാവങ്ങള്‍ കിട്ടാനുള്ളത് കിട്ടാതാവുകയും ചെയ്യും....!

  സഹാ‍യ മനസ്ധിതി ഉള്ള ഒരു വിഭാഗം തന്നെ ഒരു പക്ഷെ ഈ പ്രശ്നങ്ങളുടെ പേരില്‍ പിന്നോക്കം പോകാം..

  പരസ്പര വിശ്വാസം നഷ്ടപ്പെടുക എന്നത് ഭീകരമായ ഒരു അവസ്ഥയാണ്

  ഐ എ എസ് ഉണ്ട് എന്നൊരാള്‍ കള്ളം പറഞ്ഞ് പറ്റിച്ചു എന്നാണ് ആരോപിക്കപ്പെടുന്നത്.

  രോഗാവസ്ഥ സത്യം എങ്കില്‍..ഐ എ എസ് ഇല്ലാ എന്നത് മാത്രമാണ് കള്ളം എങ്കില്‍....?!
  തീര്‍ച്ചയായും ബൂലോകം ഓണ്‍ലൈന്‍ മാപ്പര്ഹിക്കുന്നില്ല...
  ഒരു കൊച്ചു കള്ളം അത് മാനുഷികതയുടെ പേരില്‍ പൊറുക്കപ്പെടെണ്ട ഒന്നാണെന്ന് എന്നെ പോലെ ഭൂരി ഭാഗവും വിശ്വസിക്കുന്നു എന്നാണു എന്റെ നിഗമനം...
  രോഗാവസ്ഥ സത്യം എങ്കില്‍....??!!!

  ബൂലോകം ഓണ്‍ലൈന്‍ മാത്രമല്ല ഞാന്‍ ബഹുമാനിക്കുന്ന പലരും തീര്‍ച്ചയായും മറുപടി പറഞ്ഞാല്‍ മാത്രം മതിയാകില്ല..
  രോഗം ഒരിക്കലും കുറ്റമല്ല...
  പണം ഇല്ലായ്മയും തെറ്റല്ല...

  ReplyDelete
 49. ഇതില്‍ അഭിപ്രായം ഒന്നും പറയുന്നില്ല..പക്ഷേ ഇത് ബൂലോകം ഓണ്‍ലൈനു കൈകാര്യം ചെയ്യാവുന്ന കാര്യം എന്ന നിലയില്‍ നിന്ന് വളാര്‍ന്നു കഴിഞ്ഞു, ഉത്തരവാദപ്പെട്ടവരെകൊണ്ട് ഇനി ഇത് അന്വേഷിപ്പിക്കുകയാവും ബുദ്ധി എന്ന് എളിയ അഭിപ്രായം ഉണ്ട്.

  നല്ല മനസ്സിനുടമയായ ആ എന്‍ ആര്‍ ഐ ക്ക് എന്റെ കൂപ്പ് കൈ.

  ഇത്രയും വലിയ പ്രശ്നത്തിനിടക്കും ഇത് വായിച്ചപ്പോള്‍ ചിരിച്ചു പോയി.

  anything else u needed form here
  don't hesitate to tell me
  1:07 PM
  psiyab: oru ipod
  pattu kelkan
  vedni
  1:08 PM
  me: mm


  ഔചിത്യബോധം!

  ReplyDelete
 50. എന്തു പറയാനാണ്-ഒന്നും മനസ്സിലാവുന്നില്ല-വിഷമം തോന്നുന്നു-

  ReplyDelete
 51. http://www.ormakurippukal.in/?p=43

  എന്റെ സിവില്‍ സര്‍വീസ്‌ ജീവിതത്തെ കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും ഞാന്‍ ഡിസംബറില്‍ നിങ്ങള്ക്ക് മുന്‍പില്‍ അവതരിപ്പിക്കുന്നതാണ്.
  അതിനുമുമ്പ് പറഞ്ഞാന്‍ എന്താണാവോ
  എതായാലും സിവില്‍ സര്‍വ്വീസ് പരീഷയൊന്നും
  ഇനി എഴുതാനില്ലല്ലോ
  എറണാം കുളത്ത് ഒരു സ്ഥാപനത്തില്‍ ജോലി
  ചെയ്യുന്ന ഒരു സാധാരണ പ്രീഡിഗ്രിക്കാരന്‍
  ഇംഗ്ലീഷ മാന്യമായി എഴ്താന്‍പോയി
  ഒന്നു എഴുതാന്‍പോലും ഈ ias കാരന്
  അറിയില്ലായെന്നു വളരെ വ്യക്തം
  ചീറ്റ് ചെയ്യപ്പെട്ടവര്‍
  കാളപ്പെറ്റു എന്ന് പറയുമ്പോള്‍ കയറെടുത്തവര്‍
  ഈയുള്ളവനും ചില ജീവകാരുണ്യ പ്രവൃത്തന
  മേഖലകളില്‍ പ്രവൃത്തിക്കുന്നവനാണ്
  62% കാന്‍സര്‍ വന്ന ആള്‍ക്ക്
  ശരിയായി സംസാരിക്കാന്‍ പോലും കഴിയില്ലായെന്ന്
  മനസ്സിലാക്കണം (പിന്നെയെന്താണ് ഈ 62%)
  എന്താണ് ഈ ശതമാനക്കണക്ക്
  എല്ലം തട്ടിപ്പ്
  ഇനി ഈ മഹാന്റെ വിവിരങ്ങള്‍ അറിയണമെങ്കില്‍
  ഡിസംബര്‍ വരെ കാത്തിരിക്കണം
  അതുവരെ സംസാരിക്കാന്‍ കഴിയില്ല്
  (കാരണം അദ്ദേഹത്തിന് വായില്‍ കാന്‍സര്‍ ആണല്ലോ)
  സഹായിച്ചവരുടേ ഓരോ വിധി

  ReplyDelete
 52. മിസ്റ്റർ സിയാബ് അവിടെയെവിടെയെങ്കിലും ചുറ്റിപ്പറ്റിനിൽക്കുന്നുണ്ടെങ്കിൽ ഡോ. പ്രവീൺ പൈ യെ വന്നു കാണേണ്ടതാൺ..എത്ര നേരമാടൊ ഒരാളെയിങ്ങനെ കാത്തിരിപ്പിക്ക???അതും ഒരു ഡോക്ടറെ???

  ReplyDelete
 53. ഇതാ സിയാബിന്‍റെ പോസ്റ്റ്..
  ഒരു അപേക്ഷ

  രോഗം ഉണ്ടെന്നാണ്‌ അദ്ദേഹം പറയുന്നത്(തെളിവൊന്നും നിരത്തിയട്ടില്ലെങ്കിലും).മാത്രമല്ല നിങ്ങള്‍ നിരത്തിയ വസ്തുതകള്‍ ശരിയാണെന്നും(കാശ് സ്വീകരിച്ചെന്നും), വാങ്ങിയ കാശ് തിരികെ കൊടുക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറയുന്നു.പിന്നീട് ഡല്‍ഹിയില്‍ ഒരാവശ്യത്തിന് വേണ്ടി പോയത് കൊണ്ടാണത്രേ ആ കാശ് കൊടുത്ത വ്യക്തിയുമായി കോണ്‍ടാക്റ്റ് ചെയ്യാന്‍ കഴിയാഞ്ഞത്(ഇതും ശരിയാവാം, പണ്ട് ഒരു ആവശ്യത്തിനു നാഗര്‍കോവിലില്‍ പോയപ്പോള്‍ എന്നെ സഹായിച്ചവരുമായുള്ള കോണ്‍ടാക്റ്റ് ഞാന്‍ അവസാനിപ്പിച്ചായിരുന്നു).'ചില സംശയങ്ങള്‍' എന്ന പേരില്‍ നിങ്ങള്‍ ഒരു പോസ്റ്റ് ഇട്ടതു പോലെ എങ്ങും തൊടാതെ ഉള്ള ഒരു പോസ്റ്റ് ആണ്‌ ഈ 'ഒരു അപേക്ഷ'.വസ്തുതകള്‍ നിരത്തി നിങ്ങള്‍ ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടതു പോലെ, ന്യായമായ തെളിവ് നിരത്തി അദ്ദേഹം ഒരു പോസ്റ്റ് ഇട്ടാല്‍ ആ പാവത്തിനെ (പാവം ആണെന്ന വിശ്വാസത്തില്‍) വെറുതെ വിടണേ..

  Tracking..

  ReplyDelete
 54. സുഹൃത്തുക്കളെ,

  ഒരു കാന്‍സര്‍ രോഗി ആണെന്ന്
  അറിഞ്ഞതുകൊണ്ടാണ് സിയാബിനു
  അത്തരം ഒരു അവസ്ഥ വന്നപ്പോള്‍
  ഞാന്‍ മുന്നോട്ടു
  വന്നത്. കാശ് സംബന്ധിച്ച
  കാര്യങ്ങള്‍ എനിക്ക് അറിയില്ല.
  അതിനുള്ള മറുപടി സിയാബ്‌
  പറഞ്ഞു കഴിഞ്ഞു. അന്ന് സിയാബ്‌
  സ്ഥലത്ത്‌ ഇല്ലാത്തത് കൊണ്ടാണ് എന്‍റെ ബ്ലോഗില്‍
  ഞാന്‍ പോസ്റ്റ്‌ ഇട്ടത്‌. അതു സിയാബ്‌ അല്ല
  വേറെ ഏത് സുഹൃത്ത് ആണെങ്കിലും
  ഞാന്‍ ചെയ്യുമായിരുന്നു. ഐ എ എസ്
  എന്നത് എന്‍റെ വിഷയം അല്ല.
  രോഗി എന്ന പരിഗണന മാത്രമാണ് ഈ കാര്യത്തില്‍
  ഞാന്‍ എടുത്തത്‌.

  സിയാബിനു പറയാനുള്ളത്
  സിയാബ്‌ സ്വന്തം ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.
  അതിനുള്ള കമന്റ്സ് ദയവായി ഇനി അവിടെ
  ചെയ്യുമല്ലോ.

  വേദനിക്കുന്ന ഒരു കാന്‍സര്‍ രോഗിയോട്
  കാരുണ്യം കാണിച്ചു എന്നതു ഒരു അപരാധം
  ആണെങ്കില്‍ ഞാന്‍ എന്‍റെ ബൂലോക
  സുഹൃത്തുകളോട് ക്ഷമ ചോദിക്കുന്നു.
  കാന്‍സര്‍ രോഗി ആണെന്ന് സിയാബ്‌ തുറന്നു
  പറഞ്ഞു കഴിഞ്ഞ സ്ഥിതിക്ക് ഇനി എന്നെ
  വെറുതെ വിടുക.

  ReplyDelete
 55. എന്റെ കരീം മാഷെ !!!!
  ഇപ്പോഴും ഐ.എ.എസില്‍ കിടന്ന് കറങ്ങുകയാണോ?
  ഞങ്ങള്‍ക്കാര്‍ക്കും അതില്‍ കണ്‍ഫ്യൂഷനൊന്നുമില്ല.

  സംശയം തീര്‍ക്കണമെന്നുള്ളവര്‍ക്ക് 10 രൂപ മുടക്കി വിവരാവകാശ നിയമപ്രകാരം ഒരു അപേക്ഷ അയക്കണ്ട കാര്യമേ ഉള്ളൂ. യു പി.എസ്.സിക്ക്. പ്രിലിംസ് ലിസ്റ്റ്, മെയിന്‍സ് ലിസ്റ്റ്, മെഡിക്കലില്‍ പരാജയപ്പെട്ട് പിന്നീട് പാസ്സായവര്‍, 2006 വര്‍ഷം.
  വേണമെങ്കില്‍ 2005ഉം 2007 ഉം ചോദിക്കാം.

  ReplyDelete
 56. പ്രിയ സിയാബ്,
  കമന്റ് കണ്ടതിൽ സന്തോഷം.
  ഇന്നലെ വൈകിട്ട് ആറരക്ക് പോലും താങ്കൾ ഓൺ ലൈൻ ഉണ്ടായിരുന്നു എന്ന് ബോധ്യപ്പെട്ടതിനാൽ ഇനിയും കാക്കുന്നതിൽ കാര്യമില്ലെന്ന് തോന്നി.മാത്രവുമല്ല താങ്കളെപ്പോലെ പ്രശസ്തനായ ഒരാളെക്കുറിച്ച് ഒരാരോപണം ഉന്നയിച്ച് ദിവസങ്ങളോളം മൊനമായിരിക്കുന്നതിലെ അനൌചിത്യം താങ്കൾ ബോദദ്ധ്യപ്പെടണം.
  ഇപ്പോൾ തന്നെ താങ്കൾ തന്ന മറുപടി എത്ര അപൂർണ്ണമാണെന്ന് നോക്കൂ.
  ഐ.എ.എസ് കിട്ടിയില്ല എന്ന ഞങ്ങളൂടെ വാദത്തെ ഒറ്റവാക്കിൽ പോലും താങ്കൾ നിഷേധിക്കുന്നില്ല. (കിട്ടിയിട്ടുണ്ടെങ്കില്‍ ആ രജിസ്ട്രേഷന്‍ നമ്പര്‍ /റോള്‍ നമ്പര്‍ ഒന്ന് ഇവിടെ പറയാനുള്ള ചങ്കൂറ്റം കാണിച്ചാല്‍ മാത്രം മതി.)
  ഐ.എ.എസ് കിട്ടിയെന്ന് ചാറ്റിലൂടെ തെറ്റിദ്ധരിപ്പിച്ചത് എന്തിനെന്നും വിശദമാക്കാൻ ശ്രമിക്കുന്നില്ല, ഐ.എ.എസ് എന്ന് വിഷയം തന്നെ താങ്കൾ ഒഴിവാക്കുന്നു,നല്ലത്.
  അസുഖത്തെക്കുറിച്ച് പറഞ്ഞതിനെ ഞങ്ങൾ ചോദ്യം ചെയ്യുന്നില്ല,പക്ഷെ ഉമ്മച്ചി എന്ന് താങ്കൾ വിളിക്കുന്ന് ആ മഹാമനസ്കയോട് കേസ് റെക്കോഡ്, ഡോക്ടറുടെ പേർ എന്നിവ എന്തിനു കളവായി പറഞ്ഞു?
  ഐ.എ.എസ് പോകുമെന്നതിനാലാണങ്ങിനെ പറഞ്ഞതെന്ന് മാത്രം ദയവായി പറയരുതെ, താങ്കൾക്ക് ഐ.എ.എസ് കിട്ടിയിട്ടില്ല എന്ന് എല്ലാരേക്കാളൂം താങ്കൾക്ക് അറിയാവുന്നതാണല്ലോ.
  പണം കടമായല്ല തന്നതെന്ന് ചാറ്റ് ഹിസ്റ്ററി മാത്രം നോക്കിയാൽ ബോദ്ധ്യപ്പെടുമല്ലോ, അങ്ങിനെ ആയിരുന്നെങ്കിൽ ഈ ഡോക്കുമെന്റ്സ് ഞങ്ങൾക്ക് അവർ അയച്ചു തരുമായിരുന്നില്ലല്ലോ, അവർ കോണ്ടാക്റ്റ് ചെയ്യാൻ ശ്രമിക്കുമ്പോഴൊക്കെ താങ്കൾ ഒഴിഞ്ഞുമാറിയതിനാലാൺ ഈ പോസ്റ്റ് വന്നതു തന്നെ.
  ഡിസംബർ വരെ കാത്തിരിക്കുക എന്നത് ഞങ്ങളെ ബാധിക്കുന്ന വിഷയമല്ല, ഈ സത്യങ്ങൾ വെളിവാക്കിയതോടെ ഞങ്ങളുടെ ഉത്തരവാദിത്വം കഴിയുന്നു, മറുപടിക്ക് ഞങ്ങൾക്ക് തിടുക്കവുമില്ല.
  പക്ഷെ ഒന്നോർക്കുക, മറ്റ് പലരും പണം ട്രാൻസ്ഫർ ചെയ്തെന്ന് ഞങ്ങൾക്ക് മനസ്സിലാവുന്നു, സംശയം തീരാഞ്ഞ് അവരാരെങ്കിലും സൈബർ സെല്ലിനെ സമീപിക്കുകയാണെങ്കിൽ താങ്കൾക്ക് ഡിസംബർ വരെ സമയം ലഭിക്കില്ല എന്ന് ഓർമ്മിപ്പിക്കട്ടെ. അത്തരത്തിലേക്കുള്ള പ്രശ്നങ്ങളിലേക്ക് വഴുതി വീഴാതിരിക്കാൻ താങ്കൾ ശ്രദ്ധിക്കുമല്ലോ.
  അതിനാൽ താങ്കൾ ചെയ്യേണ്ട ഏറ്റവും അടിയന്തിര കാര്യം എന്തെന്നാൽ താങ്കളെ സഹായിച്ച ആളുകൾക്ക് പേഴ്സണൽ മെയിൽ അയച്ച് അവരെ കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തുക, അത് ഡിസംബർ വരെ നീട്ടിയാൽ ചിലപ്പോൾ പ്രശ്നങ്ങൾ സങ്കീർണ്ണമാകും.
  ഇതൊരു വിചാരണ സ്ഥലമല്ല,അതിനാൽ താങ്കളുടെ സ്വകാര്യ വിവരങ്ങൾ ഒന്നും ഇവിടെ പബ്ലിക്കാക്കണമെന്ന് ഞങ്ങൾ പറയില്ല, പക്ഷെ താങ്കളെ സ്നേഹിക്കുന്ന , താങ്കളെ സഹായിച്ച അവരോട് ഇനിയും കളവുകൾ പറഞ്ഞ് അവരെ ചതിക്കാതിരിക്കുക.

  ഒരു അഭ്യർത്ഥനകൂടി, ഐ.എ.എസ് ലഭിച്ചു എന്ന് ഇനി ആരോടും നുണ പറയാതിരിക്കുക, പല സൈറ്റുകളിലും താങ്കൾ കൊടുത്തിട്ടുള്ള സിയാബ്.പി.ഐ.എ.എസ് എന്ന പ്രൊഫൈൽ പേരും മാറ്റുക.
  താങ്കളെ ക്രൂശിക്കാൻ ഞങ്ങൾക്ക് അശേഷം താത്പര്യമില്ല, യുക്തിപൂർവ്വം കാര്യങ്ങൾ ചെയ്യാൻ താങ്കൾക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

  ReplyDelete
 57. പ്രിയ ഹന്‍ല്ലലത്ത്,
  രോഗ വിവരം പുറത്തായാല്‍ ഐ.എ.എസ് നഷ്ടപ്പെടും എന്ന് പറയുന്ന സാഹചര്യത്തില്‍ ഐ.എ.എസ് ഉണ്ടോ ഇല്ലയോ എന്നത് പ്രസക്തമല്ലെ?
  രണ്ടും കൂട്ടിക്കുഴഞ്ഞാണ് കിടക്കുന്നത്.
  അതുകൊണ്ടാണ് ആദ്യ ക്ലയിമായ ഐ.എ.എസിനെ പറ്റി അന്വേഷിച്ചത്.
  ഇല്ലാത്ത ജോലി നഷ്ടപ്പെടുമെന്ന് പറയുന്നത് വഞ്ചന അല്ലേ?

  രോഗം കുറ്റമല്ല മോനെ.
  പക്ഷെ രോഗത്തിന്റെ പേരില്‍ വഞ്ചന നടത്തുന്നത് കുറ്റം തന്നെയാണ്, രോഗിയാണെങ്കില്‍ പോലും.

  ഒരാളെയും പറഞ്ഞു പറ്റിക്കാതെ സിയാബിനെ സഹായിക്കാന്‍ ആളുകള്‍ ലക്ഷങ്ങള്‍ മുടക്കാന്‍ തയ്യാറായി വരില്ലെ (ബ്ലോഗര്‍മാരെ കൂട്ടണ്ടേങ്കില്‍ വേണ്ട)? പിന്നെന്തിനാണ് ഈ ഒളിവ്?

  ആവശ്യമെങ്കില്‍ ചില ലിങ്കുകള്‍ അയച്ചു തരാം, എല്ലാറ്റിലും പ്രൊഫൈല്‍ നെയിം സിയാബ്.പി.ഐ.എ.എസ് എന്നാണ്. ഒന്നില്‍ ഐ.എ.എസ് ട്രയിനി എന്നും പറഞ്ഞിട്ടൂണ്ട്.
  അതായത് ഐ.എ .എസ് ഇല്ലെന്ന് തെളിഞ്ഞാലും അത് വഞ്ചന തന്നെ.

  ReplyDelete
 58. വായനക്കാരുടെ ശ്രദ്ധയ്ക്ക്...
  പ്രത്യേകിച്ച് കരീം മാഷിന്റെ.

  ഇതുവരെ വന്ന കമന്റുകളില്‍ 3 സ്പാം കമന്റുകള്‍ ഒഴികെ എല്ലാം പബ്ലിഷ് ചെയ്തിട്ടുണ്ട്. സ്പാം കമന്റുകള്‍ മൂന്നും അയച്ച വ്യക്തി ഒന്നും കമന്റായിട്ട് എഴുതിയിരുന്നില്ല എന്ന് മാത്രമല്ല ആ വ്യക്തി ഇത്തരം കാര്യങ്ങള്‍ ഇതിന് മുന്‍പും ചെയ്തിട്ടുള്ളതായി ഞങ്ങള്‍ക്ക് തന്നെ അനുഭവം ഉള്ളതാണ്.

  ഇന്ന് അവധി ദിവസമല്ലേ ? നാളെ പെരുന്നാളല്ലേ ? മുഴുവന്‍ സമയവും കമ്പ്യൂട്ടറിന് മുന്നില്‍ കുത്തിയിരിക്കാന്‍ പറ്റില്ലെന്ന് മനസ്സിലാക്കുമല്ലോ ? അതുകൊണ്ടാണ് പലപ്പോഴും കമന്റുകള്‍ റീലീസാകാന്‍ വൈകുന്നത്.

  നെറ്റില്‍ കയറുമ്പോള്‍ കമന്റുകള്‍ അപ്പപ്പോള്‍ റിലീസ് ചെയ്യുന്നുണ്ട്, ഇനിയും ചെയ്യും.അതുവരെ ഞങ്ങളെ അവിശ്വസിക്കാതിരിക്കുക. ഞങ്ങള്‍ സുതാര്യമായിട്ടാണ് കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നത്.

  ReplyDelete
 59. സിയാബ് പടിച്ച കള്ളനാണ്

  ഐ. എ. എസ്സ് വിട്ട്കളയാം
  കാരണം ഒരു വിധം ബ്ലോഗര്‍മാരും
  ഡിഗ്രിയുടെ കാര്യത്തില്‍ നുണപറയാറുണ്ട്

  ഇവിടെ സിയാബ് തെളിയിക്കണ്ട ഒരു കാര്യം
  അദ്ദേഹത്തിന്റെ അസുഖത്തെ പറ്റിയാണ്
  കാരണം ആ പേരു പറഞ് പലരില്‍നിന്നും
  പൈസ കൈപറ്റിയ നിലക്ക് (തിരിച്ച് കൊടുക്കാം
  എന്നുപറഞതില്‍ പ്രസ്കതിയില്ല)
  അദ്ദേഹത്തിനു അത് ഒന്നുമില്ലങ്കില്‍
  സഹായിച്ച ആ മഹാ വ്യക്തിയെ ബോദ്യപ്പെടുത്തേണ്ട
  ചുമതലയുണ്ട്
  (അതിനും ഡിസംബര്‍ വരെ കാത്തിരിക്കണോ)
  ചികിത്സിക്കുന്ന ഡോക്ടര്‍
  ഹോസ്പിറ്റല്‍ എന്നിവ മാത്രം പറഞ്ഞാല്‍
  ഈ ചര്‍ച്ച ഇവിടെ അവസാനിക്കുമെന്നാണ്
  തോന്നുന്നത് (നടക്കുമെന്ന് തോന്നുന്നില്ല)

  എനിക്ക് പറയാനുള്ളത്
  ഒരു സഹപ്രവൃത്തകയെന്ന നിലക്ക്
  മാനുഷിക മൂല്യങ്ങള്‍ക്ക് വിലകല്‍പ്പിക്കുന്ന ഒരു
  വ്യക്തിയെന്ന നിലക്ക് ഒരു സഹായം ചെയ്തതില്‍
  കവിഞ്ഞ് മേരിലില്ലിക്ക് ഇതില്‍ ഒരു എന്തെങ്കിലും
  പങ്കെണ്ടുന്ന് തോന്നുന്നുല്ല (ഉണ്ടെന്ന് കണ്ടെത്തിയിട്ടില്ല)
  അവരെ ക്രൂശിക്കാതിരിക്കാം

  ReplyDelete
 60. ഞെട്ടിപ്പോയി ഇതു വായിച്ചപ്പോൾ..
  എന്തൊക്കെയാ ഇവിടെ നടക്കുന്നേ..
  വ്യക്തമായ തെളിവുകളും വിശദീകരണവും
  സിയാബ്‌ തരാത്തിടത്തോളം കാലം
  അയാൾ തെറ്റുകാരനായി മുദ്രകുത്തപ്പെടുക തന്നെ ചെയ്യും.. ഒരുപാട്‌ ദുരൂഹതകൾ
  മണക്കുന്നുണ്ടീക്കാര്യത്തിൽ..

