
ഒരുപാട് ബ്ലോഗുകള്‍ എനിക്ക് ഇഷ്ടമാണ്.ആ പേരുകള്‍ പറയാന്‍ തന്നെ ഒരു പോസ്റ്റ് വേണ്ടി വരും.പക്ഷേ ഏറ്റവും ഇഷ്ടമുള്ള ബ്ലോഗ് ചൂണ്ടി കാണിക്കാന്‍ ആവശ്യപ്പെട്ടാല്‍, എന്റെ മുന്നില്‍ ഒരു ബ്ലോഗേ ഉള്ളു, അത് അരവിന്ദേട്ടന്റെ ബ്ലോഗാണ്..
മൊത്തം ചില്ലറ
ബാംഗ്ലൂരിലെ ജീവിതത്തിന്റെ ആദ്യഘട്ടങ്ങളില്‍, അടുത്ത റൂമില്‍ താമസിക്കുന്ന കൂട്ടുകാരനായ വര്‍ഗ്ഗീസ്സ് ആണ് 'മൊത്തം ചില്ലറയിലെ' പോസ്റ്റുകളുടെ പ്രിന്റ് കൊണ്ട് തരുന്നത്.അന്ന് ബ്ലോഗ് എന്തെന്ന് എനിക്ക് അറിയില്ല.കൈയ്യില്‍ കിട്ടുന്ന കഥകള്‍ 'മൊത്തം ചില്ലറയിലെ' പോസ്റ്റുകളാണെന്നും അറിയില്ല.ഞാന്‍ കരുതിയത് വര്‍ഗ്ഗീസ്സ് എഴുതിയ കഥകളാണെന്നാണ്.ഒരോ കഥ വായിച്ചിട്ടും ഞാന്‍ വര്‍ഗ്ഗീസിനെ അഭിനന്ദിക്കും, അവനാണെങ്കില്‍ ഇതൊക്കെ ഞാന്‍ എത്ര കണ്ടിരിക്കുന്നു എന്ന മട്ടില്‍ തലകുലുക്കുകയും ചെയ്യും.
2008 ജനുവരിയില്‍ പുതിയ കമ്പിനിയില്‍ ജോലിക്ക് ചേര്‍ന്നു.അങ്ങനെയിരിക്കെ ഒരു നാള് കമ്പനിയിലെ ഒരു മലയാളി സുഹൃത്താണ് കൊടകര പുരാണത്തിന്റെ ലിങ്ക് തന്നത്.കൂടെ ബ്ലോഗ് എന്നാല്‍ എന്താണെന്ന് ഫ്രീയായി ഒരു വിശദീകരണവും തന്നു.കൊടകരപുരാണം വായിച്ച് സന്തോഷവാനായ ഞാന്‍ വര്‍ഗ്ഗിസിനെ പോയികണ്ടു.എന്നിട്ട് ബ്ലോഗ് എന്നൊരു മാധ്യമത്തെ കുറിച്ചും, അവന് എഴുതുന്ന കഥകള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചാല്‍ ഉള്ള ഗുണത്തെ കുറിച്ചും ഒരു ക്ലാസ്സെടുത്തു.ആ കാലമാടന് അന്നേരം എന്നോട് പറയുകയാ, പ്രസിദ്ധനാകാന്‍ അവനു താല്പര്യമില്ല പോലും, മണ്ടന്‍(ഞാന്‍).
ദിവസങ്ങള്‍ കഴിയവേ ഓഫീസിലെ മലയാളി ഒരു ലിങ്ക് കൂടി തന്നു.അത് ഒരു അരവിന്ദ് എഴുതിയ മൊത്തം ചില്ലറ എന്ന ബ്ലോഗിന്റെ ലിങ്കായിരുന്നു.സൂപ്പര്‍ ബ്ലോഗാണെന്നും, വായിച്ചാല്‍ ഹാഫ് ഡേ ലീവെടുത്ത് തലയും കുത്തി നിന്ന് ചിരിക്കും എന്നെല്ലാം ഉള്ള അവന്റെ അവകാശ വാദം കേട്ട് വായിച്ച് തുടങ്ങിയ എനിക്ക്, തലയില്‍ ആരോ കുടം വച്ച് അടിച്ച പോലെ തോന്നി.ഒരിക്കല്‍ ഞാന്‍ വായിച്ചു, ചിരിച്ച് മറിഞ്ഞ കഥകള്‍, വര്ഗ്ഗിസിന്റെത് അല്ലെന്നും, അരവിന്ദ് എന്ന ഒരു സംഭവത്തിന്റെത് ആണെന്നുമുള്ള തിരിച്ചറിവ് എനിക്ക് താങ്ങാന്‍ പറ്റിയില്ല.എന്റെ കണ്ണുകള്‍ നിറഞ്ഞ് ഒഴുകി.ഒരു പക്ഷേ മൊത്തം ചില്ലറ എന്ന ബ്ലോഗ് വായിച്ച് കരഞ്ഞ ഏക വ്യക്തി ഞാന്‍ ആയിരിക്കും.
പിന്നീട് പല ബ്ലോഗുകള്‍ വായിച്ചു.പലതും ഇഷ്ടമായി.അങ്ങനെ ഞാനും ബ്ലോഗ് തുടങ്ങി.2008 ജൂണില്‍ ഞാന്‍ ആദ്യ പോസ്റ്റ് ഇട്ടതിനു ശേഷം, മൊത്തം ചില്ലറയില്‍ ഒരു പുതിയ പോസ്റ്റു പോലും വന്നില്ല എന്നത് വളരെ ദുഃഖകരമായി തോന്നുന്നു.2008 മെയിലാണ് മൊത്തം ചില്ലറയില്‍ അവസാനം പോസ്റ്റ് വന്നത്.പിന്നീട് ഞാന്‍ കാണുന്നത് അരവിന്ദേട്ടന്റെ മറ്റൊരു ബ്ലോഗാണ്, അല്ലറ ചില്ലറ.മൊത്തം ചില്ലറയില്‍ തമാശയുടെ വെടിക്കെട്ടാണെങ്കില്‍, 'അല്ലറ ചില്ലറ' മൊത്തം ചില്ലറയില്‍ ഇല്ലാത്തതാണ്.
