പ്രിയ വായനക്കാരെ ബൂലോകത്ത് , സമാധാനം വരുത്തുക എന്ന ലക്ഷ്യത്തോടെ ശ്രീ അരുണ്‍കായംകുളം മുന്‍കയ്യെടുത്തു ബൂലോകം ഓണ്‍ ലൈന്‍ ഡോട്ട് കോം ,ബ്ലോത്രം, പിന്നെ ഞങ്ങളുമായി ക്രിയാത്മകമായി നടന്ന ഒരു മെയില്‍ ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ ചില കാര്യങ്ങള്‍ എല്ലാവരുടെയും അറിവിലേക്കായി ഇവിടെ പ്രസിദ്ധീകരിക്കുന്നു. -------------------------------------------------------------------------
പ്രിയ സുഹൃത്തുക്കളേ,
(ഇവിടെ ഞാന്‍ 'സുഹൃത്തുക്കളേ' എന്ന് അഭിസംബോധന ചെയ്തത്, ബ്ലോത്രം, ബൂലോക ഓണ്‍ലൈന്‍, നിങ്ങളുടെ സ്വന്തം ബൂലോക ഓണ്‍ലൈന്‍ എന്നീ പത്രങ്ങളില്‍, ഒരോന്നിന്റെയും അമരത്ത് ഇരിക്കുന്ന എല്ലാ മാന്യ വ്യക്തികളെയും ചേര്‍ത്താണെന്ന് ആദ്യമേ ബോധിപ്പിക്കട്ടെ)
നേരിട്ട് അല്ലെങ്കിലും, ബ്ലോഗിലൂടെയും അതേ പോലെ ജീമെയിലിലൂടെയും എനിക്ക് നിങ്ങള്‍ മൂന്നു കൂട്ടരെയും പരിചയമുണ്ട്.എങ്കില്‍ തന്നെയും സീരിയസ്സ് ആയി ഒരു കാര്യം എഴുതുമ്പോള്‍ ഞാന്‍ ആരെന്ന് നിങ്ങളെ അറിയിക്കേണ്ടത് എന്റെ കടമയാണ് എന്ന വിശ്വാസത്തില്‍ ഒരു ആമുഖം..
എന്റെ പേര് അരുണ്‍.ആര്.
കായംകുളം റെയില്‍വേ സ്റ്റേഷനു അടുത്തുള്ള കരിമുട്ടം ദേവി ക്ഷേത്രത്തിനു സമീപം ആണു വീട്.ഇപ്പോള്‍ ജോലി സംബന്ധമായി ബാംഗ്ലൂരില്‍ താമസിക്കുന്നു.അരുണ്‍ കായംകുളം എന്ന ബ്ലോഗര്‍ നാമത്തില്‍ കായംകുളം സൂപ്പര്‍ഫാസ്റ്റ്, കര്‍ക്കടക രാമായണം എന്നീ ബ്ലോഗുകളില്‍ എഴുതുന്നു.ഇനി നമ്മള് ഒരോരുത്തരും തമ്മിലുള്ള ബന്ധം ഞാന്‍ മറ്റുള്ളവരെ ഒന്ന് അറിയിച്ചോട്ടേ..
ബ്ലോത്രം:
രാമചന്ദ്രന് എന്ന സുഹൃത്തിന്റെ ഈ പത്രം, തുടക്കത്തിലെ താളപ്പിഴകള്‍ മാറ്റി ഒരോ ദിവസവും നന്നാവാന്‍ ശ്രമിക്കുന്ന ഒന്നായി എനിക്ക് തോന്നുന്നു.കര്‍ക്കടക രാമായണം എന്ന സംരംഭം തുടങ്ങിയപ്പോള്‍ ഞാന്‍ അദ്ദേഹത്തെ മെയിലിലൂടെ അറിയിക്കുകയും, അതിനു അര്‍ഹിക്കുന്ന പ്രാധാന്യം അദ്ദേഹം കൊടുക്കുകയും ചെയ്തു.വാരാന്ത പതിപ്പിലേക്കായി ഒരു കഥ ആവശ്യപ്പെട്ടപ്പോള്‍, ഞാന്‍ അയച്ച് കൊടുക്കുകയും, ചില സാങ്കേതിക കാരണങ്ങളാല്‍ വാരാന്തപതിപ്പ് ഇറക്കാന്‍ കഴിയാതെ വന്ന സമയത്ത് എന്നെ മെയിലിലൂടെ അറിയിക്കുകയും ചെയ്തു.മാത്രമല്ല അവര്‍ ഓണപ്പതിപ്പ് ഇറക്കാനുള്ള ശ്രമത്തിലാണെന്നും, അതില്‍ എന്റെ കഥ ഉള്‍പ്പെടുത്തും എന്നും ഇങ്ങോട്ട് അറിയിക്കാന്‍ സന്മനസ്സ് കാട്ടുകയും ചെയ്ത വ്യക്തി.ഒരു ടിവി ചാനലില്‍ ഇന്റര്‍വ്യൂ വന്നതിനെ അഭിനന്ദിച്ച് ഞാന്‍ എഴുതിയ മെയിലില്‍, കൂടെ കാണിച്ച സ്ക്രീന്‍ഷോട്ട് ശരിയായില്ല എന്ന എന്റെ അഭിപ്രായത്തിനു മതിയായ വിശദീകരണം തരികയും ചെയ്തു.ഞാന്‍ മനസിലാക്കിയിടത്തോളം നല്ല രീതിയില്‍ ബ്ലോത്രം മുന്നോട്ട് കൊണ്ട് പോകേണം എന്ന് അദ്ദേഹം ആഗ്രഹിക്കുന്നു.
