നീര്വിളാകനെ ക്കുറിച്ച് പ്രത്യേകിച്ചൊരു മുഖവുരയുടെ ആവശ്യമില്ല . അതിനാല്‍ തന്നെ അദ്ധേഹത്തിന്റെ ശൈലിയെയോ ബ്ലോഗ്ഗിനെപറ്റിയോ ഇവിടെ പ്രദിപാദിക്കേണ്ട ആവശ്യം ഇല്ല. കാരണം ബൂലോകര്‍ക്ക് ഏറെ സുപരിചിതനാണ് ഇദ്ദേഹം. നീര് വിളാകനുമായി നിങ്ങളുടെ സ്വന്തം ബൂലോകം ഓണ്‍ ലൈന്‍ പ്രധിനിധി നടത്തിയ ഒരു ഹ്രസ്വ വിര്‍ച്വല്‍ അഭിമുഖം ഇന്നത്തെ സ്പെഷ്യല്‍ .
നീര്വിളാകന്. കേള്‍ക്കുന്നവര്‍ക്ക് എന്താണ് ഈ പേരിന്റെ അര്‍ഥം എന്നറിയില്ല. ഇത് താങ്കളുടെ പേരാണോ. അതോ തൂലികാനാമമോ? തൂലിക നാമമെങ്കില്‍ പേരൊന്നു പറയാമോ.?
ആദ്യ ചൊദ്യം തന്നെ ഇഷ്ടപ്പെട്ടു.... നീര്വിളാകന് ഒരിക്കലും സ്വന്തം പേരാണന്ന് ആര്‍ക്കും മനസിലാക്കവുന്നതാണല്ലോ.... പ്രവാസിയായ ഞാന്‍ ഒരു ശുദ്ധ ഗ്രാമീണനും ആണ്.... ഇന്നും ഗ്രാമീണത മനസ്സില്‍ സൂക്ഷിക്കുന്ന ഒരു സാധാരണ പ്രവാസി..... അതിനാല്‍ തന്നെ എന്റെ ഗ്രാമ നാമം തൂലികാ നാമമായി അഭിമാനത്തോടെ സ്വീകരിച്ചു... നീര്‍വിളാകം ആറന്മുള പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന ഒരു മനോഹര
എങ്ങനെ ബ്ലോഗിലെത്തി. എഴുതാന്‍ തുടങ്ങിയ സാഹചര്യമോന്നു വിശദമാക്കാമോ?
ബ്ലോഗില്‍ എത്തുന്നതിനു മുന്‍പ് കൂട്ടം എന്ന സോഷ്യല്‍ നെറ്റ്വര്‍ക്കിലൂടെയാണ് എന്റെ തുടക്കം... വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആഗ്രഹത്തിനു വേണ്ടി മാത്രം എഴുതി സൂക്ഷിച്ചിരുന്നവയെ കൂട്ടം എന്ന സോഷ്യല്‍ നെറ്റ്വര്‍ക്കിന്റെ ബ്ലോഗിങ്ങ് വിഭാഗത്തില്‍ ഒരു കൌതുകത്തിനു വേണ്ടി പ്രസിദ്ധീകരിച്ചപ്പോള്‍ കൂട്ടം മാനേജ്മെന്റും, അവിടുത്തെ എന്റെ സുഹൃത്തുക്കളും തന്ന നിസീമമായ പിന്തുണയാണ് കൂടുതല്‍ എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്. പിന്നീട് ബൂലോകത്തിലെത്തിയപ്പോള്‍ അവിടെ ശ്രദ്ധ നേടുവാന്‍ എന്റെ പ്രിയ സുഹൃത്ത് ദീപക് രാജിന്റെ പിന്തുണയും സഹായവും വളരെയധികം സഹായിച്ചു.
വിമര്‍ശകരെ എങ്ങനെ നേരിടുന്നു. വിമര്‍ശനത്തോടുള്ള സമീപനം എന്താണ്?