മൊത്തം ചില്ലറയുടെ കര്‍ത്താവും, അച്യുതന്റെ അമ്മയുടെ ഭര്‍ത്താവും ആയ അരവിന്ദേട്ടാ,
ബൂലോകത്ത് ഒരിക്കല്‍ കൂടി ചിരിയുടെ അലകള്‍ ഉയര്‍ത്താന്‍, വിരസമാകുന്ന ഓഫീസ്സ് സമയങ്ങളില്‍ ഞങ്ങ
അരുണ്‍ കായംകുളം
ചില പോസ്റ്റുകളില്‍ നല്ല നല്ല തമാശ കമന്റുകളിട്ട് അരവിന്ദേട്ടന് താനിവിടൊക്കെ ഉണ്ട് എന്ന് അറിയിക്കാറുണ്ട്.അദ്ദേഹത്തിന്റെ പൂര്വ്വാധിക്കം ശക്തമായ ഒരു തിരിച്ച് വരവ് മൊത്തം ചില്ലറയില്‍ പ്രതീക്ഷിക്കുന്നു.
ReplyDeleteഎല്ലാവര്ക്കും ഓണാശംസകള്‍
അല്ലറ ചില്ലറ ബ്ലോഗ്ഗ് ഇതേ വരെ കാണാൻ സാധിക്കാഞ്ഞതിന്റെ നഷ്ടബോധം ഞാൻ ഇവിടെ പങ്കു വെയ്ക്കുന്നു.ബ്ലോഗ്ഗിംഗ് രംഗത്ത് പുതിയ ആളായതിനാൽ ആവും പഴയ ബ്ലോഗ്ഗുകളെ പറ്റി ഒരു വിവരവും ഇല്ലാത്തത്.ബൂലോകം ഓൺലൈൻ എന്റെ ഇഷ്ട ബ്ലോഗ്ഗ് എന്നൊരു പംക്തി തുടങ്ങിയത് എന്തു കൊണ്ടും നന്നായി.കുറച്ചു നല്ല ബ്ലോഗ്ഗുകളുടെ വിവരങ്ങൾ ഇവിടുന്നു ലഭിക്കുമല്ലോ
ReplyDeleteഅല്ലറ ചില്ലറ സ്വല്പം കൂടി സീരിയസ്സ് ആയി ആണ് എനിക്ക് തോന്നിയത്.എങ്കില്‍ തന്നെയും അരവിന്ദേട്ടന്റെ എഴുത്തിന്റെ ശൈലി അതില്‍ ദര്‍ശിക്കാം.ജോലിത്തിരക്കും പിന്നെ അച്യുതനുമായി സമയം കളയുന്നതും കാരണമാവാം അദ്ദേഹം ഇപ്പോള്‍ സജീവം ആവാത്തത്.അല്ലറ ചില്ലറ കണ്ടിട്ടില്ലാത്തവര്‍ക്ക് താഴെയുള്ള ലിങ്ക് ഉപകാരം ആവും എന്ന് പ്രതീക്ഷിക്കുന്നു..
ReplyDeleteഅല്ലറ ചില്ലറ
അരവിന്ദിന്റെ പോസ്റ്റുകള്‍ വായിച്ചാണ് ഞാനും ബ്ലോഗിലേക്ക് വന്നത്...
ReplyDeleteജി.മെയില്‍ വഴി ഞാന്‍ കുറേ തവണ ഇനിയുമെഴുതാന്‍ അദ്ദേഹത്തോട് നേരിട്ട് പറഞ്ഞിട്ടുണ്ട്... പുസ്തകമാക്കി ഇറക്കാത്തതിനാല്‍ മലയാളത്തിനൊരു നഷ്ടമാണ് മൊത്തം ചില്ലറയിലെ രചനകള്‍..
അരുണ്‍, ഇത്രയൊന്നും എഴുതിയാല്‍ പോര അദ്ദേഹത്തിനെ പറ്റി..
നന്ദി അരുണ്‍..
ഞാനും ഒറ്റ ഇരിപ്പിനു വായിച്ചു തീര്‍ത്ത ബ്ലോഗാണു മൊത്തം ചില്ലറ...പുള്ളിയുടെ നിലവാരത്തില്‍ പിന്നെ ആരും വന്നിട്ടില്ല....
ReplyDeleteഅരവിന്ദേട്ടാ...You are the BEST!
നല്ല പോസ്റ്റ് അരുണ്‍ചേട്ടാ...
അരവിന്ദേട്ടന് ആളൊരു ഫീകരന ! ഫയങ്കര ഫീകരന്‍ . എന്നെ മാനേജര്‍ ചീത്ത വിളിച്ചതിന്റെ ഉത്തരവാദി .ഞാനും ആദ്യം വായിച്ച ബ്ലോഗ് (പി ഡി എഫ് ) മൊത്തം ചില്ലരയാ . അരുണെട്ട പോസ്റ്റിനു നന്ദി :)
ReplyDeleteപണ്ട് വിചാരിച്ചു ഒരു ബുക്ക് ഇറക്കിയില്ലെങ്കില്‍ ബ്ലോഗെഴുതുന്ന റ്റൈം വേസ്റ്റെന്ന്.
ReplyDeleteപിന്നെ കരുതി മാതൃഭൂമിയിലോ മനോരമയിലോ പേര് വന്നില്ലെങ്കില്‍ എഴുതിയിട്ട് കാര്യമില്ലെന്ന്.
പിന്നെ കരുതി ഒരു ബ്ലോഗ് മീറ്റിലെങ്കിലും പങ്കെടുത്തില്ലെങ്കില്‍ പിന്നെ ബ്ലൊഗിയിട്ടെന്ത് കാര്യമെന്ന്.
മണ്ടന്‍ ഞാന്‍.
മതി മക്കളേ മതി (അഞ്ഞൂറാന് സ്റ്റൈല്‍).
എനിക്ക് തൃപ്തിയായി.
ഇതില്‍ കൂടുതല്‍ ഇനി എന്ത് വേണം! :-)
ഒന്നൊന്നര വര്‍ഷമായി ബ്ലോഗാത്ത എന്റെ പഴയ തട്ടിക്കൂട്ടുകള്‍ നിങ്ങളൊക്കെ ഓര്‍ക്കുന്നുണ്ടല്ലോ..അതിനും മാത്രം ഒരു ഇഷ്ടമുണ്ടല്ലോ...അത് മതി!! :-)
പിന്നെ ഞാനൊക്കെ (എനിക്ക് ഞാന്‍ തരക്കേടില്ലാത്ത തമാശക്കാരനാണെന്ന് സ്വയം തോന്നിയിട്ടുണ്ട് - ശ്രീമതിക്കും. സത്യം!) ഒന്നുമല്ല എന്ന് തോന്നിപ്പിക്കുന്ന വന്പന് പുലികള്‍ പലരും ഇപ്പോളുണ്ട്.