  ReplyDelete
 61. ഫ്രം ഹിസ്‌ സൈറ്റ് :"പിന്നീട് ഡല്‍ഹിയില്‍ ഒരാവശ്യത്തിന് വേണ്ടി പോയത് കൊണ്ട് അവരുമായി കോണ്ടാക്റ്റ് ചെയ്യാന്‍ കഴിയാതിരുന്നത്. "

  I know both of them. This cheat, and that great person. Both are in my chat list.

  From the last few months, the person who helped is on-line most of the time, and any time in the day, you sent a PM to this cheat, u will get a reply. Which means,
  Siyab could have sent just one line message, if he wanted.

  HE IS LIEING AGAIN AND AGAIN.

  ALSO : he said "അവരില്‍ നിന്നും സഹായം സ്വീകരിക്കാന്‍ നിര്‍ബന്ടിതനായത്."

  - my ass....his another lie. have u read how he asked for the iPode ? Shameless....

  Can't belive this Lilly and Karim are so fools. or, ??????

  ReplyDelete
 62. He is doing all that in this month!!! What a shame!!!

  ReplyDelete
 63. പോസ്റ്റു കമന്‍റുകളും വായിച്ചു. മൂന്നാം വര്‍ഷ ബ്ലോഗിങ്ങിലേക്കു കടക്കുന്ന ഒരാളായതു കൊണ്ട് അതിശയം തോന്നിയ ഒന്നുണ്ട്. മലയാളം ബ്ലോഗില്‍ ബെര്‍ലി ഒഴിച്ച് അധികമാരും ചെയ്യാത്ത ഒന്നാണ് സ്വന്തം ഡൊമെയ്ന്‍. സത്യസന്ധമായി പറഞ്ഞാല്‍ ഒരു മലയാളി സൈക്കോളജിയില്‍ പണം വരുമെങ്കില്‍ മാത്രമേ പണം മുടക്കു. പക്ഷെ വിവക്ഷിക്കപ്പെട്ട വ്യക്തിയുടെ ബ്ലോഗ് സ്വന്തം ഡൊമൈന്‍ ആണ്. കുറച്ചു പണമെങ്കിലും മുടക്കേണ്ട ഒന്ന്. സാമ്പത്തിക പ്രതിസന്ധികളില്ലാത്ത ബ്ലോഗര്‍മാര്‍ പോലും ലാഭേച്ഛയില്ലാത്തതിനാല്‍ ചെയ്യാന്‍ മടിക്കുന്ന ഒരു കാര്യം.

  ReplyDelete
 64. എന്നെ അങ്ങ് കൊല്ല് ദൈവമേ...... എന്തോരം കഥകള്‍ എന്തോരം നുണകള്‍.... എല്ലാം മായ തന്നെ... മായ...മായ മാത്രം.... ഇന്ത്യന്‍ അഡ്മിനി സ്ട്രെറ്റിവ് സെര്‍വിസ്‌ ..... ഓരോ വിധികള്‍ ... ഓരോ കളികള്‍.... കാലം എല്ലാത്തിനും മാപ്പ് സാക്ഷി... പക്ഷെ നുണയുടെ മൂടിയാല്‍ അടയ്ക്കപ്പെട്ടവ എന്നെങ്കിലും തുറക്കപ്പെടുക തന്നെ ചെയ്യും.. അന്നൊരു അപ്പോസ്തോലനും ഇവന് മദ്യം വിളമ്പില്ല... അന്നൊരു ദാസനും ഇവന് ചാമരം വീശില്ല... കുറെ ദോഷികള്‍ ചെയ്യുന്നതിന്‍റെ, അനുഭവിക്കേണ്ടി വരുന്നത് ദയ അര്‍ഹിക്കുന്ന പാവങ്ങള്‍ ആവും.... ഇനി നേരായി തന്നെ സഹായം അര്‍ഹിക്കുന്നവരെ ആര് സഹായിക്കും തമ്പുരാനെ..... കൂതറകള്‍....

  ReplyDelete
 65. സിയാബിനു ക്യാൻസർ ആണെന്ന് പറയുന്നത് തൊണ്ട തൊടാതെ വിഴുങ്ങാൻ അല്പം ബുദ്ധിമുട്ട് തോന്നുന്നു.അങ്ങനെ ഒരു രോഗി ആണെങ്കിൽ വേണ്ട സാമ്പത്തിക സഹായങ്ങൾ ചെയ്യാൻ ഞാനും തയ്യാറാണു.സിയാബ് രോഗി ആണെങ്കിൽ ചികിത്സിക്കുന്ന ആശുപത്രിയുടെയും ഡോക്ടറുടെയും മറ്റു വിവരങ്ങൾ ഇവിടെ തരട്ടെ.അതല്ലേ അതിന്റെ മര്യാദ.അതു പറയാൻ ഡിസംബർ വരെ കാക്കുന്നതെന്തിനു ??

  ReplyDelete
 66. ഇത്രയും വലിയ പ്രശ്നത്തിനിടക്കും ഇത് വായിച്ചപ്പോള്‍ ചിരിച്ചു പോയി.

  anything else u needed form here
  don't hesitate to tell me
  1:07 PM
  psiyab: oru ipod
  pattu kelkan
  vedni
  1:08 PM
  me: mm

  iTouch venonnu paranjillallo !!!

  ReplyDelete
 67. രാവിലെ മുതൽ സിയാബിന്റെ പോസ്റ്റിൽ കമന്റുകൾ നോക്കുന്നു. ആകെ ഒരെണ്ണം ഇതുവരെ വെളിച്ചം കണ്ടു.

  എന്താ തിരക്ക് !!!

  അയാക്കെന്താ നാളെ പരീക്ഷയുണ്ടോ ?

  ReplyDelete
 68. അയ്യോ, ഇങ്ങനെ ഒക്കെ ആണോ കാര്യങ്ങള്‍.
  എന്നാലും എന്റെ സിയാബെ !!

  പലരുടേയും ബാലിശമായ കമന്റ് കാണുമ്പോള്‍ ചിരിയാണല്ലോ വരുന്നത്.
  ഇന്ത്യന്‍ അഡ്മിനിസ്റ്റ്രേറ്റീവ് സര്‍വ്വീസ് എന്ന ഐ.എ.എസ് കിട്ടി എന്ന് പ്രചരിപ്പിക്കുന്നതും പേരിന്റെ കൂടെ ഏച്ചു കെട്ടി വച്ചിരിക്കുന്നതും അങ്ങ് പോട്ടെ, പാവമല്ലെ, രോഗിയല്ലേന്ന് !!!

  എന്തൊരു ദീനദയ.

  രോഗിയാണെങ്കില്‍ കൊലപാതകം പോലും പോട്ടേന്ന് വക്കുന്ന ഒരു രോഗമുണ്ട്, അതാവാതിരുന്നാല്‍ മതി.

  ചികിത്സിക്കുന്ന ആശുപത്രിയുടെ പേരോ, ഡോക്ടറുടെ പേരോ കേസ് നമ്പറോ പറയാന്‍ ഡിസംബര്‍ വരെ കാത്തിരിക്കണമെന്ന് പറയുന്നതിന്റെ രഹസ്യം മനസ്സിലാക്കാനാവുന്നില്ല.
  ഇത് തട്ടിപ്പാവാനാണ് വഴി, അല്ലെങ്കില്‍ ശ്രീ,ബ്രൈറ്റ് പറയുന്ന വിഭാഗത്തില്‍ വല്ലതും പെടും.

  എന്തായാലും പലര്‍ക്കും ബുദ്ധി ഉദിക്കുന്നുണ്ടെന്നത് നല്ല കാര്യമാണ്. സിയാബിന്റെ വലിയ ഒരു ഫാന്‍ ആയ ഷെല്ലി ഈ പോസ്റ്റ് ഡിലീറ്റ് ചെയ്ത, പക്ഷെ അത് ഇവിടെ വായിക്കാം. സംഗതി പുലിവാലാന്ന് ബോദ്ധ്യപ്പെട്ടിട്ടാവും. ഈ തിരിച്ചറിവ് മറ്റ് പലര്‍ക്കും ഉണ്ടായിരുന്നെങ്കില്‍.

  ReplyDelete
 69. anil@blog please give me your mobile number.
  saji thomas .
  sajikt2006@gmail.com

  ReplyDelete
 70. സ്വന്തം രോഗം പറയുവാന്‍ ഇഷ്ടപ്പെടാത്ത ഒരാളെ കൊണ്ട് നിര്‍ബന്ധിച്ച് തന്റെ രോഗ സര്‍ട്ടിഫിക്കറ്റുകള്‍ സ്കാന്‍ ചെയ്ത് ഇടിപ്പിക്കുക എന്ന നിചമായ പ്രവൃത്തി ചെയ്യിക്കുവാനാണ് നിങ്ങള്‍ തുനിഞ്ഞിരിക്കുന്നത്. ഇതൊരിക്കലും നല്ലതിനല്ല.

  “ഉത്തരവാദിത്തപ്പെട്ടവരോട്” മാത്രം സത്യം പറഞ്ഞാല്‍ മതിയെന്ന് നിങ്ങള്‍ പറയുമ്പോള്‍ തന്നെ അടുത്ത വരികളില്‍ സ്കാന്‍ ചെയ്ത റിപ്പോര്‍ട്ടുകള്‍ കാണണമെന്ന വാശിയും!

  ഇനി സ്കാന്‍ ചെയ്ത് ഇട്ടാല്‍ തന്നെ അത് ശരിക്കുമുള്ളതാണെന്ന് എന്താണ് ഉറപ്പ്?

  അതില്‍ പറഞ്ഞിരിക്കുന്ന രജിഷ്ട്രേഷന്‍ നമ്പര്‍ അന്വേഷിച്ച് ആശുപത്രിയില്‍ ചെല്ലാം, അവര്‍ കണ്ട് പിടിച്ച് ശരിയായെന്നു വെയ്ക്കുക. നിങ്ങള്‍ അത് പ്രസിദ്ധപ്പെടുത്തിയാല്‍ അപ്പോള്‍ ആശുപത്രിക്കെതിരെ കേസ്സ് വരില്ലേ! ആര്‍.സി.സി. പോലെയുള്ള ആശുപത്രികളില്‍ നിന്ന് രോഗികളുടെ വിവരങ്ങള്‍ പുറത്ത് കൊടുക്കരുതെന്ന് നിയമമുള്ളപ്പോള്‍ ബ്ലോഗിലെ ഏതോ ഒരു പത്രമെന്ന് കരുതുന്ന ബ്ലോഗിന്റെ ആളുകള്‍ എന്ന നിലയില്‍ നിങ്ങള്‍ക്ക് അവര്‍ രോഗിയെ പറ്റിയുള്ള വിവരങ്ങള്‍ നല്‍കിയാല്‍ ഉണ്ടാകാവുന്ന നിയമ വശങ്ങള്‍? അല്ല ഇപ്പോള്‍ തന്നെ വേണമെങ്കില്‍ ആശുപത്രിക്കെതിരെ കേസ്സ് ഫയല്‍ ചെയ്യാമല്ലോ. നിങ്ങള്‍ ഒരു രോഗിയുടെ നമ്പര്‍ അന്വേഷിച്ചു എന്നും അങ്ങിനെ ഒരാള്‍ ഇല്ല എന്നും നിങ്ങള്‍ക്ക് മറുപടി നല്‍കിയെന്നും നിങ്ങള്‍ തന്നെ പറഞ്ഞിരിക്കുന്ന സ്ഥിതിക്ക്.

  ഇന്വെസ്റ്റിഗേഷന്‍ ജേര്‍ണലിസം നല്ലത് തന്നെ പക്ഷേ പിടിക്കുവാന്‍ പോകുന്ന പുലിവാലുകള്‍ ഓര്‍ക്കണം. സിയാബിനെതിരെ കേസ്സ് വരുന്നത് പോലെ തന്നെ ആശുപത്രിക്കെതിരെയും കേസ്സ് വരില്ലേ?

  ഈ സിയാബ് പ്രശ്നം എങ്ങിനെ പരിഹരിക്കപ്പെടും എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

  ReplyDelete
 71. കഷ്ടം, അല്ലാതെന്താ പറയുക!
  -സു-

  ReplyDelete
 72. ഇങ്ങിനെ കുറേ കഥകള്‍ മുന്‍പ് മനോരമയില്‍ വന്നതോര്‍ക്കുന്നു. നേരിട്ട് സഹായിക്കാതെ ഏതെങ്കിലും സംഘടന മുഖേന സഹായിച്ചാല്‍ ഇത്തരം തട്ടിപ്പിന് ഇരയാവുകയില്ല. പിന്നെ, സംഘടന എന്നു പറയുമ്പോള്‍ വിശ്വാസയോഗ്യമായവ തന്നെ വേണമെന്നതും ഓര്‍ക്കുക. (ഇവിടെ സന്നദ്ധസംഘടനകള്‍ മെഡിക്കല്‍ കോളേജിലെ രോഗികളെ ചൂഷണം ചെയ്ത കഥയാണ് ആഴ്ചകള്‍ക്ക് മുന്‍പ് കേട്ടത്.)

  വ്യക്തിപരമായി സഹായിക്കുകയാണെങ്കില്‍, പൂര്‍ണമായ വിലാസം, ഫോണ്‍‌നമ്പര്‍ എന്നിവ വാങ്ങി; ആ സ്ഥലത്തെ പഞ്ചായത്ത് പ്രസിഡന്റ്, ചികത്സിക്കുന്ന ഡോക്ടര്‍ തുടങ്ങിയവരെയൊക്കെ വിളിച്ച് (ഈ നമ്പറുകള്‍ മറ്റു വഴികളിലൂടെ കണ്ടെത്തുക.) സംസാരിച്ച്, അര്‍ഹതയുള്ളയാളെന്ന് ഉറപ്പാക്കിയതിനു ശേഷം മാത്രം സഹായിക്കുക. വഞ്ചിക്കപ്പെടുന്നത്, നമ്മുടെ കുറ്റം കൊണ്ടു തന്നെയാണ്.
  --

  ReplyDelete
 73. വഞ്ചിക്കപ്പെടുന്നത്, നമ്മുടെ കുറ്റം കൊണ്ടു തന്നെയാണ്. സംമാത്തിക്കുന്നു, അങ്ങനെ വന്ജിക്കപ്പെട്ടാല്‍ അതു തുറന്നു പറയുക തന്നെ ആണ് വേണ്ടത്, കൂഒടുതല്‍ പേര്‍ വന്ചിതരകാതിരിക്കും. ഇപ്പോള്‍ പറയുന്നത് ഡിസംബര്‍ വരെ കാത്തിരിക്കാന്‍ ആണ്.. അപ്പോഴേക്കും അയാള്‍ക്ക് വല്ല വിദേശത്തേക്കും വിസ കിട്ടുമോ? ഒഴിഞ്ഞു മാരുന്തോരും സിയബില്‍ ഉള്ള സംശയം അധികരിക്കുകയെ ഉള്ളു, അതുകൊണ്ട് സിയബ്‌, സത്യം എത്രയും വേഗം തെളിയിക്കു......

  ReplyDelete
 74. ഈ സിയാബിനെ കുറിച്ച് മുന്‍പും കേട്ടിരുന്നു...വളരെ സ്നേത്തോടെയാണ് അയാളുടെ കഥകള്‍ കേട്ടത്...പക്ഷെ ഇവിടെ ബൂലോകം കൊണ്ടുവന്ന വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ നമ്മളൊക്കെ വെറും വിഡ്ഢികള്‍ ആവുകയായിരുന്നോ എന്ന് തോന്നുന്നു...
  ഈ രണ്ടു പോസ്റ്റുകളും പോസ്റ്റുകളിലൂടെയും കമന്റുകളിലൂടെയും പോകുമ്പോള്‍ എല്ലാം വ്യക്തമാണ്...കണ്ണടച്ച് ഇരുട്ടാക്കുന്നവര്‍ അല്‍പ്പം മനസ്സിലാക്കിയാല്‍ നന്ന്..

  ReplyDelete
 75. സിയാബിനു ധനസഹായം ചെയ്ത ബ്ലോഗര്‍ എന്നെ ഫോണില്‍ വിളിച്ചു സംസാരിച്ചു.
  അവരുമായി സിയാബു ഇപ്പോള്‍ കോണ്ടാക്ടു ചെയ്യാറില്ലന്നതും ഞാന്‍ കണ്ട അവരെയാണു കാണാത്ത സിയാബ് (അതോ ശിഹാബ്) നെക്കാള്‍ എനിക്കു വിശ്വാസം എന്നതിനാലും മേലില്‍ ഒരാളുടെയും വിശ്വാസത്തെയും സിമ്പതിയേയും ചൂഷണം ചെയ്യാന്‍ ഒരുത്തരേയും അനുവദിക്കരുതെന്നതിനാലും എത്രയും പെട്ടെന്നു ഈ കേസു സൈബര്‍ സെല്ലില്‍ റിപ്പോര്‍ട്ടു ചെയ്യണമെന്നു ഞാന്‍ അപേക്ഷിക്കുന്നു.
  ക്യാന്‍സറുണ്ടോ ഇല്ലേ എന്നു തെളിയിക്കാന്‍ അവര്‍ക്കു മണിക്കൂറുകള്‍ മതിയല്ലോ!
  എല്ലാം തെളിയിക്കപ്പെടുമെന്ന പ്രതീക്ഷയോടെ!

  ReplyDelete
 76. എനിക്ക് ഈ പ്രശ്നത്തില്‍ വളരെ ആദ്യമേ ഉള്ള ഒരു സംശയം ചോദിക്കട്ടേ, നമ്മുടെ മാധ്യമങ്ങളില്‍ ചിലതൊക്കെ - പ്രിന്റഡ് ടി.വി - സിയാബിന്റെ കഥകള്‍ വളരെ വിശദമായി പ്രസിദ്ധീകരിച്ചിരുന്നു. യാതൊരു ഓതന്റിസിറ്റിയും അന്വേഷിക്കാതെയാണല്ലോ ഈ മാധ്യമങ്ങളൊക്കെ കിട്ടിയപാടെ ഒരോ ന്യൂസുകളും എക്സ്ക്ലൂസിവുകളും പ്രസിദ്ധീകരിക്കുന്നത്.

  ഇനി സിയാബിനോട്: സിയാബിനു ക്യാന്‍സര്‍ രോഗമുണ്ടെങ്കില്‍ അതിനു ചികിത്സനടത്തുന്ന ആശുപത്രി, ഡൊക്റ്റര്‍ എന്നിവ മാത്രം ഒന്നു വെളിപ്പെടുത്തൂ. അത്രമാത്രം മതി.

  ReplyDelete
 77. @എത്രയും പെട്ടെന്നു ഈ കേസു സൈബര്‍ സെല്ലില്‍ റിപ്പോര്‍ട്ടു ചെയ്യണമെന്നു ഞാന്‍ അപേക്ഷിക്കുന്നു.

  അങ്ങനെ കരീം മാഷും കാലു മാറി.

  കാര്യങ്ങള്‍ ഏതാണ്ടു ഇവിടെ വരെഎത്തിയതിനാല്‍, നമ്മുടെ ബുലോകത്തിനോട് ഒരു വാക്ക്.
  ഡിയര്‍ ഫോക്സ്, (ചെന്നായ്ക്ക്ലെ എന്നല്ല, കുഞ്ഞാടുകളേ- ഇം‌ഗ്ലീഷിന്റെ ഒരു കാര്യം )ഇനി വേറെ എന്തെങ്കിലും റെഡി ഉണ്ടോ?


  ഇനി ഒരു പോള്‍ മരിക്കുന്നതു വരെ നമ്മുടെ ടിവി ക്കാര്‍ ക്ഷമയോടെ കാത്തിരിക്കുന്നതു പോലെ കാത്തിരിക്കാന്‍ ഞങ്ങള്‍ വായനക്കാര്‍ക്കു ക്ഷമയില്ലാ..

  ReplyDelete
 78. ആ ചെക്കന്‍ വല്ല ജാര്ഖണ്ടിലെക്കും കള്ളവണ്ടി കേറുന്നതിനു മുന്‍പ് സൈബര്‍ സെല്ലിന് കേസ് ഫോര്‍വേഡ്‌ ചെയ്യ്‌ മക്കളെ..

  ReplyDelete
 79. അപ്പു, അന്വേഷണത്തിന്റെ ഭാഗമായി ഞങ്ങള്‍ രണ്ടു ബൂലോകം പ്രതിനിധികള്‍ എം എം ടി വി കരിയര്‍ ഗുരു പ്രോടുസര്‍ മായി സംസാരിക്കുകയും ഒരു പത്ര വാര്‍ത്ത യെ ആധാരമാക്കി സീനിയര്‍ തന്ന ന്യൂസ്‌ ചെയ്യുകയും സര്‍ട്ടിഫിക്കറ്റുകള്‍ ഒന്നും കണ്ടിട്ടില്ല എന്ന് വ്യക്തമാക്കുകയും ഉണ്ടായി. ഏകദേശം ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയില്‍ അവര്‍ അവരുടെ നിലപാടുതന്നെ ശരി എന്നതില്‍ ഉറച്ചു നിന്നു. ... പിന്നെ നമ്മളെന്തു ചെയ്യാന്‍......

  എല്ലാവരും പറയുന്നു സൈബര്‍ സെല്ലില്‍ പോകാന്‍ ...പക്ഷെ നമ്മള്‍ക്കാകുമോ? ചതിക്കപ്പെട്ടവര്‍ അല്ലെ അതിനു തുനിയെണ്ടത്. ?

  ReplyDelete
 80. ഞെട്ടിപ്പിയ്ക്കുന്ന ഈ വിവരങ്ങൾ അറിഞ്ഞ് മനസ്സിനു വല്ലാത്ത വിഷമം തോന്നുന്നു...

  ReplyDelete
 81. കരീം മാഷേ നിങ്ങള്‍ അഞ്ചരക്കണ്ടിയെപ്പോലെ സംസാരിക്കരുത് :-)

  ReplyDelete
 82. ഇതില്‍ പറയുന്ന സിയാബിനെ സൈബര്‍ ഭിക്ഷാടകനെന്നോ അതോ സൈബര്‍ കൊള്ളക്കാരനെന്നോ
  എന്താണ് വിളിക്കേണ്ടത് ?
  അതും രണ്ടു കൂടിയായാലും മതിയാകാതെ വരുമോ
  ഈ ക്രിമിനല്‍ വൈകൃതത്തെ വരച്ചുകാണിക്കാന്‍ !!!
  പിച്ച തെണ്ടി,പിച്ച തെണ്ടി ഈ വിധമായതാകുമോ?
  ഏതായാലും അദ്ധ്വാനിച്ച് സ്വന്തം നിലയില്‍
  ആരുടേയും പിച്ചക്കുവേണ്ടി കഥകള്‍ മെനയാതെ
  അന്തസ്സായി കൂലിവേല ചെയ്ത് പഠിക്കുന്ന ആയിരക്കണക്കിനു ചെറുപ്പക്കാരെ ഈ ജന്തു അപമാനിച്ചിരിക്കുന്നു. കൂലിവേലയുടെ അന്തസ്സ്
  നശിപ്പിക്കുന്ന വ്യാജ തൊഴിലാളിയായാണ് ഇതിലെ കഥാപാത്രം വേഷം കെട്ടിയിരിക്കുന്നത്.