നിങ്ങളുടെ സ്വന്തം ബൂലോക ഓണ്‍ലൈന്‍:
എന്റെ ഒരു ഇന്റര്‍വ്യൂ വേണം എന്ന് നിങ്ങളുടെ മെയില്‍ കിട്ടിയപ്പോള്‍ വിവാദമാണേല് വേണ്ടാ സുഹൃത്തേ എന്ന് ഞാന്‍ സൂചിപ്പിച്ചിരുന്നു.അതിനു ശേഷം അങ്ങനെയല്ല എന്ന ഉറപ്പില്‍ ഞാന്‍ സഹകരിക്കുകയും ചെയ്തു.പിന്നീട് അരവിന്ദ് എന്ന ബ്ലോഗര്‍ എന്റെ ഇഷ്ട എഴുത്തുകാരനാണെന്നും, അദ്ദേഹം തിരിച്ച് വരുന്നതിനായി ഒരു പോസ്റ്റ് ഇടണേ എന്നും ഞാന്‍ അങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു.'എന്റെ ഇഷ്ട ബ്ലോഗ്' എന്ന പക്തിയില്‍ അത് ഞാന്‍ തന്നെ എഴുതാന്‍ നിങ്ങള്‍ ആവശ്യപ്പെട്ടതനുസരിച്ച് ഞാന്‍ എഴുതി തരികയും ചെയ്തു.വ്യത്യസ്തമായ പരിപാടികളിലൂടെ ഈ പത്രം മുന്നോട്ട് കൊണ്ട് പോകണമെന്നാണ് നിങ്ങളുടെ ആഗ്രഹം എന്ന് ഞാന്‍ വിശ്വസിക്കുന്നു.
ബൂലോകം ഓണ്‍ലൈന്‍:
നിങ്ങളുടെ ഇന്റര്‍വ്യൂ ചോദ്യം കണ്ടപ്പോള്‍, ഒരു പത്രത്തില്‍ രണ്ട് ഇന്റര്‍വ്യൂവോ എന്നാണ് ഞാന്‍ ആദ്യം ചിന്തിച്ചത്.എന്നാല്‍ വ്യത്യാസം മനസിലാക്കിയപ്പോള്‍ നല്ല രീതിയില്‍ സഹകരിക്കുന്നതിനു സന്തോഷമേ ഉണ്ടായിരുന്നുള്ളു.ശരിക്കും ഫോട്ടോ സെലക്ട് ചെയ്യാന്‍ എന്റെ കല്യാണ ആല്‍ബം പോലും ഞാന്‍ ഷെയര്‍ ചെയ്തു തന്നു.ഇന്ന് നിങ്ങളുടെ ഒരു ജീമെയില് അഡ്രസ്സ് നഷ്ടമായപ്പോള്‍, പുതിയ മെയില്‍ ഐഡി അയച്ച് തന്നത് കണ്ട് ശരിക്കും സന്തോഷം തോന്നി.ഇത്രയും നല്ലൊരു പത്രം നന്നായി കൊണ്ട് പോകേണം എന്ന് ആഗ്രഹിക്കുന്നത്, ഒരാളാണ്, എന്ന ഇന്നത്തെ വാര്‍ത്ത വായിച്ചപ്പോള്‍ ഒരു ബഹുമാനവും തോന്നുന്നു.
എന്റെ അഭിപ്രായത്തില്‍ നിങ്ങള്‍ മൂന്നു പേരും എന്നോട് മാന്യമായാണ് പെരുമാറിയത്.നിങ്ങളുടെ പത്രങ്ങള്‍ നല്ല രീതിയില്‍ പോകേണം എന്ന ആഗ്രഹം നിങ്ങള്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.അപ്പോള്‍ നിങ്ങളെ മൂന്നു പേരെയും പരിചയമുള്ള ഒരു സുഹൃത്ത് എന്ന നിലയില്‍ നിങ്ങള്‍ക്ക് ഒരു പൊതു മെയില്‍ അയക്കേണം എന്ന് എനിക്ക് തോന്നിയത് ഒരു തെറ്റാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.
ഞാന്‍ ഒരു വര്‍ഷം മുമ്പാണ് ബ്ലോഗില്‍ വന്നത്.അന്നു മുതല്‍ മിക്ക ബ്ലോഗുകളും വായിക്കുന്നുമുണ്ട്.ഒരു വായനക്കാരന് എന്ന നിലയില്‍ എന്നെ അത്ഭുതപ്പെടുത്തിയതാണ് നിങ്ങളുടെ വളര്‍ച്ച.വിവാദങ്ങളിലൂടെ കടന്ന് വന്ന ശേഷം, നല്ല നല്ല പംക്തികളിലൂടെ വായനക്കാരെ കൈയ്യിലെടുത്ത ഈ ശ്രമങ്ങളെ അഭിനന്ദിക്കാതെ വയ്യ.ഇനിയും വിവാദങ്ങളുടെ പിന്നാലെ നില്‍ക്കാതെ, നല്ല രീതിയില്‍ തുടരണേ എന്ന് അപേക്ഷിക്കാനാണ് ഞാന്‍ ഈ കത്ത് എഴുതുന്നത്.
ആനക്ക് ആനയുടെ വലിപ്പം അറിയില്ല എന്ന പോലെയാണ് ഇപ്പോള്‍ നിങ്ങളുടെ ഭാഗം.ഒരോ ദിവസവും ആയിരത്തില്‍ കൂടുതല്‍ ഹിറ്റുകള്‍ നിങ്ങള്‍ക്ക് കിട്ടുന്നുണ്ട് എന്നാണ് എന്റെ വിശ്വാസം.അത്രയും വായനക്കരെ തൃപ്തി പെടുത്തുന്ന പംക്തികള്‍ ആണ് എന്നെ പോലെ ഒരു സാധാരണക്കാരന് ആഗ്രഹിക്കുന്നത്, അല്ലാതെ അനാവശ്യ വിവാദങ്ങളല്ല.
