
കുറിപ്പ്വായിച്ചു വര്‍ഷം മുന്‍പു നടന്ന സംഭവമാണ്. എന്റെ അച്ചന് ഒരു ശസ്ത്രക്രിയയ്ക്കു വിധേയനായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍. തീവ്ര പരിചരണ വിഭാഗത്തില്‍[ICU]നിന്നും പുറത്തെ മുറിയില്‍ എത്തിയതും,അച്ചന് ഞങ്ങളോട് സമരം പ്രഖ്യാപിച്ചു.പൊടി വലിക്കാന്‍ നല്‍കിയില്ലെങ്കില്‍ അച്ചന് ആശുപത്രിയില്‍ നിന്നും ഇറങ്ങിപ്പോകുമത്രെ.സര്‍ക്കാരുദ്യോഗത്തില്‍ നിന്നും വിരമിച്ച 74-കാരനായ ഭര്‍ത്താവിന്റെ ശാഠ്യം കണ്ട് അമ്മ വിഷമിച്ചു.
“ആശുപത്രിയില്‍ നിന്നും വീട്ടിലെത്തട്ടെ “.
അമ്മ സമാധാനിപ്പിക്കുവാന്‍ ശ്രമിച്ചു.
“പൊടി വാങ്ങിത്തന്നില്ലെങ്കില്‍ ഞാന്‍ ഇപ്പോള്‍ പോകും”.
അച്ചനെ അനുനയിപ്പിക്കുവാന്‍ ആര്‍ക്കും കഴിഞ്ഞില്ല.
ഒടുവില്‍ എന്റെ സഹോദരന് അച്ചന്റെ ബ്രാന്‍ഡ് [ശാസ്താ]പൊടി സംഘടിപ്പിച്ച് വീട്ടിലിരുന്ന പൊടിക്കുപ്പിയിലാക്കി ആശുപത്രിയിലെത്തിച്ചു.നഷ്ടപ്പെട്ട കളിപ്പാട്ടം തിരികെക്കിട്ടിയ കുട്ടിയെപ്പോലെ അച്ചന് പൊടിക്കുപ്പി തൊട്ടും തലോടിയും കുറച്ചു നേരമിരുന്നശേഷം വലി തുടങ്ങി.
എനിക്കും ചേച്ചിക്കും വലിയ വിഷമം തോന്നി.ഈ ഓപ്പറേഷനോടെ അച്ചന് പൊടിവലി നിര്‍ത്തുമെന്ന് പ്രതീക്ഷിച്ചവരാണ് ഞങ്ങള്‍.
“സ്കൂളില്‍ പഠിക്കുന്ന കാലത്ത് തുടങ്ങിയ വലിയല്ലേ, ഇനി നിര്‍ത്തില്ല“.ആത്മഗതം എന്ന വണ്ണം അമ്മ പറഞ്ഞു.
ഇന്നും മണിക്കൂറില്‍ ആറുതവണയെങ്കിലും അച്ഛന് പൊടി വലിക്കും.ഞങ്ങളാരും വിലക്കാറില്ല.വിലക്കിയാലും വിലപ്പോകില്ല.അച്ഛന് വലിക്കുമ്പോള്‍ തൊട്ടടുത്തിരിക്കുന്നവര്‍ തുമ്മിയാലും അതൊന്നും കാര്യമാക്കാറുമില്ല.
അച്ചന്റെ പൊടി വലിയെക്കുറിച്ചോര്ത്ത് എഴുതിത്തുടങ്ങിയ ഈ കുറിപ്പില്‍ മറ്റൊരു കാര്യം കൂടി പറയട്ടെ.
എന്റെ ഭര്‍ത്താവ് ഒരു ചെയിന്‍ സ്മോക്കറൊന്നുമായിരുന്നില്ലങ്കിലും ദിവസം 3 സിഗററ്റ് എങ്കിലും വലിച്ചിരുന്നു.ക്രിക്കറ്റും മറ്റോ കണ്ടുകൊണ്ടിരിക്കുമ്പോള്‍ നമ്മുടെ ടീമിനു രക്ഷയില്ലാതെ വന്നാല്‍ ഒന്നോ രണ്ടോ എണ്ണം കൂടി.2004 മെയ് 31-നു വൈകുന്നേരം അദ്ദേഹം എന്നെ വിളിച്ചപ്പോള്‍ പറഞ്ഞു.