വിമര്‍ശനങ്ങളെ വളരെ സഹിഷ്ണതയൊടെ മാത്രമെ സമീപിക്കാറുള്ളൂ... കാരണം ഞാന്‍ ഒരു സ്വയം വിമര്‍ശകനാണ്... എന്റെ എഴുത്തുകളെ വിമര്‍ശന ബുദ്ധിയോടെ മാത്രമെ ഞാന്‍ സമീപിക്കാറുള്ളൂ... അതിനാല്‍ തന്നെ പൂര്‍ണ നിലവാരം പുലര്‍ത്തുന്ന ഒരു എഴുത്തുകാരനാണെന്ന വിശ്വാസം എനിക്കു തന്നെയില്ല.... വ്യക്തിപരമായ കടന്നാക്രമണങ്ങളെ വിമര്‍ശനത്തിന്റെ ജനുസ്സില്‍ കാണാറില്ലാത്തതിനാല്‍ അതിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കാറുമുണ്ട്.
താങ്കളുടെ മിക്ക കൃതികളും സ്വാനുഭാവത്തില്‍ നിന്നുള്ളവയാണല്ലോ. ഇത്തരം ആത്മസ്പര്‍ശിയായ കൃതികള്‍ക്ക് വേണ്ടത്ര ശ്രദ്ധ കിട്ടുന്നില്ലെന്ന് തോന്നുന്നുണ്ടോ.?
അങ്ങനെ ഒരു പരാതിയൊന്നും എനിക്കില്ല... വായനാ സുഖമുള്ളവയ്ക്ക് വേണ്ട പരിഗണന കിട്ടിയിട്ടിട്ടുണ്ട്.... ബൂലോകത്തില്‍ എല്ലാം വ്യക്തി അതിഷ്ടിത വിലയിരുത്തുകളായതിനാല് അധികം സൌഹൃദ വലയം ഇവിടെ ഇല്ലാത്ത എന്റെ എഴുത്തുകള്‍ക്ക് “കൊള്ളാം” നന്നായി” എന്നിങ്ങനെയുള്ള പൊള്ളയായ കമന്റുകള്‍ കിട്ടാത്തതില്‍ മനസ്താപം ലവലേശമില്ല.... മറ്റുള്ളവരുടെ ബ്ലോഗുകളില്‍ അധികം കമന്റുകള്‍ നടത്താത്ത എനിക്ക് ഗീവ് ആന്റ് റ്റേക്ക് പോളിസി വച്ചു പുലര്‍ത്തുന്ന 90% ബ്ലോഗേര്‍സിന്റെ ശ്രദ്ധ പിടിച്ചു പറ്റാന്‍ കഴിയാത്തതില്‍ എന്തു വിഷമം ഉണ്ടാവാന്‍!
താങ്കളുടെ സാഹിത്യ രചനയ്ക്ക് പ്രവാസ ജീവിതം എങ്ങനെ സഹായകമായി..?
അതെ.... അത് വളരെയധികം സഹായിക്കുന്നു.... നാട്ടില്‍ ചിലവിടുന്ന ചുരുക്കം ദിവസങ്ങളില്‍ സിനിമ കണ്ടും, നാടു ചുറ്റിയും സമയം കൊല്ലുന്ന എനിക്ക് ഒരിക്കലും ഇത്തരത്തിലുള്ള എഴുത്തുകളെ കുറിച്ച് ചിന്തിക്കാന്‍ കൂടി കഴിയില്ല.... പ്രവാസിയായിരിക്കുമ്പോള്‍ കിട്ടുന്ന നാടിനെ കുറിച്ചുള്ള മധുര സ്മ്രണകളാണ് ഞാന്‍ എഴുതുന്ന ഓരോ വരിക്കും പ്രചോദനം.
ഗ്രൂപ് ബ്ലോഗുകളെ പറ്റി എന്താണ് അഭിപ്രായം?
വളരെ നല്ല അഭിപ്രായമാണ്... പ്രത്യേകിച്ച് കൂതറ അവലോകനം, ആല്‍ത്തറ പോലുള്ള ഗ്രൂപ്പു ബ്ലോഗുകള്‍, ബ്ലോഗേഷ്സിനുള്ളില് നല്ല ആതബന്ധം ശ്രിഷ്ടിക്കാനും, അവരുടെ എഴുത്തുകളുടെ നിലവാരം മെച്ചപ്പെടുത്താനും വളരെയധികം ശ്രദ്ധിക്കുന്നു. ബൂലോകത്തില്‍ ഒരു ചങ്ങാത്തകൂട്ടം ഉണ്ടാക്കിയെടുക്കാന്‍ ഗ്രൂപ്പ് ബ്ലോഗുകള്‍ സഹായിക്കുന്നു എന്നാനെന്റെ അഭിപ്രായം.