  ഈ വിഷയം ശാസ്ത്രീയമായും വിശ്വാസ്യമായും,സംയമനത്തോടെ,പക്വതയോടെ
  ഉജ്ജ്വലമായി കൈകാര്യം ചെയ്ത നമ്മുടെ ബൂലോകം
  ടീമിനെ ചിത്രകാരന്‍ ഹാര്‍ദ്ദവമായി അഭിനന്ദിക്കുന്നു.

  ഈ പോസ്റ്റ് ഇപ്പോഴാണ് ചിത്രകാരന്റെ ശ്രദ്ധയില്‍ പെട്ടത്. ഇത് വായിക്കുന്നതിനു മുന്‍പ് എഴുതിയ ചിത്രകാരന്റെ പോസ്റ്റ് ഇവിടെ ലിങ്ക് ചെയ്യുന്നു.
  ബൂലോകത്തെത്തുന്ന പിച്ചക്കാര്‍ !!!

  നമ്മുടെ വിദേശമലയാളികളായ ഒട്ടേറെ നല്ല മനസ്സുകളെ ചൂഷണം ചെയ്യുന്നത് ഇനിയും തുടരാതിരിക്കാന്‍ ഇയാളുടെ മനസ്സ് അനുവദിക്കില്ല എന്നതിനാല്‍ ഈ വിഷയത്തില്‍ യാതൊരു ദയ ദാക്ഷിണ്യവും അരുതെന്നാണ് ചിത്രകാരന്റെ മതം.
  ബന്ധപ്പെട്ട രേഖകളുമായി ഈ നെറ്റ് തട്ടിപ്പിനെതിരെ പോലീസില്‍ പരാതിപ്പെടാന്‍ കബളിപ്പിക്കപ്പെട്ട വ്യക്തികളോട് ചിത്രകാരന്‍ അഭ്യര്‍ത്ഥിക്കുന്നു.
  കൂടുതല്‍ പേര്‍ക്ക് ഈ വഞ്ചനയില്‍ കുടുങ്ങാതിരിക്കാന്‍
  ആ പ്രവര്‍ത്തി കാരണമാകും എന്നതിനാല്‍ അത്
  ധര്‍മ്മവും,നന്മയും,ഈശ്വര നിയോഗവുമാണെന്ന കാര്യത്തില്‍ സംശയം വേണ്ട.

  ഒരിക്കല്‍ക്കൂടി നമ്മുടെ ബൂലോകം പ്രവര്‍ത്തകര്‍ക്ക്ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ !!!
  ആണ്‍കുട്ടികള്‍ :)

  ReplyDelete
 83. മനോജ്,
  എന്താണ് താങ്കള്‍ പറയുന്നത്?
  ചുമ്മാ വഴിയേ പോകുന്നവനെ പിടിച്ചല്ല അസുഖത്തിന്റെ റിപ്പോര്‍ട്ട് ചോദിക്കുന്നത്. അസുഖം ഉണ്ടെന്ന് പലരോടൂം പറഞ്ഞ, അതിന്റെ പേരില്‍ പണം പറ്റിയ ഒരാളൊടാണ് ചോദിക്കുന്നത്.

  രജിസ്റ്റ്രേഷന്‍ നമ്പര്‍ പ്രകാരമുള്ള വിവരങ്ങള്‍ ആശുപത്രിക്ക് വെളിപ്പെടുത്താവുന്ന സാഹചര്യങ്ങള്‍ ഉണ്ടാവും, ചുരുങ്ങിയ പക്ഷം കേസ് വന്നാലെങ്കിലും. അതിലേക്കൊക്കെ പോകണോ?

  ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ബൂലോക കാരുണ്യം എന്ന ബ്ലൊഗില്‍ ക്യാന്‍സര്‍ രോഗിയായ ഒരു അമ്മയുടേയും അവരുടെ കുട്ടിയായ മകനേയും കുറിച്ച് ഒരു പോസ്റ്റ് വന്നിരുന്നു, താമരയും കണ്ണനും. അവര്‍ക്ക് ആവശ്യമായ സഹായം ബ്ലോഗേഴ്സ് കൊടുക്കുകയുണ്ടായി. അവരുടെ വിവരം നമ്മളെ അറിയിച്ച ഡോക്ക്റ്റര്‍ പൈക്കെതിരെ എന്തെങ്കിലും നടപടി വന്നതായി അറിവില്ല.
  ദയവായി കാര്യങ്ങളെ വളച്ചൊടിക്കാതിരിക്കുക.

  ReplyDelete
 84. ഞാന്‍ എന്താണി കേള്‍ക്കുന്നത്...ദിവസവും ചാറ്റ് ചെയ്യരുണ്ടായിരുന്ന...സിയാബിനെ കുറിച്ചാണോ ഇതെല്ലാം
  മുന്ന് ആഴ്ച്ചകല്‍ക്കുമുന്പ് എന്റെ സുഹൃത്തിന്റെ കൂടെ അതിരപ്പിള്ളി,എഴാട്ടുമുഗം ടൂര്‍ പോയ സിയാബിന്റെ ഫോട്ടോസ് കണ്ടു കണ്ണ് ചിമ്മും മുന്‍പേ ഇതോരമൊരു വാര്‍ത്ത...ഈശ്വരാ....

  ReplyDelete
 85. റമളാന്‍റെ തിരക്കിലായതിനാല്‍ പോസ്റ്റ് കാണാന്‍ ഇത്തിരി വൈകി.

  എന്തൊക്കെയോ ചീഞ്ഞ് നാറുന്നുണ്ട് എന്നുള്ളത് സത്യം തന്നെ.ആദ്യമായി സിയാബിനോട് തന്നെ പറയട്ടെ.താങ്കളുടെ കമന്‍റ് വായിച്ചു.ഇനിയും രണ്ട് മൂന്ന് മാസം കൂടി വെയ്റ്റ് ചെയ്യാന്നൊക്കെ പറഞ്ഞാല്‍.വെയ്റ്റ് ചെയ്യാന്‍ പറ്റില്ല എന്നു തന്നെയാ അതിനുള്ള മറുപടി.ഇനി സംഭവത്തിന്‍റെ ഗൗരവം സിയാബിനു മനസ്സിലായില്ലെന്നുണ്ടോ?

  ഞാനടക്കമുള്ള എല്ലാവരും സിയാബിന്‍റെ ഒരു കമന്‍റിനായി കാത്തിരിക്കുകയായിരുന്നു.നിരാശനായി പ്രിയ സിയാബ്.അത് കൊണ്ടാണു കര്‍ക്കശമായി സംസാരിക്കേണ്ടി വരുന്നത്.ഒരു മകനെപ്പോലെ കരുതി നിങ്ങളെ സഹായിച്ച ആ പാവം 'ഉമ്മാക്ക്' നിങ്ങള്‍ തിരികെ കൊടുത്തത് ഏതായാലും ഇത്തിരി കൂടിപ്പോയി എന്ന് പറയാതിരിക്കാന്‍ നിര്‍‌വ്വാഹമില്ല.ഡല്‍ഹിക്ക് പോയിരുന്നുവെന്ന നിങ്ങളുടെ മറുപടി കേള്‍ക്കുമ്പോള്‍ 'വള്ളാഹ്' സങ്കടം തോന്നുന്നു.നിന്‍റെ മുഖമടച്ചൊരെണ്ണം ഇപ്പറഞ്ഞതിനുള്ള മറുപടിയായി അടുത്തുണ്ടായിരുന്നെങ്കില്‍ തരാമായിരുന്നു.

  മറ്റൊന്ന് മേരി ലില്ലിച്ചേച്ചിയെക്കുറിച്ച് 'നിങ്ങള്‍ക്കെത്ര കിട്ടിയെന്ന' ഏതോ ഒരു കുരുത്തംകെട്ടവന്‍റെ ഗമന്‍റടി കണ്ടു.അല്ല മിസ്റ്റര്‍ ബൂലോകം താങ്കളെന്നാ കോപ്പിനാ കമന്‍റ് മോഡറേഷനും കെട്ടിപ്പിടിച്ചിരിക്കുന്നേ.അല്ല അറിയാഞ്ഞിട്ട് ചോദിക്കുവാ...!ഇനി ഇത്തരം ഗമന്‍റടികള്‍ വിഷയത്തെ വഴിതെറ്റിക്കുമെന്ന് നിങ്ങള്‍ക്കറിയില്ലാന്നുണ്ടോ?

  ഇനി ലില്ലിച്ചേച്ചിയോട്,"ചികില്‍സിക്കാന്‍ പണം ഇല്ലാത്തവര്‍
  കടം വാങ്ങും.അതു നാട്ടുനടപ്പാണ്."ശരി തന്നെ.പക്ഷെ ഈ നാട്ടുനടപ്പിനു സാമാന്യ മര്യാദയൊക്കെ വേണ്ടേ ചേച്ചീ.ഈയൊരു മര്യാദ സിയാബ് സാഹിബ് പാലിച്ചിട്ടില്ലെന്ന് തന്നെയാണു വ്യക്തമാകുന്നത്.അങ്ങനെ ഒന്ന് സിയാബിനുണ്ടായിരുന്നെങ്കില്‍ ഏത് പാതാളത്തില്‍ പോയിട്ടായിരുന്നെങ്കിലും അയാള്‍ ആ പാവം ചേച്ചിക്ക് ഉത്തരം നല്‍കുമായിരുന്നു.ചേച്ചിക്ക് കമന്‍റ് ഒന്ന് മയപ്പെടുത്താമായിരുന്നു എന്നാണു ജിപ്പൂസിന്‍റെ പക്ഷം.

  ഹള്ളലത്തേ ഇതില്‍ എന്തൊക്കെയോ സംഗതികള്‍ ഉണ്ട് കരളേ.നമുക്കൊന്ന് വെയ്റ്റ് ചെയ്യാം.ലില്ലിച്ചേച്ചിയും ഹള്ളലത്തും വ്യക്തിപരമായി അറിയുന്ന സിയാബിനു ഇതൊന്നും ചെയ്യാന്‍ കഴിയില്ലായിരിക്കാം.എന്നാല്‍ സിയാബിനെ നേരിട്ട് അറിയാത്ത എന്നെപ്പോലുള്ളവര്‍ക്ക് അയാളെ മനസ്സിലാക്കാന്‍ അങ്ങോര്‍ വായ തുറക്കുകയല്ലാതെ മറ്റെന്ത് വഴിയാണുള്ളത്?അപ്പ്വേട്ടനെപ്പോലുള്ളവരുടെ വെളിപ്പെടുത്തലുകള്‍ ശ്രദ്ധിക്കുമല്ലോ..

  ReplyDelete
 86. ഓ.ടോ അടിക്കാന്‍ വിട്ടു.എന്‍.ആര്‍.ഐ ചേച്ചീ നിക്ക് ഭയങ്കര പനീന്നേ.ഒരു തൗസന്‍റ് ദിര്‍ഹംസ് പ്ലീസ്.കൂടെ ഒരു ഐ പോഡും.ദാ ഇത് തന്നെ.(ഒന്ന് തമാശിച്ചതാട്ടോ.ആരെയെങ്കിലും വേദനിപ്പിച്ചെങ്കി ഷമി)

  ReplyDelete
 87. shiyab kadavalloor ennau orkut profilil kanichirikunath. ente veedu kadavallorinte adutu aanu. enthayalum nanum onnu anweshichu nokate....

  ReplyDelete
 88. മനോജ്,
  ശ്രദ്ധയില്‍ പെടുത്തിയതിനു നന്ദി.
  സ്കാന്‍ ചെയ്തിടാന്‍ നിര്‍ബന്ധിക്കുന്നില്ല.
  ഇതുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് അത് നല്‍കുക എന്നത് സിയാബിന്റെ ധാര്‍മികത മാത്രമാണ്, അത് ഓര്‍മ്മിപ്പിക്കുന്നു എന്ന് മാത്രം.

  ഈ പോസ്റ്റോടെ ഈ വിഷയം ബൂലോകം പത്രത്തിന്റെ പ്രൈവറ്റ് ഡോക്കുമെന്റ്സ് എന്നതില്‍ നിന്നും മലയാള ബ്ലോഗിലെ പൊതു ചര്‍ച്ച ആയി മാറിയിരിക്കുന്നു. ഇനി വായനക്കാര്‍ തീരുമാനിക്കും, ഞങ്ങള്‍ക്ക് ഒന്നും പറയാനില്ല, നിര്‍ദ്ദേശങ്ങളുമില്ല.

  ReplyDelete
 89. എല്ലാവരും പല പോസ്റ്റുകളിലൂടെയും പൊതുവായി ചോദിക്കുന്ന ഒരു കാര്യത്തിന് ഇവിടെ ഇപ്പോള്‍ ഉത്തരം നല്‍കുന്നു. ഞങ്ങളുടെ ആദ്യ പോസ്റ്റ്‌ പ്രസിദ്ധീകരിക്കുന്നതിനു മുന്‍പ് രണ്ടാഴ്ചയോളം സമയം സിയാബിനു നല്‍കിയിരുന്നു. ഞങ്ങളുടെ പതിവ് അഭി മുഖം എന്ന രീതിയല്‍ ആണ് കോണ്ടാക്റ്റ്‌ ചെയ്തത്. അതിനു പോലും മറുപടി പറയാതെ ഒഴിഞ്ഞു മാറി . ഇവിടെ ആരോ സൂചിപ്പിച്ച ' ഷെല്ലി 'എന്ന സിയാബിന്റെ സുഹൃത്ത് വഴിയും ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. അപ്പോഴും ഒഴിഞ്ഞു മാറി . അങ്ങനെ ഞങ്ങള്‍ ഏതാണ്ട് പതിനഞ്ചു ദിവസത്തോളം സമയം സിയാബിനു നല്‍കിയിരുന്നു എന്ന് ഇപ്പോള്‍ അറിയിക്കട്ടെ.

  ReplyDelete
 90. :(
  ഇതു തട്ടിപ്പായിരുന്നെങ്കിൽ, ഇതുപോലെയുള്ളതിനു നഷ്ടപ്പെടുത്തുന്ന ഓരോ പൈസയും തികച്ചും അർഹരായ അനേകർക്ക് ലഭിക്കുവാനുള്ളതാണെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു.

  ചാരിറ്റി എന്നത് റെസ്പോൺസിബിൾ ആയിരിക്കേണ്ടത് കൊടുക്കുന്നവരുടെ ബാദ്ധ്യതയാണ്. കൊടുക്കുന്ന ഓരോ പൈസയും അർഹമായ സ്ഥാനത്ത് ചെന്നെത്തുന്നു എന്നും കൂടി അറിഞ്ഞിരിക്കേണ്ടതും അതിനു വേണ്ടി ഉത്തരവാദിത്വം എടുക്കുകയും ചെയ്തില്ലെങ്കിൽ വെറുതെ മുറ്റത്തോട്ട് എറിഞ്ഞ് കളയുന്ന പണത്തിനു തുല്യമാണ്. ചാരിറ്റി മറ്റെന്തിനേക്കളും ഉത്തരവാദിത്വത്തോടെ ചെയ്യേണ്ട ഒന്നാണ്. മാസത്തിൽ വെറും 250 രൂപയ്ക്ക് പോലും ഒരു അനാഥ കുട്ടിയുടെ വിദ്യഭ്യാസം നടത്താൻ സാധിക്കുമ്പോൾ ഇതുപോലെ ഭീമമായ തുക ഒരു അന്വേഷണവും ഇല്ലാതെ എറിഞ്ഞ് കൊടുക്കുമ്പോൾ അത് അർഹരായവരോട് ചെയ്യുന്ന അന്യായമായ ക്രൂരതയാണ്.

  feeling really sick! :(

  ReplyDelete
 91. If he is in really need for money for treatment..He never ask that NRI Lady for IPOD.
  I think he is really a cheat. Shamelessly he asked the IPOD durring tht chat.

  *He may be prepared for IAS..( like somebody says "i am studying for CA) .. i think he is not IAS.

  * cancer (mmmm if so, May GOD Cure his desease)

  ReplyDelete
 92. വെറുമൊരു മോഷ്ടാവായൊരെന്നെ കള്ളനെന്നു വിളിച്ചില്ലേ.. നിങ്ങൾ കള്ളനെന്നു വിളിച്ചില്ലേ...!

  ReplyDelete
 93. ഈ വിഷയത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ ഇവിടെ അവസാനിപ്പിക്കാം സുഹൃത്തുക്കളേ. ഇതില്‍ പറയുന്ന സിയാബിനെ ചാറ്റുവഴിയും, അദ്ദേഹത്തിനു പൈസ അയച്ചുകൊടുത്ത പ്രവാസിയേയും എനിക്കും ഇവിടെ കമന്റുകള്‍ എഴുതിയ പലര്‍ക്കും നേരില്‍ അറിയാവുന്നതാണ്. പ്രവാസിയുടെ വശത്തുനിന്നുള്ള സത്യാവസ്ഥകളും അറീയാം.

  ഇതില്‍ നിന്ന് എല്ലാവര്‍ക്കും പാഠമാകേണ്ട ഒരു കാര്യം ഇന്റര്‍നെറ്റ് വഴി പരിചയപ്പെടുന്ന ആരെയും അന്ധമായി വിശ്വസിക്കരുത് എന്നതാണ്. അതിനി പ്രധാനമന്ത്രിയാണു നമ്മളോട് ചാറ്റ് ചെയ്യുന്നതെന്നു പറഞ്ഞാലും ആദ്യമേ അതില്‍ കയറീ വീഴരുത്. ഒരു അല്പം അകലത്തോടും (സംശയത്തോടും) കൂടി മാത്രം അവരെ കാണുക. പ്രത്യേകിച്ചും അസുഖവിവരങ്ങളും മറ്റും ചാറ്റില്‍ കൂടീ ഒരു പുതുമുഖം പറയുന്നെങ്കില്‍ പ്രത്യേകം അത് ശ്രദ്ധിക്കുക. നെറ്റ് സൌഹൃദങ്ങളില്‍ ചാരിറ്റിക്കും മറ്റും ഒരുങ്ങുന്നുവെങ്കില്‍ അതിന്റെ യഥാര്‍ത്ഥവസ്തുതകള്‍ മനസ്സിലാക്കിമാത്രം അതു ചെയ്യുവാന്‍ നാട്ടിലുള്ള നിങ്ങളുടെ സുഹൃത്തുക്കളോടും മറ്റും ആലോചിച്ച് അതിന്റെ നിജസ്ഥിതി മനസ്സിലാക്കിമാത്രം ചെയ്യുക. ഇത്രയുമൊക്കെ പാഠങ്ങള്‍ നമുക്ക് ഓര്‍ത്തിരിക്കാം.

  ReplyDelete
 94. ഈ വിഷയത്തിലെ പോസ്റ്റുകളും പ്രതികരണങ്ങളും വായിച്ചുനോക്കുകയായിരുന്നു.

  സിയാബിന്റെ കാര്യത്തില്‍ സത്യാവസ്ഥയെന്തെന്ന് മനസ്സിലാവുന്നില്ല. ഒരു പക്ഷേ അയാള്‍ക്ക് രോഗമായിരിക്കാം; അത് കാന്‍സര്‍ ആയിരിക്കാം. ചില അവസ്ഥകള്‍ മറ്റുള്ളവരില്‍ നിന്ന് മറച്ചുവയ്ക്കാന്‍ ചിലര്‍ മാനസികമായി നിര്‍ബന്ധിതരാകാറുണ്ട്. ഏറ്റവും അടുപ്പവും ഇഷ്ടവും ഉള്ളവരില്‍ നിന്നുതന്നെ ഒളിച്ചോടും. അത്തരക്കാര്‍ പണത്തിന്റെ കാര്യത്തില്‍ കടപ്പാടുള്ളവരെ പ്രത്യേകം ഒഴിവാക്കുകയും ചെയ്യും. പ്രായോഗികതലത്തില്‍ ചെറിയ മാനസികപ്രശ്നങ്ങള്‍ കൈകാര്യം ചെയ്തിട്ടുള്ള ആര്‍ക്കും ഇത്തരം ഒരു മാനസികാവസ്ഥ മനസ്സികാവുന്നതേയുള്ളൂ.

  ഐ എ എസ് ഒരു സ്വപ്നമായി കൊണ്ടുനടന്ന് അത് സാക്ഷാത്കരിക്കാനായി ഏതറ്റംവരെയും പോകാനുള്ള ഒരു മനസ്സിലേക്ക് അയാള്‍ വീണുപോയിക്കാണാനും ഇടയുണ്ട്. (സ്വപ്നങ്ങളാണ് പലപ്പോഴും സൈക്കോസിസ് ആവുന്നത്) ഒരു പക്ഷെ ഭാഷാപരിശീലനത്തിനോ മറ്റോ ആയി വളഞ്ഞവഴിയില്‍ പൈസ ഉണ്ടാക്കാനായി ചെറിയ രോഗാവസ്ഥയെ പര്‍വതീകരിച്ചതാവാം. അങ്ങനെയെങ്കില്‍ അയാള്‍ രോഗിതന്നെയാണ്. പ്രശ്നം കൂടുതല്‍ മാനസികമാവാന്‍ ഇടയുണ്ട് എന്നുമാത്രം.

  ഇതെല്ലാം ഊഹാപോഹങ്ങളും കണക്കുകൂട്ടലുകളും മാത്രം. എല്ലാം തെറ്റാവാം. കാണുന്നവരെ ഒക്കെ ഉപയോഗിക്കുക എന്ന തത്വം പ്രയോഗത്തില്‍ വരുത്തിയ ഒരു ആധുനികമലയാളി സെലിബ്രിറ്റി മാത്രം ആവാം അയാള്‍. പക്ഷെ തീര്‍പ്പുകല്പിക്കാതിരിക്കുക. സാഹചര്യങ്ങളുടെ സമ്മര്‍ദ്ധംകൊണ്ടോ മാനസികമായ സ്വാധീനം കൊണ്ടോ കള്ളം പറയാനിടയായ ഒരു പാവമാണെങ്കില്‍ നമ്മുടെ തീര്‍പ്പുകള്‍ക്കൊക്കെ പരിഹാരം ചെയ്യേണ്ടിവരും. അതുകൊണ്ട് തിങ്കളാഴ്ച അരുണ്‍ ചുള്ളിക്കലിനു സിയാബ് രേഖകള്‍ കൈമാറി അതില്‍ പറയുന്ന ഡോക്റ്ററ് ഡോക്റ്റര്‍ തന്നെയാണെന്ന് ആര്‍ക്കെങ്കിലും സ്ഥിരപ്പെടുത്താനാവുന്നതുവരെ ആ ഒരു വശം ചര്‍ച്ചചെയ്യാതിരിക്കാന്‍ ശ്രമിച്ചൂടേ ? (In the mean time Bright can help us to understand what does a 'compulsive disorder' mean ;) )

  കാര്യങ്ങള്‍ ഇത്രത്തോളം എത്തുന്നതിനുമുന്‍പ് അയാള്‍ സ്വന്തം ജിവിതസാഹചര്യങ്ങളോട് പടവെട്ടിയ കഥമാത്രമെങ്കിലും സത്യമാണേങ്കില്‍ അയാള്‍ നമ്മുടെ സ്നേഹവും സഹായവും അര്‍ഹിക്കുന്നുണ്ട്. അതുകൊണ്ട് ജീവിതത്തിലെ സാഹചര്യങ്ങള്‍ കൊണ്ട് ചില ചില്ലറ ഒളിച്ചുകളികള്‍ ചെയ്യേണ്ടിവന്ന ആളാണെങ്കില്‍ കൂടി അയാളെ ഒരു സഹോദരെനെ പോലെ ചേര്‍ത്തുനിര്‍ത്താനും അയാള്‍ ഇപ്പോള്‍ എത്തിനില്‍ക്കുന്ന ക്രൈസിസില്‍ നിന്ന് --വിഷയം മാനസികമോ [കമ്പത്സീവ് ഡിസോഡര്‍] ശാരീരികമോ [രോഗം] ധാര്‍മികമോ[തട്ടിപ്പ്] ആവട്ടെ-- പുറത്തുവരാന്‍ അയാളെ സഹായിക്കാന്‍ നമുക്കാവും. അയാളുടെ യഥാര്‍ത്ഥസാഹചര്യത്തിനനുസരിച്ച സഹായം അയാള്‍ക്ക് ലഭിക്കാന്‍ വഴിയൊരുക്കുകയാണ് ചെയ്യേണ്ടത്. അക്കാര്യത്തിനായി ഇതുവരെ അയച്ച 47000 രൂപ നഷ്ടപ്പെട്ടാല്‍ അത് സന്തോഷപൂര്‍വം സഹിക്കാന്‍ മനസ്സുള്ള ആളാണ് സിയാബിന്റെ ‘ഉമ്മച്ചി’ എന്ന് എനിക്ക് തോന്നുന്നു.