അരുണ്‍ കായംകുളം
രഘു
കലികാലവൈഭവം എഴുതുന്ന ചുള്ളന് (പേര് മറന്നു)
കുറുപ്പിന്റെ കണക്കുപുസ്തകത്തിലെ പഴയ ഓര്‍മ്മ പോസ്റ്റുകള്‍
വാല്മീകി ദിലീപ് (പുള്ളി ആക്റ്റീവല്ല)
റ്റിന്റുമോന് (അക്ഷയ പടക്കം ഫെയിം)
റ്റോം കിഡ്....അങ്ങനെ നല്ല കിടിലന്‍ തമാശക്കാര്‍.
ബ്ലോഗിലെ തമാശയെഴുത്തിന് താങ്ങായി, ബ്ലോഗ് കോമഡിയുടെ അപ്പന് വിശാലേട്ടന് കട പൂട്ടിപ്പോയാലും ഇങ്ങനെ പുതിയ അതുഗ്രന്‍ അവതാരങ്ങള്‍ വന്നു കൊണ്ടേയിരിക്കും! മലയാളികളല്ലേ..കോമഡി മറക്കുമോ!
പിന്നെയാ എന്റെ ബ്ലോഗ്!
സത്യായിട്ടും പുകഴ്ത്തിയത് കൊണ്ടല്ല, പഠിത്തം കഴിയാറായ സ്ഥിതിക്ക് ഒരു ചെറ്യേ പോസ്റ്റ് ഇടണംന്ന് കരുതി നടക്കാന്‍ തുടങ്ങീട്ട് കുറേ നാളായി. ഈ വര്‍ഷം എന്തായാലും ഇടണം. ആ ബ്ലോഗിന്റെ പാസ്സ്വേര്‍ഡ് മറന്നു പോയോ എന്നൊരു സംശയം മാത്രം.
ഓഫ് : (നിങ്ങളെല്ലാം കൂടെ എന്നെയെടുത്ത് ഇങ്ങനെ പൊക്കി പൊക്കി ഒരു പോസ്റ്റിടീപ്പിക്കും. എന്നിട്ട് ഏയ് ഇത് പോരാ, ചളമായി, പണ്ടത്തെ അരവിന്ദ് നഷ്ടമായി എന്നൊകെ പറഞ്ഞെന്റെ പതിനാറ് നടത്തും ! അയ്യട! :-))
എല്ലാവര്ക്കും സ്നേഹം, നന്ദി, നമസ്കാരം.
അരുണ്‍ ചേട്ടന്റെ ബ്ലോഗാ ഞാന്‍ ആദ്യം വായിക്കുന്നത്.അതില്‍ കമന്റ് ഇടാന്‍ വേണ്ടി ഞാനൊരു ബ്ലോഗ് വരെ തുടങ്ങി.പിന്നെ ആ ബ്ലോഗിലെ ലിങ്കിലുള്ള ബ്ലോഗുകള്‍ വായിച്ച് തുടങ്ങി.എല്ലാം വായിച്ചപ്പോള്‍ ഏറ്റവും ഇഷ്ടപ്പെട്ടത് മൊത്തം ചില്ലറയാ.അതിനു ഞാന്‍ അരുണേട്ടനു ഒരു നന്ദിയും മെയില്‍ ചെയ്തതാ.ഇത് വീണ്ടും കണ്ടപ്പോള്‍ ഒരു സന്തോഷം.ഇങ്ങനെ പുതിയ പുതിയ പംക്തികള്‍ തുടങ്ങുന്ന ബൂലോക ഓണ്‍ലൈനിനും, മൊത്തം ചില്ലറ വീണ്ടും എഴുതണമെന്ന് അപേക്ഷിച്ച അരുണേട്ടനും അഭിനന്ദനങ്ങള്‍
ReplyDeleteഅരവിന്ദ്, പ്ലീസ്സ് ഒരിക്കല്‍ കൂടി എഴുതണം.
ഞാനും ആദ്യം വായിച്ചു തുടങ്ങിയത് ഇവിടെ നിന്നുള്ള ഒരു പിഡിഎഫ് ആണ്.
ReplyDeleteശരിക്കും വായിച്ചു ചിരിച്ചു തിമിര്‍ത്തിട്ടുണ്ട്
അരവിന്ദേട്ടന് പറഞ്ഞു:
ReplyDelete"സത്യായിട്ടും പുകഴ്ത്തിയത് കൊണ്ടല്ല, പഠിത്തം കഴിയാറായ സ്ഥിതിക്ക് ഒരു ചെറ്യേ പോസ്റ്റ് ഇടണംന്ന് കരുതി നടക്കാന്‍ തുടങ്ങീട്ട് കുറേ നാളായി. ഈ വര്‍ഷം എന്തായാലും ഇടണം"
ഇനി ഞാന്‍ പറയുന്നു:
അരവിന്ദേട്ടന് പോസ്റ്റ് ഇടുന്നത് നോക്കി അഗ്രിഗേറ്ററിലൂടെ ഞാന്‍ ആടി പാടി നടക്കും(ചെമ്മീന്‍ മധു സ്റ്റൈല്‍)
എനിക്കും തൃപ്തിയായി.
ഇതില്‍ കൂടുതല്‍ ഇനി എന്ത് വേണം?