“ലതി ഒരു ഗുഡ് ന്യൂസുണ്ട്,ഞാന്‍ പൂര്‍ണ്ണമായും വലി നിര്‍ത്തി”.
“അതെന്താ ?”,ഞാന്‍ ചോദിച്ചു
“ഇന്നു ലോക പുകയില വിരുദ്ധ ദിനമാണ്.ഞാന്‍ ഒരു ആര്‍ട്ടിക്കിള്‍ വായിച്ചു.പുകവലിയുടെ ദോഷം അറിയാമെങ്കിലും ഇത്രയേറെ പ്രശ്നമുണ്ടെന്ന് എനിക്കാ ലേഖനത്തില്‍ നിന്നുമാണ് മനസിലായത്.എന്തിനാ മറ്റുള്ളവരേക്കൂടി കുഴപ്പത്തിലാക്കുന്നത്.”
“കണ്‍ഗ്രാജുലേഷന്‍സ് ”.ഞാന്‍ പറഞ്ഞു.
ഭര്‍ത്താവിന്റെ പുകവലി എന്നെ ഒരിക്കല്‍ പോലും അലട്ടിയിരുന്ന വിഷയമായിരുന്നില്ലെങ്കിലും എനിക്ക് അദ്ദേഹത്തിന്റെ തീരുമാനത്തില്‍ അഭിമാനം തോന്നി.പിന്നീട് ഇന്നു വരെ അദ്ദേഹം പുക വലിച്ചിട്ടില്ല.വലിയ വലികാരനായിരുന്ന മുന്‍ മന്ത്രി ശ്രീ ആര്യാടന് മുഹമ്മദ് പുക വലി നിര്‍ത്തിയ വിവരം മനോരമയിലെ പിന്നാമ്പുറം എന്ന പംക്തിയിലൂടെയാണ് അറിഞ്ഞത്.
“നിയമ സഭയില്‍ പുകമറ സൃഷ്ടിക്കുവാന്‍ ഇനി ആര്യാടനുണ്ടാവില്ല”.എന്നോ മറ്റോ ആയിരുന്നു തലക്കെട്ട്.

മോനമ്മ കോക്കാടിനെ നമ്മള് മത്സരിച്ച് അഭിനന്ദിച്ചു.
നഗരത്തില്‍ പട്ടാപ്പകല്‍ മോഷണം നടത്തുന്നവരേയും,സ്ത്രീകളെ ഉപദ്രവിക്കുന്നവരേയും,പരസ്യമായി മദ്യപിക്കുന്നവരേയും ഒക്കെ അവഗണിച്ചുകൊണ്ട് കടന്നുവരുന്ന പൊലീസുകാര്‍,ഒതുങ്ങി മാറിനിന്നു ഒരു സിഗററ്റു വലിക്കുന്ന സാധുവിനെ അറസ്റ്റ് ചെയ്തു കൊണ്ട് പോകുന്ന വിഷ്വലും മറ്റും കണ്ട് ആയിടെ എല്ലാവരും ചിരിച്ചു.

എഴുതിയെഴുതി വഴി മാറിയോ? ഞാന്‍ നിര്‍ത്തുകയാണ്.ഈ കുറിപ്പ് വായിച്ചു ഏതെങ്കിലും ഒരു വലിക്കാരന് ഒരു സിഗറെറ്റെങ്കിലും കുറച്ചേ വലിക്കൂ എന്ന തീരുമാനമെടുത്തിരുന്നെങ്കില്‍................
ലതിക സുഭാഷ്
നന്നയി ലതിക നല്ലൊരു ലേഖനം
ReplyDeleteലതികക്ക് അഭിവാദ്യങ്ങള്‍ :)
സിഗര്റ്റ് വലി നിര്‍ത്താന്‍ പറ്റില്ലാന്ന് വെര്‍തേ പറയുന്നതാ, എളുപ്പമാ.എത്രയോ പ്രാവശ്യം നിര്‍ത്തിയവരെ എനിക്കറിയാം!!