  അതുകൊണ്ട് പോസ്റ്റുകളുടെയും ചര്‍ച്ചകളുടെയും ഉദ്ദേശ്യം നമ്മളൊക്കെ ജീവിതകാലം മുഴുവന്‍ കൊണ്ടുകാണുന്നതിലധികം യുദ്ധങ്ങള്‍ പക്വതയെത്തുനന്തിനുമുന്‍പ് ജയിച്ചുകഴിഞ്ഞ ഒരു തളര്‍ന്ന പോരാളിയെ എങ്ങനെ സഹായിക്കാം എന്നാവണം എന്നാണ് പറയാനുള്ളത്. സാമ്പത്തിക ലക്ഷ്യം വച്ച് അയാള്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അതും ഈ തളര്‍ച്ചയുടെ ഭാഗമാവാനുള്ള സാധ്യത നിരാകരിക്കരുത്.

  ഈ വിഷയം വസ്തുനിഷ്ഠമായി ചര്‍ച്ച ചെയ്യുന്നതില്‍ ഈ ബ്ലോഗിന്റെ അണിയറക്കാര്‍ ഇതുവരെ കാണിച്ച ശുഷ്കാന്തിയെ അഭിനന്ദിക്കുന്നു. ബ്ലോഗ് ബന്ധങ്ങള്‍ വഴിയാണ് ഈ സാഹചര്യങ്ങള്‍ ഉണ്ടായത് എന്നതുകൊണ്ടും കൂടുതലായി ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടാകാതിരിക്കലാണ് ഉദ്ദേശ്യമെന്നെതുകൊണ്ടും ഇത്തരം ഒരു പോസ്റ്റ് ഇട്ടതിനെക്കുറിച്ച് ചിലര്‍ നടത്തുന്ന പ്രചരണങ്ങള്‍ പൂര്‍ണമായും അവഗണിക്കാവുന്നതാണ്. വൈകാരികത അല്ല ഇനി ആവശ്യം. സമചിത്തതയാണ്.

  ഇത്തരം ഒരുകാര്യത്തില്‍ സിയാബിന്റെ ഒപ്പം നില്‍ക്കുന്ന മനസുകാണിച്ചവരുടെ ആത്മാര്‍ത്ഥതയെ ഒരു തരത്തിലും ചോദ്യം ചെയ്യേണ്ടതില്ല. പ്രത്യേകിച്ചും തിങ്കളാഴ്ചക്കകം വസ്തുനിഷ്ഠമായ തെളിവ് ഹാജരാക്കാം എന്ന് വാഗ്ദാനം ചെയ്യുന്ന അരുണിന്റെ പോസ്റ്റിനെ വലിയ പ്രതീക്ഷയോടെയാണ് നോക്കുന്നത്. അരുണ്‍ തല്‍ക്കാലം ഞങ്ങളെ സഹായിക്കാവുന്നത് താങ്കള്‍ക്കാണ്. ബൂലോഗം കാത്തിരിക്കുന്നു എന്ന ക്ലീഷേ ഇല്ല. പക്ഷെ താങ്കളെപ്പോലെ സിയാബിന്റെ നന്മ ആഗ്രഹിക്കുന്ന കുറേപ്പേര്‍ കാത്തിരിക്കുന്നു. :)

  ReplyDelete
 95. പ്രിയപ്പെട്ട ഗുപ്തന്‍,

  സത്യസന്ധമായിത്തന്നെയാണു ഇക്കാര്യത്തില്‍ ഞാന്‍ പ്രതികരിച്ചിട്ടുള്ളത്. സിയാബ് എനിക്ക് നല്‍കാമെന്നു സമ്മതിച്ചിരിക്കുന്ന രേഖകള്‍ കോണ്‍ഫിഡെന്‍ഷ്യല്‍ ആണെങ്കില്‍ അതു പ്രവാസി ബ്ലോഗര്‍ക്ക് മാതം കൈമാറി അതിന്റെ വിശ്വാസ്യത പരിശോധിച്ച ശേഷം ബൂലോകത്തോട് തന്നെ പ്രതികരിക്കാന്‍ ആവശ്യപ്പെടും. ചികിത്സിക്കുന്ന ഡോക്ടര്‍ നല്‍കുന്ന നിര്‍ദ്ദേശവും മെഡിക്കല്‍ എതിക്സും കൂടി പരിഗണിച്ച ശേഷമേ ആ രേഖകള്‍ പബ്ലിക് ആക്കാമോ എന്നു ചിന്തിക്കു. പക്ഷെ ധനസഹായം നല്‍കിയ ആള്‍ക്ക് താന്‍ തെറ്റായ രീതിയില്‍ ചതിക്കപ്പെട്ടിട്ടില്ല എന്നത് ബോധ്യപ്പെടുത്താന്‍ ശ്രമിക്കേണ്ടത് സിയാബിനെ അനുകൂലിച്ചു എന്ന നിലയില്‍ എന്റെ കടമയാണു. പ്രതികരണം പിന്നീട് അവര്‍ക്കുള്ളതാണു. സിയാബ് എനിക്ക് രേഖകള്‍ തരുമെന്നു തന്നെ ഉറച്ച് വിശ്വസിച്ചു കൊണ്ട് തന്നെ മുന്നോട്ട് നീങ്ങുന്നു.

  ReplyDelete
 96. Hi guys, I wonder why you people can not identify a criminal like Siyab.
  I recognised him as a thief on the first chat itself. I shared my opinions with my friends also.

  ReplyDelete
 97. പല ജന സേവന പരിപാടികളിലും പങ്കാളിയാകുന്ന വ്യകതിയാണ് ഞാന്‍. ഇന്നലെയും ഇന്നുമായി വിതര്‍ സകാത്ത് ശേകരിച്ചു വിതരണം നടത്തി. അപേക്ഷകള്‍ ലഭികുമ്പോള്‍ കഴിയാവുന്ന രീതിയില്‍ അന്യെഷിച്ചാണ് വിതരണം ചെയ്യുക. ഒരു സഹോദരി ഇപ്പോഴും ഏറനാംകുളം പി വി എസ് കിഡ്നി മാറ്റിവെക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞു കിടകുനുണ്ട്. ഞാന്‍ പറഞ്ഞു വന്നത് ഒരാളെ കുറ്റവാളിയക്കാന്‍ എളുപ്പമാണ്. ഏതൊരു വ്യക്തിക്കും ആത്മാഭിമാനം വളരെ വിലപെട്ടതാണ്. ബൂലോകം കുറച്ചു കൂടെ ക്ഷമിക്കണമായിരുന്നു എന്നാണ് എന്‍റെ അഭിപ്രായം. നിങ്ങള്‍ ചെയ്യുനത് ശരിയാണെങ്കില്‍ നല്ലകാര്യം.. പക്ഷെ, തെറ്റായ വാര്‍ത്തയാണ്‌ നല്കിയിരികുന്നത് എങ്കില്‍ ഈ ആ പാവത്തിനോട് നിങ്ങള്‍ ചെയ്യുന്ന ക്രൂരത എത്ര ഭയാനകം എന്നോര്‍ക്കുക.
  ചെയ്യുന്ന ജോലിയില്‍ ആത്മര്താഥയും സത്യസന്ധതയും പുലര്‍ത്തുക.

  ReplyDelete
 98. ഈ പ്രശ്നം തുറന്നു കാട്ടിയതിനു പിന്നില്‍ ബൂലോകം പ്രവര്‍ത്തകര്‍ നീണ്ട അധ്വാനം നടത്തിയിട്ടുണ്ട്, ഇതിവിടെ അവസാനിപ്പിക്കുന്നു എന്നതില്‍ കാര്യമില്ല, ഇത് വരെ നടത്തിയ അന്വേഷണം കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അതിനുള്ള ശിക്ഷ വാങ്ങി കൊടുക്കുന്നതില്‍ അവസാനിപ്പിക്കണം എന്നഭ്യര്തിക്കുന്നു. തിങ്കളാഴ്ച ശ്രീ അരുണ്‍ ചുള്ളിക്കല്‍ തെളിവ് കാണിക്കും എന്ന് തന്നെ കരുതാം, പക്ഷെ മറിച്ചാണെങ്കില്‍ പൊതു ജന നന്മയെ കരുതി നിയമ നടപടികളിലേക്ക് കടക്കണം - അങ്ങിനെ സമൂഹത്തോടുള്ള കടമ ബൂലോകം പൂര്‍ത്തിയാക്കണം. ഇതെല്ലാവര്‍ക്കും ഒരു പാഠം ആവട്ടെ!

  നിയമം കയ്യിലെടുക്കാനും കുറ്റവാളിയെന്നു മുദകുത്താനും നമുക്കവകാശമില്ല.
  പോലീസിനെയും ജുഡീഷ്യറിയേയും വിശ്വസിക്കുക.
  അവരെ ജോലി ഏല്‍പ്പിക്കുക.

  ReplyDelete
 99. പ്രിയ അരുണ്‍, സിയാബ് താങ്കള്‍ക്ക് തരാമെന്ന് ഏറ്റിരിയ്ക്കുന്നത് അദ്ദേഹത്തിന്റെ രോഗവിവരങ്ങളാണെങ്കില്‍ അത് കോണ്‍ഫിഡന്‍ഷ്യല്‍ ആണ്. താങ്കള്‍ക്ക് പോലും അത് കാണിച്ചുതരേണ്ട ആവശ്യം സിയാബിനില്ല, അത് സിയാബ് ചെയ്യരുതെന്നാണ് എന്റെ അഭിപ്രായം. ഇത്രയധികം പേര്‍ ചേര്‍ന്ന് മാനസ്സികമായി റ്റോറ്ച്ചര്‍ ചെയ്തതുകൊണ്ടാണ് അയാള്‍ അതിനു സമ്മതിച്ചതു തന്നെ. നിങ്ങള്‍ ഈ ഡോക്യുമെന്റ്സ് കൊടൂക്കുവാന്‍ പോകുന്നത് ദാനം ചെയ്ത മഹാമനസ്കതയ്ക്കാണേങ്കില്‍ ആ മനസ്കത മുകളിലെ ചാറ്റ് പബ്ലിഷ് ചെയ്തതിലും അക്കൊണ്ട് ഡീറ്റയിത്സ് പബ്ലിഷ് ചെയ്തതില്‍ നിന്നും നമുക്ക് മനസ്സിലാക്കാം. അവര്‍ ഈ ഡോക്യുമെന്റ്സും പബ്ലിഷ് ചെയ്യില്ലാ എന്ന് ഉറപ്പുണ്ടോ?
  വീണ്ടുമൊരു Jean-Claud Romand നമുക്ക് ഉണ്ടാക്കിയെടുക്കേണ്ട.

  ReplyDelete
 100. രണ്ട് പോസ്റ്റുകളും മുഴുവന്‍ കമന്റുകളും വായിച്ചു. ഈ പോസ്റ്റുകളില്‍ നിന്നാണ്‌ സിയാബിനെപ്പറ്റി കേള്‍ക്കുന്നത് തന്നെ. എനിക്ക് തോന്നിയ കാര്യങ്ങള്‍ ഇങ്ങനെ

  സിയാബ് ഐ.എ.എസ്. മെയിന്‍ ജയിച്ചിട്ടുണ്ടാകാം എന്നാല്‍ മെഡിക്കലില്‍ പരാജയപ്പെട്ടു. തുടര്‍ന്ന് സിയാബ് നടത്തിയ പരിശോധനയില്‍ നിന്നാകാം ക്യാന്‍സര്‍ ഉണ്ട് എന്നത് വ്യക്ത്മായത് ( പ്രത്യേകിച്ച് തൂക്കക്കുറവുമായി ബന്ധപ്പെട്ട് ചിന്തിക്കുമ്പോള്‍ അതിന്‌ സാധ്യത് ഉണ്ട്). രണ്ടാമതും ചിലപ്പോള്‍ മെഡിക്കലിന്റെ വക്കത്ത് ( അതായത് ഡിസമ്പറില്‍ ആകാം അത് ഷെഡ്യുള്‍ ചെയ്തിരിക്കുന്നത്) നില്‍ക്കുകയാകാം. സ്റ്റേജ് 3 ഇല്‍ ഒന്നും എത്തിയിട്ടുണ്ടാകില്ലായിരിക്കാം തികച്ചും ക്യൂറബിളായ സ്റ്റേജിലായിരിക്കാം. അവസാന മെഡിക്കലിന്‌ മുന്പ്‌ അസുഖം മാറും എന്ന പ്രതീക്ഷയിലാകാം സിയാബുള്ളത്. ഇപ്പോള്‍ മെഡിക്കലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരസ്യമാക്കിയാല്‍ ചിരകാല സ്വപ്നമായ ഐ.എ.എസ് നഷ്ടപ്പെടും എന്ന ഭയമായിരിക്കുമോ സിയാബിനെ മെഡിക്കല്‍ വിവരങ്ങള്‍ മറച്ചുവയ്ക്കാന്‍ പ്രേരിപ്പിക്കുന്നത്. ഒരു ദിവസമെങ്കില്‍ ഒരു ദിവസം ഐ.എ.എസ് കാരനാകണം എന്ന അതിയായ മോഹമമായിരിക്കുമോ ഈ ദുരൂഹതകള്‍ക്ക് പിന്നില്‍. പ്രത്യേകിച്ച് ഇത്തരം സാഹചര്യങ്ങളില്‍ നിന്ന് വന്ന് കപ്പിനും ചുണ്ടിനുമിടയില്‍ ഐ.എ.എസ് നഷ്ടപ്പെട്ട സാഹചര്യത്തില്‍.

  ഇങ്ങനെ ഒക്കെ എന്നെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങളില്‍ പ്രധാനം ലില്ലിയും അരുണും സിയാബിന്റെ പിന്നില്‍ ഉറച്ചു നില്‍ക്കുന്നു എന്നതാണ്‌. ഇത്രയധികം ദുരൂഹമായ സാഹചര്യത്തിലും ക്രഡിബിലിറ്റിയില്‍ വിള്ളല്‍ വീഴുമെന്ന സാഹചര്യം നിലവിലുള്ളപ്പോഴും ഇവര്‍ സിയാബിന്റെ പിന്നില്‍ ഉറച്ചു നില്ക്കുന്നതില്‍ ഇത്തരത്തിലുള്ള എന്തോ ഒന്നുണ്ട് എന്ന് വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്നു. നമുക്കൊന്ന് ഡിസംബര്‍ വരെ കാത്തിരുന്നാലോ?

  ReplyDelete
 101. @കിരണ്‍ തോമസ്‌,
  സിയാബിന്റെ പോസ്റ്റില്‍ തന്നെ പറയുന്നുണ്ടല്ലോ മെഡിക്കല്‍ ആദ്യം തോറ്റു എന്നും പിന്നീട് പാസ്സായി എന്നും. ഇനിയും മെഡിക്കല്‍ ചെയ്യണോ ?

  ReplyDelete
 102. ദുരൂഹത ഇല്ലാ എന്നൊന്നും ഞാന്‍ അവകാശപ്പെടുന്നില്ല. രണ്ടാമത് ജയിച്ചു എന്ന് പറഞതിലും ലീവിലാണ്‌ എന്ന് പറഞ്ഞതൊക്കെ കള്ളമാകാനാണ്‌ സാധ്യത. കുറേ കള്ളങ്ങള്‍ ഇതിലുണ്ട് . സിയാബ് എന്ന വ്യക്തിയുടെ മാനസീക അവസ്ഥകളില്‍ നിന്ന് അത് സംഭവിച്ച പിഴവാകാം. ഞാന്‍ ഒരു സാധ്യത പറഞ്ഞതാണ്‌ മുകളിലത്തെ കമന്റു്‌. മേരി ലില്ലിക്കും അരുണിനും നമ്മുടെ ബൂലോകം പ്രവര്ത്തകരുമായി ഫോണില്‍ സംസാരിച്ച് തീര്ക്കാനുള്ള പ്രശ്നമെ ഇതില്‍ ഉള്ളൂ. അവരുടെ ക്രഡിബിലിറ്റിയിലാണ്‌ ഈ വിഷയം നിലനില്ക്കുന്നത്.

  ReplyDelete
 103. തൃശ്ശൂര്‍ക്കാരനെപ്പോലെയുള്ള മഹാമനസ്കരെ ആണ് നമുക്ക് ആവശ്യം. 47000 രൂപാ ഒരാള്‍ വാങ്ങിക്കഴിഞ്ഞ് ഒരു വിവരവുമില്ലാതെ അപ്രത്ര്യക്ഷമാവുകയും പിന്നെ അന്വേഷിക്കുമ്പോള്‍ അയാള്‍ മുന്‍പ് തന്ന വിവരങ്ങളില്‍ പ്രധാനപ്പെട്ടതുപലതും തെറ്റായിരുന്നു എന്ന് ബോധ്യമാവുകയും ചെയ്താല്‍ ആരോടും മിണ്ടാതെ അന്വേഷിക്കാതെ അടങ്ങി ഒരിടത്തിരിക്കണം. രഹസ്യങ്ങള്‍ സൂക്ഷിക്കണം.

  ഇനി നിങ്ങളെല്ലാവരും ചേര്‍ന്ന് ഒരു കുരിശുണ്ടാക്കി അതില്‍ ആ പ്രവാസി ബ്ലോഗറെ ക്രൂശിക്കുക കൂടി ചെയ്താല്‍ ഭംഗിയാവും.

  അഞ്ഞൂറുരൂപയുടെ നോട്ടില്‍ ഗാന്ധിയുടെ പടം ഭാരതസര്‍ക്കാര്‍ അച്ചടിച്ചു പോയി. ആയിരത്തിന്റ്റേതില്‍ ചാന്‍സുണ്ട്. തൃശ്ശൂര്‍ക്കാരന്റെ പടം അയച്ചുകൊടുക്കുന്നത് നല്ലതായിരിക്കും.

  ഇവിടെ ചില കമന്റില്‍ ചിലര്‍ സിയാബിനെ കള്ളനെന്ന് തീരുമാനിച്ചത് ക്രൂരതയാണ്. സാഹചര്യങ്ങള്‍ പലതുമാവാം. പക്ഷെ പണം നഷ്ടപ്പെട്ടയാള്‍ കാര്യങ്ങള്‍ തുറന്നുപറഞ്ഞ് പരിചയക്കാരെക്കൊണ്ട് അന്വേഷിപ്പിച്ചതും അത്യാവശ്യം വിവരങ്ങള്‍ ബ്ലോഗില്‍ തുറന്നെഴുതാന്‍ അനുവദിച്ചതും തെറ്റാണെന്ന മട്ടില്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് എന്ത് മര്യാദയാണ്?

  ReplyDelete
 104. തെളിവിനായിട്ട് ചാറ്റ് പബ്ലിഷ് ചെയ്തതില്‍ ചിലര്‍ക്കുള്ള വേവലാതി മനസ്സിലാവും. അത്രയും വ്യക്തമായ തെളിവുണ്ടായിട്ട് ഈ പാട്. അതില്ലായിരുന്നെങ്കില്‍ ബൂലോഗം ഓണ്‍ലൈന്‍കാരെ ഇവിടെയിട്ട് ചവിട്ടിക്കൂട്ടാമായിരുന്നല്ലോ. ആയിരം ന്യൂസ് ക്ലിപ്പിംഗും യൂറ്റ്യൂബ് വീഡിയോയും മറുവശത്ത് തെളിവായിട്ടുണ്ടാവും.

  ReplyDelete
 105. ഇവിടെ പലരും പ്രതികരിക്കുന്നത് ബ്ലോഗില്‍ ലഭ്യമായ വിവരങ്ങള്‍ വെച്ചാണ്. അയാളെ കുറ്റക്കാരനായി വിധിക്കുകയും ചെയ്തു. ശരിയാണ്, ഇവിടെ പറഞ്ഞിരിക്കുന്ന തെളിവുകള്‍ വെച്ച് സംശയിക്കുവാന്‍ ന്യായങ്ങള്‍ ഉണ്ട്. ഇവിടെ ഒരേ ഒരാള്‍ ആണ് വഞ്ചിക്കപ്പെട്ടതായി പറയുന്നത്. അവര്‍ക്ക് വേണ്ടിയാണ് അന്വേഷണം നടന്നിരിക്കുന്നതും. സിയാബ് തന്നെ അത് സമ്മതിച്ചിരിക്കുന്നു. സിയാബ് പ്രതിയാണെന്ന് എല്ലാവരും അറിയുമ്പൊള്‍ പരാതിക്കാരന്‍ ആരാണെന്ന് കൂടി പറയണ്ടെ? അത് കൂടി വായനക്കാരനെ അറിയിക്കാനുള്ള ബാധ്യത ഉണ്ട്. സിയാബ് ഭാഗികമായെങ്കിലും അയാളുടെ ഭാഗം പരസ്യമായി പറഞ്ഞിരിക്കുന്നു.
  സിയാബിനെ അറിയാവുന്ന ചിലര്‍ അദ്ദേഹത്തെ കുറച്ചെങ്കിലും പിന്‍ തുണക്കുന്നുണ്ടെങ്കില്‍ അതിലെന്തെങ്കിലും കാര്യം ഉണ്ടാകുമെന്ന് തന്നെയാണ് കരുതുന്നത്.
  സത്യം ഇനിയും അകലെ ആണെന്ന് മനസ്സ് പറയുന്നു. കുറെ നുണകള്‍, കുറെ അര്‍ദ്ധസത്യങ്ങള്‍, കുറെ സത്യങ്ങള്‍.
  നാളെ ഇതിന്റെ പേരില്‍ ഖേദിക്കാന്‍ ഇടവരരുതെ എന്ന പ്രാര്‍ത്ഥനയുണ്ട്.

  ReplyDelete
 106. ആ ഡോക്യുമെന്റ്സ് കിട്ടിയിട്ട് പ്രതികരിക്കാമെന്നു കരുതിയാണിരുന്നിരുന്നത്. ക്രെഡിബിലിറ്റി തകരുക, കൂടുതല്‍ ആരോപണം ഉണ്ടാകുക, ഒറ്റപ്പെടുക ഇതെല്ലാം ഭവിഷ്യത്തുകളായി വരും എന്ന് തീര്‍ച്ചയായും അറിയാം. എനിക്കുള്ളത് പോലെ മേരി ലില്ലിക്കും രോഗത്തിന്റെ കാര്യത്തില്‍ സത്യസന്ധത നിലനില്‍ക്കുന്നുണ്ട് എന്ന വിശ്വാസം ഉള്ളത് കൊണ്ട് തന്നെയാണു കോമാളികളാക്കിയിട്ടും തട്ടിപ്പിനു കൂട്ടു നില്‍ക്കുന്നവരോ എന്നത് കേട്ടിട്ടും സിയാബിനു പിന്നില്‍ ഉറച്ച് നില്‍ക്കുന്നത്. ആ വിശ്വാസം തകര്‍ന്നുപോയാല്‍ ഒരുപക്ഷെ നാളെ ഇപ്പൊഴുള്ളതിനേക്കാള്‍ ഗുരുതരമായ ആരോപണം ഉയരാം. അതൊക്കെ ശിരസ് കുനിച്ച് നിന്നു തന്നെ കേള്‍ക്കേണ്ടീയും വരാം. ബൂലോകത്ത് ഒന്നുമല്ലാതായും തീരാം. പക്ഷെ സിയാബ് രോഗത്തിന്റെ കാര്യത്തില്‍ നിരപരാധിയാണെങ്കില്‍ അതു നല്ലമനസുള്ള ആ പ്രവാസി ബ്ലോഗറെ അറിയിക്കേണ്ടതു കടമയായി കരുതുന്നു. നേരെ മറിച്ചു വരുന്ന കാര്യങ്ങളുടെ Consequences അറിഞ്ഞുകൊണ്ടാണു ഇതു പറയുന്നത്. ആ അപമാനം സഹിക്കാന്‍ തയ്യാറെടുത്തു തന്നെ. ഇതില്‍ സെന്റിമെന്റ്സൊന്നും കാണേണ്ട. കല്ലെറിയാനുള്ളവര്‍ക്ക് എറിയാം. നമ്മുടെ ബൂലോകത്തിനു എനിക്ക് ലഭിക്കുന്ന രേഖകള്‍ നല്‍കണോ വേണ്ടയോ എന്നു ഞാന്‍ തീരുമാനിച്ചിട്ടില്ല. പ്രവാസിബ്ലോഗറുടെ അവസ്ഥയും മനോവ്യഥയും മാനിക്കുന്നത് കൊണ്ട് അവരെ തീര്‍ച്ചയായും ബന്ധപ്പെടുന്നതാണു. ബാക്കിയൊക്കെ അവരുടെ മറുപടിയില്‍. നമ്മുടെ ബൂലോകത്തിന്റെ പത്രധര്‍മ്മവും, വായനക്കാരുടെ ആഗ്രഹവും, പ്രവാസി ബ്ലോഗറുടെ ആദരപൂര്‍വ്വം നോക്കിക്കൊണ്ട് തന്നെ, ഇനിയൊരു മറുപടിക്കില്ല എന്നറിയിക്കുന്നു.