അരവിന്ദേട്ടന്റെ ഒരു പോസ്റ്റ് വേണം! :-)
പ്രിയപ്പെട്ട അരവിന്ദേട്ടാ,
എത്രയും വേഗം എഴുതുക.എന്‍.എച്ച് 47 പോലെ നെടുനീളത്തിലുള്ള ഒരു പോസ്റ്റ് കാണാന്‍ കൊതിയായി.വരികളിലെ ചിരികളും, ചിരികളിലെ വരികളുമായി ഒരു ഓണസമ്മാനം തരുമെന്ന് പ്രതീക്ഷിക്കുന്നു.ഈ പംക്തിയില്‍ മൊത്തം ചില്ലറയെ പറ്റി എഴുതിയതിനു ഒരുപാട് നന്ദി മെയിലുകള്‍ എനിക്ക് കിട്ടിയ കാര്യം സന്തോഷപൂര്‍വ്വം അരവിന്ദേട്ടനെ അറിയിക്കട്ടെ.അത് ഒരോന്നും അരവിന്ദേട്ടന് ഇനിയും എഴുതുമെന്നുള്ള പ്രതീക്ഷ ആയിരുന്നു.എല്ലാവരും താങ്കളുടെ എഴുത്ത് ഇഷ്ടപ്പെടുന്നു.അല്ലറ ചില്ലറയില്‍ എഴുതുന്നതിനാല്‍ അരവിന്ദേട്ടന് എഴുത്ത് നിര്‍ത്തി എന്ന് ഞാന്‍ പറയില്ല.എന്നാല്‍, കര്‍ഗില്‍ യുദ്ധസ്ഥലത്തെ വെടിക്കെട്ട് പോലത്തെ പോസ്റ്റുകള്‍ മൊത്തം ചില്ലറയില്‍ ഇട്ടിട്ട്, ഓണത്തിനു പൊട്ടാസ്സ് പൊട്ടിക്കുന്ന പോലെ ഉള്ള പോസ്റ്റുകള്‍ അല്ലറ ചില്ലറയില്‍ ഇടുന്നത് മാത്രമാണ് വിഷമം.അതിനാലാണ് മൊത്തം ചില്ലറയില്‍ എഴുതണേ എന്ന് അപേക്ഷിച്ചത്.പുതിയ നമ്പരുകളുമായി എത്രയും വേഗം എഴുതുമെന്ന് പ്രതീക്ഷിക്കുന്നു.വിരോധമില്ലെങ്കില്‍ മെയില്‍ ഐഡി ഒന്ന് അയച്ച് തരണേ..
പ്രിയപ്പെട്ട ബൂലോകംഓണ്‍ലൈന്‍,
എന്ന് അരവിന്ദേട്ടന് പോസ്റ്റ് ഇടുന്നോ, അന്ന് ആ പോസ്റ്റിനു പിന്നില്‍ ഞാന്‍ ആണെന്ന് പറഞ്ഞ് എന്നെ വീണ്ടും വീണ്ടും ഫെയ്മസ്സ് ആക്കുമെന്ന് പ്രതീക്ഷിക്കുന്നു..
ഹ..ഹ..ഹ..
സ്നേഹപൂര്‍വ്വം
അരുണ്‍ കായംകുളം
ഇതിനൊരു പാരഡി പോസ്റ്റ് അനോണിമാഷും ആ മഞ്ഞ ഒതളങ്ങേം കൂടി താങ്ങാന്‍ ചാന്‍സ് കാണുന്നു.
ReplyDelete:-)
അരവിന്ദിന്റെ തമാശകള്‍ ചില സിദ്ദിഖ് ലാല്‍ , റാഫി മെക്കാര്‍ട്ടിന്‍ നമ്പറുകള്‍ പോലെ എപ്പോള്‍ ഓര്‍ത്താലും ചിരി വരുന്ന ഐറ്റംസ് ആണ്.
ReplyDeleteഎത്ര തവണ ചിരിച്ചാലും വീണ്ടും കാണുമ്പോള്‍ വീണ്ടും ചിരിക്കും.
എല്ലാ സിനിമയിലും അതേ പോലെ ചെയ്യാന്‍ ഒരുപാട് ടൈമെടുത്ത് ഇത്രേം പ്രതിഫലം വാങ്ങി ചെയ്യുന്ന ഈ ടീമുകള്‍ക്ക് പോലുമാവില്ല. അപ്പോള്‍, ഫ്രീ ടൈമില്‍ ഒരു രസം എന്ന നിലക്ക് ബ്ലോഗിലെഴുതുന്ന അരവിന്ദ് എങ്ങിനെ ?
സോ, അരവിന്ദ് ചുമ്മാ അങ്ങ് എഴുതിക്കോളു. അരവിന്ദിന്റെ എഴുത്തിന്, രീതിക്ക്, ഒരു ഭയങ്കര സൌന്ദര്യമുണ്ട്. വായിക്കാന്‍ ഭയങ്കര രസാഷ്ടാ.
ഒരു ജാഥക്കുള്ള ആളാ അരവിന്ദന്റെ പോസ്റ്റിനായി വെയ്റ്റ് ചെയ്യുന്നത്. പെട്ടെന്ന് തന്നെ പൂശ് ട്ടാ.
കായംകുളം കൊച്ചരുണേ.. സന്തോഷം.
ആക്വ്ചലി ‘ബൂലോഗം ഒണ്‍ലൈന്‍‘ എന്ന പേരില്‍ മൊത്തം എത്ര ബ്ലോഗുണ്ട്? :)
ReplyDeleteഎന്റെ ഇന്റര്‍വ്യൂ ഇവിടെ നോക്കിയിട്ട് കാണാനില്ല! അപ്പോഴാ അത് .കോമും ഇത് ബ്ലോഗ്സ്പോട്ട്.കോം ഉം ആണെന്നറിഞ്ഞത്. ആലുക്കാസ് പോലെ ഒരേ ഫാമിലിയുടേയാണൊ?
ബ്ലോഗില്‍ ആക്റ്റീവല്ലാത്തോണ്ടുള്ള ഓരോ പ്രോബ്ലംസേ.. :)
പ്രിയപ്പെട്ട ബ്ലോഗ്ഗര്‍ പുലികളെ...
ReplyDeleteഞാന്‍ ഒരു എളിയ ഫാന്‍ ആകുന്നു... നിങ്ങളുടെ എല്ലാവരുടെയും... പലരെയും പോലെ എന്റെയും ആദ്യത്തെ ബ്ലോഗ് കൊടകരപുരാണം ആയിരുന്നു... അതില്‍ വിശാലേട്ടന് ഇട്ട ലിങ്ക് കണ്ടിട്ടാണ് മൊത്തം ചില്ലറയെ പറ്റി അറിയുന്നത് തന്നെ... ഒരു പക്ഷെ ജോലി തെണ്ടി നടന്ന ഒരു എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയുടെ ഫീലിംഗ്സുമായി എളുപ്പം റിലേറ്റ് ചെയ്യാന്‍ പറ്റിയത് കൊണ്ടാവും ... മൊത്തം ചില്ലറ എനിക്ക് ഭയങ്കര ഇഷ്ടമായി... ആ നവോദയ പെടകള് ഒന്നും ഒരിക്കലും മറക്കില്ല... ഈ ബ്ലോഗ് ഞാന്‍ ഫോര്‍വേഡ് ചെയ്തു കൊടുത്ത ആള്ക്കാര്ടെ എണ്ണം എന്തായാലും എന്റെ കല്യാണ ഫോട്ടോ അയച്ചു കൊടുത്ത ആള്‍ക്കാരേക്കാളും വരും...