ഞാന്‍ ആരടാ ഇതൊക്കെ പറയാന്‍ എന്ന് ചോദിക്കല്ലേ, ആ ചോദ്യം വരാതെ ഇരിക്കാനാ നമ്മള് തമ്മിലുള്ള സുഹൃത്ത് ബന്ധം ഞാന്‍ ആദ്യമേ ഓര്‍മ്മപ്പെടുത്തിയത്.അതിനൊക്കെ പുറമേ, നിങ്ങളുടെയെല്ലാം ഉയര്‍ച്ച ആഗ്രഹിക്കുന്ന ഒരു വായനക്കാരനുമാണ് ഞാന്‍.
അപേക്ഷിക്കുകയാണ് സുഹൃത്തുക്കളേ,
വിവാദങ്ങള്‍ മറക്കുക..
പുതിയ പുതിയ പംക്തികള്‍ തുടങ്ങുക..
മലയാളം ബ്ലോഗെന്നാല്‍ തമ്മില്‍ തല്ലാണെന്ന ചിന്ത മാറ്റി എടുക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും.അതിനായി ശ്രമിക്കുക..
ഒരു വായനക്കാരന് എന്ന നിലയിലും, ഒരു എഴുത്തുകാരന് എന്ന നിലയിലും (എഴുത്തുകാരന് എന്ന് ഉറപ്പിച്ച് പറയാനുള്ള അര്‍ഹത എനിക്കുണ്ടോ എന്ന് ഉറപ്പില്ല, എങ്കിലും പറയുകയാ) എന്ത് സഹകരണത്തിനും ഞാനും ഉണ്ട്.
എല്ലാവര്ക്കും ഓണാശംസകള്‍
അരുണ്‍ കായംകുളം
-------------------------------------------------------------------------
പ്രിയ അരുണ്‍ ,
ഞങ്ങള്‍ താങ്കളുടെ വാക്കുകളെ ഏറെ വിലമതിക്കുന്നു. വിവാദങ്ങളില്ലാതെ മുന്നോട്ടു പോകാന്‍ ഞങ്ങള്‍ തയ്യാറാണെന്ന് ഇന്നലത്തെ പോസ്റ്റില്‍ പറഞ്ഞിരുന്നതല്ലേ. അത് പോലെ തന്നെ ചെയ്യാം.
സഹകരണത്തിനും ഉപദേശങ്ങള്‍ക്കും ഒരിക്കല്‍ക്കൂടി നന്ദി.
നമ്മുടെ സ്വന്തം ബൂലോകം ഓണ്‍ ലൈന്‍
-------------------------------------------------------------------------
പ്രിയപ്പെട്ട അരുണ്‍,
താങ്കളുടെ അഭിപ്രായത്തോടും അത് പ്രകടിപ്പിച്ച രീതിയോടും നൂറു ശതമാനവും
ഞാന്‍ യോജിപ്പ് പ്രകടിപ്പിക്കുന്നു. എന്തെന്നാല്‍ വിവാദങ്ങള്‍ തുടങ്ങിയത്
ആര് തന്നെ ആയാലും.... എല്ലാവരും ഒന്നിച്ചു വിചാരിച്ചാല്‍ അല്ലാതെ അതിനു
ഒരു അവസാനം ഉണ്ടാവുകയില്ല. അത് കൊണ്ട് തന്നെ എല്ലാവരോടും ഒരുമിച്ചു
സംസാരിക്കുന്നതിനെ പറ്റി അരുണ്‍ പറഞ്ഞപ്പോള്‍ എനിക്കത് വളരെ വലിയ ഒരു
കാര്യമായി തോന്നി.
പ്രിയപ്പെട്ട മാധ്യമ സുഹൃത്തുക്കളെ,
തീര്‍ച്ചയായും വളരെ ഏറെ
പ്രതീക്ഷ ഉണര്‍ത്തുന്ന സംരംഭങ്ങള്‍ ആണ് ബ്ലോത്രവും, ബൂലോകം ഓണ്‍ലൈന്‍ ഉം ,
നിങ്ങളുടെ സ്വന്തം ബൂലോകം ഓണ്‍ലൈന്‍ ഉം. നിങ്ങള്‍ക്ക് ഒരുപാട് വൈവിധ്യം
ഉള്ള നല്ല കാര്യങ്ങള്‍ ചെയ്യുവാന്‍ കഴിയും എന്ന് ചുരുങ്ങിയ കാലം കൊണ്ട്
നിങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പക്ഷെ ഈ നേട്ടങ്ങള്‍ക്കെല്ലാം കരി നിഴലായി
അന്തമില്ലാത്ത വിവാദങ്ങളും, പരസ്പരം പോര് വിളികളും ചെളി വാരി ഏറിയാലും
ഒക്കെ കാണുമ്പോള്‍.. നിങ്ങളെ പ്രതീക്ഷയോടെ ഉറ്റു നോക്കുന്ന ഞങ്ങള്‍ക്ക്
അത് നിരാശാജനകമാണ്. നിങ്ങളുടെ എല്ലാവരുടെയും വളര്‍ച്ച ഞങ്ങള്‍ ഒക്കെ വളരെ
അധികം ആഗ്രഹിക്കുന്നു.
അത് കൊണ്ട് സുഹൃത്തുക്കളെ.. ഞാനും അപേക്ഷിക്കുകയാണ്, ദയവു ചെയ്തു
വിവാദങ്ങളുടെ പാതയില്‍ നിന്ന് പിന്തിരിഞ്ഞു ബൂലോകത്തിന്റെ വളര്‍ച്ചയ്ക്കും
പുരോഗതിക്കും ഉപകരിക്കുന്ന പുത്തന്‍ ആശയങ്ങളും ആയി നിങ്ങള്‍ മുന്‍പോട്ടു
പോകണം .പൂര്‍ണ്ണ പിന്തുണയുമായി ഞങ്ങള്‍ എല്ലാവരും ഉണ്ടാവും.