  ReplyDelete
 107. അമ്മയെ തല്ലിയാലും രണ്ടു പക്ഷം.......സിയാബിനെ അനുകൂലിക്കുന്നവര്‍ എല്ലാവരും വന്നു. പക്ഷെ അനുകൂലിക്കാത്തവര്‍ നൂറു മടങ്ങ് ഉണ്ടെന്നോര്‍ക്കണം. അവര്‍ മാറി നിന്ന് വീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ പോസ്റ്റില്‍ സദാചാരം പറഞ്ഞ അലക്സ്‌ പഞ്ചാബ് ഇപ്പോള്‍ എവിടെയാണാവോ ?

  ReplyDelete
 108. @ ഡോക്ടര്‍ ബ്രൈറ്റ്‌, താങ്കളുടെ കഴിഞ്ഞ പോസ്റ്റിലെ ലിങ്ക് കണ്ടു....... ഓര്‍മ്മ വന്നത് മണിചിത്ര ത്താഴ് സിനിമയിലെ ശോഭനയുടെ കഥാപാത്രത്തെയാ ... ഒന്ന് വ്യക്തമായി വിശദീകരിച്ചു തരുമോ ?

  ReplyDelete
 109. രണ്ട് പക്ഷം വേണമല്ലോ? കാര്യങ്ങളുടെ ഒരു മുഖം മാത്രം കണ്ടാല്‍ മതിയോ?

  ഇവിടെ പറയുന്ന കാര്യങ്ങള്‍ സത്യമാണെന്ന് ഉറച്ച് വിശ്വസിക്കുന്ന ഒരാള്‍ എന്തിനാണ് അനോണി കമന്റുകള്‍ ഇടുന്നത്?

  സിയാബ് നുണകള്‍ പറഞ്ഞിട്ടുണ്ട് എന്ന് തന്നെയാണ് മനസ്സിലാക്കുന്നത്. പക്ഷെ അസുഖത്തിന്റെ കാര്യത്തില്‍ അത് യാഥാര്‍ത്ഥ്യമാണെങ്കിലോ എന്ന തോന്നല്‍.

  സിയാബ് തട്ടിപ്പ് ആണ് ചെയ്തതെങ്കില്‍ അയാളെ ഇവിടെയിട്ട് പച്ചക്ക് തിന്നാതെ പോലീസ് കേസ്സാക്കണം. എത്രപേരില്‍ നിന്ന് പൈസ തട്ടിയെന്ന് വ്യക്തമാവട്ടെ.

  ഇനിയും അയാളെ നിഴലില്‍ നിര്‍ത്തി വിചാരണ ചെയ്യുന്നത് ശരിയല്ല. പരാതിക്കാരന് കേസ്സാക്കണമെങ്കില്‍ കേസ്സാക്കുക. അല്ലെങ്കില്‍ ഇത് ഇവിടെ അവസാനിപ്പിക്കുക. അറിയേണ്ടവര്‍ അറിഞ്ഞില്ലെ? ഇനിയും ഇവിടെയിട്ട് ചവക്കണോ?

  ReplyDelete
 110. കാര്യങ്ങള്‍ കാര്യം പോലെ പറയുമ്പോള്‍ ആര്‍ക്കും ഹാലിളകും, ഗുപ്തന്റെ എന്നെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ അത്രയുമായിക്കണ്ടാല്‍ മതി, പിന്നെ എന്നെക്കുറിച്ച് പറയുകയാണെങ്കില്‍ ഇനി മുതല്‍ ‘ത്രിശ്ശൂക്കാരന്‍’ എന്നുപയോഗിയ്ക്കാന്‍ അപേക്ഷ.

  അരുണ്‍, താങ്കളുടെ നിലപാട് വളരെ ശ്ലാഘനീയമാണ്, ഇതു നേരത്തെയെടുക്കേണ്ടതയിരുന്നു എന്ന് മാത്രം. ഇവിടെ പലരും കളിച്ചുകൊണ്ടിരിയ്ക്കുന്ന ഈ mind game ല്‍ നിന്ന് രക്ഷപ്പെട്ടാല്‍ തന്നെ നല്ല കാര്യം. ആളുകളെ പ്രകോപിപ്പിച്ച്, ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉണ്ടാക്കിയ ശേഷം മാറിനിന്ന് ചുടുചോര കുടിയ്ക്കുകയാണ് ചില കുറുക്കന്മാര്‍!അവരോടുള്ള പ്രതിഷേധം മാത്രമേ എനിയ്ക്കുള്ളൂ.
  47000 രൂപ എണ്ണിക്കൊടുത്തപ്പോള്‍ ഉണ്ടാവാതിരുന്ന സംശയം അവര്‍ക്കുണ്ടാക്കികൊടുത്തത് ആരാണ്? ഇത്രയും വലിയ തുക ഇഷ്ടദാനമായി നല്‍കിയ ആള്‍ ഒന്നുകില്‍ പോലീസില്‍ പരാതിപ്പെടണമായിരുന്നു, ഇല്ലെങ്കില്‍ വിവരങ്ങള്‍ മുഴുവന്‍ തന്നില്ലെങ്കില്‍ പരാതിപ്പെടുമെന്ന് സിയാബിനെ വിളിച്ച് പറയണമായിരുന്നു. ഇത് രണ്ടും സംഭവിയ്ക്കാതിരുന്നത് കൊണ്ട് പലരും സിയാബിന്റെ good charector നെ സംശയിക്കുന്ന പോലെ അദ്ദേഹത്തെക്കുറിച്ച് എതിര്‍ക്കുന്നവരെയും സംശയിക്കേണ്ടിയിരിയ്ക്കുന്നു. എന്താണ് ഇവരുടെ യഥാര്‍ത്ഥ ലക്ഷ്യം?
  ഇവിടെ കാണിച്ച ഈ മാനുഷികപരിഗണനയില്ലായ്മയെയാണ് ഞാന്‍ എതിര്‍ക്കുന്നത്. ആദ്യം രണ്ടുദിവസം ചിലന്തി വല നെയ്ത് കാത്തിരിയ്ക്കുന്ന പോലെ കാത്തിരിയ്ക്കുക, പിന്നെ ഇര വരാതാവുമ്പോള്‍ കാത്തിരിയ്ക്കുന്ന മറ്റു കുറുക്കന്മാര്‍ക്ക് നക്കാന്‍ തെളിവെന്ന് പറഞ്ഞ് കുറച്ച് മാംസക്കഷ്ണങ്ങള്‍ ഇട്ടുകൊടുക്കുക. ന്യായമായിരുന്നൊ?

  സിയാബ് ഇപ്പോള്‍ ഏത് മാനസികാവസ്ഥയിലാണെന്ന് ആര്‍ക്കും അറിയില്ല. അയാള്‍ നിങ്ങള്‍ പറഞ്ഞ കാപട്യങ്ങള്‍ മുഴുവന്‍ കാണിച്ചിട്ടുണ്ടാവാം, പക്ഷേ അയാള്‍ ഒരു വിശദീകരണത്തിന് ഡിസംബര്‍ വരെ സമയം ചോദിച്ചിരിയ്ക്കുന്നത്കൊണ്ട് അതുവരെ, ഈ സംഭവത്തെക്കുറിച്ച് ചര്‍ച്ചചെയ്ത് ആവശ്യമില്ലാത്ത പൊല്ലാപ്പുകള്‍ ഉണ്ടാക്കുന്നതെന്തിന്?
  ഈ സൈറ്റിന്റെ ഉടമസ്ഥന്മാര്‍ക്ക് തെളിവ് കൊണ്ടുത്തരില്ല എന്ന് സിയാബ് ചങ്കൂറ്റത്തോടെ പറഞ്ഞാല്‍ നീയൊക്കെ എന്തോ ചെയ്യുമെടെ?

  ReplyDelete
 111. ഈ കീമോ ഒക്കെ നടത്തിയാൽ അതെത്ര ലളിതമായാൽ പോലും മുടികൊഴിച്ചിലും മറ്റു ശാരീരികപ്രശ്നങ്ങളും ഒക്കെ ഉണ്ടാവുമെന്നു കേട്ടിട്ടുണ്ട്‌. മൂന്നും നാലും കീമോ സെഷനു വിധേയനായ ആളെ സഹപ്രവർത്തകർ തിരിച്ചറിയേണ്ടതുമാണ്.

  ReplyDelete
 112. മുഴുവനായും ഓഫ് ടോപ്പിക് ആയ ഒരു കാര്യമാണ്. ക്ഷമിയ്ക്കുക.
  ഐ ഏ എസ് കിട്ടാന്‍ ഫിസിക്കല്‍ ഫിറ്റ്നസ് ആവശ്യമുന്റോ. അതും നിശ്ചിത തൂക്കവും കാന്‍സര്‍ പോലെയുള്ള രോഗങ്ങളുണ്ടാ‍കാന്‍ പാടില്ല എന്നുള്ള നിഷ്കര്‍ഷയും. കാന്‍സര്‍ പലപ്പോഴും ചികിത്സിച്ച് ഭേദമാക്കാന്‍ പറ്റുന്ന രോഗമാണ്‍. ഇനി ഭേദമായില്ലെങ്കില്‍ തന്നെ കാന്‍സറുമായി വളരെയധികം കൊല്ലങ്ങള്‍ ജീവിച്ചിരിയ്ക്കുന്നവരുണ്ട്.പുതിയ ഗവേഷണങ്ങളനുസരിച്ച് ഭേദമാക്കല്‍ എന്നതിലുപരി നിയന്ത്രിക്കല്‍ ഡയബിറ്റീസ് ഒക്കെപ്പോലെ- എന്ന നിലയിലേക്കാണ്‍ പലതരം കാന്‍സറുകളുടേയും ചികിത്സ ഡിസൈന്‍ ചെയ്യുന്നത്.
  അതുകൊണ്ട് ഐ ഏ എസ് കിട്ടാന്‍ നിശ്ചിതതൂക്കം വേണമെന്നും കാന്‍സര്‍ രോഗം പാടില്ല എന്നും പറയുന്നുണ്ടേങ്കില്‍ അത് ഗുരുതരമായ മനുഷ്യാവകാശലംഖനമാണ്.
  അതിനെതിരേ ശക്തമായി പ്രതികരിയ്ക്കണം.
  ഐ ഏ എസ് അന്നതേ ഒരുതരം മനുഷ്യാവകാശലംഖനമായാണ് എനിയ്ക്ക് പലപ്പോഴും തോന്നുന്നത്. അതുകൊണ്ട് അങ്ങനെയുള്ള കാടന്‍ നിയമങ്ങളുണ്ടെങ്കില്‍ അത്ഭുതപ്പെടേണ്ടതില്ല.
  അങ്ങനെയുണ്ടേങ്കില്‍ തീര്‍ച്ചയായും അതിനെതിരേ ശക്തമായി പ്രതികരിയ്ക്കേണ്ടതുണ്ട്.

  വീണ്ടും പറായുന്നു മുഴുവന്‍ ഓഫ് ടോപ്പിയ്ക്കാണ്.സിയാബില്‍ എനിയ്ക്ക് യാതൊരു താല്‍പ്പര്യവുമില്ല. തട്ടിപ്പുകാരനല്ലെങ്കില്‍ കൂടി സഹതാപം എന്ന വികാരം ഒട്ടുമേ അയാളോടില്ല.തോന്നേണ്ട കാര്യവുമില്ല. സഹതാപവും കാരുണ്യവും ഒരുതരം മാനസികരോഗമായാണ് എനിയ്ക്ക് തോന്നുന്നത്.

  ReplyDelete
 113. ഐ എ സ് പരീക്ഷ എഴുതിയ ഒരു വ്യക്തി, താന് കടന്ന വന്ന വഴികള് ഒരു പക്ഷെ ഒന്നോ രണ്ടോ വരികളില് ഏതെങ്കിലും ഒരുവസരത്തില് എവിടെയെങ്കിലും ഒന്നും കോറിയിടുകയോ പരാമര്ശിയ്ക്കുകയോ ചെയ്യുമെന്നല്ലാതെ, (വായിച്ച് വായിച്ച് പഠിച്ച് പഠിച്ച് മനസ്സും ശരീരവും അത്രയ്ക്കും പക്വത പെടുക എന്ന ഒരു സ്ഥിതി അക്കാലത്തിനിടയില് ഈ വ്യക്തി എത്തിച്ചേരും), ആഹോരാത്രം ആ കഷ്ടപാടുകളെ പറ്റി പേജുകളില് ഉടനീളം വെറും പൈങ്കിളില് ഭാഷയില് എഴുതി നിരത്തുക, ചാറ്റുകളില് മണിക്കുറുകളോളം പ്രത്യക്ഷപെടുക, (റിസ്സര്വ്വ് ബാങ്ക് ഗവര്ണറേയും, ഇന്ത്യന് പ്രധാനമത്രിയേയുമൊക്കെ ചാറ്റില് കിട്ടുമോ ആവോ) മലായാളി എങ്കിലും വെറും സാദാ ഭാഷയില് മലയാളത്തില് ചാറ്റു ചെയ്യുക, പ്രഫഷണല് ഡീറ്റേയില്സ് ചോദിയ്ക്കുമ്പോഴ്, വിവരിച്ച് കൊടുക്കാതെ, മെയില് നോക്കുക അതിലുണ്ടല്ലോ എന്ന് പറയുക, തെറ്റായ വിവരം പറയുക, എന്നിവ ഒക്കെ തീര്ച്ചയായും ഐ എ സ് എന്നല്ല, സാധാരണ വിദ്യ്ഭ്യാസം നേടിയ ഒരാള്ക്ക് ചേര്ന്നവയല്ല എന്ന് സംശയമനേയ്യ് പറയാം നമുക്ക്. മാനസീക നില എന്ത് തന്നെ ആയാലും, അസുഖ കാരണം ഒരാളോട് ചാറ്റില് പറയുകയും ഓര്മ്മ കുറിപ്പ് എഴുതകയും, കാശിനും മറ്റ് സാമഗ്രഹികള്ക്ക് ആവശ്യ്പെടുകയും ചെയ്യുമ്പോഴ്, പൈസ ഒരണ എങ്കിലും കൈപറ്റിയിരുന്നെങ്കില്, അതിനെ കുറിച്ച് സത്യാവസ്ഥ ബോധ്യപെടുത്താന് ഐ എ സ് പാസാവാതെ തന്നെ ചെയ്യണം എന്ന അറിവുണ്ടാവേണ്ടതാണു.

  ReplyDelete
 114. സഹതാപത്തിനോ മാനുഷീക പരിഗണനയ്കോ ഒന്നും ഇവിടെ ഒരു സ്ഥാനവുമില്ല. ദാരിദ്യത്തില് വളരുക, അസുഖം വരുക എന്നതൊകെ ജീവിതത്തിന്റെ ഒരു ഭാഗമാണു, ഒരുപക്ഷെ കേട്ടറിവ് കൊണ്ടോ മറ്റോ ആരെങ്കിലും സഹായിച്ചാല് നല്ലത്, അല്ലെങ്കില് ഇന്ന് പല രീതികളുമുണ്ട് ചികല്സിയ്ക്കാനും പഠിയ്ക്കാനുമൊക്കെ. എല്ലാ ഡീറ്റേയില്സുമായിട്ട് എന്തെങ്കിലും ഒരു നല്ല ഡോക്ടറേയ്ഓ ആര്.സീ. സിയില് തന്നെയോ മറ്റോ എത്തിയിരുന്നാല് തന്നെ, ഈ വ്യക്തിയ്ക്ക് ചിക്ല്സയും മറ്റു സേവനങ്ങളും ലഭ്യമാവുമായിരുന്നില്ലേ? അല്ലാതെ, ഞാന് ഇങ്ങനെ ഒക്കെ ആയതില് സമൂഹത്തിനു പങ്കുണ്ട്, അത് കൊണ്ട് നിങ്ങളൊക്കെ സഹായിയ്ക്കിന് എന്ന നിലപാട് തീരെ യോജിച്ചതല്ല. ഇതിലേറേ ദുരിതത്തില് നിന്ന് കരകയറിയവരും, പഠിച്ച് വലിയ നിലയില് എത്തിയവരും ഒക്കെ ബൂലോഗത്തില് തന്നെ ഉണ്ട്. പ്രവാസി ഈ വ്യക്തിയ്ക് സഹായിച്ച് തുക, വഴിമാറിയാണു സിഹാബ് എടുത്തതെങ്കില്, അവിടെ നഷ്ടപെട്ടത്, ഈ പ്രവാസി തന്നെ, ഈ തുക ഇതിലും ആവശ്യമുള്ള നേരുള്ള വല്ല കുട്ടിയുടെ പഠിത്തതിനോ ചികല്സയ്ക്കോ അയയ്ക്കുമായിരുന്നില്ലേ? അങ്ങനെ ഒരു ജീവന് രക്ഷപെടുമായിരുന്നില്ലേ? സഹായത്തിനു മുതിര്ന്നവരോട്, ഒപ്പം നിന്നവരോട് ഒക്കെ നീതി പുലര്ത്തുവാന് ഈ വ്യക്തിയ്ക്ക് കടപ്പാടില്ലേ? സത്യമായിട്ടുള്ളത് എവിടെ പ്രദര്ശിപ്പിയ്കുവാനും എന്താണു ഭീതി? അത് ഒന്നുമല്ലെങ്കില് തന്നെയും സ്വരുക്കൂട്ടി കിട്ടിയ സഹായം ഏത് വിധത്തില് ചിലവാക്കി എന്നുള്ളതിനു ഒരു തെളിവ് അല്ലെങ്കില് ഈ വിധം ചിലവാക്കില്, അല്ലെങ്കില് ഡോക്ടറോട് ഈ പ്രവാസിയുടെ നമ്പ്ര് കൊടുത്ത് തുക കൈപറ്റി, ചികില്സ നടത്തി വരുന്നു, എന്നൊക്കെ ചെയ്യുവാന്, ഐ എ സ് എന്ന കരിയരോ മറ്റോ തടസ്സമാവുമായിരുന്നൊ? ചാറ്റില് വന്ന അഭ്യര്ഥന പ്രകാരം കാശ് അയയ്ക്കുമ്പോള് അതില് നിന്ന് തന്നെ അല്പം തുക മാറ്റി വച്ച്, ചികില്സിയ്ക്കുന്ന ഡോക്ടറേയോ, ഈ രോഗിയുടെ ബന്ധുക്കളേയോ അല്ലെങ്കില് നാട്ടിലേ ഏന്തെങ്കിലും ബ്ലോഗറേയോ മറ്റോ ഫോണിലൂടെ നിരന്തരം ബന്ധപെടാം ആയിരുന്നില്ലേ? ചികല്സയ്ക്കുള്ള പണമായത് കൊണ്ട്, തീര്ച്ചയായും, ആസ്പ്ത്രിയില് ഇന്ന വ്യക്തിയുടെ പേരില് തന്നെ ആസ്പ്ാത്രിയ്ലേയ്ക്ക് അയയ്കാമായിരുന്നു. ഇതില് വ്യക്തിയ്ക്ക് എന്ത് തോന്നും എന്ന വികാരത്തിനു ഒരു വിലയും കല്പിയ്കേണ്ടതില്ല, കാരണം, നമ്മള് രോഗത്തേയാണു, അല്ലെങ്കില്‍ അവര്‍ അഭിമുഖീകരിയ്ക്കുന്ന ഒരു പ്രശ്നത്തേയാണു , സ്വരുക്കൂട്ടിയ കാരുണ്യത്തിലൂടെ ചികല്സിയ്ക്കുന്നത്, വ്യ്കതി ബന്ധങ്ങള്ക്ക് അത്ര അധികം വില കല്പിയ്ക്കേണ്ടതില്ല. അവരെ സുഖിപ്പിച്ച് അവരുടേ ഗുഡ് ബുക്ക് എന്റ്രി കിട്ടേണ്ട ഒരു കാര്യവുമില്ല. സംശയിച്ചാല് അവര് എന്ത് വിചാരിയ്ക്കും എന്ന് കരുതേണ്ട ഒരു കാര്യവുമില്ല. സ്വന്തം കുടൂംബത്തിലേ അംഗങ്ങളോ/നമ്മുടെ കുട്ടികളോ/ഭര്ത്താവോ/ഭാര്യയോ ഒക്കെ അനുഭവിയ്ക്കേണ്ട നമ്മുടെ വരുമാനത്തിലേ ഒരു ഭാഗമാണു നമ്മള് തീരെ പരിചയമില്ലാത്ത അന്യര്ക്ക് വേണ്ടി ചിലവാക്കുന്നത്, അത് കൊണ്ട്, നമ്മള് അയച്ചു കൊടുത്ത കാശ് ഏത് രീതിയില് എങ്ങനെയോക്കെ ചിലവാക്കി, ശരിയായ രീതിയിലാണോ ചിലവാക്കിയത്, അതിന്റെ രശീത്, ബാക്കി വല്ലതുമുണ്ടോ, ഇനി എത്ര വേണ്ടി വരും, അതില് നമ്മുക്ക് എത്ര നല്കാന് പറ്റും, എന്നിവ ഒക്കെ കൃത്യമായിട്ട് ചോദിയ്കാന് നമുക്ക് അവകാശമുണ്ട്. വ്യക്തിപരമായിട്ട് ദേഷ്യം വരുമോ, ചോദിയ്ക്കാമോ, തന്നിട്ട് കണക്ക് ചോദിയ്ക്കുന്ന്ത് കണ്ടില്ലേ ന്ന് വിചാരിയ്ക്കുമോ,എന്ന് ഒന്നും വിചാരിയ്ക്കേണ്ട യാതൊരു കാര്യവുമില്ല. കണക്ക് ചോദിയ്ക്കാതിരിയ്ക്കുന്നത് വഴി, നമ്മള്‍ അവരെ ഉത്തരവാദിത്വ ബോധമുള്ളവരാക്കുകയാണു ചെയ്യുന്നത്, കാരണം , തുക സ്വരൂപിച്ചതാണു, അല്ലെങ്കില്‍ തന്നേയും, നമ്മുടെ കെയര്‍ലെസ്സ് ആറ്റിട്ടുഡ് അവരെ ഉത്തരവാദിത്വബോധമില്ലാത്തവര്‍ ആക്കുകയും, ഇത് പോലെ കാരുണ്യത്തിലൂടെ ജീവിതം മുന്നോട്ട് കൊണ്ട് പോകാം എന്ന തോന്നല്‍ ഉളവാക്കുകയും ചെയ്യും. തെറ്റ് പറ്റി പോയി, മാപ്പ് , അപേക്ഷ, കല്ലെറിയരുത്, അസുഖം കൂടും, ശാലോം റ്റിവിയില്‍ വന്നത്ല്ലേ, ഞാന്‍ പാവമല്ലേ, അസുഖമുള്ള ആളല്ലേ, കഷ്ടപെട്ട് പഠിച്ചതല്ലേ എന്ന് ഒന്നും ഒഴിഞ് മാറുന്നതില്‍ ഈ വ്യക്തിയ്ക്കോ ഈ വ്യക്തിയോട് അനുഭാവം കാട്ടിയവരോ പറയുന്നതില്‍ ഒരു ന്യായവുമില്ല, തുക കൈപറ്റിയട്ടുണ്ടെങ്കില്‍, തീര്‍ച്ചയായും, ചികല്‍സയുടെ സ്വഭാവം, ഡോക്ടര്‍, ആശുപത്രി, ചിലവാക്കിയ രീതി എന്നിവ ഒക്കെ തുക തന്ന ആള്‍ക്ക് കൈമാറുകയോ അല്ലെങ്കില്‍ അവര്‍ ഏല്പിയ്ക്കുന്ന നാട്ടിലുള്ളവര്‍ക്ക് പോസ്റ്റ് വഴി അറിയിയ്ക്കുകയോ ചെയ്യണം. തുക ചിലവാക്കിയിട്ടിലെങ്കില്‍ തിരിച്ച് നല്‍കുക, ഒരു പക്ഷെ ഒന്നോ രണ്ടൊ ക്രിട്ടിക്കല്‍ ആയിട്ടുള്ള ദുരിത അനുഭവിയ്ക്കുന്ന ജീവിതം രക്ഷപെടും.

