മൊട്ടുണ്ണി എന്ന മാരണം
മൊട്ടുണ്ണി ഒരു വിചിത്ര ജീവിയല്ല, അതൊരു മനുഷ്യനാ.........
ആ മനുഷ്യന്റെ കഥയുള്ള ഒരു ബ്ലോഗ് ഞാന്‍ പരിചയപ്പെടുത്താം........
ഈ ബ്ലോഗ് എഴുതുന്നത് ആരാണെന്ന് അറിയാവുന്നത് വളരെ കുറച്ച് പേര്‍ക്ക് മാത്രമാണ്.കാരണം ബ്ലോഗിലെ പ്രൊഫൈലില്‍ എഴുതുന്ന ആളിന്റെ പേരില്ല എന്നത് തന്നെ കാരണം.ഈ കാര്യത്തില്‍ ഞാന്‍ ഭാഗ്യവാനാണ്, കാരണം ഈ എഴുത്തുകാരനെ ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്.മാത്രമല്ല അദ്ദേഹത്തെ ബ്ലോഗിലേക്ക് കൊണ്ട് വന്നതും ഞാനാണ്.ആ വ്യക്തിയാണ് റോഹന്‍.
ഈ ബ്ലോഗിന്റെ ഏറ്റവും രസകരമായ വസ്തുത, ഇത് വരെ നാല് കഥകളെ എഴുതിയട്ടുള്ളു.മൊട്ടുണ്ണി എന്ന കഥാപാത്രം ഗള്‍ഫില്‍ നിന്ന് വരുന്നതും പിന്നീട് നേരിടുന്നതുമായ മണ്ടത്തരങ്ങള്‍ നര്‍മ്മത്തില്‍ ചാലിച്ച്, ഒരു തുടര്‍ക്കഥ ആയി എഴുതിയിരിക്കുന്നു.
"പതിവു പോലെ ഒരു സായാഹ്നം. ഇന്ന് അവന് വരികയാണ്,ഒരുപാട് നമ്പരുകളും,സ്വല്പം കുസൃതികളുമായി നിങ്ങളുടെ ഒതേനന്,ഈ കലിയുഗ ഒതേനന്,പത്രോസ്സ്.അതേ,നീണ്ട ഗള്‍ഫ് ജീവിതത്തിനു ശേഷം അവന് തിരിച്ച് വരുന്നു..."
'കടലിനക്കരെ നിന്നും കലിയുഗ ഒതേനന്' എന്ന പോസ്റ്റ് ഇങ്ങനെ ആരംഭിക്കുന്നു.പിന്നീട് മൊട്ടുണ്ണിയുടെ സാഹസങ്ങളാണ്.വലിയ ധീരനായ മൊട്ടുണ്ണി ഭൂലോകത്ത് മാത്രമല്ല, ബൂലോകത്തും പിടിച്ച് നില്ക്കാന് ആഗ്രഹിക്കുന്നു എന്നൊരു പോസ്റ്റില്‍ സൂചിപ്പിക്കുന്നുണ്ട്.മാത്രമല്
"രണ്ട് മാസം മാറി നിന്നപ്പോള്‍ എല്ലാരും തലയില്‍ കയറുന്നു എന്ന് മനസ്സിലായ മൊട്ടുണ്ണി തീരുമാനിച്ചു, ഇനി താനിവിടൊക്കെ തന്നെ കാണും.
ഈ ബൂലോകത്തും, തന്റെ നാട്ടിലും എപ്പോഴും കാണേണ്ടത് ഒരു അത്യാവശ്യമാണ്.
ഇനി വേണം എല്ലാവരോടും പഴയ ചില കണക്കുകള്‍ തീര്‍ക്കാന്‍..
തനിക്ക് കണക്ക് തീര്‍ക്കാനുള്ളവരുടെ പേരും വിവരവും മൊട്ടുണ്ണി മനസ്സില്‍ കുറിച്ച് തുടങ്ങി..
കീലേരി അച്ചു: കള്ള് വാങ്ങി തന്ന വകയില്‍ 25 രൂപ..
കുളത്തിലാന്: കപ്പലണ്ടി മുഠായി വാങ്ങി തന്ന വകയില്‍ 2 രൂപ..