തീര്‍ച്ചയായും നിങ്ങള്‍ തമ്മില്‍ മല്‍സരിക്കണം.നിങ്ങള്‍ തമ്മില്‍
'ആരോഗ്യകരമായ' ഒരു മത്സരം നിലവില്‍ ഉണ്ടെങ്കില്‍... അതു ത്വരിത ഗതിയില്‍
ഉള്ള വളര്‍ച്ചയ്ക്കും പുത്തന്‍ ആശയങ്ങള്‍ക്കും വഴി മരുന്നാകും. പക്ഷെ
വളര്‍ച്ചയ്ക്ക് ഉപകരിക്കുന്ന ആ മത്സരത്ത്തിനപ്പുറം എല്ലാവരെയും ഒരുപോലെ
ദോഷകരമായി ബാധിക്കുന്ന വിവാദങ്ങള്‍ അവസാനിപ്പിച്ചു കൂടെ....
എഴുതിയതില്‍ എന്തെങ്കിലും തെറ്റുകള്‍ ഉണ്ടെങ്കിലോ , ഞാന്‍ ഇങ്ങനെ
എഴുതുവാന്‍ യോഗ്യനല്ല എന്ന് തോന്നുകയോ ചെയ്തു എങ്കില്‍... ക്ഷമിക്കണം
എന്നും അപേക്ഷിക്കുന്നു..
...കണ്ണനുണ്ണി.
-------------------------------------------------------------------------
-------------------------------------------------------------------------
| show details 6:40 AM (3 hours ago) | ||
-------------------------------------------------------------------------
പ്രിയപ്പെട്ട സുഹൃത്തുക്കളേ,
എല്ലാവരോടും അപേക്ഷിക്കുമ്പോഴും മറുപടി എന്താകുമെന്ന് ഒരു ഭയമുണ്ടായിരുന്നു.എങ്കില്‍ തന്നെയും ആരെങ്കിലും മുന്‍കൈ എടുക്കേണ്ടത് ആവശ്യമാണെന്ന് തോന്നിയതിനാലാണ് ഇങ്ങനെ ഒരു സാഹസത്തിനു മുതിര്‍ന്നത്.വിവാദം നിര്‍ത്താന്‍ തയ്യാറാണെന്ന് സൂചിപ്പിച്ച മൂന്നു കൂട്ടര്‍ക്കും എന്റെ നന്ദി ആദ്യമേ പറയട്ടെ..
എനിക്ക് ലഭിച്ച പ്രതികരണങ്ങള്‍..
ബ്ലോത്രം:
അരുണിന്റെ ഈ ആത്മാര്‍ത്ഥതയേയും സ്നേഹത്തേയും വിലമതിക്കുന്നു. അരുണിന്റെ സഹകരണം തുടര്‍ന്നും ബ്ലോത്രത്തിനുണ്ടാവണം. അരുണിന് ഞാനൊരു ഉറപ്പ് കൂടി തരാം, ഒരു വിവാദത്തിനും ബ്ലോത്രം ഉണ്ടാവില്ല. ബ്ലോത്രത്തോട് മോശമായി പെരുമാറിയാല്‍ പോലും.
ബൂലോകം ഓണ്‍ലൈന്‍:
എന്റെ ഭാഗത്തു നിന്നും ആര്‍ക്കും ഒരു ദോഷവും വരുന്ന പ്രസ്താവനകള്‍ ഒരിക്കലും ഉണ്ടാവില്ല എന്നു ഞാന്‍ ഇതിനാല്‍ ഉറപ്പു തരുന്നു. അതു മാത്രമല്ല രണ്ടു പത്രങ്ങളെയും എനിക്ക് അഭിമുഖം നടത്തിയാല്‍ കൊള്ളാമെന്നുമുണ്ട്. ഞാന്‍ വെറുതെ പറയുകയല്ല.
നിങ്ങളുടെ സ്വന്തം ബൂലോക ഓണ്‍ലൈന്‍:
ഞങ്ങള്‍ താങ്കളുടെ വാക്കുകളെ ഏറെ വിലമതിക്കുന്നു.സഹകരിക്കാന്‍ ഞങ്ങള്‍ക്കും തുറന്ന സമ്മതം. ആദ്യപടിയായി ഞങ്ങള്‍ പേര് മാറ്റുന്നു.
കണ്ടില്ലേ, ഇത്രേ ഉള്ളു!!
ഒരു സോറി പറഞ്ഞാലോ, ഒരു മെയില്‍ അയച്ചാലോ തീരുന്ന പ്രശനങ്ങളാണ് എല്ലാവരും കൂടി ആകെ വഷളാക്കിയത്.എന്റെ അപേക്ഷയെ മാനിക്കുകയും, വിവാദങ്ങള്‍ നിര്‍ത്താന്‍ തയ്യാറാകുകയും ചെയ്ത സുഹൃത്തുക്കള്‍ക്ക് നന്ദി.
ഒരിക്കല്‍ കൂടി എല്ലാവര്ക്കും ഓണാശംസകള്‍!!
സ്നേഹപൂര്‍വ്വം
അരുണ്‍ കായംകുളം
-------------------------------------------------------------------------
അരുണ്‍,
നല്ല ഉദ്യമത്തിന് ആദ്യമേ നന്ദി പറയട്ടെ. .......