അരവിന്ദ് ജിയുമായി ഒരിക്കല്‍ കൊച്ചു ത്രേസ്യേടെ ബ്ലോഗില്‍ കമന്റില്‍ ഓ.ടോ. ഇട്ട വകയില്‍ ഒന്ന് സംസാരിച്ചിട്ടുണ്ട്... അന്ന് ചോദിക്കണം എന്ന് വിചാരിച്ചിരുന്നു... എന്താ ഒന്നുടെ ബ്ലോഗില്‍ സജീവമാവാതതെന്നു... എന്തായാലും അരുണ്‍ ജി... ഈ പോസ്റ്റ് കലക്കി... നമുക്ക് ഒരു പ്രതീക്ഷയ്ക്ക് വക ഉണ്ടെന്നു അറിഞ്ഞല്ലോ... അരവിന്ദ് ജി.. വിശാല്‍ ജി പറഞ്ഞ പോലെ കണ്ണും പൂട്ടി ഒന്നുടെ തുടങ്ങു ... പി റ്റി മാഷ് മഹാഭാരതം സീരിയലില്‍ അപ്രത്യക്ഷമായ സ്റ്റൈല്‍ ഒരു പ്രത്യക്ഷപ്പെടല്‍ നടത്തിക്കേ... സംശയമുണ്ടേല്‍ മൊയതീനോട് ചോദിച്ചാല്‍ മതി... :)
ശരിക്കുംവായിച്ചു ചിരിച്ചിട്ടുണ്ട് മൊത്തം ചില്ലറ ഒക്കെ വായിച്ചു...
ReplyDeleteഅത് കൊടുത്താല്‍ പേരിലേക്ക് എത്തിക്കുവാന്‍ അരുണിന്റെ ഈ ഓര്‍മ്മപെടുത്തല്‍ സഹായിക്കും....
പുതുമയുള്ള വിഭവങ്ങളുമായി വരുന്ന ബൂലോകം ഓണ്‍ലൈന്‍ ഉം ആശംസകള്‍....ഇനിയും മുന്നോട് തന്നെ പോവുക
സുഹൃത്തുക്കളെ ,
ReplyDeleteഞങ്ങളുടെ പ്രയത്നം സഫലമായതില്‍ ഏറെ സന്തോഷിക്കുന്നു. "അരവിന്ദ് " എന്ന ബ്ലോഗര്‍ തിരിച്ചു വരാന്‍ "എന്റെ ഇഷ ബ്ലോഗ് "എന്ന ഞങ്ങളുടെ പുതിയ പംക്തി കാരണമായതില്‍ ഞങ്ങള്‍ ഏറെ അഭിമാനിക്കുന്നു. പുതിയ പംക്തിയില്‍ ആദ്യ ലേഖനം എഴുതിയ ശ്രീ അരുണ്‍ കായംകുളത്തിന് നിങ്ങളുടെ സ്വന്തം ബൂലോകം ഓണ്‍ ലൈനിന്റെ പ്രത്യേക നന്ദി.
@ വിശാല മനസ്കന്,
"നിങ്ങളുടെ സ്വന്തം ബൂലോകം ഓണ്‍ ലൈന്‍ "ഒന്നേയുള്ളൂ...അത് ഇതാണ്. പിന്നെ ഞങ്ങള്‍ ആരംഭിച്ച ബ്ലോഗര്‍ അഭിമുഖ പരമ്പരയുടെ ചുവടു പിടിച്ചാണ് അവര്‍ നിങ്ങളുടെ അഭിമുഖം അതില്‍ പ്രസിദ്ധീകരിച്ചത്. ഒരു ബ്ലോഗ് പത്രം ആരംഭിച്ചു എന്ന് കരുതി എന്ത് വൃത്തികേടും വിളിച്ചു പറഞ്ഞിരുന്ന അവരുടെ പ്രവര്‍ത്തികള്‍ക്ക് തടയിടാനാണ് ഞങ്ങള്‍ ഈ പത്രം ആരംഭിച്ചത് . ഇപ്പോള്‍ അവര്‍ ഞങ്ങളുടെ പ്രവര്‍ത്തനങ്ങളെ പിന്തുടരുന്നു. ഊര്‍ജ്ജ സ്വലരായ ഒരു കൂട്ടം ചെറുപ്പക്കാര്‍ ആണ് ഈ പത്രത്തിനു പിറകില്‍. അധികം വൈകാതെ തന്നെ ഞങ്ങള്‍ വെളിപ്പെടുന്നതായിരിക്കും.
@ അരവിന്ദ്
വെല്‍കം ബാക്ക് .....ബൂലൊകത്തെ കുടുകുടെ ചിരിപ്പിക്കാന്‍ വീണ്ടും നര്‍മ്മ ലേഖനങ്ങളുമായി വരുക .
എല്ലാ വായനക്കാര്‍ക്കും ഒരിക്കല്‍ക്കൂടി നന്ദി പറഞ്ഞു കൊള്ളുകയും ഭാവിയിലും നിങ്ങളുടെ നിസ്സീമമായ സഹകരണം പ്രതീക്ഷിക്കുകയും ചെയ്യുന്നു.
രാവിലെ അല്‍പ്പം തിരക്കായതിനാല്‍, അരുണിന്റെ പോസ്റ്റ് ബ്ലൂലോകത്ത് കണ്ടു വായിച്ചു, എന്നിട്ട് പതിയെ കമന്റാം എന്ന് കരുതി ഇരിക്കുമ്പോള്‍ ആണ് ജിമെയില്‍ ടോക്ക് കണ്ണിറുക്കി.
