അപേക്ഷകളും ആവലാതികളും ഇനി അരുണിന് സ്വന്തം

നമ്മുടെ ബൂലോകം പത്രത്തില്‍ വന്ന നാട്ടപ്പിരാന്തന്റെ അഭിമുഖത്തിലെ ഫോട്ടോയെപ്പരാമാര്ശിച്ചു "മോട്ടേട്ടന് " ശ്രീ അരുണ്‍ കായംകുളത്തിന് അയച്ച പരാതിയും അതിനു അരുണ്‍ നല്കിയ മറുപടിയും ബൂലോകരുടെ അറിവിലേക്കായി പ്രസിദ്ധീകരിക്കുന്നു. മോട്ടേട്ടന് ചിലവായ തുകയ്ക്കായി ഒരു ബൂലോക സമാശ്വാസ ഫണ്ടും പിരിച്ചു നല്കാന് എല്ലാ ബ്ലോഗ്ഗേഴ്സും കിണഞ്ഞു പരിശ്രമിക്കണേ !
നമ്മുടെ ബൂലോകം പത്രത്തില്‍ വന്ന നാട്ടപ്പിരാന്തന്റെ അഭിമുഖത്തിലെ ഫോട്ടോയെപ്പരാമാര്ശിച്ചു "മോട്ടേട്ടന് " ശ്രീ അരുണ്‍ കായംകുളത്തിന് അയച്ച പരാതിയും അതിനു അരുണ്‍ നല്കിയ മറുപടിയും ബൂലോകരുടെ അറിവിലേക്കായി പ്രസിദ്ധീകരിക്കുന്നു. മോട്ടേട്ടന് ചിലവായ തുകയ്ക്കായി ഒരു ബൂലോക സമാശ്വാസ ഫണ്ടും പിരിച്ചു നല്കാന് എല്ലാ ബ്ലോഗ്ഗേഴ്സും കിണഞ്ഞു പരിശ്രമിക്കണേ !
എന്റെ നഷ്ടപ്പെട്ട പൈസ :നട്ടപിരാന്തന്.
ബൂലോക മധ്യസ്ഥനും, കായംകുളം എക്സ്പ്രസ്സില്‍ സ്ഥിരമായി സഞ്ചരിക്കുന്നവനും, പുഞ്ചിരിക്കുന്ന മുഖവും, പല്ലുമായി കോള്‍ഗേറ്റിന്റെ അടുത്ത പരസ്യതിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ബൂലോക ബ്ലോഗറും, ബൂലോകത്തിലെ അരുണകിരണം സമക്ഷം ബോധിപ്പിക്കുന്നത്.
എന്റെ ഒരു ഇന്റര്‍വ്യൂ വേണം എന്നു പറഞ്ഞു നല്ല സുഹൃത്തായ ഒരു ബ്ലോഗര്‍ എനിക്ക് ചില ചോദ്യാവലികള്‍ അയച്ചു അവരുടെ ഒരു ഓണ്‍ലൈന്‍ പത്രത്തില്‍ പ്രസിദ്ധികരിക്കാന്‍. പല ചെമ്പുലികളുടെയും ഇന്റര്‍വ്യൂ അവര്‍ തയ്യാറാക്കുന്നുണ്ട് എന്നും അവര്‍ പറഞ്ഞിരുന്നു.
എനിക്ക് ബൂലോഗത്ത് ചാര്‍ത്തി കിട്ടിയ പട്ടങ്ങളായ അശ്ലീല ബ്ലോഗര്‍, കള്ളുകുടിയന്, പെണ്ണുപിടിയന്‍, തുടങ്ങിയ പട്ടങ്ങള്‍ ഉള്ളത് കൊണ്ട് കൊണ്ട് എന്റെ അഭിമുഖം എഴുതാന്‍ എനിക്ക് തന്നെ ഒരു മടി, പിന്നെ നിര്‍ബന്ധത്തിനു വഴങ്ങി ഞാന്‍ എഴുതി കൊടുത്തു. അയച്ചപ്പോള്‍ എന്നാല്‍ കിടക്കട്ടെ എന്നു കരുതി രണ്ടു വിലാസത്തിലും അയച്ചു. പിന്നീട് എനിക്ക് രണ്ടു ഇമെയില്‍ വന്നു, വായിച്ചു രസമുണ്ട് എന്നും, നമ്മുടെ ജോ പറഞ്ഞു അത് പബ്ലിഷ് ചെയ്തു എന്നും. ജോ അയച്ചു തന്ന ലിങ്കില്‍ പോയി..........ദാ കിടക്കുന്നു മനുഷ്യനെ പേടിപ്പിക്കാന്‍ ഒരു ഫോട്ടോ.