  ReplyDelete
 115. ഗള്‍ഫില്‍ നിന്ന് കാരുണ്യ പ്രവര്‍ത്തനത്തിനു തുക കൈ മാറുന്നവര്‍ ദയവായി ഓര്‍ത്തിരിയ്ക്കേണ്ട കാര്യങ്ങള്‍ ;‌-

  കാരുണ്യ പ്രവര്‍ത്തനം ചെയ്യണം എന്ന് തീരുമാനിച്ചാല്‍, വര്‍ഷത്തില്‍ ഒരിയ്ക്കല്‍ നാട്ടില്‍ വരുന്നവരാണെങ്കില്‍, ദയവായി അത് വരെ കാത്ത് നിന്ന്, നാട്ടില്‍ എത്ത്മ്പോഴ്, ബഡ്ജെറ്റ് അനുസരിച്ച്, ചിലവാക്കുവാന്‍ ഉദ്ദേശിയ്ക്കുന്ന തുക, അതാത് സ്ഥാപനത്തില്‍ എത്തി, (അനാഥായങ്ങള്‍/വൃദ്ധ സദനങ്ങള്‍/സ്കൂള്‍ കുട്ടികള്‍ക്ക് ആഹാരം/ബുക്ക്/ചേരിയിലുള്ളവര്‍ക്ക് മരുന്ന/ാഅഹാരം/ ജില്ലാ ആസ്പത്രിയില്‍ മരുന്ന്/അഹാരം/വസ്ത്രം/സ്കാനിങിനു പൈസ എന്നിവ ഒക്കെ) തുക ഏല്പിയ്ക്കാതെ, അവിടുത്തേ മേലധികാരിയെ കാണുകയാണെങ്കില്‍, അവര്‍ തീര്‍ച്ചയായും, സാധനങ്ങളുടെ/ബുക്കിന്റെ ഒക്കെ ലിസ്റ്റ് തരും, അത് എത്തിയ്ക്കാന്‍ ബന്ധുക്കളെയോ, കടയില്‍ പരിചയമുണ്ടെങ്കില്‍ അവരേയോ ഏല്പിയ്ക്കുക. അല്ല തുകയായിട്ട് മതി എന്ന് പറയുകയാണെങ്കില്‍, കണിശമായിട്ട് പറയുക, പിരിച്ച തുകയാണു, (അല്ലെങ്കില്‍ പോലും) കണക്കുകള്‍ സുതാര്യമാക്കേണ്ടതുണ്ട്, അത് കൊണ്ട് രസീത് വേണം, അത് കൂടാതെ, അതാത് മാസത്തേ ബ്രേക്ക് അപ്പും വേണം എന്ന് പറയുക. ഏത് സ്ഥാപനവും, നേരേ ചൊവ്വേ സത്യസന്ധമായിട്ട് തിരിമറി ഇല്ലാത്തവര്‍ ആണെങ്കില്‍, തീര്‍ച്ചായും, അവര്‍ നമുക്ക് ബ്റേക്ക് അപ്പും, രസ്സിതും നമ്മള്‍ക്ക് തരും, ഒന്നുകില്‍, നമ്മള്‍ നാട്ടീല്‍ വരുമ്പോള്‍ അല്ലെങ്കില്‍ നമ്മള്‍ ഏല്പ്പിച്ചവര്‍ക്ക്. അതിന്റെ കോപ്പി തീര്‍ച്ചയായും, നമുക്ക തുക സ്വരുക്കൂട്ടാന്‍ സഹായിച്ചവര്‍ക്ക് നല്‍കുക, ഏതെങ്കിലും രീതിയില്‍ അല്ലെങ്കില്‍ അതില്‍ ആര്‍ക്കെങ്കിലും ഒരാളെ എങ്കിലും കാണിയ്ക്കുക.

  ReplyDelete
 116. പ്രവാസത്തില്‍ ഇരിയ്ക്കുമ്പോള്‍, എന്നാല്‍ നാട്ടിലേയ്ക്ക് കാരുണ്യം ചെയ്യണം എന്ന് വിചാരിച്ച് അപ്പോ തന്നെ ചാടി പുറപ്പടേണ്ട, മേല്‍ പറഞ കാര്യങ്ങള്‍ ചെയ്യുവാനാണിഷ്ടപെടുന്നതെങ്കില്‍.

  ഒരു രോഗിയേ കുറിച്ച് അറിയുകയും, ചികില്‍സ ലഭ്യമാക്കണമെന്ന് തോന്നുന്നുവെങ്കില്‍, ഡോക്ടറെ ഫോണീല്‍ ബന്ധപെട്ട് ചികില്‍സയ്ക്ക് ആവശ്യമായ തുക നല്‍കാം എന്നും, ഘട്ടം ഘട്ടമായിട്ട് എത്തിയ്ക്കാമെന്നു പറഞ്, ആസ്പത്രിയുടെ ബാങ്ക് എക്കൊഉണ്ടിലേയ്ക്ക് അയയ്ക്കുക. ഡോകടറുമായിട്ട് മാസത്തില്‍ ഒരിയ്ക്കലെങ്കില്ലും പുരോഗതി അന്വേക്ഷിയ്ക്കുക.

  ചാറ്റിലൂടെ കാര്യങ്ങള്‍ പറയുകയും, പൈസ ആവശ്മ്പെടുകയും, കഷ്ടങ്ങള്‍ ദുരിതങ്ങള്‍ പറയുകയും (പേഴ്സണല്‍ ഫ്ടന്‍ഡ് അല്ലെങ്കില്‍) ദയവായി, അവരോട് ആവശ്യങ്ങള്‍ മെയില്‍ ആയി അയ്ക്കാന്‍ പറയുകയും, കൂട്ടായ്മ വല്ലതും ഉണ്ടെങ്കില്‍ ഞാന്‍ അതില്‍ പറയാം എന്നും, ഈ മാസത്തേ ബഡജറ്റില്‍ കൊള്ളിയ്ക്കാന്‍ പറ്റുമെങ്കില്‍, ചെയ്യാം എന്നും പറയുക. സാധാരണം സഹായങ്ങള്‍ക്ക് ഒന്നോ/രണ്ടോ മാസത്തേ നേരമെടുക്കും എന്നും പറയുക.

  ഒന്നോ രണ്ടോ ദിവസത്തേ പരിചയത്തില്‍ ഓപണ്‍ ബുക്കായിട്ട് ജീവതഅത്തേ കുറിച്ച് പറയുകയും, ചാറ്റില്‍ ഒരുപാട് സമയം ചിലവഴിയ്ക്കുന്ന ഐ എ എസ്സിനു പഠിയ്ക്കുന്നവരെ കണ്ടാലും അവര്‍ പറയുന്ന ദുരിതങ്ങള്‍/ചാരിറ്റിയ്ക്കുള്ള അപേക്ഷകള്‍ എന്നിവ വിശ്വസിയ്ക്കാതിരിയ്ക്കുക. അറിയുന്ന/കാണുന്ന എത്രയോ കേസുകള്‍ ഉള്ളപ്പോഴ്, തീരെ അറിയാത്ത ഇന്നലെ കണ്ടവര്‍ക്ക് സഹായം എത്തിയ്ക്കേണ്ട കാര്യമില്ലല്ലോ.


  കാരുണ്യത്തിനു പൈസ മാറ്റി വയ്ക്കുവാന്‍ താല്പര്യമുള്ളവര്‍ ദയവായി, ദുരിതം അനുഭവിയ്ക്കുന്ന അത്യാവശ്യജീവിതത്തിനു ഉതകുന്ന കാര്യത്തിനു മാത്രം അത് ചെയ്യുക. കഴിയുന്നതും, അവശത അനുഭവിയ്ക്കുന്ന കുരുന്നുകള്‍ക്ക് അന്നം/ബേസിയ്ക്ക് വിദ്യഭാസം എന്നിവയ്ക്കായി കൂടുതല്‍ മുന്തൂക്കം കൊടുക്കു. ഉന്നത വിദ്യഭാസത്തിനു തുക നല്‍കുന്നത് ശരിയെങ്കിലും, അതിലും കൂടുതല്‍ കുഞുങ്ങള്‍ സ്ക്കുള്‍ വരാന്ത കാണാതെയും, കഞി കുടിയ്ക്കാതെയും തുണി ഇല്ലാതെയും ഒക്കേ നമ്മുടെ നാട്ടിലുണ്ട്. അടിസ്ഥാന്‍ വിദ്യഭാസം ഏത് കുഞിന്റേയും അവകാശ്ാമാണു. ഉന്നത് വിദ്യഭാസത്തിനും പല പദ്ധതിയും നടപ്പിലാക്കുമ്പോഴ്, കാര്യങ്ങള്‍ തിരഞ് പിടിച്ച് എത്തിപെട്ട് ആളുകളേ ബന്ധപെട്ട് വലിയ കുട്ടികള്‍ക്ക് നടക്കാം എന്നുള്ളപ്പോഴ്, തീരെ ചെറിയ കുരുന്നുകള്‍ക്ക് ഒന്നും അറിയാത്ത പ്രായത്തില്‍ വിദ്യഭാസം നിഷേധിയ്ക്കുന്നുണ്ട് ഇവിടെ. സ്ഥലം വാങുവാന്‍ കാശുവേണം/കമ്പ്യൂട്ടര്‍ ഉണ്ടെങ്കില്‍ അങ്ങനേം പഠിയ്ക്കാമയിരുന്നു, സ്ത്രീധനം കൊടുക്കാത്തത് കൊണ്ട് കല്ല്യാണം നടന്നില്ല, എന്നിവ ഒക്കെ പറയുന്നവര്‍ക്ക് എന്തെങ്കിലും കൊടുക്കുന്നതിനും മുമ്പ് അതിലും അത്യാവശ്യ കാര്യങ്ങള്‍ക്ക് ആവശ്യമുള്ളവര്‍ക്ക് എത്തിച്ചോ എന്ന് ആലോചിയ്ക്കുക.

  എല്ലാത്തിലും പ്രധാനം, ഏത് പ്രൊജക്റ്റിലേയ്ക്ക് അല്പം പൈസ വക മാറ്റാം എന്ന് ആലോചിയ്കുമ്പോഴും, അവരെ ബന്ധപെടുമ്പോഴും ഒക്കെ, സഹതാപ വാക്കുകള്‍ ചൊരിയാതെ, (അംബി പറഞതിനു ഫുള്‍ മാര്‍ക്ക്) കേട്ടിട്ട് പേടിയായ്, രണ്ട് ദിവസം ഉണ്ടില്ല, എന്റെ മോക്ക്ക്ക് വന്നെങ്കില്‍? കണ്ണീരു കാരണം വായിയ്ക്കാന്‍ പറ്റിയില്ല എന്നെന്നും ആദ്യമേ ഒലിപ്പിച്ച് പറഞ് കാട് കേറാണ്ടെ, വളരെ വ്യക്ത്മായിട്ട് ഉദ്ദേശം പറയുക, ഞാന്‍ സഹായിയ്ക്കം എന്ന് പറഞ്, ആയിരമോ രണ്ടായിരമോ അയയ്ക്കുമ്പോള്‍ തീര്‍ച്ചയായും, അടുത്ത മാസവും, അവര്‍ ബന്ധപെടും, സോ, അത് കോണ്ട്, ചികില്‍സയയ്ക്കായാലും, ഡോക്ടറോട് ആയാലും, കാരുണ്യം അര്‍ഹിയ്ക്കുന്ന സ്താപനമായാലും, ഞാന്‍ തരാന്‍ ഉദ്ദേശിയ്ക്കുന്ന ആകെ തുക ഇത്രയാണു, ആദ്യ ഘഡൂ ഇത്ര തരുന്നു, അടുത്ത ഘഡു ഇത്ര തുക ഇന്ന തീയ്യതില്‍ എത്തിയ്കാം, അത് കഴിഞാല്‍ ബഡ്ജറ്റ് ഉണ്ടാവില്ല എന്ന് ആദ്യമേ പറയുക. എന്ത് ആവശ്യമുണ്ടായാലും വിളിയ്ക്കാന്‍ മറക്കരുത് എന്ന പറയാതിരിയ്ക്കുക്, ചെയ്യാന്‍ പറ്റുമെങ്കില്‍ നമുക്ക് സൊഉകര്യം പോലെ എത്തിയ്ക്കാമല്ലോ, വാഗ്ദാനം വേണ്ട. കാരണം, ഇവര്‍ക്ക് വാക്ക് നല്‍കി, അതിലും വലിയ അര്‍ഹതഅയുള്ള കേസോ , നമുക്ക്ക്കോ തന്ന ഒരു ക്രൈസിസ് വരുകയാണെങ്കില്‍, പകുതിയില്‍ നിര്‍ത്തുകയാണെങ്കില്‍ നീരസത്തിനു ഇടവരും. ഓര്‍ക്കുക, വ്യക്തികല്ക്ക് മുന്‍ തൂക്കം നല്‍കാതെ, അവരുടെ പ്രശ്നങ്ങള്‍/രോഗങ്ങള്‍ എന്നിവയേ സ്വരുക്കൂട്ടിയ തുകയിലൂടെ നടത്തുക. (മീന്‍ നല്‍കാതെ, മീന്‍ പിടിയ്ക്കാന്‍...................)

  ReplyDelete
 117. അതുല്യേച്ചിയുടെ വിശദമായ ഈ കമന്റുകള്‍ വളരെ കാര്യമാത്രപ്രസക്തമാണ്. ചാരിറ്റി വളരെ താല്പര്യപൂര്‍വ്വം കൈകാര്യം ചെയ്യുന്നവരും വളരെ തുറന്ന മനസ്സോടെ സഹായം അര്‍ത്ഥിക്കുന്നവരെ സഹായിക്കാനിറങ്ങുന്നവരും ഓര്‍ത്തിരിക്കേണ്ട കാര്യങ്ങളാണിവ.

  മേരിലില്ലിയുടെ പോസ്റ്റില്‍ ചിലരൊക്കെ “ഉമ്മച്ചിയെ“ വല്ലാതെ വിമര്‍ശിക്കുന്നതു വായിച്ചു. അവര്‍ ചെയ്ത തെറ്റെന്താണ്? സഹായം അര്‍ഹിക്കുന്നു എന്നുതോന്നിയ ഒരാള്‍ക്ക് അങ്ങോട്ട് സഹായം കൊടുക്കാനൊരുങ്ങിയതോ? 47000 രൂപ സംഭാവനയായി നല്‍കി എന്നത് ഒരു സുപ്രഭാതത്തില്‍ നടന്ന കാര്യമല്ല. ചാറ്റുവഴി
  പരിചയപ്പെട്ട സിയാബും ഈ പ്രവാസിയും തമ്മില്‍ അമ്മ - മകന്‍ എന്ന രീതിയിലുള്ള ഒരു സ്നേഹബന്ധം ഉരുത്തിരിഞ്ഞുവന്നിട്ടുണ്ട്. ആ സ്നേഹത്തില്‍ നിന്നുമാണ് സിയാബ് ആവശ്യപ്പെടാതെ തന്നെ ചികിത്സയ്ക്കായി പലപ്പോഴായി പൈസ അവര്‍ അയച്ചു കൊടുത്തത്. കൂടാതെ നാട്ടിലെത്തിയപ്പോള്‍ സിയാബിനെ നേരില്‍ കാണുകയും ചെയ്തു.

  ഒന്നുരണ്ടു മാസങ്ങള്‍ക്കുള്ളില്‍ നടന്ന സംഭവങ്ങളുടെ ചെറീയ ഒരു ഭാഗം മാത്രമാണ് വായനക്കാര്‍ ഈ ഒരു പോസ്റ്റില്‍ കൂടെ കാണുന്നത് എന്ന് ന്യായമായും ഞാന്‍ ഊഹിക്കുന്നു.

  അതിനുശേഷം സിയാബ് പതിയെപതിയെ “ഉമ്മച്ചിയുടെ” ഫോണ്‍കോളുകളും മെയിലുകളും ഒഴിവാക്കുന്നു എന്നതോന്നല്‍ ആയപ്പോഴാണ് അവര്‍ക്ക് സംശയങ്ങളുണ്ടാകുന്നത്. സിയാബ്

  ഇതിന്റെ പിന്നിലെ സംഭവങ്ങള്‍ അന്വേഷിക്കാന്‍ ഉമ്മച്ചി ആരെയും ചുമതലപ്പെടുത്തിയതല്ല. ഇന്റര്‍നെറ്റ് സൌഹൃദങ്ങളില്‍ വലിയൊരു ഫ്രണ്ട്സ് സര്‍ക്കിള്‍ ഉണ്ട് നമ്മളില്‍ പലര്‍ക്കും. ആ സര്‍ക്കിളിലേക്ക് ഈ സംഭവങ്ങള്‍ പതിയെ എത്തിയതിനെ ബാക്കിയാണ് മറ്റുപലരും ഇതിന്റെ പിന്നിലെ സത്യാവസ്ഥമനസ്സിലാക്കുവാന്‍ ഇറങ്ങുന്നതു തന്നെ. ഇനി സിയാബ് ഡിസംബറില്‍ ഈ സംഭവങ്ങളുടെ യഥാര്‍ത്ഥവശം പറയുന്നതുവരെ കാത്തിരിക്കുകതന്നെ.

  ReplyDelete
 118. സഹായം ചെയ്തവര്‍ക്ക് കാശ് ചെലവാക്കിയതിന്റെ പ്രൂഫ്‌ കൊടുക്കുക എന്നത് IAS കാര്‍ക്ക് ബാധകമല്ലേ?

  ReplyDelete
 119. സിയാബിന് രോഗമുണ്‍ടോ/ഇല്ലയോ അയാള്‍ IAS കാരനാണോ അല്ലയോ എന്നതൊന്നും എനിക്ക് താത്പര്യമുള്ള വിഷയമല്ല ഞാനതിന് വലിയ പ്രാധാന്യം കൊടുക്കുന്നുമില്ല മാത്രമല്ല ഞാനയാളുടെ ബ്ലോഗ് വായിച്ചിട്ടുമില്ല.

  ബ്ലോഗും ചാറ്റും രണ്ടാണ്, ബ്ലോഗ് ഒരു പൊതുമാധ്യമമാണെങ്കില്‍ ചാറ്റ് തികച്ചും വ്യക്തിപരമായ ഒന്നാണ്.

  കാരണങ്ങള്‍ എന്തുതന്നെയായാലും സ്വകാര്യമായി നല്‍കിയ ഒരു സാമ്പത്തിക സഹായം ഒരു പൊതുമാധ്യമത്തിലൂടെ വിശകലനം ചെയ്യുന്നതിന് മുമ്പ് ചെയ്യേണ്ടിയിരുന്ന മിനിമം നടപടികള്‍ ചെയ്യാതിരുന്നതാണ് ഞാന്‍ ഇതുമായി ബന്ധപ്പെട്ട പോസ്റ്റുകളില്‍ കാണുന്ന തെറ്റ്.

  തെറ്റായ കാരണങ്ങള്‍ പറഞ്ഞാണ് പൈസ വാങ്ങിയെങ്കില്‍ വാങ്ങിയ ആള്‍ക്കെതിരെ വഞ്ചനക്ക് കേസ് കൊടുക്കണമായിരുന്നു( പറ്റുമെങ്കില്‍) അല്ലെങ്കില്‍ പണം കൊടുക്കുന്നതിന് മുമ്പെ അന്വേഷിക്കണമായിരുന്നു.

  ഒരു വ്യക്തി തന്റെ ബ്ലോഗിലോ അല്ലെങ്കില്‍ അതുപോലെയുള്ള പൊതുവായ ഒരു മാധ്യമത്തിലൂടെയോ ആവശ്യപ്പെട്ടിട്ടാണ് ഇത്തരം ഒരു സഹായം ചെയ്തതെങ്കില്‍ ഇതുപോലെ മാധ്യമത്തിലൂടെയുള്ള വിശകലനത്തില്‍ തെറ്റൊന്നും ഇല്ലതാനും.

  ഇപ്പോഴും ഈ വ്യക്തി ഒരു തെറ്റുകാരനാണോ എന്നതിന് യാതൊരുറപ്പും ഇല്ലാത്തത് സഹായം ചെയ്ത ബ്ലോഗര്‍(ണി)യടക്കം ഈ പോസ്റ്റിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ തെറ്റ് കൊടും പാപമായി മാറും എന്നതും മറക്കാതിരിക്കുക.

  ReplyDelete
 120. അപ്പൂ,
  ഡിസംബര്‍ എന്തിനു കാത്തിരിയ്ക്കണം? രോഗം മൂലം ബുദ്ധിമുട്ടുകയാണ്, ചികിത്സയ്ക്ക് പണമില്ല എന്നു പറഞ്ഞ് പണം പിരിച്ചിട്ടുണ്ട് എങ്കില്‍ അസുഖം സ്ഥിരീകരിയ്ക്കപ്പെടേണ്ടേ? അതിനു ഡിസംബര്‍ വരെ പോകണ്ടല്ലോ? നാലു ദിനം മുന്നേ ഈ പ്രശ്നങ്ങള്‍ ചര്‍ച്ചയാകുന്ന ദിനം തന്നെ അത് അവസാനിപ്പിയ്ക്കമായിരുന്നില്ലേ? ഏറ്റവും ഒടുവില്‍ മനസിലാകുന്നത് എന്താണ്‍? സിയാബിന്റെ ഏറ്റവും അടുത്ത ആള്‍ക്കാര്‍ക്ക് പോലും സിയാബ് പറയുന്ന കാര്യങ്ങള്‍ ശരിയാണോ എന്നു അന്വോഷിച്ചറിയേണ്ടി വരുന്നത് എന്തുകൊണ്ട്?

  എല്ലാം പോകട്ടെ.

  നിസ്സഹയാനാണ്....രോഗിയാണ്...എന്നൊക്കെ വെളിപ്പെടുത്തിയിട്ട് ആ സഹതാപത്തിന്റെ പരിണിതിയായ പണം ദാനമായി കൈപ്പറ്റിയിട്ട് തിരിച്ചു കൊടുക്കാമെന്നു പറഞ്ഞാണ് പണം കൈപ്പറ്റിയതെന്നും എപ്പോള്‍ ചോദിച്ചാലും മടക്കി നല്‍കാന്‍ തയ്യാറാണെന്നും പറയുന്നത് ഇരട്ടത്താപ്പല്ലേ?

  അരുണിനോട്,
  പ്രിയ സുഹൃത്തേ ഇന്നു മുതല്‍ നിങ്ങള്‍ക്കും സിയാബിനെ ഫോണിലോ ചാറ്റിലോ കിട്ടില്ല. കാരണം രോഗിയല്ലാത്തൊരാള്‍ക്ക് രോഗമുണ്ടെന്ന് തെളിയിയ്ക്കാന്‍ ശനി മുതല്‍ തിങ്കള്‍ വരെ മൂന്ന് ദിനങ്ങള്‍ പോര.