ഹിറ്റ് കൂട്ടാനായി വിവാദങ്ങള്‍ ഉണ്ടാക്കുന്നതിനോട് എങ്ങനെ പ്രതികരിക്കുന്നു.?
ചില അവസരങ്ങളില്‍ ഞാനതിനെ പ്രോത്സാഹിപ്പിക്കും.... സമൂഹനന്മ ഉദ്ദേശിച്ചു എഴുതുന്ന ചില പൊസ്റ്റുകള്‍ ശ്രദ്ധ് കിട്ടതെ വരുമ്പോള്‍ അത്തരം ഒരു സാഹസത്തിനു മുതിരുന്നതില്‍ തെറ്റില്ല എന്നാണ് എന്റെ അഭിപ്രായം.
ബ്ലോഗില്‍ അല്ലെങ്കില്‍ എഴുത്തില്‍ പ്രധാനമായും ഏതൊക്കെ മേഖലകളാണ് കൈകാര്യം ചെയ്യുന്നത്.
കവിത എഴുതാറുണ്ട്, ഒപ്പം കഥകളും... ഈയിടെയായി സ്ഥലനാമങ്ങളെ കുറിച്ച്, നാടന്‍ കലകളെ കുറിച്ച്, സംസ്കാരിക ഉത്സവങ്ങലെ കുറിച്ചൊക്കെ പ്രതിപാദിക്കുന്ന കേരളപ്പെരുമ എന്ന മറ്റൊരു ബ്ലോഗും എന്റെ പേരില്‍ തുടങ്ങിയിട്ടുണ്ട്.
ഡിവോഷണല്‍ മ്യൂസിക് രംഗവുമായി സഹകരിക്കാറുണ്ട് എന്ന് കേട്ടിട്ടുണ്ട്. താങ്കള്‍ സംഗീതവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ടോ.
അത്തരത്തില്‍ വലിയ ബന്ധങ്ങള്‍ ഒന്നുമില്ല.. പക്ഷെ ഒരു ആല്‍ബം ഇറക്കിയിട്ടുണ്ടെന്ന സത്യം നിലനില്ക്കുന്നു.
പുതിയ ബ്ലോഗ് എഴുത്തുകാര്‍ക്ക് എന്ത് ഉപദേശമാണ് കൊടുക്കാന്‍ ആഗ്രഹിക്കുന്നത്.
അത്തരം ഉപദേശം കൊടുക്കാന്‍ മാത്രം പ്രാപ്തനായ ഒരു എഴുത്തുകാരനോ, ബ്ലൊഗറോ അല്ല ഞാന്‍.... അതിനാല്‍ എന്റെ ഉപദേശത്തിന് വലിയ പ്രസക്തിയില്ല.... എങ്കിലും എഴുത്തിനെ സ്നെഹിക്കുന്നവരോ, വായനയെ സ്നെഹിക്കുന്നവരോ അല്ല പല ബ്ലോഗ് എഴുത്തുകാരും എന്ന പ്രസക്തമായ നിരീക്ഷണം നടത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു... വായനയെയും എഴുത്തിനേയും സ്നേഹിക്കുന്ന ഒരു പുതിയ തലമുറ വളര്‍ന്നു വരട്ടെ എന്നു പ്രാര്‍ഥിക്കുന്നു.
നീര്‍വിളാകന്റെ ബ്ലോഗ്ഗിലേക്കുള്ള ലിങ്ക് ഇവിടെ
നിങ്ങളുടെ സ്വന്തം ബൂലോകം ഓണ്‍ ലൈന്‍ : ബ്ലോഗ് പ്രമുഖര്‍
0 Response to "നീര്വിളാകനുമൊത്ത്....."
Post a Comment
നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....