ഇനിയാണ് എന്റെ സങ്കടം.
എന്റെ നല്ല ചിത്രങ്ങള്‍ അവര്‍ ഈ പോസ്റ്റില്‍ ബോധപൂര്‍വ്വം ഇടാത്തതാണ്. എന്റെ മുഖസൌന്ദര്യത്തില്‍ എന്തിന് അവര്‍ ഇത്രമാത്രം അസൂയപ്പെടുന്നു? ദൈവം എനിക്ക് മുടിഞ്ഞ സൌന്ദര്യം തന്നത് എന്റെ കുറ്റമാണോ? സാധാരണ മുഖസൌന്ദര്യത്തില്‍ പരസ്പരം അസൂയ തോന്നാറുള്ളത് സ്തീജനങ്ങള്ക്കാണ്. എന്റെ എട്ട് കട്ട വയര്‍ മസില് കണ്ടിട്ടാണ് അവര്‍ക്ക് അസൂയ എങ്കില്‍ എനിക്ക് കാര്യം മനസ്സിലാവുമായിരുന്നു. മറിച്ച് അവര്‍ കാണിച്ച ഈ മഹാപരാധം വളരെ നീചവും, ജുപുക്സാവഹവും, മ്ലേച്ഛവും ആണെന്ന് വളരെ “കണ്ഡിതകുണ്ടിത”നായി ഞാന്‍ അറിയിക്കുന്നു.
എന്റെ ഗ്ലാമര്‍ കാണിക്കാനുള്ള ബാന്‍ഡ് വിഡ്ത്ത് അവര്‍ക്ക് ഇല്ലെന്നു ഒരു നുണയെങ്കിലും അവര്‍ക്ക് അറ്റ്ലീസ്റ്റ് പറയാമായിരുന്നു.
അതിനാല്‍ എനിക്ക് ചിലവായ പൈസ ബൂലോക മധ്യസ്ഥനായ താങ്കള്‍ ഇടപെട്ട് വാങ്ങിച്ചു തരണമെന്ന് ഞാന്‍ ആവിശ്യപ്പെടുന്നു.
ഒത്തിരി കലിപ്പുകളോടെ........
നട്ടപിരാന്തന്.
*************************************************
ബൂലോക മധ്യസ്ഥന്‍ അരുണ്‍ കായംകുളം said.....ഒത്തിരി കലിപ്പുള്ള നട്ടപിരാന്തനു,
ഭൂലോകം ഉരുണ്ടതാണ്, എന്നാല്‍ ബൂലോകം പരന്നതാണ്.ഇന്ന് എന്നെ 'മധ്യസ്ഥന്‍' എന്ന് വിശേഷിപ്പിച്ച താങ്കള്‍ തന്നെ നാളെ 'മദ്യ ആസക്തിയുള്ള സാത്താന്' എന്ന് വിശദീകരിച്ച് വായിക്കുന്ന രീതിയിലാണ് നമ്മുടെ ബൂലോകത്തിന്റെ പോക്ക്.എങ്കിലും ഒരു വാക്ക്..
താങ്കള്‍ ഒരു മുടിഞ്ഞ സൌന്ദര്യത്തിന്റെ ഉടമയാണെന്ന് ഈ ബൂലോകത്ത് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്.വിരസമായ ഓഫീസ്സ് വേളകളില്‍ താങ്കളുടെ ബ്ലോഗിലെ ആ തിരുമോന്ത ആസ്വദിച്ച് ഇരിക്കുന്നത് ഞാന്‍ മാത്രമല്ല, എന്നെ പോലുള്ള ആയിരക്കണക്കിനു സൌന്ദര്യ ആസ്വാദകരാണ്.
താങ്കള്‍ ഗള്‍ഫ് ഗേറ്റില്‍ പോയി മുടി വച്ചു എന്നത് ഇത് വരെ എന്റെ ശ്രദ്ധയില്‍ പെട്ടിരുന്നില്ല.'ഹെയര്‍ സ്റ്റൈല്‍' എന്ന് പ്രത്യേകം പരാമര്‍ശിച്ചതിനാല്‍ തലയിലാണ് മുടി വച്ചതെന്ന് വിശ്വസിക്കുന്നു.താങ്കളുടെ ആ മുടിഞ്ഞ ഫോട്ടോ (ഐ മീന്‍, മുടി വച്ച ഫോട്ടോ) എനിക്ക് ഒന്ന് അയച്ച് തരുമോ.കുട്ടികളെ ഉമ്മാക്കി കാട്ടി പേടിപ്പിക്കുന്നതെല്ലാം ഒരു പഴയ സ്റ്റൈലാണ്, അതൊന്ന് ആധൂനികവല്ക്കരിക്കാന് ആ ഫോട്ടോ ഉതകിയാലോ.