ReplyDeleteകുമാരസംഭവം കുമാരന് : എടാ കുറുപ്പേ, ഓടി വാടാ
കുറുപ്പ് : എന്താണ് ചേട്ടാ
കുമാരന് : അരുണിന്റെ പോസ്റ്റില്‍ അരവിന്ദേട്ടന്റെ കമന്റ് വന്നു, അതില്‍ നിന്നെയും പരാമര്‍ശിച്ചു
കുറുപ്പ് : ദേ ഇളക്കല്ലേ, ഇളക്കല്ലേ, അരവിന്ദേട്ടന് എന്റെ പേര് പറഞ്ഞു എന്ന്, മതി മതി നിര്‍ത്ത്,
കുമാരന് : എടാ സത്യം ദേ നോക്ക് (എന്ന് പറഞ്ഞു പുള്ളിക്കാരന് എന്തോ പേസ്റ്റ് ചെയ്തു)
അരുണ്‍ കായംകുളം
രഘു
കലികാലവൈഭവം എഴുതുന്ന ചുള്ളന് (പേര് മറന്നു)
കുറുപ്പിന്റെ കണക്കുപുസ്തകത്തിലെ പഴയ ഓര്‍മ്മ പോസ്റ്റുകള്‍
വാല്മീകി ദിലീപ് (പുള്ളി ആക്റ്റീവല്ല)
റ്റിന്റുമോന് (അക്ഷയ പടക്കം ഫെയിം)
റ്റോം കിഡ്....അങ്ങനെ നല്ല കിടിലന്‍ തമാശക്കാര്‍.
കുമാരന് : എപ്പോള്‍ വിശ്വാസം ആയില്ലേ,
കുറുപ്പ് : ഇത് നിങ്ങള്‍ എഴുതി ചേര്‍ത്തതാവും, അരവിന്ദേട്ടന് എന്നെ പറയാനാ, ഞാന്‍ ആര് അദ്ദേഹം ആര്, പിന്നെ എന്റെ ബ്ലോഗ് വായിച്ചിട്ട് ഉള്ള കല്യാണ ആലോചന മുടങ്ങി പോകുവാ, അപ്പോള്‍ പിന്നെ അരവിന്ദേട്ടന് അങ്ങനെ പറയില്ല, അത് കൊണ്ട് കുമാരേട്ടാ കളിയാക്കല്ലേ പ്ലീസ്,
കുമാരന് : എടാ &^%$#@ ലിങ്ക് നോക്ക്,
(അങ്ങനെ വിറയ്ക്കുന്ന കൈകളോടെ ഞാന്‍ ആ ലിങ്കില്‍ അമര്‍ത്തി അരുണിന്റെ പോസ്റ്റിന്റെ കമന്റ് ചെക്ക് ചെയ്തു താഴോട്ട് വന്നു, ഏഴാമത്തെ കമന്റ് അരവിന്ദേട്ടന്റെ, വായിച്ചു വന്നപ്പോള്‍ സത്യം, കുമാരന് പറഞ്ഞത് സത്യം, എങ്കിലും ഇനി പുള്ളിക്ക് തെറ്റിയതാണോ, മൊത്തത്തില്‍ കണ്ഫ്യൂഷന്, ടെന്‍ഷന്‍,ബീ പീ, ഹോ ഇതിന്റെ വല്ല ആവശ്യമുണ്ടോ, ഹോ, ഇന്ന് രണ്ടെണ്ണം വിടും, എന്നിട്ട് അരുണിനെ വിളിച്ചു ഒന്ന് സന്തോഷം അറിയിക്കണം. ഓഫീസില്‍ ആയി പോയി ഇല്ലെങ്കില്‍ ഇപ്പോള്‍ തന്നെ വിടാമായിരുന്നു, ലീവ് തരില്ലല്ലോ)
ദൈവത്തിന്റെ ഓരോ കളികളെ, അരവിന്ദേട്ടന്റെ ബ്ലോഗ് വായിച്ചു ആരാധന മൂത്ത് ബ്ലോഗ് തുടങ്ങി, അവസാനം അദ്ദേഹം തന്നെ വരികളിലൂടെ അനുഗ്രഹിച്ചപ്പോള്‍ സത്യത്തില്‍ വിശ്വസിക്കാന്‍ പറ്റുന്നില്ല.
അരവിന്ദേട്ടാ ഒരു പാട് നന്ദി, ഏട്ടന് വീണ്ടും എഴുതണം, അത്രയ്ക്ക് ഞങ്ങള്‍ താങ്കളെ സ്നേഹിക്കുന്നു, വരികളെ സ്നേഹിക്കുന്നു, കണ്ടില്ല എങ്കിലും മനസ്സില്‍ ഒരു ഏട്ടനെ പോലെ കാണുന്നു, നേരിട്ട് കാണാന്‍ കൊതിക്കുന്നു, താങ്കളുടെ പോസ്റ്റ് അതാണ് ഇനി ഞങ്ങള്‍ കാത്തിരിക്കുന്നത്.
SLUM DOG Millionaire എന്ന ചിത്രത്തില്‍ നായകന് കുട്ടിക്കാലത്ത് , അമിതാഭ് വരുമ്പോള്‍ അമേദ്യത്തില്‍ മുങ്ങിയ ശരീരവുമായി ആള്‍ക്കൂടത്തില്‍ ഓടി കയറുന്നുണ്ട്.
എന്നപോലെ ഞാന്‍ ഓടി കയറി വന്നപ്പോള്‍ എന്നെ ചേര്‍ത്ത് പിടിച്ചു അനുഗ്രഹിച്ച അമിതാഭ് ആണ് അരവിന്ദേട്ടന്, അപ്പോഴും എന്റെ കയ്യില്‍ ഉള്ള കടലാസ് തുണ്ടില്‍ ഉണ്ടായിരുന്നത് അരവിന്ദേട്ടന്റെ ബ്ലോഗിന്റെ ലിങ്ക് ആയിരുന്നു.
അരുണ്‍ ഭായി ആണെന്ന് കരുതി വന്നതാ.വന്നപ്പോള്‍ അരവിന്ദ് ഭായി.പുലിയെ നോക്കി വന്നപ്പോള്‍ പുപ്പുലി.കൂടെ വിശാല്‍ ഭായിയുടെ കമന്റും.കടുവകളെ പിടിക്കുന്ന കിടുവയും.
ReplyDeleteസ്വന്തമായി ബ്ലോഗൊന്നും ഇല്ല, നിങ്ങളുടെ ഒക്കെ ബ്ലോഗാ എനിക്ക് സ്വന്തം.