ദീപാംഗുരന്‍: കോണകം വാടകയ്ക്ക് തന്ന വകയില്‍ 6 രൂപ..
അതേ മൊട്ടുണ്ണി കണക്കെടുത്ത് തുടങ്ങി,
ഇനി മൊട്ടുണ്ണി കണക്ക് തീര്‍ക്കുന്ന ദിവസങ്ങള്‍.
കാത്തിരിക്കുക.. "
മൊട്ടുണ്ണി ഒരു ആഭാസനാണോ?
അല്ലെന്നാണ് എനിക്ക് മനസിലായത്.കഥയില്‍ ചില ഭാഗത്ത്, അത് ബ്രാക്കറ്റില്‍ എഴുതി വ്യക്തമാക്കുന്നുമുണ്ട്.
ഒരു ഉദാഹരണം..
"ആ പെണ്‍കുട്ടി ഒരു ട്രേയില്‍ മാങ്ങാ ജ്യൂസുമായി ആണ് വന്നത്.അത് കണ്ട്(മാങ്ങാ ജ്യൂസ്സ് കണ്ട്) മൊട്ടുണ്ണിയുടെ വായില്‍ വെള്ളമൂറി.അവളെ ഒന്ന് നോക്കി ചിരിച്ചിട്ട്, മൊട്ടുണ്ണി ഒരു ഗ്ലാസെടുത്ത് ചുണ്ടിനോട് ചേര്‍ത്തു."
പന്ത്രണ്ട് കഥയിലൂടെ മൊട്ടുണ്ണിയുടെ കഥ മൊത്തം പറയുമെന്നും, കഥാസാരം ഇങ്ങനെയാണെന്നും വിശദീകരിച്ച സുഹൃത്ത്, കഴിഞ്ഞ ജൂണിനു ശേഷം ഒരു കഥ പോലും എഴുതി ഇല്ലെന്നത് ഒരു വേദനിപ്പിക്കുന്ന സത്യമാണ്.
റോഹന്‍ മൊട്ടുണ്ണി എന്ന കഥാപാത്രത്തെ രൂപപ്പെടുത്തിയത്, എന്റെയും റോഹന്റെയും ഉറ്റ സുഹൃത്തായ ഒരു വ്യക്തിയെ മുന്നില്കൊണ്ടായിരുന്നുഈ വരുന്നവ്യാഴാഴ്ച ആ സുഹൃത്തിന്റെ വിവാഹമാണ്.പുതിയ ജീവിതം തുടങ്ങാന്‍ പോകുന്ന അദ്ദേഹത്തിനു നല്ലൊരു ഭാവി ആശംസിച്ചു കൊണ്ട്, മൊട്ടുണ്ണിയുടെ തുടര്‍ക്കഥകള്‍ നിങ്ങള്‍ക്ക് ഒരു ചെറു പുഞ്ചിരിക്കുള്ള വകുപ്പ് പ്രദാനം ചെയ്യും എന്ന വിശ്വാസത്തില്‍, മൊട്ടുണ്ണിയുടെ ബാക്കി ഭാഗം എഴുതണമെന്ന് റോഹനോട് അപേക്ഷിച്ച് കൊണ്ട്, ഇന്നത്തെ വിവരണം നിര്‍ത്തുന്നു.
ഇതു റോഹന്‍......ഇദ്ദേഹമാണ് മൊട്ടുണ്ണി എന്ന ബ്ലോഗ് എഴുതുന്നത്. ഇദ്ദേഹത്തിന്റെ കല്യാണം അല്ല നടക്കാന്‍ പോകുന്നത്. ഇദ്ദേഹം എഴുതിയ ബ്ലോഗിലെ നായകന് ആണ് മൊട്ടുണ്ണി.
അരുണ്‍ കായംകുളം
മൊട്ടുണ്ണി അടിപൊളിയാ, ആരും ശ്രദ്ധിക്കുന്നില്ല.അരുണിന്റെ ഈ ശ്രമത്തിനു നന്ദി
ReplyDeleteമൊട്ടുണ്ണിക്കും പരിചയപ്പെടുത്തിയ വല്യ ഉണ്ണിക്കും നന്ദി..
ReplyDelete