ഇനി പത്രത്തില്‍ ഫോട്ടോ വന്നത്.അവന്മാര് പണ്ടേ അങ്ങനാ.എന്റെ ഇന്റര്‍വ്യൂവിനു പുന്നെല്ല് കണ്ട എലിയെ പോലെ ഫോട്ടോ ഇട്ട അവര്‍, താങ്കളുടെ കേസില്‍ മൂക്കില്‍ ഈച്ച വന്നിരുന്നപ്പോഴുള്ള പോസിട്ടു, അത്ര ഉള്ളു.അവരുടെ സൌന്ദര്യ ബോധമാണോ, അതോ ആ ഷെയ്പ്പില്‍ നമ്മള് കൂടുതല്‍ സുന്ദരന്മാരാണെന്നുള്ള മിഥ്യാധാരണയാണോ എന്ന് ഉറപ്പില്ലാത്ത കാലത്തോളം താങ്കള്‍ ചിലവാക്കിയ പൈസ പോയെന്ന് കരുതുക.
ഇത് വരെ സംഭവിച്ചത് സംഭവിച്ചു, ആരും നമ്മളെ തല്ലി കൊല്ലാതിരുന്നത് തന്നെ ഭാഗ്യം.എന്തായാലും താങ്കള്‍ക്കുള്ള ഈ മറുപടി ഞാന്‍ അവര്‍ക്ക് കൂടി അയക്കാം.ഇനിയെങ്കിലും അവര്‍ ശ്രദ്ധിച്ചാല്‍ അത്രയും നല്ലതല്ലേ.
(പേരു 'നമ്മുടെ ബൂലോകം', കാണിക്കുന്നത് അവരുടെ തോന്ന്യാസം, ഹും!!)
ഇത്തിരി സ്നേഹത്തോടെ,
യാത്രികനും ചിരിയനുമായ
അരുണകുരുണന്
മുഖം നന്നായില്ലെങ്കില്‍ കണ്ണാടിയെ കുറ്റം പറയുക.. എന്ന് പറയുന്നത് ഇതാണോ ?
ReplyDeleteഇനി പുന്നെല്ലു കണ്ട എലി എന്ന് പറഞ്ഞു പരിഹസിക്കാന്‍.. എലി അത്ര മോശം ടീം ആണോ ?
ഇപ്പോഴത്തെ എലികളൊക്കെ പുലികളാ...മൈന്‍ഡ് ഇറ്റ് ...
പിന്നെ പ്രിയപ്പെട്ട, ന.പി ജി ...ഒന്നുല്യെ അവര്‍ ഈച്ച വന്നിരുന്നതല്ലേ ഇട്ടുള്ളൂ.. പൂച്ച വന്നു മൂക്കില്‍ ഇരുന്ന പടം ഇട്ടില്ലല്ലോ..അങ്ങനെ സമാധാനിക്കാം...
കുട്ടികളെ ഉമ്മാക്കി കാട്ടി പേടിപ്പിക്കുന്നതെല്ലാം ഒരു പഴയ സ്റ്റൈലാണ്, അതൊന്ന് ആധൂനികവല്ക്കരിക്കാന് ആ ഫോട്ടോ ഉതകിയാലോ.
ReplyDeleteഹ ഹ ..നല്ല തമാശ ..
ഈ ചതി നിറയെ വഞ്ചനയാണ്... കഷണ്ടിക്കാരോടുള്ള അവന്ജ, പുഞ്ജം. ലക്ഞ്ഞയില്ലാത്തവര്.. ഗള്‍ഫ് ഗേറ്റിന്റെ ഞാനടക്കമുള്ള എല്ലാ ഉപഭോക്താക്കളും ഈ നീചവും, നികൃഷ്ട്ടവും, അക്ഷന്ത്യവും ( ഹൊ.. നാക്ക് ഉളുക്കുന്നു...മച്ചു.. ) പൈശാചീകവുമായ കിരാത നടപടിയില്‍ പ്രതിക്ഷേധിക്കണമെന്ന് ആഹ്വാനം ചെയ്യുന്നു ... കഷണ്ടിക്കാര്‍ കീ .ജയ്. മുടിയന്മാര് മുടിയട്ടെ
രണ്ടാളും കൊള്ളാം
ReplyDelete:)
ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട്.
ReplyDeleteഅരുണേ എന്നെയങ്ങു കൊല്ല്.