അരവിന്ദോ, ഇനി താമസിക്കണ്ട.കണ്ടില്ലേ?എല്ലാവരും കാത്തിരിക്കുവാ.
"ഓഫ് : (നിങ്ങളെല്ലാം കൂടെ എന്നെയെടുത്ത് ഇങ്ങനെ പൊക്കി പൊക്കി ഒരു പോസ്റ്റിടീപ്പിക്കും. എന്നിട്ട് ഏയ് ഇത് പോരാ, ചളമായി, പണ്ടത്തെ അരവിന്ദ് നഷ്ടമായി എന്നൊകെ പറഞ്ഞെന്റെ പതിനാറ് നടത്തും ! അയ്യട! :-))"
ReplyDeleteഇതൊക്കെ ചേട്ടന്റെ തോന്നലാ, എഴുതി നോക്ക്.അപ്പോള്‍ അറിയാം.ബൂലോക ഓണ്‍ലൈന്‍, അരുണ്‍, നന്ദി എത്ര പറഞ്ഞാലും മതിയാകില്ല.വളരെ വളരെ നന്ദി
അരവിന്ദേട്ടന് നല്ല ബ്ലോഗറാണ്, ചേട്ടന് എഴുതണമെന്ന് തന്നെയാണ് എന്റെയും ആഗ്രഹം.
ReplyDeleteഞാൻ അരുൺ കായംകുളത്തിന്റെ സൂപ്പർഫാസ്റ്റിലാണ് കയറിയത്. കുറെ ദൂരം യാത്ര ചെയ്തിട്ടിറങ്ങിയത് അരവിന്ദേട്ടന്റെ വണ്ടിയിൽ നിന്നും....!!??ഇടക്കെന്തു സംഭവിച്ചു....??
ReplyDeleteഅരവിന്തേട്ടാ...വീണ്ടും എഴുതിത്തുടങ്ങൂ.
ഞങ്ങളുടെ പുതു തലമുറകൂടി അതു വായിക്കാനായി കാത്തിരിക്കുന്നു.
അരുൺ, ഇങ്ങനെ ഒരു വിവരം തന്നതിന് വളരെ സന്തോഷം.
അരവിന്ദേട്ടന് വീണ്ടും എഴുതണം എന്ന എന്റെ ആഗ്രഹത്തിനു സപ്പോര്‍ട്ട് തന്ന എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.വളരെ നാളായി മനസ്സില്‍ ഉള്ള ആഗ്രഹമായിരുന്നു, എന്നാല്‍ അപേക്ഷിച്ചാല്‍ മൈന്‍ഡ് ചെയ്യാതിരിക്കുമോ എന്നായിരുന്നു പേടി.ഇഷ്ട ബ്ലോഗിനെ കുറിച്ചുള്ള ഈ പംക്തിയില്‍ ഇടാന്‍ വേണ്ടി ഈ പോസ്റ്റ് തയ്യാറാക്കി, ബൂലോക ഓണ്‍ലൈനിനു അയച്ച് കൊടുക്കാന്‍ പോയപ്പോള്‍, അരവിന്ദേട്ടനോട് ഒരു കഥ എഴുതാന്‍, ഒന്ന് അപേക്ഷിച്ചാലോ എന്ന് മനസ്സില്‍ തോന്നിയതില്‍ ഇപ്പോള്‍ വളരെ സന്തോഷമുണ്ട്.അരവിന്ദേട്ടന് എഴുതാന്‍ ശ്രമിക്കാം എന്ന് പറഞ്ഞത് തന്നെ വളരെ സന്തോഷമുള്ള കാര്യമാണ്.(ദൈവം കാത്തു)
ReplyDeleteഎല്ലാവര്ക്കും ഒരിക്കല്‍ കൂടി ഓണാശംസകള്‍
അരവിന്ദേട്ടന്റെ മൊത്തം ചില്ലറ വായിച്ചവര്‍ ലീവ് എടുത്തു ചിരിക്കും എന്ന് പറഞ്ഞത് ശരിയാ. അനുഭവസ്തനാണ് . അല്ലറ ചില്ലറ വായിച്ചിരുന്നില്ല . ലിങ്ക് തന്നത് ഉപകാരമായി .
ReplyDeleteപോസ്റ്റ് കലക്കി !!!!!!!!!
എല്ലാവര്ക്കും ഓണാശംസകള്‍ !!!!!!!!
മേൽപ്പറഞ്ഞ രണ്ടു ബ്ലോഗുകളും എനിക്കു പുതിയതാണു;
ReplyDeleteപരിചയപ്പെടാൻ സഹായിച്ചതിനു ഒരായിരം നന്ദി.അരവിന്ദിനു ഒരു ഗംഭീര തിരിച്ചു വരവാശംസിക്കുന്നു
ഓണാശംസകൾ
എല്ലാരും പറയുന്നത് തന്നെ ഞാനും പറയുന്നു, അരവിന്ദ്ജി വീണ്ടും ബ്ലോഗണം, ബ്ലോഗി ബ്ലോഗി ഇനീം ഞങ്ങള്‍ടെ ഒക്കെ വയറെളക്കണം. ചിര്ച്ച് ചിര്ച്ച് എല്ലാരും ഇനീം കുലുങ്ങി കിലുങ്ങി ചിരിച്ച് ഊപ്പാടൂരണം. പ്ലീസ് അരവിന്ദേട്ടാ വരൂ സജ്ജീവമാകൂ വേഗം..
ReplyDelete:) തന്നെ തന്നെ, ഈ അരവിന്ദും മൊത്തം ചില്ലറയും ഒരു സംഭവം തന്നെ. ഓഫീസിലിരുന്നു ബ്ലോഗ് വായിച്ച് ഉറക്കെ ചിരിക്കാനാവാതെ, മുഖം തുടച്ച് ചിരി മറച്ച്, കണ്ണ് നിറയാന്‍ കാരണക്കാര്‍ ഈ അരവിന്ദും വിശാലനുമാണ്. എന്തിനു, ഇന്നും ഈ പോസ്റ്റ് വായിച്ച് മൊത്തം ചില്ലറയില്‍ പോയി ആ സീറോ ഹോണ്ട പിന്നെം വായിച്ച് ചിരിച്ച് പാതി എത്തിയപ്പോഴാ, ഇതെത്രാമത്തെ വട്ടമാണ് വായിക്കുന്നതെന്നാലോചിച്ചത്.എന്നെ പോലുള്ള പലരെയും ഈ ബൂലോകത്ത് കറങ്ങിത്തിരിയാന്‍ ഇടയാക്കിയത് ആ ബ്ലോഗും കൂടെ ആണ്.