  ക്യാന്‍സര്‍ എന്താണെന്ന് അറിയാത്തൊരു ചങ്ങാതിയാണ് സിയാബ്. ആ രോഗത്തിന്റെ തീഷ്ണമായ വേദന എന്തെന്നു ആര്‍.സി.സിയില്‍ അര നാഴിക വെറുതേ പോയി നിന്നാല്‍ മതിയാകും. ആ രോഗത്തിന്റെ തീവ്രത തിരിച്ചറിയുമായിരുന്നെങ്കില്‍ സിയാബ് താനൊരു ക്യാന്‍സര്‍ രോഗിയാണെന്നു പറഞ്ഞ് പണം പിരിയ്ക്കുമായിരുന്നില്ല.

  ആ ഭീകര രോഗം സിയാബ് ഉള്‍പ്പെടെ ആരെയും പിടികൂടാതിരിയ്ക്കട്ടെ. കണ്ടു നില്‍ക്കാന്‍ കഴിയുന്നതിലും അപ്പുറമാണ് ക്യാന്‍സറിന്റെ വേദന എന്നത് തിരിച്ചറിയൂ സിയാബ്.

  ReplyDelete
 121. ഇന്ന് തിങ്കളാഴ്ച , അഞ്ചു മണി കഴിഞ്ഞു, വല്ലതും നടന്നോ? എവിടെ അരുണ്‍ ചുള്ളിക്കല്‍? ഡീടയില്സ് വല്ലതും കിട്ടിയോ? ഇല്ലെങ്കിലും അരുണിനെ കുറ്റപ്പെടുത്തുന്നില്ല, സഹതാപം മാത്രം......

  ReplyDelete
 122. ചര്‍ച്ച ചെയ്ത് ചര്‍ച്ച ചെയ്ത് എങ്ങുമെത്താതെ പോകുകയേ ഉള്ളൂ ഇത്.

  ഈ വിവാദം അവസാനിച്ചേ പറ്റൂ. അവസാനിക്കുമ്പോള്‍ ഒന്നുകില്‍ സിയാബ് ഒരു തട്ടിപ്പുകാരനായി മുദ്രകുത്തപ്പെടും. മേരി ലില്ലിയും അരുണ്‍ ചുള്ളിക്കലും കാപ്പിലാനുമൊക്കെ കള്ളന് കഞ്ഞി വെച്ചവരുമാകും. അല്ലെങ്കില്‍ നമ്മുടെ ബൂലോകവും പ്രവാസി ബ്ലോഗറും മറ്റു വിമര്‍ശകരുമൊക്കെ മാപ്പര്‍ഹിക്കാത്ത വിധം കുറ്റക്കാരുമായിത്തീരും.

  രണ്ടായാലും ഇത്തരം പ്രവണതകള്‍ ഇനി മലയാളം ബ്ലോഗ് രംഗത്ത് ഉണ്ടാവരുത്.

  അതിനായി പ്രായോഗികവും ലളിതവുമായ ഒരു മാര്‍ഗ്ഗം പറയട്ടെ.

  സിയാബ് സ്വന്തം ഉമ്മയെപ്പോലെ കരുതിയ, സിയാബിന്റെ ഉയര്‍ച്ചയെയും ഭാവിയെയും കരുതി സാമാന്യം നല്ല സാമ്പത്തിക സഹായം നല്‍കിയ ആ പ്രവാസി ബ്ലോഗര്‍ക്ക് സിയാബ് രോഗം തെളിയിക്കാനുതകുന്ന, വിശ്വസനീയവും ആധികാരികവുമായ ഏതെങ്കിലും രേഖകള്‍ നല്‍കുക.

  സിയാബ് രോഗിയാണെന്ന് ബോധ്യപ്പെട്ടാല്‍ പ്രവാസി ബ്ലോഗര്‍ ആ രേഖകളുടെ സ്വകാര്യത കാത്തുസൂക്ഷിക്കുകയും, “സിയാബിന്റെ രേഖകള്‍ കിട്ടി, രോഗിയാണെന്ന് ബോധ്യപ്പെട്ടു” എന്ന് മാത്രം ഒരു കമന്റ് ഈ ബ്ലോഗിലോ അവരുടെ സ്വന്തം ബ്ലോഗിലോ പ്രസിദ്ധീകരിക്കുകയും ചെയ്യുക. (ഇതിനായി പ്രവാസി ബ്ലോഗര്‍ മൌനം വെടിഞ്ഞ് പുറത്ത് വരണം).

  ഇനി സിയാബ് മേല്‍ പറഞ്ഞ വിധം ചെയ്യുന്നില്ലെങ്കില്‍ ആ വിവരം പ്രവാസി ബ്ലോഗര്‍ ഈ ബ്ലോഗ് മുഖേനയോ സ്വന്തം ബ്ലോഗ് മുഖേനയോ മറ്റുള്ളവരെ അറിയിക്കുക. രണ്ടിനായാലും പ്രവാസി ബ്ലോഗര്‍ രംഗത്ത് വരേണ്ടത് ആവശ്യമാണ്. ഇല്ലെങ്കില്‍ പ്രവാസി ബോഗര്‍ ആരാണെന്ന് ഞാന്‍ വെളിവാക്കും. ഉറപ്പ.

  ഇതോടെ ഈ വിവാദത്തിന് ഒരു ശമനമാകും.

  ReplyDelete
 123. tharavaadi, aa paranjathaanu kaaryam. ivitaththe pala mandabudhikalkkum ith manassilaavaathththente?

  ReplyDelete
 124. മോനെ വിന്‍സ് ചെറ്റേ....
  നിന്റെ പണി എന്റെ പോസ്റ്റില്‍ വേണ്ടാട്ടോ മോനെ...
  എന്നെക്കൊണ്ട് കളിപ്പിക്കരുത്

  ReplyDelete
 125. ഇത് വായിച്ചു നോക്കിയിരുന്നോ ? തീര്‍ന്നെങ്കില്‍ ഇതും കൂടെ വായിക്കൂ...

  ReplyDelete
 126. വിന-യെപോലെ ഉള്ളവരുടെ ആരോപണങ്ങളാണ് ഈ പോസ്റ്റിന്റെ കൂടി ഉദ്ദേശ്യശുദ്ധിക്ക് കളങ്കമാക്കുന്നത്.

  സിയാബിനെയോ കൂടെനില്‍ക്കുന്നവരെയോ തട്ടിപ്പുകാരാക്കാന്‍ സിയാബിനെ സഹായിച്ച ബ്ലോഗര്‍ ആഗ്രഹിച്ചിരുന്നില്ല. അവരെ സഹായിക്കുകയാണ് ബോലോഗം ഓണ്‍ലൈനിന്റെ ഉദ്ദേശ്യമെങ്കില്‍ ഇത്തരം കണ്ണടച്ചുള്ള ആരോപണങ്ങളെ പോസ്റ്റ് ഇട്ടവര്‍ തന്നെ നിരുത്സാഹപ്പെടുത്തേണ്ടതുണ്ട്. പ്രത്യേകിച്ചും അരുണ് തെറ്റിദ്ധാരണകള്‍ ഒഴിവാക്കാനായി സമയം കണ്ടെത്തുന്നെങ്കില്‍ അയാളെ അതിനു അഭിനന്ദിക്കുകയാണ് വേണ്ടത്.

  ReplyDelete
 127. അപ്പോൾ ഐ.എ.എസ് കാരൻ എന്ന് പറഞ്ഞു നടന്നത് തട്ടിപ്പല്ലേ? പല പ്രൊഫൈലുകളിലും പേരിനൊപ്പം ഐ.എ.എസ് എന്നു വച്ചിരുന്നത് തമാശ ആയിരുന്നോ?

  മേരിലില്ലിയുടെ ഒരു പോസ്റ്റിൽ ഞാനിട്ട കമന്റിനു മറുപടിയായി “ അവനെ കണ്ടാൽ ഐ.എ.എസുകാരന്റെ ഗമ ഉണ്ടോ?” ( വാക്കുകൾ അല്പം മാറിയിട്ടുണ്ട്) എന്നൊരു കൂട്ടുകാരൻ ചോദിക്കുന്നത് കേട്ട് അഭിമാന പുളകിതയായി എന്നെഴുതിയിരുന്നു.

  അപ്പോൾ ഐ.എ.എസ് കീട്ടി എന്ന് പറഞ്ഞു നടന്നത് ആദ്യ തട്ടിപ്പ്.

  വളരെ യാതനാപൂർണ്ണമായ ചുറ്റുപാടുകളിൽ നിന്നു ഐ.എ.എസ് കിട്ടിയ ആൾ എന്ന പ്രചാരണത്തിലാണു എല്ലാവരും വീണു പോയത്.അതാണു മറ്റൊന്നും നോക്കാതെ ഈ ധന സഹായമൊക്കെ ലഭിക്കാനും കാരണം.

  ഈ പറഞ്ഞ വ്യക്തിയായ സിയാബ് ഓരോ പോസ്റ്റിടുമ്പോളും, ഈ പണം നൽ‌കി സഹായിച്ച ‘പ്രവാസി ബ്ലോഗർ” എനിക്കതിന്റെ ലിങ്ക് തന്ന് വായിച്ചു നോക്കാൻ പറഞ്ഞിട്ടുണ്ട്.അതിൽ നിന്നു തന്നെ ആ ബ്ലോഗർ എത്രമാത്രം ഈ പറഞ്ഞ “ഐ .എ.എസ് കാരനെ ”നെ വിശ്വസിച്ചിരുന്നു എന്ന് വ്യക്തമാണ്.എന്നിട്ടാണു ഇങ്ങനെ ഒക്കെ സംഭവിച്ചത്.ഒരു പോസ്റ്റേ ഞാൻ വായിച്ചുള്ളൂ.എനിക്കെന്തോ അന്നേ ഒരു പന്തി ക്കെട് തോന്നി.ഐ.എ.എസ് ഒക്കെ കിട്ടിയ ഒരു വ്യക്തി സ്വന്തം കദന കഥകൾ ആരും ചോദിക്കാതെ തന്നെ വീളമ്പും എന്ന് വിശ്വസിക്കാൻ എന്റെ “ബ്രോഡല്ലാത്ത മൈൻഡി”നു സാധിച്ചിരുന്നില്ല.

  ഇനിയിപ്പോ “ക്യാൻസർ” തട്ടിപ്പിന്റെ വിവരമേ വെളിയിൽ വരാനുള്ളൂ.അതൊരു തട്ടിപ്പ് ആകണമേ എന്ന് ഞാൻ ആഗ്രഹിക്കുന്നു.കാരണം ഈ വ്യക്തിക്ക് ക്യാൻസർ ഉണ്ടാകല്ലേ എന്നാണു എന്റെ ആഗ്രഹം.

  വായക്കുള്ളിൽ ക്യാൻസർ ബാധിച്ച ഒരു ചേച്ചി എന്റെ നാട്ടിൽ അയല്പക്കത്തു ഉണ്ടായിരുന്നു.അവരുടെ കഷ്ടപ്പാടുകൾ ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്.

  “മോനേപ്പോലെ” സ്നേഹിച്ചതു പോരാ, മോനായി കാണണം എന്ന്ചിലരുടെ കമന്റ് കണ്ടു.അവസാനം വന്നു വന്നു അവർ ചെയ്തത് തെറ്റുമായി.ഇത്തരം ആട്ടിൻ തോലണിഞ്ഞ ചെന്നായ്ക്കൾ മിടുക്കരും ആയി.

  കലികാല വൈഭവം!

  ReplyDelete
 128. Cancer രോഗി ആയ ഒരാള്‍ തനിക്കു IAS ഉണ്ട് എന്ന് പറഞ്ഞത് ഒരു തെറ്റാണോ? അല്ലെങ്കിലും ഒരാള്‍ക്ക്‌ IAS ഉണ്ടന്നു കളവു പറയുന്നത് ഈ ഇന്ത്യാ മഹാരാജ്യത്ത് ഒരു കുറ്റമാണോ? സിയിബിനു IAS കിട്ടാത്തത്തിനു പിറകില്‍ ഉള്ള കാരണങ്ങളെക്കുറിച്ച് ഇവിടെ ആര്‍ക്കും അറിയണ്ട !!.. പിന്നെ രോഗി ആണെന്ന് കള്ളം പറഞ്ഞതാണ് അടുത്ത അപരാധം!! .. IAS കിട്ടാത്തതില്‍ മനസ്സ് വിഷമിച്ച ഒരാള്‍ തനിക്കു Cancer രോഗം ഉണ്ടെന്നു പറഞ്ഞു സഹതാപം പിടിച്ചു പറ്റാന്‍ ശ്രെമിചിരിക്കാം..! പാവം കുട്ടി. ഇപ്പോള്‍ ഇതൊക്കെ പുറത്തായപ്പോള്‍ അവന്റെ കൊച്ചു മനസ്സ് എത്രമാത്രം വേദനിക്കുന്നുന്ടാവും? രോഗം ഇല്ലാത്തത് ഈ ഇന്ത്യാ മഹാരാജ്യത്ത് ഒരു കുറ്റമാണോ? ആണെന്ന് തോന്നും ഇവിടെ പലരുടെയും replys കണ്ടാല്‍ !!! .. പിന്നെ ഉമ്മച്ചി യെ പോലെ കരുതിയ ഒരാള്‍ അല്പം കാശ് തരാം എന്ന് പറഞ്ഞപ്പോള്‍ അത് നിഷേധിക്കാന്‍ അവനു കഴിഞ്ഞിരിക്കില്ല. ഞാനും Mary Lilli യും അറിയുന്ന സയിബ്‌ സ്നേഹം നിരസ്സിക്കുന്നവന്‍ അല്ല. ഉമ്മച്ചി തന്ന കാശ് കൊണ്ടു അവന്‍ ചിലപ്പോള്‍ പുട്ടടിചിട്ടുണ്ടാവുമ്.. I-pod കൊണ്ടു പാട്ട് കേട്ടിട്ടുണ്ടാവും. അതൊന്നും ആരും അറിയേണ്ട കാര്യം ഇല്ല. അവനും ഉമ്മച്ചിയും തമ്മില്‍ മാത്രം ഉള്ള കാര്യങ്ങള്‍ ആണ്. പക്ഷേ എന്തൊക്കെ ആണേലും ആ chat history പബ്ലിഷ് ചെയ്തത് തെണ്ടിത്തരം ആയി പോയി. വെറും 47,000 Rs ആണോ ഹേ ഒരു മനുഷ്യന്റെ മാനത്തിനു നിങ്ങള്‍ ഇട്ട വില! സയിബ്‌ ഉപ്പയെ പോലെ കരുതുന്ന ഒരാള്‍ 50,000Rs താരാന്‍ ഒരുങ്ങുന്നതിനു ഇടയിലാണ് ആ chat history പബ്ലിഷ് ചെയ്തത് ... അതുകൊണ്ടു മാത്രം ഉപ്പ തരാനിരുന്ന കാശ് പോയി!!. ഇപ്പോള്‍ സയിബിനു നഷ്ടം 50,000Rs ..ഉമ്മചിക്ക് നഷ്ടം വെറും 47,000Rs ..! ബാക്കി 3000Rs സയിബിനു കൊടുക്കേണ്ട ഉത്തരവാദിത്വം ഉമ്മചിക്കും നമ്മുടെ ബൂലോകത്തിനും ഉണ്ട്. ഇതൊന്നും ചെയ്യാതെ എല്ലാ ചെന്നായികളും കൂടെ ഇവിടെ സൈബിനെ കല്ലെറിയാന്‍ നില്‍ക്കുന്നു! നാണമില്ലേ നിങ്ങള്ക്ക് ??? നാളെ അവന്‍ ഒരു Claude Romand -ഓ Caster Semanya - യോ ആയിത്തീര്‍ന്നാല്‍ ത്ര്ശൂര്‍ക്കാരനോടു ആര് സമാധാനം പറയും?

  വാല്‍ക്കഷ്ണം: കാശ് മെടിചിട്ടുണ്ടെന്നുമ് അത് ഉണ്ടാകുന്ന കാലത്ത് തരും എന്നും അവന്‍ പറഞ്ഞു കഴിഞ്ഞു.. കൂടുതല്‍ വിവരങ്ങള്‍ക്ക് 2012 December വരെ എല്ലാവരും കാതിരിക്കവുന്നതേ ഉള്ളൂ. പിന്നെ chat history പബ്ലിഷ് ചെയ്തവര്‍ക്കും സയിബിനെ പണം കാണിച്ചു പ്രലോഭിപ്പിച്ച ഉമ്മച്ചിയും മാപ്പ് അര്‍ഹിക്കുന്നില്ല. അവരെ cyber cell നു കാട്ടിക്കൊടുക്കെന്ട ചുമതല ഇവിടെ "കള്ളനു കഞ്ഞിവെച്ചവര്‍" എന്ന് വിളിക്കപ്പെട്ട എല്ലാവര്ക്കും ഉണ്ട്.

  ReplyDelete
 129. കൂപ്പിലാന്‍September 22, 2009 at 7:30 AM

  സിയ പറഞ്ഞത് കേട്ട് പുളഗിത ഗാത്രനാവുന്നു.

  ഈ വിവാദം അവസാനിച്ചേ പറ്റൂ. അവസാനിക്കുമ്പോള്‍ ഒന്നുകില്‍ സിയാബ് ഒരു തട്ടിപ്പുകാരനായി മുദ്രകുത്തപ്പെടും. മേരി ലില്ലിയും അരുണ്‍ ചുള്ളിക്കലും കാപ്പിലാനുമൊക്കെ കള്ളന് കഞ്ഞി വെച്ചവരുമാകും. അല്ലെങ്കില്‍ നമ്മുടെ ബൂലോകവും പ്രവാസി ബ്ലോഗറും മറ്റു വിമര്‍ശകരുമൊക്കെ മാപ്പര്‍ഹിക്കാത്ത വിധം കുറ്റക്കാരുമായിത്തീരും.

  മേരിലില്ലിയുടേയും അരുണ്‍ ചുള്ളിക്കലിന്റേയും പേരിന്റെ കൂടെ കൂപ്പിലാന്റെ പേരും.
  ബെസ്റ്റ് !!
  കലക്കവെള്ളത്തില്‍ മീന്‍ പീടിക്കാനിറങ്ങിയ ആ ചെറ്റയുടെ പോസ്റ്റുകള്‍ സിയാബിന് എന്നും ഒരു കളങ്കമായിരിക്കും.

  ReplyDelete
 130. എനിക്കൊരു തെണ്ടിയുടെയും ഓശാരം വേണ്ട. ഞാനിത്രയുമായത് ഒരുത്തന്റെയും കാലു നക്കിയിട്ടല്ല. പിന്നെയല്ലേ ഇനി.
  ബ്ലോഗ്‌ പൂട്ടണ്ടവന്നാല്‍ അത് സ്വന്തം ചെയാന്‍ എനിക്കറിയാം .

  ReplyDelete
 131. ഈ കാര്യത്തില്‍ ഇനി ഒന്നും പറയില്ല എന്ന് കരുതി മിണ്ടാതെ നിന്നതാണ്. പക്ഷെ 'ട്രാക്ക്' ചെയ്തത് കൊണ്ടാവാം അല്പം മുന്‍പ് മെയില്‍ ബോക്സില്‍ വന്നു വീണ ശശി വര്‍മ്മ എന്നാ സുഹൃത്തിന്റെ കമണ്റ്റ്‌ കണ്ടപ്പോള്‍ ചില സംശയങ്ങള്‍ മനസ്സില്‍ വന്നത് ചോദിയ്ക്കാതെ ഇരിക്കാന്‍ കഴിയുന്നില്ല...
  പ്രിയ സുഹൃത്തേ..ദയവായി മറുപടി പറയുമോ? പ്രസ്തുത കമന്റില്‍ നിന്ന് ചില ഭാഗങ്ങള്‍ എടുത്തു എഴുതുന്നു...

  >> രോഗം ഇല്ലാത്തത് ഈ ഇന്ത്യാ മഹാരാജ്യത്ത് ഒരു കുറ്റമാണോ? ആണെന്ന് തോന്നും ഇവിടെ പലരുടെയും replys കണ്ടാല്‍ !!! ..
  - കൂട്ടുകാരാ...രോഗം ഉള്ള ഒരാള്‍, അല്ലെങ്കില്‍ ഉണ്ടെന്നു പറയുന്ന ഒരാള്‍ ഒരു കൊലപാതകം ചെയ്‌താല്‍ ഈ ഇന്ത്യ മഹാരാജ്യത്ത് അതൊരു കുറ്റമാണോ?

  >> ഉമ്മച്ചി തന്ന കാശ് കൊണ്ടു അവന്‍ ചിലപ്പോള്‍ പുട്ടടിചിട്ടുണ്ടാവുമ്.. I-pod കൊണ്ടു പാട്ട് കേട്ടിട്ടുണ്ടാവും. അതൊന്നും ആരും അറിയേണ്ട കാര്യം ഇല്ല.
  - ഒരു സ്മൈലി മാത്രം :) ചോദ്യം ഇല്ല

  >> വെറും 47,000 Rs ആണോ ഹേ ഒരു മനുഷ്യന്റെ മാനത്തിനു നിങ്ങള്‍ ഇട്ട വില!
  - ഈ വാചകത്തിന് പകരം... 47000 രൂപ ആ പ്രവാസി ബ്ലോഗ്ഗെര്‍ക്ക് താങ്കള്‍ കൊടുത്തു ആ പാവം കുട്ടിയുടെ മാനം രക്ഷിക്കും എന്നാ വാചകം ആയിരുന്നു പ്രതീക്ഷിച്ചത്.

  >> സയിബിനെ പണം കാണിച്ചു പ്രലോഭിപ്പിച്ച ഉമ്മച്ചിയും മാപ്പ് അര്‍ഹിക്കുന്നില്ല. അവരെ cyber cell നു കാട്ടിക്കൊടുക്കെന്ട ചുമതല ഇവിടെ "കള്ളനു കഞ്ഞിവെച്ചവര്‍" എന്ന് വിളിക്കപ്പെട്ട എല്ലാവര്ക്കും ഉണ്ട്
  - ഈ രാജ്യത്ത് പത്രക്കാരൊക്കെ പണ്ടേ ജയിലില്‍ പോവേണ്ടതായിരുന്നു അല്ലെ? അവരാണല്ലോ ഓരോ കാര്യങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു ശ്രദ്ധയില്‍ കൊണ്ട് വരുന്നത്..:)

  പ്രിയപ്പെട്ട സുഹൃത്തുക്കളെ...രണ്ടുപോസ്ടുകളിലായി ഒരു പാട് കാര്യങ്ങള്‍ നമ്മുടെ എല്ലാവരുടെയും മുന്നില്‍ വന്നു. സിയാബ്‌ ശരിയോ തെറ്റോ എന്ന് നിഗമനത്തില്‍ എനിക്കറിയില്ല.അദ്ദേഹം ഒരു രോഗി ആവരുതെ എന്ന് പ്രാര്‍ത്തിക്കുന്നു. പക്ഷെ അത് മനസ്സിലാക്കാന്‍ പരിശ്രമിക്കുന്ന അരുണ്‍ ചുള്ളികലിന്റെ ശ്രമം അഭിനന്ദനം അര്‍ഹിക്കുന്നു. അദേഹത്തിന്റെ ഉദ്തെശസുധിയില്‍ ഒരു സംശയവും ഇല്ല. പ്രിയപ്പെട്ട അരുണ്‍...താങ്കള്‍ ആ നല്ല ശ്രമം തുടരുക...
  പക്ഷെ ഈ ഒരു സംഭവത്തിന്റെ പിറകെ അനാവശ്യ വാദങ്ങളും പ്രതിവാദന്ഗലുമായി ഇനിയും വെറുതെ മുന്‍പോട്ടു പോവുന്നത് അവസാനിപ്പിച്ചു കൂടെ.

  ReplyDelete
 132. കണ്ണനുണ്ണീ,

  ശശിവര്‍മ്മ ആരാണെന്ന് മനസ്സിലായില്ലേ? ഇദ്ദേം കാര്യങ്ങളൊക്കെ ഒന്ന് സ്റ്റിറാക്കാന്‍ തന്റെ യഥാര്‍ത്ഥനാമം മറച്ചുവെച്ചതല്ലേ?

  ഒരു sarcastic statement നടത്തി ചൊറിച്ചൊലൊന്ന് മാറ്റാന്‍! ക്ഷമിച്ചുകള.