പ്രശ്നങ്ങള്‍ കൊണ്ട് ബൂലോഗത്തില്‍ വായനക്കാര്‍ക്ക് ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായി എന്നറിഞ്ഞു. എല്ലാവര്ക്കും എല്ലാ വായനക്കാരെയും വേണം . പ്രശ്നങ്ങള്‍ രമ്യതയില്‍ പരിഹരിക്കുന്നു എന്ന് എല്ലാ വായനക്കാരും അറിയണം. അതിനു വേണ്ടി ഒരു കോമ്മണ്‍ പോസ്റ്റ് തയ്യാറാക്കി ഒരേ പോലെ തന്നെ മൂന്നു പത്രങ്ങളുടെയും പേര് അടിയില്‍ സൂചിപ്പിച്ചു മൂന്നു പത്രങ്ങളിലും ഒരേ സമയം പ്രസിദ്ധീകരിച്ചാല്‍ നന്നായിരിക്കും എന്ന് കരുതുന്നു. ...എന്റെ ഒരെളിയ അഭിപ്രായം ആണ്. അതിനു വേണ്ട മാറ്റര്‍ അരുണ്‍ തന്നെ തയാറാക്കണം എന്ന് അപേക്ഷിക്കുന്നു.
പിന്നെ ഇന്ന് വൈകിട്ട് മുതല്‍ ഞങ്ങളുടെ പത്രത്തിന്റെ പേര് മാറുന്നതാണ്.
നിങ്ങളുടെ സ്വന്തം ബൂലോകം ഓണ്‍ ലൈന്‍
-------------------------------------------------------------------------
വിവാദങ്ങള്‍ക്ക് ഇനി ഇല്ലെന്നും, നല്ല ഒരു പത്രമായി പ്രവര്‍ത്തിക്കുകയാണ് ഇനിയുള്ള ഉദ്ദേശം എന്നും ജോ സൂചിപ്പിച്ചിട്ടുണ്ട്.തന്റെ പേരു വെളുപ്പെടുത്തി വിവാദങ്ങള്‍ക്ക് വിരാമം ഇടാന്‍ സന്മനസ്സ് കാട്ടിയ ജോയ്ക്ക് നന്ദി
അതിനാല്‍ ഇന്ന് മുതല്‍ "നിങ്ങളുടെ സ്വന്തം ബൂലോകം ഓണ്‍ ലൈന്‍" എന്നത് "നമ്മുടെ ബൂലോകം" എന്ന് പേര് മാറ്റപ്പെടുകയാണ്. പിന്നെ ഏവര്‍ക്കും ആകാംക്ഷയോടെ, എന്നാല്‍ പലര്‍ക്കും അറിയാവുന്ന ഒരു കാര്യം കൂടി ഈ അവസരത്തില്‍ വെളിപ്പെടുത്തുകയാണ് . ആറു പ്രമുഖ ബ്ലോഗ്ഗേഴ്സ് ഒത്തൊരുമിച്ചു പ്രസിദ്ധീകരിക്കുന്ന ഈ ബ്ലോഗ് പത്രത്തിനു നേതൃത്വം വഹിക്കുന്നത്
"ജോ " എന്ന ബ്ലോഗ്ഗര്‍ ആണെന്ന് ഈ അവസരത്തില്‍ വെളിപ്പെടുതുവാനും ആഗ്രഹിക്കുന്നു. മികച്ച രചനകളും പംക്തിയുമായി ഞങ്ങള്‍ മുന്നോട്ടു പോകുന്നു. എല്ലാവരുടെയും സഹകരണം തേടുകയും ചെയ്യുന്നു. കമന്റുകളില്‍ കൂടി വിവാദകാര്യങ്ങള്‍ വരാതിരിക്കാന്‍ വേണ്ടിയും ഇവിടെ ഇന്ന് മുതല്‍ മോടറേഷന്‍ നല്‍കും എന്നുള്ള കാര്യവും എടുത്തു പറയുന്നു.
ഇതു വായിച്ചപ്പോള്‍ തോന്നിയ സന്തോഷം പറഞ്ഞറിയിക്കാനാവാത്തതാണ്. പത്രപ്രവര്‍ത്തനം അല്ലെങ്കില്‍ മാധ്യമ പ്രവര്തനം എന്നതു വിവാദ വ്യവസായമാണെന്ന് ലോകത്തിലെ തന്നെ മുഖ്യധാരാ പത്രങ്ങള്‍ പോലും തെറ്റിദ്ധരിച്ചിട്ടുണ്ട്. പക്ഷെ വിവാദങ്ങള്‍ക്കപ്പുറത്ത് കാമ്പും കഴമ്പുമുള്ള വാര്‍ത്തകളും വിഭവങ്ങളുമാണ് വായനക്കാര്‍ ആഗ്രഹിക്കുന്നത് എന്ന് തിരിച്ചറിയേണ്ടതുണ്ട്. വിവാദങ്ങളല്ല നിലപാടുകളാണ് നമുക്കാവശ്യം. സ്വന്തം നിലപാടുകള്‍ ഉറച്ച ശബ്ദത്തില്‍ , മാന്യമായി വ്യക്തമാക്കുന്നതിനോടൊപ്പം എതിരഭിപ്രായമുള്ളവരെ ബഹുമാനിക്കുകയും അവരുടെ നിലപാടിനാധാരമായ വസ്തുതകള്‍ എന്തെന്ന് പഠിക്കാന്‍ ശ്രമിക്കുകയും വേണം. ഇതിനെയല്ലേ സായിപ്പ് സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ് എന്നു വിളിക്കുന്നത്. ബൂലോകത്തെ മൂന്നു പത്രങ്ങളുടെയും മത്സരം ഇനി നിലവാരമുയര്താനാകട്ടെ. പത്രം തുടങ്ങാനും വിവാദങ്ങളിലൂടെ അതിനെ വളര്‍ത്താനും നിങ്ങള്‍ കാണിച്ച ഉല്‍സാഹം മുന്നോട്ടുള്ള വളര്‍ച്ചയിലും ഉണ്ടാവട്ടേ. എല്ലാ വിധ ആശംസകളും നേരുന്നു...ഒപ്പം ഓണാശംസകളും
ReplyDeleteഇത്രേ ഉള്ളൂ കാര്യങ്ങൾ.....!