ReplyDelete:)
@ അരവിന്ദേട്ടന്...
ReplyDelete“പിന്നെ ഞാനൊക്കെ (എനിക്ക് ഞാന്‍ തരക്കേടില്ലാത്ത തമാശക്കാരനാണെന്ന് സ്വയം തോന്നിയിട്ടുണ്ട് - ശ്രീമതിക്കും. സത്യം!) ഒന്നുമല്ല എന്ന് തോന്നിപ്പിക്കുന്ന വന്പന് പുലികള്‍ പലരും ഇപ്പോളുണ്ട്.
അരുണ്‍ കായംകുളം
രഘു
കലികാലവൈഭവം എഴുതുന്ന ചുള്ളന് (പേര് മറന്നു)
കുറുപ്പിന്റെ കണക്കുപുസ്തകത്തിലെ പഴയ ഓര്‍മ്മ പോസ്റ്റുകള്‍
വാല്മീകി ദിലീപ് (പുള്ളി ആക്റ്റീവല്ല)
റ്റിന്റുമോന് (അക്ഷയ പടക്കം ഫെയിം)
റ്റോം കിഡ്....അങ്ങനെ നല്ല കിടിലന്‍ തമാശക്കാര്‍“
ഇതെനിക്ക് കിട്ടിയ വലിയൊരു അംഗീകാരമായി ഞാന്‍ കാണുന്നു.
ഇത് കാണിച്ച് തന്ന തല്ല് കൊള്ളിക്കും കുമാരേട്ടനും സ്പെഷ്യല്‍ താങ്ക്സ്...
“അഹങ്കാരം കൊണ്ടെനിക്കിരിക്കാന്‍ മേലേ....”
:-)
അരുണേ.... ...ഇതുവരെ ഈ ബ്ലോഗ് ഞാന്‍ വായിച്ചിട്ടില്ല ...കഷ്ടം തന്നെ.. നാളെ തച്ചിനിരുന്നു വായിക്കുന്നുണ്ട് ... അരുണ്‍ പറഞ്ഞാല്‍ പിന്നെ എന്ത് നോക്കാന്‍ ..അരുണ്‍ മാത്രമോ എല്ലാ ബ്ലോഗ്പുലികള്ക്കും എന്തൊരു അഭിപ്രായം ... അപ്പോള്‍ പിന്നെ .. ഒന്ന് വായിച്ചു നോക്കീട്ട് തന്നെ കാര്യം .
ReplyDeleteഒരു പക്ഷെ അങ്ങനെ ആയിരിക്കും ചില ബ്ലോഗ്ഗില്‍ നമ്മള് വായിച്ചു ലയിച്ചിരുന്നു പോകും, രസിക്കും ,ചിലത് വിരസവും പക്ഷെ നല്ല ബ്ലോഗ്ഗുകള്‍ വായിക്കാന്‍ എന്നും ആളുണ്ടാവും എന്നതിന് തെളിവാണ് ഈ പരിചയപ്പെടുത്തല്‍
ReplyDeleteഒരു പക്ഷെ അങ്ങനെ ആയിരിക്കും ചില ബ്ലോഗ്ഗില്‍ നമ്മള് വായിച്ചു ലയിച്ചിരുന്നു പോകും, രസിക്കും ,ചിലത് വിരസവും പക്ഷെ നല്ല ബ്ലോഗ്ഗുകള്‍ വായിക്കാന്‍ എന്നും ആളുണ്ടാവും എന്നതിന് തെളിവാണ് ഈ പരിചയപ്പെടുത്തല്‍
ReplyDeleteമൊത്തം ചില്ലറ കണ്ടിട്ടില്ല. ഒന്നു പോയേച്ചും വരാം...
ReplyDeleteഅരവിന്ദേട്ടാ മൊത്തം ചില്ലറക്കുവേണ്ടിയുള്ള അപേക്ഷകളുടെ കൂടെ എന്റേതും .
ReplyDeleteഅരുണ്‍...!
ReplyDeleteഎനിക്കും അറിയില്ലായിരുന്നു ഈ പുപ്പുലിയെ...
ഇന്ന് മുതല്‍ വായന തുടങ്ങി!
താങ്ക്സ്!
അരവിന്ദന്റെ ബ്ലൊഗിലൂടെ ബൂലോകത്തേക്കു കടന്നു വന്നവര്‍ ഇത്രയേറേ? അരവിന്ദോ, അങ്ങോരു മഹാ പ്രസ്ഥാനം തന്നെ കേട്ടാ.. ബ്ലൊഗുകള് കയറിയിറങ്ങാറുണ്ടായിരുന്നെങ്കിലും "ഇത്ര മധുരിക്കുമോ.. ബ്ലൊഗ് ഇത്ര കുളിരേകുമോ" എന്നു മനസ്സിലായത് ഭവാന്റെ മൊത്തം ചില്ലറ ഭുജിച്ച ശേഷം തന്നെ. സത്യം. ആഴ്ച്ചയിലൊരിക്കലെങ്കിലും മൊത്തൊ ചില്ലറയില്‍ കയറിയിറങ്ങാതിരിക്കാറില്ല; കിംഫലം. എന്നാലും അടിയന് ഇനിയും നോക്കും.. എന്നെങ്കിലും അങ്ങു കനിയാതിരിക്കില്ല എന്ന വിശ്വാസത്തില്‍...
ReplyDeleteവാല്മീകി എന്നുള്ള പേര് മാറ്റിയെങ്കിലും ഇപ്പോഴും ഇവിടെ ഒക്കെ തന്നെ ഉണ്ട് ഞാനും.
ReplyDeleteവിശാലമനസ്കനും അരവിന്ദും മനുവും കൊച്ചു ത്രേസ്യയും ഇപ്പോഴും മൈല്‍ കുറ്റികള്‍ ആയി ഇങ്ങനെ തലയും വിരിച്ചു നില്ക്കുംബോഴാണോ ഞാനൊക്കെ ഒരു തമാശക്കാരന്‍ ആവുന്നത്?