  ReplyDelete
 133. സിയബ്‌ നിങളെ പഠിച്ചുനു പരയുനുടെ, നിങലോടെ സിയബ്‌ താനെ യാണ് സംസരിച്ചതെനു ഉറപാണോ? എനിക്ക് അറിയാവുന്ന സിയബ്‌ കള്ളം പറയില്ല, ആരെയും അറിഞ്ഞുകൊണ്ടേ പട്ടികില്ല,

  ReplyDelete
 134. രേഖകള് ഇന്നുതന്നെ ലഭിക്കും എന്ന പ്രതീക്ഷയിലാണു. ഇതിനിടയില് സിയാബ് ജോലി ചെയ്യുന്ന സ്ഥാപനത്തിനെ HR മാനേജറുമായി (Mr. Vinay) സംസാരിച്ചു. ക്യാന്സര് ഉള്ള വിവരം അദ്ദേഹം ശരിവെച്ചു. സ്ഥാപനത്തിന്റെ എം.ഡി. അടക്കമുള്ളവര്ക്ക് ഈ വിവരം അറിവുള്ളതാണു. സിയാബിന്റെ എജ്യുക്കേഷണല് സര്ട്ടിഫികറ്റുകളില് അയാളുടെ പേര് Siyab എന്നാണു. വോട്ടേഴ്സ് കാര്ഡില് Shihab എന്നും. ഇതു കൊണ്ടാവാം ബാങ്ക് അക്കൌണ്ടില് ആ പേര് വന്നത് എന്നു കരുതുന്നു. സിയാബ് 2008 മെയ് മുതല് കീമോ ചെയ്യുന്നു. മേരിലില്ലി ഈ സ്ഥാപനത്തില് ജോലി ചെയ്യുന്നതിനാല് വിശദമായ പോസ്റ്റ് അവരുടെ ബ്ലോഗില് ഇടുന്നതാണു. മി. വിനയ് അദ്ദേഹത്തിന്റെ Contact number തന്നിട്ടുണ്ട്. അദ്ദേഹത്തെ ബന്ധപ്പെടാന് താല്പര്യമുള്ളവര്ക്ക് നേരിട്ടൊ ഫോണിലോ സംസാരിക്കാം. എന്റെ ബ്ലോഗില്‍ എന്റെ മൊബൈല്‍ നമ്പറും ഇട്ടിട്ടുണ്ട്.

  ReplyDelete
 135. തിങ്കള്‍ എന്ന് പറഞ്ഞു, ഇപ്പൊ ചൊവ്വ.... എന്തിനിത്ര വലിച്ചു നീട്ടണം? ചികിത്സിക്കുന്ന ഡോക്ടരുടെ കോണ്ടാക്റ്റ് മാത്രം പോരെ? അതും പബ്ലിഷ് ആക്കണ്ട, സഹായിച്ചവര്‍ക്കും സുഹൃത്തുക്കള്‍ക്കും.... ഇത്ര നാള്‍ അങ്കം കണ്ടിരുന്നവരെ വെറും വിഡ്ഢികള്‍ ആക്കരുതെ ...... അതിനാല്‍ ബൂലോകം നിസ്സംഗത കൈവിട്ട് പ്രവര്‍ത്തിക്കണം.........

  ReplyDelete
 136. അരുണ്‍ ചുള്ളിക്കല്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന ഇത്തരം കമന്റുകള്‍ ദയവായി എഴുതരുത്.
  താങ്കള്‍ രേഖകള്‍ സ്വയം കണ്ട് ബോധ്യപ്പെടാമെന്നും ആവശ്യമാണെങ്കില്‍ അത് പണം നഷ്ടപ്പെട്ട ബ്ലോഗറെ കാണിക്കാമെന്നുമൊക്കെയാണല്ലോ പറഞ്ഞിരുന്നത് ? അതിന് താങ്കള്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് താങ്കളുടെ കമന്റില്‍ നിന്ന് വ്യക്തമാണ്. അതുകൊണ്ട് അസുഖമാണെന്ന് തെളിയിക്കാനുള്ള രേഖകള്‍ സ്വയം കണ്ട് ബോദ്ധ്യപ്പെടാനുള്ള ശ്രമങ്ങള്‍ തുടരുക. അതിനുശേഷമുള്ള താങ്കളുടെ ഒരു കമന്റിനായാണ് ബൂലോകത്തെ എല്ലാവരും കാത്തിരിക്കുന്നത്.

  താങ്കള്‍ പറഞ്ഞ 'വിനയ് 'എന്ന എച്ച് ആര്‍ മാനേജരുടെ നമ്പര്‍ തരുകപോലും ഉണ്ടായില്ല. പിന്നെങ്ങനെ ബൂലോകര്‍ സംശയം തീര്‍ക്കും. 92XXXX1061 എന്നതല്ലേ അദ്ദേഹത്തിന്റെ മൊബൈല്‍ നമ്പര്‍ . ഈ നമ്പറില്‍ വിളിച്ചിട്ട് അദ്ദേഹം എടുക്കുന്നില്ല. ഓഫീസ് നമ്പറില്‍ (0484-406XXX6) വിളിച്ചപ്പോള്‍ അദ്ദേഹം ഓഫീസിന് വെളിയില്‍ ആണെന്ന മറുപടിയാണ് കിട്ടിയത്.

  ഒരു കാര്യം കൂടെ...
  സിയാബിന്റെ ജോലിയെ ഒരിക്കലും ബാധിക്കരുതെന്ന് കരുതിയിട്ടാണ് ഞങ്ങള്‍ ഞങ്ങളുടെ അന്വേഷണം മറൈന്‍ ബിസ്സ് ടി വി എന്ന ഓഫീസിലേക്ക് വ്യാപിപ്പിക്കാതിരുന്നത്. അവിടെ എല്ലാവര്‍ക്കും രോഗവിവരം ഒക്കെ അറിയാവുന്ന സ്ഥിതിക്ക ഞങ്ങള്‍ അന്വേഷണം ഇനി അവിടേക്കും വ്യാപിപ്പിക്കുന്നതില്‍ വിരോധമില്ലല്ലോ ?

  എത് കൊല്ലം , ഏത് ഹോസ്പിറ്റല്‍ , ഏത് ഡോക്‍ടര്‍ , കേസ് നമ്പര്‍ എന്നീ കാര്യങ്ങള്‍ അറിയുന്നതോടെ കാര്യങ്ങള്‍ക്ക് തീരുമാനമാകും.
  അത്രയും കാര്യങ്ങളേ അരുണും കണ്ട് ബോധിക്കേണ്ടതുള്ളൂ. മേരി ലില്ലിയെ പറ്റിച്ചതുപോലെ ഒരു ഏച്ച് ആര്‍ ഡിപ്പാര്‍ട്ട്മെന്റിനേയും സിയാബ് കബളിപ്പിച്ചിട്ടില്ല എന്ന് എന്തുറപ്പാണുള്ളത് ? ഞങ്ങള്‍ക്ക് അരുണ്‍ തെളിവുകള്‍ കണ്ടതിനുശേഷമുള്ള മറുപടിയാണ് ആവശ്യം.
  മേരി ലില്ലി തയാറാക്കുന്ന പോസ്റ്റും ആധികാരികമായിത്തന്നെ ആയിരിക്കുമല്ലോ.
  സകല തെളിവുകളും കയ്യില്‍ വച്ച് ഒരു സമിതിയുടെ പഠനത്തിനു വിധേയമാക്കിയാണ് ഞങ്ങള്‍ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത് എന്ന് മനസ്സിലാക്കുക.

  മറ്റൊന്ന് കൂടി , ഇപ്പോള്‍ സിയാബിന്റെ ജീവിതം കൊണ്ട് പന്താടുന്നത് നിങളൊക്കെ തന്നെയാണ്.

  ReplyDelete
 137. അരുണേ

  കാര്യങ്ങള്‍ ഇത്രയുമായ സ്ഥിതിക്ക് സിയാബിന്റെ അമ്മാവനെ മൊബൈല്‍ നംബര്‍ തറവാട്ടിലെ കാര്യസ്ഥ ജാനുവിന്റെ ബ്ലോഗ് എന്നമട്ടിലുള്ള തെളിവുകള്‍ കൊണ്ട്കാര്യമില്ല.

  സിയാബ് രോഗിയാണെന്ന് അംഗീകരിച്ചാല്‍ തന്നെ ഈ പോസ്റ്റിനു സാഹചര്യമുണ്ടാവുന്ന തരത്തില്‍ തെറ്റിദ്ധാരണകള്‍ ഉണ്ടാക്കിയത് സിയാബും മുകളില്‍ പറഞ്ഞതുപോലെയുള്ള കഥാപാത്രങ്ങളും തന്നെയാണ്.

  അതുകൊണ്ട് തെളിവായിട്ട് ആര്‍ക്കെങ്കിലും എന്തെങ്കിലും കൊടുക്കുന്നെങ്കില്‍ അത് ഒരു രെജിസ്റ്റേഡ് മെഡിക്കല്‍ പ്രാക്റ്റീ‍ീഷനറുടേതാവണം. താന്‍ വഞ്ചിക്കപ്പെട്ടു എന്നുകരുതുന്ന ആള്‍ക്ക് വിശ്വാസമുള്ള മൂന്നാമതൊരു മെഡിക്കല്‍ പ്രാക്റ്റീഷനര്‍ വായിച്ചാല്‍ വേരിഫൈ ചെയ്യാവുന്ന എന്തെങ്കിലും ഒരെണ്ണം. അല്ലെങ്കില്‍ തെളിവിനായിട്ട് മിനക്കെടണമെന്നില്ല. ഞ്ഞങ്ങള്‍ യൂ റ്റ്യൂബിലെ വീഡിയോകള്‍ കണ്ട് ആനന്ദിച്ചോളാം.

  ReplyDelete
 138. ബൂലോകം ,
  ചുട്ട മറുപടി കലക്കി..... അല്ലാ ഈ നമ്പരുകളൊക്കെ എവിടുന്നു ഒപ്പിച്ചു... പഹയന്മാര്‍, എല്ലാം കരുതിത്തന്നെയാ അല്ലെ , ഈ കളിക്ക് ഇറങ്ങിയിരിക്കുന്നത്.........അരുണേ, ആണ് ആണെങ്കില്‍ പറഞ്ഞ വാക്ക് പാലിക്കൂ....പ്ലീസ്, ആ രേഖകള്‍ ബ്ലോഗിനിക്ക് കൈമാറൂ.......

  ReplyDelete
 139. അരുണ്‍ ചുള്ളിക്കല്‍

  ഇന്നലെ വൈകീട്ട് തെളിവുമായി വരാമെന്ന് പറഞ്ഞിട്ട് ഇന്ന് അവിടേയും ഇവിടേയും തൊടാത്ത ഒരു കമന്റും തന്ന് ബാക്കി മേരി ലില്ലി പോസ്റ്റിടും എന്ന് പറഞ്ഞ് കൈകഴുകുകയാണോ താങ്കള്‍ . സിയാബിന് അസുഖമാണെന്ന് കാണിക്കുന്ന രേഖകള്‍ കുറഞ്ഞപക്ഷം താങ്കളെങ്കിലും കണ്ടിരിക്കണം. മേരി ലില്ലി സിയാബിന്റെ വിശ്വാസവലയമാകുന്ന പടുകുഴിയില്‍ കൂപ്പുകുത്തി വീണ് കിടക്കുകയാണ്. അവരെ രക്ഷിക്കാനുള്ള ശ്രമമായിട്ടാണ് താങ്കള്‍ ഈ കാര്യത്തിലേക്ക് ചാടിയിറങ്ങിയതെന്ന് മനസ്സിലാക്കാന്‍ അത്ര ബുദ്ധിമുട്ടൊന്നും ഇല്ല.

  പക്ഷെ താങ്കള്‍ക്ക് അതിന് കഴിയാതെ വന്നാല്‍ താങ്കളും ഈ സംഘത്തിലെ ആളാണെന്ന് വരും. അതുകൊണ്ട് ഇനി മേരി ലില്ലിയെ വിട്ട് സ്വന്തം നിലയില്‍ ആ രേഖകള്‍ കിട്ടുമോന്ന് സിയാബ് വഴി ശ്രമിക്കൂ. പുറത്ത് നിന്ന് ഒരാള്‍ ചോദിച്ചാല്‍ ഏച്ച് ആര്‍ . മാനേജര്‍ രോഗവിവരം പോയിട്ട് വ്യക്തിപരമായ ഒരു വിവരവും പുറത്ത് പറയില്ല. അപ്പോപ്പിന്നെ നിങ്ങള്‍ ചോദിച്ചാല്‍ തരുമോ ? ഇല്ല. പിന്നെ മേരി ലില്ലി. അവരെ തല്‍ക്കാലം വിശ്വസിക്കാന്‍ നിവൃത്തിയില്ല. കാരണം അവര്‍ സിയാബിന്റെ സുഹൃത്താണ് , സഹപ്രവര്‍ത്തകയാണ്. പോരാത്തതിന് സിയാബിന്റെ ചതിക്കുഴിയില്‍ വീണ് കിടക്കുകയുമാണ്.

  അതുകൊണ്ട് അരുണ്‍ ഒരു കാര്യം ചെയ്യ്. അസുഖത്തെപ്പറ്റിയുള്ള രേഖകള്‍ക്ക് വേണ്ടി മറൈന്‍ ബിസ്സില്‍ കിടന്ന് സമയം പാഴാക്കാതെ സിയാബിനോട് അതൊക്കെ നേരിട്ട് അയച്ച് തരാന്‍ പറയ്.

  ഇതൊന്നും പറ്റില്ലെങ്കില്‍ സ്വന്തം പേര് ചീത്തയാകുന്നതിന് മുന്‍പേ ഇതില്‍ നിന്ന് ഊരിപ്പോകാന്‍ നോക്ക്.

  സിയാബിന് മറൈന്‍ ബിസ്സില്‍ ജോലി കിട്ടിയത് ഐ.എ.എസ്സുകാരന്‍ ആയതിന്റെ പേരിലാണ്. അവര്‍ വിളിച്ച് കൊടുത്തതാണ് ആ ജോലി എന്ന് സിയാബ് തന്നെ പറയുന്നുണ്ടല്ലോ . എന്തിന് ലീവെടുത്ത് നില്‍ക്കുന്നു എന്ന എച്ച് ആര്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ചോദ്യത്തിനു മറുപടിയായി അന്നുതന്നെ ഒരു കള്ളക്കടലാസ് സിയാബ് കൊടുത്തുകാണാനുള്ള സാദ്ധ്യത തള്ളിക്കളയാനാവുമോ അരുണേ. അങ്ങനാണെങ്കില്‍ ആ കടലാസിലെ തീയതി ഒന്ന് നോക്കി ഉറപ്പിക്ക്. 2006 മുതല്‍ രോഗിയാണെന്ന് പറഞ്ഞ് സിവില്‍ സര്‍വ്വീസില്‍ നിന്ന് ലീവെടുത്ത സിയാബ്ബ് ഇപ്പോള്‍ 2008 മുതല്‍ ക്യാന്‍സറിന് ചികിത്സിക്കുന്നു എന്ന് പറയുന്നത് വിശ്വസിക്കാന്‍ പ്രയാസമുണ്ട്. കീമോ ചെയ്യുന്നവര്‍ക്ക് കീമോ ചാര്‍ട്ട് ഉണ്ടാകും. അവസാനം ചെയ്ത കീമോയുടെ റിപ്പോര്‍ട്ട് കാണിക്കാന്‍ മാത്രം പറഞ്ഞാല്‍ മതി.

  അത് മേരി ലില്ലി വിചാരിച്ചാലും നടക്കും. അതിന് മേരി ലില്ലി ‘സിയാബ് ബിലീഫ് സിന്‍ഡ്രോം‘ എന്ന സംഭവമാണല്ലോ. പിന്നെങ്ങിനാ.

  ReplyDelete
 140. അരുണ്‍ ചുള്ളിക്കല്‍,

  ഇതുവരെ തിങ്കളാഴ്ച കഴിഞ്ഞത് അറിഞ്ഞില്ല എന്ന് വിചാരിക്കുന്നു.
  ഇന്നലെ വൈകീട്ട് തെളിവുമായി വരാമെന്ന് പറഞ്ഞിട്ട് ഇന്ന് അവിടേയും ഇവിടേയും തൊടാത്ത ഒരു കമന്റും തന്ന് ബാക്കി മേരി ലില്ലി പോസ്റ്റിടും എന്ന് പറഞ്ഞ് കൈകഴുകുകയാണോ താങ്കള്‍ . സിയാബിന് അസുഖമാണെന്ന് കാണിക്കുന്ന രേഖകള്‍ ഇനി ഉണ്ടാക്കിയെടുക്കുകയെ രക്ഷയുള്ളൂ . നിങ്ങളുടെ സഹകര സംഘത്തിനു അത് എളുപ്പവുമാണ്.

  മൂന്നു പുണ്യാത്മാക്കള്‍ !

  അരുണ്‍ ചുള്ളിക്കല്‍,മേരി ലില്ലി , കാപ്പിലാന്‍ ! (ദൈവമേ രൂപക്കൂട് നാലെണ്ണം വേണമല്ലോ!)

  ഇനി എന്തെങ്കിലും പുതിയ അഭ്യാസവും ആയിട്ട് ഇറങ്ങിക്കോ. ഈ ബൂലോഗം മുഴുവന്‍ മണ്ടബുധികലല്ലേ! നിങ്ങള്‍ പറയുന്നത് മുഴുവന്‍ തൊണ്ട തൊടാതെ വിഴുങ്ങാന്‍.

  ഇതും ഓഫ്‌ ടോപ്പിക്കാനെന്നും പറഞ്ഞു ഡിലീറ്റുമായിരിക്കും . ആയിക്കോട്ടെ.

  ReplyDelete
 141. അരുണ്‍ ചുള്ളിക്കല്‍ പരിധിക്ക് പുറത്തായോ ?

  ReplyDelete
 142. Will somebody show some sense at least now, please?

  Dear Arun, and boologam online, please do not divulge information about people realted to Siyab on the blogspace unless they want you to do that. This will be invasion of privacy of those people. And this will only destroy whatever little peace Siyab is left with.

  I still believe that he is in need of serious help (psychological and humane, inorder to come out of a crisis which can be of career or of health). If you people look only to justify your own private versions of the story you will only destroy that man. :(

  Can somebody near Cochin spare some time to try to meet Siyab personally? Somebody who can help him to come out and face the reality, like a man?

  ReplyDelete
 143. gupthan: അങ്ങനെ ആണെങ്കില്‍ ഈ നാട്ടിലെ കള്ളന്മാര്‍ക്കൊക്ക്ര്‍ മനശാസ്ത്ര ചികിത്സ നല്‍കിയാല്‍ മതിയല്ലോ? ഇത് വെറും തട്ടിപ്പാണ്. സഹായിച്ചവര്‍ക്കാന് ഇപ്പൊ മനശാസ്ത്രജ്ഞന്റെ സഹായം വേണ്ടത് ...

  ഒരു നിസാര തെളിവ് പോലും നല്‍കാതെ ഇട്ടു വലിപ്പിക്കുന്നവര്‍ക്കെതിരെ എത്രയും വേഗം നിയമ നടപടി ഉണ്ടാക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു. ബൂലോകത്തിനെതിരെ നിയമ നടപടിയുമായി വന്നവരെ ഒന്നും കാണാനേ ഇല്ലല്ലോ?

  ReplyDelete
 144. പ്രിയ ബൂലോഗം ഓണ്‍ലൈന്‍

  ഇത് വായിച്ചിടത്തോളം കുഴഞ്ഞുമറീഞ്ഞ കേസാണ്. അരുണ്‍ ചുള്ളിക്കല്‍ ആരാ മെഡിക്കല്‍ റിപ്പോര്‍ട്ട് പഠിച്ച് എല്ലാം ശരി വയ്കാന്‍? അത് തള്ളാനോ സ്വീകരിക്കാനോ നിങ്ങളാരാ? നമ്മളാരാ?
  ഇത് എത്രയും വേഗം പോലീസില്‍ അറീയിക്കുക. അവര്‍ നിമിഷ നേരം കൊണ്ട് സത്യമെന്തെന്ന് കണ്ടു പിടിച്ച് തരും. സിയാബിനും മറ്റുള്ളവര്‍ക്കും അര്‍‌ഹ്ഹിക്കുന്ന നീതി ലഭിക്കും. പണം കൊടുത്ത ഒരാള്‍ക്ക് പ്രശ്നമില്ലെന്ന് പറഞ്ഞിട്ട് കാര്യമില്ല, തട്ടിപ്പ് നടന്നിറ്റുണ്ടെങ്കില്‍ ഇത് പുറത്ത് വന്നാലേ ആര്‍ക്കൊക്കെ എന്തൊക്കെ പറ്റി എന്ന് മനസ്സിലാവൂ. തിരിച്ചാണെങ്കില്‍ സിയാബിന് തന്റെ നിരപരാധിത്വം തെളിയിക്കാനും സാധിക്കും. ആവശ്യമില്ലാതെ ഇത്രയും പ്രശ്നങ്ങള്‍ കുത്തിപ്പൊക്കിയ ബൂലോഗം ഓണ്‍ലൈനിന്റെ ഭാവിയെക്കുറീച്ചും ഒരു തീരുമാനമാകും.

  പോലീസ് അന്വേഷിച്ച് ഇതവസാനിപ്പിക്കുന്നതല്ലേ ഭംഗി?
  അല്ലാതെ കുറേ നാട്ടുകാരുടെ ഇടയില്‍ ഈ പ്രശ്നം ഇനിയും തട്ടിക്കളീക്കുന്നത് ശരിയല്ല.

  ReplyDelete
 145. പ്രിയ വായനക്കാരെ.

  കൂടുതല്‍ വ്യക്തികള്‍ ഇതിലേക്ക് വലിച്ചിഴക്കപ്പെടുന്നു എന്നതിനാല്‍ കമന്റ് ഓപ്ഷന്‍ ക്ലോസ് ചെയ്യുകയാണ്.
  പ്രസക്തമായ അഭിപ്രായങ്ങള്‍ ഉണ്ടെങ്കില്‍ ദയവായി മെയില്‍ ചെയ്യുക.(nammudeboolokam@gmail.com)

  മുന്‍പ് അരുണ്‍ ചുള്ളിക്കല്‍ ഇട്ടതും നമ്മുടെ ബൂലോകം ഇട്ടതുമായ 2 കമന്റുകളില്‍ സിയാബുമായി ബന്ധപ്പെട്ട മറ്റൊരു വ്യക്തിയുടെ പേര് ഉള്ളതു കാരണം ആ 2 കമന്റുകളും ഡിലീറ്റ് ചെയ്യുന്നു.

  ഞങ്ങളുടെ കണ്‍ക്ലൂഷന്‍ ഇതാണ്.

  1.സിയാബിന് ഐ.എ.എസ് ഇല്ല.

  2.സിയാബ് പ്രചരിപ്പിക്കുന്നതുപോലെ 62 ശതമാനം (അല്ലെങ്കില്‍ തേഡ് സ്റ്റേജ്) ഓറല്‍ ക്യാന്‍സര്‍ ഇല്ല.

  3.സിയാബ് ഇതുവരെ നല്‍കിയ ചികിത്സാ വിവരങ്ങള്‍ എല്ലാം തെറ്റായിരുന്നു.

  4.ഐ.എ.എസ് ഉണ്ടെന്നും, അത് പോകുമെന്നതിനാലാണ് രോഗം ഉണ്ടെന്ന് പുറത്ത് പറയാത്തത് എന്നും തെറ്റിദ്ധരിപ്പിച്ചത് വഞ്ചനയാണ്.

  5.ബ്ലോഗില്‍ ഇനി ആര്‍ക്കും ഇത്തരം ചതി പറ്റാതിരിക്കാനാണ് ഈ പോസ്റ്റ് ഞങ്ങള്‍ പ്രസിദ്ധീകരിച്ചത്.

  6.വ്യക്തിപരമായി ഈ പോസ്റ്റിന്റെ ഉത്തരവാദിത്വം ഈ ബ്ലോഗ് കൈകാര്യം ചെയ്യുന്നവര്‍ ഏല്‍ക്കുന്നു.

  എല്ലാ വായനക്കാര്‍‍ക്കും നന്ദി.

  ReplyDelete

Popular Posts