ReplyDeleteവളരെക്കാലം സ്നേഹിച്ചിട്ട് പിണങ്ങിപ്പിരിയുന്ന കാമുകീ കാമുകന്മാർ അല്ലെങ്കിൽ സുഹൃത്തുക്കൾ...അവർ എത്ര ദൂരെ ആണെങ്കിലും മനസ്സിൽ പരസ്പരം സ്നേഹം സൂക്ഷിക്കുന്നു.പക്ഷേ, ആരു തുടക്കമിടും എന്ന് മാത്രം സംശയം..ഒരു ഫോൺ വിളി, ഒരു കത്ത്, അല്ലെങ്കിൽ സ്നേഹത്തോടെയുള്ള ഒരു നോട്ടം പോലും മഞ്ഞുരുകാൻ സഹായിക്കും.
അത്തരമൊരു മഞ്ഞുരുകൽ ആണിവിടെ ഉണ്ടായത്..അത് എല്ലാക്കാലത്തേക്കുമായി ഉണ്ടായിരിക്കട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു ആശംസിക്കുന്നു...ഓർക്കുക ഒരു ചെറിയ ചുള്ളിക്കമ്പ് ഓടിച്ചു കളയുക എളുപ്പമാണു..എന്നാൽ ഒരു കെട്ട് ചുള്ളിക്കമ്പുകളെ ആർക്കും ഒന്നും ചെയ്യാനാവില്ല..
സമത്വവും സാഹോദര്യവും വിളിച്ചോതുന്ന ഈ ഓണ നാളിൽ ഇത്തരമൊരു പുനർ വിചിന്തനം നടത്തിയ എല്ലാ സുഹൃത്തുക്കൾക്കും ഓണാശംസകൾ!!!
അരുണിനു ഉമ്മ !
തീര്‍ച്ചയായും ഉചിതവും പ്രതീക്ഷാ ജനകവുമായ ഒരു നീക്കം തന്നെ ആണ് ഇത്. പരസ്പരം മുഖം തിരിച്ചു നിന്ന നിങ്ങള്‍ തമ്മില്‍ ക്രിയാത്മകമായ ഒരു ആശയവിനിമയം നടത്തിയത് തന്നെ വലിയ കാര്യം. പല തെറ്റി ധാരണകളും മാറുവാന്‍ അത് സഹായകമാവും. സൌഹൃദത്തിന്റെ ഒരു അന്തരീക്ഷം സൃഷ്ടിച്ചെടുക്കുവാന്‍ ഈ ഓണക്കാലത്ത് തന്നെ കഴിഞ്ഞത് ബൂലൊകത്തെ സംബന്ധിച്ച് വളരെ നല്ല കാര്യം തന്നെ.
ReplyDelete'നമ്മുടെ ബൂലോകതിനും', 'ബൂലോകം ഒന്ലയിനും ' ,'ബ്ലോത്രതിനും' വിജയാശംസകള്‍ .അക്ഷരങ്ങള്‍ 'സമൂഹ നന്മയ്ക്ക് വേണ്ടി' ആയുധമാക്കുവാന്‍ ഈശ്വരന് അനുഗ്രഹിക്കട്ടെ
സന്തോഷം ആയി.
ReplyDeleteഅങ്ങനെ വഴക്കും, തൊഴുത്തില്‍ കുത്തും പാര വപ്പും, കമന്റില്‍ കൂടി തെറി പറയലും നിര്‍ത്തി, വായനക്കാര്‍ക്ക് പ്രയോജനം ചെയ്യുന്ന കാര്യങ്ങള്‍ സമ്മാനിക്കു . ഇരു കൈയും നീട്ടി സീകരിക്കാന്‍ ഞങ്ങള്‍ ഒരുക്കമാണ്.
"ഒത്തു പിടിച്ചാല്‍ മലയും പോരും, ഒത്തില്ലെങ്കില്‍ മലര്‍ന്നു വീഴും" ഓര്‍ക്കുക.
എല്ലാവര്ക്കും ഓണ ആശംസകള്‍.
മാനം ഒരു മഴ തൊടുത്തു.
ReplyDeleteആകാശത്ത് ഒരു ചിരി ആരോ വരയ്ക്കുന്നുണ്ട്.
മണ്ണില്‍നിന്ന് വേരുകള്‍ തണ്ടുകളിലേക്കും
തണ്ടുകള്‍ ഇലകളിലേക്കും
ഇലകള്‍ വെളിച്ചത്തിലേക്കും
കൈകോര്ത്ത്യാത്ര ആരംഭിച്ചു......
ബൂലോകം പച്ച പുതയ്ക്കുന്നു....
നന്ദി അരുണ്‍, കണ്ണനുണ്ണി.... നന്ദി എല്ലാ സുമനസ്സുകള്‍ക്കും
സമകാലിക മലയാളം ബ്ളൊഗ്ഗെഴുത്തിനെ നമ്മുടെ ഭാഷയുടെ സുഗന്ധം ചുരത്തുന്ന സര്‍ഗ്ഗാത്മക എഴുത്തായി തിരിച്ചു പിടിക്കാന്‍ പടല പിണക്കങ്ങള്‍ വിട്ട് ഒത്തു ചേര്‍ന്ന എല്ലാവര്ക്കും നന്ദി.
ബൂലോകത്തിലെ എല്ലാവര്ക്കും
ഓണാശംസകള്‍
വളരെ ചെറിയ സൌന്ദര്യപിണക്കങ്ങള്‍ ,പെരുപ്പിക്കാതെ വളരെ നയപരമായി പരിഹരിച്ചു സുഹൃബന്ധങ്ങള്‍ ഊട്ടിയുറപ്പിച്ച അരുണ്‍ ....ഒരായിരം നന്ദി
ReplyDeleteഇനി
ഈ മൂന്നു ഓണ്‍ലൈന്‍ പത്ര ഭാരവാഹികള്‍ ക്കും നന്മാകളോടെ ഈ സംരംഭം തുടരുമാ റാകട്ടെ എന്നാശംസ്സിക്കുന്നു .