ReplyDeleteഇനി സത്യമായി പറയുകയാണെങ്കില്‍ എന്റെ അച്ഛന് ഒരു ചെയിന്‍ സ്മോക്കറായിരുന്നു.അഞ്ച് വര്‍ഷം മുമ്പ് വലി നിര്‍ത്തി.ആ വാര്‍ത്ത അറിഞ്ഞ് വീട്ടില്‍ അമ്മക്ക് ഉണ്ടായ സന്തോഷം കണ്ട് ഒരു പാട് സന്തോഷിച്ചു.
(വീണ്ടും അമ്മയുടെ സന്തോഷം കാണുന്നതിനു വേണ്ടി സിഗര്റ്റ് വലി തുടങ്ങിയട്ട് നിര്‍ത്തിയാലോന്ന് വരെ ആലോചിച്ചു!!)
ഒരു ഔട്ട് ഓഫ് റ്റോപിക്ക്:
"ഈ പത്രത്തിന്റെ ചീഫ് എഡിറ്ററായ ജോ ക്ക് എന്റെയും കുടുംബത്തിന്റെയും പിറന്നാള്‍ ആശംസകള്‍"
ലതി ചേച്ചി, നല്ല ലേഖനം...
ReplyDeleteകോളേജില്‍ പഠിച്ച സമയത്ത് ഇടയ്ക്കു വല്ലപ്പോഴും സിഗരറ്റ് കാണുമ്പൊ ഒരു ഇഷ്ടം എനിക്കും ഉണ്ടായിരുന്നു. എന്തായാലും കോളേജ് വിട്ടതോടെ ആ ശീലവും പോയി.. ഭാഗ്യം..
പുകവലി കുറഞ്ഞ് കുറഞ്ഞ് ഇപ്പോ എല്ലാരും വെള്ളമടി തുടങ്ങിയില്ലേ..
ReplyDeleteKumarettan paranjathanu shari...!
ReplyDeleteAshamsakal...!!!
നല്ല പോസ്റ്റ്.
ReplyDelete15 വർഷത്തോളം തുടർച്ചയായി പുകവലിച്ചിട്ട് രണ്ടരവർഷം മുമ്പ് നിറുത്തിയ ആളെന്ന നിലയിൽ പറയട്ടെ. ശ്രമിച്ചാൽ, തീർച്ചയായും ഈ ശീലം ഒഴിവാക്കാൻ കഴിയും.
ആശംസകൾ
പ്രചോദനം പകരുന്ന പോസ്റ്റ്.
ReplyDeleteവലിയുടെ പരസ്യം നിന്നതിനാല്‍ അളവു ഇന്നു വളരെ കുറഞ്ഞിട്ടുണ്ട്.
പുരുഷനാണെന്നു തെളിയിക്കാനും, അദ്ധ്വാനത്തിനു സംതൃപ്തി നല്‍കാനും പുകവലി എന്നൊക്കെയുള്ള പരസ്യങ്ങള്‍ ഒരു പാടു പേരെ വഴി തെറ്റിച്ചിട്ടുണ്ട്.
എണ്പതു കളിലെ കാമ്പസില്‍ പെണ്‍കുട്ടികളെ ഇമ്പ്രസു ചെയ്യാന്‍ പുകവലിക്കണം എന്നിട്ടു ചുരുളുകളായി ആകാശത്തിലേക്കു വിടണം എന്നൊക്കെ മിഥ്യാ ധാരണയുണ്ടായിരുന്നൂ (വിഡ്ഡികള്‍)
സിഗററ്റു വലി നിര്ത്തിയതിനെക്കുറിച്ചു ഞാനും ഒരിക്കല്‍ എഴുതിയിട്ടുണ്ട്.
മാഷിന്ടെ തൂലിക: സോറി, ഞാന്‍ വലിക്കാറില്ല.