വളരെ ചെറിയ സൌന്ദര്യപിണക്കങ്ങള്‍ ,പെരുപ്പിക്കാതെ വളരെ നയപരമായി പരിഹരിച്ചു സുഹൃബന്ധങ്ങള്‍ ഊട്ടിയുറപ്പിച്ച അരുണ്‍ ....ഒരായിരം നന്ദി
ReplyDeleteഇനി
ഈ മൂന്നു ഓണ്‍ലൈന്‍ പത്ര ഭാരവാഹികള്‍ ക്കും നന്മാകളോടെ ഈ സംരംഭം തുടരുമാ റാകട്ടെ എന്നാശംസ്സിക്കുന്നു .
അതേയ്, എല്ലാം കോമ്പ്രമൈസ് ആയാല്‍ ശരിയാവോ? വേണ്ടാതീനങ്ങള്,അത് ബ്ലോത്രം ചെയ്താലും വിമര്‍ശിക്കണം. അതല്ലേ ശരി? നല്ലത് ചെയ്യാന്‍ നമുക്ക് മത്സരിക്കാം. അത് ബൂലോഗത്തിന് ഗുണകരമാകും. ബ്ലോത്രം കമന്റ് ഓപ്ഷന് എന്നും തുറന്നാണ് ഇരിക്കുന്നത്. ആര്‍ക്കും (അനോണിക്ക് പോലും) തുറന്ന് വിമര്‍ശിക്കാം, തെറി പറഞ്ഞാല്‍ എന്റെ വിധം മാറും ;)
ReplyDeleteന്നാല് തുടങ്ങല്ലേ?
ബ്ലോത്രത്തിന്റെ പേരില്‍ ഞാന്‍ അഭിമാനിക്കുന്നു. ആദ്യമായി ബൂലോഗ പത്രം എന്ന ആശയം അവതരിപ്പിച്ച് വിജയിപ്പിച്ച്, അതിനു പുറകെ രണ്ട് പത്രങ്ങള്‍ തുടങ്ങാന്‍ കാരണമായതിന്. ആദ്യമായി അഭിമുഖം നടത്തിയതിന്. (സഗീര്‍, വിഷ്ണുപ്രസാദ്). ആദ്യമായി ഒരു വാരാന്ത്യം (സമയക്കുറവ് മൂലം തുടരാന്‍ പറ്റിയില്ല. ഇനി മാസികയായി തുടരും. ഇത് മാത്രമല്ലല്ലോ ജോലി?),
ആദ്യമായി മറ്റൊരു മീഡിയ അംഗികരിച്ചതും ബ്ലോത്രത്തെ.
ഇപ്പോള്‍ ബ്ലോത്രം e ചര്‍ച്ച തുടങ്ങുന്നു. ഇനിയും പുതിയ ആശയങ്ങളുമായി ബ്ലോത്രം തുടരും. ഞങ്ങള്‍ മുന്നേ നടക്കാം, നിങ്ങള്‍ പുറകേ വരൂ... ;)
ബൂലോഗം ഓണ്ലൈനിന് (രണ്ടിനും) എന്റെ ആശംസകള്‍.
സ്നേഹത്തോടെ,
രാമചന്ദ്രന് വെട്ടിക്കാട്ട്.
അരുണ്‍ താങ്കളുടെ ഈ ഉദ്യമത്തെ അഭിനന്ദിക്കാതെ വയ്യ
ReplyDeleteവായിച്ച് വളരെ സന്തോഷം തോന്നി.
എല്ലാവര്ക്കും എല്ലാവരേയും വേണം മറ്റുള്ളവരെ വേദനിപ്പിക്കാതെ മാനസീക സഘര്‍ഷം ഉണ്ടാക്കാതെ മുന്നൊട്ട് പോകട്ടെ..
വളരെ അധികം കഴിവുള്ളവരാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഓരോരുത്തരും..
"നമ്മുടെ ബൂലോകം " പേര് മാറ്റുന്നു എന്നത് വളരെ നല്ല തീരുമാനം
സര്‍വ്വ നന്മകളും നേരുന്നു....
കൊതിയും നുണയും ഇഷ്ടപ്പെടുന്ന ഒരു മലയാളിയാ ഞാന്‍.സത്യമായും നിങ്ങള്‍ തമ്മി തല്ലുന്നത് എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു.ഇടക്കിടക്ക് ഞാന്‍ അഗ്രിഗേറ്ററുകള്‍ റീഫ്രഷ് ചെയ്യും, എന്തെങ്കിലും വെടിക്കെട്ട് ഉണ്ടോ എന്ന് അറിയാന്‍.അങ്ങനെ കുറേ നാളായില്ലേ, ഇന്നലെ എനിക്ക് ബോറടിച്ചു, അതാ ഒരു മെയില്‍ ഇട്ടത്.
ReplyDeleteഹ..ഹ..ഹ
ഇനി ഞാന്‍ ഇങ്ങനേ പറയു.അല്ലേല്‍ ഞാനൊരു നന്മയുടെ നിറകുടമാണെന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചാലോ????
:)
****************************
പ്രിയപ്പെട്ട സുഹൃത്തുക്കളേ,
എന്റെ അപേക്ഷയെ മാനിക്കുകയും, വിവാദങ്ങള്‍ നിര്‍ത്താന്‍ തയ്യാറാകുകയും ചെയ്ത എല്ലാവര്ക്കും നന്ദി.
ഒരിക്കല്‍ കൂടി സുഹൃത്തുക്കള്‍ക്ക് ഓണാശംസകള്‍!!
സ്നേഹപൂര്‍വ്വം
അരുണ്‍ കായംകുളം
****************************
സന്തോഷമായി കുമാരേട്ടാ സന്തോഷമായി..
ReplyDeleteശ്ശോ. എന്തൊക്കെ പ്രതീക്ഷകളായിരുന്നു....ഇനിയിവിടെ തല്ലുകാണാന്‍ പറ്റൂന്ന് തോന്നുന്നില്ല..
ഡാ മോനേ ചക്കരക്കുട്ടാ അരുണേ..നിനക്കിത്രേം കഴിവുണ്ടായിരുന്നോ.?
അഭിനന്ദനങ്ങള്‍..!!അരുണിനു മാത്രമല്ല...
എല്ലാ പത്രമുതലാളിമാര്‍ക്കും..
ഇനീം കുറേ മൊതലാളിമാര് ഓണാഘോഷത്തിന്റെ പേരില്‍ തല്ലു കൂടുന്നുണ്ടേ..
അരുണേ...ഒരു ശ്രമിക്കരുതോ..?
നന്നായി
ReplyDeleteഅരുണിനെ എനിക്ക് വ്യക്തിപരമായി അറിയാം.സദാംഹുസൈനിനെ കൊല്ലുന്നത് ശരിയല്ല എന്ന് പറഞ്ഞ് ബുഷിനു കത്തയച്ച വ്യക്തിയാ അവന്.പിന്നാ ഇത്.
ReplyDeleteഎല്ലാവര്ക്കും ആശംസകള്‍
വഴക്ക് മാറിയതില്‍ സന്തോഷം പ്രകടിപ്പിച്ച എല്ലാവര്ക്കും എന്റെ വക നന്ദി
ReplyDelete@മൊട്ടുണ്ണീ
അത് ശരിയാ, ഒരു മെയില്‍ അയച്ചിരുന്നു.ബുഷിനു മലയാളം അറിയാഞ്ഞതിനാല്‍ അത് വായിച്ചില്ലത്രേ!!
അഭിനന്ദനങ്ങൾ..
ReplyDeleteവിരോധമില്ലെന്ന് കരുതുന്നു :)
എല്ലാവർക്കും ആശംസകൾ !!
വളരെ സന്തോഷം സുഹൃത്തുക്കളെ.. എല്ലാ ആശംസകളും.. ഒപ്പം അരുണിനും ..
ReplyDeleteഅങ്ങിനെ ഒരു എപ്പിസോഡ് കൂടി തീര്‍ന്നു... എന്തായാലും ഇങ്ങനെ തീര്‍ന്നത് നന്നായി....
ReplyDeleteനന്നായി ...!
ReplyDeleteഅല്ല ഇതിങ്ങനെ തീര്‍ത്താല്‍ എങ്ങനാ?
ReplyDeleteമലയാളം ബ്ലോഗിങ്ങ് ഇനി ബോറടിയാവുമല്ലോ?
എന്തായാലും അരുണ്‍ ചെയ്തത് ശരിയായില്ല.
എന്ന് ഞാന്‍ പറയും എന്നും കരുതണ്ട.
എന്തായാലും ബ്ലോത്രവും നമ്മുടെ ബൂലോകവും ബൂലോകം ഓണ്‍ലൈനും അടിനിര്‍ത്തി.
ചില്ലറ പിണക്കം ഉണ്ടെങ്കിലല്ലേ ഒരു രസം...
മലയാളം ബ്ലോഗ് എഴുത്തുകാര്‍ക്കിടയിലെ തമ്മിലടിയും തൊഴിത്തില് കുത്തും സധാരണ നെറ്റ് ഉപഭോക്താക്കള്‍ക്ക് പോലും അറിയാം എന്ന നിലയില്‍ എത്തിയിരുന്നു കാര്യങ്ങള്‍...ശരിക്കും പറഞ്ഞാല്‍ ബൂലോകത്തേക്ക് എത്തി നോക്കാന്‍ പോലും കഴിയാത്ത ഒരവസ്ഥ.... ക്ഷമിക്കൂ... നിങ്ങള്‍ക്കിടയില്‍ ഞാന്‍ ഒരു പരിചയക്കാരന് പോലുമല്ല എന്ന ബോദ്ധ്യത്തോടെ പറയട്ടെ ഇത്തരം വിവാദങ്ങള്‍ ഒരിക്കലും ഒന്നിന്റെയും വളര്‍ച്ചക്ക് സഹായിക്കില്ല... എന്തായാലും അരുണ്‍ കായംകുളം ചെയ്ത നല്ല പ്രവര്‍ത്തിക്ക് ഒരായിരം അഭിനന്ദനങ്ങള്‍
ReplyDeleteവളരെ സന്തോഷം തോന്നുന്നു. അരുണിന് ആദ്യമേ അഭിനന്ദനങ്ങൾ.
ReplyDeleteകുറേ നാളായി വിവാദങ്ങളല്ലാതെ ബൂലോകത്ത് ഒന്നുമില്ലേ എന്നു തോന്നിപ്പിക്കുമാറായിരുന്നല്ലോ കാര്യങ്ങൾ. ഇപ്പോൾ എല്ലാവരും പരസ്പര സഹകരണത്തോടെ മുമ്പോട്ട് പോകുവാൻ തീരുമാനിച്ച സ്ഥിതിക്ക് ഇനി വളരെ നന്നായി വായനക്കാരെ ഒരുമിപ്പിക്കാനാവുന്ന നൂതനാശയങ്ങൾ നമുക്ക് കാണാനാവും എന്നു തന്നെ പ്രതീക്ഷിക്കുന്നു. എല്ലാവർക്കും ആശംസകൾ.